സഹകരണ
ബാങ്കുകളില്‍ റിസ്ക് ഫണ്ട്
2143.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളില്‍ നിന്നും
വായ്പയെടുത്ത്
മരണപ്പെടുകയും, മറ്റ്
ഗുരുതര രോഗങ്ങള്‍
ബാധിക്കകുയും
ചെയ്തവര്‍ക്ക്
സര്‍ക്കാര്‍
പ്രഖ്യാപിച്ച റിസ്ക്
ഫണ്ടില്‍ നിന്നും
സംസ്ഥാനത്ത് എത്ര
പേര്‍ക്ക് എത്ര തുക
വീതം വിതരണം
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച് കണക്ക്
വിശദമാക്കാമോ;
(ബി)
തലശ്ശേരി
അസംബ്ലി മണ്ഡലത്തില്‍
നിന്നും റിസ്ക്
ഫണ്ടിനായി എത്ര അപേക്ഷ
ലഭ്യമായെന്നും എത്ര
പേര്‍ക്ക് എത്ര തുക
വീതം അനുവദിച്ചെന്നും
വിശദമാക്കാമോ?
നന്മ, ത്രിവേണി സ്റ്റോറുകള്‍
2144.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിന് കീഴില്‍
പ്രവര്‍ത്തിച്ചിരുന്ന
എത്ര നന്മ സ്റ്റോറുകളും
ഓഫീസുകളുമാണ്
പ്രവര്‍ത്തന
രഹിതമായതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
മൂലം എത്ര ജീവനക്കാരുടെ
ജോലി
നഷ്ടപ്പെട്ടിട്ടുണ്ട്
എന്ന് അറിയിക്കുമോ;
(സി)
സഞ്ചരിക്കുന്ന
ത്രിവേണി
സ്റ്റോറുകള്‍ക്ക് എത്ര
വാഹനങ്ങള്‍
വാങ്ങിയിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതില്‍
എത്രയെണ്ണം ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നു
എന്നും പ്രവര്‍ത്തന
രഹിതമായ വാഹനങ്ങള്‍
എവിടെയാണുള്ളത് എന്നും
വ്യക്തമാക്കുമോ?
സഹകരണ ആശുപത്രികളിലെ ചികിത്സാ
ചെലവുകള്‍
2145.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ എത്ര
ആശുപത്രികളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളുടെ
പുരോഗതിക്ക് വേണ്ടി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
സഹകരണ ആശുപത്രികളിലെ
ചികിത്സാ ചെലവുകള്‍
ശ്രദ്ധിക്കാറുണ്ടോ;
ഇക്കാര്യത്തില്‍
സര്‍ക്കാരിന്
നിയന്ത്രണങ്ങള്‍
ഉണ്ടോയെന്നറിയിക്കുമോ;
(ഡി)
പ്രസ്തുത
ആശുപത്രികളിലെ ചികിത്സാ
ചെലവ് ഏകീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കുമോ?
ഐ.സി.ഡി.പി
വായ്പാ കുടിശ്ശിക
2146.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.സി.ഡി.പി
വായ്പ കുടിശ്ശിക തുക
തവണയായി അടയ്ക്കാന്‍
സാവകാശം അനുവദിക്കണം
എന്നാവശ്യപ്പെട്ടുകൊണ്ട്
ഹൈറേഞ്ച് ഡയറി
കോ-ഓപ്പറേറ്റീവ്
സൊസൈറ്റി ലിമിറ്റഡ്-K
10(D), ചെങ്കുളം,
ഉടുമ്പന്‍ചോല
എം.എല്‍.എ, മുഖാന്തിരം
മന്ത്രിക്ക് അപേക്ഷ
സമര്‍പ്പിക്കുകയുണ്ടായോ
;
(ബി)
ഈ
അപേക്ഷയിന്മേല്
സഹകരണവകുപ്പ്
സ്വീകരിച്ച നടപടികള്‍
സംബന്ധിച്ച വിശദാംശം
നല്‍കാമോ ?
ആലില
പദ്ധതി
2147.
ശ്രീ.കെ.അച്ചുതന്
,,
ബെന്നി ബെഹനാന്
,,
പാലോട് രവി
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന്റെ
നേതൃത്വത്തില്‍ 'ആലില
പദ്ധതി '
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(സി)
പദ്ധതിയുടെ
കാലാവധി
വ്യക്തമാക്കുമോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കേരളാ
കോ ഓപ്പറേറ്റീവ് ഡെപ്പോസിറ്റ്
ഗ്യാരന്റി സ്കീം
2148.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സ്ഥാപനങ്ങളിലെ
നിക്ഷേപങ്ങളും
സുരക്ഷിതത്വത്തിനായി
സര്‍ക്കാര്‍
സ്വീകരിച്ച്
ഡെപ്പോസിറ്റ് ഗാരന്റി
ഫണ്ട് ബോര്‍ഡില്‍
വിഹിതം അടയ്ക്കുന്നതിന്
സ്വീകരിച്ചിരിക്കുന്ന
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒരു
നിക്ഷേപകന് ഒരു
ലക്ഷത്തിനുമേല്‍
നിക്ഷേപം ഉണ്ടെങ്കില്‍
ക്ളെയിം ഒരുലക്ഷം
മാത്രം എന്ന നിര്‍ബന്ധന
നിക്ഷേപകന്
സുരക്ഷിതത്വം ഇല്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് ഒഴിവാക്കാന്‍
ശ്രമിക്കുമോ;
(സി)
നിക്ഷേപകന്റെ
മുഴുവന്‍ തുകയ്ക്കും
സുരക്ഷിതത്വം നല്കുന്ന
കാര്യം പരിഗണിക്കുമോ;
(ഡി)
കേരളാ
കോ ഓപ്പറേറ്റീവ്
ഡെപ്പോസിറ്റ് ഗ്യാരന്റി
സ്കീമിന്റെ ഉദ്ദേശ
ലക്ഷ്യം അറിയിക്കാമോ?
കള്ള്
സഹകരണ സംഘങ്ങള്‍
2149.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചു വരുന്ന
കള്ള് സഹകരണ സംഘങ്ങളുടെ
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സംഘങ്ങളില്‍ എത്രയെണ്ണം
ഇപ്പോള്‍ ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ടി
സംഘങ്ങളെ കള്ള്
വ്യവസായത്തില്‍ നിന്നും
സര്‍ക്കാര്‍
ഒഴിവാക്കിയതിന്റെ കാരണം
വ്യക്തമാക്കുമോ;
(ഡി)
കള്ള്
സഹകരണ സംഘങ്ങളുടെ ബെെലോ
പ്രകാരം അവയ്ക്ക് കള്ള്
വ്യവസായം നടത്തുന്നതിന്
തടസ്സമുണ്ടോ;
(ഇ)
ടി
സംഘങ്ങള്‍ക്ക്
സര്‍ക്കാര്‍
അംഗീകരിച്ച് നല്കിയ
ബെെലോ പ്രകാരം കള്ള്
വ്യവസായം
നടത്താമെന്നിരിക്കേ,
അവയ്ക്ക് കള്ള്
ഷാപ്പുകള്‍
അനുവദിക്കുന്നതില്‍
വിലക്ക്
ഏര്‍പ്പെടുത്തിയതിന്റെ
നിയമവശം
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
നല്‍കുമോ ?
സഹകരണ
ഭവന് നിര്‍മ്മാണം
2150.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
നിര്‍മ്മിക്കുന്ന
സഹകരണഭവന്‍
കെട്ടിടനിര്‍മ്മാണത്തിന്
എത്ര തുകയുടെ
എസ്റ്റിമേറ്റിനാണ്
ഭരണാനുമതി
ലഭിച്ചിട്ടുള്ളത്;
(ബി)
സഹകരണ
ഭവന് നിര്‍മ്മാണത്തിന്
എത്ര തുകയാണ് ബഡ്ജറ്റ്
അലോക്കേഷനായി
അനുവദിച്ചിട്ടുള്ളത്;
(സി)
സഹകരണഭവന്‍
നിര്‍മ്മാണത്തിനാവശ്യമായ
തുക മറ്റു
മാര്‍ഗ്ഗങ്ങളിലൂടെ
വകുപ്പുതന്നെ
കണ്ടെത്തണമെന്ന്
ധനവകുപ്പ്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഏത് ഉത്തരവു പ്രകാരമാണ്
നിര്‍ദ്ദേശിച്ചത്;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
സഹകരണഭവന്‍
നിര്‍മ്മാണത്തിന്
സഹകരണസംഘങ്ങളില്‍
നിന്നും സഹകരണ
സ്ഥാപനങ്ങളില്‍ നിന്നും
ഫണ്ട്
ശേഖരിക്കുന്നതിനായി
ഉത്തരവു
പൂറപ്പെടുവിക്കുകയുണ്ടായോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
സഹകരണസ്ഥാപനങ്ങളിലെ
ജീവനക്കാരില്‍ നിന്നും
സഹകരണവകുപ്പ്
ജീവനക്കാരില്‍ നിന്നും
ഫണ്ട്
ശേഖരിക്കുന്നതിനായി
ഉത്തരവു
പുറപ്പെടുവിക്കുകയുണ്ടായോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(എഫ്)
സഹകരണവകുപ്പിലൂടെ
ഏത് ആവശ്യങ്ങള്‍
നേടുവാനും എത്തുന്ന
പൊതുജനങ്ങളില്‍ നിന്നും
സഹകരണഭവനനിര്മ്മാണത്തിന്
ആവശ്യമായ ഫണ്ട് ശേഖരണം
നടത്തുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ജി)
സഹകരണഭവനനിര്മ്മാണത്തിനായി
സഹകരണ സ്ഥാപനങ്ങളില്‍
നിന്നും , സഹകരണ
സ്ഥാപനങ്ങളിലെ
ജീവനക്കാരില്‍ നിന്നും
എത്ര തുക
ശേഖരിക്കുയുണ്ടായി;
പൊതുജനങ്ങളില്‍ നിന്നും
എത്ര തുക
ശേഖരിക്കുകയുണ്ടായി;
സംസ്ഥാന
ഗവണ്മെന്റിന്റെ
ഭാഗമായി
പ്രവര്‍ത്തിക്കുന്ന
സഹകരണ വകുപ്പിന്റെ
ആസ്ഥാനമന്ദിരം
നിര്‍മ്മിക്കുന്നതിന്
ബഡ്ജറ്റ് വിഹിതം
ലഭ്യമാക്കാതെ
ഇത്തരത്തില്‍ ഫണ്ട്
ശേഖരണം
നടത്തുന്നതിനുള്ള
ന്യായീകരണം എന്താണെന്ന്
വ്യക്തമാക്കുമോ?
സഹകരണ
സംഘങ്ങളെ പ്രവര്‍ത്തന
സജ്ജമാക്കുന്നതിനായുള്ള
പദ്ധതികള്‍
2151.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി
പ്രവര്‍ത്തനമാരംഭിച്ചതും
സാമ്പത്തിക പരിമിതികള്‍
മൂലം പ്രവര്‍ത്തനം
മന്ദഗതിയിലുമായ സഹകരണ
സംഘങ്ങളെ പ്രവര്‍ത്തന
സജ്ജമാക്കുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍
പ്രഖ്യാപിക്കാന്‍
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
പ്രാഥമിക
പ്രവര്‍ത്തനങ്ങള്‍ക്കായി
ഗ്രാന്റോ പലിശ രഹിത
വായ്പകളോ
നല്‍കുന്നകാര്യം
പരിഗണിക്കുമോ;
(സി)
സംഘങ്ങളുടെ
സാമ്പത്തിക
സമാഹരണത്തിന്
സുതാര്യവും
സുരക്ഷിതവുമായ മാര്‍ഗ്ഗ
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
നിക്ഷേപങ്ങള്‍
സ്വീകരിക്കുന്നതിനായുള്ള
നിബന്ധനകൾ
വ്യക്തമാക്കാമോ ?
സഹകരണ
സംഘങ്ങളുടെ പ്രവര്‍ത്തനം
2152.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങളില്‍ നിന്നും
വായ്പയെടുത്ത്
തിരിച്ചടവില്‍ വീഴ്ച
വരുത്തിയിട്ടുള്ളവര്ക്കെതിരെ
നിയമപ്രകാരം
നടപടിയെടുക്കാന്‍
വ്യവസ്ഥ ഉണ്ടായിരിക്കെ
സര്‍വ്വീസ് സഹകരണ
സംഘങ്ങള്‍
ഉള്‍പ്പെടെയുള്ള പല
സംഘങ്ങളും
വീഴ്ചക്കാര്ക്കെതിരെ
ബ്ലേഡ് മാഫിയ സംഘങ്ങള്‍
പോലെ പ്രവര്‍ത്തിച്ചു
വരുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സഹകരണ
സംഘങ്ങളില്‍ നിന്നും
വായ്പയെടുത്തവരില്‍
നിന്നും മുന്‍കൂറായി
വാങ്ങുന്ന തുകയെഴുതാത്ത
ചെക്കു ലീഫുകള്‍ പല
സംഘങ്ങളും ദുരുപയോഗം
ചെയ്ത്
വായ്പകാര്ക്കെതിരെ
ചെക്കു കേസുകള്‍ ഫയല്‍
ചെയ്യുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ചു സഹകരണ സംഘം
രജിസ്ട്രാര്‍ക്ക്
ലഭിക്കുന്ന
പരാതികളിന്മേല്
യുദ്ധകാലടിസ്ഥാനത്തില്‍
നടപടിയെടുക്കുവാനും
വായ്പക്കാര്‍ക്ക് നീതി
ലഭിക്കുവാനും സംഘം
ഭാരവാഹികള്‍ക്കെതിരെ
നടപടിയെടുക്കാനും
നിര്‍ദ്ദേശം നല്‍കാമോ?
സഹകരണ
ബാങ്കുകള്‍
കാര്‍ഷികാവശ്യങ്ങള്‍ക്ക്
നല്കുന്ന വായ്പ
2153.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളുടെ
വായ്പകളില്‍ 25%
കാര്‍ഷികാവശ്യങ്ങള്‍ക്ക്
നല്‍കണമെന്ന നിര്‍ദ്ദേശം
പാലിക്കപ്പെടുന്നുണ്ടോ
; പരമ്പരാഗത തൊഴില്‍
മേഖലയെയും
കാര്‍ഷികമേഖലയെയും
അഭിവൃദ്ധിപ്പെടുത്തുന്നതിന്
സഹകരണ ബാങ്ക് വായ്പകള്‍
എപ്രകാരമാണ്
അനുവദിച്ചുവരുന്നതെന്നു
പറയാമോ ;
(ബി)
പ്രസ്തുത
മേഖലകളുടെ അഭിവൃദ്ധി
ലക്ഷ്യമിട്ട് ഒരു
നിശ്ചിത ശതമാനം സഹകരണ
വായ്പകള്‍
വിനിയോഗിക്കപ്പെടുന്നതിനും
അവ മോണിറ്റര്‍
ചെയ്യപ്പെടുന്നതിനും
ഒരു സംവിധാനം
ഉണ്ടാക്കുമോ;വ്യക്തമാക്കാമോ
?
സഹകരണ
ബാങ്കുകളുടെ പുനരുദ്ധാരണം
2154.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ സഹകരണ
ബാങ്കുകളുടെ
പുനരുദ്ധാരണത്തിനു
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്; അത്
പ്രകാരം ഉണ്ടായ
നേട്ടങ്ങള്‍
എന്തെല്ലാമാണ്?
ജില്ലാ
സഹകരണ ബാങ്കുകളിലെ പാര്‍ട്ട്
ടെെം ജീവനക്കാരുടെ പ്രൊമൊഷന്
2155.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കുകളില്‍
പാര്‍ട്ട് ടെെം
സ്വീപ്പര്‍മാര്‍ക്ക്
ശിപായി തസ്തികയിലേക്ക്
പ്രൊമോഷന്
നല്‍കുന്നതിനുള്ള
മാനദണ്ഡം
വിശദമാക്കുമോ;
പ്രൊമോഷന്
ലഭിക്കാന്‍ അര്‍ഹതയുള്ള
നിരവധി പാര്‍ട്ട് ടെെം
സ്വീപ്പര്‍മാര്‍
നിലവിലുണ്ടെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇവരുടെ പ്രൊമോഷന്
ക്വാട്ട
വര്‍ദ്ധിപ്പിക്കുവാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ;
(ബി)
ജില്ലാ
സഹകരണ ബാങ്കുകളിലെ സബ്
സ്റ്റാഫ് ജീവനക്കാരുടെ
പ്രൊമോഷന് തസ്തിക
പുന:സ്ഥാപിക്കാന്‍
നടപടി സ്വീകരിക്കാത്തത്
എന്ത്കൊണ്ടാണെന്നു
പറയാമോ; ഇതു
പുനഃസ്ഥാപിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
സംസ്ഥാന
സഹകരണ വിജിലന്‍സ് വിഭാഗം
2156.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ജോസഫ് വാഴയ്ക്കൻ
,,
പി.എ.മാധവന്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ വിജിലന്‍സ്
വിഭാഗത്തിന്റെ
അധികാരങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ;
(ബി)
സഹകരണ
വിജിലന്‍സ് വിഭാഗം
നിലവില്‍ വന്നശേഷം എത്ര
കേസുകള്‍
അന്വേഷിച്ചിട്ടുണ്ട് ;
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഇതില്‍
എത്ര കേസുകള്‍ ഇനിയും
അന്വേഷണം
പൂര്‍ത്തീകരിച്ച്
റിപ്പോര്‍ട്ട്
നല്‍കാനുണ്ട്;
വിശദമാക്കാമോ;
(ഡി)
വിജിലന്‍സ്
വിഭാഗത്തിന്റെ
ശമ്പളത്തിനും
മറ്റാനുകൂല്യങ്ങള്‍ക്കും
വാഹനങ്ങളുടെ ഇന്ധന
ചെലവ് ഉള്‍പ്പെടെ
നാളിതവരെ എന്ത് തുക
ചെലവഴിച്ചിട്ടുണ്ട്;
ഒരു കേസന്വേഷണത്തിന്
ശരാശരി എന്ത് തുക ചെലവ്
വന്നിട്ടുണ്ട്;
(ഇ)
നിലവിലെ
സഹകരണ വിജിലന്‍സിന്റെ
പ്രവര്‍ത്തനത്തില്‍
പോരായ്മകളുണ്ടെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ; എങ്കില്‍
സഹകരണ വിജിലന്‍സ്
സംവിധാനം
പുനസംഘടിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
പബ്ലിക്
റിസ്ക് ഫണ്ട്
2157.
ശ്രീ.സി.പി.മുഹമ്മദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ലൂഡി ലൂയിസ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ പബ്ലിക്
റിസ്ക് ഫണ്ട്
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
പബ്ലിക്
റിസ്ക് ഫണ്ട്
നടപ്പിലാക്കുന്നത്
മൂഖേന എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
എന്തെല്ലാം
ആനുകൂല്യങ്ങളും
സഹായങ്ങളുമാണ്
നല്കിയിട്ടുള്ളതെന്നു
വിശദമാക്കാമോ;
(ഡി)
ഏതെല്ലാം
തലത്തിലുള്ള സഹകരണ
സംഘങ്ങളിലും
ബാങ്കുകളിലുമാണ്
പദ്ധതി
നടപ്പാക്കിയതെന്നു
വിശദീകരിക്കാമോ ?
ത്രിവേണി
/ നന്മ സ്റ്റോറുകള്‍
2158.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
വന്നതിനുശേഷം
കണ്‍സ്യൂമര്‍ഫെഡിന്റെ
കീഴില്‍ എത്ര ത്രിവേണി
/ നന്മ സ്റ്റോറുകള്‍
ആരംഭിച്ചിട്ടുണ്ട് ;
എത്ര എണ്ണം
പൂട്ടിയിട്ടുണ്ട് ;
(ബി)
കണ്ണൂര്‍
ജില്ലയില്‍ ആരംഭിച്ച
ത്രിവേണി / നന്മ
സ്റ്റോറുകളുടെ
വിശദാംശം നല്‍കുമോ ;
(സി)
നിത്യോപയോഗ
സാധനങ്ങള്‍ യഥാസമയം
ലഭ്യമാക്കാത്തത് മൂലം
പ്രസ്തുത സ്ഥാപനങ്ങള്‍
പൂട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ഇത്തരം സഹകരണ
സ്ഥാപനങ്ങളെ
ശക്തിപ്പെടുത്തുന്നതിനും
അതുവഴി ജനങ്ങള്‍ക്ക്
വിലക്കുറവില്‍
നിത്യോപയോഗ
സാധനങ്ങള്‍
ലഭ്യമാക്കുന്നതിനും
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ ?
റിസര്‍വ്
ബാങ്ക് മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
2159.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ ബാങ്കുകളെ
തകര്‍ക്കുന്ന നിലയില്‍
റിസര്വു് ബാങ്ക് പുതിയ
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
ഇറക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാര്‍ സ്വീകരിച്ച
നിലപാട് എന്താണെന്ന്
വിശദമാക്കാമോ?
നിക്ഷേപക
സുരക്ഷാ ഫണ്ട് ബോര്‍ഡ്
2160.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ടി.എന്‍. പ്രതാപന്
,,
ആര് . സെല്‍വരാജ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിക്ഷേപക
സുരക്ഷാ ഫണ്ട് ബോര്‍ഡ്
രൂപീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
മുഖേന
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
സഹകരണ
സംഘങ്ങളിലെ
നിക്ഷേപങ്ങള്‍ക്ക്
സുരക്ഷിതത്വം
ഉറപ്പാക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങളില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ഏതെല്ലാം
തരം സഹകരണ സംഘത്തിലെ
നിക്ഷേപങ്ങള്‍ക്കാണ്
സുരക്ഷിതത്വം ഉറപ്പ്
വരുത്തുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ത്രിവേണി,
നീതി, നന്മ സ്റ്റോറുകളുടെ
പ്രവര്‍ത്തനം
2161.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ത്രിവേണി, നീതി,
നന്മ സ്റ്റോറുകള്‍
പുതുതായി ആരംഭിച്ചു;
അവയില്‍ എത്ര എണ്ണം
അടച്ചുപൂട്ടി ;
വിശദവിവരം നല്‍കുമോ ;
(ബി)
അടച്ചുപൂട്ടാനുണ്ടായ
സാഹചര്യം വ്യകതമാക്കാമോ
;
(സി)
ത്രിവേണി
സ്റ്റോറുകളില്‍
ആവശ്യത്തിന് സാധനങ്ങള്‍
ലഭ്യമാകാത്തതാണ്
ത്രിവേണി സ്റ്റോറുകളും
നന്മ സ്റ്റോറുകളും
നഷ്ടത്തില്‍
പ്രവര്‍ത്തിക്കാന്‍
കാരണമെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
കാരശ്ശേരി
സര്‍വ്വീസ് സഹകരണ ബാങ്ക്
2162.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ കാരശ്ശേരി
സര്‍വ്വീസ് സഹകരണ
ബാങ്കിന്, ജില്ലായിലാകെ
പ്രവര്‍ത്തിക്കാന്‍
സഹകരണ വകുപ്പ് അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
മേല്പറഞ്ഞവിധം
അനുമതി നല്‍കിയതിന് നിയമ
സാധുതയുണ്ടോ;
(സി)
പ്രസ്തുത
ബാങ്കിന്റെ
പ്രവര്‍ത്തനപരിധി
കോഴിക്കോട് ജില്ലയാകെ
എന്ന്
തീരുമാനിക്കുന്നതിനെതിരെ,
ജില്ലയിലെ മറ്റ് സഹകരണ
ബാങ്കുകള്‍ കൂട്ടായി
എതിര്‍പ്പ്
പ്രകടിപ്പിച്ചത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
പട്ടികജാതി
വിഭാഗങ്ങൾക്കായി രജിസ്റ്റര്‍
ചെയ്ത സഹകരണ സ്ഥാപനങ്ങൾ
2163.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി
വിഭാഗങ്ങളില്‍പ്പെട്ടവരുടെ
ക്ഷേമത്തിനായി
രജിസ്റ്റര്‍
ചെയ്തിട്ടുള്ള എത്ര
സഹകരണ
സ്ഥാപനങ്ങളാണുള്ളതെന്നു
വ്യക്തമാക്കാമോ ;
(ബി)
ഇവയില്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നവ
എത്രയെന്നും
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവ
എത്രയെന്നും
പൂട്ടിക്കിടക്കുന്നവ
എത്രയെന്നും
വിശദമാക്കാമോ ;
(സി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവ
ലാഭകരമാക്കാന്‍
നടപടിയുണ്ടോ എന്ന്
വിശദമാക്കാമോ ?
സഹകരണമേഖലയെ
ദുര്‍ബലമാക്കുന്ന നയങ്ങളും
നിലപാടുകളും
2164.
ശ്രീ.ഇ.പി.ജയരാജന്
,,
എം.ചന്ദ്രന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സംസ്ഥാന
സര്‍ക്കാരുകളുടെ
നയങ്ങളുടെയും
നിലപാടുകളുടെയും ഫലമായി
സംസ്ഥാനത്തെ സഹകരണമേഖല
ദുര്‍ബലമാക്കുന്നുണ്ടോ
:
(ബി)
അടിക്കടിയുള്ള
സഹകരണ നിയമത്തിലെ
ഭേദഗതിയും
നിര്‍ദ്ദേശങ്ങളും സഹകരണ
പ്രസ്ഥാനങ്ങളെ
തകര്‍ക്കുന്നുണ്ടോ;
(സി)
എങ്കില്‍
സഹകരണ മേഖലയെ
തകര്‍ക്കുന്ന
നിലപാടുകള്‍
തിരുത്തിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിക്കേണ്ട
കാര്യങ്ങളെക്കുറിച്ച്
വിവിധ മേ ഖലകളില്‍
നിന്നും ഉയരുന്ന
നിര്‍ദ്ദേശങ്ങള്‍
സ്വീകരിക്കുന്നതിന്
തയ്യാറാകുമോയെന്ന്
വിശദമാക്കാമോ?
കേപ്പിന്റെ
കീഴിലുള്ള അസിസ്റ്റന്റ്
തസ്തികകള്‍ .
2165.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേപ്പിന്റെ
കീഴിലുള്ള
സ്ഥാപനങ്ങളിലും ഹെഡ്
ഓഫീസിലുമായി എത്ര
അസിസ്റ്റന്റ്മാരുടെ
തസ്തികകള്‍
നിലവിലുണ്ട്; ഇവയില്‍
സ്ഥിരമായും കരാര്‍
വ്യവസ്ഥയിലും
എത്രപേരാണുള്ളത്;
സ്ഥിരം
അസിസ്റ്റന്റ്മാരുടെ
എത്ര ഒഴിവുകളാണ്
ഉള്ളത്; ഇതില്‍
കരാറുകാര്‍
ജോലിചെയ്യുന്നുണ്ടോ;
ഇനം തിരിച്ചുള്ള വിവരം
നല്‍കുമോ;
(ബി)
അവസാനമായി
ഈ തസ്തികയിലേക്ക്
നിയമനം നടത്തിയത്
എന്നായിരുന്നു;
പുതുതായി നിയമന
നടപടികള്‍
തുടങ്ങിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഏന്തുകൊണ്ടെന്നറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഈ തസ്തികയില്‍
സ്ഥിരം നിയമനം
നടത്തിയിട്ടുണ്ടോ?
കണ്‍സ്യൂമര്‍
ഫെഡിന് കിട്ടാനുള്ള തുക .
T 2166.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിന്
കുടിശ്ശികയിനത്തില്‍
എത്ര തുക നല്‍കാനുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കുടിശ്ശിക
തുക നല്‍കാത്തതു കാരണം
കണ്‍സ്യൂമര്‍ ഫെഡിന്റെ
കീഴില്‍
തുടങ്ങിയിട്ടുളള പല
സ്ഥാപനങ്ങളും അടച്ചു
പൂട്ടേണ്ടി
വന്നിട്ടുണ്ടോ;
(സി)
എങ്കില്‍
എത്ര സ്ഥാപനങ്ങള്‍ ;
വിശദാംശങ്ങള്‍ നല്‍കാമോ
;
കണ്‍സ്യൂമര്‍
ഫെഡിന് കീഴിലുള്ള സ്ഥാപനങ്ങൾ
2167.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നന്മ
/ ത്രിവേണി
സ്റ്റോറുകളില്‍
താല്‍ക്കാലിക
ജീവനക്കാരുള്‍പ്പെടെ
എത്ര ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ട് എന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ജീറ്വനക്കാരെ
നിയമിച്ചിട്ടുണ്ട്
എന്ന്
വെളിപ്പെടുത്തുമോ ;
(സി)
കണ്‍സ്യൂമര്‍
ഫെഡിന് കീഴിലുള്ള
സ്ഥാപനങ്ങളില്‍
ആവശ്യമായ ജീവനക്കാരുടെ
എണ്ണമെത്രയെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ഇന്റേണല്‍
വിജിലന്‍സ്
ഓഫീസര്‍മാരായി
ഇപ്പോള്‍ എത്ര പേരെ
നിയമിച്ചിട്ടുണ്ട്
എന്നും ഇവരുടെ സേവന
വേതന വ്യവസ്ഥകള്‍
എന്തൊക്കെയാണെന്നും
വെളിപ്പെടുത്തുമോ ;
(ഇ)
കണ്‍സ്യൂമര്‍
ഫെഡിന്റെ ഇപ്പോഴത്തെ
ആസ്തി, ബാധ്യതകളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(എഫ്)
ഉത്സവ
കാലയളവില്‍
സാധനങ്ങള്‍ക്ക് സബ്സിഡി
നല്കിയ വകയില്‍
സര്‍ക്കാരില്‍ നിന്ന്
എത്ര രൂപ ലഭിക്കാനുണ്ട്
; വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
കുന്നുമ്മല്‍
സര്‍വ്വീസ് സഹകരണ ബാങ്ക്
2168.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുന്നുമ്മല്‍
സര്‍വ്വീസ് സഹകരണ
ബാങ്ക് (കുന്നുമ്മ SCB
1040) ഓഫീസും ഗോഡൗണും
നിര്‍മ്മിക്കുന്നതിനായി
NCDC ഫണ്ട്
ലഭ്യമാക്കുന്നതിന്
ആലപ്പുഴ ജെ.ആര്.മുഖേന
(P 1 4949/14) സഹകരണ
രജിസ്ട്രാര്‍
ഓഫീസിലേയ്ക്ക് അപേക്ഷ
സമര്‍പ്പിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഫണ്ട്
ലഭ്യമാക്കി നിര്‍മ്മാണ
പ്രവര്‍ത്തനം
നടത്തുന്നതിനാവശ്യമായ
ഉത്തരവു നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
സഹകരണവകുപ്പിനു
കീഴിലുള്ള സംഘങ്ങള്‍
2169.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണവകുപ്പിനു
കീഴില്‍ എത്ര അപെക്സ്
സംഘങ്ങള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
കേന്ദ്ര സംഘങ്ങള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; അവയുടെ
പേരു വിവരം നല്‍കാമോ;
(ബി)
വകുപ്പിനു
കീഴിലുളള ആഡിറ്റ്
വിഭാഗം സഹകരണസംഘം
രജിസ്ട്രാര്‍ വഴി
രജിസ്റ്റര്‍ ചെയ്യാത്ത
എത്ര അപെക്സ്
കേന്ദ്രസംഘങ്ങളുടെ
കണക്കുകള്‍ ആഡിറ്റ്
ചെയ്തു വരുന്നുണ്ട്;
അവയുടെ പേരു വിവരം
നല്‍കാമോ;
(സി)
ഒന്നിലേറെ
സംസ്ഥാനങ്ങള്‍
പ്രവര്‍ത്തന പരിധിയുളള
രജിസ്റ്റര്‍ ചെയ്ത എത്ര
സംഘങ്ങളാണ്
പ്രവര്‍ത്തിച്ചു
വരുന്നത് ; അവ
ഏതൊക്കെയാണ്;
(ഡി)
ഇത്തരം
സംഘങ്ങളുടെ കണക്കുകള്‍
ആഡിറ്റു ചെയ്യുന്നത്
ആരാണ് ; വിശദമാക്കുമോ ?
സ്വദേശി ഉല്പന്നങ്ങളുടെ
ഉല്പാദനം വിപണനം
2170.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദി-ഗ്രാമമവ്യവസായ
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
സ്വദേശി ഉല്പന്നങ്ങളുടെ
ഉല്പാദനത്തിനും
വിപണനത്തിനും
നല്‍കിവരുന്ന സഹായങ്ങൾ
വ്യക്തമാക്കാമോ ;
(ബി)
ഇത്തരത്തില്‍
എത്ര
യൂണിറ്റുകള്‍ക്കാണ്
സഹായം നല്‍കിവരുന്നത് ;
(സി)
2014-15
സാമ്പത്തിക
വര്‍ഷത്തില്‍ ഇതിനായി
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കാമോ ?
ഖാദി
വ്യവസായ നവീകരണം
2171.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദി
വ്യവസായ നവീകരണവുമായി
ബന്ധപ്പെട്ട് പി.
ഗോപിനാഥന് നായര്‍
കമ്മിറ്റി നല്കിയ
റിപ്പോര്‍ട്ടിലെ
നിര്‍ദ്ദേശം അനുസരിച്ച്
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
അനുവദിച്ച
തുകയുടെ വിനിയോഗം
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഖാദി
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
2172.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദിയുടെ
പ്രോത്സാഹനത്തിനും
പ്രചരണത്തിനുമായി
കേന്ദ്ര സര്‍ക്കാരില്‍
നിന്നും എന്തൊക്കെ
സഹായങ്ങളാണ്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഇന്‍കം
സപ്പോര്‍ട്ട് സ്കീം
2173.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്‍കം
സപ്പോര്‍ട്ട് സ്കീം
പ്രകാരം 2014-15
വര്‍ഷത്തില്‍ ഖാദി
മേഖലയ്ക്ക് എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
അതില്‍ എത്ര തുക ഖാദി
സ്ഥാപനങ്ങള്‍ക്ക്
നല്‍കിയിട്ടുണ്ടെന്നും
സ്ഥാപനം
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
ഈ
ഇനത്തില്‍
തൊഴിലാളികള്‍ക്ക് ഏതു
മാസം വരെയുള്ള കൂലി
വിതരണം
ചെയ്തിട്ടുണ്ടെന്നും
ഏത്ര തുക വിതരണം
ചെയ്തിട്ടുണ്ടെന്നും
ഖാദിസ്ഥാപനങ്ങള്‍
അടിസ്ഥാനമാക്കി
വിശദമാക്കാമോ?