വായ്പ
എഴുതിത്തള്ളുന്നതിനായി
ലഭിച്ച അപേക്ഷകള്‍.
2627.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013-14, 2014-15
വര്‍ഷങ്ങളില്‍
തിരുവനന്തപുരം
ജില്ലയില്‍ പട്ടികജാതി
വിഭാഗത്തിൽ നിന്നും
എത്ര അപേക്ഷകള്‍ വായ്പ
എഴുതിത്തള്ളുന്നതിനായി
ലഭിച്ചുവെന്ന് വര്‍ഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
ഈ
അപേക്ഷകളില്‍ ഓരോ
വര്‍ഷവും എത്ര
അപേക്ഷകളില്‍ അനുകൂല
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
ഇതിനായി ഓരോ വര്‍ഷവും
ചെലവഴിച്ച തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
അനുകൂലമായി
പരിഗണിക്കാത്ത
അപേക്ഷകള്‍
ഏതെല്ലാമെന്ന് വര്‍ഷം
തിരിച്ച് മേല്‍വിലാസം
സഹിതം ലഭ്യമാക്കാമോ;
അപേക്ഷ
പരിഗണിക്കാത്തതിനുള്ള
കാരണങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
പട്ടിക
ജാതി പ്രൊമോട്ടർമാർ
2628.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിന്
കീഴില്‍ വര്‍ഷങ്ങളായി
സേവനം അനുഷ്ഠിച്ച
എസ്.സി.
പ്രൊമോട്ടര്‍മാരില്‍
എത്ര പേരെ പിരിച്ച്
വിടുകയുണ്ടായി ; ജില്ല
തിരിച്ച്
വെളിപ്പെടുത്താമോ ;
(ബി)
പ്രൊമോട്ടര്‍മാരായി
നിയമിക്കുന്നതിന് പുതിയ
അപേക്ഷ
ക്ഷണിച്ചിട്ടുണ്ടായിരുന്നുവോ
; ആകെ ലഭിച്ച
അപേക്ഷകള്‍ എത്ര ;
(സി)
അതില്‍
നിലവിലുള്ളവരുടേതായ
അപേക്ഷകള്‍
എത്രയായിരുന്നു ;
എത്രപേര്‍ക്ക് നിയമനം
നല്കി ; മാനദണ്ഡങ്ങള്‍
എന്തായിരുന്നു ;
(ഡി)
നിലവിലുണ്ടായിരുന്ന
എത്രപേര്‍ക്ക് പുതുതായി
നിയമനം
ലഭിക്കുകയുണ്ടായിട്ടില്ലെന്ന്
വ്യക്തമാക്കാമോ ;
(ഇ)
പ്രൊമോട്ടര്‍മാര്‍ക്ക്
വര്‍ധിപ്പിക്കുമെന്ന്
പ്രഖ്യപിച്ചിരുന്ന
മാസവേതനം
എത്രയായിരുന്നു ; അവ
എന്ന് മുതല്‍
നല്കുകയുണ്ടായി ?
പട്ടിക
ജാതി പ്രൊമോട്ടര്‍മാർ
2629.
ശ്രീ.കെ.രാധാകൃഷ്ണന്
,,
പുരുഷന് കടലുണ്ടി
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.സി.
പ്രൊമോട്ടര്‍മാരുടെ
സേവനം
വിലയിരുത്താറുണ്ടോ ;
(ബി)
പിരിച്ചുവിട്ട
എസ്. സി.
പ്രൊമോട്ടര്‍മാർക്ക്
പകരം പുതിയ നിയമനം
നടത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ അതിന്റെ
മാനദണ്ഡം എന്താണ് ?
കുമാരി
ഗായത്രി പി.എസ് -ന്റെ
പഠനത്തിന് ധനസഹായം
2630.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ദിരാഗാന്ധി
രാഷ്ട്രീയ ഉറാൻ
അക്കാഡമിയില്‍
കമേഴ്സ്യല്‍ പൈലറ്റ്
ലൈസന്‍സ് കോഴ്സിന്
പ്രവേശനം ലഭിച്ച
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
കുമാരി ഗായത്രി പി.എസ്
-ന്റെ പഠനത്തിന്
ധനസഹായം
ലഭിക്കുന്നതിനായുള്ള
അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
കുമാരി
ഗായത്രിയുടെ
പഠനത്തിനായി പരമാവധി
ധനസഹായം
അനുവദിയ്ക്കുവാന്‍
നടപടി സ്വീകരിക്കുമോ ?
ശ്രീമതി
ടി. രാധയുടെ ധനസഹായ
അപേക്ഷ
2631.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ഏലത്തൂര്‍
നിയോജക മണ്ഡലത്തിലെ
കുരുവട്ടൂര്‍
ഗ്രാമപഞ്ചായത്തിലെ
ശ്രീമതി ടി. രാധ,
പുല്പറമ്പില് (ഹൗസ്),
കോണോട്ട്
പി.ഒ.എന്നയാള്‍
ധനസഹായത്തിന് അപേക്ഷ
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഈ അപേക്ഷയിന്മേല് എത്ര
തുക
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
പ്രവേശന
പരീക്ഷാ
പരിശീലനത്തിന്അനുവദിച്ച തുക.
2632.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രവേശന പരീക്ഷാ
പരിശീലനത്തിനായി 2011
മുതൽ 2015 വരെ ഓരോ
വര്‍ഷവും എത്ര രൂപ വീതം
ഏതെല്ലാം
സ്ഥാപനങ്ങള്‍ക്ക് നല്കി
എന്ന് അറിയിക്കാമോ ;
(ബി)
ഇപ്രകാരം,
മെഡിക്കല്‍
/എഞ്ചിനീയറിംഗ് പരീക്ഷാ
പരിശീലനം നല്‍കുന്നതിന്
2011 മുതല്‍ 2015 വരെ
ഏതെല്ലാം
സ്ഥാപനങ്ങള്‍ക്ക് എത്ര
രൂപാ വീതം നല്കി; ഓരോ
വര്‍ഷവും ഓരോ സ്ഥാപനവും
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
വീതം പരിശീലനം
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതില്‍
എത്ര പേര്
എന്‍ട്രന്‍സ് പരീക്ഷ
ക്വാളിഫൈ ചെയ്തുവെന്ന്
വര്‍ഷം തിരിച്ചും
സ്ഥാപനാടിസ്ഥാനത്തിലുമുള്ള
എണ്ണം നല്‍കാമോ ?
പലിശയും
പിഴപ്പലിശയും ഒഴിവാക്കല്‍
2633.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പിന്നോക്ക വിഭാഗ വികസന
കോര്‍പ്പറേഷനില്‍
നിന്നും വായ്പയെടുത്ത്
ജപ്തി നടപടികള്‍
നേരിടുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
പലിശയും പിഴപ്പലിശയും
ഒഴിവാക്കി മുതല്‍ തുക
മാത്രം തവണകളായി
തിരിച്ചടയ്ക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ;
(ബി)
നൂറനാട്
പടനിലം കിടങ്ങയം ജോണ്‍
വിലാസത്തില്‍
നെപ്പോളിയന്
ജോര്‍ജ്ജിന്റെ ലോണ്‍
കുടിശ്ശിക തുക
എഴുതിത്തള്ളുവാന്‍
നടപടി സ്വീകരിക്കുമോ ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ?
ചടയമംഗലം
മണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
2634.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
പിന്നോക്കക്ഷേമ വകുപ്പ്
മുഖാന്തിരം 2011 ജൂണ്‍
മുതല്‍ 2015 ഫെബ്രുവരി
വരെ ചടയമംഗലം
മണ്ഡലത്തില്‍
നടപ്പിലായതും
നടപ്പിലാക്കി
വരുന്നതുമായ വികസന
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കാമോ?
ചികിത്സാ
ധനസഹായത്തിന് അപേക്ഷ
2635.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ഏലത്തൂര്‍
നിയോജക മണ്ഡലത്തിലെ
വേലായുധന്, താഴെ
പനന്തോടി (ഹൗസ്),
കുളത്തൂര്‍, അത്തോളി
എന്ന ആള് പട്ടികജാതി
ചികിത്സാ ധനസഹായത്തിന്
അപേക്ഷ
നല്‍കിയിട്ടുണ്ടോ എന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
അപേക്ഷയിന്മേല് എത്ര
തുക അനുവദിച്ചെന്ന്
വെളിപ്പെടുത്താമോ?
പിന്നോക്ക
വിഭാഗ
വിദ്യാര്‍ത്ഥികള്‍ക്ക്
വിദേശപഠനത്തിന് സഹായം .
2636.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
വര്‍ക്കല കഹാര്‍
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിന്നോക്ക
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
വിദേശ പഠനത്തിന് സഹായം
നല്കുന്ന പദ്ധതികള്‍
നിലവിലുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതി
ആരംഭിച്ചത് ഏത്
വര്‍ഷത്തിലാണ്;
(സി)
പ്രസ്തുത
പദ്ധതിയിലൂടെ എത്ര
പേര്‍ക്ക് ധനസഹായം
നല്കി;വ്യക്തമാക്കുമോ
;
(ഡി)
ഒരു
വിദ്യാര്‍ത്ഥിക്ക് എത്ര
രൂപയാണ് ധനസഹായമായി
നല്‍കുന്നത് ;
വിശദമാക്കുമോ?
പിന്നോക്ക
സമുദായ വികസന
കോര്പ്പറേഷന്
2637.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിന്നോക്ക
സമുദായ വികസന
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം കൂടുതല്‍
വ്യാപിപ്പിക്കുന്നതിന്
സ്വീകരിച്ച് വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍ ഈ സ്ഥാപനം വഴി
നല്‍കിവരുന്ന സഹായങ്ങള്‍
എന്തെല്ലാമാണ്;
ആയതിന്റെ വിശദാംശം
ലഭ്യമാക്കുമോ; പ്രസ്തുത
സ്ഥാപനം വഴി
തൊഴില്‍രഹിതര്‍ക്ക്
കൂടുതല്‍ ലോണ്‍
സൗകര്യങ്ങള്‍
നല്‍കുന്നതിന് നടപടികള്‍
സ്വീകരിയ്ക്കുമോ?
പട്ടികജാതി
സ്വയംപര്യാപ്ത ഗ്രാമം
പദ്ധതി
2638.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍
സ്വയംപര്യാപ്ത ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം പട്ടികജാതി
കോളനികള്‍ക്കാണ് ഒരു
കോടി രൂപ വീതം
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
കോളനിയുടെയും പ്രവൃത്തി
നടത്തുന്നത് ഏത്
ഏജന്‍സികളാണെന്നും
ഏതെല്ലാം കോളനികളാണ്
ഓരോ ഏജന്‍സികളും
ഏറ്റെടുത്തിട്ടുള്ളതെന്നും
വിശദമാക്കാമോ;
(സി)
ഓരോ
പട്ടികജാതി
കോളനിയുടെയും പ്രവൃത്തി
ഏതു
ഘട്ടത്തിലെത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
സമയബന്ധിതമായി
പ്രവൃത്തി ആരംഭിക്കാത്ത
ഏജന്‍സികള്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
പട്ടികജാതി
ചികിത്സാ ധനസഹായ പദ്ധതി
2639.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
കെ.മുരളീധരന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ചികിത്സാ ധനസഹായം
നല്കുന്ന പദ്ധതി
പ്രകാരം എത്ര രൂപയാണ്
ഒരാള്‍ക്ക് നല്കി
വരുന്നത്;
വിശദമാക്കുമോ;
(ബി)
എത്ര
പേര്‍ക്കാണ് പദ്ധതി
പ്രകാരം ധനസഹായം നല്കി
വരുന്നത്; വിശദമാക്കുമോ
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എത്ര രൂപയാണ്
നല്‍കിയിരുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
ഈ
തുക അപര്യാപ്തമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
ഉണ്ടെങ്കില്‍
എത്ര രൂപ
വര്‍ദ്ധിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നത്?
നടുക്കോളനി
എസ്.സി. ശ്മശാനത്തിന്റെ
നവീകരണം
2640.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീലീശ്വരം
ഗ്രാമപഞ്ചായത്തിലെ
നടുക്കോളനി എസ്.സി.
ശ്മശാനത്തിന്റെ
നവീകരണപ്രവൃത്തികള്‍
ആരംഭിക്കുന്നതിലെ
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ;
(ബി)
നവീകരണപ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്നും
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
കേരളത്തിലെ
പട്ടികജാതി സമുദായങ്ങള്‍.
2641.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
- സംസ്ഥാന
സര്‍ക്കാരുകളുടെ
പട്ടികയില്‍
ഉള്‍പ്പെട്ടിട്ടുളള
കേരളത്തിലെ പട്ടികജാതി
സമുദായങ്ങള്‍
ഏതെല്ലാമാണെന്ന്
പറയാമോ;
(ബി)
കഴിഞ്ഞ
അഞ്ച്
വര്‍ഷത്തിനുളളില്‍
പുതുതായി പട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുളള
പട്ടികജാതി
സമുദായങ്ങള്‍
ഏതെല്ലാമാണെന്നും
പറയാമോ;
മാവേലിക്കര
മണ്ഡലത്തിലെ പട്ടികജാതി
കോളനികള്‍
2642.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ പട്ടികജാതി
കോളനികള്‍ ഏതെല്ലാം ;
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കുമോ ; ഇൗ
കോളനികളില്‍
പട്ടികജാതി ജനസംഖ്യ
എത്രയെന്ന് കോളനി
തിരിച്ച് വിശദമാക്കുമോ
;
(ബി)
ഇൗ
കോളനികളിൽ ഭവനരഹിതരായ
എത്ര പട്ടികജാതി
കുടുംബങ്ങളുണ്ടെന്ന്
കോളനി തിരിച്ച്
വ്യക്തമാക്കുമോ ;
(സി)
ഇവര്‍ക്ക്
ഭവന നിര്‍മ്മാണ സഹായം
ലഭിക്കുന്നതിന്
പാക്കേജ് അനുവദിക്കുമോ
;
(ഡി)
ഇൗ
കോളനികളില്‍ വൈ
ദ്യുതീകരണം
നടന്നിട്ടില്ലാത്ത
വീടുകള്‍ എത്ര ; കോളനി
തിരിച്ച് വിശദമാക്കുമോ
?
പട്ടികജാതി
വകുപ്പിന്റെ കൊണ്ടോട്ടി
മണ്ഡലത്തിലെ പട്ടികജാതി
വകുപ്പിന്റെ
പ്രവൃത്തികള്‍
2643.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വകുപ്പിന്റെ കീഴില്‍
മലപ്പുറം ജില്ലയിലെ
കൊണ്ടോട്ടി
മണ്ഡലത്തില്‍ രണ്ട്
വര്‍ഷമായി നടക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ഇവയില്‍
ഏതെങ്കിലും
പ്രവൃത്തികള്‍
മുടങ്ങിക്കിടക്കുന്നുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ?
പട്ടികജാതി
സമുദായകര്ക്ക് ജാതി
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിനുള്ള
വൈഷമ്യങ്ങള്‍
2644.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മറ്റു
സംസ്ഥാനങ്ങളില്‍
നിന്നും കേരളത്തില്‍
വന്ന് താമസിക്കുന്ന
പട്ടികജാതി
സമുദായക്കാര്‍ക്ക് ജാതി
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിനുള്ള
വൈഷമ്യങ്ങള്‍
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അവ പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
പട്ടികജാതി
വിഭാഗക്കാര്‍ക്ക് വിവാഹ
ധനസഹായം
2645.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.അച്ചുതന്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വിവാഹ ധനസഹായം
നല്കുന്ന പദ്ധതി
പ്രകാരം ഒരു
വ്യക്തിക്ക് എത്ര
രൂപയാണ്
നല്‍കിവരുന്നത്;
വിശദമാക്കുമോ;
(ബി)
ഇതിനായി
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് എത്ര രൂപയാണ്
നല്‍കിയിരുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇപ്പോള്‍
നല്‍കിവരുന്ന തുക
അപര്യാപ്തമാണെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
എങ്കില്‍
എത്ര രൂപ
വര്‍ദ്ധിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി
വകുപ്പുമന്ത്രിയുടെ
ചികിത്സാ നിധി
2646.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പട്ടികജാതി
വകുപ്പുമന്ത്രിയുടെ
ചികിത്സാ നിധിയില്‍
നിന്നും ഓരോ വര്‍ഷവും
എത്ര തുക ധനസഹായമായി
അനുവദിച്ചിട്ടുണ്ടെന്ന്
ജില്ലാ അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
ഈ
ഇനത്തില്‍ ധനസഹായം
ലഭിച്ച, കണ്ണൂര്‍
ജില്ലയില്‍
നിന്നുള്ളവരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
ഭവനരഹിതരെയും ഭൂരഹിതരെയും
കണ്ടെത്തുന്നതിന് പുതിയ
സര്‍വ്വേ
2647.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
ഭവനരഹിതരെയും
ഭൂരഹിതരെയും
കണ്ടെത്തുന്നതിന് പുതിയ
സര്‍വ്വേ നടത്താന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ ;
(ബി)
ഭൂരഹിതരായവര്‍ക്ക്
ഭൂമി വാങ്ങുന്നതിന്
നിലവില്‍ അനുവദിക്കുന്ന
തുക എത്രയാണ് ; ഇൗ തുക
വര്‍ദ്ധിപ്പിക്കാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ
; ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ ;
(സി)
ഭവനരഹിതരായ
പട്ടികജാതി
വിഭാഗങ്ങള്‍ക്ക്
ഗൃഹനിര്‍മ്മാണത്തിന്
പട്ടികജാതി വകുപ്പ്
നല്കുന്ന തുകയെത്രയാണ്
; ഇന്ദിര ആവാസ് യോജന
പ്രകാരം നല്കുന്ന തുക
എത്രയാണ് ; രണ്ടു
പദ്ധതിയിലും
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നത്
എപ്രകാരമാണ് ; ഇൗ
തുകകള്‍ ഏകീകരിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ ?
പ്രൊഫഷണല്‍
കോഴ്സുകളിലേക്കുള്ള
സംവരണത്തിനുള്ള
മേല്ത്തട്ടു വരുമാന
പരിധി.
T 2648.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
പ്രൊഫഷണല്‍
കോഴ്സുകളുടെ
പ്രവേശനത്തിന്
സാമൂഹ്യവും
വിദ്യാഭ്യാസപരവുമായി
പിന്നോക്കം
നില്‍ക്കുന്നവരെ
മേല്ത്തട്ടു വരുമാന
പരിധിയില്‍ നിന്ന്
ഒഴിവാക്കിയിട്ടുണ്ടോ;
(ബി)
ജസ്റ്റിസ്
ശിവരാജന് കമ്മീഷന്
റിപ്പോര്‍ട്ടിന്റെ
ശുപാര്‍ശകള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(സി)
മേല്ത്തട്ടു
വരുമാന പരിധി പ്രകാരം
സംവരണം ലഭിക്കുന്ന
പ്രൊഫഷണല്‍ വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
ഫീസ് സൗജന്യവും,
വിദ്യാഭ്യാസ വായ്പ, ഏക
മകള്‍ക്കുളള
സ്കോളര്‍ഷിപ്പ്
തുടങ്ങിയവയും
അനുവദിക്കുന്നതിന്
നിലവിലുളള നടപടി
ക്രമങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
ആയത്
സംബന്ധിച്ച് സംസ്ഥാന
പിന്നോക്ക വിഭാഗ
കമ്മീഷന് വ്യവസ്ഥകള്‍
ക്രോഡീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തടിസ്ഥാനത്തിലാണ്
നിലവില്‍ അതുസംബന്ധിച്ച
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കുളള
ലംപ്സം ഗ്രാന്റ് വിതരണം
2649.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കുളള
ലംപ്സം ഗ്രാന്റ് വിതരണം
ചെയ്യുന്നതില്‍
ഉണ്ടായിട്ടുളള കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2012-14
വര്‍ഷങ്ങളില്‍ ഹയര്‍
സെക്കന്‍ഡറി പഠനം
പൂര്‍ത്തിയാക്കിയ
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കുളള
ലംപ്സം ഗ്രാന്റ്
കുടിശ്ശിക ഉടന്‍ വിതരണം
ചെയ്യുവാന്‍
സര്‍ക്കാര്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ഭവന നിര്‍മ്മാണപദ്ധതി.
2650.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ഭവന നിര്‍മ്മാണത്തിനായി
ഏതെല്ലാം പദ്ധതികളാണ്
നിലവിലുളളതെന്നും ഓരോ
പദ്ധതി പ്രകാരം
അനുവദിക്കുന്ന തുക എത്ര
വീതമാണെന്നും
അറിയിക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പട്ടിക
ജാതികാര്‍ക്ക്
വീടുവയ്ക്കുന്നതിനായി
വാമനപുരം നിയോജക
മണ്ഡലത്തിലെ പാങ്ങോട്
പഞ്ചായത്തില്‍പ്പെട്ട
എത്ര പേര്‍ക്ക്
ആനുകൂല്യം നല്കി;
ഇവരുടെ പേര്, വര്‍ഷം,
വിലാസം ഏത് പദ്ധതി
പ്രകാരമാണ് തുക
അനുവദിച്ചത്
ഓരോരുത്തര്‍ക്കും
അനുവദിച്ച തുക എന്നിവ
വിശദീകരിക്കുന്ന പട്ടിക
ലഭ്യമാക്കുമോ?
സംവരണതത്വം
പാലിക്കപെടാത്തതിനെതിരെയുള്ള
നടപടികൾ
2651.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യാജ
ജാതിസര്‍ട്ടിഫിക്കറ്റുമായി
സര്‍ക്കാര്‍ ജോലി
സമ്പാദിച്ച എത്രപേര്‍
ഇപ്പോഴും സര്‍വ്വീസില്‍
തുടരുന്നുവെന്ന്iവ്യക്തമാക്കാമോ;
(ബി)
കിര്‍ത്താഡ്സ്
ഇവരെപ്പറ്റി
റിപ്പോര്‍ട്ട്
നല്‍കിയിട്ടും നടപടി
ഒന്നും
ഉണ്ടായിട്ടില്ലെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കോര്‍പ്പസ്
ഫണ്ട്
2652.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികജാതി കോര്‍പ്പസ്
ഫണ്ട് വഴി കാസർഗോഡ്
ജില്ലയില്‍ എത്ര കോടി
രൂപയുടെ
വികസനപ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടെന്നും
അവ ഏതൊക്കെ
മണ്ഡലങ്ങളിലാണെന്നും
വ്യക്തമാക്കാമോ?
പട്ടികജാതി
വിഭാഗങ്ങളുടെ ഭവന നിര്‍മ്മാണ
പദ്ധതി.
2653.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗങ്ങളുടെ ഭവന
നിര്‍മ്മാണ
പദ്ധതിക്കായി 2011-12,
2012-13, 2013-14,
2014-15 വര്‍ഷങ്ങളിലെ
ബഡ്ജറ്റുകളില് ഓരോ
വര്‍ഷവും എത്ര
തുകവീതമാണ്
നീക്കിവച്ചിരുന്നത് ;
ഇതില്‍ ഓരോ വര്‍ഷവും
എത്ര തുക ചെലവഴിച്ചു ;
(ബി)
ഈ
നാല് സാമ്പത്തിക
വര്‍ഷങ്ങളിലും ഭവന
നിര്‍മ്മാണത്തിന് എത്ര
അപേക്ഷകളാണ് ലഭിച്ചത് ;
അതില്‍ എത്രപേരെ
തെരഞ്ഞെടുത്തു ;
എത്രപേര്‍ക്ക് എല്ലാ
ഗഡുക്കളും അനുവദിച്ചു ;
എത്രപേര്‍
ഗൃഹനിര്‍മ്മാണം
പൂര്‍ത്തിയാക്കി ;
(സി)
നാല്
വര്‍ഷമായിട്ടും
ഭൂരിഭാഗത്തിനും
നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
കഴിയാത്തതിന്റെ കാരണം
വിലയിരുത്തിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ആയത്
വ്യക്തമാക്കുമോ ;
(ഡി)
2006-07
മുതല്‍ 2010-11 വരെ
വിവിധ പദ്ധതികളില്‍
എത്ര പട്ടികജാതി
വിഭാഗങ്ങളുടെ
ഗൃഹനിര്‍മ്മാണമാണ്
മുടങ്ങിക്കിടക്കുന്നതെന്ന്
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ ;
(ഇ)
2011-12
മുതല്‍ 2014-15 വരെ
വിവിധ പദ്ധതികളിലായി
എത്ര പട്ടികജാതി
വിഭാഗങ്ങളുടെ
ഗൃഹനിര്‍മ്മാണ
പദ്ധതികളാണ്
മുടങ്ങിക്കിടക്കുന്നതെന്ന്
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ ;
(എഫ്)
മുടങ്ങികിടക്കുന്ന
ഗൃഹനിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
എന്തെങ്കിലും പദ്ധതി
ലക്ഷ്യമിടുന്നുണ്ടോ ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
2654.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിക്കാരായ
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കുിവരുന്ന
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ആനുകൂല്യങ്ങള്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
ഈ
ആനുകൂല്യങ്ങള്‍
നല്‍കുന്നതിനായി
2011-12, 2012-13,
2013-14 വര്‍ഷങ്ങളില്‍
എന്ത് തുക
ചെലവഴിച്ചിട്ടുണ്ട്;
(ഡി)
2013-14
സാമ്പത്തിക വര്‍ഷം
യഥാസമയം അപേക്ഷ
സമര്‍പ്പിച്ച എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍ ഇനിയും
വിതരണം ചെയ്യാനുണ്ട്?
സസ്പെന്ഷന്
സമയത്തെ ആനുകൂല്യം
2655.
ശ്രീ.എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി
.സുകുമാരന്‍ ആശാരി,
റിട്ട. ട്രയിനിംഗ്
സൂപ്രണ്ട്, റോഡരികത്ത്
വീട്, കുന്നത്തുകാല്‍,
കാരക്കോണം പി.ഒ.
പട്ടികജാതി വികസന
വകുപ്പില്‍ ട്രെയിനിംഗ്
സൂപ്രണ്ടായിരിക്കവേ
സസ്പെന്റ് ചെയ്യപ്പെട്ട
കാലയളവിലെ
സബ്സിസ്റ്റെന്സ്
അലവന്‍സ് ഒഴികെയുള്ള
ശമ്പളവും മറ്റ്
ആനുകൂല്യങ്ങളും
നല്‍കിയിട്ടുണ്ടോ ;
(ബി)
ആനുകൂല്യങ്ങള്‍
അനുവദിക്കുന്നതിനുള്ള
കാലതാമസം
വ്യക്തമാക്കാമോ ?
സ്വയംപര്യാപ്ത
ഗ്രാമ പദ്ധതി
2656.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി കോളനികളുടെ
വികസനത്തിന് വേണ്ടി
നടപ്പിലാക്കുന്ന
സ്വയംപര്യാപ്ത ഗ്രാമ
പദ്ധതികളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുന്ന
ഏജന്‍സികളില്‍ ചിലത്
അവയുടെ പ്രവര്‍ത്തനം
പൂര്‍ത്തീകരിക്കാത്ത
സാഹചര്യം നിലവിലുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
പ്രവര്‍ത്തനം സമഗ്രമായി
വിലയിരുത്തുന്നതിന്
ഉന്നതതല യോഗം നടത്തുമോ?
സ്വയംപര്യാപ്ത
പട്ടികജാതി ഗ്രാമം പദ്ധതി
2657.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വയംപര്യാപ്ത
പട്ടികജാതി ഗ്രാമം
പദ്ധതി യില്‍
ഉള്‍പ്പെടുത്തിയ
കോഴിക്കോട് കാട്ടുവയല്‍
കോളനിയില്‍ എം.എല്‍.എ.
നിര്‍ദ്ദേശിച്ച
പദ്ധതികള്‍
നടപ്പിലാക്കുന്നത്
ജില്ലാ
ആഫീസര്മാരുടെയും
ഏജന്‍സി
പ്രതിനിധികളുടെയും
24.07.2013-ലെയോഗത്തില്
ഉപേക്ഷിക്കാന്‍
തീരുമാനിക്കുന്നതിനു
മുമ്പ് എം.എല്‍.എ.യെ
അറിയിച്ചിരുന്നോയെന്നും
കൂടിയാലോചനകള്‍
നടത്താതിരുന്നതു്
എന്തുകൊണ്ടാണെന്നും
വിശദമാക്കുമോ;
(ബി)
എം.എല്‍.എ.
നിര്‍ദ്ദേശിച്ച പദ്ധതി
ഉദ്യോഗസ്ഥന്മാര്
ഏകപക്ഷീയമായി
ഉപേക്ഷിച്ചത്
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അന്വേഷണം
നടത്തുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഏതെല്ലാം
നിയോജക മണ്ഡലങ്ങളിലെ
പ്രവൃത്തികളാണ് ഇങ്ങിനെ
ഉപേക്ഷിച്ചതെന്ന്
വിശദമാക്കുമോ?
പട്ടികജാതിക്കാര്‍ക്ക്
വിവിധ പദ്ധതികള്‍
2658.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം
പട്ടികജാതിക്കാര്‍ക്ക്
വിവിധ പദ്ധതികള്‍
നടപ്പാക്കാനായി
മില്‍മയ്ക്ക് എത്ര രൂപ
നല്കി; പദ്ധതി
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
പദ്ധതികൾ
എത്ര ശതമാനം
പൂര്‍ത്തിയാക്കി ;
(സി)
പ്രസ്തുത
പദ്ധതികള്‍
നടപ്പാക്കിയത്
വഴിയുണ്ടായ ഭൗതിക
നേട്ടങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത പദ്ധതികള്‍
സംബന്ധിച്ച പുരോഗതി
റിപ്പോര്‍ട്ട്
നല്‍കാമോ?
പട്ടികജാതിയില്‍പ്പെട്ട
പ്രൊഫഷണല്‍
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ
ലാപ് ടോപ് നല്കുന്ന പദ്ധതി
2659.
ശ്രീ.എ.കെ.ബാലന്
,,
ബാബു എം. പാലിശ്ശേരി
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിയില്‍പ്പെട്ട
പ്രൊഫഷണല്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ ലാപ് ടോപ്
നല്കുന്ന പദ്ധതി
പ്രകാരം എത്രയെണ്ണം
വാങ്ങാന്‍
തീരുമാനിച്ചിട്ടുണ്ട് ;
ഇതിനായി പണം
നല്കുന്നതിനു പകരം
ലാപ് ടോപ് തന്നെ വാങ്ങി
വിതരണം ചെയ്യാന്‍
തീരുമാനിച്ചത്
എന്തുകൊണ്ടാണ് ;
(ബി)
ലാപ്ടോപ്പിന്റെ
സ്പെസിഫിക്കേഷന്‍
തയ്യാറാക്കിയത് ആരാണ് ;
പട്ടികജാതി വകുപ്പിന്റെ
വെബ് സെെറ്റില്‍ ഇതു
സംബന്ധിച്ച ടെണ്ടര്‍
നല്‍കിയത് ഏത്
രീതിയിലാണ് ; പ്രസ്തുത
നോട്ടിഫിക്കേഷനോടൊപ്പം
ലാപ്ടോപ്പിന്റെ
വിശദാംശങ്ങള്‍ എല്ലാം
നല്കിയിട്ടുണ്ടായിരുന്നുവോ
;
(സി)
ടെണ്ടര്‍ വിളിച്ചത്
ആരാണ് ; ഇ.എം.ഡി.
സര്‍വ്വീസ്, ഓപ്പറേഷന്
സിസ്റ്റം തുടങ്ങിയ
വിവരങ്ങള്‍
നല്കിയിട്ടുണ്ടായിരുന്നുവോ
;
(ഡി)
ടെണ്ടറില്‍
പങ്കെടുത്ത കമ്പനികള്‍
ഏതൊക്കെ ; ക്വാളിഫെെ
ചെയ്തവ ഏതൊക്കെ; ഓരോ
കമ്പനിയും ക്വാട്ട്
ചെയ്ത തുക എത്ര ; എന്തു
തുക ക്വാട്ട് ചെയ്ത ഏത്
കമ്പനിക്കാണ്
പര്‍ച്ചേസ് ഓര്‍ഡര്‍
നല്‍കിയിരിക്കുന്നത്
വിശദമാക്കാമോ?
2014-15
വര്‍ഷം അനുവദിച്ച
കോര്‍പ്പസ് ഫണ്ട്
2660.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗങ്ങളുടെ
ഉന്നമനത്തിനുവേണ്ടി
കോര്‍പ്പസ് ഫണ്ട്
ഇനത്തില്‍ 2014-15
വര്‍ഷം ഓരോ
ജില്ലയ്ക്കും എത്ര തുക
വീതം
അനുവദിച്ചിട്ടുണ്ടന്നും
ഇതില്‍ എത്ര തുക
ഇതുവരെയായി
ചെലവഴിച്ചിട്ടുണ്ടെന്നും
ജില്ലാ അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
കോര്‍പ്പസ്
ഫണ്ട് വിനിയോഗത്തിനുളള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
വിനോദ
സഞ്ചാര കേന്ദ്രങ്ങളുടെ
വികസനം
2661.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ)
,,
എസ്.രാജേന്ദ്രന്
,,
എം. ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം കോവളം,
കുമരകം, തേക്കടി,
മൂന്നാര്‍, വയനാട്,
ബേക്കല്‍, വാഗമണ്‍,
ഫോര്‍ട്ട്കൊച്ചി എന്നീ
വിനോദസഞ്ചാരകേന്ദ്രങ്ങളുടെ
വികസനത്തിനായി നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ; അതിനായി
ചെലവഴിച്ച തുക
എത്രയെന്ന്
അറിയിക്കാമോ;
(ബി)
വിനോദസഞ്ചാരകേന്ദ്രങ്ങളിലെ
സുരക്ഷിതത്വം
ഉറപ്പാക്കാനായി ഈ
സര്‍ക്കാര്‍
നടപ്പാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഈ
കേന്ദ്രങ്ങളുടെ
വികസനത്തെത്തുടര്‍ന്ന്
വിനോദസഞ്ചാരികളുടെ
എണ്ണത്തില്‍ ഉണ്ടായ
വ്യത്യാസം
കണക്കാക്കിയിട്ടുണ്ടായിരുന്നുവോ?
കാലടി-മലയാറ്റൂര്‍-ആതിരപ്പിളളി
ടൂറിസം സര്‍ക്യൂട്ട്-
മാസ്റ്റര്‍ പ്ലാന്‍
2662.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
24.6.2013
ല്‍ 44 ലക്ഷം രൂപയ്ക്ക്
ഭരണുനുമതി നല്കിയ
കാലടി-മലയാറ്റൂര്‍-ആതിരപ്പിളളി
ടൂറിസം
സര്‍ക്യൂട്ടിന്റെ
മാസ്റ്റര്‍ പ്ലാന്‍
എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
കേന്ദ്രഗവണ്മെന്റിന്റെ
സഹായം ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ?
സുനാമി
ഫണ്ട് ഉപയോഗിച്ച്
ബേക്കല്‍ പാർക്ക്
നിർമ്മാണം
2663.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ബേക്കല്‍ ബീച്ചിനടുത്ത്
സുനാമി ഫണ്ട്
ഉപയോഗിച്ച് പുതിയ
പാര്‍ക്ക്
നിര്‍മ്മിച്ചിട്ടുണ്ടോ
; വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
ഈ
പുതിയ പാര്‍ക്ക്
ടൂറിസ്റ്റുകള്‍ക്കായി
തുറന്ന്
കൊടുത്തിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
എന്താണെന്ന്
വിശദമാക്കാമോ ;
(സി)
കോടിക്കണക്കിന്
രൂപ ചെലവഴിച്ച്
നിര്‍മ്മിച്ച മേല്‍
പുതിയ പാര്‍ക്ക്
ടൂറിസ്റ്റുകള്‍ക്ക്
തുറന്നു കൊടുക്കാന്‍
പറ്റാത്തത് ആരുെ
വീഴ്ചകൊണ്ടാണെന്ന്
അറിയിക്കാമോ ;
(ഡി)
BRDC
നല്ല വരുമാനം ഉണ്ടാക്കി
തരാന്‍ സാധ്യത
നിലനില്‍ക്കുന്ന മേല്‍
പാര്‍ക്ക് തടസ്സങ്ങള്‍
നീക്കി എന്ന്
ടൂറിസ്റ്റുകള്‍ക്കായി
തുറന്നുകൊടുക്കുമെന്ന്
അറിയിക്കാമോ ?
ടൂറിസം
പദ്ധതി നടത്തിപ്പിലെ
മികവ്
2664.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
കെ.ശിവദാസന്‍ നായര്‍
,,
വി.റ്റി.ബല്‍റാം
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
പദ്ധതി നടത്തിപ്പിലെ
മികവ് കണക്കിലെടുത്ത്
അധിക കേന്ദ്ര സഹായം
അനുവദിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ ഏതൊക്കെ
പദ്ധതികളുടെ
നടത്തിപ്പിലാണ് മികവ്
കാട്ടിയിട്ടുള്ളത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഏതെല്ലാം
വിനോദസഞ്ചാര
മേഖലകൾക്കാന്നു പദ്ധതി
നടത്തിപ്പ് വഴി ഗുണം
ലഭിച്ചിട്ടുള്ളത് ;
വിശദാംശം അറിയിക്കുമോ ?
ടൂറിസം
വകുപ്പിലെ പൊതുമേഖലാ
സ്ഥാപനങ്ങള്‍
2665.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പിന് കീഴിലുള്ള
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഏതൊക്കെയെന്നും അവയുടെ
ആസ്ഥാനം എവിടെ സ്ഥിതി
ചെയ്യുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
സ്ഥാപനങ്ങളില്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നവ
ഏതൊക്കെയെന്നും കഴിഞ്ഞ
സാമ്പത്തിക വര്‍ഷം അവ
ഓരോന്നും നേടിയ ലാഭം
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ടി പൊതുമേഖലാ
സ്ഥാപനങ്ങളില്‍ എത്ര
പേര്‍ക്ക് സ്ഥിര
നിയമനവും താല്‍ക്കാലിക
നിയമനവും നല്‍കിയെന്ന്
വ്യക്തമാക്കുമോ?
ടൂറിസം
മേഖലയില്‍ മദ്യനയത്തിന്റെ
സ്വാധീനം
2666.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
പ്രഖ്യാപിച്ച മദ്യനയം
ടൂറിസം മേഖലയെ ഏതൊക്കെ
നിലയില്‍
ബാധിച്ചിരുന്നെന്ന്
വിനോദസഞ്ചാര വകുപ്പ്
വിലയിരുത്തിയിരുന്നോ
;എങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ ?
ടൂറിസം
പദ്ധതികള്‍
2667.
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
,,
പി.സി. ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
മേഖലയില്‍ 2014-15
സാമ്പത്തിക വര്‍ഷം
കേന്ദ്ര സഹായത്തോടെ
ഏതെല്ലാം
പദ്ധതികള്‍ക്ക് തുടക്കം
കുറിയ്ക്കാന്‍
സാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഗ്രാമീണ ടൂറിസം
പദ്ധതികളുടെ വിജയത്തിന്
ആക്കം കൂട്ടുന്ന
തരത്തില്‍ കേന്ദ്ര
സഹായത്തോടെ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്;
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
ടൂറിസം
ഡെസ്റ്റിനേഷനുകളിലേക്കുളള
റോഡുകളുടെ ശോച്യാവസ്ഥ
പരിഹരിച്ച്
അടിസ്ഥാനമേഖലയില്‍
കൂടുതല്‍
ശ്രദ്ധപതിപ്പിക്കുന്നതിനാവശ്യമായ
നടപടികള്‍ക്ക് 2015-16
സാമ്പത്തിക
വര്‍ഷത്തില്‍
പ്രാമുഖ്യം
നല്‍കുമോയെന്ന്
വെളിപ്പെടുത്തുമോ?
ടൂറിസം
ദിശാബോര്‍ഡുകള്‍
2668.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പില്‍ മണ്ഡലത്തിലെ
ഏതെല്ലാം
പ്രദേശങ്ങളില്‍ എത്ര
വീതം ടൂറിസ്റ്റ്
ദിശാബോര്‍ഡുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈയിനത്തില്‍
എത്ര തുക
ചിലവിട്ടുവെന്ന്
വ്യക്തമാക്കാമോ?
ആലപ്പുഴ
ഡി.റ്റി.പി.സി
2669.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ഡി.റ്റി.പി.സി. യുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്താറുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
2013-14
വര്‍ഷങ്ങളില്‍ ആലപ്പുഴ
ഡി.റ്റി.പി.സി. ടൂറിസം
പ്രമോഷന്റെ ഭാഗമായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയതെന്നും അതിനായി
എത്ര തുക
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(സി)
ജില്ലയിലെ
ടൂറിസം സഹകരണ
സംഘങ്ങള്‍ക്കും
സ്വകാര്യ
സംരംഭകര്‍ക്കും
ഡി.റ്റി.പി.സി. മുഖേന
എന്തെല്ലാം
സഹായസഹകരണങ്ങളാണ്
നല്കി വരുന്നതെന്ന്
വ്യക്തമാക്കുമോ?
കൊല്ലം
ജില്ലയിലെ ടൂറിസം
പദ്ധതികള്‍
2670.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ സമ്പത്തികവര്ഷം
കൊല്ലം ജില്ലയില്‍
അനുമതി നല്കിയ ടൂറിസം
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
അടങ്കല്‍
തുകയും പ്രവൃത്തികളുടെ
നിലവിലെ അവസ്ഥയും
വിശദമാക്കുമോ;
(സി)
അനുമതി
ലഭിക്കുന്നതിനായി
ജില്ലയില്‍ നിന്നും
സമര്‍പ്പിച്ചതും
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉളളതുമായ
പദ്ധതികളുടെ
വിശദാംങ്ങള്‍
ലഭ്യമാക്കുമോ?
ആലപ്പുഴ
ബോട്ടുജട്ടിയില്‍ വിശ്രമ
കേന്ദ്രവും, കടമുറികളും
നിര്‍മ്മിച്ചത്
2671.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ബോട്ടുജട്ടിയില്‍
ടൂറിസം വകുപ്പ് വിശ്രമ
കേന്ദ്രവും, കടമുറികളും
നിര്‍മ്മിച്ച വകയില്‍
എത്ര തുക
ചെലവായിട്ടുണ്ട് ;
(ബി)
പ്രസ്തുത
കെട്ടിടത്തിന്റെ
പ്ലാനും സ്കെച്ചും
ലഭ്യമാക്കുമോ ;
(സി)
പ്രസ്തുത
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
മുമ്പ്
മുനിസിപ്പാലിറ്റിയില്‍
നിന്നും
നിര്‍മ്മാണാനുമതി
വാങ്ങിയിരുന്നോ ;
(ഡി)
പ്രസ്തുത
കെട്ടിടത്തിന് കെട്ടിട
നമ്പര്‍
ലഭിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ നമ്പര്‍
ലഭ്യമാക്കുമോ ;
(ഇ)
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ് ഇതുവരെ
കെട്ടിട നമ്പര്‍ ഇടാന്‍
കഴിയാതിരുന്നതെന്നും
എന്ന് ഇതിന്റെ
നടപടികള്‍
പൂര്‍ത്തിയാക്കി
പ്രവര്‍ത്തനക്ഷമമാക്കുമെന്നും
അറിയിക്കുമോ ?
മുനമ്പം,
ചെറായി ബീച്ചുകളുടെ വികസന
നവീകരണ പ്രവര്‍ത്തനങ്ങള്‍
2672.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുനമ്പം,
ചെറായി ബീച്ചുകളില്‍
വിവിധ തരം വികസന നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
2012 ജനുവരി മാസം
മുതല്‍ ഇതുവരെ ചെലവിട്ട
തുക എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ നടത്തിയ
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
വിശദീകരിക്കാമോ?
സ്പെെസസ്
റൂട്ട് പദ്ധതി
2673.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
ഷാഫി പറമ്പില്‍
,,
ലൂഡി ലൂയിസ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പ് സ്പെെസസ്
റൂട്ട് പദ്ധതിയ്ക്ക്
രൂപം
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് ;
(സി)
വിനോദസഞ്ചാര
വികസനത്തിന് പ്രസ്തുത
പദ്ധതി എത്രമാത്രം
പ്രയോജനകരമാകുമെന്നാണ്
കരുതുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
പദ്ധതിയ്ക്ക്
ആരെല്ലാമാണ് പിന്തുണ
നല്‍കുന്നത് ;
വിശദാംശങ്ങള്‍
നല്‍കുമോ ?
പൂമലച്ചാൽ
ഇക്കോ ടൂറിസം പദ്ധതി
2674.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ട ആല
പഞ്ചായത്തിലെ പൂമലച്ചാൽ
ഇക്കോ ടൂറിസം പദ്ധതി
സംബന്ധിച്ച വിവരം
ലഭ്യമാക്കുമോ;
(ബി)
നിലവിലെ
ഇക്കോ ടൂറിസം പദ്ധതി
സംബന്ധിച്ച
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്കുവേണ്ടി എത്ര
തുകയാണ് 2001-2006
കാലയളവില്‍
അനുവദിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
വൈപ്പിന്‍
മണ്ഡലത്തില്‍ മുസിരിസ്
പൈതൃക പദ്ധതി
2675.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുസിരിസ്
പൈതൃക പദ്ധതി പ്രകാരം
വൈപ്പിന്‍ മണ്ഡലത്തില്‍
നടപ്പാക്കി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരുന്നതും
എന്നാല്‍ ഇതുവരെ
പ്രാവര്ത്തികമാക്കാത്തതുമായ
പ്രവൃത്തികളുണ്ടെങ്കില്‍
വ്യക്തമാക്കാമോ?
തോട്ടപ്പളളി
ടൂറിസം പദ്ധതി
2676.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം പദ്ധതിയില്‍
തോട്ടപ്പളളിയെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
;
(ബി)
എങ്കില്‍
എന്തെല്ലാമാണ് ഇവിടെ
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ ;
(സി)
കേന്ദ്ര
ടൂറിസം പദ്ധതിയില്‍
തോട്ടപ്പളളിയെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കോതമംഗലത്ത്
ടൂറിസം സൗകര്യങ്ങള്‍
2677.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലത്ത്
ടൂറിസ്റ്റുകള്‍ക്ക്
വേണ്ടി എന്തെല്ലാം
പുതിയ സൗകര്യങ്ങള്‍
നല്‍കുമെന്ന്
വ്യക്തമാക്കുമോ ;
(ബി)
ടൂറിസവുമായി
ബന്ധപ്പെട്ട ഈ
പ്രദേശത്തിന്റെ
പ്രാധാന്യം പരിഗണിച്ച്
ടൂറിസ്റ്റുകള്‍ക്കായി
വിപുലമായ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
നടപടി ഉണ്ടാകുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ;
(സി)
DTPC,
KTDC , ടൂറിസവുമായി
ബന്ധപ്പെട്ടുളള വിവിധ
ഏജന്‍സികളെയും
സംഘടിപ്പിച്ചു വർഷം
തോറും ഇവിടെ ടൂറിസം
ഫെസ്റ്റിവല്‍
നടത്തുന്നതിന്
നടപടികള്‍ ഉണ്ടാകുമോ?
അതിരപ്പിള്ളി
വെള്ളച്ചാട്ടം
2678.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അതിരപ്പിള്ളി
വെള്ളച്ചാട്ടം
സന്ദര്‍ശിക്കാനെത്തുന്ന
വിനോദ
സഞ്ചാരികള്‍ക്കായി
ടൂറിസം വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള ഒന്നര
ഏക്കര്‍ സ്ഥലത്ത്
ടൂറിസം ഫെസിലിറ്റേഷന്‍
സെന്റര്‍
സ്ഥാപിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയിന്മേൽ അടിയന്തര
നടപടി സ്വീകരിക്കുമോ;
(ബി)
അതിരപ്പിള്ളി
വെള്ളച്ചാട്ടത്തിന്റെ
മനോഹാരിത
ആസ്വദിക്കാവുന്ന
തരത്തില്‍ ഒരു കാര്‍
റോപ്പ് വേ
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തിരുവനന്തപുരം
ഡി.റ്റി.പി.സി.
സെക്രട്ടറിയുടെ കാലാവധി
നീട്ടൽ സംബന്ധിച്ച അപേക്ഷ
2679.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ഡി.റ്റി.പി.സി.യുടെ
ഇപ്പോഴത്തെ
സെക്രട്ടറിയാരാണെന്നും
ഇദ്ദേഹം സെക്രട്ടറി പദം
ഏറ്റെടുത്ത തീയതി
എന്നാണെന്നും
സെക്രട്ടറി പദം ഏത്
തീയതി വരെയാണെന്നും
വിശദമാക്കാമോ;
(ബി)
കാലാവധി
നീട്ടണമെന്നാവശ്യപ്പെട്ട്
തിരുവനന്തപുരം
ഡി.റ്റി.പി.സി.
സെക്രട്ടറി അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;എങ്കില്‍
ഇതിന്മേല് എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
വിജിലന്‍സ്
അന്വേഷണം നേരിടുന്ന
ഡി.റ്റി.പി.സി.
സെക്രട്ടറിയ്ക്ക്
കാലാവധി
നീട്ടിക്കൊടുക്കാന്‍
വ്യവസ്ഥയുണ്ടോ എന്ന്
വ്യക്തമാക്കാമോ ?
ഫുഡ്ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
നിയമനം
2680.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫുഡ്ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
പാര്‍ട്ട് ടെെം
ടെെപ്പ്റെെറ്റിംഗ്
ഇന്‍സ്ട്രക്ടര്‍മാരെ
നിയമിച്ചത് എന്നാണ്;
എത്ര പേരെ നിയമിച്ചു ;
നിയമനം ഏത് രീതിയില്‍
ആയിരുന്നു ;
വ്യക്തമാക്കുമോ;
(ബി)
ഇവര്‍ക്ക്
ഫുള്‍ ടെെം
ഇന്‍സ്ട്രക്ടര്‍മാരായി
സ്ഥാനകയറ്റം നല്‍കിയത്
എന്നത്തെ ബോര്‍ഡ്
തീരുമാനപ്രകാരം
ആയിരുന്നു ; ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; ഇവര്‍
ഇപ്പോള്‍ ഏത്
തസ്തികയിലാണ് സേവനം
അനുഷ്ഠിക്കുന്നത്;
ആയതിന്റെ സാഹചര്യം
വിശദമാക്കാമോ;
(സി)
1986
മുതല്‍ കഴിഞ്ഞ ശമ്പള
പരിഷ്കരണം വരെ
ഫുഡ്ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
നടപ്പാക്കിയ എല്ലാ
ശമ്പള പരിഷ്ക്കരണ
ആനുകൂല്യങ്ങളും ഇൗ
വിഭാഗക്കാര്‍ക്ക്
നല്‍കിയിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
21/08/2013 ല്‍
അനുവദിച്ച ശമ്പള
പരിഷ്കാരങ്ങള്‍
ഇവര്‍ക്ക്
നല്‍കാത്തതിന്റെ കാരണം
എന്താണെന്ന്
വ്യക്തമാക്കുമോ?
അഷ്ടമുടിക്കായല്‍
ടൂറിസം മാസ്റ്റര്‍
പ്ലാന്‍
2681.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഷ്ടമുടിക്കായല്‍
ടൂറിസം വികസനം
സംബന്ധിച്ച് മാസ്റ്റര്‍
പ്ലാന്‍ തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം നല്‍കുമോ;
മാസ്റ്റര്‍ പ്ലാനിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍ കാലതാമസം
ഉണ്ടാകുന്നതിനുള്ള
കാരണം വിശദമാക്കാമോ?
ഫുട്ട്ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്
2682.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫുട്ട്ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
പാര്‍ട്ട് ടൈം
ടൈപ്പ്റൈറ്റിംഗ്
ഇന്‍ട്രക്ടര്‍മാരായി
നിയമിക്കപ്പെട്ടവരില്‍
ഇപ്പോള്‍ എത്രപേര്‍
സര്‍വ്വീസില്‍
ഉണ്ടെന്നും, ആരൊക്കെ
എന്നൊക്കെ
വിരമിച്ചുയെന്നും
വ്യക്തമാക്കുമോ;
(ബി)
ഇവര്‍ക്ക്
സര്‍വ്വീസ്
ആനുകൂല്യങ്ങള്‍
നിക്ഷേധിക്കപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കിൽ ഇത്
പരിഹരിക്കിന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
(സി)
ഫുട്ട്ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
അനുവദിച്ച ശമ്പള
പരിഷ്ക്കരണത്തിന്റെ
ആനുകൂല്യം ഈ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
കൂടി ലഭ്യമാക്കുവാന്‍
നടപടികള്‍ സ്വീകരിക്കമോ
?