പടിയൂര്‍
ഗ്രാമപഞ്ചായത്തില്‍ ഐ.റ്റി.ഐ
സ്ഥാപിക്കുന്നതിന് സ്ഥലം
2590.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014-15
ലെ ബഡ്ജറ്റ്
പ്രസംഗങ്ങളുടെ മറുപടി
പ്രസംഗത്തില്‍
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
പടിയൂര്‍
ഗ്രാമപഞ്ചായത്തില്‍
പുതുതായി ഐ.റ്റി.ഐ
സ്ഥാപിക്കുമെന്ന് ബഹു.
തൊഴില്‍ വകുപ്പുമന്ത്രി
പ്രഖ്യാപിക്കുകയും
തുടര്‍ന്ന് പടിയൂര്‍
ഗ്രാമപഞ്ചായത്തില്‍
ഐ.റ്റി.ഐ
സ്ഥാപിക്കുന്നതിന്
സ്ഥലം ലഭ്യമാക്കും
എന്ന്
വ്യക്തമാക്കിക്കൊണ്ട്
സ്ഥലം എം.എല്‍.എ കത്ത്
നല്‍കുകയും
ചെയ്തിരുന്നുവോ;
(ബി)
ബഡ്ജറ്റ്
പ്രസംഗങ്ങളുടെ മറുപടി
പ്രസംഗത്തില്‍
നിയമസഭയില്‍ ബഹു.
മന്ത്രി നടത്തിയ
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുവാന്‍
കൈക്കൊണ്ട നടപടികള്‍
വ്യക്തമാക്കുമോ?
ഒക്യുപേഷണല്‍ ഹെല്‍ത്ത്
സെന്റെറിന്റെ പ്രവര്‍ത്തനം
2591.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലത്ത്
ഉദ്ഘാടനം ചെയ്ത
ഒക്യുപേഷണല്‍ ഹെല്‍ത്ത്
സെന്ററിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച വിവരം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനം
പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
ഇല്ലെങ്കില്‍
ജീവനക്കാരെ
നിയമിക്കാത്തതിനുള്ള
കാരണം വിശദമാക്കാമോ?
ടി.സി.എസ്.
ജീവനക്കാരുടെ പിരിച്ചുവിടല്‍
2592.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്‍ഫോ
പാര്‍ക്കിലെ ടി.സി.എസ്.
എന്ന എെ.ടി കമ്പനിയില്‍
നിന്നും ജീവനക്കാരെ
പിരിച്ചുവിട്ടത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത പ്രശ്നം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കെെക്കൊണ്ടത്;
വിശദമാക്കുമോ ;
(സി)
കഴിഞ്ഞ
സര്‍ക്കാര്‍ അംഗീകരിച്ച
എസ്.ഇ.സെഡ് പൊളിസി
പ്രകാരം പ്രത്യേക
സാമ്പത്തിക മേഖലയില്‍
തൊഴില്‍ നിയമങ്ങള്‍
ബാധകമാണ് എന്നതില്‍
നിലപാട്
വ്യക്തമാക്കുമോ?
ചവറ
കെ.എം.എം.എല്‍.
തൊഴിലാളികളുടെ അനിശ്ചിതകാല
സമരം
2593.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചവറ
കെ.എം.എം.എല്‍.
തൊഴിലാളികള്‍,
കമ്പനിപ്പടിക്കല്‍
അനിശ്ചിതകാല സമരം
നടത്തിവരുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
തൊഴിലാളി
സംഘടനകള്‍ ഉന്നയിച്ച
ആവശ്യങ്ങളിന്മേല്
കൂടിയാലോചന നടത്താന്‍
നടപടി സ്വീകരിക്കുമോ?
അഭയം
പദ്ധതി
2594.
ശ്രീ.ബെന്നി
ബെഹനാന്
,,
ടി.എന്‍. പ്രതാപന്
,,
ജോസഫ് വാഴയ്ക്കൻ
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരള നിര്‍മ്മാണ
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡ് അഭയം എന്ന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഈ പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(ബി)
ഭവനരഹിതരായ
ക്ഷേമ ബോര്‍ഡ്
അംഗങ്ങള്‍ക്ക്
എന്തെല്ലാം
ധനസഹായങ്ങളാണ് പദ്ധതി
വഴി
നല്കാനുദ്ദേശിക്കുന്നത്
;
(സി)
പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഭരണതലത്തില്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്?
കേരള
തയ്യല്‍ തൊഴിലാളി ക്ഷേമനിധി
ബോര്‍ഡ് ക്ഷേമനിധി
2595.
ശ്രീ.പാലോട്
രവി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള തയ്യല്‍ തൊഴിലാളി
ക്ഷേമനിധിയിലേയക്ക്
നാളിതുവരെ എത്ര രൂപ
സര്‍ക്കാര്‍ വിഹിതമായി
നല്‍കിയിട്ടുണ്ട്;
(ബി)
ഓരോ
വര്‍ഷത്തേയും കണക്ക്
വ്യക്തമാക്കുമോ;
(സി)
തയ്യല്‍
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡില്‍
അംഗങ്ങളായുള്ള
തൊഴിലാളികളുടെ അംശാദായം
എത്ര തവണ
കൂട്ടിയിട്ടുണ്ട്;
(ഡി)
തൊഴിലാളികളുടെ
അംശാദായം
കൂട്ടുന്നതിനനുസരിച്ച്
സര്‍ക്കാര്‍ വിഹിതം
കൂട്ടിയിട്ടുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(എഫ്)
തൊഴിലാളി
വിഹിതം ഇനിയും
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശമുണ്ടോ?
കേരള
തയ്യല്‍ തൊഴിലാളി ക്ഷേമനിധി
ഓഫീസുകളുടെ പ്രവര്‍ത്തനം
2596.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
തയ്യല്‍ തൊഴിലാളി
ക്ഷേമനിധി ഓഫീസുകളില്‍
ആവശ്യമായ ഉദ്യോഗസ്ഥര്‍
ഇല്ലാത്തതിനാല്‍ ആയത്
ഓഫീസ് പ്രവര്‍ത്തനത്തെ
ബാധിക്കുന്നു എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതു
മൂലം ക്ഷേമനിധി
അംഗങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ആനുകൂല്യ അപേക്ഷകള്‍
ഒരു വര്‍ഷമായി
തീര്‍പ്പാക്കാതെ
കിടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ക്ഷേമനിധി
അംഗങ്ങള്‍ക്കുള്ള
ആനുകൂല്യങ്ങള്‍
നല്കുവാന് എത്ര കോടി
രൂപ ആവശ്യമുണ്ടെന്ന്
വ്യക്തമാക്കുമോ?
കേരള
തയ്യല്‍ത്തൊഴിലാളി ക്ഷേമനിധി
ബോര്‍ഡ്
2597.
ശ്രീ.പാലോട്
രവി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
തയ്യല്‍ത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
രൂപീകരിച്ചത്
എന്നാണെന്ന്
അറിയിക്കാമോ;
(ബി)
ഇപ്പോള്‍
(2014-15) ഇതില്‍ എത്ര
തയ്യല്‍ത്തൊഴിലാളികള്‍
അംഗങ്ങളാണെന്ന്
അറിയിക്കാമോ;
(സി)
ക്ഷേമനിധിയിനത്തില്‍
നാളിതുവരെ
തയ്യല്ത്തൊഴിലാളികളില്
നിന്നും എത്ര രൂപ
അംശാദായമായി
പിരിച്ചിട്ടുണ്ടെന്ന്
ഓരോ വര്‍ഷത്തേയും
കണക്കുകള്‍
അറിയിക്കാമോ;
(ഡി)
നാളിതുവരെ എത്ര തുക
ക്ഷേമനിധിയായി
തയ്യല്‍ത്തൊഴിലാളികള്‍ക്ക്
വിതരണം
ചെയ്തിട്ടുണ്ടെന്ന് ഓരോ
വര്‍ഷത്തേയും കണക്ക്
അറിയിക്കാമോ ?
(ഇ)
ക്ഷേമനിധി
ബോര്‍ഡിന്റെ
എസ്റ്റാബ്ലിഷ്മെന്റ്
ചെലവുകള്‍ക്കായി
നാളിതുവരെ എത്ര തുക
ചെലവാക്കിയിട്ടുണ്ട്;
ഓരോ വര്‍ഷത്തേയും
കണക്ക് വ്യക്തമാക്കുമോ?
സ്വയം
തൊഴില്‍ പദ്ധതി
2598.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
.
സര്‍ക്കാര്‍ ഓരോ
വര്‍ഷവും സ്വയം തൊഴില്‍
പദ്ധതിക്ക് എത്ര രൂപ
നീക്കിവച്ചു; അതില്‍
ഓരോ വര്‍ഷത്തേയും
ചെലവെത്രയാണ്;
(ബി)
ഗുണഭോക്താക്കളുടെ
ജില്ല തിരിച്ചുള്ള
എണ്ണം എത്ര;
(സി)
ഏതെല്ലാം സ്ഥാപനങ്ങള്‍
വഴിയാണ് പദ്ധതിക്കായി
ചെലവഴിച്ച തുക
നല്‍കിയത്;
(ഡി)
വ്യക്തിഗതമല്ലാത്ത
സംരംഭങ്ങള്‍ എത്ര;എത്ര
രൂപ വീതം നല്കി;
സ്ഥാപനങ്ങളുടെ പേര്
വിവരം ജില്ല തിരിച്ച്
നല്‍കാമോ?
ക്ഷേമ
പെന്‍ഷനുകളുടെ കുടിശ്ശിക
വിതരണം
2599.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഓരോ തൊഴിലാളി ക്ഷേമ
പെന്‍ഷനുകളിലും എത്ര
മാസത്തെ കുടിശ്ശിക
വിതരണം
ചെയ്യാനുണ്ടെന്നും ഓരോ
ഇനത്തിലും എത്ര തുകു
കുടിശ്ശിക വിതരണം
ചെയ്യാനുണ്ടെന്നും
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പെന്ഷന് വിതരണം
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
പെന്ഷന്
കുടിശ്ശിക എപ്പോള്‍
വിതരണം ചെയ്യാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ ?
ശരണ്യാ
സ്വയംതൊഴില്‍ പദ്ധതി
2600.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശരണ്യാ
സ്വയംതൊഴില്‍ പദ്ധതി
പ്രകാരം കഴിഞ്ഞ മൂന്ന്
സാമ്പത്തിക
വര്‍ഷങ്ങളില്‍
എത്രപേര്‍ക്ക്
സാമ്പത്തിക സഹായം
നല്‍കിയിട്ടുണ്ട്;
വര്‍ഷം, ജില്ല
തിരിച്ചുളള വിവരം
ലഭ്യമാക്കുമോ ;
(ബി)
എത്ര
രൂപയുടെ സാമ്പത്തിക
സഹായമാണ് ഒരാള്‍ക്ക്
നിലവില്‍ നല്‍കുന്നത്;
ഇത്
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശ്യമുണ്ടോ;
(സി)
പദ്ധതിക്കായി
തെരഞ്ഞെടുക്കുന്നവര്‍ക്ക്
പരിശീലനം നല്‍കാറുണ്ടോ;
എങ്കില്‍ കഴിഞ്ഞ മൂന്ന്
വര്‍ഷത്തിനിടയില്‍
എത്രപേര്‍ക്ക് പരിശീലനം
നല്‍കിയിട്ടുണ്ട്;
വര്‍ഷം, ജില്ല
തിരിച്ചുളള എണ്ണം
വ്യക്തമാക്കുമോ ;
(ഡി)
പദ്ധതിയിലേക്ക്
കഴിഞ്ഞ മൂന്ന്
വര്‍ഷത്തിനിടയില്‍
എത്രപേര്‍
അപേക്ഷിച്ചിട്ടുണ്ട്;
വര്‍ഷം, ജില്ല
തിരിച്ചുളള എണ്ണം
വ്യക്തമാക്കുമോ ?
അസംഘടിത
തൊഴില്‍ മേഖലയിലെ ചൂഷണം
2601.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.സി. ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷംസംസ്ഥാനത്തെ
അസംഘടിത തൊഴില്‍
മേഖലയിലെ ചൂഷണം
അവസാനിപ്പിക്കുന്നതിന്
നടപ്പാക്കിയ
കാര്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)
സ്വകാര്യ
സ്ഥാപനങ്ങളില്‍ ജോലി
ചെയ്യുന്ന ജീവനക്കാരുടെ
വേതനം ബാങ്കുകള്‍ വഴി
വിതരണം ചെയ്യുന്നത്
നിര്‍ബന്ധമാക്കിക്കൊണ്ട്
ഉത്തരവിറക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
വാഗ്ദാനം ചെയ്യപ്പെട്ട
വേതനം
ലഭിക്കുന്നുണ്ടെന്നുറപ്പു
വരുത്തുന്നതിനും
സ്വകാര്യ മേഖലയില്‍
സേവനം അനുഷ്ഠിക്കുന്ന
എല്ലാ ജീവനക്കാര്‍ക്കും
അവരുടെ വേതനം
ബാങ്കുകളിലൂടെ
ലഭ്യമാകുന്നതിനും നടപടി
സ്വീകരിക്കുമോ ?
തയ്യല്‍
തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
ആനുകൂല്യങ്ങൾ
2602.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തയ്യല്‍
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡില്‍ അംശദായം
അടയ്ക്കുന്ന
തൊഴിലാളികള്‍ക്ക്
ആനുപാതികമായി
തൊഴിലുടമവിഹിതവും
സര്‍ക്കാര്‍ വിഹിതവും
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
തയ്യല്‍
തൊഴിലാളി നിയമം ഭേദഗതി
വരുത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
തൊഴിലാളികളുടെ
മിനിമം പെന്ഷന് 1000
രൂപയും മരണാനന്തര
ആനുകൂല്യം 25000
രൂപയുമാക്കുന്നതും
സംബന്ധിച്ച് നയം
വ്യക്തമാക്കാമോ;
(ഡി)
തയ്യല്‍
തൊഴിലാളികളുടെ ചികിത്സാ
ധനസഹായവും വിവാഹ
ധനസഹായവും
വര്‍ദ്ധിപ്പിയ്ക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ?
അസംഘടിത
മേഖലയിലെ രജിസ്റ്റര്‍
ചെയ്തിട്ടുള്ള വിവിധോദ്ദേശ
തൊഴില്‍ ക്ലബ്ബുകള്‍
2603.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അസംഘടിത
മേഖലയിലെ രജിസ്റ്റര്‍
ചെയ്തിട്ടുള്ള
യോഗ്യരായ തൊഴില്‍
രഹിതര്‍ക്കായി
വിവിധോദ്ദേശ തൊഴില്‍
ക്ലബ്ബുകള്‍ - മള്‍ട്ടി
പര്‍പ്പസ് ജോബ്
ക്ലബ്സ് -കൾക്കായി 2
കോടി രൂപ 2014-15- ലെ
സംസ്ഥാന ബജറ്റില്‍
വകയിരുത്തിയിരുന്നതു
വിനിയോഗിച്ച് പ്രസ്തുത
മേഖലയില്‍
നടപ്പിലാക്കിയ
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
ജില്ല, തൊഴില്‍
ക്ലബ്ബ്, ചെലവഴിച്ച തുക
എന്നിങ്ങനെ ഇനം
തിരിച്ച് എല്ലാ
വിശദാംശങ്ങളും
ലഭ്യമാക്കുമോ ?
ചുമട്ട്
തൊഴിലാളികളുടെ പ്രശ്നങ്ങൾ
2604.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചുമട്ട് തൊഴിലാളികളുടെ
തൊഴില്‍ നഷ്ടവും
അതിനുള്ള പരിഹാര
മാർഗ്ഗങ്ങളും
സംബന്ധിച്ച് പഠനം
നടത്താന്‍ സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(ബി)
പ്രസ്തുത
സമിതി റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടില്‍
എന്തെല്ലാം
ശിപാര്‍ശകളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്
; വിശദമാക്കുമോ;
(ഡി)
ഏതെല്ലാം
വിഷയങ്ങളാണ് കമ്മിറ്റി
പഠനവിധേയമാക്കിയത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
എന്തെല്ലാം തുടര്‍
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദമാക്കുമോ?
തയ്യല്‍
തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍
2605.
ശ്രീ.പാലോട്
രവി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തയ്യല്‍
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡില്‍
അംഗമായിട്ടുളള തയ്യല്‍
തൊഴിലാളികളുടെ മിനിമം
പെന്ഷന് 1000 രൂപയായി
വര്‍ദ്ധിപ്പിക്കണമെന്ന്
ആവശ്യപ്പെട്ട് നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്മേല് അനുകൂല
നടപടി സ്വീകരിക്കുമോ;
(സി)
തൊഴിലാളികളുടെ
മരണാനന്തര ആനുകൂല്യം
1987-ല്‍ 10,000
രൂപയായിരുന്നത് 25000
രൂപയായി
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
വിവാഹ
ധനസഹായം 15000 രൂപയായി
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ ;
(ഇ)
ക്ഷേമനിധി
ബോര്‍ഡില്‍ നിന്നും
തൊഴിലാളികള്‍ക്ക് 2015
ജനുവരി വരെ
ആനുകൂല്യങ്ങള്‍ എത്ര
കുടിശ്ശികയുണ്ട്;
വിശദവിവരം
വ്യക്തമാക്കുമോ;കുടിശ്ശിക
അടിയന്തരമായി വിതരണം
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
സ്വകാര്യ
മേഖലയിലെ വേതന വിതരണം
2606.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ സ്കൂളുകളിലെ
അധ്യാപകര്‍ സ്വകാര്യ
മേഖലയിലെ മറ്റ്
തൊഴിലാളികള്‍
എന്നിവര്‍ക്ക് മിനിമം
വേതനം
ഉറപ്പുവരുത്തുന്നതിനും,
ആയത് ഇവര്‍ക്ക്
കൃത്യമായി
ലഭിക്കുന്നുണ്ട് എന്ന്
ഉറപ്പുവരുത്തുന്നതിനുമായി
എന്തെല്ലാം
പരിപാടികളാണ്
സര്‍ക്കാര്‍
ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
സ്വകാര്യ
മേഖലയിലെ ശമ്പളം ബാങ്ക്
വഴി ലഭ്യമാക്കണമെന്ന
കാര്യത്തില്‍
സര്‍ക്കാരിന്റെ
നയമെന്താണ് ;
ഇക്കാര്യത്തില്‍
നിയമനിര്‍മ്മാണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ ?
സ്വകാര്യ
മേഖലയിലെ തൊഴിലാളികളുടെ
പ്രശ്നങ്ങൾ
2607.
ശ്രീ.പി.എ.മാധവന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ആര് . സെല്‍വരാജ്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സ്വകാര്യ മേഖലയില്‍
തൊഴില്‍ ചെയ്യുന്നവരുടെ
തൊഴില്‍
സംരക്ഷിക്കുന്നതിന് ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്വകാര്യ
മേഖലയില്‍ ജോലി
ചെയ്യുന്നവവർക്ക്
മിനിമം വേതനം ഉറപ്പ്
വരുത്തുന്നതില്‍
എത്രത്തോളം പുരോഗതി
ഉണ്ടായിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
സ്വകാര്യ
മേഖലയില്‍ സേവനം
അനുഷ്ടിക്കുന്നവരുടെ
ജോലി ഭാരം സംബന്ധിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
സ്വകാര്യ
മേഖലയിലെ തൊഴില്‍പരമായ
ചൂഷണം
അവസാനിപ്പിക്കുന്നതിന്
കര്‍ശന നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സ്വകാര്യ
മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട്
തൊഴിലാളികളുടെ ഫെയര്‍ വേജസ്
2608.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട്
തൊഴിലാളികളുടെ ഫെയര്‍
വേജസ് പുതുക്കി
നിശ്ചയിക്കാനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;വ്യക്തമാക്കുമോ;
(ബി)
ത്രികക്ഷി
അനുരഞ്ജന ചര്‍ച്ച
പരാജയപ്പെടുന്ന പക്ഷം,
ഫെയര്‍ വേജസ് ആക്റ്റ്
ഭേദഗതി ചെയ്യാന്‍
സന്നദ്ധമാകുമോ?
ഹോട്ടല്‍
ജീവനക്കാര്‍ തൊഴില്‍
ചൂഷണത്തിന് വിധേയാരാകുന്നത്
2609.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹോട്ടലുകള്‍,
റസ്റ്റോറന്റുകള്‍
മുതലായ സ്ഥാപനങ്ങളില്‍
ജോലി നോക്കുന്ന
ജീവനക്കാര്‍ കടുത്ത
തൊഴില്‍ ചൂഷണത്തിന്
വിധേയാരാകുന്നുണ്ടെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവരുടെ
ജോലി സമയം
ദൈര്‍ഘ്യമേറിയതാണെന്നും
ആനുപാതികമായി ശമ്പളം
ലഭിയ്ക്കുന്നില്ലായെന്നതുമായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
മേഖലയിലെ
തെഴിലാളികള്‍ക്ക്
സമയക്രമം നിശ്ചയിച്ച്
മിനിമം വേതനം
ഉറപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഇത്തരത്തിലുളള
തൊഴില്‍ ചൂഷണങ്ങള്‍
നടക്കുന്നുണ്ടോയെന്നത്
പരിശോധിയ്ക്കുന്നതിന്
സര്‍ക്കാര്‍ സംവിധാനം
ശക്തിപ്പെടുത്തുമോ?
ആശുപത്രി
വ്യവസായബന്ധ സമിതി
2610.
ശ്രീ.സി.പി.മുഹമ്മദ്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആശുപത്രി
വ്യവസായബന്ധ സമിതി
രൂപീകരിച്ചിട്ടുണ്ടോ;എങ്കിൽ
പ്രസ്തുത സമിതി വഴി
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ബി)
സ്വകാര്യ
ആശുപത്രി മേഖലയിലെ
പ്രതിസന്ധി
പരിഹരിക്കുവാന്‍
പ്രസ്തുത സമിതി
രൂപീകരണം എത്രമാത്രം
പ്രയോജനപ്പെടുമെന്നാണ്
കരുതുന്നത്;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സമിതി ഏതെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
ക്ഷേമനിധി
ബോര്‍ഡുകളുടെ പണം
2611.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
നിര്‍ദ്ദേശം അനുസരിച്ച്
നിക്ഷേപ കാലാവധി
തീരുന്നതിനു മുന്‍പ്
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡുകളുടെ പണം
പിന്‍വലിച്ച്
ട്രഷറിയില്‍
നിക്ഷേപിച്ചാല്‍
ബോര്‍ഡുകള്‍ക്ക്
നഷ്ടമുണ്ടാകുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഇപ്രകാരം
മാറ്റിയിട്ടുള്ള
തുകയുടെ മാറ്റം
ചെയ്യുന്നതിന്
ഏതെങ്കിലും ബോര്‍ഡുകള്‍
കടം
എടുത്തിട്ടുണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഇപ്രകാരമുണ്ടാകുന്ന
നഷ്ടം പരിഹരിക്കാന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വെളിപ്പെടുത്തുമോ?
സ്വര്‍ണ്ണ
വ്യാപാരികളുടെ സെസ്
T 2612.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വര്‍ണ്ണത്തൊഴിലാളി
ക്ഷേമനിധിയിലേയ്ക്കുള്ള
സ്വര്‍ണ്ണ
വ്യാപാരികളുടെ സെസ്
കൃത്യമായി
പിരിച്ചെടുക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏറ്റവും
ഒടുവിലത്തെ കണക്കുകള്‍
പ്രകാരം
സ്വര്‍ണ്ണത്തൊഴിലാളി
ക്ഷേമനിധി സെസ്
കുടിശികയായിട്ടുള്ള തുക
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഏറ്റവും
കൂടുതല്‍ കുടിശിക
വരുത്തിയിട്ടുള്ള പത്ത്
സ്വര്‍ണ്ണ വ്യാപാര
സ്ഥാപനങ്ങളുടെ പേരും
കുടിശ്ശിക തുകയും
വെളിപ്പെടുത്താമോ?
ക്ഷേമനിധി
ബോര്‍ഡുകളില്‍ നിന്നുള്ള
ട്രഷറി നിക്ഷേപം
2613.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യ
വകുപ്പിന്റെ നിര്‍ദ്ദേശ
പ്രകാരം തൊഴില്‍
വകുപ്പിന്റെ കീഴിലുള്ള
ക്ഷേമനിധി ബോർഡുകളില്‍
നിന്നുള്ള ഫണ്ടുകള്‍
ട്രഷറിയില്‍
നിക്ഷേപിക്കുമ്പോള്‍
പലിശ ഇനത്തില്‍
ഉണ്ടാകുന്ന നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
ഇപ്പോള്‍ ബാങ്ക്
നല്കുന്ന പലിശ എത്ര
ശതമാനം എന്നറിയിക്കുമോ;
(ബി)
ഇതു
സംബന്ധിച്ച തൊഴില്‍
വകുപ്പിന്റെ നിലപാട്
വിശദമാക്കുമോ;
അന്യസംസ്ഥാന
തൊഴിലാളികള്‍
2614.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓരോ
വര്‍ഷവും
എത്തിച്ചേരുന്ന
അന്യസംസ്ഥാന
തൊഴിലാളികളുടെ
വര്‍ദ്ധനവ്
സംസ്ഥാനത്തിന്റെ
സാമ്പത്തിക
ചോര്‍ച്ചയ്ക്ക്
കാരണമാകുന്നുണ്ട് എന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
(ബി)
ഇവരുടെ
താമസം,
ആരോഗ്യപ്രശ്നങ്ങള്‍
എന്നിവയുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
തരത്തിലുള്ള പ്രത്യേക
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ ?
അന്യസംസ്ഥാന
തൊഴിലാളികള്‍ക്കായി ക്ഷേമനിധി
പദ്ധതി
2615.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
വി.റ്റി.ബല്‍റാം
,,
ജോസഫ് വാഴയ്ക്കൻ
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാന
തൊഴിലാളികള്‍ക്കായി
ക്ഷേമനിധി പദ്ധതി
നിലവിലുണ്ടോയെന്നും
എങ്കില്‍ ഇതിന്റെ
പോരായ്മകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നും
വിശദമാക്കുമോ;
(ബി)
ഇവര്‍ക്കാവശ്യമായ
ജോലി
സാഹചര്യങ്ങള്‍,ഇവരുടെ
നിയന്ത്രണം എന്നിവ
സര്‍ക്കാരിന്റെ
നിയന്ത്രണത്തിലാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്നു
വിശദമാക്കുമോ?
തൊഴില്‍രഹിതരായ
യുവതീ-യുവാക്കള്‍ക്ക് പുതിയ
സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്
ധനസഹായം
2616.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍രഹിതരായ
യുവതീ-യുവാക്കള്‍ക്ക്
പുതിയ സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
ധനസഹായം നല്‍കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
നിലവിലുള്ളത്; വിവിധ
പദ്ധതികളും,
മാനദണ്ഡങ്ങളും
സംബന്ധിച്ച് വിശദാംശം
നല്‍കാമോ;
(ബി)
നിലവില്‍
അനുവദിക്കുന്ന ധനസഹായം
കാലോചിതമായി
ഉയര്‍ത്തുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
പാര്‍ട്ട്ടൈം ജോലി
2617.
ശ്രീ.എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
പാര്‍ട്ട്ടൈം ജോലിക്ക്
അപേക്ഷിക്കുന്ന
വികലാംഗര്‍ക്കും
വിധവകള്‍ക്കുമുള്ള
പ്രായപരിധി 55 വയസ്സായി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍
ആന്റ് കണ്‍സ്ട്രക്ഷന്‍
2618.
ശ്രീ.വര്‍ക്കല
കഹാര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വിവിധ മേഖലയില്‍
തൊഴില്‍ നൈപുണ്യം
സൃഷ്ടിക്കുന്നതിന്
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ്
ഇന്‍ഫ്രാസ്ട്രക്ചര്‍
ആന്റ് കണ്‍സ്ട്രക്ഷന്‍
എന്ന സ്ഥാപനത്തെ
എപ്രകാരം
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത് ;
വിശദമാക്കുമോ ;
(ബി)
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ് ;
വിശദാംശങ്ങള്‍ നല്‍കുമോ
;
(സി)
ഏതൊക്കെ
മേഖലയിലാണ് തൊഴില്‍
നൈപൂണ്യം
സൃഷ്ടിക്കാനുദ്ദേശിക്കുന്നത്
?
എസ്.എസ്.എല്‍.സി
തുല്യതാ പരീക്ഷ പാസ്സായ
ജീവനക്കാര്‍ക്ക് പ്രമോഷന്
2619.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി
തുല്യതാ പരീക്ഷ പാസ്സായ
ആരെങ്കിലും
എംപ്ലോയിമെന്റ്
ഡയറക്ടേററ്റിനു
കീഴിലുള്ള
സ്ഥാപനങ്ങളില്‍
പ്രമോഷനുവേണ്ടി അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
അപ്രകാരം
പ്രമോഷന്
നല്‍കുന്നതിന്
എന്തെങ്കിലും നിയമ
തടസ്സമുള്ളതായി
ശ്രദ്ധയിൽ
പ്പെട്ടിട്ടുണ്ടോ;
(സി)
വിവിധ
വകുപ്പുകളില്‍ അപ്രകാരം
അര്‍ഹമായ പ്രമോഷന്
നല്‍കിയിട്ടും
എംപ്ലോയ്മെന്റ്
വകുപ്പില്‍ മാത്രം
നല്‍കാത്തതിന്
പ്രത്യേകിച്ച്
എന്തെങ്കിലും
കാരണമുണ്ടോ;വിശദവിവരം
ലഭ്യമാക്കുമോ?
മാടായി
ഐ.ടി.ഐ.യില്‍ പുതിയ
കോഴ്സുകള്‍
2620.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാടായി ഐ.ടി.ഐ.യില്‍
ഏതൊക്കെ ദ്വിവല്‍സര
കോഴ്സുകള്‍
തുടങ്ങുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
പുതിയ കോഴ്സുകള്‍
തുടങ്ങുന്നതിന്
ആവശ്യമായ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഐ.ടി.ഐ. മികവിന്റെ
കേന്ദ്രമാക്കി
മാറ്റുന്നതിന് നടപടികൾ
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
ഇളമ്മാട്
എെ.റ്റി.എെ മന്ദിര നിർമ്മാണം
2621.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇളമ്മാട്
എെ.റ്റി.എെ യുടെ
മന്ദിരത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
അനർഹമായി
ഗ്രേഡും പ്രൊമോഷനും ലഭിച്ച
ഇന്‍സ്ട്രക്ടര്‍മാര്‍
2622.
ശ്രീ.എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്‍ഡസ്ട്രിയല്‍
ട്രെയിനിംഗ്
ഡിപ്പാര്‍ട്ട്മെന്റില്‍
സി.റ്റി.ഐ ക്ക്
നിയോഗിച്ചിട്ട്
ട്രെയിനിംഗിന് പോകാന്‍
വിസമ്മതിച്ചിട്ടുള്ള
ഇന്‍സ്ട്രക്ടര്‍മാര്‍ക്ക്
ഗ്രേഡും പ്രൊമോഷനും
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത
ആനുകൂല്യങ്ങള്‍
ലഭിച്ചിട്ടുള്ളവരുടെ
പേരുവിവരങ്ങൾ
വിശദമാക്കാമോ?
സ്വകാര്യ
മേഖലയിലും എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ വഴി നിയമനം
2623.
ശ്രീ.സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
മോന്‍സ് ജോസഫ്
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
നവീകരണത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ വഴി
സ്വകാര്യ മേഖലയിലും
ജീവനക്കാരെ
ലഭ്യമാക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
അപ്ഗ്രേഡ്
ചെയ്ത ഐ.ടി.ഐ. കൾ
2624.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ എത്ര
ഐ.ടി.ഐ. കളെ അപ്ഗ്രേഡ്
ചെയ്തിട്ടുണ്ട്;അവ
ഏതെല്ലാം ; പ്രസ്തുത
ഐ.ടി.ഐ. കള്‍ക്ക്
വേണ്ടി അനുവദിച്ച തുക
വ്യകതമാക്കാമോ ;
(ബി)
ഈ
സര്‍ക്കാര്‍ എത്ര
ഐ.ടി.ഐ. കളെ മികവിന്റെ
കേന്ദ്രങ്ങളായി
പ്രഖ്യാപിച്ചിട്ടുണ്ട്;
അവ ഏതെല്ലാം ;
(സി)
ബാക്കിയുളള
ഐ.ടി.ഐ. കളെ മികവിന്റെ
കേന്ദ്രങ്ങളായി
പ്രഖ്യാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ സ്വീകരിച്ച
നടപടി വിശദമാക്കാമോ?
ചാത്തന്നൂര്‍
ഗവണ്മെന്റ് ഐ.ടി.ഐ
2625.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
ഗവണ്മെന്റ്
ഐ.ടി.ഐ.യില്‍ നിലവില്‍
ഏതൊക്കെ ട്രേഡുകളില്‍,
എത്രകുട്ടികള്‍ക്ക്
പഠിക്കുവാന്‍
സൗകര്യമുണ്ട് ;
(ബി)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം പുതിയ
ട്രേഡുകള്‍
അനുവദിച്ചിട്ടുണ്ടോ ;
വിശദാംശം അറിയിക്കുമോ ;
(സി)
കൂടുതല്‍ ട്രേഡുകള്‍
ആരംഭിക്കുവാന്‍ ഇവിടെ
നിലവിലുള്ള അടിസ്ഥാന
സൗകര്യങ്ങള്‍
പര്യാപ്തമാണെന്ന കാര്യം
ശ്രദ്ധിച്ചുവോ ;
(ഡി)
പുതിയ
ട്രേഡുകള്‍
ആരംഭിക്കുവാന്‍
തയ്യാറാകുമോ ;
(ഇ)
പ്രസ്തുത
സ്ഥാപനത്തില്‍
അദ്ധ്യാപക/അദ്ധ്യാപകേതര
ജീവനക്കാരുടെ ഒഴിവുകള്‍
നിലവിലുണ്ടോ ; എങ്കില്‍
ആയത് പരിഹരിക്കുവാന്‍
നടപടി സ്വീകരിക്കുമോ ?
പുറക്കാട്
ഗവ. ITI യ്ക്ക് കെട്ടിടം
2626.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുറക്കാട്
ഗവ. ഐ.റ്റി.ഐ. യ്ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
പുറക്കാട്
ഗ്രാമപഞ്ചായത്ത് സ്ഥലം
വിട്ടുനല്‍കിയ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
പ്രസ്തുത സ്ഥലം
ഏറ്റെടുക്കുന്നതിന്
എന്തെങ്കിലും തടസ്സം
നിലനില്‍ക്കുന്നുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?