THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
241
കോഴിക്കോട്
നഗരത്തില്‍ ക്വട്ടേഷന്‍
സംഘങ്ങളുടെ ആക്രമണം
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
നഗരത്തില്‍ കഴിഞ്ഞ 3
വര്‍ഷത്തിനുള്ളില്‍
ക്വട്ടേഷന്‍ സംഘങ്ങളുടെ
ആക്രമണവുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തെന്ന്
വിശദമാക്കുമോ;
(ബി)
തുടര്‍ച്ചയായി
ക്വട്ടേഷന്‍ സംഘങ്ങളുടെ
ആക്രമണങ്ങള്‍
ഉണ്ടാകുന്ന
സാഹചര്യത്തില്‍ ഇതിനു
പരിഹാരം കാണുന്നതിനായി
ആഭ്യന്തര വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ?
242
ഓപ്പറേഷന്
കുബേരയുമായി ബന്ധപ്പെട്ട
കണക്കുകൾ
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൊള്ളപ്പലിശക്കാരെയും
ബ്ലേഡ് മാഫിയകളെയും
നിയന്ത്രിക്കാനായി
സര്‍ക്കാര്‍
നടപ്പാക്കിയ ഓപ്പറേഷന്
കുബേര പ്രകാരം
നാളിതുവരെ സംസ്ഥാനത്ത്
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തുവെന്നും എത്ര
പേരെ പിടികൂടിയെന്നും
എത്രപേരെ
പിടികൂടുവാനുണ്ടെന്നുമുള്ള
ജില്ലതിരിച്ചുള്ള
കണക്കുകള്‍
വ്യക്തമാക്കുമോ;
(ബി)
ഓപ്പറേഷന് കുബേരയുമായി
ബന്ധപ്പെട്ടുള്ള വിവിധ
റെയ്ഡുകളില് എത്ര തുക
നാളിതുവരെ പോലീസ്
പിടിച്ചെടുത്തുവെന്നതിന്റെ
ജില്ലതിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(സി)
ഓപ്പറേഷന്
കുബേരയുമായി
ബന്ധപ്പെട്ട വിവിധ
റെയ്ഡുകളില്
പിടിച്ചെടുക്കപ്പെട്ട
രേഖകളിൽ
കൊള്ളപ്പലിശക്കാരുടെ
പക്കല്‍നിന്നും
പിടിച്ചെടുത്ത
ചെക്കുകളും ആധാരങ്ങളും
യഥാര്‍ത്ഥ
അവകാശികള്‍ക്ക്
നല്കുവാന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഓപ്പറേഷന്
കുബേരയുടെ പേരിൽ
നടത്തിയ അന്വേഷണത്തില്‍
കൊള്ളപ്പലിശക്കാരെ
സഹായിക്കാനായി
പ്രവര്‍ത്തനം
നടത്തിയതായി
കണ്ടെത്തിയതും,
പണമിടപാട് സംബന്ധിച്ച
പരാതികള്‍ നേരിടുന്നതു
മായ പോലീസ്
ഉദ്യോഗസ്ഥര്‍
ഉള്‍പ്പെടെയുള്ള മറ്റ്
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍
ആരെല്ലാമെന്നത്
സംബന്ധിച്ച വകുപ്പ്
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ; ഇത്തരം
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
243
ലൈംഗികമായി
പീഡിപ്പിക്കപ്പെടുന്ന സ്കൂള്‍
കുട്ടികള്‍
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികളെ ലൈംഗികമായി
പീഡിപ്പിച്ചതിന് എത്ര
അദ്ധ്യാപകരുടെ പേരിലാണ്
കേസെടുത്തിട്ടുള്ളത്;ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
(ബി)
എത്ര
കുട്ടികളാണ്
അദ്ധ്യാപകരുടെ
പീഡനത്തിന്
ഇരയായിട്ടുള്ളത്;
(സി)
കുട്ടികളെ
ലൈംഗികമായി
പീഡിപ്പിച്ചതിന്
ഏതെങ്കിലും പോലീസ്
ഉദ്യോഗസ്ഥരുടെ പേരില്‍
കേസ് എടുത്ത് അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
(ഡി)
എങ്കില്‍
എത്ര പോലീസ്
ഉദ്യോഗസ്ഥരെയാണ്
അറസ്റ്റ്
ചെയ്തിട്ടുള്ളത്;
(ഇ)
കുട്ടികള്‍ക്കെതിരായ
ലൈംഗികാതിക്രമങ്ങള്‍
ഇല്ലാതാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
244
ഒറ്റപ്പാലം,
ഷൊര്‍ണ്ണൂര്‍,
ശ്രീകൃഷ്ണപുരം, മങ്കര
പോലീസ് സ്റ്റേഷനുകളിലെ
കേസുകൾ
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ഒറ്റപ്പാലം,
ഷൊര്‍ണ്ണൂര്‍,
ശ്രീകൃഷ്ണപുരം, മങ്കര
പോലീസ് സ്റ്റേഷനുകളില്‍
1.1.2013 മുതല്‍
31.10.2014 വരെ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തു എന്ന്
വ്യക്തമാക്കുമോ ; ഓരോ
പോലീസ് സ്റ്റേഷനിലും
രജിസ്റ്റര്‍
ചെയ്യപ്പെട്ട കേസുകള്‍
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഏതെല്ലാം
വകുപ്പുകള്‍ പ്രകാരമാണ്
കേസുകള്‍ എടുത്തത്; ഓരോ
വകുപ്പു പ്രകാരം എടുത്ത
കേസുകള്‍ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(സി)
മണല്‍കൊള്ള,
കൊലപാതകം,
കൊലപാതകശ്രമം,
സ്ത്രീകളെ
മാനഭംഗപ്പെടുത്തല്‍,
കവര്‍ച്ച എന്നിവയ്ക്ക്
എത്ര കേസുകള്‍
രജിസ്റ്റര്‍ ചെയ്തു;
വിശദാംശം ലഭ്യമാക്കാമോ?
245
സംസ്ഥാനത്ത്
മാവോയിസ്റ്റ്
അക്രമണങ്ങള്‍
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
മാവോയിസ്റ്റ്
ആക്രമണങ്ങള്‍
നടന്നിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് വിശദ
വിവരം വ്യക്തമാക്കാമോ;
(സി)
കേസ്സുകളില്‍
ആരൊക്കെയാണ്
പ്രതികളായിട്ടുള്ളത്;
ഇവരുടെ വിശദാംശങ്ങളും
വെളിപ്പെടുത്താമോ?
246
കൊലക്കേസ്സ്
പ്രതി കേന്ദ്ര ആഭ്യന്തര
മന്ത്രിയ്ക്ക് തലപ്പാവ്
അണിയിച്ച സംഭവം
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാനത്ത്
എത്തിയ കേന്ദ്ര
ആഭ്യന്തര മന്ത്രിയ്ക്ക്
കൊലക്കേസിലെ ഒന്നാം
പ്രതിയായ ആര്.എസ്.എസ്.
പ്രവര്ത്തകന്
തലപ്പാവ് അണിയിച്ച
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംഭവം
നടന്നത് സംസ്ഥാന പോലീസ്
അധികൃതരുടെ
സാന്നിധ്യത്തിലായിരുന്നുവോ;
അതീവ സുരക്ഷയുള്ള
പത്മനാഭസ്വാമി
ക്ഷേത്രത്തില്‍
കൊലക്കേസ്സ് പ്രതി
എങ്ങിനെയെത്തുകയുണ്ടായെന്നും,
തലപ്പാവ് അണിയാന്‍
എങ്ങിനെ
സാധിച്ചുവെന്നും പോലീസ്
അന്വേഷിക്കുകയുണ്ടായോ;
(സി)
അന്വേഷണം
നടത്തിയത് ആരാണ്;
അന്വേഷണത്തെ തുടര്‍ന്ന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
അന്വേഷണം നടത്തിയതിന്
ശേഷം റിപ്പോര്‍ട്ട്
സമർപ്പിച്ചിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ ഒരു
പകര്‍പ്പ്
ലഭ്യമാക്കാമോ?
247
മൂന്നാറില്‍
ടൂറിസം പോലീസിനെ
നിയമിക്കുന്നതിന് നടപടി
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പ്രധാന വിനോദസഞ്ചാര
കേന്ദ്രമായ മൂന്നാറില്‍
എത്തുന്ന സഞ്ചാരികളെ
സഹായിക്കുന്നതിന്
ടൂറിസം പോലീസിനെ
നിയമിക്കുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച
നടപടിക്രമങ്ങളുടെ
നിലവിലെ അവസ്ഥ
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
നാളിതുവരെ നടപടി
സ്വീകരിച്ചിട്ടില്ലെങ്കിൽ
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോ?
248
സുന്ദരിയമ്മ
വധക്കേസ്
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുന്ദരിയമ്മ
വധക്കേസില്‍, കൃത്രിമ
തെളിവുകള്‍ സൃഷ്ടിച്ച്
നിരപരാധിയെ
പ്രതിയാക്കിയ
പോലിസ്ഉദ്യോഗസ്ഥന്മാര്ക്കെതിരെ
നടപടി സ്വീകരിക്കാന്‍
മാറാട് പ്രത്യേക
അഡീഷണല്‍ സെഷന്‍സ്
ജഡ്ജി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഇന്ത്യന്‍
ശിക്ഷാ നിയമം 340-ാം
വകുപ്പ് പ്രകാരം
ബന്ധപ്പെട്ട
ഉദ്യോഗസ്ഥന്മാര്ക്ക്
കാരണംകാണിക്കൽ നോട്ടീസ്
നല്‍കിയിട്ടുണ്ടോ;
(സി)
വകുപ്പ്
തലത്തില്‍
ബന്ധപ്പെട്ടവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
249
സര്‍ക്കാര്‍
ജീവനക്കാരെ കേസില്‍
കുടുക്കല്‍
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ വാദികളായി
വരുന്ന കേസുകളില്‍
അവര്‍ക്കെതിരെ
എതിര്‍കക്ഷി ക്രിമിനല്‍
കേസ് കൊടുത്ത് കേസ്
അട്ടിമറിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
പരാതികള്‍ ഇന്റലിജന്‍സ്
വിഭാഗം റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സര്‍ക്കാര്‍
ജീവനക്കാര്‍ കക്ഷികളായി
വരുന്ന കേസുകളില്‍
എതിര്‍കക്ഷി ക്രിമിനല്‍
കേസ് കൊടുത്ത് കേസ്
അട്ടിമറിക്കുന്നത്
തടയുന്നതിന്
നിയമനിര്‍മ്മാണം
നടത്തുന്ന കാര്യം
പരിഗണിക്കുമോ?
250
കാലിക്കറ്റ്
യൂണിവേഴ്സിറ്റി
സിന്‍ഡിക്കേറ്റ്
യോഗത്തിലെ സംഘര്‍ഷം
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
18/8/14
ന് നടന്ന കാലിക്കറ്റ്
യൂണിവേഴ്സിറ്റി
സിന്‍ഡിക്കേറ്റ്
യോഗത്തില്‍
ചേരിതിരിഞ്ഞുണ്ടായ
സംഘട്ടനത്തിൽ
പരിക്കേറ്റവര്‍
ആരൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട് പോലീസ്
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
ഏതെല്ലാം വകുപ്പുകള്‍
പ്രകാരം ആര്‍ക്കെല്ലം
എതിരെയാണ് കേസ്
രജിസ്റ്റര്‍
ചെയ്തിരിക്കുന്നതെന്നും
ചേരിതിരിഞ്ഞ് സംഘട്ടനം
നടത്തിയ
സിന്‍ഡിക്കേറ്റ്
അംഗങ്ങള്‍ ഏതെല്ലാം
രാഷ്ട്രീയ
പാര്‍ട്ടികളുമായി
ബന്ധപ്പെട്ടവരാണെന്നും
വ്യക്തമാക്കുമോ;
(സി)
സിന്‍ഡിക്കേറ്റ്
യോഗത്തിൽ ,സംഘട്ടനത്തിൽ
കലാശിച്ച തർക്കം
എന്തായിരുന്നുവെന്നു
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
സംഭവത്തെ തുടര്‍ന്ന്
വൈസ്ചാന്സലര്ക്കോ
സിന്‍ഡിക്കേറ്റ്
അംഗങ്ങള്‍ക്കോ എതിരെ
എന്തെങ്കിലും ശിക്ഷാ
നടപടി
സ്വീകരിക്കുകയുണ്ടായോ?
251
പോലീസുകാരുടെ
പീഡനം
ശ്രീ.എം.ചന്ദ്രന്
,,
കെ.വി.വിജയദാസ്
,,
പുരുഷന് കടലുണ്ടി
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസുകാരില്‍നിന്നും
സാധാരണ ജനങ്ങള്‍
പീഡനങ്ങള്‍ക്കിരയാവുന്ന
സംഭവങ്ങള്‍
വര്‍ദ്ധിച്ചുവരുന്നുവെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
നിരപരാധികളെ
പോലീസ് സ്റ്റേഷനില്‍
വിളിച്ചുവരുത്തി
മൃഗീയമായി
പീഡിപ്പിച്ചതായുള്ള
സംഭവങ്ങള്‍
റിപ്പോര്‍ട്ടു
ചെയ്യപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ലീബ
എന്ന യുവതിയായ
വീട്ടമ്മയെ
ചേരാനല്ലൂര്‍
സ്റ്റേഷനിലെ വനിതാ
പോലീസുകാര്‍ അടക്കം
ക്രൂരമായി മര്‍ദ്ദിച്ച്
നട്ടെല്ല് തകര്‍ത്ത
സംഭവത്തില്‍
ഉത്തരവാദികളായവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്താമോ?
252
സ്റ്റുഡന്‍സ്
പോലീസ് കേഡറ്റ് പദ്ധതി
ശ്രീ.റ്റി.എന്‍.
പ്രതാപന്
,,
പി.എ.മാധവന്
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
സ്റ്റുഡന്‍സ് പോലീസ്
കേഡറ്റ് പദ്ധതി
കാര്യക്ഷമമായി
നടപ്പാക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കേഡറ്റുകള്‍ക്ക്
കാര്യക്ഷമമായ പരിശീലനം
ലഭ്യമാക്കുവാനും
പ്രസ്തുത പദ്ധതി
കൂടുതല്‍
സ്കൂളുകളിലേക്കും ഹയര്‍
സെക്കന്‍ഡറി,
വൊക്കേഷണല്‍ ഹയര്‍
സെക്കന്‍ഡറി എന്നീ
മേഖലകളിലേക്കും
വ്യാപിപ്പിക്കുവാൻ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നു എന്ന്
വിശദമാക്കുമോ;
(സി)
പദ്ധതിയില്‍
സഹകരിക്കുന്ന
കുട്ടികള്‍ക്ക് ഗ്രേസ്
മാര്‍ക്ക്
ഉള്‍പ്പെടെയുളള
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)
പദ്ധതിക്കായി
പ്രത്യേക ഡയറക്ടറേറ്റ്
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
253
മാവോയിസ്റ്റ്
ആക്രമണങ്ങള്‍
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാവോയിസ്റ്റുകളുടെ
പ്രവര്‍ത്തനങ്ങള്‍
മുന്‍കാലങ്ങളെ
അപേക്ഷിച്ച്
ശക്തിപ്പെട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2014
ജനുവരി മുതല്‍
സംസ്ഥാനത്ത് എത്ര
മാവോയിസ്റ്റ്
ആക്രമണങ്ങള്‍
നടന്നിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ആക്രമണ സംഭവങ്ങളില്‍
എത്രപേരുടെ പേരിലാണ്
കേസ്
എടുത്തിട്ടുള്ളത്;ആരെയെങ്കിലും
ഇതിന്റെ പേരില്‍
അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
(ഡി)
നീറ്റാ
ജലാറ്റിന്‍ കമ്പനിയുടെ
ഓഫീസ് ആക്രമിച്ചത്
മാവോയിസ്റ്റുകളാണെന്ന്
സ്ഥിരീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
254
അണ്‍ലോഫുള്‍
ആക്ടിവിറ്റീസ്
പ്രിവന്‍ഷന്‍ ആക്ട്
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
പി.റ്റി.എ. റഹീം
,,
ബി.ഡി. ദേവസ്സി
,,
എളമരം കരീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അണ്‍ലോഫുള്‍
ആക്ടിവിറ്റീസ്
പ്രിവന്‍ഷന്‍ ആക്ട്
(യു.എ.പി.എ ) എന്ത്
ഉദ്ദേശത്തോടെയാണ്
കൊണ്ടുവന്നതെന്ന്
അറിയാമോ;
വിശദമാക്കാമോ ?
(ബി)
പ്രസ്തുത
നിയമത്തിലെ വ്യവസ്ഥകള്‍
അതിന്‍െറ
ഉദ്ദേശലക്ഷ്യങ്ങള്‍ക്ക്
വിരുദ്ധമായി, അതുമായി
യാതൊരു
ബന്ധവുമില്ലാത്ത
കേസുകളില്‍
ബാധകമാക്കുന്നതായിട്ടുള്ള
പരാതി സംസ്ഥാനത്ത്
വന്നിട്ടുള്ളതായി
അറിയാമോ ; എങ്കില്‍
സംസ്ഥാന പോലീസ്
എഫ്.എെ.ആര് ഇട്ടത് ഏത്
കേസിലാണ്; കതിരൂരിലെ
ബി.ജെ.പി
പ്രവര്ത്തകന്
കൊലചെയ്യപ്പെട്ട
സംഭവത്തില്‍ പോലീസ്
ഇട്ട എഫ്.എെ.ആറില്‍
യു.എ.പി.എ ചേര്‍ത്തത്
ആരുടെയെല്ലാം
നിര്‍ദ്ദേശത്തെ
തുടര്‍ന്നാണ് ;
പ്രസ്തുത
എഫ്.എെ.ആറിന്‍െറ
പകര്‍പ്പ്
ലഭ്യമാക്കുമോ :
(സി)
രാജ്യത്തിന്‍െറ
പലഭാഗത്തും
ന്യൂനപക്ഷങ്ങള്‍ക്കെതിരെ
ദുരുപയോഗം
ചെയ്യപ്പെട്ട
കരിനിയമമായി
ആക്ഷേപിക്കപ്പെട്ട
പ്രസ്തുത നിയമം
സംസ്ഥാനത്തും
ദുരുപയോഗം
ചെയ്യപ്പെടാതിരിക്കാനും,
ഇ്രപകാരം തെറ്റായതെന്നു
ആക്ഷേപമുള്ള നടപടികള്‍
തിരുത്താനും നടപടി
സ്വീകരിക്കുമോ ?
255
ഹോസ്ദൂര്‍ഗ്ഗ്
ഗവ.ഹയര്‍ സെക്കന്ററി
സ്കൂള്‍ വിദ്യാര്‍ത്ഥി
അഭിലാഷിന്റെ മരണം
ശ്രീ.കെ.കുഞ്ഞിരാമന്
ഉദുമ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
ഹോസ്ദൂര്‍ഗ്ഗ് ഗവ.ഹയര്‍
സെക്കന്ററി സ്കൂള്‍
വിദ്യാര്‍ത്ഥി അഭിലാഷ്
ദുരൂഹസാഹചര്യത്തില്‍
മരിച്ച സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
കേസ്
അന്വേഷണത്തിന് പ്രത്യേക
സംഘത്തെ നിയമിക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
256
സ്ത്രീകള്‍ക്കു
നേരെ നടന്ന അതിക്രമങ്ങള്‍
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
ജൂണ്‍ മാസം മുതല്‍ 2014
നവംബര്‍ വരെ
സ്ത്രീകള്‍ക്കു നേരെ
നടന്ന അതിക്രമങ്ങളുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
കേസ്സുകളുടെ
സ്വഭാവം അനുസരിച്ച് ഇനം
തിരിച്ചുള്ള പട്ടികയും
ജില്ല തിരിച്ചുള്ള
പട്ടികയും
ലഭ്യമാക്കാമോ;
(സി)
ഈ
കേസുകളുമായി
ബന്ധപ്പെട്ട്
കുറ്റപത്രം കോടതിയില്‍
നല്‍കിയവയെത്ര;
അന്വേഷണം
പൂര്ത്തിയാകാത്തവ
എത്ര; പ്രതികളില്‍
ഇതിനകം അറസ്റ്റ്
ചെയ്യപ്പെടാന്‍
ബാക്കിയുള്ളവരെത്ര;
വ്യക്തമാക്കാമോ;
(ഡി)
പ്രതികള്‍ക്ക്
ശിക്ഷ ലഭ്യമായ
കേസ്സുകളുടെ എണ്ണം
ലഭ്യമാക്കാമോ?
257
മാവോയിസ്റ്റുകളെ
അമര്‍ച്ച
ചെയ്യുന്നതിനുള്ള
നടപടികള്‍
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാവോയിസ്റ്റുകള്‍ സായുധ
വിപ്ലവത്തിന് ആഹ്വാനം
ചെയ്തിട്ടുള്ളതായ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ആക്രമണ കേസുകളില്‍ എത്ര
എണ്ണത്തിലാണ്
മാവോയിസ്റ്റ്
സാന്നിധ്യം ഉള്ളതായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുള്ളത്;
(സി)
സംസ്ഥാനത്തെ
മാവോയിസ്റ്റുകളുടെ
നിരീക്ഷണത്തിനായി
എന്തൊക്കെ
സംവിധാനങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
മാവോയിസ്റ്റുകളെ
അമര്‍ച്ച ചെയ്യുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ?
258
വാഹനാപകടങ്ങളില്‍
മരണപ്പെട്ടവര്‍
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
ഭരണക്കാലയളവില്‍
നാളിതുവരെ സംസ്ഥാനത്ത്
വാഹനാപകടങ്ങളിലും മറ്റ്
വിധ റോഡപകടങ്ങളിലുമായി
എത്ര പേര് മരണപ്പെട്ടു
എന്ന് വിശദമായി
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ബൈക്കപകടത്തില്‍പ്പെട്ട്
എത്ര യുവാക്കളാണ്
മരണപ്പെട്ടത്എന്ന്
വ്യക്തമാക്കാമോ; ;
(സി)
കോഴിക്കോട്
ജില്ലയില്‍
എൻ.എച്ച്-ല്‍ കോരപ്പുഴ
പാലത്തിനും മുതട
പാലത്തിനും ഇടയില്‍
ഉള്‍പ്പെടുന്ന
പ്രദേശങ്ങളില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വാഹനാപകടത്തില്‍
എത്ര പേര് മരണപ്പെട്ടു
എന്നത് വിശദമാക്കാമോ;
എൻ.എച്ച് -ലെ ഈ
ഭാഗങ്ങളില്‍ വാഹാനാപകടം
വര്‍ദ്ധിച്ചുവരുന്നതും
അപകടമരണം തുടര്‍ച്ചയായി
സംഭവിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എൻ.എച്ച്-ല്‍
പ്രസ്തുത ഭാഗങ്ങളില്‍
അപകടങ്ങള്‍
ഒഴിവാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
അടിയന്തിര നടപടികള്‍
വിശദമാക്കാമോ;
(ഇ)
വാഹനാപകടങ്ങള്‍
നിയന്ത്രിക്കുന്നതിന്
നടത്തിവരുന്ന
പരിപാടികള്‍/പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ; ?
259
ബ്ലാക്ക്മെയിലിംഗ്
കേസ്
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബ്ലാക്ക്മെയിലിംഗ്
പെണ്‍വാണിഭ കേസിലെ
പ്രതി ജയചന്ദ്രന്
എന്നയാളെ പോലീസ്
അറസ്റ്റ് ചെയ്തത് എവിടെ
നിന്നു്; ഏത്
തീയതിയിലായിരുന്നു;
(ബി)
പ്രതി
ഒളിച്ച്
താമസിച്ചിരുന്നത്
എവിടെയുള്ള , ആരുടെ
മുറിയിലായിരുന്നു;
(സി)
പ്രതിയ്ക്ക്
ഒളിവില്‍ കഴിയാന്‍ മുറി
എടുത്ത് നല്കിയ
ആളിനേയും, വാഹനം
സംഘടിപ്പിച്ച് നല്കിയ
ആളിനേയും സംബന്ധിച്ച്
പോലീസിന് വിവരം
ലഭിച്ചിട്ടുണ്ടായിരുന്നുവോ;
ഇവര്‍ രണ്ട് പേരെയും
പോലീസ് അറസ്റ്റ് ചെയ്തു
ചോദ്യം
ചെയ്യുകയുണ്ടായോ; ഇവര്‍
ആരൊക്കെയായിരുന്നു;ഏതെങ്കിലും
രാഷ്ട്രീയ
പാര്‍ട്ടിയുമായി
ബന്ധപ്പെട്ടവര്‍ ആണോ;
എങ്കില്‍ ഏത്
പാര്‍ട്ടി;
(ഡി)
പ്രതിയ്ക്ക്
ഒളിവില്‍ കഴിയാന്‍
സൗകര്യം ഒരുക്കിയ
ആര്‍ക്കെല്ലാം എതിരെ
ഏതെല്ലാം വകുപ്പുകള്‍
പ്രകാരം കേസ്
രജിസ്റ്റര്‍
ചെയ്യുകയുണ്ടായിട്ടുണ്ട്എന്ന്
വെളിപ്പെടുത്താമോ ?
260
മന്ത്രിമാര്‍ക്കും
ഉന്നത ഉദ്യോഗസ്ഥര്‍ക്കും
എതിരെയുള്ള അഴിമതി
ആരോപണങ്ങള്‍
ശ്രീ.എ.കെ.ബാലന്
,,
എസ്.ശർമ്മ
,,
രാജു എബ്രഹാം
,,
വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മന്ത്രിമാര്‍ക്കും
ഉന്നത
ഉദ്യോഗസ്ഥന്മാര്ക്കും
എതിരെ കോഴ ആരോപണങ്ങളും
ആക്ഷേപങ്ങളും
വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന
സാഹചര്യത്തിലും അഴിമതി
നിരോധനത്തിനായുള്ള
വിജിലന്‍സ് സംവിധാനം
കുത്തഴിഞ്ഞ
നിലയിലായിരിക്കുന്നുഎന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സാഹചര്യത്തില്‍ കോഴ
ആരോപണങ്ങള്‍
സംബന്ധിച്ച്
സത്യസന്ധവും
നിയമാനുസൃതവുമായ
അന്വേഷണം ഉറപ്പാക്കാന്‍
എന്ത് നിലയിലുള്ള നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്; ഈ
സര്‍ക്കാരിന്റെ കാലത്ത്
ഭരണരംഗത്തുള്ളവര്ക്കെതിരെ
ഉന്നയിക്കപ്പെട്ട
ആരോപണങ്ങളിലും
വെളിപ്പെടുത്തലുകളിലും
പ്രഥമദൃഷ്ട്യാ കുറ്റം
പ്രകടമായിട്ടും
എഫ്.എെ.ആര് ഇടുന്നതിന്
പോലും വിജിലന്‍സ്
ഉദ്യോഗസ്ഥന്മാര്
മന:പൂര്‍വ്വമായി വീഴ്ച
വരുത്തിയതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ശരിയായ
വിധത്തില്‍ അന്വേഷണം
നടത്താതിരിക്കുന്ന
സാഹചര്യത്തില്‍
ജുഡീഷ്യറിയുടെ ഇടപെടല്‍
ഉണ്ടായിട്ടുണ്ടോ;
ബാര്‍കോഴക്കേസില്‍
ഹൈക്കോടതി ആവശ്യപ്പെട്ട
വസ്തുതകള്‍ യഥാസമയം
കോടതിയെ
അറിയിച്ചിട്ടുണ്ടോ;
(ഡി)
സ്വാഭാവിക
നീതിന്യായ പ്രക്രിയയെ
ദുര്‍ബലപ്പെടുത്താനുള്ള
നീക്കങ്ങള്‍
അവസാനിപ്പിക്കാന്‍
തയ്യാറാകുമോ;
(ഇ)
ക്വാറി
ഉടമയില്‍ നിന്ന്
കൈക്കൂലി വാങ്ങിയെന്ന
ആരോപണത്തിന് വിധേയനായ
സൂപ്രണ്ട് ഓഫ് പോലീസ്
രാഹുല്‍. ആര്. നായര്‍,
എ.ഡി.ജി.പി. എെ.ജി
റാങ്കുകളില്‍
പ്രവര്‍ത്തിക്കുന്ന
രണ്ട് ഉന്നത
ഉദ്യോഗസ്ഥര്‍ക്കെതിരെ
വിജിലന്‍സ്
ഡയറക്ടര്‍ക്ക് മൊഴി
നല്‍കിയതായ
റിപ്പാര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
ശ്രീ.
രാഹുല്‍ ആര്.
നായര്‍ക്കെതിരെ ക്വാറി
ഉടമ നല്കിയ
മൊഴിയുടെയും ശ്രീ.
രാഹുല്‍ ആര്. നായര്‍
ഉന്നത
ഉദ്യോഗസ്ഥന്മാര്ക്ക്എതിരെ
നല്കിയ മൊഴിയുടെയും
അടിസ്ഥാനത്തില്‍
സ്വീകരിക്കപ്പെട്ട
നടപടികള്‍
വിശദമാക്കാമോ?
261
കസ്റ്റടിയിലെടുത്ത
വാഹനങ്ങള്‍
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ്
സ്റ്റേഷനുകളിലും
പരിസരങ്ങളിലും വിവിധ
കേസുകളില്‍ പിടിച്ചിട്ട
വാഹനങ്ങള്‍
നശിക്കുന്നത്
ഒഴിവാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
ജില്ലകളില്‍ വാഹനങ്ങള്‍
നശിക്കുന്നത്
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കുമോ;
(സി)
പിടിക്കപ്പെട്ട
വാഹനങ്ങളില്‍ നിന്ന്
യന്ത്രസാമഗ്രികളും
മറ്റും മോഷണം
പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവ
തടയുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
262
മാവോയിസ്റ്റുകളുടെ
സാന്നിദ്ധ്യം.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
,,
പി.സി. ജോര്‍ജ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാവോയിസ്റ്റുകളുടെ
സാന്നിദ്ധ്യം
വര്‍ദ്ധിച്ചുവരുന്നതായ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
സമീപകാലത്തുണ്ടായ
അക്രമ സംഭവങ്ങളില്‍
മാവോയിസ്റ്റുകളുടെ
പങ്ക്
സ്ഥിരീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
ഇത്തരം
സംഘടനകളില്‍ നിന്നും
നേരിടുന്ന ഭീക്ഷണികള്‍
തടയുന്നതിന് എന്തെല്ലാം
മുൻകരുതലുകളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ ?
263
അബ്ദുള്‍ഹക്കീമിന്റെ
കൊലപാതകം സംബന്ധിച്ച
അന്വേഷണം
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
പോലീസ് സ്റ്റേഷന്
പരിധിയില്‍
പയ്യന്നൂരില്‍
കത്തിക്കരിഞ്ഞ നിലയില്‍
മൃതദേഹം കണ്ടെത്തിയ
അബ്ദുള്‍ഹക്കീമിന്റെ
കൊലപാതകം സംബന്ധിച്ച
അന്വേഷണത്തിന്റെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ;
(ബി)
സംഭവം
നടന്ന് 9 മാസം
കഴിഞ്ഞിട്ടും പ്രതികളെ
കണ്ടെത്താന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ;
(സി)
പ്രസ്തുത
കേസ് സി.ബി.ഐ. അന്വേഷണം
നടത്തുന്നത്
സംബന്ധിച്ച്
ഉത്തരവായിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കാമോ?
264
ദുരൂഹസാഹചര്യത്തില്‍
മരണപ്പെട്ട രതീഷിന്റെ കേസ്
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദുരൂഹസാഹചര്യത്തിലുള്ള
രതീഷിന്റെ മരണം
സംബന്ധിച്ച്
ചിറയിന്‍കീഴ് പോലീസ്
സ്റ്റേഷന് ക്രൈം
.102/2013 നമ്പര്‍
കേസില്‍ പുനരന്വേഷണം
നടത്താന്‍ സംസ്ഥാന
പോലീസ് മേധാവി
ഉത്തരവായിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്നാണ് അത് സംബന്ധിച്ച
ഉത്തരവ് തിരുവനന്തപുരം
ജില്ലാ പോലീസ്
മേധാവിക്ക്
ലഭിച്ചതെന്നും
പുനരന്വേഷണച്ചുമതല ഏത്
ഉദ്യോഗസ്ഥനാണെന്നും
വ്യക്തമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
ബന്ധപ്പെട്ട
കോടതിയില്‍നിന്നും
അനുവാദം
നേടിയിട്ടുണ്ടോ;
അന്വേഷണം ഏത്
ഘട്ടത്തിലാണെന്നും
എന്തൊക്കെ നടപടികള്‍
ഇതേവരെ
സ്വീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ?
265
മന്ത്രിമാര്‍ക്കെതിരായ
അഴിമതി ആക്ഷേപങ്ങള്‍
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മന്ത്രിമാര്‍ക്കെതിരായ
അഴിമതി ആക്ഷേപങ്ങള്‍
ഉണ്ടായാല്‍ പ്രാഥമിക
അന്വേഷണം എത്ര
ദിവസത്തിനകം
പൂര്‍ത്തിയാക്കണമെന്നാണ്
സുപ്രീം കോടതി
വിധിയിലുള്ളതെന്ന്
വ്യക്തമാക്കാമോ; ഇത്
സംബന്ധമായി ഹൈക്കോടതി
ഏറ്റവും ഒടുവില്‍
പുറപ്പെടുവിച്ച വിധി
പ്രസ്താവം
എന്താണെന്നറിയാമോ;
(ബി)
നിലവിലുള്ള
മന്ത്രിമാര്‍ക്കെതിരെ
അഴിമതി ആരോപിച്ചു
കൊണ്ട് ഈ
സര്‍ക്കാരിന്റെ കാലത്ത്
ലഭിച്ച പരാതികള്‍
എത്രയാണ്;
വെളിപ്പെടുത്തലുകൾ
ഏത്രയാണ് ; ഇവയുടെ
അടിസ്ഥാനത്തില്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; അവ
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ ?
266
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികള്‍ക്കെതിരെ
നടക്കുന്ന അതിക്രമങ്ങള്‍
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികള്‍ക്കെതിരെ
നടന്ന അതിക്രമങ്ങള്‍
സംബന്ധിച്ച് ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കേസുമായി ബന്ധപ്പെട്ട്
ഇതുവരെ അറസ്റ്റ് ചെയ്ത
പ്രതികളുടെ എണ്ണവും
ഇനിയും അറസ്റ്റ്
ചെയ്യാനുള്ള പ്രതികളുടെ
എണ്ണവും ലഭ്യമാക്കുമോ;
(സി)
ഈ
കേസ്സുകളില്‍
പുനരന്വേഷണം
പൂര്‍ത്തിയാക്കിയവ
എത്ര;
പൂര്‍ത്തിയാക്കാത്തവ
എത്ര; വിചാരണ
പൂര്‍ത്തിയാക്കിയത്
എത്ര; ശിക്ഷിക്കപ്പെട്ട
പ്രതികളുടെ എണ്ണവും
വിട്ടയച്ച പ്രതികളുടെ
എണ്ണവും എത്രയെന്ന്
വ്യക്തമാക്കുമോ?
267
അന്ധവിശ്വാസങ്ങള്‍ക്കും
അനാചാരങ്ങള്‍ക്കുമെതിരായ
നടപടി
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
-ല്‍ സംസ്ഥാനത്ത്
മന്ത്രവാദത്തെത്തുടര്‍ന്ന്
എത്ര പേര്
കൊല്ലപ്പെട്ടുവെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഇത്തരം സംഭവങ്ങള്‍
ആവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍,
അന്ധവിശ്വാസങ്ങള്‍ക്കും
അനാചാരങ്ങള്‍ക്കുമെതിരായി
ജനങ്ങളെ
ബോധവത്ക്കരിക്കാനുതകുന്ന
എന്തെങ്കിലും
പരിപാടികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
ഇപ്രകാരമുള്ള
കൊലപാതകക്കേസ്സുകളില്
കുറ്റക്കാര്‍ക്കെതിരെ
ശക്തമായ നടപടികള്‍
സ്വീകരിക്കാത്തതു മൂലം
ഇത്തരം സംഭവങ്ങള്‍
ആവര്‍ത്തിക്കുന്നതായി
പറയപ്പെടുന്ന സ്ഥിതി
വിശേഷം
പരിശോധിച്ചിട്ടുണ്ടോ?
268
മന്ത്രിമാര്‍ക്കെതിരെയുള്ള
വിജിലന്‍സ് അന്വേഷണം
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം മന്ത്രിമാര്‍
ഇപ്പോള്‍ വിജിലന്‍സ്
അന്വേഷണം
നേരിടുന്നുണ്ട്;
ഏതെല്ലാം കേസുകളില്‍;
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ ഏതെല്ലാം
മന്ത്രിമാര്‍ക്കെതിരെ
എത്രവീതം വിജിലന്‍സ്
കേസുകളോ, അന്വേഷണമോ
നടക്കുന്നുണ്ടായിരുന്നു;
അവയില്‍ അവശേഷിക്കുന്നവ
എത്ര;
(സി)
മന്ത്രിമാര്‍
ഉള്‍പ്പെട്ട എതെങ്കിലും
കേസ് തള്ളിക്കളയാന്‍
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചുകൊണ്ട്
കോടതിയോട്
ആവശ്യപ്പെടുകയുണ്ടായോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
269
പോലീസ്ഉദ്യോഗസ്ഥര്ക്ക്ശാസ്ത്രീയ
അന്വേഷണ പരിശീലനം
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസിന്റെ
കുറ്റാന്വേഷണത്തില്‍
മനുഷ്യത്വരഹിതമായ
പെരുമാറ്റങ്ങള്‍
പലപ്പോഴും
ഉണ്ടാകുന്നതായുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അന്വേഷണ
ഉദ്യോഗസ്ഥര്‍ക്ക്
ശാസ്ത്രീയ അന്വേഷണ
രീതികളെപ്പറ്റി മതിയായ
അറിവില്ലായെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉദ്യോഗസ്ഥര്‍ക്ക്
ശാസ്ത്രീയ അന്വേഷണ
രീതികളെക്കുറിച്ച്
മതിയായ പരിശീലനം
നല്‍കാറുണ്ടോ;
ഇല്ലായെങ്കില്‍
പ്രസ്തുത വിഷയം
പരിഗണിക്കുമോ;
(ഡി)
കേരള
പോലീസ് ആക്ട്
നടപ്പാക്കുന്നതില്‍
എന്തെങ്കിലും വീഴ്ചകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഇ)
പ്രസ്തുത
ആക്ടില്‍
പ്രതിപാദിപ്പിക്കുന്ന
തരത്തിലാണോ
ഉദ്യോഗസ്ഥരുടെ
പെരുമാറ്റമെന്ന്
വിലയിരുത്തുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലായെങ്കില്‍ നടപടി
സ്വീകരിക്കുമോ?
270
റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക്
ചികിത്സ
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡപകടങ്ങളില്‍
മരണമടയുന്നവരില്‍
ഏറെയും പേര് സമയത്ത്
ആശുപത്രിയില്‍
എത്തിക്കാതെ ചികിത്സ
കിട്ടാത്തത്
മൂലമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിലേയ്ക്കായി
എന്തെല്ലാം നടപടികളാണ്
ആഭ്യന്തര - ഗതാഗത
വകുപ്പുകള്‍
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
271
മുരളിയുടെ
കൊലപാതകം
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂര്‍)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുമ്പളയിലെ പി.മുരളിയെ
കൊലപ്പെടുത്താന്‍
ഗൂഡാലോചന നടത്തിയവരെ
സംബന്ധിച്ച് പോലീസ്
അന്വേഷിച്ചിട്ടുണ്ടോ;
(ബി)
മുരളിയെ
കൊലപ്പെടുത്താന്‍
മുന്‍പും ശ്രമം
നടന്നിട്ടുള്ളതായി
പോലീസിന് വിവരം
ലഭിച്ചിട്ടുണ്ടായിരുന്നോ;
ഉണ്ടെങ്കില്‍ പോലീസ്
സ്വീകരിച്ച
മുന്‍കരുതല്‍ നടപടികള്‍
എന്തെല്ലാമായിരുന്നു;
(സി)
കൊലപാതകവും
ഗൂഡാലോചനയും നടത്തിയ
ഏതൊക്കെ
ആര്.എസ്.എസ്.,
ബി.ജെ.പി.
പ്രവര്‍ത്തകര്‍ക്ക്
എതിരെ പോലീസ് കേസ്
രജിസ്റ്റര്‍ ചെയ്തു
അന്വേഷണം
നടത്തുകയുണ്ടായി;
അന്വേഷണത്തിന്റെ
ഭാഗമായി ഏതൊക്കെ
ആര്.എസ്.എസ്.,
ബി.ജെ.പി.
പ്രവര്‍ത്തകരെ പോലീസ്
ചോദ്യം
ചെയ്യുകയുണ്ടായി;
ആരുടെയൊക്കെ ഫോണ്‍
നമ്പരുകള്‍
പരിശോധിക്കുകയുണ്ടായി?
272
കൊളത്തൂര്‍,
മലപ്പുറം പോലീസ്
സ്റ്റേഷന് പരിധി പുനര്‍
നിര്‍ണയം
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കൊളത്തൂര്‍
പോലീസ് സ്റ്റേഷന്
പരിധി
പുനര്‍നിര്‍ണ്ണയിച്ച്
കരട് വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇത്
സംബന്ധിച്ച്
ആഭ്യന്തരവകുപ്പിലെ
ഇ1-21566/12 നമ്പര്‍
ഫയലില്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(സി)
മലപ്പുറം
നഗരത്തിന്റെ 2 കി.മീ.
ചുറ്റളവിലുള്ള കോഡൂര്‍
പഞ്ചായത്തിലെ
ഉമ്മത്തൂര്‍,
പെരിങ്ങോട്ടുപുലം,
മുണ്ടക്കോട്, പരുവമണ്ണ
പ്രദേശങ്ങള്‍ മലപ്പുറം
പോലീസ് സ്റ്റേഷന്
പരിധിയിലാക്കി ഉത്തരവ്
പുറപ്പെടുവിക്കുവാന്‍
സത്വരനടപടികള്‍
സ്വീകരിക്കുമോ?
273
മൊബൈല്‍
ടാങ്ക് യൂണിറ്റ്
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ഫയര്സ്റ്റേഷനിലേയ്ക്ക്
പുതുതായി വാട്ടര്‍
ടെന്‍ഡര്‍ (മൊബൈല്‍
ടാങ്ക് യൂണിറ്റ്)
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ?
274
മാവേലിക്കര
മണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
പ്രവര്‍ത്തിക്കന്ന
ഫയര്‍ഫോഴ്സ്
യൂണിറ്റിന്ആധുനിക
ഉപകരണങ്ങള്‍
ലഭ്യമാക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
ഇതിനാവശ്യമായ
നിര്‍ദ്ദേശം
ലഭ്യമായിട്ടുണ്ടോ;
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍
വ്യാപകമായി കഞ്ചാവ്,
ലഹരിമരുന്ന് എന്നിവയുടെ
വില്പന
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
കുറ്റക്കാര്‍ക്കെതിരെ
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത മണ്ഡലത്തില്‍
നിര്‍മ്മാണമാരംഭിച്ച
കമാന്‍ഡോ പരിശീലന
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനങ്ങല്‍
പൂര്‍ണ്ണമായി എന്ന്
ആരംഭിക്കും; ആയതിനു
കാലതാമസമുണ്ടങ്കില്
അടിയന്തിരമായി
ആരംഭിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
275
വൈപ്പിനില്‍
ഫയര്സ്റ്റേഷന്
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിനില്‍
ഫയര്സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
അനുയോജ്യമായ സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ,ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വൈപ്പിനില്‍
ഫയര്‍ സ്റ്റേഷന്
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
276
മന്ത്രിമാര്‍ക്കെതിരെ
വിജിലന്‍സ് കേസുകള്‍
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
മന്ത്രിസഭയിലെ എത്ര
മന്ത്രിമാര്‍ക്കെതിരെ
വിജിലന്‍സ് കേസുകള്‍
നിലവിലുണ്ട്;
വ്യക്തമാക്കുമോ ?
(ബി)
ഓരോരുത്തരുടെയും
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
277
ഭൂമി
അനുവദിച്ചത് സംബന്ധിച്ച
കേസ്സിന്റെ വിശദാംശം
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
അന്നത്തെ മുഖ്യമന്ത്രി
തന്റെ ബന്ധുവിന് ഭൂമി
അനുവദിച്ചത് സംബന്ധിച്ച
കേസ്സിന്റെ അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കേസില്‍
ആര്‍ക്കെല്ലാമെതിരെയാണ്
കുറ്റപത്രം
സമര്‍പ്പിക്കാനുദ്ദേശിക്കുന്നത്;
(സി)
കുറ്റക്കാരെ
സംബന്ധിച്ച
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
കേസിന്മേലുള്ള
അന്തിമ റിപ്പോര്‍ട്ട്
വിജിലന്‍സ് കോടതിയില്‍
സമര്‍പ്പിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
278
ക്വാറി
കോഴ വിജിലന്‍സ് അന്വേഷണം
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലാ പോലീസ്
മേധാവിയായിരുന്ന ശ്രീ.
രാഹുല്‍ ആര്. നായര്‍,
ക്വാറി ഉടമകളില്‍
നിന്ന് 17 ലക്ഷം രൂപ
കോഴ വാങ്ങിയതായുള്ള
ആക്ഷേപം സംബന്ധിച്ച
വിജിലന്‍സ്
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത കേസില്‍
വിജിലന്‍സ് അന്വേഷണ
ഉദ്യോഗസ്ഥന്
എഫ്.എെ.ആര്.
തയ്യാറാക്കി
രജിസ്റ്റര്‍ ചെയ്തത്
എപ്പോഴായിരുന്നു;
എഫ്.ഐ .ആറിന്റെ ഒരു
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
വിജിലന്‍സ്
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടി
വിശദമാക്കാമോ; ശ്രീ.
രാഹുല്‍ വിജിലന്‍സിന്
നല്കിയ മൊഴിയില്‍,
എ.ഡി.ജി.പി. ശ്രീമതി
ശ്രീലേഖ, തിരുവനന്തപുരം
റേഞ്ച് ഐ .ജി. മനോജ്
എ്രബഹാം എന്നിവര്‍ക്ക്
ക്വാറി പ്രശ്നത്തില്‍
എന്തെങ്കിലും പങ്ക്
ഉള്ളതായി
വെളിപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
279
ചെക്ക്
തട്ടിപ്പു കേസ്
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെക്ക്
നല്കി തട്ടിപ്പു
നടത്തിയ കേസിലെ
പ്രതിക്കെതിരെ
തിരുവനന്തപുരം കോടതി
പുറപ്പെടുവിച്ച വാറണ്ട്
പ്രകാരം പ്രതിയെ
അറസ്റ്റ്
ചെയ്യുന്നില്ലെന്നു
കാണിച്ച് പരാതിക്കാരന്
ബഹു. മുഖ്യമന്ത്രിക്ക്
നല്കിയ പരാതി
11.1.2012-ല്‍
1229/12/CM എന്ന
നമ്പരില്‍
തിരുവനന്തപുരം സിറ്റി
പോലീസ് കമ്മീഷണര്‍ക്ക്
അയച്ചു നല്കിയ പ്രകാരം
അന്വേഷണം നടത്തി നല്കിയ
റിപ്പോര്‍ട്ടിലെ
വിവരങ്ങള്‍
വസ്തുതകള്‍ക്ക്
നിരക്കുന്നതല്ലെന്ന്
വിശദീകരിച്ച് നല്കിയ
പുനര്‍ പരാതി
ലഭിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
അതേക്കുറിച്ച്
അന്വേഷിച്ചിട്ടുണ്ടോ ;
അന്വേഷണ വിവരം
വെളിപ്പെടുത്തുമോ ;
(സി)
വാറണ്ട്
നടപ്പാക്കാതിരിക്കുന്നതിന്
വ്യാജ വിവരങ്ങള്‍
ചേര്‍ത്ത്
റിപ്പോര്‍ട്ടു
നല്‍കിയിട്ടുണ്ടോ,
ഉണ്ടെങ്കില്‍
ഉത്തരവാദികള്‍ക്കെതിരെ
നടപടി സ്വീകരിക്കാനും,
വാറണ്ട് നടപ്പാക്കാനും
വേണ്ട നിര്‍ദ്ദേശം
നല്കുുമോ ?
280
സ്വകാര്യ
ധനകാര്യ സ്ഥാപനങ്ങളുടെ
ചൂഷണം
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അമിത
പലിശ ഈടാക്കുന്ന
സ്വകാര്യ ധനകാര്യ
സ്ഥാപനങ്ങളുടെ
അക്രമങ്ങള്‍
തടയുന്നതിനും
സാധാരണക്കാരായ ജനങ്ങളെ
സംരക്ഷിക്കുന്നതിനും ഈ
സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
റിസര്‍വ്
ബാങ്ക്
നിര്‍ദ്ദേശിക്കുന്ന
പലിശനിരക്കിനേക്കാള്‍
കൂടുതല്‍ പലിശ ഈടാക്കി
ജനങ്ങളെ ദ്രോഹിക്കുന്ന
സ്വകാര്യ ധനകാര്യ
സ്ഥാപനങ്ങള്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ; ഈ
ഇനത്തില്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തു ;കേസുകളുടെ
പുരോഗതി
എന്തായി;വിശദമാക്കുമോ;
(സി)
സ്വകാര്യ
ധനകാര്യ സ്ഥാപനങ്ങളുടെ
ചൂഷണങ്ങളില്‍ നിന്നും
അക്രമങ്ങളില്‍ നിന്നും
സാധാരണക്കാരെ
രക്ഷിക്കുവാന്‍
നടപ്പിലാക്കിയ
ഓപ്പറേഷന് കുബേരയിലൂടെ
എത്ര പേരെ അറസ്റ്റു
ചെയ്തു ;
സാധാരണക്കാരുടെ
സാമ്പത്തിക ആവശ്യങ്ങള്‍
നിറവേറ്റുന്നതിന്
സര്‍ക്കാര്‍ കൈക്കൊണ്ട
ബദല്‍ നടപടികള്‍
എന്തെല്ലാമാണ്;വ്യക്തമാക്കുമോ?
281
കുഴല്‍പണ
ഇടപാടുമായി ബന്ധപ്പെട്ട
കേസുകൾ
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത് ഇതുവരെ
എത്ര
കുഴല്പ്പണകടത്തുകാരെ
പിടികൂടുകയുണ്ടായി ;
എത്ര കേസ്സുകള്‍
രജിസ്റ്റര്‍ ചെയ്തു ;
മൊത്തം എത്ര തുക
പിടികൂടുകയുണ്ടായി;
(ബി)
സംസ്ഥാനത്ത്
കുഴല്‍പണകടത്ത്
വ്യാപകമായിരിക്കുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കുഴല്‍പണ ഇടപാടുമായി
ബന്ധപ്പെട്ട കേസുകളില്‍
എത്ര പേര്
ശിക്ഷിക്കപ്പെട്ടിട്ടുണ്ട്?
282
പാമോലിന്‍
കേസ്
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാമോലിന്‍
കേസ് സി.ബി.എെ
അന്വേഷിക്കണമായിരുന്നെന്ന
ബഹു: സുപ്രീംകോടതിയുടെ
പരാമര്‍ശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേസ്
പിന്‍വലിക്കാനുള്ള
നടപടിയുമായി
സര്‍ക്കാര്‍ മുന്നോട്ടു
പോകുമ്പോള്‍ പോലീസ്
എന്ത് അന്വേഷണമാണ്
നടത്തുകയെന്നും,
ഇത്തരമൊരു കേസ് പോലീസ്
വീണ്ടും വീണ്ടും
അന്വേഷിക്കുന്നതുകൊണ്ട്
ഗുണമില്ലെന്നും കോടതി
അഭിപ്രായപ്പെട്ടിട്ടുണ്ടോ;
(സി)
കേസ്
പിന്‍വലിക്കാനുള്ള
തീരുമാനമെടുത്ത
മന്ത്രിസഭായോഗത്തില്‍
മുഖ്യമന്ത്രി
പങ്കെടുത്തിട്ടുണ്ടെങ്കില്‍
അത് ശരിയല്ലെന്നും,
മുഖ്യമന്ത്രിയുടെ
താത്പര്യം
സംരക്ഷിക്കാനാണോ കേസ്
പിന്‍വലിക്കുന്നതെന്നും
കോടതി ആരാഞ്ഞുവോ ;
എങ്കിൽ ഇത് സംബന്ധിച്ച
അഭിപ്രായം
വ്യക്തമാക്കുമോ?
283
ബാര്‍കോഴ
വിവാദം സംബന്ധിച്ച
അന്വേഷണം
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍കോഴ
സംബന്ധിച്ച് വിജിലന്‍സ്
വകുപ്പിന് നേരിട്ട്
ലഭിച്ച പരാതികളും
പത്ര-ദൃശ്യ
മാധ്യമവാര്‍ത്തകളും
എത്ര; പ്രധാനമായും
ഏതൊക്കെ;
(ബി)
അന്വേഷണ
സംഘം ഏതെല്ലാം
പരാതികളും
വെളിപ്പെടുത്തലുകളും
അന്വേഷണ
വിധേയമാക്കുകയുണ്ടായി;
(സി)
ആരുടെയെല്ലാം
വെളിപ്പെടുത്തലുകളുടെ
അടിസ്ഥാനത്തില്‍
ആരെയെല്ലാം ചോദ്യം
ചെയ്യുകയുണ്ടായി; കോഴ
വാങ്ങിയതായി
ആരോപിക്കപ്പെട്ട
ഏതെല്ലാം മന്ത്രിമാരെ
ചോദ്യം
ചെയ്യുകയുണ്ടായി;
(ഡി)
അടച്ചുപൂട്ടപ്പെട്ട
എത്ര ബാറുകളുടെ ഉടമകളെ
ചോദ്യം
ചെയ്യുകയുണ്ടായി; കോഴ
നല്കാന് പണം
നല്‍കിയതായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട എത്ര
ബാറുടമകളെ ചോദ്യം
ചെയ്തു എന്നറിയിക്കുമോ
?
284
വിജിലന്‍സ്
റെയ്ഡ്
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
എത്ര
ഉന്നതോദ്യോഗസ്ഥരുടെ
വീടുകളിലാണ് 2014
ഒക്ടോബര്‍, നവംബര്‍
മാസങ്ങളില്‍ വിജിലന്‍സ്
റെയ്ഡ് നടത്തിയത്; എത്ര
ഉദ്യോഗസ്ഥരാണ്
കണക്കില്‍ കവിഞ്ഞ
സ്വത്ത് സമ്പാദിച്ചതായി
കണ്ടെത്തിയത്; ഇവരുടെ
പേരില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്നു
വിശദമാക്കുമോ ?
285
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്കെതിരെ
വിജിലന്‍സ് അന്വേഷണം
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴിമതി
നടത്തിയതുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത് എത്ര
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്കെതിരെ
വിജിലന്‍സ് അന്വേഷണം
നിലവിലുണ്ട് ;
(ബി)
ഇതില്‍
എത്ര കേസ്സുകളില്‍
ചാര്‍ജ് ഷീറ്റ്
സമര്‍പ്പിച്ചിട്ടുണ്ട്;
(സി)
സര്‍ക്കാര്‍
സര്‍വ്വീസില്‍ അഴിമതി,
കൈക്കൂലി തുടങ്ങിയവ
തടയുന്നതിന് എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്നു
വ്യക്തമാക്കുമോ?
286
വിചാരണ
തടവുകാര്‍
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ വിചാരണ
തടവുകാര്‍ എത്രയാണ്;
ഇതില്‍ മൂന്നു
മാസത്തിലധികമായി
തടവില്‍ തുടരുന്നവര്‍
എത്ര; ആറ്
മാസത്തിലധികമായി
തടവില്‍ തുടരുന്നവര്‍
എത്ര; ഒരു
വര്‍ഷത്തിലധികമായി
തടവില്‍ തുടരുന്നവര്‍
എത്ര;
(ബി)
വിചാരണ
തടവുകാരില്‍,
കുറ്റക്കാരെന്ന്
തെളിഞ്ഞാല്‍
ലഭിക്കാവുന്ന ശിക്ഷയുടെ
പകുതി കാലാവധി
പൂര്‍ത്തിയാക്കപ്പെട്ടവര്‍
ആരെങ്കിലും ഉണ്ടോ;
എങ്കില്‍ ആരൊക്കെ;
(സി)
ഇത്തരക്കാരെ
വിട്ടയക്കാന്‍
സുപ്രീംകോടതി
ഉത്തരവിട്ടിട്ടുണ്ടോ;
എങ്കില്‍ സുപ്രീംകോടതി
വിധിയെ തുടര്‍ന്ന് എത്ര
പേരെ
വിട്ടയക്കുകയുണ്ടായി;
വിട്ടയക്കപ്പെടാന്‍
അര്‍ഹതയുള്ളവര്‍ എത്ര
പേരാണെന്ന്
വിശദമാക്കുമോ?
287
ജയിലുകളിലെ
അനിഷ്ട സംഭവങ്ങളുടെ
വിശദവിവരങ്ങൾ
ശ്രീ.കെ.രാധാകൃഷ്ണന്
,,
ജെയിംസ് മാത്യു
,,
കെ.കെ.നാരായണന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തടവുകാര്‍ക്കിടയില്‍
വര്‍ഗ്ഗീയവും
രാഷ്ട്രീയവുമായ
ചേരിതിരിവുകള്‍
ഉണ്ടാക്കുന്ന ഉദ്യോഗസ്ഥ
നടപടികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തടവുകാര്‍
ഉദ്യോഗസ്ഥന്മാരാല്
പീഡിപ്പിക്കപ്പെടുന്നതും
പരസ്പരം
ഏറ്റുമുട്ടുന്നതുമായ
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ജയിലുകളിലുണ്ടായ
മര്‍ദ്ദനങ്ങളും അനിഷ്ട
സംഭവങ്ങളും സംബന്ധിച്ച
വിശദവിവരങ്ങള്‍
ലഭ്യമാണോ? എങ്കില്‍
വിശദമാക്കാമോ;
(ഡി)
വിയ്യൂര്‍
സെന്‍ട്രല്‍ ജയിലില്‍
തടവുകാര്‍ക്കെതിരെ
ഈയിടെയുണ്ടായ ജയില്‍
വാര്ഡന്മാരുടെ
മൂന്നാംമുറ
പ്രയോഗങ്ങളും
മര്‍ദ്ദനവും
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ?
എങ്കില്‍
കുറ്റക്കാര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ?
288
ജയില്വാ൪ഡ൯
തസ്തിക
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
എല്ലാ ജയിലുകളിലുമായി
എത്ര തടവുകാ൪ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
തടവുകാര്‍ക്കായി ജോലി
ചെയ്യാന്‍
നിശ്ചയിച്ചിട്ടുളള
'തടവുകാരുടെയും
ജീവനക്കാരുടെയും
അനുപാതം 'എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ജയില്‍
വാ൪ഡ൯ തസ്തികയിലേക്ക്
ഏതെല്ലാം ജില്ലകളില്‍
പി.എസ്.സി. അപേക്ഷ
ക്ഷണിച്ചുവെന്നും
അതില്‍ എത്ര
ജില്ലകളില്‍ പരീക്ഷ
നടത്തിയെന്നും
വെളിപ്പെടുത്താമോ;
പരീക്ഷ നടത്തിയ
ജില്ലകളില്‍
എന്നത്തേയ്ക്ക്
ലിസ്റ്റ് നിലവില്‍ വരും
;
(സി)
നിലവില്‍
ഒാരോ ജില്ലയിലും ജയില്‍
വാ൪ഡ൯ തസ്തികയിലുളള
ഒഴിവുകളുടെ എണ്ണം
വ്യക്തമാക്കാമോ;
(ഡി)
ഈ
ഒഴിവുകളില്‍ ഇപ്പോള്‍
താത്ക്കാലിക
അടിസ്ഥാനത്തില്‍ നിയമനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവരുടെ
ജാതി തിരിച്ചുളള വിവരം
ലഭ്യമാക്കുമോ?
<<back