നെല്‍വയല്‍
നീര്‍ത്തട സംരക്ഷണ നിയമം
*91.
ശ്രീ.തോമസ്
ചാണ്ടി
,,
എ. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെല്‍വയല്‍
നീര്‍ത്തട സംരക്ഷണ
നിയമത്തില്‍
നിഷ്ക്കര്‍ഷിക്കുന്ന
ഡാറ്റാ ബാങ്കുകള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
; ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ ;
(ബി)
ഡാറ്റാ
ബാങ്കുകള്‍
പൂര്‍ത്തിയാക്കാത്തത്
ബോധപൂര്വ്വമാണെന്നുള്ള
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഡാറ്റാ
ബാങ്കുകള്‍
പൂര്‍ത്തിയാക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ;
(സി)
ഡാറ്റാ
ബാങ്ക് ഒത്തു
നോക്കാനുള്ള ഉപഗ്രഹ
ചിത്രങ്ങള്‍
വാങ്ങുന്നതിനുള്ള തുക
ബജറ്റില്‍
വകയിരുത്തിയിരുന്നോ ;
ഏങ്കില്‍ എത്ര തുകയാണ്
ഇതിനായി
വകയിരുത്തിയിരുന്നതെന്ന്
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
തുക മുഴുവന്‍
ചെലവഴിച്ചിരുന്നോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ ?
റേഷന്‍
കടകളിലൂടെ വിതരണം ചെയ്യുന്ന
ഭക്ഷ്യവസ്തുക്കളുടെ
വകമാറ്റല്‍
*92.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എം.എ.ബേബി
,,
പുരുഷന് കടലുണ്ടി
,,
എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളിലൂടെ വിതരണം
ചെയ്യുന്നതിന്
അനുവദിക്കുന്ന
ഭക്ഷ്യവസ്തുക്കള്‍
വകമാറ്റി
വില്‍ക്കപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കേന്ദ്ര
ധനകാര്യവകുപ്പ് മന്ത്രി
പാര്‍ലമെന്റില്‍ വെച്ച
റിപ്പോര്‍ട്ടില്‍ ഇതു
സംബന്ധിച്ച
പരാമര്‍ശമുള്ളതായി
അറിയാമോ ; കഴിഞ്ഞ
സാമ്പത്തിക വർഷം
ഏതെല്ലാം റേഷന്‍
വസ്തുക്കള്‍ എത്ര
അളവില്‍ വകമാറ്റി എന്ന്
കണക്കാക്കിയിട്ടുണ്ടോ ;
വിശദമാക്കാമോ ;
(സി)
ഇത്
തടയുന്നതിന് നിലവില്‍
എന്തെല്ലാം
സംവിധാനങ്ങളാണുള്ളത്;
അവ ഫലപ്രദമായി
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന
വിലയിരുത്തല്‍
നടത്താറുണ്ടോ ;
(ഡി)
റേഷന്‍
വസ്തുക്കളുടെ സംഭരണവും
വിതരണവും സംബന്ധിച്ച്
പരിശോധനകള്‍
നടത്താറുണ്ടോ ;
(ഇ)
സംസ്ഥാനത്തിനു
ലഭിക്കുന്ന റേഷന്‍
സാധനങ്ങള്‍
വകമാറ്റുന്നത്
തടയുന്നതിനും യഥാസമയം
വിതരണം നടത്തുന്നതിനും
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ ?
പൊതുമരാമത്ത്
വകുപ്പില്‍ നടപ്പാക്കിയ പുതിയ
പദ്ധതികള്‍
*93.
ശ്രീ.റ്റി.യു.
കുരുവിള
,,
സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്‍െറ
കാലത്ത് പൊതുമരാമത്ത്
വകുപ്പില്‍ എന്തെല്ലാം
പുതിയ പദ്ധതികളാണ്
നടപ്പാക്കിയതെന്ന്
വ്യക്തമാക്കുമോ ;
(ബി)
വകുപ്പിന്‍െറ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
കാലോചിതമായ
പരിഷ്ക്കാരങ്ങള്‍
നടപ്പാക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ ;
വിശദാംശം ലഭ്യമാക്കുമോ
?
ഹോട്ടലുകളിലെ
വില വര്‍ദ്ധനവ്
*94.
ശ്രീ.സാജു
പോള്‍
,,
പി.ശ്രീരാമകൃഷ്ണന്
,,
ബി.സത്യന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോട്ടലുകളില്‍
ഭക്ഷണ പദാര്‍ത്ഥങ്ങളുടെ
വില യാതൊരു
മാനദണ്ഡവുമില്ലാതെ
വര്‍ദ്ധിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വില
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
പ്രഖ്യാപിച്ചിരിക്കുന്നത്
; ആയത് നടപ്പിലാക്കാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
തൃപ്തി
ന്യായവില ഭക്ഷണശാലകള്‍
താലൂക്കുകള്‍ തോറും
ആരംഭിക്കുമെന്ന ബജറ്റ്
പ്രഖ്യാപനം
നടപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ ;
ഇല്ലെങ്കില്‍
കാരണമെന്തെന്ന്
വിശദമാക്കാമോ;
(ഡി)
ഹോട്ടലുകളിലെ
വില
നിയന്ത്രിക്കുന്നതിന്
നിയമ നിര്‍മ്മാണം
പിരഗണനയിലുണ്ടോ ;
വിശദമാക്കാമോ ;
(ഇ)
ഹോട്ടലുകളിലെ
അന്യായ വില തടയുന്നതിന്
എന്തെങ്കിലും പുതിയ
സംവിധാനങ്ങള്‍
ആലോചനയിലുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ?
അദ്ധ്യാപക
പാക്കേജ്
*95.
ശ്രീ.ഹൈബി
ഈഡന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
പി.എ.മാധവന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അദ്ധ്യാപക
പാക്കേജിന് രൂപം
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
;
(ബി)
അദ്ധ്യാപക
പാക്കേജ് വഴി
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
പാക്കേജിലെ
പ്രധാന വിഷയങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ ;
(ഡി)
പാക്കേജ്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
കയര്‍
വ്യവസായത്തിന്റെ പുരോഗതി
*96.
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.മാത്യു
റ്റി.തോമസ്
,,
സി.കെ.നാണു
,,
ജോസ് തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായത്തിന്റെ
നിലനില്‍പ്പിനും
പുരോഗതിക്കും വേണ്ടി
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
എങ്കില്‍
ആയത് സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ?
സപ്ലൈകോ
വഴിയുളള നെല്ല് സംഭരണം
*97.
ശ്രീ.എ.എം.
ആരിഫ്
,,
വി.ചെന്താമരാക്ഷന്
,,
സി.കെ സദാശിവന്
,,
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
നടത്തിയ നെല്ല്
സംഭരണത്തില്‍
കര്‍ഷകര്‍ക്ക്
നെല്ലിന്റെ വില
നല്കാനുണ്ടോ ;
എങ്കില്‍ എത്ര തുകയാണ്
നല്‍കാനുള്ളതെന്ന്
അറിയിക്കാമോ ;
(ബി)
ഈ
സീസണില്‍ സപ്ലൈകോ എത്ര
ടണ്‍ നെല്ലാണ്
സംഭരിച്ചതെന്നറിയിക്കാമോ
;
(സി)
എന്ത്
നിരക്കിലാണ് സംഭരണം
നടത്തിയത് ; സംസ്ഥാനം
വിഹിതം
നല്കാത്തതിനാല്
കേന്ദ്ര വിഹിതം മാത്രം
വിതരണം ചെയ്തിട്ടുണ്ടോ
; വ്യക്തമാക്കാമോ ;
(ഡി)
പി.ആര്.എസ്.
വായ്പാ പദ്ധതി കൊണ്ട്
ഉദ്ദേശിച്ചിരുന്നത്
എന്തായിരുന്നു ;
അതിന്റെ ലക്ഷ്യം
നേടാനായിട്ടുണ്ടോ ;
വിശദമാക്കാമോ ?
റോഡ്
വികസന പദ്ധതി
T *98.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
വികസന പദ്ധതി ഏത് ഘട്ടം
വരെയായി എന്ന്
വ്യക്തമാക്കാമോ ;
(ബി)
റോഡുകളുടെ
പുനരുദ്ധാരണത്തിന്
നിലവില്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
; വിശദാംശങ്ങള്‍
നല്‍കുമോ ;
(സി)
പ്രസ്തുത
നവീകരണ
പ്രവര്‍ത്തനങ്ങള്‍
എപ്രകാരം
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത് ;
വ്യക്തമാക്കുമോ?
ലൈറ്റ്
മെട്രൊ പദ്ധതി
*99.
ശ്രീ.വി.ശിവന്‍കുട്ടി
,,
കോടിയേരി ബാലകൃഷ്ണന്
,,
എളമരം കരീം
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈറ്റ്
മെട്രൊ പദ്ധതി
പ്രവർത്തനം
ആരംഭിച്ചിട്ടുണ്ടോ ;
ഏതെല്ലാം നഗരങ്ങളിലാണ്
പദ്ധതി
നടപ്പിലാക്കുന്നത് ;
(ബി)
പദ്ധതിക്ക്
എന്തു തുക ചെലവ്
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്
; ആവശ്യമായ തുക
വകയിരുത്തിയിട്ടുണ്ടോ ;
വിശദമാക്കാമോ ; പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്
;
(സി)
പദ്ധതിയുടെ
പ്രവർത്തനം
ഡി.എം.ആര്.സി. യെ
ഏല്‍പ്പിക്കുന്നതു
സംബന്ധിച്ച്
വകുപ്പുകള്‍ തമ്മില്‍
തര്‍ക്കം
നിലനില്‍ക്കുന്നുണ്ടോ ;
ഇത് സംബന്ധിച്ച്
ധനകാര്യ വകുപ്പിന്റെ
അഭിപ്രായം
എന്തായിരുന്നു ;
വിശദമാക്കാമോ ;
(ഡി)
മോണോ
റെയില്‍ പദ്ധതി
പൂര്‍ണ്ണമായും
ഉപേക്ഷിക്കുകയുണ്ടായോ ;
ഈ പദ്ധതിക്കായി ഇതിനകം
എന്തു തുക ചെലവായി
എന്ന് വെളിപ്പെടുത്താമോ
;
(ഇ)
മോണോ
റെയില്‍ പദ്ധതിയുടെ
സാദ്ധ്യത സംബന്ധിച്ച്
സമഗ്ര പഠനം
നടത്തിയിരുന്നോ ;
എങ്കില്‍ ഈ പദ്ധതിയുടെ
പ്രവര്‍ത്തനം
അവസാനിപ്പിക്കേണ്ടി
വന്ന സാഹചര്യം
വിശദമാക്കാമോ ?
ഭൂനിയമങ്ങളില്‍
ഭേദഗതി
*100.
ശ്രീ.സി.ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
കെ.രാജു
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂനിയമങ്ങളില്‍
ഭേദഗതി വരുത്താനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
നിയമങ്ങളില്‍
എന്തെല്ലാം ഭേദഗതികളാണ്
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഭേദഗതികള്‍
സാമൂഹ്യ-പാരിസ്ഥിതിക
രംഗത്തെ ഏതെല്ലാം
തരത്തില്‍ ബാധിക്കുന്നു
എന്നതിനെക്കുറിച്ച്
വിശദവിവരം നല്‍കുമോ ;
(സി)
കൃഷിഭൂമി
വ്യാവസായികാവശ്യത്തിന്
ഉപയോഗിക്കാന്‍
ഭൂനിയമങ്ങളില്‍
ആവശ്യമായ ഭേദഗതി കൊണ്ടു
വന്നിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ?
സ്റ്റേറ്റ്
കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷന്‍
റിസര്‍ച്ച് ആന്റ്
ട്രെയിനിംഗിന്റെ
റിപ്പോര്‍ട്ട്
*101.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.ചന്ദ്രശേഖരന്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
മേഖലയില്‍ സ്റ്റേറ്റ്
കൗണ്‍സില്‍ ഓഫ്
എഡ്യൂക്കേഷന്‍
റിസര്‍ച്ച് ആന്റ്
ട്രെയിനിംഗ് നടത്തിയ
പഠനത്തിന്റെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
(ബി)
പ്രൈമറി,
അപ്പര്‍ പ്രൈമറി
വിഭാഗങ്ങളില്‍ പഠന
നിലവാരം കുറഞ്ഞു
വരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ ;
എങ്കില്‍ പ്രസ്തുത പഠന
റിപ്പോര്‍ട്ടിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
കുട്ടികള്‍ക്ക്
ആരോഗ്യകരമായ സാമൂഹ്യജീവിത പഠന
പരിശീലനം
*102.
ശ്രീ.കെ.എം.ഷാജി
,,
പി.ഉബൈദുള്ള
,,
പി.ബി. അബ്ദുൾ റസാക്
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസത്തോടൊപ്പം
ആരോഗ്യകരമായ
സാമൂഹ്യജീവിത പാഠങ്ങളും
കൂടി കുട്ടികള്‍ക്ക്
ലഭ്യമാക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
വിദ്യാഭ്യാസ വകുപ്പിനു
കീഴില്‍
നടപ്പാക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
സ്ത്രീ
സംരക്ഷണ നിയമങ്ങള്‍
കൂടുതല്‍
കര്‍ക്കശമാക്കിയിട്ടും
പെണ്‍കുട്ടികള്‍ക്കും
സ്ത്രീകള്‍ക്കും
നേരെയുള്ള
അതിക്രമങ്ങള്‍
വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍,
കുട്ടികളില്‍ സാമൂഹിക
അച്ചടക്കവും
എതിര്‍ലിംഗക്കാരോടുള്ള
ആദരവും വളര്‍ത്തും
വിധമുള്ള പരിശീലനം
പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
അതിനായുള്ള
പഠനങ്ങള്‍ക്ക് ആരംഭം
കുറിക്കുമോ?
റോഡുകളുടെ
നവീകരണ പ്രവൃത്തികളും
കരാറുകാരുടെ കുടിശ്ശികയും
*103.
ശ്രീ.ബി.ഡി.
ദേവസ്സി
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.സി.കൃഷ്ണന്
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമ്പത്തിക
പ്രതിസന്ധി
പൊതുമരാമത്ത്
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളെ
എങ്ങനെയെല്ലാം
ബാധിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ ;
(ബി)
റോഡുകളുടെ
നവീകരണ പ്രവൃത്തികള്‍
സ്തംഭിച്ചതു മൂലം
റോഡപകടങ്ങളും
അപകടമരണങ്ങളും
നിത്യസംഭവമായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
കരാറുകളുടെ
ബില്‍ കുടിശ്ശികയായത്
റോഡ് നവീകരണത്തെയും
അറ്റകുറ്റപ്പണികളെയും
ബാധിച്ചിട്ടുള്ളത്
പരിശോധിച്ചിട്ടുണ്ടോ ;
കരാറുകാര്‍ക്ക് എത്ര
തുക കുടിശ്ശിക
നല്‍കാനുണ്ടെന്ന്
അറിയിക്കാമോ ;
(ഡി)
കരാറുകാര്‍ക്ക്
നല്‍കാനുള്ള കുടിശ്ശിക
ബില്‍ ഡിസ്കൗണ്ടിംഗ്
സമ്പ്രദായം വഴി
നല്‍കുന്നതിന്
ആലോചിക്കുന്നുണ്ടോ ;
ഇത് കരാറുകാര്‍
അംഗീകരിച്ചിട്ടുണ്ടോ ;
(ഇ)
കരാറുകാരുടെ
കുടിശ്ശിക തീര്‍ത്ത്
നിര്‍മ്മാണപ്രവൃത്തികള്‍
ത്വരിതപ്പെടുത്തുന്നതിനും
അതുവഴി റോഡപകടങ്ങള്‍
കുറയ്ക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ ?
പെട്രോള്‍,
ഡീസല്‍ സെസ് വഴി ലഭ്യമാകുന്ന
തുക
*104.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെട്രോളിനും
ഡീസലിനും പുതുതായി
ഏര്‍പ്പെടുത്തിയ സെസ്
പ്രകാരമുള്ള തുകയില്‍
എത്ര രൂപയാണ്
പ്രതിവര്‍ഷം
പൊതുമരാമത്ത് വകുപ്പിന്
ലഭിക്കുക എന്ന്
വ്യക്തമാക്കുമോ ;
(ബി)
ഈ
തുക എപ്രകാരമാണ്
ചെലവഴിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
ദേശീയ
ഭക്ഷ്യ സുരക്ഷാ നിയമം
*105.
ശ്രീ.കെ.അച്ചുതന്
,,
ബെന്നി ബെഹനാന്
,,
ആര് . സെല്‍വരാജ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യ സുരക്ഷാ നിയമം
സംസ്ഥാനത്ത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഇതിനായി
ഗുണഭോക്താക്കളെ
കണ്ടെത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഭക്ഷ്യസുരക്ഷാ
നിയമം
നടപ്പാക്കുമ്പോള്‍
ഉണ്ടാകാനിടയുള്ള
ദോഷങ്ങള്‍
ദൂരീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
നിയമം
നടപ്പാക്കുമ്പോള്‍
ഇപ്പോള്‍ ബി.പി.എല്‍.
വിഭാഗത്തില്‍
ഉള്ളവരേയും എ.പി.എല്‍
വിഭാഗത്തിലെ
അര്‍ഹതയുള്ളവരെയും
ഗുണഭോക്തൃ ലിസ്റ്റില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
എസ്.എസ്.എല്‍.സി.
ഫലപ്രഖ്യാപനത്തിലെ പിഴവുകള്‍
*106.
ശ്രീ.എം.എ.ബേബി
,,
ആര്. രാജേഷ്
,,
ടി.വി.രാജേഷ്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
വര്‍ഷത്തെ
എസ്.എസ്.എല്‍.സി.
ഫലപ്രഖ്യാപനത്തില്‍
പിഴവുകള്‍
ഉണ്ടാകാനിടയായ സാഹചര്യം
വിശദമാക്കാമോ ;
(ബി)
മൂല്യ
നിര്‍ണ്ണയം സംബന്ധിച്ച്
അദ്ധ്യാപക സംഘടനകളുടെ
അഭിപ്രായം
പരിഗണിച്ചിരുന്നുവോ ;
(സി)
എസ്.എസ്.എല്‍.സി.
ഫലം തയ്യാറാക്കുന്നതിന്
മുന്‍പരിചയമില്ലാത്തവരും
യോഗ്യരല്ലാത്തവരുമായ
ഉദ്യോഗസ്ഥരെ
താല്ക്കാലികാടിസ്ഥാനത്തില്
നിയമിച്ചിരുന്നോ ;
വിശദാംശം നല്‍കാമോ ;
(ഡി)
പ്രസ്തുത
പിഴവുകള്‍ സംബന്ധിച്ച
ഡി.പി.എെ.യുടെ
വിശദീകരണം ലഭ്യമാക്കുമോ
;
(ഇ)
എസ്.എസ്.എല്‍.സി.
മൂല്യനിര്‍ണ്ണയം മുതല്‍
ഫലപ്രഖ്യാപനം വരെ
നടന്നിട്ടുളള
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച് അന്വേഷണം
നടത്തുന്നതിനും
എസ്.എസ്.എല്‍.സി
പരീക്ഷയുടെ വിശ്വാസ്യത
വീണ്ടെടുക്കുന്നതിനും
നടപടി സ്വീകരിക്കുമോ ?
കായല്‍
കൈയ്യേറ്റം
*107.
ശ്രീ.എം.ഉമ്മര്‍
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
സി.മോയിന്‍ കുട്ടി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളപ്പിറവിക്കു
ശേഷമുണ്ടായിട്ടുള്ള
കായല്‍
കൈയ്യേറ്റങ്ങളെക്കുറിച്ച്
എപ്പോഴെങ്കിലും
കണക്കെടുപ്പു
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ ;
(ബി)
കായല്‍,
തോട് എന്നിവ നികത്തി
കൈയ്യേറ്റം നടത്തി
കൈവശപ്പെടുത്തുന്ന
ഭൂമിക്ക് തണ്ടപ്പേര്
നമ്പര്‍
തരപ്പെടുത്തിക്കൊടുത്ത്
കൈമാറ്റ സൗകര്യം
നല്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
അന്വേഷണം
നടത്തിയിട്ടുണ്ടോ ;
(സി)
കേരളപ്പിറവിക്കുശേഷം
കായലോരങ്ങളില്‍,
കരഭൂമിയുടെ
വിസ്തൃതിയില്‍
ഉണ്ടായിട്ടുള്ള
വര്‍ദ്ധന കണ്ടെത്താന്‍,
നിഷ്പക്ഷരായ
ഉദ്യോഗസ്ഥരുടെ സംഘത്തെ
നിയോഗിക്കുമോ ?
സി.ബി.എസ്.ഇ.
സ്കൂളുകള്‍ക്ക് അംഗീകാരം
*108.
ശ്രീ.എം.
ഹംസ
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനധികൃതമായി
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍ക്ക്
അംഗീകാരം നല്‍കുന്നത്
സംബന്ധിച്ച സര്‍ക്കാര്‍
നയമെന്തെന്ന്
വ്യക്തമാക്കാമോ ;
(ബി)
സി.ബി.എസ്.ഇ.
സ്കൂളുകള്‍ക്ക്
അംഗീകാരം നല്‍കുന്നത്
സംബന്ധിച്ച ചട്ടങ്ങളിലെ
വ്യവസ്ഥകള്‍
എന്തെല്ലാമാണ് ;
(സി)
അനധികൃതമായി
പ്രവര്‍ത്തിക്കുന്ന
സി.ബി.എസ്.ഇ
സ്കൂളുകള്‍ക്ക് ഈ
വര്‍ഷം അംഗീകാരം
നല്‍കിയിട്ടുണ്ടോ ; ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ഇത്തരത്തിലുള്ള എത്ര
സ്കൂളുകള്‍ക്കാണ്
അംഗീകാരം
നല്‍കിയിട്ടുള്ളത് ;
(ഡി)
ഇതു
സംബന്ധിച്ച വ്യവസ്ഥകള്‍
പാലിച്ചിട്ടാണോ ഈ
സ്കൂളുകള്‍ക്ക് എല്ലാം
അംഗീകാരം
നല്‍കിയിട്ടുള്ളത് ;
വിശദമാക്കാമോ ;
(ഇ)
സംസ്ഥാനത്ത്
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
സ്കൂളുകളുടെ
എണ്ണമെത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ ;
(എഫ്)
അനധികൃത
സ്കൂളുകള്‍ക്ക്
അംഗീകാരം
നല്‍കുന്നതിനെതിരെ
സമീപത്തുള്ള
സര്‍ക്കാര്‍, എയ്ഡഡ്
സ്കൂളുകളുടെയും
തദ്ദേശസ്ഥാപനങ്ങളുടെയും
ആക്ഷേപങ്ങള്‍
ഉണ്ടായിട്ടുണ്ടോ ; അവ
അവഗണിച്ചത്
എന്തുകൊണ്ടായിരുന്നു ;
വിശദമാക്കാമോ ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
*109.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
അന്‍വര്‍ സാദത്ത്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ ;
പദ്ധതി മുഖേന
കൈവരിക്കാനുദ്ദേശിക്കുന്ന
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ;
(ബി)
ഭൂരഹിതര്‍ക്ക്
നല്കാന് ഭൂമി
കണ്ടെത്തുന്നതിനും
വിതരണം ചെയ്യുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
ഏര്‍പ്പെടുത്തിയിരിക്കുന്ന
ക്രമീകരണങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
മിഷന് 676 ല്‍
ഉള്‍ക്കൊളളിച്ചിട്ടുളള
കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ?
ഭക്ഷ്യ
വസ്തുക്കളിലെ വിഷാംശം
*110.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
സി.മോയിന്‍ കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
വസ്തുക്കളിലെ
കീടനാശിനികളും, മറ്റു
രാസ വസ്തുക്കളും മൂലം
ജനങ്ങളുടെ ആരോഗ്യം
നശിച്ച്
മരണപ്പെടുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ ഭക്ഷ്യ
വകുപ്പ് എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ജൈവ
ഉല്പന്നങ്ങളെന്ന്
പരസ്യപ്പെടുത്തി
കൂടുതല്‍ വില ഈടാക്കി
വില്പന നടത്തുന്ന
പച്ചക്കറികളും,
അരിയുമുള്പ്പടെയുള്ള
ഭക്ഷ്യവസ്തുക്കളില്‍
പലതും വിഷാംശവും, മറ്റ്
രാസമാലിന്യങ്ങളും
നിറഞ്ഞതാണെന്ന
പരാതികളില്‍ വകുപ്പ്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
ഇത്തരം
തട്ടിപ്പുകള്‍ക്കെതിരെ
ഫലപ്രദമായ നടപടി
സ്വീകരിക്കുമോ?
വിജിലന്‍സ്
അന്വേഷണം നേരിടുന്ന വൈസ്
ചാന്‍സലര്‍മാര്‍
*111.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
പി.ശ്രീരാമകൃഷ്ണന്
,,
കെ.സുരേഷ് കുറുപ്പ്
,,
വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍വ്വകലാശാലകളില്‍
വെെസ് ചാന്‍സലര്‍
ഉള്‍പ്പെടെ ഉന്നത
പദവിയിലുള്ളവര്‍ വിവിധ
കേസുകളില്‍ പ്രതികളായി
അന്വേഷണം നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏതെല്ലാം
സര്‍വ്വകലാശാലകളില്‍
ഇത്തരത്തിലുള്ള
അന്വേഷണം
നടക്കുന്നുണ്ടെന്ന്
വിശദമാക്കാമോ; പ്രതി
ചേര്‍ക്കപ്പെട്ടവര്‍
ആരെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
കോഴിക്കോട്
സര്‍വ്വകലാശാലാ
വെെസ്ചാന്സലര്ക്കെതിരെ
വിജിലന്‍സ്
അന്വേഷണത്തിന് കോടതി
ഉത്തരവ് നല്കിയതു
സംബന്ധിച്ച് വിവരം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ;
(ഡി)
വെെസ്ചാന്സലര്ക്കെതിരെ
വിജിലന്‍സ്
അന്വേഷണത്തിന് കോടതി
ഉത്തരവ് നല്‍കാനിടയായ
കാരണങ്ങള്‍
വിശദമാക്കാമോ;
(ഇ)
അന്വേഷണം
നേരിടുന്ന
വെെസ്ചാന്സലര്മാര്
ഉള്‍പ്പെടെയുള്ള
ഉന്നതരെ തല്‍സ്ഥാനത്തു
നിന്നു നീക്കം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
റവന്യൂ
അദാലത്ത്
*112.
ശ്രീ.മോന്‍സ്
ജോസഫ്
,,
റ്റി.യു. കുരുവിള
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
വകുപ്പ് നടത്തിയ റവന്യൂ
അദാലത്ത് വിജയകരമായ
സ്ഥിതിക്ക് ഇത്തരം
അദാലത്തുകള്‍ ആറ്
മാസത്തിലൊരിക്കല്‍
നടത്തുന്നതിന് നടപടി
ഉണ്ടാകുമോ ; വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
വില്ലേജ്-താലൂക്ക്
ഓഫീസുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
ജനകീയവും
സുതാര്യവുമാക്കുന്നതിന്
എന്തെല്ലാം പുതിയ
നടപടികള്‍
ഉണ്ടാകുമെന്ന്
വ്യക്തമാക്കുമോ ?
ലൈറ്റ്മെട്രോ
പദ്ധതി
T *113.
ശ്രീ.ഇ.കെ.വിജയന്
,,
സി.ദിവാകരന്
,,
വി.ശശി
,,
കെ.രാജു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലൈറ്റ്മെട്രോ പദ്ധതി
പൊതു-സ്വകാര്യ
പങ്കാളിത്തത്തോടെ
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പൊതു-സ്വകാര്യ
പങ്കാളിത്തത്തോടെയുള്ള
ഈ പദ്ധതി ഡി.എം.ആര്.സി
അംഗീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അംഗീകരിക്കാത്തതെന്തുകൊണ്ടാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
ലൈറ്റ്
മെട്രോ പദ്ധതി സ്വകാര്യ
പങ്കാളിത്തത്തോടെ
നടപ്പിലാക്കിയാലുണ്ടാകുന്ന
ഭവിഷ്യത്തുകളെ
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
റോഡ്
യൂസര്‍ പെര്‍സെപ്ഷന്‍
സര്‍വ്വേ
*114.
ശ്രീ.പി.എ.മാധവന്
,,
വി.ഡി.സതീശന്
,,
ലൂഡി ലൂയിസ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
യൂസര്‍ പെര്‍സെപ്ഷന്‍
സര്‍വ്വേ നടത്താന്‍
കെ.എസ്.ടി.പി.
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വിശദമാക്കുമോ ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
ജനഹിതമറിയാനുളള
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
സര്‍വ്വേയില്‍
ഉള്‍ക്കൊളളിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ ;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
പുതിയ
അധ്യയന വര്‍ഷത്തേക്കുള്ള
പാഠപുസ്തകങ്ങളുടെ അച്ചടി
*115.
ശ്രീ.വി.ശശി
,,
സി.ദിവാകരന്
,,
കെ.അജിത്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
അധ്യയന
വര്‍ഷത്തേക്കുള്ള
പാഠപുസ്തകങ്ങളുടെ
അച്ചടി
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ അച്ചടി
വൈകാന്‍ ഇടയായ
സാഹചര്യങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒന്നു
മുതല്‍ പത്തു വരെയുള്ള
ക്ലാസ്സുകളിലെ
കുട്ടികള്‍ക്കായി എത്ര
പാഠപുസ്തകങ്ങളാണ്
അച്ചടിക്കാനുള്ളത്;
ഇതില്‍ ആദ്യഘട്ടത്തില്‍
ആവശ്യമായ പുസ്തകങ്ങളുടെ
എണ്ണം എത്ര;
(സി)
പാഠപുസ്തക
അച്ചടിയിലെ പ്രതിസന്ധി
പരിഹരിച്ച്
പുസ്തകങ്ങള്‍ യഥാസമയം
വിദ്യാര്‍ത്ഥികള്‍ക്ക്
എത്തിച്ചു
കൊടുക്കുന്നതിന് എന്തു
സംവിധാനമാണുള്ളതെന്ന്
വിശദമാക്കുമോ?
അന്യസംസ്ഥാനങ്ങളിലുള്ള
കേരളത്തിന്റെ ഭൂമി
*116.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.മുഹമ്മദുണ്ണി ഹാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളിലുള്ള
സംസ്ഥാനത്തിന്
അവകാശപ്പെട്ട ഭൂമി
അന്യാധീനപ്പെട്ടുകൊണ്ടിരിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ?
(ബി)
സംസ്ഥാനത്തിന്
അവകാശപ്പെട്ട
അത്തരംഭൂമി ഏതൊക്കെ
വകുപ്പുകളുടെ
കീഴിലാണുള്ളതെന്നത്
സംബന്ധിച്ച പൂര്‍ണ്ണ
വിവരം
ശേഖരിച്ചിട്ടുണ്ടോ ;
(സി)
സംസ്ഥാന
രൂപീകരണവേളയില്‍
അന്യസംസ്ഥാനങ്ങളിലും
ഡല്ഹിയിലുമുണ്ടായിരുന്ന
സംസ്ഥാനത്തിന്റെ
ഭൂമിയില്‍ എത്രത്തോളം
കുറവുണ്ടായിട്ടുണ്ടെന്നതു
സംബന്ധിച്ച വിവരം
ലഭ്യമാണോ ; എങ്കില്‍
വിശദമാക്കുമോ?
റോഡുകളുടെ
ശോച്യാവസ്ഥ
*117.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
കെ.രാധാകൃഷ്ണന്
,,
എം.ചന്ദ്രന്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗതാഗതയോഗ്യമല്ലാത്ത
തരത്തില്‍ തകര്‍ന്ന
നിലയിലായ റോഡുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇതിനുള്ള
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ബി)
പുതുതായി
പണി പൂര്‍ത്തിയാക്കിയ
പാതകള്‍ പോലും
തകരാനിടയായ സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ
;
(സി)
പ്രസ്തുത അവസ്ഥയ്ക്ക്
കാരണമെന്തെന്നു
വിശദമാക്കുമോ ;
(ഡി)
ഗതാഗതയോഗ്യമല്ലാത്ത
റോഡുകളില്‍ അപകടങ്ങളും
അത് മൂലമുള്ള മരണങ്ങളും
പതിവാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ അവ
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
സപ്ലെെകോ
വിതരണം ചെയ്യുന്ന അവശ്യ
വസ്തുക്കളുടെ വില വര്‍ദ്ധനവ്
*118.
ശ്രീ.എസ്.ശർമ്മ
,,
എളമരം കരീം
,,
കെ.വി.വിജയദാസ്
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലെെകോ
വഴി വില്‍ക്കുന്ന
അവശ്യവസ്തുക്കളുടെ വില
വര്‍ദ്ധിപ്പിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇതു സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
സപ്ലെെകോയ്ക്ക്
നല്‍കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ ;
(ബി)
ഏതെല്ലാം
ഉല്പന്നങ്ങള്ക്ക് എത്ര
ശതമാനം നിരക്കിലാണ്
വര്‍ദ്ധനവ്
നടപ്പാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
എത്രാമത്തെ തവണയാണ്
സപ്ലെെകോ വിതരണം
ചെയ്യുന്ന
വസ്തുക്കള്‍ക്ക് വില
വര്‍ദ്ധിപ്പിക്കുന്നത്
; വിശദമാക്കാമോ ;
(ഡി)
പൊതു
മാര്‍ക്കറ്റില്‍
വിലക്കയറ്റം
നിയന്ത്രണാതീതമായി
തുടര്‍ന്നു
കൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍
സപ്ലെെകോ വഴി
വില്‍ക്കുന്ന
ഉല്പന്നങ്ങളുടെ വില
കുറയ്ക്കുന്ന കാര്യം
പരിഗണിക്കുമോ ?
പാതയോരങ്ങളിലെ
മദ്യശാലകളും പരസ്യങ്ങളും
*119.
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.പി.തിലോത്തമന്
,,
വി.എസ്.സുനില്‍ കുമാര്‍
,,
ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
- സംസ്ഥാന
പാതയോരങ്ങളിലെ
മദ്യശാലകള്‍ നീക്കം
ചെയ്യണമെന്ന് റോഡ്
സുരക്ഷയുമായി
ബന്ധപ്പെട്ട് സുപ്രീം
കോടതി നിയമിച്ച മൂന്നംഗ
സമിതി ശുപാര്‍ശ
ചെയ്തിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇതു
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ ;
(ബി)
പാതയോരങ്ങളില്‍
നിന്ന് പരസ്യങ്ങള്‍
നീക്കം ചെയ്യുന്നതിനും
കയ്യേറിയ നടപ്പാതകള്‍
ഒഴിപ്പിക്കുന്നതിനും
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശം
നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ?
പാചകവാതക
വിതരണം സുഗമമാക്കാന്‍
താലൂക്ക് തലത്തില്‍
അദാലത്തുകള്‍
*120.
ശ്രീ.വി.പി.സജീന്ദ്രന്
,,
വര്‍ക്കല കഹാര്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാചകവാതക
വിതരണം
സുഗമമാക്കുന്നതിന്റെ
ഭാഗമായി താലൂക്ക്
തലത്തില്‍ അദാലത്തുകള്‍
സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ജില്ലാതല
ഓപ്പണ്‍ ഫോറത്തില്‍
ഉപഭോക്താക്കള്‍ക്ക്
തര്‍ക്ക പരിഹാരത്തിന്
പോകേണ്ട അവസ്ഥ
ഇത്തരത്തിലുള്ള
താലൂക്ക് അദാലത്തുകള്‍
മുഖേന ഒഴിവാക്കുമോ;
(സി)
താലൂക്ക്തല
അദാലത്തുകളില്‍ ഓയില്‍
കമ്പനി
പ്രതിനിധികള്‍ക്ക്
പുറമെ ഏതെല്ലാം
വകുപ്പുകളിലെ
ഉദ്യോഗസ്ഥരെയാണ്
ഉള്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(ഡി)
താലൂക്ക്തല
അദാലത്തുകള്‍
സംഘടിപ്പിക്കുവാന്‍
തീരുമാനമെടുത്തിട്ടില്ലെങ്കില്‍
ഇക്കാര്യം
പരിഗണിക്കുമോ?