പാചകവാതക
വിതരണത്തിലെ അസന്തുലിതാവസ്ഥ
*241.
ശ്രീ.കെ.എം.ഷാജി
,,
സി.മോയിന്‍ കുട്ടി
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാചകവാതക
വിതരണത്തില്‍
നിലനില്‍ക്കുന്ന
അസന്തുലിതാവസ്ഥയും
ക്രമക്കേടുകളും മൂലം
സാധാരണ ജനങ്ങള്‍
അനുഭവിക്കുന്ന ദുരിതം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
ഈ
മേഖലയില്‍
നിരന്തരമുണ്ടാകുന്ന
സമരം, ഗ്യാസ്
സിലണ്ടറുകളുടെ
കണ്വേയന്സിലും
ബുക്കിംഗിലുമുള്ള
പ്രശ്നങ്ങള്‍,
കരിഞ്ചന്ത, വിതരണ
ക്രമക്കേടുകള്‍,
അമിതവില /കൂലി
ഈടാക്കല്‍ തുടങ്ങിയ
പ്രശ്നങ്ങള്‍ കൈകാര്യം
ചെയ്യാന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
വിശദമാക്കുമോ ;
(സി)
ദൈനംദിന
ജീവിതത്തെ ബാധിക്കുന്ന
ഈ പ്രശ്നത്തില്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ ?
നെല്‍വയല്‍
ഡാറ്റാ ബാങ്കിലെ പോരായ്മകള്‍
*242.
ശ്രീ.എം.ഉമ്മര്‍
,,
കെ.എന്‍.എ.ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെല്‍വയല്‍
ഡാറ്റാ ബാങ്ക്
തയാറാക്കുന്നതിലെ
പോരായ്മകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഡാറ്റ
ശേഖരിക്കുന്നതും ഡാറ്റാ
ബാങ്ക്
തയ്യാറാക്കുന്നതും
സംബന്ധിച്ച് മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ
; വിശദമാക്കുമോ ;
(സി)
അടിസ്ഥാന
നികുതി രേഖകളില്‍
ഭൂമാഫിയകള്ക്കനുകൂലമായി
മാറ്റങ്ങള്‍
വരുത്താനുള്ള
നീക്കത്തിനെതിരെ നടപടി
സ്വീകരിക്കുമോ?
മലയാള
ഭാഷ പഠിപ്പിക്കാത്ത
സ്ക്കൂളുകള്‍
*243.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
ലൂഡി ലൂയിസ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മലയാള ഭാഷ
പഠിപ്പിക്കാത്ത
സ്ക്കൂളുകള്‍ നിലവിലുളള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദാംശം നല്‍കാമോ ;
(ബി)
സര്‍ക്കാരിതര
സിലബസ് പഠിപ്പിക്കുന്ന
സ്ക്കൂളുകളില്‍ മാതൃഭാഷ
നിര്‍ബന്ധമാക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ എന്ന്
വ്യക്തമാക്കുമോ ;
(സി)
സി.
ബി. എസ്. ഇ., ഐ. സി.
എസ് .ഇ. സ്ക്കൂളുകളില്‍
ഒന്നാം ക്ലാസ് മുതല്‍
മലയാള ഭാഷ
നിര്‍ബന്ധമായി
പഠിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
എയ്ഡഡ്
കോളേജുകളിലെ നിയമനവും
എസ്.സി/എസ്.ടി സംവരണവും
T *244.
ശ്രീ.എ.കെ.ബാലന്
,,
പി.ശ്രീരാമകൃഷ്ണന്
,,
ആര്. രാജേഷ്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
കോളേജുകളിലെ
നിയമനത്തില്‍
എസ്.സി/എസ്.ടി സംവരണം
പാലിക്കണമെന്ന
ഹൈക്കോടതി വിധിയുടെ
അടിസ്ഥാനത്തില്‍ എന്ത്
നടപടി
സ്വീകരിക്കുമെന്ന്
അറിയിക്കാമോ;
(ബി)
സര്‍ക്കാര്‍
ശമ്പളം നല്കുന്ന
എയിഡഡ് കോളേജുകളിലും
എയ്ഡഡ് സ്കൂളുകളിലും
പട്ടികജാതിക്കാരായ
അദ്ധ്യാപക-അനദ്ധ്യാപക
ജീവനക്കാര്‍ എത്ര
ശതമാനമുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഭൂരിപക്ഷ-ന്യൂനപക്ഷ
ഭേദമെന്യെ എയ്ഡഡ്
കോളേജുകളിലും എയ്ഡഡ്
സ്കൂളുകളിലും
അദ്ധ്യാപക-അനദ്ധ്യാപക
നിയമനത്തില്‍ സംവരണം
അനുവദിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
വിദ്യാര്‍ത്ഥികളില്‍
കരിയര്‍ അവബോധം
*245.
ശ്രീ.പി.ഉബൈദുള്ള
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
റ്റി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളില്‍
കരിയറിനെക്കുറിച്ച്
അവബോധം
വളര്‍ത്തുന്നതിനും
പ്രാഥമിക പരിശീലനം
നല്‍കുന്നതിനും
ഉദ്ദേശിച്ച് ഹയര്‍
സെക്കന്ററി തലത്തില്‍
നടപ്പാക്കുന്ന
പദ്ധതിയുടെ വിശദവിവരം
നല്‍കാമോ;
(ബി)
ഏതൊക്കെ
മേഖലകളെയാണ് പ്രസ്തുത
പദ്ധതിയിലൂടെ
വിദ്യാര്‍ത്ഥികള്‍ക്ക്
പരിചയപ്പെടുത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിന്
വിദ്യാര്‍ത്ഥികളെ
തെരഞ്ഞെടുക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡം വിശദമാക്കുമോ;
എല്ലാ
വിദ്യാര്‍ത്ഥികളെയും
തെരഞ്ഞെടുപ്പിന്റെ
പരിധിയില്‍
ഉള്‍പ്പെടുത്താന്‍
ശ്രദ്ധിക്കുമോ?
കേരള
ശാസ്ത്ര സാങ്കേതിക
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനം
*246.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
എം.എ.ബേബി
,,
എസ്.ശർമ്മ
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ശാസ്ത്ര സാങ്കേതിക
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
സര്‍വ്വകലാശാലയില്‍
എഞ്ചിനീയറിംഗ്
കോളേജുകള്‍ക്ക്
അഫിലിയേഷന് നല്കുന്ന
നടപടി
ആരംഭിച്ചിട്ടുണ്ടോ ;
എങ്കില്‍ ഇത്
എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്ന്
അറിയിക്കാമോ ;
(സി)
അഫിലിയേഷന്
പൂര്‍ത്തിയാകുമ്പോള്‍
എത്ര എഞ്ചിനീയറിംഗ്
കോളേജുകള്‍
സര്‍വ്വകലാശാലയ്ക്ക്
കീഴില്‍ വരുമെന്ന്
വ്യക്തമാക്കാമോ ;
(ഡി)
എഞ്ചിനീയറിംഗ്
കോളേജുകള്‍ക്ക്
അഫിലിയേഷന്
നല്‍കുന്നതിന്
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ഇ)
നിശ്ചിതമാനദണ്ഡങ്ങള്‍
പാലിക്കാതെ
പ്രവര്‍ത്തിക്കുന്നതും
നിലവാരം കുറഞ്ഞതുമായ
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകള്‍ക്ക്
അഫിലിയേഷന്
നല്‍കാനുദ്ദേശിക്കുന്നുണ്ടോ
; ഇതു സംബന്ധിച്ച നയം
വ്യക്തമാക്കാമോ ?
ഭൂസംരക്ഷണസേനയുടെ
ഘടനയും
പ്രവര്ത്തനവിപുലീകരണവും
*247.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
ജെയിംസ് മാത്യു
,,
എം.ചന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂസംരക്ഷണസേനയുടെ
ഘടനയും പ്രവര്‍ത്തനവും
സംബന്ധിച്ച്
വിശദമാക്കാമോ ;
(ബി)
സംസ്ഥാനത്ത്
വ്യാപകമായി നടക്കുന്ന
ഭൂമി കൈയ്യേറ്റങ്ങള്‍
തടയുന്നതിന് ഉതകുംവിധം
സേനയെ സജ്ജമാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ ;
(സി)
ഏതെല്ലാം
ജില്ലകളില്‍ ഭൂസംരക്ഷണ
സേന
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
അറിയിക്കാമോ ;
(ഡി)
സംസ്ഥാനത്തെ
വന്‍കിട കയ്യേറ്റങ്ങള്‍
തടയുന്നതിനും കയ്യേറ്റ
ഭൂമി തിരിച്ചു
പിടിക്കുന്നതിനും
ഭൂസംരക്ഷണസേനയുടെ
പ്രവര്‍ത്തനം
വിപുലീകരിക്കാന്‍
തയ്യാറാകുമോ ;
(ഇ)
ഭൂസംരക്ഷണ
സേനയുടെ
പ്രവര്‍ത്തനഫലമായി എത്ര
അളവില്‍ കയ്യേറ്റ ഭൂമി
തിരിച്ചു
പിടിക്കാനായിട്ടുണ്ടെന്ന്
വിശദമാക്കാമോ ?
പൊതുവിതരണ
ശൃംഖല വഴി വിപണനം നടത്തുന്ന
ഉല്പന്നങ്ങളുടെ ഗുണമേന്മ
*248.
ശ്രീ.എസ്.രാജേന്ദ്രന്
,,
എളമരം കരീം
,,
കെ.കെ.നാരായണന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് കോര്പ്പറേഷൻ
വഴി വിപണനം നടത്തുന്ന
ഉല്പന്നങ്ങളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
സംവിധാനമുണ്ടോ ;
അത്തരത്തിലുള്ള
പരിശോധകള്‍
നടത്താറുണ്ടോ ;
(ബി)
കാലഹരണപ്പെട്ടതും
ഗുണമേന്മയില്ലാത്തതുമായ
ഉല്പന്നങ്ങള്
പൊതുവിതരണ ശൃംഖലവഴി
വില്‍ക്കുന്നതുമായി
ബന്ധപ്പെട്ട പരാതികള്‍
പരിശോധിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(സി)
ഗുണനിലവാരം
കുറഞ്ഞ ഉല്പന്നങ്ങള്
വില്‍ക്കുന്നതായി
കണ്ടെത്താന്‍
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ അവയുടെ വിപണനം
തടയാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ഡി)
ഈയിടെ
കോടതി നിരോധിച്ച മാഗി
എന്ന ഉല്പന്നം സപ്ലൈകോ
വഴി വിപണനം
നടത്തിയിരുന്നോ ;
(ഇ)
നിരോധിക്കപ്പെട്ട
മറ്റേതെല്ലാം
ഉല്പന്നങ്ങള് സപ്ലൈകോ
വഴി വിപണനം
നടത്തുന്നുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(എഫ്)
പൊതുവിതരണ
ശൃംഖല വഴി വിപണനം
നടത്തുന്ന
ഉല്പന്നങ്ങളുടെ
ഗുണമേന്മ ഉറപ്പു
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ ?
റോഡ്
വികസനം
*249.
ശ്രീ.പി.ടി.എ.
റഹീം
,,
ജി.സുധാകരന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡുകളുടെ
വികസനത്തിനായി നിക്ഷേപ
സംഗമം
സംഘടിപ്പിക്കുകയുണ്ടായോ
; വിശദാംശങ്ങള്‍
നല്‍കാമോ ;
(ബി)
റോഡുകളുടെ
നിര്‍മ്മാണത്തിനും
വികസനത്തിനും സ്വകാര്യ
മേഖലയെ അനുവദിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
അടിസ്ഥാന
മേഖലയുടെ
സ്വകാര്യവത്ക്കരണം
പൊതുജനത്തിന് കടുത്ത
ആഘാതമാകുമെന്ന ആരോപണം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
(ഡി)
സാമ്പത്തിക
പ്രതിസന്ധിയിലായിരിക്കുന്ന
ചെറുകിട കരാറുകാരെ
ഒഴിവാക്കി വന്‍കിട
നിര്‍മ്മാണ കമ്പനികളെ
റോഡുകളുടെ
നിര്‍മ്മാണപ്രവര്‍ത്തനം
ഏല്പിക്കാന്
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ ;
(ഇ)
ഇത്തരത്തില്‍
നിര്‍മ്മിക്കപ്പെടുന്ന
റോഡുകള്‍ക്ക് ടോള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ?
പാചകവാതക
സിലിണ്ടറുകളുടെ സുരക്ഷ
*250.
ശ്രീ.പാലോട്
രവി
,,
സി.പി.മുഹമ്മദ്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാചകവാതക
സിലിണ്ടറുകളുടെ സുരക്ഷ
സംബന്ധിച്ച്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ ;
വ്യക്തമാക്കുമോ ;
(ബി)
പാചകവാതക
സിലിണ്ടറുകള്‍
സുരക്ഷിതമായി കൈകാര്യം
ചെയ്യുന്നതിനും
അപകടങ്ങള്‍
ഇല്ലാതാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ;
(സി)
ഉപഭോക്താക്കള്‍ക്ക്
ടോള്‍ ഫ്രീ നമ്പരോ
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ മൊബൈല്‍
നമ്പരോ ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ ;
(ഡി)
പാചകവാതകം
സുഗമമായി വിതരണം
ചെയ്യുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കുമോ?
ദേശീയ
നിലവാരമുള്ള റോഡുകളുടെ
നിര്‍മ്മാണം
*251.
ശ്രീ.പി.എ.മാധവന്
,,
ഷാഫി പറമ്പില്‍
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
നിലവാരമുള്ള റോഡുകള്‍
നിര്‍മ്മിക്കുവാന്‍
പദ്ധതിയുണ്ടോ ;
(ബി)
എങ്കില്‍
ഇതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
എന്തെല്ലാം
സൗകര്യങ്ങളും
ഗുണനിലവാരവുമാണ് ഇതുവഴി
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ ?
അളവുതൂക്ക
ഉപകരണങ്ങളിലെ കൃത്രിമം
*252.
ശ്രീ.ബി.ഡി.
ദേവസ്സി
,,
സി.കെ സദാശിവന്
,,
കെ. ദാസന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അളവുതൂക്ക
ഉപകരണങ്ങളില്‍ കൃത്രിമം
കാണിക്കുന്നത്
പരിശോധിക്കുന്നതിന്
നിലവിലുള്ള സംവിധാനം
എന്തൊക്കെയാണെന്ന്
അറിയിക്കാമോ ; പ്രസ്തുത
പരിശോധന കൃത്യമായി
നടക്കാറുണ്ടോ ;
(ബി)
പരിശോധന
നടത്തുന്ന ഉദ്യോഗസ്ഥര്‍
ഏറെയും കൃത്രിമം
കാണിക്കുന്ന
കച്ചവടക്കാര്‍ക്ക്
അനുകൂലമായ സമീപനം
സ്വീകരിക്കുകയും അതിന്
കൈക്കൂലി പറ്റുകയും
ചെയ്യുന്നതായ ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇത്തരം പ്രവൃത്തികള്‍
തടയുന്നതിന് നടപടി
സ്വീകരിക്കുമോ ;
(സി)
വാഹനങ്ങളിലെ
മീറ്ററടക്കം റീസെറ്റ്
ചെയ്യുന്നത് സ്വകാര്യ
ഏജന്‍സികളാണെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ ;
(ഡി)
ത്രാസ്സുകള്‍
റഗുലറൈസ് ചെയ്യുന്നതും
സീല്‍
ചെയ്യുന്നതുമെല്ലാം
ഏജന്‍സികള്‍ വഴിയാണെന്ന
പരാതി
ഉയര്‍ന്നിട്ടുണ്ടോ ;
(ഇ)
ഈ
വര്‍ഷം ഇതുവരെ അളവു
തൂക്കങ്ങളില്‍
കൃത്രിമം
കണ്ടുപിടിക്കപ്പെട്ട
എത്ര കേസുകള്‍
ഉണ്ടെന്ന് അറിയിക്കാമോ
; ഇങ്ങനെ
പിടിക്കപ്പെടുന്നവര്‍ക്കുള്ള
ശിക്ഷയെന്തെന്ന്
വ്യക്തമാക്കാമോ?
അധ്യയനരംഗത്ത്
ഗ്രേഡിംഗ് സമ്പ്രദായം
*253.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അധ്യയനരംഗത്ത്
ഈ വർഷം മുതല്‍
ഗ്രേഡിംഗ്
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഗ്രേഡിങ്ങിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാം; പ്രസ്തുത
പദ്ധതിയിലൂടെ
അധ്യയനരംഗത്ത്
കൈവരിക്കാന്‍
ഉദ്ദേശിക്കുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ഭക്ഷ്യ
സുരക്ഷാ നിയമം
*254.
ശ്രീ.വി.ശശി
,,
സി.ദിവാകരന്
,,
കെ.രാജു
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യ സുരക്ഷാ നിയമം
എന്നു മുതല്‍
നടപ്പാക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിയമം
നടപ്പാക്കുന്നതോടുകൂടി
സബ് സിഡി നിരക്കില്‍
ഭക്ഷ്യധാന്യം
ലഭിക്കുന്ന എത്ര പേര്
പരിധിക്ക് പുറത്താകും ;
അങ്ങനെയുള്ളവർക്ക്
ആനുകൂല്യം നല്കുന്ന
ചുമതല സംസ്ഥാന
സര്‍ക്കാര്‍
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പ്രസ്തുത
നിയമം
നടപ്പാക്കുന്നതിന്
മുന്നോടിയായി പുതിയ
റേഷന്‍കാര്‍ഡ്
നല്കല്, റേഷന്‍
കടകളുടെ
കമ്പ്യൂട്ടറൈസേഷന്
എന്നിവ
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവ
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ?
ഹരിത
നിര്‍മ്മാണ നയം
*255.
ശ്രീ.കെ.അച്ചുതന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വര്‍ക്കല കഹാര്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
നിര്‍മ്മിക്കുന്ന
കെട്ടിടങ്ങള്‍ക്കായി
'ഹരിത നിര്‍മ്മാണ
നയ'ത്തിന് രൂപം
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ നയത്തിന്‍െറ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
കെട്ടിടങ്ങളിലെ
ഉൗര്‍ജ്ജ ഉപഭോഗവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
കാര്യങ്ങളാണ് നയത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
;
(സി)
നയം
നടപ്പിലാക്കാന്‍
എന്തൊക്കെ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ ?
വിദ്യാഭ്യാസ
അവകാശ നിയമം
*256.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
സി.മോയിന്‍ കുട്ടി
,,
പി.ബി. അബ്ദുൾ റസാക്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
അവകാശ നിയമം
നടപ്പാക്കുന്നതോടനുബന്ധിച്ച്
പൊതുവിദ്യാലയങ്ങളില്‍
എന്തൊക്കെ
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ ;
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(ബി)
പൊതുവിദ്യാലയങ്ങളോട്
രക്ഷകര്‍ത്താക്കള്‍ക്കുള്ള
അകല്‍ച്ച
ഇല്ലാതാക്കാന്‍
എന്തെങ്കിലും നടപടി
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
?
നെല്ല്
സംഭരണ വിലയും സ്വകാര്യ
മില്ലുകളുടെ ചൂഷണവും
*257.
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.എം.ചന്ദ്രന്
,,
സി.കെ സദാശിവന്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സപ്ലൈകോ വഴി
സംഭരിക്കുന്ന
നെല്ലിന്റെ വില
എത്രയായാണ്
നിശ്ചയിച്ചിട്ടുളളത്;
ഇതില്‍ കേന്ദ്ര സംസ്ഥാന
സര്‍ക്കാരുകളുടെ വിഹിതം
എത്ര വീതമാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
മൂന്നുവര്‍ഷം
സംസ്ഥാനത്ത് ആകെ എത്ര
നെല്ല് സംഭരിച്ചു എന്ന
വിവരം ലഭ്യമാണോ;
വിശദമാക്കാമോ; സംഭരിച്ച
നെല്ലിന്റെ കുടിശ്ശിക
തുക എന്നത്തേക്ക്
കൊടുത്തു തീര്‍ക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
(സി)
സര്‍ക്കാര്‍
സംഭരണ വിലയില്‍
വരുത്തിയ കുറവ് കാരണം
കര്‍ഷകര്‍ സ്വകാര്യ
മില്ലുകളുടെ കൊടിയ
ചൂഷണത്തിന്
വിധേയമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു മൂലം
നിലവില്‍
ശുഷ്കമായിക്കൊണ്ടിരിക്കുന്ന
നെല്‍കൃഷി കൂടി ക്രമേണ
ഇല്ലാതാകുമെന്ന കാര്യം
അറിവുളളതാണോ;
(ഡി)
സംഭരണസമയത്തു
തന്നെ കര്‍ഷകര്‍ക്ക്
നെല്ലിന്റെ വില
ലഭിക്കുന്നതിന്
സര്‍ക്കാര്‍
പ്രഖ്യാപിച്ച പദ്ധതി
എന്തായിരുന്നു; ഇത്
നടപ്പിലാക്കാന്‍
കഴിയാത്തതിന്റെ കാരണം
എന്തെന്ന് അറിയിക്കാമോ?
ഏകീകൃത
അക്കാഡമിക് കലണ്ടര്‍
*258.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
വര്‍ക്കല കഹാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വകലാശാലകള്‍ക്ക്
ഏകീകൃത അക്കാഡമിക്
കലണ്ടര്‍
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ
;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് മൂലം
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇത്
സംബന്ധിച്ച് സംസ്ഥാന
ഉന്നത വിദ്യാഭ്യാസ
കൗണ്‍സില്‍ ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ ;
(ഡി)
എന്തെല്ലാം
കാര്യങ്ങളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
ഭൂമിയുടെ
ന്യായവില
*259.
ശ്രീ.ലൂഡി
ലൂയിസ്
,,
പി.സി വിഷ്ണുനാഥ്
,,
എ.റ്റി.ജോര്‍ജ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂമിയുടെ
ന്യായവില പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
നിശ്ചയിക്കപ്പെട്ട
ന്യായവില
അപര്യാപ്തമാണെങ്കില്‍
അപ്പീല്‍ നല്കാന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവില്‍ ഉള്ളത്;
(സി)
അപ്പില്‍
നല്‍കുന്നതിനുള്ള
സമയപരിധി
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കുമോ?
അവശ്യസാധനങ്ങളുടെ
വില നിയന്ത്രണം
*260.
ശ്രീ.രാജു
എബ്രഹാം
,,
എ.കെ.ബാലന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവശ്യസാധനങ്ങളുടെ
വില വര്‍ദ്ധന കാരണം
കുടുംബ ബജറ്റുകള്‍
തകര്‍ന്ന് ജനജീവിതം
ദുസ്സഹമായി എന്ന
ആക്ഷേപം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
വില
നിയന്ത്രിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമെന്ന
ആവര്‍ത്തിച്ചുള്ള
പ്രഖ്യാപനം
നടപ്പിലാവാത്തതിന്റെ
കാരണം വ്യക്തമാക്കാമോ ;
(സി)
വിലക്കയറ്റം
കൊണ്ട് പൊറുതിമുട്ടിയ
ജനങ്ങള്‍ക്ക് ആശ്വാസം
പകരുന്നതിന്
കമ്പോളത്തില്‍
ഇടപെടുന്നതിനു പകരം
സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള
പൊതുവിതരണ
കേന്ദ്രങ്ങളില്‍
സബ്സിഡി
ഉല്‍പ്പന്നങ്ങള്‍ക്ക്
പോലും വില
വര്ദ്ധിപ്പിച്ചതായ
നടപടി ഉചിതമാണെന്ന്
കരുതുന്നുണ്ടോ ;
വിശദമാക്കുമോ ?
ടെക്നോളജി
ബിസിനസ്സ് ഇന്‍ക്യുബേഷന്‍
സെന്ററുകള്‍
*261.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എം.എ. വാഹീദ്
,,
പി.സി വിഷ്ണുനാഥ്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എഞ്ചിനീയറിംഗ്
കോളേജുകളിലും,
പോളിടെക്നിക്കുകളിലും
ടെക്നോളജി ബിസിനസ്സ്
ഇന്‍ക്യുബേഷന്‍
സെന്ററുകള്‍
ആരംഭിക്കാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
ആരെല്ലാമാണ്
പ്രസ്തുത പദ്ധതിയുമായി
സഹകരിക്കുന്നത്;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ട്;
വിശദമാക്കാമോ?
കയര്‍
മേഖലയിലെ പ്രതിസന്ധി
*262.
ശ്രീ.എളമരം
കരീം
,,
എം.എ.ബേബി
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കയര്‍ മേഖല അതിരൂക്ഷമായ
പ്രതിസന്ധി നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തെങ്കിലും
ആശ്വാസനടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നടത്തിയിട്ടുള്ള കയര്‍
മേളകള്‍ പ്രസ്തുത
പ്രതിസന്ധി
പരിഹരിക്കുന്നതിന്
ഏതെങ്കിലും നിലയില്‍
സഹായമായിട്ടുണ്ടോ;
(സി)
പ്രസ്തുത
മേളകള്‍ക്കെല്ലാം കൂടി
എന്തു തുക
ചെലവഴിക്കപ്പെട്ടു
എന്ന് വ്യക്തമാക്കാമോ;
മേളയുടെ നടത്തിപ്പുമായി
ബന്ധപ്പെട്ട് വന്‍
ധൂര്‍ത്ത്
നടന്നതായിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കയര്‍
മേളകളും മന്ത്രിയുടെയും
ഉദ്യോഗസ്ഥരുടെയും
വിദേശയാത്രകളും
മേഖലയിലെ പ്രതിസന്ധി
പരിഹരിക്കുന്നതിനു
എപ്രകാരം
ഉപകരിച്ചുവെന്നു
വ്യക്തമാക്കാമോ ?
ഇ
പെയ്മെന്റ് സംവിധാനം
*263.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
കെ.അച്ചുതന്
,,
ടി.എന്‍. പ്രതാപന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ ഇ
പെയ്മെന്റ് സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോയെന്നു
വ്യക്തമാക്കാമോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
സംവിധാനം വഴി
നേടാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
എന്തെല്ലാം
സൗകര്യങ്ങളാണ് പ്രസ്തുത
സംവിധാനം വഴി
ലഭ്യമാക്കുന്നതെന്നും
ആരെല്ലാമാണ് ഈ
സംവിധാനത്തിന്റെ
പ്രവര്‍ത്തനവുമായി
സഹകരിക്കുന്നതെന്നും
വിശദാംശങ്ങള്‍ സഹിതം
വ്യക്തമാക്കുമോ ?
റോഡ്
വികസന പദ്ധതി
*264.
ശ്രീ.പുരുഷന്
കടലുണ്ടി
,,
എം. ഹംസ
,,
കെ.കെ.നാരായണന്
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡ് വികസന
പദ്ധതിയിന്‍ കീഴില്‍
റോഡുകളുടെ
പുന:രുദ്ധാരണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
എത്ര
കിലോമീറ്റര്‍ റോഡാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്
; എതെല്ലാം ;
(സി)
ഇവ
സ്വകാര്യ
പങ്കാളിത്തത്തോടെ
നടത്താനാണോ
ഉദ്ദേശിക്കുന്നത് ;
എങ്കില്‍
സര്‍ക്കാര്‍ വിഹിതം
എത്ര ശതമാനമാണ് ;
(ഡി)
ഇത്തരത്തില്‍
പുനരുദ്ധരിക്കുന്ന
റോഡുകളുടെ
ഉപയോഗത്തിന് ടോള്‍
നല്‍കേണ്ടി വരുമോ ;
(ഇ)
ഇത്തരത്തില്‍
ടോള്‍
ഏര്‍പ്പെടുത്തിയവയില്‍
യാതൊരു നിയന്ത്രണവും
ഇല്ലാതെ കാലങ്ങളോളം
ടോള്‍ പിരിച്ചു വരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(എഫ്)
ഇൗ
സാഹചര്യത്തില്‍
പൊതുജനത്തെ
ബുദ്ധിമുട്ടിക്കുന്ന
തരത്തിലുള്ള നയം
തിരുത്താന്‍
തയ്യാറാകുമോ ;
(ജി)
പെട്രോളിയം
ഉല്പന്നങ്ങള്ക്ക്
അധിക നികുതി
ഏര്‍പ്പെടുത്തിക്കൊണ്ട്
ജനങ്ങളില്‍ നിന്ന്
പിരിച്ചെടുത്ത തുക
റോഡ് വികസനത്തിനായി
ചെലവഴിച്ചിട്ടുണ്ടോ ?
സര്‍വ്വകലാശാല
നടത്തിയ ശില്പശാല
*265.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എഞ്ചിനീയറിംഗ്
പഠനം വ്യാവസായിക
വികസനത്തിന് കൂടുതല്‍
ഉപയുക്തമാക്കുന്നതിനുദ്ദേശിച്ച്
വ്യവസായ പ്രമുഖരുമായി
സര്‍വ്വകലാശാല നടത്തിയ
ശില്പശാലയില്
ഉരുത്തിരിഞ്ഞ
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ശില്പശാലയിലെ
കണ്ടെത്തലുകളുടെ
അടിസ്ഥാനത്തില്‍
സാങ്കേതിക പഠന
പദ്ധതിയില്‍ മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
ദേശീയ,
അന്തര്‍ദേശീയ
കാഴ്ചപ്പാടിനൊപ്പം
സംസ്ഥാനത്തിന്റെ വിഭവ
ലഭ്യത, സ്ഥല
ദൗര്‍ലഭ്യം, ഉയര്‍ന്ന
സാക്ഷരത ഇവയൊക്കെ
പരമാവധി
ഉപയോഗപ്പെടുത്തി
വികസനക്കുതിപ്പുണ്ടാക്കാന്‍
പര്യാപ്തമായ സാങ്കേതിക
പഠന സൗകര്യം
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
സ്വയംഭരണ
കോളേജുകള്‍.
*266.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
എ. പ്രദീപ്കുമാര്‍
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചില
കോളേജുകള്‍ക്ക്
സ്വയംഭരണ പദവി
നല്‍കുന്നതിനുള്ള
സര്‍ക്കാര്‍ തീരുമാനം
ഉന്നത വിദ്യാഭ്യാസ
മേഖലയെ
പുറകോട്ടടിപ്പിക്കുമെന്ന
ആക്ഷേപങ്ങള്‍
സര്‍ക്കാര്‍
പരിഗണിച്ചിട്ടുണ്ടോ ;
(ബി)
ഏതെല്ലാം
കോളേജുകള്‍ക്കാണ്
ഇതിനകം സ്വയംഭരണ പദവി
നല്‍കിയിട്ടുള്ളത്;
ഇവയുടെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
കൂടുതല്‍
കോളേജുകള്‍ക്ക്
സ്വയംഭരണ പദവി
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
സ്വയംഭരണ
കോളേജുകള്‍
അനുവദിക്കുന്നതിനെതിരെ
ഉയര്‍ന്നുവന്നിട്ടുള്ള
ശക്തമായ പ്രതിഷേധം
പരിഗണിച്ചിട്ടുണ്ടോ;
ഇതിന്റെ ഭാഗമായി
ഏതെങ്കിലും കോളേജുകളുടെ
കാര്യത്തില്‍
പുനര്‍വിചിന്തനം
നടത്തിയിട്ടുണ്ടോ;
(ഇ)
ഉന്നതവിദ്യാഭ്യാസ
മേഖലയില്‍
മൂല്യത്തകര്‍ച്ചയ്ക്കും
നിലവിലുള്ള പരിമിതമായ
ജനാധിപത്യവകാശങ്ങള്‍
പോലും
കവര്‍ന്നെടുക്കുന്നതിനും
വിദ്യാഭ്യാസ രംഗം
വാണിജ്യവല്‍ക്കരിക്കുന്നതിനും
കോളേജുകളുടെ
സ്വയംഭരണവല്ക്കരണം
വഴിവെയ്ക്കുമെന്ന
കാര്യം പരിശോധിക്കുമോ;
ഇതിന്റെ
പശ്ചാത്തലത്തില്‍
തീരുമാനം
പുനഃപരിശോധിക്കാന്‍
തയ്യാറാകുമോ?
വി.എച്ച്.എസ്.ഇ.
പാഠ്യപദ്ധതി പരിഷ്കരണം
*267.
ശ്രീ.പി.കെ.ബഷീര്‍
,,
കെ.എന്‍.എ.ഖാദര്‍
,,
എം.ഉമ്മര്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വി.എച്ച്.എസ്.ഇ.
പാഠ്യപദ്ധതി
പരിഷ്കരണവുമായി
ബന്ധപ്പെട്ട വിദഗ്ദ്ധ
സമിതി റിപ്പോര്‍ട്ട്
സര്പ്പിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
പ്രസ്തുത ശിപാര്‍ശകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ ;
(സി)
പാഠ്യപദ്ധതിയില്‍
പ്രായോഗിക
പരിശീലനത്തിന് കൂടുതല്‍
പ്രാധാന്യം നല്കുന്ന
കാര്യം പരിഗണിക്കുമോ ?
മൊബൈല്‍
ഫോണിലൂടെ റവന്യൂ
സര്‍ട്ടിഫിക്കറ്റുകള്‍
*268.
ശ്രീ.വര്‍ക്കല
കഹാര്‍
,,
അന്‍വര്‍ സാദത്ത്
,,
വി.റ്റി.ബല്‍റാം
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
സര്‍ട്ടിഫിക്കറ്റുകള്‍
മൊബൈല്‍ ഫോണിലൂടെ
അപേക്ഷിക്കുവാനും
ലഭിക്കുവാനുമുള്ള
നടപടികള്‍ക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
പരിപാടിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(ബി)
ഏതെല്ലാം
സര്‍ട്ടിഫിക്കറ്റുകളാണ്
പ്രസ്തുത സംവിധാനം വഴി
ലഭിക്കുന്നത്;
(സി)
ആരെല്ലാമാണ്
പ്രസ്തുത സംവിധാനവുമായി
സാങ്കേതികമായി
സഹകരിക്കുന്നത്;
വിശദമാക്കുമോ?
ഓരോ
ഗ്രാമപഞ്ചായത്തിലും ഓരോ
വില്ലേജ് പദ്ധതി
*269.
ശ്രീ.ബെന്നി
ബെഹനാന്
,,
ഹൈബി ഈഡന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓരോ
ഗ്രാമപഞ്ചായത്തിലും ഓരോ
വില്ലേജ് എന്ന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
ഈ
പദ്ധതി മുഖേന
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
ജനങ്ങളുടെ
യാത്രാ ക്ലേശവും
ബുദ്ധിമുട്ടും പരമാവധി
കുറയ്ക്കുക എന്ന
ലക്ഷ്യം നേടുന്നതിന്
എന്തെല്ലാം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നു
; വ്യക്തമാക്കുമോ ?
സര്‍വ്വകലാശാലകളുടെ
പ്രവര്‍ത്തന കലണ്ടര്‍
*270.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
ജെയിംസ് മാത്യു
,,
ആര്. രാജേഷ്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍
പ്രവേശനം മുതല്‍
പരീക്ഷവരെയുള്ള
പ്രവര്‍ത്തനം
സംബന്ധിച്ച കലണ്ടര്‍
പ്രസിദ്ധീകരിക്കാറുണ്ടോ;
(ബി)
ഇതിന്
സംസ്ഥാനത്ത് ഏകീകൃത
സ്വഭാവമുണ്ടോ;
(സി)
പ്രവേശനവും
പരീക്ഷകളും യഥാസമയം
നടത്താത്തതു കാരണം
കേരളത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
സംസ്ഥാനത്തിനകത്തും
പുറത്തും
ഉപരിപഠനത്തിനും ജോലി
ലഭ്യതയ്ക്കും
തടസ്സങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സര്‍വ്വകലാശാലകള്‍
നടത്തുന്ന പരീക്ഷകളുടെ
ഫലപ്രഖ്യാപനവും
ബിരുദസര്ട്ടിഫിക്കറ്റുകളുടെ
വിതരണവും അനന്തമായി
നീളുന്നത്
വിദ്യാര്‍ത്ഥികളിലും
രക്ഷിതാക്കളിലും ആശങ്ക
ഉണ്ടാക്കിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഇത്
പരിഹരിക്കുന്നതിന്
പരീക്ഷകളും,
ഫലപ്രഖ്യാപനവും
സര്‍ട്ടിഫിക്കറ്റ്
വിതരണവും കൃത്യതയോടെ
യഥാസമയം നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ?