സർവകലാശാല
ബി.എഡ്. കോളേജുകള്‍.
2683.
ശ്രീ.എം.എ.ബേബി
,,
വി.ശിവന്‍കുട്ടി
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വ്വകലാശാലകള്‍
നേരിട്ടു നടത്തുന്ന
ബി.എഡ്. കോളേജുകളില്‍
2014-15 അദ്ധ്യയന
വര്‍ഷത്തെ
വിദ്യാര്‍ത്ഥി പ്രവേശന
നടപടികള്‍ ഇതുവരെ
ആരംഭിച്ചിട്ടില്ലാത്ത
കോളേജുകളുണ്ടോ ;
എങ്കില്‍ ഇതിനുള്ള
കാരണം വ്യക്തമാക്കുമോ
;
(ബി)
കുറഞ്ഞ
ഫീസില്‍ മികച്ച പഠന
സൗകര്യം ലഭിക്കുന്ന
ഇത്തരം സ്ഥാപനങ്ങള്‍
അടച്ചുപൂട്ടല്‍ ഭീഷണി
നേരിടുന്നുണ്ടോ ;
ഇതിന്
സര്‍വ്വകലാശാലകളുടെ
ഭാഗത്തുനിന്നും
സഹായകരമായ നിലപാട്
ഉണ്ടാകുന്നുണ്ടോ ;
വിശദമാക്കുമോ ;
(സി)
കേരള
സര്‍വ്വകലാശാലയ്ക്ക്
കീഴിലുള്ള 10 ബി.എഡ്
കോളേജുകളുടെ
പ്രവര്‍ത്തനം
പ്രതിസന്ധിയിലാകാനുള്ള
കാരണമെന്തെന്ന്
വ്യക്തമാക്കുമോ ; ഇൗ
കോളേജുകളിലെ അദ്ധ്യാപക
നിയമനം സംബന്ധിച്ച്
എന്‍.സി.ടി.ഇ. യുടെ
നിര്‍ദ്ദേശം
എന്തായിരുന്നു. ;
ഇക്കാര്യത്തില്‍
സര്‍വ്വകലാശാലയുടെ
നിലപാട്
വിലയിരുത്തിയിട്ടുണ്ടോ
;
(ഡി)
പ്രസ്തുത
കോളേജുകളിലെ
അദ്ധ്യാപകര്‍
സ്ഥിരനിയമനം
ലഭിക്കുന്നതിനായി
നടത്തിയ
പ്രക്ഷോഭത്തിന്റെ
ഫലമായി സര്‍ക്കാരും
സര്‍വ്വകലാശാലയും
അദ്ധ്യാപകര്‍ക്ക്
നല്കിയ ഉറപ്പ്
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ ;
സ്രക്കാര്‍ കോളേജുകള്‍
ഇല്ലാത്ത മണ്ഡലങ്ങളില്‍
കോളേജ്
ആരംഭിക്കുന്നതിനുള്ള
നടപടി
2684.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13ല്‍
പ്രഖ്യാപിച്ച
സ്രക്കാര്‍ കോളേജുകള്‍
ഇല്ലാത്ത മണ്ഡലങ്ങളില്‍
പുതിയ കോളേജ് പദ്ധതി
പ്രകാരം
എവിടെയെല്ലാമാണ് കോളേജ്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുള്ളത് ;
ബാക്കിയുള്ള
സ്ഥലങ്ങളില്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
റൂസ
പദ്ധതി
2685.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'റൂസ' പദ്ധതിയുടെ
കീഴില്‍ മോഡല്‍ ഡിഗ്രി
കോളേജുകള്‍
ആരംഭിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇത്തരത്തില്‍
ഡിഗ്രി കോളേജുകള്‍
ആരംഭിക്കുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ?
സ്വയംഭരണ
കോളേജുകളിലെ അക്കാദമിക്
പ്രവർത്തനത്തിന്റെ
മോണിറ്ററിംഗ്
2686.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയംഭരണ
കോളേജുകളില്‍
അക്കാദമിക് പ്രവർത്തനം
മോണിറ്ററിംഗ് ചെയ്യാന്‍
കഴിഞ്ഞിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കിൽ
ആയതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
അക്കാദമിക് പ്രവർത്തനം
മെച്ചപ്പെടുത്തുന്നതിനും
മോണിറ്ററിംഗ്
ചെയ്യുന്നതിനുമായി ഒരു
സമിതിയെ രൂപീകരിക്കുന്ന
കാര്യം പരിഗണിക്കുമോ?
ആറ്റിങ്ങല്‍
ഗവണ്മെന്റ് കോളേജിലെ
കോഴ്സുകള്‍
2687.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
ഗവണ്മെന്റ് കോളേജില്‍
നിലവിലുള്ള കോഴ്സുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതിയതായി
ഏതെല്ലാം കോഴ്സുകള്‍
അനുവദിക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളതെന്നും
എന്നു മുതല്‍ ഈ
കോഴ്സുകള്‍
ആരംഭിക്കുമെന്നും
വ്യക്തമാക്കാമോ?
(സി)
2015-16
-ല്‍ പുതിയ സയന്‍സ്
കോഴ്സുകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ?
സംസ്ഥാനത്തെ
കോളേജുകള്‍ക്ക് സ്വയംഭരണം
2688.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
പി.ബി. അബ്ദുൾ റസാക്
,,
കെ.എം.ഷാജി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോളേജുകള്‍ക്ക്
സ്വയംഭരണം
നല്‍കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
എത്ര
കോളേജുകള്‍
സ്വയംഭരണാവകാശത്തിന്
അപേക്ഷ
നല്‍കിയിട്ടുണ്ട്;
(സി)
പഠന
നിലവാരം
ഉയര്‍ത്തുന്നതിനും,
സ്വയംഭരണാവകാശം
ദുരുപയോഗം
ചെയ്യപ്പെടില്ലെന്ന്
ഉറപ്പാക്കുന്നതിനും
എന്തൊക്കെ
മുന്‍കരുതലുകളും
വ്യവസ്ഥകളും
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ?
അനദ്ധ്യാപകര്‍ക്ക്
പാര്‍ട്ട് ടെെം
പി.എച്ച്.ഡി
2689.
ശ്രീ.കെ.ശിവദാസന്‍
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യൂണിവേഴ്സിറ്റികളില്‍
പാര്‍ട്ട് ടെെം
പി.എച്ച്.ഡി യ്ക്ക്
രജിസ്റ്റര്‍ ചെയ്യാന്‍
അനദ്ധ്യാപകര്‍ക്ക്
അവസരം ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
അദ്ധ്യാപകര്‍ക്ക്
പാര്‍ട്ട് ടെെം
പി.എച്ച്.ഡി യ്ക്ക്
അവസരമുളളപ്പോള്,
അനദ്ധ്യാപകര്‍ക്ക് കൂടി
അവര്ക്ക്അവസരം
നല്കാന് നടപടി
സ്വീകരിക്കുമോ;
(സി)
മറ്റ്
സംസ്ഥാനങ്ങളില്‍ ഇതിന്
അവസരമുളളത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
സര്‍വ്വകലാശാലകള്‍
നേരിടുന്ന പ്രതിസന്ധികൾ
2690.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സര്‍വ്വകലാശാലകള്‍
നേരിടുന്ന
പ്രതിസന്ധികളെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ
; എങ്കില്‍ എന്താണ്
പരിഹാര മാര്‍ഗ്ഗങ്ങള്‍
; ഇല്ലെങ്കില്‍ പഠനം
നടത്തുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ ?
സര്‍വ്വകാലാശാലകള്‍ക്ക്
യു.ജി.സി അനുവദിച്ച തുക
2691.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ
സര്‍വ്വകാലാശാലകള്‍ക്ക്
2011 മുതൽ 2015
വരെയുള്ള സാമ്പത്തിക
വർഷങ്ങളിൽ എത്ര തുക
വീതം യു.ജി.സി
അനുവദിച്ചിട്ടുണ്ടെന്നും
അതില്‍ എത്ര തുക
വിനിയോഗിക്കുന്നതിനുള്ള
ഭരണാനുമതികള്
നല്‍കിയിട്ടുണ്ടെന്നും
സര്‍വ്വകലാശാല
അടിസ്ഥാനത്തില്‍
വിശദമാക്കുമോ;
(ബി)
അനുവദിച്ച
തുക പൂര്‍ണ്ണമായും
വിനിയോഗിച്ചിട്ടില്ലെങ്കില്‍
ആയതിന്റെ കാരണം
വിശദമാക്കുമോ?
ആർ.എം.എസ്.എ.പദ്ധതി
-സ്ഥിരാധ്യാപക നിയമനം
2692.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആർ.എം.എസ്.എ
.( രാഷ്ട്രീയ മാധ്യമിക്
ശിക്ഷാ അഭിയാൻ)
പദ്ധതിയിന്‍ കീഴില്‍
ഹെെസ്ക്കൂളുകളായി
ഉയര്‍ത്തിയ സര്‍ക്കാര്‍
സ്ക്കൂളുകളില്‍ സ്ഥിരം
അധ്യാപകരെ
നിയമിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത
സ്ക്കൂളുകളില്‍ സ്ഥിരം
അധ്യാപകരെ
നിയമിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
എസ്.എസ്.എ.യുടെ ഇന്റേണ്‍
സപ്പോര്‍ട്ടിംഗ് മിഷന്
പഠനം
2693.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
പൊതുവിദ്യാലയങ്ങളിലെ
അസൗകര്യങ്ങളെക്കുറിച്ച്
എസ്.എസ്.എ.യുടെ
ഇന്റേണ്‍
സപ്പോര്‍ട്ടിംഗ് മിഷന്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കിൽ
എന്തെല്ലാം
കണ്ടെത്തലുകളാണ് പഠന
റിപ്പോര്‍ട്ടില്‍ ഉളളത്
എന്ന് വെളിപ്പെടുത്തുമോ
;
(സി)
പഠന
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ
;
(ഡി)
ജില്ലയിലെ
പൊതുവിദ്യാലയങ്ങളിലെ
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
നൂണ്
മീല്‍ സൂപ്പര്‍വെെസര്‍
തസ്തിക
T 2694.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കുളുകളില്
നൂണ് മീല്‍
സൂപ്പര്‍വെെസര്‍ തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
(ബി)
ഇതിന്
അധിക സാമ്പത്തിക
ബാധ്യതയുണ്ടോ;വിശദാംശം
നല്‍കുമോ;
(സി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ഫണ്ട് ലാപ്സാകാതെ,
നൂണ് മീല്‍
സൂപ്പര്‍വെെസര്‍ തസ്തിക
അനുവദിച്ച്നല്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഹയര്‍ സെക്കന്ററി കോമേഴ്സ്
(ജൂനിയര്‍/സീനിയര്‍)
അദ്ധ്യാപകരുടെ റാങ്ക്
ലിസ്റ്റ്
2695.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍ സെക്കന്ററി
കോമേഴ്സ്
(ജൂനിയര്‍/സീനിയര്‍)
അദ്ധ്യാപകരുടെ റാങ്ക്
ലിസ്റ്റില്‍ നിന്നും
അഡ്വൈസ് ലഭിച്ച എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
(ബി)
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്ത ഒഴിവുകള്‍
എത്രയാണ്;
(സി)
എച്ച്.എസ്.എ.യില്‍
(കോമേഴ്സ്) നിന്ന് എത്ര
പേര്
എച്ച്.എസ്.എസ്.റ്റി.
(കോമേഴ്സ്) ആയി
പ്രമോഷനാവാനുണ്ട്;
വേക്കന്‍സികള്‍
എത്രയാണ്;
(ഡി)
പ്രസ്തുത
തസ്തികയിലേയ്ക്കുള്ള
എല്ലാ വേക്കന്‍സികളും
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
ഏകീകൃത
യൂണിഫോം
2696.
ശ്രീ.വി.പി.സജീന്ദ്രന്
,,
എ.റ്റി.ജോര്‍ജ്
,,
ലൂഡി ലൂയിസ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ഏകീകൃത യൂണിഫോം
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ;എങ്കിൽ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(ബി)
ഇത്
സംബന്ധിച്ച്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുമായി
ചര്‍ച്ച നടത്തുമോ
;ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
സൗജന്യ
യൂണിഫോം വിതരണം
2697.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികള്‍ക്കായുള്ള
സൗജന്യ യൂണിഫോം അടുത്ത
അദ്ധ്യയന വര്‍ഷം
ആരംഭത്തില്‍തന്നെ
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
ശ്രീമതി
സിമി ആന്റോയുടെ നിയമനം
2698.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ കാവശ്ശേരി
ബി.എച്ച്.എസ്.എസ്
സ്കൂള്‍ അദ്ധ്യാപിക
ശ്രീമതി സിമി ആന്റോയുടെ
നിയമനത്തിന് അംഗീകാരം
ലഭിക്കുന്നത്
സംബന്ധിച്ച അപേക്ഷ
സര്‍ക്കാരിന്
സമര്‍പ്പിച്ചിരുന്നോ;
(ബി)
പ്രസ്തുത
അപേക്ഷയില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
അപേക്ഷ അടിയന്തരമായി
തീര്‍പ്പാക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
ശ്രീമതി
ലിനി ലോറന്‍സിന്റെ ശമ്പളം
തടയല്‍
2699.
ശ്രീ.ആര്
. സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട എ.ഇ.ഒ.യുടെ
കീഴിലുള്ള
എല്‍.എം.എല്‍.പി.എസ്.ലെ
പി.ഡി. ടീച്ചറായ
ശ്രീമതി ലിനി
ലോറന്‍സിന് 7 മാസത്തെ
ശമ്പളം തടയുവാനുണ്ടായ
സാഹചര്യം
വ്യക്തമാക്കാമോ;
(ബി)
2014-2015
വര്‍ഷം ടി സ്കുളില്‍
സ്റ്റാഫ് ഫിക്സേഷന്
പൂര്‍ത്തിയായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
അദ്ധ്യാപക തസ്തികയാണ്
അംഗീകരിച്ച്
നല്‍കിയതെന്ന്
വ്യക്തമാക്കാമോ; ഇതില്‍
സീനിയര്‍/ജൂനിയര്‍
ആരൊക്കെയാണെന്നും
ഇതിലാര്‍ക്കാണ് ശമ്പളം
നല്‍കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
സീനിയര്‍ക്ക്
ശമ്പളം നല്‍കാതെ
ജൂനിയര്‍ക്ക് ശമ്പളം
നല്കുന്നുണ്ടോ;
എങ്കില്‍ എന്തുകൊണ്ടാണ്
ഇങ്ങനെ സംഭവിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇൗ
വിഷയത്തിൽ വിശദീകരണം
ആവശ്യപ്പെട്ട്
21.1.2015 ല്‍ ബഹു.
മുഖ്യമന്ത്രി നല്കിയ
(F1/90015/14 DPI)
കുറിപ്പ് എന്ന് കിട്ടി
എന്നും റിപ്പോര്‍ട്ട്
എന്ന് അയച്ചു എന്നും
കുറിപ്പില്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെന്നുംവ്യക്തമാക്കാമോ;
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പു്
ലഭ്യമാക്കാമോ
;റിപ്പോര്‍ട്ട്
അയച്ചില്ല എങ്കില്‍
അതിനുള്ള കാരണം
വിശദീകരിക്കാമോ;
(ഇ)
ഡി.പി.ഐ.യില്‍
വിഷയം കൈകാര്യം
ചെയ്യുന്ന എഫ് 1
സീറ്റിലെ ഉദ്യോഗസ്ഥന്
ഈ വിഷയത്തില്‍ യഥാസമയം
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നത് സംബന്ധിച്ച്
ബന്ധപ്പെട്ട
മേലുദ്യോഗസ്ഥന്
പരിശോധനകള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ പരിശോധനാ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(എഫ്)
ജീവനക്കാരന്റെ
PR പരിശോധിച്ച്
ചട്ടപ്രകാരമാണോ
ഫയലുകള്‍ കെെകാര്യം
ചെയ്യുന്നതെന്ന്
പരിശോധിച്ച്
കൃത്യനിര്‍വ്വഹണത്തില്‍
വീഴ്ച സംഭവിച്ചതായി
കണ്ടെത്തിയിട്ടുണ്ടെങ്കില്‍
ടിയാള്‍ക്കെതിരെ
സ്വീകരിച്ച നടപടിയുടെ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
ആനുവല്‍
സ്റ്റാറ്റസ് ഓഫ്
എഡ്യൂക്കേഷന്‍
റിപ്പോര്‍ട്ട്
2700.
ശ്രീ.പി.തിലോത്തമന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രെെമറി
സ്കൂളുകളിലെ
വിദ്യാഭ്യാസ
നിലവാരത്തെക്കുറിച്ച്
പ്രസിദ്ധീകരിച്ച പത്താം
അസര്‍ 2014 (ആനുവല്‍
സ്റ്റാറ്റസ് ഓഫ്
എഡ്യൂക്കേഷന്‍
റിപ്പോര്‍ട്ട്)
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രാഥമിക
വിദ്യാഭ്യാസ രംഗത്ത്
കേരളത്തിലെ കുട്ടികളുടെ
നിലവാരം ഇടിയുന്നതായി
പ്രസ്തുത
റിപ്പോര്‍ട്ടിലുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്കൂളുകളിലേയും
സ്വകാര്യ
സ്കൂളുകളിലേയും 2010
മുതല്‍ 2014 വരെയുള്ള
പ്രെെമറി പഠനം
സംബന്ധിച്ച
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ?
ടൈംടേബിള്‍ പരിഷ്ക്കരണം
2701.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
,,
സി.മോയിന്‍ കുട്ടി
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളിലെ
ടൈംടേബിള്‍
പരിഷ്ക്കരിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവിലെ
ടൈംടേബിള്‍ പ്രകാരം
പീരിയേഡിന്റെയും
പാഠ്യവിഷയങ്ങളുടെയും
ക്രമീകരണവും ഏതു
വിധത്തിലാണെന്ന്
വിശദമാക്കുമോ;
(സി)
പഠന
സമയവര്ദ്ധനവോ , പുതിയ
വിഷയങ്ങളുടെ
ഉള്‍പ്പെടുത്തലോ
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ വകുപ്പിന്റെ
ബജറ്റ് വിഹിതം
2702.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിന്റെ 2014-15
കാലയളവിലെ ബജറ്റ്
വിഹിതത്തിൽ 2015
മാര്‍ച്ച് 1 വരെയുള്ള
ധനവിനിയോഗത്തിന്റെ
വിശദമായ
സ്റ്റേറ്റ്മെന്റ്
നല്‍കുമോ;
(ബി)
കേന്ദ്രത്തില്‍
നിന്ന് എത്ര തുക വീതം
ഏതെല്ലാം പദ്ധതിയ്ക്ക്
ലഭിച്ചു; വിശദവിവരം
നല്‍കുമോ?
സി
-ആപ്റ്റ് ന്റെ നവീകരണം
2703.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ
വകുപ്പിന്റെ കീഴിലുള്ള
സ്വയംഭരണ സ്ഥാപനമായ സി
-ആപ്റ്റ് ന്റെ
നവീകരണത്തിന് വേണ്ടി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പാഠപുസ്തകങ്ങളുടെ
അച്ചടിയും, വിദ്യാഭ്യാസ
വകുപ്പിന്റെ കീഴിലുള്ള
മറ്റ് അച്ചടി
പ്രവൃത്തികളും
നടത്തുന്നതിന് നവീന
അച്ചടി ഉപകരണങ്ങള്‍
സെന്ററിന്
അനുവദിക്കുമോ;
(സി)
സബ്
സെന്ററുകളെ
ശക്തിപ്പെടുത്തുന്നതിനും
ആവശ്യമായ ഉപകരണങ്ങളും
മെറ്റീരിയല്‍സും
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
സി
-ആപ്റ്റില്‍
എന്‍..ആര്.എച്ച്.എം ന്
വേണ്ടി ആര്‍ട്
കാര്‍ഡുകള്‍
വാങ്ങുന്നതിന് ടെന്‍ഡര്‍
2704.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി
-ആപ്റ്റില്‍
എന്‍..ആര്.എച്ച്.എം ന്
വേണ്ടി ആര്‍ട്
കാര്‍ഡുകള്‍
വാങ്ങുന്നതിന്
ടെന്‍ഡര്‍
നല്‍കിയിരുന്നോ; എത്ര
രൂപയ്ക്കായിരുന്നു
ടെന്‍ഡര്‍
നല്‍കിയിരുന്നത്;
ടെന്‍ഡര്‍ നടപടികള്‍
പൂര്‍ത്തിയാക്കിയിരുന്നോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ ;
(ബി)
ഇപ്പോള്‍
കൂടിയ തുകയ്ക്കു് പുതിയ
ടെന്‍ഡര്‍
നല്‍കിയിട്ടുണ്ടോ;
ഇതുമൂലം സ്ഥാപനത്തിന്
എത്ര രൂപയുടെ
നഷ്ടമുണ്ടായിട്ടുണ്ട്
എന്ന് വിശദമാക്കുമോ?
സി-ആപ്നിന്
ഫോര്‍ കളര്‍ വെബ്
ഓഫ്സെറ്റ് പ്രിന്റിംഗ്
മെഷീന്
2705.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സി-ആപ്നിന് വേണ്ടി
ഫോര്‍ കളര്‍ വെബ്
ഓഫ്സെറ്റ് പ്രിന്റിംഗ്
മെഷീന് വാങ്ങാന്‍
തീരുമാനിച്ചതനുസരിച്ചുളള
നടപടികള്‍ ഇപ്പോള്‍
ഏത് അവസ്ഥയിലാണ്;
(ബി)
പ്രസ്തുത
തീരുമാനത്തില്‍ നിന്ന്
സര്‍ക്കാര്‍
പിന്നോട്ട്
പോയിട്ടുണ്ടോ
;എങ്കില്‍
എന്തുകൊണ്ട്; ഇതിനായി
സാങ്കേതിക വിദഗ്ധര്‍
നല്‍കിയിരുന്ന
റിപ്പോര്‍ട്ടില്‍
പോരായ്മ
കണ്ടെത്തിയിട്ടുണ്ടോ;
(സി)
പുറം
കരാര്‍ ഒഴിവാക്കി,
സ്ഥാപനത്തിന്റെ വരുമാനം
പരമാവധി
വര്ദ്ധിപ്പിക്കാനുദ്ദേശിച്ചുളള
പ്രസ്തുത തീരുമാനം
മരവിപ്പിച്ച് പകരം
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വിശദമാക്കാമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുളള
ഉപദേശങ്ങള്‍
എന്തെല്ലാമാണ്;
നിലവില്‍ സാങ്കേതിക
ഉപദേശം നല്‍കുന്നതിന്
കമ്മിറ്റികള്‍
രൂപീകരിച്ചിട്ടുണ്ടോ;
(ഇ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നടത്തിയ ടെന്‍ഡര്‍
നടപടികള്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കാതെ
വന്നിട്ടുണ്ടോ;
(എഫ്)
പുതിയതായി
ടെന്‍ഡര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ജി)
ഇതുമായി
ബന്ധപ്പെട്ട ഫയലുകളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
റൂസ
2706.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
ബജറ്റില്‍ പ്രഖ്യാപിച്ച
'റൂസ'
യ്ക്കുവേണ്ടിയുള്ള
പ്രോജക്ട് ഡയറക്ടറേറ്റ്
എവിടെയാണ്
സ്ഥാപിതമായിട്ടുള്ളത്;
ഇതിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത വര്‍ഷത്തില്‍
എത്ര രൂപയുടെ ഏതെല്ലാം
പദ്ധതികളാണ്
കേന്ദ്രഗവണ്മെന്റില്നിന്നും
നേടിയെടുക്കുവാന്‍
കഴിഞ്ഞിട്ടുള്ളത് ;
വിശദവിവരം നല്‍കാമോ ?
എസ്.എസ്.എല്‍.സി
അറബിക് പരീക്ഷ
2707.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015 മാര്‍ച്ച്
മാസത്തില്‍ നടക്കുന്ന
എസ്.എസ്.എല്‍.സി
പരീക്ഷയിൽ അറബിക്
പരീക്ഷ എഴുതുന്ന
വിദ്യാര്‍ത്ഥികള്‍ എത്ര
; വിശദമാക്കുമോ ;
(ബി)
ഇതിനായി
വകുപ്പ് എത്ര
ചോദ്യപേപ്പര്‍
അച്ചടിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
അറബിക്
പരീക്ഷ എഴുതാൻ
വിദ്യാര്‍ത്ഥികളില്ലാത്ത
സെന്ററുകളില്‍
ഇതിനായുള്ള ചോദ്യ
പേപ്പര്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ കാരണം
വിശദീകരിക്കാമോ?
എസ്.എസ്.എല്‍.സി
പരീക്ഷാ നടത്തിപ്പ്
2708.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
,,
എസ്.രാജേന്ദ്രന്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി
പരീക്ഷാ നടത്തിപ്പുമായി
ബന്ധപ്പെട്ട
ആക്ഷേപങ്ങളോ പരാതികളോ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഐ.ടി
വിഷയത്തിന്റെ
പരീക്ഷക്ക് ഉണ്ടായ
സാങ്കേതിക തടസ്സംമൂലം
പരീക്ഷാനടത്തിപ്പ്
സുഗമമല്ലാതായിതീര്ന്നിട്ടുള്ള
കാര്യം അറിവുള്ളതാണോ;
(സി)
പരീക്ഷാരംഭത്തിന്
തൊട്ടുമുമ്പായി പരീക്ഷാ
ടൈംടേബിള്‍ മാറ്റം
വരുത്തുകയുണ്ടായോ;
ഇതിന് കാരണമെന്താണ്;
(ഡി)
പ്രസ്തുത
പരീക്ഷയുടെ
നടത്തിപ്പില്‍
അപാകതകള്‍
സംഭവിക്കാനിടയായ
സാഹചര്യം അന്വേഷിച്ച്
നടപടി സ്വീകരിക്കുമോ?
എസ്.എസ്.എല്‍.സി.
ഐ.റ്റി. പരീക്ഷ
2709.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ മൂന്ന്
വര്‍ഷങ്ങളിൽ
എസ്.എസ്.എല്‍.സി.ക്ക്
ഐ.റ്റി. പരീക്ഷ
നടത്തിയിരുന്നത്
എപ്രകാരമാണെന്ന്
വിശദമാക്കാമോ;
(ബി)
2015
മാര്‍ച്ച് മാസത്തില്‍
ഐ.റ്റി. പരീക്ഷ
എപ്രകാരമാണ്
നടത്തുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഇതിനായി
ഈ വര്‍ഷം ചോദ്യ
പേപ്പര്‍ അച്ചടിച്ച്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര ചോദ്യ
പേപ്പര്‍
അച്ചടിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഓണ്‍
ലൈനായി നടത്തുന്ന
ഐ.റ്റി. പരീക്ഷയ്ക്ക്
ചോദ്യ പേപ്പര്‍
നല്‍കുന്നതിന്റെ
ആവശ്യകത എന്താണെന്ന്
വിശദമാക്കാമോ?
അണ്
എയ്ഡഡ് സ്കൂളുകള്‍
2710.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര അണ് എയ്ഡഡ്
സ്കൂളുകള്‍ ഉണ്ടെന്ന്
അറിയിക്കാമോ;
സി.ബി.എസ്.ഇ,
ഐ.സി.എസ്.ഇ, മറ്റുള്ളവ
എന്നീ ക്രമത്തില്‍
ജില്ല തിരിച്ചുള്ള
കണക്കുകള്‍ നല്‍കാമോ;
(ബി)
ഈ
സര്‍ക്കാര്‍
ഇത്തരത്തിലുള്ള എത്ര
സ്കൂളുകള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ട്;
വിശദാംശം നല്‍കാമോ;
(സി)
സംസ്ഥാനത്ത്
അംഗീകാരമില്ലാതെ
പ്രവര്‍ത്തിയ്ക്കുന്ന
എത്ര അണ് എയ്ഡഡ്
സ്കൂളുകള്‍ ഉണ്ടെന്ന്
അറിയിക്കാമോ;
(ഡി)
അംഗീകാരത്തിനായി
എത്ര അണ് എയ്ഡഡ്
സ്കൂളുകളുടെ അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
(ഇ)
അപേക്ഷകള്‍
പരിശോധിക്കുകയുണ്ടായോ;
ഇത്തരം സ്കൂളുകള്‍ക്ക്
അനുമതി നല്കാന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(എഫ്)
അണ്
എയ്ഡഡ് സ്കൂളുകൾ
പെരുകുന്നത്
സര്‍ക്കാര്‍
സ്കൂളുകളുടെ
പ്രവര്‍ത്തനത്തെ
പ്രതികൂലമായി
ബാധിക്കുന്നുണ്ടെന്ന
കാര്യം പരിഗണിക്കുമോ?
ആര്.എം.എസ്.എ
പദ്ധതി പ്രകാരം അപ്ഗ്രേഡ്
ചെയ്ത സ്കൂളുകള്‍
2711.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.എം.എസ്.എ.
പദ്ധതി പ്രകാരം
കാസര്‍ഗോഡ് ജില്ലയില്‍
എത്ര സ്കൂളുകള്‍
അപ്ഗ്രേഡ്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ; ഈ
സ്കൂളുകളുടെ അടിസ്ഥാന
സൗകര്യവികസനത്തിന് എത്ര
രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ആര്.എം.എസ്.എ.
പദ്ധതിയില്‍ ഉള്‍പ്പെട്ട
സ്ക്കുളുകള്‍
2712.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ആര്.എം.എസ്.എ.
പദ്ധതിയില്‍
ഉള്‍പ്പെട്ട എത്ര
സ്ക്കൂളുകളാണുളളത്;
ജില്ല തിരിച്ച്
കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
എത്ര
സ്ക്കൂളുകള്‍ക്കാണ്
ഇനിയും അംഗീകാരം
ലഭിക്കാനുളളത് ; അവ
ഏതെല്ലാം ;
(സി)
പ്രസ്തുത
സ്ക്കുളുകള്ക്ക്
അംഗീകാരം
നല്‍കുന്നതിനുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പ്ലസ് ടു
സ്കൂളുകളിലെ അടിസ്ഥാന
സൗകര്യ വികസനം
2713.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അപ്ഗ്രേഡ്
ചെയ്ത സര്‍ക്കാര്‍
പ്ലസ് ടു സ്കൂളുകളില്‍
അടിസ്ഥാന സൗകര്യ
വികസനത്തിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ ?
അസാപ്
പദ്ധതി
2714.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അസാപ്
പദ്ധതിയുടെ പുരോഗതി
അവലോകനം നടത്താറുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി എല്ലാ
സര്‍ക്കാര്‍
സ്കൂളുകളിലും ഹയര്‍
സെക്കന്ററി
സ്കൂളുകളിലും
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
സ്വീകരിച്ചെങ്കിൽ എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(സി)
അസാപ്-ല്‍
ചേര്‍ന്നിട്ടുള്ള
കുട്ടികള്‍ക്ക്
പ്രസ്തുത പഠനം
കഴിയുമ്പോള്‍ തൊഴില്‍
ലഭ്യമാക്കുന്നതിനായി
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി കോളേജ്
തലത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
കന്നഡ
പാഠപുസ്തകം
2715.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എട്ടാം
ക്ലാസ്സ് കന്നഡ
പാഠപുസ്തകത്തിലെ
കൊറഗറും ഇല്ലി
കൊറഗുവുദില്ല എന്ന
അദ്ധ്യായം ഏത് വിഷയത്തെ
ആസ്പദമാക്കിയുള്ളതാണ്;
(ബി)
ഈ
അദ്ധ്യായം കൊറഗ
സമുദായത്തില്‍
പ്രതിഷേധം
ഉളവാക്കിയിട്ടുണ്ടോ;
ഇത് സംബന്ധിച്ച് പരാതി
ലഭിച്ചിട്ടുണ്ടോ;
അന്വേഷണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
അദ്ധ്യായം കൊറഗ
സമുദായത്തിന്റെ
വികാരങ്ങളെ
വ്രണപ്പെടുത്തുന്നതാണെങ്കിൽ
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന നടപടികൾ
എന്താണ്?
ഹയര്‍
സെക്കണ്ടറി ലാബ്
അസിസ്റ്റന്റുമാര്‍ക്ക്
ഇന്‍സര്‍വ്വീസ് കോഴ്സ്
2716.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി മേഖലയിലെ
താഴ്ന്ന ശമ്പള
സ്കെയില്‍ ജീവനക്കാരായ
ലാബ്
അസിസ്റ്റന്റുമാര്‍ക്ക്
ലാബ് അറ്റന്‍ഡര്‍
ടെസ്റ്റ് മാറ്റി
തൊഴിലിന് സഹായകരമായ
ഇന്‍സര്‍വ്വീസ് കോഴ്സ്
ഏര്‍പ്പെടുത്തുന്നത്
സംബന്ധിച്ച് നയം
വ്യക്തമാക്കുമോ;
(ബി)
ജില്ലാ
കേന്ദ്രങ്ങളില്‍
ബന്ധപ്പെട്ട
വിഷയങ്ങളുടെ പരിശീലനം
സംഘടിപ്പിക്കുന്നതിനുള്ള
പ്രധാന തടസ്സങ്ങള്‍
എന്തെല്ലാം
;വ്യക്തമാക്കാമോ;
(സി)
ലാബ്
അസിസ്റ്റന്റുമാരുടെ
യോഗ്യത
പരിഷ്കരിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുമോ;
(ഡി)
സ്കൂളുകളിലെ പരിസ്ഥിതി
ക്ലബ്, സയന്‍സ് ക്ലബ്
എന്നിവിടങ്ങളിലേയ്ക്ക്
ലാബ്
അസിസ്റ്റന്റുമാരുടെ
സേവനവും കഴിവും
പ്രയോജനപ്പെടുത്തുവാന്‍
അനുവദിക്കുമോ;വിശദമാക്കുമോ?
ഹയര്‍
സെക്കന്ററി ഹിന്ദി
സീനിയര്‍ ജൂനിയര്‍ തസ്തിക
2717.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹയര്‍ സെക്കന്ററി
സ്കൂളുകളില്‍ ഹിന്ദി
സീനിയര്‍ ജൂനിയര്‍
അധ്യാപക തസ്തികകളില്‍
എത്ര ഒഴിവുകള്‍ 2015
മാര്‍ച്ച് 31 വരെ
നിലവിലുണ്ട്
എന്നറിയിക്കുമോ;
(ബി)
പ്രസ്തുത
വേക്കന്‍സികള്‍ എല്ലാം
പി.എസ്. സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; ഇല്ല
എങ്കില്‍ എന്ന്
റിപ്പോര്‍ട്ട് ചെയ്യും
എന്നറിയിക്കാമോ;
(സി)
ഹയര്‍
സെക്കന്ററി ഹിന്ദി
അധ്യാപക തസ്തികയില്‍
ജില്ലാ തലത്തില്‍
ഇപ്പോള്‍ നിലവിലുള്ള
ഒഴിവുകള്‍ സീനിയര്‍
ജൂനിയര്‍ തിരിച്ച് എത്ര
എന്ന് അറിയിക്കാമോ?
ഹയര്‍
സെക്കന്ററി പാഠപുസ്തക
പരിഷ്ക്കരണം
2718.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
എ.റ്റി.ജോര്‍ജ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
പാഠപുസ്തകങ്ങള്‍
പരിഷ്ക്കരിക്കുന്നത്
സംബന്ധിച്ച് കരിക്കുലം
കമ്മിറ്റി
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
പ്രസ്തുത
പാഠപുസ്തകങ്ങള്‍
തയ്യാറാക്കിയത്
ആരാണെന്ന്
വ്യക്തമാക്കുമോ;
(സി)
പുതിയ
പാഠപുസ്തകങ്ങള്‍ എന്ന്
മുതലാണ്
പ്രാബല്യത്തില്‍
വരുത്താനുദ്ദേശിക്കുന്നത്
വ്യക്തമാക്കുമോ?
ഹയര്‍
സെക്കന്ററി
പാഠപുസ്തകങ്ങളുടെ അച്ചടി
2719.
ശ്രീ.എളമരം
കരീം
,,
എ.എം. ആരിഫ്
,,
കെ.സുരേഷ് കുറുപ്പ്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത
അദ്ധ്യയന
വര്‍ഷത്തേയ്ക്കുള്ള
ഹയര്‍ സെക്കന്ററി
പാഠപുസ്തകങ്ങളുടെ
അച്ചടി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; അച്ചടി
ആരംഭിച്ചിട്ടുണ്ടോ;എങ്കിൽ
എന്നാണ് ആരംഭിച്ചത്;
(ബി)
ഇതിന്റെ
അച്ചടി ജോലികള്‍
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
പ്രസ്സിലാണോ
നടക്കുന്നതെന്ന്
അറിയിക്കാമോ;
അല്ലെങ്കില്‍ മറ്റേത്
സ്ഥാപനത്തേയാണ്
ഏല്പിച്ചത്;
(സി)
പാഠപുസ്തകങ്ങളുടെ
സിലബസ് എന്നാണ്
തയ്യാറാക്കി കിട്ടിയത്;
(ഡി)
അദ്ധ്യാപകര്‍ക്കുള്ള
കൈപുസ്തകത്തിന്റെ
അച്ചടി
തുടങ്ങിയിട്ടുണ്ടോ;
(ഇ)
അദ്ധ്യയന
വര്‍ഷാരംഭത്തില്‍ തന്നെ
പാഠപുസ്തകങ്ങള്‍ വിതരണം
ചെയ്യാനാകുമോയെന്ന്
വ്യക്തമാക്കാമോ ?
കായിക
വിദ്യാലയങ്ങളില്‍
നടപ്പിലാക്കിയ അടിസ്ഥാന
സൗകര്യവികസനം
2720.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജി.വി.രാജ
സ്പോര്‍ട്ട്സ്
സ്കുളിലേയും കണ്ണൂര്‍
ജി.വി.എച്ച്.എസ്
സ്പോര്‍ട്ട്സ്
സ്കുളിലേയും അടിസ്ഥാന
സൗകര്യ വികസനത്തിനായി
2014 - 15 ലെ ബജറ്റില്‍
നീക്കിവച്ചിരുന്ന 8
കോടി രൂപ വിനിയോഗിച്ച്
പ്രസ്തുത കായിക
വിദ്യാലയങ്ങളില്‍
നടപ്പിലാക്കിയ അടിസ്ഥാന
സൗകര്യങ്ങളുടെ എല്ലാ
വിശദാംശങ്ങളും
ലഭ്യമാക്കുമോ?
എച്ച്.എസ്.എ.
പാര്‍ട്ട് ടൈം അറബിക് തസ്തിക
ഒഴിവ് മാറ്റി നല്കിയ നടപടി
2721.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍
പി.എസ്.സി.ക്ക്
നോട്ടിഫൈ ചെയ്ത്
എച്ച്.എസ്.എ. പാര്‍ട്ട്
ടൈം അറബിക് തസ്തികയുടെ
ഒഴിവില്‍ മറ്റൊരു
ജില്ലയില്‍ നിന്നും
ജില്ലാന്തര സ്ഥലം
മാറ്റം വഴി നിയമനം
നടത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത നടപടിക്ക്
എത്രത്തോള
നിയമസധുതയുണ്ട് ;
(ബി)
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്ത
തസ്തികയില്‍ ജില്ലാന്തര
സ്ഥലംമാറ്റത്തിലൂടെ
നിയമനം നടത്തിയതിന്
ഉത്തരവാദികളായവരെ
കണ്ടെത്തി നടപടി
സ്വീകരിക്കുമോ?
എച്ച്.എസ്.എസ്.ടി
സുവോളജി (ജൂനിയര്‍,
സീനിയര്‍) ഗസ്റ്റ്
ലക്ചറര്മാര്
2722.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ഹയര്‍സെക്കന്ററി
സ്കുളുകളിൽ
എച്ച്.എസ്.എസ്.ടി
സുവോളജി (ജൂനിയര്‍),
എച്ച്.എസ്.എസ്.ടി
സുവോളജി(സീനിയര്‍)തസ്തികകളില്‍
എത്ര ഗസ്റ്റ്
ലക്ചറര്മാര് ജോലി
ചെയ്യുന്നുണ്ട് എന്ന്
സ്കുളിന്റെ പേര്,
ഗസ്റ്റ് ലക്ചറര്‍മാരുടെ
പേര് എന്നിവ സഹിതം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികകളിലെ എത്ര
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് എന്നും
വെളിപ്പെടുത്തുമോ?
രാഗാസ്
പദ്ധതി
2723.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലം
നിയോജകണ്ഡലത്തിലെ
ഹയര്‍ സെക്കന്ററി
സ്കൂളുകളുടെ ഗുണനിലവാരം
ഉയര്‍ത്തുന്നതു
സംബന്ധിച്ച്
തയ്യാറാക്കിയ 'രാഗാസ്'
പദ്ധതി അംഗീകാരത്തിനായി
ലഭിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച്
സ്വീകരിച്ച
നടപടിക്രമങ്ങള്‍
വിശദമാക്കുമോ ?
എയ്ഡഡ്
/അണ് എയ്ഡഡ് സ്കൂളുകള്‍
2724.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര എയ്ഡഡ് സ്കൂളുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഇതില്‍
എല്‍.പി./യു.പി./ഹൈസ്കൂള്‍/ഹയര്‍
സെക്കന്ററി എന്നീ
ക്രമത്തിലുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
അണ്
എയ്ഡഡ് മേഖലയില്‍
പ്രവര്‍ത്തിച്ചിരുന്ന
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി നല്‍കിയിട്ടുണ്ട്;
ഇതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(സി)
എയ്ഡഡ് മേഖലയില്‍
ആരംഭിച്ചതും, എയ്ഡഡ്
പദവി നല്കിയതുമായ
സ്കൂളുകളിലായി ആകെ എത്ര
അദ്ധ്യാപക തസ്തിക
സൃഷ്ടക്കപ്പെട്ടിട്ടുണ്ട്;
ഇവര്‍ക്ക് വേതനം
നല്‍കുന്നതിനായി
പ്രതിവര്‍ഷം എന്ത് തുക
ചെലവ് വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
സൗജന്യ
യൂണിഫോം
2725.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ യൂണിഫോം
വിതരണത്തിന്
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത മാനദണ്ഡം
നിശ്ചയിച്ചത് ഏത്
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണെന്ന്
വിശദമാക്കാമോ;ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
2014-15 അദ്ധ്യയന
വര്‍ഷം എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
ഏതൊക്കെ കാലയളവില്‍
സൗജന്യ യൂണിഫോം നല്കി
എന്ന് വിശദമാക്കാമോ;
(ഡി)
2015-16
അദ്ധ്യയന വര്‍ഷം
യൂണിഫോം വിതരണത്തിനുള്ള
നടപടികള്‍ ആരംഭിച്ചുവോ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
എയ്ഡഡ്
സ്കൂളുകളിലെ അധ്യാപക
നിയമനം
2726.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1979
നു ശേഷം ആരംഭിച്ച
എയ്ഡഡ് സ്കൂളുകളില്‍
സംരക്ഷിത അദ്ധ്യാപകരെ
നിയമിക്കണമെന്ന്
വ്യവസ്ഥയുണ്ടോ; ഇവര്‍
മാതൃവിദ്യാലയത്തിലേയ്ക്ക്
തിരികെ പോകുമ്പോള്‍
മറ്റൊരു പ്രോട്ടക്റ്റഡ്
ടീച്ചറെ ഈ ഒഴിവില്‍
നിയമിക്കപ്പെടേണ്ടതുണ്ടോ;
അദ്ധ്യാപക ബാങ്ക്
നിലവില്‍ വന്നതോടെ
സംരക്ഷിതാദ്ധ്യാപകര്‍
എന്നത് നിലവിലുണ്ടോ;
ഇക്കാര്യങ്ങള്‍
സംബന്ധിച്ച്
ഉത്തരവുകള്‍
നിലവിലുണ്ടോ; എങ്കിൽ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
കേന്ദ്രവിദ്യാഭ്യാസ
അവകാശ നിയമപ്രകാരം ഹെഡ്
ടീച്ചറെ
നിയമിക്കുന്നതിനുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമാണ്; എയ്ഡഡ്
സ്കൂളുകളില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍ ഹെഡ്
ടീച്ചറെ നിയമിക്കാന്‍
കഴിയുമോ; വിശദമാക്കാമോ;
(സി)
സംരക്ഷിതാദ്ധ്യാപകര്‍
പേരന്റ് സ്കൂളില്‍
തിരികെ പോകുമ്പോള്‍
ഉണ്ടാകുന്ന ഒഴിവും ഹെഡ്
ടീച്ചര്‍ ഒഴിവും
ഒന്നിച്ചു വന്നാല്‍
നിയമനങ്ങള്‍ എങ്ങനെ
നടത്തുമെന്ന്
വിശദമാക്കാമോ?
ആശ്വാസ്
പദ്ധതി
2727.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വര്‍ശത്തെ ബജറ്റില്‍
പ്രഖ്യാപിച്ച ആശ്വാസ്
പദ്ധതി എത്ര ഹയര്‍
സെക്കന്‍ഡറി
സ്കൂളുകളില്‍
നടപ്പിലാക്കി;
വിശദവിവരം നല്‍കുമോ;
ഇതിലേയ്ക്കായി എത്ര
കോടി രൂപ ചെലവഴിച്ചു;
ജില്ല തിരിച്ചുളള
കണക്ക് വ്യക്തമാക്കുമോ
;
(ബി)
ആശ്വാസ്
പദ്ധതി
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ച മാനദണ്ഡം
എന്തായിരുന്നു ;
(സി)
ആശ്വാസ് പദ്ധതി
കോങ്ങോട് മണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളില്‍
നടപ്പിലാക്കി
വരുന്നുണ്ട്എന്ന്
വ്യക്തമാക്കുമോ?
സര്‍വ്വ
ശിക്ഷാ അഭിയാന്
2728.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വ
ശിക്ഷാ അഭിയാന്
പദ്ധതിയുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്തിന് ഇതുവരെ
എത്ര കോടി രൂപ
ലഭ്യമായിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര തുക
ചെലവായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവയുടെ
വാര്‍ഷികമായ വരവു
ചെലവുകള്‍
ലഭ്യമാക്കുമോ?
സ്കൂള്‍
കലോത്സവം, പ്രവൃത്തി
പരിചയ, ശാസ്ത്രമേളകളില്
അപ്പീലുകളുടെ വര്‍ദ്ധന
2729.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സ്കൂള്‍ കലോത്സവം,
പ്രവൃത്തി പരിചയ,
ശാസ്ത്രമേളകളില്
അപ്പീലുകള്‍
വര്‍ദ്ധിക്കുന്നത് മൂലം
സംഘാടകര്‍ക്ക്
സമയക്രമമനുസരിച്ച് ആയവ
നടത്താന്‍ കഴിയാത്ത
അവസ്ഥ
നിലനില്ക്കുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഹൈക്കോടതി,
ജില്ലാ കോടതികള്‍
എന്നിവയ്ക്ക് പുറമെ ഈ
വര്‍ഷം ലോകായുക്ത,
ബാലാവകാശ കമ്മീഷന്
എന്നിവയുടെ ഉത്തരവുമായി
അപ്പീലിന്
മത്സരാര്‍ത്ഥികള്‍
വന്നിട്ടുണ്ടോ;വ്യക്തമാക്കാമോ
;
(സി)
ഈ വര്‍ഷം പ്രസ്തുത
കലോത്സവങ്ങളിലും,
ശാസ്ത്രമേളകളിലും എത്ര
അപ്പീലുകള്‍ സംസ്ഥാന
തലത്തില്‍
ഉണ്ടായിട്ടുണ്ട് എന്ന്
വിശദമാക്കുമോ;
സമാന്തര
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
2730.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമാന്തര
വിദ്യാഭ്യാസ
സ്ഥാപനങ്ങളെക്കുറിച്ച്
കണക്കെടുപ്പുകള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
മതിയായ
രേഖകളും പ്രാഥമിക
സൗകര്യങ്ങളും ആവശ്യമായ
ഭൗതിക സാഹചര്യവും
ഇല്ലാതെ
പ്രവര്‍ത്തിക്കുന്ന
ഇത്തരം
സ്ഥാപനങ്ങളെക്കുറിച്ച്
വിശദമായ പരിശോധന
നടത്തുമോ;
(സി)
ആവശ്യമായ
സൗകര്യങ്ങളും നിശ്ചിത
പഠന സൗകര്യങ്ങളുമുളള
സ്ഥാപനങ്ങള്‍ മാത്രം
ആരംഭിക്കാന്‍ NOC
നല്കുന്ന കാര്യം
പരിഗണിക്കുമോ;
(ഡി)
വിദ്യാര്‍ത്ഥികളിൽ
നിന്നും അമിത ഫീസ്
ഇൗടാക്കുന്ന
സ്ഥാപനങ്ങളെക്കുറിച്ച്
അന്വേഷിക്കാന്‍
പ്രത്യേക സമിതിയെ
ചുമതലപ്പെടുത്തുമോ?
പ്രൈമറി
വിദ്യാഭ്യാസരംഗം
2731.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രൈമറി
വിദ്യാഭ്യാസരംഗത്ത്
ഗുണനിലവാരം കുറയുന്നു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച " ആനുവല്‍
സ്റ്റാറ്റസ് ഓഫ്
എഡ്യൂക്കേഷന്‍
റിപ്പോര്‍ട്ട് 2014"
ല്‍
വിശദീകരിച്ചിരിക്കുന്ന
കാര്യങ്ങള്‍
എന്തെല്ലാം; പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പഠന
നിലവാരം ഉയര്‍ത്താന്‍
സ്വീകരിക്കുന്ന
നടപടികള്‍ വിശദമാക്കാമോ
?
ശ്രീമതി.
ലിബി.എം. ജോസിന്റെ നിയമനം
2732.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊരട്ടി
ലിറ്റില്‍ ഫ്ലവര്‍
കോണ്‍വെന്റ്
എല്‍.പി.എസ് -ല്‍ എൽ
.പി. എസ്. എ. ആയി
3-4-2012 -ല്‍
നിയമിതയായ ശ്രീമതി.
ലിബി എം. ജോസിന്റെ
നിയമനം
അംഗീകരിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കിൽ
പ്രസ്തുത നിയമനം
അംഗീകരിക്കുന്നതിനും
ഉത്തരവിറക്കുന്നതിനും
സത്വര നടപടികൾ
സ്വീകരിയ്ക്കുമോ?
സ്വകാര്യ
എയ്ഡഡ് വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക്
സര്‍ക്കാര്‍ ഗ്രാന്റ്
2733.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
എയ്ഡഡ് വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക്
സര്‍ക്കാര്‍ ഗ്രാന്റ്
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
വിഭാഗത്തിലും പെട്ട
സ്ഥാപനങ്ങള്‍ക്ക്
നല്‍കിവരുന്ന
ഗ്രാന്റിന്റെ നിരക്ക്
വ്യക്തമാക്കുമോ;
(സി)
ഏത്
വര്‍ഷം വരെയുള്ള
ഗ്രാന്റ്
കൊടുത്തുതീര്‍ത്തുവെന്ന്
വിശദമാക്കുമോ;
(ഡി)
നടപ്പുസാമ്പത്തിക
വര്‍ഷം ഈ ഇനത്തില്‍
എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
അഡീഷണല്‍
സ്കില്‍ അക്വിസേഷന്‍
പ്രോഗ്രാം
2734.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഡീഷണല്‍
സ്കില്‍ അക്വിസേഷന്‍
പ്രോഗ്രാമുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം നല്‍കാമോ;
(ബി)
ഇടുക്കി
ജില്ലയില്‍ എത്ര
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ ഈ
പ്രോഗ്രാമിനു കീഴില്‍
കോഴ്സുകള്‍ നടത്തി
വരുന്നു; സ്ഥാപനങ്ങളുടെ
പേര് വിവരങ്ങളും
കോഴ്സുകളും സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(സി)
എയ്ഡഡ്
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
ഹയര്‍ സെക്കന്ററി
സ്കൂളുകളിലെ
വിദ്യാര്‍ത്ഥികള്‍ക്കും
കൂടി പ്രയോജനപ്പെടുന്ന
തരത്തില്‍ ഈ
മേഖലയില്‍പ്പെടുന്ന
സ്കൂളുകളിലും ഈ
പ്രോഗ്രാം
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ?
അഡീഷണല്‍
സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാം (അസാപ്)
2735.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
അഡീഷണല്‍ സ്കില്‍
അക്വിസിഷന്‍ പ്രോഗ്രാം
(അസാപ്) -ന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ഇതിന്റെ
ഭാഗമായി
കമ്മ്യൂണിക്കേറ്റീവ്
സ്കില്‍ പാര്‍ക്കുകള്‍
തുടങ്ങുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ഇതിനായി
എത്ര മണ്ഡലങ്ങളില്‍
നിന്നും അപേക്ഷ
ലഭിച്ചിട്ടുണ്ട്എന്ന്
വ്യക്തമാക്കുമോ?
അഡീഷണല്‍
സ്കില്‍ ഡെവലപ്പമെന്റ്
പ്രോഗ്രാം വഴി
തെരഞ്ഞെടുത്ത കാസര്‍ഗോഡ്
ജില്ലയിലെ
സ്കൂളുകള്‍
2736.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഡീഷണല്‍
സ്കില്‍ ഡെവലപ്പ്മെന്റ്
പ്രോഗ്രാം വഴി
കാസര്‍ഗോഡ് ജില്ലയില്‍
എത്ര സ്കൂളുകള്‍
തെരഞ്ഞെടുത്തുവെന്നും ഈ
സ്കൂളുകളില്‍ എന്തൊക്കെ
പദ്ധതികളാണ് നടപ്പില്‍
വരുത്താന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ ?
സ്കൗട്ട്/ഗൈഡ്
അദ്ധ്യാപകര്‍
2737.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൗട്ട്/ഗൈഡ്
ചുമതലയുള്ള
അദ്ധ്യാപകര്‍ക്ക്
മാതൃസ്കൂളില്‍ സംരക്ഷണം
ഉറപ്പുനല്‍കുന്ന
4.12.2012 ലെ ജി.ഒ
403/2002 ഉത്തരവ്
നിലവിലുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത ഉത്തരവ്
മറികടന്ന് ഏതെങ്കിലും
അദ്ധ്യാപകര്‍ക്ക് സ്ഥലം
മാറ്റം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
എച്ച്എസ്എ
,യുപിഎസ്എ, എല്‍ പിഎസ്എ
എന്നീ തസ്തികകളിലെ നിയമനം
2738.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗവണ്മെന്റ്
സ്കൂളുകളില്‍ എച്ച്എസ്എ
,യുപിഎസ്എ, എല്‍ പിഎസ്എ
(HSA, UPSA, LPSA
)എന്നീ
തസ്തികകളിലേയ്ക്ക്
പി.എസ്.സി. അഡ്വൈസ്
കിട്ടിയിട്ടും
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം ലഭിക്കുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിയമനത്തിന്
ധനവകുപ്പ് എന്തെങ്കിലും
തടസ്സവാദങ്ങള്‍
ഉന്നയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
അഡ്വൈസ്
ലഭിച്ച
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഉടന്‍ തന്നെ നിയമനം
നല്കുവാന് നടപടി
സ്വീകരിക്കുമോ?
തളിക്കുളം
എ.എം.യു.പി.സ്ക്കൂള്
മാനേജ്മെന്റ് കൈമാറ്റം
2739.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാവക്കാട്
ഉപജില്ലയില്‍പ്പെട്ട
തളിക്കുളം
എ.എം.യു.പി.സ്ക്കൂള്
മാനേജ്മെന്റ്
കൈമാറ്റത്തിന് അംഗീകാരം
ലഭിക്കുന്നതിനായി 2013
മുതല്‍ അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
വിദ്യാഭ്യാസ വകുപ്പില്‍
സമര്‍പ്പിച്ച
എഫ്3-38465/13,എഫ്3-26385/14
എന്നീ നമ്പര്‍
അപേക്ഷകളിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ;
(സി)
ബഹു.
സൂപ്രീം കോടതിയുടെ
പുതിയ വിധി പ്രകാരം
സ്ക്കൂള് മാനേജ്മെന്റ്
കൈമാറ്റത്തിന്
സര്‍ക്കാരിന്റ
മുന്‍കൂര്‍ അനുമതി
വാങ്ങേണ്ടതുണ്ടോ?
(ഡി)
പ്രസ്തുത
സ്ക്കൂള് മാനേജ്മെന്റ്
കൈമാറ്റം സംബന്ധിച്ച്
വിദ്യാഭ്യാസവകുപ്പിന്റെ
നിര്‍ദ്ദേശപ്രകാരം
വീണ്ടും ഡി.പി.ഐ.-യില്‍
നല്കിയ അപേക്ഷ
(എഫ്2-2692/15)
പരിഗണിച്ച് നടപടി
സ്വീകരിയ്ക്കുമോ?
അപ്ഗ്രേഡ്
ചെയ്ത ഹൈസ്കൂളുകൾ
2740.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
സ്കൂളുകള്‍ അപ്ഗ്രേഡ്
ചെയ്ത് ഹൈസ്കൂള്‍
ആക്കിയിട്ടുണ്ട്;
ഇവയില്‍ എയിഡഡ്,
സര്‍ക്കാര്‍ സ്കൂളുകള്‍
എത്ര; ഇവയുടെ പേരും
ജില്ലയും സഹിതം
വ്യക്തമാക്കാമോ;
(ബി)
എത്ര
സ്കൂളുകള്‍ക്ക്
ഹയര്‍സെക്കന്ററി കോഴ്സ്
അനുവദിച്ചിട്ടുണ്ട്;
ഇതില്‍ എയ്ഡഡ്,
സര്‍ക്കാര്‍ സ്കൂളുകള്‍
എത്ര;
(സി)
ആര്.എം.എസ്.എ.
പദ്ധതി പ്രകാരം
അനുവദിച്ച ഹൈസ്കൂളുകള്‍
ഏതൊക്കെയെന്ന് അവയുടെ
പേരും ജില്ലയും സഹിതം
വ്യക്തമാക്കാമോ;
(ഡി)
ആര്.എം.എസ്.എ.
പദ്ധതിയനുസരിച്ച്
ഹൈസ്കൂളാക്കി
ഉയര്‍ത്തിയ
സ്കൂളുകളില്‍ കെട്ടിടം
അടക്കമുള്ള അടിസ്ഥാന
സൗകര്യ വികസനത്തിന്
എന്തൊക്കെ പദ്ധതികളാണ്
ഉണ്ടായിരുന്നത്;
(ഇ)
ഇതനുസരിച്ച്
ഏതൊക്കെ സ്കൂളുകള്‍ക്ക്
എന്തൊക്കെ അടിസ്ഥാന
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; ഓരോ
സ്കൂളിനും എത്ര തുക
വീതമാണ്
അനുവദിച്ചിട്ടുള്ളത്;
(എഫ്)
ഹൈസ്കൂളാക്കിയ
മിക്ക സ്കൂളുകളിലും
ഹൈസ്കൂള്‍
വിഭാഗത്തിനുള്ള
പ്രത്യേക കെട്ടിടം
ഇനിയും
നിര്‍മ്മിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇതിനായി പ്രത്യേക തുക
വകയിരുത്തിയിട്ടും
കെട്ടിടം
നിര്‍മ്മിക്കാന്‍
കഴിയാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(ജി)
ഇവയ്ക്ക്
കെട്ടിട സൗകര്യവും
മറ്റ് അനുബന്ധ
സൗകര്യങ്ങളും
ഉറപ്പാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
മങ്കൊമ്പ്
അവിട്ടം തിരുനാള്‍ ഹയര്‍
സെക്കന്ററി സ്കൂള്‍
2741.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കൊമ്പ്
അവിട്ടം തിരുനാള്‍
ഹയര്‍ സെക്കന്ററി
സ്കൂള്‍ കെട്ടിടം
തകര്‍ന്നു വീണത്
സംബന്ധിച്ച് അന്വേഷണം
നടത്തണമെന്നാവശ്യപ്പെട്ട്
സമര്‍പ്പിച്ച
നിവേദനത്തിന്മേല്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്കൂളിന് പുതിയ കെട്ടിട
നിര്‍മ്മാണത്തിനുള്ള
ഫണ്ട്
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
അദ്ധ്യാപക
പാക്കേജ്
2742.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
മുല്ലക്കര രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അദ്ധ്യാപക
പാക്കേജ് എന്നു മുതലാണ്
സംസ്ഥാനത്ത്
നടപ്പാക്കിയത്, ഇൗ
പാക്കേജുകള്‍
നടപ്പാക്കുന്ന
ഉത്തരവുകള്‍ ഇപ്പോള്‍
സംസ്ഥാനത്ത് നില
നില്ക്കുന്നുണ്ടോ;
(ബി)
ഇൗ
പാക്കേജ്
നടപ്പാക്കിക്കൊണ്ടുള്ള
ഉത്തരവുകള്‍ ഹെെക്കോടതി
റദ്ദാക്കിയിട്ടുണ്ടോ,
ഉണ്ടെങ്കില്‍ ഇൗ
ഹെെക്കോടതി ഉത്തരവിലുടെ
പാക്കേജിലുണ്ടായ
മാറ്റങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
അദ്ധ്യാപക
വിദ്യാഭ്യാസ പരിശീലനരംഗത്തെ
പരിഷ്കാരങ്ങള്‍
2743.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അദ്ധ്യാപക
വിദ്യാഭ്യാസ
പരിശീലനരംഗത്ത്
എന്തൊക്കെ
പരിഷ്കാരങ്ങള്‍
കൊണ്ടുവരാനാണ്
ഉദ്ദേശിക്കുന്നത് ;
ബി.എഡ്, എം.എഡ്.
കോഴ്ലുകള് രണ്ടു
വര്‍ഷമാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കാമോ ;
(ബി)
വിദ്യാലയങ്ങളില്‍
ഇപ്പോള്‍ നിയമിക്കുന്ന
അദ്ധ്യാപകര്‍ കെ-ടെറ്റ്
പാസായിരിക്കണമെന്ന
നിബന്ധന നിലവിലുണ്ടോ ;
കോടതി വിധിയുടെ
അടിസ്ഥാനത്തില്‍ ഇതു
സംബന്ധിച്ച് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സ്ക്കൂള്
കലോത്സവങ്ങളില്‍
വഞ്ചിപ്പാട്ട്
2744.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ക്കൂള്
കലോത്സവങ്ങളില്‍
വഞ്ചിപ്പാട്ട്
മത്സരയിനമായി
ആരംഭിച്ചത് എന്നു
മുതലാണ്;വ്യക്തമാക്കുമോ;
(ബി)
വഞ്ചിപ്പാട്ട്
മത്സരം കുട്ടനാടന്‍
സ്റ്റൈല്‍, ആറന്മുള
സ്റ്റൈല്‍,
വെച്ചുപാട്ട് എന്നീ
വിഭാഗങ്ങളായി
തരംതിരിച്ചാണോ
നടത്തുന്നത്;
(സി)
അല്ലെങ്കില്‍
വഞ്ചിപ്പാട്ടിന്റെ
വ്യത്യസ്ഥ വകഭേദങ്ങളെ
പ്രത്യേകം പ്രത്യേകം
മത്സര ഇനങ്ങളായി
സംഘടിപ്പിച്ച്
കലോത്സവമാനുവല്‍
പരിഷ്കരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കോഴിക്കോട്
എല്‍.പി.എസ്.എ. റാങ്ക്
ലിസ്റ്റിൽ നിന്നുള്ള
നിയമനം
T 2745.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷന്
പ്രസിദ്ധീകരിച്ച
കോഴിക്കോട് ജില്ലയിലെ
എല്‍.പി.എസ്.എ.
(കാറ്റഗറി നമ്പര്‍
334/09) റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നതിനു ശേഷം എത്ര
പേര് പ്രസ്തുത
ലിസ്റ്റിൽ നിന്ന്
കോഴിക്കോട് ജില്ലയില്‍
ജോലിയിൽ പ്രവേശിച്ചു ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയിലേക്ക്
കോഴിക്കോട് ജില്ലയില്‍
നിലവില്‍ എത്ര
ഒഴിവുകള്‍ ഉണ്ട്;
(സി)
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ഡി)
ഇല്ലെങ്കില്‍
ആയതിന്റെ കാരണം
വിശദമാക്കാമോ;
(ഇ)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?
അക്കാഡമിക്
സിറ്റി
2746.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമഗ്രമായ വിദ്യാഭ്യാസ
മുന്നേറ്റങ്ങള്‍ക്ക്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്നും,
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നു എന്നും
വ്യക്തമാക്കുമോ;
(ബി)
ദുബായ്
അക്കാഡമിക് സിറ്റിയുടെ
മാതൃകയില്‍ ഒരു
അക്കാഡമിക് സിറ്റി
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
അട്ടപ്പാടി
മേഖലയിലെ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
2747.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടി
മേഖലയില്‍ എത്ര
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
നിലവിലുണ്ട്; ഏതെല്ലാം;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഓരോ
സ്കൂളുിലും എത്ര
വിദ്യാര്‍ത്ഥികള്‍
നിലവിലുണ്ട്; ആകെ
വിദ്യാര്‍ത്ഥികളുടെ
എണ്ണം, ഇതില്‍ ആദിവാസി
കുട്ടികളുടെ എണ്ണം
എന്നിവ സ്കൂള്‍
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
സ്കൂളുകളില്‍
അനുവദിച്ചിട്ടുള്ള
അദ്ധ്യാപക തസ്തികകളുടെ
എണ്ണവും നിലവിലുള്ള
അദ്ധ്യാപകരുടെ എണ്ണവും
സ്കൂള്‍ തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ആദിവാസി
വിഭാഗത്തില്‍പ്പെട്ട
എത്ര സ്ഥിരം
അദ്ധ്യാപകര്‍
അട്ടപ്പാടി മേഖലയിലെ
സ്കൂളുകളില്‍ ജോലി
ചെയ്യുന്നു എന്ന്
സ്കൂള്‍ തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
സ്ഥിര
അദ്ധ്യാപകരോ, താല്കാലിക
അദ്ധ്യാപകരോ ഇല്ലാതെ
അട്ടപ്പാടിയിലെ
സ്കൂളുകളില്‍ എത്ര
അദ്ധ്യാപക തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നു;
സ്കൂള്‍ തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ?
കാസര്‍ഗോഡ്
കുമ്പടാജ പഞ്ചായത്തിലെ
സ്കൂളുകൾ
2748.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
മണ്ഡലത്തിലെ കുമ്പടാജ
പഞ്ചായത്തില്‍ നിലവിൽ
സര്‍ക്കാര്‍ തലത്തിലും
എയ്ഡഡ് തലത്തിലുമുള്ള
എല്‍.പി, യു.പി,
ഹൈസ്കൂള്‍, ഹയര്‍
സെക്കന്ററി സ്കൂളുകളുടെ
കണക്ക് തരംതിരിച്ച്
വ്യക്തമാക്കാമോ;
മലയാളം, കന്നഡ
മാധ്യമങ്ങളിൽ
പ്രവര്‍ത്തിക്കുന്ന
സ്കൂളുകളുടെ കണക്ക്
വേര്‍തിരിച്ച്
നല്‍കാമോ;
(ബി)
ഈ
പഞ്ചായത്തില്‍ മലയാളം
മാധ്യമത്തിൽ ഹൈസ്കൂള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണ്; ഈ ന്യൂനത
പരിഹരിക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍ വിശദമാക്കുമോ
?
പട്ടികജാതി
പട്ടികവര്‍ഗ്ഗ മറ്റ്
പിന്നോക്ക സമുദായ
വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍ക്കുള്ള
വിദ്യാഭ്യാസാനുകൂല്യങ്ങള്‍
2749.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍ എയ്ഡഡ്
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ നിന്നും
പട്ടികജാതി
പട്ടികവര്‍ഗ്ഗ മറ്റ്
പിന്നോക്ക സമുദായ
വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍ക്ക്
അര്‍ഹതപ്പെട്ട
വിദ്യാഭ്യാസാനുകൂല്യങ്ങള്‍
ശുപാര്‍ശ
ചെയ്തയയ്ക്കുന്നതില്
കാലതാമസമുണ്ടാകുന്നതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരമുള്ള
കാലതാമസം മൂലം
വിദ്യാഭ്യാസാനുകൂല്യങ്ങള്‍
നഷ്ടപ്പെട്ടാൽ അതിന്
ഉത്തരവാദികളായ
ഉദ്യോഗസ്ഥർക്കെതിരെ
നടപടി സ്വീകരിക്കുമോ;
(സി)
നഷ്ടപ്പെടുന്ന
ആനുകൂല്യങ്ങള്‍
കാരണക്കാരായ
ഉദ്യോഗസ്ഥരില്‍നിന്നും
ഈടാക്കി നല്കുവാന്
നടപടി സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
വിഷയത്തില്‍
കര്‍ശനനടപടികള്‍
സ്വീകരിക്കുമെന്ന
മുന്നറിയിപ്പ്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
നല്കാന് നടപടികള്‍
സ്വീകരിക്കുമോ?
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി
2750.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍/എയ്ഡഡ്
മേഖലയില്‍ നിലവില്‍
എത്ര സ്പെഷ്യന്‍
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
;
(ബി)
എയ്ഡഡ്
പദവിക്ക്
ശുപാര്‍ശചെയ്യപ്പെട്ട
സ്പെഷ്യല്‍ സ്കൂളുകള്‍
എത്ര ; എത്ര
സ്കൂളുകള്‍ക്കാണ്
ആദ്യഘട്ടത്തില്‍ എയ്ഡഡ്
പദവി നല്കുവാന്
ഉദ്ദേശിക്കുന്നത്
;വ്യക്തമാക്കാമോ?
കൊട്ടാരക്കര
സ്കുള് വളപ്പില്‍
പ്രവര്‍ത്തിക്കുന്ന
പരിശീലന കേന്ദ്രം
2751.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശാരീരിക
മാനസിക വെല്ലുവിളികള്‍
നേരിടുന്ന
കുട്ടികള്‍ക്കായി
കൊട്ടാരക്കര ബോയ്സ്
ഹയര്‍സെക്കന്ററി
സ്കുള് വളപ്പില്‍
പ്രവര്‍ത്തിക്കുന്ന
പരിശീലന കേന്ദ്രം
ആരംഭിച്ചത് എന്നാണെന്നു
അറിയിയ്ക്കുമോ;
(ബി)
ഇൗ
കേന്ദ്രത്തില്‍
ഏതെല്ലാം
വിഭാഗത്തില്‍പ്പെട്ട
ജീവനക്കാരാണ്
ഉള്ളതെന്നു
അറിയിക്കാമോ;
(സി)
നിലവില്‍
എത്ര കുട്ടികള്‍ അവിടെ
പരിശീലനത്തിനായി
എത്തുന്നുണ്ട്;
(ഡി)
പ്രസ്തുത
കേന്ദ്രത്തിലെ സ്പീച്ച്
തെറാപ്പിസ്റ്റ്, ഫിസിയോ
തെറാപ്പിസ്റ്റ്
എന്നിവര്‍ക്ക് വേതനം
ലഭിക്കാതായിട്ട് എത്ര
നാളായി എന്ന്
വെളിപ്പെടുത്തുമോ;
അതിന് കാരണം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
ജീവനക്കാര്‍ക്ക് വേതനം
മുടക്കം കൂടാതെ
നല്കാന് എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്നു
അറിയിക്കാമോ?
മട്ടന്നൂര്‍
മണ്ഡലത്തിലെ പ്രൈമറി
സ്കൂളുകള്‍
2752.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
വിവിധ ഗവണ്മെന്റ്
അപ്പര്‍ പ്രൈമറി
സ്കൂളുകളുടെയും ലോവര്‍
പ്രൈമറി സ്കൂളുകളുടെയും
ഏതെല്ലാം വികസന
പദ്ധതികള്‍ക്കാണ് 2011
മെയ് മാസത്തിനുശേഷം
വിദ്യാഭ്യാസ
വകുപ്പിന്റെ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
(ബി)
ഏതെല്ലാം
അപ്പര്‍ പ്രൈമറി
സ്കൂളുകളിലെയും
ഏതെല്ലാം ലോവര്‍
പ്രൈമറി സ്കൂളുകളിലെയും
ഏതെല്ലാം
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയെന്നും എത്ര
തുകയുടെ
എസ്റ്റിമേറ്റുകള്‍ക്കാണ്
അനുമതി നല്‍കിയതെന്നും
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
സര്‍ക്കാര്‍ സ്കൂളുകള്‍
2753.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
സര്‍ക്കാര്‍ സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നു ;
എല്‍.പി/യു.പി./
ഹൈസ്കൂള്‍ എന്നീ
ക്രമത്തില്‍ കണക്ക്
ലഭ്യമാക്കാമോ ;
(ബി)
ഇവയില്‍
എല്ലാം ആകെ എത്ര
അദ്ധ്യാപക തസ്തികകളാണ്
അനുവദിച്ചിട്ടുള്ളത് ;
ഓരോ വിഭാഗത്തിന്റേയും
പ്രത്യേകം കണക്ക്
നല്‍കാമോ ;
(സി)
ഈ
മൂന്ന് വിഭാഗം
സ്കൂളുകളിലും കൂടി
നിലവില്‍ എത്ര
അദ്ധ്യാപകരുടെ ഒഴിവ്
ഉണ്ട്; ഓരോ
വിഭാഗത്തിന്റേയും
കണക്ക് പ്രത്യേകം
ലഭ്യമാക്കാമോ ;
ഒഴിവുകള്‍
നികത്താത്തതെന്തുകൊണ്ടെന്ന്
അറിയിക്കാമോ ;
(ഡി)
ഓരോ
വിഭാഗത്തിലും ഉള്ള
ഒഴിവുകള്‍ പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ
; വിശദാംശം നല്‍കുമോ ;
(ഇ)
അഡ്വൈസ്
മെമ്മോ ലഭിച്ച
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കാത്ത
അവസ്ഥയുണ്ടോ ; അഡ്വൈസ്
മെമ്മോ ലഭിച്ചിട്ട്
നിയമനം ലഭിക്കുന്നതിന്
എത്ര കാലമായി
കാത്തുനില്‍ക്കുന്നവരുണ്ട്
; ഇതിന്റെ
ജില്ലാടിസ്ഥാനത്തിലുള്ള
കണക്ക് നല്‍കാമോ ?
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ ഹയര്‍
സെക്കന്‍ഡറി സ്കുളുകള്‍
2754.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
വിവിധ ഗവണ്മെന്റ്
ഹയര്‍ സെക്കന്‍ഡറി
സ്കുളുകളുടെ ഏതെല്ലാം
വികസന പദ്ധതികള്‍ക്കാണ്
2011 മെയ്
മാസത്തിനുശേഷം
വിദ്യാഭ്യാസ
വകുപ്പിന്റെ
പദ്ധതികളില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
(ബി)
ഏതെല്ലാം
ഹയല്‍ സെക്കന്‍ഡറി
സ്കുളുകളുടെ ഏതെല്ലാം
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയെന്നും എത്ര
തുകയുടെ
എസ്റ്റിമേറ്റുകള്‍ക്കാണ്
അനുമതി നല്‍കിയതെന്നും
വ്യക്തമാക്കുമോ?
സ്കൂളുകളിലെ
ഉച്ചഭക്ഷണ പരിപാടി
2755.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍,
എയ്ഡഡ് സ്കൂളുകളിലെ
ഏതൊക്കെ ക്ലാസുകളിലെ
കുട്ടികള്‍ക്കാണ്
സൗജന്യ ഉച്ചഭക്ഷണം
നല്കി വരുന്നത് ;
(ബി)
മെനു
വ്യക്തമാക്കാമോ ;
(സി)
ഉച്ചഭക്ഷണം
കുട്ടികള്‍ക്ക്
നല്‍കുന്നതിനുമുമ്പ്
അദ്ധ്യാപകര്‍
കഴിച്ചിരിക്കണമെന്ന്
നിര്‍ബന്ധമുണ്ടോ ;
വ്യക്തമാക്കുമോ ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ഡി)
ഉച്ചഭക്ഷണമല്ലാതെ
എന്തൊക്കെ
പോഷകാഹാരങ്ങളാണ് വിതരണം
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ ?
പ്രീപ്രൈമറി
അദ്ധ്യാപകരുടെ ഓണറേറിയം
2756.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ പ്രീപ്രൈമറി
അദ്ധ്യാപകര്‍ക്ക്
ഓണറേറിയം
നല്കുന്നതില്
കുടിശ്ശിക
വരുത്തിയിട്ടുണ്ഓണറേറിയംടോ;
(ബി)
എങ്കില്‍
എത്ര പേര്‍ക്കായി എത്ര
രൂപ
നല്‍കുവാനുണ്ടെന്നും
ഏതു കാലയളവിലെയെന്നും
വ്യക്തമാക്കാമോ;
(സി)
തുക
യഥാസമയം വിതരണം
ചെയ്യുന്നതില്‍ വീഴ്ച
വന്നതിനുള്ള
കാരണമെന്തെന്നും
ഇക്കാര്യത്തില്‍
സ്വീകരിച്ച
നടപടിയെന്തെന്നും
വ്യക്തമാക്കാമോ;
(ഡി)
തുക
എന്നത്തേയ്ക്ക് വിതരണം
ചെയ്യാനാകുമെന്ന്
വ്യക്തമാക്കാമോ?
മീനടത്തൂര്‍,
ഗവണ്മെന്റ് യു. പി.
സ്കൂള്‍ അപ്ഗ്രേഡ്
ചെയ്യല്‍
2757.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
നിയോജക മണ്ഡലത്തിലെ
മീനടത്തൂര്‍,
ഗവണ്മെന്റ് യു. പി.
സ്കൂള്‍,
ആര്.എം.എസ്.എ.
പദ്ധതിയിലുള്‍പ്പെടുത്തി
ഹൈസ്കൂള്‍ ആയി
അപ്ഗ്രേഡ് ചെയ്യുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇവിടെ
അധ്യയനം നടത്തുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
വിദ്യാലയത്തിന്റെ
അടിസ്ഥാന സൗകര്യ
വികസനത്തിന് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ ;
(ഡി)
ആര്.എം.എസ്.എ.
പദ്ധതി പ്രകാരം
എന്തെല്ലാം ധനസഹായം ഈ
വിദ്യാലയത്തിന്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
വോക്കേഷണല്‍
ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ
ഒഴിവുകള്‍
2758.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വോക്കേഷണല്‍ ഹയര്‍
സെക്കണ്ടറി അധ്യാപകരുടെ
എത്ര വേക്കന്‍സികള്‍
നിലവിലുണ്ട്;ഇതിന്റെ
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ; എത്ര
പേര്‍ക്ക് റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം
ലഭിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
അധ്യാപകരുടെ എത്ര
വേക്കന്‍സികള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
റിപ്പോര്‍ട്ട്
ചെയ്യാത്ത
വേക്കന്‍സികള്‍
എത്രയാണ്;നിലവിലുളള
എല്ലാ വേക്കന്‍സികളും
പി. എസ്. സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
അന്തര്‍ദേശീയ
അറബിക് സര്‍വ്വകലാശാല
2759.
ശ്രീ.സി.മോയിന്‍
കുട്ടി
,,
എന്‍. ഷംസുദ്ദീന്
,,
കെ.എന്‍.എ.ഖാദര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്തര്‍ദേശീയ
അറബിക് സര്‍വ്വകലാശാല
സ്ഥാപിക്കുന്നതുകൊണ്ട്
ഉണ്ടാകുന്ന നേട്ടങ്ങൾ
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
സര്‍വ്വകലാശാല
സ്ഥാപിക്കുന്നതിനുള്ള
നടപടി ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സര്‍വ്വകലാശാല
സ്ഥാപിക്കുന്നതിന്
ആവശ്യമായ തുക
എത്രയെന്നു
വ്യക്തമാക്കാമോ ?
പരീക്ഷയ്ക്ക്
സ്ക്രെെബിന്റെ സഹായം
2760.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി,
പ്ലസ് ടു
പരീക്ഷകളെഴുതുന്ന
അംഗപരിമിതരായ
കുട്ടികള്‍ക്ക്
സ്ക്രെെബിനെ വയ്ക്കാന്‍
ഉത്തരവുണ്ടോ;എങ്കിൽ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഇത്തരക്കാര്‍ക്ക്
പരീക്ഷയ്ക്ക് അധിക സമയം
അനുവദിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി
പാഠ്യപദ്ധതി
2761.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി
വിദ്യാഭ്യസ മേഖലയിലെ
പാഠ്യപദ്ധതി
സമയബന്ധിതമായി
പരിഷ്കരിക്കണമെന്ന
ആവശ്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
(ബി)
നിലവില്‍
ഏതെല്ലാം വിഷയങ്ങള്‍
ആണ് വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറിയില്‍
പഠിപ്പിച്ച് വരുന്നത് ;
ആധുനിക സാങ്കേതിക
വിദ്യയിലുണ്ടായ
വളര്‍ച്ചകൂടി
ഉള്‍പ്പെടുത്തി
പാഠ്യപദ്ധതി
പരിഷ്കരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
വിദ്യാലയങ്ങളിൽ
മലയാളഭാഷാ പഠനം
2762.
ശ്രീ.കെ.മുരളീധരന്
,,
ടി.എന്‍. പ്രതാപന്
,,
എം.എ. വാഹീദ്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയങ്ങളില്‍
മലയാളഭാഷാ പഠനം
നിര്‍ബന്ധമാക്കി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കാമോ;
(ബി)
മലയാളം
മാതൃഭാഷയല്ലാത്ത
വിദ്യാര്‍ത്ഥികള്‍ക്ക്
മലയാളഭാഷ പഠിക്കുവാന്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
വിദ്യാലയങ്ങളില്‍
ഒരുക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ഇതിനായി
സ്കൂളുകളിലെ
പിരീയഡുകളില്‍
എന്തെല്ലാം മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
ഭിന്നശേഷിയുള്ള
കുട്ടികള്‍ക്ക് റിസോഴ്സ്
സെന്ററുകള്‍
2763.
ശ്രീ.വി.ഡി.സതീശന്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭിന്നശേഷിയുള്ള
കുട്ടികള്‍ക്ക്
സ്കൂളുകള്‍
കേന്ദ്രമാക്കി
റിസോഴ്സ് സെന്ററുകള്‍
ആരംഭിക്കുന്ന പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതി മുഖേന
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കെെവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
കുട്ടികളുടെ
വിദ്യാഭ്യാസ പുരോഗതി,
ശാരീരികവും മാനസികവുമായ
ആരോഗ്യം എന്നിവ ഉറപ്പ്
വരുത്തുന്നതിന്
പ്രസ്തുത പദ്ധതിയില്‍
എന്തെല്ലാം
ഉള്‍പ്പെടുത്തി
യിട്ടുണ്ടെന്ന്
വിശദമാക്കുമോ ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ഉച്ചഭക്ഷണപദ്ധതി
പരിഷ്കരണം
2764.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത
അദ്ധ്യയനവര്‍ഷം
വിദ്യാര്‍ത്ഥികള്‍ക്കുള്ള
ഉച്ചഭക്ഷണ പദ്ധതിയുടെ
വിപുലീകരണമോ പരിഷ്കരണമോ
ഉദ്ദേശിക്കുന്നണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വിദ്യാലയങ്ങളിലെ
ഉച്ചക്കഞ്ഞി വിതരണ പദ്ധതി
2765.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാലയങ്ങളിലെ
ഉച്ചക്കഞ്ഞി വിതരണ
പദ്ധതിയുടെ
ഗുണഭോക്താക്കളായി എത്ര
വിദ്യാര്‍ത്ഥികളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി നടപ്പാക്കാത്ത
ഏതെങ്കിലും
വിദ്യാലയങ്ങള്‍
സംസ്ഥാനത്തുണ്ടോ;
എങ്കില്‍ ഈ
വിദ്യാലയങ്ങളുടെ പേര്
വിവരം ജില്ല തിരിച്ച്
വിശദമാക്കാമോ;
(സി)
ഉച്ചകഞ്ഞി
വിതരണം
സുഗമമാക്കുന്നതിനും
നിരീക്ഷിക്കുന്നതിനും
ഓരോ ജില്ലയിലും എത്ര
ഉദ്യോഗസ്ഥരെ
നിയമിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
ഈ
പദ്ധതിയുടെ നടത്തിപ്പ്
കുറ്റമറ്റതാക്കുന്നതിന്
സബ് ജില്ലാ തലത്തില്‍
ഉദ്യോഗസ്ഥന്മാരെ
നിയമിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
വിദ്യാലയങ്ങളുടെ
ശൗചാലയനിർമ്മാണം
2766.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എസ്.എസ്.എ ഫണ്ടില്‍
നിന്ന് നാളിതുവരെ
കൊയിലാണ്ടി നിയോജക
മണ്ഡലത്തില്‍ ഏതെല്ലാം
വിദ്യാലയങ്ങളില്‍
ശൗചാലയങ്ങള്‍
നിര്‍മ്മിക്കാന്‍ ഫണ്ട്
അനുവദിച്ചിട്ടുണ്ട്
എന്നു വിശദമാക്കാമോ;
(ബി)
സ്വച്ഛഭാരത്
പദ്ധതിയില്‍പ്പെടുത്തി
കൊയിലാണ്ടി
മണ്ഡലത്തില്‍
ശൗചാലയങ്ങള്‍
നവീകരിക്കുന്നതിനായി
പരിഗണിക്കപ്പെട്ട
വിദ്യാലയങ്ങള്‍
ഏതെല്ലാം; എത്ര രൂപ
ഇതിനായി
അനുവദിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
വിദ്യാലയങ്ങളില്‍
കുടിവെളള സൗകര്യവും
ശൗചാലയങ്ങളും
2767.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥനത്ത്
കുടിവെളള സൗകര്യവും
ശൗചാലയങ്ങളുമില്ലാത്ത
എത്ര
വിദ്യാലയങ്ങളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
വിദ്യാലയങ്ങളുടെ പേരും
ഗവണ്മെന്റ്, എയ്ഡഡ്
മേഖലയിലുളളതാണോയെന്നും
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഇത്തരം
വിദ്യാലയങ്ങളിൽ
കുടിവെളള സൗകര്യം ,
മൂത്രപ്പുര എന്നിവ
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ഡി)
പുതിയ
അധ്യയന വര്‍ഷത്തില്‍
പ്രസ്തുത സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കാമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യഭക്ഷണം
2768.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ ഭക്ഷണം
നല്കുന്ന പരിപാടിയില്‍
ഗവണ്മെന്റ്
സ്കൂളുകളിലെയും എയ്ഡഡ്
സ്കൂളുകളിലെയും എല്ലാ
വിദ്യാര്‍ത്ഥികളെയും
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യഭക്ഷണം നല്കുന്ന
പദ്ധതിയില്‍ എ. പി.
എല്‍., ബി.പി.എല്‍.
വേതിരിവുണ്ടോയെന്നു
വ്യക്തമാക്കുമോ ;
(സി)
സംസ്ഥാനത്തെ
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യഭക്ഷണം നല്കുന്ന
പദ്ധതി പ്രകാരം ഒരു
ദിവസം എത്ര നേരമാണ്
ഭക്ഷണം
നല്കുന്നതെന്നറിയിക്കുമോ;
(ഡി)
സംസ്ഥാനത്തെ
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യഭക്ഷണം നല്കുന്ന
പദ്ധതി പ്രകാരം
ഹൈസ്കൂള്‍ , അപ്പര്‍
പ്രൈമറി , ലോവര്‍
പ്രൈമറി എന്നിങ്ങനെ
എല്ലാ വിഭാഗത്തിലെയും
കുട്ടികളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ഇ)
ഹൈസ്കൂള്‍,
അപ്പര്പ്രൈമറി,
ലോവര്‍ പ്രൈമറി എന്നീ
വിഭാഗങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
ഒരു ദിവസം ഒരുനേരം
നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന
ഭക്ഷണത്തിന്റെ
അളവെത്രയാണെന്നറിയിക്കുമോ
?
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പ് വിതരണം
2769.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിവരുന്ന
സ്കോളര്‍ഷിപ്പ് വിതരണം
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
ഡി.പി.എെ.യുടെ
കീഴില്‍
സ്കോളര്‍ഷിപ്പ്
വിതരണത്തിന് മാത്രമായി
പ്രത്യേക വിഭാഗം
ആരംഭിക്കുന്ന കാര്യം
ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
(സി)
ഇതുമായി
ബന്ധപ്പെട്ട്
ധനവകുപ്പുമായി
കൂടിയാലോചനകള്‍
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ അതിന്റെ
പുരോഗതി
വിശദീകരിക്കുമോ;
(ഡി)
ഇ
-ഗ്രാന്റ് പോലുള്ള
സോഫ്റ്റ് വെയര്‍ വഴി
സ്കോളര്‍ഷിപ്പ്
അപേക്ഷയും തുക വിതരണവും
നടത്താന്‍ നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
"ആശ്വാസ്" പദ്ധതിയുടെ
വിശദാംശങ്ങൾ
2770.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
"ആശ്വാസ്"എന്ന പുതിയ
പദ്ധതി
നടപ്പിലാക്കിയതിന്റെ
വിശദാംശങ്ങള്‍ ജില്ല,
സ്കൂള്‍, തുക, തീയതി
എന്നിങ്ങനെ ഇനം
തിരിച്ച് ലഭ്യമാക്കുമോ;
സി.ആപ്റ്റിന്റെ
പ്രവര്‍ത്തനങ്ങള്‍
2771.
ശ്രീ.വി.ശിവന്‍കുട്ടി
,,
ബി.സത്യന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി.ആപ്റ്റിന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സി-ആപ്റ്റില്‍
സംസ്ഥാന
ഭാഗ്യക്കുറിയുടെ അച്ചടി
ജോലികള്‍
നടക്കുന്നുണ്ടോ;
(സി)
ജോലികള്‍ യഥാസമയം
ചെയ്തു
തീര്‍ക്കുന്നതിന്
സ്ഥാപനത്തിന് മതിയായ
അടിസ്ഥാന സൗകര്യങ്ങള്‍
ഉണ്ടോ; ഇല്ലെങ്കില്‍
ഇപ്പോള്‍ ഈ ജോലികള്‍
ചെയ്തു തീര്‍ക്കുന്നത്
എങ്ങിനെയെന്ന്
വിശദമാക്കാമോ;
(ഡി)
ഇതിലേക്ക്
മതിയായ സൗകര്യങ്ങളുള്ള
മള്‍ട്ടി കളര്‍
പ്രിന്റിംഗ് യന്ത്രം
വാങ്ങുന്നതിന് മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നടപടി
സ്വീകരിച്ചിരുന്നോ;
എങ്കില്‍ ആ തീരുമാനം
നടപ്പാക്കാത്തതെന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ഇ)
പുതിയ
യന്ത്രം വാങ്ങുന്നതിനു
പകരം
വാടകയ്ക്കെടുക്കാനുള്ള
തീരുമാനം മൂലം
സ്ഥാപനത്തിന്
ലഭിക്കേണ്ട ലാഭത്തില്‍
വന്‍
കുറവുണ്ടായിട്ടുള്ളതായി
കണക്കാക്കിയിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
എ.ജി.യുടെ
റിപ്പോര്‍ട്ടിലെ
പരാമര്ശമെന്തായിരുന്നു;
പ്രസക്തഭാഗത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(എഫ്)
എ.ജി.യുടെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച തുടര്‍
നടപടികള്‍ എന്തെന്ന്
വിശദമാക്കാമോ;
(ജി)
അതീവ
സുരക്ഷയോടെ കൈകാര്യം
ചെയ്യേണ്ട ലോട്ടറി
ടിക്കറ്റിന്റെ അച്ചടി
ജോലികള്‍ വാടക
യന്ത്രങ്ങള്‍
ഉപയോഗിച്ച്
ചെയ്യുന്നതിന്റെ
അനൗചിത്വം ബോധ്യമുണ്ടോ;
ഇക്കാലയളവില്‍
ഏതെങ്കിലും ലോട്ടറി
ടിക്കറ്റിന്റെ അച്ചടി
ജോലികള്‍
തടസ്സപ്പെട്ടിരുന്നോ;
അതിന്റെ പേരില്‍
സ്ഥാപനത്തിന് ബാദ്ധ്യത
വന്നിട്ടുണ്ടോ;
വിശദമാക്കാമോ?
കേരള
സര്‍വ്വകലാശാലയുടെ കീഴിലുളള
ബി.ഏഡ് സെന്ററുകള്‍
2772.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയുടെ
കീഴിലുളള 10 ബി.ഏഡ്
സെന്ററുകള്‍
പൂട്ടാനിടയാക്കിയ
സാഹചര്യം
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സെന്ററുകളില്‍ നടപ്പ്
അദ്ധ്യയന വര്‍ഷത്തില്‍
തന്നെ ക്ലാസ്
ആരംഭിക്കുന്നതിനായി
ബഹുഃ മുഖ്യമന്ത്രിയുടെ
സാന്നിദ്ധ്യത്തില്‍
ചേര്‍ന്ന യോഗത്തിന്റെ
തീരുമാനങ്ങള്‍
എന്തെല്ലാമായിരുന്നു;
(സി)
പ്രസ്തുത
തീരുമാനങ്ങള്‍
നടപ്പിലാക്കാന്‍ കേരള
സര്‍വ്വകലാശാല
കെെക്കൊണ്ട നടപടികള്‍
വിശദമാക്കുമോ;
(ഡി)
ഉന്നതനിലവാരം
പുലര്‍ത്തുന്നതും
മാതൃകാപരമായി
പ്രവര്‍ത്തിക്കുന്നതുമായ
പ്രസ്തുത സെന്ററുകള്‍
തുറക്കുന്നതിനും
അവിടുത്തെ
അദ്ധ്യാപകരെയും
ജീവനക്കാരെയും
സംരക്ഷിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നു
അറിയിക്കാമോ?
കാവാലം
ടെക്നിക്കല്‍ സ്കൂള്‍
2773.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാവാലം
ടെക്നിക്കല്‍
സ്കൂളിനായി കാവാലം
ലിസ്യു പളളിയുടെ 2
ഏക്കര്‍ ഭൂമി
ഏറ്റെടുക്കുന്നതിന്
സമര്‍പ്പിച്ച
അപേക്ഷയിന്മേല് എന്ത്
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്കൂള്‍ കെട്ടിടം
മാറ്റി
സ്ഥാപിക്കുന്നതിനും
സ്ഥലം
ഏറ്റെടുക്കുന്നതിനും
വേണ്ട അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
സ്വാശ്രയ
എഞ്ചിനീയറിംഗ് കോളേജ്
പ്രവേശനം
2774.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
സി.രവീന്ദ്രനാഥ്
,,
ജി.സുധാകരന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
എഞ്ചിനീയറിംഗ് കോളേജ്
പ്രവേശനത്തിന്
എന്‍ട്രന്‍സ്
പരീക്ഷയില്‍ മിനിമം
മാര്‍ക്ക് ലഭിക്കണമെന്ന
വ്യവസ്ഥയില്‍ ഇളവ്
വരുത്തുന്നതിന്
തീരുമാനിക്കാനിടയായ
സാഹചര്യം
വ്യക്തമാക്കുമോ;
ഇതിനെതിരെ
പ്രക്ഷോഭങ്ങള്‍
ഉയര്ന്നുവരുകയുണ്ടായോ;
ഇതേ തുടര്‍ന്ന്
തീരുമാനം
തിരുത്തുകയുണ്ടായോ;
നിലവിലുള്ള വ്യവസ്ഥകള്‍
എന്തെല്ലാം;
(ബി)
ഇളവ്
വരുത്തിയ
തീരുമാനത്തിലെത്തുന്നതിന്
മുമ്പ് ഏതെങ്കിലും
തരത്തിലുള്ള പഠനം
നടത്തുകയോ
റിപ്പോര്‍ട്ട്
ലഭിക്കുകയോ
ചെയ്തിട്ടുണ്ടായിരുന്നുവോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
കോളേജ്
മാനേജ്മെന്റുകളുടെ
ശക്തമായ
സമ്മര്ദ്ദത്തിന്റെയടിസ്ഥാനം
എന്തായിരുന്നു; ഈ
മേഖലയില്‍ എത്ര
എഞ്ചിനീയറിംഗ്
സീറ്റുകള്‍ ഒഴിഞ്ഞു
കിടക്കുന്നുണ്ട്;
(ഡി)
മിനിമം
മാര്‍ക്കോടെ പ്രവേശനം
നടത്തിയ കോളേജുകളുടെ
നിലവാരത്തകര്‍ച്ചയും
ശുഷ്കമായ വിജയ ശതമാനവും
പരിഗണിക്കാതിരുന്നതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
അടിസ്ഥാന
സൗകര്യങ്ങള്‍
പോലുമില്ലാത്ത ഇത്തരം
കോളേജുകളില്‍ ഒഴിഞ്ഞു
കിടക്കുന്ന
സീറ്റുകളില്‍
വിദ്യാര്‍ത്ഥികളെ
എത്തിക്കുന്നതിനുള്ള
തന്ത്രപരമായ
നീക്കമായിരുന്നു ഇതെന്ന
എന്ന ആക്ഷേപം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ?
സ്വാശ്രയ
എഞ്ചിനിയറിംഗ്
കോളേജുകളുടെ പ്രവര്‍ത്തനം
2775.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
ടി.വി.രാജേഷ്
,,
ആര്. രാജേഷ്
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വാശ്രയമേഖലയിലുള്ള
എഞ്ചിനിയറിംഗ്
കോളേജുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
; ഇത്തരം സ്ഥാപനങ്ങളുടെ
നിലവാരത്തകര്ച്ചയ്ക്കുള്ള
കാരണം
പരിശോധിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ബി)
സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളുടെ നിലവാരം
സംബന്ധിച്ച ഹൈക്കോടതി
പരാമര്‍ശത്തെ
തുടര്‍ന്ന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ
; എന്തെങ്കിലും പുരോഗതി
കൈവരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ ;
(സി)
പുതിയ എഞ്ചിനിയറിംഗ്
കോളേജുകള്‍
തുടങ്ങുന്നതിന്
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ ;
കോളേജ് അനുവദിക്കുന്നത്
സംബന്ധിച്ച് നിലപാട്
എന്താണെന്ന്
വ്യക്തമാക്കാമോ ?
സ്വാശ്രയ
എന്‍ജിനീയറിംഗ്
കോളേജുകളിലെ ഫീസ് നിരക്ക്
2776.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
എന്‍ജിനീയറിംഗ്
കോളേജുകളിലും
മെഡിക്കല്‍
കോളേജുകളിലും ഫീസ്
നിരക്ക് നിശ്ചയിച്ചത്
എങ്ങിനെയെന്നും ഈ ഫീസ്
നിരക്ക് ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പ്രാവശ്യം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ ?
സാങ്കേതിക
സര്‍വ്വകലാശാല
2777.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ജോസഫ് വാഴയ്ക്കൻ
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാല
ആരംഭിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കിൽ
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
സാങ്കേതിക
വിദ്യാഭ്യാസ മേഖലയുടെ
വളര്‍ച്ചയ്ക്ക്
പ്രസ്തുത നടപടി
എത്രമാത്രം
പ്രയോജനപ്പെടുമെന്നാണ്
കരുതുന്നത്;
വിശദമാക്കുമോ;
(ഡി)
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
മട്ടന്നൂര്‍
ഗവണ്മെന്റ് പോളിടെക്നിക്
കോളേജ് നിര്‍മ്മാണ
പ്രവര്‍ത്തികള്‍
2778.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
ഗവണ്മെന്റ്
പോളിടെക്നിക് കോളേജില്‍
2011 മെയ്
മാസത്തിനുശേഷം ഏതെല്ലാം
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും
ഓരോ പ്രവൃത്തിയ്ക്കും
എത്ര തുകയുടെ
എസ്റ്റിമേറ്റിനാണ്
ഭരണാനുമതി
നല്‍കിയതെന്നും ഓരോ
പ്രവൃത്തിയും ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ?
കണ്ട്രോളര്
ഓഫ് എക്സാമിനേഷന്
T 2779.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സാങ്കേതിക
സര്‍വ്വകലാശാലയിലെ
കണ്ട്രോളര് ഓഫ്
എക്സാമിനേഷന്
തസ്തികയിലെ നിയമനം
സംബന്ധിച്ച്
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
എന്താണ് തടസ്സം;
അടിയന്തിരമായി
കണ്ട്രോളര് ഓഫ്
എക്സാമിനേഷനെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വെെസ്
ചാന്‍സലര്‍മാരുടെ യോഗം
2780.
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.സി.കെ.നാണു
,,
ജോസ് തെറ്റയില്‍
,,
മാത്യു റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ സര്‍വ്വകലാശാല
വെെസ് ചാന്‍സലര്‍മാരുടെ
യോഗം ചാന്‍സലര്‍
കൂടിയായ ഗവര്‍ണ്ണര്‍
വിളിച്ചിരുന്നോ ;
(ബി)
എങ്കില്‍
യോഗത്തിന്റെ
തീരുമാനങ്ങള്‍
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ ;
(സി)
യോഗം വിളിക്കുന്ന
കാര്യം ഗവര്‍ണ്ണര്‍
വിദ്യാഭ്യാസ വകുപ്പ്
മന്ത്രിയെ
അറിയിച്ചിരുന്നോ ;
(ഡി)
ഇത്
സംബന്ധിച്ച്
ഗവര്‍ണ്ണറും
വിദ്യാഭ്യാസ മന്ത്രിയും
തമ്മില്‍ ആശയ വിനിയമം
നടത്തിയിട്ടുണ്ടോ ;
(ഇ)
എങ്കില്‍
അത് സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
കോഴിക്കോട്
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനം
2781.
ശ്രീ.എം.
ഹംസ
,,
എ. പ്രദീപ്കുമാര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
; നേരിടുന്ന
പ്രതിസന്ധികളെക്കുറിച്ച്
വിശദമാക്കാമോ ; വൈസ്
ചാന്‍സലറുടെ
പ്രവര്‍ത്തനങ്ങളെ
സംബന്ധിച്ച്
സര്‍ക്കാരിന് ലഭിച്ച
പരാതികള്‍
പരിശോധിക്കുകയുണ്ടായോ ;
ഇത് സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ
;
(ബി)
വൈസ്
ചാന്‍സലര്‍ ഇരട്ടശമ്പളം
കൈപ്പറ്റിയത്
സംബന്ധിച്ച പരാതിയില്‍
ചാന്‍സലറുടെ തീരുമാനം
എന്തായിരുന്നു ;
(സി)
കൈപ്പറ്റിയ ഇരട്ട
ശമ്പളം ചാന്‍സലറുടെ
ഉത്തരവ് പ്രകാരം
തിരിച്ച് പിടിക്കാൻ
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ;
(ഡി)
ചാന്‍സലറുടെ
ഉത്തരവ്
നടപ്പിലാക്കാന്‍
ബാധ്യതപ്പെട്ട വൈസ്
ചാന്‍സലര്‍ അതിന്
തയ്യാറാകാത്ത
സാഹര്യത്തില്‍
ടിയാനെതിരെ ചട്ടപ്രകാരം
നടപടി സ്വീകരിക്കാന്‍
തയ്യാറാകുമോ ?