സ്വര്ണ്ണക്കടത്ത്തടയുവാന്
നടപടി
1888.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിമാനത്താവളങ്ങള്‍
വഴിയും അല്ലാതെയും
സംസ്ഥാനത്ത്
സ്വര്‍ണ്ണക്കടത്ത്
കൂടിവരുന്നതും അവ
സി.ബി.ഐ
ഉള്‍പ്പെടെയുള്ള
അന്വേഷണ എജന്‍സികളുടെ
പിടിയിലാകുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ സര്‍ക്കാരിന്റെ
കാലയളവില്‍ എത്ര
ആഭ്യന്തരവകുപ്പ്
ഉദ്യോഗസ്ഥര്‍ ഇത്തരം
കേസ്സുകളില്‍
പ്രതികളായിട്ടുണ്ട്;
അവര്‍ ആരെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
അവരിൽ
ആരുടെയെല്ലാം ബാങ്ക്
അക്കൗണ്ടുകള്‍, മറ്റു
രേഖകള്‍ തുടങ്ങിയവ
കണ്ടുകെട്ടിയിട്ടുണ്ട്;വിശദാംശം
നല്‍കുമോ
(ഡി)
ഈ
സര്‍ക്കാരിന്റെ
കാലയളവിൽ ഇത്തരത്തില്‍
എന്തു തുകയുടെ
സ്വര്‍ണ്ണക്കടത്ത്
കണ്ടെത്തിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
ഇത്തരം
സ്വര്‍ണ്ണക്കടത്ത്
തടയുവാന്‍
ആഭ്യന്തരവകുപ്പ് എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ജീപ്പ്
ഡ്രൈവര്‍
മണിയന്‍പിള്ളയുടെ
കൊലപാതകം
1889.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ പാരിപ്പള്ളി
പോലീസ് സ്റ്റേഷനിലെ
ജീപ്പ് ഡ്രൈവര്‍
ആയിരുന്ന മണിയന്‍പിള്ള
എന്ന ജീവനക്കാരനെ
കൊലപ്പെടുത്തിയത്
എന്നാണെന്നും, അതുമായി
ബന്ധപ്പെട്ട അന്വേഷണ
പുരോഗതിയും
അറിയിക്കുമോ;
(ബി)
പ്രസ്തുത
ജീവനക്കാരന്റെ
കൊലപാതകിയെ അറസ്റ്റ്
ചെയ്യാത്തതില്‍
കുറ്റകരമായ വീഴ്ച
വന്നതായി
ബോദ്ധ്യമുണ്ടോ;
(സി)
കേസ്സിലെ പ്രതിയെ
അറസ്റ്റ് ചെയ്യുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ഡി)
മരണപ്പെട്ട
പോലീസുകാരന്റെ
കുടുംബത്തിന്
ഗവണ്മെന്റ് എന്തൊക്കെ
സഹായങ്ങള്‍
നല്‍കിയിട്ടുണ്ടെന്ന്
വെളിവാക്കുമോ; വിശദാംശം
അറിയിക്കുമോ?
പോലീസ്
കംപ്ലയിന്റ്
അതോറിറ്റിയുടെ
പ്രവര്‍ത്തനം .
1890.
ശ്രീ.മാത്യു
റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
,,
സി.കെ.നാണു
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് കംപ്ലയിന്റ്
അതോറിറ്റിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമായി
നടക്കുന്നില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
അതോറിറ്റി
രൂപീകരിച്ചതിനുശേഷം ആകെ
ലഭിച്ച പരാതികള്‍ എത്ര
; ഇതില്‍
തീര്‍പ്പാക്കിയവ എത്ര ;
(സി)
തീര്‍പ്പാക്കലില്‍
നേരിടുന്ന
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ ?
ജെയിംസ്
മാത്യു എം. എല്‍. എ യുടെ
അറസ്റ്റ്
1891.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജെയിംസ്
മാത്യു എം. എല്‍. എ
യുടെ അറസ്റ്റിന്
കാരണമായ കുറ്റങ്ങള്‍
എന്താണ്; ഇത്
സംബന്ധിച്ച് പോലീസ്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
റാഗിംഗ്
കേസ്സുകള്‍
1892.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഓരോ വര്‍ഷവും
സംസ്ഥാനത്ത് എത്ര
റാഗിംഗ് കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് ; എത്ര
പേരുടെ പേരില്‍
ഏതെല്ലാം വകുപ്പുകള്‍
പ്രകാരമാണ് കേസ്സുകള്‍
രജിസ്റ്റര്‍ ചെയ്തത്
എന്ന് വ്യക്തമാക്കുമോ ;
(ബി)
ഈ
കാലയളവില്‍ റാഗിംഗിന്
വിധേയരായ
വിദ്യാര്‍ത്ഥികൾ
ആരെല്ലാം എന്നും എത്ര
പേര് മരിച്ചുവെന്നും
അവര്‍ ആരെല്ലാം എന്നും
എത്ര പേര്‍ക്ക്
അംഗവൈകല്യം
സംഭവിച്ചുവെന്നും അവര്‍
ആരെല്ലാം എന്നും
ആര്‍ക്കെല്ലാം
എന്തൊക്കെ സര്‍ക്കാര്‍
സഹായം
ലഭ്യമാക്കിയെന്നും
വ്യക്തമാക്കുമോ ;
(സി)
റാഗിംഗ് നിയമങ്ങള്‍
ഫലപ്രദമായി
ഉപയോഗിക്കുന്നതില്‍
ആഭ്യന്തരവകുപ്പ്
ഉദ്യോഗസ്ഥര്‍ വീഴ്ച
വരുത്തുന്നുണ്ടോ;
ഉണ്ടെങ്കില്‍
പരിശോധിക്കാമോ ;
(ഡി)
ഈ
കാലയളവില്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ട റാഗിംഗ്
കേസ്സുകളില്‍ എത്രപേരെ
കോടതി ശിക്ഷിച്ചു ;
ഏതെല്ലാം കേസ്സുകളില്‍
ആര്‍ക്കെല്ലാം എന്തു
ശിക്ഷ ലഭിച്ചു എന്നും
വ്യക്തമാക്കുമോ ?
സ്റ്റുഡന്റ്സ് പോലീസ്
യൂണിറ്റ്
1893.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ എലത്തൂര്‍
നിയോജകമണ്ഡലത്തില്‍
എത്ര സ്കൂളുകളില്‍
സ്റ്റുഡന്റ്സ്
പോലീസ്യൂണിറ്റ്
ആരംഭിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
മണ്ഡലത്തിലെ
ചേളന്നൂർ
എ.കെ.കെ.ആര്.എച്ച്.എസ്.എസ്,
കുളത്തൂർ ഗവഃ ഹയര്‍
സെക്കന്‍ഡറി സ്കൂള്‍
എന്നിവ എസ്.പി.സി
യൂണിറ്റിനുവേണ്ടി
അപേക്ഷ
നല്‍കിയിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(സി)
ഈ
സ്കൂളുകള്‍ക്ക് എന്ന്
എസ്.പി.സി യൂണിറ്റ്
അനുവദിക്കുമെന്ന്
വെളിപ്പെടുത്താമോ?
നിരീക്ഷണത്തിന്
സി.സി.ടി.വി. ക്യാമറകള്‍
1894.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
സെന്‍സിറ്റീവ്
ഏരിയകളില്‍
നിരീക്ഷണത്തിനായി എത്ര
സി.സി.ടി.വി.
ക്യാമറകള്‍
സ്ഥാപിച്ചിട്ടുണ്ട്;
അവയില്‍ എത്രയെണ്ണം
നിലവില്‍
പ്രവര്ത്തിക്കാത്തതുണ്ട്;
നിയോജക മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ:
(ബി)
ക്യാമറകള്‍
സ്ഥാപിക്കുന്നതിനും
അനുബന്ധ സാധനങ്ങള്‍
ഒരുക്കുന്നതിനും ആകെ
എത്ര രൂപയാണ്
ചിലവായതെന്നും അതില്‍
എം.എല്‍.എ.
എസ്.ഡി.എഫ്.ല്‍ നിന്നും
എത്ര തുക ലഭ്യമായി
എന്നും വിശദമാക്കാമോ?
പ്രക്ഷോഭത്തില്‍
പങ്കെടുത്ത
പ്രവര്‍ത്തകര്‍ക്കെതിരെ
കേസുകള്‍
1895.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ
പ്രക്ഷോഭത്തില്‍
പങ്കെടുത്ത എത്ര
സി.പി.ഐ.(എം)
പ്രവര്‍ത്തകര്‍ക്കെതിരെ
ആകെ എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ഹെഡ്കോണ്സ്റ്റബിള്മാരുടെ
ഒഴിവുകള്‍
1896.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ പോലീസ്
ഹെഡ്കോണ്സ്റ്റബിള്മാരുടെ
എത്ര ഒഴിവുകള്‍
നിലവില്‍ ഉണ്ട്;
(ബി)
പ്രസ്തുത
ഒഴിവുകള്‍ എന്നുമുതല്‍
നിലനില്ക്കുന്നു എന്ന
വിവരം
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
മത -
സാമുദായിക സംഘടനകളില്‍
പോലീസ് ഉദ്യോഗസ്ഥരുടെ
പ്രവര്‍ത്തനം
1897.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
ഉദ്യോഗസ്ഥര്‍ക്ക് മത -
സാമുദായിക സംഘടനകളില്‍
പ്രവര്‍ത്തിക്കുന്നതിനും,
ഭാരവാഹിത്വം
വഹിക്കുന്നതിനും
നിയമപരമായി അവകാശമുണ്ടോ
;എങ്കില്‍ അതിന്റെ
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
കേരള
പോലീസ് ആക്ട് 2011ല്‍
അദ്ധ്യായം '7' സെക്ഷന്‍
86 (1) (e) യും The
Police Forces
(Restriction of
Rights) Act - 1966 ലും
PHQ സര്‍ക്കുലര്‍
08/2012 ഉം, GO (P)
27/2014
P&ARD/7/8/14 ലും
ഇതുസംബന്ധിച്ച് എന്താണ്
പ്രതിപാദിച്ചിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ ;
(സി)
കേരള
പോലീസ് അസോസിയേഷന്
സംസ്ഥാന
ജനറല്‍സെക്രട്ടറിയും
തിരുവനന്തപുരം സിറ്റി
ട്രാഫിക് പോലീസ്
സ്റ്റേഷനിലെ സിവില്‍
പോലീസ് ഓഫീസറുമായ ശ്രീ.
ജി. ആര്. അജിത് (CPO -
4324) തിരുവനന്തപുരം
കവടിയാര്‍ 2793-ാം
നമ്പര്‍ എന്‍.എസ്.എസ്
കരയോഗം സെക്രട്ടറിയായി
പ്രവര്‍ത്തിക്കുന്നത്
സംബന്ധിച്ച പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
പത്ര
ദൃശ്യമാധ്യമങ്ങളില്‍
ഇതു സംബന്ധിച്ചുവന്ന
വാര്‍ത്തയുടെയും
രേഖാമൂലം പോലീസ്
മേധാവിക്ക് ലഭിച്ച
പരാതിയുടെയും
അടിസ്ഥാനത്തില്‍
അഡീഷണല്‍ ഡയറക്ടര്‍
ജനറല്‍ ഓഫ് പോലീസ്
(ഇന്റലിജന്‍സ്)
അന്വേഷണം നടത്തി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ ;
(ഇ)
ശ്രീ.
ജി. ആര്. അജിത്ത്
ഔദ്യോഗിക പദവി
ദുരുപയോഗം
ചെയ്തുകൊണ്ട്
എന്‍.എസ്.എസ് ന്റെ
ഇലക്ഷനില്‍ തന്റെ
എതിര്‍ഭാഗത്തുള്ളവരെ
ഭീഷണിപ്പെടുത്തിയതായും,
ഒരു പോലീസുകാരന്റെ
ഭാര്യയെ ഫോണില്‍
വിളിച്ച്
ഭീഷണിപ്പെടുത്തിയതായും
കാണിച്ച് തിരുവനന്തപുരം
സിറ്റി പോലീസ്
മേധാവിക്ക് പരാതി
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ എന്നാണ് ;
(എഫ്)
ഇതുസംബന്ധിച്ച
എന്തുനടപടിയാണ്
കൈക്കൊണ്ടതെന്നും
നടപടി
സ്വീകരിച്ചില്ലെങ്കില്‍
എന്തുകൊണ്ടെന്നും
അറിയിക്കുമോ ?
മത
പരിവർത്തനം
1898.
ശ്രീ.സാജു
പോള്‍
,,
പി.ടി.എ. റഹീം
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ഗ്ഗീയവത്ക്കരണത്തിന്
ആക്കം കൂട്ടുന്ന
നടപടികള്‍
നിരുത്സാഹപ്പെടുത്താന്‍
തയ്യാറാകുമോ;
(ബി)
ഭരണഘടനയുടെ
അനുച്ഛേദം 25 പരസ്യമായി
ലംഘിക്കുന്ന സംഭവങ്ങളെ
നിരീക്ഷിക്കുന്നുണ്ടോ;
(സി)
മതനിരപേക്ഷത
ഉയര്‍ത്തിപ്പിടിക്കാനും
അതിനെതിരായുള്ള
വെല്ലുവിളികള്‍ തടയാനും
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
ബി.എ.
മുഹമ്മദ് കുഞ്ഞിയുടെ
സ്ക്കൂട്ടര്‍ തീവെച്ച്
നശിപ്പിച്ച സംഭവം
1899.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
ജനുവരി മാസത്തില്‍
കാസര്‍ഗോഡ് ചെമ്പരിക്ക
സ്വദേശിയും ഐ.എന്‍.എല്‍
ചെമ്പരിക്ക ശാഖ
സെക്രട്ടറിയും
പാചകക്കാരനുമായ ബി.എ.
മുഹമ്മദ് കുഞ്ഞിയുടെ
സ്ക്കൂട്ടര്‍ തീവെച്ച്
നശിപ്പിച്ച സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ആരൊക്കെയാണ് പ്രതികള്‍;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
എല്ലാ
പ്രതികളെയും
പിടികൂടിയിട്ടുണ്ടോ;
ഏതെങ്കിലും പ്രതിയെ ഇനി
പിടികിട്ടാനുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
എം.എസ്.പി.
ബെറ്റാലിയനില്‍ ഡ്രൈവര്‍
നിയമനം
1900.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എസ്.പി.
ബെറ്റാലിയനില്‍
ഡ്രൈവര്‍മാരുടെ റാങ്ക്
ലിസ്റ്റിൽ നിന്നും
എത്രപേര്‍ക്ക് നിയമനം
നല്കി ;
(ബി)
നിലവില്‍
എത്ര ഒഴിവുകളുണ്ടെന്നും
വെളിപ്പെടുത്തുമോ ;
(സി)
എം.എസ്.പി
ബറ്റാലിയന് ഡ്രൈവര്‍
പോസ്റ്റില്‍ പുതുതായി
എത്ര തസ്തികകളാണ്
സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്
; അതിനെ തുടര്‍ന്ന്
എത്ര പേര്‍ക്കുകൂടി
നിയമന സാധ്യതയുണ്ടെന്ന്
വെളിപ്പെടുത്തുമോ ?
ഘര്‍
വാപസി
1901.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എവിടെയെങ്കിലും ഘര്‍
വാപസി എന്ന പേരില്‍
മതപരിവര്‍ത്തന
ശ്രമങ്ങള്‍ നടന്നത്
സംബന്ധിച്ച് ആരെങ്കിലും
പരാതികള്‍ നല്‍കുകയോ
കേസുകള്‍ രജിസ്റ്റര്‍
ചെയ്യുകയോ
ഉണ്ടായിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
ബാര്‍
കോഴ വിവാദം
1902.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബാര്‍ കോഴ
വിവാദങ്ങളുമായി
ബന്ധപ്പെട്ട് എത്ര
കേസുകളാണ് രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്എന്ന്
വ്യക്തമാക്കുമോ?
വഞ്ചന,
തട്ടിപ്പ് കേസുകള്‍
1903.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.ചെന്താമരാക്ഷന്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വഞ്ചനയും
തട്ടിപ്പും സംബന്ധിച്ച
കേസുകള്‍
വര്‍ദ്ധിച്ചുവരുന്നുണ്ടോ
: എങ്കിൽ കാരണം
പരിശോധിച്ചിട്ടുണ്ടോ ;
(ബി)
നിരവധി
കേസുകള്‍ റിപ്പോര്‍ട്ടു
ചെയ്യപ്പെടുന്നുണ്ടെങ്കിലും
പ്രതികള്‍ ഏറെയും
ശിക്ഷിക്കപ്പെടുന്നില്ലെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ ;
(സി)
തട്ടിപ്പുകാരുടെ
പ്രലോഭനങ്ങളില്‍
അകപ്പെടാതിരിക്കുന്നതിന്
ജനങ്ങളില്‍ അവബോധം
ഉണ്ടാക്കാന്‍ നടപടി
സ്വീകരിക്കാമോ ;
പൊതുജനങ്ങള്‍ക്കിടയില്‍
തട്ടിപ്പുകാര്‍ക്ക്
സ്വീകാര്യത
ലഭിക്കാതിരിക്കാനുള്ള
നടപടികൾ സ്വീകരിക്കുമോ
;
(ഡി)
ഇത്തരം
കേസുകളില്‍ പുതിയ
തെളിവുകള്‍
പുറത്തുവന്നാലും അവ
അന്വേഷണത്തിന്റെ
ഭാഗമായി
പരിഗണിക്കപ്പെടാതെ
പോകുന്ന സ്ഥിതിവിശേഷം
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ?
പോലീസ്
സ്റ്റേഷനുകളില്‍
നിന്ന്മെച്ചപ്പെട്ട സേവനം
1904.
ശ്രീ.മോന്‍സ്
ജോസഫ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സ്റ്റേഷനുകളില്‍
എത്തുന്നവര്‍ക്ക്
മെച്ചപ്പെട്ട സേവനം
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ ;
(ബി)
പോലീസ്
സ്റ്റേഷനുകളുടെ ദൈനംദിന
പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കുന്നതിന്
പ്രത്യേക സംവിധാനം
ഉണ്ടാക്കുമോ എന്ന്
വ്യക്തമാക്കാമോ ;
(സി)
പോലീസ്
സ്റ്റേഷനുകളിലെത്തുന്ന
പരാതിക്കാര്‍ക്ക്
ലഭിക്കുന്ന സേവനം
സംബന്ധിച്ച് അവരുടെ
അഭിപ്രായം
ശേഖരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ ?
പോലീസ്
കോണ്‍സ്റ്റബിള്‍മാരുടെ
ഒഴിവുകള്‍.
1905.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷം പോലീസ്
വകുപ്പില്‍
കോണ്‍സ്റ്റബിള്‍മാരുടെ
എത്ര
ഒഴിവുകളുണ്ടായിട്ടുണ്ടെന്ന്
പറയാമോ;
(ബി)
2013-14
വര്‍ഷത്തെ ഒഴിവുകള്‍
എത്രയായിരുന്നുവെന്നും
അതില്‍ എത്രപേര്‍ക്ക്
നിയമനം നല്‍കിയെന്നും
പറയാമോ;
(സി)
ഒഴിവുകള്‍
പൂര്‍ണ്ണമായും
നികത്തിയില്ലെങ്കില്‍
അതിനുള്ള കാരണങ്ങള്‍
പറയാമോ;
(ഡി)
ഈ
വര്‍ഷത്തെ ഒഴിവുകള്‍
പൂര്‍ണ്ണമായും
നികത്തുന്നതിനും
അടുത്തവര്‍ഷം
ഉണ്ടായേക്കാവുന്ന
ഒഴിവുകള്‍ മൂന്‍കൂട്ടി
നിശ്ചയിച്ച് നിയമനം
നടത്തുന്നതിനുമുളള
നടപടികള്‍
സ്വീകരിക്കുവാന്‍
തയ്യാറാകുമോ?
സദാചാര
ഗുണ്ടാ ആക്രമണം
1906.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നാളിതുവരെയായി എത്ര
സദാചാര ഗുണ്ടാ
ആക്രമണക്കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വര്‍ഷം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
ടി
കേസുകളില്‍
എത്രയെണ്ണത്തില്‍
അന്വേഷണം
പൂര്‍ത്തിയാക്കി
കുറ്റപത്രം കോടതിയില്‍
സമര്‍പ്പിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
കേസുകളില്‍ ഒന്നിലധികം
തവണ പ്രതികളായവരെ
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അവരുടെ
പേരുവിവരങ്ങള്‍
ലഭ്യമാക്കുമോ?
റേഷന്‍
കാര്‍ഡ് പുതുക്കുന്നതിന്
നിലനില്‍ക്കുന്ന
അപാകതകളുമായി ബന്ധപ്പെട്ട
സമരം
1907.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡ്
പുതുക്കുന്നതിന്
നിലനില്‍ക്കുന്ന
അപാകതകള്‍
പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
സി.പി.ഐ(എം)ന്റെ
നേതൃത്വത്തില്‍
സംസ്ഥാനത്തെ എത്ര
വില്ലേജ് ആഫീസുകള്‍ക്ക്
മുന്നില്‍ സമരം നടന്നു;
(ബി)
വില്ലേജ്
ആഫീസുകള്‍ക്ക്
മുന്നില്‍ സി.പി.ഐ(എം)
ആഹ്വാനം അനുസരിച്ച്
സമരത്തില്‍
പങ്കെടുത്തവരുടെ എണ്ണം
പോലീസ്
ശേഖരിച്ചിട്ടുണ്ടോ;
എങ്കിൽ എത്രയെന്ന്
വ്യക്തമാക്കാമോ?
ചന്ദ്ര
ബോസിന്റെ കൊലപാതകം
1908.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയില്‍ സുരക്ഷാ
ജീവനക്കാരനായിരുന്ന
ചന്ദ്രബോസിനെ
കൊലപ്പെടുത്തിയ കേസില്‍
ആഭ്യന്തര വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
കേസില്‍ പ്രതിയായ
നിസാമിനെ
രക്ഷിക്കുന്നതിനുവേണ്ടി
ക്രിമിനല്‍
ചട്ടപ്രകാരമുള്ള പല
നടപടികളും പോലീസ്
സ്വീകരിച്ചിട്ടില്ലെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കൊലക്കേസുമായി
ബന്ധപ്പെട്ട് പല
തെളിവുകളും
നശിപ്പിക്കപ്പെട്ടതായ
വസ്തുതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രതിയെ
രക്ഷിക്കുന്നതിന് ചില
ഉയര്‍ന്ന പോലീസ്
ഉദ്യോഗസ്ഥര്‍
ഇടപെട്ടുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
പ്രതിയുടെ
മേല്‍ കാപ്പ നിയമം
ചുമത്താതിരിക്കുവാനുണ്ടായ
സാഹചര്യങ്ങള്‍
വെളിപ്പെടുത്താമോ;
(എഫ്)
ചന്ദ്രബോസിന്റെ
കൊലപാതകം ഗൗരവമായി
അന്വേഷിച്ച്
കുറ്റവാളിക്ക്
നിയമാനുസരണമുള്ള ശിക്ഷ
ഉറപ്പാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
പോലീസ്
വര്‍ക്ക് ഷോപ്പുകള്‍
1909.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പോലീസ് വര്‍ക്ക്
ഷോപ്പുകള്‍ ഉണ്ട്;
എവിടെയെല്ലാം സ്ഥിതി
ചെയ്യുന്നു ;
(ബി)
പ്രസ്തുത
വര്‍ക്ക്ഷോപ്പുകളില്‍
ആവശ്യത്തിന്
മെക്കാനിക്കുകളും മറ്റ്
സംവിധാനങ്ങളും
നിലവിലുണ്ടോ;
(സി)
പ്രസ്തുത
വര്‍ക്ക് ഷോപ്പുകളുടെ
ചുമതലകള്‍ നിലവില്‍
നിക്ഷിപ്തമാക്കിയിട്ടുളളത്
ആരിലാണ്;
(ഡി)
മെക്കാനിക്കല്‍
എഞ്ചിനീയറിംഗ്,
മെക്കാനിക്ക് ഡിപ്ലോമ
ഉളളവര്‍ക്കോ വര്‍ക്ക്
ഷോപ്പുകളുടെ ചുമതല
നല്‍കുന്നതിനും അതിന്റെ
മേല്‍നോട്ടം ഉയര്‍ന്ന
പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
നല്‍കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ ;
(ഇ)
നിലവിലെ
വര്‍ക് ഷോപ്പുകളില്‍
അവശ്യം സംവിധാനങ്ങള്‍
ഉണ്ടെങ്കില്‍ പോലീസ്
വാഹനങ്ങള്‍ പുറത്തയച്ച്
പണികള്‍ ചെയ്യിക്കേണ്ടി
വരുന്നതിന്റെ
കാരണങ്ങള്‍
വെളിപ്പെടുത്തുമോ?
സിപിഎെ(എം)
പ്രവര്‍ത്തകരെ
കൊലപ്പെടുത്തിയ
സംഭവങ്ങള്‍
1910.
ശ്രീ.ഇ.പി.ജയരാജന്
,,
ടി.വി.രാജേഷ്
,,
ബാബു എം. പാലിശ്ശേരി
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സിപിഎെ(എം)
പ്രവര്‍ത്തകരെ
ആര്.എസ്.എസ്.
പ്രവര്‍ത്തകർ
കൊലപ്പെടുത്തിയ
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സിപിഎെ(എം)ന്റെ
എത്ര പ്രവര്‍ത്തകര്‍
ആര്.എസ്.എസ്.
ഉള്‍പ്പെടെയുളള വിവിധ
സംഘടനകളുടെ
ക്രിമിനലുകളാല്‍
കൊലചെയ്യപ്പെടുകയുണ്ടായിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
സിപിഐ(എം)
പ്രവര്‍ത്തകര്‍ക്കെതിരെ
ഉണ്ടായ കൊലപാതക
ശ്രമങ്ങള്‍
എത്ര;ഏതെല്ലാം
കേസുകളില്‍ എത്ര
പ്രതികള്‍ ഇനിയും
അറസ്റ്റു
ചെയ്യപ്പെടാന്‍ ബാക്കി
നില്പുണ്ട്, എത്ര
കേസുകളില്‍
കുറ്റവാളികള്‍
ശിക്ഷിക്കപ്പെടാന്‍
ബാക്കി നില്പുണ്ട്എന്നീ
വിശദാംശങ്ങള്‍
ലഭ്യമാണോ;
(ഡി)
ആര്.എസ്.എസ്.
സംഘത്തെ നിലയ്ക്ക്
നിര്‍ത്താന്‍
നിഷ്പക്ഷമായ
പ്രവര്‍ത്തനം
ഉറപ്പാക്കാമോ?
മാനവീയം
വീഥി
1911.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
വെള്ളയമ്പലത്ത് രൂപം
നല്കിയ മാനവീയം
വീഥിയിൽ കൂറ്റന്‍
വാഹനങ്ങള്‍ പാര്‍ക്കു
ചെയ്തും സാമൂഹിക
വിരുദ്ധരുടെ താവളമാക്കി
മാറ്റിയും സാംസ്ക്കാരിക
പരിപാടികള്‍
നടത്തുന്നതിന് വിഘാതം
സൃഷ്ടിച്ചു
വരുന്നതിനെക്കുറിച്ചന്വേഷിക്കാമോ;
(ബി)
ഇത് പരിഹരിച്ച് മാനവീയം
വീഥി സംരക്ഷിക്കുവാൻ
നടപടി സ്വീകരിക്കുമോ;
ഇവിടെ പോലീസിന്റെ
സ്ഥിരം പട്രോളിംഗ്
സംവിധാനം
ഏര്‍പ്പെടുത്താമോ?
ഇരിട്ടി
പോലീസ് സ്റ്റേഷന്
വിഭജിച്ച് കാക്കയങ്ങാട്
പുതിയ പോലീസ് സ്റ്റേഷന്
1912.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരിട്ടി
പോലീസ് സ്റ്റേഷന്
വിഭജിച്ച് കാക്കയങ്ങാട്
ആസ്ഥാനമായി
മുഴക്കുന്ന്,
തില്ലങ്കേരി
പഞ്ചായത്തുകളെ
ഉള്‍പ്പെടുത്തി പോലീസ്
സ്റ്റേഷന്
രൂപീകരിക്കണമെന്ന
ആവശ്യം പരിഗണനയിലുണ്ടോ;
എങ്കില്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം;
കാക്കയങ്ങാട് പോലീസ്
സ്റ്റേഷന്
ആരംഭിക്കാന്‍ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
പരിയാരം
മെഡിക്കല്‍ കോളേജ് പോലീസ്
സ്റ്റേഷന് കെട്ടിടം
1913.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പരിയാരം
മെഡിക്കല്‍ കോളേജ്
പോലീസ് സ്റ്റേഷന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമെന്ന
ആഭ്യന്തര വകുപ്പ്
മന്ത്രിയുടെ
ഉറപ്പിന്മേല്
എന്തൊക്കെ
തുടര്‍നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
മെഡിക്കല്‍
കോളേജ് പോലീസ്
സ്റ്റേഷന്റെ നിലവിലുള്ള
ശോചനീയാവസ്ഥ പരിഗണിച്ച്
കടന്നപ്പള്ളി
വില്ലേജില്‍ സര്‍വ്വേ
നമ്പര്‍ 272ല്‍ പഴയ
ടി.ബി .
സാനിറ്റോറിയത്തില്‍
നിന്നും സ്ഥലം
ലഭ്യമാക്കി പോലീസ്
സ്റ്റേഷനും
ക്വാര്‍ട്ടേഴ്സും
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
വിശദാംശം നല്‍കുമോ ?
ആലപ്പുഴ
പട്ടണത്തിലെ
സാമൂഹ്യവിരുദ്ധരെ അമർച്ച
ചെയ്യാൻ നടപടി
1914.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
പട്ടണത്തില്‍ കഴിഞ്ഞ
രണ്ടുവര്‍ഷത്തിനുള്ളില്‍
സാമൂഹ്യവിരുദ്ധരുടെയും
ഗുണ്ടകളുടെയും
നേതൃത്വത്തില്‍ എത്ര
ആക്രമണങ്ങള്‍ ഉണ്ടായി;
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
പ്രതികളെ
അറസ്റ്റുചെയ്തിട്ടുണ്ട്;
(ബി)
സാമൂഹ്യ
വിരുദ്ധ, ഗുണ്ടാ
ആക്രമണങ്ങളില്‍
എത്രപേര്‍
മരണപ്പെട്ടിട്ടുണ്ട്;
എത്രപേര്‍ക്ക്
പരിക്കേറ്റിട്ടുണ്ട്;
എത്ര വീടുകള്‍
അക്രമിക്കപ്പെട്ടിട്ടുണ്ട്;
വ്യക്തമാക്കാമോ;
(സി)
ചില
പോലീസ് ഉദ്യോഗസ്ഥര്‍ ഈ
അക്രമണങ്ങളിലെ പ്രതികളെ
സംരക്ഷിക്കുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടി
സ്വീകരിക്കുമെന്നറിയിക്കുമോ
;
(ഡി)
ആലപ്പുഴ
പട്ടണത്തിലെ സാമൂഹ്യ
വിരുദ്ധ ഗുണ്ടാ മാഫിയ
സംഘങ്ങളെ അമര്‍ച്ച
ചെയ്യുന്നതിന് ശക്തമായ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
തൃശൂര്‍
പാവറട്ടിയിലെ സി.പി.ഐ
(എം) പ്രവര്‍ത്തകരുടെ
കൊലപാതകം
1915.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
പാവറട്ടിയിലെ സി.പി.ഐ
(എം)
പ്രവര്‍ത്തകരായിരുന്ന
ഒരു വീട്ടിലെ രണ്ട്
സഹോദരങ്ങള്‍ (മുജീബ്
റഹ്മാന്, ഷിഹാബ്)
ആര്.എസ്.എസ്
ക്രിമിനലുകളാല്‍
കൊലചെയ്യപ്പെട്ട
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആര്.എസ്.എസ്
ക്രിമിനലുകള്‍ 2005-ല്‍
കൊലചെയ്ത മുജീബ്
റഹ്മാന്റെ സഹോദരന്
ഷിഹാബിനെ കൊല ചെയ്ത
സംഭവം സംബന്ധിച്ച
പോലീസ് അന്വേഷണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
ഒരു
വീട്ടിലെ സി.പി.ഐ (എം)
പ്രവര്‍ത്തകരായിരുന്ന
രണ്ട് സഹോദരങ്ങള്‍
ആര്.എസ്.എസ്
ക്രിമിനലുകളാല്‍ കൊല
ചെയ്യപ്പെട്ട സംഭവം
സംബന്ധിച്ച്
അന്വേഷിക്കാന്‍
പ്രത്യേക അന്വേഷണ
സംഘത്തെ
നിയോഗിച്ചിട്ടുണ്ടോ;
എല്ലാ പ്രതികളെയും
അറസ്റ്റ്
ചെയ്തിട്ടുണ്ടോ?
വിക്ടിം
കോമ്പന്‍സേഷന്‍ സ്കീം
1916.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
ടി.വി.രാജേഷ്
,,
പി.ശ്രീരാമകൃഷ്ണന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിക്ടിം
കോമ്പന്‍സേഷന്‍ സ്കീം
ഫണ്ട് വിനിയോഗം
സംബന്ധിച്ച വ്യവസ്ഥകള്‍
വിശദമാക്കാമോ; ഇതിനായി
നടപ്പ് വർഷം ബജറ്റില്‍
വകയിരുത്തിയ തുക
എത്രയെന്നു
അറിയിക്കാമോ;
(ബി)
പീഡിതരുടെ
ആശ്രിതര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നത് സംബന്ധിച്ച
മാനദണ്ഡം
വെളിപ്പെടുത്താമോ;
ഏതെല്ലാം തരത്തിലുള്ള
പീഡിതരാണ്
നഷ്ടപരിഹാരത്തിന്
അര്‍ഹരായിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
സംസ്ഥാനത്ത്
എത്ര പീഡിതര്‍ക്കും
ആശ്രിതര്‍ക്കും ജീവന്
നഷ്ടപ്പെട്ടവർക്കും
അര്‍ഹതപ്പെട്ട വിക്ടിം
കോമ്പന്‍സേഷന്‍
നല്കുവാന് ബാക്കി
നില്പുണ്ടെന്നു
വിശദമാക്കാമോ;
(ഡി)
ഏതെല്ലാം
തരത്തില്‍
പീഡിപ്പിക്കപ്പെട്ട
ഇരകള്‍ക്കാണ് ഇതിനകം
നഷ്ടപരിഹാരം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
നിരോധിത
ഉല്‍പ്പന്നങ്ങളുടെ
വില്പന തടയുന്നതിന്
നടപടികള്‍
1917.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍,
കോളേജ് പരിസരങ്ങളില്‍
നിരോധിത
ഉല്‍പ്പന്നങ്ങളുടെ
വില്പനയും
മദ്യമയക്കുമരുന്ന്
വില്പനയും കര്‍ശനമായി
തടയുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍ എന്തെല്ലാം
വിശദമാക്കുമോ;
(ബി)
വിദ്യാര്‍ത്ഥികള്‍ക്ക്
കഞ്ചാവ്,
മയക്കുമരുന്ന്, മറ്റ്
നിരോധിത
ഉല്‍പ്പന്നങ്ങള്‍
എന്നിവ വില്പന
നടത്തിയതിന്റെ പേരില്‍
2014-ല്‍ എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
എത്രപേര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
ജില്ലതിരിച്ച് വിശദാംശം
നല്‍കുമോ;
(സി)
വിദ്യാര്‍ത്ഥികള്‍ക്ക്
കഞ്ചാവ്,
മയക്കുമരുന്ന്, മറ്റ്
നിരോധിത ഉല്പന്നങ്ങള്
ഇവ എത്തിച്ച്
കൊടുക്കുന്നവരെ
കണ്ടെത്തുന്നതിനും
അമര്‍ച്ച
ചെയ്യുന്നതിനായി
പ്രത്യേക സ്ക്വാഡിനെ
നിയമിക്കുമോ?
സാമൂഹ്യ
വിരുദ്ധപ്രവര്‍ത്തനങ്ങള്‍
(തടയല്‍) ആക്റ്റ്
1918.
ശ്രീ.സണ്ണി
ജോസഫ്
,,
എം.പി.വിന്‍സെന്റ്
,,
പി.സി വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2007-ലെ
കേരള സാമൂഹ്യ
വിരുദ്ധപ്രവര്‍ത്തനങ്ങള്‍
(തടയല്‍) ആക്റ്റ്
കൂടുതല്‍
ഫലപ്രദമാക്കുന്നതിന്
നിയമ ഭേദഗതി
കൊണ്ടുവരാനുദ്ദേശിക്കുന്നുണ്ടോ
;
(ബി)
ഇതിനായി
എന്തെല്ലാം
കാര്യങ്ങളാണ്
നിയമത്തില്‍
ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
കുറ്റകൃത്യങ്ങള്‍
തടയുന്നതിനും ബ്ലേഡ്
മാഫിയയെ നേരിടുന്നതിനും
എന്തെല്ലാം ശിക്ഷകളാണ്
നിയമത്തില്‍ വ്യവസ്ഥ
ചെയ്യാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ ;
(ഡി)
ഇത്
സംബന്ധിച്ച
നിയമനിര്‍മ്മാണ
പ്രക്രിയ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ?
എടച്ചേരി
ജമീല കൊലപാതക കേസ്
1919.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
എടച്ചേരിയില്‍ 2001
സെപ്തംബര്‍ 8ന്
കൊലചെയ്യപ്പെട്ട
ജമീലയുടെ കൊലയാളിയെ
കണ്ടെത്തുന്നതിൽ പോലീസ്
പൂര്‍ണ്ണ
പരാജയമാണെന്നുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
യഥാര്‍ത്ഥ പ്രതിയെ
കണ്ടെത്താന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ ;
(സി)
പ്രസ്തുത
കേസിലെ പ്രതിയെ
കണ്ടെത്തുന്നതിനുള്ള
അന്വേഷണ ചുമതല മറെറാരു
ഏജന്‍സിയെ
ഏല്പ്പിക്കുന്നകാര്യം
പരിഗണിക്കുമോ ?
ജനമൈത്രി
പോലീസ് സംവിധാനം
1920.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനമൈത്രി
പോലീസ് സംവിധാനം എല്ലാ
സ്റ്റേഷനുകളിലും
നടപ്പിലാക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പൊതുജനങ്ങളോട്
സൗഹാര്‍ദ്ദപരമായി
ഇടപെടുന്നതിനും
നാട്ടില്‍ സമാധാനം
നിലനിര്‍ത്തുന്നതിനും
പോലീസ് സേനയിലെ എല്ലാ
അംഗങ്ങള്‍ക്കും വര്‍ഷം
തോറും പ്രത്യേക
ട്രെയിനിംഗ്
നല്‍കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
(സി)
പോലീസ്
സേനയെ ശക്തിപ്പെടുത്തി
കൂടുതല്‍
ജനസൗഹൃദമാക്കുന്നതിനും
ക്രിമിനല്‍
പശ്ചാത്തലമുള്ള
പോലീസുകാരെ കണ്ടെത്തി
ശിക്ഷിക്കുന്നതിനും,
ത്രിതല പഞ്ചായത്തുകളുടെ
സഹകരണത്തോടെ പോലീസ്
സ്റ്റേഷനുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
നടപടികള്‍
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കാമോ?
എഴുകോണ്‍
പോലീസ് സ്റ്റേഷന്
കെട്ടിടനിര്‍മ്മാണം
1921.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍പ്പെട്ട
എഴുകോണ്‍ പോലീസ്
സ്റ്റേഷന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഭൂമി ലഭ്യമാക്കി
ഉത്തരവായത് എന്നാണ് ;
(ബി)
പ്രസ്തുത
സ്ഥലത്ത് പോലീസ്
സ്റ്റേഷന് കെട്ടിടം
നിര്‍മ്മിക്കാന്‍
നടപടികള്‍
സ്വീകരിക്കുന്നതിനായുള്ള
എം.എല്‍.എ യുടെ കത്ത്
ആഭ്യന്തര മന്ത്രിയുടെ
ശിപാര്‍ശയോടെ കേരള
പോലീസ് ഹൗസിംഗ്
കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്
അധികാരികള്‍ക്ക്
ലഭിച്ചത് എന്നാണ് ;
(സി)
പ്രസ്തുത
കത്തിന്മേല്
സ്വീകരിച്ച തുടര്‍
നടപടികള്‍ വിശദമാക്കുമോ
?
കായംകുളം
പോലീസ് സ്റ്റേഷന്റെ
മതില്
1922.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
- കെ പി റോഡ്
വീതികൂട്ടുന്ന
പദ്ധതിയുടെ ഭാഗമായി
കായംകുളം പോലീസ്
സ്റ്റേഷന്റെ മതില്
പൊളിച്ച്മാറ്റുന്ന
പ്രവര്‍ത്തനങ്ങള്‍
എന്നേക്ക് ആരംഭിക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കുമോ?
ആഭ്യന്തര
വകുപ്പ് സ്ഥാപിച്ച
ക്യാമറകള്‍
1923.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഓരോ
വര്‍ഷവും ആഭ്യന്തര
വകുപ്പ്
റോഡുകള്‍/പോലീസ്
സ്റ്റേഷനുകള്‍/മറ്റ്
സ്ഥലങ്ങള്‍
എന്നിവിടങ്ങളിൽ
ഏതെല്ലാം കമ്പനികളുടെ
എത്ര ക്യാമറകള്‍
സ്ഥാപിച്ചു; ഇതിനായി
എത്ര തുക ഓരോ വര്‍ഷവും
ചെലവാക്കി; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇവയില്‍
നിലവില്‍
പ്രവര്‍ത്തനക്ഷമമായുള്ള
ക്യാമറകള്‍ എത്രയെന്നും
പ്രവര്‍ത്തനരഹിതമായവ
എത്രയെന്നും
ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
(സി)
ക്യാമറകള്‍
സ്ഥാപിക്കുന്നതിനും
അറ്റകുറ്റപ്പണി
നടത്തുന്നതിലും
വീഴ്ചകളോ കരാര്‍ ലംഘനമോ
നടത്തിയവര്‍/സ്ഥാപനങ്ങള്‍
ആരെല്ലാം;
ഇവര്‍ക്കെതിരെ എന്ത്
നടപടികള്‍ സ്വീകരിച്ചു;
വിശദമാക്കുമോ;
(ഡി)
ഇത്തരം
ക്യാമറകളിലൂടെ
ഡ്രൈവർമാരുടെ അതിവേഗം
അടക്കമുള്ള എത്ര
കേസുകള്‍ ഈ കാലയളവില്‍
രജിസ്റ്റര്‍ ചെയ്തു;
ആയതുപ്രകാരം എത്ര തുക
പിഴയിനത്തില്‍ ഈടാക്കി;
കാബിനറ്റ്, ഐ.എ.എസ്.,
ഐ.പി.എസ്., റാങ്കുള്ള
ആരൊക്കെ ഇത്തരത്തില്‍
പിഴയടച്ചു; വിശദാംശം
വ്യക്തമാക്കുമോ?
ഇരവികുളം
നാഷണല്‍ പാര്‍ക്കിലെ
(രാജമല) ഗതാഗതക്കുരുക്ക്
1924.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരവികുളം
നാഷണല്‍ പാര്‍ക്കിലെ
(രാജമല)
ഗതാഗതക്കുരുക്കിനെ
സംബന്ധിച്ച്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്
;
(സി)
ഇല്ലെങ്കില്‍
ഗതാഗതക്കുരുക്ക്
ഫലപ്രദമായി
പരിഹരിക്കാന്‍
ഡി.റ്റി.പി.സി.യുടെ
സഹകരണം തേടുമോ ;
(ഡി)
അല്ലെങ്കില്‍
വാഹനപാര്‍ക്കിംഗ്
നിരക്ക് 10 രൂപയോ 15
രൂപയോ ആക്കി ചുരുക്കി
പ്രശ്നപരിഹാരം തേടുമോ;
വ്യക്തമാക്കുമോ ?
ടിപ്പര്‍
ലോറികളുടെ അമിത വേഗത
1925.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാരിന്റെ
കാലത്ത് ടിപ്പര്‍
ലോറികളിടിച്ചുണ്ടായിട്ടുള്ള
അപകടമരണങ്ങളുടെ എണ്ണം
വാര്‍ഷിക ക്രമത്തില്‍
ജില്ല തിരിച്ച്
അറിയിക്കുമോ;
(ബി)
ടിപ്പര്‍
ലോറികളുടെ അമിത വേഗത
നിയന്ത്രിക്കുന്നതിനായി
പോലീസിന്റെ
ഭാഗത്തുനിന്നുള്ള
സംവിധാനങ്ങള്‍
/ക്രമീകരണങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(സി)
നിലവിലുള്ള
സംവിധാനങ്ങള്‍
ഫലപ്രദമാണോയെന്ന്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
ആഭ്യന്തര
വകുപ്പിലെ വാഹനങ്ങള്‍
1926.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഭ്യന്തര വകുപ്പില്‍,
കാര്‍, ജീപ്പ്, ബസ്സ്
തുടങ്ങിയ വാഹനങ്ങള്‍
എത്ര എണ്ണം വീതം ഉണ്ട്,
ഇത്രയും വാഹനങ്ങള്‍ക്ക്
എത്ര ഡ്രൈവര്‍മാര്‍
സര്‍വ്വീസില്‍ ഉണ്ട്
എന്നീ വിവരങ്ങൾ
ലഭ്യമാക്കാമോ;
(ബി)
പല
സമയങ്ങളിലും ഡ്രൈവിംഗ്
ലൈസന്‍സ് ഇല്ലാത്ത
പോലീസുകാരാണ്
വാഹനങ്ങള്‍
ഓടിക്കുന്നത് എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഒഴിഞ്ഞുകിടക്കുന്ന
ഡ്രൈവര്‍മാരുടെ തസ്തിക
നികത്തുന്നതിന് എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വിശദമാക്കാമോ ?
കേസുകള്‍
പിന്‍വലിക്കുന്നതിനായുള്ള
നിരാക്ഷേപ പത്രം
1927.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ എത്ര പോലീസ്
കേസുകള്‍, ക്രൈം
ബ്രാഞ്ച് കേസുകള്‍,
വിജിലന്‍സ് കേസുകള്‍
എന്നിവ
പിന്‍വലിക്കുന്നതിനായി
സര്‍ക്കാര്‍ നിരാക്ഷേപ
പത്രം നല്‍കിയെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
എത്ര കേസുകള്‍
പിന്‍വലിച്ച് കോടതി
നടപടികള്‍
പൂര്‍ത്തീകരിച്ചുവെന്ന്
വെളിപ്പെടുത്താമോ?
രാഷ്ട്രീയ
കൊലപാതകങ്ങള്‍
1928.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നടന്ന
രാഷ്ട്രീയ
കൊലപാതകങ്ങളിൽ
ഏതെല്ലാം രാഷ്ട്രീയ
പാര്‍ട്ടികളുമായി
ബന്ധപ്പെട്ടവരാണ്
കൊലചെയ്യപ്പെട്ടത് ;
ഓരോ കൊലപാതകവുമായി
ബന്ധപ്പെട്ട് അറസ്റ്റ്
ചെയ്യപ്പെട്ടവര്‍ ഏത്
രാഷ്ട്രീയ
പാര്‍ട്ടിയുമായി
ബന്ധപ്പെട്ടവരാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
രാഷ്ട്രീയ
കൊലപാതകങ്ങളെ
തുടര്‍ന്നുണ്ടായ അനിഷ്ട
സംഭവങ്ങളില്‍ നാശനഷ്ടം
സംഭവിച്ച കുടുംബങ്ങള്‍
ഓരോ കേസിലും എത്ര
വീതമാണ് ;
(സി)
ഏതെല്ലാം
കൊലപാതക സംഭവങ്ങളെ
തുടര്‍ന്നാണ്
പോലീസിന്റെ
നിഷ്ക്രിയത്വവും മറ്റും
കാരണത്താല്‍ ആ
പ്രദേശത്ത് അനിഷ്ട
സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ടായിരുന്നത്
;
(ഡി)
ടി.
പി. ചന്ദ്രശേഖരന്
വധത്തെത്തുടര്‍ന്ന്
അടുത്ത ദിവസങ്ങളില്‍
വടകര താലൂക്കില്‍ എത്ര
വീടുകള്‍ക്ക് നേരെ
ആക്രമണങ്ങളും അതില്‍
നാശനഷ്ടങ്ങളും
ഉണ്ടായിട്ടുള്ളതായി
പരാതികളുണ്ടായിരുന്നു ;
വിശദമാക്കാമോ ?
ചാലക്കുടി
അഹബ്ഇബ്രാഹിമിന്റെ
കൊലപാതകം
1929.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
പൂപ്പറമ്പില്‍
വീട്ടില്‍ സയ്യദ്
ഇബ്രാഹിമിന്റെ മകന്
അഹബ് ഇബ്രാഹിം
ബാംഗ്ലൂര്‍
സോലഡേവനഹള്ളി ആചാര്യ
പോളിടെക്നിക് കോളേജില്‍
പഠിച്ചുകൊണ്ടിരിക്കെ,
റാഗിംഗിനും
ആക്രമണത്തിനും
വിധേയനായി
10-8-2014-ല്‍
മരണപ്പെട്ടതുമായി
ബന്ധപ്പെട്ട് കേസ്
രജിസ്റ്റര്‍ ചെയ്യുകയോ,
അന്വേഷണം നടത്തുകയോ
ചെയ്തിട്ടുണ്ടോ ;
(ബി)
അന്വേഷണം
ആവശ്യപ്പെട്ട് അഹബിന്റെ
മാതാപിതാക്കള്‍
സമര്‍പ്പിച്ച
പരാതിയില്‍ എന്ത്
നടപടിയാണ്
കൈക്കൊണ്ടിട്ടുള്ളത് ;
(സി)
അഹബിന്റെ
കൊലപാതകം
അന്വേഷിക്കുന്നതിനും
കുറ്റക്കാരെ
ശിക്ഷിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ ?
എടപ്പാള്‍
- കോലോളമ്പ്
നിക്ഷേപത്തട്ടിപ്പ്
1930.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എടപ്പാള്‍
- കോലോളമ്പ്
നിക്ഷേപത്തട്ടിപ്പ്
സംബന്ധിച്ച അന്വേഷണം
നീണ്ടുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്രൈം
നമ്പര്‍ 554/10 മുതല്‍
590/10 വരെ CBCID (EOW)
KKD (Now MPM Cr.
branch DYSP)
ആയിട്ടുള്ള കേസിന്റെ
അന്വേഷണ പുരോഗതി
അറിയിക്കുമോ;
(സി)
ഈ
അന്വേഷണം എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയും ;
(ഡി)
ആയിരക്കണക്കിന്
സാധാരണക്കാരായ
നിക്ഷേപകരുടെ എല്ലാ
സമ്പാദ്യവും
നഷ്ടപ്പെട്ട ഈ കേസ്
സംബന്ധിച്ചുള്ള
അന്വേഷണം അകാരണമായി
നീണ്ടുപോകുന്നത്
അവസാനിപ്പിച്ച്
അന്വേഷണം ദൃതഗതിയില്‍
പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിക്കുമോ;
പേരാമ്പ്ര
ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍
അതിക്രമിച്ചു കയറിയ കേസ്
1931.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പേരാമ്പ്ര
ബ്ലോക്ക് പഞ്ചായത്ത്
ഓഫീസില്‍ ഭരണ സമിതി
യോഗം നടക്കുമ്പോള്‍
അതിക്രമിച്ചു
കയറിയതുമായി
ബന്ധപ്പെട്ട് പരാതി
ലഭിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
എങ്കില്‍
ആരാണ് പരാതി
നല്‍കിയതെന്നു
വ്യക്തമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് പോലീസ്
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ എത്ര കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത സംഭവത്തിൽ
ആരുടെയൊക്കെ പേരിലാണ്
കേസ്സ്
എടുത്തിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ഇ)
ഏതെല്ലാം
വകുപ്പ് ചേര്‍ത്താണ്
കേസ്
എടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
പ്രതികള്‍ ഏത്
സംഘടനയില്‍
ഉള്‍പ്പെട്ടതാണ് എന്നും
വെളിപ്പെടുത്തുമോ?
പ്രോമിസറി
നോട്ടുകളും ബ്ലാങ്ക്
ചെക്ക് ലീഫുകളും
ദുരുപയോഗം ചെയ്യുന്ന ന്യൂ
ജനറേഷന് ബാങ്കുകളും
സഹകരണ സംഘങ്ങളും
1932.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പണം
കടംകൊടുത്ത്
മുന്‍കൂറായി
സെക്യൂരിറ്റിയെന്നപേരില്
വാങ്ങുന്ന പ്രോമിസറി
നോട്ടുകളും ബ്ലാങ്ക്
ചെക്ക് ലീഫുകളും
ദുരുപയോഗം ചെയ്യുന്ന
ബ്ലേഡ് മാഫിയ സംഘങ്ങള്‍
ചെയ്തു വരുന്ന
പ്രവര്‍ത്തനങ്ങള്‍ക്കു
സമാനമായി സംസ്ഥാനത്തെ
ന്യൂ ജനറേഷന്
ബാങ്കുകളും ചില സഹകരണ
സംഘങ്ങളും
പ്രവര്‍ത്തിച്ചു
വരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് സംസ്ഥാന
ആഭ്യന്തര വകുപ്പിനും
ഇന്റലിജന്‍സിനും കഴിഞ്ഞ
കൊല്ലം (2014) എത്ര
പരാതികള്‍
ലഭിച്ചുവെന്നും ഈ
പരാതികളിന്മേല് എന്തു
നടപടി
സ്വീകരിച്ചുവെന്നും
വെളിപ്പെടുത്താമോ;
(സി)
ന്യൂ
ജനറേഷന് ബാങ്കുകളില്‍
നിന്നും സര്‍വ്വീസ്
സഹകരണ ബാങ്കുകളില്‍
നിന്നും വായ്പ
എടുക്കുമ്പോള്‍
മുന്‍കൂറായി വാങ്ങുന്ന
ചെക്ക് ലീഫുകള്‍
വായ്പക്കാരനറിയാതെ
കളക്ഷനയച്ച് വണ്ടി
ചെക്കാക്കി കോടതികളില്‍
കേസ് ഫയല്‍ ചെയ്തു
വരുന്നതിനെക്കുറിച്ചന്വേഷിക്കാമോ;ഇത്തരം
ഗുരുതരമായ
കുറ്റകൃത്യങ്ങള്‍
ചെയ്യുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കാന്‍
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദേശം നല്‍കാമോ?
(ഡി)
ഇത്തരം
ഗുരുതരമായ
കുറ്റകൃത്യങ്ങള്‍
ചെയ്യുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കാന്‍
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദേശം നല്‍കാമോ?
മറുനാടന്‍
തൊഴിലാളികള്‍ ഉള്‍പ്പെട്ട
കുറ്റകൃത്യങ്ങള്‍
1933.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മറുനാടന്‍ തൊഴിലാളികള്‍
ഉള്‍പ്പെട്ട
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മറുനാടന്‍
തൊഴിലാളികള്‍ക്കിടയിലെ
ക്രിമിനലുകളെ
നിരീക്ഷിക്കുന്നതിനും
കണ്ടെത്തുന്നതിനും
ആഭ്യന്തര വകുപ്പ്
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കുന്നുണ്ട്;
വിശദാംശം നല്‍കാമോ;
(സി)
മറുനാടന്‍
തൊഴിലാളികള്‍ക്കും
കുടുംബങ്ങള്ക്കുമെതിരെയുള്ള
അതിക്രമങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിനും
നടപടിയെടുക്കുന്നതിനും
എന്തെങ്കിലും പ്രത്യേക
സംവിധാനം
ഒരുക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇല്ലായെങ്കില്‍
അവര്‍ക്കിടയിലെ
ക്രിമിനലുകളെ
കണ്ടെത്തുന്നതിനും ഈ
വിഭാഗത്തിനു നേരെയുള്ള
അതിക്രമങ്ങള്‍
തടയുന്നതിനുമായി
പ്രത്യേക സംവിധാനം
ഒരുക്കുന്ന കാര്യം
പരിഗണിയ്ക്കുമോയെന്ന്
വ്യക്തമാക്കാമോ?
രാഷ്ട്രീയ
കൊലപാതകങ്ങള്‍
1934.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടി.പി.
ചന്ദ്രശേഖരന് കൊലപാതക
സംഭവത്തിനുശേഷം
സംസ്ഥാനത്ത് എത്ര
രാഷ്ട്രീയ കൊലപാതക
സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ട്;
ഏതെല്ലാം രാഷ്ട്രീയ
പാര്‍ട്ടികളുമായി
ബന്ധപ്പെട്ടവരാണ് കൊല
ചെയ്യപെട്ടത്;
വിശദമാക്കാമോ;
(ബി)
ടി.പി.
ചന്ദ്രശേഖരന്
കൊലപാതകത്തെ
തുടര്‍ന്ന്
അദ്ദേഹത്തിന്റെ വസതി
സന്ദര്‍ശനം നടത്തിയ
കേന്ദ്ര സംസ്ഥാന
മന്ത്രിമാര്‍
ആരൊക്കെയായിരുന്നു;
ആഭ്യന്തര മന്ത്രി എത്ര
തവണ സന്ദര്‍ശനം നടത്തി;
(സി)
ഇതിനുശേഷമുണ്ടായ
രാഷ്ട്രീയ കൊലപാതക
സംഭവങ്ങളില്‍ കൊല
ചെയ്യപ്പെട്ടവരുടെ
ഓരോത്തരുടെയും
വസതിയില്‍ ഏതെല്ലാം
കേന്ദ്ര സംസ്ഥാന
മന്ത്രിമാര്‍ എത്ര തവണ
വീതം സന്ദര്‍ശനം
നടത്തുകയുണ്ടായി;
വിശദമാക്കാമോ;
പോലീസിനും
ക്രിമിനലുകള്ക്കുമിടയില്
ഇടനിലക്കാര്‍
1935.
ശ്രീ.എം.എ.ബേബി
ഡോ.കെ.ടി.ജലീല്‍
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേസുകള്‍ ഒതുക്കി
തീര്‍ക്കാനും
അട്ടിമറിക്കാനും
പോലീസിനും
ക്രിമിനലുകള്ക്കുമിടയില്
ഇടനിലക്കാര്‍
പ്രവര്‍ത്തിക്കുന്നതായി
വിവിരം
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇടനിലക്കാര്‍
വഴി കൈക്കൂലി വാങ്ങി
കേസിലെ പ്രതികളെ
വിട്ടയച്ച സംഭവങ്ങള്‍
ഏതെല്ലാമാണ്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഇത്തരം
ഇടപാടുകളില്‍
കുറ്റക്കാരായ പോലീസ്
ഉദ്യോഗസ്ഥന്മാരെയും
അവര്‍ക്ക് കൂട്ടു
നില്ക്കുന്ന
ഉന്നതരെയും
നിയമത്തിന്റെ മുന്നില്‍
കൊണ്ടുവരാനും
ശിക്ഷിക്കാനും
തയ്യാറാകുമോ;
(ഡി)
തട്ടിപ്പുകാരിയായ
കവിതാപിള്ളയുടെ
ഇടനിലയില്‍ പോലീസുകാര്‍
കൈക്കൂലി വാങ്ങി
മയക്കുമരുന്ന് കേസ്
പ്രതികളെ വിട്ടയച്ച
സംഭവം റിപ്പോര്‍ട്ടു
ചെയ്യപ്പെട്ടതിനു ശേഷം
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ; ഇത്
സംബന്ധമായ രഹസ്യാന്വേഷണ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കളമശ്ശേരി,
കടകംപള്ളി ഭൂമിതട്ടിപ്പ്
കേസ്
1936.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
എസ്.ശർമ്മ
,,
ബി.ഡി. ദേവസ്സി
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കളമശ്ശേരി,
കടകംപള്ളി
ഭൂമിതട്ടിപ്പ്
കേസ്സില്‍ സസ്പെന്‍ഡ്
ചെയ്യപ്പെട്ടവരെത്ര;
അവരിൽ ആരെയെങ്കിലും
സര്‍വ്വീസില്‍ തിരികെ
പ്രവേശിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
തട്ടിപ്പുമായി
ബന്ധപ്പെട്ട രേഖകളും
തെളിവുകളും
നശിപ്പിക്കപ്പെട്ടതായുള്ള
വാര്‍ത്തകള്‍ ശരിയാണോ;
ഇക്കാര്യം സി.ബി.ഐ.യുടെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
അന്വേഷണസംഘത്തിനാവശ്യമായ
എന്തെല്ലാം സഹായങ്ങള്‍
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ട്?
ഓപ്പറേഷന്
കുബേര
1937.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
കുബേരയുമായി
ബന്ധപ്പെട്ട് എത്ര
കേസുകളാണ് സംസ്ഥാനത്ത്
ഇതിനകം രജിസ്റ്റര്‍
ചെയ്തിട്ടുള്ളത് ;
(ബി)
ഈ
കേസുകളിലെല്ലാം കൂടി
എത്ര പേര്
പ്രതികളായിട്ടുണ്ട് ;
(സി)
എത്ര
കേസുകളില്‍ കോടതിയില്‍
കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ട്
;
(ഡി)
ഓപ്പറേഷന്
കുബേരയുടെ പേരില്‍
ഇപ്പോഴും നടപടികള്‍
തുടരുന്നുണ്ടോ ;
വ്യക്തമാക്കാമോ ?
കുന്ദമംഗലം
പോലീസ് സ്റ്റേഷന്
1938.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലം
പോലീസ് സ്റ്റേഷന്
കെട്ടിടം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
ചന്ദ്രബോസ്
കൊലപാതക കേസ്
1939.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചന്ദ്രബോസ്
കൊലപാതക കേസ്സില്‍
പ്രതി നിഷാമിനെ
പോലീസിന്റെ
തലപ്പത്തുള്ളവര്‍
സഹായിച്ചിട്ടുള്ളതായ
ആരോപണം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതില്‍ എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
ഓപ്പറേഷന്
സുരക്ഷാ നടപടി
1940.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
സുരക്ഷാ നടപടികളുടെ
ഭാഗമായി കായംകുളം,
കരീലക്കുളങ്ങര,
വള്ളിക്കുന്ന്,
മാവേലിക്കര, കനകകുന്ന്
പോലീസ് സ്റ്റേഷന്
അതിര്‍ത്തികളില്‍ എത്ര
ഗുണ്ടാ മാഫിയ
സംഘങ്ങള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കാമോ;
ഇതില്‍
സ്ത്രീകള്‍ക്കെതിരെ
നടന്ന് അക്രമങ്ങളുടെ
എണ്ണം തരംതിരിച്ച്
വ്യക്തമാക്കാമോ?
ക്രമസമാധാന
പരിപാലന ചുമതലയും
കുറ്റാന്വേഷണ ചുമതലയും
പ്രത്യേകമാക്കല്‍
1941.
ശ്രീ.വി.പി.സജീന്ദ്രന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ലൂഡി ലൂയിസ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രമസമാധാന
പരിപാലന ചുമതലയും
കുറ്റാന്വേഷണ ചുമതലയും
പ്രത്യേകമാക്കുന്നതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്
എന്തെല്ലാം കേന്ദ്ര
സഹായങ്ങളാണ്
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കുമോ?
ചന്ദ്രബോസ്
വധക്കേസ്
1942.
ശ്രീ.ഇ.പി.ജയരാജന്
,,
എ.എം. ആരിഫ്
,,
പി.ശ്രീരാമകൃഷ്ണന്
,,
എസ്.ശർമ്മ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചന്ദ്രബോസ്
വധക്കേസ്
അട്ടിമറിക്കാന്‍ ഉന്നത
ഭരണ നേതൃത്വം
ഇടപെട്ടുവെന്ന
വെളിപ്പെടുത്തലിന്റെ
അടിസ്ഥാനത്തില്‍
ഇതേപ്പറ്റി സമഗ്ര
അന്വേഷണം നടത്താന്‍
തയ്യാറാകുമോ;
(ബി)
കേസ്
അട്ടിമറിക്കാന്‍
രാഷ്ട്രീയ ഗുഢാലോചന
നടന്നിട്ടുണ്ടോ:
എങ്കില്‍ ആരൊക്കെയാണ്
ഗൂഡാലോചന നടത്തിയതെന്ന്
അന്വേഷിക്കുമോ;
(സി)
ചന്ദ്രബോസിന്റെ
രക്തം പുരണ്ട വസ്ത്രം
ഉള്‍പ്പെടെ, കേസിലെ
സുപ്രധാന
തെളിവുകളെല്ലാം
നശിപ്പിക്കപ്പെട്ടതായുള്ള
റിപ്പോര്‍ട്ടുകള്‍
അന്വേഷണ വിധേയമാക്കുമോ;
(ഡി)
കൊലയാളി
നിസാമിന്റെ
ഭാര്യക്കെതിരെ
തെളിവുകള്‍
ഉണ്ടായിട്ടും
കേസെടുക്കാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
ആദ്യ
നാളുകളില്‍ തന്നെ
മരണമൊഴി
എടുക്കാതിരുന്നത്
പ്രതിയെ സഹായിക്കാനുള്ള
ഗൂഢാലോചനയുടെ
ഭാഗമായിട്ടാണോയെന്ന
കാര്യം അന്വേഷണസംഘം
പരിശോധിച്ചിട്ടുണ്ടോ;
(എഫ്)
പ്രതി
കൈവശം വെച്ചിരുന്ന
തോക്ക്
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ജി)
സംഭവത്തിനുശേഷമുള്ള
പ്രതിയുടെയും
ഇടനിലക്കാരുടെയും
ഗൂഢാലോചനക്കാരുടെയും
ഫോണ്‍കോളുകളെക്കുറിച്ച്
അന്വേഷിച്ചിട്ടുണ്ടോ;
സംഭവത്തെ തുടര്‍ന്ന്
തൃശൂരിലെത്തിയ
മന്ത്രിമാരും ഉന്നത
പോലീസുദ്യോഗസ്ഥന്മാരും
ആരൊക്കെയായിരുന്നു;
നടത്തിയ ചര്‍ച്ചകള്‍
എന്തെല്ലാമായിരുന്നു;
വിശദമാക്കുമോ ?
ചന്ദ്രബോസ്
വധക്കേസ്
1943.
ശ്രീ.കെ.രാധാകൃഷ്ണന്
,,
ജി.സുധാകരന്
,,
പുരുഷന് കടലുണ്ടി
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചന്ദ്രബോസ്
വധക്കേസ് അന്വേഷണം
നടത്തുന്ന പോലീസ്,
തുടക്കം മുതലേ പ്രതി
നിസാമിനെ രക്ഷിക്കാന്‍
ശ്രമിച്ചതായുള്ള
കൂടുതല്‍ തെളിവുകള്‍
പുറത്തുവന്നിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിസാമിനെതിരായുള്ള
ക്രമിനല്‍ കേസുകളുടെ
പ്രാഥമിക റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടുകൊണ്ടുള്ള
കത്ത്
പൂഴ്ത്തിവയ്ക്കപ്പെട്ടതും
ആവശ്യം യഥാസമയം
അവഗണിക്കപ്പെട്ടതും
സംബന്ധിച്ച്
അന്വേഷിച്ചിട്ടുണ്ടോ;
(സി)
വധശ്രമം
ഉള്‍പ്പെടെയുള്ള
കുറ്റകൃത്യങ്ങള്‍
ചേര്‍ത്ത് കാപ്പ
ചുമത്താനുള്ള അപേക്ഷ
നല്കാന് താമസം
നേരിട്ടതിന്റെ കാരണം
എന്തായിരുന്നെന്ന്
വ്യക്തമാക്കുമോ;
(ഡി)
ചന്ദ്രബോസിന്റെ
വസ്ത്രം
ശേഖരിക്കുന്നതിലും
മരണമൊഴി
എടുക്കുന്നതിലും ഉണ്ടായ
വീഴ്ചകള്‍
അന്വേഷിച്ചിട്ടുണ്ടോ;
പോലീസ് കസ്റ്റഡിയില്‍
വാങ്ങിയ നിസാമുമായി
ബാംഗ്ലൂരിലും
തിരുനെല്‍വേലിയിലും
തെളിവെടുപ്പ് യാത്ര
നടത്തിയതിന്റെ പിന്നിലെ
ദുരൂഹതകള്‍ അന്വേഷണ
വിധേയമാക്കുമോ?
ജാതിപ്പേരു
വിളിച്ച് ആക്ഷേപിച്ചതിന്
കേസ്
1944.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.സി,
എസ്.ടി
വിഭാഗത്തില്‍പ്പെട്ടവരെ
ജാതിപ്പേരു വിളിച്ച്
ആക്ഷേപിച്ചത്തിന്റെ
പേരിൽ സംസ്ഥാനത്ത് എത്ര
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
പരാതി ലഭിച്ചിട്ടുണ്ട്;
എത്രപേര്‍ക്കെതിരെ കേസ്
രജിസ്ട്രര്‍ ചെയ്തു;
എത്രപേര്‍ക്കെതിരെ
വകുപ്പ് തല നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
(ബി)
എസ്.സി,എസ്.ടി
വിഭാഗത്തില്‍പ്പെട്ടവരെ
ജാതിപ്പേരു വിളിച്ച്
ആക്ഷേപിച്ചത്തിന്റെ
പേരിൽ സംസ്ഥാനത്ത് എത്ര
സർക്കാർ
ഉദ്യോഗസ്ഥര്‍ക്കെതിരെ
പരാതി ലഭിച്ചിട്ടുണ്ട്;
എത്രപേര്‍ക്കെതിരെ കേസ്
രജിസ്ട്രര്‍ ചെയ്തു;
എത്രപേര്‍ക്കെതിരെ
വകുപ്പ് തല നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
മാവേലിക്കര
മണ്ഡലത്തിലെ സുരക്ഷാ
സൗകര്യങ്ങള്‍
1945.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ സുരക്ഷാ
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി ആഭ്യന്തര
വകുപ്പിന്റെ ചുമതലയില്‍
സി സി റ്റി വി
ക്യാമറകള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
(ബി)
മാവേലിക്കര
വിച്ചല്‍ ജംഗ്ഷന്,
തട്ടാരമ്പലം ജംഗ്ഷന്,
ചാരുംമൂട് ജംഗ്ഷന്
എന്നിവിടങ്ങളിലെ
സിഗ്നല്‍ ലൈറ്റുുകളില്
ക്യാമറ
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
മാവേലിക്കര
മണ്ഡലത്തില്‍ ട്രാഫിക്
യൂണിറ്റ്
1946.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ ട്രാഫിക്
യൂണിറ്റ്
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
ട്രാഫിക് യൂണിറ്റ്
അടിയന്തരമായി
ആരംഭിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
നാദാപുരത്ത്
സ്കൂള്‍ വിദ്യാര്‍ത്ഥിനി
പീഡനത്തിനിരയായ കേസ്
1947.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
ദാറുല്‍ഹുദാ ഇംഗ്ലീഷ്
മീഡിയം സ്കൂള്‍
വിദ്യാര്‍ത്ഥിനി
പീഡനത്തിനിരയായ കേസ്
അന്വേഷണം കാര്യക്ഷമമല്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്രൈംബ്രാഞ്ച്
അന്വേഷണ ഉദ്യോഗസ്ഥര്‍
കേസ് സ്കൂള്‍
മാനേജ്മെന്റിന്
അനുകൂലമാക്കുന്നു എന്ന
പീഡനത്തിനിരയായ
പെണ്‍കുട്ടിയുടെ
ബന്ധുക്കളുടെ ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അന്വേഷണം
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;വിശദമാക്കാമോ?
കാലപ്പഴക്കം
ചെന്ന പോലീസ് വാഹനങ്ങള്‍
മൂലമുള്ള അപകട മരണങ്ങൾ
1948.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
മണ്ഡലത്തില്‍പ്പെട്ട
ചെറുവണ്ണൂരില്‍ പോലീസ്
ജീപ്പിടിച്ച് ഒരു
അദ്ധ്യാപിക മരണപ്പട്ട
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
അപകടത്തിന്
കാരണമായ പോലീസ് ജീപ്പ്
കാലപ്പഴക്കം
ചെന്നതായിരുന്നു എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കാലപ്പഴക്കം
ചെന്ന വാഹനങ്ങള്‍
ഒഴിവാക്കി പോലീസിന്
പുതിയ വാഹനങ്ങള്‍
നല്കാന് നടപടി
കൈക്കൊള്ളുമോ?
കാസര്‍ഗോഡ്
ടൗണ്‍ പോലീസ്
രജിസ്റ്റര്‍ ചെയ്ത കേസ്സ്
1949.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1176
/2011 ക്രെെം നമ്പറായി
കാസര്‍ഗോഡ് ടൗണ്‍
പോലീസ് രജിസ്റ്റര്‍
ചെയ്ത കേസ്സില്‍ എത്ര
പ്രതികളാണുള്ളത് ; ഇൗ
കേസ്സിന്റെ
എഫ്.എെ.ആര്.
രജിസ്റ്റര്‍ ചെയ്ത
തീയതിയും അത്
തയ്യാറാക്കിയ
ഉദ്യോഗസ്ഥന്റെ പേരും
വ്യക്തമാക്കുമോ ;
(ബി)
ഏതൊക്കെ
സെക്ഷനുകള്‍
ചേര്‍ത്താണ്
എഫ്.എെ.ആര്.
തയ്യാറാക്കിയത് ;
ചാര്‍ജ്ജ്ഷീറ്റ്
എപ്പോഴാണ് കോടതിയില്‍
സമര്‍പ്പിച്ചത് ;
എഫ്.എെ.ആറില്‍ പറഞ്ഞ
സെക്ഷനുകളും പ്രതികളും
ചാര്‍ജ്ജ് ഷീറ്റിലും
ഉണ്ടോ ; ഇല്ലെങ്കില്‍
അതിനുള്ള കാരണമെന്ത് ;
(സി)
ഇൗ
കേസില്‍ ഇനിയും
പ്രതികളെ അറസ്റ്റ്
ചെയ്യാനുണ്ടോ ;
ഉണ്ടെങ്കില്‍ അറസ്റ്റ്
ചെയ്യാതിരിക്കാനുള്ള
കാരണമെന്ത് ;
(ഡി)
ഇൗ
കേസ്സിലെ എഫ്.എെ.ആര്.
ന്റെ കോപ്പി നല്‍കുമോ
?
ഒാപ്പറേഷന്
സുരക്ഷ പദ്ധതി
1950.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
സി.പി.മുഹമ്മദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗുണ്ടകളെ നേരിടാന്‍
ഒാപ്പറേഷന് സുരക്ഷ
എന്ന പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ജനങ്ങള്‍ക്ക്
സ്വെെര്യജീവിതം
ഉറപ്പാക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം കാര്യങ്ങള്‍
ഒരുക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
അനധികൃതമായി
തോക്ക് കൈവശം
വയ്ക്കുന്നവര്‍ക്കെതിരെ
നടപടി
1951.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യക്തികൾ
തോക്ക് കൈവശം
വയ്ക്കുന്നതിന്
പാലിക്കേണ്ട
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്;
(ബി)
അനധികൃതമായി
തോക്ക് കൈവശം
വയ്ക്കുന്നവരെ
നിയമത്തിന്റെ മുന്നില്‍
കൊണ്ടുവരാൻ
സംവിധാനമുണ്ടോ; എങ്കിൽ
എന്താണെന്ന്
വ്യക്തമാക്കുമോ?
അന്യസംസ്ഥാന
ഭിക്ഷാടന മാഫിയകള്‍
T 1952.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്യസംസ്ഥാന ഭിക്ഷാടന
മാഫിയയുടെ
പ്രവര്‍ത്തനങ്ങള്‍
വ്യാപകമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ബി)
ഇത്തരം
ഭിക്ഷാടന മാഫിയകള്‍
മോഷണങ്ങളും മറ്റ്
കുറ്റകൃത്യങ്ങളും
നടത്തുന്നതായ
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്തരം
ഭിക്ഷാടന മാഫിയകളെ
ഫലപ്രദമായി തടയുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
പിന്‍വലിച്ച കേസ്സുകള്‍
1953.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പോലീസ് എഫ്.ഐ.ആര്
ഇട്ട് കോടതിയില്‍
വിചാരണയിലിരിക്കുകയായിരുന്ന
എത്ര കേസ്സുകള്‍
പിന്‍വലിക്കാന്‍
ഉത്തരവുകള്‍
പുറപ്പെടുവിച്ചു;
(ബി)
പോലീസ്
അന്വേഷണത്തിലിരിക്കുകയായിരുന്ന
എത്ര കേസ്സുകള്‍
സര്‍ക്കാര്‍
ഉത്തരവിലൂടെ
പിന്‍വലിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(സി)
പോലീസ്
അന്വേഷണത്തിലിരിക്കെ
പ്രതികള്‍ അറസ്റ്റ്
ചെയ്യപ്പെടാന്‍
ബാക്കിയുണ്ടായിരുന്ന
എത്ര കേസ്സുകള്‍
സര്‍ക്കാര്‍
ഉത്തരവിലൂടെ
പിന്‍വലിച്ചിട്ടുണ്ട്;
ഇതിന്റെ പേരില്‍
അന്വേഷണത്തിന്റെ
ഭാഗമായി അറസ്റ്റ്
ചെയ്യപ്പെടേണ്ടിയിരുന്ന
എത്ര പേരെ പോലീസിന്
അറസ്റ്റ് ചെയ്യാന്‍
സാധിക്കാതെ
പോയിട്ടുണ്ട്
വ്യക്തമാക്കാമോ?
കാഞ്ഞങ്ങാട്
പീഡനക്കേസ്സ്
1954.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
ട്യൂഷന് സെന്ററില്‍
നടന്ന പീഡനക്കേസ്സ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതിന്റെ
കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടോ
; പ്രതികള്‍
ആരൊക്കെയാണെന്നും
പ്രസ്തുത കേസ്സില്‍ ഇനി
എത്ര പ്രതികളെ
പിടികൂടാനുണ്ടെന്നും
വിശദമാക്കാമോ ;
(സി)
പ്രസ്തുത
കേസ്സിന്റെ അന്വേഷണം
ഏത് ഏജന്‍സിയാണ്
നടത്തുന്നതെന്ന്
അറിയിക്കാമോ ?
സംസ്ഥാനത്ത്
വളര്‍ന്നുവരുന്ന വിവിധ
മാഫിയ സംഘങ്ങള്‍
1955.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വളര്‍ന്നുവരുന്ന ബ്ലേഡ്
മാഫിയ, ഭൂമാഫിയ,
പെണ്‍വാണിഭ മാഫിയ,
മണല്‍ മാഫിയ, പാറഖനന
മാഫിയ, മനുഷ്യക്കടത്ത്,
അന്യസംസ്ഥാനത്തു
നിന്നും കുട്ടികളെ
കടത്തിക്കൊണ്ടുവരുന്ന
കടത്തു മാഫിയ എന്നിവ
കൂടി വരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ക്രൈം റെക്കോര്‍ഡ്സ്
ബ്യൂറോയുടെ
കണക്കുപ്രകാരം 2011
ജൂണ്‍ മുതല്‍ 2015
ഫെബ്രുവരി വരെ ഓരോ
വര്‍ഷവും രജിസ്റ്റര്‍
ചെയ്തിട്ടുള്ള
കേസ്സുകളുടെ കണക്ക് തരം
തിരിച്ച് ലഭ്യമാക്കുമോ;
(സി)
ഇതില്‍
എത്ര കേസ്സുകളില്‍
പ്രതികളെ അറസ്റ്റു
ചെയ്തിട്ടുണ്ട്; എത്ര
കേസ്സുകളില്‍ പ്രതികളെ
അറസ്റ്റു
ചെയ്യുവാനുണ്ട്; തരം
തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
കേസ്സുകളില്‍
ഉള്‍പ്പെട്ട ആഭ്യന്തര
വകുപ്പ് ജീവനക്കാര്‍,
മറ്റു സര്‍ക്കാര്‍ -
അര്‍ദ്ധ സര്‍ക്കാര്‍ -
പൊതുമേഖല -
സ്വകാര്യമേഖല
ഉദ്യോഗസ്ഥര്‍
ആരെല്ലാമെന്ന് വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
ഇത്തരം
മാഫിയകളെ
നിയന്ത്രിക്കാന്‍ ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
വാടാനപ്പള്ളി
പോലീസ് സ്റ്റേഷൻ
1956.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
നിയോജകമണ്ഡലത്തിലെ
വാടാനപ്പള്ളി പോലീസ്
സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്ന
പദ്ധതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ ;
(ബി)
കെട്ടിട
നിര്‍മ്മാണത്തിന്റെ
ചുമതല
ഏറ്റെടുത്തിരിക്കുന്നത്
ഏത് ഏജന്‍സിയാണെന്ന്
അറിയിക്കാമോ ;
(സി)
നിര്‍മ്മാണം
അടിയന്തരമായി
ആരംഭിക്കുന്നതിന്
ആവശ്യമായ ഉത്തരവുകള്‍
നല്‍കുമോ ?
മാവോയിസ്റ്റ്
ആക്രമണം
1957.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വര്‍ദ്ധിച്ചുവരുന്ന
മാവോയിസ്റ്റ് ആക്രമണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം
ആക്രമണത്തിനെതിരെ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
ഏതൊക്കെ സ്റ്റേഷന്
അതിര്‍ത്തികളിലാണ്
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിരിക്കുന്നത്;
(ബി)
മാവോയിസ്റ്റ്
ആക്രമണത്തെ ചെറുക്കാന്‍
സംസ്ഥാനം
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തൊക്കെ;
(സി)
ശബരിമല
വനമേഖലയില്‍
മാവോയിസ്റ്റ്
സാന്നിദ്ധ്യം
സംബന്ധിച്ച്
എന്തെങ്കിലും
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ; ഇതു
സംബന്ധിച്ച് അന്വേഷണം
നടത്തിയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കൃഷ്ണകുമാര്‍
നല്കിയ പരാതി
1958.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ചെറുവണ്ണൂര്‍
സര്‍ക്കിള്‍
ഇന്‍സ്പെകര്‍ ഓഫീസില്‍
കൃഷ്ണകുമാര്‍ എം,
കണ്‍വീനര്‍, ആക്ഷന്‍
കമ്മറ്റി എന്ന പേരില്‍
21.2.2015 ന് ഒരു പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
പരാതിയിന്മേല്
എഫ്.ഐ.ആര് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;ഉണ്ടെങ്കില്‍
എഫ്.ഐ.ആറിന്റെ കോപ്പി
ലഭ്യമാക്കാമോ;
(സി)
ഇക്കാര്യത്തില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കാമോ?
മയക്കുമരുന്നു
കടത്തിനെതിരെ നടപടി
1959.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
സി.മമ്മൂട്ടി
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മയക്കുമരുന്നു
കടത്തും, ഉപയോഗവും
ക്രമസമാധാന രംഗത്ത്
ഗുരുതര
പ്രത്യാഘാതങ്ങള്ക്കിടയാക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിഷയത്തില്‍ കേന്ദ്ര
നാര്‍ക്കോട്ടിക്
വിരുദ്ധ സംവിധാനവുമായി
ചേര്‍ന്ന് ശക്തമായ
നടപടികള്‍
സ്വീകരിക്കാന്‍
തയ്യാറാവുമോ;
(സി)
ഇതുമായി ബന്ധപ്പെട്ട്
കഴിഞ്ഞ ഒരു വര്‍ഷക്കാലം
പോലീസ് എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ഡി)
കഴിഞ്ഞ
ഒരു വര്‍ഷക്കാലം
കേന്ദ്ര ഏജന്‍സികള്‍
മയക്കുമരുന്ന്
കടത്തുമായി
ബന്ധപ്പെട്ട് എത്ര പേരെ
സംസ്ഥാനത്തു നിന്നും
അറസ്റ്റ്
ചെയ്തുവെന്നതിന്റെ
വിശദവിവരം നല്‍കാമോ?
റോഡപകടങ്ങളില്‍
പരിക്കേല്‍ക്കുന്നവര്‍ക്ക്
ഇന്‍ഷ്വറന്‍സ് പദ്ധതി
1960.
ശ്രീ.പി.എ.മാധവന്
,,
കെ.മുരളീധരന്
,,
പാലോട് രവി
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡപകടങ്ങളില്‍
പരിക്കേല്‍ക്കുന്നവര്‍ക്ക്
സൗജന്യ ചികിത്സ
നല്കുന്ന
ഇന്‍ഷ്വറന്‍സ് പദ്ധതി
ആഭ്യന്തര വകുപ്പ്
നടപ്പാക്കിയിട്ടുണ്ടോ ;
വിശദാംശം നല്‍കാമോ;
(ബി)
പദ്ധതി ആനുകൂല്യത്തിന്
വരുമാനപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
പദ്ധതിയില്‍ സ്വകാര്യ
ആശുപത്രികളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെയുള്ള
അതിക്രമങ്ങള്‍
1961.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
എതിരെയുള്ള
അതിക്രമങ്ങള്‍ തടയാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ;
(ബി)
ഇത്തരം
കേസുകളിലുള്‍പ്പെട്ട
പ്രതികള്‍ കോടതിയില്‍
നിന്നും തെളിവുകളുടെ
അഭാവത്തിലും
നടപടിക്രമങ്ങളുടെ
പാളിച്ചകള്‍ മൂലവും
രക്ഷപ്പെടാറുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
പരിഹരിക്കുന്നതിനും
കുറ്റവാളികള്‍ക്ക്
തക്കതായ ശിക്ഷ ഉറപ്പ്
വരുത്തുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ?
ഭീകരപ്രവര്‍ത്തനം
1962.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരാധനലായങ്ങള്‍
കേന്ദ്രീകരിച്ച്
ഭീകരസംഘടനകള്‍
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
ആതുര
സേവനത്തിന്റെ പേരില്‍
ചില സംഘടനകള്‍
ആംബുലന്‍സുകള്‍ കൈവശം
വയ്ക്കുകയും മറ്റ്
ആവശ്യങ്ങള്‍ക്കായി
ഉപയോഗിക്കുന്നതും
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ
;
(സി)
ആംബുലന്‍സുകളുടെ
ദുരുപയോഗം തടയാന്‍
നടപടി സ്വീകരിക്കുമോ ;
(ഡി)
വര്‍ഗ്ഗീയ
സംഘടനകളോട് പോലീസ്
മൃദുസമീപനം
സ്വീകരിക്കുന്നുണ്ടോ
വിശദമാക്കുമോ ?
മുഖ്യമന്ത്രിക്കും
മന്ത്രിമാര്‍ക്കുമെതിരെയുള്ള
അന്വേഷണങ്ങള്‍
1963.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
യു.ഡി.എഫ്.
മന്ത്രിസഭയിലെ
മുഖ്യമന്ത്രിക്കും
മന്ത്രിമാര്‍ക്കുമെതിരെ
നിലവില്‍ ഏതെല്ലാം
വിഷയങ്ങളില്‍ ഏതെല്ലാം
അന്വേഷണ ഏജന്‍സികളുടെ
നേതൃത്വത്തില്‍
അന്വേഷണങ്ങള്‍
നടന്നുവരുന്നുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
നിലവിലുള്ള
മന്ത്രിസഭയിലെ
മുഖ്യമന്ത്രിക്കും
മന്ത്രിമാര്‍ക്കുമെതിരെ
ഏതെല്ലാം കോടതികളില്‍
എത്ര വീതം കേസുകള്‍
നിലവിലുണ്ടെന്ന്
വിശദമാക്കാമോ;
(സി)
അഴിമതി
നിരോധന നിയമപ്രകാരം
മുഖ്യമന്ത്രിക്കും
മന്ത്രിമാര്‍ക്കും
എതിരെ എത്ര വീതം
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ?
അന്ധവിശ്വാസങ്ങളുടെ
പേരില്‍ ചികിത്സാ
പീഡനങ്ങള്‍
1964.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്ധവിശ്വാസങ്ങളുടെ
പേരില്‍ സംസ്ഥാന
വ്യാപകമായി നടക്കുന്ന
വിവിധതരം ചികിത്സാ
പീഡനങ്ങളും
തുടര്‍ന്നുള്ള
മരണങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
നടപടികള്‍
അവസാനിപ്പിക്കാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എത്ര പേര് ഇത്തരം
പീഡനങ്ങളില്‍
കൊല്ലപ്പെട്ടു എന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
ജില്ല തിരിച്ചുള്ള
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കൊലപാതങ്ങളുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
എത്രപേരെ അറസ്റ്റ്
ചെയ്തു ;പോലീസ്
സ്റ്റേഷന് തിരിച്ചുള്ള
കണക്ക് നല്‍കുമോ;
(ഡി)
അന്ധവിശ്വാസങ്ങളുടെ
പേരില്‍ നടക്കുന്ന
പ്രാകൃത
ചികിത്സാരീതികളെക്കുറിച്ചു
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതുവരെ
എത്ര പരാതികള്‍
ലഭിച്ചു; വിശദാംശങ്ങള്‍
നല്‍കുമോ?
അന്യസംസ്ഥാനക്കാരുടെ
കുറ്റകൃത്യങ്ങള്‍
1965.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജോലി ആവശ്യാര്‍ത്ഥം
എന്ന വ്യാജേന എത്തുന്ന
അന്യസംസ്ഥാനക്കാര്‍
മയക്കുമരുന്ന്, മോഷണം,
മറ്റ് ഗുരുതര
കുറ്റകൃത്യങ്ങള്‍
എന്നിവയിലേര്‍പ്പെടുന്ന
സാഹചര്യം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
റെയില്‍വേ
സ്റ്റേഷനുകളില്‍ ഇവരുടെ
പക്കലുള്ള നിരോധിത
വസ്തുക്കള്‍
പരിശോധിക്കുന്നതിനും
ഇത്തരക്കാരെ
നിരീക്ഷിക്കുന്നതിനും
സംവിധാനം
ഏര്‍പ്പെടുത്തുമോ;
(സി)
അന്യസംസ്ഥാനക്കാര്‍
സംസ്ഥാനത്ത്
താമസിക്കുന്നത്
വ്യക്തമായ രേഖകളുടെ
അടിസ്ഥാനത്തിലാകണം എന്ന
നിര്‍ദ്ദേശം പോലീസിന്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
വ്യജസര്‍ട്ടിഫിക്കറ്റ്
1966.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യജസര്‍ട്ടിഫിക്കറ്റ്
തയ്യാറാക്കി നല്കുന്ന
കേന്ദ്രം 2014 ഡിസംബര്‍
മാസത്തില്‍ കാസര്‍ഗോഡ്
ജില്ലയിലെ കാഞ്ഞങ്ങാട്
കണ്ടെത്തിയിട്ടുണ്ടോ ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(സി)
ആരെക്കെയാണ്
പ്രതികളെന്നും ഇനി
ആരെയെങ്കിലും
പിടികിട്ടാനുണ്ടോ
യെന്നും വ്യക്തമാക്കാമോ
;
(ഡി)
ഈ
പ്രതികളില്‍ ആരെങ്കിലും
ഏതെങ്കിലും രാഷ്ട്രീയ
പാര്‍ട്ടികളുടെയോ പോഷക
സംഘടനകളുടെയോ
ഭാരവാഹിയായി
പ്രവര്‍ത്തിച്ചിരുന്നുവോ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ഇ)
ഈ
കേസ് ആരാണ് ഇപ്പോള്‍
അന്വേഷിക്കുന്നത്;
കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(എഫ്)
പ്രസ്തുത
കേസ് അന്വേഷണവുമായി
ബന്ധപ്പെട്ട് ജില്ലയിലെ
ഏതെങ്കിലും ഉദ്യോഗസ്ഥന്
നിര്‍ബന്ധിത സ്ഥലം
മാറ്റത്തിന്
വിധേയനാകേണ്ടിവന്നിട്ടുണ്ടോ
; വിശദാംശങ്ങള്‍
അറിയിക്കാമോ ?
പോലീസുദ്യോഗസ്ഥന്മാരുടെ
ഇടയിലെ കുറ്റവാസനകള്‍
1967.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്താകമാനം
കുറ്റകൃത്യങ്ങള്‍
നിയന്ത്രിക്കാന്‍
ചുമതലയുള്ള
പോലീസുദ്യോഗസ്ഥര്‍
കുറ്റവാളികളാകുന്നതും
കുറ്റകൃത്യങ്ങള്‍ക്ക്
കൂട്ടുനില്ക്കുന്നതും
നിലവില്‍
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടുവോ;
(ബി)
എങ്കില്‍
ഈ സര്‍ക്കാര്‍
കാലയളവില്‍ ഇതില്‍
ഉള്‍പ്പെട്ട
പോലീസുദ്യോഗസ്ഥര്‍
ഉള്‍പ്പെടെയുള്ള
ആഭ്യന്തര വകുപ്പ്
ഉദ്യോഗസ്ഥര്‍ ആരെല്ലാം
എന്നും ഇപ്പോള്‍ എത്ര
പേര്‍ക്കെതിരെ എത്ര
കേസുകള്‍ ഉണ്ടെന്നും
എത്രപേര്‍ ജയിലിലാണ്
എന്നും അവര്‍ ആരൊക്കെ
എന്നും വ്യക്തമാക്കുമോ;
(സി)
ആഭ്യന്തരവകുപ്പുദ്യോഗസ്ഥരില്
വര്‍ദ്ധിച്ചുവരുന്ന
കുറ്റവാസനയ്ക്ക്
പരിഹാരം കണ്ടെത്താനും,
നിയമവിരുദ്ധ
പ്രവൃത്തികളില്‍
ഏര്‍പ്പെടാതിരിക്കുവാനും
എന്ത് നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്കായി
നിരീക്ഷണ പോലീസ്
സംവിധാനം
1968.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂൂള്
വിദ്യാര്‍ത്ഥികള്‍
മയക്കുമരുന്നുകളുടെയും
മറ്റ്
കുറ്റകൃത്യങ്ങളുടെയും
പാതയിലേയ്ക്ക്
പോകാതിരിക്കുവാന്‍
പോലീസ് എന്തെല്ലാം
നടപടികൾ
സ്വീകരിക്കുന്നുവെന്ന്
വിശദീകരിക്കാമോ; ;
(ബി)
സ്കൂള്‍,
കോളേജ്
വിദ്യാര്‍ത്ഥികള്‍ക്കായി
ഒരു നിരീക്ഷണ പോലീസ്
സംവിധാനം ഒരുക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ ;
പെണ്‍കുട്ടികള്‍ക്കെതിരെ
നടന്ന അതിക്രമങ്ങള്‍
1969.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നാളിതുവരെ
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികള്‍ക്കെതിരെ
നടന്ന അതിക്രമങ്ങള്‍
സംബന്ധിച്ച് ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത കേസ്സുകളുമായി
ബന്ധപ്പെട്ട് ഇതുവരെ
അറസ്റ്റ് ചെയ്ത
പ്രതികളുടെ എണ്ണവും
ഇനിയും അറസ്റ്റ്
ചെയ്യാൻ
ബാക്കിയുള്ളവരുടെ
എണ്ണവും ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
കേസ്സുകളില്‍ അന്വേഷണം
പൂര്‍ത്തിയാക്കിയവ
എത്ര; വിചാരണ
പൂര്‍ത്തിയാക്കിയവ
എത്ര; ശിക്ഷിക്കപ്പെട്ട
പ്രതികളുടെ എണ്ണവും
വിട്ടയയ്ക്കപ്പെട്ടവരുടെ
എണ്ണവും എത്ര;
വ്യക്തമാക്കാമോ?
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമ കേസുകള്‍
1970.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ സംസ്ഥാനത്ത്
സ്ത്രീകള്‍ക്കെതിരെയുള്ള
എത്ര അതിക്രമ കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
കാലയളവില്‍
സ്ത്രീകള്‍ക്കെതിരെ
നടന്ന
കുറ്റകൃത്യങ്ങളില്‍
കൊലപാതകങ്ങള്‍,
ബലാല്സംഗങ്ങള്,
മാനഭംഗപ്പെടുത്തലുകള്‍,
മറ്റ് പീഢനങ്ങള്‍
തുടങ്ങിയവ സംബന്ധിച്ച്
ഇനം തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ ;
(സി)
ഈ
കേസുകളിലെല്ലാമായി
ഇതിനകം അറസ്റ്റ്
ചെയ്യപ്പെട്ടവര്‍ എത്ര
; ഇനിയും അറസ്റ്റ്
ചെയ്യാന്‍
ബാക്കിയുള്ളവര്‍ എത്ര ;
വ്യക്തമാക്കാമോ ?
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ
മയക്കുമരുന്ന് വിപണനം
1971.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിദ്യാര്‍ത്ഥികളുടെ
ഇടയിലും, കലാലയ
പരിസരങ്ങളിലും
മയക്കമരുന്നിന്റെ
വിപണനം നടക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരളത്തിലേക്ക്
മയക്കുമരുന്ന്
എത്തിക്കുന്ന
ലോബികളെയും,
വിദ്യാര്ത്ഥികളടക്കമുള്ളവരിലേക്ക്
ഇത് കൈമാറ്റം
ചെയ്യപ്പെടുന്ന
സാഹചര്യവും
ഇല്ലാതാക്കുന്നതിന്
പ്രത്യേകം സ്ക്വാഡിനെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
വിദ്യാലയ
പരിസരങ്ങളില്‍ പ്രത്യേക
നിരീക്ഷണം
ഏര്‍പ്പെടുത്തുന്നതിന്
ജില്ലാ പോലീസ്
മേധാവികള്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
ഷെഡ്യൂള്‍ഡ്
കാസ്റ്റ്സ് ആന്‍ഡ്
ഷെഡ്യൂള്‍ഡ് ട്രൈബ്സ്
ആക്ട് 1989
1972.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം 1989 -ലെ
ഷെഡ്യൂള്‍ഡ് കാസ്റ്റ്സ്
ആന്‍ഡ് ഷെഡ്യൂള്‍ഡ്
ട്രൈബ്സ് (പ്രിവന്‍ഷന്‍
ഓഫ് അട്രോസിറ്റീസ്)
ആക്ട് പ്രകാരം പോലീസ്
രജിസ്റ്റര്‍ ചെയ്ത
കേസ്സുകള്‍ എത്രയാണ്;
(ബി)
ഈ
നിയമപ്രകാരം
രജിസ്റ്റര്‍
ചെയ്യപ്പെട്ട മൊത്തം
കേസ്സുകളില്‍ ഇപ്പോഴും
കോടതിയില്‍ കുറ്റപത്രം
നല്‍കിയിട്ടില്ലാത്തവ
എത്ര;
(സി)
അന്വേഷണം
പൂര്‍ത്തിയാക്കിയിട്ടില്ലാത്തവ
എത്ര; അതില്‍ രണ്ട്
വര്‍ഷവും ഒരു വര്‍ഷവും
പിന്നിട്ട കേസ്സുകള്‍
എത്ര; വ്യക്തമാക്കാമോ;
(ഡി)
പെന്‍ഡിംഗിലുള്ള
മൊത്തം കേസ്സുകളില്‍
എത്ര പേരെ ഇനിയും
അറസ്റ്റ്
ചെയ്യുവാനുണ്ട്;
വ്യക്തമാക്കുമോ?
(ഇ)
ഇതില്‍
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും നേരെ
നടന്ന അതിക്രമങ്ങള്‍
എത്ര;
കൊലപാതകക്കേസ്സുകള്
എത്ര; സ്ത്രീ
പീഡനക്കേസ്സുകള്‍ എത്ര;
ബലാത്സംഗക്കേസുകള്‍
എത്ര; വ്യക്തമാക്കാമോ?
പോലീസ്
ശുഭയാത്ര 2015 പദ്ധതി
1973.
ശ്രീ.വര്‍ക്കല
കഹാര്‍
,,
ബെന്നി ബെഹനാന്
,,
ടി.എന്‍. പ്രതാപന്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
'ശുഭയാത്ര 2015' എന്ന
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
ജനങ്ങള്‍ക്ക്
സുരക്ഷിതയാത്ര
ഉറപ്പാക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം കാര്യങ്ങള്‍
ചെയിതിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വിഴിഞ്ഞം
പോലീസ് സ്റ്റേഷന് ക്രൈം
നമ്പര്‍ 233/2014
1974.
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
പോലീസ് സ്റ്റേഷനിൽ
രജിസ്റ്റർ ചെയ്ത ക്രൈം
നമ്പര്‍ 233/2014 ന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കേസ് അന്വേഷണത്തിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കേസ്
ക്രൈംബ്രാഞ്ചിനെക്കൊണ്ട്
അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
അത് സംബന്ധിച്ച
വിശദാംശങ്ങളും പ്രസ്തുത
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടിയും
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
കേസിന്റെ ചാര്‍ജ്
ഷീറ്റ് കോടതിയില്‍
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
ഫയര്‍
ആന്റ് റസ്ക്യൂ
സര്‍വ്വീസിനുവേണ്ടി
വാഹനങ്ങളും ഉപകരണങ്ങളും
1975.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍ ആന്റ് റസ്ക്യൂ
സര്‍വ്വീസിനുവേണ്ടി
നടപ്പ്
സാമ്പത്തികവര്‍ഷത്തില്‍
വാങ്ങിയിട്ടുള്ള
വാഹനങ്ങളുടെയും
ഉപകരണങ്ങളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
അതിനായി എത്ര തുക
ചെലവഴിച്ചുവെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
വാഹനങ്ങളും ഉപകരണങ്ങളും
ഏതെല്ലാം
നിലയങ്ങള്‍ക്കും ഫയര്‍
ആന്റ് റസ്ക്യൂ വകുപ്പ്
ആഫീസുകള്ക്കുമാണ്
വിതരണം ചെയ്തിട്ടുള്ളത്
എന്നതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൊട്ടാരക്കര അഗ്നിശമന
രക്ഷാ നിലയത്തിലേക്ക്
ലഭ്യമാക്കിയ
വാഹനങ്ങളുടെയും
ഉപകരണങ്ങളുടെയും വിവരം
വെളിപ്പെടുത്തുമോ ;
(ഡി)
കൊട്ടാരക്കര
നിലയത്തിന്
അടിയന്തരമായി ഒരു
മൊബെെല്‍ ടാങ്ക്
യൂണിറ്റും ഒരു ജീപ്പും
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ ?
പരവൂര്‍
ഫയര്‍ സ്റ്റേഷനിലേക്കുള്ള
വാഹനങ്ങൾ
1976.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ പരവൂര്‍
ഫയര്‍ സ്റ്റേഷനിൽ വിവിധ
ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കുന്ന എത്ര
വാഹനങ്ങളാണ്
ആകെയുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വാഹനങ്ങളില്‍
ഓരോന്നിന്റെയും
കാലപ്പഴക്കം
എത്രയാണെന്ന്
അറിയിക്കുമോ;
(സി)
വാഹനങ്ങള്‍ അത്യാവശ്യ
ഘട്ടങ്ങളില്‍
ഉപയോഗിക്കുവാന്‍
കഴിയുന്നതാണോ;
(ഡി)
അത്യാഹിതങ്ങള്‍
നേരിടുന്നതിലേയ്ക്ക്
പുതിയ വാഹനങ്ങള്‍ കൂടി
ആവശ്യമാണെന്ന കാര്യം
ശ്രദ്ധിച്ചിട്ടുണ്ടോ;
എങ്കില്‍ പുതിയ
വാഹനങ്ങള്‍ കൂടി
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കുട്ടനാട്
നിയോജകമണ്ഡലത്തില്‍ ഫയര്‍
സ്റ്റേഷന്
1977.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്
നിയോജകമണ്ഡലത്തില്‍
ഫയര്‍ സ്റ്റേഷന്
അനുവദിക്കുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
പെരിങ്ങോം
ഫയര്‍ സ്റ്റേഷൻ
1978.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ പെരിങ്ങോം
ഫയര്‍ സ്റ്റേഷന്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഭൂമി ലഭിക്കുന്നതുമായി
ബന്ധപ്പെട്ട
പ്രൊപ്പോസലിന്റെ
നിലവിലുള്ള അവസ്ഥ
വിശദമാക്കുമോ ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് റവന്യൂ
വകുപ്പ് ആവശ്യപ്പെട്ട
വിവരങ്ങള്‍
നല്‍കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ ?
പുതുക്കാട്
ഫയര്‍ സ്റ്റേഷനില്‍
വാഹനവും അനുബന്ധ ഉപകരണവും
ലഭ്യമാക്കുന്നത്
സംബന്ധിച്ച്
1979.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുക്കാട്
ഫയര്‍ സ്റ്റേഷനില്‍
ആവശ്യമായ വാഹനവും
അനുബന്ധ ഉപകരണവും
ഇല്ലായെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ പ്രസ്തുത
ആവശ്യങ്ങള്‍ ഉന്നയിച്ച്
നിവേദനങ്ങൾ
ലഭ്യമായിട്ടുണ്ടോ
;അതിന്മേല് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ
;
(ബി)
എന്നേക്ക്
വാഹനവും മറ്റു
ഉപകരണങ്ങളും
ലഭ്യമാകുമെന്നു
വ്യക്തമാക്കാമോ ?
കോഴിക്കോട്
ജില്ലയില്‍ പുതിയ ഫയര്‍
സ്റ്റേഷനുകള്‍
1980.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ പുതിയ ഫയര്‍
സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതു
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
ഏതെല്ലാം
സ്ഥലങ്ങളാണ് പുതിയ
ഫയര്‍ സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിന്
പരിഗണനയിലുള്ളതെന്ന്
വ്യക്തമാക്കാമോ?
മട്ടന്നൂര്‍
ഫയര്‍ ആന്‍ഡ് റെസ്ക്യൂ
സര്‍വ്വീസ് സ്റ്റേഷൻ
1981.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മട്ടന്നൂര്‍
ഫയര്‍ ആന്‍ഡ് റെസ്ക്യൂ
സര്‍വ്വീസ് സ്റ്റേഷന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
വിശദമായ എസ്റ്റിമേറ്റ്
ഗവണ്മെന്റിന്
സമര്പ്പിക്കുകയുണ്ടായിട്ടുണ്ടോ;ഉണ്ടെങ്കിൽ
എത്ര തുകയുടെ
എസ്റ്റിമേറ്റാണ്
സമര്‍പ്പിച്ചിട്ടുള്ളത്;
(ബി)
മട്ടന്നൂര്‍
ഫയര്‍ ഫയല്‍ ആന്‍ഡ്
റെസ്ക്യൂ സര്‍വ്വീസ്
സ്റ്റേഷന് കെട്ടിട
നിര്‍മ്മാണത്തിന്
ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ?
അഗ്നിശമനസേനാ
വിഭാഗത്തിന്റെ
ആധുനികവല്‍ക്കരണം
1982.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
അഗ്നിശമനസേനാ
വിഭാഗത്തിന്റെ
ആധുനികവല്‍ക്കരണത്തിനും
പരിഷ്ക്കരണത്തിനും
എന്തെല്ലാം കാര്യങ്ങള്‍
നടപ്പിലാക്കിയെന്ന്
വിശദമാക്കുമോ ;
(ബി)
ചേര്‍ത്തല
ഫയര്‍ & റസ്ക്യൂ
യൂണിറ്റില്‍ ഈ
കാലയളവില്‍ നല്കിയ
വാഹനങ്ങള്‍,
ഉപകരണങ്ങള്‍ എന്നിവ
എന്തെല്ലാമാണെന്ന്
അറിയിക്കുമോ ;
(സി)
ഇവയുടെ
പുതിയ ഉപയോഗരീതികള്‍
പഠിപ്പിക്കുന്നതിന് ഈ
വകുപ്പിലെ
ജീവനക്കാര്‍ക്ക്
പ്രത്യേക ട്രെയിനിംഗ്
നല്‍കിയിട്ടുണ്ടോ ?
സി
ആപ്റ്റിലെ അഴിമതി
1983.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി
ആപ്റ്റിലെ അഴിമതിയുമായി
ബന്ധപ്പെട്ട് എം.ഡി.
യ്ക്കെതിരെയുള്ള
വിജിലന്‍സ് അന്വേഷണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം രേഖകളാണ്
സ്ഥാപനത്തില്‍ നിന്നും
വിജിലന്‍സ്
എടുത്തിട്ടുള്ളത്;
(സി)
വിജിലന്‍സ്
അന്വേഷണത്തിന്
എന്തെങ്കിലും
തരത്തിലുള്ള
തടസ്സങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
(ഡി)
പ്രതിയെ
പ്രോസിക്യൂട്ട്
ചെയ്യുന്നതിനുള്ള
അനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്?
ബാർ കോഴ
ശബ്ദരേഖ
T 1984.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടച്ചുപൂട്ടിയ
ബാറുകള്‍
തുറക്കുന്നതിന് നാല്
കോണ്‍ഗ്രസ്സ്
മന്ത്രിമാര്‍ കൂടി കോഴ
വാങ്ങിയെന്ന ബാര്‍
അസോസിയേഷന്
പ്രസിഡന്റിന്റെ
വെളിപ്പെടുത്തല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധമായ ശബ്ദരേഖ
വിജലന്‍സിന്റെ ബാര്‍
കേസ് അന്വേഷണസംഘം
പരിശോധിക്കുകയുണ്ടായോ;
(സി)
ശബ്ദരേഖ
വ്യാജമാണെന്ന്
വിജിലന്‍സ്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ എപ്രകാരം;
ശബ്ദരേഖയില്നിന്നും
കേസന്വേഷണവുമായി
ബന്ധപ്പെട്ട എന്തെല്ലാം
വിവരങ്ങള്‍
വിജിലന്‍സിന്
ലഭിക്കുകയുണ്ടായി;
വിശദമാക്കാമോ;
(ഡി)
ശബ്ദരേഖ
ഏതെങ്കിലും നിലയിലുള്ള
പരിശോധനയ്ക്ക്
വിധേയമാക്കണമെന്ന്
വിജിലന്‍സ് സംഘത്തിന്
അഭിപ്രായപ്പെട്ടിട്ടുണ്ടോ;എങ്കിൽ
വിശദമാക്കാമോ?
പാമൊലിന്‍
അഴിമതി കേസ്
1985.
ശ്രീ.ജി.സുധാകരന്
,,
പി.കെ.ഗുരുദാസന്
,,
ജെയിംസ് മാത്യു
,,
കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാമൊലിന്‍
അഴിമതി കേസ് വിചാരണ
ചെയ്യുന്നതിനെതിരെ
വിജിലന്‍സ് കോടതിയിലും
ഹെെക്കോടതിയിലും
സര്‍ക്കാര്‍ ഉയര്‍ത്തിയ
വാദങ്ങള്‍
എന്തെല്ലാമായിരുന്നു;
ഇതിനായി സര്‍ക്കാരിനെ
പ്രേരിപ്പിച്ച
ഘടകങ്ങള്‍
എന്തെല്ലാമാണ്; ഇരു
കോടതികളും സര്‍ക്കാര്‍
വാദമുഖങ്ങള്‍
തള്ളിക്കളയുകയുണ്ടായോ;
വിശദമാക്കാമോ;
(ബി)
വിചാരണ
കോടതി മുമ്പാകെയുള്ള
തെളിവുകളുടെയും
സാക്ഷിമൊഴികളുടെയും
അടിസ്ഥാനത്തില്‍
പ്രതികളെ വിചാരണ
ചെയ്യാന്‍ സര്‍ക്കാര്‍
വിമുഖത കാണിക്കുന്നത്
എന്തുകൊണ്ടാണ്;
പാമൊലിന്‍ ഇടപാടില്‍
ഖജനാവിന് നഷ്ടം
ഉണ്ടായതായും ദുരുഹതകള്‍
ഉള്ളതായും സി.എ.ജി.
റിപ്പോര്‍ട്ടും,
പി.എ.സി.
റിപ്പോര്‍ട്ടും
ചൂണ്ടിക്കാണിച്ചിരിക്കുന്ന
കാര്യം
സര്ക്കാരിനറിയാമായിരുന്നുവോ;
(സി)
സര്‍ക്കാരിന്റെ
റിവിഷന്‍ ഹര്‍ജി
ഹെെക്കോടതി തള്ളിയ
സാഹചര്യത്തില്‍
തീരുമാനം തിരുത്താനും,
ഇടപാടുമായി
ബന്ധപ്പെട്ട് അധികാര
സ്ഥാനങ്ങളിലുള്ളവരെ
തല്‍സ്ഥാനങ്ങളില്‍
നിന്നും മാറ്റി
നിര്‍ത്താനും
സര്‍ക്കാര്‍
തയ്യാറാകുമോ;
(ഡി)
ഇടപാടിലെ
ധനപരമായ ഉത്തരവാദിത്തം
അന്നത്തെ മന്ത്രി
സഭയിലെ
ആര്‍ക്കായിരുന്നുവെന്ന്
വ്യക്തമാക്കാമോ ?
പാറ്റൂരിലെ
ഭൂമിയിടപാടിനെ സംബന്ധിച്ച
വിജിലന്‍സ് അന്വേഷണം .
1986.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
പാറ്റൂരില്‍ നടന്ന
ഭൂമിയിടപാടിനെ
സംബന്ധിച്ച് വിജിലന്‍സ്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
വിജിലന്‍സ്
ലോകായുക്തക്കു നല്കിയ
റിപ്പോര്‍ട്ടില്‍
ആര്‍ക്കെല്ലാം
പങ്കുള്ളതായി
രേഖപ്പെടുത്തിയിട്ടുണ്ട്
(സി)
വിജിലന്‍സ്
അന്വേഷണത്തില്‍ എത്ര
സെന്റ് പുറമ്പോക്കു
ഭൂമി കൈയ്യേറി ഫ്ലാറ്റ്
നിര്‍മ്മിച്ചതായിട്ടാണ്
കണ്ടെത്തിയിട്ടുള്ളത്;
(ഡി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ?
മന്ത്രിസഭാംഗങ്ങള്ക്കെതിരെയുള്ള
വിജിലന്‍സ് കേസ്
1987.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മന്ത്രിസഭയിലെ എത്ര
അംഗങ്ങള്‍ക്കെതിരെ
വിജിലന്‍സ് കേസ്
അന്വേഷണം
നടക്കുന്നുണ്ട് എന്ന്
വ്യക്തമാക്കുമോ ;
(ബി)
ഏതെല്ലാം
കേസുകളിലായി ഏതെല്ലാം
മന്ത്രിമാര്‍ക്കെതിരെയാണ്
വിജിലന്‍സ്
കേസുകളുള്ളത് ;
വിശദവിവരം നല്‍കുമോ ;
ഇക്കാര്യത്തിലുള്ള
നടപടിക്രമങ്ങളുടെ
പുരോഗതി വിശദമാക്കുമോ ?
ലോക്കപ്പ്
മര്‍ദ്ദനം
1988.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ സംസ്ഥാനത്ത്
ലോക്കപ്പ് മര്‍ദ്ദനം
സംബന്ധിച്ച എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട് ;
ജില്ല തിരിച്ച്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത കാലയളവില്‍ 18
വയസിന് താഴെയുളള എത്ര
കുട്ടികളെ ലോക്കപ്പ്
മര്‍ദ്ദനത്തിന്
വിധേയരാക്കി; ഏതൊക്കെ
പോലീസ്
സ്റ്റേഷനുകളില്‍;
വ്യക്തമാക്കാമോ ;
കാഞ്ഞങ്ങാട്
ചെമ്മട്ടം വയലിലെ സബ്
ജയില്‍
1989.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
ചെമ്മട്ടം വയലില്‍
പ്രവര്‍ത്തിച്ചിരുന്ന
സബ് ജയില്‍ എന്നാണ്
ജില്ലാ ജയിലാക്കി
ഉയര്‍ത്തിയതെന്ന്
അറിയിക്കാമോ;
(ബി)
ജില്ലാ
ജയിലായി ഉയര്‍ത്തിയശേഷം
ഏതൊക്കെ പുതിയ
തസ്തികകളാണ് ഇവിടെ
അനുവദിച്ചിട്ടുള്ളതെന്നും
എന്തൊക്കെ അടിസ്ഥാന
സൗകര്യങ്ങളാണ്
വര്‍ദ്ധിപ്പിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(സി)
ഇവിടെ
എത്ര സ്ത്രീ-പുരുഷ
തടവുകാരെ
പാര്‍പ്പിക്കാനുള്ള
സൗകര്യമാണുള്ളതെന്നും
നിലവില്‍ എത്ര
തടവുകാരുണ്ടെന്നും
വിശദീകരിക്കാമോ;
(ഡി)
കൂടുതല്‍
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തു നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?