നെല്ലുസംഭരണ പദ്ധതി *91. ശ്രീ.ആര് . സെല്‍വരാജ് ,, പി.എ.മാധവന് ,, എം.പി.വിന്‍സെന്റ് ,, പാലോട് രവി : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) സപ്ലെെകോയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും നെല്ലുസംഭരണ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) കര്‍ഷകര്‍ക്ക് ഓണ്‍ലെെന്‍ രജിസ്ട്രേഷന് സംവിധാനം ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി) എത്ര നെല്‍ കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി) എത്ര ലക്ഷം ടണ്‍ നെല്ലാണ് പ്രസ്തുത പദ്ധതി വഴി സംഭരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഇ) സംഭരണവില കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുവാന്‍ എന്തെല്ലാം സംവിധാനം ഒരുക്കിയിട്ടുണ്ട്; വിശദമാക്കുമോ?
ജില്ലാ റവന്യൂ അദാലത്തിലെ പോരായ്മകള്‍ *92. ശ്രീ.കെ.എന്‍.എ.ഖാദര്‍ ,, എന്‍ .എ.നെല്ലിക്കുന്ന് ,, റ്റി.എ.അഹമ്മദ് കബീര്‍ ,, സി.മമ്മൂട്ടി : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) ജില്ലാ
റവന്യൂ അദാലത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കാനിടയാക്കുന്നതിന്റെ
കാരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിവരം
വെളിപ്പെടുത്തുമോ;
(ബി) സ്ഥിരം
സംവിധാനം ഏര്‍പ്പെടുത്തിയിട്ടും, ജനങ്ങള്‍ക്ക് അര്‍ഹമായ നീതി യഥാകാലം
ലഭ്യമാക്കാന്‍ കഴിയുന്നില്ലെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായി
ഇതിനെവിലയിരുത്തുന്നുണ്ടോ;
(സി) ജനങ്ങള്‍ക്ക്
നീതി തടയപ്പെടുന്ന അല്ലെങ്കില്‍ കാലവിളംബപ്പെടുത്തുന്ന പോരായ്മകള്‍
പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
സംസ്ഥാന സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനാം *93. ശ്രീ.ആര്. രാജേഷ് ,, എ.കെ.ബാലന് ,, ജി.സുധാകരന് ,, കെ.കുഞ്ഞമ്മത് മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) സംസ്ഥാനത്തെ
സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; മിക്ക
സര്‍വ്വകലാശാലകളുടെയും ജനാധിപത്യപരമായ പ്രവര്‍ത്തനം സുഗമമായി
നടക്കുന്നുണ്ടോ;
(ബി) സര്‍ക്കാരിന്റെയും
സര്‍വ്വകലാശാലാ അധികൃതരുടെയും നയവും നടപടികളും പ്രസ്തുത അവസ്ഥക്ക്
കാരണമായിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി) കോഴിക്കോട്
സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ നടപടികള്‍ സര്‍വ്വകലാശാലയുടെ അക്കാദമികവും
ഭരണപരവുമായ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടോ ;
(ഡി) സര്‍വ്വകലാശാലാ
ഭൂമി പതിച്ച് നല്കിയതും ഫണ്ട് വിനിയോഗം ചെയ്യുന്നതും അക്കാദമികരംഗത്തെ
പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് വൈസ് ചാന്‍സലര്‍ക്കെതിരെ നിരന്തരം
ഉയര്‍ന്നുവരുന്ന പരാതികള്‍ സംബന്ധിച്ച് സമഗ്ര അന്വേഷണത്തിന്
തയ്യാറാകുമോ;
(ഇ) ബഹു.
ഗവര്‍ണ്ണറുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ; പ്രസ്തുത വൈസ്
ചാന്‍സലറെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യുന്നതിനുളള നടപടികള്‍
സ്വീകരിക്കുമോ?
റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്ന നടപടി *94. ശ്രീ.കെ.കെ.നാരായണന് ,, സി.രവീന്ദ്രനാഥ് ,, കെ.കുഞ്ഞിരാമന് (തൃക്കരിപ്പൂർ) ,, പുരുഷന് കടലുണ്ടി : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്ന നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;
(ബി) കാര്‍ഡുകള്‍
പുതുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കലും മറ്റ് നടപടി ക്രമങ്ങളും
സാധാരണക്കാരായ കാര്‍ഡുടമകള്‍ക്ക് വളരെയധികം പ്രയാസമുണ്ടാക്കുന്നതാണെന്ന
കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി) ഇതിനായി
തയ്യാറാക്കിയ ക്യാമ്പുകളില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതിനാലും
സങ്കീര്ണ്ണതകളാലും സ്ത്രീകളും വൃദ്ധരും വളരെ ദുരിതമനുഭവിക്കേണ്ടി വന്ന
കാര്യം അറിവുള്ളതാണോ;
(ഡി) പുതിയ കാര്‍ഡുകള്‍ എന്നത്തേക്ക് നല്കാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്;
(ഇ) ക്യാമ്പുകളുടെ നടത്തിപ്പിനായി ഉദ്യാേഗസ്ഥര്‍ പണപ്പിരിവ് നടത്തിയതായി അറിയാമോ; ഇതിന് നിര്‍ദ്ദേശം നല്‍കിയിരുന്നോ?
നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധന *95. ശ്രീമതി.കെ.കെ.ലതിക ശ്രീ.പി.കെ.ഗുരുദാസന് ശ്രീമതി.പി. അയിഷാ പോറ്റി ,, കെ.എസ്.സലീഖ : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) നിത്യോപയോഗ
സാധനങ്ങളുടെ വില വര്‍ദ്ധന തടയുന്നതിന് ഫലപ്രദമായ നടപടികള്‍
സ്വീകരിക്കാതിരിയ്ക്കുന്നതായ ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി) മാര്‍ക്കറ്റില്‍ ഇടപെടുന്നതിനായി ഈ സാമ്പത്തിക വര്‍ഷം സപ്ലൈകോയ്ക്ക് എന്തു തുകയാണ് നല്‍കിയതെന്ന് വ്യക്തമാക്കുമോ ;
(സി) പൊതുവിതരണ
ശൃംഖല വഴി വിതരണം ചെയ്യുന്ന ഉല്പന്നങ്ങളുടെ സബ് സിഡി പിന്‍വലിച്ചുകൊണ്ട്
വില വര്‍ദ്ധിപ്പിച്ചത്, പൊതുമാര്‍ക്കറ്റില്‍ വില വര്‍ദ്ധിക്കാന്‍
ഇടയായിട്ടുള്ള കാര്യം പരിശോധിച്ചിട്ടുണ്ടോ ; ഈ സാഹചര്യത്തില്‍
ഉല്പന്നങ്ങളുടെ വര്‍ദ്ധിപ്പിച്ച വില കുറയ്ക്കുന്നതിന് തയ്യാറാകുമോ;
(ഡി) സപ്ലൈകോയ്ക്ക് ഫണ്ട് നല്കുന്നതിൽ കുടിശ്ശികയുണ്ടോ; വിശദമാക്കാമോ ?
സൗജന്യ യൂണിഫോം വിതരണം *96. ശ്രീ.സാജു പോള്‍ ,, കെ.കെ.നാരായണന് ,, ആര്. രാജേഷ് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) നടപ്പ്
അദ്ധ്യയന വര്‍ഷത്തെ സൗജന്യ യൂണിഫോം വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
മുന്‍വര്‍ഷത്തേതിൽ നിന്നും യൂണിഫോം വിതരണത്തില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ;
(ബി) എയ്ഡഡ് സ്കൂളുകളിലെ യൂണിഫോം വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി) എത്ര
കുട്ടികള്‍ക്കാണ് യൂണിഫോം വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചത്; ഇതിനായി എത്ര
രൂപ ചെലവ് പ്രതീക്ഷിക്കുന്നു; ആവശ്യമായ തുക അനുവദിച്ചിട്ടുണ്ടോ;
(ഡി) കഴിഞ്ഞ വര്‍ഷം യൂണിഫോം വിതരണം ചെയ്തതിന്റെ മുഴുവന്‍ തുകയും കൊടുത്തുതീര്‍ത്തിട്ടുണ്ടോ;
(ഇ) അടുത്ത അദ്ധ്യയന വര്‍ഷം ആരംഭത്തില്‍ത്തന്നെ യൂണിഫോം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
പരമ്പരാഗത കയര്‍ വ്യവസായത്തിന്റെ പുരോഗതി *97. ശ്രീ.കെ. ദാസന് ,, ജി.സുധാകരന് ,, എസ്.ശർമ്മ ,, കെ.വി.വിജയദാസ് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) പരമ്പരാഗതമായ കയര്‍ വ്യവസായത്തിന്റെ പുരോഗതിക്കായി എന്തെല്ലാം നടപടികളാണ് കെെക്കൊണ്ടിട്ടുളളതെന്ന് അറിയിക്കാമോ;
(ബി) അസംസ്കൃത വസ്തുവായ ചകിരിയുടെ ലഭ്യത ഉറപ്പുവരുത്താന്‍ സാധിച്ചിട്ടുണ്ടോ;
(സി) ഇത്
വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശമുണ്ടോ; എങ്കിൽ ഏത്
ഏജന്‍സി മുഖേന നടപ്പിലാക്കാനാണ് തീരുമാനിച്ചിട്ടുളളത്;
(ഡി) സംസ്ഥാനത്ത് ലഭ്യമായ ചകിരി കൃത്യമായി സംഭരിക്കുന്നതിന് വീഴ്ചയുണ്ടായിട്ടുണ്ടോ; വിശദമാക്കുമോ ?
റോഡ് യൂസര്‍ പെര്‍സപ്ഷന്‍ സര്‍വ്വേ *98. ശ്രീ.വി.പി.സജീന്ദ്രന് ,, വര്‍ക്കല കഹാര്‍ ,, വി.റ്റി.ബല്‍റാം ,, എ.റ്റി.ജോര്‍ജ് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) റോഡ് യൂസര്‍ പെര്‍സപ്ഷന്‍ സര്‍വ്വേ നടത്താന്‍ കെ.എസ്.റ്റി.പി. ഉദ്ദേശിക്കുന്നുണ്ടോ എന്ന് വിശദമാക്കുമോ ;
(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ ;
(സി) ജനഹിതമറിയാനുള്ള എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത സര്‍വ്വേയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ;
(ഡി) ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?
ആധാരം രജിസ്ട്രേഷന് ഓണ്‍ലൈന്‍ സംവിധാനം *99. ശ്രീ.ബെന്നി ബെഹനാന് ,, ഷാഫി പറമ്പില്‍ ,, എ.പി.അബ്ദുള്ളക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) ആധാരം രജിസ്ട്രേഷന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;
(ബി) പ്രസ്തുത സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദമാക്കുുമോ ;
(സി) പ്രസ്തുത സംവിധാനം വഴി എന്തെല്ലാം സൗകര്യങ്ങളാണ് ലഭിക്കുന്നതെന്ന് വിശദമാക്കുമോ ;
(ഡി) ഓണ്‍ലൈന്‍ സംവിധാനവുമായി സഹകരിക്കുന്നവര്‍ ആരൊക്കെയാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(ഇ) പ്രസ്തുത സംവിധാനം നടപ്പാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?
ദേശീയപാത വികസനം *100. ശ്രീ.സണ്ണി ജോസഫ് ,, തേറമ്പില്‍ രാമകൃഷ്ണന് ,, ജോസഫ് വാഴയ്ക്കൻ ,, പി.സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) ദേശീയപാത വികസനത്തിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
(ബി) ദേശീയപാതയുടെ വീതി എത്രയായിരിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടോ;
(സി) ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി പ്രത്യേക പാക്കേജ് തയ്യാറാക്കുമോ;
(ഡി) ഏറ്റെടുക്കുന്ന
ഭൂമിക്ക് അതത് പ്രദേശത്തുള്ള ഭൂമിയുടെ വിലയ്ക്ക് ആനുപാതികമായി നഷ്ടപരിഹാരം
നല്‍കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പാക്കേജില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം?
റീ സര്‍വ്വെ ജോലികള്‍ *101. ശ്രീ.സി.കെ.നാണു ,, മാത്യു റ്റി.തോമസ് ,, ജോസ് തെറ്റയില്‍ ശ്രീമതി.ജമീല പ്രകാശം : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) സംസ്ഥാനത്ത് ഇപ്പോള്‍ റീ സര്‍വ്വെ ജോലികള്‍ നടക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(ബി) ഇല്ലെങ്കില്‍ റീ സര്‍വ്വെയുടെ കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
(സി) റീ
സര്‍വ്വെക്ക് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന ജീവനക്കാരുടെ പുനര്‍ വിന്യാസം
സംബന്ധിച്ച് എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
ചകിരിച്ചോറില്‍ നിന്ന് വൈദ്യുതി *102. ശ്രീ.പി.എ.മാധവന് ,, ഡൊമിനിക് പ്രസന്റേഷന് ,, തേറമ്പില്‍ രാമകൃഷ്ണന് ,, കെ.ശിവദാസന്‍ നായര്‍ : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) ചകിരിച്ചോറില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന നിലയം സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് കയര്‍ ബോര്‍ഡ് രൂപം നല്‍കിയിട്ടുണ്ടോ;
(ബി) എങ്കില്‍ പ്രസ്തുത പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;
(സി) എത്ര മെഗാവാട്ട് വൈദ്യുതിയാണ് പ്രസ്തുത പദ്ധതി വഴി ഉല്പ്പാദിപ്പിക്കാനുദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ ;
(ഡി) പ്രസ്തുത പദ്ധതിക്കായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?
ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതി പ്രവര്‍ത്തനം *103. ശ്രീ.പി.ഉബൈദുള്ള ,, എന്‍. ഷംസുദ്ദീന് ,, റ്റി.എ.അഹമ്മദ് കബീര്‍ ,, എന്‍ .എ.നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതി പ്രവര്‍ത്തനം ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;
(ബി) പ്രസ്തുത
പദ്ധതി പ്രകാരമുള്ള പുനരധിവാസ കേന്ദ്രങ്ങള്‍ ഏതൊക്കെ ജില്ലകളില്‍
എവിടെയെല്ലാം സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ ;
(സി) പ്രകൃതിക്ഷോഭമുണ്ടാകുമ്പോള്‍
സമീപത്തെ സര്‍ക്കാര്‍ സ്കൂളുകളാണ് അഭയകേന്ദ്രങ്ങളായി മാറുന്നത് എന്ന
വസ്തുത കണക്കിലെടുത്ത് അത്തരം സ്കൂളുകളോടനുബന്ധിച്ചുള്ള സ്ഥലങ്ങളില്‍
പുനരധിവാസ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോ ?
റവന്യൂ- സര്‍വ്വേ- രജിസ്ട്രേഷന് വകുപ്പുകളുടെ സേവനങ്ങള്‍ സംയോജിപ്പിക്കുന്ന പദ്ധതി . *104. ശ്രീ.കെ.രാധാകൃഷ്ണന് ,, കോലിയക്കോട് എന്‍. കൃഷ്ണന് നായര്‍ ,, പി.ടി.എ. റഹീം ,, പുരുഷന് കടലുണ്ടി : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) സംസ്ഥാനത്ത് റവന്യൂ- സര്‍വ്വേ -രജിസ്ട്രേഷന് വകുപ്പുകളുടെ സേവനങ്ങള്‍ സംയോജിപ്പിക്കുന്ന പദ്ധതി ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;
(ബി) ഏത് ജില്ലയിലാണ് ഇത് പൈലറ്റ് പദ്ധതിയായി നടപ്പിലാക്കിയിട്ടുള്ളത്; ഇത് വിജയിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(സി) മേല്‍പ്പറഞ്ഞ
വകുപ്പുകളില്‍ സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച രേഖകള്‍ കൃത്യമായി ഇല്ല എന്ന
അധികൃതരുടെ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു കാരണം
കൈയ്യേറ്റങ്ങള്‍ സംബന്ധിച്ച കേസുകളില്‍ സര്‍ക്കാരിന് വേണ്ട രീതിയില്‍
വാദങ്ങളുന്നയിക്കാന്‍ സാധിക്കുന്നില്ല എന്ന് അറിവുള്ളതാണോ; വ്യക്തമാക്കുമോ?
ഭൂരഹിതരില്ലാത്ത കേരളം പദ്ധതി *105. ശ്രീ.സി.പി.മുഹമ്മദ് ,, കെ.അച്ചുതന് ,, ഡൊമിനിക് പ്രസന്റേഷന് ,, കെ.ശിവദാസന്‍ നായര്‍ : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; പദ്ധതി മുഖേന കൈവരിക്കാനുദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ എന്തെല്ലാമാണ് ;
(ബി) ഭൂരഹിതര്‍ക്ക് നല്‍കാനുള്ള ഭൂമി കണ്ടെത്തുന്നതിനും വിതരണം ചെയ്യുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് ;
(സി) പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
(ഡി) പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മിഷന് 676 -ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള കാര്യങ്ങൾ എന്തെല്ലാമാണ് ?
ഭക്ഷണ വിപണന കേന്ദ്രങ്ങളുടെ ഗ്രേഡിംഗ് *106. ശ്രീ.കെ.മുഹമ്മദുണ്ണി ഹാജി ,, വി.എം.ഉമ്മര്‍ മാസ്റ്റര്‍ ,, അബ്ദുറഹിമാന് രണ്ടത്താണി ,, പി.ബി. അബ്ദുൾ റസാക് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) സംസ്ഥാനത്ത്
ഭക്ഷണ പാനീയങ്ങളുടെ ഗുണം, അളവ്, വിപണന കേന്ദ്രങ്ങളിലെ സേവന സൗകര്യങ്ങള്‍
എന്നിവയ്ക്ക് അനുസൃതമായി വില നിരക്ക് നിയന്ത്രിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(ബി) ഭക്ഷണ
വിപണന കേന്ദ്രങ്ങളെ ഗ്രേഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
അതിന് അനുവര്‍ത്തിക്കേണ്ട മാനദണ്ഡങ്ങള്‍ സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി) വിനോദ
സഞ്ചാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ കാര്യത്തില്‍
ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍
വിശദമാക്കുമോ?
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം *107. ശ്രീ.സി.മമ്മൂട്ടി ,, കെ.എന്‍.എ.ഖാദര്‍ ,, എന്‍. ഷംസുദ്ദീന് ,, പി.ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) ദേശീയ ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന് പ്രതികൂലമായി നിലനില്‍ക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
(ബി) എന്നു
മുതലാണ് ഭക്ഷ്യസുരക്ഷാ നിയമം രാജ്യത്ത് നടപ്പിലാക്കിത്തുടങ്ങിയത് എന്നും
ഏതൊക്കെ സംസ്ഥാനങ്ങള്‍ ഇതേ വരെ അത് പൂര്‍ണ്ണമായി നടപ്പാക്കി എന്നും
അറിയാമോ;
(സി) ഇക്കാര്യത്തില്‍
കേന്ദ്രം എന്തൊക്കെ മാനദണ്ഡങ്ങളാണ് നിശ്ചയിച്ചു നല്‍കിയിട്ടുള്ളത്; അവ
പാലിക്കാനുള്ള തടസ്സങ്ങളെന്തൊക്കെയാണെന്ന് വെളിപ്പെടുത്തുമോ; പ്രസ്തുത
നിയമം എപ്പോള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്എന്ന് വ്യക്തമാക്കുമോ?
ജില്ലാ റോഡുകളിൽ റബ്ബറെെസ്ഡ് ടാറിംഗ് *108. ശ്രീ.തോമസ് ഉണ്ണിയാടന് ,, സി.എഫ്.തോമസ് ,, റ്റി.യു. കുരുവിള ,, മോന്‍സ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) ജില്ലാ റോഡുകൾ റബ്ബറെെസ്ഡ് ടാറിംഗ് നടത്തുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
നെല്ലിയാമ്പതിയിലെ റവന്യൂഭൂമി കയ്യേറ്റം *109. ശ്രീ.എം.ചന്ദ്രന് ,, എ.കെ.ബാലന് ,, വി.ചെന്താമരാക്ഷന് ,, കെ.വി.വിജയദാസ് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) നെല്ലിയാമ്പതിയില്‍
റവന്യൂഭൂമിയില്‍ പോബ്സണ് നടത്തിയ കയ്യേറ്റം സംബന്ധിച്ചുള്ള ലാന്റ്
ബോര്‍ഡ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;
(ബി) റിപ്പോര്ട്ടിന്മേല് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;
(സി) കയ്യേറ്റത്തിന്
സഹായകമായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും അഡ്വക്കേറ്റ് ജനറല്‍ ആപ്പീസും നടപടി
സ്വീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി) ഇതിനു ഉത്തരവാദികളായവർക്കെതിരെ എന്ത് നടപടിയാണ് എടുത്തതെന്നു വ്യക്തമാക്കാമോ;
(ഇ) ഈ കയ്യേറ്റം സംബന്ധിച്ച് ലഭിച്ചിട്ടുള്ള നിയമോപദേശം എന്താണെന്ന് അറിയിക്കാമോ?
അദ്ധ്യാപക ബാങ്ക് സംവിധാനം *110. പ്രൊഫ.സി.രവീന്ദ്രനാഥ് ,, കെ.കുഞ്ഞമ്മത് മാസ്റ്റര്‍ ,, ജെയിംസ് മാത്യു ,, എ.എം. ആരിഫ് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) അദ്ധ്യാപക
പാക്കേജിന്റെ ഭാഗമായി നടപ്പാക്കിയ അദ്ധ്യാപക ബാങ്ക് സംവിധാനം ഇപ്പോള്‍
നിലവിലുണ്ടോ ; അദ്ധ്യാപക ബാങ്ക് അസാധുവാക്കി കോടതി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ;
(ബി) സ്വകാര്യ
സ്കൂള്‍ മാനേജ്മെന്റുകള്‍ക്ക് അനുകൂലമായി വിധി ഉണ്ടാകാന്‍ ഇടയായ സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ ; കേസ് നടത്തിപ്പില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ ; കാരണം
വ്യക്തമാക്കാമോ ;
(സി) കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ ;
(ഡി) നിയമനത്തിന് അംഗീകാരം ലഭിച്ചവര്‍ ഉള്‍പ്പെടെ ജോലി നഷ്ടപ്പെടുന്ന അദ്ധ്യാപകരുടെ ഭാവി സംബന്ധിച്ച് നിലപാട് വിശദമാക്കാമോ ;
(ഇ) അദ്ധ്യാപക
ബാങ്ക് സംബന്ധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ ; ഇതുമായി
ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അദ്ധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്തിട്ടുണ്ടോ ?
പൊതുമരാമത്ത് വകുപ്പിലെ പ്രവര്‍ത്തനങ്ങൾ *111. ഡോ.കെ.ടി.ജലീല്‍ ശ്രീ.എം.എ.ബേബി ,, കെ.വി.അബ്ദുള്‍ ഖാദര്‍ ,, സി.കൃഷ്ണന് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) പൊതുമരാമത്ത്
വകുപ്പില്‍ വ്യാപകമായി അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായുള്ള
പരാതികള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; ഇതു സംബന്ധിച്ച് എന്തെങ്കിലും
പരിശോധന നടത്തിയിട്ടുണ്ടോ ; വിശദമാക്കാമോ ;
(ബി) വകുപ്പിലെ
അഴിമതിയും ക്രമക്കേടും സംബന്ധിച്ച് നിയമസഭാംഗങ്ങളില്‍ നിന്നും പരാതികള്‍
ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ എതെല്ലാം അംഗങ്ങളാണ് പരാതി നല്‍കിയിട്ടുള്ളത്
; വിശദമാക്കാമോ ; പ്രസ്തുത പരാതികള്‍ അന്വേഷിക്കുന്നതിന് എന്തെങ്കിലും
സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ;
(സി) പൊതുമരാമത്ത്
വകുപ്പ് സെക്രട്ടറിയായിരുന്ന ടി. ഒ. സൂരജ് നടത്തിയതായി പറയപ്പെടുന്ന
ക്രമക്കേടുകള്‍ സംബന്ധിച്ച് വകുപ്പ് തലത്തില്‍ പരിശോധന നടത്തുന്നുണ്ടോ ;
ഇതു സംബന്ധിച്ച് വിശദാംശം ലഭ്യമാക്കാമോ ?
ഭൂസംരക്ഷണ നിയമം *112. ശ്രീ.കെ.രാജു ,, സി.ദിവാകരന് ,, കെ.അജിത് ,, വി.ശശി : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) വ്യവസായ ആവശ്യത്തിന് കൂടുതല്‍ ഭൂമി ലഭ്യമാക്കാന്‍ ഭൂ സംരക്ഷണ നിയമത്തില്‍ മാറ്റം വരുത്തുന്നതിനുദ്ദേശിക്കുന്നുണ്ടോ;
(ബി) ഉണ്ടെങ്കില്‍ ഏന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(സി) നിലവില്‍ ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ് എത്രയാണ്;
സപ്ലൈകോ വഴി നെല്ല് സംഭരണം *113. ശ്രീ.പി.തിലോത്തമന് ,, ഇ.ചന്ദ്രശേഖരന് ,, വി.എസ്.സുനില്‍ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) സപ്ലൈകോ
വഴി സംഭരിച്ചിരുന്ന നെല്ലിന് കിലോയ്ക്ക് എത്ര രൂപ വീതമാണ് നല്‍കിയിരുന്നത്
; ഇതില്‍ കേന്ദ്ര വിഹിതം എത്ര; സംസ്ഥാന വിഹിതം എത്ര; വ്യക്തമാക്കുമോ;
(ബി) ഇത്തരത്തിലുള്ള നെല്ല് സംഭരണത്തിലെ സംസ്ഥാന വിഹിതം നിറുത്തലാക്കിയിട്ടുണ്ടോ; എങ്കിൽ ഇപ്പോഴത്തെ സംഭരണവില എത്ര; വെളിപ്പെടുത്തുമോ;
(സി) സംസ്ഥാന വിഹിതം നിറുത്തലാക്കാനുണ്ടായ കാരണം എന്തായിരുന്നു; വിശദമാക്കുമോ?
ലൈറ്റ് മെട്രോ പദ്ധതികള്‍ T *114. ശ്രീ.തോമസ് ചാണ്ടി ,, എ. കെ. ശശീന്ദ്രന് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) കോഴിക്കോട്
, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ
മാത്രമേ നടപ്പാക്കാനാകുകയുള്ളു എന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ്
അറിയിച്ചിട്ടുണ്ടോ;
(ബി) എങ്കിൽ
കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുടെ നടത്തിപ്പിനായി
എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(സി) നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി തുടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങള്‍ *115. ശ്രീ.മോന്‍സ് ജോസഫ് ,, റ്റി.യു. കുരുവിള ,, തോമസ് ഉണ്ണിയാടന് ,, സി.എഫ്.തോമസ് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) എയ്ഡഡ്
സ്കൂളുകളിലെ നിയമനങ്ങള്‍ അംഗീകരിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ
നടപടികളാണ് സ്വീകരിച്ച് വരുന്നത്;
(ബി) അദ്ധ്യാപകര്‍ക്കും
ജീവനക്കാര്‍ക്കും ശമ്പളം നല്‍കാത്തതു മൂലം വര്‍ഷങ്ങളായി എയ്ഡഡ് മേഖലയിലെ
ജീവനക്കാര്‍ അനുഭവിക്കുന്ന വിഷമതകള്‍ പരിഹരിക്കുവാന്‍ എന്ത് നടപടികള്‍
സ്വീകരിക്കും; വ്യക്തമാക്കുമോ ?
എല്ലാ പഞ്ചായത്തുകളിലും മാവേലിസ്റ്റോര്‍ *116. ശ്രീ.ജോസഫ് വാഴയ്ക്കൻ ,, വി.ഡി.സതീശന് ,, വി.റ്റി.ബല്‍റാം ,, എം.എ. വാഹീദ് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) എല്ലാ പഞ്ചായത്തുകളിലും മാവേലിസ്റ്റോര്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;
(ബി) എങ്കില്‍ ആരുടെയെല്ലാം സഹായമാണ് ഇതിനായി പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കുമോ;
(സി) ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ഡി) പ്രസ്തുത പദ്ധതി മൂലം പൊതുവിപണിയിലെ വിലവര്‍ദ്ധന എത്രമാത്രം നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്;വ്യക്തമാക്കാമോ?
സ്കൂളുകളിലെ സാനിട്ടേഷന്‍ സംവിധാനം *117. ശ്രീ.കോവൂര്‍ കുഞ്ഞുമോന് ,, എ.എ.അസീസ് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ആവശ്യത്തിന് മൂത്രപ്പുരകളും കക്കൂസുകളും നിലവിലുണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ ;
(ബി) കുട്ടികളുടെ എണ്ണത്തിനുസരിച്ച് ഇവയുടെ സംസ്ഥാപനത്തില്‍ വ്യത്യാസമുണ്ടോ ; റേഷ്യോ വ്യക്തമാക്കുമോ ;
(സി) മൂത്രപ്പുരകളും കക്കൂസുകളും ഉപയോഗയോഗ്യമാണെന്ന് കണ്ടെത്തുന്നതിന് പരിശോധന നടത്താറുണ്ടോ ; വ്യക്തമാക്കുമോ ;
(ഡി) സ്കൂളുകളിലെ സാനിട്ടേഷന്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ ?
സാമ്പത്തിക നിലയും പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനവും *118. ശ്രീ.ഇ.പി.ജയരാജന് ,, എ. പ്രദീപ്കുമാര്‍ ,, പി.ടി.എ. റഹീം ,, രാജു എബ്രഹാം : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) സര്‍ക്കാരിന്റെ സാമ്പത്തിക നില പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ ഏതെല്ലാം രീതിയില്‍ ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി) മരാമത്ത് പ്രവൃത്തി ഏറ്റെടുത്ത കരാറുകാര്‍ക്ക് എന്തു തുക കുടിശ്ശിക നല്‍കാനുണ്ടെന്ന് അറിയിക്കാമോ;
(സി) പൂര്‍ത്തീകരിച്ച
പ്രവൃത്തികളുടെ ബില്ലുകള്‍ കുടിശ്ശികയായിട്ടുള്ളതു കാരണം പുതിയ
പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതില്‍ കരാറുകാര്‍ വിമുഖത കാണിക്കുന്നുണ്ടോ;
തുടക്കം കുറിച്ച പ്രവൃത്തികള്‍ സ്തംഭനാവസ്ഥയിലായിട്ടുണ്ടോ ;
(ഡി) റോഡുകുളുടെ
നിര്‍മ്മാണവും പുനരുദ്ധാരണവും സമയബന്ധിതമായി പൂര്‍ത്തികരിക്കുന്നതിന്
എന്തെല്ലാം ഘടകങ്ങളാണ് തടസ്സമായിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ; ഇത്
പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
ബി.എഡ്. സീറ്റുകൾ *119. ശ്രീ.ബാബു എം. പാലിശ്ശേരി ,, ബി.സത്യന് ശ്രീമതി.പി. അയിഷാ പോറ്റി ശ്രീ.കെ.കുഞ്ഞിരാമന് (ഉദുമ) : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) സര്‍ക്കാര്‍/എയ്ഡഡ്
ട്രെയിനിംഗ് കോളേജുകളിലെ ബി.എഡ്. സീറ്റുകളില്‍ കുറവു വരുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് വ്യക്തമാക്കുമോ;
(ബി) ഇത്തരത്തില്‍ കുറവു വരുത്താനുള്ള സാഹചര്യം എന്തായിരുന്നുവെന്ന് വിശദമാക്കാമോ;
(സി) ഇതുമൂലം വിദ്യാര്‍ത്ഥികള്‍ക്ക് ബി.എഡ്. പ്രവേശനത്തിനുള്ള അവസരം കുറയുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി) സ്വാശ്രയ
ബി.എഡ്. കോളേജുകള്‍ക്ക് വന്‍ നേട്ടം ഉണ്ടാക്കുന്നതിനും അവര്‍ക്ക്
വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നതിനും ഈ തീരുമാനം ഇടവരുത്തുമെന്ന കാര്യം
വിലയിരുത്തിയിട്ടുണ്ടോ?
ഓപ്പണ്‍ കോഴ്സുകള്‍ക്ക് കൗണ്‍സില്‍ *120. ശ്രീ.ഇ.കെ.വിജയന് ,, വി.എസ്.സുനില്‍ കുമാര്‍ ശ്രീമതി.ഗീതാ ഗോപി ശ്രീ.ചിറ്റയം ഗോപകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:(എ) ഹയര്‍
സെക്കണ്ടറി തലം വരെയുള്ള ഓപ്പണ്‍ കോഴ്സുകളുടെ നടത്തിപ്പിന് വിദ്യാഭ്യാസ
വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രത്യേക കൗണ്‍സില്‍
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; ഇതു സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള
പഠന റിപ്പോര്‍ട്ട് പരിഗണനയിലുണ്ടോ;
(ബി) ഉണ്ടെങ്കില്‍ ഇൗ പഠന റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(സി) സാങ്കേതിക
വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോഴ്സുകള്‍ ഇൗ കൗണ്‍സിലിനു കീഴില്‍
കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും വ്യക്തമാക്കുമോ?