തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
നടത്തിപ്പിന്റെ അവലോകനം
*121.
ശ്രീ.സി.രവീന്ദ്രനാഥ്
,,
എം.എ.ബേബി
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
വര്‍ഷത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
നടത്തിപ്പിന്റെ
അവലോകനം ഏറ്റവും
ഒടുവില്‍ നടത്തിയത്
എന്നാണ് ;
വിശദാംശങ്ങള്‍
നല്‍കാമോ ;
(ബി)
പദ്ധതി
നടത്തിപ്പ് കാലാവധി
നീട്ടിക്കൊടുത്തത്തിന്റെ
കാരണം വിശദമാക്കാമോ ;
(സി)
ഇൗ
സര്ക്കാരധികാരമേറ്റശേഷം
പല പരിഷ്കാരങ്ങള്‍
നടത്തിയിട്ടും പദ്ധതി
നടത്തിപ്പില്‍
കാലതാമസമുണ്ടാകുന്നുവെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ
;
(ഡി)
എങ്കില്‍
ഇൗ പദ്ധതി
നടത്തിപ്പുമായി
ബന്ധപ്പെടുത്തി
വരുത്തിയ
പരിഷ്കാരങ്ങള്‍
പുന:പരിശോധിക്കാന്‍
തയ്യാറാകുമോ ?
റബ്ബര്‍
സംഭരണം
*122.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.കെ.ജയചന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വിവിധ
ഘട്ടങ്ങളിലായി
പ്രഖ്യാപിച്ചിട്ടുള്ള
റബ്ബര്‍ സംഭരണ
നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
സംഭരണ
പദ്ധതികളുടെ പ്രഖ്യാപിത
ലക്ഷ്യം നേടാനായോയെന്ന്
വിശദമാക്കാമോ; ഇത്
സംബന്ധിച്ച് കണക്കുകൾ
ലഭ്യമാക്കുമോ;
(സി)
സര്‍ക്കാരിന്റെ
നിലവിലുള്ള സംഭരണ
നടപടികളിലൂടെ റബ്ബര്‍
വില എത്രത്തോളം
പിടിച്ചു നിര്‍ത്താന്‍
കഴിയുമെന്ന്അറിയിക്കുമോ
;
(ഡി)
റബ്ബര്‍
സംഭരണ പദ്ധതികള്‍ക്കായി
ഈ സര്‍ക്കാര്‍ ഇതുവരെ
എന്തു തുക
ചെലവഴിച്ചിട്ടുണ്ടെന്നറിയിക്കാമോ?
മിഷന്
676 - ലെ പദ്ധതികള്‍
T *123.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676 - ല്‍ എത്ര
പദ്ധതികള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും
അവയില്‍
നാളിതുവരെ
പൂര്‍ത്തിയാക്കിയ
പദ്ധതികള്‍
ഏതൊക്കെയെന്നും
വ്യക്തമാക്കുമോ ;
(ബി)
സമയബന്ധിതമായി
പൂര്‍ത്തീകരിക്കേണ്ട
പ്രസ്തുത പദ്ധതികളുടെ
പുരോഗതി
വിലയിരുത്തുന്നതിന്
എന്തൊക്കെ
സംവിധാനങ്ങള്‍
സ്വീകരിച്ചിട്ടുണ്ട്?
(സി)
പ്രസ്തുത
പദ്ധതികളുടെ
നടത്തിപ്പിലുള്ള
സാങ്കേതിക തടസ്സങ്ങള്‍
ഒഴിവാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കുമോ
?
പാഠപുസ്തകങ്ങളുടെ
അച്ചടി
*124.
ശ്രീ.ജോസ്
തെറ്റയില്‍
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.മാത്യു
റ്റി.തോമസ്
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
അച്ചടിശാലകളിൽ ഈ
അദ്ധ്യയന
വര്‍ഷത്തേക്കുള്ള എത്ര
പാഠപുസ്തകങ്ങളാണ്
അച്ചടിക്കാന്‍
ലഭ്യമായിടുള്ളത് ;
(ബി)
പാഠപുസ്തകങ്ങളുടെ
അച്ചടിക്കായിട്ടുള്ള
ഉത്തരവ് എന്നാണ്
നല്‍കിയതെന്നും
അച്ചടിയുടെ പുരോഗതി
എന്തെന്നും
വ്യക്തമാക്കാമോ;
കാര്ഷികോല്പന്നങ്ങളുടെ
വിലത്തകര്‍ച്ച
*125.
ശ്രീ.എളമരം
കരീം
,,
കോടിയേരി ബാലകൃഷ്ണന്
,,
വി.ചെന്താമരാക്ഷന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതൊക്കെ
കാര്ഷികോത്പന്നങ്ങള്ക്കാണ്
വിലയിടവ് നേരിടുന്നത്
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
സംസ്ഥാനത്തിന്റെ
സാമ്പത്തിക മേഖലയ്ക്ക്
കൂടുതല്‍ ആഘാതം
ചെലുത്തുന്നവ
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
വിലയിടിവ്
തടയുന്നതിന് എന്തൊക്കെ
സംവിധാനങ്ങള്‍
നിലവിലുണ്ട്;
(ഡി)
ഇവയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാണോ;
എങ്കില്‍ വിശദമാക്കാമോ?
കേന്ദ്രാവിഷ്കൃത
പദ്ധതി നടത്തിപ്പ്
*126.
ശ്രീ.സി.മമ്മൂട്ടി
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
കെ.എം.ഷാജി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
നടപ്പാക്കുന്ന
കാര്യത്തില്‍ അലംഭാവം
ഉണ്ടാകുന്നതായ ആക്ഷേപം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ ;
എങ്കില്‍ അതേക്കുറിച്ച്
അന്വേഷിച്ചിട്ടുണ്ടോ ;
വിശദവിവരം നല്‍കാമോ ;
(ബി)
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കുള്ള
വിഹിതം ഇംപ്ലിമെന്റിംഗ്
ഏജന്‍സികള്‍ക്ക്
നേരിട്ടു നല്‍കുന്നത്
നിര്‍ത്തലാക്കി
സംസ്ഥാനസര്‍ക്കാര്‍
മുഖാന്തിരം പണം
നല്കുന്ന വിധത്തില്‍
പരിഷ്ക്കാരം
വരുത്തിയതിന്റെ കാരണം
വ്യക്തമാക്കുമോ ;
(സി)
കേന്ദ്ര
ഫണ്ടിന്റെ വിനിയോഗം
കാര്യക്ഷമവും
സമയബന്ധിതവുമാണെന്ന
കാര്യം ഉറപ്പു
വരുത്താന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ ?
അനാഥാലയങ്ങള്ക്കുളള
ഗ്രാന്റ്
*127.
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.പി.ടി.എ.
റഹീം
,,
സി.കെ സദാശിവന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അനാഥാലയങ്ങള്ക്കുളള
സര്‍ക്കാര്‍ ഗ്രാന്റ്
വിതരണത്തില്‍ കുടിശ്ശിക
വന്നിട്ടുണ്ടോ ; ഇത്
സംബന്ധിച്ച് വിശദാംശം
നല്‍കാമോ ;
(ബി)
നിലവില്‍
എന്ത് നിരക്കിലാണ്
അനാഥാലയങ്ങള്‍ക്ക്
ഗ്രാന്റ്
അനുവദിച്ചിരുന്നതെന്ന്
അറിയിക്കാമോ ;
(സി)
കുടിശ്ശിക
തീര്‍ക്കാനും
വര്‍ദ്ധിപ്പിച്ച
നിരക്കിലുള്ള
ഗ്രാന്റിന്റെ വിതരണം
നടത്താനും ബജറ്റില്‍
തുക
വകയിരുത്തിയിട്ടുണ്ടോ ;
(ഡി)
ഇല്ലെങ്കില്‍
ഇതു സംബന്ധിച്ച് അനന്തര
നപടി സ്വീകരിക്കുമോ ?
തെരുവുനായ
ശല്യം.
*128.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
പി.കെ.ബഷീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
റ്റി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെരുവു
നായ ശല്യം അനുദിനം
രൂക്ഷമായി വരുന്ന
സാഹചര്യത്തില്‍
പ്രശ്നപരിഹാരത്തിനായി
ആക്ഷന്‍ പ്ലാന്‍
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(ബി)
വീടുകളില്‍
നിന്നും
തട്ടുകടകളുള്‍പ്പെടെയുള്ള
ഭക്ഷ്യ വിപണന
കേന്ദ്രങ്ങളില്‍
നിന്നുമുള്ള
ഭക്ഷണാവശിഷ്ടങ്ങളുടെ
ലഭ്യത തെരുവോരങ്ങളിലും
പൊതുസ്ഥലങ്ങളിലും
വര്‍ദ്ധിച്ചതാണ് തെരുവു
നായ്ക്കളുടെ
എണ്ണത്തിലുണ്ടാവുന്ന
വര്‍ദ്ധനയ്ക്ക്
കാരണമെന്നത്
പരിശോധിച്ച്ചിട്ടിട്ടുണ്ടോ;
(സി)
തെരുവു
നായ നിയന്ത്രണവും
ഭക്ഷണാവശിഷ്ടങ്ങളുടെ
കാര്യക്ഷമമായ
നിര്‍മ്മാര്‍ജ്ജനവും
ഏകോപിപ്പിച്ചുകൊണ്ടുള്ള
ഒരു സമഗ്ര പദ്ധതി
ആവിഷ്കരിക്കുമോ?
അധികാര
വികേന്ദ്രീകരണം
*129.
ശ്രീ.കെ.കെ.നാരായണന്
,,
എ.കെ.ബാലന്
,,
സി.രവീന്ദ്രനാഥ്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അധികാര
വികേന്ദ്രീകരണം
നടത്തുന്നതിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ
;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
സാമ്പത്തിക-ആസൂത്രണ
മേഖലകളില്‍ എന്തെല്ലാം
അധികാരങ്ങളാണ്
വികേന്ദ്രീകരിച്ചിട്ടുള്ളത്
;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
പദ്ധതി
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍
വരുത്തിയ മാറ്റം അധികാര
വികേന്ദ്രീകരണത്തിനു
സഹായിച്ചിട്ടുണ്ടോ ;
എങ്കില്‍ എങ്ങനെയെന്ന്
വ്യക്തമാക്കാമോ ;
(ഡി)
താഴെത്തട്ടിലേക്ക്
അധികാര വികേന്ദ്രീകരണം
നടത്തുന്നത്
സംബന്ധിച്ചുള്ള നിലപാട്
വ്യക്തമാക്കുമോ ?
തരിശ്
നിലം കൃഷിയോഗ്യമാക്കാന്‍
പദ്ധതി
*130.
ശ്രീ.കെ.അച്ചുതന്
,,
ഹൈബി ഈഡന്
,,
വി.പി.സജീന്ദ്രന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തരിശ്
നിലം കൃഷിയോഗ്യമാക്കി
മാറ്റുന്നതിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
പദ്ധതി
വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതിയുമായി
സഹകരിക്കുന്നത്
ആരെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പദ്ധതി
നടപ്പിലാക്കിയതിന്റെ
വിശദാംശങ്ങള്‍ നല്‍കുമോ
?
പ്രവാസി
മലയാളികളുടെ പുനരധിവാസം
*131.
ശ്രീ.റ്റി.യു.
കുരുവിള
,,
സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യുദ്ധഭൂമിയില്‍
ഉള്‍പ്പെടെ ജോലി ചെയ്ത
പ്രവാസി മലയാളികളെ
നാട്ടിലെത്തിക്കുന്നതിനായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
മടങ്ങിയെത്തുന്ന
പ്രവാസി മലയാളികളുടെ
പുനരധിവാസത്തിന്
കൂടുതല്‍ പദ്ധതികള്‍
നടപ്പാക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ ?
കേന്ദ്രീകൃത
മാലിന്യ നിര്‍മ്മാര്‍ജ്ജന
പദ്ധതി
*132.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
സി.മോയിന്‍ കുട്ടി
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വികേന്ദ്രീകൃത
മാലിന്യനിര്‍മ്മാര്‍ജ്ജന
പദ്ധതികള്‍ക്ക് പകരം
കേന്ദ്രീകൃത മാലിന്യ
നിര്‍മ്മാര്‍ജ്ജന
പദ്ധതികളാണ്
അഭികാമ്യമെന്ന് ഗ്രീന്‍
ട്രിബ്യൂണല്‍
നിലപാടെടുത്തിട്ടുണ്ടോ
;
(ബി)
എങ്കില്‍
ചെറു മാലിന്യ
നിര്‍മ്മാര്‍ജ്ജന
പദ്ധതികളെ അത് എപ്രകാരം
ബാധിക്കുമെന്നത്
പരിശോധിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(സി)
മാലിന്യ
സംഭരണം, തരംതിരിക്കല്‍,
സംസ്ക്കരണം, ഉപോല്പന്ന
നിര്‍മ്മാണം എന്നിവ
വ്യവസായമായി പരിഗണിച്ച്
കാര്യക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ ?
സച്ചാര്‍
കമ്മീഷന് റിപ്പോര്‍ട്ട് -
മദ്രസകള്‍ക്ക് കേന്ദ്ര
ഗ്രാന്റ്
*133.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സച്ചാര്‍
കമ്മീഷന്
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
നടപ്പാക്കിയ പദ്ധതി
പ്രകാരം സംസ്ഥാനത്തെ
മദ്രസകള്‍ക്ക്
കേന്ദ്രത്തില്‍ നിന്നും
ലഭിക്കേണ്ട ഗ്രാന്റ്
തടയപ്പെട്ട കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഓഡിറ്റര്‍
ജനറലിന്റെ ഒബ്ജക്ഷന്
ഇക്കാര്യത്തില്‍
ഉണ്ടായിട്ടുണ്ടോ ;
എങ്കില്‍ അതിന് ആധാരമായ
കാരണങ്ങള്‍
എന്തൊക്കെയാണെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ ;
വിശദവിവരം നല്‍കാമോ ;
(സി)
മറ്റു
സംസ്ഥാനങ്ങളിലെ
മദ്രസകള്‍ക്ക് ഇത്തരം
ഗ്രാന്റ് നല്കുന്നുണ്ടോ
എന്ന്
അന്വേഷിച്ചിട്ടുണ്ടോ ;
എങ്കില്‍ സംസ്ഥാനത്തെ
മദ്രസകള്‍ക്കും
ഗ്രാന്റ് ലഭ്യമാക്കാന്‍
ആവശ്യമായ അടിയന്തര
നടപടി സ്വീകരിക്കുമോ ?
പാര്‍ട്നര്‍
കേരള മിഷന് പദ്ധതി
*134.
ശ്രീ.ജെയിംസ്
മാത്യു
,,
പി.കെ.ഗുരുദാസന്
,,
എം. ഹംസ
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാര്‍ട്നര്‍
കേരള മിഷന്
പദ്ധതിയിന്‍ കീഴില്‍
നടപ്പാക്കുന്ന
പദ്ധതികള്‍ ഏതെല്ലാമാണ്
;
(ബി)
പ്രസ്തുത
പദ്ധതികളെല്ലാം പൊതു -
സ്വകാര്യ
പങ്കാളിത്തത്തോടെയാണോ
നടപ്പാക്കുന്നത് ;
(സി)
പദ്ധതി
ഭൂമി സ്വകാര്യ പങ്കാളി
കൈവശം വയ്ക്കുന്നതിലെ
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ ;
(ഡി)
നഗരസഭകളുടെ
അടിസ്ഥാന സൗകര്യ വികസന
പദ്ധതികളെല്ലാം
പൊതു-സ്വകാര്യ
പങ്കാളിത്തത്തോടെ
മാത്രമേ
നടപ്പാക്കൂവെന്ന
നിലപാട്
സ്വീകരിച്ചിട്ടുണ്ടോ ?
നടപ്പു
സാമ്പത്തിക വര്‍ഷത്തെ പദ്ധതി
നിര്‍വ്വഹണം
*135.
ശ്രീ.പുരുഷന്
കടലുണ്ടി
,,
എ.കെ.ബാലന്
,,
സി.രവീന്ദ്രനാഥ്
,,
പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നടപ്പു
സാമ്പത്തിക വര്‍ഷത്തെ
പദ്ധതി നടത്തിപ്പ്
എത്രത്തോളം
തൃപ്തികരമാണ് ;
വിശദമാക്കാമോ ;
(ബി)
സംസ്ഥാനത്തെ
പദ്ധതി
നിര്‍വ്വഹണത്തിന്
സാമ്പത്തിക പ്രതിസന്ധി
ബാധിച്ചിട്ടുണ്ടോ ;
(സി)
പദ്ധതി
നിര്‍വ്വഹണം
കാര്യക്ഷമമാക്കുന്നതിന്
ഈ സര്‍ക്കാര്‍
കൊണ്ടുവന്ന
പരിഷ്കാരങ്ങളും
നടപടികളും
എന്തൊക്കെയാണെന്നറിയിക്കാമോ
;
(ഡി)
പദ്ധതി
നടത്തിപ്പ്
ഫലപ്രാപ്തിയിലെത്തിക്കാന്‍
ഇവ സഹായകരമായില്ലെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഉല്പാദനമേഖലയുടെ
ഉന്നമനത്തിനു നടപടി
*136.
ശ്രീ.എ.എം.
ആരിഫ്
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പദ്ധതി ആസൂത്രണത്തില്‍
ഉല്പാദന മേഖലയ്ക്ക്
മതിയായ പ്രാധാന്യം
നല്കാതെയുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശവും
ഇൗ മേഖലയ്ക്ക്
അനുവദിച്ച തുക തന്നെ
ചെലവാക്കപ്പെടാത്തതുമായ
സ്ഥിതിവിശേഷവും ഗ്രാമീണ
മേഖലയെ ഏതു തരത്തില്‍
ബാധിച്ചിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
ഉല്പാദനമേഖലയുടെ
തളര്‍ച്ച ഗ്രാമങ്ങളിലെ
വരുമാനത്തെയും തദ്വാര
വാങ്ങല്‍ശേഷിയേയും
തളര്‍ത്താന്‍
ഇടനല്കിയെന്ന കാര്യം
സര്‍ക്കാരിനറിയാമോ ;
(സി)
ഗ്രാമങ്ങളെ
സ്വയംപര്യാപ്തമാക്കുന്നതിന്
പകരം ഉല്പാദനോപാധിയായ
കൃഷി ഭൂമി
കച്ചവടവല്‍ക്കരിക്കുന്ന
നിലയിലേക്ക് എത്തിച്ച
ഇൗ പരിഷ്കാരം മാറ്റാന്‍
തയ്യാറാകുമോ ;
(ഡി)
ഉല്പാദനവും
ഉല്പാദനക്ഷമതയും
തൊഴിലവസരവും വരുമാനവും
വര്‍ദ്ധിപ്പിച്ച്
ദാരിദ്ര്യം
നിര്‍മ്മാര്‍ജ്ജനം
ചെയ്യുക എന്ന
തദ്ദേശസ്ഥാപനങ്ങളുടെ
സുപ്രധാന ദൗത്യം
അട്ടിമറിക്കപ്പെടാതെ
നോക്കാൻ വേണ്ട നടപടികൾ
സ്വീകരിക്കുമോ ?
കര്‍ഷക
ആത്മഹത്യകള്‍
*137.
ശ്രീ.ഇ.കെ.വിജയന്
,,
സി.ദിവാകരന്
,,
കെ.അജിത്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാളിതുവരെ എത്ര
കര്‍ഷക ആത്മഹത്യകളാണ്
നടന്നിട്ടുളളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ആത്മഹത്യ
ചെയ്ത കര്‍ഷകരുടെ
ആശ്രിതര്‍ക്ക് നല്കിയ
സമാശ്വാസ സഹായങ്ങള്‍
എന്തെല്ലാമെന്നറിയിക്കുമോ;
(സി)
കര്‍ഷക
ആത്മഹത്യകള്‍
തടയുന്നതിന് എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ ?
അര്‍ബന്‍
2020 പദ്ധതി
*138.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അര്‍ബന്‍
2020 പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
നഗരങ്ങളുടെ
മുഖച്ഛായ മാറ്റാന്‍
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
;
(ഡി)
പദ്ധതിയുടെ
നിര്‍വ്വഹണത്തിനായി
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ട് ;
വിശദമാക്കുമോ ?
ചക്കയുടെ
ശേഖരണ സംസ്കരണ വിപണന രംഗത്തെ
പദ്ധതികള്‍
*139.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
സി.മോയിന്‍ കുട്ടി
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉല്‍പ്പാദിപ്പിക്കപ്പെടുന്ന
പഴവര്‍ഗ്ഗങ്ങളില്‍
പ്രധാനമായ ചക്കയുടെ
ശേഖരണ സംസ്കരണ വിപണന
രംഗത്ത് കൃഷി വകുപ്പ്
എന്തൊക്കെ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും
എന്തൊക്കെ സഹായങ്ങളാണ്
ഇതിനായി
നല്‍കുന്നതെന്നും
വ്യക്തമാക്കുമോ ;
(ബി)
പ്രതിവര്‍ഷ
ശരാശരി ചക്ക
ഉല്പാദനത്തെയും
ഉപയോഗത്തെയും
സംബന്ധിച്ച വിവരശേഖരണം
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
;
(സി)
പ്രാദേശിക
ഭക്ഷ്യ
വിഭവമെന്നതിലുപരി,
മൂല്യ വര്‍ദ്ധിത
ഉല്പന്നങ്ങള്ക്കുള്ള
വിഭവമെന്ന നിലയില്‍
ഇതിന് പ്രാധാന്യം
നല്കി
ഉപയുക്തമാക്കാന്‍ നടപടി
സ്വീകരിക്കുമോ ?
ബില്ലിംഗ്
സിസ്റ്റം തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിൽ .
*140.
ശ്രീ.പി.കെ.ഗുരുദാസന്
,,
ബി.ഡി. ദേവസ്സി
,,
സി.കൃഷ്ണന്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ബില്ലിംഗ് സിസ്റ്റം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
അനുസൃതമായ ഫണ്ട്
വിനിയോഗം
ഉറപ്പാക്കുമെന്ന്
2013-14 ലെ ബജറ്റില്‍
പ്രഖ്യാപിച്ചിരുന്നുവോ;
(സി)
ബില്ലിംഗ്
സിസ്റ്റം ഇതിന്
അനുസരിച്ചുള്ളതാണോ ;
(ഡി)
പഞ്ചായത്തുകളുടെ
പദ്ധതി നടത്തിപ്പ്
ട്രഷറി
നിയന്ത്രണങ്ങള്‍ക്ക്
വിധേയമാക്കുന്നതും അവയെ
ഇതര സര്‍ക്കാര്‍
വകുപ്പുകളെപ്പോലെ
ആക്കുന്നതും അവയുടെ
സ്വയംഭരണ പദവിയെ
എങ്ങനെയാണ്
ബാധിക്കുന്നത് ; ഇതിന്
ഒരു മാറ്റം വരുത്താന്‍
തയ്യാറാകുമോ?
കാര്‍ഷിക
രംഗത്തെ നൂതന സംരംഭങ്ങള്‍
*141.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
എസ്.ശർമ്മ
,,
രാജു എബ്രഹാം
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
രംഗത്ത്
സംസ്ക്കരണത്തിനും
മൂല്യവര്‍ദ്ധിത
പ്രവര്‍ത്തനങ്ങള്‍ക്കും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
കാര്‍ഷിക
ഉത്പന്നങ്ങളുടെ
വിലയിടിവ് മൂലം പ്രയാസം
അനുഭവിക്കുന്ന
കര്‍ഷകര്‍ക്ക് ഇത്തരം
പ്രവര്‍ത്തനങ്ങള്‍
സഹായകരമാകുമെന്ന്
ബോധ്യപ്പെട്ടിട്ടുണ്ടോ
;
(സി)
പൊതുമേഖലയില്‍
ഇത്തരത്തിലുള്ള
സംരംഭങ്ങള്‍
ഏതൊക്കെയാണ് ; അവയുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ
; അവ എത്രത്തോളം
തൃപ്തികരമാണ്?
ശുചിത്വമിഷന്റെ
പ്രവര്‍ത്തനം
*142.
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
,,
ബി.സത്യന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശുചിത്വമിഷന്
നടപ്പാക്കി വരുന്ന
വിവിധ പദ്ധതികളുടെ
വിശദാംശം നല്‍കാമോ ;
(ബി)
സംസ്ഥാനത്തിന്റെ
പ്രത്യേക പരിതഃസ്ഥിതി
കണക്കിലെടുത്തുകൊണ്ടുള്ള
പദ്ധതികളാണോ
ശുചിത്വമിഷന്
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
നിലവില്‍
പല കോര്‍പ്പറേഷനുകളും
നടപ്പാക്കിവരുന്ന
വികേന്ദ്രീകൃത മാലിന്യ
സംസ്ക്കരണ
പദ്ധതികളുമായി ശുചിത്വ
മിഷന്
സഹകരിക്കുന്നുണ്ടോ ;
വിശദമാക്കാമോ ;
(ഡി)
സംസ്ഥാനം
നേരിടുന്ന
മാലിന്യപ്രശ്നത്തിന്
ശുചിത്വ മിഷന്റെ
പ്രവര്‍ത്തനഫലമായി
നാളിതുവരെ എന്തെങ്കിലും
പരിഹാരം കാണാന്‍
കഴിഞ്ഞിട്ടുണ്ടോ ;
വിശദമാക്കാമോ ?
ബാല
പീഡനം ഒഴിവാക്കാൻ ജാഗ്രതാ
സമിതികള്‍
*143.
ശ്രീ.പി.എ.മാധവന്
,,
അന്‍വര്‍ സാദത്ത്
,,
കെ.മുരളീധരന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
രൂപീകരിച്ചിട്ടുള്ള
ജാഗ്രതാ സമിതികളുടെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ ;
(ബി)
ബാല
പീഡനം ഒഴിവാക്കുന്നതിന്
പ്രസ്തുത സമിതികളെ
എങ്ങനെ
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുവെന്ന്
വിശദമാക്കാമോ ;
(സി)
ഇതുസംബന്ധിച്ച
പഠന റിപ്പോര്‍ട്ടിന്
അംഗീകാരം
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
പഠന റിപ്പോര്‍ട്ടിലെ
ശുപാർശകൾ
നടപ്പാക്കുന്നതിന്
നിയമങ്ങളില്‍
എന്തെല്ലാം
മാറ്റങ്ങളാണ്
വരുത്താനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
നല്‍കുമോ ?
കേരസമൃദ്ധി
പദ്ധതി
*144.
ശ്രീ.സണ്ണി
ജോസഫ്
,,
എ.റ്റി.ജോര്‍ജ്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരസമൃദ്ധി
എന്ന പദ്ധതിയുടെ
പ്രഖ്യാപനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ ;
(സി)
നാളികേര
വികസനത്തിനും കേര
സുഭിക്ഷതയ്ക്കും
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
ഭരണ തലത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കുമോ
?
ഗ്രാമപഞ്ചായത്തു്
പ്രവര്‍ത്തനങ്ങളില്‍
കുടുംബശ്രീയ്ക്ക് പങ്കാളിത്തം
*145.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.സി.ദിവാകരന്
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തു്
പ്രവര്‍ത്തനങ്ങളില്‍
കുടുംബശ്രീക്ക്
കൂടുതല്‍ ചുമതലകള്‍
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ
; എങ്കില്‍ എന്തെല്ലാം
പുതിയ ചുമതലകളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
കുടുംബശ്രീ
നല്കുന്ന സേവനങ്ങളുടെ
പ്രതിഫല നിരക്ക്
നിശ്ചയിച്ചിട്ടുണ്ടോ ;
എങ്കില്‍ അതിന്‍െറ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(സി)
ഗ്രാമപഞ്ചായത്തുകളില്‍
സേവാഗ്രാം
ഫെസിലിറ്റേറ്റര്‍മാരായി
എത്ര പേര്
പ്രവര്‍ത്തിക്കുന്നുണ്ട്
; ഇവരുടെ ചുമതലകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ?
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് പ്രത്യേക
ധനസഹായം
*146.
ശ്രീ.വി.ചെന്താമരാക്ഷന്
,,
കെ. ദാസന്
,,
എസ്.രാജേന്ദ്രന്
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
പിരിച്ചെടുക്കേണ്ട
കെട്ടിട നികുതിയില്‍
കുറവ് വരുത്തിയതുകൊണ്ട്
അവയുടെ വരുമാനം
കുറഞ്ഞതു സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
പദ്ധതികള്‍
തയ്യാറാക്കിയിട്ടുള്ളത്
കെട്ടിടനികുതിയില്‍
മുന്‍നിശ്ചയിച്ച
പ്രകാരം
ലഭിക്കുമായിരുന്ന
വരവിന്റെ
അടിസ്ഥാനത്തിലായിരുന്നു
എന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(സി)
കെട്ടിട
നികുതിയില്‍ കുറവ്
പ്രഖ്യാപിച്ചിട്ടുള്ള
സാഹചര്യത്തിൽ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
പ്രത്യേക ധനസഹായം
നല്കാന് നടപടി
സ്വീകരിക്കുമോ?
തൊഴിലുറപ്പ്
പദ്ധതിയില്‍ ഇലക്ട്രോണിക്
ഫണ്ട് മാനേജ്മെന്റ്
*147.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
പാലോട് രവി
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതിയില്‍
ഇലക്ട്രോണിക് ഫണ്ട്
മാനേജ്മെന്റ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
;
(ബി)
പ്രസ്തുത
സംവിധാനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് ;
(സി)
തൊഴിലാളികള്‍ക്ക്
അക്കൗണ്ട് ഉളള
ബാങ്കുകളിലേക്ക് വേതനം
നേരിട്ട് നല്‍കുന്നതിന്
എന്തെല്ലാം
സൗകര്യങ്ങളാണ് പ്രസ്തുത
സംവിധാനത്തില്‍
ഒരുക്കിയിരിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
ഏതെല്ലാം
സ്ഥാപനങ്ങളാണ് പ്രസ്തുത
സംവിധാനവുമായി
സഹകരിക്കുന്നത് ;
വിശദാംശങ്ങള്‍ നല്‍കുമോ
?
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ നടത്തിപ്പ്
*148.
ശ്രീ.എം.ചന്ദ്രന്
,,
എളമരം കരീം
,,
ജി.സുധാകരന്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനവിഹിതം
കൂടി അടങ്ങുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ നിലവിലുള്ള
ഘടനയില്‍
കേന്ദ്രസര്‍ക്കാര്‍
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടോ ;
ഇതു സംബന്ധിച്ച
വിശദാംശങ്ങള്‍ നല്‍കാമോ
;
(ബി)
നിലവില്‍
സംസ്ഥാന വിഹിതം കൂടി
അടങ്ങുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ
നടത്തിപ്പിനെ
സംബന്ധിച്ച് അവലോകനം
നടത്തിയിട്ടുണ്ടോ ;
(സി)
ഇവയില്‍
സംസ്ഥാന വിഹിതത്തിന്റെ
കൃത്യമായ
നീക്കിയിരുപ്പ്
നടത്താത്തതുമൂലം
അവതാളത്തിലായ
പദ്ധതികള്‍
ഏതൊക്കെയാണെന്നറിയിക്കാമോ
;
(ഡി)
കേന്ദ്രസര്‍ക്കാരിന്റെ
പുതിയ മാനദണ്ഡങ്ങള്‍
പ്രസ്തുത
സാഹചര്യത്തില്‍
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ
നടത്തിപ്പിനെ എങ്ങിനെ
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ
; എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ?
കൃഷി
മൃഗസംരക്ഷണ വകുപ്പുകളുടെ
ഫാമുകളിലെ ജൈവകൃഷി
*149.
ശ്രീ.വി.പി.സജീന്ദ്രന്
,,
എ.റ്റി.ജോര്‍ജ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
മൃഗസംരക്ഷണ
വകുപ്പുകളുടെ
ഫാമുകളില്‍ ജൈവകൃഷി
പ്രോത്സാഹിപ്പിക്കുവാന്‍
ആസൂത്രണം
ചെയ്തിരിക്കുന്ന
കര്‍മ്മ പദ്ധതികള്‍
വിശദമാക്കുമോ ;
(ബി)
ഇതിനായി
പ്രസ്തുത ഫാമുകളില്‍
പശുവളര്‍ത്തല്‍
കേന്ദ്രങ്ങള്‍
തുടങ്ങുന്ന കാര്യം
പരിഗണയിലുണ്ടോ ;
വിശദാംശങ്ങള്‍ നല്‍കുമോ
;
(സി)
പ്രസ്തുത
ഫാമുകളില്‍ ജൈവ
വളങ്ങളും ജൈവ
കീടനാശിനികളും മാത്രം
ഉപയോഗിക്കുന്നുവെന്ന്
ഉറപ്പുവരുത്തുവാനായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കുമോ
;
(ഡി)
പ്രസ്തുത
പദ്ധതികള്‍
നടപ്പാക്കാനായി
നിലവില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍ വിശദമാക്കാമോ
?
ത്രിതല
പഞ്ചായത്തുകളിൽ സോഷ്യല്‍
ഓഡിറ്റിംഗ്
*150.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ത്രിതല
പഞ്ചായത്തുകളുടെ
ഇതുവരെയുള്ള
പ്രവര്‍ത്തനങ്ങള്‍
അവലോകനം നടത്തി,
കൂടുതല്‍
ജനോപകാരപ്രദമായ
രീതിയില്‍ പ്രസ്തുത
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
നടത്തുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
പഞ്ചായത്തുകളിലെ
പദ്ധതി നിര്‍വ്വഹണം,
ആനുകൂല്യങ്ങളുടെ വിതരണം
എന്നിവ സുതാര്യവും
അഴിമതിരഹിതവുമാക്കുന്നതിന്
സോഷ്യല്‍ ഓഡിറ്റിംഗ്,
പദ്ധതിനിര്‍വ്വഹണം
സംബന്ധിച്ച ബുക്ക്
ലെറ്റ് ഗ്രാമസഭയില്‍
സമര്‍പ്പിക്കല്‍,
സര്‍പ്രെെസ്
ഇന്സ്പെക്ഷന്
തുടങ്ങിയവ കൂടുതല്‍
കാര്യക്ഷമമായി
നടപ്പാക്കുമോ ?