ഇ.എസ്.ഐ.
മെഡിക്കല്‍ കോളേജ്
ഏറ്റെടുക്കൽ
693.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
പാരിപ്പള്ളിയില്‍
ഇ.എസ്.ഐ. മെഡിക്കല്‍
കോളേജിനായി
നിര്‍മ്മിച്ച
കെട്ടിടവും അനുബന്ധ
ഭൂമിയും
ഏറ്റെടുക്കുന്നതിനുള്ള
തീരുമാനത്തിന്റെ
വിശദാംശം നൽകാമോ;
(ബി)
പ്രസ്തുത
ഭൂമിയും കെട്ടിടവും
ഏറ്റെടുത്ത് മെഡിക്കല്‍
കോളേജ് ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുവോ;
(സി)
ഇ.എസ്.ഐ
കോര്‍പ്പറേഷനില്‍
അംഗങ്ങളായിട്ടുള്ള
തൊഴിലാളികള്‍ക്ക്
ലഭ്യമാകുമായിരുന്ന
ചികിത്സാ സൗജന്യവും
അവരുടെ കുട്ടികളുടെ
മെഡിക്കല്‍ വിദ്യാഭ്യാസ
സംവരണവും
നഷ്ടപ്പെടാതിരിക്കുവാന്‍
സർക്കാർ നടപടി
സ്വീകരിക്കുമോ;
(ഡി)
പാരിപ്പള്ളിയിലെ
ഇ.എസ്.ഐ സ്ഥാപനം
ഏറ്റെടുക്കുന്നതുമൂലം
ഉണ്ടാകുന്ന ബാദ്ധ്യത
സർക്കാർ
കണക്കാക്കിയതിന്റെ
വിശദാംശം അറിയിക്കുമോ?
ജൂസ്
പാര്‍ലറുകളില്‍ രാസപരിശോധന
694.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബദാംഷേക്ക്, പിസ്ത,
ഷാര്‍ജ തുടങ്ങിയ അനവധി
നാമങ്ങളില്‍ മാരക
രോഗങ്ങള്‍ക്ക്
കാരണമാവുന്ന
രാസപദാര്‍ത്ഥ
ഫ്ലേവറുകള്‍ ചേര്‍ത്ത്
പായ്ക്കറ്റിലാക്കി ജൂസ്
പാര്‍ലറുകള്‍ ജൂസായും
ചെറുകച്ചവട
സ്ഥാപനങ്ങളിലൂടെയും
വിറ്റഴിക്കുന്നത്
കണ്ടെത്തി രാസപരിശോധന
നടത്തി നടപടി
സ്വീകരിക്കാന്‍ എല്ലാ
പരിശോധനാ
ഉദ്യോഗസ്ഥര്‍ക്കും
അടിയന്തര നിര്‍ദ്ദശം
നല്‍കുമോ?
ആന്റി
റാബിസ് വാക്സിന്റെ ക്ഷാമം
695.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍ ആന്റി
റാബിസ് വാക്സിന്
ലഭ്യമല്ലെന്ന വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇപ്രകാരം
സംഭവിക്കാനിടയായ
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
വീഴ്ച
വരുത്തിയവര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചു ;
(ഡി)
സമയബന്ധിതമായി
വാക്സിന് എല്ലാ
സര്‍ക്കാര്‍
ആശുപത്രികളിലും
എത്തിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
രാത്രി
സമയ പോസ്റ്റ്മോര്‍ട്ടം
T 696.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാത്രിയിൽ
പോസ്റ്റ്മോര്‍ട്ടം
നടത്തുന്നതിനു
സര്‍ക്കാര്‍ ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
എങ്കിൽ ഉത്തരവ് ഇതുവരെ
നടപ്പാക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
24
മണിക്കൂര്‍
പോസ്റ്റ്മോര്‍ട്ടം
പ്രാവര്‍ത്തികമാക്കുന്നതിനു
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)
24
മണിക്കൂര്‍
പോസ്റ്റ്മോര്‍ട്ടം
ഏറ്റവും വേഗത്തില്‍
പ്രവര്‍ത്തികമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമെന്നു
നിയമസഭയില്‍ ഉറപ്പു
നല്‍കിയിട്ടുണ്ടോ;
എങ്കിൽ ആ
ഉറപ്പ്എപ്പോള്
പാലിക്കാന്‍ കഴിയും;
വ്യക്തമാക്കുമോ?
പക്ഷാഘാത
ചികിത്സാ ക്ലിനിക്കുകള്‍
697.
ശ്രീ.പി.എ.മാധവന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഷാഫി പറമ്പില്‍
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍
പക്ഷാഘാത ചികിത്സാ
ക്ലിനിക്കുകള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ എവിടെയെല്ലാം;
എന്തെല്ലാം
ചികിത്സാസൗകര്യങ്ങളാണ്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പക്ഷാഘാത
ചികിത്സയ്ക്കും
പരിചരണത്തിനുമായി ടെലി
ക്ലിനിക്കുകള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പക്ഷാഘാത
രോഗികള്‍ക്ക്
സ്ട്രോക്ക്
റീഹാബിലിറ്റേഷന്‍
യൂണിറ്റുകള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ?
ഞാറക്കല്‍
സര്‍ക്കാര്‍ ആശുപത്രിയില്‍
ഡോക്ടര്‍മാരുടെ ഒഴിവ്
698.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തിലെ ഞാറക്കല്‍
സര്‍ക്കാര്‍
ആശുപത്രിയില്‍
ഡോക്ടര്‍മാരുടെ എത്ര
തസ്തികകളാണ് ഉളളതെന്നും
നിലവില്‍ ഈ
ആശുപത്രിയില്‍ എത്ര
ഡോക്ടര്‍മാരുടെ
സേവനമാണ്
ലഭ്യമായിട്ടുളളതെന്നും
വ്യക്തമാക്കാമോ;
(ബി)
ദീര്‍ഘനാളുകളായി
ഡോക്ടര്‍മാരെ
നിയമിക്കാത്തതുമൂലം
ആശുപത്രിയുടെ
പ്രവര്‍ത്തനം
അവതാളത്തിലായിട്ടും
ആവശ്യത്തിന്
ഡോക്ടര്‍മാരെ
നിയമിക്കാത്ത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവില്‍
ആശുപത്രിയില്‍
പോസ്റ്റ്മോര്‍ട്ടം
ചെയ്യുന്നതിനുളള
സൗകര്യം ഉണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്നും
അവസാനമായി
പോസ്റ്റ്മോര്‍ട്ടം
നടത്തിയ
തീയതിയെന്നെന്നും
വിശദമാക്കുമോ;
(ഡി)
ആശുപത്രിയുടെ
പ്രവര്‍ത്തനം
സുഗമമാക്കുന്നതിന്
സ്വീകരിച്ച
നടപടിയെന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ഡയാലിസിസ്
യൂണിറ്റുകള്‍ തുടങ്ങാന്‍ നടപടി
699.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിന് കീഴില്‍ എത്ര
ആശുപത്രികളിലാണ്
ഡയാലിസിസ്
യൂണിറ്റുകളുളളത്; ;
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
കൂടുതല്‍
ഡയാലിസിസ് യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(സി)
ഡയാലിസിസിന്
ഓരോ രോഗിയില്‍ നിന്നും
ഈടാക്കുന്ന തുക
എ.പി.എല്‍.,
ബി.പി.എല്‍.
വിഭാഗക്കാര്‍ക്ക്
എത്രയാണെന്ന്
വ്യക്തമാക്കുമോ?
വാതിലുകളും
ജനലുകളും തുറന്നിട്ട്
ശസ്ത്രക്രിയ
700.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍
എയര്‍കണ്ടീഷണര്‍
പ്രവര്‍ത്തിക്കുന്നില്ല
എന്ന കാരണം പറഞ്ഞ്
വാതിലുകളും ജനലുകളും
തുറന്നിട്ട് ഓപ്പറേഷന്
തീയേറ്ററുകളില്‍
ശസ്ത്രക്രിയ നടത്തിയത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത മനുഷ്യാവകാശ
ലംഘനം
നടത്തിയവര്‍ക്കെതിരെ
എന്തു
നടപടിയെടുക്കാനാണ്
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ആശുപത്രികളിലെ താത്കാലിക
ജീവനക്കാരുടെ പ്രസവാവധി
701.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍ ജോലി
ചെയ്യുന്ന സ്റ്റാഫ്
നഴ്സ് അടക്കമുള്ള
താത്കാലിക
ജീവനക്കാര്‍ക്ക്
ശമ്പളത്തോട് കൂടിയുള്ള
പ്രസവ അവധി
നല്‍കുന്നതിന്
വ്യവസ്ഥയുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച്
ഇറങ്ങിയിട്ടുള്ള
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
എത്ര
ദിവസത്തെ അവധിയാണ്
ശമ്പളത്തോട് കൂടി
അനുവദിച്ച്
നല്‍കിയിട്ടുള്ളത്;വിശദാംശങ്ങള്‍
നല്‍കാമോ?
ഡോക്ടര്‍മാരുടെ
റിട്ടയര്‍മെന്റ് പ്രായം
702.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
2015 മാര്‍ച്ചില്‍
റിട്ടയര്‍ ചെയ്യുന്ന
എത്ര ഡോക്ടര്‍മാര്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
അവരില്‍
57 വയസ്സ്
പൂര്ത്തിയാവുന്നവര്
എത്ര ; 56 വയസ്സ്
പൂര്ത്തിയാവുന്നവര്
എത്ര; 56 നും 57 നും
ഇടയില്‍ പ്രായമുള്ളവര്‍
എത്ര ;
(സി)
57
വയസ്സ് പൂര്‍ത്തിയാക്കി
കുറേപ്പേര് റിട്ടയര്‍
ചെയ്യുമ്പോള്‍
മറ്റുള്ളവര്‍ക്ക് ആ
അവസരം
നിഷേധിക്കപ്പെടുന്ന
സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
എങ്കില്‍
വിവേചനം ഉണ്ടാക്കുന്ന
അവസ്ഥ ഒഴിവാക്കി,
എല്ലാവര്ക്കും 57
വയസ്സുവരെ തുടരാന്‍
അവസരം നല്കി ഉത്തരവ്
പുറപ്പെടുവിക്കുമോ ?
എ.ജി.ഇ.
പദ്ധതി
703.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുതിര്‍ന്ന
പൗരന്മാരുടെ ആരോഗ്യ
സംരക്ഷണത്തിനായി AGE
(Assistant for
Geriatric Emergencies)
പദ്ധതികള്‍
ഉള്‍പ്പെടുത്തി എത്ര
ജില്ലാ ആശുപത്രികളില്‍
ജറിയാട്രിക്
ക്ലിനിക്കുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി എത്ര തുക
വകയിരുത്തിയിട്ടുണ്ടന്ന്
വെളിപ്പെടുത്തുമോ;
(സി)
വകയിരുത്തിയ
തുകയില്‍ നിന്നും
അനുബന്ധ കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന് എത്ര
തുക ഏതെല്ലാം ഇനത്തില്‍
ചെലവഴിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
കെ.എസ്.ഡി.പി.യില്‍
നിന്നും വാങ്ങിയ മരുന്നും
ചികിത്സാ ഉപകരണങ്ങളും
704.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-12,
2012-13, 2013-14
വര്‍ഷങ്ങളില്‍
കെ.എസ്.ഡി.പി.യില്‍
നിന്നും എത്ര രൂപയുടെ
മരുന്നുകളാണ്
വാങ്ങിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
2014-15-ല്‍
കെ.എം.എസ്.സി.എല്‍ ആകെ
എത്ര രൂപയുടെ മരുന്നും
ചികിത്സാ
ഉപകരണങ്ങളുമാണ്
വാങ്ങിയതെന്ന്
വ്യക്തമാക്കുമോ;
പി.എച്ച്.സി.കളിലെ
ലബോറട്ടറി സംവിധാനം
705.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
പി.സി വിഷ്ണുനാഥ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
പി.എച്ച്.സി.കളിലും
ലബോറട്ടറി സംവിധാനം
ലഭ്യമാണോയെന്ന്
വിശദമാക്കാമോ;
(ബി)
ലാബുകള്‍
ഇല്ലാത്ത
പി.എച്ച്.സി.കള്‍
നിലവിലുണ്ടോ ;
വ്യക്തമാക്കാമോ;
(സി)
മുഴുവന്‍
പി.എച്ച്.സി.കളിലും
ലാബ് സംവിധാനം
നടപ്പിലാക്കുന്ന പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
പനി
ബാധിച്ചുള്ള മരണം
706.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളിലും,
സ്വകാര്യ
ആശുപത്രികളിലുമായി
ഏതെല്ലാം തരം പനി
ബാധിച്ച് എ്രത പേര്
മരണപ്പെട്ടുവെന്ന്
വിശദമാക്കാമോ;
(ബി)
ഈ
കാലയളവില്‍ സംസ്ഥാനത്ത്
ഏതെല്ലാം തരം പനി
ബാധിച്ച് എത്ര
ആദിവാസികള്‍
മരണപ്പെട്ടെന്ന്
അറിയിക്കുമോ?
പനി
ബാധിതര്‍ക്ക് ചികിത്സ
707.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
എല്ലാ വര്‍ഷവും
സംസ്ഥാനത്ത്
ഡെങ്കിപ്പനി,
എച്ച്1എന്‍1 പനി,
പക്ഷിപ്പനി,
പന്നിപ്പനി, ചെള്ളുപനി,
കുരങ്ങുപനി എന്നീ
വിവിധയിനം പനികള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്താകമാനം
പ്രസ്തുത കാലയളവില്‍
ഓരോ വര്‍ഷവും വിവിധയിനം
പനി ബാധിച്ച് എത്ര
പേര് മരണപ്പെട്ടു
എന്നും ഇവരുടെ
ആശ്രിതര്‍ക്ക്
എന്തെങ്കിലും സഹായം
ലഭ്യമാക്കിയിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ;
(സി)
ഇത്തരം
മാരകമായ പനി ബാധിച്ച്
നിലവില്‍ എത്ര പേര്
ചികിത്സ തേടിയിട്ടുണ്ട്
എന്നും പ്രസ്തുത പനി
നിയന്ത്രിക്കാനും
നിര്‍മ്മാര്‍ജ്ജനം
ചെയ്യുവാനും വകുപ്പ്
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്നും
വ്യക്തമാക്കുമോ;
(ഡി)
പരിശോധനകള്‍ക്ക്
ആശുപത്രി ലാബ് സൗകര്യം
മെച്ചപ്പെടുത്താനും
ഫലപ്രദമായ ചികിത്സ
യഥാസമയം ലഭ്യമാക്കാനും
എന്തു നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
ആള് ഇന്ത്യാ
ഇന്‍സ്റ്റിറ്റൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സ്.
708.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ സ്ഥലം
കണ്ടെത്തി നല്കിയാല്
ആള് ഇന്ത്യാ
ഇന്‍സ്റ്റിറ്റൂട്ട് ഓഫ്
മെഡിക്കല്‍
സയന്‍സ്(AIIMS)
കേരളത്തില്‍
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിയ്ക്കുമെന്ന
കേന്ദ്ര നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇൗ നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
ഇൗ
സ്ഥാപനത്തിന് ഏതെല്ലാം
സ്ഥലങ്ങളാണ്
പരിഗണിയ്ക്കുന്നത്;
വ്യക്തമാക്കുമോ ?
എന്‍.ആര്.എച്ച്.എം.,
ആയുഷ് പദ്ധതി പ്രകാരം ജോലി
ചെയ്തുവരുന്നടെ വേതനം
709.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍.ആര്.എച്ച്.എം.,
ആയുഷ് പദ്ധതി പ്രകാരം
ജോലി ചെയ്തുവരുന്ന
ഡോക്ടര്‍മാരുടെയും
അനുബന്ധ
ജീവനക്കാരുടെയും വേതനം
എത്ര രൂപയാണ്; ഇത്
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
പ്രസ്തുത
ഡിസ്പെന്‍സറികള്‍
സര്‍ക്കാര്‍
ഡിസ്പെന്സറികളാക്കി
ഉയര്‍ത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
വൃക്ക
രോഗികള്‍ക്ക് സൗജന്യ
മരുന്ന്
710.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൃക്ക
രോഗികള്‍ക്ക്
സൗജന്യമായി മരുന്ന്
നല്കുന്നുണ്ടോ;
എങ്കില്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഡയാലിസിസിന്
വിധേയരാകുന്ന വൃക്ക
രോഗികള്‍ക്ക്
എ.പി.എല്‍, ബി.പി.എല്‍.
വ്യത്യാസമില്ലാതെ
മരുന്നുകള്‍ സൗജന്യമായി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ?
വൃക്ക
ദാതാക്കള്‍ക്കും
സ്വീകര്‍ത്താക്കള്‍ക്കും
തുടര്‍ ചികിത്സ
സാജന്യമാക്കുവാന് നടപടി
711.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൃക്ക
ദാതാക്കള്‍ക്കും
സ്വീകര്‍ത്താക്കള്‍ക്കും
തുടര്‍ ചികിത്സ
ആവശ്യമാണെന്നതും അത്
ചെലവേറിയ
ചികിത്സയാണെന്നതും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
പ്രസ്തുത
വിഭാഗത്തിലുള്ളവരുടെ
തുടര്‍ ചികിത്സ
സര്‍ക്കാര്‍
ആശുപത്രികളിലും
മെഡിക്കല്‍
കോളേജുകളിലും
സാജന്യമാക്കുവാന്
നടപടി സ്വീകരിക്കുമോ?
ഭക്ഷണ
പദാര്‍ത്ഥങ്ങളുടെ പരിശോധനാ
സംവിധാനം
T 712.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഷമുക്ത
ഭക്ഷണ പദാര്‍ത്ഥങ്ങള്‍
അന്യ സംസ്ഥാനങ്ങളില്‍
നിന്നും വരുന്നത്
തടയുന്നതിന്
സര്‍ക്കാര്‍ നടപടികളുടെ
ഭാഗമായി എന്തെങ്കിലും
പുരോഗതി
ഉണ്ടായിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ ?
മാനസിക രോഗ
ചികിത്സാ സൗകര്യം
713.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍ തലത്തില്‍
മാനസികരോഗ ചികിത്സാ
സൗകര്യങ്ങള്‍ താരതമ്യേന
കുറവാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാനസികരോഗ
ചികിത്സയ്ക്ക് കൂടുതല്‍
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നത്
സംബന്ധിച്ച നിലപാട്
വ്യക്തമാക്കുമോ;
(സി)
മാനസികരോഗികള്‍ക്കായി
സാമൂഹികാരോഗ്യ
പദ്ധതിയില്‍പ്പെടുത്തി
ചികിത്സാ സൗകര്യം
ഏര്‍പ്പെടുത്തുമോ?
ആളോഹരി
ചികിത്സാ ചെലവ്
714.
ശ്രീ.സി.ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്ത്
ആളോഹരി ചികിത്സാ ചെലവ്
ഏറ്റവും കൂടുതല്‍
കേരളത്തിലാണെന്ന്
ചൂണ്ടിക്കാട്ടുന്ന
പ്ലാനിംഗ് കമ്മീഷന്റെ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച്
റിപ്പോര്‍ട്ടിലെ
കൂടുതല്‍ വിവരങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ആരോഗ്യ
ചികിത്സയ്ക്ക്
ആളോഹരിയുള്ള സ്വകാര്യ
മേഖലാ ചെലവും,
പൊതുമേഖലാ ചെലവും എത്ര
വീതമാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
ചികിത്സാ
ചെലവ് ഉയരുന്നതില്‍
സര്‍ക്കാര്‍
ഇടപെടലുകള്‍ എത്രത്തോളം
ഫലപ്രദമാണ്;
വ്യക്തമാക്കുമോ?
പുകയില
നിയന്ത്രണ നിയമം
715.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുകയില
നിയന്ത്രണ നിയമം
കേരളത്തില്‍ ഫലപ്രദമായി
നടപ്പിലാകുന്നില്ലായെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
പ്രസ്തുത നിയമം
ഫലപ്രദമായി
നടപ്പിലാക്കാന്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ ?
ആരോഗ്യ
വകുപ്പിലെ ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്യാന്‍
നടപടി
716.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിലെ ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ സ്വീകരിച്ച്
വരുന്ന നടപടികള്‍
എന്തൊക്കെയാണ്;
(ബി)
2011
മെയ് മുതല്‍ നാളിതുവരെ
ആരോഗ്യ വകുപ്പില്‍ എത്ര
ജീവനക്കാരെ നിയമിച്ചു;
(സി)
വിവിധ തസ്തികകളില്‍
എത്ര ഒഴിവുകള്‍
നിലവിലുണ്ട്; ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുവാന്‍ പ്രത്യേക
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
സര്‍ക്കാര്‍
ആശുപത്രികളിലെ പരിസരം
വൃത്തിയായി
സൂക്ഷിക്കുന്നതിന്
എന്ത് നടപടി
സ്വീകരിക്കും;
(ഇ)
PHC
, CHC എന്നിവ മുഖേന
വിവിധ ആരോഗ്യ
പ്രശ്നങ്ങള്‍
സംബന്ധിച്ച് മൂന്ന്
മാസത്തില്‍ ഒരിക്കല്‍
ബോധവത്കരണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
വയനാട്
ജില്ലയിലെ കുരങ്ങുപനി
717.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ വനത്തോട്
ചേര്‍ന്നുള്ള
മേഖലകളില്‍
താമസിക്കുന്നവര്‍ക്ക്
കുരങ്ങുപനി
പടര്‍ന്നുപിടിക്കുന്നതു
ശ്രദ്ധയില്പ്പെട്ടിട്ടുണ്ടേ
; വിശദമാക്കുമോ ;
(ബി)
ജില്ലയില്‍
എത്രപേര്‍ക്കു
കുരങ്ങുപനി പടര്‍ന്നു
പിടിച്ചിട്ടുണ്ടെന്നും
ഇതില്‍ എത്ര പേര്
മരണപ്പെട്ടെന്നും
വ്യക്തമാക്കുമോ ;
(സി)
കുരങ്ങുപനി
നിയന്ത്രണ
വിധേയമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കുമോ?
കുണ്ടറ
മണ്ഡലത്തിലെ കിഡ്നി,
ക്യാന്‍സര്‍ രോഗബാധിതർ
718.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുണ്ടറ
മണ്ഡലത്തിലും സമീപ
പ്രദേശങ്ങളിലും
അടുത്തകാലത്തായി
കിഡ്നി, ക്യാന്‍സര്‍
രോഗബാധിതരുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിച്ചു വരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നാളിതുവരെ എന്തെങ്കിലും
നടപടികള്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
സമഗ്രമായ ഒരു പഠനം
നടത്തി അടിയന്തര നടപടി
സ്വീകരിക്കുമോ?
കിഡ്നി
രോഗികള്‍ക്കുള്ള ഡയാലിസിസ്
യൂണിറ്റ്
719.
ശ്രീ.കെ.അച്ചുതന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.ഡി.സതീശന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഡ്നി
രോഗികള്‍ക്കുള്ള
ഡയാലിസിസ്
യൂണിറ്റുകളുടെ
പ്രവര്‍ത്തനം
ഫലപ്രദമാക്കുവാന്‍
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ ;
(ബി)
ആരോഗ്യ
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍ എത്ര
ആശുപത്രികളില്‍
ഡയാലിസിസ് യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നു;
എത്ര രോഗികള്‍ക്ക്
പ്രസ്തുത യൂണിറ്റ്
മുഖേന ചികിത്സ
ലഭ്യമാക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
ആശുപത്രികളില്‍
എത്തി ഡയാലിസിസ്
ചെയ്യുവാന്‍
ബുദ്ധിമുട്ടുള്ള
രോഗികള്‍ക്കായി മൊബൈല്‍
യൂണിറ്റുകള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
തരൂര്‍
ആയുര്‍വേദാശുപത്രിയിലെ പുതിയ
തസ്തികകള്‍
720.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരൂര്‍
ആയുര്‍വേദ
ഡിസ്പെന്‍സറി,
ആയുര്വേദാശുപത്രിയാക്കി
ഉയര്‍ത്തിയതിനെ
തുടര്‍ന്ന് പുതിയ
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം തസ്തികകളാണ്
അനുവദിച്ചിട്ടുള്ളത്;
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കുമോ;
(സി)
തസ്തികകള്‍
അനുവദിച്ചു ഉത്തരവ്
പുറപ്പെടുവിച്ചിട്ടില്ലെങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കുമോ;
(ഡി)
തസ്തികകള്‍
അനുവദിക്കാന്‍
മന്ത്രിസഭായോഗം
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നത്തെ
മന്ത്രിസഭായോഗമാണ്
തീരുമാനമെടുത്തത്
എന്നറിയിക്കുമോ ;
(ഇ)
മന്ത്രിസഭായോഗ
തീരുമാനം ഉത്തരവ് ആയി
പുറപ്പെടുവിക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ?
ലെയ്സ്,
ചീറ്റോസ്, കുര്‍കുറേ
തുടങ്ങിയ
ഭക്ഷണപദാര്‍ത്ഥങ്ങള്‍
ഉണ്ടാക്കുന്ന
ആരോഗ്യപ്രശ്നങ്ങള്‍
721.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലെയ്സ്,
ചീറ്റോസ്, കുര്‍കുറേ
തുടങ്ങിയ
ഭക്ഷണപദാര്‍ത്ഥങ്ങള്‍
ഉണ്ടാക്കുന്ന
ആരോഗ്യപ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവ
കുട്ടികളില്‍
സൃഷ്ടിക്കുന്ന "ഭക്ഷണ
അടിമത്വം" സംബന്ധിച്ച്
ഏതെങ്കിലും തരത്തിലുള്ള
പഠനം നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇവയെല്ലാം
സംബന്ധിച്ച് ഒരു പഠനം
നടത്തി അടിയന്തര
നടപടികള്‍
കൈക്കൊള്ളുമോ;
(സി)
ഇവയുടെ
പായ്ക്കറ്റുകള്‍
സൃഷ്ടിക്കുന്ന
മലിനീകരണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യം
സംബന്ധിച്ച്
പ്രശ്നങ്ങള്‍ പഠിച്ച്
ആവശ്യമായ നടപടികള്‍
കൈക്കൊള്ളുമോ?
അനധികൃത
ലാബുകളുടെ പ്രവർത്തനം
722.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ലിനിക്കല്‍
ലാബുകള്‍ക്ക്
രജിസ്ട്രേഷന് സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ;
(ബി)
യോഗ്യതാ
മാനദണ്ഡമില്ലാത്ത
ലാബുകള്‍
അടച്ചുപൂട്ടുന്നതിനും
യോഗ്യരായ ജീവനക്കാരാണ്
ലാബുകളില്‍
പ്രവര്‍ത്തിക്കുന്നത്
എന്ന്
ഉറപ്പുവരുത്തുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്ത്
അനധികൃതമായി
പ്രവര്‍ത്തിക്കുന്ന
എക്സ്റേ ലാബുകളും ,
സ്കാനിംഗ് സെന്ററുകളും
നിയന്ത്രിക്കുന്നതിനും
രജിസ്ട്രേഷന്
എടുപ്പിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
നെന്മാറ
സി.എച്ച്.സി. താലൂക്ക്
ആശുപത്രിയായി
ഉയര്‍ത്തുന്നതിനു നടപടി
723.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
നെന്മാറ സി.എച്ച്.സി.
ഏഴ് ഗ്രാമ
പഞ്ചായത്തുകളിലെ
ജനങ്ങളുടെ ഏക കിടത്തി
ചികിത്സാ കേന്ദ്രമാണ്
എന്നകാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
93
കിടക്കകളുള്ള ഇൗ ആരോഗ്യ
കേന്ദ്രത്തെ താലൂക്ക്
ആശുപത്രിയായി
ഉയര്‍ത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
ഇൗ
ആശുപത്രിയെ താലൂക്ക്
ആശുപത്രിയായി
ഉയര്‍ത്തുന്നതിന്
നിലവില്‍ എന്തെല്ലാം
നടപടി ക്രമങ്ങളാണ്
നടത്തിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
കുരങ്ങു
പനി,ശുശ്രൂഷകരുടെ പരിരക്ഷ
724.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുരങ്ങു
പനി വ്യാപിക്കുന്നത്
തടയുന്നതിന് സ്വീകരിച്ച
നടപടികൾ വിശദമാക്കുമോ ;
ഇതു സംബന്ധിച്ച്
കേന്ദ്രസര്‍ക്കാരുമായി
ധാരണയില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ
?
(ബി)
പനി
ബാധിതരെ
ശുശ്രൂഷിക്കുന്ന
ആരോഗ്യവകുപ്പ്
ജീവനക്കാര്‍ക്കും
സന്നദ്ധസംഘടനകള്‍ക്കും
എന്തെല്ലാം പരിരക്ഷയാണ്
ഉറപ്പാക്കിയിരിക്കുന്നത്
;
സ്വസ്ഥം
പദ്ധതി
725.
ശ്രീ.ഷാഫി
പറമ്പില്‍
,,
കെ.മുരളീധരന്
,,
ആര് . സെല്‍വരാജ്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വസ്ഥം പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ എന്ന്
അറിയിക്കുമോ ;
(ബി)
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാ
ണ്
എന്ന് വ്യക്തമാക്കാമോ
;
(സി)
ജനങ്ങളെ
സ്ക്രീനിംഗ് നടത്തി
ക്യാന്‍സര്‍ രോഗം
മുന്‍കൂട്ടി
കണ്ടെത്തുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ ;
(ഡി)
ആരെല്ലാമാണ്
പദ്ധതിയുമായി
സഹകരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ ?
ആലപ്പുഴ
ജനറല്‍ ആശുപത്രിയുടെ
അറ്റകുറ്റപ്പണികള്‍
726.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജനറല്‍ ആശുപത്രി
കെട്ടിടങ്ങള്‍
അറ്റകുറ്റപ്പണികള്‍
നടത്താത്തതിനാല്‍
നശിച്ചു
കൊണ്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കെട്ടിടങ്ങള്‍
അറ്റകുറ്റപ്പണി നടത്തി
ഉപയോഗപ്രദമാക്കുന്നതിനും
ജനറല്‍ ആശുപത്രിയുടെ
വികസനത്തിനും നടപടി
കൈക്കൊള്ളുമോ?
കിടത്തി
ചികിത്സാ സൗകര്യമുള്ള
ആശുപത്രികള്‍
727.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിടത്തി
ചികിത്സാ സൗകര്യമുള്ള
മെഡിക്കല്‍ കോളേജ്
ആശുപത്രികളുള്‍പ്പെടെ
എത്ര സര്‍ക്കാര്‍
ആശുപത്രികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ഇവയിലൊട്ടാകെ
എത്ര കിടക്കകളാണുള്ളത്;
ശരാശി എത്ര രോഗികളെ
കിടത്തി
ചികിത്സിക്കേണ്ടി
വരാറുണ്ട്;
(സി)
മെഡിക്കല്‍
കോളേജാശുപത്രികള്‍,
എസ്.എ.ടി. പോലുള്ള
വനിതാ ആശുപത്രികള്‍
എന്നിവിടങ്ങളില്‍
ലഭ്യമായ കിടക്കകളിലും
വളരെയധികം രോഗികളെ
കിടത്തി
ചികിത്സിക്കേണ്ടി
വരുന്നതുമൂലമുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ഡി)
ഇത്തരം
ആശുപത്രികളിലെ കിടത്തി
ചികിത്സാ സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
മുന്തിയ പരിഗണന
നല്‍കുമോ?
മഞ്ചേരി
മെഡിക്കല്‍ കോളേജില്‍
കാത്ത് ലാബ് സംവിധാനം
728.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേരി
മെഡിക്കല്‍ കോളേജില്‍
കാത്ത് ലാബ് സംവിധാനം
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സംവിധാനം
ഒരുക്കുന്നതിന്
നിലവില്‍ പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;എങ്കിൽ
പ്രസ്തുത സൗകര്യം ഈ
വര്‍ഷം തന്നെ
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ആലപ്പുഴ
മെഡിക്കല്‍ കോളേജിന്റെ
നവീകരണം
729.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
മെഡിക്കല്‍ കോളേജിന്റെ
നവീകരണത്തിനായി
പി.എം.എസ്.എസ്.വൈ.
പദ്ധതി പ്രകാരം വിശദമായ
പദ്ധതികള്‍ക്ക് രൂപം
കൊടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം ആലപ്പുഴ
മെഡിക്കല്‍ കോളേജിന്റെ
നവീകരണത്തിനായി കേന്ദ്ര
സര്‍ക്കാര്‍ എന്തു
തുകയാണ്
അനുവദിച്ചിട്ടുളളത്;
(സി)
പി.എം.എസ്.എസ്.വൈ.
പദ്ധതി പ്രകാരം സംസ്ഥാന
വിഹിതം എത്രയാണ്;
അതുപയോഗിച്ച്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ആലപ്പുഴ മെഡിക്കല്‍
കോളേജില്‍
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കൊരട്ടി
ഗാന്ധിഗ്രാം ത്വക്ക്
രോഗാശുപത്രിക്ക് പുതിയ
കെട്ടിട സമുച്ചയം
730.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊരട്ടി
ഗാന്ധിഗ്രാം ത്വക്ക്
രോഗാശുപത്രിയിലെ
ജീര്‍ണ്ണിച്ചതും
പഴകിയതും
ചിതറിക്കിടക്കുന്നതുമായ
കെട്ടിടങ്ങള്‍
പൊളിച്ചുമാറ്റി ഒരു
പുതിയ കെട്ടിട
സമുച്ചയത്തിന്
കീഴിലാക്കി
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രി വക 100
ഏക്കറിലധികം വരുന്ന
സ്ഥലത്ത്
ആരോഗ്യമേഖലയിലെ ഒരു
പ്രധാനപ്പെട്ട കേന്ദ്രം
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആരോഗ്യ
ഇന്‍ഷുറന്‍സ് പരിരക്ഷയുളള
രോഗികള്ക്ക്സൗജന്യമായി
മരുന്നു
ലഭിക്കുവാന്നടപടി
731.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
താലൂക്ക് ആശുപത്രിയില്‍
ചികിത്സയ്ക്കെത്തുന്ന
ആരോഗ്യ ഇന്‍ഷുറന്‍സ്
പരിരക്ഷയുളള
രോഗികള്‍ക്ക്
പ്രതിദിനം അവരുടെ
അക്കൗണ്ടില്‍ നിന്നും
500/- രൂപ വീതം
കുറയുന്നുവെങ്കിലും
ആവശ്യമായ മരുന്നുകള്‍
ലഭിക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
രോഗികള്‍ക്ക്
സൗജന്യമായി മരുന്നു
ലഭിക്കുവാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ;
(ബി)
സര്‍ക്കാര്‍
ആശുപത്രികളില്‍ നിന്നും
ലഭിക്കുന്ന സേവനങ്ങളുടെ
പോരായ്മകള്‍
സംബന്ധിച്ചും
മരുന്നുകള്‍
ലഭ്യമല്ലാത്ത
സാഹചര്യങ്ങളെ
ക്കുറിച്ചും പരാതി
അറിയിക്കുവാൻ
ഓണ്‍ലെെന്‍/ഹോട്ട്
ലെെന്‍ പരാതി
പരിഹാരസംവിധാനം
ഒരുക്കുമോ?
സാമൂഹ്യ
മാനസികാരോഗ്യ പദ്ധതി
732.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
വി.എസ്.സുനില്‍ കുമാര്‍
,,
കെ.രാജു
,,
പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യവകുപ്പും
ഇന്ഹാന്സുമായി
ചേര്‍ന്ന്
നടപ്പാക്കുന്ന സാമൂഹ്യ
മാനസികാരോഗ്യ പദ്ധതി
ഏതെല്ലാം ജില്ലകളിലാണ്
നടപ്പിലാക്കി
വന്നിരുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
എന്തെല്ലാം
ചികിത്സകളാണ്
രോഗികള്‍ക്ക്
നല്‍കിയിരുന്നതെന്നും
ശരാശരി എത്ര
ഗുണഭോക്താക്കള്‍ ഇത്
പ്രയോജനപ്പെടുത്തുന്നുണ്ടെന്നും
വെളിപ്പെടുത്തുമോ ;
(സി)
ഫണ്ടിന്റെ
അപര്യാപ്തതയും മരുന്ന്
വിതരണത്തിലെ
തടസ്സങ്ങളും മൂലം
പ്രസ്തുത പദ്ധതിക്ക്
തടസ്സം
നേരിട്ടിരിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ പദ്ധതി
കാര്യക്ഷമമാക്കുന്നതിന്
എന്ത് നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നെണ്ടെന്ന്
വിശദമാക്കുമോ ?
ചേലക്കര
നിയോജകമണ്ഡലത്തിലെ
സി.എച്ച്.സി.കളും
പി.എച്ച്.സി.കളും
733.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തില്‍
എത്ര സി.എച്ച്.സി.കളും
പി.എച്ച്.സി.കളും
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
ഈ സ്ഥാപനങ്ങളിൽ
നിലവിലുള്ള സ്റ്റാഫ്
പാറ്റേണ്‍ അനുസരിച്ച്
ഓരോന്നിലും
അനുവദിച്ചിട്ടുള്ള
തസ്തികകളുടെ
വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(ബി)
ഈ
സ്ഥാപനങ്ങളില്‍
ഓരോന്നിലും നിലവില്‍
ജോലി ചെയ്യുന്ന
ജീവനക്കാരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഓരോ
സ്ഥാപനത്തിലും
അനുവദിക്കപ്പെട്ട
തസ്തികകളില്‍
നിലവിലുള്ള ഒഴിവുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
വര്‍ദ്ധിച്ചുവരുന്ന
രോഗികളുടെ
എണ്ണത്തിനാനുപാതികമായി
സ്റ്റാഫ് പാറ്റേണ്‍
പുതുക്കുന്നതിനും
നിലവിലുള്ള ഒഴിവുകള്‍
പൂര്‍ണ്ണമായും
നികത്തുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
നെടുമ്പന
സി.എച്ച്.സി.യിലെ നഴ്സുമാരുടെ
ഒഴിവുകള്‍
734.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമ്പന
സി. എച്ച്.സി. യില്‍
നിലവില്‍ നഴ്സുമാരുടെ
എത്ര തസ്തികകള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ ; ഈ
തസ്തികകളിന്മേല് എത്ര
ഒഴിവുകള്‍ നിലവിലുണ്ട്
;
(ബി)
ഒഴിവുള്ള
തസ്തികകള്‍ നികത്താൻ
അടിയന്തര നടപടി
സ്വീകരിക്കുമോ ;
(സി)
നെടുമ്പന
സി.എച്ച്.സി.യില്‍ സി.
എച്ച്.സി. പാറ്റേണില്‍
മെഡിക്കല്‍
ഓഫീസര്‍മാരെയും
ജീവനക്കാരെയും
നിയമിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ ?
ചികിത്സാ
പിഴവു മൂലമുള്ള മരണങ്ങൾ
735.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
നാളിതുവരെ ചികിത്സാ
പിഴവു മൂലം
മരണപ്പെട്ടവര്‍ ,
അംഗവൈകല്യം
സംഭവിച്ചവര്‍ എന്നിവര്‍
എത്രയെന്നും
ആരൊക്കെയെന്നും
സംബന്ധിച്ച വിവരങ്ങൾ
ഇനം തിരിച്ച്
ലഭ്യമാക്കാമൊ;
(ബി)
ഇത്തരം
ഗുരുതര വീഴ്ച
സംഭവിച്ചതിന്റെ പേരില്‍
എത്ര
ഡോക്ടര്‍മാര്‍ക്കെതിരെയും
മറ്റു ആശുപത്രി
ജീവനക്കാര്‍ക്കെതിരെയും
അന്വേഷണ പ്രകാരം
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നും
അവര്‍
ആരൊക്കെയാണെന്നുമുള്ള
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
മരണപ്പെട്ടവരുടെയും
അംഗവൈകല്യം
സംഭവിച്ചവരുടെയും
കുടുംബങ്ങള്‍ക്ക്
എന്തൊക്കെ ധനസഹായം
നല്കുകയുണ്ടായി;
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
ഗുരുതര വീഴ്ച
വരുത്തുന്ന
ഡോക്ടര്‍മാര്‍ അന്വേഷണ
ഘട്ടത്തില്‍ മറ്റ്
സ്വകാര്യ
ആശുപത്രികളില്‍ സേവനം
നടത്തി
പണമുണ്ടാക്കുന്നത്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്
വകുപ്പിന്റെ നയം
എന്തെന്ന്
വ്യക്തമാക്കുമോ?
വന്ധ്യതാ
ചികിത്സ
736.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്ധ്യതാ
ചികിത്സയുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍
ആശുപത്രികളുടെ കുറവും
സ്വകാര്യ ആശുപത്രികള്‍
ചൂഷണം ചെയ്യുന്ന
ദുസ്ഥിതിയും ഭാരിച്ച
ചികിത്സാ ചെലവും
നിലവിലുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതിന്
പരിഹാരമായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കുമോ
;
(സി)
നടപ്പു
ബജറ്റില്‍ എത്ര തുക ഇൗ
പ്രവര്‍ത്തനത്തിനായി
വകയിരുത്തിയിട്ടുണ്ടെന്നറിയിക്കുമോ
;പ്രസ്തുത തുക
ചെലവഴിച്ചിട്ടുള്ള
വിവരം ഇനം തിരിച്ച്
വിശദമാക്കുമോ ?
സ്വകാര്യ
പരിശോധനാ ലാബുകളുടെ
രജിസ്ട്രേഷനും ഗുണനിലവാര
പരിശോധനയും
737.
ശ്രീ.പി.ഉബൈദുള്ള
,,
കെ.എന്‍.എ.ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ പരിശോധനാ
ലാബുകളുടെ
രജിസ്ട്രേഷന്, അവയുടെ
ഗുണനിലവാര പരിശോധന
എന്നിവയ്ക്ക് നിലവില്‍
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തൊട്ടാകെ
എത്ര സ്വകാര്യലാബുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന്റെ
കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(സി)
സ്വകാര്യ
ലാബുകള്‍ അമിത നിരക്ക്
ഈടാക്കുന്നു,
ശുചിത്വമില്ല,
പരിശോധനാഫലം കൃത്യമല്ല
തുടങ്ങിയ പരാതികള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍
അക്കാര്യത്തില്‍
സ്വീകരിച്ചുവരുന്ന
പരിഹാര നടപടികള്‍
വ്യക്തമാക്കുമോ?
മലപ്പുറം
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രി
738.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
കാഷ്വാലിറ്റി
മെഡിക്കല്‍
ഓഫീസര്‍മാരുടെ
തസ്തികകള്‍
സൃഷ്ടിക്കുന്ന കാര്യം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ ;
(ബി)
കാഷ്വാലിറ്റി
മെഡിക്കല്‍
ഓഫീസര്‍മാരുടെ
തസ്തികയില്ലാത്ത ഏക
താലൂക്ക് ആശുപത്രി എന്ന
വസ്തുത കണക്കിലെടുത്ത്
അടിയന്തരമായി തസ്തിക
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ ?
പൊന്നാനി
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയിലെ അനസ്തേറ്റിക്
ഡോക്ടറുടെ തസ്തിക
739.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇമ്പിച്ചിബാവ
മെമ്മോറിയല്‍ പൊന്നാനി
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
അനസ്തേറ്റിക് ഡോക്ടറുടെ
തസ്തിക സ്ഥിരമായി
ഒഴിഞ്ഞുകിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ദിവസവും
നിരവധി സിസ്സേറിയന്
അടക്കമുള്ള
ശസ്ത്രക്രിയകള്‍
നടക്കുന്ന
ആശുപത്രിയില്‍ പുറത്തു
നിന്ന് ഡോക്ടറെ
വിളിച്ചാണ് അനസ്തേഷ്യ
നല്‍കുന്നതെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇങ്ങനെ
പുറത്തുനിന്ന് വരുന്ന
താല്‍ക്കാലിക
ഡോക്ടര്‍ക്ക് നല്കുന്ന
വേതനം കഴിഞ്ഞ ആറ്
മാസത്തോളമായി
മുടങ്ങിക്കിടക്കുന്നതുമൂലം
ഡോക്ടര്‍ വരാന്‍
തയ്യാറാവാത്ത വിവരം
അറിയാമോ ;
(ഡി)
എന്‍.ആര്.എച്ച്.എം.
ഫണ്ടില്‍ നിന്നും
നല്‍കിയിരുന്ന വേതനം
കുടിശ്ശിക അടക്കം
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കാമോ ;
വിശദമാക്കുമോ ?
മലപ്പുറം
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയുടെ വികസനം
740.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ ബ്ലഡ്
സ്റ്റോറേജ് യൂണിറ്റ്,
കാരുണ്യ ഫാര്‍മസി
എന്നിവ ആരംഭിക്കുന്ന
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
(ബി)
ഇതു
സംബന്ധിച്ച
പ്രൊപ്പോസലുകള്‍
ലഭ്യമായിട്ടുണ്ടോ;എങ്കില്‍
അതിന്റെ പുരോഗതി
വിശദീകരിക്കാമോ?
ഡെന്റല്‍
മെക്കാനിക് തസ്തിക
741.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡെന്റല്‍
മെക്കാനിക് തസ്തികയില്‍
ഗവണ്മെന്റ്
ദന്താശുപത്രികളില്‍
നിലവിലുള്ള ഒഴിവുകള്‍
എത്ര; അവ പി.എസ്.സി യെ
അറിയിച്ചിട്ടുണ്ടോ;
(ബി)
നിലവിലുള്ള
ഒഴിവുകളിലേയ്ക്ക്
പി.എസ്.സി റാങ്ക്
ലിസ്റ്റ് വരുന്നതുവരെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി നിയമനം
നടത്താന്‍ നടപടി
സ്വീകരിക്കാമോ?
പൊന്നാനി
മണ്ഡലത്തിലെ സ്ത്രീകളുടെയും
കുട്ടികളുടെയും ആശുപത്രി
742.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി
മണ്ഡലത്തിലെ
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രിക്ക്
എന്‍.ആര്.എച്ച്.എം.-ല്‍
നിന്ന് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ ;
(ബി)
എങ്കില്‍
അതുപ്രകാരം എന്തെല്ലാം
പ്രവൃത്തികളാണ്
നടത്താനുദ്ദേശിക്കുന്നത്
എന്ന് വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ
നടത്തിപ്പ്
ഏതുഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ ;
(ഡി)
ആശുപത്രി
എന്നത്തേയ്ക്ക് തുറന്നു
പ്രവര്‍ത്തിക്കാനാകുമെന്ന്
വിശദമാക്കാമോ?
ആശുപത്രി
സെക്യൂരിറ്റി ജീനക്കാര്‍
743.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജ്,SATതുടങ്ങിയ
പ്രധാന ആശുപത്രികളില്‍
സെക്യൂരിറ്റി
ജീനക്കാരില്‍
പുരുഷന്മാര്
നെയിംസ്ലിപ്പ്
ധരിക്കാന്‍
കൂട്ടാക്കാത്തിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരക്കാര്‍ക്ക്
നെയിംസ്ലിപ്പ്
ധരിക്കുന്നതിന്
എന്തെങ്കിലും സാങ്കേതിക
ബുദ്ധിമുട്ട് ഉണ്ടോ;
വിശദമാക്കുമോ;
(സി)
എങ്കില്‍
തിരിച്ചറിയലിന്
സഹായകരമായ
നമ്പരെങ്കിലും പുരുഷ
സെക്യൂരിറ്റി
ജീവനക്കാര്‍
ധരിക്കുന്നുണ്ടെന്ന്
ഉറപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
താലൂക്ക്
ആശുപത്രികളിലെ ലാബ്
744.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താലൂക്ക്
ആശുപത്രികളിലെ ലാബിന്റെ
പ്രവര്‍ത്തനം എത്ര മണി
മുതല്‍ എത്ര മണി വരെ
ലഭ്യമാണ്; ഇവയുടെ
പ്രവര്‍ത്തന സമയം
സംബന്ധിച്ച്
ഉത്തരവുകള്‍
നിലവിലുണ്ടോ; എങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഒ.പി.
സമയം അവസാനിക്കുന്നതോടെ
ലാബുകളുടെയും
പ്രവര്‍ത്തനം
അവസാനിപ്പിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ലാബിന്റെ
സേവന സമയം
വര്‍ദ്ധിപ്പിച്ച് ആയത്
പാലിക്കപ്പെടുന്നു
എന്ന് ഉറപ്പ്
വരുത്തുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വന്ധ്യതാ
ക്ലിനിക്കുകള്‍
745.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
കെ.മുരളീധരന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍
വന്ധ്യതാ
ക്ലിനിക്കുകള്‍
എവിടെയെല്ലാം
പ്രവര്‍ത്തിക്കുന്നു;
പ്രസ്തുത
ക്ലിനിക്കുകള്‍ എന്ന്
മുതല്‍
പ്രവര്‍ത്തനമാരംഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്വകാര്യമേഖലയിലും
സര്‍ക്കാര്‍
മേഖലയിലുമുളള വന്ധ്യതാ
ക്ലിനിക്കുകളിലെ
ചികിത്സാചെലവുകളിലെ
അന്തരം
പരിശോധിചിടുണ്ടോ;
(സി)
സാധാരണക്കാര്‍ക്ക്
പ്രയോജനപ്രദമായ
വന്ധ്യതാ
ക്ലിനിക്കുകള്‍ എല്ലാ
മെഡിക്കല്‍
കോളേജുകളിലും ജില്ലാ
ആശുപത്രികളിലും
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങളെ സാമൂഹ്യ
ആരോഗ്യകേന്ദ്രങ്ങളായി
ഉയര്‍ത്തല്‍
746.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ്
സാമൂഹ്യ
ആരോഗ്യകേന്ദ്രങ്ങളായി
ഉയര്‍ത്തിയതെന്ന്
പറയുമോ ;
(ബി)
ഇവയുടെ
നിയോജകമണ്ഡലം തിരിച്ച
പേരുകള്‍ ലഭ്യമാക്കുമോ
;
(സി)
കാസര്‍ഗോഡ്
ജില്ലയിലെ ഏതെങ്കിലും
പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങള്‍
സാമൂഹ്യ
ആരോഗ്യകേന്ദ്രമായി
ഉയര്‍ത്തുന്നതിന്
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ ;
(ഡി)
ജില്ലയിലെ
ഏതെങ്കിലും
സാമൂഹ്യാരോഗ്യകേന്ദ്രങ്ങള്‍
താലൂക്ക് ആശുപത്രികളായി
ഉയര്‍ത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
സുരക്ഷിത
ഭക്ഷണത്തെക്കുറിച്ച്
വിദ്യാര്‍ത്ഥികൾക്ക്
ബോധവത്കരണം
747.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുരക്ഷിത
ഭക്ഷണത്തെക്കുറിച്ച്
വിദ്യാര്‍ത്ഥികളെ
ബോധവത്കരിക്കുന്നതിനു
വേണ്ടി ഭക്ഷ്യസുരക്ഷാ
വകുപ്പ് എത്ര
സ്കൂളുകളിലാണ് പരിശീലനം
നല്‍കിയത്; ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
ഇതിലൂടെ എത്ര
കുട്ടികള്‍ക്കാണ്
പരിശീലനം നല്‍കിയത്?
ജന്തുജന്യ
രോഗ പ്രതിരോധ നടപടികൾ
748.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പന്നിപ്പനി, കുരങ്ങുപനി
എന്നിവ എവിടെയെല്ലാം
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടെന്നു
അറിയിക്കാമോ;
(ബി)
ടി
രോഗങ്ങള്‍ മൂലം
സംസ്ഥാനത്ത് ആരെങ്കിലും
മരണപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(സി)
പ്രസ്തുത
രോഗങ്ങളുടെ
പ്രതിരോധത്തിന്
എന്തെല്ലാം
മുന്‍കരുതല്‍ നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
പക്ഷി, ജന്തുജന്യ
രോഗങ്ങള്‍
കണ്ടെത്തുന്നതിനും
യഥാസമയം
പ്രതിരോധിക്കുന്നതിനും
ആവശ്യമായ സംവിധാനങ്ങള്‍
ലഭ്യമാണോ;
(ഇ)
ഇല്ലായെങ്കില്‍
ഇത്തരം സംവിധാനങ്ങള്‍
ഒരുക്കുന്ന വിധത്തില്‍
ആരോഗ്യരംഗത്ത്
മാറ്റങ്ങള്‍
കൊണ്ടുവരുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ?
വൈപ്പിന്‍
മുനമ്പം സര്‍ക്കാര്‍
ആശുപത്രിയില്‍
കിടത്തിച്ചികിത്സ
749.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തിലെ മുനമ്പം
സര്‍ക്കാര്‍
ആശുപത്രിയില്‍
കിടത്തിച്ചികിത്സാ
സൗകര്യം
ഉണ്ടായിരുന്നുവോയെന്നും
ഇത്
തടസ്സപ്പെട്ടിട്ടുണ്ടെങ്കില്
കാരണമെന്തെന്നും
വ്യക്തമാക്കാമോ ;
(ബി)
നിലവില്‍
എത്ര ഡോക്ടര്‍മാരുടെ
സേവനംപ്രസ്തുത
ആശുപത്രിയില്‍
ലഭ്യമാണെന്നും
കിടത്തിച്ചികിത്സ
തുടരുന്നതിന് ആവശ്യമായ
സ്റ്റാഫ് പാറ്റേണ്‍
നിലവിലുണ്ടോയെന്നും
വ്യക്തമാക്കാമോ ;
(സി)
ആശുപത്രിയുടെ
പ്രവര്‍ത്തനം
സുഗമമാക്കുന്നതിന്
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ ?
പഴയങ്ങാടി
താലൂക്ക് ആശുപത്രി
750.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പഴയങ്ങാടി
താലൂക്ക് ആശുപത്രിയില്‍
എത്ര ഡോക്ടര്‍മാരുടെ
തസ്തികകളാണ്
നിലവിലുള്ളത്; എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇവിടെ സൂപ്രണ്ടിന്റെ
തസ്തിക
സൃഷ്ടിക്കുന്നതിന്
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ മാതൃശിശു
വിഭാഗത്തിന് പ്രത്യേക
ബ്ലോക്ക്
നിര്‍മ്മിക്കുന്നതിന്
കല്ല്യാശ്ശേരി ബ്ലോക്ക്
പഞ്ചായത്ത് തയ്യാറാക്കി
സമര്‍പ്പിച്ച ആറ് കോടി
രൂപയുടെ പ്രോജക്ടിന്
ഫണ്ട് ലഭ്യമാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
(സി)
ആശുപത്രിയില്‍ മാതൃശിശു
വിഭാഗത്തിന് പ്രത്യേക
ബ്ലോക്ക്
നിര്‍മ്മിക്കുന്നതിന്
കല്ല്യാശ്ശേരി ബ്ലോക്ക്
പഞ്ചായത്ത് തയ്യാറാക്കി
സമര്‍പ്പിച്ച ആറ് കോടി
രൂപയുടെ പ്രോജക്ടിന്
ഫണ്ട് ലഭ്യമാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ചാലക്കുടി
താലൂക്ക് ഗവണ്മെന്റ്
ആശുപത്രിയില്‍ ട്രോമകെയര്‍,
ഡയാലിസിസ്, ബ്ലഡ് ബാങ്ക്
യൂണിറ്റുകള്‍
751.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്ക് ഗവണ്മെന്റ്
ആശുപത്രിയില്‍
ട്രോമകെയര്‍,
ഡയാലിസിസ്, ബ്ലഡ്
ബാങ്ക് യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
നടപടി ഏതു ഘട്ടത്തിലാണ്
;വ്യക്തമാക്കാമോ;
(ബി)
നിലവില്‍
അനുവദിച്ചിട്ടുള്ള
കാരുണ്യ ഫാര്‍മസി,
എക്സ്റേ യൂണിറ്റ്,
സീവേജ് പ്ലാന്റ് എന്നിവ
സ്ഥാപിക്കുന്നതിനുള്ള
നടപടിഏത് ഘട്ടത്തിലാണ്;
വ്യക്തമാക്കാമോ;
(സി)
10
കിടക്കകളോടുകൂടിയ
ഐ.സി.യു.വും, ബയോ
കെമിസ്ട്രി ഓട്ടോ
അനലൈസറും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പേരാവൂര്‍
താലൂക്ക് ആശുപത്രിയില്‍
കാഷ്വാലിറ്റി
752.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഷ്വാലിറ്റി
സൗകര്യങ്ങള്‍ ഇല്ലാത്ത
താലൂക്ക്
ആശുപത്രികളില്‍
കാഷ്വാലിറ്റി
ആരംഭിക്കുമെന്ന
ബഡ്ജറ്റ്
പ്രസംഗത്തിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പേരാവൂര്‍
താലൂക്ക് ആശുപത്രിയില്‍
കാഷ്വാലിറ്റി
ആരംഭിക്കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
മരണാനന്തര
അവയവദാനം
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതി
753.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മരണാനന്തര
അവയവദാനം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
അവയവദാനത്തിന്
സന്നദ്ധരായവരുടെയും
ആവശ്യമുളളവരുടെയും
വിവരം ക്രോഡീകരിച്ച്
സൂക്ഷിക്കുന്നതിന്
എന്തെങ്കിലും പ്രത്യേക
സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
(സി)
ഓരോ
ജില്ലയിലും
ഇത്തരത്തിലുളള പ്രത്യേക
സംവിധാനമൊരുക്കുന്ന
കാര്യം പരിഗണിക്കുമോ?
ഇംഹാന്‍സ്
പദ്ധതികള്‍
754.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ഇംഹാന്‍സ്
നടപ്പാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇംഹാന്‍സിന്റെ
പ്രവര്‍ത്തനം
വിപുലപ്പെടുത്തുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍ നല്‍കുമോ
?
സാംക്രമിക
രോഗങ്ങള്‍ പകരാതിരിക്കുവാന്‍
നടപടി
755.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പക്ഷിപ്പനി,
കുരങ്ങ്പനി, എംബോള
തുടങ്ങിയ സാംക്രമിക
രോഗങ്ങള്‍
മനുഷ്യരിലേക്ക്
പകരാതിരിക്കുവാനും
സംസ്ഥാനത്ത് ഇവയെ
നിയന്ത്രണ
വിധേയമാക്കുവാനും
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(ബി)
ഈ
രോഗങ്ങള്‍
സ്ഥിരീകരിക്കുന്നതിനും
പുതിയ വെെറസുകളെ
കണ്ടെത്തുന്നതിനും
ആവശ്യമായ ആധുനിക ലാബ്
സൗകര്യം സംസ്ഥാനത്ത്
ലഭ്യമാണോ;
(സി)
ഇല്ലെങ്കില്‍
നാഷണല്‍ സെന്റര്‍
ഫോര്‍ ഡിസീസ്
കണ്ട്രോള്
(എന്‍.സി.ഡി.സി.),
മണിപ്പാല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് വെെറല്‍ റിസര്‍ച്ച്
തുടങ്ങിയ
സ്ഥാപനങ്ങള്‍പോലെ ഒരു
സ്ഥാപനം കേരളത്തില്‍
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ?
എണ്ണപ്പാറ
പ്രാഥമികാരോഗ്യ കേന്ദ്രം
756.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി,
പട്ടികവര്‍ഗ്ഗ ജനവിഭാഗം
ഏറെ താമസിക്കുന്ന
കോടോംബേളൂര്‍
പഞ്ചായത്തിലെ എണ്ണപ്പാറ
പ്രാഥമികാരോഗ്യ
കേന്ദ്രം ട്രെെബല്‍
ആശുപത്രിയായി
ഉയര്‍ത്തണമെന്ന
നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച് എന്ത്
നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(സി)
2009
ല്‍ എണ്ണപ്പാറ
പ്രാഥമികാരോഗ്യ
കേന്ദ്രത്തെ 24x7
മണിക്കൂര്‍
ആശുപത്രിയായി
ഉയര്‍ത്തിയതിനുശേഷം
എന്തൊക്കെ തസ്തികളാണ്
കൂടുതലായി
അനുവദിച്ചതെന്ന്
പറയാമോ;
(ഡി)
അനുവദിച്ചിട്ടില്ലെങ്കില്‍
തസ്തികകള്‍
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
എലിഞ്ഞിപ്ര സി.എച്ച്.സി.
757.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ എലിഞ്ഞിപ്ര
പി.എച്ച്.സി.യെ
സി.എച്ച്.സി. ആക്കി
ഉയര്‍ത്തിയെങ്കിലും
അതിനാവശ്യമായ
ഡോക്ടര്‍മാരെയും
സ്റ്റാഫിനെയും
നിയമിക്കുന്നതിനും
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കാത്തതു
മൂലം
രോഗികള്ക്കുണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കിൽ നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ആരോഗ്യ കേന്ദ്രത്തില്‍
കിടത്തി
ചികില്‍സയ്ക്കാവശ്യമായ
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
കോഴിക്കോട്
ജില്ലാ ഹോമിയോ ആശുപത്രി
758.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലാ ഹോമിയോ
ആശുപത്രിയില്‍ നിലവില്‍
ഏതൊക്കെ സ്പെഷ്യല്‍
ക്ലിനിക്കുകളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
സ്പെഷ്യല്‍
ക്ലിനിക്കുകളിൽ
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെയുള്ള
ജീവനക്കാരുടെ കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
കൂടുതല്‍ ജീവനക്കാരെ
നിയമിക്കാനുള്ള നടപടി
സ്വീകരിക്കുമോ;
(ഡി)
ജില്ലാ
ഹോമിയോ ആശുപത്രിയിലെ
സ്പെഷ്യല്‍
ക്ലിനിക്കിന്റെ
പ്രവര്‍ത്തന മികവ്
പരിഗണിച്ച് ഈ പദ്ധതി
സംസ്ഥാനത്തൊട്ടാകെ
നടപ്പിലാക്കാനുള്ള
നടപടി സ്വീകരിക്കാമോ?
ബാലുശ്ശേരി
താലൂക്ക് ആശുപത്രി കാരുണ്യ
ഫാര്‍മസി
759.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
താലൂക്ക് ആശുപത്രിയില്‍
KMSCL നിര്‍ദ്ദേശിച്ച
പ്രകാരം ഫാര്‍മസി
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടും
കാരുണ്യ ഫാര്‍മസി
ആരംഭിക്കാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
നടപ്പിലാക്കുന്നതിലെ
തടസ്സങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
ഇതു
സംബന്ധിച്ച് ചര്‍ച്ച
ചെയ്യുന്നതിന് താലൂക്ക്
ആശുപത്രി, KMSCL,
ബാലുശ്ശേരി ബ്ലോക്ക്
പഞ്ചായത്ത് അധികാരികളെ
പങ്കെടുപ്പിച്ച് യോഗം
വിളിക്കുന്നതിന്
നിര്‍ദ്ദേശിക്കാമോ?
കുറ്റ്യാടി
താലൂക്ക് ആശുപത്രി- ശ്രീ.
വി.കെ. കരുണന് നല്കിയ പരാതി
760.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുളളവരും
പെന്ഷന് പറ്റിയവരുമായ
ആരോഗ്യ വകുപ്പിലെ
ജീവനക്കാരുടെ
സര്‍വ്വീസ്
ആനുകൂല്യങ്ങള്‍ യഥാസമയം
ലഭ്യമാക്കാത്തത്
സംബന്ധിച്ച് കുറ്റ്യാടി
താലൂക്ക് ആശുപത്രിയിലെ
ജീവനക്കാരനെതിരെ ശ്രീ.
വി.കെ. കരുണന്
എന്നയാള്‍ നല്കിയ
പരാതിയിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
പുതുക്കാട്
താലൂക്ക് ആശുപത്രിയിലെ
ഒഴിവുകൾ
761.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കാട്
താലൂക്ക് ആശുപത്രിയില്‍
വേണ്ടത്ര ജീവനക്കാരില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
തസ്തികകളാണ് ഒഴിഞ്ഞ്
കിടക്കുന്നത് എന്ന്
വിശദമാക്കാമോ;
(ബി)
ഒഴിവ്
നികത്താന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(സി)
ലാബ്
ടെക്നീഷ്യന്
തസ്തികയില്‍ നിലവിലുള്ള
ഒഴിവ് എന്ന്
നികത്താനാകും എന്ന്
അറിയിക്കുമോ?
കുറ്റ്യാടി
ഡയാലിസിസ് സെന്റര്‍
762.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
താലൂക്ക് ആശുപത്രിയില്‍
ജനപങ്കാളിത്തത്തോടെ
ആരംഭിച്ച ഡയാലിസിസ്
കേന്ദ്രത്തിന്
സര്‍ക്കാര്‍ എന്തെല്ലാം
സഹായങ്ങള്‍
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഡയാലിസിസ് സെന്ററില്‍
ഇപ്പോള്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിവരുന്നുണ്ട്
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഡയാലിസിസ് സെന്ററിന്റെ
പ്രവര്‍ത്തനം
വിപുലപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ അലോപ്പതി
ഡോക്ടര്‍മാരുടെ തസ്തികകളും
സേവനവും
763.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ അലോപ്പതി
ആശുപത്രികളില്‍
അനുവദിക്
കപ്പെട്ട
ഡോക്ടര്‍മാരുടെ
തസ്തികകളുടെ എണ്ണം
എത്രയാണെന്നും അതില്‍
എത്ര ഡോക്ടര്‍മാരുടെ
സേവനമാണ്
ലഭിക്കുന്നതെന്നും
വിശദീകരിക്കാമോ;
(ബി)
അനുവദിക്കപ്പെട്ട
തസ്തികയ്ക്കനുസരിച്ച്
സേവനം
ലഭിക്കാതിരിക്കുന്നുണ്ടോ;
എങ്കില്‍ കാരണങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ജില്ലയില്‍
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
ജീവനക്കാരുടെളയും
ഒഴിവുകള്‍
നികത്താനാവശ്യമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ ദിനപരിചരണ
കേന്ദ്രങ്ങള്‍
764.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ മാനസിക
വെല്ലുവിളി
നേരിടുന്നവരെ
സഹായിക്കുന്നതിന്
ദിനപരിചരണ
കേന്ദ്രങ്ങള്‍
തുടങ്ങിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇത്തരം
സ്ഥാപനങ്ങള്‍
എവിടെയൊക്കെയാണ്
തുടങ്ങിയിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
കെട്ടിട
വാടക, ജീവനക്കാരുടെ
ശമ്പളം എന്നീ ഇനത്തില്‍
എത്ര തുകയാണ് മാസം
തോറും ചെലവാക്കുന്നത്;
(ഇ)
ഓരോ
കേന്ദ്രത്തിലും എത്ര
അന്തേവാസികള്‍
വരുന്നുണ്ട്; ഇവര്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
ചെയ്യുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(എഫ്)
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക്
കെട്ടിടം കണ്ടെത്തുകയും
ഇവിടെയുള്ള ജീവനക്കാരെ
നിയമിച്ചതും ഏത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വിശദമാക്കാമോ?
കരള്‍മാറ്റ
ശസ്ത്രക്രിയ
765.
ശ്രീ.എം.എ.
വാഹീദ്
,,
എം.പി.വിന്‍സെന്റ്
,,
സണ്ണി ജോസഫ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗവണ്മെന്റ് മെഡിക്കല്‍
കോളേജുകളിൽ കരള്‍മാറ്റ
ശസ്ത്രക്രിയ
ആരംഭിക്കുന്നുണ്ടോ;
(ബി)
ഏതെല്ലാം
മെഡിക്കല്‍
കോളേജുകളിലാണ്
കരള്‍മാറ്റ ശസ്ത്രക്രിയ
ചെയ്യുവാന്‍ നിലവിൽ
സൗകര്യമുള്ളത്;
(സി)
എത്ര രോഗികള്‍
കരള്‍മാറ്റ
ശസ്ത്രക്രിയക്കായി
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ഡി)
കരള്‍മാറ്റ
ശസ്ത്രക്രിയ എല്ലാ
മെഡിക്കല്‍
കോളേജുകളിലും
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഹീമോഫീലിയ
രോഗബാധിതരുടെ ചികിത്സ
766.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
മെഡിക്കല്‍ കോളേജില്‍
ഹീമോഫീലിയ
രോഗബാധിതരുടെ
ചികിത്സയ്ക്കായി
പ്രത്യേക വിഭാഗമോ
വിദഗ്ദ്ധ
ഡോക്ടര്‍മാരോ
ഉണ്ടെങ്കില്‍ എത്ര
ഡോക്ടര്‍മാരെയാണ്
ഇവിടെ
നിയോഗിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇല്ലെങ്കില്‍
ഹിമോഫീലിയ
രോഗബാധിതരുടെ എണ്ണം
വര്‍ദ്ധിച്ചുവരുന്നതനുസരിച്ച്
കൂടുതല്‍ ഡോക്ടര്‍മാരെ
ഇൗ രംഗത്ത്
നിയമിക്കുമോ എന്നും
വെളിപ്പെടുത്തുമോ ?
മെഡിക്കല്‍
കോര്‍പ്പറേഷനെ ഒഴിവാക്കി
വാങ്ങിയ മരുന്നുകൾ
767.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മെഡിക്കല്‍ സർവിസസ്
കോര്‍പ്പറേഷനില്‍
കൂടിയല്ലാതെ മരുന്നു
വാങ്ങിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അപ്രകാരം മരുന്ന്
വാങ്ങുന്നതിന്
സ്വീകരിച്ച
മാനദണ്ഡങ്ങളുടെ
വിശദവിവരം നല്‍കുമോ;
(സി)
ഏതെല്ലാം
മരുന്ന് കമ്പനികളില്‍
നിന്നുമാണ് ഇപ്രകാരം
മെഡിക്കല്‍ സർവിസസ്
കോര്‍പ്പറേഷനെ
ഒഴിവാക്കി മരുന്ന്
വാങ്ങിയിട്ടുള്ളത്;
വാങ്ങിയ തുകയുടെ
വിശദാംശം നല്‍കുമോ;
(ഡി)
ജനറിക്
മരുന്നുകള്‍ മാത്രമാണോ
മെഡിക്കല്‍
കോര്പ്പറേഷന് വഴി
വാങ്ങുന്നത്; വിശദാംശം
നല്‍കുമോ?
കൊണ്ടോട്ടി
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്റര്‍ താലൂക്ക്
ആശുപത്രിയായി
ഉയര്‍ത്തുന്നതിന് നടപടി
768.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊണ്ടോട്ടി
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തുന്നതിന്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
ലഭ്യമായിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
താലൂക്ക്
ആസ്ഥാനത്ത് സ്ഥിതി
ചെയ്യുന്ന ഈ
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
എന്നത്തേയ്ക്ക്
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തും എന്ന്
വ്യക്തമാക്കുമോ?
നെടുങ്ങോലം
താലൂക്ക് ആശുപത്രി
കെട്ടിടനിര്‍മ്മാണം
769.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
മണ്ഡലത്തിലെ
നെടുങ്ങോലം രാമറാവൂ
മെമ്മോറിയല്‍ താലൂക്ക്
ആശുപത്രിയില്‍
നിര്‍മ്മാണം
ആരംഭിച്ചിട്ടുള്ള
കെട്ടിടത്തിന് എത്ര
രൂപയുടെ ഭരണാനുമതി
എന്ന് നല്‍കിയെന്ന്
അറിയിക്കുമോ ;
(ബി)
കെട്ടിടത്തില്‍
എന്തൊക്കെ അടിസ്ഥാന
സൗകര്യങ്ങളാണ്
ഒരുക്കുവാന്‍
ഉദ്ദേശിക്കുന്നത് ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
കെട്ടിടത്തിന്റെ
നിര്‍മ്മാണ പുരോഗതിയും
എന്നത്തേക്ക്
നിര്‍മ്മാണം
പൂര്ത്തീകരിക്കാനാകുമെന്ന്പ്രതീക്ഷിക്കുന്നുവെന്നും
വ്യക്തമാക്കുമോ ;
(ഡി)
കെട്ടിടനിര്‍മ്മാണത്തിന്
നിലവില്‍ തടസ്സങ്ങള്‍
വല്ലതുമുണ്ടോ ;
ഉണ്ടെങ്കിൽ വിശദാംശം
അറിയിക്കുമോ ?
പുളിയഞ്ചേരി
പി.എച്ച്.സി കെട്ടിടം
770.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
സി.എച്ച്.സി യ്ക്ക്
കീഴില്‍ കൊയിലാണ്ടി
നഗരസഭ പരിധിയിലുള്ള
പുളിയഞ്ചേരി
പി.എച്ച്.സി യിലെ
നിലവിലെ കെട്ടിടം
പൊളിച്ചു മാറ്റുന്നതിന്
അനുമതി ലഭിക്കുന്നതിന്
കോഴിക്കോട്ഡി.എം.ഓ-യില്‍
നിന്ന് ആരോഗ്യവകുപ്പ്
ഡയറക്ടറേറ്റിലേയ്ക്ക്
നല്‍കിയിട്ടുള്ള
അപേക്ഷയില്‍ ഇതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷയില്‍ തീരുമാനം
വൈകുന്നത് കാരണം
LAC-ADS ഫണ്ടില്‍
ഭരണാനുമതി ലഭിച്ച പുതിയ
കെട്ടിടത്തിന്റെ
നിര്‍മ്മാണ പ്രവൃത്തി
നടപ്പിലാക്കാന്‍
കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ആയുര്‍വ്വേദ
കോളേജ് ആശുപത്രിയില്‍ പുതിയ
തസ്തികകള്‍
771.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ആയുര്‍വ്വേദ കോളേജ്
ആശുപത്രിയിലെ 2015
ഫെബ്രുവരി 25-ാം തീയതി
ഉദ്ഘാടനം ചെയ്യപ്പെട്ട
പുതിയ പേവാര്‍ഡ്
മന്ദിരത്തില്‍ ജോലികള്‍
നിര്‍വ്വഹിക്കുന്നതിനായി,
ജീവനക്കാരുടെയോ,
ഡോക്ടര്മാരുയെടോ പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍,
ആശുപത്രിയില്‍ എന്തു
പകരം സംവിധാനം
ഏര്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കുമോ?
സംസ്ഥാനത്ത്
പുതുതായി ആരംഭിച്ച മെഡിക്കല്‍
കോളേജുകളിലെ ജീവനക്കാർ
772.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത് പുതുതായി
ആരംഭിച്ച മെഡിക്കല്‍
കോളേജുകളിലേക്ക്
നിലവിലുള്ള മെഡിക്കല്‍
കോളേജുകളില്‍ നിന്നും
ജീവനക്കാരെയും
ഡോക്ടര്‍മാരെയും
മാറ്റിയിട്ടുണ്ടോ;
(ബി)
പുതിയ
മെഡിക്കല്‍
കോളേജുകളിലേക്ക്
മാറ്റപ്പെട്ട
ഡോക്ടര്‍മാരുടെയും
ജീവനക്കാരുടെയും എണ്ണം
എത്ര വീതമെന്ന്
വെളിപ്പെടുത്താമോ?
കൊട്ടാരക്കര
താലൂക്ക് ആശുപത്രിയില്‍
ട്രോമാ കെയര്‍ ആന്റ് മോഡേണ്‍
ലബോറട്ടറി ബ്ലോക്ക്
നിര്‍മ്മാണം
773.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
താലൂക്ക് ആശുപത്രിയില്‍
ട്രോമാ കെയര്‍ ആന്റ്
മോഡേണ്‍ ലബോറട്ടറി
ബ്ലോക്ക് നിര്‍മ്മാണം
(ഒന്നാം ഘട്ടം)
പൂര്‍ത്തീകരിച്ചത്
എന്നാണ്; ഏതു ഫണ്ട്
ഉപയോഗിച്ചാണ്
നിര്‍മ്മാണം നടത്തിയത്;
എത്ര തുക
ചെലവഴിച്ചു;വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
മന്ദിരത്തിന്റെ
മുകളിലായി ഇപ്പോള്‍
നടക്കുന്ന
നിര്‍മ്മാണത്തിന്റെ
വിശദാംശങ്ങള്എന്തെല്ലാം
: അടങ്കല്‍ തുക,
എന്തൊക്കെ
സംവിധാനങ്ങള്‍ക്കാണ്
നിര്‍മ്മാണം
നടത്തുന്നത്,
നിര്‍മ്മാണം ആരെയാണ്
ഏല്‍പ്പിച്ചിരിക്കുന്നത്,
നിര്‍മ്മാണം തുടങ്ങിയ
തീയതി,
പൂര്‍ത്തീകരിക്കുന്ന
തീയതി തുടങ്ങിയവ
വെളിപ്പെടുത്തുമോ;
(സി)
ട്രോമാകെയര്‍
സംവിധാനം കൊട്ടാരക്കര
താലൂക്ക് ആശുപത്രിയില്‍
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും?
മെഡിക്കല്‍
ഓഫീസര്‍മാർ
774.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര മെഡിക്കല്‍
ഓഫീസര്‍മാരാണ്
നിലവിലുള്ളത് എന്ന്
വ്യക്തമാക്കാമോ;
ഇവരില്‍ സര്‍ക്കാര്‍
മേഖലയിലുള്ളവരെത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
അലോപ്പതി,
ആയുര്‍വേദം, ഹോമിയോ
വിഭാഗങ്ങളിലെ
ഇതുസംബന്ധിച്ച കണക്ക്
വെവ്വേറെ
വ്യക്തമാക്കാമോ?
ആറ്റിങ്ങള്‍
വലിയകുന്ന് താലൂക്ക്
ആശുപത്രിയില്‍ ട്രോമകെയര്‍
സംവിധാനം
775.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങള്‍
വലിയകുന്ന് താലൂക്ക്
ആശുപത്രിയില്‍
ട്രോമക്കെയര്
സംവിധാനം
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ട്രോമകെയര്‍
സംവിധാനം ഈ
ആശുപത്രിയില്‍
എന്നത്തേക്ക്
സജ്ജമാക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്നും
ഇതിനായി എന്തു തുക
ചെലവഴിക്കേണ്ടി
വരുമെന്നും
വ്യക്തമാക്കാമോ?
ഡയാലിസിസിന്
വിധേയമായിക്കൊണ്ടിരുന്ന
സഹദേവന്റെ മരണം
776.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡയാലിസിസിന്
വിധേയമായിക്കൊണ്ടിരുന്ന,
ചാങ്ങമംഗലം-വെള്ളന്നൂര്‍
ദേശത്ത് വമ്പന്കുഴി
വീട്ടില്‍ സഹദേവന്
എന്നയാളെ, നെഫ്രോളജി
വിഭാഗത്തിലെ ഡോക്ടറുടെ
അനുമതിയില്ലാതെ
കോഴിക്കോട് മെഡിക്കല്‍
കോളേജ് ആശുപത്രിയില്‍
നിന്ന് 22.01.2015 ന്
ഡിസ്ചാര്‍ജ്
ചെയ്യുകയും, തുടര്‍ന്ന്
രോഗം മൂര്‍ച്ഛിച്ച്
മരണപ്പെടുകയും ചെയ്തത്
സംബന്ധിച്ച പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇത് സംബന്ധിച്ച്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
മാനസികാരോഗ്യ
പരിപാലന കേന്ദ്രങ്ങള്‍
777.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വര്‍ക്കല കഹാര്‍
,,
ബെന്നി ബെഹനാന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനസികാരോഗ്യ
പദ്ധതിയുടെ ഭാഗമായ
പകല്‍സമയ മാനസികാരോഗ്യ
പരിപാലന കേന്ദ്രങ്ങളുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
ജില്ലകളില്‍ പകല്‍സമയ
മാനസികാരോഗ്യ പരിപാലന
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
എന്തെല്ലാം സേവനങ്ങളാണ്
പ്രസ്തുത
കേന്ദ്രങ്ങളില്‍
ലഭ്യമാക്കുന്നതെന്നും
വ്യക്തമാക്കുമോ ;
(സി)
എല്ലാ
ജില്ലകളിലും പ്രസ്തുത
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിന്
നടപടി സ്വീകരിക്കുമോ?
കൊട്ടാരക്കര
താലൂക്ക് ആശുപത്രി
-മെറ്റേണിറ്റി ബ്ലോക്ക്
നിര്‍മ്മാണം
778.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
താലൂക്ക് ആശുപത്രി
മെറ്റേണിറ്റി ബ്ലോക്ക്
നിര്‍മ്മാണത്തില്‍
ഉണ്ടായതായി പറയുന്ന
ക്രമക്കേടുകള്‍
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ ;
(ബി)
എങ്കിൽ
കണ്ടെത്തിയ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(സി)
അപാകതകള്‍
പരിഹരിക്കുന്നതിനായി
കൈക്കൊണ്ട നടപടികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ?
കോഴിക്കോട്
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജില്‍ സ്കാനിംഗ്
മെഷീനുകള്‍.
779.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജില്‍ ഒരു വര്‍ഷം
ശരാശരി എത്ര
എം.ആര്.എെ.
സ്കാനിംഗുകളും സി.ടി.
സ്കാനിംഗുകളും
നടത്തിവരുന്നു;
(ബി)
എത്ര
എം.ആര്.എെ. സ്കാനിംഗ്
മെഷീനുകളും സി.ടി.
സ്കാനിംഗ് മെഷീനുകളും
പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്
;
(സി)
സ്കാന്‍
പരിശോധനകള്‍ക്ക്
വളരെയേറെ കാലതാമസം
നേരിടുന്നുവെന്ന എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
കൂടുതല്‍
സ്കാനിംഗ് മെഷീനുകളും
സൗകര്യങ്ങളും
ഏര്‍പ്പെടുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ ?
ഒക്യുപേഷണല്‍
തെറാപിസ്റ്റിന്റെ പോസ്റ്റ്
ക്രിയേറ്റ് ചെയ്യുവാന്‍ നടപടി
780.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
മാനസിക രോഗ
ആശുപത്രിയില്‍ ഇപ്പോള്‍
ഒക്യുപേഷണല്‍
തെറാപിസ്റ്റിന്റെ
വേക്കന്‍സി നിലവിലുണ്ടോ
; എങ്കില്‍ ഇത്
പി.എസ്.സി .ക്ക്
റിപ്പോര്ട്ട്ചെയ്തിട്ടുണ്ടോ
; ഇതിന് എന്തെങ്കിലും
തടസ്സം
നിലനില്‍ക്കുന്നുണ്ടോ ;
(ബി)
ഡി.എം.ഇ.,
ഡി.എച്ച്.എസ്.എന്നിവിടങ്ങളില്‍
ഒക്യുപേഷണല്‍
തെറാപിസ്റ്റി ന്റെ സേവന
വേതന വ്യവസ്ഥകളില്‍
ഉള്ള ഡിസ്പാരിറ്റി
ഇല്ലാതാക്കാന്‍ നടപടി
സ്വീകരിക്കുമോ ;
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
(സി)
സംസ്ഥാനത്തെ
മറ്റ് മാനസിക രോഗ
ആശുപത്രികളിലും
ഒക്യുപേഷണല്‍
തെറാപിസ്റ്റി ന്റെ
പോസ്റ്റ് ക്രിയേറ്റ്
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ ;
ഇതിനുള്ള തടസ്സങ്ങള്‍
വ്യക്തമാക്കാമോ ?
പാണ്ടിക്കാട്
ഗ്രാമപഞ്ചായത്തില്‍
ഗവണ്മെന്റ് ഹോമിയോ
ഡിസ്പെന്‍സറി
781.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേരി
മണ്ഡലത്തിലെ
പാണ്ടിക്കാട്
ഗ്രാമപഞ്ചായത്തില്‍
ഗവണ്മെന്റ് ഹോമിയോ
ഡിസ്പെന്‍സറി
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ എന്ന്
അറിയിക്കാമോ ;
(ബി)
ഇതു
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
തെങ്ങിലകടവിലെ
കാന്‍സര്‍ സെന്റര്‍
T 782.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
28.10.2014-ല്‍
മുഖ്യമന്ത്രി വിളിച്ച്
ചേര്‍ത്ത യോഗത്തില്‍
മാവൂര്‍ തെങ്ങിലകടവിലെ
കാന്‍സര്‍ സെന്റര്‍,
തലശ്ശേരി മലബാര്‍
കാന്‍സര്‍ സെന്ററിന്
ലീസിന് കൊടുത്തത്
റദ്ദ് ചെയ്യാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇക്കാര്യത്തില്‍ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വിശദമാക്കാമോ?
സഞ്ചരിക്കുന്ന
ആശുപത്രികള്‍.
783.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗ്രാമീണ ആരോഗ്യ മിഷനു
കീഴില്‍ സംസ്ഥാനത്ത്
എത്ര സഞ്ചരിക്കുന്ന
ആശുപത്രികള്‍
പ്രവര്‍ത്തിച്ചു
വരുന്നു; ജില്ല
തിരിച്ച് വിശദാംശം
നല്‍കാമോ;
(ബി)
സഞ്ചരിക്കുന്ന
ആശുപത്രികളുടെ
പ്രവര്‍ത്തനം,
ജീവനക്കാര്‍ എന്നിവ
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(സി)
സഞ്ചരിക്കുന്ന
ആശുപത്രികളുടെ
പ്രവര്‍ത്തനം
ഉറപ്പാക്കുന്നതിനും
മെച്ചപ്പെടുത്തുന്നതിനുമായി
സ്വീകരിക്കുന്ന
നടപടികളുടെ വിശദാംശം
നല്‍കാമോ;
(ഡി)
സേവനം നല്‍കേണ്ട ഓരോ
മേഖലയിലും , ഓരോ മാസവും
പ്രസ്തുത ആശുപത്രിയുടെ
സേവനം ലഭിക്കുന്നുണ്ട്
എന്ന് ഉറപ്പു
വരുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
സംവിധാനങ്ങളുടെ
വിശദാംശം നല്‍കാമോ;
ഭക്ഷ്യസുരക്ഷാ
ഉദ്യോഗസ്ഥരുടെ കുറവ്
784.
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
കെ.എം.ഷാജി
,,
സി.മോയിന്‍ കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
ഉദ്യോഗസ്ഥരുടെ കുറവ്
സുരക്ഷാ പരിശോധനകളെ
സാരമായി ബാധിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ആയതു
പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ;
(ബി)
സംസ്ഥാനത്തൊട്ടാകെ
ഇപ്പോള്‍ എത്ര
ഭക്ഷ്യസുരക്ഷാ
ഓഫീസര്‍മാര്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
പരിശോധനാ
ഉദ്യോഗസ്ഥര്‍
ശേഖരിക്കുന്ന ഭക്ഷ്യ
സാമ്പിളുകള്‍
പരിശോധിക്കാന്‍
നിലവില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനത്തിന്റെ
വിശദവിവരം നല്‍കാമോ;
പകര്‍ച്ചപ്പനി
നേരിടുന്നതിനായി നീക്കിവെച്ച
തുക
785.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പകര്‍ച്ചപ്പനി
നേരിടുന്നതിനായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ നീക്കിവെച്ച
തുക എത്ര ;
(ബി)
നീക്കിവെച്ച
തുകയില്‍ ഇതിനകം എത്ര
തുക ഏതൊക്കെ
പ്രവര്‍ത്തനങ്ങള്‍ക്കായി
ചിലവഴിച്ചു ;
വിശദമാക്കാമോ?
യൂണിവേഴ്സിറ്റി
ഓഫ് ഹെല്‍ത്ത് സയന്‍സസ്
786.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
യൂണിവേഴ്സിറ്റി ഓഫ്
ഹെല്‍ത്ത് സയന്‍സിനെ
സെന്‍ട്രല്‍ കൗണ്‍സില്‍
ഓഫ് ഹോമിയോപ്പതി
(സിസിഎച്ച്) യുടെ
സെക്കന്റ് ഷെഡ്യൂളില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ആയതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(സി)
സിസിഎച്ച്
ന്റെ സെക്കന്റ്
ഷെഡ്യൂളില്പ്പെടാത്തതുമൂലം
യൂണിവേഴ്സിറ്റിയില്‍
നിന്നും പുതുതായി
ബിരുദം നേടുന്നവരുടെ
ബുദ്ധിമുട്ട്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്
മൂലം പുതിയ
നിയമനങ്ങളില്‍
(പി.എസ്.സി.,
എംപ്ലോയ്മെന്റ് മുഖേന
ഉള്‍പ്പടെ) ഇവിടെ
നിന്നും ബിരുദം
നേടിയവര്‍ക്കുള്ള
ബുദ്ധിമുട്ട്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
തൃക്കരിപ്പൂര്‍
താലൂക്ക് ആശുപത്രിയില്‍
ഗൈനക്കോളജിസ്റ്റിനെ
നിയമിക്കാന്‍ നടപടി
787.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
താലൂക്ക് ആശുപത്രിയില്‍
ഗൈനക്കോളജിസ്റ്റിനെ
നിയമിക്കാനുള്ള
നടപടികള്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ ?
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളില്‍ ലാബോറട്ടറി
സംവിധാനം
788.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എത്ര പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളില്‍
ലാബോറട്ടറി സംവിധാനം
ഇല്ലായെന്ന് പറയാമോ;
(ബി)
ലാബ്
സമ്പ്രദായമില്ലാത്ത
പി.എച്ച്.സി.കളില്‍
ലാബോറട്ടറികള്‍
സ്ഥാപിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
അട്ടപ്പാടിയിലെ
ആദിവാസികള്‍ക്ക്
ആരോഗ്യപദ്ധതി
789.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
ആദിവാസി പ്ര ശ്നത്തോടനുബന്ധിച്ച്
നടന്ന സമരത്തിന്റെ
ഭാഗമായി
നടപ്പിലാക്കുന്നതിന്
തീരുമാനിച്ച
ആരോഗ്യപദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ ;
(ബി)
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ ;
(സി)
അട്ടപ്പാടിയിലെ
സൂപ്പര്‍
സ്പെഷ്യാലിറ്റി
ആശുപത്രിയില്‍
നിലവിലുള്ള
ഒഴിവുകളുടേയും
ജീവനക്കാരുടെയും
വിശദാംശങ്ങള്‍
നല്‍കുമോ ?
പച്ചക്കറികളില്‍
കീടനാശിനിയുടെ അംശം
790.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
സി.പി.മുഹമ്മദ്
,,
എ.റ്റി.ജോര്‍ജ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളില്‍
ഉല്പാദിപ്പിക്കുന്നതും
അന്യസംസ്ഥാനങ്ങളില്‍
നിന്നും
കൊണ്ടുവരുന്നതുമായ
പച്ചക്കറികളില്‍
മാരകമായ കീടനാശിനികളുടെ
അംശം കണ്ടെത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പച്ചക്കറികളില്‍
കീടനാശിനിയുടെ അംശം
കണ്ടെത്തുന്നതിനും
അത്തരം പച്ചക്കറികള്‍
വില്പനക്കെത്തിക്കുന്നത്
തടയുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത് ;
(സി)
പഴങ്ങള്‍
രാസവസ്തുക്കള്‍
ഉപയോഗിച്ച് കൃത്രിമമായി
പഴുപ്പിക്കുന്നതിനെതിരെ
സ്വീകരിച്ചതുപോലുള്ള
നടപടി പച്ചക്കറികളിലെ
കീടനാശിനി
പ്രയോഗത്തിലും
സ്വീകരിക്കുവാന്‍
തയ്യാറാകുമോ ;
(ഡി)
ക്യാന്‍സര്‍, വൃക്കരോഗം
എന്നിവ വര്‍ദ്ധിച്ച്
വരുന്നതിനുള്ള കാരണം
ഇത്തരത്തില്‍ മാരകമായ
വിഷാംശമുള്ള
പച്ചക്കറികളുടെ ഉപയോഗം
നിമിത്തമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍
791.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ
മുതലമടയിലെയും സമീപ
പഞ്ചായത്തുകളിലെയും
എന്‍ഡോസള്‍ഫാന്‍ ദുരിത
ബാധിതരെ
കണ്ടെത്തുന്നതിനായി
എന്തെല്ലാം പ ഠനങ്ങളാണ്
സര്‍ക്കാര്‍ നാളിതുവരെ
നടത്തിയിട്ടുള്ളത് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
നിലവില്‍
എത്രപേരാണ്
എന്‍ഡോസള്‍ഫാന്‍
ബാധിതരായിട്ടുള്ളത്
എന്ന് വിശദമാക്കുമോ ;
(സി)
കാസര്‍ഗോഡ്
പരിശോധിച്ച വിദഗ്ധ
ടീമിനെവെച്ച് ഇൗ
മേഖലയില്‍ വിശദമായ
പരിശോധന
നടത്തിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ പരിശോധന
നടത്താന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
നിലവിലുള്ള
ദുരിതബാധിതര്‍ക്ക്
സഹായമെത്തിക്കുന്നതിന്
എന്തെങ്കിലും പാക്കേജ്
സര്‍ക്കാര്‍
നടപ്പാക്കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍ സമഗ്ര
പാക്കേജ് നടപ്പാക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ ?
പകര്‍ച്ചവ്യാധികള്‍
792.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം
വിഭാഗത്തില്‍പ്പെടുന്ന
പകര്‍ച്ചവ്യാധികളാണ്
കണ്ടെത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
ഒരു വര്‍ഷത്തിനിടയില്‍
പകര്‍ച്ചവ്യാധികള്‍
പിടിപെട്ട് എത്ര
മരണങ്ങള്
ഉണ്ടായിട്ടുണ്ട് എന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
ഭക്ഷ്യവസ്തുക്കളിലെ
മായം
793.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മായം
കലര്‍ന്ന
ഭക്ഷ്യവസ്തുക്കള്‍
മൂലമുളള ആരോഗ്യ
പ്രശ്നങ്ങളെ
സംബന്ധിച്ച് പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(ബി)
ഭക്ഷ്യവസ്തുക്കളില്‍
മായം കലര്‍ത്തുന്നത്
കണ്ടെത്തുന്നതിനുളള
ലാബ് സൗകര്യം
സംസ്ഥാനത്ത്
നിലവിലുണ്ടോ; എങ്കില്‍
എവിടെയൊക്കെ;
ഭക്ഷ്യവസ്തുക്കളില്‍
മായം കലര്‍ത്തിയത്
സംബന്ധിച്ച് ഇൗ
സര്‍ക്കാര്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പ്രാഥമികാരോഗ്യകേന്ദ്രം
794.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂര്‍
ഗ്രാമ പഞ്ചായത്തില്‍
പ്രാഥമികാരോഗ്യകേന്ദ്രം
അനുവദിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ ;
എങ്കില്‍ ഇത്
സംബന്ധിച്ച നടപടികള്‍
വിശദമാക്കുമോ ?
എച്ച്1 എന്‍1
795.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എച്ച്1 എന്‍1 പനി രോഗം
തടയുന്നതിനായി
സ്വീകരിച്ച നടപടികൾ
വെളിപ്പെടുത്താമോ;
(ബി)
രോഗനിര്‍ണ്ണയത്തിന്
ഉതകുന്ന ലബോറട്ടറി
സംവിധാനം സംസ്ഥാനത്ത്
എവിടെയൊക്കെയുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
രോഗനിര്ണ്ണയഫലം
എത്രയും പെട്ടെന്ന്
ലഭിയ്ക്കാനുള്ള
സംവിധാനം
ഏര്‍പ്പെടുത്താന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
മിഷന് 676
-ആരോഗ്യസുരക്ഷ
796.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
സി.പി.മുഹമ്മദ്
,,
വി.റ്റി.ബല്‍റാം
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിഷന്
676-ല്‍ ഉള്‍പ്പെടുത്തി
എല്ലാവര്ക്കും
ആരോഗ്യസുരക്ഷ ഉറപ്പ്
വരുത്തുന്നതിന്
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ
;
(ബി)
പ്രസ്തുത
മിഷന് വഴി ആരോഗ്യ
വകുപ്പിന്റെ കീഴിൽ
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പ്രസ്തുത
പദ്ധതികളെ
സംബന്ധിച്ചുള്ള രൂപരേഖ
തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ;
(ഡി)
പ്രസ്തത
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ടെന്ന്
വിശദമാക്കുമോ ?
ആരോഗ്യ
വകുപ്പിലെ വിരമിക്കല്‍ പ്രായം
797.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജുകളിലെ
ഡോക്ടര്‍മാരുടെ
വിരമിക്കല്‍ പ്രായം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
വിഭാഗം
ഡോക്ടര്‍മാര്‍ക്ക് എത്ര
വയസ് വരെയെന്ന്
വിശദമാക്കാമോ;
(ബി)
ആരോഗ്യ
വകുപ്പില്‍
മറ്റേതെല്ലാം വിഭാഗം
ജീവനക്കാരുടെ പെന്ഷന്
പ്രായം
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്
എന്ന് അറിയിക്കാമോ;
(സി)
പെന്ഷന്
പ്രായം
വര്‍ദ്ധിപ്പിക്കാനുള്ള
ഏതെല്ലാം ശുപാര്‍ശകള്‍
ഇപ്പോള്‍
പരിഗണനയിലിരിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ?
പുതുതായി ആരംഭിക്കുന്ന
മെഡിക്കൽ കോളേജുകള്‍
798.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
വി.ശിവന്‍കുട്ടി
ശ്രീമതി.കെ.കെ.ലതിക
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
വയനാട്, തിരുവനന്തപുരം,
ഹരിപ്പാട്
മെഡിക്കല്‍കോളേജുകളുടെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ;
(ബി)
പ്രസ്തുത
മെഡിക്കല്‍
കോളേജുകള്‍ക്കായി
അനുവദിച്ച തുകയും അത്
വിനിയോഗിച്ചതിന്റെ
വിശദാംശവും
അറിയിക്കാമോ;
(സി)
ഇവ
എന്നത്തേക്ക്
പ്രവര്‍ത്തനം
ആരംഭിക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ ?
പുതിയ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകൾ
799.
ശ്രീ.മോന്‍സ്
ജോസഫ്
,,
തോമസ് ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പുതുതായി ആരംഭിക്കുന്ന
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജിന്റെ പുരോഗതി
വ്യക്തമാക്കുമോ;
(ബി)
ഇവയുടെ
നിലവാരം
ഉയർത്തുന്നതിനും
മരുന്നും മറ്റു
സൗകര്യങ്ങളും സുലഭമായി
നല്‍കുന്നതിനും
എന്തൊക്കെ നടപടികള്‍
ഉണ്ടാകുമെന്ന്
വ്യക്തമാക്കുമോ ?
മെഡിക്കൽ
കോളേജ് ഡോക്ടര്‍മാരുടെ
പുനർവിന്യാസം
800.
ശ്രീ.ജി.സുധാകരന്
,,
സി.രവീന്ദ്രനാഥ്
ഡോ.കെ.ടി.ജലീല്‍
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജുകളിലെ
ഡോക്ടര്‍മാരെ പുനര്‍
വിന്യസിച്ചതിന്റെ
കാരണവും അതിന്
നിശ്ചയിച്ച മാനദണ്ഡവും
എന്തായിരുന്നെന്നു
വ്യക്തമാക്കുമോ ;
(ബി)
മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പില്‍
350 ഡോക്ടര്‍മാരുടെ
ഒഴിവു കളുണ്ടായിരിക്കെ
ഡോക്ടര്‍മാരെ പുനര്‍
വിന്യസിക്കുന്നത്
മെഡിക്കല്‍
കോളേജുകളുടെ
പ്രവര്‍ത്തനത്തെ
പ്രതികൂലമായി
ബാധിക്കുമെന്ന കാര്യം
പരിശോധിച്ചിരുന്നോ
എന്ന് വ്യക്തമാക്കാമോ ;
(സി)
മഞ്ചേരി,
ഇടുക്കി മെഡിക്കല്‍
കോളേജുകളില്‍ വേണ്ടത്ര
തസ്തികകള്‍ സൃഷ്ടിച്ച്
നിയമനം നടത്തി,
അവയുള്പ്പെടെയുള്ള
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
കാസറഗോഡ്
മെഡിക്കല്‍ കോളേജ്
801.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസറഗോഡ്
മെഡിക്കല്‍ കോളേജ് ഈ
ഗവണ്മെന്റിന്റെ
കാലത്ത്
പ്രവര്ത്തനമാരംഭിക്കുവാനാകുമോ
;
(ബി)
മെഡിക്കല്‍
കോളേജിന്റെ
തറക്കല്ലിട്ടതിന് ശേഷം
നാളിതുവരെയും യാതൊരുവിധ
നിര്‍മ്മാണപ്രവര്‍ത്തനങ്ങളും
ആരംഭിച്ചിട്ടില്ലെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; അതിനുള്ള കാരണം
വ്യക്തമാക്കുമോ ;
(സി)
ടി
മെഡിക്കല്‍ കോളേജിനായി
മൊത്തം വരുന്ന
ചെലവെത്രയാണ് ; ടി തുക
എങ്ങനെ കണ്ടെത്താനാണ്
ഗവണ്മെന്റ്
ഉദ്ദേശിക്കുന്നത് ;
ഇതിനകം അനുവദിച്ച
തുകയുടെ വിശദവിവരം
ലഭ്യമാക്കുമോ ?
മെഡിക്കൽ
കോളേജുകളുടെ അംഗീകാരം
പുതുക്കൽ
802.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.ടി.വി.രാജേഷ്
,,
പി.ശ്രീരാമകൃഷ്ണന്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
കൗണ്‍സില്‍ ഓഫ് ഇന്ത്യ
സംസ്ഥാനത്തെ
സര്‍ക്കാര്‍, സ്വാശ്രയ
മെഡിക്കല്‍
കോളേജുകളില്‍ നടത്തിയ
പരിശോധനയിലെ
കണ്ടെത്തലുകള്‍
വ്യക്തമാക്കാമോ;
(ബി)
ആലപ്പുഴ
ടി.ഡി. മെഡിക്കല്‍
കോളേജ്, കൊച്ചി സഹകരണ
മെഡിക്കല്‍ കോളേജ്
എന്നിവ ഉള്‍പ്പെടെയുള്ള
നാലു മെഡിക്കല്‍
കോളേജുകളിലെ
എം.ബി.ബി.എസ്.
കോഴ്സിനുള്ള അംഗീകാരം
പുതുക്കേണ്ടതില്ലെന്ന
മെഡിക്കല്‍ കൗണ്‍സില്‍
തീരുമാനത്തിന്റെ കാരണം
അറിയിക്കാമോ ;
(സി)
മെഡിക്കല്‍
കൗണ്‍സില്‍
ചൂണ്ടിക്കാട്ടിയ
പോരായ്മകള്‍
പരിഹരിച്ച് പ്രസ്തുത
കോളേജുകളിലെ
കോഴ്സുകള്‍ക്ക്
അംഗീകാരം ലഭ്യമാക്കാന്‍
ചെയ്ത കാര്യങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
അടുത്ത
അദ്ധ്യയന
വര്‍ഷത്തേക്കുള്ള
എം.ബി.ബി.എസ്.
പ്രവേശനത്തിന് പ്രസ്തുത
സ്ഥാപനങ്ങളെയും
പ്രോസ്പെക്ടസില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതിന്റെ
അടിസ്ഥാനമെന്താണെന്നു
വിശദമാക്കാമോ?
പാലക്കാട്
മെഡിക്കല്‍ കോളേജിന്റെ
നടത്തിപ്പ്
803.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
മെഡിക്കല്‍ കോളേജിന്റെ
നടത്തിപ്പിന് 2012-13,
2013-14, 2014-15
വര്‍ഷങ്ങളില്‍ ഏതെല്ലാം
വകുപ്പുകള്‍ എത്ര തുക
വീതമാണ്
നീക്കിവച്ചിട്ടുള്ളതെന്നും
ഇൗ തുക ആരുടെ പേരില്‍
ആണ്
നിക്ഷേപിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ ;
(ബി)
ഇൗ
മെഡിക്കല്‍ കോളേജിനായി
എസ്.സി.പി. ഫണ്ട്
അല്ലാതെ മറ്റ്
ഫണ്ടുകള്‍
നീക്കിവെച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ?
മെഡിക്കല്‍
കോളേജുകള്‍
804.
ശ്രീ.ബെന്നി
ബെഹനാന്
,,
കെ.അച്ചുതന്
,,
വര്‍ക്കല കഹാര്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം ഗവണ്മെന്റ്
മേഖലയില്‍ എത്ര
മെഡിക്കല്‍ കോളേജുകള്‍
ആരംഭിച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ ഗവണ്മെന്റ്
മേഖലയില്‍ എത്ര
മെഡിക്കല്‍ കോളേജുകള്‍
ഉണ്ടായിരുന്നു ;
എം.ബി.ബി.എസിനും
എം.ഡി/എം.എസിനും എത്ര
സീറ്റുകള്‍
ലഭ്യമായിരുന്നു ;
ഇപ്പോള്‍ എത്ര
സീറ്റുകള്‍ ലഭ്യമാണ്;
(സി)
അടുത്ത
രണ്ട്
വര്‍ഷത്തിനുള്ളില്‍
എത്ര മെഡിക്കല്‍
കോളേജുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്നു
വ്യക്തമാക്കാമോ?
മെഡിക്കല്‍
വിദ്യാഭ്യാസം
പരിഷ്ക്കരിക്കുന്നതിന് പദ്ധതി
805.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളില്‍ സ്വയംഭരണം
ഏര്‍പ്പെടുത്തുന്നതിനുളള
നിര്‍ദ്ദേശങ്ങള്‍
എന്തെങ്കിലും
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
സ്വയംഭരണം
ഏര്‍പ്പെടുത്തുന്നതിലൂടെ
ആരോഗ്യ രംഗത്ത്
എന്തെല്ലാം
മാറ്റങ്ങളാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
മെഡിക്കല്‍
വിദ്യാഭ്യാസ രംഗത്ത്
കഴിഞ്ഞ ഒരു
വര്‍ഷത്തിനിടയില്‍
എത്രത്തോളം പി.ജി.
സീറ്റുകളാണ് ഇന്ത്യന്‍
മെഡിക്കല്‍ കൗണ്‍സില്‍
വെട്ടിക്കുറച്ചതെന്ന്
അറിയിക്കുമോ; എങ്കില്‍
എന്താണ്
കാരണമെന്നറിയിക്കുമോ;
(ഡി)
അടിസ്ഥാന
സൗകര്യങ്ങളുടെ
വികസനത്തിന് മെഡിക്കല്‍
വിദ്യാഭ്യാസ രംഗത്ത്
എന്തെല്ലാം
മാറ്റങ്ങളാണ്
ആലോചനയിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഇ)
കാലാനുസൃതമായി
മെഡിക്കല്‍
വിദ്യാഭ്യാസം
പരിഷ്ക്കരിക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുളളത് എന്ന്
വ്യക്തമാക്കാമോ?
ആരോഗ്യ
സര്‍വ്വകലാശാല നടത്തിപ്പിലെ
അപാകതകൾ
806.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
സര്‍വ്വകലാശാല
തുടങ്ങിയതു മുതൽ
നാളിതുവരെ,
നടത്തിപ്പിലെ അപാകതകൾ
മൂലം എത്ര കോടി രൂപയുടെ
നഷ്ടമുണ്ടായതായി
ലോക്കല്‍ ഫണ്ട്
ഓഡിറ്റ്, ആരോഗ്യവകുപ്പ്
തുടങ്ങിയവയുടെ
അന്വേഷണത്തില്‍
കണ്ടെത്തി ; വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
നഷ്ടത്തിന് കാരണക്കാരായ
ഉദ്യോഗസ്ഥര്‍ ആരെല്ലാം
; ഇവര്‍ക്കെതിരെ എന്ത്
നടപടി സ്വീകരിച്ചു ;
വ്യക്തമാക്കുമോ ;
(സി)
നിലവില്‍
ആരോഗ്യ
സര്‍വ്വകലാശാലയില്‍
ഏതൊക്കെ ഉദ്യോഗസ്ഥര്‍
സസ്പെന്‍ഷനിലാണ് ;
സസ്പെന്ഷന് ആധാരമായ
കാരണങ്ങള്‍
എന്തൊക്കെയാണെന്നും
ഇതില്‍ വിജിലന്‍സ്
അന്വേഷണം നേരിടുന്ന
ഉദ്യോഗസ്ഥര്‍
ആരൊക്കെയാണെന്നും
വ്യക്തമാക്കുമോ ;
(ഡി)
ആരോഗ്യ
സര്‍വ്വകലാശാലയില്‍
അഫിലിയേറ്റ് ചെയ്ത
സ്ഥാപനങ്ങളില്‍ നിന്നും
സര്‍വ്വകലാശാലയ്ക്ക്
ലഭിക്കേണ്ട ഫീസ്
ഉള്‍പ്പെടെയുള്ള തുക
എത്ര ; നാളിതുവരെ എത്ര
തുക ലഭിച്ചു ; എത്ര തുക
നഷ്ടമായി ; നഷ്ടത്തിന്
കാരണം എന്തെന്ന്
വ്യക്തമാക്കുമോ ;
(ഇ)
ആരോഗ്യ
സര്‍വ്വകലാശാലയുടെ
നടത്തിപ്പിലെ അപാകതകൾ
ഇല്ലാതാക്കാനും
സര്‍വ്വകലാശാലയിലെ
പ്രവര്‍ത്തനങ്ങൾ
കുറ്റമറ്റതാക്കാനും
സര്‍ക്കാര്‍ എന്ത്
നടപടികള്‍ സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ ?
എയിംസ്
അനുവദിക്കുന്നതിനുള്ള നടപടി
807.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ആള് ഇന്ത്യ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെഡിക്കല്‍ സയന്‍സ്
അനുവദിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
ഒല്ലൂര്‍
വൈദ്യരത്നം കോളേജിലെ
ജീവനക്കാരെ സെനറ്റില്‍
ഉള്‍പ്പെടുത്തല്‍
808.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
വൈദ്യരത്നം ആയുര്‍വേദ
കോളേജിലെ ജീവനക്കാരെ
ആരോഗ്യ സര്‍വ്വകലാശാല
സെനറ്റില്‍
ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ ?
കാസര്‍ഗോഡ്
ജില്ലയില്‍ മെഡിക്കല്‍
കോളേജ്
809.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ മെഡിക്കല്‍
കോളേജ് എന്ന്
യാഥാര്‍ഥ്യമാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
സ്ഥാപനത്തിന് ഇതുവരെ
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
മെഡിക്കല്‍ കോളേജ്
പൂര്‍ണ്ണമായും
സര്‍ക്കാര്‍
മേഖലയിലാണോ
തുടങ്ങുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഇതിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരുടെ
മേല്‍നോട്ടത്തിലാണ്
നടക്കുന്നത്; ഇതു
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ?
ആരോഗ്യസര്‍വ്വകലാശാല
-അഴിമതി ആരോപണം
810.
പ്രൊഫ.സി.രവീന്ദ്രനാഥ്
,,
എ.എം. ആരിഫ്
,,
ബാബു എം. പാലിശ്ശേരി
,,
എം. ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
സര്‍വ്വകലാശാലയില്‍
നടക്കുന്നതായി
ആരോപിക്കപ്പെട്ട
അഴിമതിയെക്കുറിച്ച്
ഏതെങ്കിലും തരത്തിലുള്ള
അന്വേഷണം നടത്തിയോ;
എങ്കില്‍ അതിന്റെ
വിശദാംശം അറിയിക്കാമോ;
(ബി)
ലോക്കല്‍
ഫണ്ട് ഓഡിറ്റിന്റെയും
അക്കൗണ്ടന്റ്
ജനറലിന്റെയും
കണ്ടെത്തലുകളുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
ക്രമക്കേടുകളെ കുറിച്ച്
മുമ്പ് വിജിലന്‍സ്
അന്വേഷണത്തില്‍
കണ്ടെത്തിയ കാര്യങ്ങള്‍
എന്തൊക്കെയായിരുന്നുവെന്ന്
അറിയിക്കാമോ;
ഇതിന്മേല് എന്തു
നടപടികളാണ്
സ്വീകരിച്ചത്?
കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്‍പ്പറേഷന്‍വഴി ഒൗഷധ
വിതരണം
811.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന് വെയര്‍
ഹൗസുകളിലേക്കുളള ഒൗഷധ
വിതരണം നിലച്ചതു മൂലം
സംസ്ഥാനത്തെ മെഡിക്കല്‍
കോളേജുകള്‍
ഉള്‍പ്പെടെയുളള
സര്‍ക്കാര്‍
ആശുപത്രികളില്‍ ജീവന്
രക്ഷാ-അവശ്യ
മരുന്നുകളുടെ ക്ഷാമം
അനുഭവപ്പെടുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രശ്നത്തിന്
ശാശ്വത പരിഹാരം
കാണുന്നതിനും ജീവന്
രക്ഷാ മരുന്നുകളുടെ
ആവശ്യമായ
സ്റ്റോക്കുകള്‍
എത്തിക്കുന്നതിനും
സത്വര നടപടികള്‍
സ്വീകരിക്കുമോ;
(സി)
സര്‍ക്കാര്‍
ആശുപത്രികളില്‍ കാരുണ്യ
ബെനവലന്റ് ഫണ്ട്
ഗുണഭോക്താക്കളുടെ
ചികിത്സയോടനുബന്ധിച്ച്
വേണ്ടി വരുന്ന
മരുന്നുകള്‍ മെഡിക്കല്‍
സര്‍വ്വീസസ്
കോര്പ്പറേഷന് വഴി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ജനറിക്
മരുന്നുകളുടെ സൗജന്യ
വിതരണം
812.
ശ്രീ.ഹൈബി
ഈഡന്
,,
പാലോട് രവി
,,
ഷാഫി പറമ്പില്‍
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനറിക്
മരുന്നുകളുടെ സൗജന്യ
വിതരണം എന്ന് മുതല്‍
ആരംഭിച്ചു എന്നതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഈ
പദ്ധതിക്കായി
വര്‍ഷംതോറും എന്ത് തുക
ചെലവാകും എന്ന്
അറിയിക്കുമോ ;
(സി)
ജനറിക്
മരുന്നുകളുടെ വിതരണം
സംബന്ധിച്ച്
എന്തെങ്കിലും പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ അവ എന്തെല്ല്ലാം
എന്ന് വിശദമാക്കാമോ;
(ഡി)
ജനറിക്
മരുന്നുകളുടെ സൗജന്യ
വിതരണ സംവിധാനം
കാര്യക്ഷമവും
കുറ്റമറ്റതുമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
ആവിഷ്ക്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ ?
മരുന്നു വില
നിയന്ത്രണം
813.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മരുന്നുവില
നിയന്ത്രിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കുമോ ?
മരുന്നു വില
നിയന്ത്രണം
814.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മരുന്നുവില
നിയന്ത്രണത്തിന്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്; ഇതിലൂടെ
നേട്ടം കൈവരിക്കാന്‍
കഴിയുമോയെന്നു
പരിശോധിച്ചിട്ടുണ്ടോ?
സര്‍ക്കാര്‍
ആശുപത്രികളില്‍
മരുന്നുകളുടെ ക്ഷാമം
815.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍
മരുന്നുകളുടെ ലഭ്യത
കുറവായത് കാരണം
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
സര്‍ക്കാര്‍
ഡിസ്പെന്‍സറികളില്‍
വിതരണം ചെയ്യുന്ന
മരുന്നുകളുടെ ഗുണനിലവാരം
816.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഡിസ്പെന്‍സറികളില്‍
ഗുണനിലവാരം കുറഞ്ഞതും
കേടുവന്നതുമായ
മരുന്നുകള്‍ വിതരണം
ചെയ്യുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
മേല്‍
വിഷയവുമായി
ബന്ധപ്പെട്ട് വകുപ്പ്
അധികാരികള്‍ക്കും
സര്‍ക്കാരിനും
എന്തെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ ;
(സി)
ഉണ്ട്എങ്കില്‍
ഇത്തരം പരാതികളില്‍
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
ഹോമിയോ
മെഡിക്കല്‍ കോളേജുകളിലെ
തസ്തികകളുടെ സ്പെഷ്യല്‍ റൂള്‍
പരിഷ്കരണം
817.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
;സി.സി.എച്ച്,
യു.ജി.സി. എന്നിവയുടെ
നിര്‍ദ്ദേശപ്രകാരം
ഹോമിയോ മെഡിക്കല്‍
കോളേജുകളിലെ വിവിധ
തസ്തികകളുടെ സ്പെഷ്യല്‍
റൂള്‍ പരിഷ്കരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
എങ്കില്‍ ആയതിനുള്ള
നടപടികള്‍
ഏതുവരെയായെന്ന്
വ്യക്തമാക്കുമോ ;
(ബി)
സ്പെഷ്യല്‍
റൂള്‍ ഇല്ലാത്തതിനാല്‍
മെഡിക്കല്‍ കോളേജിലെ
ടീച്ചിംഗ്
ഉള്‍പ്പെടെയുള്ള
തസ്തികകളില്‍ നിയമനം
നടത്താന്‍ കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;=
(സി)
സ്പെഷ്യല്‍
റൂള്‍ നിലവില്‍
വരുന്നതുവരെ
നിര്‍ദ്ദിഷ്ട
സ്പെഷ്യല്‍ റൂളിന്റെ
അടിസ്ഥാനത്തില്‍
എക്സിക്യൂട്ടീവ്
ഉത്തരവിലൂടെ സ്ഥിര
നിയമനത്തിന് നടപടി
സ്വീകരിക്കുമോ ?
ആയൂഷ്
ഡിപ്പാര്‍ട്ടമെന്റ് രൂപീകരണം
818.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആയൂര്‍വേദ-യുനാനി-ഹോമിയോ
ചികില്‍സ ഫലപ്രദമായി
നടപ്പിലാക്കുന്നതിലേക്കായി
ആയൂഷ്
ഡിപ്പാര്‍ട്ട്മെന്റ്
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
ഇതിന്റെ പ്രവര്‍ത്തനം
സംബന്ധിച്ച് വിശദമായ
പഠനം നടത്തിയിട്ടുണ്ടോ;
(സി)
ചികില്‍സാ
രംഗത്ത് 'ആയൂഷ്'-ന്
പ്രധാന്യം നല്‍കുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ? ആയൂഷ്
ഡിപ്പാര്‍ട്ടമെന്റ്
രൂപീകരണം
ആചാര
സ്ഥാനികര്‍ക്കും
കോലധാരികള്ക്കുമുളള വേതന
കുടിശ്ശിക
819.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉത്തരമലബാറിലെ
ക്ഷേത്രങ്ങളിലെ ആചാര
സ്ഥാനികര്‍ക്കും
കോലധാരികള്ക്കുമുളള
വേതനത്തില്‍ എത്ര
മാസത്തെ കുടിശ്ശിക
നല്കാന് ബാക്കിയുണ്ട്
; വിശദമാക്കാമോ;
(ബി)
വേതന
കുടിശ്ശിക നല്കാന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ഉത്തര
മലബാറിലെ ആചാര
സ്ഥാനീകര്ക്കുള്ള വേതനം
820.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉത്തര
മലബാറിലെ ആചാര
സ്ഥാനീകര്‍ക്ക് വേതനം
നല്കുന്ന നടപടി
ഇപ്പോള്‍
തുടരുന്നുണ്ടോ;
(ബി)
ഈ
ഇനത്തില്‍ എത്ര മാസത്തെ
കുടിശ്ശിക
നല്‍കാനുണ്ടെന്ന്
വിശദമാക്കാമോ;
(സി)
കുടിശ്ശിക
നല്‍കുന്നതിനുളള
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
ഇപ്പോള്‍
എത്ര പേര്‍ക്കാണ് ഈ
വേതനം നല്‍കുന്നത്;
അര്‍ഹതപ്പെട്ട കൂടുതല്‍
പേര്‍ക്ക് മേല്‍ വേതനം
നല്‍കുന്നതിനുളള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
മണ്ഡല
മകരവിളക്ക് കാലയളവില്‍
സന്നിധാനത്ത് നടന്ന
തട്ടിപ്പ്
821.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
മണ്ഡല മകരവിളക്ക്
കാലയളവില്‍
സന്നിധാനത്ത്
ഭണ്ഡാരത്തില് നിന്നും
രൂപയും സ്വര്‍ണ്ണവും
തട്ടിയെടുത്ത
ജീവനക്കാര്‍ക്കെതിരെ
വകുപ്പ് തലത്തില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ;
(ബി)
എത്ര
തുകയുടെ തട്ടിപ്പാണ്
ഇവര്‍ നടത്തിയത് ;
(സി)
സമാന
സ്വഭാവമുള്ള സംഭവങ്ങള്‍
പ്രസ്തുത കാലയളവില്‍
ശബരിമലയില്‍
പിടിക്കപ്പെട്ടിരുന്നോ
; വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ?
ശബരിമല
മാസ്റ്റര്‍ പ്ലാന്‍ സമിതി
822.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമലയിലെ
എല്ലാ നിര്‍മ്മാണ
പ്രവര്‍ത്തികള്‍ക്കും
മാസ്റ്റര്‍പ്ലാന്‍
സമിതിയുെട അനുവാദം
ആവശ്യമാണോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
മാസ്റ്റര്‍
പ്ലാന്‍ സമിതിയില്‍
ആരെല്ലാമാണ്
ഉള്പ്പെട്ടിട്ടുള്ളതെന്നതു
സംബന്ധിച്ച വിവരം
നല്‍കാമോ ;
(സി)
മാസ്റ്റര്‍
പ്ലാന്‍ സമിതി
അവസാനമായി യോഗം
ചേര്‍ന്നത് എന്നാണ് ;
യോഗതീരുമാനങ്ങള്‍
എന്തെല്ലാമായിരുന്നു ;
(ഡി)
മാസ്റ്റര്‍
പ്ലാന്‍ സമിതിയോഗം
യഥാസമയം ചേരുന്നതിനും
ശബരിമലയില്‍
നടപ്പിലാക്കേണ്ട വികസന
പദ്ധതികള്‍ സംബന്ധിച്ച്
തീരുമാനമെടുക്കുന്നതിനും
അത് നടപ്പിലാക്കാന്‍
സമയപ്പട്ടിക
നിശ്ചയിപ്പിക്കാനും
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ശബരിമല
തീര്‍ത്ഥാടന വരുമാനം
823.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
ശബരിമല
തീര്‍ത്ഥാടനത്തോടനുബന്ധിച്ച്
വൃശ്ചികം ഒന്നു മുതല്‍
മകരവിളക്കുവരെ ശബരിമല
ക്ഷേത്രത്തിലെ ആകെ
വരുമാനം എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
മുന്‍വര്‍ഷം
ലഭിച്ചതിന്റെ എത്ര
വര്‍ദ്ധനയാണ് ഈ വര്‍ഷം
ഉണ്ടായിട്ടുള്ളത് എന്ന്
വ്യക്തമാക്കുമോ ?
ശബരിമല
തീര്‍ത്ഥാടകര്‍ക്ക് നല്കുന്ന
അരവണയുടെ ഗുണനിലവാരം
824.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
തീര്‍ത്ഥാടന കാലത്ത്
ശബരിമല
തീര്‍ത്ഥാടകര്‍ക്ക്
ആവശ്യത്തിനുളള അരവണ
ലഭിച്ചില്ല എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ അരവണ വിതരണം
മുടങ്ങാനുണ്ടായ കാരണം
വ്യക്തമാക്കാമോ;
(ബി)
അരവണ
നിര്‍മ്മാണത്തില്‍
ഭക്ഷ്യസുരക്ഷാനിയമം
ദേവസ്വം ബോര്‍ഡ്
പാലിക്കാറുണ്ടോ; അരവണ
നിര്‍മ്മാണത്തിനുളള
വസ്തുക്കള്‍ എങ്ങനെയാണ്
ദേവസ്വം ബോര്‍ഡിന്
ലഭിക്കുന്നത്;
ഇത്തരത്തില്‍
ലഭിക്കുന്ന
വസ്തുക്കളുടെ
ഗുണനിലവാരം
ഉറപ്പാക്കാന്‍ സംവിധാനം
ഉണ്ടോ; ഉണ്ടെങ്കില്‍
എന്തൊക്കെ; ഭക്ഷ്യ
സുരക്ഷാ വിഭാഗത്തിന്റെ
ലെെസന്‍സും
രജിസ്ട്രേഷനും ദേവസ്വം
ബോര്‍ഡ്
നേടിയിട്ടുണ്ടോ?
അനുഷ്ഠാന
കലകള്‍ അവതരിപ്പിക്കുന്ന
കലാകാരന്മാര്ക്കുള്ള പ്രതിഫല
തുക
825.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ
കാണുന്ന ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും കുടുംബക്ഷേമവും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്ഷേത്ര അനുഷ്ഠാന
കലകളായ കഥകളി, ഹരികഥ
എന്നിവ
ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച്
അവതരിപ്പിക്കുന്ന
കലാകാരന്മാര്ക്ക്
ദക്ഷിണ/ പ്രതിഫലമായി
എന്ത് തുകയാണ് ദേവസ്വം
ബോര്‍ഡില്‍ നിന്നും
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
നിരക്ക് എന്നാണ്
നിശ്ചയിച്ചതെന്ന്
വ്യക്തമാക്കുമോ ;
(സി)
നിലവില്‍
ഏതൊക്കെ അനുഷ്ഠാന
കലകളാണ് ദേവസ്വം
ബോര്‍ഡിന് കീഴിലെ
ക്ഷേത്രങ്ങളില്‍
ഉത്സവങ്ങളോടനുബന്ധിച്ച്
നടത്താറുള്ളത് ;
ഓരോന്നിനും
നിശ്ചയിച്ചിട്ടുള്ള
പ്രതിഫല നിരക്ക്
എത്രയാണ് ;
(ഡി)
ആദ്യകാല
കലാരൂപങ്ങളായ കഥകളി,
ഹരികഥ എന്നിവ
നിലനിര്‍ത്തുന്നതിനും
പരിപോഷിപ്പിക്കുന്നതിനും
വേണ്ടി ഇവയ്ക്ക്
നല്കുന്ന പ്രതിഫലത്തുക
കാലാനുസൃതമായി
പരിഷ്കരിക്കുമോ ?
എലത്തൂര്‍
നിയോജക മണ്ഡലത്തിലെ
ക്ഷേത്രങ്ങളുടെ പുരരുദ്ധാരണ
പ്രവര്‍ത്തികള്‍
826.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വര്‍ഷത്തില്‍ എലത്തൂര്‍
നിയോജക മണ്ഡലത്തിലെ
മലബാര്‍ ദേവസ്വം
ബോര്‍ഡിന്റെ കീഴിലുള്ള
ക്ഷേത്രങ്ങളുടെ
പുരരുദ്ധാരണ
പ്രവര്‍ത്തികള്‍ക്ക്
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ ;
(ബി)
ഓരോ
ക്ഷേത്രത്തിനും
അനുവദിച്ച തുകയും
ക്ഷേത്രങ്ങളുടെ പേരും
പ്രവര്‍ത്തികളുടെ
വിശദവിവരങ്ങളും
വെളിപ്പെടുത്താമോ ?
മാടായിക്കാവില്‍
ക്ഷേത്രകലാ അക്കാഡമി
827.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
മാടായിക്കാവില്‍
ക്ഷേത്രകലാ അക്കാഡമി
തുടങ്ങുന്നതിന്
ഭരണാനുമതി ലഭിച്ചിട്ട്
രണ്ട് വര്‍ഷം
കഴിഞ്ഞിട്ടും
അക്കാഡമിയുടെ
പ്രവര്‍ത്തനം
ആരംഭിക്കാത്തതും
കോഴ്സുകള്‍
തുടങ്ങാത്തതും
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ ;
(ബി)
ക്ഷേത്രകലാ
അക്കാഡമിക്ക്
ഇതുവരെയായി സര്‍ക്കാര്‍
എന്തെങ്കിലും ധനസഹായം
ലഭ്യമാക്കിയിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ;
(സി)
ക്ഷേത്രകലാ
അക്കാഡമിയുടെ
പ്രവര്‍ത്തനം എപ്പോള്‍
ആരംഭിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത് ?