കാലവര്‍ഷവും
ജലവൈദ്യുതപദ്ധതികളും
*481.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
പി.ബി. അബ്ദുൾ റസാക്
,,
പി.കെ.ബഷീര്‍
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷം മണ്‍സൂണ്‍
മഴയില്‍
കുറവുണ്ടാകുമെന്ന
കാലാവസ്ഥാ വകുപ്പിന്റെ
പ്രവചനം
ജലവൈദ്യുതപദ്ധതികളെ ഏതു
വിധത്തില്‍
ബാധിക്കുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
;
(ബി)
കാലവര്‍ഷം
പൂര്‍ണ്ണമായും
ലഭിച്ചാല്‍ ഡാമുകളില്‍
സംഭരിക്കാനാവുന്ന
ജലത്തിന്റെ ഒരു
വര്‍ഷത്തെ അളവ്
പരിശോധിച്ചിട്ടുണ്ടോ ;
(സി)
നിലവിലെ
ഡാമുകളുടെ സംഭരണശേഷി
വര്‍ദ്ധിപ്പിക്കുന്നതിനോ
അവയിലെ ജലം
പുനരുപയോഗപ്പെടുത്തുന്നതിനോ
ഉള്ള പദ്ധതികള്‍
പരിഗണനയിലുണ്ടോ ;
എങ്കില്‍ വിശദവിവരം
നല്‍കുമോ ?
മലബാര്‍
സിമന്റ്സിന്റെ തകര്‍ച്ച
*482.
ശ്രീ.എ.കെ.ബാലന്
,,
എം.ചന്ദ്രന്
,,
കെ.വി.വിജയദാസ്
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാര്‍
സിമെന്റ്സ് അഴിമതിയും
കെടുകാര്യസ്ഥതയും മൂലം
വന്‍ തകര്‍ച്ച
നേരിടുന്നുവെന്ന
ആക്ഷേപത്തിന്മേൽ
നിലപാട് വ്യക്തമാക്കുമോ
;
(ബി)
മലബാര്‍
സിമെന്റ്സില്‍ ഭീമമായ
നഷ്ടം സംഭവിക്കുന്നതായ
സി. ആൻഡ് എ.ജി.
റിപ്പോര്‍ട്ട്
വിലയിരുത്തിയിട്ടുണ്ടോ
;
(സി)
ലാഭകരമായിരുന്ന
മലബാര്‍ സിമെന്റ്സ്
നഷ്ടത്തിലകാനുള്ള
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
പ്രത്യേക
സാമ്പത്തിക മേഖല
*483.
ശ്രീ.ബി.സത്യന്
,,
എം.എ.ബേബി
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രത്യേക സാമ്പത്തിക
മേഖലാ പ്രഖ്യാപനം വഴി
എന്തൊക്കെ വ്യാവസായിക
ഗുണങ്ങളാണ്
പ്രതീക്ഷിക്കുന്നത്;
(ബി)
പ്രത്യേക
സാമ്പത്തിക മേഖലാ
പ്രഖ്യാപനം വഴി മറ്റ്
മേഖലകളില്‍ നിന്നും
വ്യത്യസ്തമായി
സര്‍ക്കാരിന്
ലഭിക്കേണ്ട വിവിധ
നികുതിയിനത്തില്‍
എന്തെല്ലാം കുറവുകളാണ്
ഉണ്ടാവുക എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രത്യേക
സാമ്പത്തിക മേഖലാ
പ്രഖ്യാപനം വഴി
ലക്ഷ്യമിടുന്ന ഫലം
പ്രാപ്തമാകുന്നുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്ത്
പ്രത്യേക സാമ്പത്തിക
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
ഏതെല്ലാം സ്ഥാപനങ്ങളാണ്
ഉദ്ദേശിച്ച രീതിയില്‍
പ്രവര്‍ത്തനക്ഷമമായിരിക്കുന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ?
സാന്ത്വനം
പദ്ധതി
*484.
ശ്രീ.സണ്ണി
ജോസഫ്
,,
ലൂഡി ലൂയിസ്
,,
ഹൈബി ഈഡന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാന്ത്വനം
പദ്ധതി വഴിഎന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
(ബി)
എല്ലാവര്ക്കും
പാര്‍പ്പിടം
ലഭിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഒരുക്കിയിരിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങളുടെ
പരിഷ്കരണം
*485.
ശ്രീ.സി.മമ്മൂട്ടി
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങളുടെ
കാര്യക്ഷമമായ
പ്രവര്‍ത്തനം
കണക്കിലെടുത്തുള്ള
പരിഷ്കരണ നടപടികള്‍
പരിഗണനയിലുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
;
(ബി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവയുടെ
നഷ്ടം
കുറച്ചുകൊണ്ടുവരുന്നതിനുള്ള
മാര്‍ഗ്ഗങ്ങളെക്കുറിച്ച്
ഈ സര്‍ക്കാര്‍
നിലിവില്‍ വന്ന ശേഷം
പഠനം നടത്തിയിട്ടുണ്ടോ
;
(സി)
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നവയുടെ
പ്രവര്‍ത്തന മികവ്
നേരില്‍
മനസ്സിലാക്കാന്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളിലെ
തൊഴിലാളികള്‍ക്കും
മിഡില്‍ ലെവല്‍
എക്സിക്യൂട്ടീവുകള്‍ക്കും
അവസരം നല്കുന്ന കാര്യം
പരിഗണിക്കുമോ ?
പ്രസരണ
വിഭാഗത്തിലെ നിര്‍മ്മാണ
പ്രവൃത്തികള്‍
*486.
ശ്രീ.തോമസ്
ചാണ്ടി
,,
എ. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിലെ പ്രസരണ
വിഭാഗത്തിലെ നിര്‍മ്മാണ
പ്രവൃത്തികളുടെ പണം
നല്‍കുന്നത്
തടഞ്ഞതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
മേല്‍നോട്ടം
വഹിച്ചിരുന്നത്
ഇലക്ട്രിക്കല്‍
എന്‍ജിനീയര്‍മാരാണെന്ന
ധനകാര്യ പരിശോധനാ
വിഭാഗത്തിന്റെ
കണ്ടെത്തലനുസരിച്ച്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
ഇലക്ട്രിക്കല്‍
എന്‍ജിനീയര്‍മാര്‍
നടത്തിയ നിര്‍മ്മാണ
പ്രവൃത്തികളുടെ ഗുണ
നിലവാരം സിവില്‍
എന്‍ജിനീയര്‍മാരെ
ഉപയോഗിച്ച്
ഉറപ്പാക്കണമെന്നുള്ള
ധനകാര്യ പരിശോധനാ
വിഭാഗത്തിന്റേയും ചീഫ്
ടെക്നിക്കല്‍
എക്സാനിമറുടെയും
ഉത്തരവ്
നടപ്പിലാക്കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ ?
മുദ്രപ്പത്ര
വില, രജിസ്ട്രേഷന് ഫീസ്
മുഖേനയുള്ള വരുമാനത്തിലെ
കുറവ്
*487.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുദ്രപ്പത്ര
വില, ആധാര
രജിസ്ട്രേഷന് ഫീസ്
എന്നിവയിലൂടെയുള്ള
വരുമാനത്തിൽ ഓരോ
വര്‍ഷവും കുറവു
വന്നുകൊണ്ടിരിക്കുന്നതിന്റെ
കാരണങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ഭൂമിയുടെ
ന്യായവിലയില്‍ വരുത്തിയ
വര്‍ദ്ധന ഇതിനു
കാരണമായിട്ടുണ്ടെങ്കിൽ
അത് പരിഹരിക്കാന്‍
എന്തെങ്കിലും നടപടി
ഉദ്ദേശിക്കുന്നുണ്ടോയെന്നു
വ്യക്തമാക്കുമോ;
(സി)
വിദേശനാണ്യ
വരുമാനത്തില്‍
കാലാനുസൃത വര്‍ദ്ധന
രേഖപ്പെടുത്തിയിട്ടും,
ഭൂമിയിലുള്ള നിക്ഷേപം
കുറയുന്നതിന്റെയും
തദനുസരണമായി
മുദ്രപ്പത്ര വില
വരുമാനം
കുറയുന്നതിന്റെയും
കാരണങ്ങളെക്കുറിച്ച്
പരിശോധിക്കുമോ?
റെയില്‍വേ
പദ്ധതികള്‍
*488.
ശ്രീ.ബാബു
എം. പാലിശ്ശേരി
ശ്രീമതി.കെ.കെ.ലതിക
ശ്രീ.റ്റി.വി.രാജേഷ്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വേ
നടപടികള്‍ പൂര്‍ത്തിയായ
എത്ര റെയില്‍
പദ്ധതികള്‍
കേന്ദ്രാനുമതിക്കായി
സമര്‍പ്പിച്ച്
കാത്തിരിപ്പുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതില്‍
സംസ്ഥാനത്തിന് ഏറ്റവും
പ്രയോജനകരമായ ഏതെല്ലാം
പദ്ധതികള്‍ ഉണ്ട് എന്ന്
വ്യക്തമാക്കുമോ ;
(സി)
കേന്ദ്രാനുമതിക്കായി
സമര്‍പ്പിക്കുകയും
എന്നാല്‍ അനുമതി
ലഭിക്കുന്നതിന് സംസ്ഥാന
സര്‍ക്കാര്‍ ചെയ്യേണ്ട
കാര്യങ്ങള്‍
ചെയ്യുന്നതിലുള്ള വീഴ്ച
കൊണ്ട്
സാധിക്കാത്തതുമായ
പദ്ധതികളുണ്ടോയെന്ന്
വ്യക്തമാക്കുമോ ?
സഹകരണ
മേഖലയൂടെ പൊതുവിപണി ഇടപെടല്‍
*489.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.കെ.നാരായണന്
,,
വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖല പൊതുവിപണിയില്‍
ക്രിയാത്മകമായി
ഇടപെടുന്നുണ്ടോ;
വിശദമാക്കാമോ ;
(ബി)
ഇല്ലെങ്കിൽ
അതിന്റെ കാരണം
വിശദമാക്കാമോ ;
(സി)
സഹകരണ
പ്രസ്ഥാനങ്ങള്‍
നിഷ്ക്രിയമാകുന്നു എന്ന
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കുമോ ;
(ഡി)
സഹകരണപ്രസ്ഥാനങ്ങള്‍
പൊതുവിപണിയിൽ ഇടപെട്ട്
ഗുണമേന്മയുള്ള
സാധനങ്ങള്‍ വിലകുറച്ച്
ആവശ്യക്കാര്‍ക്ക്
എത്തിക്കാത്തത് മൂലം
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകൾ
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ ?
യുവജന
പ്രോത്സാഹന പദ്ധതി
*490.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കലാകായിക
,സാമൂഹിക, മാധ്യമ
രംഗങ്ങളില്‍ മികച്ച
പ്രവര്‍ത്തനം നടത്തുന്ന
യുവജനങ്ങള്‍ക്ക്
പ്രോത്സാഹനം നല്കാന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കെെവരിക്കാനുദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഫാക്ടിന്റെ
പുനരുദ്ധാരണ പാക്കേജ്
*491.
ശ്രീ.എ.എം.
ആരിഫ്
,,
എസ്.ശർമ്മ
,,
കെ.രാധാകൃഷ്ണന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫാക്ടിന്റെ
പുനരുദ്ധാരണ
പാക്കേജിന്റെ
ഇപ്പോഴത്തെ
അവസ്ഥയെന്താണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഫാക്ടിന്റെ
പുനരുദ്ധാരണ
പ്രവൃത്തികള്‍ യഥാസമയം
പ്രാവര്‍ത്തികമാകാത്തത്
കാരണം ഫാക്ട് നേരിടുന്ന
പ്രതിസന്ധിയെക്കുറിച്ച്
കേന്ദ്ര സര്‍ക്കാരിനെ
ബോദ്ധ്യപ്പെടുത്തുന്നതിന്
സാദ്ധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
കേന്ദ്ര സര്‍ക്കാര്‍
സ്വീകരിച്ച നിലപാട്
എന്താണെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ഫാക്ടിന്റെ
പുനരുദ്ധാരണ
പ്രവൃത്തികള്‍
നടത്തുന്നതിന് കേന്ദ്ര
സര്‍ക്കാര്‍
എന്തെങ്കിലും
നിബന്ധനകള്‍ മുന്നോട്ടു
വച്ചിട്ടുണ്ടോ ;
വിശദാംശം
വ്യക്തമാക്കുമോ ;
(ഇ)
പ്രധാന
പൊതുമേഖലാ സ്ഥാപനമായ
ഫാക്ടിനെ
സംരക്ഷിക്കുന്നതിന്
എന്തൊക്കെ തുടര്‍
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ലഹരിവിരുദ്ധ
ബോധവത്ക്കരണ പരിപാടികള്‍
*492.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
ബോര്‍ഡ്, യൂത്ത്
കമ്മീഷന് എന്നിവ വഴി
വിപുലമായ ലഹരിവിരുദ്ധ
ബോധവത്ക്കരണ
പരിപാടികള്‍
സ്കൂള്‍-കോളേജ്
തലങ്ങളില്‍
നടപ്പാക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
ലഹരി
വിരുദ്ധ
പ്രവര്‍ത്തനങ്ങളില്‍
ത്രിതല
പഞ്ചായത്തുകളെയും
യൂത്ത് ക്ലബുകളെയുെം
സഹകരിപ്പിച്ച്
പഞ്ചായത്ത് തലത്തിലും
വാര്‍ഡ് തലത്തിലും
ജാഗ്രതാ സമിതികള്‍
രൂപീകരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ ?
യുവജനങ്ങള്‍ക്ക്
യുവപ്രതിഭാ പുരസ്ക്കാരം
*493.
ശ്രീ.വി.റ്റി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
,,
പി.സി വിഷ്ണുനാഥ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനങ്ങള്‍ക്ക്
യുവപ്രതിഭാ പുരസ്ക്കാരം
നല്‍കുന്നതിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഗ്രാമവ്യവസായ
മേഖലയിലെ തൊഴില്‍ സംരംഭങ്ങള്‍
*494.
ശ്രീ.ബെന്നി
ബെഹനാന്
,,
എം.എ. വാഹീദ്
,,
പി.എ.മാധവന്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഗ്രാമവ്യവസായ മേഖലയില്‍
തൊഴില്‍ ലഭ്യമാക്കാന്‍
പരിപാടികള്‍
നടത്തിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
പരിപാടിയുമായി
സഹകരിച്ചത്ആരെല്ലാമാണെന്ന്
വിശദമാക്കുമോ ?
സഹകരണ
പ്രസ്ഥാനങ്ങളും കാർഷിക
വികസനവും
*495.
ശ്രീ.റ്റി.യു.
കുരുവിള
,,
മോന്‍സ് ജോസഫ്
,,
തോമസ് ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
പ്രസ്ഥാനങ്ങളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
കാർഷിക
മേഖലയ്ക്ക് പ്രത്യേക
പ്രാധാന്യം നല്കി
കര്‍ഷകര്‍ക്ക് കൂടുതല്‍
ഗുണകരമായ പദ്ധതികള്‍
നടപ്പാക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
പുതിയ
ജലവൈദ്യുത പദ്ധതികൾ
*496.
ശ്രീ.രാജു
എബ്രഹാം
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.കെ.ജയചന്ദ്രന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് എത്ര
മെഗാവാട്ടിന്റെ
വൈദ്യുതി നിലയങ്ങള്‍
കമ്മീഷന്
ചെയ്തിട്ടുണ്ട്;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര പുതിയ ജലവൈദ്യുത
പദ്ധതികളുടെ പണി
തുടങ്ങിയിട്ടുണ്ട്;
(സി)
പുതിയ
ജലവൈദ്യുതി പദ്ധതികളുടെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണ് ?
റിയാബിന്റെ
പ്രവര്‍ത്തനം
*497.
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിയാബിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ ;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ദൈനംദിന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തി
പുരോഗതിയിലേക്ക്
നയിക്കുന്നതിന്
റിയാബിന്റെ
പ്രവര്‍ത്തനം
സഹായകമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പുരോഗതിക്ക് സഹായകമായ
പ്രവര്‍ത്തനം
നടത്തുന്നതിന്
രൂപീകൃതമായ
സ്ഥാപനങ്ങള്‍ ആവശ്യമായ
തരത്തില്‍
പ്രവര്ത്തനക്ഷമമാകുന്നില്ലെങ്കില്
അത്തരം
സ്ഥാപനങ്ങളോടുള്ള
നിലപാട് വ്യക്തമാക്കുമോ
?
പളളിവാസല്‍
എക്സ്റ്റന്‍ഷന്‍ പദ്ധതി
*498.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
രാജു എബ്രഹാം
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പളളിവാസല്‍
എക്സ്റ്റന്‍ഷന്‍
പദ്ധതിയുടെ ഇപ്പോഴത്തെ
അവസ്ഥയെന്തെന്ന്
വ്യക്തമാക്കുമോ ;
(ബി)
പദ്ധതിയുടെ
പണി എന്നാണ് ആരംഭിച്ചത്
; എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
നിശ്ചയിച്ചിരുന്നത് ;
(സി)
പദ്ധതിയില്‍
നിന്നും എത്ര
മെഗാവാട്ട്
വെെദ്യുതിയാണ്
ലക്ഷ്യമിട്ടിരുന്നതെന്ന്
വ്യക്തമാക്കുമോ ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ പ്രവര്‍ത്തന
പുരോഗതി
*499.
ശ്രീ.എം.
ഹംസ
,,
എളമരം കരീം
,,
പി.ശ്രീരാമകൃഷ്ണന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാറി
മാറി വരുന്ന
സര്‍ക്കാരുകളുടെ നയവും
നിലപാടുകളും പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തന
പുരോഗതിയില്‍
പ്രതിഫലിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ ;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങള്‍
പുരോഗതിയിലെത്തിക്കുന്നതിന്
മുൻ സര്‍ക്കാരിന്റെ
കാലത്ത് നടത്തിയ
പ്രവര്‍ത്തനങ്ങളും ഈ
സര്‍ക്കാരിന്റെ കാലത്ത്
നടത്തിയ
പ്രവര്‍ത്തനങ്ങളും
തമ്മില്‍ താരതമ്യം
നടത്തിയിട്ടുണ്ടോ ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്തെ
പൊതുമേഖലാ
സ്ഥാപനത്തെക്കുറിച്ചുള്ള
ഓഡിറ്റ് റിപ്പോര്‍ട്ടും
ഈ സര്‍ക്കാരിന്റെ
കാലയളവിലെ ഓഡിറ്റ്
റിപ്പോര്‍ട്ടും
വിലയിരുത്തിയിട്ടുണ്ടോ
; വിശകലനം ചെയ്തു
വിശദമാക്കാമോ ?
പദ്ധതി
ചെലവുകള്‍ക്കുളള തുകയുടെ
അപര്യാപ്തത
*500.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെലവും
വരുമാനവും തമ്മിലുള്ള
വന്‍ അന്തരം പദ്ധതി
പ്രവൃത്തികള്‍
പ്രാബല്യത്തിലാക്കുന്നതിന്
പ്രതിസന്ധി
സൃഷ്ടിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
പദ്ധതി
ചെലവുകള്‍ക്കായി
നീക്കിവെച്ച തുക
കണ്ടെത്താന്‍
സാധിക്കാത്തതിന്റെ
ഫലമായി കഴിഞ്ഞ
നാലുവര്‍ഷം പ്രഖ്യാപിത
പദ്ധതികള്‍ എത്ര ശതമാനം
വരെ
വെട്ടിച്ചുരുക്കപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാന്‍
സാധിക്കുമോ?
റെയില്‍വേ-വൈദ്യുതീകരണവും
പാതയിരട്ടിപ്പിക്കലും
*501.
ശ്രീ.പി.ടി.എ.
റഹീം
,,
വി.ശിവന്‍കുട്ടി
ശ്രീമതി.പി.
അയിഷാ പോറ്റി
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതീകരണവും
പാതയിരട്ടിപ്പിക്കലും
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാത്തത്,
സംസ്ഥാനത്ത് റെയില്‍
ഗതാഗത മേഖലയില്‍
ഉണ്ടാക്കുന്ന
പ്രതിസന്ധി സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
റെയില്‍വേ
യാത്രക്കാരുടെ എണ്ണം
ക്രമാതീതമായി അനുദിനം
വര്‍ദ്ധിച്ചുവരുമ്പോഴും,
വര്‍ഷങ്ങളായി നീളുന്ന
പ്രസ്തുത പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
നടപടി
സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ ?
പേപ്പര്‍ലസ്
ഓഫീസുകള്‍
*502.
ശ്രീ.അന്‍വര്‍
സാദത്ത്
,,
പാലോട് രവി
,,
ലൂഡി ലൂയിസ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകള്‍ പേപ്പര്‍
രഹിതമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
എന്തെല്ലാം
സേവനങ്ങളാണ് ഇതുവഴി
ജനങ്ങള്‍ക്ക്
ലഭിക്കുന്നത് ;
(ഡി)
ഇതിനായി
ഐ.റ്റി. മിഷന്
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
ആദിവാസി
മേഖലയിലെ പുരോഗതി
*503.
ശ്രീ.വി.ചെന്താമരാക്ഷന്
,,
എം.ചന്ദ്രന്
,,
എസ്.രാജേന്ദ്രന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
മേഖലയില്‍ ചെലവിട്ട
തുകയ്ക്ക് ആനുപാതികമായി
ജീവിത
സാഹചര്യങ്ങളിലുണ്ടായ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ആദിവാസി
മേഖലയ്ക്ക്
അനുവദിക്കപ്പെട്ട
സംഖ്യയുടെ ചെലവിടലിന്റെ
ഭാഗമായി വിവിധ ജീവിത
സാഹചര്യങ്ങളിലുണ്ടായ
പുരോഗതി അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ആദിവാസികള്‍ക്കായി
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍
നല്കുന്ന ധനം യഥാവിധി
ഉപയോഗപ്പെടുന്നുണ്ടെങ്കില്‍,
ഇത്തരം സാഹചര്യത്തില്‍
ആദിവാസികള്‍ ഇപ്പോഴും
ദുരിതമനുഭവിക്കേണ്ടിവരുമായിരുന്നു
എന്ന് കരുതുന്നുണ്ടോ;
(ഡി)
എങ്കില്‍
ഏത് തരത്തിലാണ് ഇതിന്
വീഴ്ച വരുന്നതെന്ന്
അന്വേഷിച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ?
കോ-ഇന്‍ഷ്വറന്‍സ്
സംവിധാനം
*504.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
,,
വര്‍ക്കല കഹാര്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ഇന്‍ഷ്വറന്‍സ്
വകുപ്പില്‍
കോ-ഇന്‍ഷ്വറന്‍സ്
സംവിധാനം
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഏതെല്ലാം
പൊതുമേഖലാ
ഇന്‍ഷ്വറന്‍സ്
സ്ഥാപനങ്ങളാണ് ഇതുമായി
സഹകരിച്ചത് ?
യാത്രാസൗകര്യം
വര്‍ദ്ധിപ്പിക്കാന്‍ പഠനം
*505.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
റെയില്‍വേ സംബന്ധമായ
വരുംകാല
ആവശ്യങ്ങളെക്കുറിച്ച്
പഠനം നടത്താന്‍
ഉദ്ദേശമുണ്ടോ;
(ബി)
സംസ്ഥാനം
നേരിടുന്ന
സ്ഥലലഭ്യതയുടെ പരിമിതി
മറികടക്കാന്‍
നിലവിലുള്ള
സൗകര്യങ്ങള്‍ പരമാവധി
ഉപയോഗപ്പെടുത്തി
യാത്രാസൗകര്യം
വര്‍ദ്ധിപ്പിക്കാനുള്ള
പദ്ധതികളെന്തെങ്കിലും
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
ഇക്കാര്യങ്ങള്‍
സംബന്ധിച്ച് വിശദമായ
പഠനം നടത്താനും, വികസനം
വേണ്ട മേഖലകള്‍
കണ്ടെത്താനും സംവിധാനം
ഏര്‍പ്പെടുത്തുമോ ?
വൈദ്യുതി
നിരക്ക് വർധനവ്.
*506.
ശ്രീ.സാജു
പോള്‍
,,
വി.ശിവന്‍കുട്ടി
,,
എ. പ്രദീപ്കുമാര്‍
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
നിരക്ക്
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെങ്കിലും
നിര്‍ദ്ദേശം വൈദ്യുതി
ബോര്‍ഡ് റഗുലേറ്ററി
കമ്മീഷനു മുന്നില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശത്തില്‍
റഗുലേറ്ററി കമ്മീഷന്
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കുമോ?
സ്മാര്‍ട്ട്സിറ്റി
പദ്ധതി പ്രവര്‍ത്തന പുരോഗതി
*507.
ശ്രീ.ജെയിംസ്
മാത്യു
,,
എളമരം കരീം
,,
എസ്.ശർമ്മ
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്മാര്‍ട്ട്സിറ്റി
പദ്ധതി കരാറനുസരിച്ച്
നിര്‍മ്മാണ പ്രവര്‍ത്തന
പുരോഗതി ഓരോ
ഘട്ടത്തിലും
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഓരോ
ഘട്ടവും
പൂര്‍ത്തീകരിക്കേണ്ടത്
എപ്പോഴായിരുന്നു എന്ന്
വ്യക്തമാക്കാമോ;
(സി)
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാത്തപക്ഷം
സംസ്ഥാനത്തിനുണ്ടാകുന്ന
നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
പദ്ധതിയുടെ
പ്രവര്‍ത്തനം ഇന്നത്തെ
നിലയില്‍ മുന്നോട്ടു
പോയാല്‍ കരാറനുസരിച്ച്
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
സാധിയ്ക്കുമോ എന്ന്
വ്യക്തമാക്കുമോ?
ഡാമുകളുടെ
സുരക്ഷ
*508.
ശ്രീ.എം.ഉമ്മര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
ഉല്പാദിപ്പിക്കുന്ന
ഡാമുകളുടെ സുരക്ഷ
ഉറപ്പാക്കുന്നതിന്
പ്രത്യേക പദ്ധതി
നിലവിലുണ്ടോ ;
(ബി)
എങ്കില്‍
പദ്ധതിയുടെ വിശദവിവരം
വെളിപ്പെടുത്തുമോ ;
(സി)
ഏതൊക്കെ
ഡാമുകളെയാണ് ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
വൈദ്യുതി
നിയമ ഭേദഗതി ബില്‍
*509.
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
പി.ശ്രീരാമകൃഷ്ണന്
,,
എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
നിയമം 2003 ഭേദഗതി
ചെയ്യുന്നതിന്
എന്തെങ്കിലും ബില്ല്
പാര്‍ലമെന്റിന്റെ
പരിഗണനയിലുള്ളതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
ഭേദഗതി ബില്ലില്‍
വൈദ്യുതി വിതരണ മേഖലയെ
വിഭജിക്കുന്നതിന്
നിര്‍ദ്ദേശമുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഇത്തരത്തിലുള്ള
ഒരു വിഭജനം വൈദ്യുതി
ഉപഭോക്താക്കളെ
പ്രതികൂലമായി
ബാധിക്കുമോ ;
(ഡി)
പ്രസ്തുത
നിയമഭേദഗതിക്കുള്ള
നിര്‍ദ്ദേശം വന്നത് ഏത്
കാലത്താണെന്ന്
വ്യക്തമാക്കുമോ ?
ഗ്രാമീണ
ബാങ്കുകളില്‍
കോര്‍പ്പറേറ്റുകളുടെ
ആധിപത്യത്തിനെതിരെ മുന്‍
കരുതല്‍
T *510.
ശ്രീ.പി.ഉബൈദുള്ള
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമീണ
ബാങ്കുകളുടെ ഒാഹരിയുടെ
സിംഹഭാഗവും,
കോര്‍പ്പറേറ്റുകള്‍ക്ക്
കെെമാറാന്‍
കേന്ദ്രസര്‍ക്കാര്‍
നീക്കം നടത്തുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ആയതു് സംസ്ഥാനത്തിന്റെ
താല്പര്യങ്ങളെ
എത്രത്തോളം
പ്രതികൂലമായി
ബാധിക്കുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ
; വിശദമാക്കുമോ ;
(സി)
ഇക്കാര്യത്തില്‍
സംസ്ഥാനത്തിന്റെ
താല്പര്യം
സംരക്ഷിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?