ഭരണ
സാമ്പത്തിക അധികാരങ്ങളുടെ
ലഘൂകരണം
*151.
ശ്രീ.പാലോട്
രവി
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676ന്റെ ഭാഗമായി ഭരണ
സാമ്പത്തിക
അധികാരങ്ങളുടെ
ലഘൂകരണത്തിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
സര്‍ക്കാര്‍
സേവനങ്ങള്‍ വേഗത്തിലും
കാര്യക്ഷമമായും
ജനങ്ങള്‍ക്ക്
ലഭിക്കുവാന്‍
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ആരുടെ
നേത്യത്വത്തിലാണ്
പദ്ധതി
നടപ്പാക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
ടൂറിസം-തൊഴില്‍
മേഖലയില്‍ മദ്യനയം സൃഷ്ടിച്ച
തിരിച്ചടികള്‍
*152.
ശ്രീ.പുരുഷന്
കടലുണ്ടി
,,
കെ.കെ.നാരായണന്
,,
ബാബു എം. പാലിശ്ശേരി
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടൂറിസം-തൊഴില്‍
മേഖലയില്‍ മദ്യനയം
സൃഷ്ടിച്ച
തിരിച്ചടികള്‍
പഠിക്കാന്‍ വിദഗ്ദ്ധ
സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ സമിതിയുടെ
പരിഗണനാവിഷയങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ടൂറിസം
-തൊഴില്‍ വകുപ്പ്
സെക്രട്ടറിമാര്‍
നല്കിയ
റിപ്പോര്‍ട്ടിലെ
ഏതെല്ലാം ശുപാര്‍ശകൾ
മന്ത്രിസഭായോഗം
പരിഗണിച്ചുവെന്നു
വിശദമാക്കാമോ; വകുപ്പ്
സെക്രട്ടറിമാര്‍
ശുപാര്‍ശകൾ
തയ്യാറാക്കിയത്
ഏതെല്ലാം പരിഗണനകളുടെ
അടിസ്ഥാനത്തിലായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
മദ്യനയം
രൂപീകരിക്കുന്നതിനു
മുമ്പ്
നിയോഗിക്കപ്പെട്ടിരുന്ന
കമ്മീഷന്റെ എന്തെല്ലാം
നിഗമനങ്ങള്‍
സര്‍ക്കാര്‍
തള്ളികളഞ്ഞുവെന്നു
വ്യക്തമാക്കാമോ?
പോലീസ്
സേനയും ജനങ്ങളും തമ്മിലുള്ള
അനുപാതം
*153.
ശ്രീ.ലൂഡി
ലൂയിസ്
,,
വര്‍ക്കല കഹാര്‍
,,
പി.സി വിഷ്ണുനാഥ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയും ജനങ്ങളും
തമ്മില്‍ ആവശ്യമായ
അനുപാതം
നടപ്പാക്കുന്നതിന്
ആസൂത്രണം
ചെയ്തിരിക്കുന്ന
കര്‍മ്മപരിപാടികൾ
വിശദമാക്കുമോ;
(ബി)
ഇതിനായി
പോലീസ് സേനയുടെ
അംഗസംഖ്യ
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(സി)
സേനയുടെ
അംഗബലം എത്ര ശതമാനം
വര്‍ദ്ധിപ്പിക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
സമഗ്ര
തൊഴില്‍ പദ്ധതി
*154.
ശ്രീ.ജി.എസ്.ജയലാല്‍
,,
സി.ദിവാകരന്
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമഗ്ര
തൊഴില്‍ പദ്ധതിയുമായി
ബന്ധപ്പെട്ട്
ഉപസമിതികള്‍ നല്കിയ
ശുപാര്‍ശകള്‍
ക്രോഡീകരിച്ചുളള പുതിയ
നിര്‍ദ്ദേശങ്ങള്‍
ആസൂത്രണ ബോര്‍ഡ്
ഗവണ്മെന്റിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍
ശുപാര്‍ശകള്‍ക്ക്
ഗവണ്മെന്റ് അംഗീകാരം
നല്‍കിയിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(ബി)
ഇതു
സംബന്ധിച്ച്
ഗവണ്മെന്റ് അംഗീകാരം
നല്കിയ ആസൂത്രണ
ബോര്‍ഡിന്റെ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ പെന്ഷന്
പ്രായം
*155.
ശ്രീ.മാത്യു
റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
,,
സി.കെ.നാണു
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ പെന്ഷന്
പ്രായം 60 ആക്കി
ഉയര്‍ത്തിക്കൊണ്ട്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കിൽ എന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉത്തരവ്
പുറപ്പെടുവിക്കുന്നതിന്
മുന്‍പ് യുവജന
സംഘടനകളുമായി ഫലപ്രദമായ
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
(സി)
നിയമസഭാ
വിഷയനിര്‍ണ്ണയ
സമിതിയുടെ
അംഗീകാരത്തോടെയല്ലാതെ
ഉത്തരവ്
പുറപ്പെടുവിക്കുവാനുണ്ടായ
അസാധാരണ സാഹചര്യം
എന്തെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
ഉത്തരവില്‍
എന്തെങ്കിലും ഭേദഗതി
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
കസ്റ്റഡിമരണം
*156.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ)
,,
ജെയിംസ് മാത്യു
,,
ആര്. രാജേഷ്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കസ്റ്റഡിമരണവും
പോലീസ് പീഡനം മൂലമുള്ള
മരണവും വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
കസ്റ്റഡിമരണത്തിന്
ഉത്തരവാദികൾ
കസ്റ്റഡിയിൽ
എടുത്തവരാണെന്ന്
സംസ്ഥാന മനുഷ്യാവകാശ
കമ്മീഷന്
പറഞ്ഞിട്ടുള്ളത്
അറിയാമോ;
(സി)
കസ്റ്റഡി
മരണം സംഭവിച്ചവരുടെ
കുടുംബത്തിന്
നഷ്ടപരിഹാരം നല്കാന്
നടപടി സ്വീകരിക്കുമോ;
(ഡി)
പോലീസ്
അന്വേഷണത്തിന്റെ
ഭാഗമായി
കസ്റ്റഡിയിലാകുന്നയാളുടെ
സംരക്ഷണ ഉത്തരവാദിത്വം
ആര്‍ക്കാണെന്ന്
വെളിപ്പെടുത്താമോ?
വിദ്യാര്‍ത്ഥി
പങ്കാളിത്ത വനവല്‍ക്കരണ
പദ്ധതികള്‍
*157.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
കെ.ശിവദാസന്‍ നായര്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളെ
ഉൾപ്പെടുത്തി
വനവല്‍ക്കരണ പദ്ധതികള്‍
നിലവിലുണ്ടോ;
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇതിനായി
വിദ്യാലയങ്ങളെ
തെരഞ്ഞെടുക്കുന്നതിന്
എന്തൊക്കെ
മാനദണ്ഡങ്ങളാണ്
പാലിക്കുന്നത്;
(സി)
പദ്ധതിയുടെ
വിജയത്തിനായി
സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍
ഏതൊക്കെയെന്ന്
വിശദമാക്കുമോ;
(ഡി)
പദ്ധതിയുടെ
പുരോഗതിയെക്കുറിച്ചും
ഇതിന് കേന്ദ്ര സഹായം
ലഭിക്കുന്നുണ്ടോയെന്നും
വിശദമാക്കുമോ ?
എക്സൈസ്
വകുപ്പിന്റെ ആധുനികവല്‍ക്കരണം
*158.
ശ്രീ.കെ.അച്ചുതന്
,,
കെ.മുരളീധരന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പിന്റെ
ആധുനികവല്കരണത്തിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(സി)
ഏതെല്ലാം
ഏജന്‍സികളാണ് ഇതുമായി
സഹകരിക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
എന്തെല്ലാം കാര്യങ്ങള്‍
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
ജയിലുകളെ
ഉല്‍പ്പാദന-വരുമാന
കേന്ദ്രങ്ങളാക്കാന്‍ നടപടി
*159.
ശ്രീ.സണ്ണി
ജോസഫ്
,,
പാലോട് രവി
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയിലുകളെ
ഉല്‍പ്പാദന-വരുമാന
കേന്ദ്രങ്ങളാക്കാന്‍
പദ്ധതി
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്
മുഖേന എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ലക്ഷ്യം
കൈവരിക്കാനായി
ജയിലുകളില്‍ നടക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
(ഡി)
പദ്ധതിയുടെ
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
എയര്‍
കേരള
*160.
ശ്രീ.ബെന്നി
ബെഹനാന്
,,
കെ.ശിവദാസന്‍ നായര്‍
,,
വി.ഡി.സതീശന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയര്‍
കേരള ആഭ്യന്തര
സര്‍വ്വീസ്
ആരംഭിക്കുന്നതിനുള്ള
സാധ്യതാപഠനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
ഇപ്പോഴത്തെ സ്ഥിതിയും
വിശദമാക്കാമോ;
(ബി)
ഏതൊക്കെ
വിമാനത്താവളങ്ങളെ
ബന്ധിപ്പിച്ചായിരിക്കും
ആഭ്യന്തര സര്‍വ്വീസ്
നടത്തുകയെന്ന്
വ്യക്തമാക്കാമോ ;
(സി)
ഗള്‍ഫ്
സര്‍വ്വീസിന് അനുമതി
ലഭിക്കുന്നതിനായുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(ഡി)
ആഭ്യന്തര
സര്‍വ്വീസ്
വിപുലപ്പെടുത്തുന്നതിനായി
എന്തൊക്കെ നൂതന
പദ്ധതികളാണ്
നടപ്പാക്കുവാൻ
ഉദ്ദേശിക്കുന്നത്;
(ഇ)
പുതിയ
വിമാനത്താവളങ്ങളുടെ
നിര്‍മ്മാണം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
ലോകായുക്തയെ
ശക്തിപ്പെടുത്തൽ
*161.
ശ്രീ.വര്‍ക്കല
കഹാര്‍
,,
സണ്ണി ജോസഫ്
,,
പി.സി വിഷ്ണുനാഥ്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോകായുക്തയെ
ശക്തിപ്പെടുത്താന്‍
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(സി)
ലോക്പാല്‍
ബില്‍ പ്രാബല്യത്തില്‍
വരുമ്പോള്‍
ലോകായുക്തക്ക് കൂടുതല്‍
അധികാരം നല്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
പരിസ്ഥിതി
ആഘാത നിര്‍ണ്ണയ സമിതികള്‍
*162.
ശ്രീ.ഇ.കെ.വിജയന്
,,
സി.ദിവാകരന്
,,
കെ.രാജു
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പരിസ്ഥിതി ആഘാത
നിര്‍ണ്ണയ അതോറിറ്റിയും
വിദഗ്ദ്ധ സമിതിയും
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഈ
സമിതികള്‍
നിലവിലില്ലാതായിട്ട്
എത്ര കാലമായെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സമിതികളുടെ ചുമതലകള്‍
എന്തെല്ലാമായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
സമിതികള്‍
നിലവിലില്ലാതാകാനുള്ള
കാരണങ്ങള്‍
വിശദമാക്കുമോ?
പ്രഖ്യാപിത മദ്യ നയം
*163.
ശ്രീ.സി.കൃഷ്ണന്
,,
ഇ.പി.ജയരാജന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രഖ്യാപിത മദ്യ
നയത്തില്‍ നിന്നും
നടപടികളില്‍ നിന്നും
പിന്മാറിയതിനുള്ള
സാഹചര്യം വിശദമാക്കാമോ;
ലഹരി
വസ്തുക്കളുടെ ഉപഭോഗം.
*164.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.സാജു
പോള്‍
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കളളവാറ്റും
വ്യാജചാരായവും
വ്യാജമദ്യവും
വ്യാപകമായിട്ടുണ്ടോ:
എങ്കില്‍ ഈ
സ്ഥിതിവിശേഷത്തെ
ഏതെല്ലാം നിലയില്‍
നേരിടാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
നിയമാനുസൃതവും
അല്ലാതെയുമുളള വിവിധ
മദ്യങ്ങളുടെയും ലഹരി
വസ്തുക്കളുടെയും
ഉപഭോഗത്തില്‍ സാരമായ
എന്തെങ്കിലും മാറ്റം
ഉണ്ടായിട്ടുണ്ടോ;
(സി)
അംഗീകൃത
ഷോപ്പുകളുടെയും
ബാറുകളുടെയും വില്പന
മാത്രം അടിസ്ഥാനമാക്കി
മദ്യപാനികളുടെ
യഥാര്‍ത്ഥ ഉപഭോഗം
തിട്ടപ്പെടുത്തല്‍
സാദ്ധ്യമാണാേ;
(ഡി)
കളളവാറ്റിനെയും
സ്പിരിറ്റിനേയും
സെക്കന്റ്സ്
മദ്യങ്ങളേയും
ആശ്രയിക്കുന്ന
മദ്യപാനികളുടെ എണ്ണം
സംസ്ഥാനത്തെങ്ങും
പതിന്മടങ്ങ്
വര്ദ്ധിച്ചിരിക്കുന്നതായുളള
റിപ്പോര്‍ട്ടുകളിലേയ്ക്ക്
ശ്രദ്ധ
പതിപ്പിച്ചിട്ടുണ്ടോ;
ഇൗ വര്‍ഷം ഇതിനകം എത്ര
വ്യാജമദ്യ നിര്‍മ്മാണ
യൂണിറ്റുകള്‍ എക്സെെസ്
വകുപ്പ്
കണ്ടെത്തിയിട്ടുണ്ട്;
വ്യാജമദ്യ നിര്‍മ്മാണം
വര്ദ്ധിച്ചിട്ടുളളതും,
സാമൂഹ്യവിരുദ്ധ
ശക്തികളുടെ പ്രധാന
വരുമാനമാര്‍ഗ്ഗമായി
മാറിയിട്ടുളളതും
അറിയാമോ?
ജനമൈത്രി
എക്സൈസ്
*165.
ശ്രീ.വി.ഡി.സതീശന്
,,
എ.റ്റി.ജോര്‍ജ്
,,
സി.പി.മുഹമ്മദ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനമൈത്രി
എക്സൈസ് പദ്ധതി
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തനരീതിയും
വിശദമാക്കുമോ;
(സി)
വ്യാജമദ്യം
തടയുവാനും
മദ്യത്തിനെതിരെ
ബോധവത്കരണം നടത്തുവാനും
എന്തൊക്കെ
പ്രവർത്തനങ്ങളാണ്
പ്രസ്തുത പദ്ധതിയിൽ
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ആരുടെ
നേതൃത്വത്തിലാണ് ഇത്
പ്രാവര്ത്തികമാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;?
ചെറിയ
കുറ്റങ്ങള്‍ക്ക് വിധേയരായവരെ
നിരീക്ഷിക്കാന്‍ നിയമ
സംവിധാനം
*166.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.സി. ജോര്‍ജ്
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെറിയ
കാലയളവിലേക്ക്
ശിക്ഷിക്കപ്പെടാന്‍
സാധ്യതയുള്ളവരേയും
യുവകുറ്റവാളികളെയും
തടവ് ശിക്ഷയ്ക്ക്
വിധേയരാക്കുമ്പോള്‍
ജയിലില്‍ ഇവര്‍
കൊടുംകുറ്റവാളികളുമായി
ഇടപഴകാനുള്ള സാധ്യത
എത്രത്തോളമുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഇപ്രകാരം
ചെറിയ കുറ്റങ്ങള്‍ക്ക്
ശിക്ഷിക്കപ്പെട്ടവരും
യുവകുറ്റവാളികളും
കൊടുംകുറ്റവാളികളോട്
ചങ്ങാത്തത്തിലാകുന്നത്
തടയാന്‍ എന്തു
ക്രമീകരണമാണ് നിലവില്‍
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
ഇത് ഫലപ്രദമാണോ;
(സി)
ചെറിയ
കുറ്റങ്ങള്‍ക്ക്
വിധേയരായവരെയും മറ്റും
സമൂഹത്തില്‍ തന്നെ
നിരീക്ഷിക്കുന്നതിനുള്ള
നിയമ സംവിധാനം
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
1958-ലെ
പ്രൊബേഷന്‍ ഓഫ്
ഒഫന്‍ഡേഴ്സ് ആക്ട്
കാര്യക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ?
വനമേഖലയിലെ
ഭരണസേവന പ്രവര്‍ത്തനങ്ങള്‍
*167.
ശ്രീ.പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
,,
കെ.എം.ഷാജി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലയിലെ
ആദിവാസി വിഭാഗങ്ങളുടെ
ക്ഷേമം
ഉറപ്പാക്കുന്നതിനും,
കുറ്റമറ്റ സിവില്‍
ഭരണസേവന
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനും
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍ ശരിയായി
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്ന്പരിശോധിക്കാറുണ്ടോ;
(ബി)
എങ്കില്‍
കഴിഞ്ഞ അഞ്ചു
വര്‍ഷക്കാലത്തെ
പരിശോധനയില്‍
കണ്ടെത്തിയ വിവരങ്ങളുടെ
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിന്
എ.ഡി.ജി.പി. തലത്തിലെ
ആരെയെങ്കിലും
ചുമതലപ്പെടുത്തിയിരുന്നോ;
എങ്കില്‍ ഇതേവരെ
നടത്തിയ ഏകോപന
പ്രവര്‍ത്തനങ്ങളുടെ
വിശദവിവരം നല്‍കാമോ?
കെ.എസ്.ആര്.ടി.സി
ബസ്സുകളില്‍
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ
യാത്ര
*168.
ശ്രീ.ഷാഫി
പറമ്പില്‍
,,
ടി.എന്‍. പ്രതാപന്
,,
അന്‍വര്‍ സാദത്ത്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
ബസ്സുകളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ യാത്ര
അനുവദിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കിൽ
യാത്രാസൗജന്യം
സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
വിവരിക്കുമോ;
(സി)
യാത്രാസൗജന്യം
അനുവദിക്കുമ്പോള്‍
ഉണ്ടാകുന്ന സാമ്പത്തിക
ബാധ്യത എങ്ങനെ
നേരിടാനാണ്
കെ.എസ്.ആര്.ടി.സി
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ ;
(ഡി)
യാത്രാസൗജന്യം
നടപ്പാക്കാനായി
എന്തെല്ലാം നടപടികള്‍
ഭരണതലത്തില്‍
എടുത്തിട്ടുണ്ട്;
വിശദമാക്കാമോ ?
കെ.എസ്.ആര്.ടി.ഇ.
അസോസിയേഷന് നേതൃത്വത്തില്‍
നടന്ന രാപകല്‍ സത്യാഗ്രഹ സമരം
*169.
ശ്രീ.എളമരം
കരീം
,,
എം.ചന്ദ്രന്
,,
കെ.രാധാകൃഷ്ണന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.-യെ
സംരക്ഷിക്കണമെന്ന്
ആവശ്യപ്പെട്ടു
കെ.എസ്.ആര്.ടി.ഇ.
അസോസിയേഷന്
നേതൃത്വത്തില്‍ നടന്ന
രാപകല്‍ സത്യാഗ്രഹ സമരം
ഒത്തുതീര്‍പ്പാക്കിയത്
ഏതെല്ലാം വ്യവസ്ഥകള്‍
അംഗീകരിച്ച്
കൊണ്ടായിരുന്നുവെന്ന്
വിശദമാക്കാമോ ;
(ബി)
ഒത്തുതീര്‍പ്പ്
വ്യവസ്ഥകള്‍
നടപ്പാക്കിയിട്ടുണ്ടോ ;
ഒത്തുതീര്‍പ്പ്
വ്യവസ്ഥകളിൽ
നടപ്പിലാക്കാന്‍
അവശേഷിക്കുന്നവ
എന്തൊക്കെയാണ് ;
വിശദമാക്കാമോ ?
കാട്ടു
തീ തടയുന്നതിനുള്ള നടപടികള്‍
*170.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
വേനല്‍ പരിഗണിച്ച്
കാട്ടുതീ ഉണ്ടാകുന്നത്
തടയുന്നതിനും അത് വഴി
വനനശീകരണം
ഒഴിവാക്കുന്നതിനും
എന്തെല്ലാം
മുന്‍കരുതലുകള്‍
എടുത്തിട്ടുണ്ട് എന്ന്
വിശദമാക്കുമോ;
(ബി)
ഇത് തടയുന്നതിന് വേണ്ട
ആധുനിക ഉപകരണങ്ങള്‍
വനപാലകര്‍ക്ക്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ?
കായല്‍
മലിനീകരണം നിയന്ത്രിക്കുവാന്‍
കര്‍മ്മപദ്ധതി
*171.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
എം.പി.വിന്‍സെന്റ്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
കായല്‍ മലിനീകരണം
നിയന്ത്രിക്കുവാന്‍
പരിസ്ഥിതി വകുപ്പ്
കര്‍മ്മപദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കെെവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കാമോ;
(സി)
ആരെല്ലാമാണ്
പ്രസ്തുത പദ്ധതിയുമായി
സഹകരിക്കുന്നതെന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ക്രൈംബ്രാഞ്ചിന്റെ
പ്രവര്‍ത്തനങ്ങള്‍
ആധുനികവത്ക്കരിക്കാന്‍
കര്‍മ്മ പദ്ധതികള്‍
*172.
ശ്രീ.പി.എ.മാധവന്
,,
ഹൈബി ഈഡന്
,,
വി.റ്റി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രൈം
ബ്രാഞ്ചിന്റെ
പ്രവര്‍ത്തനങ്ങള്‍
ആധുനികവത്ക്കരിക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നത്;
വിശദമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്:
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
സൈബര്‍
കുറ്റകൃത്യങ്ങള്‍
കണ്ടുപിടിക്കുവാനും
തെളിയിക്കുവാനുമുള്ള
കാര്യങ്ങള്‍
ആധുനികവത്ക്കരണത്തില്‍
ഉള്‍പ്പെടുത്താമോ;
വിശദമാക്കാമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
ക്രിമിനല്‍
ട്രാക്കിംഗ് ആന്റ് നെറ്റ്
വര്‍ക്ക് സിസ്റ്റം
*173.
ശ്രീ.സി.പി.മുഹമ്മദ്
,,
എം.പി.വിന്‍സെന്റ്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പദ്ധതിയായ ക്രിമിനല്‍
ട്രാക്കിംഗ് ആന്റ്
നെറ്റ് വര്‍ക്ക്
സിസ്റ്റം സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
സംവിധാനത്തിന്റെ
ലക്ഷ്യങ്ങൾ എന്തെല്ലാം;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പദ്ധതി എങ്ങനെയാണ്
നടപ്പാക്കുവാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
രാജ്യത്തെ
എല്ലാ പോലീസ്
സ്റ്റേഷനുകളെയും
ബന്ധപ്പെട്ട മറ്റ്
ഓഫീസുകളെയും
കമ്പ്യൂട്ടര്‍ ശൃംഖല
വഴി
ബന്ധിപ്പിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ?
മാരിടെെം
ബോര്‍ഡ്
*174.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.പി.സജീന്ദ്രന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാരിടെെം
ബോര്‍ഡ് സ്ഥാപിക്കാന്‍
എന്തെല്ലാം ശ്രമങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
ബോര്‍ഡിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
മത്സ്യസമ്പത്ത്
വേണ്ട വിധത്തില്‍
പ്രയോജനപ്പെടുത്തുവാന്‍
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ?
സംസ്ഥാനത്തെ
സ്റ്റേഡിയങ്ങളുടെ സംരക്ഷണവും
കായിക താരങ്ങളുടെ ഉന്നമനവും
*175.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.സി. ജോര്‍ജ്
,,
എം.വി.ശ്രേയാംസ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാഷണല്‍ ഗെയിംസിനായി
നിര്‍മ്മിച്ച
സ്റ്റേഡിയങ്ങളും ഇതര
സൗകര്യങ്ങളും എപ്രകാരം
നിലനിര്‍ത്താനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
ഭാവി പ്രതീക്ഷകളായ
കായിക താരങ്ങളെ
വളര്‍ത്തിയെടുക്കാന്‍
നിലവില്‍
ലഭ്യമായിട്ടുള്ള
സൗകര്യങ്ങള്‍
എത്രത്തോളം
പ്രയോജനകരമാണ്;
വ്യക്തമാക്കുമോ;
(സി)
ചന്ദ്രശേഖരന്
നായര്‍ സ്റ്റേഡിയം
പോലുള്ള
സംസ്ഥാനത്തിന്റെ
അഭിമാനസ്തംഭങ്ങളായ
സ്റ്റേഡിയങ്ങള്‍ മെഗാ
ഷോകള്‍ക്കും
പ്രദര്‍ശനങ്ങള്‍ക്കും
വിട്ടുകൊടുത്ത്
ഗ്രൗണ്ടിനു
കേടുപാടുകള്‍
വരുത്താതിരിക്കാനുള്ള
കര്‍ശന നിര്‍ദ്ദേശം
നല്കാന് നടപടി
സ്വീകരിക്കുമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
*176.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
സി.മമ്മൂട്ടി
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതി
വൈകുന്നതില്‍ സുപ്രീം
കോടതി പ്രകടിപ്പിച്ച
ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പദ്ധതി
വൈകിപ്പിക്കുന്നതിന്
മനഃപ്പൂര്‍വ്വമായ
ശ്രമങ്ങള്‍ ഏതെങ്കിലും
ഭാഗത്തു നിന്നും
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
പ്രസ്തുത
തുറമുഖ പദ്ധതിയുടെ
കാലതാമസം
ഒഴിവാക്കുന്നതിനുള്ള
അടിയന്തിര നടപടി
കൈക്കൊള്ളുമോ?
രാജ്യാന്തര
വനവല്‍ക്കരണ പദ്ധതി
*177.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.കെ.അജിത്
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദേശ
സഹായത്തോടെ നടപ്പാക്കി
വന്ന രാജ്യാന്തര
വനവല്‍ക്കരണ പദ്ധതി
നിറുത്തിവയ്ക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ
; എങ്കിൽ പ്രസ്തുത
പദ്ധതിയില്‍ എന്തെല്ലാം
പ്രവർത്തനങ്ങളാണ്
നടപ്പാക്കാന്‍
ഉദ്ദേശിച്ചിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
മേഖലകളിലാണ്
അന്താരാഷ്ട്ര
വനവല്‍ക്കരണ പദ്ധതി
നടപ്പാക്കാന്‍
തീരുമാനിച്ചിരുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതി
നിറുത്തിവയ്ക്കാന്‍
തീരുമാനിച്ചത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ ?
മത്സ്യ
സമൃദ്ധി പദ്ധതി
*178.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ബെന്നി ബെഹനാന്
,,
കെ.മുരളീധരന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
സമൃദ്ധി പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(സി)
ഈ
പദ്ധതിയുടെ രണ്ടാം
ഘട്ടത്തില്‍ എന്തെല്ലാം
വിവിധ പരിപാടികളാണ്
നടത്താന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
എയര്‍
കേരള സര്‍വ്വീസുകള്‍
*179.
ശ്രീ.പി.തിലോത്തമന്
,,
ഇ.കെ.വിജയന്
,,
കെ.രാജു
,,
കെ.അജിത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയര്‍
കേരള സര്‍വ്വീസുകള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ആരംഭിക്കാന്‍
കഴിയാതിരിക്കുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ആഭ്യന്തര
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന്റെ
സാദ്ധ്യതാ പഠനം
നടത്താന്‍ ആരെയെങ്കിലും
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ പഠന
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
എയര്‍
കേരളയുടെ രാജ്യാന്തര
സര്‍വ്വീസുകള്‍
നടത്താന്‍
കഴിയാതിരിക്കുന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ?
ഡോ.
മീനാകുമാരി കമ്മീഷന്
റിപ്പോര്‍ട്ട്
*180.
ശ്രീ.എസ്.ശർമ്മ
,,
ബി.ഡി. ദേവസ്സി
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡോ.
മീനാകുമാരി കമ്മീഷന്
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍
നടപ്പായാല്‍,
മത്സ്യത്തൊഴിലാളികൾ
തൊഴിൽരഹിതരാകുന്ന
സാഹചര്യത്തെ നേരിടാനും
പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ
പ്രസ്തുത
മേഖലയില്‍നിന്നും
അകറ്റുന്ന നടപടികളെ
പ്രതിരോധിക്കാനും നടപടി
സ്വീകരിക്കുമോ?