തൊഴില്‍
സംരംഭകര്‍ക്ക് പലിശ സബ്സിഡി
2088.
ശ്രീ.സി.മോയിന്‍
കുട്ടി
,,
പി.കെ.ബഷീര്‍
,,
സി.മമ്മൂട്ടി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമ്പത്തിക
വളര്‍ച്ചയും
തൊഴിലവസരങ്ങളും
ലക്ഷ്യമിട്ട് പരമ്പരാഗത
തൊഴില്‍ മേഖലയിലെ
സംരംഭകര്‍ക്ക്
വായ്പകളിന്മേല് പലിശ
സബ്സിഡി നല്കുന്നതിനു
2014-15 ല്‍
പ്രഖ്യാപിച്ച
പദ്ധതിയുടെ വിശദ വിവരം
വെളിപ്പെടുത്തുമോ;
(ബി)
ഈ
പദ്ധതി മുഖേന
സാമ്പത്തിക, തൊഴില്‍
അവസരങ്ങളില്‍
കൈവരിക്കാനായ നേട്ടം
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
കെ.എഫ്.സി.
വായ്പകൾ
2089.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ കെ.എഫ്.സി
യില്‍ നിന്ന് ലോണ്‍
ഇനത്തില്‍ എത്ര കോടി
രൂപ വായ്പ
നല്‍കിയിട്ടുണ്ട് ;
(ബി)
ഇതില്‍
25 ലക്ഷത്തിന് മുകളില്‍
ലോണ്‍ നല്‍കിയവരുടെ
പേരും അഡ്രസ്സും തുകയും
എത്രയെന്ന്
വിശദമാക്കാമോ ;
(സി)
ഇക്കാലയളവില്‍
വണ്‍ ടൈം
സെറ്റില്‍മെന്റ്
പ്രകാരം എത്ര ലോണുകള്‍
അടച്ചിട്ടുണ്ട് ;
ഇവര്‍/സ്ഥാപനങ്ങള്‍
എതെല്ലാം ; പൂര്‍ണ്ണമായ
അഡ്രസ്സ് സഹിതം തുക
എത്രയെന്ന്
വിശദമാക്കാമോ ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം, ഈ സര്‍ക്കാരിന്
മുമ്പോ, ഈ
സര്‍ക്കാരില്‍ നിന്നുമോ
ലോണ്‍ എടുത്തിട്ട്
കുടിശ്ശികയായി വലിയതുക
വന്നതിനാല്‍ പ്രസ്തുത
തുക ഇളവുചെയ്ത് ലോണ്‍
തീര്‍ക്കുകയോ, ലോണ്‍
പുതുക്കുകയോ ചെയ്യാന്‍
ഏതെങ്കിലും
വ്യക്തികള്‍ക്കോ,
സ്ഥാപനങ്ങള്‍ക്കോ
ഉത്തരവ്
നല്‍കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
ആര്‍ക്കൊക്കെ, പേരും
ഇളവ് തുകയും അടച്ച
തുകയും പ്രത്യേകം
വിശദമാക്കുമോ ?
ആസ്തി
വികസന ഫണ്ട്
2090.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ട്
ഉപയോഗിച്ചുള്ള
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്കുന്നതില്
ഉണ്ടാകുന്നതായി
പറയപ്പെടുന്ന കാലതാമസം
സംബന്ധിച്ച് വിശദമായ
പഠനം നടത്തിയിട്ടുണ്ടോ
; വിശദമാക്കാമോ ;
(ബി)
ആസ്തി
വികസന ഫണ്ട്
ഉപയോഗിച്ചുള്ള
പ്രവൃത്തികള്‍
ദ്രുതഗതിയിലാക്കുന്നതിന്
ധനകാര്യ പൊതുഭരണ
വകുപ്പുകളുടെ
ഏകോപനമില്ലായ്മ
കാരണമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
(സി)
ഉണ്ടെങ്കില്‍
എം.എല്‍.എ. മാരുടെ
പ്രത്യേക വികസനനിധി
മാതൃകയില്‍ ആസ്തി വികസന
ഫണ്ടിന്റെ വിനിയോഗവും
നടത്തുന്ന കാര്യം
പരിഗണിക്കുമോ ;
വിശദമാക്കാമോ ?
ആസ്തി
വികസന ഫണ്ട്
പ്രവര്‍ത്തികള്‍ക്കുള്ള അനുമതി
2091.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആസ്തി വികസന ഫണ്ട്
പ്രവര്‍ത്തികള്‍ക്ക്
ധനകാര്യ വകുപ്പിന്റെ
അനുമതി ലഭിക്കുന്നതിന്
കാലതാമസം
ഒഴിവാക്കുന്നതിന്
മാര്‍ഗരേഖ അനുസരിച്ചു
വരുന്ന ചെറിയ
തുകയ്ക്കുള്ള
പ്രവര്‍ത്തികള്‍ക്ക്
അനുമതി നല്‍കുന്നതിന്
നോഡല്‍ ഓഫീസര്‍ക്കും
ഒരു കോടി വരെയുള്ള
പ്രവര്‍ത്തികള്‍ക്ക്
ധനകാര്യ വകുപ്പ്
പ്രിന്‍സിപ്പല്‍
സെക്രട്ടറിക്കും അതിനു
മുകളിലുള്ള ഫയലുകള്‍,
പ്രത്യേക അനുമതി
ആവശ്യമുള്ള ഫയലുകള്‍
എന്നിവ ധനമന്ത്രി
കാണുന്നതിനും വ്യവസ്ഥ
ചെയ്ത് ഫയല്‍
റൂട്ടിങ്ങില്‍
മാറ്റംവരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ആസ്തി
വികസന പദ്ധതിക്കു
ഇപ്പോള്‍ പല
വകുപ്പുകള്‍ക്കും
പ്രത്യേക ഹെഡ് ഓഫ്
അക്കൗണ്ട്
ഇല്ലാത്തതുമൂലം
കാലതാമസം നേരിടുന്നത്
പരിഹരിക്കുന്നതിന് ഓരോ
ഭരണ വകുപ്പിനും ഹെഡ്
ഓഫ് അക്കൗണ്ട് കൂടി
അനുവദിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ആസ്തി
വികസന പദ്ധതിക്ക് മതിയായ തുക
അനുവദിക്കാന്‍ നടപടി
2092.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പ്രവൃത്തികള്‍ ടെണ്ടര്‍
ചെയ്യുന്നതിന്
തദ്ദേശസ്വയംഭരണ
വകുപ്പില്‍ നിന്നും
പൊതുമരാമത്ത്
വകുപ്പിലേക്കു്
ഡെപ്പോസിറ്റ്
ചെയ്യുന്നതിനുള്ള
ബില്ല് ട്രഷറികളില്‍
ഫണ്ടില്ലാതെ
ഒബ്ജക്ഷനാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്തരം
ബില്ലുകള്‍ക്ക് ധനകാര്യ
(വെയ്സ് ആന്റ് മീന്‍സ്)
വകുപ്പിന്റെ
ക്ലിയറന്‍സ് വാങ്ങേണ്ടി
വരുന്നതിനാല്‍
പ്രവൃത്തികള്‍ ടെണ്ടര്‍
ചെയ്ത് സമയബന്ധിതമായി
പണി ആരംഭിക്കുവാന്‍
കഴിയുന്നില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
ഇതു പരിഹരിക്കാന്‍
എന്തു നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത് ;
വിശദമാക്കാമോ ?
സ്വയം
സംരംഭക വികസന മിഷന്
2093.
ശ്രീ.ബെന്നി
ബെഹനാന്
,,
കെ.അച്ചുതന്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എഫ്.സി.യുടെ
നേതൃത്വത്തില്‍ സ്വയം
സംരംഭക വികസന മിഷന്
രൂപീകരിച്ചിട്ടുണ്ടോ;എങ്കിൽ
ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
(ബി)
പ്രസ്തുത
മിഷന് സാമ്പത്തിക
സഹായം നല്‍കുന്നത്
ഏതെല്ലാം
മേഖലകളിലുള്ളവര്‍ക്കാണ്;
(സി)
ജനങ്ങളില്‍
സംരംഭക ശീലം വളർത്തുവാൻ
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ് മിഷന്
കൈക്കൊണ്ടിട്ടുള്ളത്;
വിശദമാക്കുമോ?
ശമ്പള
പരിഷ്കരണ കമ്മിഷ൯
2094.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
കമ്മീഷന്റെ കാലാവധി
എത്ര തവണ നീട്ടി
നല്‍കിയെന്നും അതിന്റെ
വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(ബി)
കമ്മീഷന്
എപ്പോള്‍ റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിക്കുമെന്ന്
പറഞ്ഞിട്ടുണ്ടോ;
(സി)
ശമ്പള
പരിഷ്കരണ നടപടികള്‍
പൂര്‍ത്തിയാക്കുന്നതിലുള്ള
കാലതാമസം ഒഴിവാക്കി
എന്ന് സര്‍ക്കാര്‍
ഉത്തരവിറക്കുമെന്നും
പറയാമോ?
ശമ്പള
പരിഷ്കരണം
2095.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ശമ്പള പരിഷ്കരണ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട് നാളിതുവരെ
ഉദ്യോഗസ്ഥ
പ്രവര്‍ത്തനങ്ങള്‍ക്കും
മറ്റു
പ്രവൃത്തികള്‍ക്കുമായി
കമ്മീഷന്
പ്രഖ്യാപനത്തിനുശേഷം
ഓരോ വര്‍ഷവും
സര്‍ക്കാര്‍ ഖജനാവില്‍
നിന്നും ചെലവായ തുക
എത്ര ; വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
ശമ്പള
കമ്മീഷന് ചെയര്മാന്
ഇക്കാലയളവില്‍
ഓരോവര്‍ഷവും
ശമ്പളകമ്മീഷന്, മറ്റു
ഔദ്യോഗിക
പ്രവര്‍ത്തനങ്ങള്‍
എന്നിവയില്‍ നിന്നും
സ്വീകരിച്ച സാമ്പത്തിക
ആനുകൂല്യങ്ങള്‍ എത്ര
എന്നു വ്യക്തമാക്കുമോ ;
(സി)
നാളിതുവരെയുളള
ശമ്പള കമ്മീഷന്
പ്രവര്‍ത്തനം
എന്തെല്ലാം എന്നും
പ്രസ്തുത കമ്മീഷന്
ഓഫീസ് എവിടെയെല്ലാം
പ്രവര്‍ത്തിച്ചു എന്നും
സ്ഥിരമായ ഒരു ഓഫീസ്
കമ്മീഷന്
ലഭിക്കാത്തതുമൂലം
റിപ്പോര്‍ട്ട്
അവതരണത്തിന്
എന്തെങ്കിലും
തടസ്സമുണ്ടായോ എന്നും
അതിനു കാരണക്കാര്‍
ആരെല്ലാം എന്നു
വ്യക്തമാക്കുമോ ;
(ഡി)
കമ്മീഷന്
പ്രവര്‍ത്തനങ്ങള്‍ക്ക്
ആവശ്യമായ
സഹായസഹകരണങ്ങള്‍
ഗവണ്മെന്റും
ധനവകുപ്പും യഥാസമയം
നല്‍കിയോ എന്നും
ഇല്ലെങ്കില്‍ ഇതിനു
കാരണക്കാരായ
ഉദ്യോഗസ്ഥര്‍ ആരെല്ലാം
എന്നും വ്യക്തമാക്കുമോ
?
വിവിധ
വകുപ്പുകള്‍ക്കായി
ബഡ്ജറ്റില്‍ വകയിരുത്തിയ തുക
2096.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-2015
സാമ്പത്തിക വര്‍ഷം
വിവിധ
വകുപ്പുകള്‍ക്കായി
ബഡ്ജറ്റില്‍
വകയിരുത്തിയ തുക എത്ര;
പ്ലാന്‍, നോണ്‍
പ്ലാന്‍,
ഉപധനാഭ്യര്‍ത്ഥന
ഉള്‍പ്പെടെ വകുപ്പ്
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
2014-2015
സാമ്പത്തിക വര്‍ഷം
ബഡ്ജറ്റ് വിഹിതത്തിന്റെ
എത്ര ശതമാനം വീതം ഓരോ
വകുപ്പും ചെലവഴിച്ചു;
വിശദമാക്കാമോ;
(സി)
2014-2015
സാമ്പത്തിക വര്‍ഷം
വിവിധ പദ്ധതികള്‍ക്കായി
ലഭിച്ച കേന്ദ്ര വിഹിതം
എത്ര; അതില്‍ നിന്നും
വിവിധ പദ്ധതികള്‍ക്കായി
എന്തു തുക ചെലവഴിച്ചു;
വിശദമാക്കോമോ?
പദ്ധതി
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കുന്നതിനുളള
കാലതാമസം
2097.
ശ്രീ.എളമരം
കരീം
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.കെ.രാധാകൃഷ്ണന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പദ്ധതി
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിനായി,
വര്‍ഷാന്ത്യം
തിടുക്കപ്പെട്ട്
കാര്യങ്ങള്‍
ചെയ്യുന്നത്
ഒഴിവാക്കാന്‍ നല്കിയ
നിര്‍ദ്ദേശങ്ങള്‍
പാലിക്കപ്പെടുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സാമ്പത്തികനഷ്ടം
സംഭവിക്കാതിരിക്കാനുള്ള
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
പ്രാവര്ത്തികമാകാത്തതിനുള്ള
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(സി)
പദ്ധതി
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂ൪ത്തീകരിക്കാതെ
വര്‍ഷാന്ത്യം
തിടുക്കപ്പെട്ട്
നടത്തേണ്ടിവരുന്നതിന്
സര്‍ക്കാരിന്റെ
ഭാഗത്തുനിന്നുള്ള
വീഴ്ചകള്‍
കാരണമാകുന്നുണ്ടോ;
വ്യക്തമാക്കാമോ?
കാരുണ്യ
ബനവലന്റ് ഫണ്ട്
2098.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് ഫണ്ട്
വിനിയോഗം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
അനുവദിക്കുന്ന
പരമാവധി തുക
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ ;
(സി)
അവയവം
ദാനം നല്‍കുന്നവരുടെ
മുഴുവന്‍
ചികിത്സാച്ചെലവും
ഫണ്ടില്‍ നിന്നും
അനുവദിക്കുവാന്‍
തയ്യാറാകുമോ ?
ആഭ്യന്തര
കടം
T 2099.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
-12 -ല്‍
സംസ്ഥാനത്തിന്റെ
ആഭ്യന്തര കടം
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കാമോ ?
ബജറ്റില്‍
തുക വകയിരുത്തിയ പദ്ധതികള്‍
2100.
ശ്രീമതി.പി.
അയിഷാ പോറ്റി
ഡോ.കെ.ടി.ജലീല്‍
ശ്രീ.റ്റി.വി.രാജേഷ്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബജറ്റില്‍
തുക വകയിരുത്തിയ
പദ്ധതികള്‍
നടപ്പാക്കാത്തതിന് അതത്
വകുപ്പുകളുടെ വീഴ്ച
കാരണമാകന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
2014-15-ലെ
ബജറ്റില്‍
പ്രഖ്യാപിച്ചതും തുക
വകയിരുത്തിയതുമായ
പദ്ധതികളില്‍ ഏതൊക്കെ
പ്രാബല്യത്തില്‍
വരുത്തുന്നതിന് അതത്
വകുപ്പുകളുടെ വീഴ്ച
തടസ്സമായി എന്ന്
വ്യക്തമാക്കാമോ ;
(സി)
ബജറ്റില്‍
തുക വകയിരുത്തിയ
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
അതത് വകുപ്പുകള്‍ നടപടി
സ്വീകരിക്കുന്നുണ്ടോയെന്ന്
പരിശോധിക്കാനുളള
നിലവിലെ സംവിധാനങ്ങള്‍
എന്തൊക്കെയാണ് ; പദ്ധതി
തുക യഥാസമയം
അനുവദിക്കുന്നതില്‍
ധനകാര്യ വകുപ്പിന്
വീഴ്ചകള്‍
ഉണ്ടായിട്ടുണ്ടോ;വിശദമാക്കാമോ?
പൊതുചെലവ്
അവലോകന സമിതിയുടെ ശുപാര്‍ശ
2101.
ശ്രീ.പി.കെ.ഗുരുദാസന്
,,
സി.കെ സദാശിവന്
,,
ബാബു എം. പാലിശ്ശേരി
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുചെലവ് അവലോകന
സമിതിയുടെ ശുപാര്‍ശകള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
സമിതിയുടെ
എല്ലാ ശുപാര്‍ശകളും
അംഗീകരിച്ചിട്ടുണ്ടോ ;
(സി)
ആയത്
നടപ്പാക്കുമ്പോള്‍
വിവിധ മേഖലകളില്‍
ഉണ്ടാകാവുന്ന
പ്രതിബന്ധങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ
;
(ഡി)
സമിതി
ഇത്തരം ശുപാര്‍ശ
സമര്‍പ്പിക്കുന്നതിനുണ്ടായ
അടിസ്ഥാന കാരണങ്ങള്‍
വ്യക്തമാക്കാമോ ?
ബജറ്റില്‍
പ്രാമുഖ്യം നല്‍കിയിരിക്കുന്ന
മേഖലകള്‍
2102.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പുസാമ്പത്തിക
വര്‍ഷത്തെ ബജറ്റില്‍
ഏതെല്ലാം
മേഖലകള്‍ക്കാണ്
പ്രാമുഖ്യം
നല്‍കിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
മേഖലയിലും
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍ക്ക്
ആവശ്യമായ ധനസമാഹരണം
എപ്രകാരമെന്ന്
വ്യക്തമാക്കുമോ;
കാഞ്ഞങ്ങാട്
നിയോജകമണ്ഡലത്തിലെ ആസ്തി വികസന
പദ്ധതികള്‍
2103.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കാഞ്ഞങ്ങാട് നിയോജക
മണ്ഡലത്തില്‍ നിന്നും
ഏതൊക്കെ പ്രവൃത്തികളാണ്
നിര്‍ദ്ദേശിച്ചതെന്ന്
വ്യക്തമാക്കാമോ ;
(ബി)
നിര്‍ദ്ദേശിച്ച
പദ്ധതികളിൽ ഭരണാനുമതി,
സാങ്കേതികാനുമതി എന്നിവ
ലഭ്യമായത്, ടെണ്ടര്‍
ചെയ്തവ എന്നിവ തരം
തിരിച്ച് വിശദമാക്കാമോ
;
(സി)
പ്രസ്തുത
പദ്ധതികളിൽ ഏതൊക്കെ
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചതെന്ന്
വിശദമാക്കാമോ ?
നിയോജകമണ്ഡലം
ആസ്തി വികസന പദ്ധതി
പ്രവൃത്തികളുടെ സേവിംഗ്സ്
2104.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയോജകമണ്ഡലം
ആസ്തി വികസന പദ്ധതി
പ്രകാരം ഭരണാനുമതി
ലഭിക്കുന്ന
പ്രവൃത്തികള്‍
ടെന്‍ഡര്‍
ചെയ്യുമ്പോള്‍
കരാറുകാര്‍ ഭരണാനുമതി
തുകയില്‍ താഴ്ത്തി
പ്രവൃത്തിയുടെ
നിര്‍മ്മാണം
ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന
സേവിംഗ്സ് പുതിയ
പ്രവൃത്തികള്‍ക്കായി
വിനിയോഗിക്കുവാന്‍
കഴിയുമോ ; ഇത്
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ ?
വകുപ്പുകളുടെ
ബഡ്ജറ്റ് വിഹിതവും ചെലവും
T 2105.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-2015
സാമ്പത്തിക വര്‍ഷം ഓരോ
വകുപ്പിന്റെയും
ബഡ്ജറ്റ് വിഹിതം
(പ്ലാന്‍, നോണ്‍
പ്ളാന്‍
ഉപധനാഭ്യര്‍ത്ഥന
ഉള്‍പ്പടെ)
എത്രയായിരുന്നു. ഓരോ
വകുപ്പും എന്തു തുക
2015 മാര്‍ച്ച് 31
നുള്ളില്‍ ചെലവഴിച്ചു ;
ഓരോ വകുപ്പും ബഡ്ജറ്റ്
വിഹിതത്തിന്റെ എത്ര
ശതമാനം ചെലവഴിച്ചു ;
വിശദാംശം നല്‍കാമോ ;
(ബി)
2014-2015
സാമ്പത്തിക വര്‍ഷം
വിവിധ കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കായി എന്തു
തുക ഓരോ വകുപ്പിനും
ലഭിച്ചു ; അതില്‍
നിന്നും ഓരോ വകുപ്പും
2015 മാര്‍ച്ച് 31 വരെ
എന്തു തുക ചെലവഴിച്ചു ;
കേന്ദ്രത്തില്‍ നിന്നും
ലഭിച്ച തുകയുടെ എത്ര
ശതമാനം വീതം ഓരോ
വകുപ്പും ചെലവഴിച്ചു ;
വിശദാംശം നല്‍കുമോ ;
(സി)
2014-2015
ബഡ്ജറ്റ് വിഹിതത്തില്‍
നിന്നും ചെലവഴിക്കാന്‍
കഴിയാത്ത തുക 2015-2016
സാമ്പത്തിക വര്‍ഷം
ചെലവഴിക്കാന്‍ അനുമതി
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ ?
കരാറുകാര്‍ക്കുള്ള
കുടിശ്ശിക
2106.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധനക്കമ്മി
ഏതെങ്കിലും നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
തടസ്സമായിട്ടുണ്ടോ;
(ബി)
വിവിധ
വകുപ്പുകള്‍ക്ക് എത്ര
രൂപവീതം കരാര്‍
കുടിശ്ശിക
വരുത്തിയിട്ടുണ്ട്
എന്ന് വകുപ്പുകള്‍
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
കരാറുകാര്‍ക്കുള്ള
കുടിശ്ശിക പ്രശ്നം
എങ്ങനെ പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നത്;പ്രസ്തുത
കരാറുകാരുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ന്;
ചര്‍ച്ചയില്‍ എന്തൊക്കെ
ഉറപ്പുകളാണ്
കരാറുകാര്‍ക്ക്
നല്‍കിയത്;
(ഡി)
പ്രസ്തുത
ഉറപ്പുകൾ
പാലിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
പ്രസ്തുത ഉറപ്പുകൾ
നടപ്പാക്കാൻ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ ?
24
മണിക്കൂര്‍ പോസ്റ്റ്മോര്‍ട്ടം
നടപ്പാക്കുന്നതിന് പുതിയ
തസ്തികകള്‍
2107.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഖ്യമന്ത്രി
നിയമസഭയില്‍
ഉറപ്പുകൊടുത്തതും
മന്ത്രിസഭ
അംഗീകരിച്ചതുമായ 24
മണിക്കൂര്‍
പോസ്റ്റ്മോര്‍ട്ടം
നടപ്പാക്കുന്നതിന്
പുതിയ തസ്തികകള്‍
ആവശ്യമാണെന്ന്
ആരോഗ്യവകുപ്പ്
ധനകാര്യവകുപ്പിനെ
അറിയിച്ചിട്ടുണ്ടോ ;
എങ്കില്‍ എത്ര പുതിയ
തസ്തികകള്‍
സൃഷ്ടിക്കുവാനുള്ള
അനുമതിയാണ് ആരോഗ്യ
വകുപ്പ്
ആവശ്യപ്പെട്ടിരിക്കുന്നത്
; ഇതിനു വേണ്ടിവരുന്ന
സാമ്പത്തിക ബാധ്യത
എത്രയാണ് ;
(ബി)
ഈ
തസ്തികകള്‍ ധനകാര്യ
വകുപ്പ്
അനുവദിക്കാത്തതാണ് 24
മണിക്കൂര്‍
പോസ്റ്റ്മോര്‍ട്ടം
നടപ്പാക്കാക്കുന്നതിനുള്ള
തടസ്സം എന്ന്
പറയപ്പെടുന്നത് ശരിയാണോ
; എങ്കില്‍ പുതിയ
തസ്തികകള്‍ അനുവദിച്ച്
ഇക്കാര്യം
നടപ്പാക്കുന്നതിന്
ധനകാര്യ വകുപ്പില്‍
നിന്ന് എപ്പോള്‍ അനുകൂല
നടപടിയുണ്ടാകും എന്ന്
വിശദമാക്കാമോ ?
നാഷണല്‍
സേവിംഗ്സ് വകുപ്പില്‍
ഡി.ഡി.മാരുടെ പ്രമോഷന്
2108.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
സേവിംഗ്സ് വകുപ്പില്‍
ഡി.ഡി മാരുടെ
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്ന
വിവരം അറിയുമോ;
(ബി)
ജില്ലാ
ഓഫീസര്‍മാരില്ലാത്തത്
കാരണം പല പ്രധാന
കാര്യങ്ങളിലും തീരുമാനം
എടുക്കാന്‍ കാലതാമസം
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഡി.ഡി.മാരുടെ
പ്രമോഷന് അടിയന്തരമായി
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
സേവന
നികുതി
T 2109.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സേവന
നികുതി ഇനത്തില്‍
സംസ്ഥാനത്തിന് കഴിഞ്ഞ 5
വര്‍ഷങ്ങളില്‍ ഓരോ
വര്‍ഷവും ലഭിച്ച
വരുമാനം എത്ര
വീതമായിരുന്നു ;
(ബി)
2015
ജൂണ്‍ 1 മുതല്‍ 14
ശതമാനമായി സേവന നികുതി
വര്ദ്ധിപ്പിച്ചതുമുഖേന
തന്നാണ്ടിലെ പ്രസ്തുത
ഇനത്തിലുള്ള വരുമാനം
എത്രയായി
വര്‍ദ്ധിക്കുമെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
വിശദമാക്കാമോ ?
അധിക
നികുതിയും നികുതി ഇളവും
2110.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-12
സാമ്പത്തിക വര്‍ഷം
മുതല്‍ 2015-16 വരെയുളള
ബജറ്റുകളില്‍ ഏതെല്ലാം
വസ്തുക്കള്‍ക്കാണ്
നികുതി കൂട്ടിയത് ;
വിശദമാക്കുമോ ; ഒാരോ
വസ്തുക്കള്‍ക്കും
മുമ്പ് ഉണ്ടായിരുന്ന
നികുതിയും കൂടുതല്‍
നിര്‍ദ്ദേശിക്കപ്പെട്ട
നികുതിയും എത്ര ;
(ബി)
ഇത്തരത്തില്‍
2015-16ല്‍ നാളിതുവരെ
എത്ര തുക അധിക
നികുതിയായി പിരിഞ്ഞു
കിട്ടി ;
(സി)
ഒാരോ
വസ്തുക്കള്‍ക്കും
2011-12 മുതല്‍ 2015-16
വരെയുളള കാലഘട്ടത്തില്‍
മുമ്പ് ഉണ്ടായിരുന്ന
നികുതിയേക്കാള്‍ കുറഞ്ഞ
നിരക്ക് ശുപാര്‍ശ
ചെയ്തിട്ടുണ്ടോ ;
എങ്കില്‍ ഏതെല്ലാം
വസ്തുക്കള്‍ക്ക് എത്ര
ശതമാനത്തില്‍ നിന്ന്
എത്ര ശതമാനമായിട്ടാണ്
ഇളവ് നല്‍കിയത് ;
(ഡി)
ഇങ്ങനെ
ഇളവ് നല്കിയതുമൂലം
മേല്‍പ്പറഞ്ഞ
സാമ്പത്തിക വര്‍ഷം
ഒാരോന്നിലും എത്ര
നികുതി നഷ്ടം
ഉണ്ടായിട്ടുണ്ട് ?
നികുതി
വരവ്
2111.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-12
മുതല്‍ 2015-16 വരെ ഓരോ
വര്‍ഷവും നികുതി
വരവിനങ്ങളിലെ ബജറ്റ്
എസ്റ്റിമേറ്റ്, നികുതി
പിരിവ് , അക്കൗണ്ട്
ജനറലിന്റെ കണക്കുകള്‍
എന്നിവ സംബന്ധിച്ച
സ്റ്റേറ്റ്മെന്റ്
ലഭ്യമാക്കുമോ;
(ബി)
ഇവയില്‍
കാര്‍ഷികാദായ നികുതി,
ഭൂനികുതി, കൃഷിഭൂമി
ഒഴികെ സ്ഥാവര വസ്തു
നികുതി, സംസ്ഥാന
എക്സൈസ് , വില്പന
നികുതി, വാഹന നികുതി,
വൈദ്യുത നികുതി,
ക്രയവിക്രയ സേവനം
തുടങ്ങി മറ്റു
നികുതികള്‍ (തരം
തിരിച്ച്) സര്‍ക്കാരിന്
2011-12 മുതല്‍ 2015-16
വരെ ലഭിച്ചത് വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിനകത്ത്
പോലീസ് വേണ്ടത്ര
പരിശോധനയില്ലാതെ ചരക്കു
വാഹനങ്ങള്‍
കടത്തിവിടുന്നതിലൂടെ
ഉണ്ടാകുന്ന സാമ്പത്തിക
നഷ്ടം ഓരോ വര്‍ഷവും
എത്ര എന്നു
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇതു തടയുവാന്‍
എന്തു നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
റയില്‍വേ,
തുറമുഖം, ടൂറിസ്റ്റ്
വാഹനങ്ങള്‍, പാര്‍സല്‍,
കുറിയര്‍
എന്നിവയിലൂടെയും
വിമാനങ്ങള്‍ വഴിയും
നികുതി വെട്ടിപ്പു
നടത്തുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്ര തുകയുടെ
നികുതി വെട്ടിപ്പ്
2011-12മുതല്‍
സംസ്ഥാനത്തു
നടന്നുവരുന്നുവെന്നും
ഇതു തടയുവാന്‍ ഈ
സര്‍ക്കാര്‍ ഓരോ
വര്‍ഷവും എന്തു നടപടി
സ്വീകരിച്ചു എന്നും
ജില്ല തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ?
വാറ്റ്
ഇനത്തില്‍ നല്കിയ ഇളവ്
2112.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാറ്റ്
ഇനത്തിലുള്ള പിരിവില്‍
നിന്ന് ഏതെങ്കിലും
വ്യക്തികള്‍ക്കോ
വ്യാപാരികള്‍ക്കോ ഇളവ്
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഏതെല്ലാം
വ്യാപാരികള്‍ക്ക് എത്ര
തുക വീതം നല്കി ;
(ബി)
ഓരോ
വര്‍ഷവും ഓരോ
വ്യാപാരികള്‍ക്ക് ഇളവ്
നല്കിയ തുകയുടെ
വിശദാംശങ്ങളും ഇവരുടെ
പേരും വെളിപ്പെടുത്തുമോ
?
വില്‍പ്പന
നികുതി
2113.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
നികുതിയിനത്തില്‍
പ്രതീക്ഷിച്ചതിനേക്കാള്‍
എത്ര രൂപയുടെ കുറവാണ്
ഉണ്ടായത്;
(ബി)
സ്വര്‍ണ്ണം,
റബ്ബര്‍, വാഹനം എന്നീ
ഇനങ്ങളിലെ നികുതി
വരുമാനത്തില്‍ കാര്യമായ
കുറവുണ്ടായ സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ
;
(സി)
ചെറുകിട
വ്യാപാര സ്ഥാപനങ്ങള്‍
ഉള്‍പ്പെടെയുള്ളവര്‍
ബില്‍ നല്‍കാത്തത്
മൂലമുള്ള നികുതി
ചോര്‍ച്ച തടയുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(ഡി)
വ്യാപാര
സ്ഥാപനങ്ങളില്‍ നിന്നും
വാങ്ങുന്ന എല്ലാ
സാധനങ്ങള്‍ക്കും ബില്‍
നിര്‍ബന്ധമാക്കുവാനും
ബില്‍ നല്‍കാത്ത
സ്ഥാപനങ്ങള്‍ക്കെതിരെ
നടപടി സ്വീകരിക്കുവാനും
നിര്‍ദ്ദേശം നല്‍കുമോ ?
സ്വര്‍ണ്ണ
വ്യാപാര മേഖലയില്‍ നിന്നുള്ള
നികുതി
2114.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വര്‍ണ്ണ
വ്യാപാര മേഖലയില്‍
പ്രതിവര്‍ഷം എത്ര ടണ്‍
സ്വര്‍ണ്ണം
വില്ക്കപ്പെടുന്നു
എന്നുള്ള കണക്കുകള്‍
ലഭ്യമാക്കുമോ ;
വിശദമാക്കുമോ ;
(ബി)
ആയതിന്
പ്രകാരം
ചുമത്തപ്പെട്ടിട്ടുള്ള
നികുതി എത്രയെന്നും
ഇതില്‍ സര്‍ക്കാരിന്
ലഭിക്കേണ്ട നികുതി തുക
എത്രയാണെന്നും കഴിഞ്ഞ
സാമ്പത്തികവര്‍ഷം ഈ
ഇനത്തില്‍
പിരിഞ്ഞുകിട്ടിയ തുക
എത്രയെന്നും
വ്യക്തമാക്കുമോ ;
(സി)
ഇതില്‍
കുറവുണ്ടായത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; ആയതിന്റെ കാരണം
വ്യക്തമാക്കുമോ ;
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം സ്വര്‍ണ
വ്യാപാരികള്‍ക്ക്
ഏതെല്ലാം ഇനത്തിലുള്ള
നികുതി ഇളവുകളാണ്
അനുവദിച്ചതെന്ന്
വിശദമാക്കുമോ ; ആയതിന്
പ്രകാരം സംഭവിച്ച നഷ്ടം
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ?
ഓണ്‍ലൈന്‍
വ്യാപാരം
2115.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടക്കുന്ന
വ്യാപാരത്തില്‍
ഓണ്‍ലൈന്‍
വ്യാപാരത്തിന്റെ പങ്ക്
എത്ര ശതമാനമാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഓണ്‍ലൈന്‍
വ്യാപാരത്തിലൂടെയുള്ള
നികുതി നഷ്ടം
ഒഴിവാക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍ വിശദമാക്കാമോ
;
(സി)
ഓണ്‍ലൈന്‍
വ്യാപാരത്തിന്റെ
വര്‍ദ്ധനവ്
ആഭ്യന്തരവിപണിയെയും
ചെറുകിട സംരംഭകരെയും
ദോഷകരമായി
ബാധിച്ചിട്ടുണ്ടെന്ന
കാര്യം
വിലയിരുത്തിയിട്ടുണ്ടോ
;
(ഡി)
ചരക്കുസേവന
നികുതി (ജി.എസ്.ടി)
ഏര്‍പ്പെടുത്തുന്നതോടെ
ഓണ്‍ലൈന്‍
വ്യാപാരത്തെയും
ഇതുവഴിയുള്ള നികുതി
നഷ്ടത്തെയും
നിയന്ത്രിക്കുവാന്‍
കഴിയുമോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ
; വിശദാംശം നല്‍കാമോ?
നികുതിയിളവുകള്‍
2116.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെല്ലാം ഇനങ്ങളില്‍
നികുതിയിളവുകള്‍
നല്‍കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
പ്രസ്തുത
ഇനങ്ങള്‍ക്ക് 2011 മെയ്
മാസത്തിന്
മുന്‍പുണ്ടായിരുന്ന
നികുതിയും ഈ
സര്‍ക്കാര്‍ നല്കിയ
ഇളവുകള്‍
ഉള്‍പ്പെടെയുള്ള
വിശദവിവരം നല്‍കുമോ?
നായരമ്പലം
സബ്ട്രഷറി
2117.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നായരമ്പലം
സബ്ട്രഷറിയുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയിട്ടും
ഇതുവരെ തുറന്ന്
പ്രവര്‍ത്തിക്കാത്തത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഈ
പ്രവൃത്തിക്ക്
അനുവദിച്ച തുക
എത്രയെന്ന്
വ്യക്തമാക്കാമോ ;
(സി)
പുതിയ
കെട്ടിടത്തില്‍
സബ്ട്രഷറിയുടെ
പ്രവര്‍ത്തനം
സമയബന്ധിതമായി
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദീകരിക്കാമോ ?
സ്വന്തമായി
കെട്ടിടം ഇല്ലാത്ത ട്രഷറികള്‍
2118.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ട്രഷറികള്‍ക്കാണ്
സ്വന്തമായി കെട്ടിടം
ഇല്ലാത്തതെന്നും അവ
ഏതൊക്കെയാണെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ട്രഷറികള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
അന്യ
സംസ്ഥാന ലോട്ടറികള്‍
2119.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
വര്‍ക്കല കഹാര്‍
,,
സി.പി.മുഹമ്മദ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
സിക്കിം ലോട്ടറി
ഉള്‍പ്പെടെയുള്ള
അന്യസംസ്ഥാനലോട്ടറികള്‍
അനിയന്ത്രിതമായി
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദാംശം നല്‍കാമോ ;
(ബി)
പ്രസ്തുത
ലോട്ടറികള്‍ തട്ടിപ്പ്
നടത്തുന്നതായി
കണ്ടെത്തിയിട്ടുണ്ടോ ;
(സി)
പ്രസ്തുത
തട്ടിപ്പുകൾ
നിയന്ത്രിക്കുവാന്‍
നിലവിലുള്ള നിയമങ്ങള്‍
പര്യാപ്തമാണോ;
വിശദീകരിക്കുമോ?
കരള്‍
മാറ്റിവയ്ക്കുന്നതിന് സഹായം
2120.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
കരള്‍
മാറ്റിവയ്ക്കുന്നതിന്
വിധേയരാവുന്നവരുടെ
എണ്ണംകൂടി വരുന്നത്
ശ്രദ്ധിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
ചികിത്സയുടെ ഭാരിച്ച
ചെലവ് കണക്കിലെടുത്ത്
കാരുണ്യ ബെനവലന്റ്
ഫണ്ടില്‍ നിന്ന്
സഹായധനം അനുവദിക്കാന്‍
നടപടി സ്വീകരിക്കുമോ ;
(സി)
കരള്‍
മാറ്റിവയ്ക്കുന്നവർക്ക്
സർക്കാർ സർവീസിൽ ജോലി
നല്കാൻ നടപടി
സ്വീകരിക്കുമോ ;
(ഡി)
കരള്ദാതാക്കള്ക്ക്
എല്ലാ മാസവും ധനസഹായം
വിതരണം ചെയ്യുന്നതിന്
പദ്ധതി ആവിഷ്കരിക്കുമോ
?
കാരുണ്യ
ചികിത്സാ ധനസഹായം
2121.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്നും 2015 ഏപ്രില്‍
30 വരെ ഓരോ
ജില്ലയ്ക്കും അനുവദിച്ച
ചികിത്സാ ധനസഹായം എത്ര
തുകയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഓരോ
ജില്ലയിലും
ധനസഹായത്തിനായി ലഭിച്ച
അപേക്ഷകളിൽ ഇനിയും തുക
അനുവദിക്കാത്തവ
എത്രയാണെന്ന്
വിശദമാക്കാമോ ?
കാരുണ്യ
ബനവലന്റ് ഫണ്ട്
2122.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് ഫണ്ട്
തുടങ്ങിയ ശേഷം ഓരോ
വര്‍ഷവും എത്ര രൂപ
പ്രസ്തുത ഫണ്ടിലേക്ക്
പിരിഞ്ഞു
കിട്ടിയിട്ടുണ്ട്;
(ബി)
പ്രസ്തുത
ഫണ്ട് ശേഖരിക്കാനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നു എന്നും
ഇതിനായി നടത്തുന്ന
ലോട്ടറികളില്‍ നിന്നും
ഓരോ വര്‍ഷവും ( ഈ
സര്‍ക്കാര്‍
കാലയളവില്‍) എത്ര തുക
പിരിഞ്ഞു
കിട്ടിയിട്ടുണ്ട്
എന്നും വ്യക്തമാക്കുമോ
;
(സി)
പ്രസ്തുത
ഫണ്ടില്‍ നിന്നും
സഹായത്തിനായി ഓരോ
വര്‍ഷവും എത്ര
അപേക്ഷകള്‍ ലഭിച്ചു,
എത്ര പേര്‍ക്ക് സഹായം
നല്കി, എത്ര
അപേക്ഷകള്‍ നിരസിച്ചു,
എത്ര തുക ഇതിനായി
ചെലവായി ; ജില്ല
തിരിച്ച് വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഇതില്‍
ഏതെല്ലാം
ആശുപത്രികള്‍ക്കു
നല്കിയ ചെക്കുകള്‍
നഷ്ടപ്പെട്ടിട്ടുണ്ട്
എന്നും ഇത് എത്ര
തുകയുടെ ചെക്കുകള്‍
ഏതെല്ലാം
ആശുപത്രികളുടേത് എന്നും
വ്യക്തമാക്കുമോ ;
(ഇ)
ഇത്
സംബന്ധിച്ച് സംസ്ഥാന
ഭാഗ്യക്കുറി വകുപ്പ്
അന്വേഷണം നടത്തിയോ ;
എങ്കില്‍ റിപ്പോര്‍ട്ട്
ചെയ്ത വിവരം എന്ത്
എന്ന് പകര്‍പ്പ് സഹിതം
വ്യക്തമാക്കുമോ ?
കാരുണ്യ
ബനവലന്റ് സ്കീം എറണാകുളം
ജില്ല
2123.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് സ്കീം പ്രകാരം
അക്രഡിറ്റേഷന്
ലഭിച്ചിട്ടുള്ള
എറണാകുളം ജില്ലയിലെ
സ്വകാര്യ ആശുപത്രികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ആശുപത്രികളില്‍ നിശ്ചിത
രോഗങ്ങള്‍ മാത്രമായി
നിജപ്പെടുത്തിയിരിക്കുന്നത്
മൂലം അര്‍ഹരായ നിരവധി
സാധാരണക്കാര്‍ക്ക്
പദ്ധതിയുടെ പ്രയോജനം
ലഭിക്കാതെ പോകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ജില്ലയിലെ
കൂടുതല്‍
ആശുപത്രികള്‍ക്ക്
അക്രഡിറ്റേഷന്
നല്‍കുന്നതിനും എല്ലാ
മാരക രോഗങ്ങളെയും
പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ ?
കാരുണ്യ
ബനവലന്റ് ഫണ്ട് സ്കീമിലെ
ജീവനക്കാര്‍
2124.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് ഫണ്ട്
സ്കീമില്‍ ഇപ്പോള്‍ ആകെ
എത്ര പേര്
സേവനമനുഷ്ഠിക്കുന്നുണ്ടെന്നും
അവരുടെ തസ്തികകളും
വേതനവും
ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
സംസ്ഥാന
ഭാഗ്യക്കുറി വകുപ്പില്‍
നിന്നുള്ള ഫണ്ട്
വിനിയോഗിച്ച്
പ്രവര്‍ത്തിക്കുന്ന
പദ്ധതിയെന്ന നിലയില്‍
ജീവനക്കാരെ
പൂര്‍ണ്ണമായും
പി.എസ്.സി. വഴി
നിയമിക്കാതിരിക്കാനുള്ള
കാരണങ്ങള്‍ പറയാമോ;
(സി)
ഈ
സ്കീമിലെ ആഫീസുകളില്‍
ഇപ്പോള്‍ ജോലിചെയ്യുന്ന
ജില്ലാ
കോ-ഓര്‍ഡിനേറ്റര്‍മാരെയോ
മറ്റേതെങ്കിലും
ജീവനക്കാരെയോ
സ്ഥിരപ്പെടുത്തുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
പറയാമോ;
(ഇ)
ഈ
സ്കീമില്‍ ജോലി
ചെയ്യുന്ന
കരാര്‍/ദിവസവേതനക്കാരെ
ഒഴിവാക്കി പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
വഴി ചട്ട പ്രകാരം
ജീവനക്കാരെ
നിയമിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
കാരുണ്യാ
ഫണ്ട്
2125.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കാരുണ്യാ
ഫണ്ടില്‍ നിന്നും എത്ര
രൂപ ചെലവഴിച്ചിട്ടുണ്ട്
; ഒാരോ വര്‍ഷവും എത്ര
വീതമെന്ന്
വിശദമാക്കുമോ ;
(ബി)
ഇതില്‍
ഒാരോ ജില്ലയിലും
ചെലവഴിച്ച തുകയെത്ര ;
വിശദമാക്കുമോ ;
(സി)
ഒാരോ
നിയോജകമണ്ഡലത്തിലും
ചെലവഴിച്ച തുക എത്ര
വീതമെന്ന്
വിശദമാക്കുമോ ?
ഭാഗ്യക്കുറിയില്‍
നിന്നുള്ള വരുമാനം
2126.
ശ്രീ.എം.എ.
വാഹീദ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
എ.റ്റി.ജോര്‍ജ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാന
ഭാഗ്യക്കുറിയില്‍
നിന്നുള്ള
വരുമാനത്തില്‍ എത്ര
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ട്;
(ബി)
ലോട്ടറി
നടത്തിപ്പില്‍ ഈ
കാലയളവില്‍ എത്ര ലാഭം
ഉണ്ടായിട്ടുണ്ട്;
(സി)
ഈ
നേട്ടങ്ങള്‍ക്കായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയത്;
(ഡി)
ലോട്ടറി
ടിക്കറ്റ് വില്പനയില്
റെക്കോര്‍ഡ് നേട്ടം
കൈവരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കെ.എസ്.എഫ്.ഇ.യിലെ
പെന്ഷന്
2127.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.യില്‍
പെന്ഷന് പ്രായം
വര്‍ദ്ധിപ്പിക്കുന്നത്
സംബന്ധിച്ച്
ജീവനക്കാര്‍ കോടതിയെ
സമീപിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തിലുള്ള
സര്‍ക്കാര്‍ നയം
വിശദമാക്കാമോ?
പാലക്കാട്
ജില്ലയിലെ സര്‍ക്കാര്‍ കേസ്
നടത്തിപ്പിലെ കാര്യക്ഷമത
2128.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ വിവിധ
വകുപ്പുകളിലായി എത്ര
സര്‍ക്കാര്‍ കേസുകള്‍
നിലവിലുണ്ടെന്നു
അറിയിക്കുമോ;
(ബി)
സര്‍ക്കാര്‍
കേസുകള്‍ കാര്യക്ഷമമായി
നടത്തുന്നതിന് കൃത്യമായ
അവലോകന യോഗം
ചേരാറുണ്ടോയെന്നു
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
6 മാസത്തിനിടയില്‍
സര്‍ക്കാരിനെതിരായി
ഏതെങ്കിലും
പരാമര്‍ശങ്ങള്‍
കോടതിയില്‍ നിന്നും
വന്നിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ ;
(ഡി)
സര്‍ക്കാര്‍
കേസുകള്‍
വാദിക്കുന്നതിന് വിവിധ
കോടതികളില്‍
ആവശ്യത്തിനു
സര്‍ക്കാര്‍
വക്കീലന്മാരുണ്ടോയെന്നു
വെളിപ്പെടുത്തുമോ;
(ഇ)
സര്‍ക്കാര്‍
അഭിഭാഷകരുടെ അഭാവംമൂലം
കേസ് നടത്തിപ്പില്‍
വീഴ്ച വന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നു
വ്യക്തമാക്കാമോ?
നിയമ
വകുപ്പിലെ LIMS സംവിധാനം
T 2129.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയമവകുപ്പില്‍
നടപ്പിലാക്കി വരുന്ന
LIMS (Law Information
Management System)
സംവിധാനത്തിനായി
നാളിതുവരെ എത്ര തുക
ചെലവഴിച്ചുവെന്ന്
അറിയിക്കുമോ ;
(ബി)
പ്രസ്തുത
തുക
ഏതെല്ലാമിനത്തിലാണെന്നുളള
വിവരം വാര്‍ഷിക
ചെലവടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ ;
(സി)
ഏതെല്ലാം
ഏജന്‍സി മുഖാന്തിരമാണ്
പ്രസ്തുത പ്രവര്‍ത്തനം
നടത്തിവരുന്നത്
എന്നറിയിക്കുമോ ?
ഭവന
നിര്‍മ്മാണ പദ്ധതികള്‍
2130.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദുര്‍ബല
ജനവിഭാഗങ്ങള്‍ക്ക്
സ്വന്തമായി വീട്
നിര്‍മ്മിക്കാന്‍ ഭവന
നിര്‍മ്മാണ ബോര്‍ഡ്
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ
;
(ബി)
ഈ
പദ്ധതി പ്രകാരം എത്ര
തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
മദ്രാസ്
ഐ.ഐ.ടി യുടെ ചെലവുകുറഞ്ഞ
ഗൃഹനിര്‍മ്മാണ മാതൃക
T 2131.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്രാസ്
ഐ.ഐ.ടി രൂപകല്‍പ്പന
ചെയ്ത ചെലവു കുറഞ്ഞ
ഗൃഹനിര്‍മ്മാണ മാതൃക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്തരം
മാതൃകകള്‍
നടപ്പിലാക്കാന്‍
മുന്‍കൈയെടുക്കുമോ ;
വിശദമാക്കുമോ ?
സങ്കേതം
ഭവനപദ്ധതി
2132.
ശ്രീ.പി.എ.മാധവന്
,,
ടി.എന്‍. പ്രതാപന്
,,
പാലോട് രവി
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സങ്കേതം ഭവനപദ്ധതിക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദമാക്കുമോ ;
(സി)
വരുമാനം
കുറഞ്ഞവര്‍ക്കായി,
സര്‍ക്കാര്‍
സബ്സിഡിയോടുകൂടി
ഫ്ലാറ്റ് സമുച്ചയങ്ങള്‍
നിര്‍മ്മിച്ച്
നല്‍കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
ചാലക്കുടി
ടൗണിലെ വര്‍ക്കിംഗ് വിമണ്‍സ്
ഹോസ്റ്റല്‍ നിര്‍മ്മാണം
2133.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
ടൗണില്‍ ഹൗസിംഗ്
ബോര്‍ഡ് വക സ്ഥലത്ത്
അനുവദിച്ചിട്ടുള്ള
വര്‍ക്കിംഗ് വിമണ്‍സ്
ഹോസ്റ്റലിന്റെ
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ ;
(ബി)
പ്രസ്തുത
നിര്‍മ്മാണം ഇനിയും
ആരംഭിച്ചിട്ടില്ലെങ്കില്‍
ആരംഭികക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
ചാലക്കുടി
ഹൗസിംഗ് അക്കോമഡേഷന്‍ സ്കീം
തീറാധാരം
2134.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
ഹൗസിംഗ് അക്കോമഡേഷന്‍
സ്കീമില്‍ 25 വര്‍ഷം
മുമ്പ് വീടും സ്ഥലവും
വാങ്ങിയവര്‍ക്കുള്ള
തീറാധാരം ഇനിയും
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭൂമി
സംബന്ധിച്ച
കേസ്സുകളെല്ലാം
തീര്‍പ്പാക്കിയ
സാഹചര്യത്തില്‍
ഇവര്‍ക്കുള്ള എന്നേക്ക്
നല്‍കാനാവുമെന്ന്
അറിയിക്കാമോ?
മാവേലിക്കരയില്‍
ഭവന നിര്‍മ്മാണ വകുപ്പിന്റെ
പ്രവൃത്തികള്‍
2135.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം ഭവന
നിര്‍മ്മാണ വകുപ്പ്
മാവേലിക്കര
മണ്ഡലത്തില്‍
ഏറ്റെടുത്തു
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?