സ്മാര്‍ട്ട്
ക്ലാസ്സ്റൂമുകളാക്കി
മാറ്റുന്നതിന് പദ്ധതി
2453.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജുകളിലെ ക്ലാസ്
മുറികള്‍ സ്മാര്‍ട്ട്
ക്ലാസ്സ്റൂമുകളാക്കി
മാറ്റുന്നതിനായി
2014-15-ലെ സംസ്ഥാന
ബഡ്ജറ്റില്‍ 50 ലക്ഷം
രൂപ
വകയിരുത്തിയിരുന്നതു
വിനിയോഗിച്ച് ഏതൊക്കെ
കോളേജുകളില്‍ പ്രസ്തുത
പദ്ധതി നടപ്പിലാക്കി;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ആരോഗ്യ
കായിക പഠനം
2454.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
കായിക പഠനം
മെച്ചപ്പെടുത്താന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
പുതുതായി
ടൈംടേബിള്‍
പരിഷ്ക്കരണത്തില്‍
കായിക പഠനത്തിന്
ആവശ്യമായ പീരിയഡ്
ഇല്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കലാകായിക
പഠനത്തിന് കൂടുതല്‍
പീരിയഡ്
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
എയ്ഡഡ്
കോളേജ് മിനിസ്റ്റീരിയല്‍
സ്റ്റാഫ്
2455.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
കോളേജുകളില്‍ വേണ്ടത്ര
മിനിസ്റ്റീരിയല്‍
ജിവനക്കാരില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
നിലപാട്
വ്യക്തമാക്കുമോ;
(സി)
ആവശ്യത്തിന്
മിനിസ്റ്റീരിയല്‍
ജിവനക്കാരെ
നിയമിക്കുന്നതിന്
സ്റ്റാഫ് പാറ്റേണ്‍
പരിഷ്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കൊച്ചി
സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ്
പ്രൊഫസര്‍ ഇന്റര്‍വ്യൂവിലെ
ക്രമക്കേട്
2456.
ശ്രീ.ബെന്നി
ബെഹനാന് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
സര്‍വ്വകലാശാലയില്‍ ബയോ
ടെക്നോളജി
വകുപ്പിലേക്ക് നടന്ന
അസിസ്റ്റന്റ് പ്രൊഫസര്‍
ഇന്റര്‍വ്യൂവില്‍
ക്രമക്കേട് നടന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; സിന്റിക്കേറ്റ്
അംഗീകരിച്ച സെലക്ട്
ലിസ്റ്റിന്റെയും
വിശദമായ മാര്‍ക്ക്
ലിസ്റ്റിന്റെയും
പകര്‍പ്പ് നല്‍കാമോ?
ലൈബ്രറി
കൗണ്‍സിലുകള്‍ക്ക് കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഗ്രന്ഥശാലകള്‍
T 2457.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈബ്രറി
കൗണ്‍സിലുകള്‍ക്ക്
കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഗ്രന്ഥശാലകള്‍ക്ക്
ഏതെല്ലാം സര്‍ക്കാര്‍
ഏജന്‍സികളില്‍ നിന്നും
എന്തെല്ലാം തരത്തിലുള്ള
സഹായങ്ങള്‍/സഹായധനങ്ങള്‍
നല്‍കുന്നുണ്ട് ;
(ബി)
ഇത്തരം
ഗ്രന്ഥശാലകള്‍ക്ക്
പ്രസ്തുത സഹായങ്ങള്‍
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(സി)
മതിയായ
സഹായം
ലഭ്യമല്ലാത്തതുകാരണം പല
ഗ്രാമീണ ഗ്രന്ഥശാലകളും
പ്രവര്‍ത്തന
രഹിതമായിത്തീരുന്നുണ്ടെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ഗ്രാമീണ
ഗ്രന്ഥശാലകളിലെ
ലൈബ്രേറിയന്മാര്ക്ക്
നല്കുന്ന ലൈബ്രേറിയന്‍
അലവന്‍സ് തുച്ഛമാണെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇത്
വര്‍ദ്ധിപ്പിച്ചു
നല്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ ?
ആര്‍ട്സ്
& സയന്‍സ്, ട്രെയിനിംഗ്
കോളേജുകള്‍
2458.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സര്‍ക്കാര്‍
ആര്‍ട്സ് &
സയന്‍സ്, ട്രെയിനിംഗ്
കോളേജുകള്‍ ഉണ്ട് എന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
പുതിയ സര്‍ക്കാര്‍
കോളേജുകള്‍ അനുവദിച്ചു
എന്ന് ജില്ല തിരിച്ച്
പറയാമോ ; പുതുതായി
അനുവദിച്ച കോളേജിലെ
കോഴ്സുകളും വിഷയങ്ങളും
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ ;
(സി)
ഓരോ
കോളേജിനും അനുവദിച്ച
അധ്യാപക-അനധ്യാപക
തസ്തികകള്‍
ഏതൊക്കെയെന്നും
എത്രയെണ്ണം എന്നും
പറയാമോ ;
(ഡി)
സര്‍ക്കാര്‍
ആര്‍ട്സ് &
സയന്‍സ്, ട്രെയിനിംഗ്
കോളേജുകളിലെ
മിനിസ്റ്റീരിയല്‍
ജീവനക്കാരുടെ ശമ്പള
ബില്‍ ഒപ്പിടുന്നതിന്
അധികാരമുള്ള ഗസറ്റഡ്
തസ്തിക ഏതൊക്കെ
കോളേജുകളിലെ
മിനിസ്റ്റീരിയല്‍
വിഭാഗത്തിനായി
അനുവദിച്ചിട്ടുണ്ട് ;
പ്രസ്തുത തസ്തിക
ഇല്ലാത്ത സര്‍ക്കാര്‍
കോളേജുകള്‍ ഏതൊക്കെ ;
ജില്ല തിരിച്ച്
വ്യക്തമാക്കാമോ ;
ഗസറ്റഡ് തസ്തിക
അനുവദിക്കുന്നതിനുള്ള
മാനദണ്ഡം എന്താണ് ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
അനുവദിച്ച കോളേജുകളില്‍
പോലും മിനിസ്റ്റീരിയല്‍
വിഭാഗത്തിന് ഗസറ്റഡ്
തസ്തിക
അനുവദിച്ചപ്പോള്‍
കോട്ടയം ഗവണ്മെന്റ്
കോളേജ് പോലെയുള്ള പഴയ
കോളേജുകളില്‍ പ്രസ്തുത
തസ്തിക അനുവദിക്കാത്തത്
എന്തുകൊണ്ടാണ് ; ഇവിടെ
പ്രസ്തുത തസ്തിക
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ ;
(എഫ്)
ഇപ്പോള്‍
പ്രസ്തുത ഗസറ്റഡ്
തസ്തിക ഇല്ലാത്ത എല്ലാ
സര്‍ക്കാര്‍ ആര്‍ട്സ്
സയന്‍സ് കോളേജുകളിലും
പ്രസ്തുത തസ്തിക
അനുവദിക്കുമോ ?
സ്വയംഭരണ
കോളേജുകള്‍
2459.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ എത്ര
സ്വയംഭരണ കോളേജുകള്‍
അനുവദിച്ചു എന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
സ്വയംഭരണ
കോളേജുകള്‍
അനുവദിക്കുകവഴി
ലക്ഷ്യമിടുന്നത്
എന്താണ്; ഇതുകൊണ്ട്
സര്‍ക്കാരിനും
സമൂഹത്തിനും എന്തൊക്കെ
പ്രയോജനങ്ങളാണ്
ലഭിക്കുക;
(സി)
സ്വയംഭരണ
കോളേജുകളിലെ
വിദ്യാര്‍ത്ഥികളുടെ
പ്രവേശനത്തിന്
എന്തൊക്കെ
മാനദണ്ഡങ്ങളാണ്
ഉള്ളതെന്നറിയിക്കുമോ?
സ്വയംഭരണ
കോളേജുകളും കല്പിത
സര്‍വ്വകലാശാലകളും
ആരംഭിക്കല്‍
2460.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയംഭരണ
കോളേജുകളും കല്പിത
സര്‍വ്വകലാശാലകളും
ആരംഭിക്കുന്നതിനായി
2014-15 ലെ ബഡ്ജറ്റില്‍
വകയിരുത്തിയ 10 കോടി
രൂപ വിനിയോഗിച്ച്
നടപ്പിലാക്കിയ
പ്രവൃത്തികളെ
സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
വൈപ്പിന്‍
നിയോജകമണ്ഡലത്തില്‍ പുതിയ
ആര്‍ട്സ് കോളേജ്
2461.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജകമണ്ഡലത്തില്‍
പുതുതായി ആര്‍ട്സ്
കോളേജ്
ആരംഭിക്കുന്നതിന്
അനുയോജ്യമായ സ്ഥലം,
കെട്ടിടം എന്നിവ
പരിശോധിച്ചുകൊണ്ടുള്ള
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ ;
എങ്കില്എന്ന്
ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(ബി)
കോളേജ്
ആരംഭിക്കുന്നതിന്
പ്രസ്തുത
റിപ്പോര്‍ട്ടില്‍
എന്തെങ്കിലും തടസ്സം
ഉന്നയിച്ചിട്ടുണ്ടോ ;
(സി)
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടി
വിശദീകരിക്കാമോ ;
(ഡി)
കോളേജ്
ആരംഭിക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വിശദീകരിക്കാമോ ;
(ഇ)
കോളേജിന്റെ
പ്രവര്‍ത്തനം ഈ
അദ്ധ്യയന
വര്‍ഷത്തില്‍ത്തന്നെ
ആരഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
ഇതോടൊപ്പം പ്രഖ്യാപിച്ച
ഏതെല്ലാം സ്ഥലങ്ങളില്‍
പുതുതായി കോളേജുകളുടെ
പ്രവര്‍ത്തനം
തുടങ്ങിയെന്ന്
വ്യക്തമാക്കാമോ ?
നാട്ടികയിലെ
ബി.എഡ് സെന്റര്‍
2462.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ നാട്ടികയില്‍
പ്രവര്‍ത്തിച്ചുവരുന്ന
ബി. എഡ്. സെന്റര്‍
അടച്ചുപൂട്ടാന്‍ നീക്കം
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത ബി.എഡ്.
സെന്ററിനുവേണ്ടി 74
സെന്റ് സ്ഥലം
ഗുരുവായൂര്‍ നഗരസഭയിലെ
ചാവക്കാട് ഗവണ്മന്റ്
ഹയര്‍ സെക്കണ്ടറി
സ്കൂള്‍
കോംമ്പൗണ്ടില്‍
അനുവദിക്കാമെന്ന നഗരസഭാ
അധികൃതരുടെ കത്ത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ബി. എഡ്.
സെന്റര്‍
നിലനിര്‍ത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
എന്‍ജിനീയറിംഗ്
/ മെഡിക്കല്‍ കോളേജുകളിലെ
സീറ്റുകള്‍
2463.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ,
സര്‍ക്കാര്‍
കോളേജുകളിലായി
എന്‍ജിനീയറിംഗ് /
മെഡിക്കല്‍ ബിരുദ
വിദ്യാഭ്യാസത്തിനായി
എത്ര സീറ്റുകളാണ്
(B.Tech - MBBS)
നിലവിലുള്ളത് എന്ന്
വ്യക്തമാക്കാമോ;
(ബി)
എന്‍ജിനീയറിംഗ്,
എം.ബി.ബി.എസ്
സീറ്റുകളുടെ കണക്കുകള്‍
വേര്‍തിരിച്ച്
ലഭ്യമാക്കാമോ;
(സി)
2014-15
വര്‍ഷത്തില്‍ ബി.ടെക്
.ന്റെ എത്ര സീറ്റുകള്‍
ഒഴിഞ്ഞുകിടക്കുന്നു
എന്ന കണക്ക്
ലഭ്യമാക്കാമോ?
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപക തസ്തികയില്‍
പാര്‍ട്ട് ടൈം
ഇന്‍സ്ട്രക്ടര്‍മാരുടെ നിയമനം
2464.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപക തസ്തികയില്‍
പാര്‍ട്ട് ടൈം
ഇന്‍സ്ട്രക്ടര്‍മാരെ
നിയമിക്കുന്നതിനായി
കേന്ദ്ര സര്‍ക്കാരില്‍
നിന്നും ഏതെങ്കിലും
ഫണ്ട് ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്ത് തുകയാണ്
ലഭിച്ചതെന്നും അതിന്റെ
വിനിയോഗത്തെക്കുറിച്ചും
വിശദമാക്കാമോ?
ഉന്നതവിദ്യാഭ്യാസ
മാര്‍ഗ്ഗരേഖയ്ക്ക് സെല്‍
2465.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസം
നേടുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്‍കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
സ്ഥിരം സംവിധാനം
നിലവിലുണ്ടോ ;
(ബി)
പ്രവാസി
വിദ്യാര്‍ത്ഥികള്‍ക്കായി
ഇത്തരം ഒരു സംവിധാനം
പ്രഖ്യാപിച്ചിരുന്നോ ;
(സി)
എങ്കില്‍
ഇക്കാര്യത്തിലെ പുരോഗതി
വ്യക്തമാക്കുമോ ?
സര്‍ട്ടിഫിക്കറ്റ്
വിതരണത്തിലെ കാലതാമസം
2466.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
സര്‍വ്വകലാശാലകളില്‍
നിന്നു്പഠനം
പൂര്‍ത്തിയാക്കി വിജയം
കൈവരിച്ചവര്‍ക്കുള്ള
ഒറിജിനല്‍
സര്‍ട്ടിഫിക്കറ്റുകള്‍
വിതരണം
ചെയ്യുന്നതിലുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാലിക്കറ്റ്
സര്‍വ്വകലാശാല
ഉള്‍പ്പടെയുള്ള
സര്‍വ്വകലാശാലകളില്‍
സര്‍ട്ടിഫിക്കറ്റുകള്‍
യഥാസമയം വിതരണം
ചെയ്യാത്തതുമൂലം
വിദ്യാര്‍ത്ഥികള്‍ക്കുണ്ടാവുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനായി
ആവശ്യമായ അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ?
ആര്.എം.എസ്.
എ പദ്ധതിയില്‍ അപ്ഗ്രേഡ് ചെയ്ത
വിദ്യാലയങ്ങള്‍
2467.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.എം.എസ്.
എ പദ്ധതിയില്‍
അപ്ഗ്രേഡ് ചെയ്ത
വിദ്യാലയങ്ങളുടെ ജില്ല
തിരിച്ചുള്ള കണക്ക്
വിശദമാക്കാമോ ;
(ബി)
മലപ്പുറം
ജില്ലയിലെ ഏതെല്ലാം
വിദ്യാലയങ്ങളാണ്
ആര്.എം.എസ്. എ
പദ്ധതിയാല്‍ അപ്ഗ്രേഡ്
ചെയ്യുന്നതിനായി
കേന്ദ്രത്തിന്
നല്‍കിയിട്ടുള്ളതെന്നും
ഏതെല്ലാം
വിദ്യാലയങ്ങള്‍ക്കാണ്
അനുമതി ലഭ്യമായതെന്നും
വെളിപ്പെടുത്താമോ;
(സി)
സംസ്ഥാന
സര്‍ക്കാര്‍ അപ്ഗ്രേഡ്
ചെയ്ത് ക്ലാസ്സുകള്‍
ആരംഭിച്ചിട്ടുള്ളതും
കേന്ദ്ര അംഗീകാരം
ഇതുവരെ
ലഭ്യമായിട്ടില്ലാത്തതുമായ
വിദ്യാലയങ്ങളില്‍
അദ്ധ്യാപകര്‍ ഇല്ലാത്ത
പ്രയാസം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
ഇത്തരം
വിദ്യാലയങ്ങളില്‍
അദ്ധ്യാപകരെ
നിയമിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
പ്ലസ് വണ്‍ പ്രവേശനം.
2468.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
എം.ചന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എസ്.എസ്.എല്‍.സി.
പരീക്ഷ എഴുതുന്ന
കുട്ടികളുടെ
എണ്ണത്തില്‍
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് കുറവ്
വരുന്നുണ്ടോ;
(ബി)
ഈ
വര്‍ഷം സര്‍ക്കാര്‍
എയ്ഡഡ് മേഖലയില്‍
നിന്നും
എസ്.എസ്.എല്‍.സി.
പരീക്ഷയില്‍
വിജയിച്ചവരുടെ എണ്ണം
എത്രയാണെന്ന്
അറിയിക്കാമോ;
(സി)
2014-15,
2013-14 വര്‍ഷങ്ങളില്‍
സര്‍ക്കാര്‍ ,എയ്ഡഡ്
മേഖലയില്‍ പ്ലസ് വണ്‍
സീറ്റുകള്‍ പ്രവേശനം
നേടാതെ
ഒഴിഞ്ഞുകിടന്നിരുന്നോ;
എങ്കില്‍ എത്ര;
(ഡി)
എസ്.എസ്.എല്‍.സി.
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍ കുറവ്
നേരിട്ടുകൊണ്ടിരിക്കുകയും
പ്ലസ് വണ്‍ സീറ്റുകള്‍
പ്രവേശനം നേടാതെ
ഒഴിഞ്ഞു കിടക്കുമ്പോഴും
എയ്ഡഡ് മേഖലയില്‍
വീണ്ടും വീണ്ടും പ്ലസ്
വണ്‍ ബാച്ചുകളും
സ്കൂളുകളും
അനുവദിക്കുന്നതിന്റെ
അനൗചിത്യം സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ?
ഹയര്‍ സെക്കന്ററി സ്കൂളുകളിലെ
അധിക ബാച്ച്
2469.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
പ്രവേശനത്തിന് 14
സ്കൂളുകളില്‍ അധികമായി
അനുവദിച്ച ബാച്ച് കൂടി
പരിഗണിക്കാന്‍ കേരള
ഹൈക്കോടതിയില്‍ നിന്നും
നിര്‍ദ്ദേശം
ഉണ്ടായിട്ടുണ്ടോ ; ഇത്
സര്‍ക്കാരിന്റെ
സമ്മതത്തോടു കൂടിയാണോ ;
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ നിലപാട്
എന്തായിരുന്നു ;
(ബി)
പ്രസ്തുത
സ്കൂളുകള്‍ക്ക് ഹയര്‍
സെക്കന്ററി അധിക
ബാച്ചിന് അര്‍ഹതയുണ്ടോ
എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടായിരുന്നുവോ
; ഇക്കാര്യത്തിലുള്ള
കോടതി നിര്‍ദ്ദേശം
എന്തായിരുന്നു ; ആയത്
ഉറപ്പ് വരുത്താന്‍
തയ്യാറാകാതെ
പരിശോധനയ്ക്ക് രണ്ട്
മാസം കൂടി
നീട്ടികിട്ടാന്‍ അപേക്ഷ
കൊടുക്കാന്‍ ഏത്
തലത്തിലായിരുന്നു
തീരുമാനം
എടുത്തിരുന്നത് ;
(സി)
രണ്ട്
മാസത്തെ സമയത്തിനകം ഒരു
സ്കൂളിനെ പോലും
കേള്‍ക്കാന്‍
തയ്യാറാകാതിരുന്നത്
ആരുടെ ഭാഗത്ത് നിന്നുളള
വീഴ്ചയായിരുന്നു എന്ന്
പരിശോധിച്ചിട്ടുണ്ടോ ;
(ഡി)
മാനേജ്മെന്റുകളും
സര്‍ക്കാര്‍ അധികൃതരും
ഒത്തുകളിച്ച്
കോടതിയില്‍
മാനേജ്മെന്റുകള്‍ക്ക്
തോറ്റുകൊടുക്കുകയായിരുന്നു
എന്ന ആക്ഷേപം
പരിശോധിക്കുമോ ;
ആക്ഷേപിക്കപ്പെട്ട
നിലയിലുള്ള
ഒത്തുകളികള്‍
ഉണ്ടായിട്ടുണ്ടെങ്കില്‍
ആയത് അവസാനിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ ?
ഹയര്‍ സെക്കന്ററി സ്കൂളുകളിലെ
ഗസ്റ്റ് അദ്ധ്യാപകരുടെ വേതനം
2470.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
സ്കൂളുകളില്‍ ജോലി
ചെയ്യുന്ന ഗസ്റ്റ്
അദ്ധ്യാപകര്‍ക്ക്
തുച്ഛമായ
വേതനമാണുളളതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അദ്ധ്യയനദിവസങ്ങള്‍
ആറില്‍ നിന്നും
അഞ്ചാക്കിയപ്പോള്‍
ആഴ്ചയില്‍ എടുക്കേണ്ട
പീരിയഡുകളുടെ എണ്ണം
കുറച്ചിട്ടുണ്ടോ;എങ്കില്‍
അതിനനുസരിച്ച് വേതന
വര്‍ദ്ധന
നല്‍കിയിട്ടുണ്ടോ
(സി)
;പി.
ജി., ബി.എഡ്., സെറ്റ്
എന്നീ
യോഗ്യതകളെല്ലാമുളള
ഗസ്റ്റ്
അദ്ധ്യാപകര്‍ക്ക്
ലഭിക്കുന്ന ദിവസവേതനം
കുറവാണെന്ന
അഭിപ്രായമുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ആയത് കാലോചിതമായി
വര്‍ദ്ധിപ്പിച്ച്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
ഒന്നാം
ക്ലാസ്സിൽ പ്രവേശനം നേടിയ
കുട്ടികളുടെ എണ്ണം
2471.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍വന്നതിനുശേഷം
നാളിതുവരെ എത്ര
സര്‍ക്കാര്‍ സ്കൂളുകള്‍
അടച്ചുപൂട്ടിയെന്നു
ജില്ല തിരിച്ചുള്ള
പട്ടിക ലഭ്യമാക്കുമോ ;
(ബി)
2014
- 2015 അദ്ധ്യയന വര്‍ഷം
സര്‍ക്കാര്‍
സ്കൂളുകളില്‍ ഒന്നാം
ക്ലാസ്സില്‍ പ്രവേശനം
നേടിയ കുട്ടികള്‍ എത്ര
വീതമാണെന്നുള്ള ജില്ല
തിരിച്ചു വിശദമാക്കുമോ
;
(സി)
2015-2016
അദ്ധ്യയന വര്‍ഷം
നാളിതുവരെ സര്‍ക്കാര്‍
സ്കൂളുകളില്‍ പ്രവേശനം
നേടിയ ഒന്നാം ക്ലാസ്
വിദ്യാര്‍ത്ഥികളുടെ
ജില്ല തിരിച്ചുള്ള
കണക്ക് നല്‍കാമോ ?
ചിങ്ങേലി സര്‍ക്കാര്‍ ഹയര്‍
സെക്കന്ററി സ്കൂളിന് പ്ലസ്
വണ്‍ അധിക ബാച്ച്
2472.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചടയമംഗലം
മണ്ഡലത്തിലെ ചിങ്ങേലി
(കടയ്ക്കല്‍)
സര്‍ക്കാര്‍ ഹയര്‍
സെക്കന്ററി സ്കൂളിന്
പ്ലസ് വണ്‍ അധിക ബാച്ച്
അനുവദിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ ?
എ.എസ്.എ.പി.
പരിശീലന കേന്ദ്രങ്ങള്‍
2473.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏഷ്യന്‍
വികസന ബാങ്കിന്റെ
സഹായത്തോടെ
നടപ്പിലാക്കുന്ന
എ.എസ്.എ.പി.
(Additional Skill
Aquisition
Programme)പദ്ധതിക്കായി
ഇതുവരെ എത്ര ധനസഹായം
ലഭിച്ചിട്ടുണ്ട് ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്ന
നെെപുണ്യ വികസന
പരിപാടികള്‍
എന്തെല്ലാമാണ് ;
(സി)
സംസ്ഥാനത്ത്
എത്ര എ.എസ്.എ.പി.
പരിശീലന
കേന്ദ്രങ്ങളാണുള്ളത് ;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ ;
(ഡി)
കണ്ണൂര്‍
ജില്ലയിലെ എ.എസ്.എ.പി.
പരിശീലന കേന്ദ്രങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ ?
സി.ബി.എസ്.ഇ.,
ഐ.സി.എസ്.ഇ. വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
2474.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
സംസ്ഥാനത്ത് എത്ര
സി.ബി.എസ്.ഇ.,
ഐ.സി.എസ്.ഇ. അണ്‍എയ്ഡഡ്
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്,
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
ഇവിടെ എത്ര
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്നുണ്ട്; എത്ര
അധ്യാപകരുണ്ട്;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
പഠിപ്പിക്കുന്ന
അധ്യാപകര്‍ക്ക് എത്ര
രൂപയാണ് ശമ്പളമായി
നല്‍കുന്നത്; ഇവരുടെ
വേതനം സംബന്ധിച്ച്
എന്തെങ്കിലും ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
കോപ്പി ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര അണ്
എയ്ഡഡ് സ്കൂളുകള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ട്; എത്ര
സി.ബി.എസ്.ഇ. ,
ഐ.സി.എസ്.ഇ.
വിദ്യാലയങ്ങള്‍ക്ക് NOC
നല്‍കിയിട്ടുണ്ട്?
കലാ
- കായിക വിദ്യാഭ്യാസം
2475.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയങ്ങളിലൂടെയുള്ള
കലാ - കായിക
വിദ്യാഭ്യാസം
സംബന്ധിച്ച സര്‍ക്കാര്‍
നയം വിശദമാക്കാമോ ;
(ബി)
സംസ്ഥാനത്തെ
വിദ്യാലയങ്ങളില്‍ കലാ -
കായിക അദ്ധ്യാപകരുടെ
എത്ര ഒഴിവുകള്‍
ഉണ്ടെന്നാണ്
കണക്കാക്കിയിട്ടുള്ളത്
;
(സി)
ഈ
ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ ;
സംസ്ഥാനത്തിന്റെ
സാമ്പത്തിക പ്രതിസന്ധി
ഇതിന്
തടസ്സമായിട്ടുണ്ടോ ;
(ഡി)
ഈ
ഒഴിവുകളിലേക്ക്
അദ്ധ്യാപക ബാങ്കില്‍
നിന്ന് ഭാഷാദ്ധ്യാപകരെ
നിയമിച്ചിട്ടുണ്ടോ ;
ഇവര്‍ക്ക് വേതനം
നല്‍കുന്നത് ഏത്
ഫണ്ടില്‍ നിന്നാണ് ;
(ഇ)
കായികാദ്ധ്യാപകരുടെ
ഒഴിവുകളിലേക്ക്
ഭാഷാദ്ധ്യാപകരെ
നിയമിക്കുന്നത് കായിക
വിദ്യാഭ്യാസത്തിന്റെ
നിലവാരത്തകര്‍ച്ചയ്ക്ക്
കാരണമാകുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(എഫ്)
കലാ-കായിക
അദ്ധ്യാപകരുടെ
ഒഴിവുകളില്‍ ഈ
വിഷയങ്ങളില്‍
നിശ്ചിതയോഗ്യതയുള്ള
അദ്ധ്യാപകരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
പാഠ
പുസ്തകങ്ങളുടെ വിതരണം
2476.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
അദ്ധ്യയന വര്‍ഷം
ആരംഭിച്ചിട്ടും പാഠ
പുസ്തകങ്ങള്‍
പൂര്‍ണ്ണമായി ഇനിയും
വിതരണം
ചെയ്തിട്ടില്ലെന്നുള്ള
മാധ്യമ വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ പാഠ
പുസ്തകങ്ങള്‍
പൂര്‍ണ്ണമായും വിതരണം
ചെയ്യുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
എസ്.എസ്.എല്‍.സി
പരീക്ഷാഫല പ്രഖ്യാപനം
2477.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16-ലെ
എസ്.എസ്.എല്‍.സി
പരീക്ഷാഫലം എത്ര തവണ
ഔദ്യോഗികമായി
പ്രസിദ്ധീകരിച്ചു എന്നു
വ്യക്തമാക്കുമോ;
(ബി)
ഒന്നില്‍
കൂടുതല്‍ തവണ പ്രസ്തുത
പ്രഖ്യാപനം
നടന്നുവെങ്കില് ആയതു
സംഭവിക്കാനിടയായ
സാഹചര്യം വിശദമാക്കുമോ;
(സി)
ഒന്നില്‍
കൂടുതല്‍ തവണ
എസ്.എസ്.എല്‍.സി
പരീക്ഷാഫലം
പ്രസിദ്ധീകരിക്കുന്ന
സാഹചര്യം
മുമ്പുണ്ടായിട്ടുണ്ടോ;വ്യക്തമാക്കുമോ?
അണ്
എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക്
അംഗീകാരവും
അധ്യാപകവേതനവിതരണവും
2478.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര അണ് എയ്ഡഡ്
സ്കൂളുകള്‍ക്ക്
അംഗീകാരം നല്‍കിയെന്ന്
വര്‍ഷം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ ;
(ബി)
കാസര്‍കോഡ്
ജില്ലയില്‍ അംഗീകാരം
നല്കിയ അണ് എയ്ഡഡ്
വിദ്യാലയങ്ങള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ ;
(സി)
ഇതിനായി
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ;
(ഡി)
ഇനിയും
അംഗീകാരം
നല്‍കുന്നതിനായി
തീരുമാനമെടുത്തിട്ടുണ്ടോയെന്നു
വെളിപ്പെടുത്തുമോ ;
(ഇ)
പ്രസ്തുത
സ്ഥാപനങ്ങളിലെ
അധ്യാപകര്‍ക്ക് ശമ്പളം
നല്കുന്നതില് നിയമ
നിര്‍മ്മാണം
നടത്തിയിട്ടുണ്ടോ ;
വിശദീകരിക്കാമോ ?
പൊതു
വിദ്യാഭ്യാസ വകുപ്പിലെ
ഒഴിവുകള്‍
2479.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ വകുപ്പിൽ
ഏതെല്ലാം തസ്തികകളില്‍
എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വിശദമാക്കാമോ ;
(ബി)
ഒഴിവുള്ള
തസ്തികകളില്‍
പ്രൊമോഷന് നല്കി
നികത്തേണ്ട നിയമനങ്ങള്‍
എത്ര ; പി.എസ്.സി. വഴി
നടത്തേണ്ട നിയമനങ്ങള്‍
എത്ര ; വിശദമാക്കാമോ ;
(സി)
പൊതു
വിദ്യാഭ്യാസ വകുപ്പില്‍
ഗവണ്മെന്റ്
സെക്രട്ടേറിയറ്റിലും
ഡി.പി.ഐ. ആഫീസിലും
നിലവിലുള്ള ഒഴിവുകള്‍
ഏതെല്ലാം ?
ഹെഡ്
മാസ്റ്റര്‍മാരെ നിയമിക്കാൻ
നടപടി
2480.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരൂര്‍
നെടുംപറമ്പ്
ഗവണ്മെന്റ്
എച്ച്.എസ്.ലും
പോങ്ങനാട് ഗവണ്മെന്റ്
എച്ച്.എസ്.ലും ഹെഡ്
മാസ്റ്റര്‍മാരെ
നിയമിക്കാത്തതുമൂലണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
സ്കൂളുകളിൽ ഹെഡ്
മാസ്റ്റര്‍മാരെ
നിയമിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
ആര്.എം.എസ്.എ
. പദ്ധതി പ്രകാരം
പ്രവര്‍ത്തിക്കുന്ന സ്കൂളുകൾ .
2481.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആര്.എം.എസ്.എ . പദ്ധതി
പ്രകാരം എത്ര
ഹെെസ്കൂളുകളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
ജില്ല തിരിച്ച
കണക്കുകള്‍
ലഭ്യമാക്കാമോ ;
(ബി)
ഇൗ
സ്കൂളുകളുടെ ഭൗതിക
സാഹചര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കാമോ ;
(സി)
ആര്.
എം.എസ്.എ സ്കൂളുകളില്‍
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തിന്റെ
ആനുപാതികമായി
സ്ഥിരാദ്ധ്യാപകരെ
നിയമിച്ചിട്ടുണ്ടോ ;
(ഡി)
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ ;
(ഇ)
ആര്.എം.എസ്.എ
സ്കൂളുകളില്‍ ഇനിയും
അംഗീകാരം ലഭിക്കാത്ത
എത്ര സ്കൂളുകള്‍ ഉണ്ട്
; അവയ്ക്ക് അംഗീകാരം
കിട്ടുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
വിശദീകരിക്കാമോ ?
എല്‍.പി.എസ്.എ
തസ്തികയിലേക്കുള്ള എസ്.റ്റി.
വിഭാഗക്കാരുടെ നിയമനം
T 2482.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
എല്‍.പി.എസ്.എ
തസ്തികയിലേക്കുള്ള
എസ്.റ്റി.
വിഭാഗക്കാരുടെ
എന്‍.സി.എ. ഒഴിവില്‍
റിക്രൂട്ട്മെന്റ്
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ എത്രപേര്‍ക്ക്
നിയമനം നല്കി ; അത്
എന്നാണ് ;
(ബി)
ഇല്ലെങ്കില്‍
പി.എസ്.സി അഡ്വൈസ്
ചെയ്തിരുന്നോ ;
എങ്കില്‍ എത്ര പേരെ ;
എന്നാണ് ശുപാര്‍ശ
നല്‍കിയത് ;
(സി)
നിയമനം
നല്‍കിയില്ലെങ്കില്‍
പ്രസ്തുത ഒഴിവുകള്‍
ജനറല്‍ വിഭാഗത്തിനായി
നീക്കിവച്ചിട്ടുണ്ടോ ;
നിയമനം ലഭിക്കാത്തത്
സംബന്ധിച്ച്
ഉദ്യോഗാര്‍ത്ഥികള്‍
പരാതി നല്‍കിയിട്ടുണ്ടോ
; എങ്കില്‍ ഇതിന്മേല്
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ ;
(ഡി)
നിയമനം
നല്‍കാത്തതിന്
വകുപ്പിന്റെ
വിശദീകരണമെന്തെന്ന്
വ്യക്തമാക്കുമോ ?
എല്‍.പി.സ്കൂളുകളുടെ
നിലവാരം
2483.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷം പുതിയ പ്രീ
പ്രൈമറി സ്കൂളുകള്‍
അനുവദിക്കുന്നുണ്ടോ ;
നിലവിലുള്ള സ്രക്കാര്‍
എല്‍.പി.സ്കൂളുകളോടൊപ്പം
പ്രീ പ്രൈമറിയും
അനുവദിക്കുന്ന കാര്യം
പരിശോധിക്കുമോ ;
(ബി)
നിലവിലുള്ള
സ്രക്കാര്‍
എല്‍.പി.സ്കൂളുകളോട്
ചേര്‍ന്ന് അംഗനവാടി
കെട്ടിടം അനുവദിക്കുന്ന
കാര്യം പരിഗണിക്കുമോ ;
(സി)
സ്രക്കാര്‍
എല്‍.പി. സ്കൂളുകളില്‍
ഇംഗ്ലീഷ് മീഡിയം
ബാച്ചുകള്‍ കൂടുതലായി
അനുവദിച്ച്
എല്‍.പി.സ്കൂളുകളുടെ
നിലവാരം
ഉയര്‍ത്തുന്നതിനും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുമായി
ചേര്‍ന്ന് കൂടുതൽ ഭൗതിക
സാഹചര്യങ്ങള്‍
ഒരുക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
പൈതൃക
സംരക്ഷണ പ്രവര്‍ത്തനത്തിന്
ഗ്രേസ് മാര്‍ക്ക്
2484.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറ്റവും
നല്ല രീതിയില്‍ പൈതൃക
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്ന സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ഗ്രേസ് മാര്‍ക്ക്
നല്‍കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
പ്രവര്‍ത്തിച്ചുവരുന്ന
ഹെറിട്ടേജ് ക്ലബുകളെ
പ്രോത്സാഹിപ്പിക്കുവാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
ഹെറിട്ടേജ്
ക്ലബുകള്‍ രൂപീകരിച്ച
വിദ്യാലയങ്ങളില്‍
അത്തരം
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ഗ്രേസ് മാര്‍ക്ക്
നല്‍കാനുള്ള ഉത്തരവ്
അടിയന്തരമായി
പുറപ്പെടുവിക്കുമോ ?
പുതിയ
അദ്ധ്യയന വര്‍ഷം മുതല്‍
നടപ്പാക്കുന്ന പദ്ധതികള്‍
2485.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
അവകാശ നിയമത്തിന്റെ
ഭാഗമായി ഈ
അദ്ധ്യയനവര്‍ഷം മുതല്‍
നടപ്പിലാക്കുന്ന
പദ്ധതിള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ഈ
അദ്ധ്യയന വര്‍ഷം മുതല്‍
വിദ്യാര്‍ത്ഥികള്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നതെന്ന്
അറിയിക്കാമോ;
(സി)
സൗജന്യ
യൂണിഫോം, പുസ്തകങ്ങള്‍
എന്നിവയ്ക്കായി എത്ര
തുക വീതം
നീക്കിവച്ചിട്ടുണ്ട്;
ഇവ സമയബന്ധിതമായി
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ഹയര്‍
സെക്കന്ററി സ്കൂളുകള്‍,
ബാച്ചുകള്‍-
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
2486.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര ഹയര്‍
സെക്കന്ററി സ്കൂളുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
ഗവണ്മെന്റ് , എയിഡഡ്
തിരിച്ച് ജില്ലാ
അടിസ്ഥാന ത്തിലുളള
കണക്കുകള്‍
ലഭ്യമാക്കാമോ ;
(ബി)
ഇതിന്
അടിസ്ഥാനമാക്കിയ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
പറയാമോ ;
(സി)
2014
ജൂണിന് ശേഷം എത്ര ഹയര്‍
സെക്കന്ററി ബാച്ചുകള്‍
അനുവദിച്ചുവെന്ന് ജില്ല
തിരിച്ചും സര്‍ക്കാര്‍
, എയ്ഡഡ് മേഖല
തിരിച്ചും കണക്ക്
ലഭ്യമാക്കാമോ;
(ഡി)
ബാച്ചുകള്‍
അനുവദിക്കുന്നതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ ;
(ഇ)
ഹയര്‍
സെക്കന്ററി മേഖലയില്‍
അണ് എയ്ഡഡ്
സ്കൂളുകള്‍ ,
ബാച്ചുകള്‍ എന്നിവ
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ ?
ഹയര്‍
സെക്കന്ററി അധ്യാപകര്‍ക്ക്
സീനിയര്‍ ഗ്രേഡ്
2487.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഞ്ചു
വര്‍ഷം സര്‍വ്വീസ്
പൂര്ത്തിയാക്കിയാക്കുന്ന
സര്‍ക്കാര്‍ മേഖലയിലെ
ഹയര്‍ സെക്കന്ററി
അധ്യാപകര്‍ക്ക്
സീനിയര്‍ ഗ്രേഡ്
അനുവദിക്കാറുണ്ടോ;
(ബി)
ഈ
വിധത്തില്‍ എയ്ഡഡ്
മേഖലയിലെ
അദ്ധ്യാപകര്‍ക്കും
സീനിയര്‍ ഗ്രേഡ്
അനുവദിക്കാറുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കുമോ;
(സി)
എയ്ഡഡ്
മേഖലയിലെ
അധ്യാപകര്‍ക്കും
സര്‍ക്കാര്‍
മേഖലയിലെപ്പോലെ
സീനിയര്‍ഗ്രേഡ്
അനുവദിച്ചു നല്‍കുമോ?
ഹയര്‍
സെക്കന്ററി
പാഠപുസ്തകപരിഷ്കരണം
2488.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
പാഠപുസ്തകങ്ങള്‍
പരിഷ്കരിക്കുന്നത്
സംബന്ധിച്ച് കരിക്കുലം
കമ്മിറ്റി
തീരുമാനമെടുത്തിട്ടുണ്ടോ
; എങ്കില്‍
വിശദാംശങ്ങള്‍
എന്തെല്ലാം ;
(ബി)
പ്രസ്തുത
പാഠപുസ്തങ്ങള്‍
തയ്യാറാക്കിയത്
ആരാണെന്ന്
വ്യക്തമാക്കുമോ ;
(സി)
പുതിയ
പാഠപുസ്തങ്ങള്‍ എന്ന്
മുതലാണ്
പ്രാബല്യത്തില്‍
വരുത്താനുദ്ദേശിക്കുന്നത്
;വ്യക്തമാക്കുമോ ?
കായിക
മത്സരങ്ങൾക്ക് ഗ്രേയ്സ്
മാര്‍ക്ക് .
2489.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കായിക പരിശീലനത്തില്‍
ഏര്‍പ്പെടുന്ന
വിദ്യാര്‍ത്ഥികള്‍ക്കും
റവന്യൂ ജില്ലാ
തലത്തില്‍
പങ്കെടുക്കുന്നവര്‍ക്കും
അവിടങ്ങളിലെ
വിജയികള്‍ക്കും
ഗ്രേയ്സ് മാര്‍ക്ക്
നല്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ;
(ബി)
കായിക
മത്സരങ്ങളുടെ
നടത്തിപ്പിന് ചെലവ്
വരുന്ന തുക വിദ്യാഭ്യാസ
വകുപ്പ് നല്‍കുന്നില്ല
എന്ന പരാതി
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
സബ്
ജില്ല, റവന്യൂ, മേഖല
മത്സരങ്ങള്‍ക്ക് ഗ്രേസ്
മാര്‍ക്ക് വിഭജിച്ച്
നല്കുന്ന കാര്യം
സംബന്ധിച്ച്
വിദ്യാഭ്യാസ വകുപ്പ്
ആലോചിക്കുമോ?
എച്ച്.
എസ് .എസ്. ടി. ഹിസ്റ്ററി
സീനിയര്‍, ജൂനിയര്‍ വിഭാഗം
അധ്യാപകരുടെ നിയമനം
2490.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി വിദ്യാഭ്യാസ
വകുപ്പില്‍ എച്ച്. എസ്
.എസ്. ടി. ഹിസ്റ്ററി
സീനിയര്‍ ,
ജൂനിയര്ഒഴിവുകള്
വിഭാഗം അധ്യാപകരുടെ ആകെ
എത്ര ഒഴിവുകള്‍
നിലവിലുണ്ട് ; അവയില്‍
പി.എസ്. സി. യില്‍
നിന്നും ജനറല്‍
റിക്രൂട്ട്മെന്റിലൂടെ
നികത്തേണ്ടവ എത്രയെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ പി. എസ്.സി.
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ ;
(സി)
പ്രസ്തുത
ഒഴിവുകളില്‍ 1:3 എന്ന
അനുപാതപ്രകാരം എത്ര
വീതം ഒഴിവുകള്‍ എച്ച്.
എസ്. എ., എല്‍. പി.
എസ്. എ., യു.പി. എസ്.
എ. എന്നിവ മുഖേന
തസ്തികമാറ്റം വഴി
നിയമിക്കുന്നതിനായി
നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
എയ്ഡഡ്
സ്കൂള്‍/കോളേജ്
നിയമനങ്ങളിലെ സംവരണം
T 2491.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ എയ്ഡഡ്
സ്കൂള്‍/കോളേജ്
അധ്യാപക-അനധ്യാപക
നിയമനത്തിന്റെ
മാനദണ്ഡമെന്താണ് ;
ഇതിനായി യോഗ്യത പരീക്ഷ
നടത്താറുണ്ടോ ; ഇത്
ആരാണ് നടത്തുന്നത് ;
ഇതിനായി പ്രത്യേക
പരീക്ഷാ ബാേര്ഡോ
മറ്റ് സംവിധാനങ്ങളോ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
;
(ബി)
ഇങ്ങനെയുള്ള
നിയമനങ്ങളില്‍
സംവരണതത്വം
പാലിക്കാറുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്നു
വിശദമാക്കുമോ ;
(സി)
എയ്ഡഡ്
സ്കൂള്‍/കോളേജ്
നിയമനങ്ങളില്‍ സംവരണ
തത്വം
പാലിക്കാത്തതുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും
കോടതികളില്‍ കേസുകള്‍
നിലവിലുണ്ടോ ; എങ്കില്‍
എവിടെയൊക്കെ ; പ്രസ്തുത
കേസുകളില്‍ അന്തിമവിധി
ഉണ്ടായിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഡി)
എയ്ഡഡ്
സ്കൂള്‍- കോളേജുകളില്‍
സംവരണ തത്വം
പാലിക്കണമെന്ന കോടതി
വിധി നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്താെക്കെയെന്ന്
വെളിപ്പെടുത്താമോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ ;
(ഇ)
കോടതി
വിധി നടപ്പാക്കാന്‍
എന്താെക്കെ നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് ; ഇൗ
വിധിക്ക് മുന്‍കാല
പ്രാബല്യമുണ്ടോ ;
എങ്കില്‍ എന്തുകൊണ്ട്
?
മദ്രസാ
ഗ്രാന്റ്
2492.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം മദ്രസാ
ഗ്രാന്റ് ഇനത്തില്‍ ഓരോ
സാമ്പത്തിക വര്‍ഷവും
കേന്ദ്ര സര്‍ക്കാരില്‍
നിന്നും എത്ര തുക
വീതമാണ്
ലഭിച്ചിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
ഓരോ വര്‍ഷവും എത്ര തുക
വീതമാണ്
ചെലവഴിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(സി)
ഫണ്ട്
ലഭ്യമാക്കുന്നതിനുള്ള
വ്യവസ്ഥകളില്‍ വീഴ്ച
വരുത്തിയത് കാരണം
ഗ്രാന്റ്
നഷ്ടപ്പെട്ടിട്ടുണ്ടോ;
വീഴ്ച സംഭവിക്കാനുള്ള
കാരണം വിശദമാക്കാമോ?
മണത്തല
ഗവണ്മെന്റ് ഹയര്‍
സെക്കണ്ടറി സ്കൂളില്‍ പ്ലസ്
ടു-വിന് അധിക ബാച്ച്
2493.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാവക്കാട്
മണത്തല ഗവണ്മെന്റ്
ഹയര്‍ സെക്കണ്ടറി
സ്കൂളില്‍ പ്ലസ് ടു
അധിക ബാച്ച്
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട് പി.ടി.എ
സമര്‍പ്പിച്ച അപേക്ഷ
സര്‍ക്കാരിന്‍െറ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
എയ്ഡഡ്
സ്കൂളുകള്‍ക്കുള്ള
മെയിന്റനന്‍സ് ഗ്രാന്റ്
2494.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകള്‍ക്കുള്ള
മെയിന്റനന്‍സ് ഗ്രാന്റ്
പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
നിലവില്‍
എല്‍.പി, യു.പി
സ്കൂളുകള്‍ക്ക്
അനുവദിച്ചിട്ടുള്ള
മെയിന്റനന്‍സ്
ഗ്രാന്റിന്റെ നിരക്ക്
എത്രയാണ്;
(സി)
ഹൈസ്കൂള്‍
വിഭാഗത്തിന്
അനുവദിച്ചിട്ടുള്ള
നിരക്ക് എത്രയാണ്;
വിശദമാക്കാമോ ;
(ഡി)
ട്രെയിനിംഗ്
സ്കൂളുകള്‍ക്ക്
അനുവദിച്ചിട്ടുള്ള
നിരക്ക് എത്രയാണ്;
(ഇ)
മേല്പ്പറഞ്ഞവയില്
ഏതെങ്കിലും
വിഭാഗത്തിനുള്ള തുക
പുതുക്കി
നിശ്ചയിക്കാതിരുന്നിട്ടുണ്ടോ;
എങ്കില്‍ കാരണമെന്ത്;
പുതുക്കി
നിശ്ചയിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(എഫ്)
മെയിന്റനന്‍സ്
ഗ്രാന്റ് യഥാസമയം
ലഭിക്കുന്നില്ലെന്ന
പരാതി പരിഹരിക്കാന്‍
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
അധ്യാപക
-വിദ്യാര്‍ത്ഥി അനുപാതം
2495.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍/എയിഡഡ്
വിദ്യാലയങ്ങളില്‍
നിലവിലുളള അധ്യാപക
-വിദ്യാര്‍ത്ഥി അനുപാതം
എത്ര;
(ബി)
എല്‍.പി./യു.പി./ഹൈസ്കൂള്‍/ഹയര്‍
സെക്കണ്ടറി എന്നീ
വിഭാഗങ്ങളിലെ അധ്യാപക
-വിദ്യാര്‍ത്ഥി അനുപാതം
വേ൪തിരിച്ച്
വ്യക്തമാക്കാമോ;
(സി)
അധ്യാപക
ബാങ്കിലെ അധ്യാപകരുടെ
ജില്ലാടിസ്ഥാനത്തിലുളള
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
കഴിഞ്ഞ
അധ്യയന വര്‍ഷത്തില്‍
എത്ര അധ്യാപകരെയാണ്
താല്‍ക്കാലികമായി
നിയമിച്ചിരുന്നത്;
എല്‍.പി./യു.പി./
ഹൈസ്കൂള്‍/ഹയര്‍സെക്കണ്ടറി
എന്നിവയിലേത്
വേ൪തിരിച്ച് പറയാമോ?
ആശ്വാസ്
പദ്ധതി
2496.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ധനസഹായത്തോടെ
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച ആശ്വാസ്
പദ്ധതി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതി ഏത് ഏജന്‍സി
മുഖേനയാണ്
നടപ്പിലാക്കുന്നതെന്ന്
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ ;
(ഡി)
പദ്ധതി
നടത്തിപ്പിനുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കുകയുണ്ടായോ
; എങ്കില്‍
ലഭ്യമാക്കുമോ ;
(ഇ)
പദ്ധതി
നടത്തിപ്പിനായി എത്ര
തുക വകയിരുത്തിയെന്നും
എത്ര തുക എന്തെല്ലാം
ആവശ്യങ്ങള്‍ക്കായി
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
കേന്ദ്ര
വിദ്യാഭ്യാസ അവകാശ നിയമം-
അധ്യാപക വിദ്യാര്‍ത്ഥി അനുപാതം
2497.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
വിദ്യാഭ്യാസ അവകാശ
നിയമപ്രകാരം അധ്യാപക -
വിദ്യാര്‍ത്ഥി അനുപാതം
എത്രയാണ് ;
(ബി)
സംസ്ഥാനത്ത്
നിലവിലുള്ള അദ്ധ്യാപക -
വിദ്യാര്‍ത്ഥി അനുപാതം
എത്രയാണ് ;
(സി)
അദ്ധ്യാപക
- വിദ്യാര്‍ത്ഥി
അനുപാതം കേന്ദ്ര
വിദ്യാഭ്യാസ അവകാശ
നിയമപ്രകാരം
ക്രമീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ ;
സ്കൂള്‍
മാനേജര്‍മാര്‍ അധ്യാപകരെ
പീഡിപ്പിക്കുന്ന സംഭവങ്ങള്‍
2498.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി
മണ്ഡലത്തിലെ എയിഡഡ്
സ്ഥാപനമായ എം. ഐ.
എച്ച്. എസ്. എസ്.
ബോയ്സില് നിന്നും
ജോസഫ് ആന്‍ഡ്രൂസ് എന്ന
അധ്യാപകനെ സസ്പെന്റ്
ചെയ്തിട്ടുണ്ടോ ;
(ബി)
എങ്കില്‍
സസ്പെന്ഷന് ആധാരമായി
അദ്ദേഹം ചെയ്ത കുറ്റം
എന്താണെന്ന്
വിശദമാക്കുമോ ;
(സി)
ഏതു
തീയതി മുതലാണ്
സസ്പെന്ഷന് നിലവില്‍
വന്നത് ; എത്ര
കാലത്തേയ്ക്കാണ്
സസ്പെന്ഷന്
ഉത്തരവുളളത് ;
(ഡി)
സസ്പെന്ഷന്
ആധാരമായ വിഷയങ്ങളെ
സംബന്ധിച്ച് തിരൂര്‍ ഡി
.ഇ. ഒ., ഡി. ഡി.
മലപ്പുറം എന്നിവര്‍
തെളിവെടുത്ത്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
; എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ ;
(ഇ)
പ്രസ്തുത
വിഷയത്തില്‍
സ്കൂള്മാനേജര്
വിദ്യാഭ്യാസ വകുപ്പിന്
എന്തെങ്കിലും
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ ;
(എഫ്)
എയ്ഡഡ്
സ്കൂള്‍ മാനേജര്‍മാര്‍
അധ്യാപകരെ
പീഡിപ്പിക്കുന്ന
സംഭവങ്ങള്‍ ഏറി
വരുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ജി)
എങ്കില്‍
പ്രസ്തുത വിഷയത്തില്‍
അടിയന്തരമായി തീര്‍പ്പു
കല്‍പ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
സ്കൂള്‍
കുട്ടികള്‍ക്ക് സൗജന്യ
യൂണിഫോം
2499.
ശ്രീ.കെ.മുരളീധരന്
,,
ബെന്നി ബെഹനാന്
,,
എം.പി.വിന്‍സെന്റ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികള്‍ക്ക്
സൗജന്യമായി യൂണിഫോം
വിതരണം ചെയ്യുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ;
(സി)
പദ്ധതി
നടപ്പാക്കുന്നതിനായി
എന്തെല്ലാം
ക്രമീകരണങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ ;
(ഡി)
എല്ലാ
കുട്ടികള്‍ക്കും
യൂണിഫോം വിതരണം എന്ന്
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്
; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
സ്കൂള്‍
പാചകത്തൊഴിലാളികളുടെ വേതനം
2500.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈസര്‍ക്കാര്‍
അധികാരമേറ്റശേഷം
സ്കൂള്‍
പാചകത്തൊഴിലാളികളുടെ
വേതനം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
മലപ്പുറം
ജില്ലയിലെ എല്‍.പി.എസ്.എ. ,
യു.പി.എസ്.എ തസ്തികകള്‍
T 2501.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ എല്‍. പി.
എസ്. എ. , യു.പി.എസ്.എ.
തസ്തികകളില്‍ അഡ്വെെസ്
ചെയ്ത 80 -ല്‍ പരം
ഉദ്യാേഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പലര്‍ക്കും
നിയമന ശിപാര്‍ശ ലഭിച്ച്
ഒരു വര്‍ഷമായിട്ടും
നിയമനം
നല്‍കാത്തതിന്‍െറ കാരണം
വ്യക്തമാക്കാമോ ;
(സി)
പല
സര്‍ക്കാര്‍
വിദ്യാലയങ്ങളിലും
ആവശ്യമായ
അധ്യാപകരില്ലാത്ത
സാഹചര്യത്തില്‍ ഇൗ
അധ്യയനവര്‍ഷാരംഭം തന്നെ
ഇവര്‍ക്ക് നിയമനം
നല്കുവാന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ സ്വീകരിച്ച
നടപടികളുടെ വിശദാംശം
നല്‍കുമോ ;
(ഡി)
പി.
എസ്. സി. യുടെ നിയമന
ശിപാര്‍ശ ലഭിച്ച
ഉദ്യാേഗാര്‍ത്ഥികള്‍ക്ക്
എന്നത്തേയ്ക്ക് നിയമനം
നല്‍കുമെന്ന്
വ്യക്തമാക്കാമോ ?
എയിഡഡ്
സ്കൂള്‍ അദ്ധ്യാപരുടെ നിയമനം
2502.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയിഡഡ് സ്കൂള്‍
അദ്ധ്യാപരുടെ നിയമനം,
നിയമനാംഗീകാരം എന്നിവ
സംബന്ധിച്ച് എത്ര
കേസുകള്‍ കോടതിയില്‍
നിലവിലുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
എയിഡഡ്
സ്കൂള്‍ അദ്ധ്യാപരുടെ
നിയമനം, നിയമനാംഗീകാരം
സംബന്ധിച്ച് എത്ര വീതം
ഫയലുകള്‍ ഡി.പി.ഐ.
ഉള്‍പ്പെടെയുളള
വിദ്യാഭ്യാസ
ഒാഫീസുകളില്‍
തീര്പ്പാകാതെയുണ്ടെന്നും
എത്ര ഫയലുകള്‍
സര്‍ക്കാരില്‍
നടപടിയാകാതെ
കിടപ്പുണ്ടെന്നും
വിശദമാക്കാമാേ;
(സി)
ഇൗ
സ്രക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ ഇത്തരം എത്ര
ഫയലുകളില്‍ സര്‍ക്കാര്‍
തീര്‍പ്പു
കല്പിച്ചെന്ന്
വിശദമാക്കാമോ?
അദ്ധ്യാപക
- വിദ്യാര്‍ത്ഥി അനുപാത
പുനക്രമീകരണം
2503.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വര്‍ഷം
വിദ്യാലയങ്ങളില്‍
തസ്തിക നിര്‍ണ്ണയം
നടത്തിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ ഈ
കാരണത്താല്‍ പല
അദ്ധ്യാപകര്‍ക്കും
ജീവനക്കാര്‍ക്കും നിയമന
അംഗീകാരം
ലഭിച്ചില്ലെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
അധികമായി
നിലകൊള്ളുന്ന
ജീവനക്കാരുടെ
പുനര്‍വിന്യാസം
നടപ്പിലാക്കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ ;
(സി)
നിലവിലുള്ള
അദ്ധ്യാപക -
വിദ്യാര്‍ത്ഥി അനുപാതം
കുറച്ച് കൊണ്ട് തസ്തിക
നിര്‍ണ്ണയിച്ചാല്‍
അധികമുള്ള അദ്ധ്യാപകരെ
നിലനിറുത്താന്‍
കഴിയുമെന്നകാര്യം
പരിശോധിച്ചിട്ടുണ്ടോ ;
1:30, 1:35 എന്ന
അനുപാതത്തില്‍
അദ്ധ്യാപക -
വിദ്യാര്‍ത്ഥി അനുപാതം
സ്ഥിരപ്പെടുത്തുകയാണെങ്കില്‍
എല്ലാഅദ്ധ്യാപകര്ക്കും
നിയമന അംഗീകാരം
നല്‍കാമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
മാട്ടൂല്‍
ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍
2504.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ മാട്ടൂല്‍
ഗവ. ഹയര്‍ സെക്കണ്ടറി
സ്കൂളില്‍ എത്ര
കുട്ടികള്‍
പഠിക്കുന്നുണ്ട്;
ഹൈസ്ക്കൂള്, ഹയര്‍
സെക്കണ്ടറി
വീഭാഗങ്ങളിലായി എത്ര
അധ്യാപക-അനധ്യാപക
തസ്തികകള്‍
നിലവിലുണ്ട്; എത്ര
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നു; ഒഴിവുകള്‍
അടിയന്തരമായി
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
സ്കൂളിന്
കെട്ടിടനിര്‍മാണത്തിനായി
പൊതുമരാമത്ത് വകുപ്പ്
തയ്യാറാക്കി
സമര്‍പ്പിച്ച 213 ലക്ഷം
രൂപയുടെ വിശദമായ
എസ്റ്റിമേറ്റിന്
ഭരണാനുമതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
പാഠപുസ്തക
അച്ചടി
2505.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ പാഠപുസ്തക
അച്ചടി
ഏല്പിച്ചിട്ടുള്ള
സ്ഥാപനങ്ങള്‍ക്ക്
പുസ്തകം
അച്ചടിക്കാനുള്ള
ഓര്‍ഡര്‍ എന്നാണ്
നല്‍കിയത്; എന്ന്
അച്ചടി പൂര്‍ത്തിയാക്കി
നല്‍കണമെന്നായിരുന്നു
കരാര്‍ വ്യവസ്ഥ;
(ബി)
സംസ്ഥാനത്തിന്
പുറത്തോേ, സ്വകാര്യ
പ്രസ്സുകളിലോ ഈ വര്‍ഷം
പുസ്തകങ്ങള്‍
അച്ചടിക്കാന്‍ ഓര്‍ഡര്‍
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
സ്ഥാപനങ്ങളില്‍ ;
ഇവര്‍ക്കുള്ള കരാര്‍
വ്യവസ്ഥകള്‍
വ്യക്തമാക്കുമോ?
(സി)
സംസ്ഥാനത്ത്
കരാര്‍ നല്കിയ
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ അച്ചടി
മറ്റ് സ്വകാര്യ
പ്രസ്സുകള്‍ക്ക്
മറിച്ച് നല്‍കിയതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
അദ്ധ്യാപക
പാക്കേജ് സംബന്ധിച്ച
പ്രതിസന്ധി
2506.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അദ്ധ്യാപക
പാക്കേജ്
നടപ്പിലാക്കുന്നതിന്
കോടതിവിധി
തടസ്സമായിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ ;
(ബി)
കോടതിവിധിയെത്തുടര്‍ന്ന്
അദ്ധ്യാപക പാക്കേജുമായി
ബന്ധപ്പെട്ട
ഉത്തരവുകള്‍
റദ്ദുചെയ്യുകയോ
മരവിപ്പിക്കുകയോ
ചെയ്തിട്ടുണ്ടോ ;
(സി)
അദ്ധ്യാപക
പാക്കേജ്
നടപ്പിലാക്കുന്ന
കാര്യത്തില്‍ നിലപാട്
വ്യക്തമാക്കുമോ?
രാഷ്ട്രീയ
ഉച്ചതാര്‍ ശിക്ഷാ അഭിയാന്
പദ്ധതി (റൂസ)
2507.
ശ്രീ.ജി.സുധാകരന്
ഡോ.കെ.ടി.ജലീല്‍
ശ്രീ.ആര്.
രാജേഷ്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
ഉന്നത വിദ്യാഭ്യാസ
പദ്ധതിയായ 'രാഷ്ട്രീയ
ഉച്ചതാര്‍ ശിക്ഷാ
അഭിയാന്' വഴി
സംസ്ഥാനത്തിന്
നാമമാത്രമായ
ഫണ്ടുവിഹിതമാണ്
അനുവദിച്ചതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
തുക കുറയാനുള്ള കാരണം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എന്തു
തുകയ്ക്കുള്ള
പദ്ധതിയാണ്
കേന്ദ്രത്തിന്
സമര്‍പ്പിച്ചിരുന്നത്;
ലഭിച്ച തുകയെത്ര ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
'റൂസ'
ഫണ്ട് വിഹിതം വളരെ
കുറഞ്ഞുപോയത്
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളുടെയും
കോളേജുകളുടെയും
പ്രവര്‍ത്തനങ്ങളെ
പ്രതികൂലമായി ബാധിക്കും
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പദ്ധതി
തയ്യാറാക്കുന്നതിലും
കേന്ദ്രത്തിന്
സമര്‍പ്പിക്കുന്നതിലും
ഉന്നതവിദ്യാഭ്യാസ
വകുപ്പും ഉന്നത
വിദ്യാഭ്യാസ കൗണ്‍സിലും
തമ്മില്‍ തര്‍ക്കം
നിലനിന്നിരുന്നോ;
ഇതുകാരണം പ്രോജക്ട്
അപ്രൂവല്‍ ബോര്‍ഡിനു
മുന്നില്‍ യഥാസമയം
പദ്ധതി സംബന്ധിച്ച്
വിശദീകരണം
നല്കുന്നതില് വീഴ്ച
വന്നിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
പ്രോജക്ട്
അപ്രൂവല്‍ ബോര്‍ഡ്
യോഗത്തില്‍ സംസ്ഥാനത്തെ
പ്രതിനിധീകരിച്ച്
പങ്കെടുത്തവര്‍
ആരെല്ലാമായിരുന്നു;
ഇതിനായി നേരത്തെ
നിയോഗിക്കപ്പെട്ടവര്‍
ആരെല്ലാമായിരുന്നു;
തീരുമാനം മാറ്റാനുണ്ടായ
കാരണം വിശദമാക്കാമോ?
അദ്ധ്യാപക
ബാങ്കിന്റെ നിലവിലെ അവസ്ഥ
2508.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അദ്ധ്യാപക
ബാങ്കില്‍ നിലവിലുള്ള
അദ്ധ്യാപകര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ലഭ്യമാക്കുന്നത്;
ഇവരുടെ സേവന
വ്യവസ്ഥകള്‍ എങ്ങനെയാണ്
ക്രമീകരിച്ചതെന്ന്
വിശദമാക്കാമോ
അദ്ധ്യാപക-ശിക്ഷക്
സദനു കളിലെ വാടകയിളവ്
2509.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
അദ്ധ്യാപക ഭവന്,
ശിക്ഷക് സദൻ എന്നീ
സ്ഥാപനങ്ങള്‍
എവിടെയെല്ലാം
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ:
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
താമസിക്കുന്നതിന്
വാടകയില്‍ ഇളവ്
ലഭിക്കുന്നത്
ആര്ക്കെല്ലാമാണെന്ന്
വ്യക്തമാക്കാമോ:
(സി)
വിദ്യാഭ്യാസ വകുപ്പിലെ
മിനിസ്റ്റീരിയല്‍
ജീവനക്കാര്‍ക്ക് കൂടി
പ്രസ്തുത
സ്ഥാപനങ്ങളില്‍
വാടകയിളവ്
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം
2510.
ശ്രീ.പി.തിലോത്തമന്
,,
ഇ.കെ.വിജയന്
,,
വി.എസ്.സുനില്‍ കുമാര്‍
,,
ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം
എത്രയാക്കണമെന്നാണ്
ശിപാര്ശയുണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഈ
അദ്ധ്യയന വര്‍ഷം
പുതുക്കിയ അനുപാതം
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
പുതിയ
അനുപാതം
നടപ്പാക്കുന്നതോടുകൂടി
എത്ര അദ്ധ്യാപക
ഒഴിവുകള്‍ ഉണ്ടാകും ; ഈ
ഒഴിവിലേക്ക് അദ്ധ്യാപക
ബാങ്കില്‍ നിന്നും
നിയമനം നടത്താനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
ഹോസ്റ്റല്‍
കെട്ടിട നിർമാണം
2511.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
ഈസ്റ്റ് ഗേള്‍സ്
ഹൈസ്കൂള്‍ കോമ്പൗണ്ടിലെ
ട്രൈബല്‍
ഡിപ്പാര്‍ട്ട്മെന്റിന്
കീഴിലുള്ള ഹോസ്റ്റല്‍
കെട്ടിടം
പുതുക്കിപ്പണിയുന്നതിനായി
വിദ്യാഭ്യാസ
വകുപ്പിന്റെ
അനുമതിക്കായി
സമര്‍പ്പിച്ചിരുന്ന
അപേക്ഷയില്‍ ഇനിയും
അനുമതി ലഭിച്ചിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ഹോസ്റ്റല്‍ കെട്ടിട
നിർമാണം ആരംഭിക്കാന്‍
അനുമതി നല്‍കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
അമ്പലപ്പുഴ
മണ്ഡലത്തിലെ സ്കൂളുകളിലെ
ഒഴിവുകള്‍
2512.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
മണ്ഡലത്തില്‍ വിവിധ
സര്‍ക്കാര്‍ ഹയര്‍
സെക്കണ്ടറി,
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി, ഹൈസ്കൂള്‍,
അപ്പര്‍ പ്രൈമറി
സ്കൂള്‍, ലോവര്‍
പ്രൈമറി സ്കൂള്‍
എന്നിവയിൽ നിലവില്‍
ഏതെല്ലാം തസ്തികകളില്‍
ഒഴിവുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ നികത്താന്‍
എന്തുനടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
സ്റ്റേറ്റ്
സിലബസ്സില്‍ കുട്ടികളുടെ
എണ്ണം കുറയുന്ന പ്രവണത
2513.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
ആധ്യയന വര്‍ഷം എത്ര
കുട്ടികള്‍ പഠിക്കുന്നു
എന്നറിയിക്കാമോ; വര്‍ഷം
തിരിച്ച് 2004-05
മുതല്‍ 2015-16 വര്‍ഷം
വരെയുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
സ്റ്റേറ്റ്
സിലബസ്സിനെ കൂടാതെ
മറ്റു സിലബസ്സുകളില്‍
പഠിക്കുന്ന കുട്ടികളുടെ
എണ്ണം 2015-16 ആധ്യയന
വര്‍ഷം എത്രയാണ്;
(സി)
സ്റ്റേറ്റ് സിലബസ്സില്‍
കുറഞ്ഞുവരുന്ന
കുട്ടികളുടെ എണ്ണം എത്ര
എന്നും ഈ പ്രവണത
തടയുവാനും സ്റ്റേറ്റ്
സിലബസ്സില്‍
കുട്ടികളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനുമായി
സ്വീകരിക്കുന്ന
നടപടിക്രമങ്ങളും എന്ത്
എന്നും വ്യക്തമാക്കുമോ;
(ഡി)
സ്റ്റേറ്റ്
സിലബസ്സില്‍ കുട്ടികള്‍
കുറഞ്ഞുവരുന്നത്തിനുള്ള
കാരണങ്ങൾ
പരിശോധിച്ചുവോ;
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
സംസ്ഥാന
പാഠ്യപദ്ധതികളില്‍ ഈ
സര്‍ക്കാര്‍ കൊണ്ടുവന്ന
ചില പുതിയ
പരിഷ്ക്കാരങ്ങള്‍
അദ്ധ്യയന
നിലവാരത്തകര്ച്ചയുണ്ടാക്കിയതുമൂലമാണ്
പൊതുവിദ്യാലയങ്ങളില്‍
കുട്ടികളുടെ
കുറവുണ്ടാകുന്നത് എന്ന
പൊതു അഭിപ്രായം
പരിശോധിച്ചുവോ;
വിശദാംശം ലഭ്യമാക്കുമോ?
അണ്‍എയ്ഡഡ്
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ
മാനേജ് മെന്റുകളുടെ ചൂഷണം
2514.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
റ്റി.വി.രാജേഷ്
,,
സാജു പോള്‍
,,
വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അണ്‍എയ്ഡഡ്
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
അദ്ധ്യാപക - അനദ്ധ്യാപക
വിഭാഗങ്ങള്‍ മാനേജ്
മെന്റുകളുടെ കഠിനമായ
ചൂഷണത്തിന്
വിധേയമാവുകയാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇവരുടെ സംരക്ഷണത്തിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ് ;
വിശദമാക്കാമോ ;
(സി)
ഇതു
സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവുകള്‍
മറികടക്കുന്നതിന്
പിരിച്ചുവിടലും മറ്റ്
കുറുക്കുവഴികളും മാനേജ്
മെന്റുകള്‍
സ്വീകരിക്കുന്നതായി
ഉയര്‍ന്നിട്ടുള്ള പരാതി
പരിശാേധിച്ചിട്ടുണ്ടോ
;
(ഡി)
ഇൗ
മേഖലയില്‍ നടക്കുന്ന
ചൂഷണം തടയുന്നതിന്
നിയമനിര്‍മ്മാണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ ഇതിന്റെ
നടപടികള്‍ വെെകുന്നത്
എന്തുകൊണ്ടെന്ന്
അറിയിക്കാമോ ?
അമ്പലപ്പുഴ
മണ്ഡലത്തില്‍ അസാപ്
നടപ്പിലാക്കിയിട്ടുളള
സ്കൂളുകള്‍
2515.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളിലാണ് അഡീഷണല്‍
സ്കില്‍ അക്വിസിഷന്‍
പദ്ധതി
നടപ്പിലാക്കിയിട്ടുളളത്,
വ്യക്തമാക്കാമോ ;
(ബി)
അസാപ്
നടപ്പാക്കിയിട്ടുളള
സ്കൂളുകളില്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
അനുവദിച്ചിട്ടുളളത് ;
(സി)
ഇത്തരം
സ്കൂളുകളില്‍ ഏതെല്ലാം
കോഴ്സുകളാണ്
നടത്തുന്നത്;
(ഡി)
ഇത്തരം
സ്കൂളുകളില്‍
അദ്ധ്യാപകരെ ഏതു
വിധത്തിലാണ്
നിയമിച്ചിട്ടുളളത്;ഇവര്‍ക്കു
നല്കുന്ന വേതന ഘടന
വ്യക്തമാക്കുമോ?
വെഞ്ഞാറമൂട്
യു.പി. സ്കൂളിലെ അടിസ്ഥാന
സൗകര്യങ്ങള്‍
2516.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെഞ്ഞാറമൂട്
ഗവണ്മെന്റ് യു.പി.
സ്കൂളില്‍ എത്ര
കുട്ടികള്‍ പഠിക്കുന്നു
എന്നുളള വിവരം
അറിയിക്കുമോ;
(ബി)
ഒന്നു
മുതല്‍ ഏഴുവരെയുള്ള
ഓരോ ക്ലാസ്സിലും എത്ര
കുട്ടികള്‍ വീതമാണ്
ഇപ്പോഴുള്ളതെന്ന്
വിശദമാക്കുമോ;
(സി)
എത്ര
ക്ലാസ് മുറികളുടെയും
മറ്റ് ഏതെല്ലാംഭൗതിക
സാഹചര്യങ്ങളുടേയും
അപര്യാപ്തതയാണ്
പ്രസ്തുത
സ്കൂളിലുള്ളതെന്ന്
വിശദീകരിക്കുമോ;
(ഡി)
ആവശ്യമായ ക്ലാസ്
മുറികള്‍
നിര്‍മ്മിക്കുന്നതിനും
മറ്റ് ഭൗതിക
സാഹചര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
സ്കൂളുകളിലെ
കായിക പഠനം
2517.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
സ്കൂളുകളിലും കായിക
വിദ്യാഭ്യാസം
പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ;
(ബി)
സ്കൂളുകളില്‍
കായിക പഠനം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെങ്കിലും പ്രത്യേക
പദ്ധതി നിലവിലുണ്ടോ;
ഇല്ലെങ്കില്‍, മികച്ച
കായിക താരങ്ങളെ
വാര്‍ത്തെടുക്കുന്നതിന്
സ്കൂള്‍ തലത്തില്‍ ഒരു
സ്ഥിരം സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
(സി)
കായിക
വിദ്യാഭ്യാസം
പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
സ്കൂളുകളില്‍ ആയതിന്
നീക്കിവച്ചിട്ടുള്ള
പീരിഡുകളില്‍
മറ്റുവിഷയങ്ങള്‍
പഠിപ്പിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്തരം
സ്കൂളുകളില്‍
നിശ്ചയിച്ച സമയം കായിക
പഠനത്തിനുതന്നെ
വിനിയോഗിക്കുന്നതിന്
നിര്‍ദ്ദേശം നല്കുന്ന
കാര്യം പരിഗണിക്കുമോ;
കായികാദ്ധ്യാപകര്‍
ഇല്ലാത്ത സ്കൂളുകളില്‍
അവരെ നിയമിക്കാന്‍
നടപടി സ്വീകരിക്കുമോ?
സ്കൂളുകളിലെ
പ്രാഥമിക സൗകര്യങ്ങള്‍
2518.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂത്രപ്പുരകളില്ലാത്ത
സ്കൂളുകളിലെ
പെണ്‍കുട്ടികള്‍
വെള്ളംപോലും
കുടിക്കാന്‍
മടിക്കുന്നത്
സംസ്ഥാനത്ത് വലിയ
ആരോഗ്യപ്രശ്നത്തിന് വഴി
തെളിക്കുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രാഥമിക
സൗകര്യങ്ങള്‍
ഒരുക്കുന്നതില്‍ വീഴ്ച
വരുത്തുന്ന
സ്കൂളുകളില്‍ അത്തരം
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നത്;
(സി)
വിദ്യാഭ്യാസ
വകുപ്പും
ആരോഗ്യവകുപ്പും
ഇക്കാര്യത്തില്‍
കൂട്ടായ ഉത്തരവാദിത്വം
കാണിക്കുമോ ?
ചിത്തിരപുരം
ഹൈസ്കൂളില്‍ പോളിടെക്നിക്
2519.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിത്തിരപുരം
ഹൈസ്കൂളില്‍
പോളിടെക്നിക്
സ്ഥാപിക്കുന്നതിന്റെ
നടപടികള്‍ എന്തായി
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇപ്പോഴത്തെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
നടപടികള്‍
സ്വീകരിചിട്ടില്ലെങ്കിൽ
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോ?
കുട്ടികളുടെ
കൊഴിഞ്ഞുപോക്ക്
2520.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-2016
അദ്ധ്യയന വര്‍ഷത്തിലെ
ആറാം പ്രവൃത്തി ദിന
കണക്കെടുപ്പുപ്രകാരം
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍ നിന്ന്
എത്ര കുട്ടികളുടെ
കൊഴിഞ്ഞുപോക്ക്
ഉണ്ടായിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
അണ്‍എയ്ഡഡ്
,സി.ബി.എസ്.ഇ.
സ്കൂളുകളില്‍ ഈ
അദ്ധ്യയന വര്‍ഷം എത്ര
കുട്ടികളുടെ
വര്‍ദ്ധനവുണ്ടായി എന്ന്
വിശദമാക്കാമോ?
തൊഴിലധിഷ്ഠിത
ഹയര്‍ സെക്കന്ററി പരീക്ഷ
2521.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊഴിലധിഷ്ഠിത
ഹയര്‍ സെക്കന്ററി
പരീക്ഷ പാസ്സായവര്‍
എത്ര;
(ബി)
ഇവര്‍ക്ക്
ഉപരിപഠനത്തിന്
എന്തെല്ലാം
സൗകര്യങ്ങളാണ്
സര്‍ക്കാര്‍ തലത്തില്‍
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ?
സ്കൂളുകളില്‍
ആരോഗ്യ വകുപ്പു നടത്തിയ
പരിശോധന
2522.
ശ്രീ.പി.ഉബൈദുള്ള
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
സി.മമ്മൂട്ടി
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍ ആരോഗ്യ
വകുപ്പു നടത്തിയ
പരിശോധനയില്‍
കണ്ടെത്തിയതും,
വിദ്യാഭ്യാസ വകുപ്പിനെ
അറിയിച്ചതുമായ
വീഴ്ചകള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വീഴ്ചകള്‍
പരിഹരിക്കുന്നതിന്
സ്കൂള്‍
അധികൃതര്‍ക്കും,
നിയന്ത്രണാധികാരിക്കും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
സ്കൂള്‍
വര്‍ഷം ആരംഭിച്ചിരിക്കെ
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
താല്‍ക്കാലിക
അധ്യാപകരുടെ ശമ്പളം
2523.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി
എ.ഇ.ഒ ഓഫീസിന് കീഴിലെ
എയിഡഡ് സ്കൂളുകളില്‍
ജോലി ചെയ്യുന്ന
താല്‍ക്കാലിക
(ദിവസവേതനം)
അധ്യാപകര്‍ക്ക് 2013
അധ്യയനവര്‍ഷം മുതല്‍
വേതനം ലഭിക്കാത്തത്
എന്തുകൊണ്ടാണെന്നറിയിക്കാമോ;
(ബി)
പൊന്നാനി
എ.ഇ.ഒ ഓഫീസിന് കീഴില്‍
എത്ര അധ്യാപകരാണ്
താല്‍ക്കാലിക
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്നത്
എന്നറിയിക്കാമോ;
(സി)
അവര്‍ക്ക്
ഏതു തീയതി മുതല്‍ വേതന
കുടിശ്ശികയുണ്ട് എന്ന്
വിശദമാക്കുമോ;
(ഡി)
ഇവര്‍ക്ക്
അടിയന്തിരമായി വേതനം
നല്‍കുന്നതിന് ഉത്തരവ്
നല്‍കുമോ ?
ആദിച്ചനെല്ലൂർ
പഞ്ചായത്ത് ഹൈസ്കൂൾ
2524.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
ആദിച്ചനെല്ലൂർ
പഞ്ചായത്ത് ഹൈസ്കൂളില്‍
പുതുതായി അനുവദിച്ച
പ്ലസ് വണ്‍ ക്ലാസിന്
എത്ര ബാച്ചുകള്‍
ആരംഭിക്കാനാണ് അനുമതി
ലഭിച്ചതെന്നും ,
പ്രസ്തുത ബാച്ചുകളില്‍
എത്ര കുട്ടികൾ ക്ക്
അഡ്മിഷന് നല്കുവാന്
അനുമതി
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ ;
(ബി)
അനുമതി
നല്‍കിയിട്ടുള്ള
ബാച്ചുകള്‍ക്ക്
ആവശ്യമായ അദ്ധ്യാപകരും,
ഇതര ജീവനക്കാരും
എത്രയാണെന്നും, ഏതൊക്കെ
കാറ്റഗറിയില്പ്പെട്ടവരാണെന്നും
വ്യക്തമാക്കുമോ ;
(സി)
അനുമതി ലഭിച്ച പ്രകാരം
ആവശ്യമായ ജീവനക്കാരെ
സ്കൂളില്‍
നിയമിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍
പൂര്‍ണ്ണതോതില്‍
ജീവനക്കാരെെ
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ;
(ഡി)
പ്രസ്തുത
സ്കൂളില്‍ പ്ലസ്
വണ്ണിന് കൂടുതല്‍
ബാച്ചുകള്‍
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ;
വ്യക്തമാക്കാമോ?
വഞ്ചിപ്പാട്ട്
മത്സര രീതി
2525.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
,യൂണിവേഴ്സിറ്റി
കലോത്സവങ്ങളിലെ മത്സര
ഇനമായ വഞ്ചിപ്പാട്ടില്‍
ആറന്മുള രീതി,
കുട്ടനാടന്‍ രീതി,
വച്ചുപാട് രീതി എന്നിവ
ഒറ്റ മത്സരമായി
സംഘടിപ്പിക്കുന്നതിനാല്‍
മത്സരത്തിന്‍െറ വീറും
വാശിയും
നഷ്ടപ്പെടുമെന്നുള്ളതുകൊണ്ട്
ഇതുമായി ബന്ധപ്പെട്ട്
ഉയരുന്ന പരാതികള്‍ക്ക്
പരിഹാരമായി
മൂന്നുരീതികളും
പ്രത്യേകം പ്രത്യേകം
മത്സര ഇനങ്ങളായി
സംഘടിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
അട്ടക്കുളങ്ങര
സെന്‍ട്രല്‍ സ്കൂള്‍
2526.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടക്കുളങ്ങര
സെന്‍ട്രല്‍ സ്കൂള്‍
പൊളിച്ചു മാറ്റുവാനും
അതു സ്ഥിതി ചെയ്യുന്ന
പ്രദേശത്ത് ബസ്
സ്റ്റാന്റ് , ഷോപ്പിംഗ്
കോംപ്ലക്സ് എന്നിവ
നിര്‍മ്മിക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സ്കൂള്‍
കാമ്പസ് മറ്റേതെങ്കിലും
വകുപ്പുകള്‍ക്ക് ഇതിനകം
പതിച്ചു
കൊടുത്തിട്ടുണ്ടോ;
(സി)
ഈ
സ്കൂളിന്റെ ചുറ്റുപാടും
സ്ഥിതിചെയ്യുന്ന
അന്‍പതോളം വരുന്ന
വന്വൃക്ഷങ്ങള്
മുറിച്ചു മാറ്റുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
പ്രസ്തുത
നടപടികൾക്കെതിരെ ലഭിച്ച
പരാതികള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പരാതിയിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ഭിന്നശേഷിയുള്ള
കുട്ടികള്‍ക്ക് സ്കൂളുകളില്‍
റിസോഴ്സ് സെന്ററുകള്‍
2527.
ശ്രീ.ആര്
. സെല്‍വരാജ്
,,
അന്‍വര്‍ സാദത്ത്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭിന്നശേഷിയുള്ള
കുട്ടികള്‍ക്ക്
സ്കൂളുകള്‍
കേന്ദ്രമാക്കി റിസോഴ്സ്
സെന്ററുകള്‍
ആരംഭിക്കുന്ന പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി മുഖേന
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
കുട്ടികളുടെ
വിദ്യാഭ്യാസ പുരോഗതി,
ശാരീരികവും മാനസികവുമായ
ആരോഗ്യം എന്നിവ ഉറപ്പ്
വരുത്തുന്നതിന്
പദ്ധതിയില്‍ എന്തെല്ലാം
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഭിന്നശേഷിയുള്ള
കുട്ടികള്‍ക്കായുളള
പാഠ്യപദ്ധതി
2528.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭിന്നശേഷിയുള്ള
കുട്ടികളുടെ
പ്രശ്നങ്ങളെ
സംബന്ധിച്ച് സമഗ്ര പഠനം
നടത്താന്‍ ആരെയെങ്കിലും
ചുമതലപ്പെടുത്തിയിട്ടുണ്ടോ
; എങ്കില്‍
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
എന്തെല്ലാം;
(ബി)
സംസ്ഥാനത്ത്
ഭിന്നശേഷിയുള്ള
വിദ്യാര്‍ത്ഥികള്‍ക്കായി
പുതിയ പാഠ്യപദ്ധതി
നടപ്പാക്കുന്നുണ്ടോ ;
എങ്കില്‍ ആരാണ് പദ്ധതി
തയ്യാറാക്കിയത്;
(സി)
സംസ്ഥാനത്ത്
എല്ലാ സ്കൂളുകളിലും ഈ
പദ്ധതി
നടപ്പാക്കുന്നുണ്ടോ ;
ഇല്ലെങ്കില്‍
തെരഞ്ഞെടുത്ത
സ്കൂളുകളില്‍
മാത്രമാണോ; ഇതു
സംബന്ധിച്ച ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ
; വിശദവിവരം നല്‍കാമോ ?
ഹയര്‍സെക്കന്ററി
അഡ്മിഷന്
2529.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
വിദ്യാഭ്യാസത്തിന്
സംസ്ഥാന
ഹയര്‍സെക്കന്ററി
/വൊക്കേഷണല്‍
ഹയര്‍സെക്കന്ററി
/സി.ബി.എസ്.ഇ/
ഐ.സി.എസ്.ഇ /ഐ.എസ്.ഇ
മേഖലകളില്‍
സംസ്ഥാനത്താകമാനം എത്ര
സീറ്റുകളില്‍ 2014-15
വര്‍ഷം അഡ്മിഷന് അപേക്ഷ
ക്ഷണിച്ചു ; എത്ര
പേര്‍ക്ക് ഓരോ
വിഭാഗത്തിലും അഡ്മിഷന്
ലഭിച്ചു ; എത്ര
സീറ്റുകള്‍ ഒഴിഞ്ഞു
കിടന്നു ; ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
ആയതിനായുള്ള
അഡ്മിഷനുവേണ്ടി 2015-16
വര്‍ഷം ഓരോ
വിഭാഗത്തിനും എത്ര
സീറ്റുകള്‍ക്ക്
അഡ്മിഷനു വേണ്ടി
അപേക്ഷകള്‍ ക്ഷണിച്ചു
എന്നും, എത്ര
വിദ്യാര്‍ത്ഥികള്‍
വിവിധ സിലബസ്സുകളില്‍
അഡ്മിഷനായി യോഗ്യത
നേടിയിട്ടുണ്ട് എന്നും
വ്യക്തമാക്കുമോ ;
(സി)
2014-15
അക്കാഡമിക് വര്‍ഷം
തുടങ്ങിയ ശേഷം എത്ര
സ്കൂളുകളില്‍ പ്ലസ്
വണ്‍ പഠനത്തിനായി
ഏതെല്ലാം സ്കൂളുകളിൽ
എത്ര ബാച്ചുകളിലായി
എത്ര കുട്ടികള്‍ക്ക്
അഡ്മിഷന് നല്കാന്
അനുമതി നല്‍കിയെന്നും,
2014-15 വര്‍ഷം ബഹു.
ഹൈക്കോടതി അനുമതി
നിഷേധിച്ച ഏതെല്ലാം
സ്കൂളുകള്‍ ഇവയില്‍
ഉള്‍പ്പെടുന്നുവെന്നും
ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ ;
(ഡി)
2010-11 മുതല്‍ 2014-15
വരെ സംസ്ഥാനത്ത് പ്ലസ്
വണ്‍ അഡ്മിഷന് നേടിയ
വിദ്യാര്‍ത്ഥികളില്‍
എത്ര പേര് മറ്റു
സംസ്ഥാനങ്ങളില്‍
അഡ്മിഷന് വാങ്ങിയെന്ന
കണക്ക് ലഭ്യമാക്കുമോ?
വിദ്യാലയങ്ങളിലെ
മലയാളഭാഷാ പഠനം
2530.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.റ്റി.ബല്‍റാം
,,
എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയങ്ങളില്‍
മലയാളഭാഷാ പഠനം
നിര്‍ബന്ധമാക്കി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
; എങ്കില്‍ വിശദാംശം
നല്‍കുമോ ;
(ബി)
മലയാളം
മാതൃഭാഷയല്ലാത്ത
വിദ്യാര്‍ത്ഥികള്‍ക്ക്
മലയാളഭാഷ പഠിക്കുവാന്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
വിദ്യാലയങ്ങളില്‍
ഒരുക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(സി)
ഇതിനായി
സ്ക്കൂളിലെ
പീരിയഡുകളില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍ നല്‍കാമോ
?
വിദ്യാലയങ്ങളിലെ
അധ്യാപകരുടെ ഒഴിവുകള്‍
2531.
ശ്രീ.ജി.സുധാകരന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
,,
കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
വിദ്യാലയങ്ങളില്‍
അധ്യാപകരുടെ എത്ര
ഒഴിവുകളുണ്ടെന്ന്
കണക്കാക്കപ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇത് എന്നു
മുതലുള്ളതാണെന്ന്
അറിയിക്കാമോ ;
(ബി)
ആവശ്യമായ
അദ്ധ്യാപകരില്ലാത്തിതിനാല്
സര്‍ക്കാര്‍
വിദ്യാലയങ്ങളില്‍
അദ്ധ്യയനം മുടങ്ങുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
സാഹചര്യത്തിലും
പി.എസ്.സി യില്‍
നിന്നും അഡ്വൈസ് മെമ്മോ
ലഭിച്ചിട്ടുള്ള
ഉദ്യോഗാര്‍ത്ഥികള്‍
നിയമനത്തിനായി കാത്തു
നില്ക്കുന്ന
സ്ഥിതിയുള്ളതായി
അറിയാമോ ;
(ഡി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഹയര്‍സെക്കണ്ടറി
വിദ്യാര്‍ത്ഥികളിലെ അഭിരുചി
പരിശോധന
2532.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
പി.തിലോത്തമന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹയര്‍സെക്കണ്ടറി
വിദ്യാര്‍ത്ഥികളുടെ
അഭിരുചി
പരിശോധിക്കുന്നതിനുള്ള
പദ്ധതി ഹയര്‍
സെക്കണ്ടറിയുടെ കരിയര്‍
ഗൈഡന്‍സ് സെല്‍
തയ്യാറാക്കിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍
ഏതെല്ലാം മേഖലകളിലെ
അഭിരുചിയാണ്
പരിശോധിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
കരിയര്‍
ഗൈഡന്‍സ് സെല്‍
തയ്യാറാക്കിയിട്ടുള്ള
റിപ്പോര്‍ട്ടിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ?
പാഠപുസ്തകങ്ങളുടെ
വിതരണം
2533.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാഠപുസ്തകങ്ങള്‍
കൃത്യ സമയത്ത് വിതരണം
ചെയ്യാത്തതു സംബന്ധിച്ച
പരാതികള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
പാഠപുസ്തകങ്ങള്‍
കൃത്യ സമയത്ത് വിതരണം
ചെയ്യുന്നതിന് പ്രത്യേക
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
?
ഒഴിവുണ്ടായിരുന്ന
പ്ലസ് വണ്‍ സീറ്റുകള്‍
2534.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
അദ്ധ്യയന വര്‍ഷം
സര്‍ക്കാര്‍/എയിഡഡ്
മേഖലകളിലെ എത്ര പ്ലസ് 1
സീറ്റുകള്‍
ഒഴിഞ്ഞുകിടന്നിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകളുടെ ജില്ല
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇൗ
അദ്ധ്യയന വര്‍ഷത്തില്‍
സര്‍ക്കാര്‍/എയിഡഡ്/അണ്‍എയിഡഡ്
മേഖലകളില്‍ പുതിയ പ്ലസ്
2 സ്കൂളുകളോ അധിക
ബാച്ചുകളോ
അനുവദിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പാഠപുസ്തകങ്ങളുടെ
വിതരണം
2535.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ വർഷം എത്ര
സ്കൂളുകളില്‍ ഇനിയും
പാഠപുസ്തകം
ലഭിക്കാനുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പുസ്തകങ്ങള്‍
ലഭ്യമാകാത്ത
കുട്ടികള്‍ക്ക്
ഡൗണ്‍ലോഡ് ചെയ്ത
പാഠപുസ്തകം
താത്ക്കാലികമായി
ലഭ്യമാക്കാന്‍ എന്തു
നടപടി സ്വീകരിച്ചെന്ന്
വെളിപ്പെടുത്താമോ ?
അദ്ധ്യാപകനായിരുന്ന
കെ. കെ. അനീഷിന്റെ
ആത്മഹത്യ-വകുപ്പ് നടപടി
2536.
ശ്രീ.ഇ.പി.ജയരാജന്
,,
എ.കെ.ബാലന്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂള്‍
അദ്ധ്യാപകര്‍ക്കെതിരെ
അച്ചടക്ക നടപടി
സ്വീകരിക്കുന്നതിന്
കേരള വിദ്യാഭ്യാസ ചട്ട
പ്രകാരം
മാനേജര്‍മാര്‍ക്കുള്ള
അധികാരം ദുരുപയോഗം
ചെയ്യപ്പെടുന്നതായുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
മലപ്പുറം
ജില്ലയിലെ മുന്നിയൂര്‍
ഹയര്‍സെക്കന്ററി
സ്കൂളിലെ
അദ്ധ്യാപകനായിരുന്ന കെ.
കെ. അനീഷ് സ്കൂള്‍
മാനേജരുടെ പീഡനം മൂലം
ആത്മഹത്യ ചെയ്തതു
സംബന്ധിച്ച് വകുപ്പുതല
അന്വേഷണം ഏത്
ഘട്ടത്തിലാണ് ;
മാനേജരുടെ
തീരുമാനത്തിന് അംഗീകാരം
നല്‍കിയത് ഏത്
ഉദ്യോഗസ്ഥനാണ് ;
ഇയാള്‍ക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
അനീഷ്
സ്കൂളിലെ പ്യൂണിനെ
മര്‍ദ്ദിച്ച്
പരിക്കേല്പിച്ചു എന്ന
ആരോപണം
തെറ്റായിരുന്നുവെന്ന്
തെളിഞ്ഞതായി അറിയാമോ ;
എങ്കിൽ ഇതു സംബന്ധിച്ച്
വ്യാജ വൂണ്ട്
സര്‍ട്ടിഫിക്കറ്റ്
നല്കിയ ഡോക്ടര്‍
അറസ്റ്റ് ചെയ്യപ്പെട്ട്
റിമാന്റിലായ വിവരം
അറിയാമോ ;
(ഡി)
അധികാരദുര്‍വിനിയോഗം
ചെയ്ത സ്കൂള്‍
മാനേജരുടെയും ഇതിനു
കൂട്ടുനിന്ന പ്രധാന
അദ്ധ്യാപിക,പ്യൂണ്‍
എന്നിവരുടെയും പേരില്‍
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(ഇ)
അദ്ധ്യാപകര്‍ക്കെതിരെ
അച്ചടക്ക നടപടി
സ്വീകരിക്കാനുള്ള
മാനേജര്‍മാരുടെ അധികാരം
എടുത്തു കളയുന്നതിന്
നിയമഭേദഗതി
കൊണ്ടുവരാന്‍
തയ്യാറാകുമോ ?
വിദ്യാര്‍ത്ഥികളുടെ
വിവരങ്ങള്‍ ഡിജിറ്റൈസ്
ചെയ്യാന്‍ പദ്ധതി
2537.
ശ്രീ.സി.പി.മുഹമ്മദ്
,,
ടി.എന്‍. പ്രതാപന്
,,
വി.ഡി.സതീശന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളുടെ
വിവരങ്ങള്‍ ഡിജിറ്റൈസ്
ചെയ്യാന്‍ സ്കൂളുകളില്‍
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് ;
(സി)
വിദ്യാര്‍ത്ഥികളുടെ
എന്തെല്ലാം വിവരങ്ങളാണ്
ഡിജിറ്റൈസ്
ചെയ്യാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്കുള്ള
സ്കോളര്‍ഷിപ്പ് വിതരണം
2538.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
, അടിമാലി സബ്
ജില്ലകളില്‍ മുസ്ലിം ,
ഒ.ബി.സി. ,
എസ്.സി/എസ്.ടി.
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പും മറ്റ്
ആനുകൂല്യങ്ങളും
നല്കുന്നുണ്ടോ ;
(ബി)
എങ്കില്‍
ആയത് കൃത്യമായും
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കുന്നുവെന്ന്
ഉറപ്പ്
വരുത്തിയിട്ടുണ്ടോ ;
(സി)
ഇല്ലെങ്കില്‍
ലഭിക്കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ ;
(ഡി)
സ്കോളര്‍ഷിപ്പുകള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
എഞ്ചിനീയറിംഗ്
പ്രവേശനയോഗ്യതയും മാർക്കിളവ്
സമ്പ്രദായവും
2539.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
മേഖലകളിലെ
എഞ്ചിനീയറിംഗ്
കോളേജുകള്‍
ഏതെല്ലാമെന്നും ഓരോ
കോളേജിലും ഏതെല്ലാം
ഐച്ഛിക വിഷയങ്ങള്‍ക്ക്
അനുമതിയുണ്ടെന്നും
2014-15 -ൽ ഓരോ ഐച്ഛിക
വിഷയത്തിനുമായി എത്ര
ബി.ടെക്. / എം.ടെക്.
/മറ്റു വിഭാഗങ്ങള്‍ -ൽ
എത്ര സീറ്റുകള്‍
ഉണ്ടായിരുന്നുവെന്നും
എത്ര സീറ്റുകളില്‍
അഡ്മിഷന്
നടന്നുവെന്നും എത്ര
സീറ്റുകള്‍ ഒഴിഞ്ഞു
കിടന്നുവെന്നും
വ്യക്തമാക്കാമോ;
(ബി)
2015-16
-ൽ ഓരോ വിഭാഗത്തിലും
എത്ര സീറ്റുകളിൽ
അഡ്മിഷനായി അപേക്ഷ
ക്ഷണിച്ചിട്ടുണ്ട്
എന്നും, എത്ര
കുട്ടികള്‍
എന്‍ട്രന്‍സ് പരീക്ഷ
വഴി യോഗ്യത നേടി
എന്നും, 2014-15
-നുശേഷം എത്ര
സ്ഥാപനങ്ങള്‍ക്ക്
അനുമതി നല്‍കിയെന്നും അവ
ഏതെല്ലാമെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോള്‍
എഞ്ചിനീയറിംഗിന്
അഡ്മിഷന് ലഭിക്കാനുള്ള
അടിസ്ഥാന യോഗ്യത
എന്തായിരുന്നുവെന്നും
അതില്‍ എന്തെല്ലാം
ഇളവുകള്‍ നല്‍കിയെന്നും
വ്യക്തമാക്കുമോ;
(ഡി)
മാർക്കിളവ്
സമ്പ്രദായത്തെക്കുറിച്ച്
പഠിക്കാൻവേണ്ടി ഒരു
ഉന്നതതല സമിതിയെ
നിയോഗിക്കുന്ന കാര്യം
പരിഗണിക്കുമോ;
(ഇ)
2015-16 -ൽ
എഞ്ചിനീയറിംഗ്
അഡ്മിഷനുള്ള
സര്‍ക്കാര്‍ സീറ്റുകള്‍
എത്ര; മറ്റു വിവിധ
സീറ്റുകള്‍ എത്ര;
വിശദാംശം ജില്ല
തിരിച്ച് ലഭ്യമാക്കുമോ?
കണ്ണൂര്‍
സര്‍വ്വകലാശാലയിലെ
ചട്ടവിരുദ്ധ ഇടപാട്
2540.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
സര്‍വ്വകലാശാലയുടെ
ചട്ടവിരുദ്ധ
ഇടപാടുകളില്‍ 7.49 കോടി
രൂപയുടെ അധിക ബാദ്ധ്യത
വന്നതായി ഓഡിറ്റില്‍
കണ്ടെത്തിയതായുള്ള
മാധ്യമ വാര്‍ത്തകള്‍
ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടോ;
(ബി)
കൂടാതെ,
ആസ്ഥാന മന്ദിര
നിര്‍മ്മാണത്തിനായുള്ള
ഭൂമി നിരപ്പാക്കലിന്
ടെണ്ടര്‍ നടപടികള്‍
പാലിക്കാതെയാണ് കരാര്‍
നല്‍കിയതെന്ന ആരോപണം
ശരിയാണോ;
(സി)
സിന്‍ഡിക്കേറ്റിന്റെ
അനുവാദമില്ലാതെ
മഞ്ചേശ്വരത്ത്
ഇന്‍ഡ്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഇന്‍ഡ്യന്‍
ലാന്ഗ്വേജിനായി
കെട്ടിടനിര്‍മ്മാണം
ആരംഭിച്ചു എന്ന ആരോപണം
ശരിയാണോ;
(ഡി)
എങ്കില്‍
ഇതിന്
ഉത്തരവാദികളായവര്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഓണ്‍ലൈന്‍
സംവിധാനം
2541.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വകലാശാലകളേയും
അവയ്ക്കു കീഴിലുള്ള
കോളേജുകളേയും
ബന്ധിപ്പിച്ച്
കൊണ്ടുള്ള ഓണ്‍ലൈന്‍
സംവിധാനം നിലവിലുണ്ടോ ;
(ബി)
എങ്കില്‍
ഏതൊക്കെ
സര്‍വകലാശാലകളിലാണ്
ആയത്
നടപ്പാക്കിയിട്ടുള്ളത്
;
(സി)
ഇല്ലെങ്കില്‍
2014-15-ലെ ബഡ്ജറ്റില്‍
പ്രഖ്യാപിക്കപ്പെട്ട
പ്രസ്തുത കാര്യം
നടപ്പിലാക്കാത്തതിന്റെ
കാരണം വിശദമാക്കുമോ ?
സാങ്കേതിക
സര്‍വ്വകലാശാല
2542.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരംഭിക്കുന്ന പുതിയ
സാങ്കേതിക
സര്‍വ്വകലാശാല എന്നു
മുതല്‍ പ്രവര്‍ത്തനം
ആരംഭിക്കുമെന്ന്
അറിയിക്കാമോ ; ഇതിനായി
എന്തെല്ലാം നടപടികള്‍
നാളിതുവരെ
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്തെ
എല്ലാ എഞ്ചിനീയറിംഗ്
കോളേജുകളും
സര്‍വ്വകാലശാലയില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദീകരിക്കാമോ;
(സി)
സാങ്കേതിക
സര്‍വ്വകലാശാല നിലവില്‍
വരുമ്പോള്‍ സംസ്ഥാനത്ത്
ഏകീകൃതമായ സിലബസ്സും
പരീക്ഷാ
സമ്പ്രദായവുമാണോ
നിലവില്‍ വരുന്നതെന്ന്
അറിയിക്കാമോ; ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
സര്‍വ്വകലാശാലയിലേയ്ക്ക്
ജീവനക്കാരുടെ
നിയമനങ്ങള്‍
സംബന്ധിച്ച് എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
അറിയിക്കാമോ?
കാലിക്കറ്റ്
സര്‍വ്വകലാശാലയിലെ തെറ്റായ
ബിരുദ സര്‍ട്ടിഫിക്കറ്റ്
വിതരണം
2543.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലിക്കറ്റ്
സര്‍വ്വകലാശാലയുടെ
ബിരുദ
സര്‍ട്ടിഫിക്കറ്റുകള്‍
തെറ്റായി അച്ചടിച്ച്
വിതരണം ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വിദ്യാഭ്യാസ
രംഗത്ത്
അവമതിപ്പുണ്ടാക്കുന്ന
പ്രസ്തുത
സംഭവത്തിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(സി)
പ്രസ്തുത
സര്‍വ്വകലാശാലയില്‍
ഇതിന് മുന്‍പ്
ഇത്തരത്തിലുളള സംഭവം
ഉണ്ടായിട്ടുണ്ടോ ;
വിശദാംശംങ്ങള്‍
അറിയിക്കാമോ ?
സര്‍വ്വകലാശാലകളിലെ
ഗവേഷണ പ്രബന്ധങ്ങള്‍
2544.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
സര്‍വ്വകലാശാലകളിലെ
ഗവേഷണ പ്രബന്ധങ്ങളുമായി
ബന്ധപ്പെട്ട പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഗവേഷണ
പ്രവര്‍ത്തനങ്ങളുടെയും
പ്രബന്ധങ്ങളുടെയും
ഗുണനിലവാരം
ഉറപ്പുവരുത്തുന്ന
കാര്യത്തില്‍ നിലപാട്
വ്യക്തമാക്കുമോ ;
(സി)
സര്‍വ്വകലാശാലകളില്‍
ഗവേഷണ പ്രബന്ധങ്ങള്‍
കാണാതാകുന്നത് തടയാന്‍
നടപടി സ്വീകരിക്കുമോ ;
(ഡി)
ഗവേഷണ
പ്രബന്ധങ്ങളുടെ
ഡിജിറ്റല്‍ ആര്‍ക്കൈവ്
സര്‍വ്വകലാശാലകളുടെ
ഔദ്യോഗിക വെബ്സൈറ്റില്‍
പ്രസിദ്ധീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഇ-സാക്ഷരതാ
പദ്ധതി
2545.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
എം.പി.വിന്‍സെന്റ്
,,
കെ.ശിവദാസന്‍ നായര്‍
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-സാക്ഷരതാ
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കെെവരിക്കാനുദ്ദേശിക്കുന്നതെന്നും;
പദ്ധതിയ്ക്ക്എന്തെല്ലാം
കേന്ദ്ര സഹായങ്ങളാണ്
ലഭിക്കുന്നതെന്നും
എപ്പോള്‍
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ ?
കേരള
സംസ്ഥാന സാക്ഷരതാ മിഷനിലെ
ക്രമക്കേടുകള്‍
2546.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന സാക്ഷരതാ
മിഷനില്‍ നടന്നുവരുന്ന
ക്രമക്കേടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നടപടി
സ്വീകരിക്കാത്തതെന്തുകൊണ്ട്
;
(ബി)
സംസ്ഥാനത്ത്
ഹയര്‍സെക്കണ്ടറി
തുല്യതാ കോഴ്സുകള്‍വരെ
നടത്തുന്നതിന്
ചുമതലപ്പെട്ട ഈ
സ്ഥാപനത്തിന്റെ
ഡയറക്ടര്‍ തസ്തികയില്‍
മതിയായ യോഗ്യതയില്ലാത്ത
ഒരാളെ നിയമിച്ചത് എന്ത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ ;
(സി)
ഹയര്‍സെക്കണ്ടറി
തുല്യതാ കോഴ്സിന്റെ
ചുമതലയുള്ള
അസിസ്റ്റന്റ്
ഡയറക്ടര്‍ക്ക്
അദ്ധ്യാപക പ്രവൃത്തി
പരിചയമുണ്ടോ ;
അദ്ധ്യാപക
യോഗ്യതാനിര്‍ണ്ണയ
പരീക്ഷകള്‍
പാസ്സായിട്ടുണ്ടോ ;
ഇദ്ദേഹത്തെ
നിയമിക്കാന്‍
സ്വീകരിച്ച
മാനദണ്ഡമെന്തെല്ലാം
;വിശദമാക്കുമോ;
(ഡി)
സാക്ഷരതാ
മിഷന്റെ
ഭരണനിര്‍വ്വഹണത്തിനായി
രൂപീകരിച്ചിട്ടുള്ള
എക്സിക്യൂട്ടീവ്
കമ്മിറ്റിയുടെ കീഴില്‍
എത്ര ഉപസമിതികളാണുള്ളത്
; ഇവ യോഗം ചേരാറുണ്ടോ ;
ഇവയിലെ അംഗങ്ങളുടെ
പേരുവിവരം നല്‍കാമോ ?
സാക്ഷതാമിഷന്‍
പ്ലസ് വണ്‍ തുല്യതാ പഠനം
2547.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാക്ഷതാമിഷന്‍
പ്ലസ് വണ്‍ തുല്യതാ
പഠനം നടത്തുന്ന എത്ര
വിദ്യാർഥികൾ
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
പഠിതാക്കള്‍ക്കായുള്ള
ക്ലാസ്സുകള്‍
ആരംഭിച്ചിട്ടുണ്ടോ;എങ്കില്‍
എപ്പോഴാണ്
ആരംഭിച്ചതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇവര്‍ക്ക്
ആവശ്യമായ പുസ്തകം
ഇതുവരെ ലഭിച്ചിട്ടില്ല
എന്നത് ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
പുസ്തകം ലഭിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?