നീര ടോഡി
ബോര്‍ഡ് രൂപീകരണം
83.
ശ്രീ.പി.എ.മാധവന്
,,
വര്‍ക്കല കഹാര്‍
,,
എ.റ്റി.ജോര്‍ജ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീര
ടോഡി ബോര്‍ഡ്
രൂപീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ബോര്‍ഡിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ബോര്‍ഡിന്റെ സാദ്ധ്യത
,ഘടന
എന്നിവയെക്കുറിച്ച്
പഠനം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത
പഠനത്തിനായി സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
ബാർ
ലൈസന്‍സ് പുതുക്കി നൽകൽ
84.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ത്രീസ്റ്റാര്‍,
ഫോര്‍സ്റ്റാര്‍
കാറ്റഗറികളിൽപ്പെട്ട
പത്ത് ബാറുകള്‍ക്ക്
ലൈസന്‍സ് പുതുക്കി
നല്കുന്ന
ഹൈക്കോടതിയുടെ ഇടക്കാല
ഉത്തരവിനെതിരെ സംസ്ഥാന
സര്‍ക്കാര്‍ സുപ്രീം
കോടതിയില്‍ അപ്പീല്‍
ഹര്‍ജി
നല്കിയിട്ടുണ്ടായിരുന്നുവോ;
(ബി)
ഇടക്കാല
ഉത്തരവില്‍ അപ്പീല്‍
നല്‍കണമെന്ന നിയമ
ഉപദേശം
നല്കിയതാരായിരുന്നു;
(സി)
അപ്പീല്‍
ഹര്ജിയിന്മേല്
സുപ്രീം കോടതിയില്‍
വാദം നടത്താന്‍ സ്ഥിരം
വക്കീലന് മാരല്ലാത്ത
പ്രമുഖരായ എതെങ്കിലും
അഡ്വക്കേറ്റിനെ
ചുമതലപ്പെടുത്താതിരുന്നത്
എന്തുകൊണ്ടായിരുന്നു;
(ഡി)
ബാര്‍
കേസില്‍ സുപ്രീം
കോടതിയില്‍ നിന്ന്
തിരിച്ചടി
നേടിയെടുക്കുന്നതിന്
കള്ളക്കളി
നടത്തുകയായിരുന്നുവെന്ന
ആക്ഷേപം
ഉയര്‍ന്നുവന്നിട്ടുള്ളതായി
സര്‍ക്കാരിനറിയാമോ;
(ഇ)
സുപ്രീംകോടതിയില്‍
നിന്നുണ്ടായ വിധിയുടെ
ഒരു പകര്‍പ്പ് സഭയുടെ
മേശപ്പുറത്ത്
ലഭ്യമാക്കാമോ?
മദ്യ വിമുക്ത
കേരളം പദ്ധതി
85.
ശ്രീ.വി.പി.സജീന്ദ്രന്
,,
സി.പി.മുഹമ്മദ്
,,
ലൂഡി ലൂയിസ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്യ
വിമുക്ത കേരളം പദ്ധതി
നടപ്പാക്കിത്തുടങ്ങിയോ;
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(ബി)
മദ്യാസക്തിക്കെതിരെ
സ്കൂള്‍ കോളേജ്
കാമ്പസുകളില്‍
ബോധവല്‍ക്കരണം
നടത്തുന്നതിനും
മദ്യവിരുദ്ധ നയപരിപാടി
സംബന്ധിച്ച വിവരങ്ങള്‍
എല്ലാ കുടുംബങ്ങളിലും
എത്തിക്കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പരിപാടിക്ക് സന്നദ്ധ
സംഘടനകള്‍,
മാധ്യമങ്ങള്‍
എന്നിവയുടെ
പങ്കാളിത്തവും സഹകരണവും
പ്രയോജനപ്പെടുത്തുമോ?
ലഹരി
വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
86.
ശ്രീ.ഷാഫി
പറമ്പില്‍
,,
ഡൊമിനിക് പ്രസന്റേഷന്
,,
ആര് . സെല്‍വരാജ്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സ്കൂള്‍ - കോളേജ്
തലത്തിൽ എ്രത ലഹരി
വിരുദ്ധ ക്ലബുകള്‍
ആരംഭിച്ചിട്ടുണ്ട് ;
(ബി)
സ്കൂള്‍
പാഠ്യപദ്ധതിയില്‍ ലഹരി
വിരുദ്ധ പാഠങ്ങള്‍
ഉള്‍പ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
വകുപ്പ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
(സി)
ഇൗ
സര്‍ക്കാര്‍ ലഹരി
വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍ക്കായി
എ്രത രൂപ ചെലവഴിച്ചു ;
(ഡി)
കോര്‍പ്പറേറ്റ്
സോഷ്യല്‍
റസ്പോണ്‍സിബിലിറ്റി
സ്കീം പ്രകാരം ബിവറേജസ്
കോര്പ്പറേഷന് എ്രത
ലഹരി മുക്ത
ചികിത്സാകേന്ദ്രങ്ങള്‍ക്ക്
ധനസഹായം
അനുവദിച്ചിട്ടുണ്ടെന്നും
ആകെ എ്രത തുകയാണ്
അനുവദിച്ചതെന്നും
വ്യക്തമാക്കുമോ?
മദ്യം,
മയക്കുമരുന്ന് എന്നിവയുടെ
ഉപയോഗം മൂലമുള്ള ആരോഗ്യ
പ്രശ്നങ്ങള്‍
87.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്യം,
മയക്കുമരുന്ന്
എന്നിവയുടെ ഉപയോഗം
മൂലമുള്ള ആരോഗ്യ
പ്രശ്നങ്ങള്‍
സംബന്ധിച്ച്
ബോധവത്ക്കരണം
നടത്തുന്നതിനായി
എന്തെല്ലാം
പരിപാടികളാണ് നിലവില്‍
ഉള്ളതെന്ന് ഇനം
തിരിച്ച് വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ പ്രസ്തുത
പരിപാടികള്‍/പദ്ധതികള്‍ക്ക്
എത്ര തുക വീതം
ചെലവിടുമെന്നുള്ള വിവരം
ഇനം തിരിച്ച്
ജില്ലാടിസ്ഥാനത്തില്‍
അറിയിക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം പുതിയ
പരിപാടികളാണ്
ആവിഷ്കരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
മദ്യനയം
88.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.പുരുഷന്
കടലുണ്ടി
,,
കെ.കെ.നാരായണന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
പുറപ്പെടുവിച്ച
മദ്യനയത്തിനും അതേ
തുടര്‍ന്നുളള
നടപടികള്‍ക്കും
മന്ത്രിസഭയുടെ
കൂട്ടുത്തരവാദിത്വത്തോടു
കൂടിയെടുത്തിട്ടുളള
തീരുമാനങ്ങളുടെ
അടിസ്ഥാനം എത്രത്തോളം
ഉണ്ടായിരുന്നുന്നു;
(ബി)
തീരുമാനങ്ങളില്‍
കോടതിയില്‍ ചോദ്യം
ചെയ്യപ്പെട്ടിട്ടുളളവ
എന്തൊക്കെയാണ്;
ഏതെല്ലാം സംഗതികളില്‍
ഏതെല്ലാം കോടതികളില്‍
നിന്ന് എന്തെല്ലാം
നിലയിലുളള വിധി
പ്രസ്താവങ്ങള്‍
തന്നാണ്ടിലെ മദ്യനയ
പ്രഖ്യാപനത്തെ
തുടര്‍ന്നുണ്ടായിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
സര്‍ക്കാര്‍
ആദ്യം പ്രഖ്യാപിച്ച
നയത്തിന്റെ
അടിസ്ഥാനത്തിലുളള
സര്‍ക്കാര്‍
ഉത്തരവുകള്‍ക്കും
വ്യവസ്ഥകള്‍ക്കും
പിന്നീട് ഏതെല്ലാം
നിലയിലുളള ഭേദഗതികളോ,
മാറ്റങ്ങളോ
വരുത്തുകയുണ്ടായി;
(ഡി)
ഇപ്പോള്‍
പ്രാബല്യത്തിലുളള
സര്‍ക്കാര്‍
തീരുമാനങ്ങളോട്
സര്‍ക്കാരിലുളള
ഏതെങ്കിലും
മന്ത്രിമാര്‍ ഫയലില്‍,
വിയോജിപ്പ്
രേഖപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏത് ഫയലില്‍
ഏത്
തീരുമാനത്തോടാണെന്ന്
വെളിപ്പെടുത്താമോ?
സംസ്ഥാന
ബിവറേജസ് കോര്പ്പറേഷന്
89.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ബിവറേജസ്
കോര്പ്പറേഷന്
നിലവില്‍ ഏതെല്ലാം
സ്ഥാപനങ്ങളില്‍
നിന്നാണ് മദ്യം,
ബിയര്‍, വെെന്‍
തുടങ്ങിയവ
വാങ്ങുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇൗ
സര്‍ക്കാര്‍
മദ്യത്തിനും ബിയറിനും
വെെനിനും ഏതെല്ലാം
തീയതികളില്‍ എ്രത
ശതമാനം വീതം നിരക്ക്
വര്‍ധന കമ്പനികള്‍ക്ക്
അനുവദിച്ച്
കൊടുക്കുകയുണ്ടായി
എന്ന് വ്യക്തമാക്കാമോ ;
(സി)
നിലവില്‍
മദ്യം, ബിയര്‍, വെെന്‍
തുടങ്ങിയവയുടെ
ഇനത്തില്‍ ഏതെല്ലാം
നിലയില്‍ എ്രത ശതമാനം
തുക വീതം സര്‍ക്കാര്‍
ഖജനാവിലേക്ക്
ലഭിക്കുന്നുണ്ട്;
ബിവറേജസ്
കോര്പ്പറേഷന്
വാങ്ങുന്ന വിലയും
ഉപഭോക്താക്കളില്‍
നിന്ന് ഇൗടാക്കുന്ന
വിലയും വിശദമാക്കാമോ?
നീരയുടെ
ഉല്‍പ്പാദനവും വിതരണവുംനീരയുടെ
ഉല്‍പ്പാദനവും വിതരണവും
90.
ശ്രീ.ലൂഡി
ലൂയിസ്
,,
പി.എ.മാധവന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീരയുടെ
ഉല്‍പ്പാദനത്തിനും
വിതരണത്തിനും എക്സൈസ്
വകുപ്പ് അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കാണ്
നല്കിയിട്ടുള്ളത്എന്ന്
വ്യക്തമാക്കുമോ;
(ബി)
നീരയുടെ
ഉല്‍പ്പാദനത്തിനും
വിതരണത്തിനുമായി
നിയമങ്ങളില്‍ മാറ്റം
വരുത്താന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വിശദമാക്കാമോ;
(സി)
നീരയുടെ
ഉല്‍പ്പാദനവും വിതരണവും
നിരീക്ഷിക്കാനും
നിയന്ത്രിക്കാനും
ഭരണതലത്തില്‍ സംവിധാനം
ഒരുക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ ?
ബിവറേജസ്
കോര്പ്പറേഷന് വഴിയുള്ള
വരുമാനം
91.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഇതുവരെ, ഓരോ വര്‍ഷവും
ബിവറേജസ്
കോര്പ്പറേഷന് വഴി ആകെ
എന്ത് തുകയുടെ വീതം
മദ്യങ്ങള്‍ വില്പന
നടത്തിയിട്ടുണ്ട് ; ഓരോ
വര്‍ഷവും വില്പന
നടത്തിയ ബിയര്‍/വൈന്‍
തുടങ്ങിയവയുടെ ആകെ തുക
എത്ര ;
(ബി)
മേല്പറഞ്ഞ
കാലയളവില്‍
മദ്യം/ബിയര്‍/വൈന്‍
തുടങ്ങിയ ഇനങ്ങളുടെ
വില്പനയിലൂടെയും
ലൈസന്‍സുകള്‍
നല്കിയതിലൂടെയും
മൊത്തം എത്ര കോടി രൂപ
വീതം സര്‍ക്കാര്‍
ഖജനാവില്‍
ലഭിക്കുകയുണ്ടായി ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ:
(സി)
ബിവറേജസ്
കോര്പ്പറേഷന് ഓരോ
വര്‍ഷവും ലഭിച്ച
വരുമാനം എത്ര കോടി
വീതമായിരുന്നു ;
(ഡി)
എക്സൈസ്
വകുപ്പില്‍ വിവിധ
ഇനങ്ങളില്‍ ഇതേവരെ
ലഭിക്കുവാനുള്ള ആകെ
കുടിശ്ശിക എത്ര കോടി
രൂപയുടേതാണ് ?
ബിവറേജസ്
കോര്പ്പറേഷന് വഴിയുള്ള
മദ്യവില്‍പ്പന
92.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കേരള
സ്റ്റേറ്റ് ബിവറേജസ്
കോര്പ്പറേഷന് ഇതേവരെ
വാങ്ങിയ മദ്യം, ബിയർ,
വൈൻ എന്നിവയുടെ മൊത്തം
അളവുകള്‍
വാര്‍ഷികാടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
മേല്‍പ്പറഞ്ഞ
കാലയളവില്‍ ഓരോ
വര്‍ഷവും ഇതിനായി
ചെലവാക്കിയ മൊത്തം തുക
എത്രയെന്നു ഇനം
തിരിച്ച് വിശദമാക്കാമോ;
(സി)
മേല്‍പ്പറഞ്ഞ
കാലയളവില്‍ ഏതെല്ലാം
ഇനത്തില്‍ എത്ര തുകവീതം
ഖജനാവിന്
മുതല്‍ക്കൂട്ടായിട്ടുണ്ട്
എന്ന് വര്‍ഷവും ഇനവും
തിരിച്ച് വിശദമാക്കാമോ?
ബിവറേജസ്
കോര്പ്പറേഷന് വില്പന
നടത്തുന്ന ബിയറുകളും വെെനുകളും
93.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബിവറേജസ്
കോര്പ്പറേഷന് 2014
ഡിസംബര്‍ 19ന് ശേഷം
ഇന്നേവരെ വില്പന
നടത്തുന്നതിന് ഏതെല്ലാം
ബ്രാന്റുകളിലുള്ള
ബിയറുകളും വെെനുകളും
വാങ്ങിയിട്ടുണ്ട്
;വിശദമാക്കുമോ ;
(ബി)
ഓരോ
ബ്രാന്‍ഡിലും അതില്‍
അടങ്ങിയിരിക്കുന്ന
ആല്‍ക്കഹോളിന്റെ
ശതമാനം സംബന്ധിച്ച
വിശദാംശങ്ങള്‍
രേഖപ്പെടുത്തുമോ
;വിശദമാക്കുമോ ;
(സി)
ഏറ്റവും
കൂടുതല്‍ ആല്‍ക്കഹോള്‍
കണ്ടന്റ് ഉണ്ടാവുന്ന
ഏതെല്ലാം
ബ്രാന്റുകളില്പ്പെട്ട
ബിയറും വെെനും
കോര്പ്പറേഷന്
വാങ്ങിയിട്ടുണ്ട് ;
വിശദമാക്കുമോ ?
ബിവറേജസ്
കോര്‍പ്പറേഷനില്‍
ഹെല്‍പ്പര്‍/പ്യൂണ്‍ തസ്തിക
നിയമനം
94.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷനില്‍
ഹെല്‍പ്പര്‍/പ്യൂണ്‍
തസ്തികയില്‍ പി. എസ് .
സി . വഴി നിയമനം
നടത്തുന്നുണ്ടോ ;
എങ്കിൽ എന്നാണ്
വിജ്ഞാപനം
പുറപ്പെടുവിച്ചത്;
ലിസ്റ്റില്‍നിന്നും
എത്രപേര്‍ക്ക് നിയമനം
നല്കി ;
(ബി)
അദര്‍
ക്രിസ്ത്യന്‍ (ഒ.എക്സ്)
വിഭാഗത്തില്‍
എത്രപേര്‍ക്ക് നിയമനം
നല്കി ; ഈ വിഭാഗത്തിലെ
വനിതകളുടെ റാങ്കിൽ
നിന്നും താഴ്ന്ന റാങ്ക്
ഉള്ളവര്‍ക്ക് നിയമനം
നല്‍കാനുണ്ടായ സാഹചര്യം
വ്യക്തമാക്കാമോ ;
(സി)
ബിവറേജസ്
കോര്‍പ്പറേഷന്റെ ഔട്ട്
ലെറ്റുകളിലെ
ഒഴിവുകളിലേക്ക് വനിതകളെ
പരിഗണിക്കാറുണ്ടോ ;
ഇല്ലെങ്കില്‍ എന്താണ്
കാരണം ; പോലീസ്, ഗതാഗതം
എന്നീ
വകുപ്പുകളിലേതുപോലെ
ബിവറേജസ്
കോര്‍പ്പറേഷനിലും
വനിതകളെ നിശ്ചിത ശതമാനം
ഒഴിവുകളിലേക്ക്
പരിഗണിക്കുമോ ;
(ഡി)
ബിവറേജസ്
കോര്‍പ്പറേഷനില്‍ എത്ര
പ്യൂണ്‍ തസ്തികകളാണ്
ഉള്ളത് ; അവയിൽ എത്ര
പേർ ഡെപ്യൂട്ടേഷനിൽ
ജോലി നോക്കുന്നുണ്ട് ;
P.S.C. ലിസ്റ്റ്
നിലവിലിരിക്കെ
താല്‍ക്കാലികമായും,
ഡെപ്യൂട്ടേഷന്
വ്യവസ്ഥയിലും നിയമനം
നടത്തുന്നത്
നിയമവിരുദ്ധമല്ലേ ;
അവരെ മാറ്റി ആ
ഒഴിവുകള്‍ P.S.C.
ലിസ്റ്റില്‍നിന്നും
നികത്താന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ ;
(ഇ)
ബിവറേജസ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
സമര്‍പ്പിച്ചിട്ടുള്ള
സ്റ്റാഫ് പാറ്റേണ്‍
നടപ്പിലാക്കുമോ ?
ബാറുകള്‍
നിര്‍ത്തലാക്കിയതിന്റെ
ഭാഗമായി നികുതി
വരുമാനത്തിലുണ്ടായ കുറവ്
95.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബാറുകള്‍
നിര്‍ത്തലാക്കിയതിന്റെ
ഭാഗമായി നികുതി
വരുമാനത്തില്‍ എത്ര
രൂപയുടെ കുറവ്
സംഭവിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ ?
സര്‍ക്കാര്‍
നല്കിയ ബാര്‍ ലൈസന്‍സുകള്‍
96.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നാളിതുവരെ
ഓരോ വര്‍ഷവും ഏതെല്ലാം
സ്റ്റാറുകളില്പ്പെട്ട
എത്ര ബാര്‍
ലൈസന്‍സുകള്‍
നല്കിയിട്ടുണ്ടായിരുന്നു
; ഓരോ വര്‍ഷവും നല്കിയ
ബിയര്‍/വൈന്‍
ലൈസന്‍സുകള്‍ എത്ര
എന്നും വ്യക്തമാകാമോ ;
(ബി)
2011,
2012, 2013, 2014 എന്നീ
ഓരോ സാമ്പത്തിക
വര്‍ഷത്തിലും ഏതെല്ലാം
സ്റ്റാറുകളില്പ്പെട്ട
എത്ര ബാര്‍
ലൈസന്‍സുകള്‍ പുതുക്കി
നല്കിയിട്ടുണ്ടായിരുന്നു
; ഓരോ വര്‍ഷവും
പുതുക്കി നല്‍കിയിരുന്ന
ബിയര്‍/വൈന്‍
പാര്‍ലറുകള്‍ എത്ര ;
വിശദമാകാമോ ;
(സി)
നിലവില്‍
സംസ്ഥാനത്ത് ഏതെല്ലാം
സ്റ്റാറുകളില്പ്പെട്ട
ഏത്ര ബാറുകള്‍
സര്‍ക്കാര്‍
ലൈസന്‍സോടുകൂടി
പ്രവര്‍ത്തിച്ച്
വരുന്നുണ്ട് ;
ബിയര്‍/വൈന്‍
ലൈസന്‍സുകള്‍ എത്ര;
(ഡി)
ബാർ
ലൈസൻസ് പുതുക്കി
നല്‍കാതിരുന്ന എത്ര
ഹോട്ടലുകൾക്ക് ബിയർ/
വൈൻ ലൈസൻസ്
നല്‍കിയിട്ടുണ്ട്;വിശദാംശം
നല്‍കുമോ?
സമ്പൂര്‍ണ്ണ
മദ്യനിരോധനം-സ്വീകരിച്ച നടപടികൾ
97.
ശ്രീ.എ.കെ.ബാലന്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.സി.കെ
സദാശിവന്
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
മദ്യനിരോധനം ഈ
സര്‍ക്കാരിന്റെ കാലത്ത്
ലക്ഷ്യമിട്ടിട്ടുണ്ടോ;എങ്കില്‍
അധികാരം ഏറ്റെടുത്തത്
മുതൽ അതിനുതകുന്ന
അബ്കാരി നയം
ആവിഷ്ക്കരിക്കാന്‍
സാധിച്ചിട്ടുണ്ടോ; ഈ
സര്‍ക്കാര്‍ പുതുതായും
പുതുക്കിയും നല്കിയ
ബാര്‍ ലൈസന്‍സുകള്‍
എത്രയായിരുന്നു;ഈ
സര്‍ക്കാരിന്റെ
അവശേഷിക്കുന്ന
കാലയളവിനുളളില്‍
ഒടുവില്‍ പ്രഖ്യാപിച്ച
നയം
പ്രാവര്‍ത്തികമാക്കുവാൻ
നടപടികള്‍
ഉണ്ടാകുമോ;പ്രഖ്യാപനവും
നടപടികളും തമ്മിലുളള
പൊരുത്തക്കേടുകള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
നയവും നടപടികളും
അപ്രായോഗികമായിരുന്നു
എന്ന കാര്യം
സര്‍ക്കാര്‍
തിരിച്ചറിഞ്ഞിട്ടുണ്ടോ;
(ബി)
2014ആഗസ്റ്റില്‍
പ്രഖ്യാപിച്ച
നയത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിക്കപ്പെട്ട
നടപടികള്‍
എന്തെല്ലാമാണ്; ആദ്യ
പ്രഖ്യാപനത്തില്‍
നിന്ന് പിന്നീട്
എന്തെല്ലാം
കാര്യങ്ങളില്‍ മാറ്റം
വരുത്തുകയുണ്ടായി;
വിശദമാക്കാമോ;
(സി)
ആദ്യമദ്യനയ
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തിലും അതേ
തുടര്ന്ന്ഇതുവരെയും
സര്‍ക്കാര്‍ ഇറക്കിയ
എല്ലാ ഉത്തരവുകളുടെയും
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
ഇനിമുതല്‍
പുതിയ 5സ്റ്റാര്‍
ഹോട്ടലുകള്‍ക്കോ,
ബിയര്‍/വൈന്‍
പാര്ലറുകള്ക്കോ
ലൈസന്‍സ്
നല്കാതിരിക്കാന്
ഉദ്ദേശിക്കുന്നുണ്ടോ;നിലവിലുള്ളവയെല്ലാം
അടച്ചുപൂട്ടുകയല്ലാതെ,
പുതുതായി ഒന്നിനും
ലൈസൻസ്
നല്കുകയില്ലെന്ന
നിലപാട് സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
2014
ആഗസ്റ്റില്‍ മദ്യനയം
പ്രഖ്യാപിച്ചതിനുശേഷം
ഇതേവരെ പുതുതായി
ഏതെങ്കിലും ബാറിന്
സര്‍ക്കാര്‍ ലൈസന്‍സ്
നല്‍കിയിട്ടുണ്ടോ;ഇതിനകം
സര്‍ക്കാര്‍ സ്വീകരിച്ച
എത്ര അപേക്ഷകള്‍
തീരുമാനം എടുക്കാതെ
ബാക്കി നില്‍പ്പുണ്ട്?
ബാറുകള്‍ക്ക്
ലൈസന്‍സ്
98.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ ഏതെല്ലാം
വിഭാഗത്തില്‍പെട്ട എത്ര
വീതം ബാറുകള്‍ക്ക്
ലൈസന്‍സ്
നല്കുകയുണ്ടായിട്ടുണ്ട്;
(ബി)
2014-2015
സാമ്പത്തിക വര്‍ഷം
ലൈസന്‍സ് പുതുക്കി
നല്കികൊടുത്തവ എത്ര;
പുതുതായി ലൈസന്‍സ്
നല്കിയവ എത്ര;
(സി)
ലൈസന്‍സിനുള്ള
ഏതെല്ലാം
വിഭാഗത്തില്‍പ്പെട്ട
എത്ര അപേക്ഷകള്‍
ഇപ്പോള്‍ സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ട്;
ലഭിച്ച എത്ര അപേക്ഷകള്‍
തള്ളിക്കളഞ്ഞിട്ടുണ്ട്;സര്‍ക്കാറിന്റെ
പരിഗണനയിലിരിക്കുന്നവ
എത്ര; അവ ഏതെല്ലാം;
(ഡി)
വൈന്‍
ബിയര്‍ പാര്‍ലര്‍/
ലൈസന്‍സിനുള്ള എത്ര
അപേക്ഷ ഈ വര്‍ഷം
ലഭിച്ചു; എത്ര
പേര്‍ക്ക് ലൈസന്‍സ്
നല്കുകയുണ്ടായി;
പരിഗണനയിലിരിയ്ക്കുന്നവ
എത്ര?
സര്‍ക്കാരിന്റെ
മദ്യ നയം
99.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
നിലവിലുള്ള മദ്യ നയം
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാരിന്റെ
മദ്യ നയം
പ്രാവര്‍ത്തികമാക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാരിന്റെ
മദ്യ നയം നടപ്പിലാക്കിയ
കാലയളവില്‍
മദ്യത്തിന്റെ
ഉപയോഗത്തില്‍ കുറവു
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ ?
മദ്യാസക്തിക്കെതിരായ
ബോധവല്‍ക്കരണം
100.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
സി.പി.മുഹമ്മദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്യാസക്തിക്കെതിരായ
ബോധവല്‍ക്കരണം
നടപ്പാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നത്;
(ബി)
പ്രസ്തുത
പരിപാടികളുടെ
സവിശേഷതകളും
പ്രവര്‍ത്തന രീതിയും
വിശദീകരിക്കുമോ;
(സി)
പ്രചാരണ
പരിപാടികള്‍ ഫല്രപദമായി
നടപ്പിലാക്കുതിന്
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും
ആരുടെയെല്ലാം സഹകരണമാണ്
ഇതിനായി
പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
വക്കം
- അഞ്ചുതെങ്ങ്
ഗ്രാമപഞ്ചായത്തുകളെ
ബന്ധിപ്പിക്കുന്ന കായിക്കര
പാലം
101.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വക്കം
- അഞ്ചുതെങ്ങ്
ഗ്രാമപഞ്ചായത്തുകളെ
ബന്ധിപ്പിക്കുന്ന
കായിക്കര പാലം
നിര്‍മ്മാണത്തിനായുള്ള
നടപടി ക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ ;
(ബി)
ഇതിനായി
എന്തു തുക
ചെലവഴിക്കേണ്ടി
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്
എന്ന് അറിയിക്കാമോ ;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നാരംഭിക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ ?
തുറമുഖ
വകുപ്പിന്റെ കീഴില്‍
ചേര്‍ത്തല മണ്ഡലത്തില്‍
നടപ്പിലാക്കിയ പ്രവൃത്തികള്‍
102.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തുറമുഖ
വകുപ്പിന്റെ കീഴില്‍ ഈ
സര്‍ക്കാര്‍ ചേര്‍ത്തല
മണ്ഡലത്തില്‍
നടപ്പിലാക്കിയ ജോലികള്‍
ഏതെല്ലാമാണെന്നു
പറയാമോ; ഇതിനുവേണ്ടി
ചെലവഴിച്ച തുക
എത്രയാണെന്നു
വ്യക്തമാക്കുമോ; ഈ
ജോലികള്‍ക്ക് ഭരണാനുമതി
ലഭിച്ചതും ജോലികള്‍
നടപ്പിലാക്കിയതുമായ
കാലയളവ് വിശദമാക്കുമോ;
തുറമുഖ വകുപ്പിനു
കീഴില്‍ ചേര്‍ത്തല
മണ്ഡലത്തില്‍
പുരോഗതിയിലിരിക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ?
താനൂര്‍
ഫിഷിംഗ് ഹാര്‍ബറിന്റെ
നിര്‍മ്മാണ പ്രവൃത്തികള്‍
103.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
ഫിഷിംഗ് ഹാര്‍ബറിന്റെ
നിര്‍മ്മാണ
പ്രവൃത്തികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
(ബി)
എന്തെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
എന്നത്തേക്ക്
സമ്പൂര്‍ണ്ണമായും
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാനാകും;
വിശദാംശങ്ങള്‍
നല്‍കുമോ?
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണ ടെണ്ടര്‍
104.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ
നിര്‍മ്മാണത്തിനുള്ള
ടെണ്ടറില്‍
പങ്കെടുക്കാന്‍ എത്ര
കമ്പനികളാണ് ടെണ്ടര്‍
അപേക്ഷ നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
തുറമുഖ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് പ്രോജക്ട്
പഠനത്തിനായി കമ്പനികള്‍
കോടിക്കണക്കിന് രൂപ
ചെലവഴിച്ചിട്ടും
ടെണ്ടര്‍ നടപടികളില്‍
നിന്ന് കമ്പനികള്‍
പിന്‍വലിയാനുള്ള
കാരണംഅറിയാമോ ; എങ്കിൽ
വെളിപ്പെടുത്താമോ;
(സി)
അടങ്കല്‍
തുകയുടെ 30%
സര്‍ക്കാര്‍
ഇടനിലക്കാര്‍ കൈക്കൂലി
ആവശ്യപ്പെട്ടതിനാലാണ്
കമ്പനികള്‍
പിന്മാറിയതെന്ന
ആക്ഷേപത്തെപ്പറ്റി
അന്വേഷിക്കാന്‍
വിജിലന്‍സ്
ഉള്‍പ്പടെയുള്ള ഉന്നതതല
ഏജന്‍സിയെ
ചുമതലപ്പെടുത്താന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ?
വിഴിഞ്ഞം
ടെണ്ടറില്‍ നിന്ന്
കമ്പനികളുടെ പിന്മാറ്റം
105.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
ടെണ്ടറില്‍ നിന്ന്
കമ്പനികള്‍
പിന്മാറിയതില്
അട്ടിമറി
നടന്നിട്ടുണ്ടാകാം എന്ന
വകുപ്പ് മന്ത്രിയുടെ
പ്രസ്താവന
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതില്‍ സര്‍ക്കാര്‍
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
മേല്‍വിഷയം
സംബന്ധിച്ച് ഒരു
സ്വതന്ത്ര ഏജന്‍സിയെ
കൊണ്ട് അന്വേഷിക്കുന്ന
കാര്യം സര്‍ക്കാര്‍
പരിഗണിക്കുമോ; ഇതിന്റെ
വിശദാംശം
വെളിപ്പെടുത്താമോ?
വിഴിഞ്ഞം
രാജ്യാന്തര തുറമുഖ പദ്ധതി
106.
ശ്രീ.കെ.മുരളീധരന്
,,
ആര് . സെല്‍വരാജ്
,,
എ.റ്റി.ജോര്‍ജ് വിഴിഞ്ഞം
രാജ്യാന്തര തുറമുഖ പദ്ധതി
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
രാജ്യാന്തര തുറമുഖ
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് പാരിസ്ഥിതിക
അനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
ടെണ്ടര്‍ നടപടികളുടെ
നിലവിലുള്ള സ്ഥിതി
വ്യക്തമാക്കുമോ;
(ഡി)
പദ്ധതിയനുസരിച്ചുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എപ്പോള്‍ തുടങ്ങാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
മിഷന് 676-ല്‍
എന്തെല്ലാം കാര്യങ്ങള്‍
ഉള്പ്പെടുത്തിയിട്ടുണ്ട്എന്ന്
വിശദമാക്കാമോ?
വിഴിഞ്ഞം
പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി
107.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കുമോ;
(ബി)
കേന്ദ്രത്തില്‍
നിന്നും വിഴിഞ്ഞം
പദ്ധതിക്കനുകൂലമായി
ഏതൊക്കെ
തീരുമാനങ്ങളാണ് ഇനിയും
ഉണ്ടാകാനുള്ളത്;
(സി)
വിഴിഞ്ഞം
പദ്ധതിയുടെ
പ്രവര്‍ത്തനത്തിന്
വിഘാതമായി നില്ക്കുന്ന
ഘടകങ്ങള്‍
ഏതൊക്കെയാണ്;
(ഡി)
വിഴിഞ്ഞം
പദ്ധതിയുടെ ടെന്‍ഡര്‍
നടപടികള്‍ ഏതുവരെയായി
എന്ന് വ്യക്തമാക്കുമോ?
പൊന്നാനി
മത്സ്യബന്ധന തുറമുഖം
108.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി
മത്സ്യബന്ധന തുറമുഖം
പൂര്‍ണ്ണതോതില്‍
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്നും
ഇനി എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍
ഉദ്ദേശിക്കുന്നു എന്നും
വ്യക്തമാക്കാമോ ;
(ബി)
ഇവിടത്തെ
തിരയിളക്കം മൂലം
ബോട്ടുകള്‍
അടുപ്പിക്കാന്‍
കഴിയാത്ത പ്രശ്നം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
ഇതേക്കുറിച്ച് പഠനം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
അതിനായി എന്തെങ്കിലും
നടപടി എടുത്തിട്ടുണ്ടോ
എന്ന് വിശദമാക്കാമോ;
(ഡി)
ഹാര്‍ബര്‍
ജെട്ടിയോട് ചേര്‍ന്ന്
റബ്ബര്‍ ഫെന്‍സിംഗ്
നടത്തുന്നതിനുളള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്; ഇത്
അടിയന്തരമായി
പൂര്‍ത്തിയാക്കാൻ
കഴിയുമോ എന്ന്
വിശദമാക്കാമോ ;
(ഇ)
മത്സ്യം
സൂക്ഷിക്കുന്നതിനുളള
സ്റ്റോറേജ് സെല്ലുകള്‍
നിര്‍മ്മിക്കുന്ന
പ്രവൃത്തികള്‍
ഏതുവരെയായി; ഇവ
കൂടുതല്‍ എണ്ണം
നിര്‍മ്മിക്കുന്നതിനുളള
നടപടി ഉടന്‍
തുടങ്ങാനാകുമോ എന്ന്
വിശദമാക്കാമോ?
വിഴിഞ്ഞം
തുറമുഖനിര്‍മ്മാണം
109.
ശ്രീ.മാത്യു
റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
,,
സി.കെ.നാണു
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖത്തിന്റെ
നിര്‍മ്മാണം
സംബന്ധിച്ച് ടെന്‍ഡര്‍
നല്കുന്ന കാര്യത്തില്‍
തുടരെ തുടരെ
ഉണ്ടായിക്കൊണ്ടിരിക്കുന്ന
അനിശ്ചിതത്വം
കണക്കിലെടുത്ത്
തുറമുഖത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
കേന്ദ്ര - സംസ്ഥാന
സര്‍ക്കാരുകളുടെ
സംയുക്ത സംരംഭമായി
ഏറ്റെടുത്തു നടത്താന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
എങ്കില്‍
അത് സംബന്ധിച്ച്
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
മത്സ്യബന്ധന തുറമുഖം
110.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
മത്സ്യബന്ധന
തുറമുഖത്തിന് എപ്പോഴാണ്
തറക്കല്ലിട്ടതെന്നും
എത്ര
മാസത്തിനുള്ളിലായിരുന്നു
പണി
പൂര്ത്തിയാക്കേണ്ടിയിരുന്നതെന്നും
വ്യക്തമാക്കാമോ ;
(ബി)
ഇതു
വരെ നിര്‍മ്മാണം
പൂര്‍ത്തിയായിട്ടില്ലെങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കാമോ ;
(സി)
ഇനി
ഏതെല്ലാം ജോലികളാണ്
ബാക്കിയുള്ളത് എന്നും
പ്രസ്തുത തുറമുഖം
എപ്പോള്‍ നാടിന്
സമര്‍പ്പിക്കാന്‍
കഴിയും എന്നും
വ്യക്തമാക്കുമോ?
തുറമുഖ
വകുപ്പിന്റെ 2014-15 ലെ
പരിപാടികൾ
111.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
ലെ ബജറ്റില്‍, തുറമുഖ
വകുപ്പില്‍ ഏതെല്ലാം
പരിപാടികളാണ്
നടപ്പാക്കാന്‍
നിര്‍ദ്ദേശിച്ചിരുന്നത്
;
(ബി)
ഓരോ
പരിപാടികള്‍ക്കും
ബജറ്റില്‍ പ്ലാന്‍,
നോണ്‍ പ്ലാന്‍
ഇനങ്ങളിലായി
വകയിരുത്തിയ
തുകയെത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പരിപാടികള്‍ക്കായി
നാളിതുവരെ ചെലവാക്കിയ
തുകയുടെ വിശദാംശം
വെളിപ്പെടുത്തുമോ?
ഹാർബർ
എഞ്ചിനിയറിംഗ് വകുപ്പ് അനുമതി
നല്കിയ മരാമത്ത് പണികൾ
112.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
2013-14, 2014-15
വര്‍ഷങ്ങളില്‍
ഭരണാനുമതി നല്കിയ
മരാമത്ത് പണികളുടെ പേര്
വിവരം, അടങ്കല്‍ തുക
എന്നിവ വര്‍ഷം തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
നാളിതുവരെ ആരംഭിച്ച
പണികള്‍ ഏതെല്ലാം എന്ന്
വ്യക്തമാക്കാമോ;
(സി)
പണി
ആരംഭിക്കാത്തത്
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ ?
കൊല്ലം
പരവൂരിലെ മിനി ഫിഷിംഗ്
ഹാര്‍ബര്‍
113.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ പരവൂര്‍
നഗരസഭയിലെ തെക്കുംഭാഗം
എന്ന സ്ഥലത്ത് മിനി
ഫിഷിംഗ് ഹാര്‍ബര്‍
സ്ഥാപിക്കുന്നതിലേക്കായി
നാളിതുവരെ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ആവശ്യത്തിലേക്കായി എത്ര
രൂപ
വിനിയോഗിച്ചിട്ടുണ്ടെന്നും
അവ ഏതൊക്കെ
ആവശ്യത്തിനാണെന്നും
വ്യക്തമാക്കുമോ;
നാളിതുവരെ നടന്ന
പഠനങ്ങളുടെ പുരോഗതി
എന്താണെന്ന്
വ്യക്തമാക്കാമോ ;
(സി)
പരവൂര്‍
തെക്കും ഭാഗത്ത് മിനി
ഫിഷിംഗ് ഹാര്‍ബര്‍
സ്ഥാപിക്കുന്നതിലേക്ക്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കിൽ ആയത്
വ്യക്തമാക്കുമോ;
(ഡി)
മിനി
ഫിഷിംഗ് ഹാര്‍ബര്‍
സ്ഥാപിക്കുന്നതിലേക്കായി
കഴിഞ്ഞ 5 വര്‍ഷമായി
പ്രാരംഭ നടപടികള്‍
ആരംഭിച്ചുവെങ്കിലും
ആയത്
പൂര്‍ത്തീകരിക്കുവാന്‍
കാലതാമസം വരുന്നതായി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്രയും വേഗം
നിര്‍മ്മാണം
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ഹാര്‍ബര്‍
എഞ്ചിനിയറിംഗ്
114.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഹാര്‍ബര്‍
എഞ്ചിനിയറിംഗ് വകുപ്പ്
വഴി തിരുവനന്തപുരം
ജില്ലയില്‍ ന ടപ്പാക്കിയ
നിര്‍മ്മാണ
പ്രവൃത്തികളുടെ പേരും,
അതിന് വേണ്ടി
നീക്കിവച്ച തുകകളും അവ
ഓരോന്നിനും ചെലവഴിച്ച
തുകകള്‍ എത്രയെന്നും
വ്യക്തമാക്കാമോ;
(ബി)
നാളിതുവരെ
പൂര്‍ത്തീകരിച്ച
പണികള്‍ ഏതെല്ലാം;
(സി)
പൂർത്തിയാകാത്ത
പണികള്‍ ഓരോന്നും
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ ഫിഷറീസ് വകുപ്പ്
പ്രവർത്തനങ്ങൾ
115.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
മുഖാന്തിരം ഫിഷറീസ്
വകുപ്പ്
നടപ്പിലാക്കുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
സംസ്ഥാന
ഫിഷറീസ് വകുപ്പ്
മാവേലിക്കര
മണ്ഡലത്തില്‍
നടപ്പിലാക്കിവരുന്ന
മാര്‍ക്കറ്റ്
നവീകരണത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
നിലവില്‍
ഭരണാനുമതി
ലഭ്യമായിട്ടുള്ള
മാര്‍ക്കറ്റുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പുതിയങ്ങാടി
ഫിഷിംഗ് ഹാര്‍ബര്‍ പദ്ധതി.
116.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
പുതിയങ്ങാടിയില്‍
ഫിഷിംഗ് ഹാര്‍ബര്‍
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് കേന്ദ്ര
സര്ക്കാര്ഏജന്സിയായ
പൂനെയിലെ CWPRS നടത്തിയ
പഠനങ്ങളുടെ വിശദാംശം
നല്‍കുമോ;
(ബി)
എപ്പോഴേക്ക്
പഠനങ്ങള്‍
പൂര്‍ത്തിയാക്കുവാന്‍
കഴിയും;
(സി)
പദ്ധതിയുടെ
രൂപരേഖ എപ്പോഴേക്ക്
സമര്‍പ്പിക്കാന്‍
കഴിയും;വിശദാംശം
നല്‍കുമോ?
ആലപ്പുഴ
ജില്ലയിലെ മത്സ്യത്തൊഴിലാളി
കുടുംബങ്ങളുടെ പുനരധിവാസം
117.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരപരിപാലന
നിയമപ്രകാരം കടല്‍ -
കായല്‍ തീരമേഖലയില്‍
താമസിക്കുന്ന
പാവപ്പെട്ട
മത്സ്യത്തൊഴിലാളികളുടെ
വീടുകള്‍
സംരക്ഷിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇതിന്
പ്രകാരം ആലപ്പുഴ
ജില്ലയില്‍ വീടുകള്‍
നഷ്ടപ്പെടുന്ന എത്ര
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ ഉണ്ട് ;
വിശദവിവരം
ലഭ്യമാക്കുമോ; ഇത്തരം
കുടുംബങ്ങളെ അവരുടെ
തൊഴിലിനെ
ബാധിക്കാത്തവിധം
പുനരധിവസിപ്പിക്കുവാന്‍
സര്‍ക്കാര്‍
കണ്ടെത്തിയിരിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമെന്ന്
പറയാമോ?
ഫിഷറീസ്
വകുപ്പില്‍, കാസര്‍ഗോഡ്
ജില്ലയിലെ അനുവദനീയമായ
തസ്തികകള്‍
118.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിഷറീസ്
വകുപ്പില്‍, കാസര്‍ഗോഡ്
ജില്ലയിൽ
അനുവദിച്ചിട്ടുള്ള
തസ്തികകള്‍
എത്രയാണെന്ന് തസ്തിക,
ഓഫീസ് എന്നിവ തിരിച്ച്
വിശദമാക്കാമോ;
(ബി)
ജില്ലയില്‍
ആകെ എത്ര ഫിഷറീസ്
വില്ലേജുകളാണുള്ളതെന്നും
ഓരോ ഫിഷറീസ്
വില്ലേജിലും
അധിവസിക്കുന്ന
ഫിഷര്‍മെന്‍
എത്രയെന്നും
വ്യക്തമാക്കാമോ;
(സി)
ഫിഷറീസ്
വകുപ്പിനെ
ആശ്രയിക്കുന്ന
ഉള്‍നാടന്‍ മേഖലയിലെ
മത്സ്യകര്‍ഷകരുടെ
എണ്ണമെത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ജില്ലയില്‍
ഫിഷറീസ് വകുപ്പില്‍
ആവശ്യത്തിന് ജീവനക്കാ ഫിഷറീസ്
വകുപ്പില്‍, കാസര്‍ഗോഡ്
ജില്ലയിലെ അനുവദനീയമായ
തസ്തികകള്രില്ലാത്തതിനാല്
ഓഫീസ്
പ്രവര്‍ത്തനമടക്കം
ബുദ്ധിമുട്ടാകുന്നു
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കിൽ
സബ് ഇന്‍സ്പെക്ടര്‍ ഓഫ്
ഫീഷറീസ്, ക്ലാര്‍ക്ക്,
ഓഫീസ് അറ്റന്‍ഡന്റ്,
ടൈപ്പിസ്റ്റ് എന്നീ
തസ്തികകള്‍ അധികമായി
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മീനാകുമാരി
കമ്മീഷന് റിപ്പോര്‍ട്ട്
119.
ശ്രീ.ബാബു
എം. പാലിശ്ശേരി
,,
കെ. ദാസന്
,,
പി.ശ്രീരാമകൃഷ്ണന്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡോ.
ബി. മീനാകുമാരി
കമ്മീഷന്
റിപ്പോര്‍ട്ടും
അതിന്റെയടിസ്ഥാനത്തില്‍
കേന്ദ്രസര്‍ക്കാര്‍
പുറപ്പെടുവിച്ച
മാര്‍ഗ്ഗരേഖയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അവ
നടപ്പിലാക്കിയാല്‍
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍
നേരിടേണ്ടിവരുന്ന
പ്രതിസന്ധിയെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(സി)
വിദേശകപ്പലുകള്‍ക്ക്
കടല്‍ പൂര്‍ണ്ണമായി
വിട്ടുകൊടുക്കുന്നതാണ്
നയം എന്ന കാര്യം
സര്‍ക്കാര്‍
പരിഗണിച്ചിട്ടുണ്ടോ;
(ഡി)
പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ
പ്രതികൂലമായി
ബാധിക്കുന്ന കമ്മീഷന്
റിപ്പോര്‍ട്ടിലേയും
മാര്ഗ്ഗനിര്ദ്ദേശങ്ങളിലേയും
മറ്റ് നിര്‍ദ്ദേശങ്ങള്‍
പരിശോധിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
റിപ്പോര്‍ട്ട്
തള്ളിക്കളയാന്‍
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ?
സമുദ്രമത്സ്യബന്ധന
നിയമം
120.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമുദ്രമത്സ്യബന്ധന
നിയന്ത്രണ നിയമം
ലംഘിച്ചു കൊണ്ടുള്ള
മത്സ്യബന്ധനം
വ്യാപകമാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ ;
(ബി)
മത്സ്യബന്ധനമേഖലയില്‍
ട്രാഷ് ഫിഷിംഗ്
കുറയ്ക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങൾ
നല്‍കുമോ;
(സി)
മത്സ്യസമ്പത്ത്
സംരക്ഷിക്കുന്നതിന് ,
മത്സ്യബന്ധന ചട്ടം
അനുസരിച്ച്
നിയമനിര്‍മ്മാണം
നടത്തുന്ന കാര്യം
പരിഗണനയിലുണ്ടോ?
ഡോ.
മീനാകുമാരി കമ്മീഷന്
റിപ്പോര്‍ട്ട്
121.
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
പി.സി. ജോര്‍ജ്
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡോ.
മീനാകുമാരി കമ്മീഷന്
റിപ്പോര്‍ട്ട്
മത്സ്യത്തൊഴിലാളി
സമൂഹത്തെ ദോഷകരമായി
ബാധിക്കുമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ പ്രധാന
ശുപാര്‍ശകള്‍
എന്തെല്ലാമാണ്;
(സി)
സംസ്ഥാനത്തെ
പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഡോ.
മീനാകുമാരി കമ്മീഷന്
റിപ്പോര്‍ട്ട്
122.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
മത്സ്യ തൊഴിലാളിമേഖലാ
പഠനത്തിനായി 2013-ല്‍
നിയോഗിച്ച ഡോ.
മീനാകുമാരി കമ്മീഷന്
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടുവോ;
(ബി)
എങ്കില്‍
റിപ്പോര്‍ട്ടിലെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
സംസ്ഥനത്തെ
മത്സ്യ ബന്ധന വ്യവസായ
മേഖലയേയും അതിനെ
ആശ്രയിച്ചു കഴിയുന്ന
തൊഴിലാളികളേയും
കുടുംബത്തേയും
തകര്‍ക്കുന്ന പ്രസ്തുത
റിപ്പോര്‍ട്ട്
അംഗീകരിക്കാതിരിക്കുവാന്‍
എന്തു നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
കടലും
കടപ്പുറവും വിദേശ
ശക്തികള്‍ക്ക്
തീറെഴുതും തരത്തിലെ
തീരദേശ നിയന്ത്രണ
പദ്ധതി ഭേദഗതി
നിര്‍ദേശമടങ്ങുന്ന
പ്രസ്തുത റിപ്പോര്‍ട്ട്
തള്ളിക്കളയുവാന്‍
കേന്ദ്ര സര്‍ക്കാറിനോട്
ആവശ്യപ്പെട്ടുവോ;
ഉണ്ടെങ്കില്‍
എന്തൊക്കെ
കാര്യങ്ങളാണ്
ആവശ്യപ്പെട്ടതെന്ന്
വ്യക്തമാക്കാമോ?
ഡോ.
മീനാകുമാരി റിപ്പോര്‍ട്ട്
123.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡോ.
മീനാകുമാരി
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍
സംസ്ഥാനത്തെ
മത്സ്യബന്ധന മേഖലയേയും,
മത്സ്യത്തൊഴിലാളികളുടെ
തൊഴിലിനെയും ഏതൊക്കെ
വിധത്തില്‍
ബാധിക്കുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ഡോ.
മീനാകുമാരി
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകളുടെ
അടിസ്ഥാനത്തില്‍
കേന്ദ്രം
നിയമനിര്‍മ്മാണത്തിന്
തുടക്കം കുറിച്ച കാര്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(സി)
സംസ്ഥാന
മത്സ്യബന്ധന
മേഖലയ്ക്കും,
മത്സ്യത്തൊഴിലാളികള്‍ക്കും
ഹാനികരമാവാത്തവിധമുള്ള
നിയമനിര്‍മ്മാണത്തിന്
കേന്ദ്ര സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്താന്‍ വേണ്ടതു
ചെയ്യുമോ?
ഡോ.
മീനാകുമാരി കമ്മീഷന്
റിപ്പോര്‍ട്ട്.
124.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
കെ.അജിത്
,,
ജി.എസ്.ജയലാല്‍
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡോ.
മീനാകുമാരി കമ്മീഷന്
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ വിദേശ
മൂലധന പങ്കാളിത്തമുളള
സംയുക്ത സംരംഭകര്‍ക്ക്
മത്സ്യബന്ധനത്തിന്
അനുമതി നല്കാന്
കേന്ദ്രം മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ,
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
റിപ്പോര്‍ട്ടിനെതിരെ
സംസ്ഥാന സര്‍ക്കാര്‍
സമര്‍പ്പിച്ച
അപേക്ഷയിന്മേല്
കേന്ദ്ര ഗവണ്മെന്റ്
എന്തു നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
കേരള
സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ
ഡവലപ്പ്മെന്റ്
കോര്പ്പറേഷന് മുഖേന
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്
ഫണ്ട്
125.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് കോസ്റ്റല്‍
ഏരിയ ഡവലപ്പ്മെന്റ്
കോര്പ്പറേഷന് മുഖേന
സംസ്ഥാനത്ത് എത്ര
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക് ഭൗതിക
സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
ഫണ്ട്
അനുവദിച്ചിട്ടുണ്ട്
എന്ന്
വെളിപ്പെടുത്തുമോ ;
(ബി)
ഇതില്‍
കോഴിക്കോട് ജില്ലയിലെ
പുതിയാപ്പ ഹയര്‍
സെക്കന്ററി സ്കൂള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ
; ഇല്ലെങ്കില്‍
പാവപ്പെട്ട
മത്സ്യത്തൊഴിലാളികളുടെ
കുട്ടികള്‍ പഠിക്കുന്ന
പുതിയാപ്പ ഹയര്‍
സെക്കന്ററി സ്കൂളിന്
കെ.എസ്.സി.എ.ഡി.സി.
മുഖേന ഫണ്ട്
അനുവദിയ്ക്കാനുള്ള
നടപടി സ്വീകരിക്കുമോ ;
(സി)
കോഴിക്കോട്
ജില്ലയിലെ ഏലത്തൂര്‍
നിയോജകമണ്ഡലത്തില്‍
കോര്പ്പറേഷന് മുഖേന
ഇതുവരെ അനുവദിച്ച
പ്രവര്‍ത്തികളും തുകയും
വെളിപ്പെടുത്തുമോ ?
കേരള
സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയാ
ഡെവലപ്മെന്റ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
126.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് കോസ്റ്റല്‍
ഏരിയാ ഡെവലപ്മെന്റ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിപുലീകരിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കോര്‍പ്പറേഷന്റെ
കീഴില്‍ ഫിഷ് മെയ്ഡ്
എന്ന ബ്രാന്‍ഡില്‍
എന്തെല്ലാം
ഉല്‍പ്പന്നങ്ങളാണ്
മാര്‍ക്കറ്റ്
ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കോര്‍പ്പറേഷനു കീഴില്‍
ഫിഷ് മാളുകള്‍
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ?
താനൂര്‍
ഗവ. റീജിണല്‍ ഫിഷറീസ്
ടെക്നിക്കല്‍ ഹൈസ്കൂള്‍
127.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
ഗവ. റീജിയണല്‍ ഫിഷറീസ്
ടെക്നിക്കല്‍
ഹൈസ്കൂളിലും, ഹയര്‍
സെക്കന്ററിയിലും,
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററിയിലുമായി
എത്ര
വിദ്യാര്‍ത്ഥികളുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇവരില്‍
ഹോസ്റ്റലില്‍ താമസിച്ച്
പഠിക്കുന്ന എത്ര
പേരുണ്ടെന്ന്
അറിയിക്കുമോ ;
(സി)
ഇക്കഴിഞ്ഞ
എസ്.എസ്.എല്‍.സി.,
ഹയര്‍ സെക്കന്ററി,
വി.എച്ച്.എസ്.സി.
പരീക്ഷകളില്‍ ഇവിടുത്തെ
വിജയ ശതമാനം
എത്രയായിരുന്നെന്ന്
വിശദമാക്കാമോ ;
(ഡി)
ഈ
സ്ഥാപനത്തില്‍
അധ്യാപക-അധ്യാപകേതര
ജീവനക്കാര്‍ എത്ര
പേരുണ്ടെന്ന്
വ്യക്തമാക്കാമോ ?
താനൂര്‍
ഗവണ്മെന്റ് റീജിയണല്‍
ഫിഷറീസ് ടെക്നിക്കല്‍
ഹൈസ്കൂൾ
128.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
ഗവണ്മെന്റ് റീജിയണല്‍
ഫിഷറീസ് ടെക്നിക്കല്‍
ഹൈസ്കൂളില്‍ നിലവില്‍
ഏതെങ്കിലും
കെട്ടിടത്തിന്റെ
നിര്‍മ്മാണപ്രവൃത്തി
നടക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
കെട്ടിടത്തിന്റെ
നിര്‍മ്മാണച്ചുമതല
ആര്‍ക്കാണെന്നും
എന്നത്തേയ്ക്ക്
പ്രവൃത്തി
പൂര്‍ത്തീകരിക്കാനാകുമെന്നും
വിശദമാക്കാമോ;
(സി)
ഈ
പ്രവൃത്തിക്ക് എത്ര
തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ഡി)
ഈ
വിദ്യാലയത്തില്‍
ഗേറ്റ്, ചുറ്റുമതില്‍,
ഗ്രൗണ്ട് എന്നിവയുടെ
നിര്‍മ്മാണ പ്രവൃത്തി
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ;
(ഇ)
ഈ
വിദ്യാലയത്തില്‍
നിലവില്‍
പ്രവര്‍ത്തനത്തിനാവശ്യമായ
കമ്പ്യൂട്ടര്‍,
ഫര്‍ണീച്ചര്‍ എന്നിവ
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ?
കണ്ണൂര്‍
ജില്ലയിലെ ഓലക്കീല്ക്കടവ്
പാലം
129.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ മാടായി
ഗ്രാമപഞ്ചായത്തിലെ
ചൂട്ടാടിനെയും രാമന്തളി
ഗ്രാമപഞ്ചായത്തിലെ
ഓലക്കാലിനെയും തമ്മില്‍
ബന്ധിപ്പിക്കുന്നതും
മത്സ്യത്തൊഴിലാളികളുടെയും
തീരദേശവാസികളുടെയും
പ്രധാന ആവശ്യവുമായ
ഓലക്കീല്ക്കടവ് പാലം
നബാര്‍ഡിന്റെ RIDF
സ്കീമില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്നതിന്റെ വിശദാംശം
നല്‍കുമോ?
സംയോജിത
മല്സ്യഗ്രാമവികസന പദ്ധതി
130.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംയോജിത
മല്സ്യഗ്രാമവികസന
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
എത്ര
മല്സ്യഗ്രാമങ്ങളിലാണ്
പ്രസ്തുത പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
(ഡി)
എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
പ്രസ് തുത
പദ്ധതി വഴി
മത്സ്യത്തൊഴിലാളികള്‍ക്ക്
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ ?
പൊഴിക്കര-ലക്ഷ്മീപുരം
തോപ്പ് തീരദേശ റോഡ് നവീകരണം
131.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
പൊഴിക്കര-ലക്ഷ്മീപുരം
തോപ്പ് തീരദേശ റോഡ്
സഞ്ചാര
യോഗ്യമല്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; സുഗമമായ ഗതാഗതത്തിന്
നിലവില്‍ എന്താെക്കെ
ബുദ്ധിമുട്ടുകളാണുന്നുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
റോഡിലെ മെറ്റലിംഗും
ടാറിംഗും
പൂര്‍ത്തീകരിക്കുന്നതിലേക്ക്
എത്ര രൂപയുടെ അനുമതി
എന്ന് ലഭിച്ചുവെന്ന്
അറിയിക്കുമോ ;
(സി)
പ്രസ്തുത
റോഡ് നവീകരണം
പൂര്‍ത്തീകരിക്കുവാന്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്താെക്കെയാണെന്ന്
വിശദമാക്കുമോ
;അവശേഷിക്കുന്ന
ജോലികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ഇല്ലെങ്കിൽ
എന്താെക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കുമോ ?
പൊഴിക്കര-ലക്ഷ്മിപുരം
തോപ്പ് റോഡില്‍
റെഗുലേറ്റര്‍ കം ബ്രിഡ്ജ്.
132.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ
പൊഴിക്കര-ലക്ഷ്മിപുരം
തോപ്പ് റോഡില്‍ റോഡ്
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തതും
വര്‍ഷകാലത്ത് റോഡ്
തകര്‍ന്ന് കടലും കായലും
ഒന്നായി തീരുകയും
ചെയ്യുന്ന ഭാഗത്ത് ഒരു
റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
സ്ഥാപിക്കുണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍,
കേന്ദ്ര
ഗവണ്മെന്റ്/സംസ്ഥാന
ഗവണ്മെന്റ് എന്നിവരുടെ
സാമ്പത്തിക സഹായത്തോടെ
റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
സ്ഥാപിക്കുവാന്‍
ഗവണ്മെന്റ് നടപടികള്‍
സ്വീകരിക്കുമോ;
ഇതിനായി ഗവണ്മെന്റ്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ ;
മീനാകുമാരി
കമ്മീഷന് റിപ്പോര്‍ട്ട്
133.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആഴക്കടല്‍
മത്സ്യബന്ധനവുമായി
ബന്ധപ്പെട്ട മീനാകുമാരി
കമ്മീഷന്
റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നത്
സംബന്ധിച്ച്
കേന്ദ്രസര്‍ക്കാരിന്റെ
നിര്‍ദ്ദേശമെന്തെങ്കിലും
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇത്
നടപ്പിലാക്കുന്നത്
തദ്ദേശ
മത്സ്യത്തൊഴിലാളികളുടെ
ഉപജീവനത്തെ ദോഷകരമായി
ബാധിക്കുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇവരുടെ ആശങ്ക
പരിഹരിക്കുന്നതിനും
തീരദേശ സുരക്ഷ
സംബന്ധിച്ച്
ഉയര്‍ന്നുവന്നിട്ടുള്ള
ആശങ്ക
പരിഹരിക്കുന്നതിനും
എന്തെല്ലാം ഇടപെടലുകള്‍
നടത്തിയിട്ടുണ്ട് ;
വ്യക്തമാക്കുമോ?
മീനാകുമാരി
കമ്മീഷന് റിപ്പോര്‍ട്ട്
സംബന്ധിച്ച ഔദ്യോഗിക പഠനം
134.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീനാകുമാരി
കമ്മീഷന്
റിപ്പോര്‍ട്ട്
നടപ്പിലാക്കിയാല്‍
കേരളത്തെ അത്
എപ്രകാരമെല്ലാം
ബാധിക്കുമെന്നതു
സംബന്ധിച്ച ഔദ്യോഗിക
പഠനങ്ങള്‍ സംസ്ഥാന
തലത്തില്‍
നടത്തിയിട്ടുണ്ടോ; ഇതു
സംബന്ധിച്ച വിശദവിവരം
നല്‍കുമോ?
മീനാകുമാരി
റിപ്പോര്‍ട്ട് മൂലം പരമ്പരാഗത
മത്സ്യ
തൊഴിലാളികള്‍ക്കുണ്ടായിരിക്കുന്ന
ആശങ്ക
135.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീനാകുമാരി
റിപ്പോര്‍ട്ട് മറയാക്കി
ആഴക്കടല്‍ - പുറം കടല്‍
മേഖലകള്‍ വിദേശ മത്സ്യ
കപ്പലുകള്‍ക്ക് തുറന്ന്
കൊടുക്കുന്നത് മൂലം
പരമ്പരാഗത മത്സ്യ
തൊഴിലാളികള്‍ക്കുണ്ടായിരിക്കുന്ന
ആശങ്ക ശ്രദ്ധയില്‍പ്പെ
ട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച മീനാകുമാരി
റിപ്പോര്‍ട്ടിന്റെ
കോപ്പി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ കോപ്പി
ലഭ്യമാക്കുമോ;
(സി)
കേരളത്തിന്റെ
ആശങ്ക കേന്ദ്രത്തെ
അറിയിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
അവകാശങ്ങള്‍
നിലനിര്‍ത്തുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ഉള്‍നാടന്‍
ജലാശയങ്ങളില്‍ മത്സ്യസമ്പത്ത്
വർധിപ്പിക്കുന്നതിനുള്ള നടപടി
136.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഉള്‍നാടന്‍
ജലാശയങ്ങളില്‍
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കാന്‍
2014-15 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര തുക
ചെലവഴിച്ചു എന്ന്
വ്യക്തമാക്കാമോ ;
(ബി)
മേൽപ്പറഞ്ഞവയിൽ
ഏതെല്ലാം
ആവശ്യങ്ങള്‍ക്ക് എത്ര
തുക വീതം എന്നത്
കണക്കാക്കി ആകെ തുകയുടെ
പട്ടിക നല്‍കാമോ;
(സി)
ഇങ്ങനെ
മത്സ്യക്കുഞ്ഞുങ്ങളെ
വിതരണം ചെയ്ത
സ്ഥലങ്ങളില്‍ അവയുടെ
സംരക്ഷണത്തിനും
പരിപാലനത്തിനും
സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തെന്നും ഇതിന്
ആവശ്യമായ തുക
അനുവദിച്ചിട്ടുണ്ടോ
എന്നും വിശദമാക്കാമോ?
സ്വന്തമായി
ഭൂമിയില്ലാത്ത
മത്സ്യത്തൊഴിലാളികള്‍ക്ക്
ഫ്ലാറ്റ്
137.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വന്തമായി
ഭൂമിയില്ലാത്ത
മത്സ്യത്തൊഴിലാളികള്‍ക്ക്
ഫ്ലാറ്റ് നിര്‍മ്മിച്ചു
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ; എങ്കിൽ
ഇതിന്മേൽ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(ബി)
നിലവിലുള്ള
മാനദണ്ഡങ്ങള്‍
ലഘൂകരിച്ച്
നിര്‍ദ്ധനരായ എല്ലാ
മത്സ്യത്തൊഴിലാളികള്‍ക്കും
അടിസ്ഥാന സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മത്സ്യങ്ങളുടെ
വംശനാശം
138.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വളര്‍ച്ചയെത്താത്ത
ചെറുമത്സ്യങ്ങളെ
സംസ്ഥാനത്തുനിന്നും
വന്‍തോതില്‍
തമിഴ്നാട്ടിലേക്ക്
കടത്തുന്നതായ
റിപ്പോര്‍ട്ടുകളുടെ
നിജസ്ഥിതി എന്തെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇത്
മത്സ്യങ്ങളുടെ
വംശനാശത്തിനും
മത്സ്യസമ്പത്ത്
വന്‍തോതില്‍ കുറയുവാനും
ഇടയാക്കും എന്ന വസ്തുത
കണക്കിലെടുത്തിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ ;
(സി)
ഇത്തരത്തില്‍
ചെറുമത്സ്യങ്ങളെയും
മറ്റും പിടിച്ചാല്‍
തിരികെ ജലാശയത്തിലേക്ക്
തന്നെ തിരികെ അയയ്ക്കണം
എന്നതിന് കര്‍ശന
നിയമവ്യവസ്ഥ
നിലവിലുണ്ടോ എന്നും
എങ്കില്‍ ഇതു
സംബന്ധിച്ച് ഏതെങ്കിലും
കേസുകള്‍ സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ എന്നും
വ്യക്തമാക്കുമോ;
(ഡി)
ചെറുമത്സ്യങ്ങള്‍
വലയില്‍ അകപ്പെട്ടാല്‍
തിരികെ
അയയ്ക്കാത്തവര്‍ക്കെതിരെ
കര്‍ശന ശിക്ഷ
ഉറപ്പുവരുത്തുന്നതിന്
നിയമത്തില്‍
വകുപ്പുകള്‍
ഉള്‍പ്പെടുത്താനുള്ള
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ ;
(ഇ)
മത്സ്യബന്ധനം
നടത്തിവരുന്ന ബോട്ടുകളെ
പരിശോധനകള്‍ക്ക്
വിധേയമാക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ എന്നും
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളി
കടാശ്വാസ നിയമ പ്രകാരം കടങ്ങള്‍
എഴുതിത്തള്ളൽ
139.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
മത്സ്യത്തൊഴിലാളി
കടാശ്വാസ നിയമ പ്രകാരം
ഏതെല്ലാം കടങ്ങള്‍
എഴുതിത്തള്ളി എന്ന്
വ്യക്തമാക്കുമോ;
(ബി)
മത്സ്യത്തൊഴിലാളികളുടെ
ഏതെല്ലാം കടങ്ങളാണ്
ഇനിയും എഴുതി തള്ളാന്‍
ഉള്ളത് എന്ന്
വ്യക്തമാക്കുമോ;
(സി)
മത്സ്യത്തൊഴിലാളികളുടെ
ജീവിത നിലവാരം
മെച്ചപ്പെടുത്തുന്നതിന്
കേന്ദ്ര
ഗവണ്മെന്റിന്റെ
സഹകരണത്തോടെ
നടപ്പാക്കുവാനുള്ള
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ?
മിഷന്
676 ലെ മത്സ്യത്തൊഴിലാളി
ക്ഷേമപദ്ധത ികൾ
140.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
,,
കെ.ശിവദാസന്‍ നായര്‍
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിഷന്
676ല്‍ ഉള്‍പ്പെടുത്തി
മത്സ്യത്തൊഴിലാളി
ക്ഷേമത്തിനും കടാശ്വാസ
ത്തിനും പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് മിഷന് വഴി
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ :
(സി)
പദ്ധതികളെ
സംബന്ധിച്ചിട്ടുള്ള
രൂപരേഖ തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
രാജ്യാന്തര
വിമാനത്താവള ഹബില്‍
ഉള്‍പ്പെടുന്ന
എയര്‍പോര്‍ട്ടുകള്‍
141.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്
വിമാനത്താവളങ്ങള്‍
മാത്രം അടങ്ങുന്ന
രാജ്യാന്തര വിമാനത്താവള
ഹബില്‍
സംസ്ഥാനത്തുനിന്നും
ഏതെല്ലാം
എയര്‍പോര്‍ട്ടുകളെ
ഉള്‍പ്പെടുത്തണമെന്നാണ്
സംസ്ഥാന സര്‍ക്കാര്‍
ആവശ്യപ്പെട്ടിരിക്കുന്നത്;
(ബി)
ഇത്
സംബന്ധമായി
പ്രധാനമന്ത്രിക്കും
വ്യോമയാനമന്ത്രാലയത്തിനും
മുഖ്യമന്ത്രി നല്കിയ
നിവേദനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കണ്ണൂർ
വിമാനത്താവള നിർമാണം
142.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവള നിര്‍മ്മാണ
പദ്ധതിയുടെ ഏതെല്ലാം
പ്രവര്‍ത്തികളാണ്
ഇതിനോടകം ടെന്‍ഡര്‍
ചെയ്തതതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
പ്രവര്‍ത്തികള്‍
ഏതെല്ലാം നിര്‍മ്മാണ
കമ്പനികള്‍
ഏറ്റെടുത്തുവെന്നും
എപ്പോള്‍ എഗ്രിമെന്റ്
ഒപ്പ് വച്ചുവെന്നും
വ്യക്തമാക്കുമോ ;
(സി)
ഓരോ
പ്രവര്‍ത്തികളും എന്ന്
ആരംഭിച്ചുവെന്നും
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും
എപ്പോള്‍
പൂര്‍ത്തിയാക്കുമെന്നും
വ്യക്തമാക്കുമോ ;
സ്വന്തമായി
ഭൂമിയില്ലാത്ത
മത്സ്യത്തൊഴിലാളികള്‍ക്ക്
ഫ്ലാറ്റ് വ്യോമയാന
ഹബ്ബ്
143.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
മുല്ലക്കര രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യോമയാന
പാതയിലെ രാജ്യാന്തര
ഹബ്ബ് നിശ്ചയിച്ചതില്‍
നിന്നും കേരളത്തെ
ഒഴിവാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഒഴിവാക്കാനുണ്ടായ
സാഹചര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഹബ്ബിന്
യോഗ്യതയുള്ള
വിമാനത്താവളങ്ങള്‍
സംസ്ഥാനത്തുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെണ്ണമെന്നും അവ
ഏതെല്ലാമെന്നും
വിശദമാക്കാമോ;
(സി)
വ്യോമയാന
ഹബ്ബ്
നേടിയെടുക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ?
കണ്ണൂര്‍
വിമാനത്താവള നിര്‍മ്മാണവും
ഭൂമി ഏറ്റെടുക്കലും
144.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവള
നിര്‍മ്മാണത്തിന് ആകെ
എത്ര ഭൂവുടമകളില്‍
നിന്നും ഭൂമി
ഏറ്റെടുത്തുവെന്ന്
വ്യക്തമാക്കാമോ ;
(ബി)
ആകെ
എത്ര ഭൂവുടമകള്‍ക്ക്
നഷ്ടപരിഹാരത്തുക
ലഭ്യമാക്കിയെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇതിനായി
എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(ഡി)
ഇനിയും
എത്ര ഭൂവുടമകള്‍ക്ക്
നഷ്ടപരിഹാരത്തുക
നല്കുവാനുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ഇ)
ഇതിനായി
എത്ര തുക
വേണ്ടിവരുമെന്ന്
വ്യക്തമാക്കാമോ ;
(എഫ്)
ഇനിയും
നഷ്ടപരിഹാരത്തുക
നല്കുവാനുള്ള
ഭൂവുടമകള്‍ക്ക് അതിവേഗം
നഷ്ടപരിഹാരത്തുക
നല്കുവാന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കാമോ
?
കണ്ണൂര്‍
വിമാനത്താവളനിര്‍മ്മാണത്തിനായി
സ്പോടക വസ്തുക്കളുടെ ഉപയോഗം
145.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവളനിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ഭൂമി
നിരപ്പാക്കുവാനും
മറ്റുമായി സ്പോടക
വസ്തുക്കള്‍
ഉപയോഗിക്കുവാന്‍
അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ ;
(ബി)
ഏത്
ഉത്തരവുപ്രകാരമാണ്
സ്പോടക വസ്തുക്കള്‍
ഉപയോഗിക്കുവാന്‍
അനുമതി
നല്‍കിയിട്ടുളളത്;
(സി)
ഇത്തരത്തില്‍
സ്പോടനം
നടത്തുമ്പോള്‍
സ്പോടനശക്തി എത്ര
വരെയാകാമെന്ന് (സ്പോടന
ശക്തിയുമായി
ബന്ധപ്പെട്ട
ശാസ്ത്രീയമായ കണക്കു
പ്രകാരം)
നിയന്ത്രണമേര്‍പ്പെടുത്തികൊണ്ട്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
നിയന്ത്രണ
നിര്‍ദ്ദേശങ്ങള്‍
കര്‍ശനമായി
പാലിക്കപ്പടുന്നുവെന്ന്
ഉറപ്പുുവരുത്തുവാന്
ഗവണ്മെന്റ് എന്തു
സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുളളത്;
(ഇ)
വിമാനത്താവള
നിര്‍മ്മാണസ്ഥലത്തു
നടക്കുന്ന അത്യുഗ്ര
സ്ഫോടനങ്ങള്‍
സമീപവാസികളുടെ ജീവനും
സ്വത്തിനും വലിയ ഭീഷണി
ഉയര്‍ത്തുന്നതു
സംബന്ധിച്ച്
ജനപ്രതിനിധികളുടെ
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
(എഫ്)
എങ്കിൽ
പ്രസ്തുത നിവേദനങ്ങള്‍
പ്രകാരം ഗവണ്മെന്റ്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ജി)
അത്യുഗ്രസ്ഫാടനങ്ങള്
കാരണം വീടുകള്‍ക്കും
കെട്ടിടങ്ങള്‍ക്കും
വ്യാപാരസ്ഥാപനങ്ങള്‍ക്കും
നഷ്ടപരിഹാരം
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നും
നഷ്ടപരിഹാരം
സമയബന്ധിതമായി
നല്കുന്നുവെന്നുറപ്പാക്കുവാന്
എന്തു സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്നും
വ്യക്തമാക്കുമോ?
അന്താരാഷ്ട്ര
വിമാനത്താവളങ്ങള്‍ സംബന്ധിച്ച
കരട് നയം
146.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്താരാഷ്ട്ര
വിമാനത്താവളങ്ങള്‍
സംബന്ധിച്ച് ഇന്ത്യാ
ഗവണ്മെന്റ്
പുറപ്പെടുവിച്ച കരട്
നയം സംസ്ഥാന
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേന്ദ്ര
വ്യോമയാനമന്ത്രാലയത്തില്‍
നിന്നും 2014 നവംബര്‍
10-ന് സംസ്ഥാന
ഗവണ്മെന്റിന് അയച്ച
കത്തിന് സംസ്ഥാന
ഗവണ്മെന്റ് നല്കിയ
പ്രതികരണം
എന്തായിരുന്നു;
പ്രസ്തുത കത്തിന്റെ
പകര്‍പ്പ് സഭയുടെ
മേശപ്പുറത്ത്
ലഭ്യമാക്കാമോ;
(സി)
സംസ്ഥാനത്ത്
നിലവില്‍
അന്താരാഷ്ട്രപദവിയുള്ള
എയര്‍പോര്‍ട്ടുകള്‍
ഏതെല്ലാമാണ്; ഓരോ
എയര്‍പോര്‍ട്ടിനും
അന്താരാഷ്ട്ര പദവി
ലഭിച്ചത് ഏത്
കാലഘട്ടത്തിലായിരുന്നു
?
വിമാനത്താവളങ്ങളെ
അന്താരാഷ്ട്ര ഹബ്ബിന്റെ
പേരില്‍ തരംതിരിക്കാനുളള
നീക്കം.
147.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിമാനത്താവളങ്ങളെ
അന്താരാഷ്ട്ര ഹബ്ബിന്റെ
പേരില്‍
തരംതിരിക്കാനുളള നീക്കം
നിര്‍ദ്ദിഷ്ട കണ്ണൂര്‍
വിമാനത്താവളത്തിന്റെ
ഭാവിയെ ഏത് നിലയില്‍
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
ആഭ്യന്തര
വിമാന സര്‍വ്വീസ്
മാത്രം നടത്തി കണ്ണൂര്‍
വിമാനത്താവള പദ്ധതി
ലാഭകരമാക്കാന്‍ കഴിയുമോ
പതിനായിരക്കണക്കായ
ഗള്‍ഫ് യാത്രക്കാരെ,
നിര്‍ദ്ദിഷ്ട കണ്ണൂര്‍
എയര്‍പോര്‍ട്ടില്‍
നിന്നും അകറ്റി,
ബാംഗ്ലൂര്‍
എയര്‍പോര്‍ട്ടിലേക്ക്
നയിക്കുന്ന കേന്ദ്ര
നീക്കത്തില്‍, ഗള്‍ഫ്
മലയാളികളും
എയര്‍പോര്‍ട്ട്
കമ്പനിയുടെ ഓഹരി
ഉടമകളും കടുത്ത
ആശങ്കയിലാണെന്നറിയാമോ;
(സി)
ഗൗരവതരമായ
ഈ പ്രവര്‍ത്തനത്തില്‍
കേന്ദ്ര സര്‍ക്കാരിന്റെ
ശ്രദ്ധ ക്ഷണിക്കാന്‍
സംസ്ഥാന സര്‍ക്കാര്‍
തയ്യാറാകുമോ;ഇന്റര്‍
നാഷണല്‍ ഹബ്ബില്‍
കൊച്ചി വിമാനത്താവളത്തെ
മാത്രം
ഉള്‍പ്പെടുത്തിയാല്‍
മതിയെന്ന സംസ്ഥാന
ഗവണ്മെന്റിന്റെ ആവശ്യം
കണ്ണൂര്‍
ഉള്‍പ്പെടെയുളള
എയര്‍പോര്‍ട്ടുകളെ
അവഗണിക്കുന്നതാണെന്നറിയാമോ?
ബോട്ട്
സര്‍വ്വീസ് ബോട്ട്
സര്‍വ്വീസ്
148.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം
ജലമാര്‍ഗ്ഗത്തിലൂടെ
യാത്രാ ബോട്ടുകള്‍
സര്‍വ്വീസ് നടത്തുന്നു;
ഇതില്‍ കെ. എസ്.
ഡബ്ല്യൂ.റ്റി.സി യുടെ
ഉടമസ്ഥതയിലുളള
ബോട്ടുകള്‍ എത്ര;;
അല്ലാത്തവ എത്ര;
(ബി)
സ്വകാര്യ
സര്‍വ്വീസ്
ബോട്ടുകള്‍ക്ക്
സംസ്ഥാനത്തെ
ജലപാതയിലൂടെ സര്‍വ്വീസ്
നടത്തുന്നതിന്
ഗവണ്മെന്റിന്റെ
പെര്‍മിറ്റ്
ആവശ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
ലഭിക്കുന്നതിന്
ഗവണ്മെന്റ്/സ്വകാര്യ
ബോട്ടുകള്‍ക്ക്
എന്തെല്ലാം
നിബന്ധനകളാണ്
പാലിക്കേണ്ടതായിട്ടുളളത്;
(സി)
സര്‍വ്വീസ്
ബോട്ടുകളുടെ സുരക്ഷ
ഉറപ്പാക്കാന്‍
എന്തൊക്കെ
പരിശോധനകളും
മുന്‍കരുതലുകളുമാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്നും
ഇവ കൃത്യമായി
പാലിക്കപ്പെടുന്നുണ്ടെന്ന്
ഉറപ്പാക്കാന്‍
ഏര്‍പ്പെടുത്തിയിട്ടുളള
സംവിധാനമെന്തെന്നും
വ്യക്തമാക്കുമോ?