മരം
ലേലം
3901.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
ചിറ്റയം ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ
ഡിപ്പോകളില്‍ മരം ലേലം
ചെയ്യുന്നതിന്
നിലവിലുണ്ടായിരുന്ന
സംവിധാനങ്ങള്‍
എന്തെല്ലാമായിരുന്നു;
പ്രസ്തുത
സംവിധാനങ്ങളില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ,
ഉണ്ടെങ്കില്‍
പരിഷ്കരിച്ച
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ
സംവിധാനം
വീട്ടാവശ്യങ്ങള്‍ക്കും
മറ്റും മരം
ലഭിക്കുന്നതിന്
ബുദ്ധിമുട്ടുണ്ടാക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ,
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വനം വകുപ്പിന്റെ കീഴില്‍
ബോട്ടിംഗ് സര്‍വ്വീസ്
3902.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനം വകുപ്പിന്റെ
കീഴില്‍ ബോട്ടിംഗ്
സര്‍വ്വീസ് നടത്തുന്ന
വിനോദസഞ്ചാര
കേന്ദ്രങ്ങള്‍
ഏതൊക്കെയാണ്;
(ബി)
ഇത്തരം
സര്‍വ്വീസുകള്‍ക്ക്
ഉപയോഗിക്കുന്ന എത്ര
ബോട്ടുകളാണ് നിലവില്‍
പ്രവര്ത്തനക്ഷമമല്ലാതെയുള്ളതെന്നു
വ്യക്തമാക്കുമോ;
(സി)
ബോട്ടുകൾ
യഥാസമയം
അറ്റകുറ്റപ്പണികള്‍
ചെയ്യാത്തതുമൂലമുള്ള
വരുമാനനഷ്ടം
കണക്കാക്കാറുണ്ടോ;
ഇല്ലായെങ്കില്‍ വരുമാന
നഷ്ടമുണ്ടാകാതിരിക്കുന്നതിന്
ബോട്ടുകൾ യഥാസമയം
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഇത്തരം
കേന്ദ്രങ്ങളില്‍ ചെറിയ
ബോട്ടുകളേക്കാള്‍ വലിയ
ബോട്ടുകള്‍
ഉപയോഗിക്കുന്നത്
കൂടുതല്‍ ലാഭകരവും
സുരക്ഷിതവുമായിരിക്കുമെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
കൂടുതല്‍ വലിയ
ബോട്ടുകള്‍
സര്‍വ്വീസിന്
ഉപയോഗിക്കുന്ന കാര്യം
പരിഗണിക്കുമോ?
ഇ.എഫ്.എല്‍
കേസുകള്‍
3903.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ.എഫ്.എല്‍
കേസുകള്‍ വനം വകുപ്പിന്
വേണ്ടി ഇപ്പോള്‍
വാദിക്കുന്നത് ആരാണ്;
(ബി)
പ്രസ്തുത
കേസുകള്‍ വാദിക്കുന്ന
ചുമതലയില്‍ നിന്നും
അഡ്വക്കേറ്റ് ജനറലിനെ
ഒഴിവാക്കിയിട്ടുണ്ടോ
എന്നും, എങ്കില്‍
ആയതിന്റെ കാരണം
എന്തെന്നും
വിശദമാക്കുമോ;
വനം
വകുപ്പിലെ മസ്ദൂര്‍
വാച്ചര്‍മാരുടെ വേതന വിതരണം
3904.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ഫോറസ്റ്റ് ഡിവിഷന്റെ
കീഴില്‍ താല്‍ക്കാലിക
മസ്ദൂര്‍
വാച്ചര്‍മാരായി ജോലി
നോക്കുന്നവര്‍ക്ക്
ഇതുവരെ ഏതു മാസം
വരെയുള്ള വേതനമാണ്
വിതരണം
ചെയ്തിട്ടുള്ളത്;
(ബി)
വേതനം
വിതരണം ചെയ്യുന്നതിലെ
കാലതാമസത്തിന് കാരണം
എന്താണ്;
(സി)
ഈ
വര്‍ഷത്തെ ഉത്സവ ബത്ത
വിതരണം ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
മസ്ദൂര്‍
വാച്ചര്‍മാരുടെ
മസ്റ്റര്‍ റോളുകള്‍
യഥാസമയം തയ്യാറാക്കി
അംഗീകരിച്ച് തൊട്ടടുത്ത
മാസം തന്നെ വേതനം
വിതരണം ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
വനം
വകുപ്പിന്റെ തടി വില്പന
3905.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
മൂന്ന് വര്‍ഷങ്ങളില്‍
വനം വകുപ്പിന്റെ തടി
വില്പനയിലൂടെ എത്ര
രൂപയാണ് ലഭിച്ചത്; ഓരോ
വര്‍ഷവും ലഭിച്ച തുകയും
വിറ്റ തടിയുടെ അളവും
തടിയുടെ പേരും
വ്യക്തമാക്കുമോ ;
(ബി)
ഇപ്രകാരം
തടി വില്പന
നടത്തുന്നതിനുള്ള
നടപടികള്‍
എന്തെല്ലാമായിരുന്നു;
തടി വില
എപ്രകാരമായിരുന്നു;
(സി)
നിലവിലുള്ള
ഈ സംവിധാനം
മാറ്റിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പുതിയ
സംവിധാനത്തിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
തടി
വില്പന നടത്തുന്നതിനായി
സ്വകാര്യ കമ്പനികളെ
നിശ്ചയിച്ചി
ട്ടുണ്ടോ ;
ഉണ്ടെങ്കില്‍
തെരഞ്ഞെടുക്കപ്പെട്ട
കമ്പനികളുടെ പേരും
തെരഞ്ഞെടുത്ത
മാനദണ്ഡങ്ങളും
കമ്പനികളുമായുണ്ടാക്കിയ
വ്യവസ്ഥകളും
വ്യക്തമാക്കുമോ;
(ഇ)
പുതിയ
സംവിധാനത്തിലൂടെ
സര്‍ക്കാരിനുണ്ടാകുന്ന
നേട്ടം വ്യക്തമാക്കുമോ?
ശ്രീ.
കെ. ബാബുരാജന് പിള്ളയുടെ
സീനിയോറിറ്റി പുനഃക്രമീകരണം
3906.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനംവകുപ്പില്‍
തസ്തികമാറ്റം നടത്തി
ഡെപ്യൂട്ടി റെയ്ഞ്ചറായ
ശ്രീ. കെ. ബാബുരാജന്
പിള്ളയുടെ സീനിയോറിറ്റി
പുനഃക്രമീകരിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
ഏതു ഘട്ടംവരെ
എത്തിയെന്ന്
വ്യക്തമാക്കുമോ;
പട്ടയ
ഭൂമിയില്‍ വച്ചുപിടിപ്പിച്ച
മരങ്ങള്‍ മുറിക്കുന്നതിന്
നിയമ തടസ്സം
3907.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈവശ
കര്‍ഷകര്‍ പട്ടയ
ഭൂമിയില്‍
വച്ചുപിടിപ്പിച്ച
മരങ്ങള്‍
മുറിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
നിയമ തടസ്സം ഉണ്ടോ;
മുറിയ്ക്കാന്‍
പാടില്ലാത്ത മരങ്ങളുടെ
പേരു വിവരം
വ്യക്തമാക്കാമോ;
ഇത്തരത്തിലുള്ള
മരങ്ങള്‍ മുറിച്ചാല്‍
എന്തൊക്കെ ശിക്ഷാ
നടപടികളാണ്
സ്വീകരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
കൃഷിഭൂമിയുടെ
തറവിലയും തടിവിലയും
കെട്ടിവച്ച് പട്ടയം
നേടിയ കര്‍ഷകര്‍ക്കും
തടി മുറിയ്ക്കാന്‍
തടസ്സമുണ്ടോ;
(സി)
പട്ടയ
ഭൂമിയില്‍ നിന്നും മരം
മുറിച്ച എത്ര
കര്‍ഷകര്‍ക്കെതിരെ
കഴിഞ്ഞ മൂന്ന്
വര്‍ഷത്തിനുള്ളില്‍
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
ഇവരില്‍ നിന്നും
എന്തെങ്കിലും
നഷ്ടപരിഹാരം
ഈടാക്കിയിട്ടുണ്ടോ?
കരുണാ
എസ്റ്റേറ്റി (പോബ്സ്ഗ്രൂപ്പ്)
ന്റെ കെെവശം വനഭൂമി
3908.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലിയാംപതിയിലെ കരുണാ
എസ്റ്റേറ്റി
(പോബ്സ്ഗ്രൂപ്പ്) ന്റെ
കെെവശമുള്ള വനഭൂമി
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ എത്ര ഭൂമി
ഏറ്റെടുത്തു;
(ബി)
ഇവരുടെ
കെെവശമുള്ള ഭൂമിയുടെ
പാട്ടകാലാവധി എന്നാണ്
അവസാനിച്ചത്; ഇതിനെ
തുടര്‍ന്ന് ഭൂമി
ഏറ്റെടുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
വനം വകുപ്പ്
സ്വീകരിച്ചത്;
വനഭൂമി
കയ്യേറ്റവുമായി ബന്ധപ്പെട്ട
കേസ്സുകള്‍
3909.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനഭൂമി കയ്യേറ്റവുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ നിലവിലുണ്ട്
എന്ന് വ്യക്തമാക്കാമോ ;
സംസ്ഥാനത്തെ ആകെ
വനവിസ്തൃതി എത്രയെന്ന്
വെളിപ്പെടുത്താമോ?
കേന്ദ്ര
സഹായത്തോടെ വനം വകുപ്പ്
ഏറ്റെടുത്ത പദ്ധതികള്‍
3910.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
സാമ്പത്തിക
വര്‍ഷത്തില്‍ 100%
കേന്ദ്ര സഹായത്തോടെ
സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിന്
വനം വകുപ്പ് ഏറ്റെടുത്ത
പദ്ധതികള്‍
ഏതൊക്കെയായിരുന്നു;
(ബി)
ഇവ
ഓരോന്നിലും തനതു വര്‍ഷം
എത്ര തുക വീതം
വകയിരുത്തിയിരുന്നു;
ഓരോന്നിലും എത്ര വീതം
തുക ചെലവഴിച്ചു;
(സി)
2014-15
സാമ്പത്തിക
വര്‍ഷത്തില്‍ 100%
കേന്ദ്ര സര്‍ക്കാര്‍
സഹായത്തോടെ
നടപ്പിലാക്കുന്ന
പരിപാടികള്‍
ഏതൊക്കെയാണ്;
(ഡി)
ഇവ
ഓരോന്നിലും എത്ര തുക
വീതം
വകയിരുത്തിയിട്ടുണ്ട്;
ഈ ഇനങ്ങളില്‍
ഓരോന്നിലും 2014
ഒക്ടോബര്‍ വരെ എത്ര തുക
ചെലവഴിക്കപ്പെട്ടിട്ടുണ്ട്;
(ഇ)
പദ്ധതികളുടെ
നിര്‍വ്വഹണത്തിന്
ഗണ്യമായ തടസ്സങ്ങള്‍
സൃഷ്ടിച്ച കാരണങ്ങള്‍
വ്യക്തമാക്കാമോ?
സോഷ്യല്‍
ഫോറസ്ട്രി മുഖേന ചെലവഴിച്ച
തുക
3911.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സോഷ്യല്‍
ഫോറസ്ട്രി വകുപ്പു
മുഖേന ചേര്‍ത്തല
മണ്ഡലത്തില്‍
ചെയ്തിട്ടുള്ള ജോലികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
ഇതിനായി ചെലവഴിച്ച തുക
എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ചേര്‍ത്തല
മണ്ഡലത്തിലെ
വിദ്യാലയങ്ങളിലും
റോഡുകളുടെ വശങ്ങളിലും
മരങ്ങള്‍ വച്ചു
പിടിപ്പിക്കുന്നതിന്
സോഷ്യല്‍ ഫോറസ്ട്രി
വകുപ്പു മുഖേന എന്തു
നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ?
റിസര്‍വ്
വനത്തിലും സംരക്ഷിത വനത്തിലും
വിനോദസഞ്ചാരത്തിന്റെ
ഭാഗമായുള്ള വാഹനയാത്രികരുടെ
ബുദ്ധിമുട്ടുകള്‍
3912.
ശ്രീ.ആര്
. സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
റിസര്‍വ് വനത്തിലും
സംരക്ഷിത വനത്തിലും
റോഡിലൂടെ
വിനോദസഞ്ചാരത്തിന്റെ
ഭാഗമായും മറ്റും
വാഹനവും, സഞ്ചാരികളേയും
കടത്തിവിടുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
നിലവില്‍
സംരക്ഷിത വനമേഖലയിലോ,
റിസര്‍വ് വനത്തിലോ
വച്ച് കുറ്റകൃത്യങ്ങള്‍
നടന്നാല്‍ വാഹനം
പിടിച്ചെടുത്ത്
പ്രതികളെ അറസ്റ്റ്
ചെയ്ത് കോടതിയില്‍
ഹാജരാക്കുമ്പോള്‍
വന്യമൃഗങ്ങള്‍
സ്വൈരവിഹാരം നടത്തുന്ന
സ്ഥലത്ത്
ഒറ്റപ്പെട്ടുപോകുന്ന
സ്ത്രീകളും
കുട്ടികളുമായി വരുന്ന
സഞ്ചാരികള്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
സംരക്ഷിത
മേഖലയിലും റിസര്‍വ്
വനത്തിലും പോലീസ്,
എക്സൈസ്, മോട്ടോര്‍
വാഹന വകുപ്പ് തുടങ്ങിയ
വിഭാഗങ്ങള്‍ സാധാരണയായി
പട്രോളിംഗ് നടത്താത്ത
സാഹചര്യത്തില്‍ ഓവര്‍
സ്പീഡ്,
അശ്രദ്ധയോടെയുള്ള
ഡ്രൈവിംഗ്, ലഹരി ഉപയോഗം
തുടങ്ങിയ
കുറ്റകൃത്യങ്ങള്‍
കണ്ടാല്‍ വനനിയമപ്രകാരം
പ്രതികളെ അറസ്റ്റ്
ചെയ്ത് വാഹനം പിടിച്ച്
കോടതിയില്‍
ഹാജരാക്കുന്നത്
ഒഴിവാക്കി,
വാഹനവകുപ്പും പോലീസും
ചെയ്യുന്നതുപോലെ ഫൈന്‍
ഈടാക്കി താക്കീത്
ചെയ്ത് വിടുന്നതിന് വനം
വകുപ്പിലെ ഡെപ്യൂട്ടി
റെയ്ഞ്ചര്‍ തസ്തികയില്‍
കുറയാത്ത ജീവനക്കാരനെ
ചുമതലപ്പെടുത്തുന്നതിന്
ചട്ടം ഭേദഗതി
ചെയ്യുന്നതിന്
തയ്യാറാകുമോ; വിശദാംശം
ലഭ്യമാക്കാമോ?
പാലക്കാട്
ജില്ലയില്‍ സ്വകാര്യ
വ്യക്തികള്‍ക്കും
സ്ഥാപനങ്ങള്‍ക്കും നല്കിയ
വനഭൂമി
3913.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
3 വര്‍ഷത്തിനിടയില്‍
പാലക്കാട് ജില്ലയില്‍,
കോടതിയുടെയോ മറ്റ്
അധികാരസ്ഥാപനങ്ങളുടെയോ
ഉത്തരവ് മുഖേന സ്വകാര്യ
വ്യക്തികള്‍ക്കോ,
സ്ഥാപനങ്ങള്‍ക്കോ
വനഭൂമി വിട്ടു
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
വിട്ടുനല്‍കിയ
വനഭൂമിയുടെ വിസ്തീര്‍ണം
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
വിട്ടു നല്കിയ വനഭൂമി
തിരിച്ചുപിടിക്കുന്നതിനും
ബന്ധപ്പെട്ട
കോടതികളില്‍ അപ്പീല്‍
പോകുന്നതിനും നടപടി
സ്വീകരിക്കുമോ;
(ഡി)
വനഭൂമി
വിട്ടുനല്‍കുന്നതുമായി
ബന്ധപ്പെട്ട കേസ്സുകള്‍
സര്‍ക്കാര്‍ തലത്തില്‍
അവലോകനം നടത്താറുണ്ടോ?
ഡെപ്യൂട്ടി
റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍
നിയമനം
3914.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍ എത്ര
ഡെപ്യൂട്ടി റെയ്ഞ്ച്
ഫോറസ്റ്റ്
ഓഫീസര്‍മാരാണ്
നിലവിലുള്ളതെന്നും
പ്രസ്തുത തസ്തികയില്‍
ഓരോരുത്തര്‍ക്കും എന്നു
മുതലാണ് നിയമനം
ലഭിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(ബി)
ഡെപ്യൂട്ടി
റെയ്ഞ്ച് ഫോറസ്റ്റ്
ഓഫീസര്‍മാരായി ജോലി
ചെയ്യുന്ന എത്ര പേരുടെ
പ്രൊബേഷന്‍
പൂര്‍ത്തീകരിച്ച്
ഉത്തരവിട്ടിട്ടുണ്ടെന്നും,
പ്രൊബേഷന്‍
പൂര്‍ത്തിയാക്കിയവര്‍
ആരൊക്കെയെന്നും,
പ്രൊബേഷന്‍
പൂര്‍ത്തിയാക്കാത്തവര്‍
ആരൊക്കെയെന്നും,
പൂര്‍ത്തീകരിക്കാത്തതിന്റെ
കാരണം എന്തെന്നും
വ്യക്തമാക്കുമോ;
(സി)
ഏതു
വര്‍ഷം വരെ ഡെപ്യൂട്ടി
റെയ്ഞ്ച് ഫോറസ്റ്റ്
ഓഫീസര്‍മാരായി നിയമനം
ലഭിച്ചിട്ടുള്ളവര്‍ക്കാണ്
റെയ്ഞ്ച് ഫോറസ്റ്റ്
ഓഫീസര്‍മാരായി
സ്ഥാനക്കയറ്റം
ലഭിച്ചിട്ടുള്ളതെന്നും
ഇത് ഏത് റാങ്ക് നമ്പര്‍
വരെയുള്ളവരാണെന്നും
പ്രസ്തുത റാങ്ക്
ലിസ്റ്റിന്റെ
പകര്‍പ്പും
ലഭ്യമാക്കുമോ;
(ഡി)
ഏതു
വര്‍ഷം മുതല്‍
ഡെപ്യൂട്ടി റെയ്ഞ്ച്
ഫോറസ്റ്റ്
ഓഫീസര്‍മാരായി നിയമനം
ലഭിച്ചിട്ടുള്ളവര്‍ക്കാണ്
ട്രെയിനിംഗ്
നിര്‍ബന്ധമാക്കിയിട്ടുള്ളതെന്നും
ഇതനുസരിച്ച് എത്ര പേര്
ട്രെയിനിംഗ്
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ഇ)
ഡെപ്യൂട്ടി
റെയ്ഞ്ച് ഫോറസ്റ്റ്
ഓഫീസര്‍മാരുടെ
ട്രെയിനിംഗ് സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തൊക്കെയെന്നും
ഇതിന്റെ സിലബസ്
എന്തെന്നും
വെളിപ്പെടുത്തുമോ?
ഫോറസ്റ്റര്‍
ശ്രീ. കെ. ബാബുരാജന്
പിള്ളയുടെ സീനിയോറിറ്റി
നിശ്ചയിക്കല്‍
3915.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍ ഫോറസ്റ്റര്‍
തസ്തികയിലേയ്ക്ക്
തസ്തികമാറ്റം നടത്തിയ
ശ്രീ. കെ. ബാബുരാജന്
പിള്ളയുടെ സീനിയോറിറ്റി
പുനഃക്രമീകരിച്ച
ഉത്തരവിനെതിരെ
വനംവകുപ്പിലെ
ഏതെങ്കിലും ജീവനക്കാര്‍
നിയമനടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നും ഏതെങ്കിലും
ജീവനക്കാര്‍
സീനിയോറിറ്റി
പുനഃസ്ഥാപിച്ച
നടപടിക്കെതിരെ വനം
വകുപ്പില്‍ പരാതി
നല്‍കിയിരുന്നോ എന്നും,
നല്കിയിരുന്നെങ്കില്
വകുപ്പ് എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്നും
വ്യക്തമാക്കുമോ;
(ബി)
ശ്രീ.
ബാബുരാജന് പിള്ളയുടെ
തസ്തികമാറ്റത്തെ
തുടര്‍ന്നുള്ള
സീനിയോറിറ്റി
പുനഃക്രമീകരണവുമായി
ബന്ധപ്പെട്ട് വിവരാവകാശ
നിയമപ്രകാരം എത്ര
പേരാണ് അന്വേഷണം
നടത്തിയിട്ടുള്ളതെന്നും
അതില്‍ എന്തു
മറുപടിയാണ്
വകുപ്പുതലത്തില്‍
നല്‍കിയിട്ടുള്ളതെന്നും
പകര്‍പ്പുസഹിതം
വ്യക്തമാക്കുമോ;
(സി)
ശ്രീ.
ബാബുരാജന് പിള്ളയുടെ
സര്‍വ്വീസ് വിഷയവുമായി
ബന്ധപ്പെട്ട് മുന്‍പ്
ഏതെങ്കിലും കോടതി
നടപടികള്‍
ഉണ്ടായിരുന്നോ എന്നും
ഇതു സംബന്ധിച്ചുണ്ടായ
കോടതി ഉത്തരവ്
എന്തായിരുന്നുവെന്നും
പകര്‍പ്പുസഹിതം
വ്യക്തമാക്കാമോ;
(ഡി)
ശ്രീ.
ബാബുരാജന് പിള്ളയ്ക്ക്
സമാനമായി തസ്തിക
മാറ്റവുമായി
ബന്ധപ്പെട്ട് എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
ഇതില്‍
വകുപ്പുതലത്തില്‍ എന്തു
നടപടികളാണ്
സ്വീകരിച്ചതെന്നും
വ്യക്തമാക്കുമോ?
കാടിനുണര്‍വ്
നാടിനുണര്വ് പദ്ധതി
3916.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാടിനുണര്‍വ്
നാടിനുണര്വ് പദ്ധതി
പ്രകാരം വയനാട്
ജില്ലയിലെ ഏതെല്ലാം
ഊരുകളെയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്
എന്നതിന്റെ നിയോജക
മണ്ഡലം തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ?
ബയോബ്ലിറ്റ്സ്
3917.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
കെ.ശിവദാസന്‍ നായര്‍
,,
പാലോട് രവി
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനം വകുപ്പ്
ബയോബ്ലിറ്റ്സ് എന്ന
പ്രചാരണ പരിപാടി
സംഘടിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
നഗരങ്ങളിലെ
ജൈവവൈവിധ്യ
സംരക്ഷണങ്ങളെക്കുറിച്ച്
ജനങ്ങളെ
ബോധവല്‍ക്കരിക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
പരിപാടിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിവരിക്കാമോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
പട്ടയഭൂമിയിലെ
മരങ്ങൾ വെട്ടിമാറ്റുന്നത്
തടയുന്നതിനെതിരെ നടപടി
3918.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനങ്ങളോടുചേര്ന്നുള്ള
പട്ടയഭൂമിയില്‍ നിന്നും
കര്‍ഷകര്‍
വച്ചുപിടിപ്പിച്ച
പ്ലാവ് ഉള്‍പ്പെടെയുള്ള
മരങ്ങള്‍
വെട്ടിമാറ്റുന്നതിന്
വനം വകുപ്പ്
അനാവശ്യമായി തടസ്സം
നില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍, ആയത്
പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
ഉണ്ടാകുമെന്ന്
വ്യക്തമാക്കുമോ;
(ബി)
കാലവര്‍ഷക്കെടുതികളില്‍
കടപുഴകിയ പട്ടയ
ഭൂമിയിലെ മരങ്ങള്‍
വെട്ടിമാറ്റുന്നതിന്
വകുപ്പ് എതിരു
നില്‍ക്കുന്നത്,
വൈദ്യുതി
പുനഃസ്ഥാപിക്കുന്നതിനും
റോഡുകള്‍ ഗതാഗത
യോഗ്യമാക്കുന്നതിനും
തടസ്സമാകുന്നത്
പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
ഉണ്ടാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
മരങ്ങള്‍
ഒന്നുമില്ലാതെ,
തരിശ്ശായി പട്ടയം
ലഭിച്ച സ്ഥലത്ത്
കര്‍ഷകര്‍ വച്ച്
പിടിപ്പിക്കുന്ന
മരങ്ങള്‍ വെട്ടുന്നതിന്
അധികാരമില്ലെന്ന് ചില
പട്ടയങ്ങളില്‍
രേഖപ്പെടുത്തിയിട്ടുള്ളത്
തിരുത്തുവാനും കര്‍ഷകരെ
സഹായിക്കുന്ന നടപടികള്‍
ഉണ്ടാകുവാനും ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
വനവിസ്തൃതിയും
ജൈവസമ്പത്തും വനഭൂമി
കൈയ്യേറ്റവും
3919.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്തിന്റെ
വനവിസ്തൃതിയും
ജൈവസമ്പത്തും
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഏറ്റവും
കൂടുതല്‍
വനവിസ്തൃതിയുള്ള
ജില്ലകള്‍ ഏതെല്ലാം ;
(സി)
വനഭൂമി കൈയ്യേറിയത്
സംബന്ധിച്ച് എത്ര
കേസ്സുകള്‍ നിലവിലുണ്ട്
;
ജില്ലാടിസ്ഥാനത്തിലുള്ള
വിവരങ്ങള്‍
ലഭ്യമാക്കാമോ ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര വനം
കൈയ്യേറ്റങ്ങള്‍
ഒഴിപ്പിച്ചു ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ഇ)
സ്വകാര്യ
വ്യക്തികള്‍ വനഭൂമി
കൈവശം വച്ചിരിക്കുന്ന
എത്ര കേസ്സുകള്‍
പാലക്കാട്
ജില്ലയിലുണ്ടെന്ന്
വ്യക്തമാക്കുമോ ; ഓരോ
കേസിന്റെയും കാലിക
സ്ഥിതി വ്യക്തമാക്കാമോ
?
കാട്ടുമൃഗങ്ങള്‍
കൃഷി നശിപ്പിക്കല്‍
3920.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടുമൃഗങ്ങള്‍
നാട്ടിലിറങ്ങി കൃഷി
നശിപ്പിക്കുകയും
മനുഷ്യജീവന്
ഭീഷണിയുണ്ടാവുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മുമ്പെങ്ങും ഇല്ലാത്ത
രീതിയില്‍
കാട്ടുമൃഗങ്ങള്‍
നാട്ടിലിറങ്ങാന്‍
ഉണ്ടായ കാരണം അറിയുമോ;
(ബി)
കാട്ടുപന്നി
ഉള്‍പ്പെടെയുള്ള
മൃഗങ്ങള്‍
നാട്ടിലിറങ്ങി കൃഷി
നശിപ്പിച്ചാല്‍ ഇവയെ
കൊല്ലാന്‍ കര്ഷകന്
അനുവാദമുണ്ടോ;
ഉണ്ടെങ്കില്‍ അതിന്
എന്തെങ്കിലും
നിബന്ധനകള്‍ ബാധകമാണോ;
ആണെങ്കില്‍ എന്തൊക്കെ
നിബന്ധനകളാണ് കര്‍ഷകര്‍
പാലിക്കേണ്ടത്;
(സി)
നാട്ടിലിറങ്ങി
കൃഷി നശിപ്പിക്കാന്‍
ശ്രമിച്ച
കാട്ടുമൃഗങ്ങളെ
കൊന്നതിന് കഴിഞ്ഞ ഒരു
വര്‍ഷത്തിനിടെ
കര്‍ഷകരുടെ പേരില്‍
കേസ്സ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേര്‍ക്കെതിരെ
ഇത്തരത്തില്‍ കേസ്സ്
എടുത്തു എന്ന്
വ്യക്തമാക്കാമോ?
പാമ്പുകടിയേറ്റ്
ചികിത്സ തേടുന്നവര്‍ക്ക്
ചികിത്സാ സഹായം
3921.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാമ്പുകടിയേറ്റ്
ചികിത്സ
തേടുന്നവര്‍ക്ക്
ചികിത്സാ ചെലവ് വനം
വകുപ്പ് മുഖേന
അനുവദിച്ചുകൊടുക്കുന്നതിന്
വ്യവസ്ഥയുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
മാനദണ്ഡങ്ങളും
വിശദാംശങ്ങളും
വ്യക്തമാക്കാമോ;
(ബി)
വയലുകളിലും
മറ്റും പണിയെടുക്കുന്ന
പാവപ്പെട്ട
തൊഴിലാളികള്‍ക്കാണ്
മിക്കപ്പോഴും
പാമ്പുകടിയേല്‍ക്കുന്നത്
എന്നത് കണക്കിലെടുത്ത്
ഇവരുടെ ചികിത്സാ ചെലവ്
വനം വകുപ്പ്
വഹിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
സ്വീകരിക്കുമെങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
വനപരിപാലനത്തിനു
നിയോഗിക്കപ്പെട്ടിട്ടുള്ള
ഉദ്യോഗസ്ഥരുടെ ആവശ്യങ്ങൾ
3922.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനപരിപാലനത്തിന്
നിയോഗിക്കപ്പെട്ടിട്ടുള്ള
ഉദ്യോഗസ്ഥര്‍ക്ക്
തോക്കുള്‍പ്പെടെയുള്ള
യാതൊരു ആയുധങ്ങളും
നല്‍കിയിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വനം
കൊള്ളക്കാരുടെയും,
മാഫിയകളുടെയും വനംകൊള്ള
അവസാനിപ്പിക്കുവാന്‍
ശക്തമായ സജ്ജീകരണങ്ങളും
നടപടികളും
അനിവാര്യമാണെന്നിരിക്കെ,
വനം വകുപ്പ്
ഉദ്യോഗസ്ഥര്‍ക്ക്
ഫലപ്രദമായി
പ്രവര്‍ത്തിക്കുന്നതിനും
കൃത്യനിര്‍വ്വഹണം
കാര്യക്ഷമമായിി
നിര്‍വ്വഹിക്കുന്നതിനും
ആവശ്യമായ ആയുധങ്ങളും
വാഹനങ്ങളും ഉടനടി
അനുവദിച്ച് നല്കുവാന്
നടപടി സ്വീകരിക്കുമോ;
(സി)
ശ്രമകരവും ജീവന്
പണയപ്പെടുത്തിയുള്ളതുമായ
വന സംരക്ഷണ
പ്രവര്‍ത്തികളില്‍
ഏര്‍പ്പെടുന്ന വനം
വകുപ്പ്
ഉദ്യോഗസ്ഥര്ക്ക്നല്കുന്ന
വളരെ തുച്ഛമായ റിസ്ക്
അലവന്‍സ്
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
വന
മേഖലയില്‍ വ്യാജമദ്യ
വാറ്റ്, വനമേഖലയിലെ
റോഡുകളില്‍ പുകവലി
എന്നിവ കാര്യക്ഷമമായി
പ്രതിരോധിക്കുന്നതിന്
വനം വകുപ്പിലെ
ഫോറസ്റ്റര്‍ മുതലുള്ള
ഉദ്യോഗസ്ഥര്‍ക്ക്
അധികാരം നല്കുവാനുള്ള
നടപടി സ്വീകരിക്കുമോ?
ദിവസവേതനാടിസ്ഥാനത്തില്‍
ജോലി നോക്കുന്ന
വാച്ചര്‍മാര്‍ക്ക് ശമ്പളം
3923.
ശ്രീ.ബെന്നി
ബെഹനാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
NMPB
സ്കീമില്‍ എത്ര രൂപയാണ്
ഈ വര്‍ഷം വനം വകുപ്പിന്
അനുവദിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
തുക വിവിധ വനം
ഡിവിഷനുകളിലേക്ക്
നല്‍കിയിട്ടുണ്ടോ;
(സി)
വീതിച്ചു
നല്കിയിട്ടില്ലെങ്കില്
കാരണം വ്യക്തമാക്കാമോ;
(ഡി)
ദിവസവേതനാടിസ്ഥാനത്തില്‍
ഈ സ്കീമില്‍ ജോലി
നോക്കുന്ന
വാച്ചര്‍മാര്‍ക്ക്
ശമ്പളം
കൊടുക്കുവാനുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
തൃശ്ശൂര്‍
ജില്ലയില്‍ ആനക്കൊമ്പ്
മ്യൂസിയം
3924.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വന്യജീവി വകുപ്പിന്റെ
സംരക്ഷണത്തില്‍ എത്ര
ആനക്കൊമ്പുകള്‍
സൂക്ഷിക്കുന്നുണ്ട്; അവ
എവിടെയെല്ലാമാണ്
സൂക്ഷിക്കുന്നത്;
(ബി)
ഫോറസ്റ്റ്
സ്റ്റേഷനുകളില്‍
ആനക്കൊമ്പ്
സൂക്ഷിക്കുന്നുണ്ടോ;
അവിടെ സ്ട്രോങ് റൂം
അടക്കമുളള സംരക്ഷണ
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
ആന പ്രേമികളെയും,
ആഭ്യന്തര വിദേശ
ടൂറിസ്റ്റുകളെയും ഒരു
പോലെ ആകര്‍ഷിക്കുന്ന
തരത്തില്‍, ആനക്കൊമ്പ്
മ്യൂസിയം, തൃശ്ശൂര്‍
ജില്ലയില്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
വിശദാംശം
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
നാട്ടാനകള്‍
3925.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വന്യ ജീവി വകുപ്പിന്റെ
കണക്കില്‍ സംസ്ഥാനത്ത്
എത്ര നാട്ടാനകളുണ്ട്;
ഇതില്‍ 60 വയസ്സ്
കഴിഞ്ഞ എത്ര
നാട്ടാനകളുണ്ട്;
(ബി)
60
വയസ്സ് കഴിഞ്ഞ
നാട്ടാനകളെ
എഴുന്നളളിപ്പിയ്ക്കാന്
പാടില്ല എന്ന് ആനിമല്‍
വെല്‍ഫെയര്‍ ബോര്‍ഡ്
ഓഫ് ഇന്‍ഡ്യയുടെ
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
നിര്‍ദ്ദേശം കര്‍ശനമായി
പാലിക്കുന്നുണ്ട് എന്ന്
ഉറപ്പു
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശംം
വ്യക്തമാക്കാമോ?
കാട്ടാനകളുടെയും
വന്യമൃഗങ്ങളുടെയും ആക്രമണം
3926.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
മൂക്കനൂര്‍, അയ്യമ്പുഴ,
മലയാറ്റൂര്‍
പഞ്ചായത്തുകളിൽ
കാട്ടാനകളുടെയും
വന്യമൃഗങ്ങളുടെയും
ആക്രമണം മുലം ജനങ്ങളുടെ
ജീവനും സ്വത്തിനും
നേരിടുന്ന ഭീഷണി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
എം.എല്‍.എ.യും
പഞ്ചായത്ത് പ്രസിഡന്റും
നല്കിയ നിവേദനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ?
കാട്ടുമൃഗങ്ങള്‍
ജനവാസകേന്ദ്രങ്ങളില്‍
പ്രവേശിക്കുന്നത് തടയാന്‍
നടപടി
3927.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനവാസകേന്ദ്രങ്ങളിലേക്ക്
കാട്ടുപന്നി, കുരങ്ങ്
തുടങ്ങിയ വന്യജീവികള്‍
അതിക്രമിച്ച് കയറി
ജനങ്ങളെ ആക്രമിക്കുകയും
കാര്‍ഷിക വിളകള്‍
നശിപ്പിക്കുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
അടുത്തകാലത്തായി
കാട്ടുമൃഗങ്ങള്‍
കൂടുതലായി
നാട്ടിലേക്കിറങ്ങുന്നതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കാര്‍ഷിക
വിളകള്‍
നഷ്ടപ്പെടുന്നവര്‍ക്കും,
വന്യമൃഗങ്ങളുടെ
ആക്രമണങ്ങളില്‍
പരിക്കേല്‍ക്കുന്നവര്‍ക്കും
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
ആക്രമണകാരികളായ
വന്യമൃഗങ്ങള്‍
നാട്ടിലിറങ്ങുമ്പോള്‍
അവയെ കൊല്ലുന്നതിനോ
നേരിടുന്നതിനോ
വ്യവസ്ഥയുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ?
കായല്‍,
തടാകങ്ങള്‍, ചതുപ്പുകള്‍
എന്നിവ കയ്യേറിയുളള
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
3928.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കായല്‍, തടാകങ്ങള്‍,
ചതുപ്പുകള്‍ എന്നിവ
കയ്യേറി വന്‍ തോതില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതുമൂലം
ഉണ്ടായിട്ടുള്ള
പാരിസ്ഥിതിക
പ്രശ്നങ്ങളെ കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
ഏത്ഏജന്‍സിയാണ് പഠനം
നടത്തിയത്;
കണ്ടെത്തലുകള്‍
എന്തെല്ലാമായിരുന്നുവെന്ന്
അറിയിക്കാമോ?
മംഗളവനം
പക്ഷി സങ്കേതം
3929.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
നിയോജകമണ്ഡലത്തിലെ
മംഗളവനം പക്ഷി
സങ്കേതത്തെ പരിസ്ഥിതി
ദുര്‍ബല/ബഫര്‍ സോണ്‍
ആയി
പ്രഖ്യാപിക്കുന്നതുമായി
ബന്ധപ്പെട്ട് നാളിതുവരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
മംഗളവനം
പക്ഷി സങ്കേതവുമായി
ബന്ധപ്പെട്ട
8261/D2/2012,
12881/D2/2012
(വനം-വന്യജീവി വകുപ്പ്)
എന്നീ ഫയലുകളുടെ
പൂര്‍ണ്ണരൂപം
ഇലക്ട്രോണിക്/CD/പേപ്പര്‍
പ്രിന്റ്
എന്നിവയിലേതെങ്കിലും
രൂപത്തില്‍
ലഭ്യമാക്കാമോ?
പരിസ്ഥിതി
വകുപ്പ് അനുമതി നിഷേധിച്ച
വ്യവസായ സ്ഥാപനങ്ങള്‍
3930.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ കഞ്ചിക്കോട്
വ്യവസായ മേഖലയില്‍
പരിസ്ഥിതി വകുപ്പ്
അനുമതി നിഷേധിച്ച എത്ര
വ്യവസായ സ്ഥാപനങ്ങള്‍
ഉണ്ട്; അവ ഇപ്പോഴും
പ്രവര്‍ത്തിക്കുന്ന
കാര്യം ശ്രദ്ധയിലുണ്ടോ;
(ബി)
ഏതെല്ലാം
വ്യവസായ
സ്ഥാപനങ്ങള്‍ക്കാണ്
സ്റ്റോപ്പ് മെമ്മോ
നല്‍കിയത്; എന്ത്
കാരണത്താലാണ് മെമ്മോ
നല്‍കിയത്; പ്രസ്തുത
കുറവുകള്‍ ടി
സ്ഥാപനങ്ങള്‍
പരിഹരിക്കുമോ; വിശദാംശം
നല്‍കാമോ;
(സി)
കഞ്ചിക്കോടിലെ
വ്യവസായ സ്ഥാപനങ്ങള്‍
പരിസ്ഥിതിക്ക് ഏതെല്ലാം
തരത്തിലാണ് ദോഷം
ചെയ്യുന്നത്; വിശദീകരണം
നല്‍കാമോ; അതു
പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
വനമേഖലയ്ക്കു
പുറത്തുള്ള ജൈവവൈവിധ്യ
സംരക്ഷണം
3931.
ശ്രീ.കെ.മുരളീധരന്
,,
ബെന്നി ബെഹനാന്
,,
സണ്ണി ജോസഫ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലയ്ക്കു്
പുറത്തുള്ള
ആവാസസ്ഥലങ്ങളിലെ
ജൈവവൈവിധ്യം
സംരക്ഷിക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തനരീതിയും
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ് പദ്ധതി
നടപ്പാക്കുന്നത്;
വിശദമാക്കുമോ?
പ്ലാസ്റ്റിക്ക്
കവറുകളും ഗ്ലാസ്സുകളും
സ്റ്റീറാേഫാേം പ്ലേറ്റുകളും,
ഉപയാേഗിക്കുന്നതിനെതിരെ
3932.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യാപാരസ്ഥാപനങ്ങളില്‍,
പ്രത്യേകിച്ചും
വസ്ത്രാലയങ്ങളില്‍,
തുണിത്തരങ്ങള്‍
വാങ്ങുമ്പാേള്‍ അവ
പ്ലാസ്റ്റിക്ക്
കവറുകളില്‍
നല്‍കുന്നതിനുപകരം
തുണിസഞ്ചികളില്‍
നല്കുന്നതിനാവശ്യമായ
ബാേധവത്ക്കരണവും
നിയമനിര്‍മ്മാണവും
നടത്തുമാേ;
(ബി)
ആഘാേഷവേളകളിലും
മറ്റു ചടങ്ങുകളിലും
പ്ലാസ്റ്റിക്കും,
സ്റ്റീറാേഫാേം
പ്ലേറ്റുകളും,
പ്ലാസ്റ്റിക്ക്
ഗ്ലാസ്സുകളും
ഉപയാേഗിക്കുന്നതിനെതിരെ
ബാേധവത്ക്കരണവും
മാദ്ധ്യമങ്ങൾ വഴി
പ്രചരണവും
നടത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമാേ;
(സി)
ബയോഡീഗ്രഡബിള്
അല്ലാത്ത ഫ്ലക്സ്,
സ്റ്റീേറാേഫാം,
പ്ലാസ്റ്റിക്ക്
കവറുകള്‍,
പ്ലാസ്റ്റിക്ക്
ഗ്ലാസ്സുകള്‍,
തെര്മ്മാേക്കാേള്
തുടങ്ങിയവയ്ക്ക്
ഉയര്‍ന്ന നികുതി
ഏര്‍പ്പെടുത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമാേ?
മുല്ലപ്പെരിയാര്‍
ഡാമിലെ ജലനിരപ്പും
പാരിസ്ഥിതിക പ്രശ്നങ്ങളും
T *3933.
ശ്രീ.സി.ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
പി.തിലോത്തമന്
,,
കെ.അജിത് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുല്ലപ്പെരിയാര്‍
ഡാമിലെ ജലനിരപ്പ്
ഏറ്റവും ഉയര്‍ന്ന
തോതില്‍ എത്തിയതു
വന്യജീവി
സങ്കേതത്തിനുള്പ്പെടെ
വന്‍ പാരിസ്ഥിതിക
പ്രശ്നങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ
പ്രശ്നങ്ങള്‍
തടയുന്നതിന്
എന്തെങ്കിലും
പദ്ധതികളുണ്ടോ;
വിശദമാക്കുമോ?
'ടോട്ടല്‍
ഫിസിക്കല്‍ ഫിറ്റ്നസ്'
പ്രോഗ്രാം
3934.
ശ്രീ.ഷാഫി
പറമ്പില്‍
,,
എ.റ്റി.ജോര്‍ജ്
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ടോട്ടല്‍
ഫിസിക്കല്‍ ഫിറ്റ്നസ്'
പ്രോഗ്രാം ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ് ഇത്
പ്രാവര്‍ത്തികമാക്കിയത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
പദ്ധതിയുടെ
പ്രധാന കണ്ടെത്തലുകള്‍
എന്തൊക്കെയായിരുന്നു;
വിശദമാക്കുമോ;
(സി)
പ്രസ്തുത
കണ്ടെത്തലുകളുടെ
അടിസ്ഥാനത്തില്‍
എന്തെല്ലാം
തുടര്‍നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
ദേശീയ
ഗെയിംസ്
3935.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗെയിംസിന്റെ
നടത്തിപ്പുമായി
ബന്ധപ്പെട്ട് ഇതുവരെ
എത്ര രൂപ ചെലവഴിച്ചു
എന്നു് വിശദമാക്കാമോ;
(ബി)
ഗെയിംസിന്റെ
ഭാഗമായി നാഷണല്‍ മീഡിയാ
സെന്റര്‍ സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നത്
എവിടെയാണെന്നും
ഇതിനുവേണ്ടി എത്ര രൂപ
ചെലവുവരുമെന്നും
വ്യക്തമാക്കുമോ;
(സി)
മീഡിയാ
സെന്റര്‍ ചന്ദ്രശേഖരന്
നായര്‍ സ്റ്റേഡിയത്തിലെ
ഒളിംപ്യാ ഹാളില്‍
നിര്‍മ്മിക്കാന്‍
എന്തെങ്കിലും
തടസ്സമുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
തിരുവനന്തപുരം
പ്രസ്സ് ക്ലബ്ബിന്റെ
റൂഫ് ടോപ്പ് പുതുക്കി
പണിയുന്നതിനും ലിഫ്റ്റ്
സ്ഥാപിക്കുന്നതിനും
ദേശീയ ഗെയിംസിന്റെ
ഫണ്ടില്‍ നിന്നും
എന്തെങ്കിലും തുക
ചെലവഴിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
റവന്യൂ
ജില്ലാ തലത്തില്‍
പങ്കെടുക്കുന്ന കായിക
താരങ്ങള്‍ക്ക് ഗ്രേയ്സ്
മാര്‍ക്ക്
3936.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റവന്യൂ ജില്ലാ
തലത്തില്‍
പങ്കെടുക്കുന്ന കായിക
താരങ്ങള്‍ക്കും രണ്ട്
ശതമാനം ഗ്രേയ്സ്
മാര്‍ക്ക് നല്കുന്ന
കാര്യം സര്‍ക്കാരിന്റെ
സജീവ പരിഗണനയിലുണ്ടോ ;
അതുപോലെ
സംസ്ഥാനതലത്തില്‍
ഒന്നാം
സ്ഥാനക്കാര്‍ക്ക് ഏഴ്
ശതമാനവും രണ്ടാം
സ്ഥാനക്കാര്‍ക്ക് ആറ്
ശതമാനവും മൂന്നാം
സ്ഥാനക്കാര്‍ക്ക് അഞ്ച്
ശതമാനവും നാല് മുതല്‍
എട്ട് വരെ
സ്ഥാനക്കാര്‍ക്ക് നാല്
ശതമാനവും ഗ്രേയ്സ്
മാര്‍ക്ക് നല്കുന്ന
കാര്യം സര്‍ക്കാര്‍
പരിഗണിക്കുമോ ;
(ബി)
സ്പോര്‍ട്സിന്
ഗ്രേയ്സ് മാര്‍ക്ക്
നല്‍കുന്നതിന്റെ
ഘടനയില്‍ പുനപരിശോധന
വരുത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ ;
(സി)
റവന്യൂ
ജില്ലയില്‍
സമ്മാനര്‍ഹര്‍ക്ക്
ക്യാഷ് അവാര്‍ഡ്
നല്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ ?
ഗോള്‍ഫ്
ടൂറിസം ഏർപ്പെടുത്താൻ നടപടി
3937.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗോള്ഫിന്
വളര്‍ച്ചാസാധ്യതകള്‍
ഉണ്ടോയെന്ന കാര്യം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ ;
(ബി)
പരിശോധിച്ചിട്ടില്ലായെങ്കില്
ആയതിന് നടപടി
സ്വീകരിക്കുമോ ;
(സി)
സംസ്ഥാനത്ത്
ഗോള്‍ഫ് ടൂറിസത്തിനുള്ള
സാധ്യതകള്‍ ഉണ്ടോ ;
(ഡി)
ഇല്ലായെങ്കില്‍
ആയതിന് നടപടി
സ്വീകരിക്കുമോ ;
(ഇ)
സംസ്ഥാനത്തെ
ഹില്‍ സ്റ്റേഷനുകളില്‍
കൂടുതല്‍ ഗോള്‍ഫ്
കോഴ്സുകള്‍
ആരംഭിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ ?
തലശ്ശേരി
നഗരസഭാ സ്റ്റേഡിയത്തിന്റെ
നവീകരണം
3938.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
നഗരസഭാ
സ്റ്റേഡിയത്തിന്റെ
നവീകരണം സംബന്ധിച്ച
പ്രവര്‍ത്തികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തിക്കായി
വിവിധ ശീര്‍ഷകങ്ങളിലായി
എത്ര തുക
നീക്കിവച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ഇതില്‍
എത്ര തുകയുടെ
പ്രവര്‍ത്തികള്‍ക്ക്
ഇതിനകം ഭരണാനുമതി
നല്‍കിയെന്ന്
വിശദമാക്കാമോ;
(ഡി)
സ്റ്റേഡിയത്തിന്റെ
നവീകരണവുമായി
ബന്ധപ്പെട്ട് ഇതിനകം
ഏതെല്ലാം
പ്രവര്‍ത്തികള്‍
പൂര്‍ത്തീകരിച്ചെന്നും
ബാക്കി പ്രവര്‍ത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വെളിപ്പെടുത്താമോ;
(ഇ)
പ്രസ്തുത
പ്രവര്‍ത്തിക്കായി
നിലവില്‍ നല്കിയ
ഭരണാനുമതിയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
ചാലക്കുടി
പനമ്പിള്ളി മെമ്മോറിയല്‍
ഗവണ്മെന്റ് കോളേജിലെ
സ്റ്റേഡിയം നവീകരണം
3939.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
പനമ്പിള്ളി
മെമ്മോറിയല്‍
ഗവണ്മെന്റ് കോളേജില്‍
ട്രഷറി നിക്ഷേപ സമാഹരണ
ഫണ്ട് ഉപയോഗിച്ച്
നിര്‍മ്മിച്ച
സ്റ്റേഡിയത്തില്‍
ഗ്യാലറിയും സിന്തറ്റിക്
ഫ്ലോറിംഗും അടക്കമുള്ള
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനായി
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍
സര്‍ക്കാര്‍ അടിയന്തിര
നടപടി സ്വീകരിക്കുമോ?
കോതമംഗലത്ത്
സ്പോര്‍ട്സ് കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിന് നടപടി
3940.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
- ദേശീയ സ്കൂള്‍ കായിക
മേളകളില്‍ മികച്ച
പ്രകടനം നടത്തുന്ന
കോതമംഗലത്തെ
സ്കൂളുകളുടെ മികവ്
പരിഗണിച്ച്
വിദ്യാര്‍ത്ഥികള്‍ക്ക്
അന്തര്‍ദേശീയ
നിലവാരത്തിലുള്ള
പരിശീലനം നല്കുന്ന
തരത്തില്‍ കോതമംഗലത്ത്
സ്പോര്‍ട്സ് കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിന്
നടപടി ഉണ്ടാകുമോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
കേരളത്തിന്റെ
അഭിമാന കായികതാരങ്ങളെ
വാര്‍ത്തെടുക്കുന്ന
കോതമംഗലത്തെ
സ്കൂളുകള്‍ക്കും
കായികാദ്ധ്യാപകര്‍ക്കും
പ്രത്യേക സാമ്പത്തിക
സഹായങ്ങള്‍
നല്‍കുന്നതിന് നടപടി
ഉണ്ടാകുമോ; വിശദാംശം
ലഭ്യമാക്കുമോ?
സ്പോര്‍ട്ട്സ്
കോംപ്ലക്സ് നിര്‍മ്മിക്കുന്ന
പദ്ധതി
3941.
ശ്രീ.പി.സി.
ജോര്‍ജ്
,,
റോഷി അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീയറ്ററുകളോട്
ചേര്‍ന്ന്
സ്പോര്‍ട്ട്സ്
കോംപ്ലക്സ്
നിര്‍മ്മിക്കുന്ന
പദ്ധതി പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നടത്തിപ്പ്
എപ്രകാരമാണ് വിഭാവനം
ചെയ്തിട്ടുള്ളത്; വിഭവ
സമാഹരണം എപ്രകാരമാണ്;
വിശദാംശങ്ങള്‍ നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിന്
ഇതുവരെ
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്?
തൃക്കരിപ്പൂര്‍-നടക്കാവ്
വലിയ കൊയ്യല്‍ മൈതാനിയിലെ
സിന്തറ്റിക്ക് ടര്‍ഫ്
ഗ്രൌണ്ട് നിര്‍മ്മാണം
3942.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
തൃക്കരിപ്പൂര്‍-നടക്കാവ്
വലിയ കൊയ്യല്‍
മൈതാനിയില്‍ അനുവദിച്ച
സിന്തറ്റിക്ക് ടര്‍ഫ്
ഗ്രൌണ്ട് നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
സ്റ്റേഡിയങ്ങളുടെ
പുന:രുദ്ധാരണം
3943.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമീണ
സ്റ്റേഡിയങ്ങളുടെ
പുന:രുദ്ധാരണത്തിന്
സ്പോര്‍ട്സ്
വകുപ്പുമായി
ബന്ധപ്പെട്ട് ധനസഹായം
അനുവദിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
എത്ര സ്റ്റേഡിയങ്ങളുടെ
പുന:രുദ്ധാരണത്തിന്
ഫണ്ടുകള്‍ അനുവദിച്ചു;
ജില്ലതിരിച്ച്
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
സ്റ്റേഡിയങ്ങളുടെ
പുന:രുദ്ധാരണത്തിന്
ഇനിയുള്ള നടപടി
ക്രമങ്ങള്‍
വിശദമാക്കുമോ?
35-ാം
ദേശീയ ഗെയിംസ്
3944.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
35-ാം
ദേശീയ ഗെയിംസിന് ഓരോ
സ്റ്റേഡിയത്തിലും
നടക്കുന്ന കായിക
ഇനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
അടൂര്‍
ഗോപാലകൃഷ്ണന് കമ്മിറ്റി
റിപ്പോര്‍ട്ട്
3945.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയാള
സിനിമാമേഖലയെക്കുറിച്ച്
പഠിച്ച് മാറ്റങ്ങളും
പരിഷ്കാരങ്ങളും
ശുപാര്‍ശ
ചെയ്യുന്നതിനായി
നിയോഗിച്ച അടൂര്‍
ഗോപാലകൃഷ്ണന്
കമ്മിറ്റി
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ലഭിച്ചത്;
(ബി)
ഈ
റിപ്പോര്‍ട്ട്
പരിശോധിക്കുകയും ഇതിലെ
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കാന്‍
തീരുമാനിക്കുകയും
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
അടൂര്‍ ഗോപാലകൃഷ്ണന്
കമ്മിറ്റി
റിപ്പോര്ട്ട്ഏതെല്ലാം
നിര്‍ദ്ദേശങ്ങള്‍ എന്നു
മുതല്‍
നടപ്പിലാക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
നിലവിലുള്ള
സിനിമാ തീയറ്ററുകൾ
ആധുനീകരിക്കുന്നതിനുള്ള
പദ്ധതി
3946.
ശ്രീ.പി.എ.മാധവന്
,,
ആര് . സെല്‍വരാജ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിനിമാ
സംരംഭകര്‍ക്ക്
നിലവിലുള്ള തീയറ്ററുകൾ
വിഭജിക്കുന്നതിനും
ആധുനീകരിക്കുന്നതിനും
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
സവിശേഷതകളും
എന്തെല്ലാമാണ്;
വിശദീകരിക്കുമോ;
(സി)
സംരംഭകര്‍ക്ക്
എന്തെല്ലാം സാമ്പത്തിക
സഹായങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം പ്രാരംഭ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ ?
ഇന്റര്‍ സ്റ്റേറ്റ് ബസ്സ്
സര്‍വ്വീസ്
3947.
ശ്രീ.പി.തിലോത്തമന്
,,
കെ.രാജു
,,
കെ.അജിത്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്റര്‍
സ്റ്റേറ്റ് സര്‍വ്വീസ്
നടത്തുന്നതിനായി
പ്രത്യേക
ട്രാൻസ്പോർട്ട്
കോര്പ്പറേഷന്
പദ്ധതിയുണ്ടോ;
കെ.എസ്.ആർ.ടി.സി -വെഞ്ഞാറമൂട്
, പാലോട് ഡിപ്പോകളിൽ
നിർത്തലാക്കിയ സര്‍വീസുകള്‍
3948.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കെ.എസ്.ആർ.ടി.സി
വെഞ്ഞാറമൂട്
ഡിപ്പോയില്‍ നിന്നും
ഓപ്പറേറ്റ് ചെയ്തിരുന്ന
ഏതെല്ലാം
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കി;
പുതിയതായി ഏതെല്ലാം
സര്‍വീസുകള്‍
ആരംഭിച്ചു; വിശദമായ
പട്ടിക ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കെ.എസ്.ആർ.ടി.സി പാലോട്
ഡിപ്പോയിലെ ഏതെല്ലാം
സര്‍വീസുകള്‍
റദ്ദാക്കിയെന്നും
പുതുയായി ഏതെല്ലാം
സര്‍വീസുകള്‍
ആരംഭിച്ചുവെന്നുമുള്ള
വിശദമായ പട്ടിക
നല്‍കുമോ;
(സി)
പ്രസ്തുത
ഡിപ്പോകളില്‍ നിന്നുള്ള
സര്‍വീസുകള്‍ റദ്ദു
ചെയ്തതത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(ഡി)
എല്ലാ
സര്‍വീസുകളും
ഓപ്പറേറ്റ്
ചെയ്യുന്നതിന്
പര്യാപ്തമായ അത്രയും
എണ്ണം ബസുകള്‍
പുതിയതായി നല്കുന്നതിനു
അടിയന്തിര നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
യാത്രികര്‍ക്കായി
ഇന്ഷുറന്സ്സെസ്
3949.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യാത്രികര്‍ക്കായി
ഇന്‍ഷുറന്‍സ് സെസ്
ഏര്‍പ്പെടുത്തുന്നതിന്റെ
നടപടി ക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്;
വ്യക്തമാക്കുമോ ;
(ബി)
ഇന്‍ഷുറന്‍സ്
സെസ് ഏര്‍പ്പെടുത്തുക
വഴി കെ.എസ്.ആര്.ടി.സി
യാത്രക്കാര്‍ക്ക്
എന്തെല്ലാം
സൗകര്യങ്ങളാണ്
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
എത്ര
തുകയ്ക്ക് മുകളിലുള്ള
ടിക്കറ്റിനാണ്
ഇന്‍ഷുറന്‍സ് സെസ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
പ്രസ്തുത
തുകയ്ക്ക് താഴെയുള്ള
ടിക്കറ്റ്
യാത്രികര്‍ക്ക്
സെസിന്റെ ഭാഗമായ
ആനുകൂല്യങ്ങള്‍
ലഭ്യമാകുമോ?
റോഡ് സേഫ്റ്റി ഫണ്ട്
3950.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.സി. ജോര്‍ജ്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ് സേഫ്റ്റി ഫണ്ട്
ഉപയോഗിച്ച് നിലവില്‍
ചെയ്തുവരുന്ന
പ്രവൃത്തികള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
ഇനത്തില്‍ പ്രതിവര്‍ഷം
ശരാശരി ചെലവഴിക്കുന്ന
തുകയുടെ വിശദാംശങ്ങൾ
നല്‍കുമോ;
(സി)
പ്രസ്തുത
ഫണ്ട്
ഉപയോഗിച്ചുകൊണ്ടുള്ള
പ്രവൃത്തികളുടെ
മോണിറ്ററിംഗ്
എപ്രകാരമാണ്
നിര്‍വ്വഹിക്കുന്നത്;
വ്യക്തമാക്കുമോ;
(ഡി)
റോഡ്
സേഫ്റ്റി ഫണ്ട്
ഉപയോഗിച്ചുകൊണ്ടുള്ള
പ്രവൃത്തികളുടെ
ഫലപ്രദമായ
നിര്‍വ്വഹണത്തിന്
ജനപ്രതിനിധികളുടെ
സഹകരണം
ഉറപ്പുവരുത്തുന്ന
വിധത്തില്‍
മോണിറ്ററിംഗ്
സംവിധാനത്തില്‍
ആവശ്യമായ ഭേദഗതികള്‍
വരുത്താന്‍ നടപടി
സ്വീകരിക്കുമോ?
ബാണാസുര ഡാമിലേക്ക്
സര്‍വ്വീസ് നടത്തുന്ന
കെ.എസ്.ആര്.ടി.സി ബസ്സ്
3951.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
നിന്ന് പടിഞ്ഞാറത്തറ
ബാണാസുര ഡാമിലേക്ക്
സര്‍വ്വീസ് നടത്തുന്ന
കെ.എസ്.ആര്.ടി.സി
ബസ്സ് മൊതക്കര വരെ
നീട്ടുന്നതു സംബന്ധിച്ച
സാധ്യതാ പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സാധ്യതാ പഠനത്തില്‍
കണ്ടെത്തിയിട്ടുള്ള
പ്രധാന നിഗമനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതുമൂലം
പ്രസ്തുത സര്‍വ്വീസ്
കൂടുതല്‍
ലാഭകരമാക്കാമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
ചരക്കുകൂലിയും
യാത്രാക്കൂലിയും കുറയ്ക്കാന്‍
നടപടി
3952.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെട്രോളിയം
ഉല്പന്നങ്ങള്ക്ക് വില
കുറയുന്നുണ്ടെങ്കിലും
അതിനനുസരിച്ച്
ചരക്കുകൂലിയും
യാത്രാക്കൂലിയും
കുറയാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
എന്തുകൊണ്ടാണെന്നു
വ്യക്തമാക്കുമോ ;
(ബി)
വിലകുറയ്ക്കുണമെന്നുണ്ടെങ്കില്
അക്കാര്യം സര്‍ക്കാരിന്
തീരുമാനിക്കാവുന്നതാണെന്ന്
ലോറി ഉടമകള്‍
പ്രഖ്യാപിച്ചതിനുശേഷവും
ചരക്കുകൂലി
കുറയ്ക്കാതിരിക്കുന്നത്
ജനദ്രോഹപരമാണെന്ന
ആക്ഷേപം പരിഗണിക്കുമോ ;
(സി)
ചരക്കുകൂലിയും
യാത്രക്കൂലിയും
കുറയ്ക്കാതിരിക്കുന്നതുമൂലം
സ്വകാര്യ ബസുടമള്ക്കും
ട്രക്കുടമകള്‍ക്കും
വന്‍ലാഭം ലഭിക്കുമെന്ന
യാഥാര്‍ത്ഥ്യം
കണക്കിലെടുത്ത് ഇവ
രണ്ടും കുറച്ച് ജനങ്ങളെ
സഹായിക്കുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
കെ.
എസ്. ആർ. ടി. സി -
സ്വകാര്യവല്‍ക്കരണം
3953.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ആർ. ടി. സി
സ്വകാര്യവല്‍ക്കരിക്കുന്നതിന്
ആലോചിക്കുന്നുണ്ടെന്നുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
നിലപാട്
വ്യക്തമാക്കുമോ;
കെ.
എസ്. ആർ. ടി.സി. യിൽ
സി.എൽ.ആർ. ആയി ജോലി ചെയ്ത
ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ
3954.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ആർ. ടി. സി. യിൽ
വര്‍ഷങ്ങളായി സി.എൽ.ആർ.
ആയി ജോലി നോക്കുന്നവരെ
സ്ഥരപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
വര്‍ഷം സേവനം
ചെയ്തവരെയാണ്
സ്ഥിരപ്പെടുത്തിയിട്ടുളളത്;
(ബി)
സി.എൽ.ആർ.
ആയി ജോലി
നോക്കിയിട്ടുളളവരെ
സ്ഥരപ്പെടുത്തിയിട്ടുളള
ഉത്തരവില്‍
ഉള്‍പ്പെടാതെ
വിട്ടുപോയിട്ടുളളവര്
ഉണ്ടോ; ഉണ്ടെങ്കില്‍
ഇവരെ
സ്ഥിരപ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
കെ.
എസ്. ആർ. ടി.സി. യില്‍
25 വര്‍ഷമായി ജോലി
നോക്കുന്ന സി.എൽ.ആർ.
ജീവനക്കാരെ
സ്ഥരിപ്പെടുത്തുന്നതിന്
അര്‍ഹതയുണ്ടോ;
ഉണ്ടെങ്കില്‍ ഇവരെ
ഉള്‍പ്പെടുത്തി ഉടന്‍
ഉത്തരവ്
പുറപ്പെടുവിക്കുമോ?
കെ.
എസ്.ആർ ടി. സി. യിലെ
പെന്ഷന്
3955.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര
റിട്ടയര്‍ ചെയ്ത
കെ.എസ്.ആര്.ടി.സി
ജീവനക്കാര്‍ നിലവില്‍
പെന്ഷന്
കൈപ്പറ്റുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രതിമാസം
ടി ജീവനക്കാര്‍ക്ക്
പെന്ഷന്
നല്‍കുന്നതിന് എത്ര തുക
ആവശ്യമായി വരുമെന്ന്
വെളിപ്പെടുത്തുമോ;
(സി)
നിലവില്‍
പെന്‍ഷന്‍കാര്‍ക്ക്
നല്കാന് ആകെ എത്ര തുക
കുടിശ്ശികയുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
2011ഏപ്രില്‍
മാസത്തില്‍ KSRTC
പെന്‍ഷന്‍കാര്‍ക്ക്
പെന്ഷന് ഇനത്തില്‍
എത്ര
കുടിശ്ശികയുണ്ടായിരുന്നെന്ന്
വെളിപ്പെടുത്താമോ;
(ഇ)
കെ.എസ്.ആര്.ടി.സി
പെന്‍ഷന്‍കാരില്‍
പെന്ഷന്
ലഭ്യമാകാത്തതിനെ
തുടര്‍ന്ന് സാമ്പത്തിക
പ്രയാസംമൂലം എത്ര പേര്
ആത്മഹത്യ ചെയ്തെന്നും
എത്ര പേര് സമരങ്ങളിലും
മറ്റും പങ്കെടുത്ത്
കുഴഞ്ഞു വീണ്
മരിച്ചെന്നും അറിയുമോ?
കെ.എസ്.ആര്.ടി.സി
ക്ക് സർക്കാരിൽ നിന്നും
ലഭിക്കാനുള്ള തുക
3956.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
ബാദ്ധ്യതകള്‍ ഇനിമേൽ
സര്‍ക്കാരിന്
ഏറ്റെടുക്കാന്‍
സാധിക്കില്ല എന്നുള്ള
വിവരം ഹെെക്കോടതിയെ
അറിയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ സാഹചര്യം
വെളിപ്പെടുത്തുമോ;
(ബി)
സൗജന്യ
യാത്രാപാസ്സുകളും മറ്റ്
യാത്രാ ഇളവുകളും
അനുവദിച്ച വകയില്‍
കെ.എസ്.ആര്.ടി.സി.യ്ക്ക്
എത്ര തുക സര്‍ക്കാരില്‍
നിന്നും ലഭിക്കാനുണ്ട്
;
(സി)
പ്രസ്തുത
തുകയെ സാധൂകരിക്കുന്ന
കണക്കുകള്‍
കെ.എസ്.ആര്.ടി.സി.
നല്‍കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എന്നാണ്
നല്‍കിയത്?
കെ.എസ്.ആര്.ടി.സി
യ്ക്കുള്ള അധിക നികുതി
3957.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യെ 1990-ല്‍ 40% അധിക
നികുതിയില്‍
(സര്‍ചാര്‍ജ്) നിന്നും
ഒഴിവാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ 1997 ല്‍
ഇത്
പുനഃസ്ഥാപിക്കുവാനുള്ള
കാരണം വ്യക്തമാക്കാമോ;
(ബി)
നിലവില്‍
സാമ്പത്തിക പ്രതിസന്ധി
നേരിടുന്ന
കെ.എസ്.ആര്.ടി.സി യെ
അധിക നികുതിയില്‍
നിന്നും ഒഴിവാക്കുന്ന
കാര്യം പരിഗണിക്കുമോ ;
(സി)
നിലവില്‍
ഇത്തരത്തില്‍ അധിക
നികുതി
കെ.എസ്.ആര്.ടി.സി ക്ക്
അല്ലാതെ വേറെ
സ്ഥാപനങ്ങള്‍ക്ക്മേല്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
കെ.എസ്.ആര്.ടി.സി
യെ അധിക നികുതിയില്‍
നിന്നും ഒഴിവാക്കിയാല്‍
സര്‍ക്കാരിന്
ഉണ്ടാകുന്ന നികുതി
നഷ്ടം സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി
പെന്ഷന് കുടിശ്ശിക
3958.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കെ.എസ്.ആര്.ടി.സി
പെന്‍ഷന്‍കാര്‍ എത്ര
പേര് ആത്മഹത്യ ചെയ്തു
എന്ന് അറിയുമോ;
കെ.എസ്.ആര്.ടി.സി.
യും സാമ്പത്തിക പ്രതിസന്ധിയും
3959.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ ജീവനക്കാ൪ക്ക്
ശമ്പളവും പെ൯ഷ൯കാ൪ക്ക്
പെ൯ഷനും നല്‍കുന്നത്
മുടങ്ങിയിട്ടുണ്ടോ;
എങ്കില്‍ എന്ന് മുതലാണ്
എന്ന് അറിയിക്കുമോ;
(ബി)
വിപണിയില്‍
ഡീസല്‍ വില താഴേക്ക്
പോയത്
കെ.എസ്.ആര്.ടി.സി.
പ്രയോജനപ്പെടുത്തിയിട്ടുണ്ടോ
; ഇല്ലെങ്കില്‍
എന്തുകൊണ്ട് ;
ഈയിനത്തില്‍ എത്ര തുക
ലാഭമായിട്ടുണ്ട്;
(സി)
സ്റ്റാഫ്
കാ൪ ഒാട്ടം, അനാവശ്യ
സിവില്‍ ജോലികള്‍
എന്നിവയ്ക്ക്
നിയന്ത്രണങ്ങളേ൪പ്പെടുത്തി
പെ൯ഷകാരെയും മറ്റ്
തൊഴിലാളികളെയും
പട്ടിണിക്കിടുന്നത്
ഒഴിവാക്കുമോ?
കെ.എസ്.ആര്.ടി.സി.
യിലെ എഫ് ആന്റ് സി.എ.ഒ
തസ്തികയില്‍ നിയമനം
3960.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
മുന്‍കാലങ്ങളില്‍ എഫ്
ആന്റ് സി.എ.ഒ
തസ്തികയില്‍ നിയമനം
ലഭിക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
യോഗ്യതകള്‍ എന്തെല്ലാം;
(ബി)
ഇപ്പോള്‍
പ്രസ്തുത തസ്തികയില്‍
നിയമനം ലഭിക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
യോഗ്യതകള്‍ എന്തെല്ലാം;
ഇപ്പോള്‍ യോഗ്യതയില്‍
ഇളവുകള്‍
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം
ഇളവുകളാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
ഇളവു വരുത്താനുണ്ടായ
കാരണങ്ങള്‍
എന്തെല്ലാമെന്നു
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ സാമ്പത്തിക സ്ഥിതി
3961.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ സാമ്പത്തിക സ്ഥിതി
വിശദമാക്കാമോ ; ഇൗ
സ൪ക്കാ൪ അധികാരത്തില്‍
വന്നശേഷം
കെ.എസ്.ആര്.ടി.സി.
ക്ക് എത്ര തുക
ധനസഹായമായി
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
എത്ര
തുകയാണ് പ്രതിമാസ
ശമ്പളം, പെ൯ഷ൯
എന്നിവയ്ക്കായി
വേണ്ടത്; ഇതിനകം
എവിടെനിന്നെല്ലാം
വായ്പകള്‍
എടുത്തിട്ടുണ്ട്;
ബാദ്ധ്യതകള്‍ എത്ര;
പ്രതിമാസം എത്ര തുകയാണ്
തിരിച്ചടക്കേണ്ടത്,
വ്യക്തമാക്കാമോ;
(സി)
സാമ്പത്തിക
പ്രതിസന്ധി കാരണം എത്ര
ഷെഡ്യൂള്‍
വെട്ടിക്കുറച്ചു ; ആകെ
എത്ര ബസ്സുകളാണ്
സ൪വ്വീസ് നടത്തുന്നത്;
(ഡി)
2010 മുതല്‍ 2014 വരെ
പ്രതിമാസം എത്ര
ബസ്സുകളാണ് പുതിയതായി
നിരത്തിലിറക്കിയത്;
നിലവിലുള്ളസ്ഥിരം,
താല്‍ക്കാലികം,
എം-പാനല്‍ ജീവനക്കാരുടെ
എണ്ണം എത്ര;
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ചെയിന്‍ സര്‍വ്വീസ്
3962.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയോര
മേഖലയിലെ യാത്രാക്ലേശം
പരിഹരിക്കാനായി
ആരംഭിച്ച
പുനലൂര്‍-പത്തനംതിട്ട-റാന്നി-എരുമേലി
വഴി മുണ്ടക്കയത്തിനും
പൊന്‍കുന്നത്തിനും
കാഞ്ഞിരപ്പള്ളിക്കും
ഉള്ള
കെ.എസ്.ആര്.ടി.സി.
ചെയിന്‍ സര്‍വ്വീസ്
ഇപ്പോഴും നിലവിലുണ്ടോ;
(ബി)
പ്രസ്തുത
ചെയിന്‍ സര്‍വ്വീസ്
ആരംഭിച്ചപ്പോള്‍ വിവിധ
ഡിപ്പോകളില്‍നിന്നും
അനുവദിച്ച ബസുകളുടെ
എണ്ണവും ഷെഡ്യൂളുകളുടെ
എണ്ണവും എത്രയെന്ന്
പറയാമോ; നിലവില്‍ ഇതേ
റൂട്ടില്‍ വിവിധ
ഡിപ്പോകളില്‍ നിന്നും
എത്ര ബസുകള്‍ എത്ര
ഷെഡ്യൂളുകളില്‍
സര്‍വ്വീസ്
നടത്തുന്നുണ്ട് എന്ന്
വ്യക്തമാക്കാമോ;
(സി)
കൃത്യമായി ലാഭത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
ബസുകളും ഷെഡ്യൂളുകളും
വെട്ടിക്കുറയ്ക്കുവാനുണ്ടായ
സാഹചര്യം
വ്യക്തമാക്കാമോ;
(ഡി)
കഴിഞ്ഞ
മൂന്ന്
വര്‍ഷത്തിനിടയില്‍ ഇതേ
റൂട്ടിലൂടെ ദീര്‍ഘദൂര
സ്വകാര്യബസുകള്‍
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പുതുതായി
എത്ര സ്വകാര്യബസ്
സര്‍വ്വീസുകളാണ്
ഇത്തരത്തില്‍
അനുവദിച്ചിരിക്കുന്നത്
എന്ന് പറയാമോ;
(ഇ)
കൂടുതല്‍
കെ.എസ്.ആര്.ടി.സി.
ബസുകള്‍ ഇതേ റൂട്ടില്‍
അനുവദിച്ച് ചെയിന്‍
സര്‍വ്വീസ്
കാര്യക്ഷമമാക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
കെ.എസ്.ആര്.ടി.സി.
റിസര്‍വ് കണ്ടക്ടര്‍ റാങ്ക്
ലിസ്റ്റ്
3963.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
റിസര്‍വ് കണ്ടക്ടര്‍
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ; എങ്കില്‍
പ്രസ്തുത ലിസ്റ്റില്‍
നിന്നും എത്ര പേര്‍ക്ക്
നിയമന ഉത്തരവ് നല്കി,
ജില്ല തിരിച്ചുളള
കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
കാസര്‍ഗോഡ്,കാഞ്ഞങ്ങാട്
ഡിപ്പോകളില്‍ എത്ര
പേര്‍ക്കാണ് നിയമന
ഉത്തരവ് നല്‍കിയതെന്ന
കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
ഉത്തരവുകള്‍
കൈപ്പറ്റിയ എത്ര പേരാണ്
കാഞ്ഞങ്ങാട്,
കാസര്‍ഗോഡ്
ഡിപ്പോകളില്‍ ജോലിയില്‍
പ്രവേശിച്ചതെന്ന്
അറിയിക്കാമോ;
(ഡി)
കാഞ്ഞങ്ങാട്
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍
കണ്ടക്ടര്‍മാര്‍
ഇല്ലാത്തത്
സര്‍വ്വീസുകള്‍
മുടങ്ങുന്നതിന്
കാരണമാകുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
പെന്ഷന്
3964.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
പെന്ഷന്
സ്റ്റാറ്റ്യൂട്ടറി
പെന്‍ഷനാണോ ;
(ബി)
കെ.എസ്.ആര്.ടി.സി.
പെന്ഷന് സര്‍ക്കാര്‍
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
കെ.എസ്.ആര്.ടി.സി.
പാലക്കാട്, വടക്കഞ്ചേരി
ഡിപ്പോകൾ
3965.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
പാലക്കാട്, വടക്കഞ്ചേരി
ഡിപ്പോകളില്‍ നിന്നും ഈ
വര്‍ഷം എത്ര പുതിയ
സര്‍വ്വീസുകള്‍
ആരംഭിച്ചു;
(ബി)
ഇതില്‍
എത്ര അന്തര്‍ സംസ്ഥാന
സര്‍വ്വീസുകളാണ്
ഉള്ളത്;
(സി)
വടക്കഞ്ചേരി
ഡിപ്പോയില്‍ നിന്നും ഈ
കാലയളവില്‍ ഏതെങ്കിലും
സര്‍വ്വീസ്
നിര്‍ത്തലാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
കെ.എസ്.ആര്.ടി.സി.
പാലക്കാട്, വടക്കഞ്ചേരി
ഡിപ്പോകളുടെ
നവീകരണത്തിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
ഡിപ്പോ തിരിച്ച്
പദ്ധതികള്‍
വ്യക്തമാക്കുമോ;
(എഫ്)
ശബരിമല,
ഉത്സവ സീസണ് എന്നിവ
കണക്കിലെടുത്ത്
പാലക്കാട്-തൃശ്ശൂര്‍,
തൃശ്ശൂര്‍-പൊള്ളാച്ചി
(ആലത്തൂര്‍ വഴി) എന്നീ
റൂട്ടുകളില്‍ കൂടുതല്‍
ബസ് സര്‍വ്വീസുകള്‍
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
കെ.എസ്.ആര്.ടി.സി.
സ്ക്വാഡുകള്‍
3966.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമാന്തര
സര്‍വ്വീസുകള്‍
തടയുന്നതിനായി
കെ.എസ്.ആര്.ടി.സി.
സ്ക്വാഡുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എത്ര സ്ക്വാഡുകളാണ്
ഇതിനുള്ളത്; ഏതൊക്കെ;
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഈ
സ്ക്വാഡുകള്‍ എത്ര
വാഹനങ്ങള്‍ പിടിച്ചു;
പിടിച്ച വാഹനങ്ങളുടെ
ഉടമസ്ഥര്‍ക്കെതിരെ
എന്തൊക്കെ ശിക്ഷാ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
സമാന്തര
സര്‍വ്വീസുകള്‍
തടയുന്നതിനായി
സ്ക്വാഡുകള്‍
പ്രവര്‍ത്തിക്കുന്ന
പ്രദേശങ്ങളില്‍
കെ.എസ്.ആര്.ടി.സിയുടെ
വരുമാനം
വര്‍ദ്ധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കെ.എസ്.ആര്.ടി.സി.യുടെ
ബാദ്ധ്യത
3967.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
ബാദ്ധ്യത എത്രയെന്നു
വെളിപ്പെടുത്താമാേ;
ഏതെല്ലാം
ഏജന്‍സികള്‍ക്ക്
എത്രവീതം തുക
വായ്പയിനത്തില്‍
തിരിച്ചടയ്ക്കാനുണ്ടെന്ന
കാര്യം
വിശദീകരിക്കാമാേ;
(ബി)
2014-15
വര്‍ഷത്തില്‍ നാളിതുവരെ
ഏതെല്ലാം
സ്ഥാപനങ്ങളില്‍നിന്നും
എത്ര തുക
വായ്പയെടുത്തു;
(സി)
പ്രസ്തുത
വായ്പ ഏതെല്ലാം
കാര്യങ്ങള്‍ക്കാണു
ചെലവഴിച്ചത്; വിശദാംശം
ലഭ്യമാക്കാമാേ;
കെ.എസ്.ആര്.ടി.സി.യുടെ
വരുമാനവും നിരക്കുവര്‍ദ്ധനയും
3968.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
കഴിഞ്ഞ നാലു മാസത്തെ
വരുമാനം എത്ര
വീതമാണെന്നും 2013 -ല്‍
ഇതേ മാസങ്ങളിലുള്ള
വരുമാനം എത്ര യാണെന്നും
വ്യക്തമാക്കുമോ ;
(ബി)
2013-ന്
നവംബറിനു ശേഷം
കെ.എസ്.ആര്.ടി.സി.യില്‍
നിരക്കു വര്‍ദ്ധന
നടപ്പാക്കിയിട്ടുണ്ടോയെന്നും
എത്ര ശതമാനമാണ്
വര്‍ദ്ധന
വരുത്തിയതെന്നും
വ്യക്തമാക്കുമോ ;
(സി)
കഴിഞ്ഞ
നാലു മാസങ്ങളിലും
2013-ലെ ഇതേ
മാസങ്ങളിലും
കെ.എസ്.ആര്.ടി.സി.യില്‍
എത്ര ഷെഡ്യൂളുകളാണ്
സര്‍വ്വീസ്
നടത്തിയതെന്നും
വ്യക്തമാക്കുമോ ?
കെ.എസ്.ആര്.ടി.സി.യിലെ
പെന്‍ഷന്‍കാർ
3969.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പതിനയ്യായിരം
രൂപയുടെ മുകളില്‍
പെന്ഷന് വാങ്ങുന്ന
എത്ര പെന്‍ഷന്‍കാര്‍
കെ.എസ്.ആര്.ടി.സി.യില്‍
ഉണ്ട്;
(ബി)
കെ.എസ്.ആര്.ടി.സി.യില്‍
പെന്‍ഷന്‍കാരുടെ
പെന്ഷന് പുനര്‍
നിര്‍ണ്ണയിക്കാന്‍
ആലോചനയുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കെ.എസ്.ആര്.ടി.സി.യില്‍
ജീവനക്കാര്‍ക്ക് അദര്‍
ഡ്യൂട്ടി/ലൈറ്റ് ഡ്യൂട്ടി
3970.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
നിലവില്‍ ജൂനിയര്‍
അസിസ്റ്റന്റ്
ഒഴിവുകളില്‍ മറ്റ്
ഓപ്പറേറ്റിംഗ് വിഭാഗം
ജീവനക്കാര്‍ക്ക് അദര്‍
ഡ്യൂട്ടി/ലൈറ്റ്
ഡ്യൂട്ടി
ക്രമവിരുദ്ധമായി
നല്‍കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇത്തരത്തില്‍
സേവനമനുഷ്ഠിക്കുന്ന
ജീവനക്കാരെ സംബന്ധിച്ച്
വിശദാംശം നല്‍കുമോ;
(സി)
ഓപ്പറേറ്റിംഗ്
വിഭാഗം ജീവനക്കാര്‍
ഇത്തരത്തില്‍ ജോലി
ചെയ്യുമ്പോള്‍ അവരുടെ
നേച്ചർ ഓഫ് വർക്ക്
മാറുന്നതു മൂലം
ക്വാളിഫയിംഗ്
സര്‍വ്വീസില്‍ ഇത്തരം
സര്‍വ്വീസ് കൂട്ടാന്‍
കഴിയില്ല എന്ന ചട്ടം
കെ.എസ്.ആർ.ടി .സി
-യില്‍ പാലിക്കാറുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഇത്തരത്തില്‍
നല്കുന്ന അദര്‍
ഡ്യൂട്ടി /ലൈറ്റ്
ഡ്യൂട്ടികള്‍ 6 മാസം
കഴിഞ്ഞാല്‍
സര്‍വ്വീസായി
പരിഗണിക്കാന്‍ പാടില്ല
എന്ന് കെ. എസ്.ആര്.ടി.
2001-ല്‍
പുറപ്പെടുവിച്ച ഉത്തരവ്
നിലവിലുണ്ടോ; പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
പ്രസ്തുത
ഉത്തരവ്
പിന്‍വലിച്ചിട്ടുണ്ടെങ്കില്‍
അത് സംബന്ധിച്ച
വിശദാംശവും, ഉത്തരവ്
പിന്വലിയ്ക്കാനുണ്ടായ
സാഹചര്യവും
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.യില്‍
എക്സിക്യൂട്ടീവ് ഡയറക്ടര്‍
തസ്തികയിലേക്ക് പ്രമോഷന്
3971.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
നിശ്ചിത യോഗ്യതയുള്ള
ഉദ്യോഗസ്ഥരില്‍ നിന്നും
എക്സിക്യൂട്ടീവ്
ഡയറക്ടര്‍
തസ്തികയിലേക്ക്
പ്രമോഷന് നല്‍കണമെന്ന്
ബോര്‍ഡ് തീരുമാനമുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
തീരുമാനം
നടപ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഈ
തീരുമാനത്തില്‍
എന്തെങ്കിലും ഭേദഗതി
വരുത്തിയിട്ടുണ്ടോ;
(ബി)
മുന്‍
തീരുമാനത്തിനു
വിരുദ്ധമായി
എക്സിക്യൂട്ടീവ്
ഡയറക്ടര്‍,
ഇന്‍ഡസ്ട്രിയല്‍
റിലേഷന്‍ മാനേജര്‍
എന്നീ തസ്തികകളില്‍
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ നിയമനം
നടത്താന്‍ അനുവാദം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
കെ.എസ്ആര്‍.ടി.സി.ക്ക്
വേണ്ടി വാങ്ങിയ ബസ്
ചേസിസ്സുകള്
3972.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എസ്ആര്‍.ടി.സി.ക്ക്
വേണ്ടി എത്ര ബസ്
ചേസിസ്സുകള്
വാങ്ങിയിട്ടുണ്ട് ;
അതിന് എത്ര തുക ചെലവായി
;
(ബി)
പ്രസ്തുത
ചേസിസ്സുകളില്
എത്രയെണ്ണം ബോഡി
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച്
സര്‍വ്വീസിന്
സജ്ജമാക്കി നല്കി ;
(സി)
കെ.എസ്.ആര്.ടി.സി.
യുടെ ഏതെല്ലാം വര്‍ക്ക്
ഷോപ്പുകളിലാണ്
പ്രസ്തുത ബോഡി
നിര്‍മ്മാണം
നടന്നതെന്നും ഓരോ
വര്‍ക്ക്ഷോപ്പുകളും
എത്ര വീതം ബസ്സുകളുടെ
ബോഡി നിര്‍മ്മാണം
നടത്തിയെന്നും ബോഡി
നിര്‍മ്മാണത്തിന് ബസ്
ഒന്നിന് എത്ര തുക
ചെലവായെന്നും
വെളിപ്പെടുത്തുമോ?
റോഡ്
ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ്
സേഫ്റ്റി ബില്‍
3973.
ശ്രീ.മാത്യു
റ്റി.തോമസ്
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.സി.കെ.നാണു
,,
ജോസ് തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
റോഡ്
ട്രാന്‍സ്പോര്‍ട്ട്
ആന്‍ഡ് സേഫ്റ്റി
ബില്ലുമായി
ബന്ധപ്പെട്ട്ഡല്ഹിയില്
ചേര്‍ന്ന ഉന്നതതല
യോഗത്തില്‍
കേരളത്തിന്റെ
പ്രതിനിധികള്‍
പങ്കെടുത്തിരുന്നുവോ;
ഉണ്ടെങ്കില്‍
ആരെല്ലാമാണെന്ന്
വിശദമാക്കാമോ;
ഓച്ചിറ
കെ .എസ്.ആർ.ടി.സി ബസ്
സ്റ്റാന്‍ഡ് കെട്ടിട
നിർമ്മാണം
3974.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓച്ചിറ
KSRTC ബസ്
സ്റ്റാന്‍ഡിന്
എം.എല്‍.എ ഫണ്ടില്‍
നിന്ന് അനുവദിച്ച 25
ലക്ഷം രൂപയുടെ കെട്ടിട
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണ് ;
നിർമ്മാണം
പൂർത്തിയാക്കാൻ
കാലതാമസം
ഉണ്ടാകുന്നതിനുള്ള
കാരണമെന്താണ്
;എന്നത്തേക്ക് കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
സ്പീഡ്
ഗവര്‍ണര്‍ ഘടിപ്പിക്കാന്‍
നടപടി
3975.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെല്ലാം
വാഹനങ്ങള്‍ക്കാണ്
സ്പീഡ് ഗവര്‍ണര്‍
നിര്‍ബന്ധമാക്കിയിട്ടുള്ളത്
;
(ബി)
സ്പീഡ്
ഗവര്‍ണര്‍
നിര്‍ബന്ധമാക്കിയിട്ടുള്ള
എല്ലാ വാഹനങ്ങളിലും
ആയത്
ഘടിപ്പിച്ചിട്ടുണ്ടോയെന്ന്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ ;
(സി)
ഇല്ലെങ്കില്‍
ഇത്
പാലിച്ചിട്ടില്ലാത്ത
വാഹനങ്ങള്‍
കണ്ടെത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
അരൂര്‍
പഞ്ചായത്തില്‍
കെ.എസ്.ആര്.ടി.സി
സറ്റേഷന്മാസ്റ്റര് ഓഫീസ്
നിര്‍മ്മാണം
3976.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
പഞ്ചായത്തില്‍
കെ.എസ്.ആര്.ടി.സി.
സ്റ്റേഷന് മാസ്റ്റര്‍
ഓഫീസ്
നിര്‍മ്മിക്കണമെന്നുള്ള
പഞ്ചായത്ത്
അധികാരികളുടെ
നിവേദനത്തെതുടര്‍ന്ന്
പ്രസ്തുത ഓഫീസ്
നിര്‍മ്മിക്കുന്നതിന്
അനുവാദം
നല്‍കിയിരുന്നോ;
(ബി)
നല്കിയെങ്കില്
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
ഇതിനായി
നടത്തിയിട്ടുള്ളത്;
(സി)
പ്രസ്തുത ഓഫീസ്
നിര്‍മ്മിക്കുന്നതിന്
ഏതെങ്കിലും വകുപ്പിന്റെ
എതിര്‍പ്പുണ്ടോ;
ഉണ്ടെങ്കില്‍ ഏതു
വകുപ്പിന്റെ എന്ന്
വെളിപ്പെടുത്തുമോ ;
(ഡി)
ഈ
തടസ്സങ്ങള്‍ മാറ്റി
കെ.എസ്.ആര്.ടി.സി.
സ്റ്റേഷന് മാസ്റ്റര്‍
ഓഫീസ്
ആരംഭിക്കുന്നതിനുള്ള
സത്വര നടപടികള്‍
സ്വീകരിക്കുമോ?
മലപ്പുറം
കെ.എസ്.ആര്.ടി.സി ബസ്
ടെര്‍മിനല്‍ കം ഷോപ്പിംഗ്
കോംപ്ലക്സ്- നിര്‍മ്മാണ
പുരോഗതി
3977.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
കെ.എസ്.ആര്.ടി.സി ബസ്
ടെര്‍മിനല്‍ കം
ഷോപ്പിംഗ് കോംപ്ലക്സ്
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ;
(ബി)
പുതുക്കിയ
പ്ലാനും എസ്റ്റിമേറ്റും
അനുസരിച്ച് ഇനിയും
ഏതെങ്കിലും
വകുപ്പുകളില്‍ നിന്ന്
എന്‍.ഒ.സി.യും
അംഗീകാരവും
ലഭിക്കേണ്ടതുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
നിര്‍മ്മാണച്ചുമതല
കെ.എസ്.ആര്.ടി.സി
നേരിട്ട് തന്നെ
ഏറ്റെടുക്കുന്നുണ്ടോ;
(ഡി)
ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ച്
എന്നത്തേക്ക് പണി
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
യു.ഡി.എഫ്
സര്‍ക്കാരിന്റെ 100 ദിന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ആരംഭിക്കാന്‍
നിശ്ചയിച്ചിരുന്ന ബസ്
ടെര്‍മിനല്‍ കം
ഷോപ്പിംഗ് കോംപ്ലക്സ്
നിര്‍മ്മാണം അനന്തമായി
നീളുന്നതിലുള്ള
പ്രയാസങ്ങള്‍
ദൂരീകരിക്കുന്നതിനും
നിര്‍മ്മാണം എത്രയും
വേഗം ആരംഭിക്കുന്നതിനും
സത്വര നടപടികള്‍
സ്വീകരിക്കുമോ?
സ്വകാര്യ
ബസ്സുകളുടെ സൂപ്പര്‍ ക്ലാസ്സ്
പദവി
3978.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സ്വകാര്യബസ്സുകള്‍
പലതും സൂപ്പര്‍
ക്ലാസ്സ് പദവിയിലേക്ക്
ഉയര്‍ത്തുന്നത് മൂലം
വിദ്യാര്‍ത്ഥികള്‍
അടക്കമുള്ളവർക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
വിശദാംശം എന്തെല്ലാം ;
(ബി)
ഓര്‍ഡിനറി ബസ്സുകളില്‍
നിന്നും വിഭിന്നമായി
എന്ത് സൗകര്യമാണ്
ഫാസ്റ്റ്/സൂപ്പര്‍
ഫാസ്റ്റ് /സ്വകാര്യ
ബസ്സുകള്‍ കൂടുതല്‍
ചാര്‍ജുകള്‍
ഈടാക്കുന്നതിന് പകരമായി
യാത്രക്കാര്‍ക്ക്
നല്‍കുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
ഫാസ്റ്റും/സൂപ്പര്‍
ഫാസ്റ്റും
കെ.എസ്.ആര്.ടി.സി ക്ക്
മാത്രം
പരിമിതപ്പെടുത്തിയും,കെ.എസ്.ആര്.ടി.സി
ക്കുവേണ്ടി
ദേശസാല്‍ക്കരിച്ച
മുഴുവന്‍ റൂട്ടുകളും
ഏറ്റെടുക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
വാഴക്കോട്
റോഡ് പുനരുദ്ധരിക്കുന്നതിന്
വനം വകുപ്പിന്റെ ഭൂമി
വിട്ടുകൊടുക്കാൻ നടപടി
3979.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍-ഷൊര്‍ണ്ണൂര്‍
റോഡിലെ തുടര്‍ച്ചയായ
അപകടങ്ങള്‍ക്ക് കാരണമായ
വാഴക്കോട് ജംഗ്ഷനിലെ
കൊടുംവളവ് ഒഴിവാക്കി
റോഡ്
പുനരുദ്ധരിക്കുന്നതിന്
വനം വകുപ്പില്‍ നിന്നും
ഭൂമി വിട്ടുകിട്ടുവാന്‍
പൊതുമരാമത്ത് വകുപ്പ്
അപേക്ഷ
സമര്‍പ്പിച്ചിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
നിലവിലുള്ള
റോഡിന്റെ അപകടകരമായ
അവസ്ഥ ഒഴിവാക്കി റോഡ്
സുരക്ഷ
ഉറപ്പാക്കുന്നതിന്
വേണ്ടി പൊതുമരാമത്ത്
വകുപ്പിന്റെ അപേക്ഷ
പരിഗണിച്ച് ഭൂമി വിട്ടു
കൊടുക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
പൊതുഗതാഗത
സംവിധാനത്തിലെ ബസ്സുകളുടെ
വിവരം
3980.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുഗതാഗത
സംവിധാനത്തില്‍ എത്ര
കെ.എസ്.ആര്.ടി.സി
ബസുകളും എത്ര സ്വകാര്യ
ബസുകളുമാണ് സര്‍വ്വീസ്
നടത്തുന്നതെന്നും ഇത്
എത്ര ശതമാനം വീതമെന്നും
വെളിപ്പെടുത്തുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ എത്ര
കെ.എസ്.ആര്.ടി.സി
ബസുകളാണ്
ഉണ്ടായിരുന്നതെന്നും
അത് സംസ്ഥാനത്ത്
ആകെയുള്ള ബസുകളില്‍
എത്ര
ശതമാനമായിരുന്നുവെന്നും
വെളിപ്പെടുത്തുമോ;
(സി)
കെ.എസ്.
ആര്.ടി.സി യുടെ
വരുമാനത്തില്‍ ബസ്
ടിക്കറ്റിലൂടെ എത്ര
ശതമാനമാണ്
ലക്ഷ്യമിടുന്നതെന്നും
ഇത്
ഏതാവശ്യങ്ങളിലേയ്ക്കാണ്
വിനിയോഗിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
പുതുക്കാട്
ഡിപ്പോയിലെ ഏക
സൂപ്പര്‍ഫാസ്റ്റ് ബസ്സിന്റെ
റൂട്ട് മാറ്റം
3981.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കാട്
ഡിപ്പോയിലെ ഏക
സൂപ്പര്‍ഫാസ്റ്റ് ബസ്സ്
കഴിഞ്ഞ രണ്ട്
വര്‍ഷക്കാലമായി
തുടര്‍ച്ചയായ
നഷ്ടത്തില്‍ ഓടുന്ന
കാര്യം അറിയുമോ;
(ബി)
ലാഭകരമായ
നിരവധി
റൂട്ടുകളിലേയ്ക്ക്
മാറ്റണമെന്ന്
ആവര്‍ത്തിച്ചുള്ള
എം.എല്‍.എ.യുടെ
നിര്‍ദ്ദേശങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ലാഭം
ലഭ്യമാകുന്ന റൂട്ടുകള്‍
അനേകം ഉണ്ടായിട്ടും
നഷ്ടം ഉണ്ടാകുന്ന
റൂട്ടില്‍ കൂടി
സര്‍വ്വീസ്
നടത്തുന്നത്എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ?
കേരളത്തില്‍
നിന്നുള്ള വാഹനങ്ങള്‍ക്ക്
കര്‍ണ്ണാടകയിലെ അധിക
നികുതിനിരക്ക്
3982.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ണ്ണാടകയിൽ
പ്രവേശിക്കുന്നതിന്
കേരളത്തില്‍ നിന്നുള്ള
വാഹനങ്ങള്‍ക്ക് എത്ര
രൂപ വീതമാണ് നികുതി
ഈടാക്കുന്നത്; വിശദാംശം
നല്‍കുമോ;
(ബി)
കര്‍ണ്ണാടകത്തില്‍
നിന്നും മറ്റ് അന്യ
സംസ്ഥാനങ്ങളില്‍
നിന്നും വരുന്ന
വാഹനങ്ങള്‍ക്ക്
കേരളത്തില്‍ എത്ര രൂപ
വീതമാണ് ഈടാക്കുന്നത് ;
(സി)
രണ്ട്
സംസ്ഥാനങ്ങളിലെയും
നികുതിയിലുള്ള വലിയ
അന്തരം
പരിഹരിക്കുന്നതിന്
കര്‍ണ്ണാടക
സര്‍ക്കാരുമായി
ബന്ധപ്പെട്ട് നികുതി
കുറയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
അംഗപരിമിതരായവര്‍ക്ക്
കെ.എസ്.ആര്.ടി.സി യാത്രാ
സൗജന്യം
3983.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
ബോര്‍ഡ് പരിശോധനയുടെ
അടിസ്ഥാനത്തില്‍
അംഗപരിമിതര്‍ക്ക്
നല്കുന്ന
സര്‍ട്ടിഫിക്കറ്റും
തിരിച്ചറിയല്‍ കാര്‍ഡും
സര്‍ക്കാര്‍
ആനുകൂല്യങ്ങള്‍ക്കുള്ള
ആധികാരിക രേഖയായി
അംഗീകരിക്കണമെന്ന്
സാമൂഹ്യനീതി വകുപ്പ്
സര്‍ക്കുലര്‍
ഇറക്കിയിട്ടും
അംഗപരിമിതരായ
കുട്ടികള്‍
ഉള്‍പ്പെടെയുള്ളവര്‍ക്ക്
കെ.എസ്.ആര്.ടി.സി
യാത്രാസൗജന്യം
നിഷേധിക്കുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ; ആയത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കരുനാഗപ്പള്ളി
KSRTC ഷോപ്പിംഗ്
ക്ലോംപ്ലക്സ് .
3984.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
KSRTC ഷോപ്പിംഗ്
ക്ലോംപ്ലക്സിന്റെ പണി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ; ആയതു
എപ്പോൾ പൂർത്തീകരിക്കാൻ
കഴിയുമെന്ന്
അറിയിക്കാമോ?
വാഹന രജിസ്ട്രേഷനും ഡ്രൈവിംഗ്
ലൈസ൯സും
3985.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത് രജിസ്റ്റ൪
ചെയ്ത എത്ര വാഹനങ്ങള്‍
നിലവിലുണ്ടെന്ന് ജില്ല
തിരിച്ച് അറിയിക്കുമോ;
(ബി)
എത്ര
പേ൪ ഡ്രൈവിംഗ് ലൈസ൯സ്
കരസ്ഥമാക്കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
അറിയിക്കുമോ;
(സി)
ഈ
സ൪ക്കാ൪ അധികാരത്തില്‍
വന്ന ശേഷം എത്ര പേ൪ക്ക്
ഡ്രൈവിംങ് ലൈസ൯സ്
നല്‍കിയിട്ടുണ്ടെന്നും
എത്ര പേരുടെ ലൈസ൯സ്
സസ്പെന്റ്
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
കാലപ്പഴക്കം ചെന്ന
വാഹനങ്ങളുടെ നിരോധനം
3986.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വായു
മലിനീകരണത്തിന്റെ
ഭാഗമായി 15 വര്‍ഷം
കാലപ്പഴക്കം ചെന്ന
വാഹനങ്ങള്‍ ഡല്‍ഹിയില്‍
നിരോധിച്ചതുപോലെ
കേരളത്തിലെ
പട്ടണങ്ങളിലും ഇതു
സംബന്ധിച്ച് ഗതാഗത
വകുപ്പ് വാഹനങ്ങളുടെ
രജിസ്ട്രേഷന്
എന്തെങ്കിലും
നിയന്ത്രണം
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
വാഹന
സര്‍വ്വീസിംഗ്
3987.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹന
സര്‍വ്വീസിംഗ്
സംബന്ധിച്ച്
സര്‍ക്കാര്‍ തലത്തില്‍
പരാതി കേള്‍ക്കുന്നതിന്
സംവിധാനം ഉണ്ടോ ;
(ബി)
സാങ്കേതിക
പരിജ്ഞാനമില്ലാത്ത വാഹന
ഉടമകളെ സഹായിക്കുവാന്‍
സര്‍വ്വീസിംഗ്
സംബന്ധിച്ച് കൂടുതല്‍
കാര്യക്ഷമമായ നിയമം
കൊണ്ടുവരുന്നതു
പരിഗണിക്കുമോ ;
വിശദാംശം ലഭ്യമാക്കുമോ
?
പാചകവാതക
വാഹനങ്ങളില്‍ ജി.പി.എസ്.
സുരക്ഷാ സംവിധാനം
3988.
ശ്രീ.അന്‍വര്‍
സാദത്ത്
,,
പി.എ.മാധവന്
,,
കെ.മുരളീധരന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാചകവാതകം
കൊണ്ടു പോകുന്ന
വാഹനങ്ങളില്‍
നിന്നുമുണ്ടാകുന്ന
അഗ്നിബാധയും വാതക
ചോര്‍ച്ചയും
മൂലമുണ്ടാകുന്ന
ദുരന്തങ്ങള്‍
ഒഴിവാക്കാന്‍ മോട്ടോര്‍
വാഹന വകുപ്പ്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഇതിനായി
പാചകവാതക വാഹനങ്ങളില്‍
ജി.പി.എസ് സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
(സി)
ഈ
സംവിധാനം വഴി വാഹനങ്ങളെ
നിയന്ത്രിക്കാനും
നിരീക്ഷിക്കാനും
കണ്‍റോള്‍ റൂമുകളില്‍
എന്തെല്ലാം
സജ്ജീകരണങ്ങള്‍
ഒരുക്കാനാണ്
ഉദ്ദേശിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
കാഞ്ഞങ്ങാട്
മോട്ടോര്‍ വെഹിക്കിള്‍
കോംപ്ലക്സ്
3989.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
മോട്ടോര്‍ വെഹിക്കിള്‍
കോംപ്ലക്സ്
സ്ഥാപിക്കുന്നതിനുള്ള
നടപടി ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആവശ്യത്തിനായി പുതുക്കൈ
വില്ലേജില്‍പ്പെട്ട 10
ഏക്കര്‍ സ്ഥലം
അനുവദിച്ചു
കിട്ടുന്നതിന്
കലക്ടര്‍ക്ക് നല്കിയ
അപേക്ഷയിന്മേല്
നടപടികള്‍
സ്വീകരിച്ചുവോ;
(സി)
ഇതിന്
ആവശ്യമായ ഫണ്ട്
ലഭ്യമാക്കുന്നതിനുള്ള
നടപടിയുടെ പുരോഗതി
വിശദീകരിക്കാമോ?
യാത്രക്കാരുമായി
പെട്രോള്‍ പമ്പുകളില്‍
നിന്നും ഇന്ധനം നിറയ്ക്കുന്ന
വാഹനങ്ങള്‍ക്കെതിരെ നടപടി
3990.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യാത്രക്കാരെ
കയറ്റിയതിനുശേഷം
വാഹനങ്ങള്‍ പെട്രോള്‍
പമ്പുകളില്‍ നിന്നും
ഇന്ധനം നിറയ്ക്കാന്‍
പാടില്ല എന്ന നിയമം
നിലവിലുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
ബസ് ജീവനക്കാരുടെ നടപടി
യാത്രക്കാര്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇത്തരം
വാഹനങ്ങള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
ഓട്ടോറിക്ഷകള്ക്ക്അനുവദിച്ചിട്ടുള്ള
യാത്രാനിരക്ക്,
3991.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഓട്ടോറിക്ഷകള്ക്ക്അനുവദിച്ചിട്ടുള്ള
യാത്രാനിരക്ക്,
സഞ്ചരിക്കാന്‍ കഴിയുന്ന
ദൂരം എന്നിവ
നിശ്ചയിച്ച്
ഉത്തരവിറക്കിയിട്ടുണ്ടോ
; പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ബി)
കോര്പ്പറേഷന്,
മുന്‍സിപ്പാലിറ്റി,
പഞ്ചായത്ത് എന്നിങ്ങനെ
ഓരോ കാറ്റഗറിയിലും
അനുവദിച്ചിട്ടുള്ള
യാത്രാനിരക്ക്,
സഞ്ചരിക്കാന്‍ കഴിയുന്ന
ദൂരം ഇവ എത്രയാണെന്ന്
വ്യക്തമാക്കുമോ ?