നീര
ഉല്പാദനത്തിന് ലൈസന്‍സ്
3088.
ശ്രീ.എ.കെ.ബാലന്
,,
ഇ.പി.ജയരാജന്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീര ഉല്പാദനത്തിന്
ലൈസന്‍സ്
നല്‍കുന്നതിനുള്ള
അധികാരം ആരിൽ
നിക്ഷിപ്തമാണ്;
(ബി)
ഇത്
സംബന്ധിച്ച്
അവ്യക്തതകള്‍
നിലനില്‍ക്കുന്നുണ്ടോ ;
വിശദമാക്കാമോ ;
(സി)
കേര
കര്‍ഷകര്‍ ചേര്‍ന്നു
രൂപികരിച്ചിട്ടുള്ള
ഫെഡറേഷനുകള്‍ നീര
ബോര്‍ഡിൽ ലൈസന്‍സിനായി
അപേക്ഷിച്ചിട്ടുണ്ടോ ;
ലൈസന്‍സ് നല്‍കുന്നതിനെ
സംബന്ധിച്ച്
എന്തെങ്കിലും തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ ;
(ഡി)
ലൈസന്‍സിനായി
പ്രസ്തുത ഫെഡറേഷന് നീര
ബോര്‍ഡിന് അല്ലാതെ
മറ്റ് ഏതെങ്കിലും
ഏജന്‍സിക്ക് അപേക്ഷ
നല്‍കേണ്ടതുണ്ടോ ;
(ഇ)
ലൈസന്‍സ്
നല്‍കുന്നതിന് കാലതാമസം
ഉണ്ടാകുന്നതിനുള്ള
കാരണം വ്യക്തമാക്കാമോ ?
വര്‍ഷകാല നാശനഷ്ടങ്ങള്‍
3089.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ആതിരപ്പള്ളി, പരിയാരം,
കോടശ്ശേരി
പഞ്ചായത്തുകളിലൂടെ
ഒഴുകുന്ന കപ്പത്തോട്
വര്‍ഷകാലങ്ങളില്‍
കവിഞ്ഞൊഴുകി വ്യാപകമായ
നാശനഷ്ടങ്ങള്‍
ഉണ്ടാകുന്നത്
തടയുന്നതിനു, ഈ ജലം
പ്രസ്തുത
പഞ്ചായത്തുകളിലെ
ജലസേചനത്തിനായി
ഉപയോഗപ്പെടുത്തുന്നതിനുമായി
കപ്പത്തോട്ടിലെ
കുളവാഴകള്‍ നീക്കം
ചെയ്ത് ആഴം കൂട്ടി
വശങ്ങള്
കെട്ടിസംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇതിനായി
വിശദമായ റിപ്പോര്‍ട്ടും
എസ്റ്റിമേറ്റും
സമര്‍പ്പിക്കുന്നതിനായി
കെ.എൽ .ഡി.സി യോടു
നിര്‍ദ്ദേശിച്ചതിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടികള്‍
കെ.എൽ.ഡി.സി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
അടിയന്തിരമായ
റിപ്പോര്‍ട്ടു
സമര്‍പ്പിക്കുന്നതിനും
അതിന്റെ
അടിസ്ഥാനത്തില്‍ അനുമതി
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ?
ചേര്‍ത്തല മണ്ഡലത്തിലെ
കര്‍ഷകരുടെ കര്‍ഷക
കടാശ്വാസ അപേക്ഷ
3090.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷക
കടാശ്വാസ കമ്മീഷനില്‍
അപേക്ഷ നല്‍കിയിരുന്ന
ചേര്‍ത്തല മണ്ഡലത്തിലെ
എത്ര കര്‍ഷകര്‍ക്ക് ഈ
സര്‍ക്കാര്‍ കാലയളവില്‍
സാമ്പത്തിക ആനുകൂല്യം
ലഭിച്ചുവെന്നും എത്ര
തുകയാണ് ലഭിച്ചതെന്നും
പറയാമോ ;
(ബി)
എത്ര
കര്‍ഷകരുടെ കടം
പൂര്‍ണ്ണമായും
എഴുതിത്തള്ളിയെന്നു
വ്യക്തമാക്കാമോ ;
ഏതെല്ലാം ബാങ്കുകളുമായി
ബന്ധപ്പെട്ട
വായ്പകളായിരുന്നുവെന്നും
ഓരോ ബാങ്കുകളും എത്ര
തുക വീതമാണ്
നല്‍കിയതെന്നും
വിശദമാക്കാമോ ?
സമ്പൂര്‍ണ്ണ ജൈവ കാര്‍ഷിക
സംസ്ഥാനമാക്കുവാന്‍
പദ്ധതി
3091.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.റ്റി.ജോര്‍ജ്
,,
ഹൈബി ഈഡന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തെ
സമ്പൂര്‍ണ്ണ ജൈവ
കാര്‍ഷിക
സംസ്ഥാനമാക്കുവാന്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
ഈ
ലക്ഷ്യം
കൈവരിക്കുന്നതിനായി ജൈവ
കാര്‍ഷിക മണ്ഡലം എന്ന
പദ്ധതി കൃഷി വകുപ്പ്
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
പഞ്ചായത്തുകളില്‍ ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതി
3092.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിഷമയമായ പച്ചക്കറി,
മായം ചേര്‍ത്ത ഭക്ഷ്യ
വസ്തുക്കള്‍ മറ്റും
ഉപയോഗിക്കുന്നതുമൂലം
കാന്‍സര്‍, കിഡ്നി
രോഗങ്ങള്‍, മറ്റ്
രോഗങ്ങള്‍ വര്‍ദ്ധിച്ച്
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആവശ്യമായ പച്ചക്കറികള്‍
ഉല്പാദിപ്പിക്കുന്നതിന്
പഞ്ചായത്തുകള്‍ തോറും
ഓരോ വാര്‍ഡിലും ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇല്ലെങ്കില്‍
സംസ്ഥാനത്തെ ഓരോ
പഞ്ചായത്തിലും
വാര്‍ഡുകള്‍ തോറും
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
'സഹസ്രസരോവരം'
പദ്ധതി
3093.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'സഹസ്രസരോവരം'
പദ്ധതി പ്രകാരം എത്ര
കുളങ്ങള്‍ ഏതൊക്കെ
ജില്ലകളിൽ
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും,
ഇതിനായി എത്ര തുക
ചെലവഴിച്ചുവെന്നും
ജില്ലാടിസ്ഥാനത്തിൽ
വ്യക്തമാക്കാമോ?
വി.എഫ്.പി.സി.കെ
മുഖേന സംഭരിച്ച പച്ചക്കറി
3094.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വി.എഫ്.പി.സി.കെ
മുഖേന സംസ്ഥാനത്ത് എത്ര
രൂപയുടെ, എത്ര ടണ്‍
പച്ചക്കറി വില്പന
നടത്തി; കഴിഞ്ഞ
വര്‍ഷത്തെ കണക്ക്
വ്യക്തമാക്കുമോ;
(ബി)
വി.എഫ്.പി.സി.കെ
വില്പന നടത്തിയ
പച്ചക്കറിയില്‍
കേരളത്തില്‍ നിന്നും
സംഭരിച്ച പച്ചക്കറി
ഉണ്ടോ; എങ്കിൽ എത്ര
ടണ്‍ പച്ചക്കറി
സംസ്ഥാനത്ത് നിന്ന്
സംഭരിച്ചു; സംഭരിച്ച
സ്ഥലവും, അളവും,
നല്കിയ വിലയും, കഴിഞ്ഞ
മൂന്നുവര്‍ഷത്തെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇതേ
കാലയളവിൽ
വി.എഫ്.പി.സി.കെ എത്ര
ടണ്‍ പച്ചക്കറി
അന്യസംസ്ഥാനത്തുനിന്നും
സംഭരിച്ചിട്ടുണ്ട് ;
സംഭരിച്ച സ്ഥലവും,
അളവും, ചെലവഴിച്ച
തുകയും വിശദമാക്കുമോ;
(ഡി)
വി.എഫ്.പി.സി.കെ
മുഖേന വിതരണം ചെയ്യുന്ന
പച്ചക്കറി കീടനാശിനി
രഹിതമാണെന്നും
ഗുണനിലവാര
മുള്ളതാണെന്നും
ഉറപ്പുവരുത്താന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്ഏര്പ്പെടുത്തിയിട്ടുള്ളത്;
(ഇ)
വി.എഫ്.പി.സി.കെ
പച്ചക്കറി വില
നിയന്ത്രിക്കാന്‍
മാര്‍ക്കറ്റില്‍
ഇടപെടുന്നതിന്റെ
ഭാഗമായി സര്‍ക്കാര്‍
സബ്സിഡിയോടെ വിലകുറച്ചു
വില്‍പ്പന
നടത്തിയിട്ടുണ്ടോ;
എങ്കിൽ എത്ര ടണ്‍
പച്ചക്കറി ഇപ്രകാരം
വിതരണം ചെയ്തു; എത്ര
രൂപ ഈയിനത്തില്‍
സര്‍ക്കാര്‍
വി.എഫ്.പി.സി.കെ ക്ക്
നല്കി; വിശദാംശങ്ങള്‍
നല്‍കുമോ?
കെ.എല്‍.ഡി.സി
യുടെ കൊല്ലം ജില്ലയിലെ
മാലാക്കായല്‍ വികസന
പദ്ധതി
3095.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എല്‍.ഡി.സി
യുടെ ചുമതലയില്‍
കൊല്ലം ജില്ലയിലെ
ചിറക്കര
ഗ്രാമപഞ്ചായത്തിലുള്ള
മാലാക്കായല്‍ വികസന
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി എന്തെല്ലാം;
വിശദമാക്കുമോ;
(ബി)
കെ.എല്‍.ഡി.സി
യുടെ ലീഗല്‍
സ്റ്റാന്‍ഡിംഗ്
കൗണ്‍സില്‍ നിര്‍മ്മാണം
തുടരരുതെന്ന് ഉപദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
കത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
25/07/2014-ല്‍ ലഭിച്ച
പ്രസ്തുത കത്തിന്മേല്
നാളിതുവരെ എന്തു്
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
;വ്യക്തമാക്കാമോ ;
(സി)
കോസ്റ്റല്‍
സോണ്‍ മാനേജ്
മെന്റിന്റെ സ്റ്റോപ്പ്
മെമ്മോ ഇൗ പദ്ധതിയുടെ
നിര്‍മ്മാണത്തിന്
തടസ്സമായിട്ടുണ്ടോ;
എങ്കില്‍ സ്റ്റോപ്പ്
മെമ്മോയുടെ പകര്‍പ്പും
വിശദാംശവും
ലഭ്യമാക്കുമോ ; ഇവ
മാറ്റി കിട്ടുവാൻ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഡയറക്ടര്‍ ഓഫ്
എന്‍വയോണ്‍മെന്റ്
ക്ലെെമറ്റ് ചെയ്ഞ്ച് ഇൗ
പദ്ധതിയുമായി
ബന്ധപ്പെട്ട് അന്വേഷണം
നടത്തുകയോ,
റിപ്പോര്‍ട്ട്
നല്‍കുകയോ
ചെയ്തിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
വെളിവാക്കുമോ;
(ഇ)
ഇൗ പദ്ധതി
ഉപേക്ഷിക്കുവാന്‍
ഗവണ്മെന്റ്
തീരുമാനിച്ചുവോ;
ഇല്ലെങ്കില്‍ എങ്ങനെ
പദ്ധതി
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കുമോ?
നീര
ഉത്പാദനം
3096.
ശ്രീ.ആര്
. സെല്‍വരാജ്
,,
ലൂഡി ലൂയിസ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീര
ഉല്‍പ്പാദിപ്പിക്കുന്നതില്‍
നിലനിന്നിരുന്ന
തടസ്സങ്ങള്‍
പരിഹരിക്കുന്നതിനായിട്ടുണ്ടോ;
എങ്കില്‍ അത്
സംബന്ധിച്ച്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ബി)
നീര
ഉല്‍പ്പാദനത്തിനും
പ്രചരണത്തിനും മാതൃകാ
സംരംഭങ്ങള്‍ക്ക് ആരംഭം
കുറിച്ചിട്ടുണ്ടോ;
എങ്കില്‍ അത്
സംബന്ധിച്ച നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
നീര
ഉല്‍പ്പാദനത്തിന്
അനുയോജ്യമായ തെങ്ങുകള്‍
എത്ര ഇനമുണ്ടാകുമെന്നും
അനുയോജ്യമായ
പ്രദേശങ്ങള്‍
ഏതൊക്കെയെന്നും
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അത്
സംബന്ധിച്ച വിശദവിവരം
നല്‍കാമോ?
ജൈവ
വൈപ്പിന്‍ പദ്ധതി
3097.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ ജൈവ
വൈപ്പിന്‍ പദ്ധതിക്ക്
അനുമതി
ലഭ്യമാക്കിയിരുന്നുവോയെന്ന്
വിശദീകരിക്കാമോ;
(ബി)
പദ്ധതി
നടത്തിപ്പിനായി
നബാര്‍ഡ് സഹായം
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നബാര്‍ഡ്
സഹായത്തോടെ
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമെന്നും
പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
ആരംഭിക്കാനാകുമെന്നും
വിശദീകരിക്കാമോ?
ജൈവ
പച്ചക്കറി കര്‍ഷകര്‍ക്ക്
പരിശീലനവും സബ്സിഡിയും
3098.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പച്ചക്കറികളില്‍
സ്വയം പര്യാപ്തത
നേടുന്നതിനും ജൈവ
പച്ചക്കറികൃഷി
പ്രോത്സാഹിപ്പിക്കുന്നതിനുമായി
കര്‍ഷകര്‍ക്ക് പ്രത്യേക
പരിശീലനവും സബ് സിഡിയും
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പാലക്കാട്
ജില്ലയില്‍ ഇതിനായി
എന്തെല്ലാം പദ്ധതികളാണ്
സര്‍ക്കാര്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്?
വിഷ
വിമുക്തമായ പച്ചക്കറി
ഉല്‍പ്പാദനം
3099.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിഷ
വിമുക്തമായ പച്ചക്കറി
ഉല്‍പ്പാദനത്തില്‍
സ്വയം പര്യാപ്തമാകുക
എന്നത്
ലക്ഷ്യമിട്ടിട്ടുണ്ടോ ;
എങ്കില്‍ ഇതിനായി
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തുവരുന്നത് എന്ന്
വിശദമാക്കുമോ ;
(ബി)
കൃഷി
വകുപ്പ് മുഖേന സബ്സിഡി
നിരക്കില്‍ ഗ്രോ
ബാഗുകള്‍
ഗുണഭോക്താക്കള്‍ക്ക്
നല്‍കുന്നതിന്റെ കൂടെ
സസ്യങ്ങളുടെ
പരിപാലനത്തെയും
വളപ്രയോഗത്തെയുംകുറിച്ചുള്ള
ഒരു കുറിപ്പ് കൂടി
നല്കുന്ന കാര്യം
പരിഗണിക്കുമോ ?
നീര
ഉല്‍പ്പാദനവുമായി
ബന്ധപ്പെട്ട
തര്‍ക്കങ്ങള്‍
3100.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീര
ഉല്പാദനത്തിന്റെ
വിഷയത്തില്‍ എക്സൈസ്
വകുപ്പും കൃഷിവകുപ്പും
തമ്മില്‍ എന്തെങ്കിലും
തര്‍ക്കം നിലവിലുണ്ടോ ;
(ബി)
ഇത്
പരിഹരിക്കാന്‍
നിയമനിര്‍മ്മാണത്തില്‍
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍ക്കൊള്ളിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
നീര
ഉല്‍പ്പാദനവുമായി
ബന്ധപ്പെട്ട
തര്‍ക്കങ്ങള്‍
പരിഹരിക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍ വിശദമാക്കാമോ
?
ആറളം
ഫാമിങ് കോര്പ്പറേഷൻ
3101.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറളം
ഫാമിങ്
കോര്‍പ്പറേഷന്റെ
ഭൂമിയില്‍ നിലവില്‍
ഏതെല്ലാം കൃഷികളാണ്
നടത്തുന്നത്;
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന് എത്ര ഏക്കര്‍
ഭൂമിയില്‍ എന്തെല്ലാം
കൃഷി നടത്തുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവിടെ
എത്ര ഏക്കറിലാണ്
കരിങ്കല്‍ക്വാറി
നടത്തുന്നത്; ഇത്
നടത്തുന്നതിന്
പാരിസ്ഥിതാഘാതപഠനം
നടത്തിയിട്ടുണ്ടോ;
ഇതിന് മെെനിങ് ആന്റ്
ജിയോളജി,
മലിനീകരണനിയന്ത്രണബോര്‍ഡ്,
ഗ്രാമപഞ്ചായത്ത്
എന്നിവയുടെ അനുമതി
ലഭിച്ചിട്ടുണ്ടോ
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
അനുമതിക്കായി
അപേക്ഷിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
ജോബ്
ചാര്‍ട്ട്
3102.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
വകുപ്പില്‍ ജോബ്
ചാര്‍ട്ട് നിലവിലുണ്ടോ;
എങ്കില്‍ ഏതെല്ലാം
തസ്തികകള്‍ക്കാണ് ജോബ്
ചാര്‍ട്ട്
നിലവിലുള്ളത്; തസ്തിക
തിരിച്ചുള്ള ജോബ്
ചാര്‍ട്ട്
ലഭ്യമാക്കുമോ; ഇത്
നടപ്പിലാക്കിയ ഉത്തരവ്
ലഭ്യമാക്കുമോ;
(ബി)
ജോബ്
ചാര്‍ട്ട് നിലവില്‍
ഇല്ലാത്ത
തസ്തികകള്‍ക്ക് ജോബ്
ചാര്‍ട്ട് നടപ്പില്‍
വരുത്തുമോ;
ഇല്ലെങ്കില്‍ ഇതിനുള്ള
തടസ്സം എന്താണെന്ന്
വ്യക്തമാക്കുമോ; കൃഷി
വകുപ്പില്‍ മുഴുവന്‍
തസ്തികകള്‍ക്കും ജോബ്
ചാര്‍ട്ട്
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കൃഷി
വകുപ്പിന്റെ കീഴിലുള്ള
ഫാമുകള്‍
3103.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കൃഷി വകുപ്പിന്റെ
കീഴിലുള്ള ഫാമുകള്‍
ശക്തിപ്പെടുത്തുന്നതിന്
എന്തെങ്കിലും കര്‍മ്മ
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;എങ്കിൽ
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഫാമുകളില്‍ ഡെയറി
യൂണിറ്റുകള്‍
ആരംഭിക്കുന്നത്
സംബന്ധിച്ച തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;എങ്കിൽ
വ്യക്തമാക്കുമോ;
(സി)
ജൈവകൃഷിക്ക്
പ്രാധാന്യം
നല്‍കിക്കൊണ്ടുള്ള കൃഷി
രീതി പ്രസ്തുത
ഫാമുകളില്‍
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അന്യ
സംസ്ഥാനങ്ങളില്‍
നിന്നുള്ള പച്ചക്കറി
ഇറക്കുമതി
3104.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നടപ്പു
സാമ്പത്തിക വര്‍ഷം അന്യ
സംസ്ഥാനങ്ങളില്‍നിന്ന്
കേരളത്തിലേക്ക്
ഏതെല്ലാം ഇനങ്ങളിലുള്ള
പച്ചക്കറികൾ എത്ര
അളവുവീതം ഇറക്കുമതി
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
അന്യ
സംസ്ഥാനങ്ങളില്‍ നിന്ന്
വന്‍തോതില്‍ പച്ചക്കറി
ഇറക്കുമതി
ചെയ്യുന്നതിനാല്‍
കേരളത്തിലെ പച്ചക്കറി
ഉല്പന്നങ്ങള്ക്ക്
വിലകുറയുന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
വിലക്കുറവ് തടയാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
കൃഷി
അസിസ്റ്റന്റ്തസ്തികയിലെ
ഒഴിവുകൾ
3105.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
അസിസ്റ്റന്റ്
(അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ്)
തസ്തികയിൽ നിലവിലുള്ള
ഒഴിവുകള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
ഒഴിവുകള്‍ പി.എസ്.സി.
വഴി നികത്തുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
വ്യക്തമാക്കാമോ?
പോളി
ഫാം ഹൗസുകള്‍
3106.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോളി
ഫാം ഹൗസുകള്‍
തുടങ്ങുന്നതിന് നിശ്ചിത
സെന്റ് സ്ഥലം
വേണമെന്നുളള
വ്യവസ്ഥയുണ്ടോ;ഉണ്ടെങ്കില്‍
എത്ര സെന്റ് സ്ഥലം
വേണമെന്നാണ്
വ്യവസ്ഥയെന്ന്
വ്യക്തമാക്കാമോ
(ബി)
നിര്‍മ്മാണ ചെലവിന്റെ
എത്ര ശതമാനമാണ്
സബ്സിഡിയായി
ഗുണഭോക്താക്കള്‍ക്ക്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
വീടിന്റെ
ടെറസിലും കുറഞ്ഞ സെന്റ്
ഭൂമിയിലും ചെറിയ ചെറിയ
പോളി ഹൗസുകള്‍
നിര്‍മ്മിക്കുന്നതിന്
സബ്സിഡി ഇപ്പോൾ
ലഭ്യമാണോ;ഇല്ലെങ്കില്‍
ലഭ്യമാക്കുന്ന കാര്യം
പരിഗണിക്കുമോ?
നിറവ്
പദ്ധതി
3107.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷിവകുപ്പു
മുഖേന നടപ്പാക്കുന്ന
നിറവ് പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തൊക്കെയാണ് ;
ഏതൊക്കെ
നിയോജകമണ്ഡലങ്ങളിലാണ്
ഇത് ആരംഭിച്ചിട്ടുള്ളത്
;
(ബി)
റാന്നി
നിയോജകമണ്ഡലത്തെ
പ്രസ്തുത പദ്ധതിക്കായി
തെരഞ്ഞെടുത്തിട്ടുണ്ടോ
; റാന്നിയില്‍
എന്തൊക്കെ പദ്ധതികളാണ്
ഇതിലൂടെ വിഭാവനം
ചെയ്തിട്ടുള്ളത് ;
എപ്പോള്‍ മുതല്‍ പദ്ധതി
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത് ;
(സി)
ഇവയുടെ പഞ്ചായത്ത്
തിരിച്ചുള്ള പട്ടിക
ലഭ്യമാക്കാമോ ; എത്ര
രൂപയുടെ പദ്ധതികളാണ്
റാന്നി
നിയോജകമണ്ഡലത്തില്‍
നടപ്പാക്കുന്നത്;
വിശദാംശങ്ങള്‍ നല്‍കുമോ
?
നിറവ്
പദ്ധതി
3108.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായകുളം
അസംബ്ലിമണ്ഡലത്തില്‍,
നിറവ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയെന്നും,
ഇതിനുവേണ്ടി എത്ര തുക
വിനിയോഗിച്ചിട്ടുണ്ടെന്നും
ഇനി നടപ്പിലാക്കാന്‍
പോകുന്ന പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
ഗ്രാമപഞ്ചായത്ത്
തിരിച്ച് വിശദമാക്കാമോ
?
നിറവ്
പദ്ധതി
3109.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
എവിടെയെല്ലാമാണ് കൃഷി
വകുപ്പിന്റെ
നേതൃത്വത്തില്‍ നിറവ്
പദ്ധതി
നടപ്പിലാക്കിവരുന്നത്;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കിയ
മണ്ഡലങ്ങളില്‍ കാര്‍ഷിക
രംഗത്ത് എന്തെല്ലാം
ഗുണങ്ങളാണ്
ഉണ്ടായിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
പദ്ധതിയിലൂടെ
കര്‍ഷകര്‍ക്ക്
എന്തെല്ലാം
സൗകര്യങ്ങളാണ്
ലഭിക്കുന്നത്;
വിശദമാക്കുമോ?
നിറവ്
പദ്ധതി
3110.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിറവ്
പദ്ധതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പദ്ധതി
നടപ്പാക്കുവാന്‍
തെരഞ്ഞെടുത്തിട്ടുള്ള
മണ്ഡലങ്ങള്‍
ഏതൊക്കെയാണ്;
(സി)
തയ്യാറാക്കിയിട്ടുള്ള
പദ്ധതികളുടെ വിശദവിവരം
അറിയിക്കുമോ;
(ഡി)
ഭരണാനുമതി
നല്‍കിയിട്ടുള്ള
പ്രവൃത്തികളുടെ
അടങ്കല്‍ തുക എത്രയാണ്;
(ഇ)
ആരംഭിച്ചതും
പൂര്‍ത്തിയായതുമായ
ജോലികള്‍ ഏതൊക്കെയാണ്;
ചെലവാക്കിയ തുക
എത്രയാണ് ;വിശദാംശം
നല്‍കാമോ?
നിറവ്
പദ്ധതി
3111.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിറവ്
പദ്ധതി ആറ്റിങ്ങല്‍
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കുന്നുണ്ടോ;
ഇത് സംബന്ധിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ആറ്റിങ്ങല്‍
മണ്ഡലത്തില്‍ നിറവ്
പദ്ധതി
നടപ്പിലാക്കുന്നത് ഏത്
ഘട്ടത്തിലായെന്ന്
വ്യക്തമാക്കാമോ;
(സി)
നിറവ്
പദ്ധതിയുമായി
ബന്ധപ്പെട്ട പ്രോജക്ട്
തയ്യാറാക്കുന്നത്
ആരാണെന്നും ഇത്
സംബന്ധിച്ച
മാര്‍ഗനിര്‍ദ്ദേശം
നല്‍കേണ്ട ഏജന്‍സി
ഏതാണെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി ആറ്റിങ്ങല്‍
മണ്ഡലത്തില്‍ എന്നു
മുതല്‍
നടപ്പിലാക്കുവാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
നിറവ്
പദ്ധതി
3112.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിറവ് പദ്ധതി
നടപ്പിലാക്കുന്ന
മണ്ഡലങ്ങളില്‍
ഓരോന്നിലും നാളിതുവരെ
എന്തെല്ലാം
കാര്‍ഷികപദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ;
(ബി)
ഓരോ
പദ്ധതിക്കും എത്ര തുക
അനുവദിച്ചു എന്നും എത്ര
തുക ചെലവായി എന്നും
വെളിപ്പെടുത്തുമോ;
(സി)
നിറവ്
പദ്ധതി പ്രകാരം
പുതുതായി എന്തെല്ലാം
പദ്ധതികളാണ് പ്രസ്തുത
മണ്ഡലങ്ങളില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കുമോ?
സമഗ്ര
നാളികേര വികസന പദ്ധതി
3113.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
വി.റ്റി.ബല്‍റാം
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ലസ്റ്റര്‍
അടിസ്ഥാനത്തില്‍ സമഗ്ര
നാളികേര വികസന പദ്ധതി
രൂപികരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുമായി
സഹകരിക്കുന്നവർ
ആരെല്ലാമാണെന്ന്
വിശദമാക്കുമോ ;
(ഡി)
എത്ര
ഹെക്ടര്‍ സ്ഥലത്ത്
പ്രസ്തുത പദ്ധതി
നടപ്പാക്കിയിട്ടുണ്ട് ;
വിശദാംശങ്ങള്‍
നല്‍കുമോ ?
നൂറടി
തോടിന്റെ പ്രവൃത്തി
3114.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊന്നാനി
കോള്‍ വികസന സമിതിയുടെ
പരിധിയില്‍വരുന്ന നൂറടി
തോടിന്റെ ആഴംകൂട്ടലും,
ഭിത്തി ബലപ്പെടുത്തലും
പ്രവൃത്തി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; ഇതിന്റെ
എത്ര ശതമാനം പ്രവൃത്തി
പൂര്‍ത്തീകരിച്ചു ;
ഇതിനായി എത്ര തുക
ചെലവഴfച്ചു;
(ബി)
കെ.എല്‍.ഡി.സി-യെ
നിര്‍മ്മാണ ചുമതല
ഏല്‍പ്പിച്ചിട്ടുളള ഈ
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിച്ച്
പ്രയോജനപ്പെടുത്താന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ ?
നിറവ്
കാര്‍ഷിക പദ്ധതി
3115.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിറവ്
കാര്‍ഷികപദ്ധതിയുടെ
ഭാഗമായി ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പാക്കിയ
പദ്ധതികളുടെ
വിശദാംശങ്ങളും
പദ്ധതിരേഖകളും
വ്യക്തമാക്കുമോ;
(ബി)
കൃഷി
വകുപ്പിന്റെ ഏതെല്ലാം
പദ്ധതികള്‍ ആണ്
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കി വരുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ഡി)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ
കൃഷിഭവനുകളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ
എന്ന് വിശദമാക്കുമോ?
അഗ്രോ
സര്‍വ്വീസ് സെന്ററുകള്‍
3116.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എത്ര
അഗ്രോ സര്‍വ്വീസ്
സെന്ററുകള്‍
നിലവിലുണ്ട്; പ്രസ്തുത
സെന്ററുകള്‍ മുഖേന
കര്‍ഷകര്‍ക്ക്
എന്തൊക്കെ സേവനങ്ങളും
സഹായങ്ങളുമാണ്
ലഭ്യമാക്കുന്നത്;
വിശദാംശം നല്‍കുമോ;
(ബി)
കണ്ണൂര്‍
ജില്ലയില്‍
എവിടെയൊക്കെയാണ് അഗ്രോ
സര്‍വ്വീസ് സെന്ററുകള്‍
പ്രവൃത്തിക്കുന്നത്;
വിശദാംശം നല്‍കുമോ;
(സി)
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ പുതുതായി
അനുവദിച്ച അഗ്രോ
സര്‍വ്വീസ് സെന്ററിന്
എന്തൊക്കെ സഹായങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
അഗ്രോ
സര്‍വ്വീസ് സെന്ററുകള്‍
3117.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഗ്രോ
സര്‍വ്വീസ്
സെന്ററുകളുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇതു വഴി എന്തെല്ലാം
ലക്ഷ്യങ്ങള്‍
കൈവരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
കര്‍ഷകത്തൊഴിലാളി
ക്ഷാമം പരിഹരിക്കാന്‍
പ്രസ്തുത സെന്ററുകളുടെ
പ്രവര്‍ത്തനം എത്ര
മാത്രം പ്രയോജനപെടും ;
വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
ഇത്തരം എത്ര സര്‍വ്വീസ്
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
അഗ്രോ
സര്‍വ്വീസ് സെന്ററുകളുടെ
പ്രവര്‍ത്തനം
3118.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഏതെല്ലാം
മണ്ഡലങ്ങളിലാണ്
കൃഷിവകുപ്പ് അഗ്രോ
സര്‍വ്വീസ് സെന്ററുകള്‍
അനുവദിച്ചിട്ടുള്ളത്;
(ബി)
ഏതെല്ലാം
അഗ്രോ സര്‍വ്വീസ്
സെന്ററുകളാണ് നാളിതുവരെ
പ്രവൃത്തി
ആരംഭിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
അഗ്രോ
സര്‍വ്വീസ്
സെന്ററുകളുടെ
പ്രവര്‍ത്തനം
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
ഇതിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ധനസഹായ
വിതരണം
3119.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭം
മൂലം കൃഷിനാശം സംഭവിച്ച
കര്‍ഷകര്‍ക്ക്
പ്രഖ്യാപിച്ച ധനസഹായം
വിതരണം ചെയ്യുന്നതില്‍
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ കാരണം
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ധനസഹായ വിതരണം
കാര്യക്ഷമമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
കൊല്ലം
ജില്ലയിലെ മാതൃകാ ഹൈടെക്
ഗ്രാമം പദ്ധതി
3120.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013-14
സംസ്ഥാന ബഡ്ജറ്റില്‍
പ്രഖ്യാപിച്ച മാതൃകാ
ഹൈടെക് ഗ്രാമം പദ്ധതി
പ്രകാരം കൊല്ലം
ജില്ലയില്‍
തെരഞ്ഞെടുത്ത ഗ്രാമം
ഏതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി വഴി
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്നും
പദ്ധതി നടപ്പിലാക്കിയ
നോഡല്‍ ഏജന്‍സി
ഏതെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കിയതില്‍
കൃഷി ഭവന്, ജില്ലാ
കൃഷി ഓഫീസര്‍ എന്നിവര്‍
ഉള്‍പ്പെടെയുള്ള
ബന്ധപ്പെട്ട കൃഷി
വകുപ്പിന്റെ ചുമതലകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
വിത്തു
തേങ്ങയുടെ വില
കര്‍ഷകര്‍ക്ക് യഥാസമയം
ലഭ്യമാക്കല്‍
3121.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷകരില്‍
നിന്നും കൃഷി വകുപ്പ്
സംഭരിക്കുന്ന വിത്തു
തേങ്ങയുടെ വില
നിശ്ചയിച്ചു
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
വിത്തു
തേങ്ങയുടെ വില
കര്‍ഷകര്‍ക്ക് യഥാസമയം
ലഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
കര്‍ഷക
ആത്മഹത്യകള്‍
3122.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
എത്ര കര്‍ഷകര്‍
ആത്മഹത്യ
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുളള കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
ആത്മഹത്യ
ചെയ്ത കര്‍ഷകരുടെ
കടങ്ങള്‍ എഴുതി
തളളുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
താറാവു
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
3123.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പക്ഷിപ്പനിയുടെ
പശ്ചാത്തലത്തില്‍
കുട്ടനാടന്‍ മേഖലയിലെ
താറാവ്
കൃഷിക്കാര്‍ക്കുണ്ടായ
സാമ്പത്തിക നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
(ബി)
താറാവു
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിലുണ്ടായ
വീഴ്ച പരിഹരിക്കാന്‍
എന്തു നടപടികളാണ്
കൈക്കൊള്ളുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പക്ഷിപ്പനിയുടെ
ഭീതിയും സാമ്പത്തിക
നഷ്ടവും കാരണം താറാവു
കൃഷിക്കാര്‍ കൃഷിയോട്
വിമുഖത കാണിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
താറാവുകൃഷിയുടെ
സാധ്യതകള്‍ മനസിലാക്കി
മുന്നോട്ടുവരുന്ന സഹകരണ
സംഘങ്ങള്‍ക്ക്
സാമ്പത്തിക സഹായവും
വായ്പയും നല്കാന്
തയ്യാറാകുമോ?
നെല്ല്
ഉല്പാദനത്തിലെ
വര്‍ദ്ധനവ്
T 3124.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നടപ്പു
വര്‍ഷം നെല്ല്
ഉല്പാദനം എത്ര ശതമാനം
വര്‍ദ്ധിച്ചു എന്ന
കാര്യം വിശദമാക്കാമോ?
ജൈവകൃഷി
സംസ്ഥാനം
3125.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തെ
ജൈവകൃഷി സംസ്ഥാനമാക്കി
മാറ്റുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
തരിശായി
കിടക്കുന്ന കൃഷി ഭൂമി
3126.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
ഭൂമി തരിശായി
കിടക്കുന്നത്
തടയുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(ബി)
നിലവില്‍
തരിശായി കിടക്കുന്ന
ഭൂമികള്‍
കണ്ടെത്തുവാനും അത്
സംബന്ധിച്ച ഒരു ഡാറ്റാ
തയ്യാറാക്കുന്നതിനുമായി
എന്തെല്ലാം നടപടികള്‍
ആണ് കൃഷി വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(സി)
തരിശൂഭൂമി
സംബന്ധിച്ച കണക്ക്
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര തരിശുഭൂമി
ഏറ്റെടുത്ത് കൃഷി
നടത്തി എന്നതിന്റെ
വിശദാംശം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
വിളയിതര
പച്ചക്കറികൾ
3127.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വീട്ടുവളപ്പുകള്‍
വിളയിതര പച്ചക്കറികളുടെ
കലവറയാണെന്ന ശാസ്ത്രീത
പഠനം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പച്ചക്കറികളുടെ ഉപയോഗം
വര്‍ദ്ധിപ്പിക്കാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
തൃശൂര്‍-പൊന്നാനി
കോള്‍ വികസന നിര്‍വ്വഹണ
സമിതി
3128.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍-പൊന്നാനി
കോള്‍ വികസന നിര്‍വ്വഹണ
സമിതി ചെയര്മാന്
നിലവില്‍ ആരാണ്;
(ബി)
നിര്‍വ്വഹണ സമിതി
ചെയര്‍മാനായി ശ്രീ.
സി.എന്‍. ജയദേവന്.
MP-യെ നിയമിക്കണമെന്ന്
ബഹു. കേരള ഹൈക്കോടതി
ഉത്തരവിട്ടിട്ടുണ്ടോ;
(സി)
ഉത്തരവ്
നടപ്പിലാക്കിയോ;
ഇല്ലെങ്കില്‍
കാരണമെന്താണ്;
(ഡി)
പദ്ധതിയുടെ
90% വും തൃശൂര്‍
ജില്ലയില്‍
ആണെന്നിരിക്കെ ശ്രീ.
സി.എന്‍. ജയദേവന് MP
യെ ചെയര്‍മാനായി
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
കായംകുളം
അസംബ്ലി മണ്ഡലത്തിലെ കൃഷി
വകുപ്പിന്റെ
പ്രവൃത്തികള്‍
3129.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കായംകുളം അസംബ്ലി
മണ്ഡലത്തില്‍ കൃഷി
വകുപ്പ് ഏറ്റെടുത്ത്
നടപ്പിലാക്കിയതും
നടപ്പിലാക്കികൊണ്ടിരിക്കുന്നതുമായ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കാര്‍ഷിക
മേഖലയില്‍ പുനലൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ പദ്ധതികള്‍
3130.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
പുനലൂര്‍
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ട അഞ്ചല്‍
ബ്ലോക്കില്‍ ഏതെല്ലാം
പദ്ധതികളാണ് ആർ കെ വീ
വൈ യില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കുമോ ;
വിശദാംശങ്ങള്‍ നല്‍കുമോ
;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കാര്‍ഷിക മേഖലയില്‍
പുനലൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍ കൃഷി ഭവന്
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ ;
ആയതിന്റെ
വിശദാംശങ്ങളുടെ
പകര്‍പ്പ് നല്‍കുമോ?
കാര്‍ഷിക
പ്രതിസന്ധി
3131.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
കാര്‍ഷിക പ്രതിസന്ധി
രൂക്ഷതയെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പഠനത്തിലൂടെ എന്താണ്
കണ്ടെത്തിയതെന്ന്
വിശദമാക്കാമോ?
പെരുമണ്ണ
കൃഷിഭവനില്‍ അധിക തസ്തികകള്‍
3132.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ പെരുമണ്ണ
കൃഷിഭവനില്‍ ആവശ്യമായ
അധിക തസ്തികകള്‍
സഷ്ടിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ ;
(ബി)
ഇത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ
?
കാര്‍ഷിക
വായ്പയ്ക്ക് മൊറട്ടോറിയം
T 3133.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
വായ്പാതിരിച്ചടവ്
മുടങ്ങിയവര്ക്കായുള്ള
മൊറട്ടോറിയത്തിന്റെ
കാലാവധി എന്നാണ്
തീര്‍ന്നത്;
(ബി)
കാര്‍ഷിക
വായ്പയുടെ
മൊറട്ടോറിയത്തിന്റെ
കാലാവധി നീട്ടണം എന്ന
കര്‍ഷകരുടെ ആവശ്യം
പരിഗണിക്കുന്നുണ്ടോ;
എങ്കില്‍ എത്ര
കാലത്തേക്ക്
മൊറട്ടോറിയം
നീട്ടുവാനാണ്
ആലോചിക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ?
ഫാമുകളുടെ
ശാക്തീകരണം
3134.
ശ്രീ.ബെന്നി
ബെഹനാന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ കീഴിലുള്ള
ഫാമുകള്‍
ശാക്തീകരിക്കുവാൻ
ആസൂത്രണം
ചെയ്തിരിക്കുന്ന
കര്‍മ്മ പദ്ധതികൾ
വിശദമാക്കുമോ;
(ബി)
ഇതിനായി
ഫാമുകളില്‍
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്ന
അടിസ്ഥാന സൗകര്യങ്ങൾ
എന്തെല്ലാമെന്നു
വിശദമാക്കുമോ;
(സി)
ശാക്തീകരണത്തിന്റെ
ഭാഗമായി
സൗന്ദര്യവല്‍ക്കരണത്തിലും
പ്രവര്‍ത്തനത്തിലും
ഫാമുകള്‍ തമ്മില്‍
മത്സരം
ഉണ്ടാക്കിയെടുക്കാവാന്
സമ്മാന പദ്ധതി
ഏര്‍പ്പെടുത്തുവാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ?
കുട്ടനാട്
പാക്കേജ്- വൈക്കം
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികള്‍
3135.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജ് വഴി കൃഷി
വകുപ്പിന്റെ കീഴില്‍
വൈക്കം
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം ജോലികളാണ്
നടന്നുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ ഏതു
ഘട്ടംവരെയെത്തിയെന്നും
പൂര്‍ത്തിയായ ജോലികള്‍
ഏതൊക്കെയെന്നും
വെളിപ്പെടുത്തുമോ;
(സി)
കുട്ടനാട്
പാക്കേജിന്റെ
പ്രവ്രത്തന കാലാവധി
നീട്ടിയതില്‍ വൈക്കം
മണ്ഡലത്തില്‍ കൃഷി
വകിപ്പിന്റെ ഏതെല്ലാം
പദ്ധതികള്‍ക്ക്
സഹായകരമാണെന്നും
വ്യക്തമാക്കുമോ?
പച്ചക്കറി
കൃഷിയ്ക്കായി ഡ്രിപ്
ഇറിഗേഷന്‍
3136.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജലത്തിന്റെ ലഭ്യത കുറവ്
കാരണം വീട്ടുമുറ്റത്തും
ടെറസിലും അടുക്കള
തോട്ടങ്ങളിലും
ഉണ്ടാക്കുന്ന പച്ചക്കറി
കൃഷി നശിച്ച്
പോകുന്നതും വരള്‍ച്ച
കടുത്ത സമയത്ത് ആളുകള്‍
കൃഷി നിര്‍ത്തുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതു
പരിഹരിക്കുന്നതിനായി
ജലത്തിന്റെ അമിത
ഉപഭോഗം
കുറയ്ക്കുന്നതിനും
ഡ്രിപ് ഇറിഗേഷന്‍
പദ്ധതി നടപ്പിലാക്കാനും
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
ഇതിനായുള്ള
സാമഗ്രികള്‍ സബ്സിഡി
നിരക്കില്‍
ഗുണഭോക്തള്ക്ക്
നല്കുന്ന പദ്ധതി
ഇപ്പോള്‍ നിലവിലുണ്ടോ
;
(ഡി)
ഇല്ലെങ്കില്‍
ഡ്രിപ്പ്
ഇറിഗേഷനാവശ്യമായ
സാമഗ്രികള്‍ സബ്സിഡി
നിരക്കില്‍
കര്‍ഷകര്‍ക്ക്
നല്കുന്ന കാര്യം
പരിഗണിക്കുമോ ?
പാരമ്പര്യ
ഔഷധച്ചെടികളുടെ സംരക്ഷണം
3137.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാരമ്പര്യ
ഔഷധച്ചെടികളുടെ
സംരക്ഷണത്തിന്
എന്തെല്ലാം നടപടികളാണ്
കൃഷിവകുപ്പ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഔഷധച്ചെടികള്‍
സാധാരണക്കാര്‍ക്ക്
ലഭ്യമാക്കുന്നതിന്
കൃഷിവകുപ്പില്‍
എന്തെങ്കിലും
സംവിധാനമുണ്ടോ;എങ്കില്‍
ഏതെല്ലാം ഫാമുകളില്‍
നിന്ന് അത്
ലഭിക്കുമെന്ന്
വ്യക്തമാക്കുമോ?
നെല്‍കൃഷി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
3138.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് നെല്‍ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍/പദ്ധതികളാണ്
ആസൂത്രണം ചെയ്ത്
നടപ്പിലാക്കിയത്;
(ബി)
പ്രസ്തുത
പദ്ധതികളിലൂടെ
നെല്‍കൃഷി
വ്യാപിപ്പിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍
നെല്ലുല്പ്പാദനം എത്ര
ശതമാനമാണ്
വര്‍ദ്ധിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
ഉപയോഗ ശൂന്യമായി
കിടക്കുന്ന വയലുകള്‍
കൃഷി
യോഗ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
പുതിയ എന്തെങ്കിലും
പദ്ധതികള്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
നീറ്റുകക്ക
സബ്സിഡി
3139.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെല്‍കര്‍ഷകര്‍
നീറ്റുകക്ക
വാങ്ങാത്തതുമൂലം
കുട്ടനാട്ടിലെ
കൃഷിഭവനുകളില്‍
നീറ്റുകക്കയ്ക്കുള്ള
സബ്സിഡി തുക
കെട്ടികിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
തുക എത്രയെന്ന്
വിശദമാക്കുമോ ;
(സി)
നീറ്റുകക്ക
വാങ്ങുന്നതിന്
സാമ്പത്തികമില്ലാത്ത
കര്‍ഷകര്‍ക്ക് ഏക്കറിന്
600 ( അറുന്നൂറു
)രൂപയുടെ സബ്സിഡി
തുകയ്ക്കുള്ള
നീറ്റുകക്ക
ഉപാധികളില്ലാതെ
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
കാസര്‍ഗോഡ്
കൃഷി ഭൂമി
3140.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
അസംബ്ലി നിയോജക
മണ്ഡലത്തില്‍ ആകെയുള്ള
കൃഷി ഭൂമിയുടെ അളവ്
ഗ്രാമപഞ്ചായത്ത്
അടിസ്ഥാനത്തില്‍
വിശദമാക്കുമോ;
(ബി)
ഇതില്‍
കഴിഞ്ഞ പത്ത് വര്‍ഷമായി
കൃഷി ചെയ്യാത്ത ഭൂമി
എത്രയെന്ന്
ഗ്രാമപഞ്ചായത്ത്
തിരിച്ച് വിശദമാക്കുമോ;
ഈ ഭൂമിയില്‍ ഇനി
കൃഷിക്ക് സാധ്യതയുണ്ടോ;
ഇല്ലെങ്കില്‍ ഏത്
ആവശ്യങ്ങള്‍ക്ക്
വേണ്ടിയാണ് പ്രസ്തുത
ഭൂമി
വിനിയോഗിക്കപ്പെടുക
എന്ന് വ്യക്തമാക്കാമോ?
മാവേലിക്കര
റൈസ് ബയോപാര്‍ക്ക്
3141.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ജില്ല
കൃഷിത്തോട്ടത്തില്‍
റൈസ് ബയോപാര്‍ക്ക്
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
റൈസ് ബയോപാര്‍ക്കിന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ; റൈസ്
ബയോപാര്‍ക്ക്
ആരംഭിക്കുന്നതിനായി
സ്വീകരിച്ച നടപടി
ക്രമങ്ങളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ നിറവ്
പദ്ധതി
3142.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിറവ്
പദ്ധതിയില്‍
ഉള്‍പ്പെട്ട
വകുപ്പുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
നിറവ് പദ്ധതിയില്‍
ഇതുവരെ എത്ര പദ്ധതികള്‍
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ട്;
ഇതില്‍ ഏതെല്ലാം
അംഗീകരിച്ചു; എത്ര രൂപ
അനുവദിച്ചു;
വിശദമാക്കുമോ ;
(സി)
കൃഷി
വകുപ്പിന് കീഴില്‍ എത്ര
പദ്ധതികള്‍ തയ്യാറാക്കി
സമര്‍പ്പിച്ചു; അവ
ഏതെല്ലാം; പദ്ധതികളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(ഡി)
കൃഷി
വകുപ്പില്‍ ഇതുവരെ
നിറവ് പദ്ധതിയില്‍
കൊയിലാണ്ടി
മണ്ഡലത്തില്‍ എത്ര
രൂപയുടെ പദ്ധതികള്‍
അംഗീകരിച്ചു;
പഞ്ചായത്ത് തിരിച്ച്
വിശദമാക്കാമോ;
(ഇ)
പദ്ധതി
നടപ്പാക്കുന്നതിനായി
കൊയിലാണ്ടിയില്‍ വിവിധ
വകുപ്പുകളെ ഏകോപിച്ച്
കൊണ്ട് പദ്ധതികളുടെ
രൂപരേഖ തയ്യാറാക്കാന്‍
കൃഷി വകുപ്പിന് ഇതുവരെ
കഴിഞ്ഞിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കുന്ദമംഗലം
പഞ്ചായത്തിലെ കൃഷി നാശം
3143.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
ഏപ്രില്‍ 14-ലെ
ചുഴലിക്കാറ്റില്‍
കുന്ദമംഗലം
പഞ്ചായത്തിലെ 161
കര്‍ഷകരുടെ വാഴകൃഷി
മൊത്തമായി
നശിച്ചുപോയത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
ലഭ്യമാക്കാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
കര്‍ഷകര്‍ക്ക്
അര്‍ഹതപ്പെട്ട
നഷ്ടപരിഹാരം
എന്നത്തേയ്ക്ക്
ലഭ്യമാക്കുമെന്ന്
വിശദമാക്കുമോ?
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
നിയമപ്രകാരം നിലം
നികത്തുന്നതിനെതിരെ നടപടി
3144.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
31.5.2014-ല്‍
കൃഷി വകുപ്പ്
സെക്രട്ടറി
നല്‍കിയിരിക്കുന്ന
നിര്‍ദ്ദേശപ്രകാരം നിലം
നികത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടാല്‍
2008-ലെ നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
നിയമപ്രകാരം ആയത്
ജില്ലാ കളക്ടറെ
അറിയിക്കേണ്ടത്
ബന്ധപ്പെട്ട കൃഷി
ഓഫീസറാണെന്നും അപ്രകാരം
ചെയ്യാതിരുന്നാല്‍ കൃഷി
വകുപ്പിലെ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിക്കുമെന്നുമുള്ള
നിര്‍ദ്ദേശം
പാലിക്കാതിരുന്നതിന്റെ
പേരില്‍ ആലപ്പുഴ
ജില്ലയില്‍ എത്ര കൃഷി
ഓഫീസര്‍മാര്‍ക്കെതിരെ
നടപടി സ്വീകരിച്ചു
എന്നു വ്യക്തമാക്കുമോ ?
മട്ടുപ്പാവ്
കൃഷി
3145.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
മട്ടുപ്പാവ് കൃഷിക്കായി
മാത്രം കൃഷി
ഓഫീസര്‍മാരുടെ സേവനം
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
ഇരുചക്രവാഹന
സൗകര്യം
3146.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിൽ
എത്ര കൃഷിഭവനുകളില്‍
ഇരുചക്രവാഹന സൗകര്യം
ലഭ്യമാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇരുചക്രവാഹന
സൗകര്യം ലഭ്യമാക്കാത്ത
കൃഷിഭവനുകളില്‍ ഈ
സാമ്പത്തിക വര്‍ഷം
തന്നെ വാഹന സൗകര്യം
ലഭ്യമാക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പച്ചത്തേങ്ങാ
സംഭരണം
3147.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ സര്‍ക്കാര്‍
അധികാരമേറ്റശേഷം
പച്ചത്തേങ്ങാ സംഭരണം
വഴി നാളിതുവരെ
എത്രമാത്രം നാളികേരം
സംഭരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ജില്ലകള്‍ തിരിച്ചുള്ള
വാര്‍ഷിക കണക്ക്
ലഭ്യമാക്കാമോ?
സഹസ്രസരോവര്‍
പദ്ധതി
3148.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
അസംബ്ലിമണ്ഡലത്തില്‍
സഹസ്രസരോവര്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കായംകുളം ദേവികുളങ്ങര
പഞ്ചായത്തിലെ
ദേവീകുളങ്ങര
ക്ഷേത്രകുളത്തിന്റെ
പുനരുദ്ധാരണത്തിനായി
നല്കിയ
അപേക്ഷയില്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
എന്നേക്ക് ആരംഭിക്കാന്‍
കഴിയും എന്ന്
വിശദമാക്കാമോ ?
പ്ലാന്റേഷന്
കോര്‍പ്പറേഷനിലെ
ടാപ്പിംങ് സൂപ്പര്‍വൈസര്‍
തസ്തികകള്‍
3149.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലാന്റേഷന്
കോര്പ്പറേഷന് ഓഫ്
കേരളയിലെ
അനുവദിക്കപ്പെട്ടിട്ടുള്ള
ടാപ്പിംങ്
സൂപ്പര്‍വൈസര്‍മാരുടെ
തസ്തികകള്‍
എത്രയാണെന്നും എത്ര
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നുവെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
തസ്തികകളിലെ
നിയമനത്തിനായി 2005 ല്‍
അപേക്ഷ ക്ഷണിച്ച്
നടത്തിയ പരീക്ഷയുടെ
അടിസ്ഥാനത്തില്‍ റാങ്ക്
ലിസ്റ്റ് എന്നാണ്
പ്രസിദ്ധീകരിച്ചതെന്നും
ഈ റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ടെന്നും
അറിയുമോ;
(സി)
പ്ലാന്റേഷന്
കോര്‍പ്പറേഷനില്‍
നിലവില്‍ എത്ര പേര്
കരാറടിസ്ഥാനത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
കാലടി
പ്ലാന്റേഷനില്‍ ഒഴിഞ്ഞു
കിടക്കുന്ന തസ്തികകള്‍
എത്രയെന്നും പ്രസ്തുത
തസ്തികയില്‍
കരാറടിസ്ഥാനത്തില്‍
എത്ര പേര്
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(ഇ)
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ ഇതിനുള്ള
കാരണമെന്തെന്നും
വ്യക്തമാക്കാമോ;
(എഫ്)
ഇതു
സംബന്ധിച്ച കോടതിവിധി
നടപ്പിലാക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ;
(ജി)
ആശ്രിത
നിയമനപ്രകാരം എത്ര
പേര്‍ക്ക് നിയമനം
നല്‍കേണ്ടതായിട്ടുണ്ടെന്നും
എത്ര പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്നും
വിശദമാക്കാമോ ?
മൈക്രോലെവല്
ഇന്‍ഫര്‍മേഷന്‍ സിസ്റ്റം
ഓണ്‍ സോയില്‍സ് ഓഫ് കേരള
3150.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്ഷകന്
നിലവാരമറിഞ്ഞ്
കൃഷിയിറക്കുന്നതിന്
വേണ്ടി
മണ്ണിനെക്കുറിച്ചുള്ള
വിവരങ്ങളറിയുവാൻ ആധുനിക
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മൈക്രോലെവല്
ഇന്‍ഫര്‍മേഷന്‍
സിസ്റ്റം ഓണ്‍
സോയില്‍സ് ഓഫ് കേരള
(മിസ്ക്) കേരളത്തിലെ
എല്ലാ പഞ്ചായത്തുകളിലും
നടപ്പിലാക്കുന്നുണ്ടോ;
(സി)
ഇതിന്റെ
വിശദാംശങ്ങള്‍
കര്‍ഷകര്‍ക്ക് എന്ന്
മുതല്‍ ലഭിച്ചു
തുടങ്ങും?
ചെരണ്ടത്തൂര്‍
ചിറയിലെ പ്രവര്‍ത്തികള്‍
3151.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റ്യാടി
മണ്ഡലത്തിലെ
ചെരണ്ടത്തൂര്‍ ചിറയില്‍
നെല്‍കൃഷി
വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി കള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
പദ്ധതിയുടെ ഇപ്പോഴത്തെ
അവസ്ഥ എന്തെന്ന്
വ്യക്തമാക്കുമോ?
തൊഴിലാളികളുടെ
വേതനകുടിശ്ശിക
3152.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ TxD
പോളിനേഷന്
വിഭാഗത്തില്‍പ്പെട്ട
തൊഴിലാളികള്‍ക്ക്
കിട്ടാനുള്ള
വേതനകുടിശ്ശിക
ലഭ്യമാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
കര്‍ഷകദിനാചരണം
3153.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷകദിനമായ
ചിങ്ങം ഒന്ന് കൂടുതല്‍
ആകര്‍ഷകവും
ഫലപ്രദവുമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നറിയിക്കാമോ;
(ബി)
കര്‍ഷകദിനാചരണം
കൂടുതല്‍
ജനപങ്കാളിത്തത്തോടെ
സംഘടിപ്പിക്കുവാന്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
കര്‍ഷകദിനത്തോടനുബന്ധിച്ച്
ജൈവകര്ഷകരെ പ്രത്യേകം
ആദരിക്കുവാനും
പ്രോല്‍സാഹിപ്പിക്കുവാനും
നടപടി സ്വീകരിക്കുമോ?
കുട്ടനാട്ടില്‍
നിറവ് പദ്ധതി
3154.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്ടില്‍
നിറവ് പദ്ധതി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ ?
കൃഷിവകുപ്പില്‍
സേവനം അനുഷ്ഠിക്കുന്ന
കോണ്‍ട്രാക്ട് ജീവനക്കാര്‍
3155.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കൃഷിവകുപ്പില്‍ എത്ര
കോണ്‍ട്രാക്ട്
ജീവനക്കാര്‍ ഏതെല്ലാം
പദ്ധതികളിലായി സേവനം
അനുഷ്ഠിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
അതില്‍
സര്‍ക്കാര്‍ വകുപ്പില്‍
നിന്നും വിരമിച്ചവര്‍
എത്ര; ഏതെല്ലാം
വകുപ്പുകളില്‍ ഏതെല്ലാം
തസ്തികകളില്‍ നിന്നും
വിരമിച്ചവരെന്ന്
പേരുവിവരം സഹിതം
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
വകുപ്പുകളില്‍ നിന്നും
വിരമിച്ചവര്‍
അല്ലാതെയുള്ള
കോണ്‍ട്രാക്ട്
ജീവനക്കാര്‍ എത്ര;
ഏതെല്ലാം പദ്ധതികളിലായി
അവര്‍ സേവനം
അനുഷ്ഠിക്കുന്നു;
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുന്നതിനു മുമ്പ്
നിയമിക്കപ്പെട്ടതും
ഇപ്പോഴും തുടരുന്നതുമായ
എത്ര കോണ്‍ട്രാക്ട്
ജീവനക്കാരുണ്ട് ;
ഏതെല്ലാം പദ്ധതികളില്‍
ഇവര്‍ സേവനം
അനുഷ്ഠിക്കുന്നു ;
ഇവരില്‍
വിരമിച്ചവരെത്ര;
പേരുകള്‍
വെളിപ്പെടുത്താമോ?
വീട്ടുവളപ്പിലെ
വിളയിതര പച്ചക്കറി കൃഷി
3156.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വീട്ടുവളപ്പുകള്‍
വിളയിതര പച്ചക്കറികളുടെ
കലവറയാണെന്ന ഒരു
ശാസ്ത്രീയ പഠന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ ;
(ബി)
പച്ചക്കറികളിലുള്ളതിനേക്കാള്
കൂടുതല്‍ മാംസ്യം,
കൊഴുപ്പ്, നാരുകള്‍,
ധാതുക്കള്‍ എന്നിവ
അടങ്ങിയതും, തനിയെ
വളരുന്നതുമായ നാടന്‍
പച്ചക്കറികളെ
സംബന്ധിച്ച് ജനങ്ങളില്‍
അവബോധം
ഉണ്ടാക്കുന്നതിനും,
പ്രചാരണം
നല്‍കുന്നതിനും
സംരക്ഷിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ ?
പച്ചക്കറികളിലെ
കീടനാശിനികള്‍
3157.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പച്ചക്കറികളിലേയും
പഴവര്‍ഗ്ഗങ്ങളിലേയും
കീടനാശിനികളുടെ
സാന്നിദ്ധ്യം
കണ്ടെത്തുന്നതിനും അവയെ
നിര്‍വ്വീര്യമാക്കുന്നതിനും
എന്തെങ്കിലും ഉപാധികള്‍
വികസിപ്പിച്ചെടുത്തിട്ടുണ്ടോ
; വിശദമാക്കുമോ ;
(ബി)
എങ്കിൽ
അവ എവിടെ നിന്നും
ലഭ്യമാകുമെന്ന്
അറിയിക്കുമോ ?
അടുക്കളത്തോട്ടം
3158.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
അടുക്കളത്തോട്ടം
നിര്‍മ്മിക്കുന്നതിനായി
പച്ചക്കറി തൈകളടക്കമുളള
ഗ്രോബാഗുകള്‍ സബ്സിഡി
നല്കി വിതരണം
നടത്തുന്നുണ്ടോ;
(ബി)
എങ്കില്‍
വിതരണ ഏജന്‍സി
ആരാണ്;പൊതുജനങ്ങള്‍
ആരെയാണ്
സമീപിക്കേണ്ടത്;
(സി)
ഒരു
യൂണിറ്റില്‍ എത്ര
ഗ്രോബാഗുകളാണ്
ഉണ്ടാകുക; എത്ര തുകയാണ്
ഇതിനായി
ഈടാക്കുന്നത്;വിശദാംശം
നല്‍കുമോ?
കൊയിലാണ്ടിയിലെ
കൃഷി നാശം
3159.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ കൊയിലാണ്ടി
മണ്ഡലത്തിലും മറ്റും
ഇൗയടുത്ത ദിവസങ്ങളില്‍
കനത്ത മഴയിലും
കാറ്റിലും വ്യാപകമായി
കൃഷി നാശമുണ്ടായതും
കര്‍ഷകര്‍ക്ക് വലിയ
കഷ്ടനഷ്ടങ്ങള്‍
സംഭിച്ചതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കൊയിലാണ്ടിയില്‍
വന്നിട്ടുള്ള കൃഷി
നാശത്തെ സംബന്ധിച്ചും
കര്ഷകന്
ഉണ്ടായിട്ടുള്ള
നഷ്ടത്തെ സംബന്ധിച്ചും
നിയമസഭാ സാമാജികരില്‍
നിന്നും ബഹു.
മന്ത്രിക്ക് നിവേദനം
ലഭിക്കുകയുണ്ടായോ ;
(സി)
പ്രസ്തുത നിവേദനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ ;
(ഡി)
കൊയിലാണ്ടി
മണ്ഡലത്തിലെ കൃഷി
ഭവനുകളില്‍ നാശനഷ്ടം
സംബന്ധിച്ച് സ്ഥിതി
വിവര കണക്കും നഷ്ടം
തിട്ടപ്പെടുത്തിയ
കണക്കും ലഭ്യമാണോ ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ഇ)
കൃഷി
നഷ്ടപ്പെട്ട
കര്‍ഷകര്‍ക്ക്
സര്‍ക്കാര്‍ സഹായധനം
എന്ന് ലഭ്യമാക്കും
എന്ന് വ്യക്തമാക്കുമോ
?
അട്ടപ്പാടിയില്‍
കൃഷി വകുപ്പ്ചെലവഴിച്ച
തുക
3160.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കൃഷി
വകുപ്പ്
അട്ടപ്പാടിയില്‍ ഇതുവരെ
എത്ര രൂപ
ചെലവഴിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
ആദിവാസികള്‍ക്കായി എത്ര
രൂപ ചെലവഴിച്ചു;
(സി)
ഓരോ
പദ്ധതിക്കും ഓരോ ഊരിലും
ചെലവഴിച്ച തുക
എത്രയെന്നും
ഗുണഭോക്താക്കള്‍ക്ക്
എത്ര രൂപ വീതം
നല്‍കിയെന്നും
വ്യക്തമാക്കാമോ?
കൃഷിഭൂമിയില്ലാത്ത
കര്‍ഷക തൊഴിലാളികള്‍ക്ക്
ഭൂമി നല്‍കുന്നതിനുള്ള
പദ്ധതി
3161.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷിഭൂമിയില്ലാത്ത
എത്ര കര്‍ഷക
തൊഴിലാളികള്‍
സംസ്ഥാനത്തുണ്ട്; ജില്ല
തിരിച്ച് വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
കൃഷിഭൂമിയില്ലാത്ത
കര്‍ഷകത്തൊഴിലാളികള്‍ക്ക്
ഭൂമി
ലഭ്യമാക്കുന്നതിനുളള
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
എങ്കില്‍
വിശദമാക്കാമോ?
സോയില്‍
ഹെല്‍ത്ത് കാര്‍ഡ്
3162.
ശ്രീ.ബെന്നി
ബെഹനാന്
,,
കെ.അച്ചുതന്
,,
ജോസഫ് വാഴയ്ക്കൻ
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷകര്‍ക്ക്
സോയില്‍ ഹെല്‍ത്ത്
കാര്‍ഡുകള്‍
നല്‍കുന്നതിന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കെെവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
കാര്‍ഡുകളില്‍
എന്തെല്ലാം വിവരങ്ങളാണ്
രേഖപ്പെടുത്താനുദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ഡി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
കുട്ടനാട്ടിലെ
കുളങ്ങളുടെ നവീകരണം
3163.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
പഞ്ചായത്തുകളില്‍
കുട്ടനാട് പാക്കേജില്‍
ഉള്‍പ്പെടുത്തി മണ്ണ്
പര്യവേഷണ സംരക്ഷണ
വകുപ്പിന് കീഴില്‍
കുളങ്ങളും കിണറുകളും
നവീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
പുതിയ പ്രൊപ്പോസലുകള്‍
ക്ഷണിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പദ്ധതിയില്‍
കുട്ടനാട്ടിലെ
കുളങ്ങള്‍
ഉള്‍പ്പെടുത്തുന്നതിന്
സമര്‍പ്പിച്ച
അപേക്ഷയിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
പീലിക്കോട്
കാര്‍ഷിക ഗവേഷണകേന്ദ്രം
3164.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പീലിക്കോട്
കാര്‍ഷിക ഗവേഷണകേന്ദ്രം
വടക്കെ മലബാറിലെ
കാര്ഷികയൂണിവേഴ്സിറ്റിയായി
ഉയര്‍ത്താന്‍ നടപടി
സ്വീകരിക്കുമോ?
ക്ഷീര
കര്‍ഷക ക്ഷേമനിധി
3165.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷീര
കര്‍ഷക
ക്ഷേമനിധിയിലേക്ക്
വരുമാനം ലഭിക്കുന്ന
സ്രോതസ്സുകള്‍
ഏതൊക്കെയാണ്;
വ്യക്തമാക്കുമോ;
(ബി)
ക്ഷേമനിധി
പെന്ഷന് പദ്ധതികള്‍
വഴി കര്‍ഷകര്‍ക്ക്
കൂടുതല്‍ ധനസഹായം
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ക്ഷീര
കര്‍ഷകര്‍ക്ക് കൂടുതല്‍
പ്രോത്സാഹനം
നല്‍കുന്നതിന് ലോട്ടറി
നടത്തിപ്പുവഴി പണം
കണ്ടെത്താന്‍ പദ്ധതി
നടപ്പാക്കുമോ?
പാല്,
മുട്ട, മാംസം എന്നിവയുടെ
ഉത്പാദനം
3166.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിലെ
ആവശ്യങ്ങള്‍
പരിഗണിക്കുമ്പോള്‍
പാല്, മുട്ട, മാംസം
എന്നിവയുടെ ഉത്പാദനം
വളരെക്കുറവാണെന്നത്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പാല്,
മുട്ട, മാസം
ഉത്പാദനത്തിനായി സഹകരണ
സംഘങ്ങള്‍
മുന്നോട്ടുവന്നാല്‍
സാമ്പത്തിക സഹായം
നല്കുന്ന കാര്യം
പരിഗണിക്കുമോ?
എടവണ്ണ
ഹാച്ചറിയുടെ നിര്‍മ്മാണം
3167.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തില്‍ ഒരു
ഹാച്ചറി
നിര്‍മ്മാണത്തിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഹാച്ചറിയുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
തടസ്സമുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ഹാച്ചറിയുടെ
കാര്യങ്ങള്‍ക്ക് ഒരു
നോഡല്‍ ഓഫീസറെ
ചുമതലപ്പെടുത്തി,
തുടര്‍നടപടികള്‍
വേഗത്തിലാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കുളമ്പ്
രോഗം
3168.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുളമ്പ് രോഗം ബാധിച്ച്
നടപ്പ് വര്‍ഷം അടൂര്‍
നിയോജക മണ്ഡലത്തില്‍
ചെറുകിട
ക്ഷീരകര്ഷകരുടെപശുക്കള്
ചത്തതിനുള്ള നഷ്ടപരിഹാര
അപേക്ഷകളിന്മേൽ
നാളിതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടി അറിയിക്കുമോ;
(ബി)
എത്ര
അപേക്ഷകള്‍ ഇതുമായി
ബന്ധപ്പെട്ട് നിലവില്‍
പരിഗണനയിലാണെന്നുള്ള
വിവരം പഞ്ചായത്ത്
തിരിച്ച് ലഭ്യമാക്കുമോ;
(സി)
അപേക്ഷകളിന്മേല്
നടപ്പുവര്‍ഷം
നഷ്ടപരിഹാരം
നല്കിക്കഴിഞ്ഞവയുടെ
വിവരം പഞ്ചായത്ത്
തിരിച്ച് ലഭ്യമാക്കുമോ;
(ഡി)
ഇനിയും
നഷ്ടപരിഹാരം
നൽകാനുള്ളവയ്ക്ക്
അടിയന്തിരമായി
നഷ്ടപരിഹാരം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നാഷണല്‍
പ്രോജക്ട് ഫോര്‍ ബൊവൈന്‍
ബ്രീഡിംഗ്
3169.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
പ്രോജക്ട് ഫോര്‍
ബൊവൈന്‍ ബ്രീഡിംഗ് എന്ന
കേന്ദ്രാവിഷ്കൃത പദ്ധതി
കേരളത്തില്‍
നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
സ്വകാര്യ മേഖലയില്‍
കൃത്രിമ ബീജദാന
കേന്ദ്രങ്ങള്‍
ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇത് നിലവിലുള്ള
ജീവനക്കാരുടെ തൊഴിലിനെ
ബാധിക്കുമോ;
(സി)
സംസ്ഥാനത്ത്
സര്‍ക്കാര്‍ മേഖലയില്‍
കൃത്രിമ ബീജദാനം
നടത്തുവാന്‍ എത്ര
ജീവനക്കാരുണ്ട് എന്ന്
വ്യക്തമാക്കുമോ;
കര്‍ഷകര്‍ക്ക് ഇപ്പോള്‍
സൗജന്യമായി
ലഭിച്ചുകൊണ്ടിരിക്കുന്ന
കൃത്രിമ ബീജദാന സേവനം
തുടര്‍ന്നും സൗജന്യമായി
ലഭിക്കുമോ?
പശുഗ്രാമം
3170.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പശുഗ്രാമം
സ്ഥാപിക്കുന്നതിനായി
കേന്ദ്ര സര്‍ക്കാര്‍
എത്ര കോടി രൂപ
അനുവദിച്ചിട്ടുണ്ട്;
(ബി)
ഈ
പദ്ധതി ഏത് ജില്ലയില്‍
ഏത് വിധത്തിലാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
കോടശ്ശേരി
- പരിയാരം കുടിവെള്ള
പദ്ധതി
3171.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ കോടശ്ശേരി
- പരിയാരം കുടിവെള്ള
പദ്ധതിയ്ക്കായി പരിയാരം
പഞ്ചായത്തിലെ
കാഞ്ഞിരപ്പിള്ളിയിലെ
എം.പി.ഐ വക സ്ഥലത്ത്
നിന്ന് വാട്ടര്‍
പ്ലാന്റിനായി സ്ഥലം
ലഭ്യമാക്കുന്നതിനുള്ള
അപേക്ഷയില്‍ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സ്ഥലം
വിട്ടു നല്‍കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ ?
പൗള്‍ട്രി
ഡെവലപ്മെന്റ്
കോര്പ്പറേഷന്
3172.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നശേഷം പൗള്‍ട്രി
ഡെവലപ്മെന്റ്
കോര്പ്പറേഷന് മുഖേന
വ്യക്തിഗത
ഗുണഭോക്താക്കള്‍ക്ക്
ആനുകൂല്യങ്ങള്‍
നല്കുന്ന എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കിയത്;
വിശദമാക്കുമോ;
(ബി)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തില്‍
പ്രസ്തുത പദ്ധതികളില്‍
ഏതൊക്കെയാണ്
അനുവദിച്ചിരുന്നതെന്ന്
അറിയിക്കുമോ;
(സി)
വികസന കാര്യങ്ങളില്‍
കോര്പ്പറേഷന് നിയോജക
മണ്ഡലത്തെ
അവഗണിക്കുന്നതായി
ശ്രദ്ധ്ധയിൽപ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ആയത്
പരിഹരിക്കുന്നതിനു
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
പൌള്‍ട്രി
ഡവലപ്പ്മെന്റ്
കോര്പ്പറേഷന്
3173.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പൌള്‍ട്രി
ഡവലപ്പ്മെന്റ്
കോര്പ്പറേഷന്
നടപ്പിലാക്കുന്ന
പദ്ധതികള്‍ക്ക്
ആവശ്യമുള്ള
മുട്ടകോഴികളെ
ആഭ്യന്തരമായി
ഉല്പാദിപ്പിക്കുന്നുണ്ടോ;
ഇല്ലങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ബി)
കോര്‍പ്പറേഷന്റെ
പ്രഖ്യാപിത
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്; ഇതില്‍
ഇപ്പോള്‍ എന്തൊക്കെ
കാര്യങ്ങള്‍
നിര്‍വ്വഹിക്കുന്നുണ്ട്;
വിശദാംശം അറിയിക്കുമോ;
(സി)
പുതിയ
മാനേജിംഗ് ഡയറക്ടര്‍
നിയമിതനായ ശേഷം
കോര്‍പ്പറേഷന്റെ ഓരോ
യൂണിറ്റിലും അധികമായി
ദിവസവേതനം, കരാര്‍,
സ്ഥിരനിയമനം
എന്നിവയില്‍ എത്ര
നിയമനങ്ങള്‍ നടത്തി;
ജില്ല തിരിച്ച്
അറിയിക്കുമോ;
പക്ഷിപ്പനി
3174.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്
മേഖലയില്‍ H5N1 ഏവിയന്‍
ഇന്‍ഫ്ലുവന്‍സ
(പക്ഷിപ്പനി) പടര്‍ന്നു
പിടിച്ചതുമൂലം എത്ര
താറാവ് കര്‍ഷകര്‍ക്ക്
എത്ര തുക വീതം
നഷ്ടപരിഹാരം
അനുവദിച്ചുവെന്ന്
വിശദമാക്കുന്ന ലിസ്റ്റ്
ലഭ്യമാക്കാമോ;
(ബി)
പക്ഷിപ്പനിയുടെ
പ്രതിരോധ/സാനിറ്റേഷന്‍
പ്രവര്‍ത്തനങ്ങള്‍ക്കും,
ബോധവത്കരണത്തിനും എത്ര
തുക വീതം
ചെലവഴിച്ചുവെന്ന്
വിശദമാക്കാമോ?
പക്ഷിപ്പനി
3175.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത് പക്ഷിപ്പനി
തടയുന്നതിന് എന്തെല്ലാം
പ്രതിരോധ
പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നത് എന്ന്
വ്യക്തമാക്കുമോ?
ക്ഷീരഗ്രാമം
പദ്ധതി
3176.
ശ്രീ.കെ.ശിവദാസന്‍
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീരഗ്രാമം പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;വ്യക്തമാക്കുമോ
;
(ബി)
ഏതൊക്കെ
സ്ഥലങ്ങളിലാണ് പ്രസ്തുത
പദ്ധതി
ആരംഭിച്ചിട്ടുളളത്;
(സി)
പത്തനംതിട്ട
ജില്ലയില്‍ പ്രസ്തുത
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ
പത്തനംതിട്ടയുടെ
സാദ്ധ്യത പഠന
വിധേയമാക്കുന്നതിനും
പദ്ധതി തുടങ്ങുന്നതിനും
നടപടി സ്വീകരിക്കുമോ?
തിക്കോടിയിലെ
പാരസൈറ്റ് ബ്രിഡിംഗ്
സെന്റര്‍
3177.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജകമണ്ഡലത്തില്‍
തിക്കോടിയില്‍ സ്ഥിതി
ചെയ്യുന്ന പാരസൈറ്റ്
ബ്രിഡിംഗ് സെന്റര്‍
പ്രവര്‍ത്തിക്കുന്ന
കെട്ടിടത്തിന്റെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
സ്ഥാപനത്തിന്റെ സ്ഥിതി
ചൂണ്ടിക്കാണിച്ച്
നല്‍കിയിട്ടുള്ള
നിവേദനത്തില്‍ ഇതുവരെ
മറുപടി നല്‍കാത്തതും
അനുകൂല നടപടികള്‍
സ്വീകരിക്കാത്തതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
സ്ഥാപനത്തിന്റെ
കാര്യത്തില്‍ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
ഡയറി
സയന്‍സില്‍ സീറ്റുകള്‍
വര്‍ദ്ധിപ്പിക്കാന്‍
നടപടി
3178.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അഗ്രികള്‍ച്ചറല്‍
യൂണിവേഴ്സിറ്റികള്‍ക്ക്
കീഴില്‍ ഡയറി
സയന്‍സില്‍ ആകെ എത്ര
ബിരുദ സീറ്റിലേയ്ക്കാണ്
ഒരു വര്‍ഷം പ്രവേശനം
നല്‍കുന്നതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
കോഴ്സുകള്‍ നടത്തുന്നത്
എവിടെയയൊക്കെയാണ്;
ഇതിനായി
ഒരുക്കിയിട്ടുള്ള
സൗകര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശമാക്കുമോ;
(സി)
ഡയറി
സയന്‍സ് സീറ്റുകള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കില്‍
അതിനായി പുതുതായി
എന്തെല്ലാം
സൗകര്യങ്ങളാണ്
ഒരുക്കിയിട്ടുള്ളത്;
(ഇ)
നിലവിലുള്ള
സൗകര്യത്തില്‍ കൂടുതല്‍
ആളുകള്‍ക്ക് പ്രവേശനം
നല്കാന് കഴിയുമോ;
വിശദമാക്കുമോ?
എം.
മൊഹമ്മദ് ഇക്ബാലിന്റെ
സ്ഥലം മാറ്റം
3179.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
സെന്‍ട്രല്‍ പ്രസ്സിലെ
രണ്ടാം ഗ്രേഡ് പേസ്റ്റ്
അപ് ആര്‍ട്ടിസ്റ്റ് എം.
മൊഹമ്മദ് ഇക്ബാലിനെ
മണ്ണന്തല ഗവണ്മെന്റ്
പ്രസ്സിലേക്ക് സ്ഥലം
മാറ്റിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തെങ്കിലും കുറ്റം
ചുമത്തിയാണോ പ്രസ്തുത
സ്ഥലത്തേക്ക് മാറ്റി
നിയമിച്ചത്;
അച്ചടി
വകുപ്പില്‍ ബയോമെട്രിക്
പഞ്ചിംഗ്
3180.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അച്ചടി
വകുപ്പില്‍ എല്ലാ
ജീവനക്കാര്‍ക്കും
ബയോമെട്രിക് പഞ്ചിംഗ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ എന്ന് മുതല്‍
ഏര്‍പ്പെടുത്തിയെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഏതെങ്കിലും
ഉദ്യോഗസ്ഥരെ പ്രസ്തുത
സംവിധാനത്തില്‍ നിന്നും
ഒഴിവാക്കിയിട്ടുണ്ടോ;
എങ്കിൽ ആരെയെല്ലാം;
(സി)
സെക്യൂരിറ്റി
ഉദ്യോഗസ്ഥര്‍ക്ക്
പഞ്ചിംഗ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
അവര്‍ക്കും കൂടി
പ്രസ്തുത സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ ?
(ഇ)
അച്ചടി
വകുപ്പ് ഡയറക്ടര്‍,
സൂപ്രണ്ട്, ഷിഫ്റ്റ്
ഓഫീസര്‍,
അഡ്മിനിസ്ട്രേറ്റീവ്
ഓഫീസര്‍, ലോ ഓഫീസര്‍,
ലേബര്‍ ഓഫീസര്‍,
ഡെപ്യൂട്ടി സൂപ്രണ്ട്,
അസിസ്റ്റന്റ് സൂപ്രണ്ട്
എന്നിവരുടെ കഴിഞ്ഞ
മൂന്ന് മാസത്തെ
പഞ്ചിംഗ് രേഖകള്‍
മേശപ്പുറത്ത്
വയ്ക്കുമോ?
അച്ചടി
വകുപ്പ്
3181.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അച്ചടി
വകുപ്പില്‍ ഇപ്പോള്‍
ഏതൊക്കെ വകുപ്പുകളുടെ
അച്ചടിയാണ്
ഏല്‍പ്പിച്ചിട്ടുള്ളത്;
(ബി)
മറ്റ്
വകുപ്പുകളുടെ അച്ചടി
എന്ത് കാരണത്താലാണ്
അച്ചടി വകുപ്പിനെ
ഏല്‍പ്പിക്കാത്തത്;
(സി)
പാഠ
പുസ്തകങ്ങളുടെ അച്ചടി
ഗവണ്മെന്റ് പ്രസ്സിനെ
ഏല്‍പ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ,
ഉണ്ടെങ്കില്‍ എത്ര വീതം
എന്ന് വ്യക്തമാക്കാമോ?
അച്ചടി
വകുപ്പിലെ പാല് വിതരണം
3182.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അച്ചടി
വകുപ്പിലെ
ജീവനക്കാര്‍ക്ക്, രാസ
പദാർത്ഥങ്ങളുടെ ഉപയോഗം
മൂലമുള്ള ആരോഗ്യ
പ്രശ്നങ്ങൾ
പ്രതിരോധിക്കുവാന്‍
പാല് വിതരണം
നടത്തിയിട്ടുണ്ടോ ;
(ബി)
എങ്കില്‍
എന്നുമുതല്‍
എന്നുവരെയാണ് വിതരണം
നടത്തിയത്; ഏത്
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ ;
(സി)
ഇപ്പോള്‍
പാല് വിതരണം
നടത്തുന്നുണ്ടോ ;
ഇല്ലെങ്കില്‍ എന്ത്
കാരണത്താലാണ് ഇത്
നിര്‍ത്തലാക്കിയത് ;
(ഡി)
രാസ പദാർത്ഥങ്ങളുടെ
അമിതമായ ഉപയോഗം
ഇപ്പോഴും ഗവണ്മെന്റ്
പ്രസ്സില്‍
നടക്കുന്നുണ്ടോ ;
എങ്കില്‍
ഏതൊക്കെയാണെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കാമോ ;
(ഇ)
ആരോഗ്യ
പ്രശ്നങ്ങൾ
പ്രതിരോധിക്കാന്‍ പാല്
വിതരണം തുടരുമോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ?
അച്ചടി
വകുപ്പിലെ
ജീവനക്കാര്‍ക്കുള്ള
അലവന്‍സ് കുടിശ്ശിക
3183.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അച്ചടി
വകുപ്പിലെ
ജീവനക്കാര്‍ക്ക്
അധികജോലി ചെയ്ത വകയില്‍
എന്ന് മുതല്ക്കുളള
അലവന്‍സ്
കുടിശ്ശികയുണ്ട്;
(ബി)
ഇത്
എത്ര തുക വരും എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തുക ജീവനക്കാര്‍ക്ക്
എന്ന് ലഭ്യമാക്കുമെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
പ്രസ്സുകളുടെ നവീകരണ
പ്രവര്‍ത്തനങ്ങൾ
3184.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രിന്റിംഗ് വകുപ്പിന്
എവിടെയെല്ലാമാണ്
പ്രസ്സുകള്‍ ഉള്ളത്;
(ബി)
സര്‍ക്കാര്‍
പ്രസ്സുകളുടെ
നവീകരണത്തിനായി 2011-12
മുതല്‍ 2014-15 വരെ
എത്ര തുകയാണ്
അനുവദിച്ചത്;
(സി)
ഫണ്ട് ഉപയോഗിച്ച്
എന്തെല്ലാം നവീകരണ
പ്രവര്‍ത്തനങ്ങള്‍
നടത്തി; വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
സര്‍ക്കാര്‍
പ്രസ്സുകളുടെ നവീകരണ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട് ധാരാളം
അഴിമതികള്‍ നടന്നതായി
സി. എ. ജി.
കണ്ടെത്തിയിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ
വിശദാംശം ലഭ്യമാക്കാമോ?
2014-ലെ
ഡയറി വിതരണം
3185.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-ല്‍
എത്ര ഗവണ്മെന്റ് ഡയറി
അച്ചടിച്ചിട്ടുണ്ട്;
(ബി)
എം.എല്‍.എ.മാര്‍ക്കും
മന്ത്രിമാര്‍ക്കും എത്ര
എണ്ണം വീതം വിതരണം
നടത്തിയിട്ടുണ്ട്;
ഓരോരുത്തര്‍ക്കും
കൊടുത്തത് പ്രത്യേകം
വ്യക്തമാക്കാമോ;
(സി)
മാനദണ്ഡങ്ങള്‍
പാലിക്കാതെ 2014-ല്‍
ഡയറി വിതരണം നടത്തി
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?