നെല്ല്
സംഭരണ കുടിശ്ശിക
1240.
ശ്രീ.കെ.രാധാകൃഷ്ണന്
,,
എം.ചന്ദ്രന്
,,
ബാബു എം. പാലിശ്ശേരി
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകരില്‍നിന്നും
സപ്ലൈകോ വാങ്ങുന്ന
നെല്ലിന് സര്‍ക്കാര്‍
നിശ്ചയിച്ച സംഭരണ
വിലയില്‍ കുറവ്
വരുത്തുകയുണ്ടായോ;
സംഭരിക്കുന്ന നെല്ലിന്
നിലവില്‍ നല്‍കിവരുന്ന
വിലയെത്ര; ഇതില്‍
കേന്ദ്ര-സംസ്ഥാന വിഹിതം
എത്ര വീതമാണെന്ന്
അറിയിക്കാമോ;
(ബി)
കര്‍ഷകര്‍ക്ക്
എന്ത് തുക കുടിശ്ശിക
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
നെല്ല്
സംഭരണത്തിനായി
സപ്ലൈകോയ്ക്ക്
സര്‍ക്കാര്‍
നല്‍കാനുള്ള ഫണ്ടിൽ
കുടിശ്ശികയുണ്ടോ;
എങ്കില്‍ എത്രയെന്ന്
വെളിപ്പെടുത്താമോ;
(ഡി)
സംഭരണ
വിലയില്‍ കുറവ്
വരുന്നതും യഥാസമയം വില
ലഭിക്കാത്തതുംമൂലം
കര്‍ഷകര്‍ നേരിടുന്ന
പ്രതിസന്ധി ശ്രദ്ധയിൽ
പെടിട്ടുണ്ടോ:
(ഇ)
കര്‍ഷകരുടെ
കുടിശ്ശിക തീര്‍ത്ത്
നല്‍കുന്നതിനും
സംഭരണവില
വര്‍ദ്ധിപ്പിക്കാനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
ബി.പി.എല്‍
കാരെ കണ്ടെത്തുന്നതിനുള്ള
റാങ്കിംഗ് നടപടികള്‍
1241.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡിലെ ബി.പി.എല്‍
കാരെ കണ്ടെത്തുന്നതിന്
താലൂക്ക്തല റാങ്കിംഗ്
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
റാങ്കിംഗ് നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
പുതിയ
റേഷന്‍ കാര്‍ഡുകള്‍.
1242.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡുകള്‍ പുതുതായി
വിതരണം ചെയ്യുന്ന
സമയത്ത്
സ്ഥലത്തില്ലാത്തവര്‍ക്ക്
കാര്‍ഡുകളില്‍ പേര്
ചേര്‍ക്കാന്‍ പിന്നീട്
അവസരം നല്കുുമോ;
(ബി)
റേഷന്‍
കാര്‍ഡുകള്‍ പുതുക്കി
നല്കുമ്പോള്
ഒഴിവാക്കപ്പെടുന്നവര്‍ക്ക്
അറിയിപ്പ് നല്കുന്ന
രീതി നിലവിലുണ്ടോ;
(സി)
അപ്രകാരം
ഒഴിവാക്കപ്പെടുന്നവര്‍ക്ക്
പുതിയ കാര്‍ഡു
ലഭ്യമാക്കാന്‍ അവസരം
നല്‍കുമോ;
ഭക്ഷ്യ-സിവില്‍ സപ്ലൈസ്
വകുപ്പിന് വകയിരുത്തിയിരുന്ന
ബഡ്ജറ്റ് തുകയുടെ വിനിയോഗം
1243.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തികവര്‍ഷത്തെ
ബജറ്റില്‍
ഭക്ഷ്യ-സിവില്‍ സപ്ലൈസ്
വകുപ്പിന് എത്ര തുകയാണ്
വകയിരുത്തിയിരുന്നതെന്ന്
അറിയിക്കാമോ;
(ബി)
വകയിരുത്തിയ
തുക മുഴുവന്‍ വകുപ്പിന്
അനുവദിച്ചുകിട്ടിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇതില്‍
എത്ര തുകയാണ് ഇതിനകം
ചിലവഴിക്കാനായത് എന്ന്
അറിയിക്കാമോ; തുക
മുഴുവന്‍
ചിലവഴിക്കാനായില്ലെങ്കില്
കാരണം വ്യക്തമാക്കാമോ;
(ഡി)
ബജറ്റില്‍
പ്രഖ്യാപിച്ച
ഏതെങ്കിലും പദ്ധതികള്‍
നടപ്പാക്കാന്‍ കഴിയാതെ
വന്നിട്ടുണ്ടോ;
എങ്കില്‍ കാരണം
വിശദമാക്കാമോ?
നെല്ലിന്റെ
താങ്ങുവില
T 1244.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
പ്രഖ്യാപിച്ച
നെല്ലിന്റെ താങ്ങുവില
കര്ഷകന് ഒരുമിച്ച്
ലഭിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ ;
(ബി)
നാളിതുവരെ
ഒറ്റത്തവണ ലഭിച്ച സംഭരണ
വില രണ്ട് തവണയായി
ലഭിക്കുമ്പോള്‍
കര്‍ഷകര്‍ക്ക്
ഉണ്ടാവുന്ന
ബുദ്ധിമുട്ടുകള്‍
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ ;
സംഭരണ വില ഒരുമിച്ച്
നല്കാന് ആവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
നെല്ലിന്റെ
സംഭരണ വില 25 രൂപയായി
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി
കൈക്കൊള്ളുമോയെന്ന്
വ്യക്തമാക്കാമോ?
പഞ്ചായത്തുകളില്‍
മാവേലി സ്റ്റോര്‍
1245.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
പഞ്ചായത്തുകളിലും
മാവേലി സ്റ്റോര്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വയനാട്
ജില്ലയിലെ ഏതെല്ലാം
പഞ്ചായത്തുകളിലാണ്
നിലവില്‍ മാവേലി
സ്റ്റോര്‍
ഇല്ലാത്തതെന്ന്
വിശദമാക്കുമോ;
(സി)
ഇതില്‍
ഏതെല്ലാം
പഞ്ചായത്തുകളില്‍
മാവേലി സ്റ്റോര്‍
അനുവദിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വാഹന
ഇന്ധന വില്‍പ്പന ഔട്ട്
ലെറ്റുകള്‍
1246.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവിൽ
സപ്ലൈസ് കോർപ്പറേഷന്റെ
കീഴിലുള്ള വാഹന ഇന്ധന
വില്‍പ്പന ഔട്ട്
ലെറ്റുകള്‍ എത്രയെന്നു
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഔട്ട് ലെറ്റുകളിൽ
നിന്നും കോർപ്പറേഷനു
നഷ്ടം
സംഭവിക്കാറുണ്ടോ;
(സി)
ടിഔട്ട്
ലെറ്റുകൾ
ലാഭത്തിലാണെങ്കില്‍
കഴിഞ്ഞ സാമ്പത്തിക
വര്‍ഷത്തെ ലാഭവിവര
കണക്ക്
വെളിപ്പെടുത്താമോ;
ഇത്തരം ഔട്ട്
ലെറ്റുകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ?
പുതിയ
റേഷന്‍ കാര്‍ഡുകളുടെ വിതരണം
1247.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ റേഷന്‍
കാര്‍ഡുകള്‍ വിതരണം
ചെയ്യുന്നതിന്റെ
നടപടികള്‍ ഏത് ഘട്ടം
വരെയായി;
(ബി)
പുതിയ
റേഷന്‍ കാര്‍ഡുകള്‍
എന്നത്തേയ്ക്ക് വിതരണം
ചെയ്യാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ;
(സി)
റേഷന്‍
കാര്‍ഡുകള്‍
തയ്യാറാക്കി
നല്‍കുന്നതിന് ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുളളത്;
വിശദാംശം നല്‍കുമോ?
പുതിയ
റേഷന്‍ കാര്‍ഡുകളുടെ വിതരണം
1248.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡുകള്‍
വിതരണം ചെയ്യുന്നതുമായി
ബന്ധപ്പെട്ട ജോലികള്‍
പൂര്‍ത്തീകരിച്ച്
കാര്‍ഡുകള്‍ വിതരണം
ചെയ്യുന്നതിന് കാലാവധി
നിശ്ചയിച്ചിട്ടുണ്ടോ;
ഇതിനായി പ്രത്യേക
സംവിധാനം
ഉണ്ടാക്കിയിട്ടുണ്ടോ;
ആകെ എത്ര
കുടുംബങ്ങള്‍ക്കാണ്
കാര്‍ഡുകള്‍ വിതരണം
ചെയ്യുക എന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
ഇതിനുവേണ്ടി
ആകെ എത്ര തുക
ചെലവഴിക്കേണ്ടിവരുമെന്നാണ്
കണക്കാക്കിയിട്ടുളളത്;
വ്യക്താക്കാമോ?
അവശ്യ
സാധനങ്ങളുടെ വില നിയന്ത്രണം
1249.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവശ്യ
സാധനങ്ങളുടെ വില
നിയന്ത്രിക്കുന്നതിനായി
എന്തെല്ലാം
നടപടികള്സ്വീകരിച്ചുവെന്ന്
വിശദീകരിക്കാമോ ;
(ബി)
സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷന്റെ
വില്പന കേന്ദ്രങ്ങളുടെ
നവീകരണത്തിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
സര്‍ക്കാര്‍
ആവിഷ്കരിച്ച്
നടപ്പിലാക്കിയത് എന്ന്
വ്യകതമാക്കാമോ; എത്ര
തുക ചെലവഴിച്ചു;
(സി)
വിപണി
ഇടപെടലിനായി സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
എത്ര തുക അനുവദിച്ചു;
വാര്‍ഷികാടിസ്ഥാനത്തില്‍
കണക്ക് വ്യകതമാക്കാമോ;
(ഡി)
ഓരോ
നിത്യോപയോഗ
സാധനത്തിന്റെയും
വിലകള്‍ സ്വകാര്യ
വിപണിയിലും സിവില്‍
സപ്ലൈസ്
കോര്പ്പറേഷനിലുമുള്ളത്
താരതമ്യം ചെയ്ത്
പ്രസിദ്ധീകരിക്കുമോ?
പുതിയ
റേഷന്‍കാര്‍ഡ്- നടപടിക്രമങ്ങൾ
1250.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍കാര്‍ഡുകള്‍
നല്കുന്ന
നടപടിക്രമങ്ങൾ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുുമോ ;
(ബി)
റേഷന്‍കാര്‍ഡുകള്‍
പുതുക്കുന്നതിന്
സംബന്ധിച്ച
നടപടിക്രമങ്ങൾ
ലളിതമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(സി)
പ്രായാധിക്യം,
രോഗം, വൈകല്യം എന്നിവ
കാരണം മുതിര്‍ന്ന
കുടുംബനാഥക്ക്
ഫോട്ടോയെടുക്കുന്നതിന്
പോകുവാന്‍
കഴിയില്ലെങ്കില്‍ പകരം
എന്തെല്ലാം
സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ട് ;
(ഡി)
ഇതുമൂലം
പ്രസ്തുത കുടുംബത്തിന്
ആനുകൂല്യങ്ങളിൽ
എന്തെങ്കുിലും കുറവ്
സംഭവിക്കുമോ; ഒരു
വീട്ടില്‍ ഒന്നിലധികം
കുടുംബങ്ങളായി
താമസിക്കുന്നുവെങ്കില്‍
വ്യത്യസ്ത കാര്‍ഡുകള്‍
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങൾ
ലളിതമാക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ ?
പുതിയ
മാവേലിസ്റ്റോറുകൾ
1251.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ആരംഭിച്ച
മാവേലിസ്റ്റോറുകളുടെ
എണ്ണം ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
മലപ്പുറം
ജില്ലയില്‍ ഏതെല്ലാം
മാവേലിസ്റ്റോറുകള്‍
അനുവദിച്ചുവെന്നും
എത്രയെണ്ണം
പ്രവര്‍ത്തനം
ആരംഭിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
മലപ്പുറം
മണ്ഡലത്തിലെ മൊറയൂര്‍,
ആനക്കയം
പഞ്ചായത്തുകളിലെ
മാവേലിസ്റ്റോറുകള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കാര്‍ഡ് പുതുക്കല്‍
1252.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍ കാര്‍ഡ്
പുതുക്കുന്ന പ്രക്രിയ
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
പുതിയ
കാര്‍ഡ്
ഗുണഭോക്താക്കള്‍ക്ക്
എപ്പോള്‍ കൊടുക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ;
(സി)
ബി.പി.എല്‍
മാനദണ്ഡങ്ങള്‍
പാലിക്കുന്ന നിലവിലെ
എ.പി.എല്‍ കാര്‍ഡുകള്‍
ബി.പി.എല്‍
ആക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
കൊല്ലം
ജില്ലയിലെ റേഷന്‍ കാര്‍ഡുകൾ
1253.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ വിവിധ
താലൂക്ക് സപ്ലൈ
ഓഫീസുകളുടെ പരിധിയില്‍
നിലവില്‍ ആകെ എത്ര
റേഷന്‍ കാര്‍ഡുകളാണ്
ഉള്ളത് ;
(ബി)
നാളിതുവരെ
പുതിയ റേഷന്‍
കാര്‍ഡിനായി എത്ര പേര്
ഫോട്ടോ എടുക്കുകയും
അപേക്ഷ നല്‍കുകയും
ചെയ്തിട്ടുണ്ട് ;
(സി)
ശേഷിക്കുന്ന
ഗുണഭോക്താക്കള്‍ക്ക്
അപേക്ഷ നല്കി ഫോട്ടോ
എടുക്കുന്നതിലേക്ക്
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത് ;
(ഡി)
സ്വീകരിച്ച
അപേക്ഷകള്‍
പരിശോധനയ്ക്ക്
വിധേയമാക്കുന്നുണ്ടോ ;
എങ്കില്‍ ആയത് എങ്ങനെ
സാദ്ധ്യമാക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ഇ)
അപേക്ഷകര്‍
നല്‍കിയിട്ടുള്ള
വിവരങ്ങള്‍ മാത്രം
ആധാരമാക്കി പുതിയ
റേഷന്‍കാര്‍ഡ് വിതരണം
ചെയ്താല്‍
അര്‍ഹതപ്പെട്ട
കുടുംബങ്ങള്‍ക്ക്
ആനുകൂല്യം
നിഷേധിക്കപ്പെടുമെന്ന
വിവരം ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;
(എഫ്)
പുതിയ
കാര്‍ഡ്
അനുവദിക്കുമ്പോള്‍
ബി.പി.എല്‍.
വിഭാഗത്തില്‍
ഉള്‍പ്പെടുന്നവരുടെ
പേരുവിവരം
പ്രാദേശികമായി
പരസ്യപ്പെടുത്തുവാന്
തയ്യാറാകുമോ ?
മാവേലി
സ്റ്റോര്‍/സപ്ലെെകോ സൂപ്പര്‍
മാര്‍ക്കറ്റുകളിലെ വില
നിയന്ത്രണം
1254.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
സ്റ്റോറുകളിലും,
സപ്ലൈകോ
സൂപ്പര്‍മാര്‍ക്കറ്റുകളിലും
ജനങ്ങള്‍ക്കാവശ്യമായ
നിത്യോപയോഗ
സാധനങ്ങളും
പലവ്യഞ്ജനങ്ങളും
ആവശ്യത്തിനു
ലഭിക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാവേലി
സ്റ്റോര്‍/സപ്ലൈ കോ
സൂപ്പര്‍
മാര്‍ക്കറ്റുകള്‍
എന്നിവ വഴി
വില്‍ക്കുന്ന
നിത്യോപയോഗ
സാധനങ്ങളുടെ വിലയും
ഓപ്പണ്‍ മാര്‍ക്കറ്റിലെ
ഇതേ സാധനങ്ങളുടെ വിലയും
താരതമ്യം ചെയ്യുന്ന
പട്ടിക ലഭ്യമാക്കാമോ;
കേന്ദ്രീകൃതമായി ഇത്
വാങ്ങുമ്പോള്‍ ഓരോ
സാധനത്തിനും
കിലോയ്ക്ക് എത്ര വില
വീതമാണ് നല്‍കേണ്ടതെന്ന്
വ്യക്തമാക്കുമോ ;
(സി)
സബ്സിഡി
ഇനത്തില്‍ കഴിഞ്ഞ 1
വര്‍ഷം എത്ര കോടി
രൂപയാണ് ഇൗ ഇനത്തില്‍
ചെലവഴിച്ചത്; എത്ര
ജനങ്ങള്‍ക്ക് ഇതിന്റെ
പ്രയോജനം
ലഭിച്ചിട്ടുണ്ട് എന്നതു
സംബന്ധിച്ച വിവരം
ലഭ്യമായിട്ടുണ്ടോ;
എങ്കിൽ
വെളിപ്പെടുത്താമോ?
(ഡി)
സാധാരണക്കാരായ
ജനങ്ങള്‍ക്ക്
പ്രയോജനപ്പെടും വിധം
പ്രസ്തുത പദ്ധതി
വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനായി എന്തൊക്കെ
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
റേഷന്‍
കാര്‍ഡുകള്‍
1255.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡുകള്‍ വീട്ടിലെ
മുതിര്‍ന്ന സ്ത്രീകളുടെ
പേരില്‍ നല്കുന്നതു
കൊണ്ടുള്ള ഗുണങ്ങള്‍
എന്തെല്ലാമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ അവ
വിശദമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
എന്തിന്റെ
അടിസ്ഥാനത്തിലാണ്
നിലവിലുള്ള സംവിധാനം
മാറ്റുന്നത്;വ്യക്തമാക്കാമോ?
റേഷന്‍
സാധനങ്ങളുടെ കരിഞ്ചന്ത
1256.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സാധനങ്ങള്‍
കരിഞ്ചന്തയില്‍
എത്തുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്പ്പെട്ടിട്ടുണ്ടോയെന്നതിന്റെയും
ഇത് സംബന്ധിച്ച് എത്ര
കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്
എന്നതിന്റെയും വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തിലുളള
കേസുകളില്‍ എന്ത്
ശിക്ഷയാണ്
നല്‍കിയിട്ടുളളത് എന്ന്
വിശദമാക്കുമോ;
റേഷന്‍
വ്യാപാരികളുടെ പ്രശ്നങ്ങള്‍
1257.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
റേഷന്‍ കടകള്‍
നേരിടുന്ന പ്രശ്നങ്ങള്‍
തീര്‍ക്കുവാന്‍
സ്വീകരിച്ച
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ്;
(ബി)
റേഷന്‍
വ്യാപാരികളുടെ
കമ്മീഷന്
വര്‍ദ്ധിപ്പിക്കുന്നതിനും
റേഷന്‍ കട
നടത്തുന്നവര്‍ക്ക്
നിശ്ചിത വേതനം
ലഭ്യമാക്കുന്നതിനുമുള്ള
നടപടി ആലോചനയിലുണ്ടോ;
(സി)
റേഷന്‍
ഡിപ്പോകളില്‍ നിന്നും
ഇന്റെന്റ് അനുസരിച്ച്
സാധനങ്ങള്‍ നേരിട്ട്
ഷോപ്പുകളില്‍
എത്തിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
റേഷന്‍
വ്യാപാരികളുടെ
പ്രശ്നങ്ങള്‍
പഠിക്കാന്‍ നിയമിച്ച
കമ്മീഷന്
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ?
ഇതില്‍ എന്തു നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
സിവില്‍
സപ്ലൈസ് കോര്പ്പറേഷന് വഴി
നെല്ല് സംഭരണം
1258.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വര്‍ഷം സിവില്‍ സപ്ലൈസ്
കോര്പ്പറേഷന് വഴി
എത്ര ടണ്‍ നെല്ല്
സംഭരിച്ചുവെന്നും വിവിധ
പ്രദേശങ്ങളില്‍ നെല്ല്
സംഭരണത്തിന്
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ ;
(ബി)
ഒരു
ക്വിന്റല്‍
നെല്ലില്‍നിന്നും
നിശ്ചിത അളവ് കുറവ്
ചെയ്യാൻ (പതിരിന്റെയും
മറ്റും പേരില്‍ )
അനുമതി
നല്‍കിയിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ ഇതിന്
സ്വീകരിക്കുന്ന
മാനദണ്ഡം എന്തെന്നും
വെളിപ്പെടുത്താമോ ;
(സി)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
വഴി ശേഖരിച്ച നെല്ലിന്
കര്‍ഷകര്‍ക്ക് കൊടുത്തു
തീര്‍ക്കാനുള്ള തുക
എത്രയെന്നും ഇത് ഏത്
മാസം വരെയുള്ളതാണെന്നും
വ്യക്തമാക്കുമോ ;
(ഡി)
സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷന്റെ നെല്ല്
സംഭരണത്തിന് ഈ വര്‍ഷം
എത്ര കോടി രൂപയാണ്
അനുവദിച്ചിരുന്നതെന്നും
പ്രസ്തുത തുക
പൂര്‍ണ്ണമായും നെല്ല്
സംഭരണത്തിന് ഉപയോഗിച്ചോയെന്നും
വ്യക്തമാക്കുമോ ?
സിവില്‍
സപ്ലൈസ് കോര്പ്പറേഷന് വിതരണം
ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ
വില
1259.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍വന്നശേഷം
സിവില്‍ സപ്ലൈസ്
കോര്‍പ്പറേഷന്റെ
പൊതുവിതരണ ശൃംഖല വഴി
വിതരണം ചെയ്യുന്ന
ഏതെല്ലാം
ഉല്‍പ്പന്നങ്ങളുടെ വില
എത്ര തവണ
വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പതിമൂന്ന്
ഇന സബ്സിഡി
ഉല്‍പ്പന്നങ്ങളുടെ വില
വര്‍ദ്ധിപ്പിക്കുകയോ
സബ്സിഡി
വെട്ടിക്കുറക്കുകയോ
ചെയ്തിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഏതെല്ലാം
ഇനങ്ങളുടെ വില എത്ര
ശതമാനമാണ്
വര്‍ദ്ധിപ്പിച്ചത്
എന്നറിയിക്കാമോ ?
മലബാറിലെ
പാചകവാതക വിതരണ തടസ്സങ്ങള്‍
1260.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാറിലെ
പാചകവാതക വിതരണത്തില്‍
പലപ്പോഴും തടസ്സങ്ങള്‍
നേരിടുന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ ;
(ബി)
സിലിണ്ടറുകളുടെ
ഫില്ലിംങ്, വിതരണ
രംഗത്തു ഇന്ത്യന്‍
ഓയില്‍
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന
തടസ്സങ്ങള്‍ ചര്‍ച്ച
ചെയ്തിട്ടുണ്ടോ ;
(സി)
ഇക്കാര്യത്തില്‍
ഫലപ്രദമായ നടപടി
സ്വീകരിക്കുമോ ?
സപ്ലെെകോ,
മാവേലി സ്റ്റോറുകളിലെ വനിതാ
താെഴിലാളികള്‍
1261.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലെെകോ,
മാവേലി സ്റ്റോറുകളിലെ
വനിതാ താെഴിലാളികളുടെ
ജോലി സമയം എത്രയെന്നും
ഇവര്‍ക്ക് നല്കുന്ന
പ്രതിദിന വേതനം
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
ഉത്പന്നങ്ങള്‍
പ്ലാസ്റ്റിക്
കവറുകളില്‍ ആക്കി
നല്കുമ്പോള്
പാക്കിംഗ് ചാര്‍ജായി
പാക്കറ്റൊന്നിന്
ഉപഭോക്താവില്‍ നിന്നും
ഇൗടാക്കുന്ന തുക
എത്രയെന്നും
തൊഴിലാളിക്കു
നല്കുന്ന തുക
എത്രയെന്നും
വ്യക്തമാക്കുമോ;
ഉപഭോക്താവില്‍ നിന്നും
ഇൗടാക്കുന്ന തുകയുടെ
പകുതി
തൊഴിലാളികള്‍ക്ക്
നല്‍കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
മുഴുവന്‍
ജില്ലകളിലും സപ്ലെെകോ
തൊഴിലാളികളെ
ഇ.പി.എഫ്,ഇ.എസ്.എെ
ആനുകൂല്യപരിധിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
നിത്യോപയോഗ
സാധനങ്ങള്ന്യായ വിലയ്ക്ക്
ലഭ്യമാക്കുന്നതിന് പദ്ധതി
1262.
ശ്രീ.സണ്ണി
ജോസഫ്
,,
പി.സി വിഷ്ണുനാഥ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങള്‍ ന്യായമായ
വിലയ്ക്ക്
ലഭ്യമാക്കുന്നതിന്
മിഷന് 676 അനുസരിച്ച്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
തയ്യാറാക്കിയിട്ടുളളത്;
(ബി)
ഏതെല്ലാം
ഏജന്‍സികളെയാണ്
ഇതിനുവേണ്ടി
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതനുസരിച്ചുളള
പദ്ധതികള്‍ക്ക് രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;വിശദാംശങ്ങള്‍
എന്തെല്ലാമാണ്?
പമ്പുകളില്‍
ലഭിക്കേണ്ട സൗജന്യ സേവനങ്ങൾ
1263.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലെെസ്
ഉള്‍പ്പെടെയുളള
സ്വകാര്യ പമ്പുകളില്‍
ഇന്ധന വില്പ്പനക്കുപരി
ഉപഭോക്താവിന്റെ മറ്റു
അവകാശ സംരക്ഷണത്തിനും
ബാധ്യതയുണ്ടെന്ന കാര്യം
ഗൗരവമായ്
കാണുന്നുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം പമ്പുകളില്‍
നിന്ന് ഉപഭോക്താവിന്
സൗജന്യമായ് നല്‍കേണ്ട
വായു , ജലം തുടങ്ങിയ
സൗകര്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
പല
പമ്പുകളിലും അധികനാളും
സൗജന്യ സൗകര്യങ്ങള്‍
പ്രവര്ത്തനക്ഷമമല്ലാതാരിയിക്കുന്നതിന്
അറുതിവരുത്തി പമ്പ്
തുറന്ന്
പ്രവര്‍ത്തിക്കുന്ന
സമയമത്രയും
ഉപഭോക്താവിന് സൗജന്യ
സൗകര്യങ്ങള്‍ക്ക്
അവകാശം ഉണ്ടെന്ന്
ഉറപ്പാക്കാന്‍ കര്‍ശന
നിര്‍ദ്ദേശം നല്‍കുമോ?
ആറ്റിങ്ങല്‍
മുനിസിപ്പാലിറ്റിയില്‍
പുതിയ മാവേലിസ്റ്റാേറുകള്
1264.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മുനിസിപ്പാലിറ്റിയില്‍
മൂന്നിടത്ത്
മാവേലിസ്റ്റാേറുകള്
അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
സ്ഥലം എം.എല്‍.എ. യും
ആറ്റിങ്ങല്‍
മുനിസിപ്പാലിറ്റിയും
30.10.2014-ല്‍ നല്കിയ
അപേക്ഷയിന്മേല്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
നടപ്പ്
സാമ്പത്തിക വര്‍ഷം
പ്രസ്തുത സ്ഥലങ്ങളില്‍
മാവേലിസ്റ്റോറുകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കാമോ?
പഞ്ചായത്തുതല
സിവില്‍ സപ്ലൈസ് വിജിലന്‍സ്
കമ്മിറ്റികള്‍ .
1265.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് വകുപ്പിന്
കീഴില്‍ പഞ്ചായത്തുതല
വിജിലന്‍സ്
കമ്മിറ്റികള്‍
രൂപീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ ;
(ബി)
സിവില്‍
സപ്ലൈസ് വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
പ്രസ്തുത കമ്മിറ്റികള്‍
എത്രമാത്രം
പ്രയോജനപ്പെടുമെന്ന്
വിശദമാക്കുമോ ;
(സി)
എല്ലാ
പഞ്ചായത്തുകളിലും
കമ്മിറ്റികള്‍
രൂപീകരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഡി)
രൂപീകരിച്ചിട്ടില്ലെങ്കില്‍
ആയതിനുള്ള നടപടികള്‍
കൈക്കൊള്ളുമോ ;
വിശദമാക്കുമോ ?
ഭക്ഷ്യസുരക്ഷാ
നിയമം
1266.
ശ്രീ.പാലോട്
രവി
,,
എം.പി.വിന്‍സെന്റ്
,,
ഷാഫി പറമ്പില്‍
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യസുരക്ഷാ നിയമം
സംസ്ഥാനത്ത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഇതിനായി
ഗുണഭോക്താക്കളെ
കണ്ടെത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഭക്ഷ്യസുരക്ഷാ
നിയമം
നടപ്പാക്കുമ്പോള്‍
ഉണ്ടാകാനിടയുളള
ദോഷങ്ങള്‍
ദൂരീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നു;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
നിയമം
നടപ്പാക്കുമ്പോള്‍
ഇപ്പോള്‍ ബി.പി.എല്‍.
വിഭാഗത്തില്‍ ഉളളവരെയും
എ.പി.എല്‍ വിഭാഗത്തിലെ
അര്ഹതയുളളവരെയും
ഗുണഭോക്തൃ ലിസ്റ്റില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ഭക്ഷ്യസുരക്ഷാ
നിയമം
1267.
ശ്രീ.മാത്യു
റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
,,
സി.കെ.നാണു
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
നിയമം കേരളത്തില്‍
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
2014
മേയ് മാസത്തിന് ശേഷം
ഇത് സംബന്ധിച്ച്
കേന്ദ്ര ഗവണ്മെന്റില്
നിന്ന് എന്തെങ്കിലും
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ?
ഭക്ഷ്യസുരക്ഷാ
പദ്ധതി
1268.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
പദ്ധതി സംബന്ധമായി
സംസ്ഥാനത്ത് നാളിതുവരെ
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി എപ്പോള്‍
നടപ്പാക്കാന്‍ കഴിയും
എന്ന് വ്യക്തമാക്കുമോ?
റേഷന്‍കാര്‍ഡ്
സമയബന്ധിതമായി ലഭ്യമാക്കല്‍
1269.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍ കാര്‍ഡുകള്‍
പുതുക്കുന്നതിനുള്ള
നടപടികള്‍ എന്നാണ്
ആരംഭിച്ചത്;
(ബി)
നിലവില്‍
സംസ്ഥാനത്ത് എത്ര
റേഷന്‍
കാര്‍ഡുടമകളാണുള്ളത്;
ഇവയില്‍ ബി.പി.എല്‍.,
എ.പി.എല്‍. എന്നിവ തരം
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഇപ്പോഴത്തെ
റേഷന്‍കാര്‍ഡ്
പുതുക്കല്‍
പ്രക്രിയയില്‍
നിലവിലുള്ള
റേഷന്‍കാര്‍ഡില്‍
പുതുതായി ഒരംഗത്തെ
ഉള്‍പ്പടുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കേണ്ടത്;
(ഡി)
കുടുംബത്തിലെ സ്ത്രീകളെ
കാര്ഡുടമയാക്കുന്നതിന്
തീരുമാനിക്കാനിടയായ
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കാമോ;
ഇതുകൊണ്ട് എന്തു
മാറ്റമാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
ഫോട്ടോ
എടുക്കല്‍ പ്രക്രിയ
പൂര്‍ത്തിയായ
സ്ഥലങ്ങളില്‍ പുതിയ
റേഷന്‍കാര്‍ഡുകള്‍
എന്നു മുതല്‍ നല്കാന്
കഴിയുമെന്ന്
അറിയിക്കുമോ;
(എഫ്)
റേഷന്‍
കാര്‍ഡ് പുതുക്കല്‍
പ്രക്രിയയുടെ പേരില്‍
കഴിഞ്ഞ 3
മാസത്തിലധികമായി
സംസ്ഥാനത്ത് ഒരു
സ്ഥലത്തും പുതുതായി
റേഷന്‍ കാര്‍ഡ്
നല്‍കിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ജി)
അടുത്ത
അദ്ധ്യയന വര്‍ഷത്തേക്ക്
കുട്ടികളുടെ കോഴ്സ്
പ്രവേശനവുമായി
ബന്ധപ്പെട്ട്
പലര്‍ക്കും
റേഷന്‍കാര്‍ഡ്
അത്യാവശ്യമായിരിക്കെ
പുതിയ റേഷന്‍
കാര്‍ഡിനുള്ള
അപേക്ഷകള്‍
സ്വീകരിക്കാത്തത്
അനാവശ്യ കാലതാമസം
വരുത്തലും,
ജനങ്ങള്‍ക്ക്
ബുദ്ധിമുട്ട്
സൃഷ്ടിക്കുന്നതുമായ
നടപടിയല്ലേ ; ഇതിന്
എന്ത് പരിഹാരമാണ്
നടപ്പാക്കാന്‍
പോകുന്നത് എന്ന്
വ്യക്തമാക്കാമോ?
സപ്ലെെകോയ്ക്ക്
അനുവദിച്ച തുക
1270.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിലക്കയറ്റം
തടയുന്നതിനായി
പൊതുമാര്‍ക്കറ്റില്‍
ഇടപെടുന്നതിന്
സപ്ലെെകോയ്ക്ക് നടപ്പു
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ എന്ത്
തുകയാണ്
നീക്കിവെച്ചിരുന്നത് ;
തുക മുഴുവന്‍
ലഭ്യമായിട്ടുണ്ടോ ;
(ബി)
കൂടുതല്‍
തുക അനുവദിക്കണമെന്ന്
സിവില്‍ സപ്ലെെസ്
കോര്പ്പറേഷന്
ആവശ്യപ്പെട്ടിരുന്നോ ;
എങ്കിൽ എന്ത് തുകയാണ്
ആവശ്യപ്പെട്ടതെന്നും
നല്‍കിയിട്ടുള്ളത്
എത്രയെന്നും
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
കുടിശ്ശികയായി
സപ്ലെെകോയ്ക്ക്ഏതെല്ലാം
ഇനത്തില്‍ എത്ര തുക
വീതം നല്‍കാനുണ്ടെന്ന്
അറിയിക്കാമോ ?
നെൽകൃഷിക്കാര്‍ക്ക്
നൽകാനുള്ള കുടിശ്ശിക
1271.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
കഴിഞ്ഞ സീസണില്‍
കര്‍ഷകരില്‍ നിന്നും
എത്ര ടണ്‍ നെല്ലാണ്
ശേഖരിച്ചത് എന്ന്
വ്യക്തമാക്കാമോ;
മുന്‍കാലത്തെ
അപേക്ഷിച്ച് നെല്ല്
സംഭരണത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;എങ്കിൽ
വിശദമാക്കാമോ;
(ബി)
എന്ത്
വിലക്കാണ് ഇപ്പോള്‍
നെല്ല് സംഭരിക്കുന്നത്;
(സി)
നെല്ലിന്റെ
വില ഇനത്തിൽ
കൃഷിക്കാര്ക്ക്കുടിശ്ശിക
നല്കാനുണ്ടോ; എങ്കില്‍
തുകയെത്ര;വിശദമാക്കാമോ
;
(ഡി)
എത്ര
കാലം മുതലുള്ള
കുടിശ്ശികയാണ്
നല്‍കാനുള്ളത്;വ്യക്തമാക്കാമോ?
മിഷന്
676 -ഭക്ഷ്യ-സിവില്‍ സപ്ലെെസ്
വകുപ്പ്
1272.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ-സിവില്‍
സപ്ലെെസ് വകുപ്പിന്റെ
കീഴില്‍ മിഷന് 676
പ്രകാരം
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികളില്‍
പൂര്‍ണ്ണമായും
നടപ്പിലാക്കിയ എത്ര
പദ്ധതികള്‍ ഉണ്ട്;
ഇതിനായി ചെലവഴിച്ച
തുകയെത്ര; 2014-15
വര്‍ഷത്തെ ബഡ്ജറ്റില്‍
വകയിരുത്തിയതല്ലാത്ത
തുക ഇതിനായി
ഉപയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
മിഷന്
676 പദ്ധതി തുടങ്ങിയത്
എന്നായിരുന്നു;
അവസാനിക്കുന്ന തീയതി
എന്നാണ്; ഇനി
അവശേഷിക്കുന്ന
ദിവസങ്ങള്‍ എത്ര;
(സി)
ഇൗ
പദ്ധതി പ്രകാരം
ഭക്ഷ്യ-സിവില്‍
സപ്ലെെസ് വകുപ്പിന്റെ
കീഴില്‍
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികളില്‍ നാളിതുവരെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടില്ലാത്തവ
ഏതൊക്കെ; ഇവ
ഉപേക്ഷിച്ചവയാണോയെന്ന്
വിശദമാക്കുമോ?
വാഹന
ഇന്ധന പമ്പുകളില്‍നിന്ന് ബില്ല്
1273.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസിന്റേതുള്പ്പെടെയുള്ള
വാഹന ഇന്ധന പമ്പുകളില്‍
ഉപഭോക്താവിന് ബില്ല്
നല്കാറില്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതു വ്യവസ്ഥ
പ്രകാരമാണ് ബില്ല്
നല്കാതിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പണം
നല്കി ഇന്ധനം
വാങ്ങുന്ന ഉപഭോക്താവിന്
വാഹന നമ്പര്‍
ഉള്‍പ്പെടുത്തി ബില്ല്
ലഭ്യമാക്കാനുള്ള
നിര്‍ദ്ദേശം
സംസ്ഥാനത്തെ എല്ലാ
പമ്പുകള്‍ക്കും
അടിയന്തിരമായി
നല്‍കുകയും അതു
സംബന്ധിച്ച പരിശോധന
കര്‍ശനമാക്കുകയും
ചെയ്യുമോ?
പാചകവാതകനീക്കം
തടസ്സപ്പെടുന്നത് പരിഹരിക്കാന്‍
നടപടി
1274.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടിക്കടി
ഉണ്ടാകുന്ന സമരം മൂലം
പാചകവാതക നീക്കം
തടസ്സപ്പെടുന്നത്
പരിഹരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
വാഹന
ഇന്ധന വിതരണ കേന്ദ്രങ്ങളിലെ
ക്രമക്കേടുകള്‍
1275.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹന ഇന്ധന വിതരണ
കേന്ദ്രങ്ങളിലെ
ക്രമക്കേടുകള്‍
കണ്ടെത്തുന്നതിനും
തടയുന്നതിനുമുള്ള
സംവിധാനങ്ങൾ
വ്യക്തമാക്കുമോ ;
(ബി)
അളവ്
കൃത്യമെന്നുറപ്പ്
വരുത്താനും മായം
ചേര്‍ക്കല്‍ തടയാനും
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനമെന്താണെന്നു
വിശദമാക്കുമോ; അതിന്റെ
കാര്യക്ഷമത ഉറപ്പ്
വരുത്തുന്നതിനു കര്‍ശന
നടപടി സ്വീകരിക്കുമോ ?
പാചകവാതക
വിതരണം - താലൂക്ക്തല
അദാലത്തുകള്‍
1276.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
അന്‍വര്‍ സാദത്ത്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാചകവാതക
വിതരണം
സുഗമമാക്കുന്നതിന്റെ
ഭാഗമായി താലൂക്ക്
തലത്തില്‍ അദാലത്തുകള്‍
സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
ജില്ലാതല
ഓപ്പണ്‍ ഫോറത്തില്‍
ഉപഭോക്താക്കള്‍ക്ക്
തര്‍ക്ക പരിഹാരത്തിന്
പോകേണ്ട അവസ്ഥ
ഇത്തരത്തില്‍ താലൂക്ക്
അദാലത്തുകള്‍
സംഘടിപ്പിച്ച്
ഒഴിവാക്കുമോ ;
(സി)
താലൂക്ക്
തല അദാലത്തുകളില്‍
ഓയില്‍ കമ്പനി
പ്രതിനിധികള്‍ക്ക്
പുറമെ ഏതെല്ലാം
വകുപ്പിലെ
ഉദ്യോഗസ്ഥരെയാണ്
ചുമതലപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നത് ;
(ഡി)
താലൂക്ക്
തല അദാലത്തുകള്‍
സംഘടിപ്പിക്കുവാന്‍
തീരുമാനമെടുത്തിട്ടില്ലെങ്കില്‍
ഇക്കാര്യം പരിഗണിക്കുമോ
?
സ്കൂളുകളില്‍
ഉപഭോക്തൃ സംരക്ഷണ ക്ലബ്ബുകള്‍
1277.
ശ്രീ.വര്‍ക്കല
കഹാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
സ്കൂളുകളില്‍ ഉപഭോക്തൃ
സംരക്ഷണ ക്ലബ്ബുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
എന്തെല്ലാം
ഉപഭോക്തൃ സംരക്ഷണ
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത ക്ലബ്ബുകള്‍
വഴി നടത്തി വരുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
വിദ്യാര്‍ത്ഥികള്‍ക്ക്
നേരിട്ട് വിപണിയിലെ വില
നിലവാരവും
പ്രവര്‍ത്തനവും
മനസ്സിലാക്കുന്നതിനും
ഉപഭോക്തൃ അവകാശങ്ങള്‍
തിരിച്ചറിയുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
ക്ലബുകളുടെ
പ്രവര്‍ത്തനത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ക്ലബിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്തെല്ലാം ധനസഹായമാണ്
നല്കി
വരുന്നത്;വിശദാംശങ്ങള്‍
നല്‍കുമോ?
ചാലക്കുടിയിലെ
ഉപഭോക്തൃ കോടതിയുടെ ക്യാമ്പ്
സിറ്റിംഗ്
1278.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിയില്‍
ഉപഭോക്തൃ കോടതിയുടെ
ക്യാമ്പ് സിറ്റിംഗ്
അനുവദിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കുക ; ഇതിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ;
(ബി)
ക്യാമ്പ് സിറ്റിംഗ്
എന്ന് ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ ?
ഉപഭോക്തൃ
ഫോറങ്ങളുടെ പ്രവർത്തനവും
പുനഃസംഘsനയും
1279.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.റ്റി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉപഭോക്തൃ ഫോറങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്ന് വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
ഫോറത്തിന്റെ
പ്രവര്‍ത്തനം വഴി
കെെവരിക്കാനുദ്ദേശിച്ചിട്ടുളളതെന്നു
വിശദീകരിക്കാമോ;
(സി)
ഉപഭോക്തൃ
ഫോറങ്ങള്‍
പുനഃസംഘടിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഇത്തരം
ഫോറങ്ങള്‍
പ്രാദേശികമായി
പുനഃസംഘടിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
എങ്കിൽ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
ഭൂമിയുടെ
വില
T 1280.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂമിയുടെ വില
അനിയന്ത്രിതമായി
വര്‍ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭൂമിയുടെ
വില മോഹവിലയായി
വര്‍ദ്ധിച്ച്
വരുന്നതുകൊണ്ട്
ഉണ്ടാകാവുന്ന
പ്രത്യാഘാതങ്ങള്‍
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ ;
എങ്കിൽ അതിന്റെ
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ ;
(സി)
അപ്രകാരം
വിലവര്ധിക്കുന്നതിലൂടെ
സാധാരണക്കാരന്റെ
സ്വന്തം ഭൂമി എന്ന
സങ്കല്പം ഇല്ലാതാവുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
അനിയന്ത്രിതമായി വില
വര്‍ധിക്കുന്നത്
തടയുന്നതിനായി
നിയമനിര്‍മ്മാണം
ഉള്‍പ്പെടെയുള്ള
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദാംശം ലഭ്യമാക്കാമോ
?
ഭൂമിയുടെ
രജിസ്ട്രേഷന് നടപടികൾ
1281.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രജിസ്ട്രേഷന്
വകുപ്പില്‍ പുതിയ
സാങ്കേതികവിദ്യ
നടപ്പിലാക്കുന്നതോടെ
നിലവിൽ ലൈസന്‍സെടുത്തു
പ്രവര്‍ത്തിച്ചുവരുന്നവരുടെ
തൊഴില്‍
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ലൈസന്‍സികള്‍ക്ക്
സര്‍ക്കാര്‍ തലത്തില്‍
ആവശ്യമായ കമ്പ്യൂട്ടര്‍
പരിശീലനം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
അഭിഭാഷകർ പ്രസ്തുത
രംഗത്തേയ്ക്ക്
കടന്നുവരുന്നതിനെതിരെയും
, 2009-ലെ എഴുത്ത് ഫീസ്
പരിഷ്കരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(ഡി)
ആധാരങ്ങളില്‍
കെട്ടിടങ്ങളുടെ വില
കാണിക്കുന്നതിന്
മാനദണ്ഡം ഉണ്ടാകുമോ;
(ഇ)
ആധാരത്തില്‍
ഭൂമിയുടെ ഇന്നത്തെ
കിടപ്പിന് അനുസരിച്ച്
ക്ലാസിഫിക്കേഷന്‍
ചേര്‍ക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ചേമഞ്ചേരി
സബ് രജിസ്ട്രേഷന് ഓഫീസിന്
പുതിയ കെട്ടിടം
1282.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടിയില്‍
ചേമഞ്ചേരി സബ്
രജിസ്ട്രേഷന് ഓഫീസിന്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്ന
വിഷയത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കുമോ ?
പാണ്ടിക്കാട്
സബ് രജിസ്ട്രാര്‍ ഓഫീസ്.
1283.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാണ്ടിക്കാട്
കേന്ദ്രമാക്കി ഒരു സബ്
രജിസ്ട്രാര്‍ ഓഫീസ്
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
മേഖലയിലെ രജിസ്ട്രേഷന്
നടപടികള്‍
സുഗമമാക്കുന്നതിന് സബ്
രജിസ്ട്രാര്‍ ഓഫീസ്
സ്ഥാപിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
രജിസ്ട്രേഷന്
വകുപ്പില്‍ നടപ്പാക്കിയ
പരിഷ്കാരങ്ങള്‍
1284.
ശ്രീ.ജെയിംസ്
മാത്യു
,,
പി.ശ്രീരാമകൃഷ്ണന്
,,
വി.ചെന്താമരാക്ഷന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരുമാന
വര്‍ദ്ധനവിനായി
രജിസ്ട്രേഷന്
വകുപ്പില്‍ നടപ്പാക്കിയ
പരിഷ്കാരങ്ങള്‍ ലക്ഷ്യം
കൈവരിക്കാൻ
സഹായകരമായിരുന്നോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഈ
പരിഷ്കാരങ്ങള്‍ കാരണം
വകുപ്പിലെ
വരുമാനത്തില്‍ വന്‍
കുറവ് ഉണ്ടായിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഏത്
സാഹചര്യത്തിലാണ് ഈ
പരിഷ്കാരങ്ങളില്‍
ചിലതിൽ നിന്നെങ്ങിലും
പിന്മാറേണ്ടി വന്നത്
എന്ന് വിശദമാക്കാമോ;
(ഡി)
മുമ്പ്
രജിസ്റ്റര്‍ ചെയ്ത
ആധാരങ്ങളില്‍ അണ്ടര്‍
വാല്വേഷന് നടപടികള്‍
നടക്കുന്നുണ്ടോ;
ഈയിനത്തില്‍ ഇതുവരെ
എത്ര രൂപ
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഇ)
രജിസ്ട്രേഷന്
ഇനത്തില്‍, ഈ
സര്‍ക്കാരിന്റെ ഓരോ
സാമ്പത്തിക
വര്‍ഷത്തേയും വരുമാനം
സംബന്ധിച്ച്
വിശദമാക്കാമോ?
2014-15
ല്‍ രജിസ്ട്രേഷന് വകുപ്പിന്
വകയിരുത്തിയ തുക
1285.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തികവര്‍ഷത്തെ
ബജറ്റില്‍
രജിസ്ട്രേഷന്
വകുപ്പിന് എന്ത്
തുകയാണ്
വകയിരുത്തിയിരുന്നത്;
ഇത് ഏതെല്ലാം
പദ്ധതികള്ക്കായിരുന്നുവെന്ന്
വിശദമാക്കാമോ;
(ബി)
വകയിരുത്തിയതില്‍
എത്ര തുകയാണ് ഇതിനകം
ചെലവഴിക്കാനായത് എന്ന്
വ്യക്തമാക്കാമോ;
(സി)
ബജറ്റില്‍
പ്രഖ്യാപിച്ച
ഏതെങ്കിലും പദ്ധതികള്‍
ഇതുവരെ നടപ്പാക്കാന്‍
കഴിയാതെ വന്നിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
മിഷന്
676
1286.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രജിസ്ട്രേഷന്
വകുപ്പില്‍ മിഷന് 676
പ്രകാരം
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇവയില്‍
പൂര്‍ണ്ണമായും
നടപ്പിലാക്കിയിട്ടുള്ളവ
ഏതൊക്കെ ; ചെലവഴിച്ച
തുക എത്ര ; 2014-15
ബഡ്ജറ്റില്‍
വകയിരുത്തിയതല്ലാത്ത
തുക ഇതിനായി
ഉപയോഗിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ ;
(സി)
മിഷന്
676 പ്രകാരം
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികളില്‍ നാളിതുവരെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടില്ലാത്തവ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ ?