THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
159
ബ്ലാക്ക്മെയില്‍
കേസ്
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബ്ലൂ
ബ്ലാക്ക്മെയില്‍
പെണ്‍വാണിഭ കേസില്‍
പ്രതി ബിന്ധ്യാസ്
തോമസ്, രണ്ടു പേജുള്ള
കത്തിലൂടെ ഉന്നയിച്ച
ആരോപണങ്ങള്‍
സംബന്ധിച്ച് പോലീസ്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
കത്തിലെ ആരോപണങ്ങള്‍
മാധ്യമങ്ങള്‍
പ്രസിദ്ധീകരിച്ചിട്ടുണ്ടോ
;വിവരം വ്യക്തമാക്കമോ;
(ബി)
ആരോപണവിധേയരായ
ജനപ്രതിനിധികള്‍
ആരൊക്കെയാണ്; ഏതെല്ലാം
രാഷ്ട്രീയ
പാര്‍ട്ടികളുമായി
ബന്ധപ്പെട്ടവരാണിവര്‍;
(സി)
ആരോപണത്തെ
തുടര്‍ന്ന് ഏതെല്ലാം
വകുപ്പുകള്‍ പ്രകാരം
ആര്‍ക്കെല്ലാം എതിരെ
പോലീസ് കേസ്
എടുത്തിട്ടുണ്ട്;
(ഡി)
ബിന്ധ്യാ
തോമസിന്റെ പരാതി
മാധ്യമങ്ങള്‍ക്ക്
ലഭിച്ചതിന്റെ പേരില്‍
ഏതെങ്കിലും പോലീസ്
ഉദ്യോഗസ്ഥനെ സസ്പെന്റ്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ആരൊക്കെയാണ്?
160
ബ്ലാക്ക്മെയില്‍
കേസ്
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
ബ്ലാക്ക്മെയില്‍
പെണ്‍വാണിഭ കേസിലെ
പ്രതി ജയചന്ദ്രനെതിരെ
സംസ്ഥാനത്ത് ഏതെല്ലാം
പോലീസ് സ്റ്റേഷനുകളില്‍
എത്ര കേസുകള്‍
ഉണ്ടെന്നു
വെളിപ്പെടുത്താമോ?
(ബി)
ഏതെല്ലാം
കേസുകളില്‍ അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ട്?
(സി)
ജയചന്ദ്രനെ, എം.എല്‍.എ
ഹോസ്റ്റലില്‍ കൊണ്ട്
പോയി
തെളിവെടുക്കുകയുണ്ടായോ?
ഇല്ലെങ്കില്‍ കാരണം
എന്താണ്എന്ന്
വെളിപ്പെടുത്താമോ ?
161
മണല്‍
കടത്ത് കേസ്
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വളപട്ടണം
പോലീസ് സ്റ്റേഷനില്‍
മുന്‍ എം .പി.
കെ.സുധാകരന് പ്രതിയായി
രജിസ്റ്റര്‍
ചെയ്തിട്ടുള്ള മണല്‍
കടത്തുമായി ബന്ധപ്പെട്ട
കേസ് പിന്‍വലിക്കാന്‍
സര്‍ക്കാര്‍ ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ
?
(ബി)
മണല്‍
കടത്തുമായി
ബന്ധപ്പെട്ട് പോലീസ്
എടുത്ത കേസിലെ
പ്രതികള്‍
ആരൊക്കെയായിരുന്നു;
സ്റ്റേഷനില്‍ എത്തി
പോലീസിനെ കയ്യേറ്റം
ചെയ്തവര്‍
ആരൊക്കെയായിരുന്നു;
എം.പി. ആയിരുന്ന
സുധാകരനും സ്റ്റേഷനില്‍
ഡ്യൂട്ടിയിലുണ്ടായിരുന്നവരും
തമ്മില്‍
വാക്കേറ്റമുണ്ടായ
പ്രശ്നം എന്തായിരുന്നു;
(സി)
കേസ്
പിന്‍വലിക്കാന്‍
തീരുമാനിച്ചത്
എന്തടിസ്ഥാനത്തിലാണ്?
162
സോളാര്‍ തട്ടിപ്പ്
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോളാര്‍
കേസിലെ പ്രതി സരിതാ
നായര്‍ എ.ഡി.ജി.പി, കെ.
പത്മകുമാറിനെതിരെ,
ഡി.ജി.പിയ്ക്ക് ഏഴ്
പേജുള്ള പരാതി
നല്‍കിയതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പരാതിയില്‍
ഉന്നയിച്ചിരിക്കുന്ന
ആക്ഷേപങ്ങള്‍
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
പരാതിയുടെ ഒരു
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പരാതിയില്‍
ഉന്നയിച്ചിരിക്കുന്ന
ഏതെങ്കിലും കാര്യങ്ങള്‍
സോളാര്‍ തട്ടിപ്പ്
സംബന്ധിച്ച്
അന്വേഷിക്കുന്ന
കമ്മീഷന്റെ
ശ്രദ്ധയില്പ്പെടുത്തേണ്ടതായിട്ടുണ്ടെന്ന്
കരുതുന്നുണ്ടോ?
163
ശ്രീ.എം.ബി
ബാലകൃഷ്ണനെ കൊലപ്പെടുത്തിയ
കേസ്
ശ്രീ.കെ.കുഞ്ഞിരാമന്
ഉദുമ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഇക്കഴിഞ്ഞ
തിരുവോണനാളില്‍ ഉദുമ
മാങ്ങാട് സ്വദേശി
ശ്രീ.എം.ബി ബാലകൃഷ്ണനെ
കൊലപ്പെടുത്തിയ കേസിലെ
പ്രതികളെ
പിടികിട്ടാനുണ്ടോ;
(ബി)
എങ്കില്‍
ഈ പ്രതികള്‍
ആരൊക്കെയാണ്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ബാലകൃഷ്ണന്
കൊലചെയ്യപ്പെടുന്ന
സമയത്ത് പ്രസ്തുത
പ്രതികള്‍ ഏതെങ്കിലും
രാഷ്ട്രീയ
പാര്‍ട്ടികളുടെയോ പോഷക
സംഘടനകളുടേയോ
ഭാരവാഹികളായിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇവരെ
പിടികൂടുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
164
സോഷ്യൽ
മീഡിയയിൽ അഭിപ്രായം
രേഖപ്പെടുത്തിയതിന്റെ
പേരിലുള്ള കേസുകള്‍
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രി,
മന്ത്രിമാര്‍,
സര്‍ക്കാര്‍ നയങ്ങള്‍,
നിലപാടുകള്‍-
എന്നിവയെക്കുറിച്ച്
ഫേസ് ബുക്കില്‍
അഭിപ്രായം
രേഖപ്പെടുത്തിയതിന്റെ
പേരില്‍ എത്ര
പേര്‍ക്കെതിരെയാണ്
ഇതുവരെ കേസുകള്‍
എടുത്തിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; എത്ര
സര്‍ക്കാര്‍
ജീവനക്കാര്‍ കേസില്‍
ഉള്‍പ്പെട്ടിട്ടുണ്ട്;
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഓപ്പറേഷന് കുബേര
നിലവില്‍ ശരിയായ വിധം
നടപ്പിലാക്കുന്നുണ്ടോ;എടുത്തിട്ടുള്ള
കേസുകളുടെ എണ്ണം എത്ര;
ജില്ലാ സംസ്ഥാന
തലത്തില്‍ ഇതിന്റെ
മേല്‍നോട്ടം
വഹിക്കുന്നതിന്
നിയോഗിക്കപ്പെട്ട
ഉദ്യോഗസ്ഥന്മാരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
മാവേലിക്കര
മണ്ഡലത്തില്‍
ഓപ്പറേഷന് കുബേരയുടെ
ഭാഗമായി എത്ര കേസുകള്‍
എടുത്തിട്ടുണ്ട്; ഈ
കേസുകളില്‍ സ്വീകരിച്ച
നടപടികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
165
കടുത്തി
സി.ഐ ഓഫീസും ഓഫീസ്
ക്വാര്‍ട്ടേഴ്സിന്റെയും
നിർമ്മാണം
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജകമണ്ഡലത്തില്‍
കടുത്തി സി.ഐI ഓഫീസും
ഓഫീസ് ക്വാര്‍ട്ടേഴ്സും
ആരംഭിക്കുന്നതു
സംബന്ധിച്ച് കെ. പി.
എച്ച്. സി. സി യില്‍
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുള്ള
ഡി. പി. ആര്
C1/5219/14, കെ. പി.
എച്ച്. സി. സി 5220/14
എന്നീ നമ്പര്‍
ഫയലുകളിന്മേല്
ആഭ്യന്തരവകുപ്പ്
സ്വീകരിച്ച
തുടര്‍നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഈ
നിര്‍ദ്ദേശം കോട്ടയം
എസ്. പി ഓഫീസില്‍
നിന്നും പോലീസ്
ആസ്ഥാനത്തേക്ക് അയച്ചത്
എന്നെന്നും ഫയല്‍
നമ്പര്‍ എത്രയെന്നും
വ്യക്തമാക്കാമോ ?
166
പെരിങ്ങോം
പോലീസ് സ്റ്റേഷന് വിഭജനം
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പെരിങ്ങോം
പോലീസ് സ്റ്റേഷന്
വിഭജിച്ച് ചെറുപുഴ
ആസ്ഥാനമായി പോലീസ്
സ്റ്റേഷന്
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട
പ്രൊപ്പോസലിന്റെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ എത്രയും
വേഗത്തില്‍
സ്വീകരിക്കുമോ?
167
പെരിങ്ങോം പോലീസ്
സ്റ്റേഷന്
അതിര്‍ത്തിയിലെ കൊലപാതകം
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍ ജില്ലയില്‍
പെരിങ്ങോം പോലീസ്
സ്റ്റേഷന്
അതിര്‍ത്തിയില്‍
ചെറുപുഴ
കാക്കേയംചാലില്
കൊല്ലപ്പെട്ട
മറിയക്കുട്ടിയുടെ
കൊലപാതകം സംബന്ധിച്ച
അന്വേഷണത്തിന്റെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ;
(ബി)
കൊലപാതകം
കഴിഞ്ഞ് രണ്ടരവര്‍ഷം
കഴിഞ്ഞിട്ടും പ്രതികളെ
കണ്ടെത്താന്‍
സാധിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(സി)
കൊലപാതകത്തിന്റെ
അന്വേഷണം
ഉന്നതതലത്തിലുള്ള
ഏജന്‍സിയെ ഏല്പിക്കാന്
നടപടി സ്വീകരിക്കുമോ?
168
പട്ടാമ്പി
ഫയർസ്റ്റേഷൻ
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പിയില്‍
ഒരു ഫയര്സ്റ്റേഷന്
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
താല്‍ക്കാലികമായി
ഫയര്സ്റ്റേഷന്
തുടങ്ങുവാന്‍ പട്ടാമ്പി
റ്റി.ബി. വക കെട്ടിടവും
സ്ഥലവും പി.ഡബ്ല്യൂ.ഡി.
അനുവദിച്ചതിനാല്‍
പ്രസ്തുത
ഫയര്സ്റ്റേഷന് ഉടന്‍
ആരംഭിക്കുമോ;
169
മാഫിയകള്‍ക്കെതിരെ സീകരിച
നടപടി
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വളര്‍ന്നുവരുന്ന
മണല്‍മാഫിയ, പാറഘനന
മാഫിയ, പെണ്‍വാണിഭ
മാഫിയ, മനുഷ്യക്കടത്ത്,
അന്യസംസ്ഥാനത്തുനിന്നും
കുട്ടികളെ കടത്തി
നിര്‍ബന്ധ തൊഴില്‍
ചെയ്യിക്കല്‍,
തുടങ്ങിയവ കൂടിവരുന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ സര്‍ക്കാര്‍ വന്നശേഷം
ഇത്തരം നിയമവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച് ഓരോ
വര്‍ഷവും രജിസ്റ്റര്‍
ചെയ്ത കേസുകളുടെ കണക്ക്
ലഭ്യമാക്കുമോ;
(സി)
ഇത്തരം
കേസുകളില്‍ ഉള്‍പ്പെടെ
എത്രപേരുടെ പേരില്‍
ഗുണ്ടാ ആക്ട് പ്രകാരം
കേസുകള്‍ ഓരോ
ജില്ലയിലും രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
കേസുകളില്‍ ഉള്‍പ്പെട്ട
പോലീസ്, റവന്യൂ മറ്റ്
വകുപ്പ് ഉദ്യോഗസ്ഥര്‍
ആരെല്ലാം; ഏതെല്ലാം
കേസുകളിലാണ് ഇവര്‍
ഉള്‍പ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇവരെ
നിയന്ത്രിക്കാനും
ഇവരുടെ
പ്രവൃത്തികള്‍മൂലം
ദുരിതമനുഭവിക്കുന്നവരെ
സഹായിക്കാനുമായി എന്ത്
നൂതന നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
170
ഐ.എസ്.ആര്.ഒ
ചാരക്കേസ്സ് അന്വേഷിച്ച
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.എസ്.ആര്.ഒ
ചാരക്കേസ്സ് അന്വേഷിച്ച
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കണമെന്ന
ബഹു. ഹൈക്കോടതി
വിധിയില്‍ ആഭ്യന്തര
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
ചാരക്കേസ്സ്
അന്വേഷണത്തില്‍ അന്വേഷണ
ഉദ്യോഗസ്ഥര്‍ വീഴ്ച
വരുത്തിയിട്ടുണ്ട്
എന്ന് ആഭ്യന്തര
വകുപ്പിന്
ബോധ്യപെട്ടിട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ചാരക്കേസ്സിന്
പിന്നില്‍ നടന്ന
ഗൂഢാലോചന സംബന്ധിച്ച്
അന്വേഷണം നടത്തണമെന്ന്
ആവശ്യപ്പെട്ട്
ആരെല്ലാമാണ് ആഭ്യന്തര
വകുപ്പിനെ
സമീപിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ഇ)
ഇതില്‍
ആഭ്യന്തര വകുപ്പ്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
171
ഐ.എസ്.ആര്.ഒ.
ചാരക്കേസ്
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.എസ്.ആര്.ഒ.
ചാരക്കേസില്‍ അന്നത്തെ
അന്വേഷണ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി എടുക്കണമെന്ന
ബഹു. ഹൈക്കോടതിയുടെ
വിധിയിന്മേല്
സര്‍ക്കാര്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ചാരക്കേസില്‍
എന്തെങ്കിലും ഗൂഡാലോചന
നടന്നതായി സര്‍ക്കാരിന്
ബോദ്ധ്യപ്പെട്ടിട്ടുണ്ടോ?
172
ഡി ജി പി
നിയമനം
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡയറക്ടര്‍
ജനറല്‍ ഓഫ് പോലീസ്
തസ്തികയിലെ നിയമനം
സംബന്ധിച്ച്
സുപ്രീംകോടതിയുടെ
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
നിര്‍ദ്ദേശങ്ങള്‍ക്ക്
വിരുദ്ധമായി ഏതെങ്കിലും
നിയമനം
നടന്നിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
173
എം.ജി.
കോളേജില്‍ സി.ഐ. യെ
ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍
ശ്രമിച്ച സംഭവം
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.ജി.
കോളേജില്‍ സി.ഐ. യെ
ബോംബെറിഞ്ഞ്
കൊലപ്പെടുത്താന്‍
ശ്രമിച്ച ആര്.എസ്.എസ്.
പ്രവര്‍ത്തകര്‍ക്കെതിരെയുളള
കേസ് പിന്‍വലിച്ചത് ഏത്
സാഹചര്യത്തിലാണ്;
(ബി)
പ്രസ്തുത
സംഭവുമായി ബന്ധപ്പെട്ട്
പോലീസ് രജിസ്റ്റര്‍
ചെയ്ത കേസുകളില്‍ എത്ര
പ്രതികള്‍
ഉണ്ടായിരുന്നു; അവര്‍
ആരൊക്കെ;
(സി)
പോലീസ്
രജിസ്റ്റര്‍ ചെയ്യുന്ന
ക്രിമിനല്‍ കേസുകളില്‍
ആരെങ്കിലും
നിരപരാധിയായിട്ടുണ്ടെങ്കില്
അയാളുടെ നിരപരാധിത്വം
തെളിയിക്കേണ്ടത്
കോടതിയിലാണോ; എങ്കില്‍
ഏത് നടപടി
ക്രമത്തിലൂടെ;
(ഡി)
ഇതിന്
വ്യത്യസ്തമായി കേസിലെ
ഒരാള്‍
നിരപരാധിയാണെന്ന്
ബോധ്യപ്പെട്ടതിന്റെയടിസ്ഥാനത്തില്‍
എല്ലാവരുടെയും പേരിലുളള
കേസ് പിന്‍വലിക്കാന്‍
സമ്മതം നല്കി
മുഖ്യമന്ത്രി
ഉത്തരവിടുകയുണ്ടായോ;
ഒരാള്‍
നിരപരാധിയാണെന്ന്
മുഖ്യമന്ത്രിയ്ക്ക്
ബോധ്യം വന്നാല്‍ കേസിലെ
മറ്റ് പ്രതികള്‍
കുറ്റക്കാരല്ലാതാവുന്നത്
നിയമാനുസൃതമാണോ ?
എങ്കിൽ ഏത്
നിയമത്തിന്റെയടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ?
174
എം.ജി.
കോളേജില്‍ പോലീസിന് നേരെ
ബോംബെറിഞ്ഞ കേസ്
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.ജി.
കോളേജില്‍ പോലീസിന്
നേരെ ബോംബെറിഞ്ഞ്
സര്‍ക്കിള്‍
ഇന്‍സ്പെടറുടെ കാല്
തകര്‍ത്ത കേസ്
പിന്‍വലിക്കാന്‍ ലഭിച്ച
ഹര്‍ജിയില്‍
മുഖ്യമന്ത്രി
ഉത്തരവിട്ടത് ഏത്
തീയതിയിലാണ്;
(ബി)
അപേക്ഷയോടൊപ്പം
ആരുടെയെങ്കിലും
ശുപാര്‍ശ കത്ത്
ഉണ്ടായിരുന്നുവോ;
ഏതെങ്കിലും രാഷ്ട്രീയ
പാര്‍ട്ടിയില്‍പ്പെട്ട
നിയമസഭാ സാമാജികന്
ശുപാര്‍ശ
ചെയ്യകയുണ്ടായോ;
എങ്കില്‍ ഏത് രാഷ്ട്രീയ
പാര്‍ട്ടിയില്‍പ്പെട്ട,
ഏത് സാമാജികനാണെന്ന്
വെളിപ്പെടുത്താമോ;
(സി)
പിന്‍വലിച്ച
കേസുകള്‍ എതെല്ലാം
ക്രൈംനമ്പറുകളില്പ്പെട്ട,
ഏതെല്ലാം കുറ്റങ്ങള്‍
ആരോപിക്കപ്പെട്ടവയാണെന്ന്
വിശദമാക്കാമോ;
(ഡി)
കേസ്
പിന്‍വലിക്കാനുളള
ഹര്ജിയിന്മേല് പോലീസ്
വകുപ്പില്‍നിന്നും
ലഭിച്ച അഭിപ്രായം
എന്തായിരുന്നു; MLA
യുടെ ശുപാര്‍ശ
കത്തിന്റെയും, പോലീസ്
റിപ്പോര്‍ട്ടിന്റെയും
ഓരോ പകര്‍പ്പ് സഭയുടെ
മേശപ്പുറത്ത്
വെയ്ക്കുമോ ?
175
സി.ബി.ഐ
അന്വേഷണം
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.ബി.ഐ
അന്വേഷണം ആവശ്യപ്പെട്ട്
സംസ്ഥാന സര്‍ക്കാര്‍
കേന്ദ്ര സര്‍ക്കാറിന്
വിഞ്ജാപനം വഴി അയച്ച
മൊത്തം അപേക്ഷകള്‍
എത്രയായിരുന്നു;
(ബി)
അവയില്‍
എത്രയെണ്ണം സി.ബി.ഐ
അംഗീകരിച്ച് വിഞ്ജാപനം
പുറപ്പെടുവിക്കുകയുണ്ടായി;
സംസ്ഥാനത്തിന്റെ ആവശ്യം
അംഗീകരിക്കാത്തവ എത്ര;
(സി)
ഈ
സര്‍ക്കാരിന്റെ
കാലത്ത്സി.ബി.ഐ
അന്വേഷണത്തിനായി
സംസ്ഥാന ഗവണ്മെന്റിന്
ലഭിച്ച അപേക്ഷകള്‍
എത്രയെന്നും അവയില്‍
എത്രയെണ്ണത്തിനു
വിഞ്ജാപനം
ഇറക്കിയെന്നും
കേന്ദ്രഗവണ്മെന്റിന്
എത്ര അപേക്ഷകള്‍
ലഭിച്ചുവെന്നും അവയില്‍
എത്രയെണ്ണത്തിനു
വിഞ്ജാപനം
ഇറക്കിയെന്നും
കേന്ദ്രഗവണ്മെന്റിന്
അയച്ചുകൊടുത്തവ
ഏതെല്ലാമെന്നും അയച്ച
തീയതികള്‍ ഏതായിരുന്നു
എന്നും അറിയിക്കുമോ;
അവയില്‍ ഏതെല്ലാം
അപേക്ഷയിന്മേല്
ഏതെല്ലാം തീയതിയിൽ
കേന്ദ്രഗവണ്മെന്റ്
വിഞ്ജാപനം
പുറപ്പെടുവിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ഡി)
സി.ബി.ഐ
അന്വേഷണ
ആവശ്യങ്ങളിന്മേല്
സംസ്ഥാന സര്‍ക്കാര്‍
തീരുമാനം
കൈക്കൊള്ളുന്നത് ഏത്
മാനദണ്ഡപ്രകാരമാണ്?
176
സി.ബി.ഐ
അന്വഷണത്തിനു വിട്ട
കേസുകൾ
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഗവണ്മെന്റ് നാളിതുവരെ
സി.ബി.ഐ അന്വേഷണത്തിന്
വിട്ട കൊലപാതക
കേസുകളുടെ വിശദാംശങ്ങൾ
നല്‍കാമോ ;
(ബി)
ഇതില്‍
ഏതെല്ലാം കേസുകള്‍
സി.ബി.ഐ
തെളിയിച്ചിട്ടുണ്ട്
;ഇപ്പോഴും
അന്വേഷണത്തിലിരിക്കുന്ന
കൊലപാതക കേസുകളുടെ
എണ്ണം എത്ര;
(സി)
കൊലപാതക
കേസുകള്‍ സി.ബി.ഐ
അന്വേഷണത്തിന്
വിടുന്നത് സംബന്ധിച്ച്
സംസ്ഥാന സര്‍ക്കാറിന്റെ
മാനദണ്ഡം എന്താണെന്ന്
വിശദമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍ മുമ്പാകെ
ഏതെല്ലാം കൊലപാതക
കേസുകള്‍, സി.ബി.ഐ
അന്വേഷണത്തിന് വിടണം
എന്ന ആവശ്യം
ഉയര്‍ന്നുവന്നിരുന്നു;
ഇതില്‍ സി.ബി.ഐ
അന്വേഷണത്തിന് വിട്ടത്
ഏതെല്ലാം; അതിന്റെ
മാനദണ്ഡം
എന്തായിരുന്നു;
വിശദമാക്കാമോ?
177
എം.ജി.കോളേജിലെ
ബോംബേറ്
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
എം.ജി.കോളേജില്‍, സി.ഐ
യെ ബോംബെറിഞ്ഞ കേസ്
പിന്‍വലിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതു സാഹചര്യത്തിലാണ്
പ്രസ്തുത
തീരുമാനമെടുത്തതെന്നു
വ്യക്തമാക്കാമോ;
(സി)
ഇതിനെതിരായി
പോലീസ് അസോസിയേഷന്
ഏതെങ്കിലും നിവേദനം
സര്‍ക്കാരിനു
നല്‍കിയിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
പ്രസ്തുത
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍ കേസ്
പിന്‍വലിക്കാനുള്ള
നടപടി
നിർത്തിവെക്കാൻസര്ക്കാര്
തീരുമാനിച്ചിട്ടുണ്ടോ;
(ഇ)
ഇതു
സംബന്ധിച്ച്
മുഖ്യമന്ത്രിയും
ആഭ്യന്തരമന്ത്രിയും
തമ്മില്‍ അഭിപ്രായ
വ്യത്യാസമുണ്ടെന്നുള്ള
പത്രവാര്‍ത്ത ശരിയാണോ ?
178
പി.മുരളിയുടെ
കൊലപാതകം
ശ്രീ.കെ.കുഞ്ഞിരാമന്
ഉദുമ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
കുമ്പളയിലെ പി.മുരളിയെ
കൊലപ്പെടുത്തിയത്
സംബന്ധിച്ച അന്വേഷണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; ഏതെല്ലാം
വകുപ്പുകള്‍
പ്രകാരമാണെന്നും
ആര്‍ക്കെല്ലാം
എതിരെയാണ് കേസ്
എടുത്തിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ബി)
കൊലപാതകത്തിന്
പിന്നിലെ
ഗൂഡാലോചനയെക്കുറിച്ച്
അന്വേഷിക്കുന്നുണ്ടോ;
ഗൂഡാലോചനയില്‍
ഏര്‍പ്പെട്ടവര്‍
ആരൊക്കെയാണ്;
അന്വേഷണത്തിന്റെ
ഭാഗമായി ആരെയൊക്കെ
ചോദ്യം
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
179
എസ്.സി/എസ്.ടി.
വിഭാഗങ്ങളില്‍പ്പെട്ടവർക്ക്
നേരെയുള്ള അതിക്രമങ്ങൾ
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എസ്.സി/എസ്.ടി
വിഭാഗങ്ങളില്‍പ്പെട്ട
എത്ര പേര്
അതിക്രമങ്ങളില്‍ കൊല
ചെയ്യപ്പെട്ടിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
എസ്.സി/എസ്.ടി
-ആദിവാസി
വിഭാഗങ്ങളില്‍പ്പെട്ട
എത്ര സ്ത്രീകളും
കുട്ടികളും
അതിക്രമങ്ങള്‍ക്ക്
ഇരയായിട്ടുണ്ട്; ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
അതിക്രമങ്ങളുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്ടർ
ചെയ്തു; എത്ര പേരെ
അറസ്റ്റു ചെയ്തു; ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
എത്ര
കേസ്സുകളില്‍
എഫ്.ഐ.ആര്
സമര്‍പ്പിച്ചു; എത്ര
കേസ്സുകളില്‍ അന്വേഷണം
പൂര്‍ത്തിയായി; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ഇ)
എത്ര
കേസ്സുകളില്‍ വിധി
പറഞ്ഞു; എത്ര
കേസ്സുകളില്‍
പ്രതികള്‍ക്ക് ശിക്ഷ
ലഭിച്ചു; ജില്ല
തിരിച്ചുള്ള കണക്ക്
നല്‍കുമോ;
(എഫ്)
എത്ര
കേസ്സുകളില്‍
പ്രതിസ്ഥാനത്ത്
SC-ST-ആദിവാസി
വിഭാഗങ്ങളില്‍പ്പെട്ടവര്‍
ഉള്‍പ്പെട്ടിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ;
(ജി)
എത്ര
കേസ്സുകളില്‍ പ്രതി
സ്ഥാനത്ത് അംഗീകൃത
രാഷ്ട്രീയ
പാര്‍ട്ടികളില്‍പ്പെട്ടവര്‍
ഉള്‍പ്പെട്ടിട്ടുണ്ട്;
ആയതിന്റെ
വിശദാംശങ്ങള്‍-ക്രൈം
നമ്പര്‍, പോലീസ്
സ്റ്റേഷന്, ഏതു
പാര്‍ട്ടിയില്‍പ്പെട്ടവര്‍,
കേസ്സിന്റെ സ്വഭാവം
എന്നിവ വ്യക്തമാക്കുമോ;
എത്ര കേസ്സുകളില്‍
പോലീസ് ഉദ്യോഗസ്ഥര്‍
പ്രതിസ്ഥാനത്ത്
ഉള്‍പ്പെട്ടിട്ടുണ്ട്;
എത്ര പേരെ സസ്പെന്റ്
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ?
180
വാഹന
അപകടങ്ങള്‍
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2014
ജനുവരി മുതൽ നവംബര്‍
വരെ സംസ്ഥാനത്ത് എത്ര
വാഹന അപകടങ്ങള്‍
റിപ്പോര്‍ട്ടു
ചെയ്യപ്പെട്ടിട്ടുണ്ട്
; ഇതിൽ
കൊല്ലപ്പെട്ടവര്‍
എത്ര;പരിക്കേറ്റവര്‍
എത്ര?
181
കേരള
യൂണിവേഴ്സിറ്റി
പ്രൊവൈസ്ചാന്സലറുടെ
വീട് ആക്രമിച്ച കേസ്
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
ഒക്ടോബര്‍ 18 നു കേരള
യൂണിവേഴ്സിറ്റി പ്രൊ
വൈസ്ചാന്‍സലറുടെ വീട്
ആക്രമിച്ച യൂത്ത്
കോണ്‍ഗ്രസ്
പ്രവർത്തകർക്കെതിരെ
പോലീസ് കേസ്
രജിസ്റ്റര്‍
ചെയ്യുകയുണ്ടായോ;
എങ്കില്‍ ഏതെല്ലാം
വകുപ്പുകള്‍ പ്രകാരം,
ആര്‍ക്കെല്ലാം എതിരെ
കേസ്
എടുക്കുകയുണ്ടായിട്ടുണ്ടെന്നു
വെളിപ്പെടുത്താമോ;
(ബി)
അന്നേദിവസം
സര്‍വ്വകലാശാലയുടെ
പ്രധാന കവാടം
ഉള്‍പ്പെടെ അടിച്ചു
തകര്‍ത്ത്
യൂണിവേഴ്സിറ്റിയ്ക്ക്
വന്‍ നാശനഷ്ടങ്ങള്‍
വരുത്തിവച്ച
യൂത്ത്കോണ്‍ഗ്രസുകാര്‍ക്കെതിരെ
കേസ് എടുക്കുകയുണ്ടായോ;
എങ്കില്‍ ഏതെല്ലാം
വകുപ്പുകള്‍ പ്രകാരം;
ആര്‍ക്കെല്ലാം എതിരെ
എന്ന് വിശദമാക്കാമോ ?
182
ആര്.എസ്.എസ്,
ബി.ജെ.പി, എ.ബി.വി .പി
പ്രവര്‍ത്തകര്‍ക്കെതിരായ
കേസുകള്‍
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ആര്.എസ്.എസ്,
ബി.ജെ.പി, എ.ബി.വി.പി
പ്രവര്‍ത്തകര്‍
പ്രതിയായിട്ടുള്ള എത്ര
കേസുകള്‍ പോലീസ്
രജിസ്ട്രര്‍
ചെയ്തിട്ടുണ്ട്;
(ബി)
എല്ലാ
കേസുകളിലും കൂടി എത്ര
പ്രതികളെ ഇനിയും
അറസ്റ്റ്
ചെയ്യാനുണ്ട്;വിശദാംശങ്ങൾ
നല്‍കാമോ;
(സി)
ഇതില്‍
കൊലപാതക കേസുകള്‍ എത്ര;
കൊലപാതക കേസുകളില്‍
ഇനിയും അറസ്റ്റ്
ചെയ്യപ്പെട്ടിട്ടില്ലാത്ത
പ്രതികള്‍ എത്ര;
വ്യക്തമാക്കാമോ?
183
ആര്.എസ്.എസ്.,
ബി.ജെ.പി, എ.ബി.വി.പി.
പ്രവര്‍ത്തകര്‍
പ്രതിയായിട്ടുള്ള കൊലപാതക
കേസുകള്‍
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ആര്.എസ്.എസ്.,
ബി.ജെ.പി, എ.ബി.വി.പി.
പ്രവര്‍ത്തകര്‍
പ്രതിയായിട്ടുള്ള എത്ര
കൊലപാതക കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്എന്ന്
വെളിപ്പെടുത്തുമോ ;
(ബി)
ഇതില്‍
എത്ര പ്രതികള്‍
അറസ്റ്റ്
ചെയ്യപ്പെട്ടിട്ടുണ്ട്;
ഇനിയും അറസ്റ്റ്
ചെയ്യപ്പെട്ടിട്ടില്ലാത്തവര്
എത്ര; നാട് വിട്ട്
പോയിട്ടുള്ള പ്രതികള്‍
എത്ര;
(സി)
ഇവയില്‍
കൊലക്കുറ്റത്തിന്
ശിക്ഷിക്കപ്പെട്ടവര്‍
എത്രഎന്നും ജയിലുകളില്‍
തടവുകാരായി
കഴിയുന്നവര്‍
എത്രഎന്നും
വെളിപ്പെടുത്താമോ ?
184
സോളാർ
തട്ടിപ്പു അന്വേഷണ സംഘം
തെളിവുകള്‍
പൂഴ്ത്തിയതായുള്ള ആക്ഷേപം
ശ്രീ.ആര്.
രാജേഷ്
,,
കെ.വി.അബ്ദുൽ ഖാദര്‍
,,
കെ.കുഞ്ഞിരാമന് ഉദുമ
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോളാര്‍
തട്ടിപ്പ് അന്വേഷിച്ച
പോലീസ് സംഘം പ്രസ്തുത
കേസ്
അട്ടിമറിച്ചതായുള്ള
ആക്ഷേപങ്ങളും
റിപ്പോര്‍ട്ടുകളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അന്വേഷണത്തിന്റെ
ഭാഗമായി പോലീസ്
പിടിച്ചെടുത്ത
നിര്‍ണ്ണായകമായ
തെളിവുകള്‍ കോടതിയില്‍
ഹാജരാക്കാതെ
പൂഴ്ത്തിയതായുള്ള
ആക്ഷേപം
പരിശോധിക്കുകയുണ്ടായോ;
(സി)
പോലീസ്
കസ്റ്റഡിയിലെടുത്തതായ
ലാപ് ടോപ്പുകളുടെയും
മൊബൈല്‍ ഫോണുകളുടെയും
നിജസ്ഥിതി
വ്യക്തമാക്കാമോ;
സോളാര്‍ ഇടപാടുകളിലെ
ഉന്നതരുടെ പങ്ക്
തെളിയിക്കുന്ന
നിര്‍ണ്ണായക തെളിവുകളും
ദൃശ്യങ്ങളും
അപ്രത്യക്ഷമായിട്ടുണ്ടെങ്കില്‍
അത് എങ്ങനെയാണെന്ന്
വെളിപ്പെടുത്താമോ;
കോടതിയില്‍ ഹാജരാക്കാതെ
ഏതെങ്കിലും
ഉദ്യോഗസ്ഥന് അവ കൈവശം
വെച്ച് വരുന്നതായി
അറിയുമോ; തന്റെ
ദൃശ്യങ്ങള്‍
പുറത്തുവിട്ടതു
സംബന്ധമായി പ്രതി സരിത
നല്കിയ ആക്ഷേപം
എന്തായിരുന്നു;
(ഡി)
കോടതിയില്‍
ഹാജരാക്കാതെ പോലീസ്
കസ്റ്റഡിയില്‍
സൂക്ഷിച്ച ദൃശ്യങ്ങള്‍
വാട്സ് ആപ്പ് വഴി
പ്രചരിപ്പിക്കപ്പെട്ടതായുള്ള
റിപ്പോര്ട്ടുകളിന്മേല്
അന്വേഷണം
നടത്തിയിട്ടുണ്ടോ;അന്വേഷണത്തിന്റെ
ഭാഗമായി
പിടിച്ചെടുക്കപ്പെട്ട
ദൃശ്യങ്ങള്‍
ഉള്‍പ്പെടെയുള്ള എല്ലാ
തെളിവുകളും കോടതിയില്‍
സമര്‍പ്പിക്കാന്‍
നിര്‍ദ്ദേശം നല്‍കാമോ?
185
സ്കൂൾ
അദ്ധ്യാപക൯
കെ.കെ.അനീഷിന്റെ മരണം
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
മുന്നിയൂ൪ സ്കൂള്‍
അദ്ധ്യാപക൯
കെ.കെ.അനീഷിന്റെ
മരണവുമായി ബന്ധപ്പെട്ട
അന്വേഷണം ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
അന്വേഷണ
റിപ്പോ൪ട്ട്
സ൪ക്കാരിലേക്ക്
സമ൪പ്പിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
റിപ്പോ൪ട്ടില്‍
ഏതെല്ലാം
വ്യക്തികളെയാണ്
പ്രതിചേ൪ത്തിരിക്കുന്നത്,
വിശദമാക്കാമോ?
186
ബാര്‍
കുംഭകോണം
ശ്രീ.ഇ.പി.ജയരാജന്
,,
എ.കെ.ബാലന്
,,
കെ.സുരേഷ് കുറുപ്പ്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍
കുംഭകോണകേസില്‍
വിജിലന്‍സ് അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടോ
; ഇല്ലെങ്കില്‍ അന്വേഷണ
പുരോഗതി വിശദമാക്കാമോ
; ഇത്തരമൊരു അഴിമതി
കേസില്‍ വിജിലന്‍സ്
നിര്‍ബന്ധമായി
പാലിച്ചിരിക്കേണ്ടതായ
നിയമവ്യവസ്ഥകള്‍
വിശദമാക്കാമോ ;
അന്വേഷണ സംഘത്തോട്
എന്തെല്ലാം കാര്യങ്ങള്‍
അന്വേഷണ
വിധേയമാക്കാനാണ്
സര്‍ക്കാര്‍
ആവശ്യപ്പെട്ടിരിക്കുന്നത്
; അന്വേഷണ
ഉദ്യോഗസ്ഥന്മാര്
ആരൊക്കെ;
(ബി)
ബാര്‍
ഉടമ ബിജു
രമേശിന്റേതുൾപ്പടെ
ബാര്‍ അഴിമതിയുമായി
ബന്ധപ്പെട്ട് ഇതിനകം
പുറത്തുവന്ന
വെളിപ്പെടുത്തലുകളെയും
റിപ്പോര്‍ട്ടുകളെയും
കുറിച്ചെല്ലാം അന്വേഷണം
നടത്തിയിട്ടുണ്ടോ ;
വിശദമാക്കാമോ
;അന്വേഷണത്തിന്റെ
ഭാഗമായി എഫ്.ഐ.ആര്
തയ്യാറാക്കിയത്
എപ്പോഴാണ് ;
പകര്പ്പ്സഭയുടെ
മേശപ്പുറത്തു
ലഭ്യമാക്കാമോ ;
എഫ്.ഐ.ആര്.
രജിസ്റ്റര്‍
ചെയ്യുന്നതു സംബന്ധിച്ച
സുപ്രീംകോടതിയുടെ
ഏറ്റവും ഒടുവിലത്തെ
വിധിപ്രസ്താവം ഈ
കേസില്‍
പാലിച്ചിട്ടുണ്ടോ ;
(സി)
മുഖ്യമന്ത്രിയുടെയും
സഹമന്ത്രിമാരുടെയും
കേസിലെ പങ്കാളിത്തം
സംബന്ധിച്ചു ബാര്‍
ഉടമകളില്‍
നിന്നുയര്‍ന്നുവന്ന
അക്ഷേപങ്ങളും അന്വേഷണ
വിധേയമാക്കിയിട്ടുണ്ടോ
; മുഴുവന്‍
ബാറുടമകളില്‍ നിന്നും
തെളിവ്
ശേഖരിക്കുകയുണ്ടായിട്ടുണ്ടോ;
എന്തെല്ലാം രേഖകള്‍
ജപ്തി
ചെയ്തെടുക്കുകയുണ്ടായി
; അന്വേഷണ
ഉദ്യോഗസ്ഥന്മാര്
മൊഴി രേഖപ്പെടുത്താന്‍
തയ്യാറായില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
(ഡി)
അന്വേഷണ
ഉദ്യോഗസ്ഥന്മാര്
ബാര്‍ ഉടമകളില്‍
നിന്നും മൊഴി
പൂര്‍ണ്ണമായി
രേഖപ്പെടുത്തുവാന്‍
തയ്യാറാകാതെ
മുന്കൂട്ടിതയ്യാറാക്കപ്പെട്ട
ചോദ്യാവലിയുടെ ഉത്തരം
തേടുക മാത്രമായിരുന്നു
എന്ന് ആക്ഷേപിച്ചു
കൊണ്ടുള്ള
റിപ്പൊര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമൊ;
(ഇ)
വിജിലന്‍സ്
സംഘം നാളിതുവരെ എ്രത
പേരെ ചോദ്യം
ചെയ്യുകയുണ്ടായി ;
ആക്ഷേപം
ഉന്നയിക്കപ്പെട്ടവരിലും
ആക്ഷേപിക്കപ്പെട്ടവരിലും
ചോദ്യം
ചെയ്യപ്പെട്ടിട്ടില്ലാത്തവര്
ആരൊക്കെ ;
(എഫ്)
ആരോപിതനായ
ധനകാര്യമന്ത്രി ശ്രീ.
കെ.എം. മാണി
കുറ്റവിമുക്തനാണെന്ന്
മന്ത്രി സഭായോഗം
വിലയിരുത്തിയിട്ടുണ്ടോ
; അന്വേഷണം
ആവശ്യമില്ലെന്ന്
മുഖ്യമന്ത്രി പരസ്യമായി
പ്രസ്താവന നടത്തിയത്
മന്ത്രിസഭാ യോഗ
തീരുമാനത്തിന്റെയടിസ്ഥാനത്തിലാണോ
;
(ജി)
തെളിവുകള്‍
ചോദിച്ച് ആരെയും
പ്രകോപിപ്പിക്കേണ്ടന്ന്
ധനകാര്യമന്ത്രി ഗവ.ചീഫ്
വിപ്പിന്റെ
സാന്നിദ്ധ്യത്തില്‍
ജലവിഭവ വകുപ്പ്
മന്ത്രിക്ക്
നിര്‍ദ്ദേശം
നല്‍കിയതായി
പുറത്തുവന്നതായി
പറയപെടുന്ന
ശബ്ദരേഖയടങ്ങുന്ന
ദൃശ്യങ്ങള്‍ വിജിലന്‍സ്
പരിശോധിച്ചിട്ടുണ്ടോ
?
187
സായുധ
മാവോയിസ്റ്റുകളുടെ
സാന്നിധ്യം
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സായുധ മാവോയിസ്റ്റുകളെ
വിന്യസിപ്പിച്ചിട്ടുണ്ട്
എന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതുസംബന്ധിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിന്റെ വിശദാംശം
വെളിപ്പെടുത്താമോ?
188
പൊതു-സ്വകാര്യ
പങ്കാളിത്തത്തില്‍ സൈബര്‍
ഡോം
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൈബര്‍
കുറ്റകൃത്യങ്ങള്‍
കുറയ്ക്കുന്നതിന്
ആഭ്യന്തര വകുപ്പിന്
കീഴില്‍ പൊതു-സ്വകാര്യ
പങ്കാളിത്തത്തില്‍
സൈബര്‍ ഡോം
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇതിനായി പുറപ്പെടുവിച്ച
ഉത്തരവിന്റെ പകര്‍പ്പ്
സഭയുടെ മേശപ്പുറത്ത്
ലഭ്യമാക്കാമോ;
(ബി)
സ്വകാര്യ
പങ്കാളിയെ കണ്ടെത്തിയത്
ടെണ്ടര്‍ നടപടി
ക്രമങ്ങളിലൂടെ
ആയിരുന്നോയെന്നു
വിശദമാക്കാമോ;
(സി)
സൈബര്‍
ഡോമിന്റെ സ്വകാര്യ
പങ്കാളിയായി
പ്രവര്‍ത്തിയ്ക്കുന്ന
സ്ഥാപനം ഏതാണ്;
(ഡി)
സൈബര്‍
ഡോമിനായി ഇതിനകം
ചെലവായ തുക എത്രയാണ്;
സൈബര്‍ ഡോം വഴി
ഏതെല്ലാം നിലയിലുള്ള
കുറ്റകൃത്യങ്ങള്‍
തടയുവാന്‍
സാധ്യമായിട്ടുണ്ട്
വിശദമാക്കാമോ ?
189
മാറാട്
,കതിരൂര്‍ കേസുകളിലെ
സി.ബി.ഐ അന്വേഷണം
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
എ.കെ.ബാലന്
,,
കെ.കെ.നാരായണന്
,,
കെ.കുഞ്ഞിരാമന് ഉദുമ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേസുകള്‍
സി.ബി.ഐ അന്വേഷണത്തിനു
വിടുന്ന തീരുമാനങ്ങള്‍
രാഷ്ട്രീയ പ്രേരിതമായി
മാറിയിരിക്കുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാറാട്
കൂട്ടക്കൊല
സംഭവത്തില്‍ സി.ബി.ഐ
അന്വേഷണം
ആവശ്യപ്പെട്ടുകൊണ്ടുള്ള
സര്‍ക്കാരിന്റെ
ആവശ്യത്തിന്മേല്
അന്നത്തെ
കേന്ദ്രഗവണ്മെന്റിന്റെ
നിലപാട് എന്തായിരുന്നു;
(സി)
പ്രസ്തുത
കേസിനെ സി.ബി.ഐ ക്ക്
വിടുന്നതിനെതിരായി
നിലപാട് എടുത്തത്
എന്തുകൊണ്ടായിരുന്നു;
ഇക്കാര്യം അന്നത്തെ
കേന്ദ്രഗവണ്മെന്റ്
സംസ്ഥാനത്തെ
അറിയിച്ചിട്ടുണ്ടായിരുന്നുവോ;
(ഡി)
കതിരൂരിലെ
മനോജ് എന്നയാളുടെ
കൊലപാതകം, ലോക്കല്‍
പോലീസിന്റെ
അന്വേഷണത്തിലിരിക്കെ
സി.ബി.ഐ ക്ക്
വിടാനുണ്ടായ സാഹചര്യം
എന്തായിരുന്നു;
(ഇ)
ഈ
കേസില്‍ പോലീസ് ഒന്നാം
പ്രതിയാക്കിയ വിക്രമന്
എന്നയാളെ പോലീസ്
അറസ്റ്റു ചെയ്തതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(എഫ്)
സംസ്ഥാന
സര്‍ക്കാര്‍ സി.ബി.ഐ
അന്വേഷണം ആവശ്യപ്പെട്ട്
കേന്ദ്ര സര്‍ക്കാരിന്
കത്തയക്കാന്‍
തീരുമാനിച്ചത്
എപ്പോഴാണെന്ന്
വിശദമാക്കാമോ; കേന്ദ്ര
സര്‍ക്കാരിനയച്ച
കത്തില്‍ ഇതേവരെ
അറസ്റ്റ്
നടന്നിട്ടില്ലെന്ന്
അറിയിച്ചിട്ടുണ്ടായിരുന്നോ;
വസ്തുതാവിരുദ്ധമായ
കാര്യം കേന്ദ്ര
സര്‍ക്കാരിനെ
അറിയിച്ചത്
എന്തിനുവേണ്ടിയായിരുന്നുവെന്നു
വ്യക്തമാക്കാമോ?
190
കാപ്പാ
ആക്ട് പ്രകാരം പാലക്കാട്
ജില്ലയില്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ട കേസുകൾ
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ KAAPA ആക്ട്
പ്രകാരം
ആര്‍ക്കെല്ലാമാണ്
നോട്ടീസ്
നല്‍കിയിട്ടുള്ളത്;
വിശദാംശം നല്‍കാമോ;
അവര്‍ക്ക് ഏതെങ്കിലും
രാഷ്ട്രീയ
പാര്‍ട്ടികളുമായി ബന്ധം
ഉണ്ടോ; ഉണ്ടെങ്കില്‍
വിശദാംശം നല്‍കാമോ;
(ബി)
KAAPA
ആക്ട് പ്രകാരം
രജിസ്റ്റര്‍
ചെയ്യപ്പെട്ട കേസുകളിലെ
പ്രതികള്‍ക്ക് ഏതെല്ലാം
വകുപ്പുകള്‍
ഉള്‍പ്പെടുത്തിയാണ്
എഫ്.ഐ.ആർ
നല്‍കിയിട്ടുള്ളത്;
(സി)
എഫ്.ഐ.ആർ-ന്
ആധാരമായിട്ടുള്ള
പരാതികളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
191
സദാചാര
പോലീസ്
ശ്രീ.ജി.സുധാകരന്
,,
എം. ഹംസ
,,
സാജു പോള്‍
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്ടെ
സദാചാര പോലീസ്
ആക്രമണത്തിനെതിരെ
കൊച്ചി മറൈ൯ ഡ്രൈവില്‍
പ്രതിഷേധം
പ്രകടിപ്പിക്കാനെത്തിയവരെ
തടയാ൯ ആക്രമണം
അഴിച്ചുവിട്ട വ൪ഗീയ
സംഘടനാ
പ്രവ൪ത്തക൪ക്കെതിരെ
പോലീസ് നിയമാനുസൃത
നടപടികള്‍
എടുക്കുകയുണ്ടായോ;
(ബി)
അക്രമികളായ
വ൪ഗീയ വാദികളും
കുറ്റവാളികളും ആഭാസ
മുദ്രാവാക്യങ്ങളുമായി
മണിക്കൂറുകളോളം
മറൈ൯ഡ്രൈവ്
കയ്യടക്കിയിരുന്നിട്ടും
പോലീസ് കേസെടുക്കുവാനോ
അറസ്റ്റു ചെയ്യുവാനോ
തയ്യാറാകാതിരുന്നത്
എന്തുകൊണ്ടാണ്;
(സി)
അക്രമികളുടെ
ദൃശ്യങ്ങള്‍ പോലീസിനു
ലഭ്യമായിരുന്നുവോ;
ദൃശ്യങ്ങളില്‍
തെളിയുന്ന
എത്രപേ൪ക്കെതിരെ
കേസെടുക്കാതിരുന്നിട്ടുണ്ട്.
മു൯കൂ൪ അനുമതിയോടു
കൂടിയാണോ വ൪ഗീയ
സംഘടനകള്‍ പ്രകടനം
നടത്തിയിരുന്നത്;
മു൯കൂ൪ അനുമതിയില്ലാതെ
പ്രകടനം നടത്തിയ
സംഘടനകള്‍ക്കെതിരെ
കേസെടുക്കുകയുണ്ടായോ;
എങ്കില്‍ ഏതെല്ലാം
സംഘടനകള്‍ക്കെതിരെ
ഏതെല്ലാം വകുപ്പുകള്‍
പ്രകാരം എന്ന്
വ്യക്തമാക്കാമോ;
(ഡി)
സംഭവത്തില്‍
സദാചാര പോലീസുകാ൪ക്ക്
അനുകൂലമായി നിയമവിരുദ്ധ
നിലപാടെടുത്ത പോലീസ്
ഉദ്യോഗസ്ഥരെക്കുറിച്ച്
അന്വേഷിക്കുമോ?
192
പോലീസ്
സേനയിൽ വനിതാ ഡ്രൈവർമാർ.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വ്വീസ് നടത്തുന്ന
സ്വകാര്യ ബസ്സുകളില്‍
ഡ്രൈവര്‍മാരായി വനിതകളെ
നിയമിക്കുന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ
;
(ബി)
എങ്കിൽ
തലസ്ഥാന നഗരിയിലെ
വനിതകള്‍ക്കായുള്ള
പോലീസ് സെല്ലിൽ നാലു
ചക്രവാഹനങ്ങളില്‍
ഡ്രൈവര്‍മാരായി
പുരുഷന്മാരെ മാത്രം
നിയമിക്കുന്നതിനുള്ള
കാരണം വ്യക്തമാക്കുമോ ?
193
തീരദേശ
പോലീസ് ബോട്ടിലെ
ജീവനക്കാർക്ക്
ഇന്‍ഷൂറന്‍സ് പരിരക്ഷ
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തീരദേശ
പോലീസ് ബോട്ടില്‍
ദിവസവേതനാടിസ്ഥാനത്തില്‍
ജോലി ചെയ്യുന്ന
ജീവനക്കാര്‍ക്ക്
ജോലിയുടെ അപകടസാദ്ധ്യത
കണക്കിലെടുത്ത്
ഇന്‍ഷൂറന്‍സ് പരിരക്ഷ
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ;
വിശദമാക്കാമോ ?
194
പോലീസ്
സേനയിലെ ക്രിമിനലുകൾ
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാന
പോലീസ് സേനയില്‍
ക്രിമിനല്‍
കേസ്സുകളില്‍
ഉള്‍പ്പെട്ടിട്ടുള്ളവരുടെ
എണ്ണം എത്രയെന്നും
ഇതില്‍
സ്ത്രീകള്‍ക്കെതിരായ
അതിക്രമങ്ങളില്‍
ഉള്‍പ്പെട്ടിട്ടുള്ളവരുടെ
എണ്ണം എത്രയെന്നും
വ്യക്തമാക്കാമോ ?
195
കതിരൂർ
കൊലപാതകം
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കതിരൂരിലെ
മനോജ്
കൊലചെയ്യപ്പെട്ട
സംഭവത്തില്‍ പോലീസ്
ഒന്നാം പ്രതിയാക്കിയ
വിക്രമന് എന്നയാളെ
അറസ്റ്റ് ചെയ്തത് ഏത്
തീയതിയില്‍ എവിടെവച്ച്,
ഏത് സമയത്താണെന്ന്
വ്യക്തമാക്കാമോ?
(ബി)
സി.ബി.ഐ
അന്വേഷണത്തിനായി
കേന്ദ്ര ഗവണ്മെന്റിന്
കത്തയച്ച തീയതി ഏതാണ്?
പ്രസ്തുത കത്തിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(സി)
പ്രസ്തുത
കത്തിൽ, ഇതുവരെ
അറസ്റ്റ്
നടത്തിയിട്ടില്ലെന്ന്
കേന്ദ്ര ഗവണ്മെന്റിനെ
അറിയിക്കുകയുണ്ടായോ?
ഇത്തരത്തില്‍
കേന്ദ്രഗവണ്മെന്റിനെ
അറിയിച്ച സാഹചര്യം
എന്തായിരുന്നു എന്ന്
വ്യക്തമാക്കുമോ ?
196
കതിരൂർ
കൊലപാതകം
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂരിലെ
കതിരൂരില്‍
കൊലചെയ്യപ്പെട്ട
മനോജ് എന്നയാളുടെ
പേരില്‍ ഉണ്ടായിരുന്ന
പോലീസ് കേസുകള്‍
എത്രയായിരുന്നു; അവ
ഏതെല്ലാം;
(ബി)
മനോജിനെതിരെ
ഏതെല്ലാം പോലീസ്
സ്റ്റേഷനുകളില്‍
ഏതെല്ലാം ക്രൈം
നമ്പറുകളിലായി ഏതെല്ലാം
വകുപ്പുകള്‍ പ്രകാരം
കേസുകള്‍
എടുത്തിട്ടുണ്ടായിരുന്നു;
(സി)
മനോജ്
ഏതെല്ലാം കേസ്സുകളില്‍
ശിക്ഷിക്കപ്പെടുകയുണ്ടായിട്ടുണ്ട്?വിശദമാക്കുമോ?
197
പോലീസ്
തലപ്പത്തെ അനധികൃത
പ്രൊമോഷന്.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സ൪ക്കാ൪ അധികാരത്തില്‍
വന്ന ശേഷം പോലീസില്‍
DGP, ADGP, IG, DIG
തുടങ്ങിയ ഉയ൪ന്ന
തസ്തികകളില്‍
സീനിയോറിറ്റി മറികടന്ന്
പ്രൊമോഷനുകള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദവിവരം
നല്‍കുമോ;
(ബി)
എങ്കില്‍
ഇപ്രകാരം
ചെയ്യുവാനുണ്ടായ
സാഹചര്യം വിശദമാക്കുമോ;
(സി)
ഏതെല്ലാം
നിയമങ്ങളുടേയും
ചട്ടങ്ങളുടേയും
അടിസ്ഥാനത്തിലാണ്
ഇപ്രകാരം നടപടി
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
നടപടിയുടെ
അടിസ്ഥാനത്തില്‍
കേന്ദ്രസ൪വ്വീസിലേക്ക്
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ എത്ര പേ൪
പോയിട്ടുണ്ടെന്നു
വ്യക്തമാക്കാമോ?
198
പോലീസ്
കസ്റ്റഡിയിൽ രാത്രിയിലെ
ചോദ്യംചെയ്യൽ
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ്
കസ്റ്റഡിമരണങ്ങളും
മര്‍ദ്ദനമുറകളും
വര്‍ദ്ധിച്ചിരിക്കുന്ന
സാഹചര്യത്തില്‍ പോലീസ്
സ്റ്റേഷനുകളോടനുബന്ധിച്ച്
സി.സി. ടിവി സംവിധാനം
ഏര്‍പ്പെടുത്താന്‍
സര്‍ക്കാര്‍
തയ്യാറാകുമോ;
(ബി)
നിലവില്‍
സി.സി. ടിവി സംവിധാനം
ഉള്ള പോലീസ്
സ്റ്റേഷനുകള്‍
ഏതെല്ലാമാണ്;
(സി)
പോലീസ്
കസ്റ്റഡിയിലുള്ളവരെ
രാത്രി സമയത്ത് ചോദ്യം
ചെയ്യുന്നത്
നിയമാനുസൃതമാണോ;
സംസ്ഥാനത്തെ പോലീസ്
സ്റ്റേഷനുകളില്‍ രാത്രി
സമയത്ത് ചോദ്യം
ചെയ്യല്‍
നടന്നുവരുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
രാത്രി
സമയത്തുള്ള,
കസ്റ്റഡിയിലുള്ളവരെ
ചോദ്യം ചെയ്യല്‍
നിര്‍ത്തണമെന്ന മുംബൈ
ഹൈക്കോടതിയുടെ വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
199
അജ്ഞാത
വാഹനമിടിച്ചുള്ള അപകടങ്ങൾ
ശ്രീ.സി.മോയിന്‍
കുട്ടി
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അജ്ഞാത
വാഹനമിടിച്ചുള്ള
അപകടങ്ങളില്‍പ്പെടുന്നവര്‍ക്കും,
ആശ്രിതര്‍ക്കും സഹായം
ലഭിക്കാന്‍ നിലവിലുള്ള
വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
2013,
2014 വര്‍ഷങ്ങളില്‍ ഓരോ
വര്‍ഷവും ഇത്തരത്തിൽ
എത്ര കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്;
(സി)
ഇത്തരം
അപകടങ്ങളിൽപ്പെടുന്നവർക്കും
ആശ്രിതര്‍ക്കും സഹായം
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിനും,
നഷ്ടപരിഹാരത്തുക
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
200
കൊച്ചി
ബ്ലാക്ക്മെയില്‍
പെണ്‍വാണിഭ കേസ്
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവന്തപുരം
ജില്ലയിലെ വെഞ്ഞാറമൂട്
സ്വദേശിയായ
രവീന്ദ്രന്റെ
ആത്മഹത്യയുമായി
ബന്ധപ്പെട്ട്, കൊച്ചി
ബ്ലാക്ക്മെയില്‍
പെണ്‍വാണിഭ കേസിലെ
പ്രതികള്‍ക്കെതിരെ
കേസെടുത്തിട്ടുണ്ടോ;
(ബി)
കേസന്വേഷണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; ഇതിനകം
ഏതെല്ലാം പ്രതികളെ
അറസ്റ്റ്
ചെയ്യുകയുണ്ടായി;
അറസ്റ്റ് ചെയ്യാന്‍
അവശേഷിക്കുന്നവര്‍
എത്ര?
201
പോലീസ്
ഉദ്യോഗസ്ഥന്മാര്ക്കെതിരെയുള്ള
കേസുകള്‍
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്ന ശേഷം
നാളി തുവരെ പോലീസ്
ഉദ്യോഗസ്ഥന്മാര് കോഴ
വാങ്ങിയതോ കോഴ
ആവശ്യപ്പെട്ടതോ
ആയിട്ടുള്ള എത്ര
ആക്ഷേപങ്ങള്‍
ലഭിച്ചിട്ടുണ്ട്;
(ബി)
എത്ര
പോലീസ്
ഉദ്യോഗസ്ഥന്മാര്ക്കെതിരെ
നിലവില്‍ വിജിലന്‍സോ,
മറ്റ് ഏജന്‍സികളോ
അന്വേഷണം നടത്തി
വരുന്നുണ്ട്; അന്വേഷണം
നേരിടുന്ന പോലീസ്
ഉദ്യോഗസ്ഥന്മാര്
ആരൊക്കെയാണ്; അതില്‍
ഐ.പി.എസ്.
ഉദ്യോഗസ്ഥന്മാര് എത്ര;
അവര്‍ ആരൊക്കയാണ്;
(സി)
എത്ര
കേസുകളില്‍ എഫ്.ഐ.ആര്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
പോലീസ് ഉദ്യോഗസ്ഥന്മാരെ
സര്‍വീസില്‍ നിന്നും
സസ്പെന്റ്
ചെയ്തിട്ടുണ്ട്;സസ്പെന്റ്
ചെയ്യപ്പെട്ട എത്ര പേരെ
തിരികെ സര്‍വ്വീസില്‍
പ്രവേശിപ്പിച്ചിട്ടുണ്ട്?
202
അച്ചടി-ദൃശ്യ
മാധ്യമങ്ങള്ക്ക്നല്കുന്ന
കേസുകളുടെ വിവരങ്ങള്‍
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റകൃത്യങ്ങളുമായി
ബന്ധപ്പെട്ട കേസുകളുടെ
വിവരങ്ങള്‍ അച്ചടി,
ദൃശ്യമാധ്യമങ്ങള്‍ക്കു
നല്‍കുന്നതിലും
പ്രസ്തുത വിഷയത്തിൽ
കസ്റ്റഡിയില്‍
ഏറ്റെടുക്കുന്നവരെ
അവയ്ക്ക് മുമ്പിൽ
പ്രദര്‍ശിപ്പിക്കുന്നതിലും
നിലവിലുള്ള നിയന്ത്രണ
വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
പോലീസ്
ആക്ടിലും, മനുഷ്യാവകാശ
നിബന്ധനകളിലും പ്രസ്തുത
വിഷയം സംബദ്ധിച്ചുള്ള
നിയന്ത്രണങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇവയുടെ
ലംഘനം നിരീക്ഷിക്കാന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം എന്താണെന്നും,
വ്യവസ്ഥാ ലംഘനത്തിന്റെ
പേരില്‍ എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
2013, 2014 കാലയളവില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നുമുള്ള
വിശദവിവരം നല്‍കാമോ?
203
നാഷണല്‍
ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ
കണക്കുകള്‍.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
ക്രൈം റെക്കോഡ്സ്
ബ്യൂറോയുടെ കണക്കുകള്‍
പ്രകാരം
കുറ്റകൃത്യങ്ങളുടെ
കാര്യത്തില്‍ നിലവിൽ
കേരളത്തിന്റെ സ്ഥാനം
എത്രാമതാണ് ;
(ബി)
സ്ത്രീകൾക്ക്എതിരെയുള്ള
കുറ്റകൃത്യങ്ങളില്‍
നിലവിൽ കേരളത്തിന്റെ
സ്ഥാനം എത്രാമതാണ് ;
(സി)
കൗമാര
പ്രായക്കാരായ
പെണ്‍കുട്ടികള്‍ക്കു
നേരെയുള്ള
കുറ്റകൃത്യങ്ങളില്‍
നിലവിൽ കേരളത്തിന്റെ
സ്ഥാനം എത്രാമതാണ് ;
(ഡി)
കുട്ടികള്‍ക്കെതിരായ
കുറ്റകൃത്യങ്ങളില്‍
നിലവിൽ കേരളത്തിന്റെ
സ്ഥാനം എത്രാമതാണ് ;
(ഇ)
സാമ്പത്തിക
കുറ്റകൃത്യങ്ങളില്‍
നിലവിൽ കേരളത്തിന്റെ
സ്ഥാനം എത്രാമതാണ് ;
(എഫ്)
ആത്മഹത്യയുടെ
കാര്യത്തിൽ നിലവിൽ
കേരളത്തിന്റെ സ്ഥാനം
എത്രാമതാണ് ?
204
നിര്‍ഭയ
പദ്ധതി
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ഭയ
പദ്ധതി സംബന്ധിച്ച്
പ്രഖ്യാപനം നടത്തുകയും
നയം നിലവില്‍ വരികയും
ചെയ്തത് എന്നാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
നിര്‍ഭയ സെല്‍
രൂപീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നയം
നിലവില്‍ വന്നതിനു
ശേഷവും നിര്‍ഭയ സെല്‍
രൂപീകരിക്കാത്തതെന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
നിര്‍ഭയയുടെ
പ്രൊജക്ട് ഓഫീസര്‍മാരെ
ഡെപ്യൂട്ടേഷനില്‍
നിയമിച്ചതിന് അംഗീകാരം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് ;
(ഡി)
നിര്‍ഭയ
എന്ന പേരില്‍ നിലവില്‍
എത്ര പദ്ധതികള്‍
സംസ്ഥാനത്ത്
പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഇ)
നിര്‍ഭയയുടെ
ഉപദേശകയായിരുന്ന സുനിത
കൃഷ്ണന് പദവി
രാജിവെക്കാനിടയായ
സാഹചര്യം
വ്യക്തമാക്കാമോ?
205
സോളാര്‍
കേസിലെ ജുഡീഷ്യല്‍
കമ്മീഷൻ
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോളാര്‍
കുംഭകോണക്കേസില്‍
സര്‍ക്കാര്‍ നിശ്ചയിച്ച
ജുഡീഷ്യല്‍ കമ്മീഷന്റെ
ടേംസ് ഓഫ് റഫറന്‍സ്
എന്തെല്ലാമായിരുന്നെന്ന്
വെളിപ്പെടുത്താമോ;
(ബി)
ആയതിന്റെ
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഈ
ജൂഡീഷ്യല്‍ കമ്മീഷന്
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ച
കാര്യങ്ങള്‍ക്ക് പുറമെ
മറ്റ് ഏതെങ്കിലും വിഷയം
അന്വേഷണ പരിധിയില്‍
കൊണ്ടുവരണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശം
വെളിപ്പെടുത്താമോ?
206
അനധികൃത
കരിമണല്‍ കടത്ത്
.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിന്നും തമിഴ്നാട്
ഉള്‍പ്പെടെയുളള
അന്യസംസ്ഥാനങ്ങളി
ലേയ്ക്ക് അനധികൃതമായി
കരിമണല്‍
കടത്തിക്കൊണ്ടുപോകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏതെല്ലാം
മാർഗങ്ങൾ മുഖേനയാണ്
കരിമണല്‍
കടത്തുന്നതെന്നു അറിയാൻ
സാധിച്ചിട്ടുണ്ടോ;
മത്സ്യബന്ധന ബോട്ടുകളിൽ
കരിമണല്‍ കടത്തുന്നതായി
അറിവ് ലഭിച്ചിട്ടുണ്ടോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
നിയമവിരുദ്ധമായി
കരിമണല്‍ കടത്തിയത്
സംബന്ധിച്ച് വിവിധ
പോലീസ് സ്റ്റേഷനുകളില്‍
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; അവ
ഏതെല്ലാം പോലീസ്
സ്റ്റേഷനുകളിലാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
പ്രസ്തുത കേസുകളില്‍
എത്ര പ്രതികളെ അറസ്റ്റ്
ചെയ്യുകയുണ്ടായി;
ഇപ്പോഴും അറസ്റ്റ്
ചെയ്യപ്പെട്ടിട്ടില്ലാത്തവര്
എത്ര ; ഏതെല്ലാം
കേസുകളില്‍ പ്രതികള്‍
ശിക്ഷിക്കപ്പെടുകയുണ്ടായിട്ടുണ്ടെന്നും
വിശദമാക്കുമോ ;
(ഡി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
അനധികൃതമായി
കടത്തികൊണ്ട്പോയിട്ടുളളതായി
കരുതുന്ന കരിമണലിന്റെ
മൂല്യം
കണക്കാക്കിയിട്ടുണ്ടോ;
എങ്കിൽ കണക്കു
ലഭ്യമാക്കുമോ?
207
ആലപ്പുഴ
ജില്ലയിലെ പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള
പരാതികള്‍
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
കംപ്ലയന്റ് -ല്‍
ആലപ്പുഴ ജില്ലയില്‍
2013 മുതല്‍ നാളിതുവരെ
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ടെന്നും
എത്ര എണ്ണത്തില്‍
അന്വേഷണം നടത്തി നടപടി
സ്വീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(ബി)
കായംകുളം
നിയോജകമണ്ഡലത്തില്‍
പ്രസ്തുത കാലയളവില്‍
ഏതെങ്കിലും പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
പരാതി ലഭിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ ;
(സി)
ഉണ്ടെങ്കിൽ
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ?
208
സോളാര്‍
തട്ടിപ്പുകേസ്
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സോളാര്‍
തട്ടിപ്പുകേസില്‍ പുതിയ
തെളിവുകള്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ ;
അന്വേഷണം ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
209
ഫോറിന്
കോണ്ട്രിബ്യൂഷന്
റെഗുലേഷന് ആക്ട്
ലംഘിക്കുന്ന
സ്ഥാപനങ്ങള്‍ക്കെതിരെയുള്ള
നടപടികള്‍
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പുറത്തിറക്കിയ ഫോറിന്
കോണ്ട്രിബ്യൂഷന്
റെഗുലേഷന് ആക്ട്
(FCRA) ലംഘകരുടെ
പട്ടികയില്‍
ഉള്‍പ്പെട്ടിട്ടുള്ള
സംസ്ഥാനത്തെ
സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്നുള്ള
വിവരം ലഭ്യമാക്കാമോ;
(ബി)
എഫ്.സി.ആര്.എ
ആക്ട് ലംഘിക്കുന്ന
സ്ഥാപനങ്ങള്‍ക്കെതിരെയുള്ള
നിയമപരമായ നടപടികള്‍
എന്താണെന്ന്
വിശദമാക്കാമോ?
210
നിയമസഭാ
സാമാജികനെതിരായുള്ള
ദൃശ്യങ്ങള്‍ -
ആക്ഷേപങ്ങള്‍
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂഖ്യമന്ത്രി
ശ്രീ.
ഉമ്മന്‍ചാണ്ടിയുടെ
അറിവോടെയാണ് ഒരു
നിയമസഭാ സാമാജികനെതിരെ
ദൃശ്യങ്ങള്‍
മാധ്യമങ്ങള്‍ക്ക്
നല്‍കിയതെന്ന്
ആക്ഷേപിച്ചുകൊണ്ട്
എറണാകുളം സിറ്റി പോലീസ്
കമ്മീഷണര്‍ക്ക് ഒരു
യുവതി പരാതി
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പരാതിയില്‍
ഉന്നയിച്ചിരിക്കുന്ന
ആക്ഷേപങ്ങള്‍
സംബന്ധിച്ച്
അന്വേഷിക്കുകയുണ്ടായോ;
അന്വേഷണത്തെ തുടര്‍ന്ന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(സി)
പരാതിയെ
തുടര്‍ന്ന്
ആര്‍ക്കെല്ലാം എതിരെ
ഏതെല്ലാം വകുപ്പുകള്‍
പ്രകാരം കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്?
211
സോളാര്‍-അന്വേഷണപരിധിയില്‍
മുഖ്യമന്ത്രിയുടെ ഓഫീസ്
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സോളാര്‍
അന്വേഷണകമ്മീഷന്റെ
അന്വേഷണപരിധിയില്‍
മുഖ്യമന്ത്രിയുടെ
ഓഫീസിനെ കൂടി
ഉള്‍പ്പെടുത്താനുണ്ടായ
സാഹചര്യമെന്തെന്ന്
വ്യക്തമാക്കുമോ?
212
ക്രിമിനൽ
കേസുകള്‍
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
ക്രിമിനൽ കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
മോഷണം, കവര്‍ച്ച,
പിടിച്ചുപറി, ഭവനഭേദനം,
ദേവാലയ കവര്‍ച്ച എന്നീ
ഇനങ്ങളില്‍ ഓരോന്നിലും
എത്ര വീതം കേസുകള്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ടെന്ന്
വ്യക്തമാക്കുമോ?
213
അഹബിന്റെ
മരണം സംബന്ധിച്ച അന്വേഷണം
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി,
പൂപ്പറമ്പില്‍
വീട്ടില്‍ സയ്യദ്
ഇബ്രാഹിമിന്റെ മകന്
അഹബ് ഇബ്രാഹിം,
ബാംഗ്ലൂര്‍
സോലഡേവനഹള്ളി ആചാര്യ
പോളിടെക്നിക്കില്‍
പഠിച്ചുകൊണ്ടിരിക്കെ
കോളേജില്‍ വച്ച്
മുതിര്‍ന്ന കുട്ടികളുടെ
ക്രൂരമായ റാഗിംങ്ങിനും,
ആക്രമണത്തിനും
വിധേയനായി
ചികിത്സയിലിരിക്കെ
10-3-2014 ല്‍ മരണമടഞ്ഞ
സംഭവത്തില്‍
രക്ഷിതാക്കള്‍ നല്കിയ
പരാതിയിന്മേല് എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
അഹബിന്റെ
ദുരൂഹമരണം
അന്വേഷിക്കുന്നതിനും
കുറ്റക്കാരെ കണ്ടെത്തി
നിയമത്തിനു മുന്പില്
കൊണ്ടുവരുന്നതിനും
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
214
ജനമൈത്രി
പോലീസ് പദ്ധതി
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.റ്റി.ബല്‍റാം
,,
പാലോട് രവി
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനമൈത്രി
പോലീസ് പദ്ധതി
സംബന്ധിച്ച പരാതികള്‍
പരിഹരിച്ച്
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി സംബന്ധിച്ച്
പഠനം നടത്തുന്നതിന്
ചുമതലപ്പെടുത്തിയിട്ടുള്ളത്ആരെയാണ്;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
പഠന
റിപ്പോര്‍ട്ട്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
എങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ടിലെ
ശുപാര്ശകളിന്മേല്
എന്തെല്ലാം
തുടര്‍നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്നെല്ലാം?
215
എഴുകോണ്‍
പോലീസ് സ്റ്റേഷന് കെട്ടിട
നിര്‍മ്മാണം
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ എഴുകോണ്‍
പോലീസ് സ്റ്റേഷന്
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ക്കായി ബഹു.
ആഭ്യന്തര മന്ത്രി കേരളാ
പോലീസ് ഹൗസിംഗ്
കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്
അധികാരിക്ക് നല്കിയ
നിര്‍ദ്ദേശത്തില്‍
(1024 VIP/M(Home &
vigi) 2014 സ്വീകരിച്ച
തുടര്‍ നടപടികള്‍
വിശദാമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ പ്രവര്‍ത്തി
എന്നത്തേക്ക്
ആരംഭിക്കുന്നതിനുള്ള
മുന്നൊരുക്കങ്ങളാണ്
നടത്തുന്നത്?
216
ക്രിമിനൽ
കേസുകൾ പിൻവലിക്കുന്നത്
സംബന്ധിച്ച വിശദാംശങ്ങൾ
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
വി.ശിവന്‍കുട്ടി
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ് രജിസ്റ്റര്‍
ചെയ്യുന്ന ക്രിമിനല്‍
കേസുകള്‍
പിന്‍വലിക്കാന്‍,
സര്‍ക്കാര്‍
കോടതികളോടഭ്യര്ത്ഥിക്കുന്നത്
സംബന്ധിച്ച
നിയമവ്യവസ്ഥകള്‍
വിശദമാക്കാമോ;
(ബി)
കേസുകള്‍
പിന്വലിച്ചുകിട്ടുന്നതിനുള്ള
ഹര്‍ജികളില്‍ തീരുമാനം
കൈകൊള്ളുന്നതിനു
സർക്കാർ എന്തെങ്കിലും
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ അത്
വിശദമാക്കാമോ;
(സി)
ഒന്നിലധികം
ആളുകള്‍ പ്രതിയാകുന്ന
ക്രിമിനല്‍
കേസ്സുകളില്‍ ഒരാള്‍
നിരപരാധിയാണെന്ന്
ബോധ്യപ്പെട്ടാല്‍
എല്ലാവരുടെയും
പേരിലുള്ള കേസുകള്‍
പിന്‍വലിക്കാറുണ്ടോ;
എങ്കിൽ ഇപ്രകാരം
ചെയ്യുന്നത്
സര്‍ക്കാര്‍ നിലപാടാണോ;
പ്രസ്തുത നടപടി മുഖേന
നിരപരാധികളെ വെറുതെ
വിട്ടുകൊണ്ട്
കുറ്റവാളികളെ
ശിക്ഷിക്കാനുള്ള അവസരം
നഷ്ടപ്പെടുത്തുകയും
കുറ്റവാളികളെ
നിയമവിരുദ്ധമായി
രക്ഷപ്പെടുത്തുകയും
ചെയ്യുകയാണെന്നറിയാമോ;
(ഡി)
ഈ
സര്‍ക്കാര്‍
പിന്‍വലിക്കാന്‍
തീരുമാനിച്ച
ക്രിമിനല്‍, വിജിലന്‍സ്
കേസുകളുടെ കണക്കുകള്‍
ലഭ്യമാണോ; എങ്കില്‍
വിശദമാക്കാമോ?
217
സ്വകാര്യ
പണമിടപാട് സ്ഥാപനങ്ങളുടെ
പ്രവർത്തനം
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ
ചിട്ടിക്കമ്പനികള്‍,
സ്വകാര്യ പണമിടപാട്
സ്ഥാപനങ്ങള്‍ എന്നിവ,
റിസര്‍വ് ബാങ്കിന്റെ
വ്യവസ്ഥകള്‍
പാലിച്ചുകൊണ്ടാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
സര്‍ക്കാര്‍
ഉറപ്പുവരുത്തിയിട്ടുണ്ടോ;
(ബി)
മുത്തൂറ്റ്,
മണപ്പുറം ഫിനാന്‍സ്
പോലുള്ള സ്ഥാപനങ്ങള്‍,
ഇടപാടുകാരില്‍ നിന്ന്
അമിതമായ പലിശ
ഈടാക്കുന്നു എന്ന പരാതി
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
മോട്ടോര്‍
വാഹനങ്ങള്‍ക്ക്
സാമ്പത്തിക വായ്പ
നല്കുന്ന സ്ഥാപനങ്ങള്‍
കൊള്ളപ്പലിശ
ഈടാക്കുന്നത് തടയാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ?
218
നിരീക്ഷണ
ക്യാമറകള്‍
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തൊട്ടാകെ
പോലീസ് വകുപ്പ് എത്ര
നിരീക്ഷണ ക്യാമറകള്‍
സ്ഥാപിച്ചിട്ടുണ്ട്;
ഇവയില്‍
പ്രവൃത്തിക്കാത്തവ
എത്ര;
(ബി)
ഈ
വര്‍ഷം എത്ര നിരീക്ഷണ
ക്യാമറകള്‍ പുതുതായി
സ്ഥാപിക്കാനുദ്ദേശിക്കുന്നു;
ഏതെല്ലാം തരത്തിലുള്ള
സ്ഥലങ്ങളാണ് ഇതിനായി
പരിഗണിക്കുന്നത്;
(സി)
ക്യാമറകളിലൂടെയുള്ള
നിരീക്ഷണങ്ങളുടെ ഫലമായി
സുരക്ഷാ രംഗത്ത്
എന്തെല്ലാം നേട്ടങ്ങള്‍
ഉണ്ടായി;
കുറ്റകൃത്യങ്ങള്‍
കുറയ്ക്കാന്‍ ഇത്
ഏതെല്ലാം നിലയില്‍
സഹായകരമായിട്ടുണ്ട്;
(ഡി)
ഏത്
ഏജന്‍സി വഴിയാണ്
നിരിക്ഷണ ക്യാമറകള്‍
സ്ഥാപിച്ചിട്ടുള്ളത്;
ഇതിനായി ചെലവഴിച്ച തുക
സംബന്ധിച്ച്
വിശദമാക്കാമോ?
219
എറണാകുളം
ഗവണ്മെന്റ് ഗസ്റ്റ്
ഹൗസിന് മുന്നിലെ സംഘര്‍ഷം
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ഗവണ്മെന്റ് ഗസ്റ്റ്
ഹൗസില്‍ 2014 ആഗസ്റ്റ്
18ന് രാത്രി
മുഖ്യമന്ത്രി
താമസിച്ചിരുന്ന
മുറിയുടെ മുന്നില്‍
പോലീസ് നോക്കി നില്‍ക്കെ
ഒരു എം.എല്‍,എ യും
വസ്ത്രവ്യാപരിയും
തമ്മില്‍ ഉണ്ടായ
സംഘര്‍ഷത്തെ കുറിച്ചു
പോലീസ് കേസ്
റജിസ്റ്റര്‍ ചെയ്ത്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഗസ്റ്റ് ഹൗസില്‍
മുഖ്യമന്ത്രിയുടെ
മുറിയ്ക്ക് മുന്നില്‍
സംഘര്‍ഷത്തില്‍
ഏര്‍പ്പെട്ട
ആര്‍ക്കെല്ലാം എതിരെ
പോലീസ് കേസ്
എടുത്തിട്ടുണ്ട്;
ഏതെല്ലാം വകുപ്പുകള്‍
പ്രകാരമാണ് കേസ്
എടുത്തിരിക്കുന്നത്;
അന്വേഷണം ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;അറിയിക്കുമോ;
(സി)
കയ്യേറ്റശ്രമം
ഉള്‍പ്പെടെയുള്ള സംഭവം
സംബന്ധിച്ച
പത്രവാര്‍ത്തകള്‍
പോലീസിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടായിരുന്നുവോ
; അറിയിക്കുമോ ?
220
സ്വകാര്യ
സ്കൂളുകളിലെ പീഡനങ്ങൾ
പ്രൊഫ.സി.രവീന്ദ്രനാഥ്
,,
ടി.വി.രാജേഷ്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
സ്കൂളുകളില്‍
പിഞ്ചുകുട്ടികള്‍
പീഡിപ്പിക്കപ്പെടുന്ന
സംഭവങ്ങള്‍ അനുദിനം
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;ഇത്തരം സംഭവങ്ങളില്‍
കുറ്റവാളികളെ
രക്ഷിക്കാന്‍ പോലീസും
ഉന്നത ഉദ്യോഗസ്ഥരും
ശ്രമിക്കുന്നതായുള്ള
ആക്ഷേപങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പീഡനത്തിനിരയായവരുടെ
പരാതികള്‍ ഒതുക്കി
തീര്‍ക്കാനുള്ള
ശ്രമങ്ങള്‍ക്ക് പോലീസ്
കൂട്ടു നില്ക്കുന്നതായ
ആക്ഷേപം ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ ;
(സി)
നാദാപുരം
പാറക്കടവില്‍
ദാറുല്‍ഹുദാ ഇംഗ്ലീഷ്
മീഡിയം സ്കൂളില്‍
പെണ്‍കുട്ടി ലൈംഗികമായി
പീഡിപ്പിക്കപ്പെട്ട
കേസില്‍ യഥാര്‍ത്ഥ
പ്രതിയെ കസ്റ്റഡിയില്‍
എടുത്തിട്ടുണ്ടോ ;
അന്വേഷണം നടത്തുന്നത്
ആരുടെ
നേതൃത്വത്തിലാണെന്ന്
വ്യക്തമാക്കുമോ ;
മുനീറിനെ പ്രതിയാക്കി,
യഥാര്‍ത്ഥ പ്രതിയെ
രക്ഷപ്പെടുത്താന്‍
സ്കൂള്‍ മാനേജ്മെന്റും
പോലീസും
ശ്രമിച്ചതായുള്ള ആരോപണം
സംബന്ധിച്ച്
അന്വേഷിക്കുകയുണ്ടായോ ;
(ഡി)
പീഡനകേസില്‍
യഥാര്‍ത്ഥ പ്രതിയെ
രക്ഷിക്കാന്‍ മുനീര്‍
എന്ന ചെറുപ്പക്കാരനെ
സ്റ്റേഷനില്‍
കൊണ്ടുപോയി
മൂന്നാംമുറയ്ക്ക്
വിധേയനാക്കിയ സംഭവം
അന്വേഷിച്ചിട്ടുണ്ടോ ;
(ഇ)
നിരപരാധിയെ
പ്രതിയാക്കാന്‍
ശ്രമിക്കുകയും
അതിക്രൂരമായി
മര്‍ദ്ദിക്കുകയും ചെയ്ത
പോലീസുകാര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ?
221
കതിരൂരിൽ
കൊല്ലപ്പെട്ട മനോജിന്റെ
കേസ്
.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കതിരൂര്‍
പോലീസ് സ്റ്റേഷന്
പരിധിയില്‍
കൊല്ലപ്പെട്ട മനോജ്
എത്ര കേസുകളില്‍
പ്രതിയായിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇത്
ഏതെല്ലാം പോലീസ്
സ്റ്റേഷന്
പരിധിയിലാണെന്നും,
ഏതെല്ലാം വകുപ്പുകള്‍
പ്രകാരമാണ് കേസ്സ്
രജിസ്റ്റര്‍ ചെയ്തത്
എന്നും പ്രത്യേകം
പ്രത്യേകം
വിശദമാക്കാമോ;
(സി)
ഇതില്‍
കോടതി നടപടി
പൂര്‍ത്തിയായ
കേസ്സുകളും
പൂര്‍ത്തിയാക്കാത്ത
കേസ്സുകളും
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
വിശദാംശം
വെളിപ്പെടുത്താമോ?
222
പട്ടാമ്പി
പോലീസ് സ്റ്റേഷന് വിഭജനം
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
പോലീസ് സ്റ്റേഷന്
വിഭജിച്ച് കൊപ്പം
സ്റ്റേഷന്
രൂപവല്ക്കരിക്കുമോ;
(ബി)
ഏറ്റവും വലിയ
സ്റ്റേഷനുകളില്‍
ഒന്നാണ് പട്ടാമ്പി
എന്നത് കണക്കിലെടുത്ത്
അടിയന്തിരമായി കൊപ്പം
സ്റ്റേഷന്
യാഥാര്‍ത്ഥ്യമാക്കുമോ?
223
മാഞ്ഞൂര്‍
പോലീസ് സ്റ്റേഷന്
രൂപീകരണം
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍
കടുത്തുരുത്തി
മണ്ഡലത്തിലെ മാഞ്ഞൂര്‍
പോലീസ് സ്റ്റേഷന്
രൂപീകരിക്കുന്നതു
സംബന്ധിച്ചുള്ള
സ്റ്റേറ്റ് പോലീസ് ചീഫ്
(എസ്.പി.സി )
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ബി)
എസ്
പി സി റിപ്പോര്‍ട്ട്
ലഭിക്കുന്നതിന്
അടിയന്തര പ്രാധാന്യം
നല്‍കുമോ; ആയതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
പോലീസ് സ്റ്റേഷന്
തസ്തിക സൃഷ്ടിക്കല്‍
ആവശ്യമാണോ; എങ്കില്‍
എത്ര തസ്തിക
സൃഷ്ടിക്കണം;
വിശദമാക്കാമോ?
224
ഒളിക്യാമറ
അനാശ്യാസ തട്ടിപ്പ്
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒളിക്യാമറ
അനാശ്യാസ തട്ടിപ്പ്
സംഘത്തിലെ പ്രതി
ജയചന്ദ്രനെ പോലീസ്
അറസ്റ്റ് ചെയ്തത് ഏത്
തീയതിയില്‍ ഏത് സമയത്ത്
ഏത് സ്ഥലത്ത്
വെച്ചായിരുന്നുവെന്നു
വ്യക്തമാക്കാമോ?
(ബി)
അറസ്റ്റ്
ചെയ്യുന്നതിനു മുമ്പ്
പ്രതി ഒളിവില്‍
കഴിഞ്ഞിരുന്ന സ്ഥലം
എവിടെയായിരുന്നു?
പ്രസ്തുത സ്ഥലത്ത്
നിന്നുതന്നെ അറസ്റ്റ്
ചെയ്യാതിരുന്നതിന്റെ
കാരണം
വെളിപ്പെടുത്താമോ?
(സി)
പ്രതിയുടെ
താമസം സംബന്ധിച്ച്
അന്വേഷണ
ഉദ്യോഗസ്ഥന്മാര്,
താമസിച്ച സ്ഥലത്തിന്റെ
അധികാര കേന്ദ്രത്തില്‍
അറിയിക്കുകയുണ്ടായിട്ടുണ്ടോ?
അനുമതിയോട്കൂടി
പ്രസ്തുത സ്ഥലത്ത്
നിന്ന്തന്നെ അറസ്റ്റ്
ചെയ്യാതിരുന്നത്
എന്തുകൊണ്ടാണു്?
(ഡി)
പ്രതിയെ
അറസ്റ്റ് ചെയ്തതിനുശേഷം
പ്രതി ഒളിവില്‍
താമസിച്ച എല്ലാ
സ്ഥലങ്ങളിലും
കൊണ്ട്പോയി തെളിവുകള്‍
ശേഖരിക്കുകയുണ്ടായോ?
ഇല്ലെങ്കില്‍ കാരണം
വെളിപ്പെടുത്താമോ?
225
പാലക്കാട്
ജില്ലയിലെ ഓപ്പറേഷന്
കുബേര
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ഓപ്പറേഷന്
കുബേരയുടെ ഭാഗമായി
ബ്ലേഡ്
മാഫിയകള്‍ക്കെതിരെ എത്ര
പരാതികള്‍ പോലീസിന്
ലഭിച്ചിട്ടുണ്ടെന്നും
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തുവെന്നും എത്ര
പേരെ അറസ്റ്റ്
ചെയ്തുവെന്നും എത്ര
കേസ്സുകളില്‍
കോടതിയില്‍ കുറ്റപത്രം
സമര്‍പ്പിച്ചുവെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ജില്ലയില്‍ ബ്ലേഡ്
മാഫിയകളുടെ ഭീഷണിയെ
തുടര്‍ന്ന് എത്ര പേര്
ആത്മഹത്യ ചെയ്തു; എത്ര
പേര് ദുരൂഹ
സാഹചര്യത്തില്‍
മരണമടഞ്ഞിട്ടുണ്ട്;
ഇവരുടെ പേരും സ്ഥലവും
കേസ് രജിസ്റ്റര്‍ ചെയ്ത
പോലീസ് സ്റ്റേഷന്
സഹിതം വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ജില്ലയില്‍ ഓപ്പറേഷന്
കുബേരക്കു നേതൃത്വം
നല്കുന്ന ഏതെങ്കിലും
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
പരാതി ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
ജില്ലയില്‍ ഓപ്പറേഷന്
കുബേരക്കു നേതൃത്വം
നല്കുന്ന പോലീസ്
ഉദ്യോഗസ്ഥരെ ഇതിനകം
സ്ഥലം
മാറ്റിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
226
രാഷ്ട്രീയ
കൊലപാതകങ്ങള്‍
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ പത്ത്
വര്‍ഷത്തിനുള്ളില്‍
സി.പി.ഐ (എം)
പ്രവര്‍ത്തകരായ എത്ര
പേര് കൊല
ചെയ്യപ്പെട്ടിട്ടുണ്ട്
; ഓരോ കേസിലെയും
പ്രതികളുടെ രാഷ്ട്രീയ
ബന്ധം വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സി.പി.ഐ (എം)
പ്രവര്‍ത്തകരായ
എത്രപേര്‍ കൊല
ചെയ്യപ്പെട്ടിട്ടുണ്ട്
; പേര് വിവരം നല്‍കാമോ ;
കൊലപാതകവുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും അന്വേഷണം
സി.ബി.ഐ.യ്ക്ക്
വിടുകയുണ്ടായിട്ടുണ്ടോ;
ഓരോ കൊലപാതക കേസിലെയും
പ്രതികള്‍ ഏതെല്ലാം
രാഷ്ട്രിയ സംഘടനകളുമായി
ബന്ധപ്പെട്ടവരായിരുന്നു;
വിശദമാക്കുമോ?
227
രാഷ്ട്രീയ
കൊലപാതകങ്ങള്‍
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
എത്ര കൊലപാതകങ്ങള്‍
നടന്നിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇതില്‍
എത്ര രാഷ്ട്രീയ
കൊലപാതകങ്ങള്‍
നടന്നിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ എത്ര
സി.പി.എെ.(എം)
പ്രവര്‍ത്തകരും,
അനുഭാവികളും
കൊല്ലപ്പെട്ടിട്ടുണ്ടെന്ന്
ജില്ല തിരിച്ചുള്ള
കണക്ക്
വെളിപ്പെടുത്താമോ?
228
രാഷ്ട്രീയ
പ്രവര്‍ത്തകര്‍
കൊലചെയ്യപ്പെട്ട
കേസ്സുകള്‍
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ഇതുവരെ
രാഷ്ട്രീയ
പ്രവര്‍ത്തകര്‍
കൊലചെയ്യപ്പെട്ട എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
ഏതെല്ലാം തീയതികളില്‍
ആരെല്ലാമാണ്
കൊല്ലപ്പെട്ടത്;
വ്യക്തമാക്കാമോ;
(ബി)
ഓരോ
കേസ്സിന്റെയും അന്വേഷണ
പുരോഗതി
വ്യക്തമാക്കാമോ;
(സി)
ഇതില്‍
പ്രധാന പ്രതികളെ ഇനിയും
അറസ്റ്റ് ചെയ്യാത്ത
കേസ്സുകള്‍
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(ഡി)
കുറ്റപത്രം
കോടതിയില്‍
സമര്‍പ്പിച്ചവ എത്ര;
(ഇ)
ഇവയില്‍
പ്രത്യേക അന്വേഷണ
സംഘത്തെ ഏര്‍പ്പെടുത്തി
അന്വേഷണം നടത്തിയവ
ഏതെല്ലാം;
(എഫ്)
അന്വേഷണം
സി.ബി.ഐ-യെ ഏല്പിച്ചവ
ഏതെല്ലാം; അതിന്റെ
കാരണം വിശദമാക്കാമോ;
(ജി)
കൊലപാതക
കേസ് സി.ബി.ഐ.യ്ക്ക്
വിടുന്ന മാനദണ്ഡം
എന്താണെന്ന്
വിശദമാക്കാമോ ?
229
രാത്രികാല
പോസ്റ്റ്മോര്‍ട്ടം
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രാത്രികാല
പോസ്റ്റ്മോര്‍ട്ടം
നടത്തുന്നതിനുളള
തീരുമാനം
കൈകൊണ്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത് നടപ്പിലാക്കാനുളള
തടസ്സങ്ങളെന്തെന്ന്
വ്യക്തമാക്കുമോ;
(സി)
രാത്രികാല
പോസ്റ്റ്മോര്‍ട്ടം
എന്നുതൊട്ട്
യാഥാര്‍ത്ഥ്യമാക്കാനാകും;
(ഡി)
ഇതു
സംബന്ധിച്ച ഫയല്‍
ഇപ്പോള്‍ ഏതു
വകുപ്പിലാണുളളത്?
230
കാണാതായവർ
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം ഓരോ
വര്‍ഷവും കാണാതായ
കുട്ടികള്‍, വനിതകള്‍,
വൃദ്ധര്‍ എന്നിവരുടെ
ജില്ലതിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(ബി)
ഇവരില്‍
ഓരോ
വിഭാഗത്തില്‍നിന്നും
എത്രപേരെ
കണ്ടെത്തിയെന്നും
എത്രപേരെ
കണ്ടെത്തുവാനുണ്ടെന്നുമുള്ള
ജില്ലതിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇവരില്‍
കൊല്ലപ്പെട്ടവര്‍
ആരെല്ലാമെന്നും ഇത്
സംബന്ധിച്ച്
രജിസ്റ്റര്‍ ചെയ്ത
കേസുകള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തില്‍
കാണാതാകുന്നവരെ
കണ്ടെത്താന്‍ ഒരു
പ്രത്യേക ഏജന്‍സിയെ
സംസ്ഥാനത്ത്
ഏര്‍പ്പെടുത്തുന്നതിനായി
എന്ത് നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
231
ഓപ്പറേഷന്
കുബേര
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആഭ്യന്തര വകുപ്പിന്റെ
നേതൃത്വത്തില്‍
ഓപ്പറേഷന് കുബേര
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഓപ്പറേഷന്
കുബേര മുഖേനെ
എന്തെല്ലാം
ലക്ഷ്യങ്ങള്‍
കൈവരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
അനധികൃത
പണമിടപാടു
സ്ഥാപനങ്ങള്‍ക്കതിരെ
നടപടികള്‍
സ്വീകരിക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
ഓപ്പറേഷന് കുബേരയിൽ
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ഓപ്പറേഷന്
കുബേര
പ്രാവര്‍ത്തികമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
232
ഓപ്പറേഷന്
കുബേര - ആലപ്പുഴ ജില്ല
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
കുബേര പ്രകാരം ആലപ്പുഴ
ജില്ലയില്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
ജില്ലയിലെ അംഗീകൃത
പണമിടപാട്
സ്ഥാപനങ്ങളുടെ ലിസ്റ്റ്
ലഭ്യമാക്കാമോ; അംഗീകൃത
പണമിടപാട് സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഓപ്പറേഷന്
കുബേര പ്രകാരം
നടപടികള്‍
സ്വീകരിക്കുമ്പോള്‍
വന്‍ ഇടപാടുകാര്‍
ഒഴിവാക്കപ്പെടുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ആക്ഷേപം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
233
ഓപ്പറേഷന്
കുബേര വ്യാപകമാക്കാന്‍
നടപടി
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാധാരണക്കാരില്‍നിന്ന്
മൂന്‍കൂറായി പ്രോമിസറി
നോട്ടുകളും ബ്ലാങ്ക്
ചെക്കുകളും ഈടായി
വാങ്ങിക്കൊണ്ട് പണം കടം
കൊടുക്കുകയും പിന്നീട്
ഇത്തരം ഈടിനെ ദുരുപയോഗം
ചെയ്ത് വ്യാജരേഖകള്‍
ഉണ്ടാക്കി വസ്തുവകകള്‍
അപഹരിക്കുകയും
ചെയ്യുന്ന ബ്ലേഡ് മാഫിയ
സംഘങ്ങളെ
നിയന്ത്രിക്കാന്‍
സര്‍ക്കാര്‍
ആവിഷ്കരിച്ച ഓപ്പറേഷന്
കുബേര പോലുള്ള
നടപടികള്‍
വ്യാപകമാക്കുമോ;
(ബി)
ബ്ലേഡ്
മാഫിയ സംഘങ്ങള്‍
ചെയ്യുന്നതിന് സമാനമായി
ബ്ലാങ്ക് ചെക്കുകള്‍
സ്വീകരിച്ച് വായ്പ
നല്കുന്ന സഹകരണ
സ്ഥാപനങ്ങള്‍, ഈടായി
വാങ്ങുന്ന ബ്ലാങ്ക്
ചെക്കുകള്‍ ദുരുപയോഗം
ചെയ്ത്
സാധാരണക്കാര്‍ക്കെതിരെ
കോടതികളില്‍ കേസ് ഫയല്‍
ചെയ്തുവരുന്നത്
സംബന്ധിച്ച് അന്വേഷണം
നടത്തുമോ;
(സി)
ഇത്
സംബന്ധിച്ച് ആഭ്യന്തര
ഇന്റലിജന്‍സ്
വിഭാഗത്തില്‍ എത്ര
പരാതികള്‍
ലഭിച്ചുവെന്നും
പരാതികളിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്നും
അറിയിക്കുമോ;
(ഡി)
ഇത്തരം
പരാതികളിന്മേല്
അടിയന്തരനടപടി
സ്വീകരിക്കുമോ?
234
ഓപ്പറേഷന്
കുബേര
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന് കുബേര
പദ്ധതി ഇപ്പോഴും
തുടരുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതിയുടെ ആദ്യ
ഘട്ടത്തില്‍ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ഇതില്‍
എത്ര പേരുടെ അറസ്റ്റ്
രേഖപ്പെടുത്തിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(സി)
ഇതില്‍,
ഇന്ത്യൻ ശിക്ഷാനിയമം
അനുശാസിക്കുംപ്രകാരം
വഞ്ചന, വ്യാജരേഖ
ചമയ്ക്കല്‍,
അതുപയോഗിച്ച് ഭീഷണി, വധ
ഭീഷണി തുടങ്ങിയ
വകുപ്പുകൾ ചേര്‍ത്ത്
എത്ര പേര്‍ക്കെതിരെ
കേസ് ചാര്‍ജ്ജ്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
മണി
ലെന്‍ഡിംഗ് ആക്ടിലെ 17,
18 വകുപ്പുകള്‍ മാത്രം
ചേര്‍ത്ത് എത്ര
പേര്‍ക്കെതിരെ കേസ്സ്
ചാര്‍ജ്ജ്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
235
കാസര്‍ഗോഡ്
ജില്ല-ആദൂരിൽ ദളിത്
യുവതിയെ പീഡിപ്പിച്ചതു
സംബന്ധിച്ച്
ശ്രീ.കെ.കുഞ്ഞിരാമന്
ഉദുമ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ആദൂര്‍
പോലീസ് സ്റ്റേഷനില്‍
പരാതിയുമായി എത്തിയ
ആദൂര്‍ സ്വദേശിയായ
ദളിത് യുവതിയെ
പീഡിപ്പിച്ച സംഭവം
ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കേസിലെ പ്രതികള്‍
ആരൊക്കെയെന്നും
പ്രതികള്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നും വിശദമാക്കാമോ;
(സി)
പ്രസ്തുത
കേസില്‍ ഏതെങ്കിലും
പ്രതികളെ
പിടികൂടാനുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
236
ക്രിമിനല്‍
കേസില്‍ ഉള്‍പ്പെട്ട
പോലീസ് ഉദ്യോഗസ്ഥര്‍
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയില്‍ ക്രിമിനല്‍
കേസില്‍ ഉള്‍പ്പെട്ട
എത്ര ഉദ്യോഗസ്ഥര്‍
ഉണ്ട് ;
(ബി)
കുറ്റകൃത്യങ്ങളില്‍
ഉള്‍പ്പെട്ട
പോലീസുകാരുടെ
കുറ്റത്തിന്റെ ഗൗരവം
അനുസരിച്ച് ശിക്ഷ
പുന:പരിശോധിക്കുമോ;
(സി)
ഗുരുതരമല്ലാത്ത
കുറ്റകൃത്യങ്ങളില്‍
ഉള്‍പ്പെട്ട പോലീസ്
ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ
ഇളവ് നല്‍കുമോ?
237
ക്രമസമാധാന
രംഗത്ത് ദേശീയതലത്തില്‍
നേട്ടം
ശ്രീ.സണ്ണി
ജോസഫ്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാരിന്റെ കാലത്ത്
ക്രമസമാധാന രംഗത്ത്,
കേരളം ദേശീയതലത്തില്‍
ഉന്നതസ്ഥാനത്ത്
എത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച
റിപ്പോർട്ടുകളുടെയും
സർവ്വെകളുടെയും
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
(സി)
പ്രസ്തുത
നേട്ടം കൈവരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
ഭരണതലത്തില്‍
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
ക്രമസമാധാന
രംഗത്ത് കൂടുതല്‍
നേട്ടങ്ങള്‍
കൈവരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം?
238
ക്രിമിനല്‍
കേസില്‍ കുറ്റപത്രത്തിനു
ശേഷമുള്ള നടപടികള്‍
ശ്രീ.പി.കെ.ഗുരുദാസന്
,,
വി.ശിവന്‍കുട്ടി
,,
എം. ഹംസ
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒന്നിലേറെ
പേര് കൊലപാതക
ശ്രമത്തിന്
പ്രതികളായിട്ടുള്ള
ക്രിമിനൽ കേസില്‍
കുറ്റപത്രം കോടതിയില്‍
സമര്‍പ്പിക്കപ്പെട്ടതിനുശേഷം
ഒരാളുടെ പങ്കാളിത്തം
സംബന്ധിച്ച്
സര്‍ക്കാരിന്
സംശയമുണ്ടായാല്‍
നിയമാനുസൃതം
സ്വീകരിക്കേണ്ടുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
കുറ്റപത്രം
സമര്‍പ്പിക്കപ്പെട്ട
കേസില്‍
പ്രതികളായവരില്‍ ഒരാള്‍
നിരപരാധിത്വം അറിയിച്ച്
ഹര്‍ജി തന്നാല്‍
ക്രിമിനല്‍
നടപടിക്രമമനുസരിച്ച്
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്താണെന്നറിയിക്കുമോ;
(സി)
ഈ
ഘട്ടത്തില്‍ ഒരാള്‍
നിരപരാധിയാണെന്ന്
സര്‍ക്കാരിന്
തീരുമാനിക്കാനാകുമോ;
അപ്പോള്‍
അവശേഷിക്കുന്നവര്‍
കൂട്ടപ്രതികള്
അല്ലാതാകുമോ; കേസ്
ഒന്നാകെ ഒഴിവാക്കാന്‍
പാടുള്ളതാണോ; ഇതു
സംബന്ധിച്ച
നിയമവ്യവസ്ഥകള്‍
വിശദമാക്കാമോ ;
(ഡി)
എം.ജി. കോളേജിലെ
കൊലപാതകശ്രമം
ഉള്‍പ്പെടെയുള്ള
ക്രിമിനല്‍ കേസുകളിലെ
പ്രതികളെ
സംരക്ഷിക്കുന്നതായുള്ള
ആക്ഷേപങ്ങള്‍
പരിഗണിച്ച് അത്തരം
കേസുകളില്‍ പുനരന്വേഷണം
നടത്താന്‍ തയ്യാറാകുമോ?
239
കാസര്‍ഗോഡ്
പുല്ലൂര്‍-എടമുണ്ടയിലെ
ഓട്ടോറിക്ഷാ ഡ്രൈവര്‍
ആത്മഹത്യചെയ്ത സംഭവം
ശ്രീ.കെ.കുഞ്ഞിരാമന്
ഉദുമ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അപകീര്‍ത്തികരമായ
വാര്‍ത്തയുടെ പേരില്‍
കാസര്‍ഗോഡ് ജില്ലയില്‍
പുല്ലൂര്‍-എടമുണ്ടയിലെ
ഓട്ടോറിക്ഷാ ഡ്രൈവര്‍
രജ്ഞിത്ത്
ആത്മഹത്യചെയ്ത സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അപകീര്‍ത്തികരമായ
വാര്‍ത്ത നല്കിയ
സായാഹ്ന പത്ര
ഉടമയ്ക്കെതിരെയും
ലേഖകനെതിരെയും
ഗൂഡാലോചനയില്‍
പങ്കാളിയായവരുടെയും
പേരില്‍ ഇതു
സംബന്ധിച്ച് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
240
കോഴിക്കോട്
കുറ്റ്യാടി - നാദാപുരം
പാതയിലെ ഗതാഗത
പ്രശ്നങ്ങള്‍
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
കുറ്റ്യാടി - നാദാപുരം
സംസ്ഥാന പാതയില്‍
അപകടങ്ങള്‍
പതിവാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ
കാരണങ്ങളെക്കുറിച്ച്
വിശദമായ പരിശോധന
നടത്തിയിട്ടുണ്ടോ;
കണ്ടെത്തലുകള്‍
വിശദമാക്കാമോ;
(സി)
ഇത്തരം
അപകടങ്ങള്‍
ഇല്ലാതാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കാമോ;
(ഡി)
ട്രാഫിക്
സിഗ്നല്‍
ഉള്‍പ്പെടെയുളള
നിയന്ത്രണ
സംവിധാനങ്ങള്‍ പ്രസ്തുത
റോഡില്‍
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
<<back
next
page>>