കഴിഞ്ഞ
സര്‍ക്കാറിന്റെ
സാമ്പത്തിക ബാധ്യതകള്‍
2174.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാറിന്റെ കാലത്തെ
എത്ര തുകയുടെ
സാമ്പത്തിക ബാധ്യത ഈ
സര്‍ക്കാര്‍ അടച്ചു
തീര്‍ത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
അതിനായി
എത്ര തുക ഈ
സര്‍ക്കാറിന്
കടമെടുക്കേണ്ടി
വന്നിട്ടുണ്ടെന്ന്
വിശദമാക്കാമോ?
സ്റ്റേഡിയത്തിന് ബജറ്റിൽ
വകയിരുത്തിയ തുക
2175.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
വര്‍ഷത്തെ ബജറ്റ്
പ്രസംഗത്തില്‍
ധനകാര്യമന്ത്രി ഇ. എം.
എസ്. സ്റ്റേഡിയത്തിന് 5
കോടി രൂപ
പ്രഖ്യാപിച്ചിരുന്നുവെങ്കിലും
ഇതിനായി ബജറ്റിൽ തുക
വകയിരുത്താന്‍ കഴിയാതെ
വന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
ശമ്പള
കമ്മീഷന്റെ പ്രവര്‍ത്തന
പുരോഗതി
T 2176.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെയും,
അദ്ധ്യാപകരുടെയും
ശമ്പളം എന്ന് മുതലാണ്
പരിഷ്കരിച്ച്
നല്കുവാന്
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കാമോ;
(ബി)
ശമ്പളകമ്മീഷന്റെ
പ്രവര്‍ത്തന കാലാവധി
ഇനിയും ദീര്‍ഘിപ്പിച്ച്
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;എങ്കിൽ
വിശദാംശം നല്‍കാമോ ;
(സി)
ശമ്പള
പരിഷ്കരണം
വെെകുന്നതിനാല്‍
ജീവനക്കാര്ക്ക്ഇടക്കാലാശ്വാസം
നല്കുവാന്
സര്‍ക്കാര്‍
സന്നദ്ധമാകുമോ?
ബഡ്ജറ്റില്‍ വകയിരുത്തിയ
തുക
2177.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷത്തിലെ
ബഡ്ജറ്റില്‍ വൈദ്യുത
പദ്ധതികള്‍ക്കായി
വകയിരുത്തിയ തുക
എത്രയായിരുന്നു; അതില്‍
എത്ര തുക ഇതുവരെ
ചെലവഴിക്കുകയുണ്ടായി;
(ബി)
പെന്‍ഷനും
പലവകയും എന്ന
ധനാഭ്യര്‍ത്ഥനയില്‍
വകയിരുത്തിയ തുക എത്ര;
ഇതുവരെ ചെലവഴിച്ചത്
എത്ര;
(സി)
നഗരവികസനത്തിനായി
വകയിരുത്തിയ തുക എത്ര;
ഇതുവരെ ചെലവഴിച്ച തുക
എത്ര; വ്യക്തമാക്കാമോ?
കോണ്‍ട്രാക്ടര്‍മാര്‍ക്ക്
നല്‍കാനുള്ള തുക
2178.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
നടത്തിയ നിര്‍മ്മാണ
പ്രവൃത്തികളുടെ
ചെലവിനത്തില്‍
സര്‍ക്കാര്‍
കോണ്‍ട്രാക്ടര്‍മാര്‍ക്ക്
ആകെ എത്ര രൂപ
നല്‍കാനുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഏതൊക്കെ
കാലയളവിലെ
പ്രവൃത്തികള്‍ക്കാണ്
കുടിശ്ശികയുള്ളതെന്ന്
വിശദമാക്കാമോ;
(സി)
ഈ
കുടിശ്ശിക എന്നത്തേക്ക്
തീര്‍ത്തു നല്‍കുമെന്ന്
വിശദമാക്കാമോ?
എം.എല്‍.എ-എസ്.ഡി.
ഫണ്ട് വിശദാംശം
T 2179.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തില്‍ 2011
മുതല്‍
എം.എല്‍.എ-എസ്.ഡി.ഫണ്ടിൽ
നിന്നും ഭരണാനുമതി
നല്കിയവ, പ്രവൃത്തി
പൂര്‍ത്തീകരിച്ചവ,
പ്രത്യേകാനുമതി ലഭിച്ചവ
എന്നിവയുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
2011-12,
2012-13, 2013-14,
2014-15 സാമ്പത്തിക
വർഷങ്ങളിൽ
എം.എല്‍.എ-എസ്.ഡി.ഫണ്ടിൽ
നിന്നും ചെലവഴിച്ച തുക,
ലാപ്സായ തുക ഇവയുടെ
വിശദാംശം ലഭ്യമാക്കുമോ;
പി.ഡബ്ല്യു.ഡി.
കരാറുകാര്‍ക്ക്
കൊടുത്തുതീര്‍ക്കാനുള്ള
കുടിശ്ശിക
2180.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകള്‍വഴി
കോണ്‍ട്രാക്ടര്‍മാര്‍ക്ക്
കൊടുത്ത്
തീര്‍ക്കാനുള്ള
തുകയില്‍ 2015
മാര്‍ച്ച് 31 മുൻപായി
എത്ര കോടി കൊടുത്തു
തീര്‍ക്കാമെന്ന്
പ്രതീക്ഷിക്കുന്നു ?
ആസ്തി
വികസന ഫണ്ട്
2181.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിനുപുറമെ ആസ്തി
വികസന ഫണ്ടിന്റെ
വിനിയോഗം മറ്റേതെല്ലാം
സ്ഥാപനങ്ങള്‍
മുഖാന്തിരം
നടപ്പിലാക്കാന്‍
സാധിക്കുമെന്നുള്ള
വിവരം ലഭ്യമാക്കുമോ ;
(ബി)
ജില്ലാ
പഞ്ചായത്ത്, ബ്ലോക്ക്
പഞ്ചായത്ത്,
ഗ്രാമപഞ്ചായത്ത് എന്നീ
തദ്ദേശ സ്ഥാപനങ്ങള്‍
മുഖാന്തിരം ആസ്തി വികസന
ഫണ്ട്
വിനിയോഗിക്കുന്നതിന്
സ്വീകരിക്കേണ്ട
നടപടികള്‍ വിശദമാക്കുമോ
?
ആസ്തി
വികസന ഫണ്ട് വിനിയോഗം
2182.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ടില്‍ നിന്നും
മുന്‍ വര്‍ഷങ്ങളില്‍
തുക അനുവദിച്ച്
ഉത്തരവായിട്ടുള്ളതും
എന്നാല്‍ കരാറുകാര്‍
ഏറ്റെടുക്കാന്‍
സന്നദ്ധത
കാണിക്കാത്തതുമായ
പ്രവൃത്തികള്‍ റദ്ദ്
ചെയ്ത് പുതിയ
പ്രവൃത്തികള്‍ക്കായി
തുക മാറ്റി
നല്കുന്നതിലുള്ള നടപടി
വിശദമാക്കാമോ;
(ബി)
ഇത്തരത്തിലുള്ള
പ്രവൃത്തികള്‍
റദ്ദുചെയ്യുന്നതിനും
പുതിയവ പ്രൊപ്പോസ്
ചെയ്യുന്നതിനും
സമയപരിധിയുണ്ടോ;
വിശദവിവരം
ലഭ്യമാക്കാമോ?
വിവിധ
വികസന പദ്ധതികള്‍ക്കായി
ചെലവഴിക്കപ്പെട്ട തുക
2183.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താഴെപ്പറയുന്ന
പദ്ധതികള്‍ക്ക് 2014-15
സാമ്പത്തിക
വര്‍ഷത്തില്‍ ഇതുവരെ
സംസ്ഥാന ഖജനാവില്‍
നിന്നും എന്ത് തുക വീതം
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
വകയിരുത്തപ്പെട്ട
മൊത്തം തുക
എത്രയായിരുന്നു ; 1.
വിഴിഞ്ഞം തുറമുഖപദ്ധതി
2. സ്മാര്‍ട്ട് സിറ്റി
പദ്ധതി 3. കൊച്ചി
മെട്രോ പദ്ധതി 4.
കണ്ണൂര്‍ വിമാനത്താവളം
5. ദേശീയ ജലപാത 6.
മലയോര വികസന അതോറിറ്റി
(ബി)
മേല്പറഞ്ഞ
വികസന പദ്ധതികള്‍
ഓരോന്നിനു പൂര്‍ണ്ണ
തോതില്‍ കമ്മീഷന്
ചെയ്യുന്നതിന് ഇനിയും
ആവശ്യമായ പദ്ധതി തുക
എത്ര?
സ്വയം
സംരംഭക വികസന മിഷന്
2184.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
കെ.ശിവദാസന്‍ നായര്‍
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എഫ്.സി. യുടെ
നേതൃത്വത്തില്‍ സ്വയം
സംരംഭക വികസന മിഷന്
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
പ്രവര്ത്തനങ്ങളെന്തെല്ലാം;
(സി)
പ്രസ്തുത
മിഷന് സാമ്പത്തിക
സഹായം നല്‍കുന്നത്
ഏതെല്ലാം
മേഖലകളിലുള്ളവര്‍ക്കാണ്
;
(ഡി)
ജനങ്ങളില്‍
സംരംഭക ശീലം
വളര്‍ത്തുവാന്‍
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ് മിഷന്
കൈകൊണ്ടിട്ടുള്ളത് ;
വിശദമാക്കുമോ?
ശമ്പള
പരിഷ്കരണ കമ്മീഷന്
പ്രവര്‍ത്തനത്തിനായുള്ള
ചെലവ്.
2185.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ശമ്പള പരിഷ്കരണ
കമ്മീഷന് ചെയര്‍മാനും
അംഗങ്ങളും നാളിതുവരെ
ശമ്പളം, T.A., D.A.,
മറ്റിനങ്ങള്‍ എന്നിവ
ഉള്‍പ്പെടെ ആകെ എത്ര
തുകവീതം
വാങ്ങിയിട്ടുണ്ട് ;
ഇതിന്റെ വിശദാംശം
ലഭ്യമാക്കാമോ ;
(ബി)
കമ്മീഷനില്‍
ഏതെല്ലാം തസ്തികയിലുള്ള
എത്ര ഉദ്യോഗസ്ഥരെ
നിയമിച്ചു എന്നും
ഓരോരുത്തരും ശമ്പളം,
T.A., D.A.,
മറ്റിനങ്ങള്‍ എന്നിവ
ഉള്‍പ്പെടെ എന്ത് തുക
നാളിതുവരെ
വാങ്ങിയിട്ടുണ്ട് ;
വിശദമാക്കാമോ ;
(സി)
കമ്മീഷന്റെ
പ്രവര്‍ത്തനത്തിനായി
ഏതെല്ലാം
ഇനത്തില്‍പ്പെട്ട എത്ര
വാഹനങ്ങള്‍ നാളിതുവരെ
അനുവദിച്ചിട്ടുണ്ട് ;
ഓരോ
വാഹനത്തിനുവേണ്ടിയും
നാളിതുവരെ ചെലവായ തുക
എത്ര ; വിശദമാക്കുമോ ;
(ഡി)
കമ്മീഷന്റെ
കാലാവധി നീട്ടിയതുമൂലം
എത്രശതമാനം അധികച്ചെലവ്
നേരിടുകയുണ്ടായി ;
കമ്മീഷന് സര്‍ക്കാര്‍
എത്ര ദിവസം
നീട്ടിക്കൊടുത്തിട്ടുണ്ട്
?
ഓവര്‍
ഡ്രാഫ്റ്റ്
2186.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സാമ്പത്തിക വര്‍ഷം
ഇതുവരെ ഓവര്‍
ഡ്രാഫ്റ്റ് ഇനത്തില്‍
ഏതെല്ലാം ദിവസങ്ങളില്‍
എത്ര രൂപയെടുത്തുവെന്ന്
വ്യക്തമാക്കുമോ ;
മൊത്തം എത്ര ദിവസം
ഓവര്‍
ഡ്രാഫ്റ്റിലായിരുന്നെന്ന്
അറിയിക്കുമോ. ;
റവന്യൂ
കമ്മി
2187.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
കമ്മി കുറച്ചുകൊണ്ട്
വരുന്നതിനായി ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
2014
15 വര്‍ഷത്തില്‍ ഇതുവരെ
എത്ര തുക കടമെടുത്തു;
ഏതെല്ലാം എജന്‍സികളില്‍
നിന്നാണ് വായ്പ
എടുത്തത്; വിശമാക്കാമോ;
(സി)
ഇൗ
കാലയളവിലെ നികുതിയേതര
വരുമാനത്തിന്റെ
വിശദാംശം ലഭ്യമാക്കാമോ;
നികുതിയേതര വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനായി
ഇൗ സര്‍ക്കാര്‍
സ്വീകരിച്ച
നടപടികളെന്തെല്ലാം;
വ്യക്തമാക്കാമോ;
ബഡ്ജറ്റില്‍
പ്രതീക്ഷിച്ച
നികുതിയേതര വരുമാനം
എത്ര കോടിയായിരുന്നു;
ഇതുവരെ ലഭിച്ചത് എത്ര
കോടി?
പത്താം
ശമ്പള പരിഷ്കരണം
T 2188.
ശ്രീ.എളമരം
കരീം
,,
വി.ശിവന്‍കുട്ടി
,,
രാജു എബ്രഹാം
,,
എം. ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്താം
ശമ്പള പരിഷ്കരണം നീണ്ടു
പോകുന്നതിന്റെ കാരണം
വെളിപ്പെടുത്താമോ;
(ബി)
അസാധാരണമായ
വിലക്കയറ്റത്തിന്റെയും
ശമ്പള പരിഷ്കരണം
നീണ്ടുപോകുന്നതിന്റെയും
സാഹചര്യത്തില്‍
ഇടക്കാലാശ്വാസം
അനുവദിക്കുവാന്‍
തയ്യാറാകുമോ;
(സി)
അഞ്ചു
വര്‍ഷ തത്വത്തിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും വേതനം
പരഷ്കരിക്കേണ്ടത് ഏത്
തീയതി മുതലാണ്; ശമ്പള
കമ്മീഷന്റെ ടേംസ് ഓഫ്
റഫറന്‍സില്‍
പ്രാബല്യതീയതി
നിര്‍ദ്ദേശിക്കാതിരുന്നത്
എന്തുകൊണ്ടാണ്;
(ഡി)
ശമ്പള
കമ്മീഷന് കാലാവധി 2015
ജൂണ്‍ വരെ
ദീര്ഘിപ്പിച്ച നടപടി,
ജീവനക്കാരെയാകെ
ആശങ്കയിലാക്കിയിട്ടുള്ളതായി
അറിയാമോ; കാലാവധി
വെട്ടിച്ചുരുക്കി,
റിപ്പോര്‍ട്ടു വാങ്ങി
ഉടന്‍ ശമ്പള പരിഷ്കരണം
നടപ്പാക്കാന്‍
തയ്യാറാകുമോ;
(ഇ)
ശമ്പള
പരിഷ്കരണത്തിന് 2015-16
ല്‍ വേണ്ടി വരുന്ന തുക
ബജറ്റില്‍
വകയിരുത്തിയിട്ടുണ്ടോ?
നികുതി
പിരിവ്
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ച പ്രത്യേക
നടപടികൾ
2189.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നികുതി
പിരിവ്
കാര്യക്ഷമമാക്കുന്നതിന്
ഈ സാമ്പത്തിക
വര്‍ഷത്തില്‍ പ്രത്യേക
നടപടികള്‍
സ്വീകരിച്ചിരുന്നെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
തല്‍ഫലമായി
നികുതി പിരിവില്‍
പുരോഗതി
ഉണ്ടായിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
ജീവനക്കാരുടെ കുറവ്
നികുതി പിരിവിനെ
ബാധിച്ചിട്ടുണ്ടോ;
(സി)
വാണിജ്യനികുതി
വകുപ്പില്‍
ജീവനക്കാരുടെ നിലവിലെ
ഒഴിവുകളുടെ വിവരം
തസ്തിക തിരിച്ച്
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
ഒഴിവുകള്‍ രൂപപ്പെട്ടത്
എന്നു മുതലാണെന്ന വിവരം
കൂടിയും ഒഴിവുകള്‍
നികത്തുന്നതിന്
സ്വീകരിച്ച നടപടിയും
വെളിപ്പെടുത്തുമോ?
നികുതി
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനു
നടപടി
2190.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നികുതി
ചോര്‍ച്ച
ഒഴിവാക്കുന്നതിനു
2014-15 വര്‍ഷത്തില്‍
ഇതുവരെ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്
;
(ബി)
ഇ-ഫയലിംഗ്,
ഇ-പേമെന്റ്
സംവിധാനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
ഇൗ കാലയളവില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വ്യക്തമാക്കുമോ ;
(സി)
ചെക്ക്
പോസ്റ്റുകള്‍
ശക്തിപ്പെടുത്തുന്നതിനും
അവിടെ ആധുനിക
ഉപകരണങ്ങള്‍
സ്ഥാപിക്കുന്നതിനും ഇൗ
കാലയളവില്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍
വ്യക്തമാക്കുമോ ;
(ഡി)
സംസ്ഥാനത്ത്
നികുതിയിലൂടെയുള്ള
വരുമാന സാധ്യതയുടെ എത്ര
ശതമാനം നേടിയെടുക്കാന്‍
സാധ്യമായിട്ടുണ്ട് ;
വിശദമാക്കുമോ ?
നികുതി
വര്‍ദ്ധന
2191.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാനത്ത്
എന്തിനെല്ലാം നികുതി
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ ;
(ബി)
ഇതില്‍
ഏതെങ്കിലും നികുതികള്‍
പിന്നീട് ഏതെങ്കിലും
സന്ദര്‍ഭങ്ങളില്‍
കുറച്ചുകൊടുക്കുകയോ,
ഒഴിവാക്കിക്കൊടുക്കുകയോ
ചെയ്തിട്ടുണ്ടോ ;
(സി)
ഉണ്ടെങ്കില്‍
ഇതിന്റെ വിശദാംശം
പ്രത്യേകം വിശദമാക്കാമോ
;
(ഡി)
ഓരോ
പ്രാവശ്യവും
ഉണ്ടായിരുന്ന നികുതി
എത്ര ശതമാനമാണെന്ന്
പ്രത്യേകം വിശദമാക്കാമോ
?
ശമ്പളം
പരിഷ്കരണം
T 2192.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശമ്പള
പരിഷ്കരണ ഉത്തരവ്
പുറപ്പെടുവിക്കുന്നതിന്
കാലതാമസം നേരിടുന്ന
സാഹചര്യത്തില്‍
ജീവനക്കാര്‍
സമരത്തിലാണെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ വിശദാംശം
നല്‍കുമോ ;
(ബി)
2015
മാര്‍ച്ച് 9 മുതല്‍
ജീവനക്കാരുടെ സംഘടനാ
നേതാക്കള്‍
സെക്രട്ടേറിയറ്റിനു
മുന്നില്‍ അനിശ്ചിതകാല
ഉപവാസം നടത്തുവാന്‍
നിശ്ചയിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇക്കാര്യത്തില്‍
ചര്‍ച്ചയിലൂടെ പ്രശ്ന
പരിഹാരം നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
ഇല്ലെങ്കില്‍ വിശദാംശം
നല്‍കുമോ ?
ബജറ്റ്
പ്രഖ്യാപനത്തിലെ
പദ്ധതികള്‍
2193.
ശ്രീ.എളമരം
കരീം
ഡോ.കെ.ടി.ജലീല്‍
ശ്രീ.വി.ചെന്താമരാക്ഷന്
,,
എസ്.ശർമ്മ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പു
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ പ്രഖ്യാപിച്ച
പദ്ധതികളിലും
പരിപാടികളിലും എത്ര
ശതമാനം
പ്രാവര്‍ത്തികമാക്കാന്‍
സാധിച്ചിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ബജറ്റ്
പ്രഖ്യാപനത്തിലെ
പദ്ധതികള്‍ നടപ്പില്‍
വരുത്തുന്നതില്‍
ഇത്രയും കുറഞ്ഞ തോത്
ഇതിനു
മുമ്പുണ്ടായിട്ടില്ലെന്ന
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കുമോ;
(സി)
ബജറ്റ്
പ്രഖ്യാപനത്തിലെ
പദ്ധതികള്‍ക്കും
പരിപാടികള്‍ക്കും
വകയിരുത്തിയ തുകയില്‍
ചുരുങ്ങിയ ശതമാനം
മാത്രം
ചെലവഴിക്കപ്പെട്ടിട്ടും
സംസ്ഥാനം ഇത്രയും
ഉയര്‍ന്ന തോതിലുള്ള
സാമ്പത്തിക
പ്രതിസന്ധിയിലായതെങ്ങനെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രഖ്യാപിത
പദ്ധതികളിലേറെയും
സര്‍ക്കാര്‍
ഉത്തരവുകള്‍
മാത്രമായതിന് കാരണം
വെളിപ്പെടുത്താമോ?
ശമ്പളം
പരിഷ്കരിക്കുന്നതിനുളള
നടപടികള്‍
2194.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും
ശമ്പളം
പരിഷ്കരിക്കുന്നതിനുളള
നടപടികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
കാരുണ്യ
ഹോം പദ്ധതി
2195.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രോഗികള്‍ക്കും
അവരുടെ
ബന്ധുക്കള്‍ക്കും
കുറഞ്ഞ ചെലവില്‍ താമസ
സൗകര്യം
ലഭ്യമാക്കുന്നതിനായി
കാരുണ്യ ഹോം പദ്ധതി
നടപ്പാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ആശുപത്രികളോടനുബന്ധിച്ച്
സ്ഥലമോ കെട്ടിടമോ
ലഭ്യമാക്കുവാനും താമസ
സൗകര്യം
ഏര്‍പ്പെടുത്തുവാനും
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
കേന്ദ്ര
ബജറ്റ്
2196.
പ്രൊഫ.സി.രവീന്ദ്രനാഥ്
,,
പി.ടി.എ. റഹീം
,,
പുരുഷന് കടലുണ്ടി
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രബജറ്റ്
സംസ്ഥാനത്തിന്റെ
സാമ്പത്തിക മേഖലയില്‍
ഏതെല്ലാം തരത്തില്‍
ബാധിക്കുമെന്ന് അവലോകനം
നടത്തിയിട്ടുണ്ടോ;എങ്കിൽ
വിശദമാക്കാമോ;
(ബി)
സേവന
നികുതിയില്‍ വരുത്തിയ
രണ്ടു ശതമാനം വര്‍ദ്ധന
സംസ്ഥാനത്തിന്
പ്രതികൂലമായി
ബാധിക്കുമോ;
(സി)
കേന്ദ്രബജറ്റ്
പാസാകുന്നതോടു കൂടി
കേന്ദ്ര പദ്ധതി
വിഹിതത്തില്‍ വന്‍
കുറവുണ്ടാകുമോ
;വ്യക്തമാക്കുമോ ;
(ഡി)
സംസ്ഥാനത്തിനുള്ള
നികുതി വിഹിതത്തില്‍,
ഏതെല്ലാം ഇനങ്ങളില്‍
എത്ര ശതമാനം വര്‍ദ്ധന
പ്രതീക്ഷിക്കുന്നു;
മുന്‍വര്‍ഷം
ലഭിച്ചതിന്റെ എത്ര
ശതമാനം
വര്‍ദ്ധനയാണിത്;വ്യക്തമാക്കാമോ
?
അനധികൃത
ചിട്ടി കമ്പനികള്‍
T 2197.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
അനുമതി കൂടാതെ സ്വകാര്യ
വ്യക്തികളും കമ്പനികളും
ചിട്ടികള്‍
നടത്തുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ചിട്ടി സ്ഥാപനങ്ങള്‍
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
അനധികൃതമായി
നടത്തിയിരുന്ന എത്ര
ചിട്ടി കമ്പനികള്‍
സംസ്ഥാനത്തുണ്ടായിരുന്നെന്നും
ഇത്തരം സ്ഥാപനങ്ങള്‍
വീണ്ടും തുടങ്ങുന്നത്
നിയന്ത്രിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്നും
വിശദമാക്കുമോ?
സംസ്ഥാന
ഗവണ്മെന്റിന്റെ
ആസ്തി-ബാധ്യത .
2198.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വര്‍ഷം
സംസ്ഥാന ഗവണ്മെന്റ്
കൊടുത്തു തീര്‍ക്കേണ്ട
മൊത്തം ബാധ്യതകളെ
സംബന്ധിച്ച്
വിശദമാക്കാമോ;
(ബി)
പി.ഡബ്ല്യു.ഡി.
കോണ്‍ട്രാക്ടര്‍മാര്‍,
ജലവിഭവ വകുപ്പിലെ
കോണ്‍ട്രാക്ടര്‍മാര്‍,
സാമൂഹ്യസുരക്ഷാ
പെന്‍ഷനുകള്‍, സിവില്‍
സപ്ലൈസ്
കോര്പ്പറേഷന്,
ലാന്‍ഡ് അക്വിസിഷന്‍
തുടങ്ങീ എന്തെല്ലാം
ഇനങ്ങളില്‍ എന്തു തുക
വീതം ഇപ്പോള്‍ കൊടുത്തു
തീര്‍ക്കാനായി ബാക്കി
നില്പുണ്ട്;
ഇവയ്ക്കെല്ലാമായി
ഇപ്പോള്‍ ട്രഷറിയില്‍
എത്ര തുക
മിച്ചമുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാരിന്റെ
ബാധ്യതകള്‍ 2015
മാര്‍ച്ച് 31 ന്
മുന്‍പായി കൊടുത്ത്
തീര്‍ക്കാമെന്ന്
കരുതുന്നുണ്ടോ; 2015
മാര്‍ച്ച്
പിന്നിടുമ്പോള്‍
കടബാധ്യതകള്‍ മൊത്തം
എത്ര കോടിയായി ഉയരും; ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
സംസ്ഥാനത്തിന്റെ
ചരിത്രത്തിലുടനീളമുള്ള
കടബാധ്യത മൊത്തം
എത്രയായിരുന്നു?
തലശ്ശേരി
എം.എല്‍.എ. ആസ്തി വികസന
ഫണ്ടില്‍ നിന്നും
നിര്‍ദ്ദേശിച്ച
പ്രവൃത്തികള്‍
2199.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2012,
2012-2013, 2013-2014,
സാമ്പത്തിക
വര്‍ഷങ്ങളിലെ തലശ്ശേരി
എം.എല്‍.എ. ആസ്തി വികസന
ഫണ്ടില്‍ നിന്നും
നിര്‍ദ്ദേശിച്ച
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ധനകാര്യവകുപ്പ്
അംഗീകാരം നല്‍കിയെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ധനവകുപ്പ് അംഗീകാരം
നല്‍കിയില്ലെന്നും
ആയതിന്റെ കാരണവും
വിശദമാക്കാമോ?
നബാര്‍ഡ്
വായ്പാ പദ്ധതി
2200.
ശ്രീ.സി.പി.മുഹമ്മദ്
,,
കെ.ശിവദാസന്‍ നായര്‍
,,
പാലോട് രവി
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-2015
സാമ്പത്തിക വര്‍ഷം
നബാര്‍ഡ് വായ്പാ പദ്ധതി
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
എന്തു തുകയാണ്
വായ്പയായി
നല്‍കുന്നത്;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തേക്കാള്‍ എത്ര
ശതമാനം കൂടുതലാണ്
അനുദിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
ഏതെല്ലാം
മേഖലകളില്‍
വിനിയോഗിക്കുവാനാണ്
വായ്പ അനുവദിച്ചതെന്നു
വ്യക്തമാക്കാമോ?
ബഡ്ജറ്റ്
നിര്‍ദ്ദേശങ്ങള്‍
2201.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ
അവതരിപ്പിച്ച ബഡ്ജറ്റ്
പ്രസംഗങ്ങളിലെ എല്ലാ
നിര്‍ദ്ദേശങ്ങളും
പൂര്‍ണ്ണമായും
നടപ്പില്‍
വരുത്തിയിട്ടുണ്ടോ;
(ബി)
ഏതെല്ലാം
വകുപ്പുകളിലെ ഏതെല്ലാം
ബഡ്ജറ്റ്
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കാന്‍
അവശേഷിക്കുന്നുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
കഴിഞ്ഞ
മൂന്ന് സാമ്പത്തിക
വര്‍ഷങ്ങളില്‍
ബഡ്ജറ്റില്‍
വകയിരുത്തപ്പെട്ട
ഏതെല്ലാം
പദ്ധതികള്‍ക്കു എത്ര
വീതം തുകകളാണ്
ചെലവഴിക്കപ്പെടാതിരുന്നതെന്ന്
വകുപ്പടിസ്ഥാനത്തില്‍
വെളിപ്പെടുത്താമോ;
(ഡി)
ബഡ്ജറ്റുകളിലെ
മുന്‍ഗണനാ
പരിപാടികള്‍ക്ക്
വകയിരുത്തിയ തുകകളില്‍
ഈ വര്‍ഷം ഇതുവരെ ചെലവ്
വന്നിട്ടില്ലാത്തവ
ഏതൊക്കെയായിരുന്നു;
വിശദമാക്കാമോ?
ഓണ്‍ലെെന്‍
വ്യാപാരം
2202.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
വര്‍ദ്ധിച്ചുവരുന്ന
ഓണ്‍ലെെന്‍ വ്യാപാരത്തെ
കുറിച്ച് പഠനം
നടത്തിയിട്ടുണ്ടോ ;
വിശദമാക്കാമോ;
(ബി)
ഓണ്‍ലെെന്‍
വ്യാപാരത്തിലൂടെ
എന്തുമാത്രം നികുതിയാണ്
സര്‍ക്കാരിന്
ലഭിച്ചിട്ടുളളത്;
ബാലുശ്ശേരി
താലൂക്ക് ആശുപത്രിക്ക്
തസ്തികകള്‍
2203.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിൽ ബാലുശ്ശേരി
താലൂക്ക് ആശുപത്രി
പ്രഖ്യാപിക്കപ്പെട്ടെങ്കിലും
ആവശ്യത്തിന് തസ്തികകള്‍
അനുവദിക്കാത്തതു കാരണം
ആശുപത്രി
പ്രവര്‍ത്തിക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ആശുപത്രിക്കാവശ്യമുള്ള
തസ്തികകള്‍
അനുവദിക്കുന്നതിന്
വേണ്ടി ആരോഗ്യ വകുപ്പ്
ശൂപാര്‍ശകള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
ബാലുശ്ശേരി
താലൂക്ക് ആശുപത്രിയില്‍
ഏതെല്ലാം തസ്തികകളില്‍
എത്ര വീതം ജീവനക്കാരെ
അനുവദിച്ചിട്ടുണ്ട്;
(ഡി)
താലൂക്ക്
ആശുപത്രിയായി
പ്രവര്‍ത്തിക്കുന്നതിന്
ഏതെല്ലാം തസ്തികകളിൽ
എത്ര വീതം ജീവനക്കാരെ
അനുവദിക്കാനാണ്
ആവശ്യപ്പെട്ടിട്ടുള്ളത്;
(ഇ)
പുതിയ
തസ്തികകള്‍
അനുവദിക്കുന്നതിന്
പ്രതിമാസം എത്ര തുക
അധിക ബാധ്യത
ഉണ്ടാകുമെന്ന്
അറിയിക്കാമോ?
സാമ്പത്തിക
പ്രതിസന്ധി
2204.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിസര്‍വ്വ് ബാങ്കില്‍
നിന്നും 2014-15
സാമ്പത്തിക വര്‍ഷം എത്ര
തുക ഓവര്‍ ഡ്രാഫ്റ്റ്
ഇനത്തില്‍ നാളിതുവരെ
എടുക്കുകയുണ്ടായി;
(ബി)
2014-15
സാമ്പത്തിക വര്‍ഷം
നാളിതുവരെ ഓരോ
വകുപ്പുകളില്‍ നിന്നും
പിരിഞ്ഞു കിട്ടാനുള്ള
തുക എത്ര; വകുപ്പുകള്‍
തിരിച്ചു
വ്യക്തമാക്കുമോ;
(സി)
കോടിക്കണക്കിന്
തുക സര്‍ക്കാര്‍
വകുപ്പുകള്‍ തന്നെ
കുടിശ്ശികയിനത്തില്‍
നല്‍കാതിരിക്കുന്നത്
പരിഹരിക്കുവാനും
സമയബന്ധിതമായി ആയതു
പിരിച്ചെടുക്കുവാനും
ധനകാര്യവകുപ്പ് എന്തു
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ബഡ്ജറ്റിലെ
പദ്ധതികള്‍
2205.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷത്തിലെ
ബഡ്ജറ്റിലെ എത്ര
പദ്ധതികള്‍
പൂര്‍ണ്ണമായും
നടപ്പാക്കി; ഭാഗികമായി
എത്ര പദ്ധതികള്‍
നടപ്പിലാക്കി;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
നടപ്പിലാക്കിയ
ഓരോ പദ്ധതിയുടെയും
പ്രവര്‍ത്തനപുരോഗതി
വ്യക്തമാക്കാമോ?
സാമ്പത്തിക
പ്രതിസന്ധി-സര്‍ക്കാര്‍
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
ചെലവുകള്‍ക്കായി
കടമെടുക്കല്‍
2206.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
നടപ്പുവര്‍ഷം (2014
-15) സര്‍ക്കാര്‍
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
ചെലവുകള്‍ക്കായി
കടമെടുക്കല്‍ പരിധി
എത്രയാക്കിയിട്ടുണ്ടെന്നും
ഇതില്‍ എത്ര തുകയുടെ
കടമെടുപ്പ് 2015
ഫെബ്രുവരി 28 വരെ
നടത്തി എന്നും
വ്യക്തമാക്കുമോ;
(ബി)
കടമെടുക്കല്‍
കുറയ്ക്കുന്നതിന് 2014-
15 സാമ്പത്തിക വര്‍ഷം
നികുതി നിര്‍ണ്ണയത്തിലെ
അപാകതകള്‍ എന്തൊക്കെ
വകുപ്പിന്റെ ഇന്റേണല്‍
ഓഡിറ്റ് വിഭാഗവും,
അക്കൗണ്ടന്റ് ജനറലും
ചൂണ്ടിക്കാട്ടിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇതില്‍
ഏതെല്ലാം കാര്യങ്ങള്‍
നടപ്പിലാക്കി എന്നും
ഇതു വഴിയുണ്ടായ നേട്ടം
എന്താണ് എന്നും
വ്യക്തമാക്കുമോ;
(ഡി)
ഏതെല്ലാം ക്ഷേമനിധി
ബോര്‍ഡുകളില്‍
നിന്നും2015 ഫെബ്രുവരി
28 വരെ എത്ര തുക വീതം
കടമെടുത്തുവെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇത്തരത്തില്‍
ക്ഷേമനിധി
ബോര്‍ഡുകളില്‍ നിന്നും
കടമെടുക്കുന്നതുമൂലം
പ്രസ്തുത
ബോര്‍ഡുകള്‍ക്ക് വന്‍
സാമ്പത്തിക നഷ്ടം
സംഭവിക്കുന്നു എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(എഫ്)
ധനസ്ഥിതിയെ
കുറിച്ച് സര്‍ക്കാര്‍
ധവളപത്രം ഇറക്കാന്‍
അടിയന്തര നടപടികള്‍
സ്ഥീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
വകുപ്പുകള്‍
ചെലവഴിച്ച തുക
2207.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വര്‍ഷത്തില്‍
ബഡ്ജറ്റില്‍
വകയിരുത്തപ്പെട്ട
തുകയുടെ എത്രശതമാനം
നാളിതു വരെ ഓരോ
വകുപ്പും ചെലവഴിച്ചു
എന്ന് വ്യക്തമാക്കുമോ
;
(ബി)
അന്‍പത്
ശതമാനത്തില്‍ താഴെ
പദ്ധതി വിഹിതം
ചെലവഴിച്ച വകുപ്പുകള്‍
ഏതെല്ലാം ;
വിശദമാക്കുമോ ?
നബാര്‍ഡിന്റെ
സാമ്പത്തിക സഹായത്തോടെ
നടപ്പിലാക്കാന്‍
തീരുമാനിച്ച പദ്ധതികൾ
2208.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡിന്റെ
സാമ്പത്തിക സഹായത്തോടെ
2014 - 15 സാമ്പത്തിക
വര്‍ഷത്തില്‍
സംസ്ഥാനത്ത്നടപ്പിലാക്കാൻ
തീരുമാനിച്ച
പദ്ധതികളില്‍ ഇനിയും
നടപ്പിലാക്കിയിട്ടില്ലാത്തവ
ഏതൊക്കെയാണ്;
(ബി)
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടും
ഇനിയും
നടപ്പിലാക്കിയിട്ടില്ലാത്ത
പദ്ധതികളുടെ ആകെ തുക
എത്ര?
ഡെപ്പോസിറ്റ്
വര്‍ക്കുകള്‍ക്ക് എല്‍.സി
2209.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്യൂരിറ്റി
തുക ട്രഷറികളില്‍
ഡെപ്പോസിറ്റ്
ചെയ്തിട്ടും
വര്‍ക്കുകള്‍ക്ക്
ലെറ്റര്‍ ഓഫ് ക്രഡിറ്റ്
നല്കുവാന് മാസങ്ങളുടെ
കാലതാമസം വരുന്നുണ്ടോ ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ?
പൊതുമരാമത്ത്,
ജലവിഭവ വകുപ്പുകളിലെ
കരാറുകാര്ക്ക്നല്കാനുള്ള
കുടിശ്ശിക
2210.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്,
ജലവിഭവ വകുപ്പുകളിലെ
കരാറുകാര്‍ക്ക് എത്ര
രൂപയാണ് കുടിശ്ശികയായി
നല്കാനുള്ളതെന്നും
എന്നുമുതലുള്ള
കുടിശ്ശികയാണ്
നല്കാനുള്ളതെന്നും
അറിയിയ്ക്കുമോ;
എങ്കില്‍ വിശദമാക്കാമോ
?
സര്‍വ്വീസില്‍
നിന്നും വിരമിക്കുന്ന
ജീവനക്കാർ
2211.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015 മാര്‍ച്ച് 31ന്
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിന്നും
വിരമിക്കുന്ന
ജീവനക്കാരുടെയും
അധ്യാപകരുടെയും എണ്ണം
വെളിപ്പെടുത്തുമോ;
(ബി)
അവര്‍ക്ക്
കൊടുത്തു തീര്‍ക്കേണ്ട
ഗ്രാറ്റവിറ്റി
മറ്റാനുകൂല്യങ്ങള്‍
എന്നിവ എത്ര എന്നും
വ്യക്തമാക്കാമോ?
പൂര്‍ണ്ണമായും
വിനിയോഗിക്കാന്‍
സാധിക്കാതിരുന്ന
കേന്ദ്രസര്‍ക്കാർ ഫണ്ടുകൾ
2212.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനദണ്ഡങ്ങള്‍
പാലിക്കാത്തതുമൂലവും
തുക കൃത്യസമയത്ത്
ചെലവഴിക്കാത്തതുമൂലവും
കേന്ദ്ര സര്‍ക്കാരില്‍
നിന്നുള്ള എന്തെല്ലാം
ഫണ്ടുകളാണ് 2011-12
സാമ്പത്തിക വര്‍ഷത്തിൽ
സംസ്ഥാനത്തിന്
നഷ്ടമായിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ബി)
2011-12,
2012-13, 2013-14
സാമ്പത്തിക
വര്‍ഷങ്ങളില്‍ കേന്ദ്ര
സര്‍ക്കാരിന്റെ
ഏതെല്ലാം പദ്ധതികള്‍
പ്രകാരമുള്ള ഫണ്ടുകളാണ്
പൂര്‍ണ്ണമായും
വിനിയോഗിക്കാന്‍
സാധിക്കാതിരുന്നതെന്ന്
വിശദമാക്കുമോ ;
അനുവദനീയമായ ഫണ്ടിന്റെ
എത്ര ശതമാനം വീതം
യഥാര്‍ത്ഥത്തില്‍
ചെലവഴിക്കാന്‍ സാധിച്ചു
?
സര്‍ക്കാരിന്റെ
നിത്യ നിദാന
ചെലവുകള്ക്ക്കടമെടുത്ത
തുക
2213.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഓരോ
സാമ്പത്തിക വര്‍ഷവും
കടം എടുത്ത തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
2014
ഏപ്രില്‍ ഒന്നു മുതല്‍
നാളിതുവരെ എടുത്ത കടം
ഏതൊക്കെ
സ്രോതസ്സുകളില്‍
നിന്നാണെന്ന്
വിശദമാക്കാമോ;
(സി)
കടമെടുത്ത
തുക നിത്യ നിദാന
ചെലവുകള്‍ക്ക്
ഉപയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ?
കരാറുകാര്‍ക്ക്
ലഭിക്കാനുളള കുടിശ്ശിക
2214.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടെണ്ടര്‍ ചെയ്ത പല
പ്രവൃത്തികളും
ഏറ്റെടുക്കുവാന്‍
കരാറുകാര്‍
തയ്യാറാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കരാറുകാര്‍ക്ക്
ലഭിക്കാനുളള ഭീമമായ
കുടിശ്ശികയാണോ ഇതിന്
കാരണമെന്ന്
വ്യക്തമാക്കാമോ ;
(സി)
കുടിശ്ശിക എന്നത്തേക്ക്
കൊടുത്ത്
തീര്‍ക്കുമെന്ന്
വിശദമാക്കാമോ?
തദ്ദേശസ്വയംഭരണ
വകുപ്പിന്അനുവദിച്ച തുക
2215.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പിന് കഴിഞ്ഞ 4
വര്‍ഷമായി അനുവദിച്ച
തുക വര്‍ഷം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
ഓരോ
വര്‍ഷവുമുള്ള
വളര്‍ച്ചാനിരക്ക്
എത്രയെന്ന്
വിശദമാക്കാമോ?
ഫുഡ്ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ടിലെ
ജീവനക്കാരുടെ
ശമ്പളപരിഷ്ക്കരണം
2216.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാര്‍ക്കും
അദ്ധ്യാപകര്‍ക്കും
അനുവദിക്കുന്ന ശമ്പള
പരിഷ്ക്കരണം
ഫുഡ്ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ടിലെ
ജീവനക്കാര്‍ക്കും
അനുവദിക്കാറുണ്ടോ ;
(ബി)
1986
മുതല്‍ നിയമിതരായ
ഫുഡ്ക്രാഫ്റ്റിലെ
പാര്‍ട്ട്ടൈം
ഇന്‍സ്ട്രക്ടര്‍മാര്‍ക്ക്
ഫുള്‍ടൈം ആയതിനുശേഷവും
കഴിഞ്ഞ ശമ്പള
പരിഷ്ക്കരണം വരെയുള്ള
എല്ലാ ശമ്പള
പരിഷ്ക്കരണവും
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ ;
(സി)
21.8.2013-ല്‍
ഫുഡ്ക്രാഫ്റ്റില്
അനുവദിച്ച ശമ്പള
പരിഷ്ക്കരണം ഈ
വിഭാഗക്കാര്‍ക്ക്
നല്കാതിരുന്നതിന്റെ
കാരണം വ്യക്തമാക്കുമോ ;
(ഡി)
ഈ
വിഭാഗക്കാര്‍ക്കു കൂടി
ശമ്പള
പരിഷ്ക്കരണത്തിന്റെ
ആനുകൂല്യം
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ ?
സംസ്ഥാനത്തിന്റെ
പൊതുകടം
2217.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
4 വര്‍ഷമായി സംസ്ഥാന
പൊതു കടത്തിന്റെ
വളര്‍ച്ചാനിരക്ക് എത്ര
എന്ന് വിശദമാക്കാമോ?
വായനശാലകള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
2218.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രന്ഥശാലാ
സംഘത്തിന്റെ
അംഗീകാരമുളള
വായനശാലകള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നിയോജക മണ്ഡലം ആസ്തി
വികസന പദ്ധതിയില്‍
ഭരണാനുമതി
ലഭ്യമാക്കാന്‍ നിലവില്‍
വ്യവസ്ഥയുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ആയത് ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
നികുതിയിനത്തില്‍
പിരിച്ചെടുത്ത തുക
2219.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2006
മുതല്‍ 2011 വരെ
നികുതിയിനത്തില്‍
പിരിച്ചെടുത്ത തുകയുടെ
കണക്ക് വര്‍ഷം തിരിച്ച്
ലഭ്യമാക്കുമോ ?
ധനകാര്യവകുപ്പിന്റെ
പ്രത്യേക അനുമതിയിലൂടെ
നടപ്പാക്കിയ പദ്ധതികള്‍
2220.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ-എസ്.ഡി
എഫ് ഉപയോഗിച്ച് 2014-15
വര്‍ഷത്തില്‍
ധനകാര്യവകുപ്പിന്റെ
പ്രത്യേക അനുമതിയിലൂടെ
സംസ്ഥാനത്ത് വിവിധ
ജില്ലകളില്‍
നടപ്പാക്കിയ പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ; ഈ
പദ്ധതികള്‍ ജില്ല
തിരിച്ച് വിശദമാക്കുമോ?
മൂര്‍ക്കാട്ടില്‍പടി
പമ്പ് ഹൗസ് റോഡിന്റെ
നിര്‍മ്മാണം
2221.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജകമണ്ഡലത്തിലെ
PMGSY പദ്ധതി പ്രകാരം
നടപ്പിലാക്കുന്ന
മൂര്‍ക്കാട്ടില്‍പടി
പമ്പ് ഹൗസ് റോഡിന്റെ
നിര്‍മ്മാണ
അനിശ്ചിതാവസ്ഥയെ
തുടര്‍ന്ന് ധനകാര്യ
വകുപ്പില്‍
നിലനില്‍ക്കുന്ന
90153/Fin/Dev/14 ഫയല്‍
തീരുമാനം വൈകുന്നതിന്റെ
കാരണം വ്യക്തമാക്കാമോ ;
(ബി)
ഈ
വര്‍ക്ക് ടെര്‍മിനേറ്റ്
ചെയ്ത് കിട്ടുന്നതിന്
ധനകാര്യ വകുപ്പ് നടപടി
സ്വീകരിക്കുമോ ;
(സി)
ഈ
വര്‍ക്ക് സംബന്ധിച്ച്
സി.റ്റി.ഇ.
പിരശോധനയ്ക്ക് ഉണ്ടായ
കാലതാമസം
വ്യക്തമാക്കാമോ;
സി.റ്റി.ഇ. എത്ര ദിവസം
ഈ ഫയല്‍ കൈവശം
വച്ചിരുന്നു ;
സി.റ്റി.ഇ.
റിപ്പോര്‍ട്ട്
കിട്ടിയിട്ടുണ്ടെങ്കില്‍
ആയതിന്റെ കോപ്പി
ലഭ്യമാക്കാമോ ?
2012-15
കാലയളവിൽ തകർന്ന ചിട്ടി
കമ്പനികൾ
2222.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13,
2013-14, 2014-15
സാമ്പത്തിക
വര്‍ഷത്തില്‍ ഇതുവരെയും
കേരളത്തില്‍ എത്ര
ചിട്ടി കമ്പനികളാണ്
തകര്‍ന്നതെന്ന്
അറിയിക്കുമോ;
(ബി)
ഇവയില്‍
നിക്ഷേപം നടത്തിയ
ജനങ്ങള്‍ക്ക് എത്ര
രൂപയാണ്
നഷ്ടപ്പെട്ടതെന്ന്
വ്യക്തമാക്കാമോ;
(സി)
ചിട്ടി കമ്പനികൾ
തകർന്നത് മൂലം
ജനങ്ങള്‍ക്ക് നഷ്ടപെട്ട
പണം തിരികെ
ലഭിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
2013-14,
2014-15 വര്‍ഷങ്ങളില്‍
എം.എല്‍.എ. മാരുടെ ആസ്തി
വികസന സ്കീം
2223.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14,
2014-15 വര്‍ഷങ്ങളില്‍
എം.എല്‍.എ. മാരുടെ
ആസ്തി വികസന സ്കീം )
പ്രകാരം എം.എല്‍.എ.
മാര്‍ നിര്‍ദ്ദേശിച്ച
പ്രവൃത്തികള്‍ക്ക്
(കെട്ടിടങ്ങള്‍)
ധനകാര്യ വകുപ്പ്
ഭരണപരമായ ആവശ്യകത
ആരാഞ്ഞ് Financial
Concurrence
നല്കാതിരുന്നിട്ടുണ്ടോ;
; എങ്കിൽ ഏതെല്ലാം
എം.എല്‍.എ. മാര്‍
നിര്‍ദ്ദേശിച്ച
പ്രവൃത്തികള്‍ക്കാണ്
Concurrence
നല്‍കാതിരുന്നത്;
(ബി)
ഏതെങ്കിലും
എം.എല്‍.എ. മാര്‍
നിര്‍ദ്ദേശിച്ച
പ്രവൃത്തികള്‍ക്ക്
(കെട്ടിടങ്ങള്‍)
ഭരണപരമായ ആവശ്യകത
ആരായാതെ Financial
Concurrence
നല്‍കിയിട്ടുണ്ടോ;എങ്കിൽ
ഏതെല്ലാം എം.എല്‍.എ.
മാര്‍ നിര്‍ദ്ദേശിച്ച
പ്രവൃത്തികള്‍ക്കാണ്
concurrence
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ആസ്തി
വികസന സ്കീം സംബന്ധിച്ച
സര്‍ക്കാര്‍
ഉത്തരവുകളില്‍
പ്രവൃത്തികളുടെ
ഭരണപരമായ ആവശ്യകത
സംബന്ധിച്ച വിശദീകരണം
എസ്റ്റിമേറ്റുകളോടൊപ്പം
സമര്‍പ്പിക്കണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ഇപ്രകാരം ക്വറി ഇട്ട്
പ്രവര്‍ത്തികള്‍ക്ക്
Financial Concurrence
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(ഇ)
Financial
Concurrence നല്‍കാതെ
എസ്റ്റിമേറ്റുകള്‍
മടക്കുന്ന ധനകാര്യ
വകുപ്പ് ആ കാര്യം
പ്രവൃത്തികള്‍
നിര്‍ദ്ദേശിച്ച
എം.എല്‍.എ. മാരെ
അറിയിക്കാറുണ്ടോ;
എങ്കിൽ ഏതെല്ലാം
എം.എല്‍.എ. മാരെ
അറിയിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
2014-15
സാമ്പത്തിക വര്‍ഷത്തെ
നികുതി വരുമാനം
2224.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
വര്‍ഷം നികുതി പിരിവിലെ
വളര്‍ച്ച എത്ര
ശതമാനമായിരുന്നു ; ഇത്
തൊട്ടു മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് കൂടുതലാണോ;
കുറവാണോ; എത്രയെന്ന്
വ്യക്തമാക്കാമോ ;
(ബി)
2015
മാര്‍ച്ച് മാസത്തിലെ
ഭാരിച്ച ചെലവ്
നേരിടുന്നതിനായി
എന്തെല്ലാം വിഭവ
സമാഹരണത്തിനാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
2013-14
വര്‍ഷം പൊതുവിപണിയില്‍
നിന്ന് എത്ര തുക കടം
എടുത്തു; 2014-15
വര്‍ഷം കടമെടുക്കാവുന്ന
തുകയുടെ പരിധി
എത്രയാണ്; അതിൽ
നാളിതുവരെ എത്ര തുക
കടമെടുത്തു;
(ഡി)
ഈ
സാമ്പത്തിക വര്‍ഷം
28-2-2015 വരെ വിവിധ
ഇനങ്ങളിലെ ചെലവ് എത്ര;
ഹെഡ് അടിസ്ഥാനത്തില്‍
വിശദാംശം ലഭ്യമാക്കാമോ?
2015-16
ലെ പദ്ധതി അടങ്കല്‍
2225.
ശ്രീ.എം.എ.ബേബി
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.കെ.രാധാകൃഷ്ണന്
,,
പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രവിഹിതം
ലഭ്യമാകുന്നതിനനുസരിച്ചാണോ
2015-16 ലെ പദ്ധതി
അടങ്കല്‍
നിശ്ചയിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
2015-16
വര്‍ഷത്തേയ്ക്കുള്ള
സംസ്ഥാന പദ്ധതി
അടങ്കല്‍
എത്രയായിട്ടാണ്
നിശ്ചയിച്ചിട്ടുള്ളത്;
ഇപ്രകാരം
നിശ്ചയിച്ചതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാന
പദ്ധതി അടങ്കലില്‍
കേന്ദ്രത്തില്‍
നിന്നുള്ള കേന്ദ്ര
വിഹിതം എത്രയാണ്
പ്രതീക്ഷിച്ചത്; ഇത്
കേന്ദ്രം
അംഗീകരിച്ചിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
പദ്ധതി
നിര്‍വ്വഹണത്തിന്
ആവശ്യമായ തുക ഏത്
രീതിയില്‍
കണ്ടെത്താമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ഇ)
2014-15
വര്‍ഷത്തെ പദ്ധതി
അടങ്കല്‍
എത്രയായിട്ടായിരുന്നു
നിശ്ചയിച്ചിരുന്നത്;
ഇത് ഉദ്ദേശിച്ച
രീതിയില്‍
പൂര്‍ത്തീകരിക്കുന്നതിന്
വിഭവ സമാഹരണത്തിന്
സാദ്ധ്യമായിട്ടുണ്ടോ?
സര്‍ക്കുലര്‍
നം.52/2014/ധന,
31.05.2014 പ്രകാരമുള്ള
ആനുകൂല്യം
2226.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
31.05.2014
ലെ 52/2014/ധന.
നം.സര്‍ക്കുലര്‍
പ്രകാരമുള്ള ആനുകൂല്യം
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ലഭ്യമാക്കുന്നതിന്
സ്റ്റേറ്റ് ബാങ്ക് ഓഫ്
ഇന്ത്യ ഉള്‍പ്പെടെയുള്ള
ധനകാര്യ സ്ഥാപനങ്ങള്‍
തയ്യാറാകാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉത്തരവ് പ്രകാരമുള്ള
ആനുകൂല്യം
ലഭ്യമാക്കാന്‍ ധനകാര്യ
സ്ഥാപനങ്ങള്‍ക്ക്
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കാമോ?
സംയോജിത
ചെക്ക് പോസ്റ്റ്
2227.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.സി.
ജോര്‍ജ്
,,
എം.വി.ശ്രേയാംസ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സംയോജിത ചെക്ക്
പോസ്റ്റ്
ആരംഭിയ്ക്കുന്നത്
സംബന്ധിച്ച തീരുമാനം
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് പഠനം
നടത്തുന്നതിന്
നിയോഗിച്ച കമ്മിറ്റി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
സംയോജിത
ചെക്ക് പോസ്റ്റുകള്‍
ആരംഭിയ്ക്കുന്നതുവഴി
സര്‍ക്കാരിനുണ്ടാകുന്ന
നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
തോംസണ്‍
ഗ്രൂപ്പിനും ശ്രീധരീയം
ഗ്രൂപ്പിനുമുളള
നികുതിയിളവ്
2228.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബ്രോയിലര്‍കോഴി
ഡീലര്‍മാരായ തോംസണ്‍
ഗ്രൂപ്പിനും ശ്രീധരീയം
ഗ്രൂപ്പിനും 2010ന്
ശേഷം നികുതിയിളവ്
നല്‍കിയിട്ടുണ്ടോ ;
(ബി)
എങ്കില്‍
എപ്പോഴൊക്കെയാണ്
നികുതിയിളവ്
നല്‍കിയിട്ടുള്ളതെന്നും
നികുതി ഇളവ്
നല്‍കിയിട്ടുള്ളതിന്റെ
ഉത്തരവുകളുടെ കോപ്പിയും
ലഭ്യമാക്കാമോ ?
വ്യാപാരി
ക്ഷേമപെന്ഷന്
2229.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യാപാരികള്‍ക്കുള്ള
ക്ഷേമപെന്ഷന് ഏത്
മാസം വരെ വിതരണം
ചെയ്തിട്ടുണ്ട് എന്ന്
വിശദമാക്കാമോ ;
(ബി)
കുടിശ്ശികയുള്ള
തുക എന്നേയ്ക്ക് വിതരണം
ചെയ്യാന്‍ കഴിയും എന്ന്
വിശദമാക്കാമോ ?
സെയില്‍സ്
ടാക്സ് ചെക്ക്
പോസ്റ്റുകള്‍
2230.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനതിര്ത്തികളില്
ഇപ്പോള്‍ എത്ര
സെയില്‍സ് ടാക്സ്
ചെക്ക് പോസ്റ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ട്രഷറികളുടെ നവീകരണം
2231.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ട്രഷറികളുടെ
നവീകരണത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ബി)
ട്രഷറികളില്‍
പൊതുജനങ്ങളില്‍
നിന്നുള്ള നിക്ഷേപം
വര്‍ദ്ധിപ്പിക്കുന്നതിനും
അതു വഴി സംസ്ഥാനത്തെ
ധനസ്ഥിതിക്ക് ഗുണപരമായ
മാറ്റങ്ങള്‍
ഉണ്ടാക്കുന്നതിനും
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ ?
ട്രഷറിയില്‍
അടച്ച അധിക തുക
പിന്‍വലിക്കുന്ന നടപടി.
2232.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രഷറിയില്‍
അടച്ച അധിക തുക
പിന്‍വലിക്കുന്നതു
സംബന്ധിച്ച് മുപ്പൈനാട്
ഗ്രാമപഞ്ചായത്ത്
സമര്‍പ്പിച്ച അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
അപേക്ഷ എന്നാണ് ബഹു.
ധനകാര്യവകുപ്പു
മന്ത്രിയുടെ ഓഫീസില്‍
നിന്ന് സെക്ഷനിലേക്ക്
അയച്ചത്; വിശദമാക്കുമോ;
(സി)
അപേക്ഷ സെക്ഷനില്‍
ലഭിച്ചത് എന്നാണെന്നും
ആയത് ഫയലാക്കിയത്
എന്നാണെന്നും ഫയല്‍
ഉത്തരവിനായി
സമര്‍പ്പിച്ചത്
എന്നാണെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഫയലിന്റെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ;
ഫയലില്‍
നടപടിയെടുക്കുന്നതിന്
കാലതാമസം
നേരിട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
ജീവനക്കാരുടെ
ശമ്പളവും
പെന്ഷനാനുകൂല്യങ്ങളും
ട്രഷറികള്‍ മുഖേനയാക്കാൻ
നടപടി
2233.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രഷറികളിലെ
പൊതുജന നിക്ഷേപം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെങ്കിലും പ്രത്യേക
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ;
(ബി)
എല്ലാ
സര്‍ക്കാര്‍
ജീവനക്കാരുടെയും
ശമ്പളവും പെന്‍ഷനും
ട്രഷറികള്‍ മുഖേന
നടത്തുന്നത്
ഗുണകരമായിരുന്നുവോ
എന്ന് വ്യക്തമാക്കുമോ;
(സി)
ഏതെങ്കിലും
വിഭാഗം സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പളവും
പെന്‍ഷനും ബാങ്കുകള്‍
മുഖേനയാക്കിയത് ഏത്
സാഹചര്യത്തിലാണെന്ന്
അറിയിക്കുമോ;
(ഡി)
ഈ
തീരുമാനം സംസ്ഥാനത്തെ
സാമ്പത്തിക സ്ഥിതിയെ
ഏതെങ്കിലും തരത്തില്‍
ദോഷകരമായി
ബാധിച്ചിട്ടുണ്ടോ എന്ന
കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഈ തീരുമാനം
പുന:പരിശോധിക്കുന്നതിനും
എല്ലാ സര്‍ക്കാര്‍
ജീവനക്കാരുടെയും
ശമ്പളവും
പെന്ഷനാനുകൂല്യങ്ങളും
ട്രഷറികള്‍
മുഖേനയാക്കുന്ന
കാര്യവും പരിഗണിക്കുമോ?
ലോട്ടറി
സമ്മാനത്തുക
2234.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലോട്ടറിയുടെ
വിജയികളില്‍ എത്ര
പേര്‍ക്ക് സമ്മാനത്തുക
നല്കുവാന്
ബാക്കിയുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
സമ്മാനത്തുക
നല്‍കാത്തത്
സംബന്ധിച്ച് എത്ര
കേസുകള്‍ ഏതൊക്കെ
കോടതികളില്‍ ലോട്ടറി
വകുപ്പിനെതിരെ
നിലനില്‍ക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
സമ്മാന
ഇനത്തില്‍ നല്കാന്
ബാധ്യതപ്പെട്ട തുക
മൊത്തം എത്ര; അത്
ഏതൊക്കെ ഹെഡ്ഡുകളിലായി
ഏതെല്ലാം ബാങ്കുകളിലാണ്
നിക്ഷേപിച്ചിരിക്കുന്നത്?
ലോട്ടറി
ടിക്കറ്റുകള്‍
2235.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ലോട്ടറി വകുപ്പ് വഴി
ഇപ്പോള്‍ അച്ചടിച്ചു
വിതരണം ചെയ്തുവരുന്ന
ലോട്ടറി ടിക്കറ്റുകള്‍
ഏതൊക്കെയെന്നും
ഇപ്പോള്‍ പ്രസ്തുത
ടിക്കറ്റുകളുടെ
നറുക്കെടുപ്പ് ദിവസവും
ടിക്കറ്റിന്റെ
മുഖവിലയും
വെളിപ്പെടുത്തുമോ;
(ബി)
ഇപ്പോള്‍
ടിക്കറ്റുകള്‍ക്ക്
ഈടാക്കുന്ന വില എന്നു
മുതല്‍ നിലവില്‍
വന്നതാണെന്നും ഓരോ
വിഭാഗവും നേടിത്തരുന്ന
ലാഭം എത്രയെന്നും
2013-14 വര്‍ഷം എത്ര
ടിക്കറ്റുകളില്‍
നിന്ന്എത്ര കോടി
രൂപയാണ് ലാഭം
ഉണ്ടാക്കിയതെന്നും
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാന
ലോട്ടറി വകുപ്പ് വഴി
വിതരണം ചെയ്യുന്ന
ടിക്കറ്റുകള്‍ക്ക് വില
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നും എങ്കില്‍ എത്ര
രൂപ വീതം വില
വര്‍ദ്ധിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
ഇത് എപ്പോള്‍ മുതല്‍
നടപ്പില്‍ വരുത്താനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
അന്യ
സംസ്ഥാന ലോട്ടറികൾ
2236.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
പി.എ.മാധവന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
സിക്കിം ലോട്ടറി
ഉള്‍പ്പെടെയുള്ള അന്യ
സംസ്ഥാന ലോട്ടറികള്‍
അനിയന്ത്രിതമായി
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കിൽ വിശദാംശം
നല്‍കാമോ ;
(ബി)
പ്രസ്തുത
ലോട്ടറികൾ തട്ടിപ്പ്
നടത്തുന്നതായി
കണ്ടെത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ ;
(സി)
ഇവയെ
നിയന്ത്രിക്കുവാന്‍
നിലവിലുള്ള നിയമങ്ങള്‍
പര്യാപ്തമാണോ എന്ന്
വിശദീകരിക്കാമോ?
കാരുണ്യ
ബനവലന്റ് ഫണ്ട്
2237.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് ഫണ്ട്
ഉപയോഗപ്പെടുത്തി
ചികിത്സാ സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുള്ള
സര്‍ക്കാര്‍, സ്വകാര്യ
ആശുപത്രികളുടെ പേര്
വിവരങ്ങള്‍ ജില്ല
തിരിച്ചും ,ഇവിടെ
ഏതൊക്കെ
അസുഖങ്ങള്‍ക്കുള്ള
ചികിത്സാ സൗകര്യം ഉണ്ട്
എന്നത് സംബന്ധിച്ചുള്ള
വിവരങ്ങളും നല്‍കാമോ ;
(ബി)
അപേക്ഷ
സമര്‍പ്പിക്കുമ്പോള്‍
പാലിക്കേണ്ട
നടപടിക്രമങ്ങള്‍
ലഘൂകരിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കാമോ ;
(സി)
ജില്ലാ
ലോട്ടറി ഒാഫീസുകളില്‍
കൂടാതെ താലൂക്ക്
ലോട്ടറി ഒാഫീസുകളില്‍
അപേക്ഷകള്‍
സമര്‍പ്പിക്കുന്നതിനുള്ള
സൗകര്യം അനുവദിക്കുന്ന
കാര്യം പരിഗണിക്കുമോ ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
ഉപയോഗിച്ച് നടത്തിയ
ധനസഹായ പദ്ധതികള്‍
2238.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട്
ഉപയോഗിച്ച് ഓരോ
ജില്ലയിലും നടത്തിയ
ധനസഹായ പദ്ധതികള്‍
എന്തെല്ലാം;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് കീഴില്‍
ധനസഹായം ആവശ്യപ്പെട്ട്
എത്ര അപേക്ഷകള്‍
പരിഗണനയിലുണ്ട് ; ജില്ല
തിരിച്ച്
വ്യക്തമാക്കാമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട് പദ്ധതി
2239.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഏതൊക്കെ
അസുഖങ്ങള്‍ക്കാണ്
ധനസഹായം നല്‍കുന്നത് ;
പുതുതായി ഏതെങ്കിലും
അസുഖത്തെ ഇതിന്റെ
പരിധിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
;
(ബി)
കണ്ണൂര്‍
ജില്ലയില്‍ കാരുണ്യ
ചികിത്സാ സഹായം ലഭ്യമായ
ആശുപത്രികള്‍
ഏതൊക്കയാണ് ;
(സി)
ഒരു
കുടുംബത്തിന് പരമാവധി
ചികിത്സാ ധനസഹായം 2
ലക്ഷമെന്നത്
വര്‍ധിപ്പിക്കാന്‍
നടപടിയെടുക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
കാരുണ്യ
സ്കീമില്‍
ഉള്‍പ്പെടുത്തി
പഴയങ്ങാടി താലൂക്ക്
ആശുപത്രിയില്‍
ഡയാലിസിസ് സെന്റര്‍
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ ?
കാരുണ്യ
ബെനവലന്റ് ഫണ്ട്-
ഡയാലിസിസ് സെന്റർ
2240.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
പ്രവര്‍ത്തിക്കുന്ന
ഡയാലിസിസ് സെന്ററുകൾ
എത്രയെന്നും
എവിടെയൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
ഫണ്ടിന്റെ
അടിസ്ഥാനത്തില്‍
പുതിയതായി ഡയാലിസിസ്
സെന്ററുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
മലപ്പുറം
ജില്ലയില്‍ പുതിയതായി
ഒരു സെന്റര്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ?
സംസ്ഥാന
ഭാഗ്യക്കുറി
2241.
ശ്രീ.എം.എ.
വാഹീദ്
,,
പി.എ.മാധവന്
,,
സി.പി.മുഹമ്മദ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാന ഭാഗ്യക്കുറിയിൽ
നിന്നുള്ള
വരുമാനത്തില്‍ എത്ര
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ട്;
(ബി)
ലോട്ടറി
നടത്തിപ്പില്‍ ഈ
കാലയളവില്‍ എത്രയേറെ
ലാഭം ഉണ്ടായിട്ടുണ്ട്;
(സി)
ഈ
നേട്ടങ്ങള്‍ക്കായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയത്;
(ഡി)
ലോട്ടറി
ടിക്കറ്റ് വില്പനയില്
റിക്കാര്‍ഡ് നേട്ടം
കൈവരിച്ചിട്ടുണ്ടോ?
ലോട്ടറി
നടത്തിപ്പില്‍
കൈവരിക്കാനായ നേട്ടങ്ങള്‍
2242.
ശ്രീ.പി.ഉബൈദുള്ള
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ലോട്ടറി നടത്തിപ്പില്‍
വരുത്തിയ ഘടനാപരമായ
മാറ്റങ്ങള്‍
സംബന്ധിച്ചും,
മുന്‍സര്‍ക്കാരിന്റെ
കാലത്തേക്കാള്‍
കൈവരിക്കാനായ
നേട്ടങ്ങളെക്കുറിച്ചും
വിശദമാക്കുമോ;
(ബി)
ലോട്ടറി
സമ്മാനത്തിന്റെ ഒരു
ഭാഗം നിക്ഷേപമാക്കി
മാറ്റുന്നതിനു
ലക്ഷ്യമിട്ട
സമ്പാദ്യപദ്ധതിയുടെ
പ്രവര്‍ത്തനം
വിശദമാക്കുമോ ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
2014ഡിസംബര്‍ വരെ
ലോട്ടറിയില്‍ നിന്നുളള
ലാഭം എത്രയാണെന്നും,
അതിന്റെ വിനിയോഗം
സംബന്ധിച്ച വിവരങ്ങളും
വെളിപ്പെടുത്തുമോ?
ലോട്ടറി
മേഖലയിലെ പ്രശ്നങ്ങള്‍
2243.
ശ്രീ.പി.കെ.ഗുരുദാസന്
,,
എ.എം. ആരിഫ്
,,
ബി.ഡി. ദേവസ്സി
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ലോട്ടറി മേഖലയിലെ
പ്രശ്നങ്ങള്‍ ചര്‍ച്ച
ചെയ്യുന്നതിന് 2014
മെയ് 27ന് ട്രേഡ്
യൂണിയന്
പ്രതിനിധികളുമായി
നടത്തിയ ചര്‍ച്ചയില്‍
എടുത്ത തീരുമാനങ്ങള്‍
എന്താെക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇത്
നടപ്പിലാക്കുന്നതിന്
എന്താെക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(സി)
ചര്‍ച്ചയില്‍
എടുത്ത തീരുമാനങ്ങള്‍
നടപ്പിലാക്കാത്തതിനെ
കുറിച്ച് പരാതിപ്പെട്ട്
ലോട്ടറി സംരക്ഷണ സമിതി
വീണ്ടും നിവേദനം
നല്‍കിയിട്ടുണ്ടോ ;
അതിന്മേല് എന്ത്
നടപടിയാണ
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ ?
ഭാഗ്യക്കുറി
ടിക്കറ്റുകളുടെ
വിലവര്‍ദ്ധനവ്
2244.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭാഗ്യക്കുറി
ടിക്കറ്റുകളുടെ വില
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
എത്ര രൂപയുടെ
വര്‍ദ്ധനവാണ്
വരുത്തുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
വില
വര്‍ദ്ധനവിന്
ആനുപാതികമായി സമ്മാന
തുകയിലും വര്‍ദ്ധനവ്
വരുത്തുമോ;
(ഡി)
ടിക്കറ്റ്
വില
വര്‍ദ്ധിപ്പിച്ചാല്‍
അത് വില്പനയെ
പ്രതികൂലമായി
ബാധിക്കാതിരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.എഫ്.ഇ
ബ്രാഞ്ചുകള്‍
2245.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ഫിനാന്‍ഷ്യല്‍
എന്റര്‍പ്രൈസസിനു
സംസ്ഥാനത്ത് എത്ര
ബ്രാഞ്ചുകൾ
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
ആകെ എത്ര
ജീവനക്കാരുമാണ്
നിലവിലുള്ളതെന്നും
വ്യക്തമാക്കുമോ ;
(ബി)
2011-12,
2012-13, 2013-14,
2014-15 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍
കെ.എസ്.എഫ്.ഇ. എത്ര
ലാഭം നേടിയെന്ന്
വാര്‍ഷികാടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ ?
കെ.എസ്.എഫ്.ഇ.
ശാഖകള്‍
2246.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
ഗവ. അധികാരത്തില്‍
വന്നശേഷം എത്ര
കെ.എസ്.എഫ്.ഇ. ശാഖകള്‍
പുതുതായി
ആരംഭിച്ചുവെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ശാഖകള്‍
ആരംഭിക്കുന്നതിലേക്കായി
സ്വീകരിച്ചിട്ടുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(സി)
കൊല്ലം
ജില്ലയില്‍ പുതുക്കുളം
പ്രദേശത്ത് ഇൗ
സ്ഥാപനത്തിന്റെ പുതിയ
ശാഖ ആരംഭിക്കണമെന്ന്
ആവശ്യപ്പെട്ട് നിവേദനം
ലഭിച്ചിരുന്നുവോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ; ശാഖ
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
വ്യക്തിഗത
അപകട ഇന്‍ഷ്വറന്‍സ്
പദ്ധതി
2247.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ വ്യക്തിഗത
അപകട ഇന്‍ഷ്വറന്‍സ്
പ്രതിമാസ പ്രീമിയമായി
സര്‍ക്കാര്‍ അവരില്‍
നിന്നും ഈടാക്കുന്ന തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലെ പോളിസി
ഉടമയായ ഒരു
ജീവനക്കാരന്
മരണമടഞ്ഞാല്‍ ടിയാന്റെ
ആശ്രിതന് ലഭിക്കുന്ന
ഇന്‍ഷ്വറന്‍സ് കവറേജ്
തുക എത്രയാണെന്ന്
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
പ്രസ്തുത പദ്ധതിയിലൂടെ
മേല്‍ പറഞ്ഞ ആനുകൂല്യം
ലഭിച്ചവരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വ്യക്തിഗത
അപകട ഇന്‍ഷ്വറന്‍സ്
പദ്ധതി
2248.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ വ്യക്തിഗത
അപകട ഇന്‍ഷ്വറന്‍സ്
പദ്ധതി ഇപ്പോള്‍
നടപ്പിലാക്കുന്നത്
സംസ്ഥാന ഇന്‍ഷ്വറന്‍സ്
ഡിപ്പാര്‍ട്ട്മെന്റ്
ആണോ;വ്യക്തമാക്കാമോ ;
(ബി)
അല്ലെങ്കില്‍
ആയത് നടപ്പിലാക്കുന്നത്
ഏത് ഇന്‍ഷ്വറന്‍സ്
കമ്പനി ആണ്;
(സി)
സംസ്ഥാന
ഇന്‍ഷ്വറന്‍സ്
ഡിപ്പാര്‍ട്ട്മെന്റിനെ
പ്രസ്തുത ചുമതല
ഏല്പിക്കാതിരിക്കുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
മുദ്രപത്രങ്ങളുടെ ക്ഷാമം
2249.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ പല വെണ്ടര്‍
ഓഫീസുകളിലും പല
നിരക്കിലുള്ള
മുദ്രപത്രങ്ങള്‍
കിട്ടാനില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
മുദ്രപത്രത്തിന്
ക്ഷാമം
നേരിടുന്നതിനുള്ള കാരണം
വ്യക്തമാക്കുമോ ;
(സി)
മുദ്രപത്രങ്ങള്‍
ആവശ്യക്കാര്‍ക്ക്
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
മുദ്രപത്ര
വില്‍പ്പന
2250.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
ലക്ഷം രൂപവരെ വിലയുള്ള
മുദ്രപത്രങ്ങല്
വില്‍ക്കുന്നതിന്
സ്റ്റാമ്പ്
വെണ്ടര്‍മാര്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ എന്നുമുതലാണ്
അനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇപ്രകാരം
ഒരു ലക്ഷം രൂപയുടെ
മുദ്രപത്രം
വില്ക്കാന്
സ്റ്റാമ്പ്
വെണ്ടര്‍മാര്‍ക്ക്
അനുമതി നല്‍കുന്നതിന്
മുമ്പ് എത്ര രൂപയുടെ
വരെ വില വരുന്ന
മുദ്രപത്രം
വില്ക്കാന്
അനുമതിയുണ്ടായിരുന്നുവെന്ന്
അറിയിക്കുമോ ;
(സി)
ഒരു
ലക്ഷം രൂപയുടെ
മുദ്രപത്രം
വില്‍ക്കുന്നതിന്
അനുമതി നല്കാന്
പ്രേരിപ്പിച്ച ഘടകം
എന്താണെന്ന്
വിശദീകരിക്കാമോ ;
(ഡി)
സര്‍ക്കാരിന്
കോടികളുടെ നഷ്ടം
വന്നേക്കാവുന്ന
പ്രസ്തുത അനുമതി
സ്റ്റാമ്പ്
വെണ്ടര്‍മാര്‍ക്ക്
നല്‍കാനിടയായ സാഹചര്യം
പുനഃപരിശോധിക്കാമോ ?
നിയമ
പരിഷ്കരണ കമ്മീഷന്
T 2251.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയമ
പരിഷ്കരണത്തിന് വേണ്ടി
ജസ്റ്റിസ് വി. ആര്.
കൃഷ്ണയ്യര്‍ കമ്മീഷനെ
നിയമിച്ചിരുന്നോ;
എങ്കിൽ ഏത് വര്‍ഷമാണ്
നിയമിച്ചിരുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
കമ്മീഷന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോയെന്നും
എന്തെല്ലാം
ശുപാര്‍ശകളാണ്
കമ്മീഷന്
നല്‍കിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
ശുപാര്‍ശകള്‍
മന്ത്രിസഭാ യോഗം
അംഗീകരിച്ചിട്ടുണ്ടോ;
എങ്കിൽ എപ്പോഴാണ്
അംഗീകരിച്ചിട്ടുള്ളത്;
(ഡി)
ഇതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
നിക്ഷേപ
തട്ടിപ്പുകാർക്കെതിരെ
സ്വീകരിച്ച നടപടി
T 2252.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനങ്ങളില്‍
നിന്നും നിക്ഷേപം
സ്വീകരിക്കുകയും
പിന്നീട് നിക്ഷേപമോ
ലാഭവിഹിതമോ തിരികെ
നല്‍കാതെ നിക്ഷേപകരെ
കബളിപ്പിക്കുകയും
ചെയ്യുന്നവരുടെ
സ്വത്തുവകകള്‍
കണ്ട്കെട്ടി
നിക്ഷേപകര്‍ക്ക് അവരുടെ
തുക തിരികെ നല്കാന്
എന്തെങ്കിലും നിയമം
നിലവിലുണ്ടോ ;
(ബി)
എങ്കിൽ
ഏത് നിയമം ; അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ ;
(സി)
ഇല്ലെങ്കിൽ
അത്തരത്തിലൊരു നിയമം
കൊണ്ടുവരാന്‍
തയ്യാറാകുമോ ;
(ഡി)
അത്തരം
നിയമം എല്ലാ
സംസ്ഥാനത്തും
നടപ്പിലാക്കണമെന്ന
സുപ്രീം കോടതിയുടെ
നിരീക്ഷണം സംസ്ഥാന
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
അത്തരം
നിയമം എപ്പോള്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
ഭവന
നിര്‍മ്മാണ വായ്പയുടെ
ഒറ്റത്തവണ
തീര്‍പ്പാക്കല്‍
2253.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന നിര്‍മ്മാണ
ബോര്‍ഡില്‍ നിന്നും
ഭവന നിര്‍മ്മാണ വായ്പ
എടുത്ത് കുടിശ്ശിക
വരുത്തിയിരുന്നവര്ക്ക്
ഒറ്റത്തവണ
തീര്‍പ്പാക്കല്‍
പദ്ധതിയിലൂടെ കുടിശ്ശിക
അവസാനിപ്പിക്കുന്നതിനുളള
സൗകര്യം
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഇൗ സൗകര്യം വീണ്ടും
അനുവദിച്ചു നല്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
ഭവനനിര്‍മ്മാണ പദ്ധതികൾ
2254.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതൊക്കെ ഭവനനിര്‍മ്മാണ
പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
അനുവദിച്ച ഇ.എം.എസ്.
ഭവന പദ്ധതി, എം.എന്‍.
ഗോവിന്ദന് നായര്‍
ലക്ഷംവീട് പുനരുദ്ധാരണ
പദ്ധതി തുടങ്ങിയവയിലെ
ഗുണഭോക്താക്കള്‍ക്കുള്ള
അവസാന ഗഡു തുകകള്‍
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
മാവേലിക്കര
മണ്ഡലത്തില്‍ എത്ര
ഗുണഭോക്താക്കള്‍ക്കാണ്
ഈ പദ്ധതികളുടെ
ഗഡുക്കള്‍
നല്‍കാനുള്ളത്;
വിശദമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മാവേലിക്കര
മണ്ഡലത്തില്‍ ഈ
പദ്ധതികള്‍ പ്രകാരം
സഹായമനുവദിച്ചവരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
ഈ
തുക അടിയന്തരമായി
വിതരണം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
സങ്കേതം
ഭവന പദ്ധതി
2255.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
പാലോട് രവി
,,
വി.ഡി.സതീശന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സങ്കേതം ഭവന പദ്ധതിക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;വിശദമാക്കുമോ;
(സി)
വരുമാനം
കുറഞ്ഞവര്‍ക്കായി
സര്‍ക്കാര്‍
സബ്സിഡിയോടുകൂടി
ഫ്ലാറ്റ് സമുച്ചയങ്ങള്‍
നിര്‍മ്മിച്ച്
നല്‍കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
ഗൃഹശ്രീ
പദ്ധതി
2256.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍ ഗൃഹശ്രീ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര
വീടുകള്‍ക്കുളള
ധനസഹായമാണ്
നല്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത പദ്ധതിയില്‍
സ്പോണ്‍സര്‍മാര്‍ എത്ര
രൂപ വീതമാണ്
നല്കേണ്ടതെന്നറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുളള
മാനദണ്ഡം
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
ഇതുവരെ
ഏതെല്ലാം സംഘടനകളും
വ്യക്തികളുമാണ് ഇൗ
പദ്ധതിയിലേക്കുളള
ഗുണഭോക്താക്കളെ
നിര്ദ്ദേശിച്ചിട്ടുളളതെന്നും
ഓരോരുത്തരും എത്ര പേരെ
വീതമാണ്
നിര്‍ദ്ദേശിച്ചതെന്നും
വിശദമാക്കാമോ?
സാഫല്യം
ഭവനനിര്‍മ്മാണ പദ്ധതി
2257.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഹൗസിംഗ് ബോര്‍ഡ്
ചാത്തന്നൂര്‍
ഗ്രാമപഞ്ചായത്ത്
പ്രദേശത്ത്
നടപ്പിലാക്കുന്ന
സാഫല്യം ഭവനനിര്‍മ്മാണ
പദ്ധതിയുടെ നിര്‍മ്മാണ
പുരോഗതി അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലെ
ഗുണഭോക്താക്കളെ
തിരഞ്ഞെടുക്കുന്ന
നടപടികള്‍
പൂര്‍ത്തീകരിച്ചുവോ;
ഇതുമായി ബന്ധപ്പെട്ട
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
ഭവനനിര്‍മ്മാണ
പദ്ധതികള്‍
2258.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കുന്ന
ഭവനനിര്‍മ്മാണ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പട്ടികജാതി,
പട്ടികവര്‍ഗ്ഗ,
ന്യൂനപക്ഷ
വിഭാഗങ്ങള്‍ക്കായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്നും
ഏതെല്ലാം ഏജന്‍സികള്‍
മുഖേനയാണ് ഇവ
നടപ്പിലാക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
ബി.പി.എല്‍.,
എ.പി.എല്‍. എന്നീ
വിഭാഗങ്ങളില്‍പ്പെട്ടവര്‍,
ഗവണ്മെന്റ്
ജീവനക്കാര്‍
തുടങ്ങിയവര്‍ക്ക്
കുറഞ്ഞ നിരക്കില്‍
ഫ്ലാറ്റുകള്‍
അനുവദിക്കുന്നതിനുള്ള
പുതിയ പദ്ധതികള്‍
പരിഗണനയിലുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ?