നെഹ്റു
ജയന്തി സ്മാരക ഭവന നിര്‍മ്മാണ
സഹായം
2997.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ മുഖേന
നെഹ്റു ജയന്തി
സ്മാരകമായി ഭവന
നിര്‍മ്മാണ സഹായം
നല്കാന്
തീരുമാനിച്ചിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍
എന്നുമുതലാണ് പദ്ധതി
ആരംഭിച്ചിരിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
ധനസമാഹരണം എങ്ങനെയാണ്
ലക്ഷ്യമിടുന്നതെന്നും
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം,നല്കുന്ന
ധനസഹായം എന്നിവയും
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ബാദ്ധ്യതയാകാത്ത
രീതിയില്‍
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
നാല്ക്കവല-മീയ്യണ്ണൂര്‍-കോമളത്ത്
റോഡ് നവീകരണം
2998.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
മണ്ഡലത്തില്‍
പൂയപ്പള്ളി
ഗ്രാമപഞ്ചായത്തിലെ
നാല്ക്കവല-മീയ്യണ്ണൂര്‍-കോമളത്ത്
റോഡ്
ഗതാഗതയോഗ്യമല്ലാത്തതിനാല്‍
പ്രസ്തുത റോഡ് പി. എം.
ജി. എസ്. വൈ.
പദ്ധതിപ്രകാരം
നവീകരിക്കുന്നതിലേയ്കായി
നടപടി
സ്വീകരിച്ചിരുന്നുവോ ;
എങ്കില്‍ ആയതിന്റെ
വിശദാംശം അറിയിക്കുമോ ;
(ബി)
പ്രസ്തുത
റോഡ് നവീകരണത്തിന്
തടസ്സങ്ങള്‍
എന്തെങ്കിലും
നിലവിലുണ്ടോ ; എങ്കില്‍
ആയത് എന്താണെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
റോഡ് പണി
ആരംഭിക്കുന്നതിനുള്ള
തടസ്സങ്ങള്‍
നീക്കുന്നതിലേക്ക്
എന്തൊക്കെ നടപടികളാണ്
നാളിതുവരെ
കൈക്കൊണ്ടിട്ടുള്ളതെന്നും,
എപ്പോള്‍ നിര്‍മ്മാണം
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നും
അറിയിക്കുമോ ?
കാഞ്ഞങ്ങാട്
നിയോജകമണ്ഡലത്തിലെ
പി.എം.ജി.എസ്.വൈ. പദ്ധ തി
2999.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.ജി.എസ്.വൈ.
പദ്ധതിപ്രകാരം
കാഞ്ഞങ്ങാട്
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം
റോഡുകള്‍ക്കാണ്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുള്ളത്
വ്യക്തമാക്കാമോ ;
(ബി)
കാഞ്ഞങ്ങാട്
നിയോജകമണ്ഡലത്തില്‍
പദ്ധതി പ്രകാരമുള്ള
ഏതെല്ലാം റോഡുകളുടെ
നിര്‍മ്മാണം നിലച്ച
അവസ്ഥയിലുള്ളത് ; ആയത്
പുനരാരംഭിക്കുന്നതിനുള്ള
സമയബന്ധിത നടപടികള്‍
സ്വീകരിക്കുമോ ;
വിശദമാക്കാമോ ?
ഐ.എ.വൈ
പദ്ധതി
3000.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എെ.എ.വെെ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഓരോ
വര്‍ഷവും എത്ര വീടുകള്‍
വീതമാണ്
അനുവദിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍ എെ.എ.വെെ
പദ്ധതി ഗുണഭോക്താക്കളെ
തെരെഞ്ഞടുക്കുന്നതിന്
പ്രത്യേക മാനദണ്ഡങ്ങള്‍
നിര്‍ദ്ദേശിച്ചിരുന്നുവോ;
(സി)
എങ്കില്‍
സംസ്ഥാന സര്‍ക്കാര്‍
ഇക്കാര്യത്തില്‍
എന്തെങ്കിലും ഭേദഗതി
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിനുണ്ടായ സാഹചര്യം
വിശദമാക്കാമോ;
(ഡി)
ന്യൂനപക്ഷ
വിഭാഗത്തില്‍പെട്ടവര്‍ക്ക്
എത്ര ശതമാനം വീടുകള്‍
വീതം നല്‍കണമെന്നാണ്
കേന്ദ്രം
നിര്‍ദ്ദേശിച്ചിരുന്നതെന്നും
പുതിക്കിയ
മാനദണ്ഡപ്രകാരം
ന്യൂനപക്ഷങ്ങള്‍ക്ക്
എത്ര വീതമാണ്
നല്‍കിവരുന്നതെന്നും
വ്യക്തമാക്കാമോ?
ഐ.എ.വൈ
പദ്ധതി
3001.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ഐ.എ.വൈ
പദ്ധതി നടത്തിപ്പിന്
സംസ്ഥാന സര്‍ക്കാരിന്റെ
വിഹിതമായി ഓരോ
സാമ്പത്തിക വര്‍ഷവും
എത്ര തുക വീതമാണ്
ബജറ്റില്‍
വകയിരുത്തിയത് ; വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ബജറ്റില്‍
വിഭാവനം ചെയ്ത തുക
ഈയിനത്തില്‍ നിയമസഭ
പാസ്സാക്കി നല്‍കിയോ;
ഇല്ലെങ്കില്‍
പാസ്സാക്കി നല്കിയ തുക
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഓരോ
സാമ്പത്തിക വര്‍ഷവും
പാസ്സാക്കിയ തുകയില്‍
എത്ര രൂപ വീതമാണ്
ബ്ലോക്ക്
പഞ്ചായത്തുകള്‍ക്ക്
നല്‍കിയിട്ടുള്ളതെന്ന്
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ ഐ.എ.വൈ
പ്രകാരം ഒരു വീട്
നിര്‍മ്മിക്കുന്നതിന്
ഗുണഭോക്താവിന് എത്ര രൂപ
വീതമാണ് നല്‍കുന്നത്;
ഇതില്‍ കേന്ദ്ര
സര്‍ക്കാരിന്റേയും
സംസ്ഥാന
സര്‍ക്കാരിന്റേയും
വിഹിതം എത്ര രൂപ
വീതമാണ്; പ്രസ്തുത തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപയുടെ
വര്‍ദ്ധനവാണ്
വരുത്തിയിട്ടുള്ളത്;
വര്‍ദ്ധിപ്പിച്ച വിഹിതം
ആരാണ് വഹിക്കുന്നത് ;
ഇതിന് മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ എന്താണ്
മാനദണ്ഡം;
(ഇ)
സംസ്ഥാന
സര്‍ക്കാരിന്റെ വിഹിതം
വര്‍ദ്ധിപ്പിക്കാതെ
അധിക ബാധ്യത
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ഏറ്റെടുക്കേണ്ടിവന്നതു
മുഖേന വികസന പദ്ധതികള്‍
നടപ്പാക്കാനാവാതെ
വന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
സംസ്ഥാന
സര്‍ക്കാരിന്റെ
വിഹിതമായ 50,000 രൂപ
വീതമുള്ളത് കഴിഞ്ഞ 3
വര്‍ഷമായി ബ്ലോക്ക്
പഞ്ചായത്തുകള്‍ക്ക്
നല്‍കാത്തത്
എന്തുകൊണ്ട്; പ്രസ്തുത
തുക സഹകരണ ബാങ്കുകളില്‍
നിന്നും വായ്പയായി
എടുക്കാന്‍ ബ്ലോക്ക്
പഞ്ചായത്തുകള്‍ക്ക്
അനുവാദം
നല്‍കിയിരുന്നോ;
ഇത്തരത്തില്‍ എത്ര
ബ്ലോക്ക്
പഞ്ചായത്തുകള്‍ എത്ര
രൂപ വീതം വായ്പ എടുത്തു
എന്ന് ബ്ലോക്കിന്റെ
പേര്, വായ്പ എടുത്ത
തുക, സാമ്പത്തിക വര്‍ഷം
എന്നിവ തിരിച്ച്
വ്യക്തമാക്കാമോ;
ഐ.എ.വൈ
പദ്ധതി പ്രകാരമുള്ള ഭവന
നിര്‍മ്മാണം
3002.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.എ.വൈ
ഭവനനിര്‍മ്മാണപദ്ധതി
പ്രകാരം അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്തില്‍
തെരഞ്ഞെടുത്ത
ഗുണഭോക്താക്കള്‍ക്ക്
സര്‍ക്കാര്‍ വിഹിതം
ലഭിക്കാത്തതിനെ
തുടര്‍ന്ന് ഭവന
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
കഴിയാത്ത അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
പൂര്‍ത്തിയാക്കാത്ത
എത്ര ഭവനങ്ങളാണ്
അമ്പലപ്പുഴ ബ്ലോക്ക്
പഞ്ചായത്തില്‍
നിലവിലുള്ളത്;
വ്യക്തമാക്കാമോ?
സി-ഡിറ്റ്-കെട്ടിടനിര്‍മ്മാണം
3003.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി-ഡിറ്റിന്
2010-ലെ സര്‍ക്കാര്‍
ഉത്തരവ് പ്രകാരം
പട്ടത്ത് അനുവദിച്ച
സ്ഥലത്ത്
കെട്ടിടനിര്‍മ്മാണത്തിന്
കല്ലിടല്‍ കര്‍മ്മം
കഴിഞ്ഞ് രണ്ടു വര്‍ഷം
കഴിഞ്ഞിട്ടും
നിര്‍മ്മാണം
തുടങ്ങാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
ഇതിനു
കാരണക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
പി.എം.ജി.എസ്.വൈ
പദ്ധതി - ആറ്റിങ്ങല്‍
3004.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
നിയോജക
മണ്ഡലമുള്‍പ്പെട്ട
പ്രദേശത്ത് നിലവില്‍
ഏതെല്ലാം റോഡുകളാണ്
പി.എം.ജി.എസ്.വൈ.
പദ്ധതി പ്രകാരം
നവീകരിക്കുവാന്‍
തീരുമാനിച്ചിട്ടുള്ളതെന്നും
ഓരോ റോഡിന്റെയും
നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോയെന്നും
കരാര്‍ തുക എത്ര
വീതമെന്നും കരാര്‍
എടുത്തിരിക്കുന്നത്
ആരൊക്കെയാണെന്നും പണി
പൂര്‍ത്തിയാക്കേണ്ട
തീയതി ഏതാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതി പ്രകാരം
പുതിയതായി ഏതെല്ലാം
റോഡുകളുടെ
നവീകരണത്തിനായാണ്
ശിപാര്‍ശ
ലഭ്യമായിട്ടുള്ളതെന്ന്
വിശദമാക്കാമോ?
പി.എം.ജി.എസ്.വൈ
റോഡുകള്‍
3005.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റ്യാടി
മണ്ഡലപരിധിയില്‍ വരുന്ന
എത്ര പി. എം. ജി. എസ്.
വൈ. റോഡുകള്‍ക്ക്
2014-15-ല്‍ അനുമതി
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റോഡുകള്‍
ഏതൊക്കെയെന്നും
ഓരോന്നിന്റെയും
ഇപ്പോഴത്തെ അവസ്ഥ
എന്തെന്നും
വ്യക്തമാക്കുമോ?
ഹില്‍
ഏരിയ വികസന ഏജന്‍സി
3006.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹില്‍
ഏരിയ വികസന ഏജന്‍സി പഴം
പച്ചക്കറി ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
തിരുവനന്തപുരം
ജില്ലയില്‍ എത്ര രൂപ
ചെലവഴിച്ചുവെന്നും ഇത്
വഴി എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയതെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതികളുടെ
ഗുണഭോക്താക്കളുടെ പേരു
വിവരവും
ഓരോര്‍ത്തര്‍ക്കും
നല്കിയ തുകയും
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതിയിലെ
ഗുണഭോക്താക്കളുടെ
തെരഞ്ഞെടുപ്പ്
എപ്രകാരമാണെന്ന്
വിശദമാക്കാമോ;
(ഡി)
ഹില്‍
ഏരിയ വികസന ഏജന്‍സി വഴി
നടപ്പാക്കിയ പദ്ധതിയുടെ
പ്രോജക്ട്
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
ഹില്‍
ഏരിയ വികസന ഏജന്‍സി
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വികസനത്തിനായി എത്ര
പേര്‍ക്ക് ആനുകൂല്യം
നല്കി; ഇതിനായി എത്ര
രൂപ ചെലവഴിച്ചു;
ഗുണഭോക്താക്കളുടെ
ലിസ്റ്റ് ലഭ്യമാക്കാമോ?
ഹില്‍
ഏരിയ വികസന ഏജന്‍സി
നടപ്പാക്കിയ കുടിവെള്ള
പദ്ധതികള്‍
3007.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാരിന്റെ
കാലയളവില്‍ ഹില്‍ ഏരിയ
വികസന ഏജന്‍സി
പട്ടികജാതി
വിഭാഗങ്ങള്‍ക്കായി എത്ര
കുടിവെള്ള പദ്ധതികള്‍
നടപ്പാക്കിയെന്ന്
വ്യക്തമാക്കാമോോ ;
(ബി)
ഇത്
എവിടെയെല്ലാമെന്നും ഓരോ
പദ്ധതിക്കായി എത്ര രൂപ
വീതം ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ ;
(സി)
ഓരോ
പദ്ധതിയുടെയും
നിലവിലുള്ള
അവസ്ഥയെന്താണെന്ന്
പറയാമോ ?
ഹില്‍
ഏരിയ ഡവലപ്മെന്റ് പദ്ധതി
3008.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹില്‍
ഏരിയ ഡവലപ്മെന്റ്
പദ്ധതിയിന്‍ കീഴില്‍
ഏറനാട് മണ്ഡലത്തിലെ
ഊര്‍ങ്ങാട്ടിരി,
ചാലിയാര്‍
പഞ്ചായത്തുകളില്‍
2011-12, 2012-13,
2013-14 വര്‍ഷങ്ങളില്‍
ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍
ഏതെല്ലാമാണ് ;
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ പണി
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
തടസ്സമെന്ന്
വ്യക്തമാക്കുമോ ;
(സി)
2014-15
വര്‍ഷത്തില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുളളത് ;
വിശദമാക്കുമോ?
ഹില്‍
ഏരിയ ഡവലപ്മെന്റ് ഏജന്‍സി
3009.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹില്‍
ഏരിയ ഡവലപ്മെന്റ്
ഏജന്‍സി മുഖാന്തിരം
ഇടുക്കി ജില്ലയിലെ ഓരോ
ബ്ലോക്കിനും 2011 മെയ്
മുതല്‍ 2015 ഫെബ്രുവരി
വരെ വിവിധ മരാമത്ത്
പ്രവര്‍ത്തികള്‍ക്കായി
എ്രത രൂപ
അനുവദിച്ചിട്ടുണ്ട് ;
ബ്ലോക്ക് തിരിച്ചുളള
വിശദാംശം നല്‍കാമോ?
ദേശീയ
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
പ്രകാരമുള്ള തൊഴില്‍
ദിനങ്ങള്‍
3010.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി പ്രകാരം 2014-15
വര്‍ഷത്തില്‍ വെെക്കം
നിയോജകമണ്ഡലത്തിലെ
വിവിധ പഞ്ചായത്തുകളുടെ
കീഴില്‍ എത്ര തൊഴില്‍
ദിനങ്ങള്‍
സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
ഇൗ
വര്‍ഷം
തൊഴിലാളികള്‍ക്ക്
മുന്‍
വര്‍ഷങ്ങളേക്കാള്‍
കുറച്ചു മാത്രമേ
തൊഴില്‍ ദിനങ്ങള്‍
ലഭിച്ചൂ എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
തൊഴിലുറപ്പു
പദ്ധതിയുടെ മാര്‍ഗ്ഗ
നിര്‍ദ്ദേങ്ങളില്‍
മുന്‍ വര്‍ഷങ്ങളില്‍
നിന്നും വ്യത്യസ്തമായ
നിബന്ധനകള്‍
ഉണ്ടായിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
ഇന്ദിര
ആവാസ് യോജന
3011.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ദിര
ആവാസ് യോജന ഭവന
നിര്‍മ്മാണ പദ്ധതിയുടെ
വിശദാംശങ്ങളും 2014-15
വര്‍ഷത്തെ ആകെ
ഗുണഭോക്താക്കളുടെ എണ്ണം
ബ്ലോക്ക് പഞ്ചായത്ത്
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയിലേക്ക്
കേന്ദ്ര- സംസ്ഥാന
സര്‍ക്കാരുകള്‍,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
എന്നിവയുടെ വിഹിതം എത്ര
ശതമാനം വീതമാണെന്ന്
പറയാമോ;
(സി)
ഫണ്ട്
വിഹിതം നല്കുന്നതില്
സംസ്ഥാന സര്‍ക്കാര്‍
കുടിശ്ശിക
വരുത്തിയിട്ടുണ്ടെങ്കില്‍
എന്തുകൊണ്ടാണെന്നും
എത്ര കാലത്തെ
കുടിശ്ശികയുണ്ടെന്നും
വ്യക്തമാക്കാമോ?
ഗ്രാമീണ
റോഡ് വികസനം
3012.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
,,
പാലോട് രവി
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
റോഡ് വികസനത്തിൽ
ശ്രദ്ധേയമായ പുരോഗതി
കൈവരിച്ചിട്ടുണ്ടോ ;
(ബി)
വികസനത്തിന്
വേണ്ടി
പ്രയോജനപ്പെടുത്തിയ
കേന്ദ്ര പദ്ധതികൾ
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
ഈ
രംഗത്ത് പുരോഗതി
കൈവരിക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
ഇന്ദിരാ
ആവാസ് യോജന
3013.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ദിരാ
ആവാസ് യോജന പ്രകാരം
ഭവന നിര്‍മ്മാണത്തിന്
ഇപ്പോള്‍ നല്‍കിവരുന്ന
ധനസഹായവും പരിധിയും
എത്രയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
വീടിന്റെ
ചുറ്റളവും ധനസഹായ
പരിധിയും
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ
; ഇതു സംബന്ധിച്ച്
എന്തെങ്കിലും
ഉത്തരവുകള്‍
ഇറക്കിയിട്ടുണ്ടോ ;
എങ്കില്‍ അതിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ ?
ഗ്രാമീണ
റോഡ് വികസനം
3014.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബ്ലോക്ക്
പഞ്ചായത്തുകളുടെ വികസന
പദ്ധതിയില്‍
റോഡുകള്‍ക്ക് പണം
അനുവദിച്ചതിന് മിനിമം
തുക
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര രൂപ;
ഇത്തരം റോഡുകള്‍ക്ക്
മിനിമം വീതി
പറഞ്ഞിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര;
(ബി)
റോഡുകള്‍ക്ക്
വീതി നിബന്ധന
വച്ചിരിക്കുന്നതിനാലും
മിനിമം രൂപയുടെ
പ്രവൃത്തി വേണം എന്നു
നിഷ്കര്ഷിച്ചതിനാലും
മലയോര ഗ്രാമീണ മേഖലയിലെ
റോഡുകള്‍ക്ക് ബ്ലോക്ക്
പഞ്ചായത്ത് വിഹിതം
അനുവദി ക്കുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എം.
പി., എം. എല്‍. എ.
ഫണ്ടുകളുടെ
വിനിയോഗത്തിന്
റോഡുകളുടെ വീതിയോ
അനുവദിക്കുന്ന തുകയോ
സംബന്ധിച്ച്
എന്തെങ്കിലും
നിയന്ത്രണങ്ങൾ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ഒരു
ബ്ലോക്ക് പഞ്ചായത്ത്
ഡിവിഷനില്‍ എത്ര
ഗ്രാമപഞ്ചായത്ത്
വാര്‍ഡുകളാണ്
ഉള്‍പ്പെടുക; ഇപ്പോള്‍
റോഡുകള്‍ക്ക്
നല്‍കിയിട്ടുള്ള
നിബന്ധനകള്‍ മാറ്റി
റോഡുകളുടെ വീതി
പരിഗണിക്കാതെ മിനിമം
തുക ഒരു ലക്ഷമാക്കി
കുറയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ; ഇതിനായി
ഉത്തരവ് നല്‍കുമോ?
സ്വരാജ്
ട്രോഫി
3015.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഏതെല്ലാം
ബ്ലോക്ക്,ഗ്രാമപഞ്ചായത്തുകളാണ്
സ്വരാജ് ട്രോഫി
അവാര്‍ഡിന്
തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്
എന്ന് അറിയിക്കുമോ;
(ബി)
സ്വരാജ്
ട്രോഫി അവാര്‍ഡിന്
ബ്ലോക്ക്,ഗ്രാമ
പഞ്ചായത്തുകളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
അവാര്‍ഡ്
നിര്‍ണ്ണയ സമിതിയില്‍
അംഗങ്ങളായിട്ടുള്ളത്
ആരെല്ലാമെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഈ
വര്‍ഷം അവാര്‍ഡിന്
തെരഞ്ഞെടുക്കപ്പെട്ടതായി
അറിയിപ്പ് നല്കിയ
ഏതെങ്കിലും ബ്ലോക്ക്
പഞ്ചായത്തിനെ പിന്നീട്
അവാര്‍ഡിന്
പരിഗണിക്കാതെ
ഒഴിവാക്കിയതായി
അറിയിപ്പ്
നല്‍കിയിരുന്നോ എന്ന്
അറിയിക്കുമോ;
(ഇ)
എങ്കില്‍
ഇങ്ങനെ ഒഴിവാക്കിയത്
ആരുടെ
നിര്‍ദ്ദേശപ്രകാരമാണ്
എന്ന് വ്യക്തമാക്കുമോ;
(എഫ്)
അവാര്‍ഡ്
നല്കുന്നതില് നിന്ന്
ബ്ലോക്ക് പഞ്ചായത്തിനെ
ഒഴിവാക്കാന്‍
ആരെങ്കിലും പരാതി
സമര്‍പ്പിച്ചിരുന്നോ;
എങ്കിൽ പരാതിക്കാരന്റെ
പേരും മേല്‍വിലാസവും
വ്യക്തമാക്കുമോ;
(ജി)
പ്രസ്തുത
ബ്ലോക്ക് പഞ്ചായത്തിന്
അവാര്‍ഡ് നല്കാന്
തീരുമാനിച്ച ദിവസം
തന്നെ സ്വരാജ് ട്രോഫി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
മഹാത്മാ
ഗാന്ധി ദേശീയ ഗ്രാമീണ
തൊഴിലുറപ്പു പദ്ധതി
3016.
ശ്രീ.സി.ദിവാകരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.രാജു
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാ
ഗാന്ധി ദേശീയ ഗ്രാമീണ
തൊഴിലുറപ്പു
പദ്ധതിയില്‍
സംസ്ഥാനങ്ങള്‍ക്ക്
പൂര്‍ണ്ണ സ്വാതന്ത്ര്യം
നല്‍കണമെന്ന് കേന്ദ്ര
ഗവണ്മെന്റിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിന്മേല്
കേന്ദ്ര
ഗവണ്മെന്റിന്റെ
നിലപാട്എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
തൊഴില്‍
സാദ്ധ്യതയുള്ള മേഖലകളെ
തൊഴിലുറപ്പു പദ്ധതിയുടെ
മുന്‍ഗണനാ പട്ടികയില്‍
നിന്നും
ഒഴിവാക്കിയിട്ടുണ്ടോ;
എങ്കിൽ ഏതെല്ലാം
മേഖലകളെയാണ് ഇപ്രകാരം
ഒഴിവാക്കിയതെന്ന്
വെളിപ്പെടുത്തുമോ;
(സി)
കയര്‍,
ഖാദി, ക്ഷീര വികസനം,
പരമ്പരാഗത തൊഴില്‍ മേഖല
എന്നിവയെ ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്തണമെന്ന
ആവശ്യത്തിന്മേല്
എന്തു നടപടിയാണ്
ഉണ്ടായിട്ടുള്ളതെന്ന്
വിശദമാക്കുമോ?
സംയോജിത
നീര്‍ത്തട വികസനപദ്ധതി
3017.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബ്ലോക്ക്
പഞ്ചായത്തുകള്‍
മുഖാന്തിരം
തിരഞ്ഞെടുക്കപ്പെട്ട
ഗ്രാമപഞ്ചായത്തുകളില്‍
നടത്തുന്ന സംയോജിത
നീര്‍ത്തട വികസന
പദ്ധതിയുടെ (IWMP)
പുരോഗതി
ജില്ലാടിസ്ഥാനത്തിൽ
വിലയിരുത്താറുണ്ടോ ;
വിശദമാക്കുമോ;
(ബി)
പദ്ധതി ഫലപ്രദമായി
നടക്കുന്നില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പഞ്ചായത്തില്‍
പ്രസ്തുത പദ്ധതി
നടപ്പാക്കുമ്പോള്‍ ഒരു
ഉദ്യോഗസ്ഥന് (VEO)
തന്നെ ഒന്നിലേറെ
വാട്ടര്ഷെഡുകളുടെ (ചില
സര്‍ക്കിളുകളില്‍ 8
എണ്ണത്തില്‍ വരെ)
സെക്രട്ടറിയായി
പ്രവര്‍ത്തിക്കേണ്ടി
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഗ്രാമപഞ്ചായത്തിലെ
നിര്‍വ്വഹണ
ഉദ്യോഗസ്ഥന് കൂടിയായ
വി.ഇ.ഒ യ്ക്ക് ജോലിഭാരം
കൂടിയത് കൊണ്ടാണ്
പദ്ധതിയുടെ വേഗത
കുറഞ്ഞത് എന്നത്
ബോധ്യപ്പെട്ടിട്ടുണ്ടോ;
(ഇ)
ഒരു
വാട്ടര്‍ഷെഡിന് ഒരു
സെക്രട്ടറി എന്ന
നിലയില്‍ മറ്റ്
ഉദ്യോഗസ്ഥരെ കൂടി ഈ
പദ്ധതിയുടെ
ഭാഗമാക്കാന്‍ നടപടി
സ്വീകരിക്കുമോ ?
പരിശീലന
പരിപാടികളിലെ ഗസ്റ്റ്
ഫാക്കല്റ്റീസിന്റെ ഓണറേറിയം
3018.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പ്
സംഘടിപ്പിക്കുന്ന
ഹ്രസ്വകാല
പരിശീലനങ്ങളില്‍
പങ്കെടുക്കുന്ന
പരിശീലനാര്‍ത്ഥികള്‍ക്ക്
ഭക്ഷണച്ചെലവിനായി
നിശ്ചയിച്ചിട്ടുള്ള തുക
എത്രയാണ്; പ്രസ്തുത തുക
നിജപ്പെടുത്തി
ഉത്തരവായത്
എന്നാണ്എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുക കാലാനുസൃതമായി
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
പരിശീലന പരിപാടികളില്‍
ഗസ്റ്റ്
ഫാക്കല്റ്റീസിന്
നല്‍കിവരുന്ന ഓണറേറിയം
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; പ്രസ്തുത
തുകകള്‍ നിജപ്പെടുത്തി
ഉത്തരവായത് എന്നാണ്;
(ഡി)
പ്രസ്തുത
തുക കാലാനുസൃതമായി
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
മേച്ചിറ-
കനാല്‍ബണ്ട് റോഡിന്റെ നവീകരണം
3019.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹില്‍
ഏരിയ ഡെവലപ്പ്മെന്റ്
ഏജന്‍സി, നബാര്‍ഡിന്റെ
സഹായത്തോടുകൂടി
നടപ്പാക്കുന്നതിനായി
സമര്‍പ്പിച്ച ആര്. ഐ.
ഡി. എഫ് റോഡ്
പ്രോജക്ടുകളില്‍
ഉള്‍പ്പെട്ട ചാലക്കുടി
മണ്ഡലത്തിലെ കോടശ്ശേരി
ഗ്രാമപഞ്ചായത്തിലെ
മേച്ചിറ- കനാല്‍ബണ്ട്
റോഡിന്റെ നവീകരണത്തിന്
ഇനിയും അനുമതി
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റോഡിന്റെ നിര്‍മ്മാണ
അനുമതി ലഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍,
തടസ്സങ്ങള്‍ നീക്കി,
റോഡിന്റെ നിര്‍മ്മാണം
ആരംഭിക്കുന്നതിന്
ആവശ്യമായ അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ;
സഹ്യശ്രീ
പദ്ധതി
3020.
ശ്രീ.സി.മമ്മൂട്ടി
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
പി.ഉബൈദുള്ള
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
വികസന ഏജന്‍സി
നടപ്പാക്കുന്ന സ്വയം
തൊഴില്‍ പദ്ധതിയായ
സഹ്യശ്രീയുടെ
പ്രവര്‍ത്തനവും
പ്രയോജനവും
വിലയിരുത്തിയിട്ടുണ്ടോ
; എങ്കില്‍ വിശദവിവരം
നല്‍കുമോ ;
(ബി)
എത്ര
സ്വയം സഹായ സംഘങ്ങളെ ഈ
പദ്ധതിയുടെ
പ്രയോജകരാക്കാന്
സാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
കൂടുതല്‍
പേരെ ഈ പദ്ധതിയുടെ
പ്രയോജന പരിധിയില്‍
കൊണ്ടുവരാൻ
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
?
കണ്ണൂര്‍
ജില്ലയിലെ പി എം ജി എസ് വൈ
റോഡുകള്‍
3021.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-12,
2012-13, 2013-14
വര്‍ഷങ്ങളില്‍ പി എം ജി
എസ് വൈ പദ്ധതി പ്രകാരം
കണ്ണൂര്‍ ജില്ലയിലെ
ഏതൊക്കെ റോഡുകള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും
എത്ര തുകയുടെ ഭരണാനുമതി
നില്കിയിട്ടുണ്ടെന്നും
റോഡുകള്‍ തിരിച്ച്
വിശദമാക്കാമോ;
(ബി)
പദ്ധതി പ്രകാരം 2014-15
വര്‍ഷം കണ്ണൂര്‍
ജില്ലയിലെ ഏതൊക്കെ
റോഡുകള്‍ക്ക് ഭരണാനുമതി
നല്‍കിട്ടുണ്ടെന്നും,
ഭരണാനുമതി നല്കാന്
ബാക്കിയുള്ള എത്ര
റോഡുകളുടെ
പ്രൊപ്പോസലുകള്‍
പരിഗണനയിലുണ്ടെന്നും അവ
ഏതൊക്കെയാണെന്നും
വിശദമാക്കാമോ?
കോങ്ങാട്
മണ്ഡലത്തില്‍ പി.എം.ജി.എസ്.വൈ
പദ്ധതി
3022.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.ജി.എസ്.വൈ
പദ്ധതി പ്രകാരം
2011-12,2012-13,
2013-14, 2014-15
കാലയളവില്‍ കോങ്ങാട്
മണ്ഡലത്തില്‍
തെരഞ്ഞെടുത്തിട്ടുള്ള
റോഡുകളുടെയും അനുവദിച്ച
തുകയുടെയും
വിശദാംശങ്ങള്‍
നല്‍കുമോ?
പുനലൂര്‍
നിയോജകമണ്ഡത്തില്‍ പി.എം.ജി.
എസ്.വൈ. പദ്ധതി
3023.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
പുനലൂര്‍
നിയോജകമണ്ഡത്തില്‍
പി.എം.ജി. എസ്.വൈ.
പദ്ധതിപ്രകാരം ഏതൊക്കെ
റോഡുകളുടെ
പ്രവൃത്തികളാണ്
ഏറ്റെടുത്തതെന്നും
അവയില്‍ എത്ര
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചുവെന്നും
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതികളുടെ അടങ്കല്‍
തുക,
പ്രവര്‍ത്തനങ്ങളുടെ
നാളിതുവരെയുള്ള പുരോഗതി
എന്നിവ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ബ്ലോക്ക്
പഞ്ചായത്ത് / ബ്ലോക്ക്
ഡവലപ്പ്മെന്റ് ഓഫീസുകളില്‍
ക്ലറിക്കല്‍ തസ്തിക
3024.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അക്കൗണ്ടന്റ്
തസ്തിക
അനുവദിക്കുന്നതുവരെ
ബ്ലോക്ക് പഞ്ചായത്ത് /
ബ്ലോക്ക്
ഡവലപ്പ്മെന്റ്
ഓഫീസുകളില്‍
മിനിസ്റ്റീരിയല്‍
വിഭാഗത്തില്‍ എത്ര
ക്ലറിക്കല്‍
തസ്തികകളാണ്
ഉണ്ടായിരുന്നത് ; അവ
ഏതെല്ലാം ;
(ബി)
സീനിയര്‍ ക്ലര്‍ക്ക്
തസ്തിക അപ്ഗ്രേഡ്
ചെയ്തുകൊണ്ടാണോ
അക്കൗണ്ടന്റ് തസ്തിക
സൃഷ്ടിച്ചത് ; ഇതുമൂലം
എല്‍.ഡി.സി., യു.ഡി.സി.
തസ്തികകളില്‍ കുറവു
വന്നിട്ടുണ്ടോ ;
(സി)
ബ്ലോക്ക്
പഞ്ചായത്ത് / ബ്ലോക്ക്
ഡവലപ്പ്മെന്റ്
ഓഫീസുകളില്‍ ഏതെല്ലാം
ജോലികളാണ്
നിക്ഷിപ്തമാക്കിയിരിക്കുന്നത്
എന്ന് വിശദമാക്കുമോ ;
(ഡി)
ക്ലറിക്കല്‍
തസ്തികയില്‍ വന്ന
കുറവുമൂലം മറ്റ്
ജീവനക്കാര്‍ക്ക്
ജോലിഭാരം കൂടിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
സീനിയര്‍
ക്ലര്‍ക്ക് തസ്തിക
പുനഃസ്ഥാപിക്കാന്‍
നടപടി സ്വീകരിക്കുമോ ?
ഡിസ്ട്രിക്
റൂറല്‍ റോഡ് പ്ലാന്‍ -
കണ്ണൂര്‍ ജില്ല
3025.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.ജി.എസ്.വെെ.-2
ന്റെ ഭാഗമായി
ഡിസ്ട്രിക്ട് റൂറല്‍
റോഡ് പ്ലാന്‍
തയ്യാറാക്കുന്നത്തിനായുള്ള
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ചുവോ ;
(ബി)
ഡി.ആര്.ആര്.പി.
തയ്യാറാക്കിയെങ്കില്‍
ആദ്യവര്‍ഷത്തേക്കുള്ള
കണ്ണൂര്‍ ജില്ലയിലെ 41
കി.മീ. റോഡിന്റെ
മുന്‍ഗണനാക്രമം
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
ലിസ്റ്റ് ലഭ്യമാക്കുമോ
; ഇതു സംബന്ധിച്ച
വിശദാംശം നല്‍കുമോ ?
കാസര്‍ഗോഡ്
അസംബ്ലി മണ്ഡലം -
പി.എം.ജി.എസ്.വൈ. പദ്ധതി
3026.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.
എം. ജി. എസ്. വൈ.
പദ്ധതി പ്രകാരം
കാസര്‍ഗോഡ് അസംബ്ലി
മണ്ഡലത്തില്‍ ഏതെല്ലാം
റോഡുകള്‍ക്കു ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പി.
എം. ജി. എസ്. വൈ.
പദ്ധതി പ്രകാരം
നിലവില്‍ ഏതെല്ലാം
റോഡുകളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടന്നുവരുന്നു;
വിശദാംശം ലഭ്യമാക്കുമോ;
(സി)
കാസര്‍ഗോഡ്
അസംബ്ലി മണ്ഡലത്തില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നിലച്ച ഏതെല്ലാം
റോഡുകളാണ് നിലവിലുളളത്;
നിര്‍മ്മാണ
പ്രവര്‍ത്തനം
സമയബന്ധിതമായി
പുനരാരംഭിക്കുന്നതിനുളള
സമയബന്ധിത നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ ;
(ഡി)
കാസ്രഗോഡ് ജില്ലയില്‍
ഏതെങ്കിലും റോഡ് ഹിൽ
ഏരിയ ഡവെലപ്മെന്റ്റ്
ഏജൻസി പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അഭിവൃദ്ധിപ്പെടുത്താന്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
പി.എം.ജി.എസ്.വെെ പദ്ധതി
റോഡുകള്‍
3027.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.ജി.എസ്.വെെ
പദ്ധതിപ്രകാരം
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
കഴിഞ്ഞ മൂന്ന്
വര്‍ഷങ്ങളായി
ഏറ്റെടുത്തിരിക്കുന്ന
റോഡുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഏതെല്ലാം റോഡുകള്‍ക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
ഇതില്‍
ഓരോ റോഡുകളുടെയും
നിലവിലെ സ്ഥിതി
എന്തെന്ന്
വെളിപ്പെടുത്തുമോ?
തൊഴിലുറപ്പ്
പദ്ധതി
3028.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതിക്ക് 2006-07
മുതല്‍ ഓരോ വര്‍ഷവും
ലഭിച്ച തൊഴില്‍
ദിനങ്ങള്‍ എത്ര;
(ബി)
ഓരോ
വര്‍ഷവും ലഭിച്ച
കേന്ദ്ര വിഹിതം എത്ര;
സംസ്ഥാന വിഹിതം എത്ര;
വിശദാംശം ലഭ്യമാക്കുമോ;
(സി)
2014-15
വര്‍ഷം വേതനം
കൃത്യസമയത്ത്
നല്‍കാതിരുന്നത്
ശ്രദ്ധയില്‍പ്പെട്ടുവോ;
(ഡി)
2014-15
വര്‍ഷത്തെ എത്ര ശതമാനം
വേതനം ഇനി
നല്കുവാനുണ്ട് എന്നും,
ആയതിന് എന്തു തുക
വേണ്ടിവരുമെന്നും,
എപ്പോള്‍ ലഭ്യമാക്കും
എന്നും വ്യക്തമാക്കുമോ;
(ഇ)
2014-15
വര്‍ഷം എത്ര തൊഴില്‍
ദിനം ലഭ്യമാക്കാന്‍
സാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(എഫ്)
കേന്ദ്ര
സര്‍ക്കാര്‍
തൊഴിലുറപ്പ് പദ്ധതി
ഫണ്ട് കുറയ്ക്കാന്‍
നീക്കം നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ തൊഴില്‍
ദിനങ്ങള്‍
വര്‍ദ്ധിപ്പിച്ചു
ലഭിക്കാനായി
കേന്ദ്രത്തോട്
എന്തൊക്കെ കാര്യങ്ങള്‍
ആവശ്യപ്പെട്ടു;
വിശദാംശം ലഭ്യമാക്കുമോ?
തൊഴിലുറപ്പ്
പദ്ധതി
3029.
ശ്രീ.സി.കെ
സദാശിവന്
,,
കെ.വി.വിജയദാസ്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ഗ്രാമവികസന വകുപ്പിന്റെ
കണക്ക് പ്രകാരം 2013-14
ല്‍ തൊഴിലുറപ്പ്
പദ്ധതിയില്‍ തൊഴില്‍
നല്കുന്നതില് ഏറ്റവും
പിന്നില്‍ നില്ക്കുന്ന
സംസ്ഥാനം കേരളമാണ് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഈ
അവസ്ഥയില്‍ സംസ്ഥാനത്തെ
തൊഴിലുറപ്പ് പദ്ധതി
എത്തിപ്പുെടാനുളള
സാഹചര്യം എന്താണ് ;
(സി)
പദ്ധതി
നടത്തിപ്പില്‍
എന്തെങ്കിലും
പാളിച്ചകള്‍ കടന്നുകൂടി
യിട്ടുണ്ടോ; എങ്കില്‍
അത് തിരുത്താന്‍
തയ്യാറാകുമോ?
കല്യാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം
3030.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പുതുതായി
രൂപീകരിച്ച
കല്ല്യാശ്ശേരി ബ്ലോക്ക്
പഞ്ചായത്തിന്
സ്വന്തമായി കെട്ടിടം
നിര്മ്മിക്കുന്നുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെ; പ്രസ്തുത
കെട്ടിടനിര്‍മ്മാണം
എന്ന് ആരംഭിക്കാന്‍
കഴിയും; വ്യക്തമാക്കുമോ
?
കൊയിലാണ്ടി
നിയോജകമണ്ഡലത്തിലെ നബാര്‍ഡ്
പ്രവൃത്തികള്‍
3031.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നബാർഡിന്റെ
ധനസഹായത്തോടെ
കൊയിലാണ്ടി
നിയോജകമണ്ഡലത്തില്‍
ഗ്രാമവികസന വകുപ്പ്
നടപ്പിലാക്കിയ
പ്രവൃത്തികള്‍
ഏതെല്ലാമെന്നും ഓരോ
പ്രവൃത്തിയ്ക്കും
ഭരണാനുമതി
നല്‍കിയിട്ടുള്ള തുക
എത്രയെന്നും
വ്യക്തമാക്കുമോ ;
ഭരണാനുമതി ഉത്തരവിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ ;
(ബി)
നബാര്‍ഡ്
ധനസഹായത്തിനായി 2014-15
വര്‍ഷം തയ്യാറാക്കി
അയച്ചിട്ടുള്ള
പ്രൊപ്പോസലുകള്‍
എത്രയെന്നും അവ
ഏതെല്ലാമെന്നും ഇതില്‍
അംഗീകാരം
ലഭിച്ചിട്ടുള്ളത്
ഏതിനെല്ലാമെന്നും
വിശദമാക്കുമോ ?
തൊഴിലുറപ്പ്
പദ്ധതി
3032.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2014 വര്‍ഷത്തില്‍
തൊഴിലുറപ്പ് മേഖലയില്‍
തൊഴില്‍ ദിനങ്ങള്‍
കുറഞ്ഞതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
തൊഴിലുറപ്പ്
പദ്ധതി
വിപുലീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
പദ്ധതി കൂടുതല്‍
മേഖലയിലേയ്ക്ക്
വ്യാപിപ്പിക്കുന്നതിനു
ശ്രദ്ധിക്കുമോ;
(സി)
തൊഴില്‍
ദിനങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
കൂടുതല്‍ പേരെ
ഉള്‍പ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ;
തൊഴിലാളികള്‍ക്ക്
കൂടുതല്‍ ഇന്‍ഷുറന്‍സ്
പരിരക്ഷ നല്‍കുമോ;
(ഡി)
പദ്ധതിയെക്കുറിച്ച്
കൂടുതല്‍ പഠനം
നടത്തുന്നതിന് വിദഗ്ധ
സമിതിയെ
നിയമിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ?
കുട്ടനാട്ടിലെ
പി. എം. ജി. എസ്. വൈ.
(പ്രധാനമന്ത്രി ഗ്രാമീണ്‍
സഡക്ക് യോജന) പദ്ധതി
പ്രവൃത്തികൾ
3033.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി. എം. ജി. എസ്. വൈ.
(പ്രധാനമന്ത്രി
ഗ്രാമീണ്‍ സഡക്ക് യോജന)
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കുട്ടനാട്ടില്‍
ടെണ്ടര്‍ ചെയ്ത
പ്രവൃത്തികളുടെ
ലിസ്റ്റ് ലഭ്യമാക്കുമോ;
(ബി)
ടി
പ്രവൃത്തികൾ ഏതൊക്കെ
കരാറുകാര്‍
ഏറ്റെടുത്തുവെന്ന്
വിശദമാക്കുമോ;
(സി)
കരാറുകാര്‍
ഏറ്റെടുക്കാത്ത
പ്രവൃത്തികള്‍ക്ക്
അധികനിരക്ക് അനുവദിച്ച്
റീ ടെണ്ടര്‍
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ക്ഷീരകര്‍ഷകരെ
തൊഴിലുറപ്പു പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന് നടപടി
3034.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ തൊഴിലുറപ്പു
പദ്ധതിയില്‍
സംസ്ഥാനത്തെ
ക്ഷീരകര്‍ഷകരെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ക്ഷീരകര്‍ഷകരെ
തൊഴിലുറപ്പു
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
കേന്ദ്ര സര്‍ക്കാരുമായി
ബന്ധപ്പെട്ട് എന്തൊക്കെ
നടപടികളാണ് സംസ്ഥാന
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളത്;
വിശദാംശം
വ്യക്തമാക്കാമോ?
ഏ.ഡി.ബി,
ലോകബാങ്ക് എന്നിവയുടെ
സാമ്പത്തിക സഹായമുള്ള
പദ്ധതികള്‍
T 3035.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏ.ഡി.ബി, ലോകബാങ്ക്,
മറ്റ് വിദേശ ഫണ്ടിംഗ്
സ്ഥാപനങ്ങള്‍
എന്നിവയുടെ സാമ്പത്തിക
സഹായമുള്ള പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ പ്രസ്തുത
പദ്ധതികളുടെ
വിശദാംശങ്ങള്‍, പദ്ധതി
തുക, ധനസഹായത്തിന്റെ
വ്യവസ്ഥകള്‍
,പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
എന്നിവയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പുതിയ
ഏതെങ്കിലും പദ്ധതികള്‍
ഈ ധനകാര്യ
സ്ഥാപനങ്ങളുടെ
സഹായത്തോടെ
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
സി-ഡിറ്റ്-വാടക
കെട്ടിടങ്ങളുടെ വിവരം
3036.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രണ്ടു
വര്‍ഷത്തിനുള്ളില്‍
സി-ഡിറ്റ്
തിരുവനന്തപുരം
നഗരത്തില്‍ വാടകയ്ക്ക്
എടുത്തിട്ടുള്ള
കെട്ടിടങ്ങളുടെ വിവരവും
വാടകയും കയറ്റിറക്ക്,
നെറ്റ് വര്‍ക്ക്,
ഫര്‍ണിഷിംഗ്
എന്നിവയ്ക്ക് ഓരോ
കെട്ടിടത്തിനും ചെലവായ
തുകയുടെ വിവരങ്ങളും
നല്‍കാമോ?
നീതി
ആയോഗ്
3037.
ശ്രീ.എം.എ.ബേബി
,,
സി.കൃഷ്ണന്
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലാനിംഗ്
കമ്മീഷനു പകരമായി
കേന്ദ്ര സര്‍ക്കാര്‍
കൊണ്ടുവന്ന നീതി
ആയോഗിന് യഥാസമയം
അറിയിപ്പു
ലഭിക്കാത്തതിനാല്‍
സംസ്ഥാനത്തിന്റെ
പ്രൊപ്പോസല്‍
സമര്‍പ്പിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
നീതി
ആയോഗിന്റെ ഘടന
നിലവിലുള്ള സംസ്ഥാന
ആസൂത്രണ ബോര്‍ഡിന്റെ
പ്രവര്‍ത്തനത്തെ
പ്രതിലോമകരമായി
ബാധിക്കുമോ ;എങ്കില്‍
വിശദാംശം നല്‍കാമോ;
(സി)
നീതി
ആയോഗിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാന ആസൂത്രണ
ബോര്‍ഡ്
പുന:സംഘടിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ; ഇല്ലെങ്കില്‍
എന്തുകൊണ്ട്?
ത്രിതല
പഞ്ചായത്തുകള്‍ വഴി
നടപ്പാക്കിയ പദ്ധതികള്‍
3038.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
സാമ്പത്തിക
വര്‍ഷത്തില്‍ നാളിതുവരെ
ത്രിതല പഞ്ചായത്തുകള്‍
വഴി എത്ര കോടി രൂപയുടെ
പദ്ധതികള്‍ സംസ്ഥാനത്ത്
നടപ്പിലാക്കി എന്ന്
വ്യക്തമാക്കാമോ;
(ബി)
2014-15
വര്‍ഷത്തെ ബഡ്ജറ്റില്‍
വകയിരുത്തിയിന്റെ എത്ര
ശതമാനം തുക ചെലവഴിച്ചു
എന്നത് വിശദമാക്കാമോ;
(സി)
2014-15
വര്‍ഷത്തെ
എസ്.സി.പി/ടി.എസ്.പി
ഇനത്തില്‍ വകയിരുത്തിയ
തുകയും ചെലവഴിച്ചതിന്റെ
വിശദാംശവും
വ്യക്തമാക്കാമോ?
സംസ്ഥാന
പ്ലാന്‍ ഫണ്ട്
3039.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
28-2-2015
തീയതിയിലെ കണക്ക്
പ്രകാരം സംസ്ഥാന
പ്ലാന്‍ ഫണ്ട്
ചെലവഴിച്ചതിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
വാര്‍ഷിക
പ്ലാന്‍ ഫണ്ട്
വിനിയോഗത്തിന്റെ
പുരോഗതി
വിലയിരുത്തുന്നതിനുള്ള
സംവിധാനം ഫലപ്രദമായി
പ്രവര്‍ത്തിക്കുന്നില്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
വിവിധ വകുപ്പുകള്‍
പ്ലാന്‍ ഫണ്ട്
വിനിയോഗിച്ചതിന്റെ
വിശദാംശം 28-2-2015ലെ
കണക്ക് പ്രകാരം
ലഭ്യമാക്കാമോ?
കേന്ദ്ര
പദ്ധതികള്‍ വഴിയുള്ള സഹായം
നേടിയെടുക്കുന്നതില്‍
കേരളത്തിന് വീഴ്ച
3040.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
പദ്ധതികള്‍ വഴിയുള്ള
സഹായം
വാങ്ങിയെടുക്കുന്നതില്‍
കേരളത്തിന് വീഴ്ച
പറ്റിയിട്ടുണ്ടോ ;
വകുപ്പ് മന്ത്രിഈ
രീതിയില്‍ പ്രസ്താവന
നടത്തിയിട്ടുണ്ടോ;
(ബി)
എത്ര
തുകയുടെ ഏതൊക്കെ
പദ്ധതികളാണ് കേരളത്തിന്
നഷ്ടമായതെന്ന്
വിശദമാക്കാമോ; കാരണം
വിശദമാക്കാമോ ;?
വിദ്യാഭ്യാസ
വായ്പ പലിശയിളവ്
T 3041.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍നിന്ന്
വിദ്യാഭ്യാസ വായ്പാ
പലിശയിളവിനായി എത്ര
അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളത്;
(ബി)
ഇതില്‍
എത്ര അപേക്ഷകള്‍ ഇതുവരെ
പരിഗണിച്ചു; എത്ര തുക
പലിശ ഇളവായി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പലിശയിളവ്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
ഇനത്തില്‍ ജില്ലയ്ക്ക്
ഇനിയും ആവശ്യമായ തുക
എത്രയാണ്;ഇത്
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
കൊട്ടാരക്കര
മണ്ഡലത്തില്‍ നബാര്‍ഡ്
ധനസഹായത്തോടെ നടപ്പാക്കിയ
പ്രവൃത്തികള്‍
3042.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
കൊട്ടാരക്കര അസംബ്ലി
മണ്ഡലത്തില്‍ നബാര്‍ഡ്
ധനസഹായത്തോടെ
നടപ്പിലാക്കിയ
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
2013-14,
2014-15 വര്‍ഷങ്ങളില്‍
നബാര്‍ഡ്
ധനസഹായത്തിനായി കൊല്ലം
ജില്ലയില്‍ നിന്നും
തയ്യാറാക്കി
അയച്ചിരുന്ന
പ്രൊപ്പോസലുകളുടെ
വിശദാംശങ്ങളും അനുമതി
ലഭിച്ചവയുടെ വിവരവും
വെളിപ്പെടുത്തുമോ ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
3043.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നടപ്പു
സാമ്പത്തികവര്‍ഷത്തില്‍
തലശ്ശേരി അസംബ്ലി
മണ്ഡലത്തില്‍ ഏതെല്ലാം
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ ഏതൊക്കെ
പ്രദേശങ്ങളില്‍
നടപ്പിലാക്കിയെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇതിനായി
ഓരോ പ്രവര്‍ത്തിക്കും
എത്ര തുക വീതം
നീക്കിവച്ചെന്നും
ഇതിനകം എത്ര തുക
ചെലവഴിച്ചെന്നും
വിശദമാക്കാമോ?
2015-16
ലെ കേന്ദ്ര ബജറ്റ്
T 3044.
ശ്രീ.എം.എ.ബേബി
,,
എ.കെ.ബാലന്
,,
എളമരം കരീം
,,
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
ലെ കേന്ദ്ര ബജറ്റ്
സംസ്ഥാന സര്‍ക്കാരിന്റെ
ആവശ്യങ്ങളിന്മേൽ
എത്രത്തോള
നീതിപുലർത്തിയിട്ടുണ്ട്
(ബി)
സംസ്ഥാനം
നിരന്തരമായി
ആവശ്യപ്പെടുന്ന
ഏതെങ്കിലും
കാര്യത്തില്‍ അനുകൂല
തീരുമാനം ബജറ്റില്‍
ഉണ്ടായിട്ടുണ്ടോ;
സംസ്ഥാനത്തിന്റെ
എന്തെല്ലാം
ആവശ്യങ്ങളാണ് ബജറ്റില്‍
അവഗണിക്കപ്പെട്ടിരിക്കുന്നത്;
(സി)
ബജറ്റ്വിഹിതത്തിന്മേൽ
സംസ്ഥാന സര്‍ക്കാരിന്റെ
നിലപാട് വ്യക്തമാക്കുമോ
(ഡി)
കേരളത്തോടുള്ള
അവഗണനയില്‍
കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധ ക്ഷണിയ്ക്കാന്
എന്തു നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
2015-16-ലെ
കേന്ദ്രബജറ്റ്
റ്വിലയിരുത്തല്
T 3045.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
സി.രവീന്ദ്രനാഥ്
,,
കെ.സുരേഷ് കുറുപ്പ്
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ ഉന്നയിച്ച
പ്രശ്നങ്ങളുടെയും
പരിഹാര
നിര്‍ദ്ദേശങ്ങളുടെയും
അടിസ്ഥാനത്തില്‍
2015-16 ലെ
കേന്ദ്രബജറ്റിനെ
വിലയിരുത്തിയിട്ടുണ്ടോ;എങ്കിൽ
വിശദമാക്കാമോ;
(ബി)
കേന്ദ്രബജറ്റിലെ
സംസ്ഥാനത്തിനുളള പദ്ധതി
അടങ്കലുകളുടെ ബജറ്റ്
എസ്റ്റിമേറ്റുകളെ
സംബന്ധിച്ച്
വിശദമാക്കാമോ; ഇത്
മുന്വര്ഷത്തതിനേക്കാള്
എത്ര ശതമാനം കൂടുകയോ
കുറയുകയോ
ചെയ്തിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
നിലവിലുളള
ഏതെല്ലാം
പദ്ധതികള്‍ക്ക് തുക
കൂടുതല്‍
വകയിരുത്തപ്പെട്ടിട്ടുണ്ട്;
കൂടുതലായി
നീക്കിവച്ചിട്ടില്ലാത്തവ
ഏതൊക്കെ; വിശദമാക്കാമോ;
(ഡി)
പുതുക്കിയ
എസ്റ്റിമേറ്റ് പ്രകാരം
സംസ്ഥാനത്തിന്
ലഭിക്കാവുന്ന രാസവളം,
ഭക്ഷ്യവസ്തുക്കള്‍
തുടങ്ങിയവയ്ക്കുളള
സബ്സിഡികള്‍
സംബന്ധിച്ച്
വിശദമാക്കാമോ;
(ഇ)
ബജറ്റിലൂടെ
കേന്ദ്രത്തില്‍ നിന്നും
വിവിധ ഇനങ്ങളില്‍
പ്രതീക്ഷിക്കുന്ന
സംസ്ഥാനത്തിന്റെ വരുമാന
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കാമോ; എ്രത
ശതമാനം വര്‍ദ്ധന
പ്രതീക്ഷിക്കുന്നു;
(എഫ്)
യു.പി.എ.
സര്‍ക്കാരും എന്‍.ഡി.എ.
സര്‍ക്കാരും ബജറ്റില്‍
സ്വീകരിച്ച സാമ്പത്തിക
നയസമീപനങ്ങളില്‍
എന്തെങ്കിലും വ്യത്യാസം
ഉളളതായി കരുതുന്നുണ്ടോ?
കേരള
പരിപ്രേക്ഷ്യ പദ്ധതി 2030
3046.
ശ്രീ.ലൂഡി
ലൂയിസ്
,,
സണ്ണി ജോസഫ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ആസൂത്രണ ബോര്‍ഡ് കേരള
പരിപ്രേക്ഷ്യ പദ്ധതി
2030 ന് രൂപം
കൊടുത്തിട്ടുണ്ടോ;
(ബി)
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്ന
ലക്ഷ്യങ്ങളും
പദ്ധതിയുടെ
വിശദാംശങ്ങളും
വ്യകതമാക്കുമോ;
(സി)
പദ്ധതിക്കുള്ള
നിര്‍ദ്ദേശങ്ങള്‍
തയ്യാറാക്കിയത്
ആരാണെന്ന്
വിശദമാക്കുമോ;
(ഡി)
ഏതെല്ലാം
മേഖലകള്‍ക്കാണ്
പദ്ധതിയില്‍
മുന്‍തൂക്കം
നല്‍കിയിട്ടുള്ളതെന്നും
വിശദാംശം
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ?
പാല്
ഉല്പാദനം
3047.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
കെ.ശിവദാസന്‍ നായര്‍
,,
അന്‍വര്‍ സാദത്ത്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാല്
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്ന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പാല്
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്ന
കാര്യങ്ങൾ
വിശദമാക്കുമോ;
(സി)
പദ്ധതിക്കായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ക്ഷീരസംഘം
ജീവനക്കാരുടെ ശമ്പളപരിഷ്കരണം
3048.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷീരസംഘം
ജീവനക്കാരുടെ
വേതനത്തിന്റെ ഘടന
തസ്തിക തിരിച്ച്
വെളിപ്പെടുത്തുമോ ;
(ബി)
ക്ഷീരസംഘം
ജീവനക്കാരുടെ
ശമ്പളപരിഷ്കരണം
അവസാനമായി നടത്തിയത്
എന്നാണ് ;
(സി)
ക്ഷീരസംഘം
ജീവനക്കാരുടെ ശമ്പള
പരിഷ്ക്കരണത്തിനായി
നടപടികള്‍
സ്വീകരിക്കുമോ ?
ക്ഷീരഗ്രാമ
പദ്ധതി
3049.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ജോസഫ് വാഴയ്ക്കൻ
,,
ബെന്നി ബെഹനാന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'ക്ഷീരഗ്രാമ 'പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
ഇതിന്റെ ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
പദ്ധതി ഏതൊക്കെ
സ്ഥലങ്ങളിലാണ്
ആരംഭിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
ആരംഭിക്കാത്ത
സ്ഥലങ്ങളില്‍ പദ്ധതി
ആരംഭിക്കാന്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
(ഡി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്
;വിശദമാക്കുമോ?
ക്ഷീരോത്പാദന
രംഗത്ത് സ്വയംപര്യാപ്തത
3050.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷീരോത്പാദന
രംഗത്ത് സ്വയംപര്യാപ്തത
കെെവരിയ്ക്കുന്നതിനായി
സംസ്ഥാനത്ത് എന്തെല്ലാം
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പാലിന്റെ
വില
വര്‍ദ്ധിപ്പിച്ചാലും
വര്‍ദ്ധനവിന്റെ
പൂര്‍ണ്ണമായ ഫലം
ക്ഷീരകര്‍ഷകര്‍ക്ക്
ലഭിയ്ക്കുന്നില്ലെന്ന
ആവലാതി ശ്രദ്ധയില്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിനും
ക്ഷീരകര്‍ഷകര്‍ക്ക്
പാലിന് ന്യായമായ വില
ലഭിയ്ക്കുന്നതിനും
വേണ്ടി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
പാലില്‍
നിന്നുളള മൂല്യവര്‍ധിത
ഉത്പന്നങ്ങളുടെ
ഉത്പാദനവും വിപണനവും
പ്രോത്സാഹിപ്പിക്കുന്നതിന്
പുതിയതായി എന്തെല്ലാം
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഇ)
ക്ഷീര
കാര്‍ഷിക രംഗത്തേയ്ക്ക്
കൂടുതല്‍പേരെ
ആകര്‍ഷിക്കുന്ന
തരത്തില്‍ പദ്ധതികള്‍
ആസൂത്രണം ചെയ്ത്
നടപ്പിലാക്കുമോയെന്ന്
വ്യക്തമാക്കാമോ ?
ഇ-ലൈബ്രറികള്‍
3051.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശാസ്ത്ര
സാങ്കേതിക വികാസം
സാംസ്കാരിക മേഖലയില്‍
വേണ്ടത്ര തരത്തില്‍
സ്വാധീനിച്ചിട്ടില്ല
എന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഈ
വികാസം സാംസ്കാരിക
മേഖലയില്‍ കൂടുതല്‍
സജ്ജീവമാക്കുന്നതിന്
ഇ-ലൈബ്രറികള്‍
ജില്ലാടിസ്ഥാനത്തില്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഇ-ലൈബ്രറികള്‍
ക്രമീകരിക്കുന്നതുമായി
ബന്ധപ്പെട്ട് നാളിതുവരെ
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം അറിയിക്കുമോ?
കലാകാര പെന്ഷന്
3052.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കലാകാര പെന്ഷന്
ലഭിക്കുന്ന്തിനുള്ള
മാനദണ്ഡം
വ്യക്തമാക്കുമോ ?
നാടക
പഠന ഗവേഷണ കേന്ദ്രത്തിന്റെ
നിര്‍മ്മാണം
3053.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡോ.
വയലാര്‍ വാസുദേവന്‍
പിള്ള സ്മാരകത്തിന്റെ
ഭാഗമായിട്ടുള്ള നാടക
പഠന ഗവേഷണ
കേന്ദ്രത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ ഫണ്ട്
നല്കുന്ന കാര്യം
പരിഗണിക്കുമോ ?
കേരള
കലാമണ്ഡലത്തില്‍ നടപ്പിക്കിയ
വികസന പദ്ധതികൾ
3054.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കേരള
കലാമണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികൾ വിശദമാക്കാമോ;
(ബി)
ഓരോ
പദ്ധതിക്കും ചെലവഴിച്ച
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
റ്റി.വി.
സീരീയലുകള്‍ക്ക് സെന്‍സറിംഗ്
3055.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയാള
റ്റി.വി. സീരിയലുകളുടെ
നിലവാരം
പരിശോധിക്കുവാന്‍
സാംസ്കാരിക
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ ;
(ബി)
റ്റി.വി.
സീരീയലുകള്‍ക്ക്
സെന്‍സറിംഗ്
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ ?
മലയാള
ഭാഷാ വികസനവുമായി ബന്ധപ്പെട്ട
പരിപാടികള്‍
3056.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയാളം
ശ്രേഷ്ഠഭാഷാ
പ്രഖ്യാപനവുമായി
ബന്ധപ്പെട്ട് ഭാഷാ
വികസനത്തിനായി
നാളിതുവരെ എന്തെല്ലാം
പരിപാടികള്‍ ആസൂത്രണം
ചെയ്തു
നടപ്പിലാക്കിയിട്ടുണ്ട്
എന്ന വിവരം
വിശദമാക്കുമോ;
(ബി)
അനുബന്ധ
പ്രവര്‍ത്തനങ്ങള്‍ക്കായി
നാളിതുവരെ എത്ര തുക
ഏതെല്ലാമിനത്തില്‍
ചെലവിട്ടിട്ടുണ്ടെന്ന്
അറിയിക്കുമോ?
പൈതൃക
മ്യൂസിയം
3057.
ശ്രീ.സണ്ണി
ജോസഫ്
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
ജില്ലകളിലും പൈതൃക
മ്യൂസിയങ്ങള്‍
ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി മുഖേന
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നു
വിശദമാക്കുമോ ;
(സി)
ആരുടെയെല്ലാം
സഹായത്തോടെയാണ്
പ്രസ്തുത പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്നു
വിശദമാക്കുമോ;
(ഡി)
ആയതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കലാകാര
പെന്ഷന്
3058.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കലാകാര പെന്ഷന്
നല്കുന്നതിനു
ഒരുമാസത്തേക്ക് എത്ര
തുക വേണ്ടിവരുമെന്നു
അറിയിക്കാമോ?
കലാകാര
പെന്ഷന്
3059.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം
വിഭാഗങ്ങളിലുള്ളവര്‍ക്കാണ്
കലാകാര പെന്ഷന്
നല്കുന്നതെന്നു
വ്യക്തമാക്കുമോ;
ലക്കിടി
കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം
3060.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
ലക്കിടി കുഞ്ചന്‍
നമ്പ്യാര്‍ സ്മാരകം
മലയാളം
സര്‍വ്വകലാശാലയുടെ
പഠനകേന്ദ്രമാക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
നിലവില്‍
കുഞ്ചന്‍ സ്മാരകത്തില്‍
എന്തെല്ലാം കോഴ്സുകള്‍
നടത്തിവരുന്നു; ഏതു
സര്‍വ്വകലാശാലയുമായാണ്
അഫിലിയേഷന്
നടത്തിയിരിക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ;
(സി)
കുഞ്ചന്‍
സ്മാരകത്തെ മലയാളം
സര്‍വ്വകലാശാലയുടെ
പഠനകേന്ദ്രമാക്കുന്നതിനായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കാമോ?
തലശ്ശേരി
കോട്ടയിലെ പീരങ്കിയുടെ
സംരക്ഷണം
3061.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
കോട്ടയില്‍ നിന്ന്
ലഭ്യമായ നൂറ്റാണ്ടുകള്‍
പഴക്കമുള്ള പീരങ്കി
സംസ്ഥാന പുരാവസ്തു
വകുപ്പ് ഏറ്റെടുത്ത്
സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
പീരങ്കി
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ?
കൊടക്കാട്
ഫോക്ലോര് വില്ലേജ്
3062.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നര്‍ത്തകരത്നം
കണ്ണന് പെരുവണ്ണാന്റെ
സ്മരണയില്‍ കൊടക്കാട്
കേന്ദ്രീകരിച്ച്ഫോക്ലോര്
വില്ലേജ്
ആരംഭിക്കുന്നതിന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ?
സാംസ്കാരിക
വകുപ്പ് പ്രസിദ്ധീകരണത്തിന്
തിരഞ്ഞെടുത്ത കൃതികള്‍
3063.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാംസ്കാരിക
വകുപ്പ് അംഗീകാരം
നല്കിയതും
പ്രസിദ്ധീകരണത്തിന്
തിരഞ്ഞെടുത്തതുമായ എത്ര
കൃതികളാണ് ഇത്രകാലമായി
പ്രസിദ്ധീകരിക്കാതെ
വച്ചിട്ടുള്ളത് എന്നു
പറയാമോ; എന്തുകൊണ്ടാണ്
ഈ കൃതികള്‍
തെരഞ്ഞെടുത്തിട്ടും
പ്രസിദ്ധീകരിക്കാത്തത്
എന്നു പറയാമോ;
(ബി)
സാംസ്ക്കാരിക
വകുപ്പ് പ്രസിദ്ധീകരണ
യോഗ്യമെന്ന് കണ്ട്
പ്രസിദ്ധീകരിക്കുവാന്‍
തെരഞ്ഞെടുത്ത കൃതികള്‍
യഥാസമയം
പ്രസിദ്ധീകരിക്കാത്തതു
മൂലം
ഗ്രന്ഥകര്‍ത്താക്കള്‍ക്ക്
ഉണ്ടാകാവുന്ന നഷ്ടം ഏതു
വിധത്തിലാണ്
പരിഹരിക്കുന്നത് എന്നു
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
നഷ്ട പരിഹാരം നല്കിയ
എത്ര കേസുകള്‍
ഉണ്ടെന്നും ഇതിനായി
എത്ര തുക നല്‍കേണ്ടി
വന്നുവെന്നും
വിശദമാക്കുമോ?
മാവേലിക്കര
മണ്ഡലത്തിൽ ഇലക്ട്രിക് ലൈറ്റ്
സ്ഥാപിക്കുന്നതിന്
3064.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ
ബുദ്ധസ്മാരകം
നിലകൊള്ളുന്ന പ്രദേശം
മുതല്‍ മിച്ചല്‍
ജംഗ്ഷന് വരെയുള്ള ഭാഗം
ഇലക്ട്രിക് ലൈറ്റ്
സ്ഥാപിക്കുന്നതിന്
സാംസ്ക്കാരിക
വകുപ്പില്‍ നിന്നും
ഫണ്ട്
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ബുദ്ധ
ജംഗ്ഷന്- ശ്രീകൃഷ്ണ
സ്വാമി ക്ഷേത്ര റോഡില്‍
ഇലക്ട്രിക് ലൈറ്റ്
സ്ഥാപിക്കുന്നതിനും,
ബുദ്ധ സ്തൂപത്തിനു
ചുറ്റും പൂന്തോട്ടം
നിര്‍മ്മിച്ച്
മനോഹരമാക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;വിശദമാക്കുമോ?
അമ്പലപ്പുഴ
സഹോദരന്മാര്ക്ക് സ്മാരകം
3065.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'അമ്പലപ്പുഴ
സഹോദരന്മാര്'
എന്നറിയപ്പെടുന്ന
നാദസ്വര
വിദ്വാന്മാര്ക്ക്
സ്മാരകം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നിലവിലുണ്ടോ;
(ബി)
എങ്കിൽ
ഇക്കാര്യത്തില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
ആറ്റിങ്ങല്‍
കൊട്ടാരങ്ങളുടെ നവീകരണം
3066.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15-ല്‍
ആറ്റിങ്ങല്‍
നിയോജകമണ്ഡലമുള്പ്പെടുന്ന
പ്രദേശത്തെ ഏതെല്ലാം
കൊട്ടാരങ്ങള്‍
നവീകരിക്കാന്‍ തുക
അനുവദിച്ചിട്ടുണ്ടെന്നും
നവീകരണ
പ്രവര്‍ത്തനത്തിന്റെ
മേല്‍നോട്ടം ഏത്
ഏജന്‍സിക്കാണെന്നും
എന്തു തുക വീതമാണ്
അനുവദിച്ചിട്ടുള്ളതെന്നും
പ്രവൃത്തി എന്നു
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ദിനപത്രം ആരംഭിക്കുന്നത്
3067.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ ദിനപത്രം
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ദിനപത്രം
ആരംഭിക്കേണ്ടതിന്റെ
സാഹചര്യം
വ്യക്തമാക്കുമോ;
(ബി)
പത്രം
ആരംഭിക്കാനുള്ള
നടപടിക്രമങ്ങള്‍
ഏതുവരെയായെന്ന്
വ്യക്തമാക്കുമോ?
മൂശാരികോവില്
ശില്പ പൈതൃക ഗ്രാമം
3068.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കുുഞ്ഞിമംഗലത്തെ
മൂശാരികോവില് ശില്പ
പൈതൃക
ഗ്രാമമാക്കുന്നതിന്
നടപടി സ്വീകരിക്കുമെന്ന
പ്രഖ്യാപനം
നടപ്പിലാക്കുന്നതിനായി
ലളിതകലാ അക്കാദമി
എന്തൊക്കെ തുടര്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
പഞ്ചവാദ്യകുലപതി
കുഴൂര്‍ നാരായണമാരാര്‍ക്ക്
സ്മാരകമായി വാദ്യകലാ കേന്ദ്രം
3069.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചവാദ്യകുലപതി
പത്മഭൂഷണ്‍ കുഴൂര്‍
നാരായണമാരാരുടെ
സ്മാരകമായി കൊരട്ടി
ഗ്രാമപഞ്ചായത്തില്‍
വാദ്യകലാ കേന്ദ്രം
സ്ഥാപിക്കുന്നതിനായി
കുഴൂര്‍ നാരായണമാരാര്‍
ഫൌണ്ടേഷന്റെ
നേതൃത്വത്തില്‍ സ്ഥലം
ലഭ്യമാക്കുമെന്ന ഉറപ്പ്
ലഭിച്ച സാഹചര്യത്തില്‍
വാദ്യകലാ കേന്ദ്രം
സ്ഥാപിക്കുന്നതിനായി
അനുമതി നല്‍കുന്നതിനും
ആവശ്യമായ തുക
അനുവദിക്കുന്നതിനും
നടപടി സ്വീകരിക്കുമോ ;
(ബി)
പത്മഭൂഷണ്‍
കുഴൂര്‍ നാരായണമാരാരുടെ
പേരില്‍ പഞ്ചവാദ്യ
കലാകാരന്മാര്ക്ക്
പ്രത്യേകമായി
പുരസ്ക്കാരം
ഏര്‍പ്പെടുത്തുന്നത്
സംബന്ധിച്ച്,
സര്‍ക്കാര്‍ കേരള
കലാമണ്ഡലത്തിന് നല്കിയ
നിര്‍ദ്ദേശം
നടപ്പാക്കുന്നതിനായി
എന്തെങ്കിലും നടപടികള്‍
കലാമണ്ഡലമോ, സര്‍ക്കാരോ
തുടര്‍ന്ന്
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ ;
(സി)
ഇതിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
സപ്തസ്വരകേന്ദ്രം
3070.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സപ്തഭാഷാസംഗമഭൂമിയായ
കാസര്‍ഗോട്ടെ വിവിധ
ജനവിഭാഗങ്ങളെയും
സംസ്കാരങ്ങളെയും
സമന്വയിപ്പിക്കുന്നതിന്
സര്‍ക്കാര്‍
പ്രഖ്യാപിച്ച
സപ്തസ്വരകേന്ദ്രവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
പ്രവര്‍ത്തനങ്ങള്‍
നടന്നിട്ടുണ്ടോ;
എങ്കിൽ ഇനി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കാമോ?
കരുമാടിക്കുട്ടന്
സ്മാരകം
3071.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുമാടിക്കുട്ടന്
സ്മാരകം ആരുടെ
നിര്‍ദ്ദേശപ്രകാരമാണ്
പുനരുദ്ധരിച്ചത്;
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയായോ എന്നും
എത്ര തുക അതിനായി
ചെലവായിയെന്നും
വ്യക്തമാക്കാമോ;
(ബി)
കരുമാടിക്കുട്ടന്
സ്മാരകവും പരിസരവും
സൗന്ദര്യവത്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
പൈതൃകനിര്‍മ്മിതികൾ
3072.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവശേഷിക്കുന്ന
പൈതൃകനിര്മ്മിതികളെ
കണ്ടെത്തി
സംരക്ഷിക്കുകയും
വരുംതലമുറകള്‍ക്ക്
കെെമാറുകയും
ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്?
അവശകലാകാരന്മാര്ക്ക്
നല്കി വരുന്ന പെന്ഷൻ
3073.
ശ്രീ.ടി.വി.രാജേഷ്
,,
പുരുഷന് കടലുണ്ടി
,,
ആര്. രാജേഷ്
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അവശകലാകാരന്മാര്ക്ക്
നല്കി വരുന്ന
പെന്ഷന് വിതരണത്തില്‍
കുടിശ്ശികയുണ്ടെങ്കില്‍
അവ എന്നത്തേക്കു
പൂര്‍ണ്ണമായും വിതരണം
ചെയ്യാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
അവശകലാകാരന്മാര്ക്ക്
നല്കി വരുന്ന
ഏതെങ്കിലും
പെന്‍ഷനുകള്‍
നിര്ത്തലാക്കാന്ഉദ്ദേശമുണ്ടോ?
സൈബര്‍
ദര്ശന് പദ്ധതി
3074.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
പി.എ.മാധവന്
,,
ഷാഫി പറമ്പില്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സി-ഡിറ്റ് 'സൈബര്‍
ദര്ശന്' പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ ലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
സൈബര്‍
സുരക്ഷാ
ബോധവല്‍ക്കരണത്തിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
; വിശദമാക്കുമോ?
വിദേശ
ജയിലുകളില്‍ കഴിയുന്ന മലയാളികൾ
3075.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മോയിന്‍ കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
ജയിലുകളില്‍ കഴിയുന്ന
മലയാളികളെ സംബന്ധിച്ച
വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;എങ്കില്‍
വെളിപ്പെടുത്തുമോ;
(ബി)
ഇല്ലെങ്കില്‍
വിവരങ്ങള്‍
ശേഖരിക്കാനും, വിശകലനം
ചെയ്യാനും നിര്‍ദ്ദേശം
നല്‍കുമോ;
(സി)
മാലി,
പാക്കിസ്ഥാന്
എന്നിവിടങ്ങളില്‍
തടവിലുള്ള മലയാളികളുടെ
എണ്ണം വ്യക്തമാക്കുമോ;
തടവിലാകാനുള്ള
കാരണങ്ങള്‍
വെളിപ്പെടുത്തുമോ?
പ്രവാസിക്ഷേമ
പദ്ധതികള്‍
3076.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളില്‍
പ്രവാസിക്ഷേമ പദ്ധതികൾ
പ്രചരിപ്പിക്കാനും
പദ്ധതിയിൽ കൂടുതല്‍
പേരെ
അംഗങ്ങളാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
വിദേശ
രാജ്യങ്ങളില്‍
നോര്‍ക്കയുടെ ഹെല്‍പ്പ്
ഡസ്കുകള്‍ എവിടെയെല്ലാം
ആരംഭിച്ചിട്ടുണ്ട്;
പുതുതായി എവിടെയെല്ലാം
ആരംഭിക്കാനുണ്ട്;
അതുവഴി എന്തെല്ലാം
സേവനങ്ങള്‍ ഇപ്പോള്‍
നല്കിവരുന്നു;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രവാസികള്‍ക്കുള്ള
ഇന്‍ഷുറന്‍സ് ആനുകൂല്യം
അപകട
മരണങ്ങള്ക്കുപുറമെ
സ്വാഭാവിക
മരണങ്ങള്ക്കുകൂടി
ബാധകമാക്കുന്ന കാര്യം
പരിഗണിക്കുമോ?
ജി.സി.സി.
രാജ്യങ്ങളിലെ ഇന്ത്യന്‍
എംബസികളുടെ സേവനം
3077.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏറ്റവും
കൂടുതല്‍ മലയാളികള്‍
ജോലി ചെയ്യുന്ന
ജി.സി.സി. രാജ്യങ്ങളിലെ
ഇന്ത്യന്‍ എംബസികളില്‍
നിന്നും
അവരര്‍ഹിക്കുന്ന
തരത്തിലുള്ള സേവനങ്ങള്‍
പലപ്പോഴും
ലഭിക്കുന്നില്ലെന്ന
പരാതി സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പലതരത്തിലുള്ള
നിയമക്കുരുക്കില്‍പ്പെട്ട്
എംബസികളുടെ സേവനം
ആവശ്യമാകുന്ന
മലയാളികളുടെ
സേവനങ്ങള്‍ക്കായി
സംസ്ഥാന സര്‍ക്കാരിന്റെ
പ്രതിനിധികളായി
എംബസികളില്‍ ജീവനക്കാരെ
നിയമിക്കുവാന്‍
ആവശ്യമായ ഇടപെടലുകള്‍
നടത്തുമോ?
ഗള്‍ഫ്
രാജ്യങ്ങളിലെ
ജയിലുകളിലടക്കപ്പെട്ട
മലയാളികള്‍ക്ക് നിയമ സഹായം
നല്‍കുന്നതിനുള്ള പദ്ധതി
3078.
ശ്രീ.എം.പി.വിന്‍സെന്റ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.റ്റി.ബല്‍റാം
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
രാജ്യങ്ങളിലെ
ജയിലുകളിലടക്കപ്പെട്ട
മലയാളികള്‍ക്ക് നിയമ
സഹായം നല്കുന്ന
പദ്ധതിയുടെ
നടത്തിപ്പിനായി
ആരെല്ലാമാണ്
സഹകരിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
പ്രവാസി
സമഗ്ര പുനരധിവാസ പദ്ധതി
3079.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
വി.പി.സജീന്ദ്രന്
,,
എം.എ. വാഹീദ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവാസി സമഗ്ര
പുനരധിവാസ പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം കാര്യങ്ങള്‍
ചെയ്തിട്ടുണ്ട്;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
സ്വയംതൊഴില്‍
സംരംഭത്തിനായി
വായ്പകള്‍
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ ;
(സി)
എങ്കിൽ
ഏതെല്ലാം മേഖലകളിലാണ്
വായ്പകള്‍
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പ്രവാസി
വനിതകള്‍
3080.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശരാജ്യങ്ങളില്‍
ജോലിയെടുക്കുന്ന കേരളീയ
വനിതകള്‍ എത്ര
പേരുണ്ടെന്ന കണക്ക്
ലഭ്യമാണോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ലഭ്യമല്ലെങ്കില്‍
ഇത്തരത്തില്‍ ഒരു
കണക്ക്
തയ്യാറാക്കുന്നതിനും
പ്രവാസി വനിതകളുടെ
തൊഴില്‍ സുരക്ഷിതത്വം
ഉറപ്പുവരുത്തുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
പ്രവാസി
മലയാളികള്‍
3081.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
എത്ര മലയാളികളാണ്
ഗൾഫ്/മറ്റ് വിദേശ
രാജ്യങ്ങളില്‍
ജോലികളിലേര്പ്പെട്ടിട്ടുള്ളത്;
ഗൾഫ്/മറ്റ്
വിദേശരാജ്യങ്ങള്‍ തരം
തിരിച്ച്
വ്യക്തമാക്കുമോ; ഇതില്‍
ഏറ്റവും കൂടുതല്‍
മലയാളികള്‍ ഉള്ള ഗൾഫ്
രാജ്യമേതെന്നും
വിദേശരാജ്യമേതെന്നും
വ്യക്തമാക്കുമോ;
(ബി)
2013-14 , 2014-15
സാമ്പത്തിക വര്‍ഷങ്ങളിൽ
പ്രവാസി മലയാളികള്‍
കേരളത്തിലേയ്ക്ക്
അയച്ചത് എത്ര കോടി
രൂപയാണ്എന്ന് വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഏതൊക്കെ
ഗര്‍ഫ് രാജ്യങ്ങളിലാണ്
"നിതാഖത്" നിയമം
നടപ്പില്‍
വരുത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ഡി)
'നിതാഖത്'
നിയമം
നടപ്പിലാക്കിയതുമൂലം
തിരിച്ചെത്തിയവരെ
സഹായിക്കാനായി
എന്തെല്ലാം
കേന്ദ്ര/സംസ്ഥാന സഹായം
ലഭ്യമാക്കി; നാളിതുവരെ
എന്തു തുക വകയിരുത്തി;
ആയതില്‍ എത്ര തുക
നാളിതുവരെ ചെലവഴിച്ചു;
ഇതിലൂടെ എത്ര പേര്‍ക്ക്
പ്രയോജനം ലഭിച്ചു;
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
നിലവില്‍
എത്ര പ്രവാസി
മലയാളികള്‍
ഗള്‍ഫ്/മറ്റ്
വിദേശരാജ്യങ്ങളില്‍
ജയിലില്‍ കഴിയുന്നു;
ഇവരെ
നാട്ടിലെത്തിക്കാന്‍
എന്തു നടപടി
സ്വീകരിക്കും; വിശദാംശം
വ്യക്തമാക്കുമോ?
നോര്‍ക്ക
- റൂട്ട്സ് വഴി നല്‍കിവരുന്ന
സേവനങ്ങള്‍
3082.
ശ്രീ.സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
മലയാളികള്‍ക്ക്
നോര്‍ക്ക - റൂട്ട്സ്
വഴി നല്‍കിവരുന്ന
സേവനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രവാസി
മലയാളികളുടെ വിവിധ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
എംബസികളെയും പ്രവാസി
സംഘടനകളെയും
യോജിപ്പിച്ച് ആവശ്യമായ
നടപടികള്‍
സ്വീകരിക്കാമോ;
(സി)
പാസ്പോര്‍ട്ട്
പുതുക്കുന്നത്
ഉള്‍പ്പെടെയുള്ള
ആവശ്യങ്ങള്‍ക്ക് വിദേശ
രാജ്യങ്ങളിലെ ഇന്ത്യന്‍
എംബസികളില്‍ എത്തുന്ന
പ്രവാസികള്‍ക്ക് മികച്ച
സേവനം ഉറപ്പ്
വരുത്തുവാന്‍ എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
നിതാഖത്ത്
- പ്രവാസി പുനരധിവാസ പദ്ധതി
3083.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിതാഖത്തിന്റെ
ഭാഗമായി തിരിച്ചെത്തിയ
പ്രവാസികളുടെ
പുനരധിവാസത്തിനുള്ള
പദ്ധതിയില്‍ സംസ്ഥാന
കേന്ദ്ര
സര്‍ക്കാരുകളുടെ
നേരിട്ടുള്ള
ധനസഹായമുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
എന്നു
മുതലാണ് പ്രസ്തുത
പദ്ധതി ആരംഭിച്ചത്;
എത്ര പേര് അപേക്ഷ
നല്കി; എത്ര പേര്‍ക്ക്
പദ്ധതി പ്രകാരമുള്ള
ധനസഹായം അനുവദിച്ചു;
ജില്ല തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
തെരഞ്ഞെടുക്കപ്പെട്ടവരില്‍
എത്ര പേര്‍ക്ക് ധനകാര്യ
സ്ഥാപനങ്ങള്‍ വഴി
പദ്ധതിപ്രകാരമുള്ള
ധനസഹായം അനുവദിച്ചു;
ഓരോ ജില്ലയിലും
തെരഞ്ഞെടുക്കപ്പെട്ടവരുടെ
എണ്ണവും ധനസഹായം
നല്കിയ സ്ഥാപനങ്ങളുടെ
പേരും അനുവദിച്ച തുകയും
വ്യക്തമാക്കുമോ;
(ഡി)
തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്
സംസ്ഥാന സര്‍ക്കാര്‍
എത്ര രൂപയുടെ ധനസഹായം
നല്‍കിയെന്ന് ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ?
പ്രോജക്ട്
ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍സ്
3084.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്ക
വകുപ്പ് പ്രോജക്ട്
ഫോര്‍ റിട്ടേണ്‍
എമിഗ്രന്‍സ് എന്ന
പേരില്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത പദ്ധതിയിന്‍
കീഴില്‍ സംരംഭങ്ങള്‍
ആരംഭിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
ഇതിനുളള ധനസഹായം എവിടെ
നിന്നെല്ലാം
ലഭിക്കുമെന്നും സബ്
സിഡിയുടെയും
തിരിച്ചടവുകളുടെയും
വിശദാംശങ്ങളും
ലഭ്യമാക്കുമോ;
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിന്
2013-14 സാമ്പത്തിക
വര്‍ഷം നീക്കിവച്ച തുക
എത്രയെന്നും ഇതില്‍
എത്ര
ചെലവഴിക്കപ്പെട്ടുവെന്നും
എത്രപേര്‍ക്ക്
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
നാളിതുവരെ സഹായം
നല്‍കിയെന്നും
വ്യക്തമാക്കുമോ?
തിരിച്ചെത്തിയ
പ്രവാസികള്‍ക്കായി പുനരധിവാസ
പദ്ധതികള്‍
3085.
ശ്രീ.എം.എ.ബേബി
,,
എളമരം കരീം
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിതാഖത്ത്
നിയമത്തെ തുടര്‍ന്ന്
സൗദി അറേബ്യയില്‍
നിന്നും തിരിച്ചെത്തിയ
പ്രവാസികള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തിരിച്ചെത്തിയ
പ്രവാസികള്‍ക്കായി
സര്‍ക്കാര്‍
പ്രഖ്യാപിച്ച പുനരധിവാസ
പദ്ധതികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ;
(സി)
ആഗോള പ്രവാസി മലയാളി
സംഗമത്തില്‍ ഇവരുടെ
പ്രശ്നങ്ങളെ
സംബന്ധിച്ച്
എന്തെങ്കിലും ചര്‍ച്ച
നടത്തിയിരുന്നുവോ;വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്തേക്ക്
ഇത്തരത്തില്‍
തിരിച്ചെത്തിയവരുടെ
കണക്കുകള്‍ ലഭ്യമാണോ;
(ഇ)
ഇതില്‍
പുനരധിവാസ പാക്കേജ്
പ്രകാരം സഹായം
ലഭിച്ചവരുടെ കണക്കുകള്‍
വ്യക്തമാക്കുമോ ?
പ്രവാസികള്‍ക്ക്
വായ്പ
3086.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികള്‍ക്ക്,
നോര്‍ക്ക മുഖേന അപേക്ഷ
സ്വീകരിച്ച് ബാങ്ക്
വായ്പയിലൂടെ ടാക്സി
വാഹനങ്ങള്‍
വാങ്ങുന്നതിന്
നടപടികള്‍
സ്വീകരിച്ചിരുന്നുവോ;
(ബി)
എങ്കിൽ
പ്രസ്തുത വായ്പയ്ക്ക്
എത്ര ശതമാനം പലിശയാണ്
ബാങ്കുകള്‍
ഈടാക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
പ്രവാസികളുടെ
ബാങ്ക് നിക്ഷേപത്തിന്
നല്കുന്ന പലിശ
നിരക്കാണോ പ്രവാസികളുടെ
വായ്പകള്‍ക്കും
നല്‍കുന്നത് എന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രവാസികള്‍ക്ക് പലിശ
രഹിതമോ കുറഞ്ഞ
നിരക്കിലോ ഉള്ള വായ്പ
നല്‍കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ?
വിദേശരാജ്യങ്ങളിലെ
ജയിലുകളില്‍ കഴിയുന്ന
പ്രവാസികള്‍
3087.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ധാരാളം പ്രവാസികള്‍
വിദേശരാജ്യങ്ങളിലെ
ജയിലുകളില്‍
കഴിയുന്നുണ്ട് എന്ന
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
ജയിലുകളില്‍ കഴിയുന്ന
മലയാളികളുടെ കണക്കുകള്‍
സംസ്ഥാന സര്‍ക്കാരിന്
ലഭ്യമാണോ;
ഇല്ലെങ്കില്‍
ഇത്തരത്തില്‍ ഒരു
വിവരശേഖരണത്തിന്
തയ്യാറാകുമോ;
(സി)
ജയിലുകളില്‍
കഴിയുന്ന സംസ്ഥാനത്തെ
പ്രവാസികളില്‍, മോചനം
അര്‍ഹിക്കുന്ന
കേസുകളില്‍ അടിയന്തര
ഇടപെടലുകള്‍
നടത്തുന്നതിനും
ശിക്ഷാകാലാവധി
കഴിഞ്ഞവരെ
നാട്ടിലെത്തിക്കുന്നതിനും
സംസ്ഥാന സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുന്നുണ്ട്;
(ഡി)
വിദേശജയിലുകളില്‍
കഴിയുന്ന സംസ്ഥാനത്തെ
പ്രവാസികളെ
മോചിപ്പിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
പ്രത്യേക പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇത്തരത്തില്‍ ഒരു
പദ്ധതിയ്ക്ക് രൂപം
നല്‍കുമോ?