മേത്തുരുമ്പ-ചപ്പാരപ്പടവ്-കുറ്റൂര്‍,
വെള്ളാേറ-കക്കറ-കടുക്കാരം
മുക്ക് റാേഡുകളുടെ നവീകരണം
4851.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എരമം-കുറ്റൂര്‍
പഞ്ചായത്തില്‍പ്പെടുന്ന
മേജര്‍ ജില്ലാ
റാേഡുകളായ
മേത്തുരുമ്പ-ചപ്പാരപ്പടവ്-കുറ്റൂര്‍,
വെള്ളാേറ-കക്കറ-കടുക്കാരംമുക്ക്
എന്നീ റാേഡുകള്‍
അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള
പ്രാെപ്പാേസലുകള്
പരിഗണനയിലുണ്ടാേ;
വിശദമാക്കാമാേ;
(ബി)
പാെട്ടിപ്പാെളിഞ്ഞ
പ്രസ്തുത റാേഡുകള്‍
അഭിവൃദ്ധിപ്പെടുത്താന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമാേ;
(സി)
പ്രസ്തുത
റാേഡുകള്‍
അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള
ഭരണാനുമതി നല്കാന്
നടപടി സ്വീകരിക്കുമാേ?
പൊതുമരാമത്ത് വകുപ്പിലെ
പ്രവർത്തികൾ
പൂർത്തിയാക്കുന്നതിലെ
കാലതാമസം ഒഴിവാക്കുന്നതിനുള്ള
നടപടി
4852.
ശ്രീ.സി.പി.മുഹമ്മദ്
,,
കെ.ശിവദാസന്‍ നായര്‍
,,
പി.എ.മാധവന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കുന്നതില്‍
അകാരണമായി കാലതാമസം
വരുത്തുന്നത് തടയാന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
കോണ്‍ട്രാക്ടേഴ്സ്
രജിസ്ട്രേഷന് നിയമം
പരിഷ്കരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
കാലാവധിക്കുള്ളില്‍
പണി പൂര്‍ത്തിയാക്കാതെ
കാലതാമസം വരുത്തുന്ന
കരാറുകാരില്‍ നിന്ന്
കരാര്‍ പ്രകാരം പിഴ
ഈടാക്കാന്‍ എന്തെല്ലാം
കാര്യങ്ങളാണ്
നിയമത്തില്‍
വരുത്താനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പൊതുമരാമത്ത് വകുപ്പില്‍
ഇ-ഫയലിംഗ്
4853.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്തിലെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
ഈ വകുപ്പില്‍ ഇ-ഫയലിംഗ്
സംവിധാനം
ഏര്‍പ്പെടുത്തുമോ;
(ബി)
പൊതുമരാമത്ത്
വകുപ്പിനെ
നവീകരിക്കുവാന്‍
എന്തെല്ലാം പുതിയ
നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വ്യക്തമാക്കുമോ?
കൂട്ടിലങ്ങാടി - കുറുവ -
കാടാമ്പുഴ പാങ്ങ്വേണ്ടി പാലം
4854.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂട്ടിലങ്ങാടി - കുറുവ
- കാടാമ്പുഴ റോഡിലെ
പാങ്ങ്വേണ്ടി പാലം
പുതുക്കി പണിയണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
പാലം പുതുക്കി
പണിയുന്നതിന് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ;
(സി)
ഇല്ലെങ്കില്‍
വളരെ ശോഷിച്ചതും
അപകടാവസ്ഥയിലുമുള്ള
പാങ്ങ്വേണ്ടി പാലം
പുതുക്കി പണിയുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ ?
പി.ഡബ്ള്യൂ.ഡി.
കരാറുകാര്‍ക്ക്
കുടിശ്ശികയിനത്തില്‍
നല്‍കാനുള്ള തുക
4855.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭരണാനുമതിയോടു
കൂടി ബജറ്റില്‍
പ്രഖ്യാപിച്ച ഏതെല്ലാം
പ്രവൃത്തികളാണ്
ധനവകുപ്പ് തുക
ലഭ്യമാക്കാത്ത
സാഹചര്യത്തില്‍
പ്രതിസന്ധിയിലായിട്ടുള്ളതെന്ന
വിവരം നല്‍കുമോ;
(ബി)
പി.ഡബ്ള്യൂ.ഡി.
കരാറുകാര്‍ക്ക്
01.12.2014 വരെ എത്ര
തുക
കുടിശ്ശികയിനത്തില്‍
നല്‍കാനുണ്ടെന്നുള്ള
വിവരം നല്‍കുമോ;
ഇതിനായി എന്തെങ്കിലും
പാക്കേജ്,
പി.ഡബ്ള്യൂ.ഡി.
ധനവകുപ്പിന്
സമർപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
അരൂ൪
മണ്ഡലത്തിലെ കാക്കതുരുത്ത്
ദ്വീപിലേക്കുള്ള പാലം
നി൪മ്മാണം
4856.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂ൪
മണ്ഡലത്തിലെ
കാക്കതുരുത്ത്
ദ്വീപിലേക്കുള്ള പാലം
നി൪മ്മാണത്തിന് എന്നാണ്
ഭരണാനുമതി ലഭിച്ചത്;
എത്ര രൂപയാണ് അടങ്കല്‍
തുക; എന്നാണ് പാലം
ശിലാസ്ഥാപനം
നി൪വ്വഹിച്ചത്;
നി൪മ്മാണ പ്രവ൪ത്തനം
അപ്രോച്ച് റോഡിന്റെ
പ്രശ്നത്തില്‍ എന്ന്
മുതലാണ് നി൪ത്തി
വെക്കേണ്ടി വന്നത്;
പ്രശ്നം പരിഹരിക്കാ൯
ആലപ്പുഴ ജില്ലാ
കളക്ടറുടെയും
എം.എല്‍.എ. യുടെയും
സാന്നിദ്ധ്യത്തില്‍
രമ്യമായ പരിഹാരം
ഉണ്ടാക്കിയത് എന്നാണ്;
(ബി)
ആയത്
പ്രകാരം നി൪മ്മാണം
ആരംഭിക്കണമെങ്കില്‍
കോണ്ട്രാക്ട൪ക്ക്
കാലതാമസം മൂലം ഉണ്ടായ
നഷ്ടപരിഹാരത്തിന് പുറമെ
ഏറ്റവും പുതിയ
ഷെഡ്യുള്‍ നിരക്കില്‍
പുതുക്കി
നല്‍കുന്നതിനുള്ള
പ്രൊപ്പോസല്‍ ആലപ്പുഴ ഇ
.ഇ നല്‍കിയിട്ടുണ്ടോ;
ആയത് പ്രകാരം പുതുക്കിയ
നിരക്കില്‍ തുക
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
ദ്വീപ്
നിവാസികളുടെ
ചിരകാലസ്വപ്നം
സാക്ഷാത്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കേരള
കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷൻ
4857.
ശ്രീ.എ.കെ.ബാലന്
,,
കെ. ദാസന്
,,
എം. ഹംസ
,,
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
കണ്‍സ്ട്രക്ഷന്‍
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
കോര്‍പ്പറേഷനില്‍
നടക്കുന്ന അഴിമതിയും
കെടുകാര്യസ്ഥതയും
ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ;
(സി)
കോര്‍പ്പറേഷന്റെ
ഇടപാടുകളില്‍
ഉന്നതരടക്കം കോഴ
കൈപ്പറ്റുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കോര്പ്പറേഷന്
ഏറ്റെടുത്തിരുന്ന
നിര്‍മ്മാണപ്രവൃത്തികള്‍
നടത്താന്‍ സംവിധാനമോ
തൊഴിലാളികളോ ഉണ്ടോ; ഇവ
ഇല്ലെങ്കില്‍ ഇവയെല്ലാം
ഉള്ള സ്ഥാപനങ്ങള്‍ക്ക്
നൽകുന്ന പ്രത്യേക
പരിഗണന കോര്പ്പറേഷന്
നല്‍കുന്നത് എന്തു
കൊണ്ടാണ്?
താനൂ൪
മിനി സിവില്‍ സ്റ്റേഷ൯
4858.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂ൪
മിനി സിവില്‍ സ്റ്റേഷ൯
നി൪മ്മാണത്തിനായി
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എന്നു
തുടങ്ങാനാകുമെന്നും
,പൂ൪ത്തീകരിക്കാനാകുമെന്നും
അറിയിക്കുമോ?
റോഡ്
ശൃംഖലയുടെ ഗുണമേന്മ ഉറപ്പു
വരുത്തുന്നതിന് പരിഗണന
4859.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
ലൂഡി ലൂയിസ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
ശൃംഖലയുടെ ഗുണമേന്മ
ഉറപ്പു വരുത്തുന്നതിന്
എന്തെല്ലാം പരിഗണനയാണ്
നല്‍കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
പ്രത്യേക കര്‍മ്മ
പദ്ധതി തയ്യാറാക്കുന്ന
കാര്യം ആലോചിക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
എത്ര
കിലോമീറ്റര്‍ റോഡാണ്
ഇൗ ശൃംഖലയില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കൊരടി
ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക്
ഒഴിവാക്കുന്നതിനായി നടപടി
4860.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കൊരടി ജംഗ്ഷനില്‍
നാലുവരിപ്പാതയുടെയും,
റെയില്‍വേ
മേല്‍പ്പാലത്തിന്റെയും
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയെങ്കിലും
നിലവില്‍
ഉണ്ടായിട്ടുള്ള
ഗതാഗതക്കുരുക്കും,
അപകടസാധ്യതകളും
ഒഴിവാക്കുന്നതിനായി
എന്ത് നടപടികളാണ്
സ്വീകരിക്കുന്നത് എന്ന്
അറിയിക്കാമോ;
(ബി)
മുരിങ്ങൂര്‍
ഡിവൈന്‍ നഗര്‍
റെയില്‍വേ
മേല്‍പ്പാലത്തില്‍
നടപ്പാത
നിര്‍മ്മിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
അരൂര്‍
മണ്ഡലത്തിലെ
തുറവൂര്‍-കുമ്പളങ്ങി റോഡിന്റെ
പുനരുദ്ധാരണം
4861.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയിലെ അരൂര്‍
മണ്ഡലത്തിലെ
തുറവൂര്‍-കുമ്പളങ്ങി
റോഡിന്റെ
പുനരുദ്ധാരണത്തിന് എത്ര
രൂപയാണ്
വകയിരുത്തിയിരുന്നത്;
എന്നാണ് വര്‍ക്ക്
ടെന്‍ഡര്‍ ചെയ്തത്;
കോണ്‍ട്രാക്ടറെ
ടെര്‍മിനേറ്റ്
ചെയ്യുന്നതിനുള്ള നടപടി
എന്നാണ് സ്വീകരിച്ചത്;
പിന്നീട് വര്‍ക്ക്
ടെന്‍ഡര്‍ ചെയ്തോ; എത്ര
പ്രാവശ്യം ചെയ്തു; ഏത്
വര്‍ഷത്തെ നിരക്കിലാണ്
വര്‍ക്ക് ടെന്‍ഡര്‍
ചെയ്തത്;
(ബി)
റിസ്ക്ക്
ആന്റ് കോസ്റ്റില്‍
മുന്‍ കോണ്‍ട്രാക്ടറെ
ടെര്‍മിനേറ്റ് ചെയ്ത
സ്ഥിതിക്ക് ഏറ്റവും
പുതിയ നിരക്കില്‍
വര്‍ക്ക് ടെന്‍ഡര്‍
ചെയ്യുന്നതിന് നിയമ
തടസ്സമുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിച്ച് വര്‍ക്ക്
ടെന്‍ഡര്‍
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
അരൂര്‍
നിയോജകമണ്ഡലത്തിലെ പാലങ്ങളുടെ
നിര്‍മ്മാണം
4862.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
നിയോജകമണ്ഡലത്തിലെ
വാക്കയില്‍ പി. എസ്
ഫെറി, അഞ്ചുതുരുത്ത്
കുടപുറം കെല്‍ട്രോണ്‍
ഫെറി-കുമ്പളങ്ങി
എന്നിവിടങ്ങളിലെ പാലം
നിര്‍മ്മിക്കുന്നതിന്
മുന്നോടിയായുള്ള മണ്ണ്
പരിശോധന
,ഇന്‍വെസ്റ്റിഗേഷന്‍
,ഡിസൈന്‍ എസ്റ്റിമേറ്റ്
തയ്യാറാക്കല്‍
ഉള്‍പ്പെടെയുള്ള
നടപടികള്‍ ഓരോന്നും ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
അപ്രോച്ച്
റോഡിന് വേണ്ടിയുള്ള
സ്ഥലമെടുപ്പ്
ആവശ്യമുള്ളിടത്ത്
ആയതിനായുള്ള AS
മുന്‍കൂട്ടി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
സ്ഥലമെടുപ്പ്
നടപടികള്‍ക്ക് കേന്ദ്ര
നിയമത്തിന് അനുസൃതമായ
റൂള്‍ തയ്യാറാക്കി
കഴിഞ്ഞോ; ഇല്ലെങ്കില്‍
എന്നത്തേക്ക് ആകുമെന്ന്
വ്യക്തമാക്കാമോ?
ശബരിമല
തീര്‍ത്ഥാടനത്തിന്റെ
ഇടത്താവളമായ വൈക്കത്ത്
നടപ്പിലാക്കിയ സൗകര്യങ്ങള്‍
4863.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടനത്തിന്റെ
ഇടത്താവളമായ വൈക്കത്ത്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
വകുപ്പ് തലത്തില്‍
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
തീര്‍ത്ഥാടന
കാലത്ത് നടത്തുന്ന
താത്ക്കാലിക
പ്രവര്‍ത്തനങ്ങളല്ലാതെ
വകുപ്പുതലത്തില്‍
സ്ഥിരമായ പ്രയോജനം
ലഭിക്കുന്ന ഏതെങ്കിലും
പ്രവൃത്തികള്‍ ശബരിമല
തീര്‍ത്ഥാടനവുമായി
ബന്ധപ്പെട്ട് കഴിഞ്ഞ 3
വര്‍ഷത്തിനുള്ളില്‍
വൈക്കം ക്ഷേത്രത്തിനു
സമീപം നടത്തിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
വൈക്കം
ക്ഷേത്രവുമായി
ബന്ധപ്പെട്ട്
തീര്‍ത്ഥാടകര്‍
ഉപയോഗിക്കുന്ന പ്രധാന
റോഡുകള്‍
ഏതൊക്കെയെന്നും ; ഈ
റോഡുകളുടെ നിലവിലെ
സ്ഥിതിയെന്തെന്നും
വ്യക്തമാക്കുമോ?
ചേലക്കര
മണ്ഡലത്തിലെ റോഡുകളുടെ
പുനരുദ്ധാരണം
4864.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍ 2014-15
വര്‍ഷത്തെ ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി
പുനരുദ്ധരിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുള്ള
റോഡുകളുടെ
വിശദാംശങ്ങള്‍ പറയാമോ ;
(ബി)
ഓരോ
റോഡുകള്‍ക്കും
പുനരുദ്ധാരണത്തിന്
പ്രതീക്ഷിക്കുന്നചെലവ്
എത്രയാണെന്ന് പറയാമോ ;
(സി)
ഈ
റോഡുകളുടെ
പുനരുദ്ധാരണത്തിനാവശ്യമായ
ഭരണാനുമതി ലഭ്യമായതിന്
ശേഷം സ്വീകരിച്ച
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
നെന്മാറ
മണ്ഡലത്തിലെ പയ്യാങ്കോട് -
വീട്ടിക്കല്ക്കടവ് റോഡ്
4865.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
പയ്യാങ്കോട് -
വീട്ടിക്കല്ക്കടവ്
റോഡിന്റെ ടെന്‍ഡര്‍
നടപടി പൂര്‍ത്തീകരിച്ച്
പ്രവര്‍ത്തി എന്ന്
തുടങ്ങാന്‍ കഴിയുമെന്ന്
വിശദമാക്കുമോ ;
(ബി)
നിലവില്‍
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ ?
വഴുവാടി
പാലം നിര്‍മ്മാണത്തിനു നടപടി
4866.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
വഴുവാടി പാലം
നിര്‍മ്മാണത്തിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ ;
നിലവിലെ ഇതിന്റെ സ്ഥിതി
വ്യക്തമാക്കുമോ ;
(ബി)
മാവേലിക്കര
റെയില്‍വേ
ഓവര്‍ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ;
ഇതിനാവശ്യമായ നടപടി
ക്രമങ്ങള്‍ ആരംഭിക്കുമോ
; ഇതിനായി കേന്ദ്ര
സര്‍ക്കാരിന്റെ ഫണ്ട്
ലഭ്യമാക്കുന്നതിനുള്ള
നടപടി ആരംഭിക്കുമോ ;
(സി)
മാവേലിക്കര
എറുമക്കുഴി-ഇടപ്പോണ്‍
റോഡ് ബുദ്ധ ജംഗ്ഷന്
-കറ്റാനം റോഡ് എന്നിവ
ബി. എം. / ബി. സി.
മാതൃകയില്‍
നിര്‍മ്മിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ ;
ഇതിനാവശ്യമായ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
നാട്ടിക
മണ്ഡലത്തിലെ അഴിമാവ് കടവ്
പാലം
4867.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടിക
നിയോജക മണ്ഡലത്തിലെ
അഴിമാവ് കടവ് പാലം
നിര്‍മ്മാണത്തിന്റെ
പുരോഗതി അറിയിക്കുമോ;
(ബി)
പാലം
നിര്‍മ്മാണത്തിനാവശ്യമായ
ഭൂമി ഏറ്റെടുക്കാന്‍
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
പ്രവൃത്തി
നിര്‍വ്വഹിക്കാന്‍
ചുമതലപ്പെടുത്തിയ
റോഡ്സ് ആന്റ് ബ്രിഡ്ജസ്
കോര്പ്പറേഷന്
ഇക്കാര്യത്തില്‍
ജാഗ്രതയോടെ
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്ന് പരിശോധന
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
വട്ടോളി
പാലത്തിന്റെ നിർമ്മാണ
നടപടികള്‍
4868.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
വട്ടോളി പാലത്തിന്റെ
ഇന്‍വെസ്റ്റിഗേഷന്‍
പൂര്ത്തീകരിക്കുകയുണ്ടായോ;
(ബി)
ഡിസൈന്‍
അംഗീകരിക്കുന്നതിനുള്ള
പ്രൊപ്പോസല്‍ എപ്പോഴാണ്
സമര്‍പ്പിച്ചത് ;
(സി)
വട്ടോളി
പാലത്തിന്റെ ഡിസൈന്‍
അപ്രൂവല്‍
നല്കുകയുണ്ടായോ ;
(ഡി)
ഡിസൈന്‍
അപ്രൂവല്‍ ലെറ്ററിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(ഇ)
വട്ടോളി
പാലത്തിന്റെ വിശദമായ
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കുവാനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ;
(എഫ്)
നടപ്പു
സാമ്പത്തിക വര്‍ഷം
തന്നെ വിശദമായ
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കി നബാര്‍ഡിന്
സമര്‍പ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ചേലക്കര
മണ്ഡലത്തിലെ
പാഞ്ഞാള്‍-വെട്ടിക്കാട്ടിരി
റോഡ്
4869.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തിലെ
പാഞ്ഞാള്‍-വെട്ടിക്കാട്ടിരി
റോഡ് തകര്‍ന്ന് ഗതാഗത
യോഗ്യമല്ലാതായിക്കിടക്കുന്നതായും
ആയതിനാല്‍ റോഡ്
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
നടത്തണമെന്നും ഉള്ള
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത റോഡ്
പുനരുദ്ധരിച്ച്
ഗതാഗതയോഗ്യമാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
പറയാമോ;
(സി)
സ്കൂളുകള്‍,
എഞ്ചിനീയറിംഗ് കോളേജ്
ഉള്‍പ്പെടെയുള്ള
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക്
പ്രയോജനപ്പെടുന്ന ഈ
റോഡ് എത്രയും വേഗം
ഗതാഗത യോഗ്യമാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ദേശീയപാത
വികസനം
4870.
ശ്രീ.സി.ദിവാകരന്
,,
ഇ.കെ.വിജയന്
,,
ജി.എസ്.ജയലാല്‍
,,
പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയപാത
വികസനത്തിനുള്ള
പ്രോജക്ട്
റിപ്പോര്‍ട്ടുകള്‍
തയ്യാറാക്കിയതെപ്പോഴാണ്;
പാതയുടെ അലൈന്‍മെന്റിന്
രൂപം നല്‍കിയിട്ട് എത്ര
കാലമായി;
(ബി)
ദേശീയപാത വികസനവുമായി
ബന്ധപ്പെട്ട് വിവിധ
ഭാഗങ്ങളിലായി എത്ര
ആഫീസുകള്‍
സ്ഥാപിച്ചുവെന്നും
ഇതുവരെ എത്ര തസ്തികകള്‍
സൃഷ്ടിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
വികസനം
എത്ര കാലം കൊണ്ട്
പൂര്‍ത്തിയാക്കാനാണുദ്ദേശിക്കുന്നത്;
വാമനപുരം
നിയോജക മണ്ഡലത്തിലെ
പി.ഡബ്ലു.ഡി റോഡുകളുടെ പട്ടിക
4871.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തിലെ
പി.ഡബ്ലു.ഡി റോഡുകളുടെ
പട്ടിക ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വാമനപുരം
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം റോഡുകള്‍
അറ്റകുറ്റപ്പണി
ചെയ്തിട്ടുണ്ട്; ഓരോ
റോഡും എത്ര ദൂരമാണ്
നന്നാക്കിയതെന്നും
ഓരോന്നിനും ചെലവാക്കിയ
തുക എത്ര വീതമാണെന്നും
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വാമനപുരം
ചിറ്റാര്‍ (വി.സി) റോഡ്
എത്ര പ്രാവശ്യം
അറ്റകുറ്റപ്പണി
ചെയ്തിട്ടുണ്ട്;
ഇവയ്ക്ക് നാളിതുവരെ
എത്ര രൂപ ചെലവാക്കി;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ഇപ്പോള്‍
ഭരണാനുമതി
ലഭിച്ചിട്ടുള്ളതും
എന്നാല്‍ പണി
ആരംഭിക്കാന്‍
സാധിക്കാത്തതുമായ
ഏതെല്ലാം റോഡുകളുണ്ട്;
ഇവയ്ക്ക് എത്ര രൂപ
വീതമാണ്
അനുവദിച്ചിട്ടുള്ളത്;
(ഇ)
വാമനപുരം
മണ്ഡലത്തിലെ ഇപ്പോള്‍
അറ്റകുറ്റപ്പണികള്‍
നടന്നുകൊണ്ടിരിക്കുന്ന
റോഡുകള്‍
ഏതെല്ലാമാണെന്നും
ഇവയ്ക്ക്
അനുവദിച്ചിട്ടുള്ള തുക
എത്രയാണെന്നും
അറിയിക്കുമോ?
അങ്കമാലി
ബെെപ്പാസ്
4872.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2012
ബഡ്ജറ്റ് പ്രസംഗത്തില്‍
1000 കോടി രൂപയുടെ
പദ്ധതിയില്‍
ഉള്‍ക്കൊള്ളിച്ചിരുന്ന
അങ്കമാലി ബെെപ്പാസിന്റെ
ഇപ്പോഴത്തെ സ്ഥിതി
വിശദമാക്കാമോ ;
(ബി)
ഇത്
പ്രാവര്‍ത്തികമാക്കുന്നതിലെ
കാലതാമസത്തിന് കാരണം
വ്യക്തമാക്കുമോ ;
(സി)
അങ്കമാലി
നഗത്തിലെ
വര്‍ദ്ധിച്ചുവരുന്ന
ഗതാഗതകുരുക്ക്
കണക്കിടലെടുത്ത് ഇൗ
പദ്ധതി എന്നത്തേക്ക്
നടപ്പിലാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ ?
നഗരറാേഡു
വികസനപദ്ധതി
4873.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗര
റാേഡു വികസന പദ്ധതിക്ക്
രൂപം
നല്‍കിയിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ബി)
ഏതെല്ലാം
നഗര റാേഡുകളെയാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നു
വ്യക്തമാക്കുമാേ;
(സി)
കല്‍പ്പറ്റ
നഗര റാേഡ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമാേ?
തലശ്ശേരി
മു൯സിപ്പല് സ്റ്റേഡിയം
നവീകരണം
4874.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
മു൯സിപ്പല് സ്റ്റേഡിയം
നവീകരണത്തിനായി
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും തുക
അനുവദിച്ചിരുന്നുവോ;
എങ്കില്‍ എത്ര
തുകയാണനുവദിച്ചതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തുക ഏത് ഹെഡ് ഒാഫ്
അക്കൗണ്ടിലാണുള്ളതെന്നും,
ആയതു ഇംപ്ലിമെന്റിംഗ്
ഏജ൯സിയായ വകുപ്പിന്
കൈമാറിയിട്ടുണ്ടോയെന്നും
വിശദമാക്കാമോ?
കവിയൂര്‍-കുന്നന്താനം
റോഡ് ടാര്‍ ചെയ്യാൻ നടപടി
4875.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കവിയൂര്‍-കുന്നന്താനം
ശുദ്ധജല പദ്ധതിക്ക്
വേണ്ടി പൈപ്പ്
സ്ഥാപിക്കുവാന്‍ റോഡ്
കുഴിച്ചത് ടാര്‍
ചെയ്യാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത റോഡ്
അടിയന്തരമായി ടാര്‍
ചെയ്ത് ഗതാഗത
യോഗ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ആറ്റിങ്ങൽ
ബൈ പാസ് റോഡ് നിർമ്മാണം
4876.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നി൪ദ്ദിഷ്ട
ദേശീയ പാതവികസനത്തില്‍
നിന്നും ദേശീയ പാത
അതോറിറ്റി പി൯മാറിയ
സാഹചര്യത്തില്‍ വീണ്ടും
നേട്ടിഫിക്കേഷ൯
പുറപ്പെടുവിക്കാ൯ ദേശീയ
പാത അതോറിറ്റിക്ക്
കത്ത്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ തീയതിയും
കത്തിന്റെ പക൪പ്പും
നല്‍കാമോ;
(ബി)
നി൪ദ്ദിഷ്ട
ആറ്റിങ്ങല്‍ ബൈ പാസ്
റോഡ് നി൪മ്മാണം
സ്റ്റാന്റ് എലോണ്‍
പ്രോജക്റ്റ് ആയി
അംഗീകരിക്കാ൯ നടപടി
സ്വീകരിക്കുമോ;
(സി)
ബൈ
പാസ് റോഡ്
നി൪മ്മാണത്തിന് മറ്റ്
തടസ്സങ്ങള്‍ ഇല്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
അരേങ്ങാട്
പാലം നിര്‍മ്മാണം
4877.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
അരേങ്ങാട് പാലം
നിര്‍മ്മാണത്തിന്
ഭരണാനുമതി ലഭിച്ചത് ഏത്
ഉത്തരവുപ്രകാരമാണ് ;
(ബി)
പാലം
നിര്‍മ്മാണത്തിന്റെ
അടങ്കല്‍ തുക എത്രയാണ്
;
(സി)
അരേങ്ങാട്
പാലം നിര്‍മ്മാണ
പ്രവൃത്തിയുടെ
ടെന്‍ഡര്‍ നടപടികള്‍
ഏതു ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ?
റെയില്‍വെ
ഓവര്‍ ബ്രിഡ്ജ്
4878.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
NH-17
ല്‍ മഞ്ചേശ്വരത്ത്
റെയില്‍വെ ഓവര്‍
ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഓവര്‍ ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് RBDC
-യില്‍ നിന്നും
റിപ്പോര്‍ട്ട്
കിട്ടിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
ധര്‍മ്മടം
നിയോജക മണ്ഡലത്തിലെ ആസ്തി
വികസന ഫണ്ടിലെ പ്രവൃത്തികള്‍
4879.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധര്‍മ്മടം
നിയോജക മണ്ഡലത്തിലെ
ആസ്തി വികസന ഫണ്ടിലെ
പൊതുമരാമത്ത്
വകുപ്പിന്‍െറ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദാംശം സഹിതം
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിന്
വല്ല തടസ്സവും
നിലവിലുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഇതിന്റെ വിശദാംശം
ലഭ്യമാക്കുമോ?
ഭരണാനുമതി
ലഭിച്ച കല്ല്യാശ്ശേരി
മണ്ഡലത്തിലെ പാലങ്ങളുടെ
പ്രവൃത്തി
4880.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിൽ കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഭരണാനുമതി
ലഭിച്ച ഏതൊക്കെ
പാലങ്ങളുടെ നിര്‍മ്മാണ
പ്രവൃത്തികളാണ്
ആരംഭിക്കാന്‍
ബാക്കിയുള്ളത്;
പ്രസ്തുത പാലങ്ങള്‍ക്ക്
ഭരണാനുമതി
ലഭിച്ചതെപ്പോള്‍;
പ്രസ്തുത പാലങ്ങള്‍ക്ക്
പുതുക്കിയ ഭരണാനുമതി
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
എത്രയും
വേഗം പുതുക്കിയ
ഭരണാനുമതി ലഭ്യമാക്കി
പാലങ്ങളുടെ നിര്‍മ്മാണ
പ്രവൃത്തി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഡോക്ടര്‍
പൗലോസ് ജേക്കബ് ഫ്രീ
സറണ്ടറായി നല്കിയ ഭൂമി
4881.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയപാതയിലെ
അപകടങ്ങള്‍
ഒഴിവാക്കുന്നതിനായി
അങ്കമാലി ഫെഡറല്‍
ബാങ്ക് ജംഗ്ഷനിലെ
കുരന്വീട്ടില്
ഡോക്ടര്‍ പൗലോസ്
ജേക്കബ് ഫ്രീ സറണ്ടറായി
നല്കിയ ഭൂമി
ഏറ്റെടുക്കുന്നതു
സംബന്ധിച്ച കേസ്
തീര്‍പ്പാക്കുന്നതിലെ
കാലതാമസം വിശദമാക്കാമോ
; ഇതിനായി സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ ?
വൈപ്പിന്‍
മണ്ഡലത്തിലെ വികസന
പ്രവൃത്തികള്‍
4882.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭരണാനുമതി
ലഭിച്ചിട്ടും വൈപ്പിന്‍
മണ്ഡലത്തില്‍ ഇതുവരെയും
ആരംഭിക്കാത്ത
പ്രവൃത്തികള്‍
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കാമോ;
(ബി)
നിശ്ചിത
സമയത്തിനുള്ളില്‍
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാത്ത
കരാറുകാര്‍ക്കെതിരെ
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
എഗ്രിമെന്റ്
പ്രകാരമുള്ള സമയ
പരിധിയില്‍ നിന്നും
സമയം ദീര്‍ഘിപ്പിച്ച്
നല്‍കുന്നതിന്
ഉത്തരവാദപ്പെട്ട
ഉദ്യോഗസ്ഥന് ആരെന്ന്
വ്യക്തമാക്കാമോ?
പള്ളിമണ്‍
പാലത്തിന്റെ നിര്‍മ്മാണം
4883.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അപകടാവസ്ഥയിലുള്ള
പള്ളിമണ്‍ പാലത്തിന്റെ
നിര്‍മ്മാണം സംബന്ധിച്ച
നാളിതുവരെ എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഈ
പ്രവൃത്തിയുടെ
ഭരണാനുമതി നല്‍കാനുള്ള
നടപടികള്‍ അടിയന്തരമായി
കൈക്കൊള്ളുമോ?
റെയില്‍വേ
മേല്‍പ്പാലം പണിയുന്നതിന്
നടപടി
T *4884.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്-പൊള്ളാച്ചി
ഗേജ് മാറ്റം പണി
പൂര്‍ത്തീകരണ
ഘട്ടത്തിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പണികള്‍
പൂര്‍ത്തീകരിക്കുന്നതോടെ
കൊല്ലങ്കോട്-പാലക്കാട്
റൂട്ടിലെ റോഡു
ഗതാഗതത്തിന്
വലിയതോതില്‍ തടസ്സം
ഉണ്ടാവുമെന്നത്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
ഗതാഗത തടസ്സം
നീക്കുന്നതിനായി
ഊട്ടറയില്‍ റെയില്‍വെ
മേല്‍പ്പാലം
പണിയുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ഊട്ടറയില്‍
റെയില്‍വേ മേല്‍പ്പാലം
പണിയുന്നതിന് നിലവില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
ധര്‍മ്മടം
മണ്ഡലത്തില്‍ പൊതുമരാമത്ത്
വകുപ്പ് ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍
4885.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിനു
ശേഷം ധര്‍മ്മടം
മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുള്ളത്;
(ബി)
ഇതില്‍
ആസ്തി വികസന ഫണ്ടില്‍
ഭരണാനുമതി
നല്കിയിട്ടുള്ളതും
അല്ലാത്തതും ഭരണാനുമതി
നല്കിയവയുടെ
ജി.ഒ.നമ്പറും തീയതിയും
സഹിതം പ്രത്യേകം
പ്രത്യേകം
വിശദമാക്കാമോ?
ഗുണനിലവാര
പരിശോധനയ്ക്ക് ക്വാളിറ്റി
മാന്വല്‍
4886.
ശ്രീ.റ്റി.എന്‍.
പ്രതാപന്
,,
അന്‍വര്‍ സാദത്ത്
,,
ജോസഫ് വാഴയ്ക്കൻ
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
പ്രവൃത്തികളുടെ
ഗുണനിലവാരം
ഉറപ്പാക്കാന്‍ വിവിധ
തലങ്ങളിലുള്ള ഗുണനിലവാര
പരിശോധനയ്ക്ക് കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ;
(ബി)
പൊതുമരാമത്ത്
പ്രവൃത്തികളുടെ
ഗുണനിലവാരം
ഉറപ്പാക്കാനുള്ള വിവിധ
തലങ്ങളിലെ ഗുണനിലവാര
പരിശോധന സംബന്ധിച്ച
നിബന്ധനകള്‍
വിശദമാക്കുമോ ;
(സി)
പൊതുമരാമത്ത്
പ്രവൃത്തികള്‍
നിഷ്കര്‍ഷിച്ചിട്ടുള്ള
നിലവാരത്തിലല്ല
നടത്തിയത് എന്ന്
തെളിഞ്ഞാല്‍
കരാറുകാര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
കെെക്കൊള്ളാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ ;
(ഡി)
ഇത്
സംബന്ധിച്ച് ക്വാളിറ്റി
മാന്വല്‍
പ്രസിദ്ധീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ ?
റോഡുകളുടെ
അറ്റകുറ്റപ്പണികളുടെ വാര്‍ഷിക
ആവര്‍ത്തന ചെലവുകള്‍
4887.
ശ്രീ.വി.ഡി.സതീശന്
,,
കെ.ശിവദാസന്‍ നായര്‍
,,
ലൂഡി ലൂയിസ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡുകളുടെ
ദീര്‍ഘകാല
അടിസ്ഥാനത്തിലുള്ള
അറ്റകുറ്റപ്പണികളുടെ
വാര്‍ഷിക ആവര്‍ത്തന
ചെലവുകള്‍
കുറയ്ക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ശബരിമലയിലേക്കുള്ള
റോഡുകളുടെ
നിര്‍മ്മാണത്തിലും
അറ്റകുറ്റപ്പണികളിലും
അവലംബിച്ച രീതി മറ്റു
റോഡുകളുടെ കാര്യത്തിലും
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഈ
രീതി ഏതെല്ലാം
പാതകളിലാണ്
പ്രാവര്‍ത്തികമാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
പോരിങ്ങോം-വയക്കര
പഞ്ചായത്തും ഈസ്റ്റ് എളേരി
പഞ്ചായത്തും തമ്മില്‍
ബന്ധിപ്പിക്കുന്ന കൊല്ലാട
പാലം
4888.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
പോരിങ്ങോം-വയക്കര
പഞ്ചായത്തും കാസര്‍ഗോഡ്
ജില്ലയിലെ ഈസ്റ്റ്
എളേരി പഞ്ചായത്തും
തമ്മില്‍
ബന്ധിപ്പിക്കുന്ന
കൊല്ലാട പാലം
നിര്‍മ്മാണത്തിന്റെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പാലത്തിന്റെയും
അപ്രോച്ച് റോഡിന്റെയും
പണി പൂര്‍ത്തീകരിച്ച്
എന്ന് തുറന്നു
കൊടുക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
പേരാമ്പ്ര-ചെറുവണ്ണൂര്‍-ചാനിയംകടവ്-വടകര
റോഡിന്റെ പുനരുദ്ധാരണം
4889.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പേരാമ്പ്ര-ചെറുവണ്ണൂര്‍-ചാനിയംകടവ്-വടകര
റോഡിന്റെ
പുനരുദ്ധാരണത്തിനു
വേണ്ടിയുള്ള
പ്രവൃത്തിയുടെ ടെണ്ടര്‍
അംഗീകരിക്കുന്നതിനുവേണ്ടി
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ആരാണ്
ഈ പ്രവൃത്തി
ചെയ്യുന്നതെന്നും ,എത്ര
കോടി രൂപയുടെ
പ്രവൃത്തിയാണെന്നും,പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിച്ച്
എത്രകാലം കൊണ്ടാണ്
ഇതിന്റെ പണം
നല്‍കേണ്ടതെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ടെണ്ടര്‍
അംഗീകരിക്കുന്നതിനുള്ള
തടസ്സം എന്താണെന്നും
ആയതു പരിഹരിക്കാന്‍
എന്ത് നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
കുന്ദമംഗലം
- പെരിങ്ങളം -
കുറ്റിക്കാട്ടൂ൪ റോഡിന്റെ
പുനരുദ്ധാരണം
4890.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലം
- പെരിങ്ങളം -
കുറ്റിക്കാട്ടൂ൪
റോഡിന്റെ
പുനരുദ്ധാരണത്തിന്
ഡി.പി.ആ൪
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കുന്നംകുളം
മുതല്‍ ചാട്ടുകുളം വരെയുള്ള
റോഡ് നിര്‍മ്മാണം
4891.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ല - കുന്നംകുളം
നിയോജകമണ്ഡലം ചാവക്കാട്
വടക്കാഞ്ചേരി റോഡിലെ
കുന്നംകുളം മുതല്‍
ചാട്ടുകുളം വരെയുള്ള
ഭാഗം റോഡ് പ്രവൃത്തി
ഇനിയും
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തത്
എന്തുകൊണ്ടാണ്;
(ബി)
ഈ
പണി
പൂര്‍ത്തീകരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
പൊതുമരാമത്ത് ഇതുവരെ
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(സി)
സാധാരണയുള്ള
വാഹനങ്ങള്‍ക്കു
പുറമേയായി ഗുരുവായൂര്‍
അമ്പലദര്‍ശനത്തിന്റെ
ഭാഗമായും മറ്റും
വടക്കന്‍
ജില്ലകളില്‍നിന്നും,
തമിഴ്നാട്, കര്‍ണ്ണാടക
എന്നീ സംസ്ഥാനങ്ങളില്‍
നിന്നുമായി ദിനംപ്രതി
ആയിരക്കണക്കിന്
ഭക്തരുടെ വാഹനങ്ങള്‍
കടന്നുപോകുന്ന ഈ
റോഡിന്റെ ഗതാഗത
പ്രാധാന്യം
കണക്കിലെടുത്ത് റോഡു
പണി
പൂര്‍ത്തീകരിക്കുന്നതിന്
യുദ്ധകാലാടിസ്ഥാനത്തില്‍
നടപടി സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കാമോ?
കുന്നംകുളം
നിയോജക മണ്ഡലത്തിലെ വേലൂര്‍
പോസ്റ്റാഫീസ് - തയ്യൂര്‍ -
എരുമപ്പെട്ടി റോഡ്
4892.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭരണാനുമതി
ലഭിച്ച കുന്നംകുളം
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന വേലൂര്‍
പോസ്റ്റാഫീസ് -
തയ്യൂര്‍ -
എരുമപ്പെട്ടി റോഡ്
പ്രവര്‍ത്തിയുടെ
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
സാങ്കേതിക
അനുമതി നല്കി ടെണ്ടര്‍
നടപടി
പൂര്‍ത്തീകരിച്ചുവോ;
(സി)
സാങ്കേതിക
അനുമതി ലഭിച്ച് ഒരു
വര്‍ഷമായിട്ടും ഈ
റോഡിന്റെ പുനരുദ്ധാരണ
പ്രവൃത്തി
വൈകുന്നതിന്റെ
കാരണമെന്താണ്; വിശദാംശം
വ്യക്തമാക്കാമോ;
(ഡി)
കഴിവതും
വേഗത്തില്‍ നടപടി
ക്രമങ്ങള്‍
പൂര്‍ത്തീകരിച്ച് റോഡ്
പുനരുദ്ധാരണത്തിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
കാസര്‍കോട്
ജില്ലയില്‍ പൊതു മരാമത്ത്
വകുപ്പ് ഭരണാനുമതി നല്കിയ
കെട്ടിട നിര്‍മ്മാണ
പ്രവൃത്തികൾ
4893.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
ജനുവരി മുതല്‍
കാസര്‍കോട് ജില്ലയില്‍
എത്ര കെട്ടിട
നിര്‍മ്മാണ
പ്രവൃത്തികൾക്കാണ് പൊതു
മരാമത്ത് വകുപ്പ്
ഭരണാനുമതി
നല്‍കിയതെന്ന്,
പ്രവൃത്തിയുടെ പേര്,
അടങ്കല്‍ തുക, നിയോജക
മണ്ഡലം, ഉത്തരവ് തീയതി,
ഫണ്ടിന്റെ ഉറവിടം,
എന്നിവ തിരിച്ച്
കണക്കുകള്‍
വിശദമാക്കുമോ;
(ബി)
അതില്‍
എത്ര പ്രവൃത്തികള്‍ക്ക്
സാങ്കേതികാനുമതി
നല്‍കിയെന്ന്
പ്രവൃത്തിയുടെ പേര്,
അടങ്കല്‍ തുക, ഉത്തരവ്
തീയതി ,നിയോജക മണ്ഡലം
എന്നിവ തിരിച്ച്
കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
ഇനിയും
സാങ്കേതികാനുമതി
ലഭിക്കാനുള്ള
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന് നിയോജക
മണ്ഡലം തിരിച്ച്
വിശദമാക്കാമോ;
(ഡി)
ഭരണാനുമതി
ലഭിച്ച
പ്രവൃത്തികള്‍ക്ക്
സാങ്കേതികാനുമതി
നല്‍കുന്നതിനുള്ള
കാലാവധിയും നടപടികളും
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
കോഴിക്കോട്
ജില്ലയില്‍ ചെറുകിട വ൯കിട
പാലങ്ങള്‍
4894.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ കഴിഞ്ഞ
സ൪ക്കാരിന്റെ കാലത്ത്
ഭരണാനുമതി ലഭിച്ച എത്ര
ചെറുകിട, വ൯കിട
പാലങ്ങള്‍ നി൪മ്മാണം
തുടങ്ങാത്തതായുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഇതിനുള്ള കാരണം
എന്താണ്;
(സി)
കൂളിമാട്
കടവ് പാലത്തിന്റെ
പ്രവൃത്തികള്‍ക്ക്
ഇതുവരെയായി എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
(ഡി)
ജില്ലയില്‍
എത്ര പാലങ്ങള്‍ക്ക്
ഇ൯വെസ്റ്റിഗേഷന്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
വിശദാംശംങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
കോഴിക്കോട്
പാറക്കടവ് പാലം
അപ്രോച്ച് റോഡ്
നി൪മ്മാണത്തിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ അപ്രോച്ച്
റോഡ് നി൪മ്മാണം
വൈകുന്നതിനുള്ള കാരണം
വ്യക്തമാക്കാമോ?
നിര്‍മ്മാണ
സാമഗ്രികളുടെ ദൗര്‍ലഭ്യം
4895.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
എന്‍. ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണ
സാമഗ്രികളുടെ
ദൗര്‍ലഭ്യം
റോഡുകളുടെയും,
കെട്ടിടങ്ങളുടെയും
നിര്‍മ്മാണത്തിന്
വിഘാതം
സൃഷ്ടിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
, ഇതു
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
കരുതല്‍ നടപടികള്‍
വിശദമാക്കുമോ;
(സി)
പരമ്പരാഗത
രീതിയില്‍ മാറ്റം
വരുത്തി, സുലഭമായ മറ്റു
നിര്‍മ്മാണ സാമഗ്രികള്‍
ഉപയോഗപ്പെടുത്തുന്ന
കാര്യത്തില്‍ ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ അതു
സംബന്ധിച്ച വിവരങ്ങള്‍
വെളിപ്പെടുത്തുമോ?
കുന്നംകുളം
നിയോജകമണ്ഡലത്തിലെ ചൂണ്ടല്‍
പഴുന്നാന - മരത്തംകോട് റോഡ്
4896.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭരണാനുമതി
ലഭിച്ച തൃശ്ശൂര്‍
ജില്ലയിലെ കുന്നംകുളം
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെടുന്ന ചൂണ്ടല്‍
പഴുന്നാന - മരത്തംകോട്
റോഡ് പ്രവൃത്തിയുടെ
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്;
സാങ്കേതിക അനുമതിക്കു
ശേഷം ടെന്റര്‍ നടപടി
പൂര്‍ത്തീകരിച്ചുവോ;
(ബി)
ഭരണാനുമതി
ലഭിച്ചിട്ട് ഒരു
വര്‍ഷത്തോളമായിട്ടും
റോഡിന്റെ പുനരുദ്ധാരണ
പ്രവൃത്തി
വൈകുന്നതിന്റെ
കാരണമെന്താണ്; വിശദാംശം
വ്യക്തമാക്കാമോ;
(സി)
കഴിവതും
വേഗത്തില്‍
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പുനരുദ്ധാരണ പ്രവൃത്തി
ആരംഭിക്കുമോ; എങ്കിൽ
അതിന്റെ വിശദാംശം
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്-കാഞ്ഞങ്ങാട്
സ്റ്റേറ്റ് ഹൈവേയില്‍
കോട്ടരുവം ഭാഗത്തെ
മണ്ണിടിച്ചില്‍
4897.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്.റ്റി.പി.
ഏറ്റെടുത്ത്
അഭിവൃദ്ധിപ്പെടുത്തുന്ന
കാസര്‍ഗോഡ്-കാഞ്ഞങ്ങാട്
സ്റ്റേറ്റ് ഹൈവേയില്‍
അശാസ്ത്രീയമായ
നിര്‍മ്മാണം മൂലം
കോട്ടരുവം ഭാഗത്ത്
മണ്ണിടിഞ്ഞ് ഏത്
സമയത്തും ഒരു ദുരന്തം
ഉണ്ടാകാനുളള സാഹചര്യം
നിലനില്‍ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഉന്നത തലത്തിലുളള
ടെക്നിക്കല്‍
കമ്മിറ്റിയെക്കൊണ്ട്
അന്വേഷണം നടത്തി ദുരന്ത
സാഹചര്യം
ഒഴിവാക്കുന്നതിനുളള
നടപടി സ്വീകരിക്കുന്ന
വിഷയം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
പയ്യന്നൂര്‍
മണ്ഡലത്തിലെ ജില്ലാ റോഡുകളിൽ
മെക്കാഡം ടാറിംഗ്
4898.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ
പ്രധാനപ്പെട്ട മേജര്‍
ജില്ലാ റോഡുകളായ
വെള്ളൂര്‍-പാടിയോട്ടുചാല്‍-പുളിങ്ങോം
,
ചെറുതാഴം-കുറ്റൂര്‍-പെരിങ്ങോം
എന്നിവ മെക്കാഡം
ടാറിംഗ് നടത്തി
അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള
പ്രൊപ്പോസലിന്റെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ;
(ബി)
പ്രസ്തുത
റോഡുകള്‍
അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള
ഭരണാനുമതി എപ്പോള്‍
നല്കാന് കഴിയുമെന്ന്
അറിയിക്കാമോ?
കാഞ്ഞങ്ങാട്
- പാണത്തൂര്‍ സംസ്ഥാന പാത
4899.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
- പാണത്തൂര്‍ സംസ്ഥാന
പാതയില്‍ മെക്കാഡം
ടാറിംഗ് ചെയ്യാന്‍
ബാക്കിയുള്ള 29 കി.മീ.
റോഡില്‍ 24 കി.മീ.
ടാറിംഗ് ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
2014-15-ലെ
ബഡ്ജറ്റില്‍ വകയിരുത്തി
എസ്റ്റിമേറ്റ്
സമര്‍പ്പിക്കാന്‍ ചീഫ്
എഞ്ചിനീയറെ
ചുമതലപ്പെടുത്തിയ
നടപടികള്‍ ഏതുവരെയായി
എന്ന് പറയാമോ?
മുരിങ്ങൂര്‍
ഡിവെെന് നഗറിലെ റെയില്‍വേ
മേല്‍പ്പാലം നിര്‍മ്മാണം
T *4900.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെടുന്ന
മുരിങ്ങൂര്‍ ഡിവെെന്
നഗറിലെ റെയില്‍വേ
മേല്‍പ്പാലം
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമാേ;
(ബി)
അപ്രാേച്ച്
റാേഡുകളുടെ നിര്‍മ്മാണം
അവസാനഘട്ടത്തിലെത്തിയിട്ടും
റെയില്‍വേ
മേല്‍പ്പാലത്തിന്റെ
നിര്‍മ്മാണം
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(സി)
പ്രസ്തുത
മേല്‍പ്പാല നിര്‍മ്മാണം
ഉടന്‍
പൂര്‍ത്തിയാക്കുന്നതിന്
ആവശ്യമായ
അടിയന്തിരനടപടികള്‍
സ്വീകരിക്കുമാേ?
മലയാറ്റൂര്‍
കോടനാട് പാലത്തിന്റെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
4901.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
13 കോടി രൂപ അനുവദിച്ച
മലയാറ്റൂര്‍ കോടനാട്
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതിന്റെ
നിര്‍മ്മാണ കാലാവധി
എന്നാണ്
അവസാനിക്കുന്നത് ;
(സി)
നിര്‍മ്മാണ
കാലാവധി എത്ര തവണ
ദീര്‍ഘിപ്പിച്ചു
നല്‍കിയിട്ടുണ്ട് ;
(ഡി)
നിര്‍മ്മാണ
പ്രവൃത്തികള്‍
വെെകാനുള്ള കാരണങ്ങള്‍
വ്യക്തമാക്കാമോ ;
(ഇ)
എന്തെല്ലാം
പ്രവൃത്തികളാണ് ഇനി
പൂര്‍ത്തിയാക്കേണ്ടതെന്ന്
വ്യക്തമാക്കാമോ ?
കണ്ടന്‍കാളി
റോഡിന്റെ പുനരുദ്ധാരണം
4902.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
കുടിവെള്ള പദ്ധതിക്കായി
പൈപ്പിട്ടപ്പോള്‍
ഗതാഗതയോഗ്യമല്ലാതായി
തീര്‍ന്ന കണ്ടന്‍കാളി
റോഡിന്റെ
പുനരുദ്ധാരണത്തിന്
സാങ്കേതികാനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിനുള്ള കാരണം
എന്തെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തിക്കുള്ള
സാങ്കേതിക അനുമതി
എന്നത്തേയ്ക്ക്
നല്‍കുമെന്ന്
വ്യക്തമാക്കാമോ?
മട്ടന്നൂര്‍
മണ്ഡലത്തിലെ മണക്കായി കടവ്
പാലം
4903.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
മണക്കായി കടവ് പാലം
നിര്‍മ്മാണത്തിന്
ഭരണാനുമതി ലഭിച്ചത് ഏത്
ഉത്തരവു പ്രകാരമാണ് ;
അടങ്കല്‍ തുക എത്രയാണ്
;
(ബി)
ടെന്‍ഡര്‍
ചെയ്തത് എപ്പോഴാണ് ;
(സി)
കരാറുകാരനുമായി
എഗ്രിമെന്റ് വെച്ചത്
എപ്പോഴാണ് ;
(ഡി)
എഗ്രിമെന്റ്
പ്രകാരം പ്രവൃത്തി
പൂര്‍ത്തീകരിക്കേണ്ടത്
എപ്പോഴാണ് ;
(ഇ)
ഇപ്പോള്‍
പാലം നിര്‍മ്മാണ
പ്രവൃത്തി ഏതു
ഘട്ടത്തിലാണ് ;
(എഫ്)
ബാക്കി
പ്രവൃത്തി ടെന്‍ഡര്‍
ചെയ്യുവാനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ ?
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
കൂളിക്കടവുപാലം
4904.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
കൂളിക്കടവുപാലം
നിര്‍മ്മാണത്തിന്
ഭരണാനുമതി ലഭിച്ചത് ഏത്
ഉത്തരവ് പ്രകാരമാണ്;
(ബി)
അടങ്കല്‍
തുക എത്രയാണ്;
(സി)
കൂളിക്കടവുപാലം
നിര്‍മ്മാണ പ്രവൃത്തി
ടെന്‍ഡര്‍ നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
കേന്ദ്രസഹായം
4905.
ശ്രീ.വര്‍ക്കല
കഹാര്‍
,,
സി.പി.മുഹമ്മദ്
,,
വി.ഡി.സതീശന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
-ൽ റാേഡുകളുടെ
വികസനത്തിന്
കേന്ദ്രസഹായം
ലഭിച്ചിട്ടുണ്ടാേ;
(ബി)
കേന്ദ്രസഹായം
സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
എത്ര
റാേഡുകളുടെ
വികസനത്തിനാണു ധനസഹായം
ലഭിച്ചിട്ടുള്ളതെന്നു
വിശദമാക്കാമാേ;
(ഡി)
പ്രസ്തുത
റാേഡുകളുടെ പണി
എത്രനാള്‍ക്കകം
പൂര്‍ത്തിയാക്കാനാണു
ലക്ഷ്യമിട്ടിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
ചങ്ങനാശ്ശേരി
മണ്ഡലത്തിലെ പടിഞ്ഞാറന്‍
ബെെപ്പാസിന്റെ നിര്‍മ്മാണം
4906.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
മണ്ഡലത്തില്‍
നിര്മ്മിക്കുവാനുദ്ദേശിക്കുന്ന
പടിഞ്ഞാറന്‍
ബെെപ്പാസിന്റെ
നിര്‍മ്മാണം സംബന്ധിച്ച
നടപടികള്‍ ഇപ്പാേള്‍
ഏതു ഘട്ടത്തിലാണ്;
(ബി)
ഇതുവരെ
എന്താെക്കെ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ട്;
(സി)
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
നിയമമനുസരിച്ചുള്ള
അനുമതി
ലഭിക്കുന്നതിനുള്ള
നടപടി ഏതു
ഘട്ടത്തിലാണ്;
(ഡി)
നിര്‍മ്മാണ
നടപടികള്‍ സമയ
ബന്ധിതമായി
നടത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമാേ?
പൊതുമരാമത്ത്
ജോലികളുടെ ഗുണ നിലവാര
പരിശോധനാ സര്‍ട്ടിഫിക്കറ്റ്
4907.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
ജോലികളുടെ ഗുണ നിലവാരം
പരിശോധിച്ച്
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന്
എന്തെല്ലാം സംവിന
ധാനങ്ങളാണ് ഗുണനിലവാര
പരിശോധനാ ലാബുകളില്‍
ഒരുക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
എവിടെയെല്ലാമാണ്
ഇത്തരം ലാബുകള്‍
പ്രവര്‍ത്തിച്ചു
വരുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പരിശോധനകള്‍ കൊണ്ട്
എന്തെല്ലാം നേട്ടങ്ങള്‍
ഉണ്ടായിട്ടുണ്ട്?
പൊതുമരാമത്ത്
വകുപ്പിന് കീഴിലെ ഒഴിവുകള്‍
4908.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത് വകുപ്പിന്
കീഴില്‍ എത്ര
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍മാരുടെയും,
അസിസ്റ്റന്റ്
എഞ്ചിനീയര്‍മാരുടെയും,
ഓവര്‍സിയര്‍മാരുടെയും,
ഡ്രാഫ്റ്റ്സ്മാന്മാരുടെയും
ഒഴിവുകളാണ് ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദീകരിക്കാമോ?
പൊതുമരാമത്ത്
വകുപ്പിന് കീഴിലുള്ള
ക്വാര്‍ട്ടേഴ്സുകളിലെ
വെെദ്യുതി ചാര്‍ജ്ജ്
4909.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
അധീനതയിലുള്ള
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ
ക്വാര്‍ട്ടേഴ്സുകളില്‍
വൈദ്യുതി ചാര്‍ജ്ജിന്റെ
ഭാഗമായുള്ള എ.സി.ഡി
ബില്‍ വഴി വന്‍തുക
ഈടാക്കുന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ക്വാര്‍ട്ടേഴ്സുകളുടെ
കാലപ്പഴക്കവും,
കാലഹരണപ്പെട്ട വയറിംഗ്
സംവിധാനവും ഇതിന്
കാരണമാകുന്നു എന്ന
വസ്തുത പരിശോധിക്കുമോ;
(സി)
സര്‍ക്കാര്‍
ക്വാര്‍ട്ടേഴ്സുകളുടെ
എ.സി.ഡി ചാര്‍ജ്
പൊതുമരാമത്ത് വകുപ്പ്
ക്വാര്‍ട്ടേഴ്സ്
താമസക്കാരായ
ജീവനക്കാര്‍ക്ക്
തിരിച്ചു നല്കാന്
നടപടി സ്വീകരിക്കുമോ;
വിശദാംശം
വെളിപ്പെടുത്താമോ;
(ഡി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എ.സി.ഡി ചാര്‍ജ്
ജീവനക്കാര്‍ക്ക് കിഴിവ്
ചെയ്ത് നല്‍കിയത്
ശ്രദ്ധയിലുണ്ടോ;
വിശദമാക്കാമോ?
പൊതുമരാമത്ത്
വകുപ്പിന്റെ
മേല്‍നോട്ടത്തില്‍ പണിയുന്ന
റോഡുകളുടെ ഗുണനിലവാരം
4910.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
മേല്‍നോട്ടത്തില്‍
പണിയുന്ന റോഡുകളുടെ
ഗുണനിലവാരം ഉറപ്പ്
വരുത്തുന്നതിന് നിലവിലെ
നിബന്ധനകള്‍
അനുസരിച്ച്എന്തെല്ലാം
മാർഗങ്ങളാണ്
സ്വീകരിക്കുന്നതെന്നും
നിബന്ധനകള്‍
ലംഘിച്ചാലുണ്ടാകുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പി.ഡ്ലൂ.ഡി
റോഡുകള്‍ നിശ്ചിത
കാലാവധിക്കു മുമ്പ്
ദു൪ബലമായാല്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥ൪ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
നിബന്ധനകള്‍
എന്നുമുതല്‍ നിലവില്‍
വന്നതാണെന്നും
വ്യക്തമാക്കുമോ?
ചങ്ങനാശ്ശേരി
ബെെപ്പാസ്സില് എസ്.എച്ച്.
ജങ്ഷന്റെ വിപുലീകരണം
4911.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
ബെെപ്പാസ്സില്
എസ്.എച്ച്. ജങ്ഷന്റെ
വിപുലീകരണം
സംബന്ധിച്ചുള്ള ജാേലി
ഇപ്പാേള്‍
ഏതുഘട്ടത്തിലാണ്;
(ബി)
ഭൂമിയേറ്റെടുക്കല്‍
നടപടി അവസാന
ഘട്ടത്തിലായെങ്കില്
നിര്‍മ്മാണം സംബന്ധിച്ച
പ്ലാനും എസ്റ്റിമേറ്റും
കൂടി തയ്യാറാക്കുവാന്‍
നടപടി സ്വീകരിക്കുമാേ;
(സി)
അപകടങ്ങള്‍
കൂടുതലുണ്ടാകുന്ന
ജംഗ്ഷനായതുകാെണ്ട്
നിര്‍മ്മാണ നടപടികള്‍
സമയ ബന്ധിതമായി
തീര്‍ക്കുവാന്‍ നടപടി
സ്വീകരിക്കുമാേ?
മഞ്ഞനക്കാട്ട്
ഫുട്ട് ബ്രിഡ്ജിന്റെ
നിര്‍മ്മാണം
4912.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ.
അസറ്റ് ഡവലപ്പ്മെന്റ്
സ്കീം പ്രകാരം
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള
മഞ്ഞനക്കാട്ട് ഫുട്ട്
ബ്രിഡ്ജിന്റെ
നിര്‍മ്മാണത്തിന്
കാലതാമസ്സം നേരിടുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിര്‍മ്മാണപ്രവൃത്തി
സംബന്ധിച്ച് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(സി)
പ്രവൃത്തി
ആരംഭിക്കുന്നതിന്
നിലവിലുള്ള
തടസ്സമെന്തെന്ന്
വ്യക്തമാക്കാമോ;
(ഡി)
എം.എല്‍.എ.
എ.ഡി.എസ് പ്രകാരമുള്ള
പ്രവൃത്തികളുടെ പുരോഗതി
റിപ്പോര്‍ട്ട്
ലഭ്യമാക്കണമെന്ന
നിര്‍ദ്ദേശം
മേല്പ്രവൃത്തിയുടെ
കാര്യത്തില്‍
ലംഘിക്കപ്പെട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
പുരോഗതി
റിപ്പോര്‍ട്ട് യഥാസമയം
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കുട്ടനാട്ടിലെ
സിവില്‍ സ്റ്റേഷന് അനക്സ്
നിര്‍മ്മാണം
4913.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
സിവില്‍ സ്റ്റേഷന്
അനക്സ് കെട്ടിട
നിര്‍മ്മാണത്തിന്
വിശദമായ എസ്റ്റിമേറ്റ്
തയ്യാറാക്കി
ഭരണാനുമതിയ്ക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ
;
(ബി)
ഇല്ലെങ്കില്‍
ആയതിനുള്ള കാരണം
വ്യക്തമാക്കുമോ ;
(സി)
കരാറുകാര്‍
ഏറ്റെടുത്ത എടത്വ
സബ്ട്രഷറി കെട്ടിടം
നാളിതുവരെ
പൂര്‍ത്തിയാക്കാത്തതിന്റെ
കാരണം വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
പ്രവൃത്തിക്ക് കാലാവധി
നീട്ടി
നല്‍കിയിട്ടുണ്ടോ?
അഴീക്കല്‍കടവ്,
പെരിഞ്ചേരിക്കടവ് പാലങ്ങള്‍
4914.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഴീക്കല്‍കടവ്
പെരിഞ്ചേരിക്കടവ്
പാലങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
പ്രവര്‍ത്തികള്‍
ഏതുഘട്ടംവരെയെത്തി
എന്ന് വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പാലങ്ങളുടെ നിര്‍മ്മാണ
പ്രവര്‍ത്തി എപ്പോള്‍
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ ?
കരാറുകാര്‍ക്ക്
കുടിശ്ശിക
4915.
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.ഡബ്ല്യൂ.ഡി.
കരാറുകാരില്‍ ഏതൊക്കെ
കാറ്റഗറിയില്‍പ്പെട്ട
എത്ര കരാറുകാര്‍ക്കാണ്
കുടിശ്ശിക കൊടുത്തു
തീര്‍ക്കാനുള്ളതെന്ന്
വ്യക്തമാക്കാമോ ?
മാല്യങ്കരപ്പാലം
അപ്രോച്ച് റോഡിന്റെ
നിര്‍മ്മാണം
4916.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാല്യങ്കരപ്പാലം
അപ്രോച്ച് റോഡിന്റെ
നിര്‍മ്മാണത്തിനും,
പാര്‍ശ്വഭിത്തി
സംരക്ഷണത്തിനും തുക
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എത്രയെന്നും,
ഭരണാനുമതിയുടെ
പകര്‍പ്പും
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിനുളള
കാലതാമസം
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
എഗ്രിമെന്റ് പ്രകാരമുളള
കാലാവധി എത്രയെന്നും,
സമയം ദീര്‍ഘിപ്പിച്ചു
നല്കിയിട്ടുണ്ടെങ്കില്
എത്ര തവണയെന്നും
വ്യക്തമാക്കാമോ?
കാലപ്പഴക്കംകൊണ്ട്
കേടുപാട് സംഭവിച്ച
പൊതുമരാമത്ത് വകുപ്പ്
പാലങ്ങള്‍
4917.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാലപ്പഴക്കംകൊണ്ട്
കേടുപാട് സംഭവിച്ച
പൊതുമരാമത്ത് വകുപ്പ്
പാലങ്ങള്‍
എത്രയെണ്ണമുണ്ടെന്ന്
വ്യക്തമാക്കാമോ; ഇവയുടെ
ശക്തിപ്പെടുത്തലും
അറ്റകുറ്റപ്പണിയും
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
പൊതുമരാമത്തു
വകുപ്പിന്റെ,
കാലപ്പഴക്കം മൂലം നാശം
സംഭവിച്ചുകൊണ്ടിരിക്കുന്ന
പാലങ്ങള്‍ക്ക് പകരം
പാലങ്ങള്‍
നിര്‍മ്മിക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
റാേഡുനവീകരണത്തിനും
നിര്‍മ്മാണത്തിനുമായി ഏകോപന
സംവിധാനം
4918.
ശ്രീ.സി.പി.മുഹമ്മദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാേഡുനവീകരണത്തിനും
നിര്‍മ്മാണത്തിനുമായി
ബന്ധപ്പെട്ട
വിവിധവകുപ്പുകളെ
ഏകാേപിപ്പിച്ച്
പ്രവൃത്തികള്‍
നടത്തുവാന്‍ ഒരു സ്ഥിരം
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമാേ;
(ബി)
ഇതിനായി
ഒരു പ്രത്യേക
ഏജന്‍സിക്കു രൂപം
നല്കുമാേ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
എന്തെല്ലാം
അധികാരങ്ങളാണ് പ്രസ്തുത
ഏജന്‍സിക്കു
നല്കുവാനുദ്ദേശിക്കുന്നതെന്നു
വിശദമാക്കുമാേ;
(ഡി)
വിവിധവകുപ്പുകളെ
ഏകാേപിപ്പിക്കുവാന്
എന്തെല്ലാം
കാര്യങ്ങളാണ്
ഏജന്‍സികളുടെ
പ്രവര്‍ത്തനത്തില്‍
ഉള്പ്പെടുത്താനുദ്ദേശിക്കുന്നതെന്നു
വിശദമാക്കുമാേ?
കാലവര്‍ഷക്കെടുതിയാല്‍
തകര്‍ന്നു
ഗതാഗതയാേഗ്യമല്ലാതായ
പി.ഡബ്ല്യൂ.ഡി. റാേഡുകകൾ
4919.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഒട്ടുമിക്ക
പി.ഡബ്ല്യൂ.ഡി.
റാേഡുകളും
കാലവര്‍ഷക്കെടുതിയാല്‍
തകര്‍ന്നു
ഗതാഗതയാേഗ്യമല്ലാതായ
വിവരം സര്‍ക്കാരിന്റെ
ശ്രദ്ധയിലുണ്ടാേ;
(ബി)
തകര്‍ന്ന
പി.ഡബ്ല്യൂ.ഡി.
റാേഡുകള്‍
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിനായി
എന്തെല്ലാം
അടിയന്തരനടപടികള്‍
സ്വീകരിക്കുവാനാണുദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കാമാേ;
(സി)
അതിനായി
നാളിതുവരെ എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളത്;
വിശദാംശം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമാേ;
(ഡി)
01.06.2014
മുതല്‍ 30.11.2014 വരെ
അനുവദിച്ച തുകയുടെ
കണക്ക്
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമാേ;
(ഇ)
01.07.2011
മുതല്‍ 30.11.2014 വരെ
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തില്‍
റാേഡുകളുടെ
അറ്റകുറ്റപ്പണിക്കായി
അനുവദിച്ച തുകയുടെ
വിശദാംശം സര്‍ക്കാര്‍
ഉത്തരവുകള്‍ സഹിതം
നല്‍കാമാേ?
കാല്‍നടയാത്രക്കാര്‍ക്ക്
സുരക്ഷിത നടപ്പാത
4920.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
,,
പി.ബി. അബ്ദുൾ റസാക്
,,
പി.ഉബൈദുള്ള
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്തു
വകുപ്പിന്റെ കീഴിലുള്ള
റോഡുകളില്‍
കാല്‍നടയാത്രക്കാര്‍ക്ക്
സുരക്ഷിത നടപ്പാതയും,
ക്രോസിംഗിനുള്ള
സൗകര്യങ്ങളും
എര്പ്പെടുത്തുന്ന
കാര്യത്തില്‍ നയം
വ്യക്തമാക്കുമോ ;
(ബി)
സംസ്ഥാനത്ത്
പൊതുമരാമത്തു
വകുപ്പിന്റെ കീഴില്‍
എത്ര കിലോമീറ്റര്‍
റോഡുകളാണുള്ളതെന്നും ,
അതില്‍ എത്ര
കിലോമീറ്റര്‍ സുരക്ഷിത
നടപ്പാതയാണ്
നിലവിലുള്ളതെന്നും
വിശദമാക്കുമോ ;
(സി)
നിരവധി
ജില്ലാ, ഗ്രാമ
റോഡുകളില്‍ നടപ്പാത
നിര്‍മ്മിക്കാനാവശ്യമായ
സ്ഥലം ഒഴിഞ്ഞു
കിടപ്പുള്ളത്
ഉപയോഗപ്പെടുത്തി
സുരക്ഷിത നടപ്പാത
നിര്‍മ്മിക്കുന്നതിനുള്ള
സമഗ്ര പദ്ധതി
ആവിഷ്ക്കരിച്ചു
നടപ്പാക്കുമോ ?
എൻ.എച്ച്
. 17 കോഴിക്കോട് ബൈപ്പാസില്‍
അറപ്പുഴ പാലത്തിന്മേലുള്ള
ടോള്‍
4921.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എൻ.എച്ച്
. 17 കോഴിക്കോട്
ബൈപ്പാസില്‍ അറപ്പുഴ
പാലത്തിന്മേലുള്ള ടോള്‍
പിരിവ് എന്നാണ്
ആരംഭിച്ചതെന്നും ഇതുവരെ
എത്ര രൂപ പിരിഞ്ഞു
കിട്ടിയിട്ടുണ്ടെന്നും
വിശദമാക്കുമോ;
(ബി)
ഇപ്പോഴുള്ള
കരാറുകാരന്റെ കാലാവധി
എന്നാണ്
അവസാനിക്കുന്നത്;
(സി)
ഈ
പാലത്തിന് എത്ര രൂപയാണ്
ചെലവഴിച്ചിട്ടുള്ളത്;
(ഡി)
ഈ
പാലത്തിന്റെ ടോള്‍
പിരിവ് എന്ന്
അവസാനിപ്പിക്കുമെന്ന്
വിശദമാക്കുമോ?
ദേശീയപാത
47-ല്‍ വാളയാര്‍ മുതല്‍
മണ്ണുത്തി വരെയുള്ള പാത
വികസനം
T *4922.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയപാത
47-ല്‍ വാളയാര്‍ മുതല്‍
മണ്ണുത്തി വരെയുള്ള പാത
വികസനം എത്രത്തോളമായി
എന്നു വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
യഥാര്‍ത്ഥത്തില്‍
എന്നാണ്
പൂര്‍ത്തീകരിക്കേണ്ടത്;
യഥാര്‍ത്ഥ സമയത്തിനകം
തന്നെ നവീകരിച്ച പാത
ഗതാഗതത്തിനു
തുറന്നുകൊടുക്കുവാന്‍
സാധിക്കുമോ;
(സി)
പ്രസ്തുത
പാത വികസനത്തിന്റെ
കാര്യത്തില്‍ തടസ്സം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
അയതു പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
S.A.R.B.T.M.
ഗവണ്മെന്റ് കോളേജിലെ
ചുറ്റുമതില്‍ നിര്‍മ്മാണ
പ്രവൃത്തിയുടെ ടെണ്ടര്‍
4923.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി നിയോജക
മണ്ഡലത്തിലെ,
S.A.R.B.T.M.
ഗവണ്മെന്റ് കോളേജിലെ
,ചുറ്റുമതില്‍
നിര്‍മ്മാണ
പ്രവൃത്തിയുടെ ടെണ്ടര്‍
അംഗീകാരത്തിനായുള്ള
അപേക്ഷ ചീഫ്
എഞ്ചിനീയറുടെ ഓഫീസില്‍
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ എന്നാണ്
ലഭിച്ചത്;
വിശദമാക്കാമോ;
(ബി)
ടെണ്ടര്‍
അംഗീകരിക്കുന്നതു
സംബന്ധിച്ചു എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
; ഉത്തരവ് എപ്പോള്‍
പുറപ്പെടുവിക്കും ;
വ്യക്തമാക്കുമോ ?