ചടയമംഗലം
മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള
ദുരിതാശ്വാസ പ്രവൃത്തികള്‍
1149.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ചടയമംഗലം
മണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള
വെള്ളപ്പൊക്ക
ദുരിതാശ്വാസം, വരള്‍ച്ച
ദുരിതാശ്വാസം എന്നീ
ഇനങ്ങളിലുള്ള വിവിധ
പ്രവര്‍ത്തികള്‍
ഏതെല്ലാമെന്ന്
വെളിപ്പെടുത്താമോ?
വില്ലേജ്
ഓഫീസര്‍മാരുടെ വിശദാംശങ്ങള്‍
1150.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂര്‍
താലൂക്കില്‍
ഉള്‍പ്പെട്ട വില്ലേജ്
ഓഫീസുകളില്‍ വില്ലേജ്
ഓഫീസര്‍ തസ്തികയില്‍
സേവനം അനുഷ്ടിക്കുന്നവർ
കൊല്ലം ജില്ലയില്‍
സേവനത്തില്‍
പ്രവേശിച്ചതിന്റെയും
നിലവില്‍ ജോലിചെയ്യുന്ന
വില്ലേജ് ഓഫീസില്‍
പ്രവേശിച്ചതിന്റെയും
തീയതിയും വര്‍ഷവും
ലഭ്യമാക്കാമോ?
ദുരന്തനിവാരണ
പദ്ധതി
1151.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ദുരന്തനിവാരണ
പദ്ധതിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സ്ഥാപിച്ച വിവിധ
ഉപകരണങ്ങളില്‍ പലതും
നശിച്ചുപോയതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(ഡി)
ഇത്തരത്തിലുള്ള
ഉപകരണങ്ങള്‍
സ്ഥാപിക്കുന്നതിനായി
ചെലവഴിച്ച തുക
എത്രയെന്ന്
വിശദമാക്കുമോ?
സ്ഫോടനത്തില്‍
കേടുപാടുകള്‍ സംഭവിച്ച
വീടുകള്‍ക്ക് നഷ്ടപരിഹാരം
1152.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
റൂറല്‍ ഏ.ആര്.
ക്യാമ്പില്‍ സ്ഫോടക
വസ്തുക്കള്‍
നിര്വീര്യമാക്കുമ്പോഴുണ്ടായ
സ്ഫോടനത്തില്‍
വീടുകള്‍ക്ക്
കേടുപാടുകള്‍
സംഭവിച്ചതിന്
നഷ്ടപരിഹാരം
നല്‍കുന്നതിനെക്കുറിച്ച്
പഠിക്കാന്‍ നിയമിച്ച
വിദഗ്ദ്ധസമിതിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(സി)
ആയതനുസരിച്ച്
നഷ്ടപരിഹാരം
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
'ഭൂരഹിതരില്ലാത്ത
കേരളം' പദ്ധതി
1153.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'ഭൂരഹിതരില്ലാത്ത
കേരളം' പദ്ധതിയുടെ
സംസ്ഥാനതല ഉദ്ഘാടന
ചടങ്ങില്‍ വച്ച് യു .
പി . എ അദ്ധ്യക്ഷ
സോണിയാഗാന്ധി എത്ര
പട്ടയങ്ങളാണ് വിതരണം
ചെയ്തിട്ടുളളത് ;
(ബി)
പ്രസ്തുത
പട്ടയങ്ങളില്‍
രേഖപ്പെടുത്തിയ ഭൂമി
പട്ടയം ലഭിച്ചവര്‍ക്ക്
കെെമാറാന്‍
സാധിച്ചിട്ടുണ്ടോ ;
(സി)
ഉദ്ഘാടന
ചടങ്ങില്‍ വച്ച് പട്ടയം
ലഭിച്ചവര്‍ക്ക് ഭൂമി
കണ്ടെത്തി
നല്‍കാനായിട്ടില്ല എന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ഡി)
തിരുവനന്തപുരം
ജില്ലയിലെ കാട്ടാക്കട
താലൂക്കില്‍ പ്രസ്തുത
പദ്ധതി പ്രകാരം ഭൂമി
ലഭിക്കുന്നതിനായി എത്ര
അപേക്ഷകളാണ്
ലഭിച്ചിട്ടുളളത് ;
ഇതില്‍ എത്ര പേര്‍ക്ക്
പട്ടയം നല്കി ;
ഇവര്‍ക്ക്
പട്ടയപ്രകാരമുളള ഭൂമി
ലഭിച്ചിട്ടുണ്ടോ ;
(ഇ)
ഉദ്ഘാടന
ചടങ്ങില്‍ വച്ച് വിതരണം
ചെയ്ത പട്ടയങ്ങളില്‍
കാട്ടാക്കട താലൂക്കില്‍
ഉള്‍പ്പെടുന്ന
ആരെങ്കിലും
ഉള്‍പ്പെട്ടിട്ടുണ്ടോ
; ഇവര്‍ക്ക്
പട്ടയപ്രകാരമുളള ഭൂമി
നല്‍കിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ ;
ഇവര്‍ക്ക് നല്‍കിയത്
വ്യാജപട്ടയമാണെന്ന
ആരോപണം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
?
സീറോ
ലാന്റ് ലെസ് പദ്ധതി
1154.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതര്‍ക്ക്
3 സെന്റ് ഭൂമി
പതിച്ചുകൊടുക്കുന്ന
സീറോ ലാന്റ് ലെസ്
പദ്ധതി പ്രകാരം എത്ര
പേര് അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ട്
; ഇതില്‍ എത്രപേര്‍ക്ക്
പട്ടയം നല്കി ;
(ബി)
പട്ടയം
നല്കിയ 3 സെന്റ്
ഭൂമികളില്‍ പലതും
വീടുവയ്ക്കാന്‍
കഴിയാത്തവണ്ണം പാറ
നിറഞ്ഞതും
കാട്ടുമൃഗങ്ങളുടെ
ശല്ല്യം ഉള്ളതുമായ
പ്രദേശമാണ് എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇതു
പരിഹരിക്കുന്നതിന്
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
അപേക്ഷിച്ച
മുഴുവന്‍ പേര്‍ക്കും
ഭൂമി നല്‍കുന്നതിന്
ഭൂമി ലഭ്യമായിട്ടുണ്ടോ
; ലഭ്യമായ ഭൂമിയുടെ
അളവ് എത്രയാണ് ;
(ഡി)
ഇതുപ്രകാരം
എത്രപേര്‍ക്ക് 3 സെന്റ്
വീതം പട്ടയം
നല്‍കാനാകും ; വിശദാംശം
വ്യക്തമാക്കാമോ ?
ഭൂമി
വിട്ടു നല്കിയവര്ക്കുള്ള
നഷ്ടപരിഹാരത്തുക നല്കല്
1155.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തിലെ
ചെല്ലഞ്ചിപാലം
നിര്‍മ്മാണത്തിനായി
ഭൂമി വിട്ടു
നല്കിയവര്ക്കുള്ള
നഷ്ടപരിഹാരത്തുക
നല്കാന് നാളിതുവരെ
സാധിച്ചിട്ടില്ലായെന്നുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
തുക നല്‍കുന്നതിന്
നിലനില്‍ക്കുന്ന
തടസ്സങ്ങള്‍
വിശദീകരിക്കുമോ ;
(സി)
പ്രസ്തുത
തുക എന്നത്തേക്ക്
കൊടുക്കുവാന്‍
സാധിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ ?
ഭൂമി
സംരക്ഷണം
1156.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
താലൂക്കില്‍ സ്വകാര്യ
വ്യക്തികളില്‍ നിന്ന്
പിടിച്ചെടുത്ത
റവന്യൂഭൂമി
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ ?
പട്ടയ
വിതരണം
1157.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര പേര്‍ക്ക്
പട്ടയം വിതരണം
ചെയ്തിട്ടുണ്ട് ; ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(ബി)
പട്ടയത്തിന്
അപേക്ഷിച്ച പാവപ്പെട്ട
കര്‍ഷകര്‍ക്കും മറ്റും
നാളിതുവരെയും ആയത്
ലഭിച്ചിട്ടില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
ഇക്കാര്യത്തിൽസ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കുമോ ;
(സി)
പട്ടയത്തിന്
അപേക്ഷ നല്കി
കാത്തിരിക്കുന്ന എത്ര
കുടുംബങ്ങളും
വ്യക്തികളുമുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ
; ഓരോ ജില്ലയിലും എത്ര
പേര് വീതമുണ്ടെന്ന്
വിശദമാക്കുമോ ?
പാട്ട
ഭൂമിയില്‍ നിന്ന് വാടക
1158.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാട്ടത്തിന്
നല്കിയ ഭൂമിയില്‍
നിന്ന് വാടക യഥാസമയം
പിരിച്ചെടുക്കാത്തതുമൂലം
എത്ര
നഷ്ടമുണ്ടായതായിട്ടാണ്
സി.എ.ജി റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത് ;
പ്രസ്തുത തുക
പിരിച്ചെടുക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നു
വ്യക്തമാക്കുമോ?
കൊച്ചി
റവന്യൂ ഡിവിഷണല്‍ ഓഫീസ്
മാറ്റി സ്ഥാപിക്കല്‍
1159.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെയും
സമീപ നിയോജക
മണ്ഡലങ്ങളിലെയും
ജനങ്ങള്‍ക്ക് വിവിധ
ആവശ്യങ്ങള്‍ക്കായി
ഫോര്‍ട്ടു
കൊച്ചിയിലുള്ള റവന്യൂ
ഡിവിഷണല്‍ ഓഫീസില്‍
എത്തിച്ചേരുന്നതിനുള്ള
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത്
പ്രസ്തുത ഓഫീസ്
എറണാകുളത്തേക്കോ
കാക്കനാട്
കളക്ട്രേറ്റിലേക്കോ
മാറ്റണമെന്ന കാര്യം
ശ്രദ്ധയില്‍പ്പെടുത്തിയിട്ടും
നടപടികള്‍
സ്വീകരിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ?
ദുരന്ത
പ്രതികരണ നിധി
1160.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ദുരന്ത പ്രതികരണ നിധി
മാനദണ്ഡ പ്രകാരം 2011-
2014 കാലയളവില്‍
എറണാകുളം ജില്ലയില്‍
എത്ര തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ ;
പ്രസ്തുത ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ ;
(ബി)
ഭരണാനുമതി
ലഭിച്ചിട്ടും
പൂര്‍ത്തിയാക്കാത്ത
ഇത്തരം പ്രവൃത്തികള്‍
ഏതൊക്കെയെന്നും ,
സമയബന്ധിതമായി
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ച നടപടി
എന്തെന്നും
വ്യക്തമാക്കാമോ ?
റവന്യൂ
സര്‍വ്വേ അദാലത്തുകള്‍
1161.
ശ്രീ.സണ്ണി
ജോസഫ്
,,
വി.റ്റി.ബല്‍റാം
,,
സി.പി.മുഹമ്മദ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റവന്യൂ സര്‍വ്വേ
അദാലത്തുകള്‍
നടത്തിയിട്ടുണ്ടോ ;
(ബി)
പ്രസ്തുത
അദാലത്തുകളുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
ഏന്തെല്ലാമാണ് ;
(സി)
ഏതെല്ലാം
തരത്തിലുള്ള പരാതികളാണ്
പ്രസ്തുത
അദാലത്തുകളില്‍
പരിഗണിക്കുന്നത് ;
(ഡി)
അദാലത്തുകള്‍
ആരുടെ
മേല്‍നോട്ടത്തിലാണ്
നടക്കുന്നത്?
റവന്യൂ
ഇന്‍ഫര്‍മേഷന്‍ സിസ്റ്റം
പദ്ധതി
1162.
ശ്രീ.കെ.മുരളീധരന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
ഇന്‍ഫര്‍മേഷന്‍
സിസ്റ്റം.
(ആര്.ഇ.എല്‍.ഐ.എസ്)
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(സി)
പോക്കുവരവ്
നടത്തുന്നതിനായി റവന്യൂ
, രജിസ്ട്രേഷന്
വകുപ്പുകളെ ഓണ്‍ലൈനായി
ബന്ധിപ്പിച്ച്
എന്തെല്ലാം
സൗകര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
സ്ഥലം ഏറ്റെടുക്കല്‍
1163.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
സ്ഥലം ഏറ്റെടുക്കല്‍
ത്വരിതപ്പെടുത്തുന്നതിനായി
2012-13 ലെ ബജറ്റില്‍
നീക്കിവെച്ച തുക
എത്രയായിരുന്നുവെന്നു
വെളിപ്പെടുത്തുമോ ;
(ബി)
ഈ
തുക ഏതെല്ലാം
ആവശ്യങ്ങള്‍ക്ക് എത്ര
വീതം ചെലവഴിച്ചു എന്ന്
വ്യക്തമാക്കാമോ ?
പ്രകൃതി
ദുരന്ത പ്രതിരോധ
സംവിധാനങ്ങള്‍
1164.
ശ്രീ.സി.പി.മുഹമ്മദ്
,,
പി.സി വിഷ്ണുനാഥ്
,,
ആര് . സെല്‍വരാജ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രകൃതി
ദുരന്തങ്ങളുടെ
പശ്ചാത്തലത്തില്‍ ഇത്
സംബന്ധിച്ച
മുന്നറിയിപ്പ് സംവിധാനം
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
കേന്ദ്ര
ദുരിത നിവാരണ സേനയുടെ
സഹായത്താല്‍ ദുരന്ത
നിവാരണത്തിനായി
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(സി)
പ്രസ്തുത
സംവിധാനങ്ങള്‍ ഏതെല്ലാം
ദുരന്തങ്ങള്‍ക്കാണ്
പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
പ്രകൃതി
ദുരന്തങ്ങള്‍ മൂലമുണ്ടായ
നാശനഷ്ടങ്ങള്‍
1165.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷം കനത്തമഴയും
പ്രകൃതി ദുരന്തങ്ങളും
കടല്‍ക്ഷോഭവും
നിമിത്തമുണ്ടായ
നാശനഷ്ടങ്ങള്‍
സംബന്ധിച്ച് അവലോകനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ നാശനഷ്ടങ്ങള്‍
സംബന്ധിച്ച് ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രകൃതി
ദുരന്തങ്ങള്‍ മൂലം
നാശനഷ്ടങ്ങള്‍
നേരിട്ടവര്‍ക്കും
ഭവനരഹിതരായവര്‍ക്കും
എന്തെല്ലാം സഹായങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ട്;
ഇതു സംബന്ധിച്ച് ലഭിച്ച
അപേക്ഷകള്‍ എത്ര;
തീരുമാനങ്ങള്‍
എടുത്തവയെത്ര;
(സി)
ഭവനരഹിതരായവരെ
പുനഃരധിവസിപ്പിക്കുന്നതിനും
അടിയന്തര സഹായം
ലഭ്യമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
പ്രകൃതി
ദുരന്തത്തില്‍ നഷ്ടം
സംഭവിച്ചവര്‍ക്കുള്ള
നഷ്ടപരിഹാര തുക
1166.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതി
ദുരന്തത്തില്‍ നഷ്ടം
സംഭവിച്ചവര്‍ക്കുള്ള
നഷ്ടപരിഹാര തുക
ഉയര്‍ത്താനുള്ള
നിര്‍ദ്ദേശം
പരിഗണനയില്‍ ഉണ്ടോ ;
വിശദമാക്കാമോ ;
ഉത്തരവുകള്‍
ലഭ്യമാക്കാമോ ?
ഭൂനികുതി
സ്വീകരിക്കാത്തതു മൂലമുള്ള
പ്രശ്നങ്ങള്‍
1167.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ചില
പ്രദേശങ്ങളില്‍
ഭൂനികുതി
സ്വീകരിക്കാത്തതു
മൂലമുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ വില്ലേജ്
പരിധിയിലാണ് നികുതി
സ്വീകരിക്കാത്തതെന്നും
ഇതിന്
കാരണമെന്താണെന്നും
വ്യക്തമാക്കുമോ ;
(സി)
ഇത്
പരിഹരിക്കാന്‍ എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വിശദീകരിക്കുമോ ?
പമ്പിംഗ്
സബ്സിഡി
1168.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലവര്‍ഷക്കെടുതി
മൂലം കൃഷിനാശം സംഭവിച്ച
കര്‍ഷകരുടെ പമ്പിംഗ്
സബ്സിഡി വിതരണം
ചെയ്യുന്നതു സംബന്ധിച്ച
അവ്യക്തത നീക്കം
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ; ഇതു
സംബന്ധിച്ച് കര്‍ഷകര്‍
നേരിടുന്ന
പ്രയാസങ്ങള്‍ക്ക്
പരിഹാരം കാണുമോ;
(ബി)
പമ്പിംഗ്
സബ്സിഡി സംബന്ധിച്ച്
ദുരന്ത പ്രിതികരണനിധി
മാനദണ്ഡം
വ്യക്തമാക്കാമോ;
(സി)
പമ്പിംഗ്
നടന്നതിനുശേഷം
കൊയ്തെടുക്കുവാന്‍
കഴിയാത്ത
പാടശേഖരങ്ങള്‍ക്കുള്ള
സബ്സിഡി സംബന്ധിച്ച
പരാതിയിന്മേല്
വ്യക്തമായ ഉത്തരവ്
നല്‍കുമോ;
(ഡി)
പമ്പിംഗ്
സബ്സിഡി സംബന്ധിച്ച്
ശ്രീ. തോമസ്
നല്‍കിയിരുന്ന
70120/കെ. 4/2014
ഡി.എം.ഡി. നമ്പര്‍
ഫയലില്‍
തീര്‍പ്പുകല്‍പ്പിക്കുന്നതിന്
ഉണ്ടായ കാലതാമസതിനുള്ള
കാരണം വ്യക്തമാക്കാമോ;
പ്രസ്തുത പരാതി എത്രയും
വേഗം
തീര്പ്പുകല്പ്പിക്കുമോ?
താലൂക്ക്
രൂപീകരണം
1169.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ താലൂക്കുകള്‍
രൂപീകരിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ ;
(ബി)
പത്ത്
ഗ്രാമപഞ്ചാത്തുകളും
രണ്ട് ബ്ലോക്ക്
പഞ്ചായത്തുകളും
ഉള്‍പ്പെടുന്ന നെന്മാറ
നിയോജക മണ്ഡലത്തില്‍
പുതിയ താലൂക്ക്
അനുവദിക്കാനാവശ്യമായ
നടപടി സ്വീകരിക്കുമോ ;
(സി)
നിലവില്‍
ഇതിനായി ഏതെങ്കിലും
തരത്തിലുളള സര്‍വ്വെ
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ ?
ഭൂനികുതി
വര്‍ദ്ധനവ്
1170.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂനികുതി
വര്‍ദ്ധിപ്പിച്ചതു
കാരണം കര്‍ഷകര്‍ക്ക്
അമിതഭാരം
അടിച്ചേല്‍പ്പിച്ചതായി
കരുതുന്നുണ്ടോ ;
വ്യക്തമാക്കുമോ ;
(ബി)
ഇപ്രകാരം
വര്‍ദ്ധിപ്പിച്ച
ഭൂനികുതിയുടെ വിശദാംശം
നല്‍കുമോ ;
(സി)
വര്‍ദ്ധിപ്പിച്ച
ഭൂനികുതി
പിന്‍വലിക്കുവാന്‍
നടപടി സ്വീകരിക്കുമോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് ?
കാലവര്‍ഷ
ദുരന്തനിവാരണ സംവിധാനങ്ങളുടെ
രൂപീകരണം
1171.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലവര്‍ഷത്തോടനുബന്ധിച്ചുള്ള
ദുരന്തങ്ങള്‍
ഒഴിവാക്കുന്നതിനും
പ്രതിരോധിക്കുന്നതിനും
സര്‍ക്കാര്‍
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ദുരന്തമുണ്ടാകാന്‍
സാധ്യതയുള്ള
പ്രദേശങ്ങള്‍
മുന്‍കൂട്ടി
കണ്ടെത്തുന്നതിനുള്ള
സംവിധാനങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ ;
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
കാലവര്‍ഷം
മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക്
നഷ്ടപരിഹാരം
1172.
ശ്രീ.പി.കെ.ഗുരുദാസന്
,,
കെ.രാധാകൃഷ്ണന്
,,
ബി.ഡി. ദേവസ്സി
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷം സംസ്ഥാനത്ത്
കാലവര്‍ഷം മൂലമുണ്ടായ
നാശനഷ്ടങ്ങള്‍
എത്രയാണെന്ന്
കണക്കാക്കിയിരുന്നോ;
ആയതിന് നഷ്ടപരിഹാരമായി
എന്തു തുക
നല്‍കിയിട്ടുണ്ടെന്നറിയിക്കാമോ;
(ബി)
കേന്ദ്രത്തില്‍
നിന്ന് എത്ര രൂപ
ധനസഹായമായി
ആവശ്യപ്പെട്ടിരുന്നുവെന്നും
ഇതില്‍ എത്ര രൂപ ഇതുവരെ
സംസ്ഥാനത്തിന്
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
നഷ്ടപരിഹാരത്തുക
സമയബന്ധിതമായി
ലഭ്യമാക്കുന്നതില്‍
വീഴ്ച വന്നിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കഴിഞ്ഞ
കാലവര്‍ഷക്കെടുതിയുടെ
നഷ്ടപരിഹാരം ഇനിയും
നല്കാന്
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ; ഇത്
നല്‍കുന്നതിന്
അടിയന്തരനടപടി
സ്വീകരിക്കുമോ;
(ഇ)
മുന്‍
വര്‍ഷം ചെലവഴിക്കാന്‍
കഴിയുമായിരുന്നതും
എന്നാല്‍ ഇതുവരെ
ചെലവഴിക്കാന്‍
കഴിഞ്ഞിട്ടില്ലാത്തതുമായ
ദുരിതാശ്വാസ ഫണ്ടുകള്‍
സംബന്ധിച്ച് വിശദവിവരം
നല്‍കാമോ?
ഓണ്‍ലൈന്‍
വഴി റവന്യൂ
സര്‍ട്ടിഫിക്കറ്റുകള്‍
1173.
ശ്രീ.ലൂഡി
ലൂയിസ്
,,
ഐ.സി.ബാലകൃഷ്ണന്
,,
ജോസഫ് വാഴയ്ക്കൻ
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
സര്‍ട്ടിഫിക്കറ്റുകള്‍
ഓണ്‍ലൈന്‍ മൂഖേന
ലഭ്യമാക്കുന്നതിന്
തുടക്കം
കുറിച്ചിട്ടുണ്ടോ എന്ന്
അറിയിക്കുമോ ;
(ബി)
ഏതെല്ലാം
സര്‍ട്ടിഫിക്കറ്റുകളാണ്
ഓണ്‍ലൈന്‍ മൂഖേന
ലഭിക്കുന്നത് എന്ന്
വ്യക്തമാക്കാമോ ;
(സി)
ഏതെല്ലാം
ഏജന്‍സികളാണ് ഇതുമായി
സഹകരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
സര്‍ട്ടിഫിക്കറ്റുകള്‍ക്ക്
ആധികാരിതയുണ്ടോ എന്ന്
വ്യക്തമാക്കാമോ ;
(ഇ)
പ്രസ്തുത
സൗകര്യങ്ങളെക്കുറിച്ച്
ജനങ്ങള്‍ക്കിടയില്‍
ബോധവല്‍ക്കരണ
പരിപാടികള്‍
സംഘടിപ്പിക്കുമോ ;
വിശദമാക്കുമോ ?
ചേമഞ്ചേരി
സബ്ബ് രജിസ്ട്രാര്‍ ഓഫീസ്
പുതുക്കി പണിയുന്നതിന് നടപടി
1174.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍ ചേമഞ്ചേരി
സബ്ബ് രജിസ്ട്രാര്‍
ഓഫീസ് കെട്ടിടം
പുതുക്കി പണിയുന്നതിന്
ചേമഞ്ചേരി വില്ലേജ്
ഓഫീസര്‍ കൊയിലാണ്ടി
തഹസില്‍ദാര്‍ക്ക്
സമര്‍പ്പിച്ച
അപേക്ഷയില്‍ പഞ്ചായത്ത്
സ്ഥലം റിലിംഗ്വിഷ്
ചെയ്യുന്നതിനായി
താലൂക്ക് ഓഫീസില്‍
സ്വീകരിച്ച നടപടി,
ബന്ധപ്പെട്ട ഫയലിന്റെ
പൂര്‍ണ്ണമായ പകര്‍പ്പ്
(നോട്ട് ഫയല്‍
ഉള്‍പ്പടെ)
ലഭ്യമാക്കിക്കൊണ്ട്
വ്യക്തമാക്കാമോ ;
(ബി)
ചേമഞ്ചേരി
പഞ്ചായത്ത്,
രജിസ്റ്റ്രാര്‍
ഓഫീസിനായി
വിട്ടുനല്‍കാമെന്ന്
തീരുമാനിച്ചിട്ടുള്ള
സ്ഥലത്തിന്റെ
ഏതെങ്കിലും ഭാഗം
എന്‍.എച്ച് വികസനത്തിന്
എറ്റെടുക്കേണ്ടി വരുമോ
എന്നത് സംബന്ധിച്ച്
റവന്യൂ (എല്‍.എ.)
വകുപ്പില്‍
വിവരങ്ങള്‍/അറിയിപ്പ്
ഉണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(സി)
താലൂക്ക്
ഓഫീസില്‍ ഈ വിഷയത്തില്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍ നടപടികള്‍
എന്തെല്ലാമാണ് എന്ന്
വിശദമാക്കാമോ ;
(ഡി)
റവന്യൂ
വകുപ്പില്‍/താലൂക്കില്‍
നിന്ന്
രജിസ്ട്രേഷന്/ജില്ലാ
രജിസ്ട്രാര്‍ക്ക്
എന്തെങ്കിലും ക
ത്തുകള്‍ ഈ വിഷയത്തില്‍
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ഇ)
ഉണ്ടെങ്കില്‍
അതിന് മറുപടി
ലഭിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ വളരെ
പ്രധാനപ്പെട്ട ഫയല്‍
എന്ന നിലയില്‍
തഹസില്‍ദാര്‍ ഈ
കാര്യത്തില്‍ എന്ത്
തുടര്‍ നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ ;
(എഫ്)
സമയബന്ധിതമായി
ഫയലില്‍
തീരുമാനമെടുക്കുന്നതിന്
ആവശ്യമായ നടപടി
ഉണ്ടാകുമോ ?
കിണറുകള്‍
വൃത്തിയാക്കുന്നവര്‍ക്ക്
സുരക്ഷാ ബോധവല്‍ക്കരണം
1175.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
സി.മമ്മൂട്ടി
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിണറുകള്‍
വൃത്തിയാക്കാനിറങ്ങുന്നവരും
ഭൂമി കുഴിച്ചുള്ള
പണികളിലേര്പ്പെടുന്നവരും
അവിചാരിത
അപകടങ്ങളില്‍പ്പെട്ട്
ജീവഹാനി സംഭവിക്കുന്ന
സ്ഥിതിവിശേഷം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ ;
(ബി)
ശുദ്ധവായു
ലഭിക്കാതെയും വിഷവാതകം
ശ്വസിച്ചും
മണ്ണിടിഞ്ഞും
ഉണ്ടാകുന്ന ഇത്തരം
അപകടങ്ങള്‍
ഒഴിവാക്കാന്‍
എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
ഇത്തരം
പ്രവൃത്തികളിലേര്‍പ്പെടുമ്പോള്‍
സ്വീകരിക്കേണ്ട
സുരക്ഷാമാനദണ്ഡങ്ങളെക്കുറിച്ചും
പാലിക്കേണ്ട
മുന്‍കരുതലുകളെക്കുറിച്ചും
ബോധവല്‍ക്കരണം നടത്താന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ?
കൃഷ്ണപുരം,
കായംകുളം വില്ലേജ്
ആഫീസുകള്‍-പുതിയ
കെട്ടിടനിര്‍മ്മാണം
1176.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കായംകുളം
അസംബ്ലി മണ്ഡലത്തിലെ
കൃഷ്ണപുരം, കായംകുളം
വില്ലേജ്
ആഫീസുകള്ക്കുള്ള പുതിയ
കെട്ടിടത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വിശദമാക്കുമോ ;
(ബി)
ഇത്
എന്നേക്ക്
പൂര്‍ത്തീകരിച്ച്
പ്രവര്‍ത്തനം
ആരംഭിക്കാന്‍ കഴിയും
എന്ന് വിശദമാക്കാമോ ?
ചാത്തമംഗലം
ഈഗ്ള്‍ പ്ലാന്റേഷന്
കോളനിയിലെ താമസക്കാര്‍ക്ക്
പട്ടയം
1177.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തമംഗലം
പഞ്ചായത്തിലെ ഈഗ്ള്‍
പ്ലാന്റേഷന് കോളനിയിലെ
താമസക്കാര്‍ക്ക് പട്ടയം
നല്‍കുന്നതിന് ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ
;
(ബി)
എങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ ;
(സി)
പട്ടയം
നല്കുന്ന നടപടികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ ?
നെല്‍വയല്‍
സംരക്ഷണ നിയമം
1178.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
രേഖകളില്‍ ഭൂമിയുടെ തരം
മാറ്റി
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വിശദീകരിക്കാമോ ;
(ബി)
നെല്‍വയല്‍
സംരക്ഷണ നിയമപ്രകാരം
ഏതെല്ലാം ഗാര്‍ഹിക
ആവശ്യങ്ങള്‍ക്കായി നിലം
നികത്തുന്നതിനാണ്
അനുവാദം നല്‍കുന്നത് ;
ഇതിനുള്ള മാനദണ്ഡങ്ങള്‍
വിശദമാക്കുമോ ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(സി)
പ്രസ്തുത
നിയമപ്രകാരം 2011-12,
2012-13, 2013-14,
2014-15 എന്നീ
വര്‍ഷങ്ങളില്‍ പുനലൂര്‍
താലൂക്കില്‍
ഉള്‍പ്പെട്ട അഞ്ചല്‍
വില്ലേജിന്റെ
പരിധിയില്‍ എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്നും ആയത്
പ്രകാരം എത്ര പേര്‍ക്ക്
അനുവാദം നല്‍കിയെന്നും
സര്‍വ്വേ നമ്പര്‍,
വിസ്തൃതി എന്നിവ സഹിതം
വാര്‍ഷിക
അടിസ്ഥാനത്തിലുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
ഇപ്രകാരം ഗാര്‍ഹികേതര
ആവശ്യങ്ങള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
മൂന്നാറിലെ
വന്‍കിട കൈയ്യേറ്റങ്ങള്‍
1179.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
കെ.കെ.ജയചന്ദ്രന്
ഡോ.കെ.ടി.ജലീല്‍
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂന്നാറില്‍
വ്യാപകമായി നടക്കുന്ന
വന്‍കിട
കൈയ്യേറ്റങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് തിരിച്ചു
പിടിച്ച ഭൂമി വീണ്ടും
കൃത്രിമ രേഖകള്‍
ഉണ്ടാക്കി
കൈവശപ്പെടുത്തിയത്
അറിവുള്ളതാണോ;
(സി)
ഇതു
സംബന്ധിച്ച വകുപ്പുതല
അന്വേഷണങ്ങള്‍
ഉദ്യോഗസ്ഥ-ഭൂമാഫിയ
കൂട്ടുകെട്ട് കാരണം
അട്ടിമറിക്കപ്പെടുന്നത്
തടയാന്‍ ശക്തമായ നടപടി
സ്വീകരിക്കുമോ;
(ഡി)
കൈയ്യേറ്റം
സംബന്ധിച്ച വിജിലന്‍സ്
കേസുകളില്‍ ഇതുവരെ
റവന്യു വകുപ്പ്എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ റവന്യൂ അദാലത്തിലെ
പരാതികള്‍
1180.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ നടത്തിയ
റവന്യൂ അദാലത്തില്‍
എത്ര പരാതികളാണ്
ലഭിച്ചത്;ഇതില്‍
തല്‍സമയം പരിഹാരം
ഉണ്ടാക്കിയ പരാതികള്‍
എത്രയാണ് ;
(ബി)
അദാലത്തില്‍
ലഭിച്ച പരാതികളില്‍
ഇനിയും
തീര്‍പ്പുകല്‍പ്പിക്കാന്‍
ബാക്കിയുള്ളതിന്റെ
എണ്ണം എത്രയാണ്;ഈ
പരാതികളില്‍
തീര്‍പ്പുണ്ടാക്കാന്‍
വൈകുന്നതിന്റെ കാരണം
എന്താണ്;അന്തിമ
തീരുമാനം എപ്പോള്‍
ഉണ്ടാകുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
റിസര്‍വ്വേ
അദാലത്തുകള്‍
1181.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
വി.പി.സജീന്ദ്രന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റിസര്‍വ്വേ
അദാലത്തുകള്‍ വില്ലേജ്
തലത്തില്‍
നടത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ ;
(സി)
റിസര്‍വ്വേ
സംബന്ധിച്ച പരാതികളില്‍
തീര്‍പ്പുകല്‍പ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
അദാലത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
;
(ഡി)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയില്‍
ലഭിക്കുന്ന പരാതികള്‍
പ്രസ്തുത
അദാലത്തുകളില്‍
തീര്‍പ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
വിശദമാക്കുമോ ?
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍
1182.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2014-15 വര്‍ഷത്തില്‍
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി
പുനര്‍നിര്‍മ്മിക്കുന്നതിന്
അനുമതി നല്കിയ
റോഡുകളുടെ പണി
മാര്‍ച്ച് 31 നകം
പൂര്‍ത്തിയാക്കി
ബില്ലുകള്‍
നല്‍കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ ;
(ബി)
2014-15
വര്‍ഷത്തില്‍ അനുമതി
നല്കിയതും എന്നാല്‍
2015 മാര്‍ച്ച് 31 ന്
മുമ്പ് പണി
പൂര്‍ത്തീകരിക്കുവാന്‍
കഴിയാത്തതുമായ പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി പുതുക്കി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ?
ഡിസാസ്റ്റര്‍
മാനേജ്മെന്റ് ഫണ്ട് വിനിയോഗിച്ച്
നടപ്പാക്കുന്ന പ്രവൃത്തികള്‍
1183.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
മാര്‍ച്ച് 31 നു ശേഷം
ഇതുവരെ ഡിസാസ്റ്റര്‍
മാനേജ്മെന്റ് ഫണ്ട്
വിനിയോഗിച്ച്
തിരുവനന്തപുരം
ജില്ലയില്‍ ഏതെല്ലാം
പ്രവൃത്തികള്‍
നടപ്പാക്കുവാന്‍
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ഭൂരഹിതര്‍ക്ക്
വിതരണം ചെയ്യാനായി മാറ്റിവെച്ച
ഭൂമി
1184.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
വകുപ്പിന് കീഴില്‍
ഭൂരഹിതര്‍ക്ക് വിതരണം
ചെയ്യാനായി മാറ്റിവെച്ച
ഭൂമി എത്ര പേര്‍ക്ക്
വിതരണം ചെയ്തൂ ; ജില്ല
തിരിച്ച് വിശദമാക്കാമോ
; അപേക്ഷകര്‍ക്കെല്ലാം
വിതരണം ചെയ്യാനാവശ്യമായ
ഭൂമി റവന്യൂ
വകുപ്പിന്റെ
കീഴിലുണ്ടോ ;
(ബി)
സാമുദായികമായി
പിന്നോക്കം
നില്ക്കുന്ന
ജനവിഭാഗങ്ങള്‍ക്ക് ഭൂമി
വിതരണങ്ങളില്‍ പ്രത്യേക
പരിഗണയുണ്ടോ ?
ചുഴലിക്കാറ്റ്
പ്രതിരോധ പദ്ധതി
1185.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന ദുരന്തനിവാരണ
അതോറിറ്റി തയ്യാറാക്കിയ
ചുഴലിക്കാറ്റ് പ്രതിരോധ
പദ്ധതിയ്ക്ക്
കേന്ദ്രത്തിന്റെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തിലെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കുമോ;
(സി)
പദ്ധതിയുടെ
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
പദ്ധതിയുടെ
സംസ്ഥാന ഘടകത്തിന്
സംസ്ഥാന ബജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ?
വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതിയില്‍
ഉള്‍പ്പെടുത്തി അനുവദിച്ച
റോഡുകളുടെ നിര്‍മ്മാണ
പ്രവൃത്തികള്‍
1186.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അനുവദിച്ച റോഡുകളുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍
നിര്‍ത്തിവെച്ചതും
,പ്രസ്തുത
പ്രവൃത്തികള്‍
ആരംഭിക്കേണ്ടതില്ല എന്ന
ഉത്തരവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അനുവദിച്ച റോഡുകളുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
മാവേലിക്കര
മണ്ഢലത്തില്‍ പ്രസ്തുത
ഉത്തരവിനെ തുടര്‍ന്ന്
നിര്‍ത്തിവെച്ച
റോഡുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പുറമ്പോക്കിലെ
താമസക്കാര്‍ക്ക് പട്ടയം
അനുവദിക്കാന്‍ നടപടി
1187.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊന്നാനി
ഇൗശ്വരമംഗലത്തെ പുഴ
പുറമ്പോക്കില്‍
40വര്‍ഷത്തിലധികമായി
താമസിക്കുന്ന
100കുടുംബങ്ങള്‍ക്ക്
ഇതുവരെ പട്ടയം
അനുവദിച്ച് നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
സ്ഥലത്ത്
സ്ഥിരതാമസമാക്കിയ
ഇവര്‍ക്ക് സ്വന്തമായി
റേഷന്‍ കാര്‍ഡും,
വീട്ട് നമ്പരും, കെെവശ
സര്‍ട്ടിഫിക്കറ്റും
ഉളളവരും ഭൂമി വാങ്ങി
വീട് വയ്ക്കാന്‍
കഴിയാത്ത തീര്‍ത്തും
നിര്ദ്ധനരായവരുമായതിനാല്
ഭൂമി കേരളം
പദ്ധതിയില്‍പ്പെടുത്തി
ഇവര്‍ ഇപ്പോള്‍
താമസിക്കുന്ന
സ്ഥലത്തിന് പട്ടയം
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
വിശദമാക്കാമോ ?
ഉള്ളൂര്‍ക്കടവ്
പാലത്തിന് സ്ഥലമെടുപ്പ്
1188.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
ബാലുശ്ശേരി മണ്ഡലങ്ങളെ
ബന്ധിപ്പിക്കുന്ന
ഉള്ളൂര്‍ക്കടവ്
പാലത്തിന്റെ
സ്ഥലമെടുപ്പ്
നടപടികളുടെ പുരോഗതി
വിശദമാക്കുമോ ;
(ബി)
ഇതില്‍
കൊയിലാണ്ടി ഭാഗത്തെ
സ്ഥലമെടുപ്പുമായി
ബന്ധപ്പെട്ട് സ്ഥലം
വിട്ടുനല്കേണ്ടവര്ക്കുളള
വസ്തുവില സംബന്ധിച്ച്
എസ്റ്റിമേറ്റിന്
അംഗീകാരം
ലഭ്യമായിട്ടുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
ഈ
ഫയല്‍ ഇപ്പോള്‍ ഏത്
വകുപ്പിലാണ് ഉള്ളത് ;
പ്രസ്തുത ഫയല്‍ നമ്പര്‍
ലഭ്യമാക്കാമോ?
വെള്ളരിക്കുണ്ട്
മിനി സിവില്‍ സ്റ്റേഷന്
കെട്ടിടനിര്‍മ്മാണം
1189.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വെള്ളരിക്കുണ്ട്
മിനി സിവില്‍
സ്റ്റേഷന് കെട്ടിട
നിര്‍മ്മാണത്തിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
അതിനാവശ്യമായ തുക 2015
- 16 ബഡ്ജറ്റില്‍
നീക്കിവച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ
?
എസ്റ്റേറ്റുകള്‍
കേരള ഭൂസംരക്ഷണ
നിയമപ്രകാരം
ഏറ്റെടുക്കുന്നത്
1190.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ഭൂസംരക്ഷണ
നിയമപ്രകാരമുള്ള,
ഹാരിസണ്‍ വില്പന
നടത്തിയ എത്ര
എസ്റ്റേറ്റുകള്‍
സര്‍ക്കാര്‍
ഏറ്റെടുക്കും; ഇവ
ഏതൊക്കെയാണ്;
എവിടെയുള്ളഭൂമി; എത്ര
ഏക്കര്‍ വീതം ;
ആര്‍ക്ക് വില്പന
നടത്തിയ സ്ഥലങ്ങളാണ്
ഏറ്റെടുക്കുന്നതെന്നും
വിശദമാക്കാമോ ;
(ബി)
ഇങ്ങനെ
ഭൂമി
ഏറ്റെടുക്കുന്നതിനെതിരെ
ഉടമകള്‍ കോടതിയില്‍
കേസ് നല്‍കിയിട്ടുണ്ടോ
; എങ്കിൽ ഇതിന്റെ
വിശദാംശങ്ങള്‍
വെളിവാക്കുമോ ;
(സി)
പ്രസ്തുത
തോട്ടങ്ങളില്‍ പണി
എടുത്തിരുന്ന
തൊഴിലാളികളെ
സംരക്ഷിക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നത്
എന്ന് വിശദീകരിക്കുമോ ;
(ഡി)
ഈ
ഏറ്റെടുക്കുന്ന ഭൂമി
എങ്ങനെ സംരക്ഷിക്കാനാണ്
പദ്ധതി
തയ്യാറാക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ ?
ഭൂരഹിതരില്ലാത്ത
ജില്ല
1191.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഏതെങ്കിലും
ജില്ലയെ
ഭൂരഹിതരില്ലാത്ത
ജില്ലയായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
ഇതിന് അടിസ്ഥാനമാക്കിയ
മാനദണ്ഡങ്ങള്‍
എന്താണെന്ന്
അറിയിക്കുമോ;
(ബി)
ഇതിനായി
സംസ്ഥാനാടിസ്ഥാനത്തില്‍
സര്‍വ്വെ
നടത്തിയിരുന്നോ;
എങ്കില്‍
ജില്ലാടിസ്ഥാനത്തിലുള്ള
ഭൂരഹിതരുടെ കണക്ക്
ലഭ്യമാക്കാമോ;
(സി)
ഭൂരഹിതരില്ലാത്ത
ജില്ലയായി പ്രഖ്യാപിച്ച
ജില്ലയില്‍ നിന്നും
ഭൂരഹിത കേരളം
പദ്ധതിപ്രകാരം ഭൂമി
ലഭിക്കുന്നതിന്
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എത്രയാണ്;
ഇവര്‍ക്കെല്ലാം ഭൂമി
ലഭിച്ചിട്ടുണ്ടോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
1192.
ശ്രീ.ഇ.പി.ജയരാജന്
,,
എസ്.രാജേന്ദ്രന്
,,
കെ. ദാസന്
,,
എം. ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി എന്ന്
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിട്ടിരുന്നത് ;
(ബി)
നാളിതുവരെ
ലഭിച്ച അപേക്ഷകള്‍ എ്രത
; എ്രത പേര്‍ക്ക്
ഇതിനകം ഭൂമി നല്‍കാനായി
;
(സി)
പട്ടയം
നല്കിയവയില്
ഭൂരിഭാഗവും അനുവദിച്ച
ഭൂമി
ഏറ്റെടുത്തിട്ടില്ല
എന്നത്
പരിശോധിച്ചിട്ടുണ്ടോ
; ഉപയോഗ
പ്രദമല്ലാത്തതും
വിദൂരങ്ങളിലുള്ളതുമായ
ഭൂമി നല്‍കിയതാണ് ഇതിനു
കാരണമെന്നറിവുള്ളതാണോ
;
(ഡി)
അപേക്ഷകര്‍ക്ക്
അതാതിടങ്ങളില്‍ തന്നെ
ഭൂമി നല്‍കുന്നതിന്
നടപടി
സ്വീകരിക്കാത്തതെന്തുകൊണ്ട്
;
(ഇ)
ഭൂരഹിതര്‍ സി.പി.എെ. എം
നേതൃത്വത്തില്‍ നടന്ന
സമരത്തില്‍
ചൂണ്ടിക്കാട്ടിയ ഭൂമി
ഇൗ ആവശ്യത്തിന്
പിടിച്ചെടുത്ത് വിതരണം
ചെയ്യാത്തതെന്തുകൊണ്ട്
;
(എഫ്)
സര്‍ക്കാര്‍
കെെവശമുള്ള മിച്ചഭൂമി
ഇൗ ആവശ്യത്തിനായി
വിനിയോഗിച്ചിട്ടുണ്ടോ
; ഉപയോഗശൂന്യമായ
ഭൂമിക്ക് പകരം ഭൂമി
കണ്ടെത്തി വിതരണം
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ ;
സംസ്ഥാനത്തെ മിച്ചഭൂമി
സംബന്ധിച്ച കണക്കുകള്‍
വിശദമാക്കാമോ ;
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
1193.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിപ്രകാരം
സംസ്ഥാനത്ത് ഭൂമി
ലഭിക്കുവാന്‍വേണ്ടി
എത്ര അപേക്ഷകള്‍
ലഭിച്ചുവെന്ന് ജില്ല
തിരിച്ച് പറയാമോ;
(ബി)
ഇവയില്‍
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭഗത്തില്‍പ്പെട്ട
എത്ര
അപേക്ഷകരുണ്ടായിരുന്നുവെന്ന്
പറയാമോ;
(സി)
പ്രസ്തുത
പദ്ധതിപ്രകാരം
സംസ്ഥാനത്താകെ
എത്രപേര്‍ക്ക് ഇതുവരെ
ഭൂമി നല്‍കിയെന്നും
അതില്‍
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍
എത്ര പേരുണ്ടെന്നും
ജില്ല തിരിച്ച് പറയാമോ;
(ഡി)
സംസ്ഥാനത്ത്
ഭൂരഹിതരായി എത്രപേരെ
കണ്ടെത്തിയിട്ടുണ്ടെന്നും
അവര്‍ക്കെല്ലാം
പ്രഖ്യാപിച്ചതുപോലെ
സമയബന്ധിതമായി ഭൂമി
വിതരണം ചെയ്യാന്‍
കഴിയാത്തത്
എന്തുകൊണ്ടാണെന്നും
പറയാമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
1194.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2012-13ലെ
ബജറ്റ് പ്രസംഗത്തില്‍
പ്രഖ്യാപിച്ച
ഭൂരഹിതരില്ലാത്ത കേരളം
പദ്ധതിക്കായി
ഭൂരഹിതരുടെ
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ ;
(ബി)
ഇതു
പ്രകാരം ഭൂരഹിതരുടെ
എണ്ണം എത്രയാണ് ; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ ;
(സി)
ഭൂരഹിതരായ
പട്ടിജാതി/പട്ടിക
വര്‍ഗ്ഗക്കാരുടെ കണക്ക്
എത്രയെന്ന്
ജില്ലതിരിച്ച്
ലഭ്യമാക്കാമോ ?
നടപ്പിലാക്കാത്ത
പദ്ധതികള്‍
1195.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷമുളള 2011-12,
2012-13, 2013-14,
2014-15 വര്‍ഷങ്ങളിലെ
ബജറ്റ് പ്രസംഗങ്ങളില്‍
റവന്യൂ വകുപ്പിന്
കീഴില്‍
പ്രഖ്യാപിക്കപ്പെട്ട
എതെല്ലാം പദ്ധതികളാണ്
ഉപേക്ഷിക്കപ്പെടുകയോ ,
നടപ്പിലാക്കാതിരിക്കുയോ
ചെയ്തിട്ടുളളത് എന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതിനുളള
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും അനുവദിച്ച ധനസഹായം
വിതരണം ചെയ്യാത്തത്
1196.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയില്‍നിന്നും
ധനസഹായം അനുവദിച്ച
ആളുകള്‍ക്ക്
സര്‍ക്കാര്‍ ഫണ്ട്
നല്‍കിയിട്ടും ഇനിയും
വിതരണം ചെയ്യാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മലപ്പുറം
ജില്ലയില്‍ ഇനിയും
വിതരണം ചെയ്യാതെ
കിടക്കുന്ന അപേക്ഷകരുടെ
എണ്ണവും തുകയും
താലൂക്ക് തിരിച്ച്
വിശദമാക്കാമോ ?
നെല്ലിയാമ്പതിയിലെ
കരുണാ എസ്റ്റേറ്റ് കയ്യേറ്റം
1197.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെല്ലിയാമ്പതിയിലെ
കരുണാ എസ്റ്റേറ്റ്
കയ്യേറ്റത്തെക്കുറിച്ച്
ലാന്റ് ബോര്‍ഡ്
സെക്രട്ടറിയുടെ അന്വേഷണ
റിപ്പോര്ട്ടിന്മേല്
റവന്യൂ വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ ;
(ബി)
വകുപ്പ്
സ്വീകരിച്ച നടപടികളെ
കോടതിയില്‍ ചോദ്യം
ചെയ്തിട്ടുണ്ടോ ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ
ശുപാര്‍ശ പ്രകാരമുളള
സര്‍വ്വേ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ ;
(ഡി)
സര്‍വ്വേ
ടീമിനെ
നിയമിച്ചിട്ടുണ്ടെങ്കില്‍
ടീമംഗങ്ങള്‍
ആരെല്ലാമെന്നും അവര്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ
എന്നും നടപടികള്‍
പൂര്‍ത്തീകരിക്കുന്നതിന്
അനുവദിച്ചിട്ടുളള
കാലാവധി എത്രയെന്നും
വിശദമാക്കുമോ ?
കാലവര്‍ഷക്കെടുതിമൂലം
ഉണ്ടായ നാശനഷ്ടങ്ങള്‍
1198.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍വന്നശേഷം
2011-12, 2012-13,
2013-14, 2014-15
വര്‍ഷങ്ങളില്‍
കാലവര്‍ഷക്കെടുതിമൂലം
ഉണ്ടായ നാശനഷ്ടങ്ങള്‍
എത്രയെന്നാണ്
കണക്കാക്കിയിട്ടുളളത്;
(ബി)
കാലവര്‍ഷക്കെടുതി
നേരിടുന്നതിനും
നഷ്ടപരിഹാരം
നല്‍കുന്നതിനും ഓരോ
വര്‍ഷത്തിലും സംസ്ഥാന
സര്‍ക്കാര്‍ എന്ത് തുക
ചെലവഴിച്ചു ;ഓരോ
വര്‍ഷവും ലഭിച്ച
കേന്ദ്രവിഹിതം എത്ര ;
വ്യക്തമാക്കുമോ;
(സി)
കാലവര്ഷക്കെടുതിയ്ക്ക്
ഇരയായവര്‍ക്ക്
നഷ്ടപരിഹാരത്തുക ഇനിയും
നല്കാനുണ്ടോ; എങ്കില്‍
ഏതെല്ലാം വര്‍ഷങ്ങളില്‍
എത്ര പേര്‍ക്ക്
നഷ്ടപരിഹാരത്തുക
നല്കാന്
കുടിശ്ശികയുണ്ടെന്ന്
വ്യക്തമാക്കാമോ?
പുനരധിവസിപ്പിക്കപ്പെട്ടവര്‍ക്ക്
പട്ടയവിതരണം
1199.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
ആവശ്യങ്ങള്‍ക്കായി ഭൂമി
ഏറ്റെടുക്കപ്പെട്ടപ്പോള്‍
പുനരധിവസിപ്പിക്കപ്പെട്ടവര്‍ക്ക്
വര്‍ഷങ്ങളായി അവര്‍
താമസിക്കുന്ന
സ്ഥലത്തിന് പട്ടയം
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്തരത്തില്‍പ്പെട്ട
പട്ടയം നല്‍കേണ്ട എത്ര
കുടുംബങ്ങളുണ്ട് ; വിശദ
വിവരം നല്‍കാമോ ;
(സി)
പ്രസ്തുത
കുടുംബങ്ങള്‍ക്ക്
പട്ടയം നല്കാന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
സീറോ
ലാന്റ് ലെസ് പദ്ധതി
1200.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സീറോ
ലാന്റ് ലെസ്
പദ്ധതിപ്രകാരം ( Zero
Landless) പട്ടയം
ലഭിച്ചവര്‍ക്ക് ഭൂമി
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കുട്ടനാട്ടില്‍
പട്ടയം വിതരണം ചെയ്ത
എത്രപേര്‍ക്ക് ഭൂമി
ലഭിച്ചുവെന്നും ഇനി
എത്രപേര്‍ക്ക്
ലഭിക്കുവാനുണ്ടെന്നുമുളള
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ ?
ഭൂമി
ഏറ്റെടുക്കല്‍
1201.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011
മെയ് മാസത്തിനുശേഷം
നാളിതുവരെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
വിവിധ ജില്ലകളില്‍ എത്ര
ഭൂമി
ഏറ്റെടുത്തിട്ടുണ്ട് ;
(ബി)
വിവിധ
ജില്ലയില്‍ ഏതെല്ലാം
പദ്ധതികള്‍ക്കുവേണ്ടിയാണ്
ഭൂമി
ഏറ്റെടുത്തിട്ടുള്ളത്;
ഓരോ പദ്ധതിക്ക്
ഏറ്റെടുത്ത ഭൂമിയുടെ
വിസ്തൃതി എത്ര ;
(സി)
ഓരോ
പദ്ധതിക്കായി എത്ര
കുടുംബങ്ങളെ
കുടിയൊഴിപ്പിച്ചിട്ടുണ്ട്
;ഓരോ പദ്ധതിക്കും ഭൂമി
ഏറ്റെടുത്ത വകയില്‍
എത്ര തുക
നഷ്ടപരിഹാരമായി
നല്‍കിയിട്ടുണ്ട് ;
(ഡി)
സര്‍ക്കാര്‍
പദ്ധതികള്‍ക്കല്ലാതെ
മറ്റേതെങ്കിലും
പദ്ധതികള്‍ക്കായി ഭൂമി
ഏറ്റെടുത്തിട്ടുണ്ടെങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ ?
വയല്‍
നികത്തല്‍
1202.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
,,
കെ.എം.ഷാജി
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ഷങ്ങള്‍ക്കു
മുമ്പ് നികത്തിയ
വയലുകള്‍ കരഭൂമിയായി
പരിഗണിക്കാവുന്നതാണെന്ന
നിര്‍ദ്ദേശം ദുരുപയോഗം
ചെയ്യുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വയലുകളും
തണ്ണീര്‍ത്തടങ്ങളും
നീര്‍ച്ചാലുകളും
വ്യാപകമായി നികത്തി
കരഭൂമിയാക്കി മാറ്റുന്ന
പ്രവണത തടയാന്‍
സ്വീകരിച്ച
മുന്‍കരുതല്‍ നടപടികള്‍
വിശദമാക്കുമോ ;
(സി)
ഇത്തരം
നികത്തല്‍
നടപടികള്‍ക്ക്
നിയന്ത്രണമേര്‍പ്പെടുത്താന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ ?
ഇരിണാവ്
പാലം
1203.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഇരിണാവ്
പാലം
നിര്‍മ്മിക്കുന്നതിന്
സ്ഥലം
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട് വകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
പാലത്തിന്റെ
നിര്‍മ്മാണം വേഗത്തില്‍
ആരംഭിക്കുന്നതിനായി
നെഗോഷ്യേറ്റഡ്
പര്‍ച്ചേസ് പ്രകാരം
ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടികളുടെ വിശദാംശം
നല്‍കുമോ ;
(ബി)
നിലവില്‍
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന
ഇറിഗേഷന്‍ വകുപ്പിന്റെ
റഗുലേറ്റര്‍ കം
ബ്രിഡ്ജ് കാലപ്പഴക്കം
കാരണം ഏതു സമയത്തും
തകരുമെന്നിരിക്കെ സ്ഥലം
ലഭ്യമാക്കി പാലം
നിര്‍മ്മാണം
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
ഭൂമിയുടെ
പോക്കുവരവിന് ഓണ്‍ലൈന്‍
സമ്പ്രദായം
1204.
ശ്രീ.എം.പി.വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂമിയുടെ
പോക്കുവരവിന് ഓണ്‍ലൈന്‍
സമ്പ്രദായം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
സമ്പ്രദായം മുഖേന
എന്തെല്ലാം
സൗകര്യങ്ങളാണ്
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ ;
(സി)
പ്രസ്തുത
സമ്പ്രദായം
നടപ്പാക്കുന്നതിനായി
ഏതെല്ലാം ഏജന്‍സികളാണ്
സഹകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
വരള്‍ച്ചാ
ദുരിതാശ്വാസ പ്രവ്രത്തികളുടെ
സ്പില്‍ ഓവര്‍
പ്രവര്‍ത്തനങ്ങള്‍
1205.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015
മാര്‍ച്ച് 31ന് അനുമതി
ലഭിച്ചിട്ടുളളതും
പൂര്‍ത്തീകരിക്കാന്‍
സാധിക്കാത്തതുമായ
വരള്‍ച്ചാ ദുരിതാശ്വാസ
പ്രവ്രത്തികള്‍
തുടര്‍ന്നും
പൂര്‍ത്തീകരിക്കാന്‍
സമയവും തുകയും
അനുവദിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ഇല്ലെങ്കില്‍
ഇതിനാവശ്യമായ മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
അടിയന്തിരമായി
പുറത്തിറക്കാന്‍ നടപടി
സ്വീകരിക്കുമോ ?
ബാലുശ്ശേരി
ഗവണ്മെന്റ് ആര്‍ട്സ് &
സയന്‍സ് കോളേജിന് അനുവദിച്ച
ഭൂമി
1206.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
ഗവണ്മെന്റ് ആര്‍ട്സ്
& സയന്‍സ് കോളേജിന്
അനുവദിച്ച ഭൂമി
അതിര്‍ത്തി
നിര്‍ണ്ണയിച്ച്
ഉന്നതവിദ്യാഭ്യാസ
വകുപ്പിന് കൈമാറിയ
നടപടി ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;
(ബി)
മേൽ
വിഷയത്തിൽ കിനാലൂരിലെ
വ്യവസായ വളര്‍ച്ചാ
കേന്ദ്രത്തില്‍ 5
ഏക്കര്‍ ഭൂമി
സര്‍ക്കാര്‍ കോളേജിന്
അനുവദിച്ച വ്യവസായ
വകുപ്പ് ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
സ്ഥലം ഉന്നത
വിദ്യാഭ്യാസ വകുപ്പിന്
കൈമാറ്റം
ചെയ്തുനല്‍കുന്നതിന്
കെ.എസ്.ഐ.ഡി.സി യുടെ
മാനേജിംഗ് ഡയറക്ടര്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
ഇതു
സംബന്ധിച്ച നടപടികള്‍
ത്വരിതപ്പെടുത്തുന്നതിന്
നിര്‍ദ്ദേശിക്കാമോ?
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ നിയമ
പ്രകാരം ആലപ്പുഴ ജില്ലയിൽ ഭവന
നിര്‍മ്മാണത്തിന് അനുവദിച്ച
ഭൂമി
1207.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2008-ലെ
കേരള നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
നിയമപ്രകാരം 2014-15
സാമ്പത്തിക വര്‍ഷം ഭവന
നിര്‍മ്മാണത്തിന്
ആലപ്പുഴ ജില്ലാ
സമിതിക്കു മുമ്പാകെ
എത്ര അപേക്ഷകള്‍
ലഭിച്ചു എന്ന്
വിശദമാക്കാമോ;
(ബി)
ലഭിച്ച
അപേക്ഷകളില്‍ എത്ര
എണ്ണം
തീര്പ്പുകല്പ്പിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
അനുവദിച്ച
ഭൂമിയുടെ വിസ്തീര്‍ണ്ണം
എത്രയാണ് എന്ന്
വിശദമാക്കുമോ;
(ഡി)
അനുവദിച്ച
വിസ്തീര്‍ണ്ണത്തില്‍
കൂടുതല്‍ നിലം
പരിവര്‍ത്തനം
ചെയ്യുന്നുണ്ടോ എന്ന
കാര്യം പരിശോധനയ്ക്ക്
വിധേയമാക്കാറുണ്ടോ;
ഇങ്ങനെ അധികം നികത്തിയ
കേസുകളില്‍ എന്ത്
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
പട്ടയവിതരണം
1208.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതര്‍ക്ക്
വീടുണ്ടാക്കാന്‍
പഞ്ചായത്തുകള്‍ വിതരണം
ചെയ്യുന്ന ഭൂമിക്ക്
പട്ടയം
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വ്യക്തമാക്കാമോ ;
(ബി)
ഗ്രാമപഞ്ചായത്തുകളില്‍
നിന്ന് അനുവാദ പത്രിക
ലഭിച്ചവര്‍ക്ക് പട്ടയം
നല്കണമെങ്കില്
പഞ്ചായത്തുകളില്‍
നിന്ന് എന്‍. ഒ. സി.
ലഭ്യമാക്കണമെന്ന
വ്യവസ്ഥയുണ്ടോ ;
(സി)
പഞ്ചായത്തുകള്‍
അനുവാദ പത്രിക
നല്‍കിയവര്‍ക്ക് പട്ടയം
നല്‍കാനുള്ള നടപടി
സ്വീകരിക്കുമോ ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
1209.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി പ്രകാരം
എത്ര പേര്‍ക്കാണ് ഭൂമി
നല്‍കാനായത്;
സംസ്ഥാനത്തെ ഭൂരഹിതരുടെ
എണ്ണമെത്ര;
(ബി)
സര്‍ക്കാര്‍
അനുവദിച്ച ഭൂമി
ഉപയോഗശൂന്യമായതും
പട്ടയപ്രകാരമുള്ളവ
കണ്ടെത്താനാവാത്തതും
കാരണം ഭൂമി
ലഭിക്കാത്തവരുടെ
എണ്ണമെത്ര;ഇതു
സംബന്ധിച്ച എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
ഈ
പദ്ധതിക്കായി എത്ര
ഏക്കര്‍ ഭൂമി
എവിടങ്ങളിലെല്ലാമാണ്
കണ്ടെത്തിയത്; ഇത്
ഏതെല്ലാം
വിഭാഗത്തില്‍പ്പെടുന്ന
ഭൂമിയാണ്; മിച്ചഭൂമി,
പുറമ്പോക്ക്, മറ്റ്
സര്‍ക്കാര്‍ കൈവശമുള്ള
ഭൂമി എന്നിങ്ങനെ
തരംതിരിച്ച കണക്ക്
ലഭ്യമാക്കാമോ;
(ഡി)
ഈ
ആവശ്യത്തിലേക്കായി പണം
നല്കി ഭൂമി
വാങ്ങിയിട്ടുണ്ടോ;
എങ്കില്‍ എത്ര; എന്ത്
തുക ചെലവായി?
എളങ്കുന്നപ്പുഴയിലെ
തീരദേശവാസികൾക്ക് പട്ടയം
1210.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എളങ്കുന്നപ്പുഴയിലെ
തീരദേശവാസികളായ 27 -ഓളം
കുടുംബങ്ങള്‍ക്ക്
പട്ടയം അനുവദിക്കുന്നത്
സംബന്ധിച്ച്
സമര്‍പ്പിച്ച
അപേക്ഷയില്‍
തീരുമാനമെടുക്കുന്നതിന്‍െറ
ഭാഗമായി സി.
ഇ.എസ്സ്.എസ്സ്. -ന്‍െറ
അഭിപ്രായം
ആരാഞ്ഞുകൊണ്ട് കത്ത്
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ ഏത്
തീയതിയിലെന്നും
ഇക്കാര്യത്തിലുള്ള
മറുപടിയെന്തെന്നും
വിശദമാക്കാമോ ?
ഭൂസംരക്ഷണനിയമത്തില്
ഭേദഗതി
1211.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാവസായികാവശ്യത്തിന്
ഭൂമി
കണ്ടെത്തുന്നതിനായി
ഭൂസംരക്ഷണനിയമത്തില്
ഭേദഗതി പരിഗണനയിലുണ്ടോ
; ഉണ്ടെങ്കില്‍
വിശദാംശം
വ്യക്തമാക്കാമോ ;
ഡാറ്റാബാങ്കിലെ
വിശദാംശങ്ങള്‍ തിരുത്തുന്നതിനുള്ള
സംവിധാനം
1212.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഭൂമിയുടെ
തരംതിരിവ് സംബന്ധിച്ച്
ഡാറ്റാബാങ്കിലെ
വിശദാംശങ്ങള്‍
തിരുത്തുന്നതിന് എത്ര
പരാതികള്‍ ലഭ്യമായി
എന്ന് വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പരാതികളില്‍ എത്ര
എണ്ണത്തിന് പരിഹാരം
കണ്ടു ; ജില്ല തിരിച്ച്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
പരാതികള്‍
പരിഹരിക്കുന്നതിനും
നടപടികള്‍
സ്വീകരിയ്ക്കുന്നതിനുമായി
ജില്ലാ തലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ ?
ഭൂമി
അളന്ന് തിട്ടപ്പെടുത്തുന്നത്
സംബന്ധിച്ച ശ്രീ. മുഹമ്മദ്
അഷറഫിന്റെ പരാതി
1213.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂമി
അളന്ന്
തിട്ടപ്പെടുത്തുന്നത്
സംബന്ധിച്ച് ശ്രീ.
മുഹമ്മദ് അഷറഫ്,
തിരുവനന്തപുരം താലൂക്ക്
ഓഫീസില്‍ നല്കിയ പരാതി
(H13/66467/2014 dated
27/11/2014) പ്രകാരം
താലൂക്ക് സര്‍വ്വേയര്‍
ഭൂമി അളന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
ഇതിന്റെ റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഭൂമി
അളന്നു
തിട്ടപ്പെടുത്തിയിട്ടുണ്ടെങ്കില്‍
ആയതിന്റെ തുടര്‍
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പരാതിക്കാരന് നീതി
ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ഫയലില്‍ ഇനിയുള്ള
നടപടിക്രമം
വ്യക്തമാക്കാമോ;
ഇതിന്റെ കാലതാമസം
ഒഴിവാക്കുമോ;
ബന്ധപ്പെട്ട
വില്ലേജില്‍ കരം
ഒടുക്കുന്നതിനുള്ള
അനുവാദം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
ലൈസന്‍സ്
ഉള്ളതും ഇല്ലാത്തതുമായ ക്വാറികൾ
1214.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലൈസന്‍സ് ഇല്ലാതെ പല
ക്വാറികളും
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇതില്‍ എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ ;
(സി)
ലൈസന്‍സോടുകൂടി
പ്രവര്‍ത്തിക്കുന്ന
ക്വാറികള്‍
ഏതെല്ലാമാണെന്നും
ലൈസന്‍സില്ലാതെ
പ്രവര്‍ത്തിക്കുന്ന
ക്വാറികള്‍
ഏതെല്ലാമാണെന്നും
ജില്ലതിരിച്ച്
വിശദമാക്കാമോ ?
സ്വര്‍ണ്ണത്തിന്റെ
പരിശുദ്ധി പരിശോധന
1215.
ശ്രീ.കെ.ശിവദാസന്‍
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വര്‍ണ്ണത്തിന്റെ
പരിശുദ്ധി
പരിശോധിക്കുന്നതിന്
ലീഗല്‍ മെട്രോളജി
വകുപ്പിന്റെ നിലവിലെ
സംവിധാനം വിശദമാക്കുമോ
;
(ബി)
സ്വര്‍ണ്ണത്തിന്റെ
പരിശുദ്ധി അനുസരിച്ച്
(കാരറ്റ്) വില
നിശ്ചയിക്കണമെന്ന ചട്ടം
പല സ്വര്‍ണ്ണക്കടകളും
പാലിക്കാറില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ ?
'
ഒരു വീട്ടില്‍ ഒരു കയര്‍
ഉല്‍പ്പന്നം'
1216.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നടപ്പാക്കിയ ' ഒരു
വീട്ടില്‍ ഒരു കയര്‍
ഉല്‍പ്പന്നം ' എന്ന
ആശയം നടപ്പാക്കുന്ന
പദ്ധതി ഇപ്പോള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
(ബി)
കയര്‍
ഉല്‍പ്പന്നങ്ങളുടെ
ആഭ്യന്തര വിപണി
മെച്ചപ്പെടുത്തുന്നതിന്
നടപ്പാക്കിയ പദ്ധതികള്‍
വിശദമാക്കുമോ ?
കയര്‍
കേരള പദ്ധതിപ്രകാരമുള്ള വിദേശ
ഒാര്‍ഡറുകള്‍
1217.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
കേരള പദ്ധതിയിലൂടെ
കഴിഞ്ഞ 4
വര്‍ഷങ്ങളിലായി
കേരളത്തിന് എത്ര
രൂപയുടെ വിദേശ
ഒാര്‍ഡറുകള്‍ ലഭിച്ചു
എന്നു വ്യക്തമാക്കാമോ ;
(ബി)
കയര്‍
ഉല്പന്നങ്ങള്ക്ക്
കൂടുതല്‍ വിദേശ
ഒാര്‍ഡറുകള്‍
ലഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്നു വ്യക്തമാക്കാമോ ?
കയര്‍
മേളകള്‍
1218.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എ്രത കയര്‍
എക്സ്പോകള്‍
നടന്നിട്ടുണ്ട് ; ഇതിന്
ചെലവായ തുക എത്രയെന്ന്
വര്‍ഷാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
മേളകള്‍ വഴി എത്ര
തുകയ്ക്കുള്ള കയര്‍
ഉല്‍പ്പന്നങ്ങള്‍
വിപണനം ചെയ്യാന്‍
കഴിഞ്ഞുവെന്ന്
വ്യക്തമാക്കാമോ ?
കയര്‍
മേഖലയിലെ പ്രതിസന്ധി
1219.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.ജി.സുധാകരന്
,,
കെ. ദാസന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചകിരിയുടെ
ദൗര്‍ലഭ്യം കയര്‍
വ്യവസായത്തെയും
തൊഴിലാളികളെയും
പ്രതിസന്ധിയിലാക്കിയിട്ടുള്ളതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇതു
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ
;
(ബി)
കയര്‍
മേഖലയിലുള്ള ആകെ
തൊഴിലാളികളുടെ എണ്ണം
എത്രയെന്നാണ്
കണക്കാക്കപ്പെട്ടിട്ടുള്ളത്
; ഇതില്‍ എത്ര ശതമാനം
പേര്‍ക്ക് നിലവില്‍
തൊഴില്‍
ലഭിക്കുന്നുണ്ട് ;
തൊഴില്‍ദിനങ്ങളുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കാമോ ;
(സി)
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കപ്പെടുന്ന
നാളികേരത്തിന്റെ തൊണ്ട്
സംഭരിക്കുന്നതിന് എന്ത്
സംവിധാനമാണുള്ളതെന്നും
എത്ര ശതമാനം തൊണ്ടാണാണ്
ശേഖരിക്കുന്നതെന്നും
അറിയിക്കാമോ ;
(ഡി)
തൊണ്ട്
സംഭരണം
ഉൗര്‍ജ്ജിതമാക്കി ചകിരി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
കയര്‍ മേഖലയിലുള്ള
തൊഴില്‍സ്തംഭനം
ഒഴിവാക്കുന്നതിനും
നടപടി സ്വീകരിക്കുമോ ?
കയര്‍
മേഖലയിലെ തൊഴിലാളികള്‍
1220.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയില്‍ എത്ര
തൊഴിലാളികളുണ്ടെന്നാണ്
കണക്കാക്കപ്പെട്ടിട്ടുള്ളത്
;
(ബി)
നിലവില്‍
ഈ മേഖലയില്‍
തൊഴിലെടുക്കുന്നവരുടെ
എണ്ണമെത്ര ;
വ്യക്തമാക്കാമോ ;
(സി)
കയര്‍
മേഖലയില്‍ ഓരോ
തൊഴിലാളിക്കും എത്ര
തൊഴില്‍ ദിനങ്ങള്‍
ലഭിക്കുന്നുണ്ടെന്ന്
അറിയിക്കാമോ ?
കയര്‍
വകുപ്പിലെ ഡയറക്ടര്‍ നിയമനം
1221.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വകുപ്പില്‍ നിലവിലെ
സ്പെഷ്യല്‍ റൂളിനും,
മാനദണ്ഡങ്ങള്‍ക്കും
വിരുദ്ധമായി മറ്റാെരു
വകുപ്പിലെ ഉദ്യോഗസ്ഥനെ
ഡയറക്ടറായി നിയമനം
നല്കിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
നിലവിലെ കഴിവുള്ളവരും,
പ്രതിജ്ഞാബദ്ധരുമായ
സീനിയര്‍ ഉദ്യോഗസ്ഥര്‍
ഉള്ളപ്പോള്‍
ഇത്തരത്തില്‍ നിയമനം
നല്കിയ സാഹചര്യം
വിശദമാക്കാമോ ;
(സി)
നിലവില്‍
തെറ്റായി
നല്‍കിയിട്ടുള്ള നിയമനം
പുനഃപരിശോധിച്ച്
വ്യവസായ വകുപ്പിലെ
അഡീഷണല്‍ ഡയറക്ടറെ,
കയര്‍ വകുപ്പിലെ
ഡയറക്ടറായി നിയനം
നല്‍കുമോ ?
കയര്‍
മേഖലയില്‍ സ്റ്റാര്‍ട്ട് -
അപ്പ് ഇന്‍ക്യുബേറ്റര്‍
1222.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.റ്റി.ജോര്‍ജ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയര്‍ മേഖലയില്‍
സ്റ്റാര്‍ട്ട് - അപ്പ്
ഇന്‍ക്യുബേറ്റര്‍
തുടങ്ങാനുദ്ദേശിക്കുന്നുണ്ടോ
;
(ബി)
എങ്കില്‍
ഇത് വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
(സി)
പുതിയ
കയര്‍ ഉല്‍പ്പന്നങ്ങള്‍
നിര്‍മ്മിക്കുന്നതിന്
യുവ സംരംഭകര്‍ക്ക്
വേണ്ട സഹായം
നല്‍കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
;
(ഡി)
യുവ
സംരംഭകര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
ഇത് വഴി ലഭിക്കുന്നത് ;
വിശദമാക്കാമോ ?
കയര്‍ഗ്രാമം
പദ്ധതി
1223.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2012-13
ലെ ബജറ്റ്
പ്രസംഗത്തില്‍
പറഞ്ഞിട്ടുള്ള
കയര്‍ഗ്രാമം പദ്ധതി
നടപ്പിലാക്കാൻ
കഴിഞ്ഞിട്ടുണ്ടോ;
(ബി)
ഇതിനായി
സ്വകാര്യ മേഖലയില്‍
നിന്നും പങ്കാളിത്തം
ഉണ്ടായിട്ടുണ്ടോ;
പ്രസ്തുത പദ്ധതിക്കായി
സര്‍ക്കാര്‍ എന്തുതുക
ചെലവഴിച്ചു;
(സി)
ഇതുമൂലം
കയര്‍ മേഖലക്ക്
എന്തെങ്കിലും ഗുണം
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ ?
കയര്‍മേഖലയിലെ
യന്ത്രവല്‍ക്കരണം
1224.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയില്‍
യന്ത്രവല്‍ക്കരണം
ദ്രുതഗതിയില്‍
നടപ്പിലാക്കുമ്പോള്‍
ഇൗ മേഖലയിലെ പരമ്പരാഗത
തൊഴിലാളികള്‍ക്ക്
എ്രപകാരമാണ് ഇതിന്‍െറ
പ്രയോജനം ലഭിക്കുന്നത്
എന്നു വ്യക്തമാക്കുമോ ;
(ബി)
യന്ത്രവല്‍ക്കരണം
കയര്‍ മേഖലയില്‍
നടപ്പിലാക്കുമ്പോള്‍
ഇൗ മേഖലയിലെ പരമ്പരാഗത
തൊഴിലാളികള്‍ക്ക്
പ്രയോജനം
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
ചകിരിച്ചോറില്‍
നിന്ന് വൈദ്യുതി
1225.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചകിരിച്ചോറില്‍
നിന്ന് വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
നിലയം
സ്ഥാപിക്കുന്നതിനുളള
പദ്ധതിക്ക് കയര്‍
ബോര്‍ഡ് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതി
സംബന്ധിച്ച്
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
എത്ര
മെഗാവാട്ട്
വൈദ്യുതിയാണ് പ്രസ്തുത
പദ്ധതി വഴി
ഉല്പാദിപ്പിക്കാനുദ്ദേശിക്കുന്നത്;
(ഡി)
പ്രസ്തുത
പദ്ധതിക്കായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ?
കയര്‍ത്തൊഴിലാളി
സമരത്തിന്റെ ഒത്തുതീര്‍പ്പ്
വ്യവസ്ഥകള്‍
1226.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖല നേരിടുന്ന
പ്രതിസന്ധി
പരിഹരിക്കണമെന്ന ആവശ്യം
ഉന്നയിച്ച്കൊണ്ട് കയര്‍
തൊഴിലാളികള്‍
അടുത്തകാലത്ത് സമരം
നടത്തുകയുണ്ടായോ;
പ്രസ്തുത സമരത്തിന്റെ
പ്രധാന ആവശ്യങ്ങള്‍
എന്തെല്ലാമായിരുന്നു;
(ബി)
സമരം
ചെയ്ത തൊഴിലാളി സംഘടനാ
പ്രതിനിധികളുമായി
സര്‍ക്കാര്‍ ചര്‍ച്ച
നടത്തിയിരുന്നോ;
തൊഴിലാളി സംഘടനകളെ
പ്രതിനിധീകരിച്ച്
ആരെല്ലാമാണ്
ചര്‍ച്ചയില്‍
പങ്കെടുത്തത്;
(സി)
ചര്‍ച്ചയുടെ
അടിസ്ഥാനത്തില്‍ സമരം
ഒത്തുതീര്പ്പാക്കുകയുണ്ടായോ;
എന്തെല്ലാമായിരുന്നു
ഒത്തുതീര്‍പ്പ്
വ്യവസ്ഥകള്‍;
(ഡി)
ഒത്തുതീര്‍പ്പ്
വ്യവസ്ഥകള്‍
നടപ്പിലാക്കുകയുണ്ടായോ
; വിശദാംശം നല്‍കുമോ?
2014 -
2015 വര്‍ഷത്തെ ബജറ്റില്‍
കയര്‍ വകുപ്പില്‍
വിനിയോഗിച്ച തുക
1227.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2005
- 2006 മുതല്‍ ഓരോ
വര്‍ഷവും ബജറ്റില്‍
കയര്‍ വകുപ്പിന്
പ്ലാന്‍, നോണ്‍
പ്ലാന്‍ ഇനത്തില്‍
ഉള്‍പ്പെടുത്തിയ തുകയും
വിനിയോഗിച്ച തുകയും
സംബന്ധിച്ച കണക്ക്
ലഭ്യമാക്കുമോ ;
(ബി)
2014
- 2015 വര്‍ഷം കയര്‍
വകുപ്പില്‍
നടപ്പാക്കാന്‍
നിര്‍ദ്ദേശിച്ച
കേന്ദ്രാവിഷ്കൃത
പദ്ധതികളില്‍ കേന്ദ്ര
-സംസ്ഥാന വിഹിതമായി
നിര്‍ദ്ദേശിച്ച
തുകയെത്രയെന്നും
ചെലവാക്കിയ
തുകയെത്രയെന്നും
വ്യക്തമാക്കുമോ ;
(സി)
2014
- 2015 വര്‍ഷത്തെ
ബജറ്റില്‍ കയര്‍
വകുപ്പ് വിനിയോഗിച്ച
തുക എത്ര ;
വ്യക്തമാക്കാമോ ?