ഇ-ഫയലിംഗ്
സിസ്റ്റം
3632.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
ഇലക്ട്രോണിക് ഫയലിംഗ്
സിസ്റ്റം അഥവാ
ഇ-ഫയലിംഗ്
നടപ്പാക്കുന്നതിനായി
പുതിയ തസ്തികകള്‍
സൃഷ്ടിക്കാന്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഇതിനുവേണ്ടി
എഎന്ത്തുകയാണ്
ചെലവഴിക്കേണ്ടി വരിക
എന്ന്
കണക്കാക്കിയിട്ടുണ്ടോ;
ആവര്‍ത്തന ചെലവ് വര്‍ഷം
എത്ര രൂപ വരുമെന്ന്
അറിയിക്കുമോ;
(സി)
ഓഫീസ്
നടപടികളുടെ
പരിഷ്കരണത്തിനായി
മുമ്പ് നടപ്പാക്കിയ
DDFS/IDEAS/LIMS എന്നീ
സംവിധാനങ്ങള്‍ ഇപ്പോഴും
പിന്തുടരുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
ഇവയ്ക്കുവേണ്ടി എന്ത്
തുക ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
(ഡി)
ഇ-ഓഫീസ്
നടപ്പാക്കിയതുമായി
ബന്ധപ്പെട്ട്
ജീവനക്കാര്‍ക്ക്
നേരിട്ട
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കണ്ടിട്ടുണ്ടോ;
ഇതു നടപ്പാക്കുമ്പോള്‍
ഏതെങ്കിലും തസ്തികകള്‍
നഷ്ടപ്പെടുമോയെന്നറിയിക്കുമോ
?
പെ൯ഷ൯ പറ്റിയതിന് ശേഷവും പുന൪
നിയമനം ലഭിച്ച് സർവീസിൽ
തുടരുന്നവർ
3633.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെ൯ഷ൯
പറ്റിയതിന് ശേഷവും
സ൪ക്കാരില്‍ വിവിധ
കാരണങ്ങളാല്‍ സേവനം
അനുഷ്ഠിക്കുന്ന
എത്രയാളുകള്‍ ഉണ്ട്;
അവരുടെ പേര് വിവരം
വെളിപ്പെടുത്താമോ;
(ബി)
പല
തവണ സേവന കാലാവധി
നീട്ടികൊടുത്ത് പുന൪
നിയമനം ലഭിച്ച്
സ൪വ്വീസ് തുടരുന്നവരുടെ
പേര് വിവരം
ലഭ്യമാക്കുമോ;
(സി)
ഇത്തരത്തില്‍
സേവനം നീട്ടി
കൊടുക്കാനുണ്ടായ
കാരണങ്ങള്‍
വിശദീകരിക്കാമോ;
ഇപ്രകാരം പുന൪
നിയമനങ്ങള്‍
നടത്തുന്നത് വഴി താഴെ
തട്ടില്‍ ഉള്ളവരുടെ
ഉദ്യോഗകയറ്റം
തടയപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
മത-സാമുദായിക
സംഘടനകളുമായി ബന്ധപ്പെട്ട
കമ്മിറ്റികളിലെ അംഗത്വം
3634.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മത,
സാമുദായിക, രാഷ്ട്രീയ,
ചാരിറ്റബിള്‍
സംഘടനകളുമായി
ബന്ധപ്പെട്ട
കമ്മിറ്റികളില്‍
സര്‍ക്കാര്‍,
പൊതുമേഖലാ, എയ്ഡഡ്
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക്
അംഗമാകുന്നതിനോ
ഭാരവാഹിയാകുന്നതിനോ
വിലക്കുന്ന സര്‍ക്കാര്‍
ഉത്തരവ് നിലവിലുണ്ടോ;
കോപ്പി ലഭ്യമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍,
പ്രസ്തുത ഉത്തരവ്
പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്
ഏതെല്ലാം സംഘടനകളാണ്
അപേക്ഷ
സമര്‍പ്പിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഉത്തരവ്
പിന്‍വലിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ?
പി.
എസ്.സി. ചെയർമാനും അംഗങ്ങളും
യാത്രക്കൂലിയിനത്തിൽ വരുത്തിയ
വർദ്ധനവ്
3635.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
ചെയര്‍മാനും അംഗങ്ങളും
യാത്രക്കൂലിയിനത്തില്‍
വന്വര്ദ്ധനവു വരുത്തി
സ്വയം പുതുക്കി
തീരുമാനിച്ചത്
ശ്രദ്ധയില്‍പ്പെട്ടുവോ
; വിശദാംശം
വ്യക്തമാക്കുമോ;
(ബി)
മുഖ്യമന്ത്രിയുടെയാേ,
ധനവകുപ്പിന്റെയാേ
അനുമതി വാങ്ങാതെ എത്ര
തുക
യാത്രക്കൂലിയിനത്തില്‍
പുതുക്കി നിശ്ചയിച്ചു;
നിലവില്‍ പി.എസ്.സി.
ചെയര്‍മാനും
അംഗങ്ങള്‍ക്കും
യാത്രക്കൂലി
കിലാേമീറ്ററിന് എത്ര
രൂപയായിരുന്നു; ആയത്
എത്രകണ്ട്
വര്‍ദ്ധിപ്പിച്ചു;
നിലവിലെ
നിരക്കില്‍നിന്നും എത്ര
ശതമാനം കൂടുതല്‍
വര്‍ദ്ധനവ്; വിശദാംശം
വ്യക്തമാക്കുമാേ;
(സി)
ഇപ്രകാരം
യാത്രക്കൂലിയിനത്തില്‍
വരുത്തിയ
വന്വര്ദ്ധനവു
കെെപ്പറ്റുവാന് ഇവര്‍
അക്കൗണ്ടന്റ് ജനറലിന്റെ
അനുമതി
വാങ്ങിയിട്ടുണ്ടാേ;
വിശദാംശം
വ്യക്തമാക്കുമാേ;
(ഡി)
സാമ്പത്തികപ്രതിസന്ധി
രൂക്ഷമായ ഇൗ സമയത്ത്
യാത്രക്കൂലിയിനത്തില്‍
നിലവിലെ തുകയേക്കാള്‍
വന്വര്ദ്ധനവു
വരുത്തിയ ഇവരുടെ ഇൗ
നടപടി ശരിയാണാേയെന്നു
പരിശാേധിക്കുമാേ;
വിശദാംശം
വ്യക്തമാക്കുമാേ;
(ഇ)
പി.എസ്.സി.
ചെയര്‍മാനുള്‍പ്പെടെ
നിലവിലെ അംഗങ്ങള്‍
യാത്രക്കൂലിയിനത്തില്‍
നാളിതുവരെ കെെപ്പറ്റിയ
ആകെ തുക എത്ര; ഇവര്‍
ഓരാേരുത്തരും
വര്‍ഷാവര്‍ഷം നാളിതുവരെ
വാങ്ങിയ
യാത്രക്കൂലിത്തുക
എത്രയെന്നു തരംതിരിച്ചു
വ്യക്തമാക്കുമാേ;
(എഫ്)
മുഖ്യമന്ത്രി,
ധനവകുപ്പ്,
അക്കൗണ്ടന്റ് ജനറല്‍
തുടങ്ങിയവരുടെ
അനുമതിയാേ,
കത്തിടപാടുകളാേ
നടത്താതെ പി.എസ്.സി.
ചെയര്‍മാനുള്‍പ്പെടെയുള്ള
അംഗങ്ങളുടെ യാത്രക്കൂലി
സ്വയം
പുതുക്കിനിശ്ചയിച്ച്
വന്വര്ദ്ധനവു
വരുത്തിയ നടപടി
റദ്ദുചെയ്യുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമാേ;
വിശദാംശം
ലഭ്യമാക്കുമാേ?
എല്‍.ഡി.
ക്ലര്‍ക്ക് റാങ്ക്
ലിസ്റ്റില്‍ ഉള്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികൾക്ക് നിയമനം
3636.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്‍.ഡി.
ക്ലര്‍ക്ക് തസ്തികകളിൽ
സൂപ്പര്‍ ന്യൂമററി
നിയമനങ്ങള്‍ നടത്തിയതു
കാരണം പി.എസ്.സി. യുടെ
എല്‍.ഡി. ക്ലര്‍ക്ക്
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികളുടെ
അവസരം നഷ്ടപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയതു
പരിഹരിക്കുന്നതിനു
നടപടി
സ്വീകരിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
പുതിയ
അനക്സ് കെട്ടിടത്തിന്റെ പണി
3637.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിനു
വേണ്ടി പണിയുന്ന പുതിയ
അനക്സ് കെട്ടിടത്തിന്റെ
പണി എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാവുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ബി)
നിലവില്‍
സ്ഥല
സൗകര്യമില്ലാത്തതിന്റെ
പേരില്‍ ഒരേ
ഡിപ്പാര്‍ട്ട്മെന്റിന്റെ
വിവിധ വിഭാഗങ്ങളും
ഉന്നത ഉദ്യോഗസ്ഥരും പല
സ്ഥലങ്ങളിലായി
പ്രവര്‍ത്തിക്കുന്നതു്
കാര്യക്ഷമതയെയും
സൗകര്യങ്ങളെയും
ദോഷകരമായി ബാധിക്കുന്ന
കാര്യം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(സി)
പുതിയ
അനക്സ് കെട്ടിടം
പൂര്‍ത്തിയാവുന്നതോടെ
ഓരോ വകുപ്പും
വകുപ്പുതലവന്മാരുടെ
ഓഫീസുകളുള്‍പ്പെടെ ഒരു
ബ്ലോക്കില്‍ത്തന്നെ
സ്ഥിരമായി
സ്ഥാപിക്കാന്‍ വേണ്ട
നടപടികള്‍ കൂടി
സ്വീകരിക്കുമോ;
നവരത്ന
പദ്ധതി ചെലവ്
3638.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്നടപ്പാക്കുന്ന
നവരത്ന
പദ്ധതികള്‍ക്കായി
ഓരോന്നിനും നാളിതുവരെ
എത്ര
തുകചെലവഴിച്ചുവെന്നും
ഇത് ഏതൊക്കെ
കാര്യങ്ങള്‍ക്കാണ്
ചെലവഴിച്ചതെന്നും
പദ്ധതി തിരിച്ച്
വെളിപ്പെടുത്തുമോ ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി ആകെ
നീക്കിവച്ചിട്ടുള്ള തുക
എത്രയെന്നും അതില്‍
ചെലവഴിക്കാന്‍
ബാക്കിയെത്രയെന്നും
പദ്ധതിതിരിച്ച് വിവരം
നല്‍കാമോ;
(സി)
ചെലവഴിക്കാനായി
തുക മിച്ചം വന്നതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ?
ഫ്രണ്ട്
ഒാഫീസ് സംവിധാനം
3639.
ശ്രീ.കെ.അച്ചുതന്
,,
റ്റി.എന്‍. പ്രതാപന്
,,
വി.റ്റി.ബല്‍റാം
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുജനങ്ങള്‍ക്ക്
ഫയല്‍ സംബന്ധമായ വിവരം
നല്കുവാനും അപേക്ഷ
സ്വീകരിക്കുവാനും
ഫ്രണ്ട് ഒാഫീസ്
സംവിധാനം ഗവണ്മെന്റ്
സെക്രട്ടേറിയറ്റില്‍
ഏ൪പ്പെടുത്തുമോ;
(ബി)
സെക്രട്ടേറിയറ്റില്‍
എത്തുന്ന
പൊതുജനങ്ങള്‍ക്ക്
സെക്ഷനുകളില്‍
കയറിയിറങ്ങിയുളള
ബുദ്ധിമുട്ട്
ഒഴിവാക്കാ൯ എന്തൊക്കെ
നടപടികളാണ് ഇത് വഴി
സ്വീകരിക്കുവാ൯
ഉദ്ദേശിക്കുന്നത്;
(സി)
ഇതിനായി
എന്തെല്ലാം നടപടികളാണ്
എടുക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സിവില്‍
സര്‍വ്വീസ് ബോര്‍ഡ് രൂപീകരണം
3640.
ശ്രീ.വി.റ്റി.ബല്‍റാം
,,
വി.ഡി.സതീശന്
,,
വര്‍ക്കല കഹാര്‍
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിവില്‍
സര്‍വ്വീസ് ബോര്‍ഡ്
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഉദ്യോഗസ്ഥരുടെ
സംരക്ഷണം ഉറപ്പാക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
ബോര്‍ഡിന്റെ
പ്രവര്‍ത്തനത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
ബോര്‍ഡിന്റെ
രൂപീകരണത്തിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
മൊബൈല്‍
ടവറുകളില്‍ നിന്നുള്ള
വികിരണങ്ങള്‍
3641.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
പി.കെ.ബഷീര്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുടനീളം
സ്ഥാപിച്ചിട്ടുള്ള
മൊബൈല്‍ ടവറുകളില്‍
നിന്നുള്ളതായി
പറയപ്പെടുന്ന
വികിരണങ്ങളെ
സംബന്ധിച്ച്
ജനങ്ങളിലുണ്ടായിട്ടുള്ള
ആശങ്കകള്‍ ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
കൂടുതല്‍ മൊബൈല്‍
ടവറുകള്‍ സ്ഥാപിക്കുന്ന
സ്ഥലങ്ങളില്‍
ഇതുമൂലമുണ്ടാകുന്ന
ആശങ്കകള്‍
ഗൗരവപൂര്‍വ്വം
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രശ്നത്തിന് അടിയന്തര
പരിഹാരം ഉണ്ടാക്കാന്‍
വിദഗ്ദ്ധര്‍
ഉള്‍പ്പെടെയുളളവരുടെ
അഭിപ്രായ രൂപീകരണം
നടത്തി ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ഡി)
സംസ്ഥാനത്താകെ
പൊതു - സ്വകാര്യ
മേഖലകളുടെ കീഴില്‍ എത്ര
ടവറുകള്‍
നിലവിലുണ്ടെന്നതിന്റെ
കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍
വെളിപ്പെടുത്തുമോ;
സർക്കാർ
സേവനങ്ങളുടെ ഫീസ് വർദ്ധന
3642.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വര്‍ദ്ധിപ്പിച്ച വിവിധ
സേവന ഫീസുകളുടെയും
രജിസ്ട്രേഷന്
ഫീസുകളുടെയും
വിശദവിവരങ്ങള്‍
നല്‍കുമോ;ബന്ധപ്പെട്ട
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വൈദ്യൂതി ചാര്‍ജ്,
വാട്ടര്‍ ചാര്‍ജ്, ഭൂമി
സംബന്ധിച്ച
രജിസ്ട്രേഷന് ഫീസുകള്‍
എന്നിവ എത്ര പ്രാവശ്യം
വര്‍ദ്ധിപ്പിക്കുകയുണ്ടായി;
വിശദ വിവരം നല്‍കുമോ;
ലാസ്റ്റ്
ഗ്രേഡ് തസ്തികകള്‍ സൂപ്പര്‍
ന്യൂമററിയായി ക്രിയേറ്റ്
ചെയ്യുന്നതിനുള്ള നടപടി
3643.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലാസ്റ്റ്
ഗ്രേഡ് തസ്തികകള്‍
സൂപ്പര്‍ ന്യൂമററിയായി
ക്രിയേറ്റ് ചെയ്ത്,
നിലവിലുള്ള പി.എസ്.സി.
റാങ്ക് ലിസ്റ്റുകളിലെ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അവസരം നല്‍കുന്നതിനുള്ള
തീരുമാനം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
സംബന്ധിച്ച്
വ്യക്തമാക്കുമോ?
പുതുതായി
ആരംഭിച്ച
കമ്മീഷനുകളും,കോര്‍പ്പറേഷനുകളും
3644.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഏതെല്ലാം
കമ്മിഷനുകളും,
സര്‍ക്കാര്‍
ധനസഹായത്തോടു കൂടിയുള്ള
സ്ഥാപനങ്ങളും
കോര്‍പ്പറേഷനുകളും
പുതുതായി
ആരംഭിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
പുതുതായി ആരംഭിച്ച
സ്ഥാപനങ്ങള്‍ക്ക്
സര്‍ക്കാര്‍ ഗ്രാന്റായി
നാളിതുവരെ എത്ര തുക
നല്‍കിയിട്ടുണ്ട് എന്ന്
വിശദമാക്കുമോ?
പൊതുമേഖല-സ്വയംഭരണ
സ്ഥാപനങ്ങളിലെ പരസ്യങ്ങള്‍
3645.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പൊതുമേഖല-സ്വയംഭരണ
സ്ഥാപനങ്ങള്‍ എത്ര
രൂപയുടെ പരസ്യങ്ങള്‍
നല്‍കിയിട്ടുണ്ട് ;
(ബി)
ഏതൊക്കെ
പത്രങ്ങള്‍ക്ക് എത്ര
രൂപ വീതം ഈ ഇനത്തില്‍
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ ?
നിയമനങ്ങൾ
ത്വരിതപ്പെടുത്തുന്നതിന്
നടപടി
3646.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിരമിക്കല്‍
പ്രായം
വര്ദ്ധിപ്പിക്കുകയില്ലായെന്ന്
പ്രതിപക്ഷ യുവജന
സംഘടനകള്‍ക്ക്
സര്‍ക്കാര്‍
ഉറപ്പുനല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
വിരമിക്കല്‍
പ്രായം
വര്‍ദ്ധിപ്പിക്കാതെയും
നിയമന നിരോധനം
പിന്‍വലിച്ചും പരമാവധി
ഒഴിവുകള്‍
നികത്തുന്നതിനായി
നിയമനം
ത്വരിതപ്പെടുത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
സേവനാവകാശ
നിയമം
3647.
ശ്രീ.എം.എ.
വാഹീദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സേവനാവകാശ നിയമം
നടപ്പിലാക്കാത്ത എത്ര
വകുപ്പുകളെ കൂടി
പ്രസ്തുത നിയമത്തിന്റെ
പരിധിയില്‍
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വിശദമാക്കുമോ;
(ബി)
സേവനാവകാശ
നിയമത്തിന്റെ
പരിധിയില്‍
കൊണ്ടുവരുന്നതിന്
മുന്‍പ് ഓരോ വകുപ്പിലും
ഉദ്യോഗസ്ഥ ഭരണപരിഷ്കാര
വകുപ്പിന്റെ വിശദമായ
വര്‍ക്ക് സ്റ്റഡി
നടന്നിട്ടുണ്ടോ;
ഇല്ലെങ്കില്‍ സേവനം
നല്‍കുന്നതിനുള്ള
സമയപരിധി
നിശ്ചയിച്ചിട്ടുള്ളത്
എന്തടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
നിയമത്തിന്റെ
പരിധിയില്‍ കൊണ്ടുവന്ന
സേവനങ്ങളെ സംബന്ധിച്ച
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
സേവനാവകാശ
നിയമം
3648.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.സി.
ജോര്‍ജ്
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സേവനാവകാശ
നിയമത്തിന്റെ ഫലപ്രദമായ
നടത്തിപ്പ്
ഉറപ്പുവരുത്തുന്നതിന്
ഉതകുന്ന മോണിറ്ററിംഗ്
സംവിധാനം നിലവില്‍
വന്നുവോ;
വ്യക്തമാക്കുമോ;
(ബി)
ലഭ്യമാക്കേണ്ട
സേവനങ്ങളുമായി
ബന്ധപ്പെട്ട്
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
പരാതി
പരിഹരിക്കുന്നതിന്
സമീപിക്കേണ്ട
ഉദ്യോഗസ്ഥന്റെ
വിവരങ്ങള്‍ അതാതു
ഓഫീസുകളില്‍
പ്രദര്‍ശിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
മുന്നോക്ക
വിഭാഗ ക്ഷേമ കോ൪പ്പറേഷന്റെ
പ്രവ൪ത്തനം
3649.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
മുന്നോക്ക വിഭാഗ ക്ഷേമ
കോ൪പ്പറേഷന്റെ
പ്രവ൪ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
2013-14
സാമ്പത്തിക വ൪ഷം
കോ൪പ്പറേഷന് അനുവദിച്ച
പ്ലാ൯ ഫണ്ട് എത്രയെന്ന്
അറിയിക്കുമോ;
(സി)
അനുവദിച്ച
തുകയില്‍ ഏതൊക്കെ
സ്കീമിലായി എത്ര തുക
ചെലവഴിച്ചുവെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
വിവിധ
ആനുകൂല്യം ലഭിച്ചവരുടെ
എണ്ണം സമുദായ
അടിസ്ഥാനത്തില്‍
വിശദമാക്കുമോ;
(ഇ)
മുന്നോക്ക
വിഭാഗത്തിലെ
പിന്നോക്കക്കാരെ
നിശ്ചയിക്കുന്ന
മാനദണ്ഡം
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
മുന്‍കൂര്‍
അനുമതിയില്ലാതെ
വിദേശരാജ്യങ്ങള്‍ സന്ദര്‍ശനം
3650.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാര്‍ക്ക്
സര്‍ക്കാരിന്റെ
മുന്‍കൂര്‍
അനുമതിയില്ലാതെ
ഏതെല്ലാം
വിദേശരാജ്യങ്ങള്‍
സന്ദര്‍ശിക്കാമെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
ആവശ്യങ്ങള്‍ക്കാണ്
പ്രസ്തുത രാജ്യങ്ങള്‍
സന്ദര്‍ശിക്കുന്നതിന്
മുന്‍കൂര്‍ അനുമതി
ആവശ്യമില്ലാത്തതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരം
രാജ്യങ്ങള്‍
സന്ദര്‍ശിക്കുന്നതിന്
എത്ര ദിവസമാണ് അവധി
ലഭിക്കുകയെന്നും ഇതില്‍
കൂടുതല്‍ അവധി
അനുവദിക്കുന്നതിന്
എന്തെല്ലാം
മാനദണ്ഡങ്ങള്‍
പാലിക്കേണ്ടതുണ്ടെന്നും
വിശദമാക്കാമോ?
സര്‍ക്കാര്‍
ആഫീസുകളിലെ കരാര്‍ നിയമനം
3651.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
പ്രതിസന്ധിയുടെ പേരില്‍
കരാര്‍-ദിവസക്കൂലിക്കാരെ
സര്‍ക്കാര്‍
ആഫീസുകളില്‍
നിയമിക്കുന്നത്
ഒഴിവാക്കാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
കാസര്‍ഗോഡ്,
മഞ്ചേശ്വരം താലൂക്കുകളില്‍
വിവിധ വകുപ്പുകളിലായി
ഒഴിവുള്ള തസ്തികകൾ
3652.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍േഗാഡ്
സിവില്‍സ്റ്റേഷനില്‍
ഏതെല്ലാം വകുപ്പുകളില്‍
വിവിധ തസ്തികകളിലായി
എത്ര ഒഴിവുകള്‍
ഉണ്ടെന്ന് വിശദമായ
കണക്കുകള്‍ സഹിതം
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്,
മഞ്ചേശ്വരം
താലൂക്കുകളില്‍
ഏതൊക്കെ തസ്തികകളിലായി
എത്ര ഒഴിവുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ?
ബധിരര്‍ക്കും
മൂകര്‍ക്കും സംവരണ ആനുകൂല്യം
3653.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വികലാംഗ വിഭാഗത്തിലെ
ബധിരര്‍ക്കും
മൂകര്‍ക്കും
എല്‍.ഡി.സി. അടക്കമുള്ള
ജോലികളില്‍ സംവരണ
ആനുകൂല്യം
ലഭിക്കുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
ആളുകള്‍ക്ക് നിയമനം
ലഭിക്കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ ;
(സി)
ബധിരര്‍ക്കും
മൂകര്‍ക്കും അര്‍ഹമായ
പ്രാതിനിധ്യത്തില്‍
ജോലി
ലഭിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ ?
ഇന്‍ഫര്‍മേഷന്‍
കേരള മിഷനിലെ ജീവനക്കാരുടെ
പ്രശ്നങ്ങള്‍
3654.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്‍ഫര്‍മേഷന്‍
കേരള മിഷനിലെ
ജീവനക്കാരുടെ
പ്രശ്നങ്ങള്‍ ചര്‍ച്ച
ചെയ്യാന്‍
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍ യോഗം
ചേര്‍ന്നിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ഈ
യോഗത്തില്‍
പങ്കെടുത്തവര്‍
ആരെല്ലാം ;
(ബി)
യോഗത്തിന്റെ
തീരുമാനങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഇവയില്‍
ഏതൊക്കെ തീരുമാനങ്ങള്‍
നടപ്പില്‍ വരുത്തി ;
(ഡി)
ഓരോ
തീരുമാനങ്ങളും
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ച നടപടി
വിശദീകരിക്കുമോ ;
(ഇ)
യോഗത്തിന്റെ
തീരുമാനങ്ങള്‍
അടിയന്തരമായി നടപ്പില്‍
വരുത്താന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പൊതുഭരണത്തില്‍
വ്യക്തിഗത പ്രവര്‍ത്തനം
വിലയിരുത്തൽ
3655.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
കെ.മുരളീധരന്
,,
ലൂഡി ലൂയിസ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുഭരണത്തില്‍
വ്യക്തിഗത പ്രവര്‍ത്തനം
വിലയിരുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ആയതിന്
ന്യായവും
വിശ്വസ്തതവുമായ
മാനദണ്ഡം
ആവിഷ്ക്കരിക്കുന്ന
കാര്യം ആലോചിക്കുമോ;
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്?
മുഖ്യമന്ത്രിയും
മന്ത്രിമാരും നല്കുന്ന
വാഗ്ദാനങ്ങള്‍
3656.
ശ്രീ.എം.ചന്ദ്രന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
ശ്രീമതി.കെ.കെ.ലതിക
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയും
മന്ത്രിമാരും
പത്രസമ്മേളനങ്ങളിലൂടെയും
മറ്റു നിലയിലും
പുതുതായി നടത്തുന്ന
പ്രഖ്യാപനങ്ങളും
വാഗ്ദാനങ്ങളും
നിറവേറ്റപ്പെടുന്നുണ്ടെന്നുറപ്പാക്കാന്
നിലവില്‍ സംവിധാനങ്ങള്‍
ഉണ്ടോ; എങ്കില്‍
പ്രസ്തുത സംവിധാനങ്ങള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
പ്രഖ്യാപനങ്ങള്‍
നടപ്പാക്കാന്‍ അതത്
ഘട്ടങ്ങളില്‍ തന്നെ
മന്ത്രിമാര്‍ ഉത്തരവ്
നല്‍കാറുണ്ടോ; എങ്കില്‍
അപ്രകാരമുള്ള
ഉത്തരവുകള്‍
നിയമാനുസൃതമാണോ എന്ന്
പരിശോധിക്കപ്പെടാറുണ്ടോ;
(സി)
മുഖ്യമന്ത്രി
അശരണരായ ആളുകളുടെ
സുരക്ഷിതത്വം
ഏറ്റെടുത്തുകൊണ്ട്
നടത്തിയതും
പത്ര-ദൃശ്യമാധ്യമങ്ങള്‍
റിപ്പോര്‍ട്ടു
ചെയ്തിട്ടുള്ളതുമായ
എത്ര പ്രഖ്യാപനങ്ങള്‍
ഇപ്പോഴും
നടപ്പിലാക്കാന്‍
അവശേഷിക്കുന്നുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ;
(ഡി)
വാഗ്ദാനങ്ങള്‍
ലഭിച്ചവരില്‍ പലരും അത്
പാലിച്ചു
കിട്ടുന്നതിനായി
ഇപ്പോഴും സര്‍ക്കാര്‍
ഓഫീസുകള്‍
കയറിയിറങ്ങുകയാണെന്ന്
അറിയാമോ?
തിരുവന്‍വണ്ടൂര്‍
ഗ്രാമപഞ്ചായത്തിലെ ആറിന്‍െറ
നീരൊഴുക്ക് വീണ്ടെടുക്കാന്‍
നടപടി
3657.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍
ചെങ്ങന്നൂര്‍
മുനിസിപ്പാലിറ്റി,
തിരുവന്‍വണ്ടൂര്‍
ഗ്രാമപഞ്ചായത്ത്
എന്നിവിടങ്ങളിലൂടെ
ഒഴുകിയിരുന്ന ആറിന്റെ
നീരാെഴുക്ക്
വീണ്ടെടുക്കുന്നതിനായി
ബന്ധപ്പെട്ട
വകുപ്പുകളുടെ
പ്രവര്‍ത്തനം
ഏകോപിപ്പിക്കുന്നതിനായി
ഒരു സംയുക്തയോഗം
വിളിച്ച്
ചേര്‍ക്കുന്നതിന്
തീരുമാനമെടുക്കുമോ;
വിശദാംശം അറിയിക്കുമോ;
(ബി)
ഇൗ വിഷയത്തിന്മേല്
നാളിതുവരെ
സ്വീകരിച്ചിട്ടുള്ള
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം അറിയിക്കുമോ;
(സി)
പരിസ്ഥിതി
സന്തുലനവുമായി
ബന്ധപ്പെടുന്ന ഇൗ
വിഷയത്തിന്റെ
പ്രാധാന്യം
ബോദ്ധ്യപ്പെട്ട്
സമയബന്ധിതമായി പ്രസ്തുത
പ്രവര്‍ത്തനം
പൂര്‍ത്തീകരിക്കുന്നതിനുളള
ശ്രമമുണ്ടാകുമോ ;
വിശദാംശം ലഭ്യമാക്കുമോ
?
സെക്രട്ടേറിയറ്റിനു
മുൻപിലും പരിസരത്തും സമരങ്ങൾ
ഒഴിവാക്കാനുള്ള നടപടികള്‍
3658.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
പി.എ.മാധവന്
,,
റ്റി.എന്‍. പ്രതാപന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിനു
മുൻപിലും പരിസരത്തും
സമരങ്ങൾ ഒഴിവാക്കാനുള്ള
നടപടികള്‍ക്കു തുടക്കം
കുറിച്ചിട്ടുണ്ടാേയെന്നു
വിശദമാക്കുമാേ;
(ബി)
ഇതു
സംബന്ധിച്ച്
നിര്‍ദ്ദേശങ്ങള്‍
തയ്യാറാക്കി
രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു
നല്‍കിയിട്ടുണ്ടാേ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
സെക്രട്ടേറിയറ്റിനു
മുൻപിലും
പരിസരത്തുമുള്ള സമരങ്ങൾ
ജനത്തെ
ബുദ്ധിമുട്ടിക്കാത്തവിധം
ക്രമീകരിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
നിര്ദ്ദേശത്തിലുള്ളതെന്നു
വിശദമാക്കുമാേ;
(ഡി)
ഇതു
സംബന്ധിച്ച്
സര്വ്വകക്ഷിയാേഗത്തില്
അഭിപ്രായസമന്വയം
ഉണ്ടായിട്ടുണ്ടാേ;
വിശദാംശങ്ങള്‍
എന്തെല്ലാം?
സെക്രട്ടേറിയറ്റില്‍
ഡിജിറ്റല്‍ ഡോക്യൂമെന്റ്
ഫയലിംഗ് സിസ്റ്റം
3659.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
ഡിജിറ്റല്‍
ഡോക്യൂമെന്റ് ഫയലിംഗ്
സിസ്റ്റം നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുതു
സംവിധാനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
നിലവിലുള്ള
ഫയലിംഗ് സംവിധാനത്തില്‍
നിന്ന് എന്തെല്ലാം
മാറ്റങ്ങളാണ് പുതിയ
സംവിധാനം മുഖേന
ഉണ്ടാകുന്നതെന്ന്
വ്യക്തമാക്കുമോ?
(ഡി)
ഏതെല്ലാം
ഏജന്‍സികളാണ് പ്രസ്തുത
സംവിധാനവുമായി
സഹകരിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കുമോ?
പ്രസിദ്ധപ്പെടുത്താന്‍
നടപടി
3660.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സെക്രട്ടേറിയറ്റ്
ഡയറക്ടറി ആദ്യം
പ്രസിദ്ധപ്പെടുത്തിയത്
എന്നാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഏറ്റവും
ഒടുവിലായി അത്
പരിഷ്ക്കരിച്ച്
പ്രസിദ്ധപ്പെടുത്തിയത്
ഏതു വര്‍ഷമാണ് ;
(സി)
അതിനുശേഷമുള്ള
മാറ്റങ്ങളുള്പ്പെടുത്തി
പരിഷ്കരിച്ച പതിപ്പ്
പ്രസിദ്ധപ്പെടുത്തുന്നതിനുള്ള
കാലതാമസത്തിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഡയറക്ടറിയുടെ
ഘടനയിലും,
ഉള്‍പ്പെടുത്തുന്ന
വിവരങ്ങളിലും വ്യത്യാസം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ഇ)
വിവിധ
വകുപ്പുകള്‍ക്കും,
ജനപ്രതിനിധികള്‍ക്കും,
പൊതുജനങ്ങള്‍ക്കും
ഉപകാരപ്രദമായ ഡയറക്ടറി
പരിഷ്ക്കരിച്ച് എത്രയും
പെട്ടെന്ന്
പ്രസിദ്ധപ്പെടുത്തണമെന്ന
നിര്‍ദ്ദേശം നല്‍കുമോ?
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്റ്റന്റ് തസ്തികയിലെ
നിയമനം
3661.
ശ്രീ.എം.എ.
വാഹീദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷന്
പ്രസിദ്ധീകരിച്ച
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്റ്റന്റ് /
ഇന്‍വെസ്റ്റിഗേറ്റര്‍
ഗ്രേഡ് 2 (കാറ്റഗറി
നമ്പര്‍ 253/2011)
തസ്തികയുടെ ഷോര്‍ട്ട്
ലിസ്റ്റില്‍
ഉള്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികളില്‍
ബിസിനസ്
സ്റ്റാറ്റിസ്റ്റിക്സ്
ഒരു വിഷയമായി ബി.കോം
യോഗ്യത നേടിയ
ഉദ്യോഗാര്‍ത്ഥികളെ
യോഗ്യതയില്ല എന്ന
കാരണത്താല്‍ റാങ്ക്
ലിസ്റ്റില്‍ നിന്നും
ഒഴിവാക്കുമെന്ന്
അറിയിച്ച സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
24.10.2014
ലെ സര്‍ക്കാര്‍ ഉത്തരവ്
നമ്പര്‍ (എം.എസ്)
47/14/ആ.സാ.വ
പ്രകാരവും,
ബഹു.അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലിന്റെ
ഉത്തരവ് പ്രകാരവും,
മേല്‍ ഷോര്‍ട്ട്
ലിസ്റ്റില്‍
ഉള്‍പ്പെട്ട ബിസിനസ്
സ്റ്റാറ്റിസ്റ്റിക്സ്
ഒരു വിഷയമായി ബി.കോം
യോഗ്യത നേടിയ
ഉദ്യോഗാര്‍ത്ഥികളെ കൂടി
ഉള്‍പ്പെടുത്തി റാങ്ക്
ലിസ്റ്റ്
തയ്യാറാക്കാന്‍
പി.എസ്.സി-യ്ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(സി)
24.10.2014
ലെ സര്‍ക്കാര്‍ ഉത്തരവ്
(എം.എസ്) 47/14/ആ.സാ.വ
പ്രകാരം
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്റ്റന്റ് /
ഇന്‍വെസ്റ്റിഗേറ്റര്‍
ഗ്രേഡ് 2
തസ്തികയിലേക്ക്
അപേക്ഷിക്കുവാനുള്ള
യോഗ്യതയില്‍ ബിസിനസ്
സ്റ്റാറ്റിസ്റ്റിക്സ്
ഒരു വിഷയമായി ബി.കോം.
യോഗ്യത നേടിയവരെക്കൂടി
ഉള്‍പ്പെടുത്തി
സ്പെഷ്യല്‍ റൂള്‍സ്
പരിഷ്ക്കരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
2015-16 സാമ്പത്തിക
വര്‍ഷത്തേക്ക് കേന്ദ്ര
ബജറ്റില്‍ കേരളത്തിലെ
പദ്ധതികള്‍ക്ക് തുക
അനുവദിക്കാന്‍ നടപടി
3662.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ 2015-16
സാമ്പത്തിക
വര്‍ഷത്തേയ്ക്കുള്ള
പൊതു ബജറ്റില്‍
കേരളത്തിലെ
പദ്ധതികള്‍ക്ക് തുക
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
സംസ്ഥാന സര്‍ക്കാര്‍
കേന്ദ്ര സര്‍ക്കാരിന്
നിവേദനം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ;
(ബി)
നിവേദനം
എപ്രകാരമാണ്
തയ്യാറാക്കുന്നത്;
(സി)
ഇതിനായി
ആരൊക്കെയുമായി
സര്‍ക്കാര്‍ ചര്‍ച്ച
നടത്താറുണ്ട്;
വിശദമാക്കുമോ;
(ഡി)
കേന്ദ്ര
ബജറ്റില്‍
സംസ്ഥാനത്തിന്റെ
അവകാശങ്ങള്‍ ഉറപ്പ്
വരുത്താന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ സിവില്‍
സര്‍വ്വീസ് പരിശീലന കേന്ദ്രം
3663.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസപരമായും
സാമൂഹ്യപരമായും വളരെ
പിന്നോക്കം
നില്ക്കുന്ന
കാസര്‍ഗോഡ് ജില്ലയില്‍
,സിവില്‍ സര്‍വ്വീസ്
പരീക്ഷകൾക്കുള്ള
പരിശീലനത്തിന് ഒരു
പരിശീലന കേന്ദ്രം
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കാസര്‍ഗോഡ് ജില്ലയില്‍
എം.എ.സി.ടി കോടതികള്‍
3664.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാഹന അപകട കേസ്സുകള്‍
കൈകാര്യം ചെയ്യുന്ന
എം.എ.സി.ടി കോടതികള്‍
ഏതൊക്കെ ജില്ലകളിലാണ്
ഇല്ലാത്തതെന്ന്
വെളിപ്പെടുത്താമോ ;
(ബി)
എം.എ.സി.ടി
കോടതിക്കായി കാസര്‍ഗോഡ്
ജില്ലയില്‍ ആവശ്യമായ
കെട്ടിടവും ചേംബറും
മറ്റ് സൗകര്യങ്ങളും
ഒരുക്കിയിട്ടും ഇതുവരെ
കോടതി പ്രവര്‍ത്തനം
ആരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
ജില്ലയില്‍ എം.എ.സി.ടി
കോടതിയുടെ പ്രവര്‍ത്തനം
എന്നു തുടങ്ങും എന്ന്
അറിയിക്കാമോ ?
ഷെട്ടി
കമ്മീഷന് ശിപാര്‍ശ
3665.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നീതിന്യായ
വകുപ്പില്‍ ഷെട്ടി
കമ്മീഷന് ശിപാര്‍ശ
പ്രകാരം ശിരസ്തദാര്‍,
പ്രോസ്സസ്
സര്‍വര്‍മാര്‍,
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് ഗ്രേഡ്
I,II എന്നിവര്‍ക്ക്
എന്തെല്ലാം
ആനുകൂല്യമാണ്
നല്‍കേണ്ടിയിരുന്നത്;
പ്രസ്തുത
ആനുകൂല്യങ്ങള്‍
അനുവദിച്ച്
ഉത്തരവിറക്കിയിട്ടുണ്ടോ;
വിശദമാക്കുമോ ?
കോഴിക്കോട്
ജില്ലയിലെ പുതിയ കോടതികള്‍
3666.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ പുതുതായി
എത്ര കോടതികള്‍
തുടങ്ങുവാനാണ്
ഉത്തരവിറക്കിയത്; അവ
ഏതെല്ലാം;
(ബി)
പ്രസ്തുത
കോടതികളില്‍ ഏതെല്ലാം
തസ്തികകളാണ് ആവശ്യമായി
വരുന്നത്, കോടതി
തിരിച്ച് തസ്തികയും
എണ്ണവും
വ്യക്തമാക്കാമോ;
(സി)
ഈ
തസ്തികകളില്‍ എത്ര
എണ്ണം അനുവദിച്ച്
ഉത്തരവാക്കിയിട്ടുണ്ട്;
കോടതി തിരിച്ച്
തസ്തികയും എണ്ണവും
വിവരിക്കുമോ;
(ഡി)
പ്രസ്തുത
കോടതികള്‍ എപ്പോള്‍
പ്രവര്‍ത്തനം
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നത്
;തടസ്സങ്ങള്‍
വല്ലതുമുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ചാലക്കുടിയില്‍
കോടതി സമുച്ചയം
3667.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയില്‍
വിവിധ കോടതികള്‍
ഒരുമിച്ച്
പ്രവര്‍ത്തിക്കുവാന്‍
സൗകര്യപ്പെടുന്ന
വിധത്തില്‍ ഒരു കോടതി
സമുച്ചയം
നിര്‍മ്മിക്കുന്നതിനായുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ചാലക്കുടിയില്‍
കോര്‍ട്ട് കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
തീര്‍പ്പാകാത്ത
കോടതി കേസുകള്‍
T *3668.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ കോടതികൽ
ഉള്‍പ്പെടെ സംസ്ഥാനത്തെ
കോടതികളില്‍ എത്ര
കേസുകള്‍ തീര്‍പ്പാകാതെ
കിടക്കുന്നുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേസുകള്‍ വേഗത്തില്‍
തീര്‍പ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
കോടതികളുടെ
സുഗമമായ
പ്രവര്‍ത്തനത്തിന്
ആവശ്യമായ ജീവനക്കാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
നെടുമങ്ങാട്ട്
MACT (Motor Accident Claims
Tribunal) കോടതി
T *3669.
ശ്രീ.പാലോട്
രവി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
കേന്ദ്രമായി പുതിയതായി
MACT (Motor Accident
Claims Tribunal) കോടതി
തുടങ്ങുന്നത്
സംബന്ധിച്ച് ബഹു
ഹൈക്കോടതിയുടെ
നിര്‍ദ്ദേശം
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
എന്നാണ്
നിര്‍ദ്ദേശം ലഭിച്ചത്;
എന്തൊക്കെയാണ്
നിര്‍ദ്ദേശങ്ങള്‍;
(സി)
ഇതിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
മലയോര
താലൂക്ക് ആസ്ഥാനമായ
നെടുമങ്ങാട്
കേന്ദ്രമായി ഒരു MACT
കോടതി ഈ വര്‍ഷം തന്നെ
തുടങ്ങുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കേരള
സംസ്ഥാന ശാസ്ത്ര സാങ്കേതിക
പരിസ്ഥിതി കൌണ്‍സിലിലെ
ഡയറക്ടര്‍ തസ്തികകളിലെ
നിയമനങ്ങള്‍
3670.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന ശാസ്ത്ര
സാങ്കേതിക പരിസ്ഥിതി
കൌണ്സിലിലും
(കെ.എസ്.സി.എസ്.ടി.ഇ)
അതിനു കീഴിലുളള ഗവേഷണ
സ്ഥാപനങ്ങളിലും
പിന്തുടരുന്ന
നിയമന-വേതന വ്യവസ്ഥകള്‍
കൗണ്‍സില്‍ ഫോര്‍
സയന്റിഫിക് ആന്റ്
ഇന്‍ഡസ്ട്രിയല്‍
റിസര്‍ച്ച്
(സി.എസ്.ഐ.ആര്.)
പിന്തുടരുന്ന
വ്യവസ്ഥകള്‍ക്ക്
അനുസൃതമാണോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍,
സി.എസ്.ഐ.ആര്. നിയമന
മാനദണ്ഡങ്ങള്‍
അനുസരിച്ചു
യോഗ്യതയുളളവരാണോ
ഇപ്പോള്‍
കെ.എസ്.സി.എസ്.ടി.ഇ
യിലും അതിനു കീഴിലുളള
ഗവേഷണ സ്ഥാപനങ്ങളിലും
ഡയറക്ടര്‍മാരായി
തുടരുന്നത്; ഇവരുടെ
നിയമനത്തില്‍
സി.എസ്.ഐ.ആര്.
വ്യവസ്ഥയനുസരിച്ചുളള
നടപടിക്രമങ്ങള്‍
പിന്തുടര്ന്നിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഡയറക്ടര്‍
നിയമനങ്ങളിലും
തുടര്‍ന്നുള്ള
നിയമനങ്ങളിലും
സി.എസ്.ഐ.ആര്.
മാനദണ്ഡങ്ങളും
നടപടിക്രമങ്ങളും
ഉറപ്പുവരുത്തുവാന്‍
ഉദ്ദേശ്യമുണ്ടോ;
നിലവില്‍
ഡയറക്ടര്‍മാരായി
തുടരുന്നവരുടെ
യോഗ്യതകള്‍
വിശദമാക്കാമോ;
(ഡി)
മേല്‍പ്പറഞ്ഞ
ഗവേഷണസ്ഥാപനങ്ങളില്‍
ഡയറക്ടര്‍ തസ്തികകളില്‍
നിലവില്‍ ഒഴിവുകള്‍
ഉണ്ടോ; എങ്കില്‍
എത്രയെണ്ണം; പ്രസ്തുത
തസ്തികകളില്‍
യോഗ്യതയുളളവരെ ഉടന്‍
നിയമിക്കുമോ;
(ഇ)
എങ്കില്‍
എത്ര കാലത്തിനകം
പ്രസ്തുത ഒഴിവുകള്‍
നികത്താന്‍ കഴിയുമെന്ന്
വിശദമാക്കാമോ?
സെസ്സ്
ഏറ്റെടുക്കാൻ നടപടി
3671.
ശ്രീ.ബെന്നി
ബെഹനാന്
,,
കെ.അച്ചുതന്
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെസ്സ്
ഏറ്റെടുക്കണമെന്ന്
കേന്ദ്ര സ൪ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
സെസ്സ്
ഏറ്റെടുക്കാ൯ കേന്ദ്ര
സ൪ക്കാ൪
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
മൂലം സെസ്സിന്റെ വികസന
പ്രവ൪ത്തനങ്ങളില്‍
എന്തെല്ലാം
മാറ്റങ്ങളാണ്
വരുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പന്ത്രണ്ടാം
പഞ്ചവത്സര
പദ്ധതിക്കാലത്ത്
പ്രസ്തുത
സ്ഥാപനത്തിന്റെ വികസന
പ്രവ൪ത്തനത്തിന് എന്തു
തുകയാണ്
ചെലവഴിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പാലോട്
JNTBGRI-യുടെ സാമ്പത്തിക
ബാദ്ധ്യതകളും പ്രതിസന്ധിയും
പരിഹരിക്കാന്‍ നടപടി
3672.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലോട്
JNTBGRI യുടെ
പ്രവര്‍ത്തനങ്ങളും,
അന്തര്‍ദേശീയ
പ്രസക്തിയും
വിശദമാക്കുമോ; ആകെ എത്ര
ജീവനക്കാര്‍ ജോലി
ചെയ്യുന്നു;
തസ്തികകളുടെ എണ്ണം,
ഏതെല്ലാം തസ്തികകള്‍,
ജീവനക്കാരുടെ പ്രതിമാസ
വേതനം എന്നിവ
സംബന്ധിച്ച കണക്ക്
അറിയിക്കുമോ;
(ബി)
JNTBGRI
യില്‍ താല്‍ക്കാലിക
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്നവരുടെ
പട്ടികയും അവരുടെ
തസ്തികയും വേതനവും
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
താല്‍ക്കാലിക
ജീവനക്കാരെ
നിയമിക്കുന്നതിനുള്ള
മാനദണ്ഡം വിശദമാക്കുമോ;
(സി)
ഈ
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഓരോ വര്‍ഷവും ശരാശരി
എത്ര രൂപയാണ്
ചെലവഴിക്കുന്നത്;
സംസ്ഥാന ഗവണ്മെന്റും
കേന്ദ്ര സര്‍ക്കാരും
ഓരോ വര്‍ഷവും എത്ര രൂപ
വീതമാണ് നല്കി
വരുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം JNTBGRI
ല്‍ നിന്നും
വിരമിച്ചവരും സ്ഥലം
മാറി പോയവരും എത്രയാണ്;
ഇവര്‍ക്ക്
കുടിശ്ശികയിനത്തില്‍
നല്‍കാനുള്ള തുക
എത്രയാണെന്ന്അറിയിക്കാമോ;
(ഇ)
വിരമിച്ച
ജീവനക്കാര്‍ക്ക്
ശമ്പളക്കുടിശ്ശിക
നല്കാനുണ്ടോ; എത്ര
തുകയാണ് ഇൗ ഇനത്തില്‍
കൊടുത്തു
തീര്‍ക്കാനുള്ളത്; ഇത്
നല്‍കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ;
വിരമിച്ച
ജീവനക്കാര്‍ക്ക്
ടെര്‍മിനല്‍ സറണ്ടര്‍
ഇനത്തില്‍
നല്കുവാനുള്ള
കുടിശ്ശിക എത്രയാണെന്ന്
അറിയിക്കുമോ; ഇത്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(എഫ്)
ഇവിടുത്തെ
ജീവനക്കാരുടെ EPF
കുടിശ്ശിക എത്രയാണ്;
എത്ര മാസത്തെ EPF
ബാദ്ധ്യതയാണ്
നിലവിലുള്ളത്; EPF
ബാദ്ധ്യത ക്രമാതീതമായി
വര്‍ദ്ധിക്കുന്നതു
കാരണം
ജീവനക്കാര്‍ക്കുണ്ടാകുന്ന
കഷ്ടനഷ്ടങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ; ഇത്
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ അടിയന്തിര
നടപടി സ്വീകരിക്കുമോ;
(ജി)
ഈ സ്ഥാപനത്തിന്റെ
ഗ്രാറ്റുവിറ്റി
ഫണ്ടില്‍ അവശേഷിക്കുന്ന
തുക എത്ര;
ഗ്രാറ്റുവിറ്റി
ഇനത്തില്‍ എത്ര രൂപയുടെ
ബാദ്ധ്യതയാണ്
ഇപ്പോഴുള്ളത് ;
പ്രോജക്ട്
കോ-ഓര്‍ഡിനേഷന്‍
സെല്ലില്‍ (PCC)
നിന്നും എത്ര രൂപയാണ്
കടമെടുത്തിട്ടുള്ളത്;
ഇത് ഏതെല്ലാം
കാര്യങ്ങള്‍ക്കാണ്
ഉപയോഗിച്ചത്;
ഗവേഷണാവശ്യങ്ങള്‍ക്കായി
ഇതില്‍ നിന്നും എത്ര
തുക ചെലവാക്കി ;
ധനകാര്യ വകുപ്പില്‍
നിന്നും അനുമതിയും
സാമ്പത്തിക സഹായവും
ലഭിക്കാത്ത എത്ര
നിയമനങ്ങള്‍ ഇവിടെ
നടത്തിയിട്ടുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
അറിയിക്കുമോ; JNTBGRI
യില്‍ ഇപ്പോള്‍
നിലവിലുള്ള ആകെ
ബാദ്ധ്യതകള്‍
എത്രയാണെന്ന് ഇനം
തിരിച്ചുള്ള കണക്ക്
നല്‍കുമോ; പ്രസ്തുത
സാമ്പത്തിക
ബാദ്ധ്യതകള്‍
അടിയന്തിരമായി
പരിഹരിക്കുന്നതിനും
JNTBGRI യുടെ സൂഗമമായ
പ്രവര്‍ത്തനങ്ങള്‍ക്കും
ഉന്നമനത്തിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നും
വിശദീകരിക്കുമോ?
തസ്തികകളുടെ പുനര്‍വിന്യാസം
3673.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുനര്‍
വിന്യാസം
നടത്തുന്നതിനായി
കണ്ടെത്തിയ തസ്തികകള്‍
എത്രയാണ്; വകുപ്പ്
തിരിച്ച് വിശദമാക്കാമോ;
ഇതിനകം എത്ര തസ്തികകള്‍
പുനര്‍ വിന്യാസം
നടത്തുകയുണ്ടായി;
(ബി)
പുനര്‍വിന്യാസത്തിനുള്ള
തസ്തികകള്‍ കണ്ടെത്തിയ
മാനദണ്ഡം
എന്തായിരുന്നു;
(സി)
ഇത്
സംബന്ധമായി
നിയോഗിക്കപ്പെട്ട ചീഫ്
സെക്രട്ടറിയുടെ
അദ്ധ്യക്ഷതയിലുള്ള
കമ്മിറ്റിയുടെ
ശുപാര്‍ശകള്‍
എന്തെല്ലാമായിരുന്നു;
(ഡി)
ഏത്
തീയതിക്കകം
പുനര്‍വിന്യാസം
പൂര്‍ത്തിയാക്കാനാണുദ്ദേശിക്കുന്നത്?
ഐ.എ.എസ്,
സെക്രട്ടേറിയറ്റ്/പി.എസ്.സി
അസിസ്റ്റന്റ് തസ്തികകള്ക്കു്
വേണ്ട യോഗ്യത
3674.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യു.പി.എസ്.സി.
വഴി നിയമിതനാകുന്ന
ഐ.എ.എസ്
ഉദ്യോഗസ്ഥര്‍ക്ക് വേണ്ട
അടിസ്ഥാന വിദ്യാഭ്യാസ
യോഗ്യത എന്തെന്ന്
വ്യക്തമാക്കുമോ ;
(ബി)
സംസ്ഥാന
പി.എസ്.സി. വഴി
നിയമിക്കുന്ന
അസിസ്റ്റന്റ്
തസ്തികയുടെ
(സെക്രട്ടേറിയറ്റ്/പി.എസ്.സി
etc) ഇവയുടെ അടിസ്ഥാന
വിദ്യാഭ്യാസ
യോഗ്യതയെന്ത് ;
(സി)
ഓരോ
തസ്തികയ്ക്കും വേണ്ട
വിദ്യാഭ്യാസ യോഗ്യത
പി.എസ്.സി.
ഉയര്‍ത്തുമ്പോള്‍
യു.പി.എസ്.സി.
പരിഗണിക്കുന്ന
യോഗ്യതകളുമായി
പി.ആന്റ്.എ.ആര്.ഡി.
താരതമ്യ പഠനം
നടത്താറുണ്ടോ ?
പി. എസ്.സി. റാങ്ക് ലിസ്റ്റ്
നിലനിൽക്കെ താല്‍ക്കാലിക
നിയമനങ്ങളും
സ്ഥിരപ്പെടുത്തലും
3675.
ശ്രീ.വി.ചെന്താമരാക്ഷന്
,,
ടി.വി.രാജേഷ്
,,
ആര്. രാജേഷ്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താല്‍ക്കാലിക
ഒഴിവുകളിലേക്കുള്ള
നിയമനങ്ങളും പി.എസ്.സി
പട്ടികയില്‍
അര്‍ഹരായവരില്‍
നിന്നായിരിക്കണം എന്ന
മനുഷ്യാവകാശ കമ്മീഷന്റെ
നിര്‍ദ്ദേശം
ശ്രഗ്ദ്ധപെട്ടിട്ടുണ്ടോ
; നിലപാട്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം പി.
എസ്.സി. റാങ്ക്
ലിസ്റ്റ്
നിലനിൽക്കെ ഏതെങ്കിലും
വകുപ്പുകളിലോ
സ്ഥാപനങ്ങളിലോ
താത്ക്കാലിക നിയമനം
നടത്തിയിട്ടുണ്ടോ;
(സി)
എങ്കിൽ
ആയതു പി. എസ്.സി റാങ്ക്
ലിസ്റ്റ് നിലനിൽക്കെ
മറ്റ്
മാര്‍ഗ്ഗങ്ങളിലൂടെ
നിയമനം നടത്തരുതെന്ന
ബഹു.സുപ്രീംകോടതി,ഹെെക്കോടതി
വിധികളോട് എപ്രകാരമാണ്
യോജിച്ചു പോകുന്നത് ;
അപ്രകാരമുള്ള
നിയമനങ്ങളെല്ലാം
റദ്ദാക്കുമോ;
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ
സബോ൪ഡിനേറ്റ് സ൪വ്വീസില്‍
ഉള്‍പ്പെടുത്താന്‍ നടപടി
3676.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
സെക്രട്ടറിയേറ്റ്,
പി.എസ്.സി
എന്നിവിടങ്ങളിലെ
ലാസ്റ്റ് ഗ്രേഡ്
ജീവനക്കാരെ
സബോ൪ഡിനേറ്റ്
സ൪വ്വീസില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
നി൪ദ്ദേശം നിലവിലുണ്ടോ;
(ബി)
നിലവില്‍
ഏത് രീതിയിലാണ് നിയമനം
നടക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
സബോ൪ഡിനേറ്റ്
സ൪വ്വീസില്‍
നിയമിക്കുന്നത് മൂലം
ഹെഡ്ക്വാ൪ട്ടേഴ്സ്
ഒഴിവിലേക്ക് മറ്റ്
ജില്ലകളില്‍ നിന്നും
ഉള്ളവ൪ക്കുള്ള അവസരം
നിഷേധിക്കപ്പെടും എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇക്കാര്യം കൂടി
പരിശോധിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഇ-ഫയലിംഗ്
3677.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
നടപ്പിലാക്കിയ
ഇ-ഫയലിംഗ്
സിസ്റ്റത്തില്‍ തപാല്‍
നമ്പര്‍ എടുക്കുവാന്‍
കാലതാമസം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇ-ഫയലിംഗിനെ
സംബന്ധിച്ച്
ജീവനക്കാര്‍
എന്തെങ്കിലും
പോരായ്മകള്‍
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഐഡിയാസ്
സംവിധാനം
കാര്യക്ഷമമാക്കി
ഈ-ഫയലിംഗ്
പിന്‍വലിക്കുന്നത്
പരിഗണിക്കുമോ?
പി.
എസ്. സി - യുടെ ഓണ്‍ ലെെന്‍
പരീക്ഷാകേന്ദ്രം
3678.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.
എസ്. സി. ഓണ്‍ലെെന്‍
പരീക്ഷാകേന്ദ്രങ്ങള്‍
എല്ലാ ജില്ലകളിലും
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്
മുഖേന പരീക്ഷാ
നടത്തിപ്പില്‍
എന്തെല്ലാം സൗകര്യങ്ങൾ
ലഭ്യമാക്കാനാണ്
ഉദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഓണ്‍ലെെന്‍
പരീക്ഷാകേന്ദ്രം
മുഖേനയുള്ള പരീക്ഷ
നടത്തിപ്പില്‍ ചെലവ്
ചുരുക്കാന്‍
സാധിക്കുമോ;
(ഡി)
നിലവില്‍
ഒരു
ഉദ്യോഗാര്‍ത്ഥിക്ക്
പരീക്ഷാ നടത്തിപ്പിന്
പി.എസ്.സി.
ചെലവഴിക്കുന്നത് എത്ര
രൂപയാണെന്നും
ഓണ്‍ലെെന്‍
പരീക്ഷാകേന്ദ്രം
വന്നാല്‍ ഇത്
എത്രയാകുമെന്നും
വ്യക്തമാക്കാമോ ;
(ഇ)
ഇത്
നടപ്പിലാക്കുന്നതിനായി
പുതിയ തസ്തികകള്‍
സൃഷ്ടിക്കുകയോ
നിലവിലുള്ളവ
വെട്ടിച്ചുരുക്കുകയോ
ചെയ്യുന്നുണ്ടോ?
പി.എസ്.
സി. യിലെ ജീവനക്കാരന്റെ
സീനിയോറിട്ടി പുനർ സ്ഥാപനം
3679.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
KS&SSR
റൂള്‍ 8 അനുസരിച്ച്
മാതൃവകുപ്പായ പി.എസ്.സി
യിലേക്ക് തിരികെ
വരുന്നതിനുള്ള അപേക്ഷ
ഏഴ് കൊല്ലക്കാലം തടഞ്ഞ്
വയ്ക്കുകയും പിന്നീട്
കോടതി വിധിയിലൂടെ
പി.എസ്.സി യില്‍ പുനര്‍
നിയമനം ലഭിച്ച
ജോണ്സണ്. ജി യുടെ
സീനിയോറിറ്റി
പുനഃസ്ഥാപിക്കുന്നതും
മറ്റാനുകൂല്യങ്ങള്‍
നല്‍കുന്നതും ഒന്നര
കൊല്ലമായിട്ടും
നടപ്പാക്കി
നല്‍കാത്തതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
KS&SSR
റൂള്‍ 8 അനുസരിച്ച്
തിരികെ മാതൃവകുപ്പില്‍
ജോലിയില്‍
പ്രവേശിക്കുന്ന
തീയതിയ്ക്ക് ശേഷം
പ്രൊമോഷന് വന്നാല്‍
മാത്രം സീനിയോരിറ്റി
നൽകിയാൽ മതിയെന്ന
റൂള്‍സ് സെക്ഷനിലെ
നിര്‍ദ്ദേശം ഏത്
ചട്ടപ്രകാരമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
ചട്ടവിരുദ്ധ
പരാമര്‍ശങ്ങള്‍ നോട്ട്
ഫയലില്‍ എഴുതിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ശ്രീ.
ജോണ്സണ് ജി യുടെ
മാതൃവകുപ്പിലേയ്ക്കുള്ള
മടങ്ങിവരവ്
ചട്ടവിരുദ്ധമായി തടഞ്ഞ
സംഭവം പോലീസ്
വിജിലന്‍സിനെ കൊണ്ടോ
പി.എസ്.സി അംഗങ്ങളുടെ
പാനലിനെ കൊണ്ടോ
സമഗ്രമായി അന്വേഷിച്ച്
കുറ്റക്കാര്‍ക്കെതിരെ
മാതൃകാപരമായ ശിക്ഷണ
നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
ശ്രീ.
ജോണ്സണ് ജി യുടെ
സീനിയോറിറ്റി
പുനഃസ്ഥാപിച്ച്
മുഴുവന്‍
ആനുകൂല്യങ്ങളും
നല്‍കുന്നതിന് ഇനിയും
എത്ര കാലം വേണ്ടി
വരുമെന്ന്
വ്യക്തമാക്കാമോ;
(എഫ്)
സര്‍ക്കാര്‍
സര്‍വ്വീസ് സംബന്ധിച്ച്
സര്‍ക്കാരിന്റെ
ഔദ്യോഗിക ഉപദേശക
സ്ഥാനമുള്ള പി.എസ്.സി
യില്‍ തന്നെ ഇത്തരം
ചട്ടവിരുദ്ധ നടപടികള്‍
നടക്കുന്നത് തടയുമാന്
എന്തൊക്കെ നടപടികള്‍
ഉണ്ടാകുമെന്ന്
വ്യക്തമാക്കുമോ?
പി.എസ്.സി
റാങ്ക് ലിസ്റ്റുകള്‍ സമയ
ബന്ധിതമായി
പ്രസിദ്ധീകരിക്കാന്‍ നടപടി
3680.
ശ്രീ.ഹൈബി
ഈഡന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
കെ.ശിവദാസന്‍ നായര്‍
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.യുടെ
റാങ്ക് ലിസ്റ്റുകള്‍
സമയബന്ധിതമായി
പ്രസിദ്ധീകരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദമാക്കുമാേ;
(ബി)
പി.എസ്.സി.യുടെ
റാങ്ക് ലിസ്റ്റുകള്‍
സമയബന്ധിതമായി
പ്രസിദ്ധീകരിക്കുന്നതിനുള്ള
മാര്‍ഗ്ഗ രേഖകള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടാേ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമാേ;
(സി)
ഉദ്യാേഗാര്‍ത്ഥികളെ
പി.എസ്.സി.യുടെ റാങ്ക്
പട്ടികയില്‍
താത്ക്കാലിക
അടിസ്ഥാനത്തില്‍
ഉള്‍പ്പെടുത്തുന്ന രീതി
അവസാനിപ്പിച്ച് അന്തിമ
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിന്
എന്തെല്ലാം
പരിഷ്ക്കാരങ്ങളാണ്
പ്രസ്തുത മാര്‍ഗ്ഗ
രേഖയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
; വിശദമാക്കുമാേ;
(ഡി)
ഇതിനായി
എന്തെല്ലാം
തയ്യാറെടുപ്പുകള്‍
പി.എസ്.സി.
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
അറിയിക്കുമാേ?
പി.എസ്.സി.
യുടെ കമ്പ്യൂട്ടര്‍വത്കരണം
3681.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി
യുടെ ഒറ്റത്തവണ
രജിസ്ട്രേഷന് പ്രകാരം
എത്രപേര്‍ നാളിതുവരെ
രജിസ്റ്റര്‍ ചെയ്തു;
ആയതിൽ എത്ര ശതമാനം
പേര്‍ക്ക് ഓണ്‍ലൈന്‍
പരീക്ഷാകേന്ദ്രം കൊണ്ട്
പ്രയോജനം ലഭിക്കും;
(ബി)
പി.എസ്.സി
യുടെ ആദ്യത്തെ
സമ്പൂര്‍ണ്ണ
കമ്പ്യൂട്ടര്‍വത്കൃത
ഓഫീസായി പ്രവര്‍ത്തനം
ആരംഭിച്ച കാസര്‍ഗോഡ്
ജില്ലാ ഓഫീസിൽ ഫയല്‍
മൂവ്മെന്റ്
ഉള്‍പ്പെടെയുള്ള
കാര്യങ്ങള്‍
കമ്പ്യൂട്ടര്‍ വഴിയാണോ
നടക്കുന്നത്; പി.എസ്.സി
ആസ്ഥാന ഓഫീസ്
പൂര്‍ണ്ണമായി
കമ്പ്യൂട്ടര്വല്ക്കരിക്കാതെ
ഒരു ജില്ലാ ഓഫീസിനെ
മാത്രം അപ്രകാരം
ചെയ്യ്തതിന്റെ കാരണം
വിശദമാക്കുമോ;
(സി)
ദേവസ്വം
ബോര്‍ഡ്, മലിനീകരണ
നിയന്ത്രണ ബോര്‍ഡ്
എന്നിവിടങ്ങളിലെ
നിയമനങ്ങള്‍ പി.എസ്.സി
വഴി നടത്താത്തത്
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
കമ്പ്യൂട്ടര്‍വത്കരണം
മൂലം പി.എസ്.സി യില്‍
കാര്യപ്രാപ്തിയും
വേഗവും
കൈവരിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
സാങ്കേതികമായി
പി.എസ്.സി യുടെ
പുരോഗതിക്കനുസരിച്ച്
ഉദ്യോഗസ്ഥരുടെ
പ്രാവീണ്യം
വര്‍ദ്ധിപ്പിക്കുന്നതിന്
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
പി.എസ്.സി.
റാങ്ക് ലിസ്റ്റില്‍ നിന്നുള്ള
നിയമന നില
3682.
ശ്രീ.ആര്
. സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
പ്രസിദ്ധീകരിച്ച
കാറ്റഗറി നമ്പ൪ 257/12
എല്‍.ഡി.ടൈപ്പിസ്റ്റ്,ടൈപ്പിസ്റ്റ്
ക്ല൪ക്ക് റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര പേ൪ക്ക്
നാളിതുവരെയായി നിയമനം
ലഭിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ലിസ്റ്റില്‍ നിന്നും
ശുപാ൪ശ ചെയ്ത എല്ലാവരും
ജോലിയില്‍
പ്രവേശിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എത്ര
പേരാണ് ജോലിയില്‍
പ്രവേശനം നേടിയതെന്നും
ഇവ൪ക്ക് പകരം
മറ്റാരെയെങ്കിലും
നിയമനത്തിന് ശുപാ൪ശ
ചെയ്തിട്ടുണ്ടോ എന്നും
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
വിവിധ വകുപ്പുകളില്‍
എല്‍.ഡി.ടൈപ്പിസ്റ്റ്,
ടൈപ്പിസ്റ്റ് ക്ല൪ക്ക്
തസ്തികകളില്‍ ഒഴിവ്
ഉണ്ടായിട്ടും പ്രസ്തുത
ഒഴിവുകള്‍ വകുപ്പ്
മേധാവികള്‍
പി.എസ്.സി.യ്ക്ക്
റിപ്പോ൪ട്ട്
ചെയ്യാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
ഫിഷറീസ്,
റവന്യൂ, പഞ്ചായത്ത്,
വനം, വിദ്യാഭ്യാസം,
ആരോഗ്യം എന്നീ
വകുപ്പുകളില്‍ നിലവില്‍
ഈ തസ്തികയുടെ ഒഴിവുകള്‍
ഉണ്ടായിട്ടും ഒഴിവുകള്‍
റിപ്പോ൪ട്ട്
ചെയ്യാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
പ്രസ്തുത ഒഴിവുകള്‍
അടിയന്തരമായി
റിപ്പോ൪ട്ട്
ചെയ്യിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?
പി.എസ്.സി.
മുഖേനയുള്ള നിയമനങ്ങള്‍
3683.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഓരോ
വര്‍ഷവും എത്ര
ഒഴിവുകള്‍ പി.എസ്.സി.
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)
സംസ്ഥാനതലത്തിലും
ജില്ലാതലത്തിലുമായി
പി.എസ്.സി.യുടെ എത്ര
റാങ്ക് ലിസ്റ്റുകള്‍
നിലവിലുണ്ട്; പ്രസ്തുത
റാങ്ക് ലിസ്റ്റുകളില്‍
എത്ര
ഉദ്യോഗാര്‍ത്ഥികള്‍
ഉള്‍പ്പെട്ടിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(സി)
പല
വകുപ്പുകളും യഥാസമയം
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നില്ലെന്നത്
ശ്രദ്ധയയിൽപ്പെട്ടിട്ടുണ്ടോ;
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
പി.എസ്.സി.
മുഖേനയുള്ള നിയമനങ്ങള്‍
ത്വരിതപ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
ഒരേ
യോഗ്യത വരുന്ന
തസ്തികകളിലേക്ക് പി.എസ്.സി
ഒറ്റ പരീക്ഷ നടത്തി റാങ്ക്
ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന
രീതി
3684.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരേ യോഗ്യത വരുന്ന
തസ്തികകളിലേക്ക് ഒറ്റ
പരീക്ഷ നടത്തി റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിന്
പി.എസ്.സി.
തീരുമാനമെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
പരീക്ഷകളാണെന്ന്
വിശദമാക്കാമോ;
(ബി)
ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍,
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍,
സാനിട്ടറി ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
തസ്തികകളിലേക്ക്
നിലവില്‍ ഏതൊക്കെ
വകുപ്പുകളിലാണ് അപേക്ഷ
ക്ഷണിക്കാറുള്ളത്;
ഓരോന്നിന്റെയും യോഗ്യതാ
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
കൂടുതല്‍
പരീക്ഷകള്‍ നടത്തുന്നതു
മൂലം പി.എസ്.സി.യ്ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
ഒഴിവാക്കുന്നതിന് സമാന
യോഗ്യതയുള്ള വിവിധ
വകുപ്പുകളില്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
തസ്തികകളിലേക്ക്
ഒറ്റപ്പരീക്ഷ നടത്തി
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്ന
കാര്യം ഇപ്പോള്‍
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
തസ്തികയിലേക്ക്
ഒറ്റപ്പരീക്ഷ നടത്തി
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷനിലെ വേതനവ്യവസ്ഥയിലെ
ന്യൂനത പരിഹരിക്കാന്‍ നടപടി
T *3685.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷനില്‍ അംഗങ്ങളായി
വരുന്നവര്‍ക്ക്
രണ്ടുതരം വേതനവ്യവസ്ഥ
നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇത്
പരിഹരിക്കണമെന്നാവശ്യപ്പെട്ട്
നിവേദനം
ലഭ്യമായിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
നിവേദനത്തിന്മേല്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
പ്രീ
സര്‍വ്വീസ് പരിശീലനം
3686.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം തസ്തികകളിലാണ്
പ്രീ സര്‍വ്വീസ്
പരിശീലനം
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രീ
സര്‍വ്വീസ് പരിശീലനം
സര്‍വ്വീസായി
പരിഗണിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
എല്‍.ഡി.സി.
റാങ്ക് ലിസ്റ്റില്‍ നിന്നും
നിയമനങ്ങള്‍
3687.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള എല്‍.ഡി.സി.
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര ശതമാനം
നിയമനങ്ങള്‍ നടന്നു
എന്ന് വ്യക്തമാക്കാമോ;
(ബി)
മിക്ക
ഒഴിവുകളും ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍
റിപ്പോര്‍ട്ട്
ചെയ്യാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
31-3-15-ന്
കാലാവധി അവസാനിക്കുന്ന
എല്‍.ഡി.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
ഉടനെ ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്ത്
നിയമനങ്ങള്‍
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
സംസ്ഥാനത്ത്
ഓരോ ജില്ലയിലും
31-5-15 വരെ
എല്‍.ഡി.സി.യുടെ എത്ര
ഒഴിവുകള്‍
ഉണ്ടാകുമെന്ന് ജില്ല
തിരിച്ച് കണക്കുകള്‍
വ്യക്തമാക്കാമോ?
മലയാള
ഭാഷാ നിയമനിര്‍മ്മാണത്തിന്റെ
പുരോഗതി
3688.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിമൂന്നാം
കേരള നിയമസഭാ
കാലയളവില്‍ തന്നെ മലയാള
ഭാഷാ
നിയമനിര്‍മ്മാണത്തിന്
നടപടി സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
പത്തു
ശതമാനം പ്രൊമോഷന് സംവരണം
3689.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ വിവിധ
വകുപ്പുകളിലെ ലാസ്റ്റ്
ഗ്രേഡ് ജീവനക്കാര്‍ക്ക്
ക്ലറിക്കല്‍
തസ്തികയില്‍ 10 ശതമാനം
പ്രൊമോഷന് സംവരണം
ചെയ്യുന്ന ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍,
ഏതൊക്കെ വകുപ്പുകള്‍
പ്രൊമോഷന്റെ
സീനിയോറിറ്റി ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ട്
; നാളിതുവരെ
സീനിയോറിറ്റി ലിസ്റ്റ്
തയ്യാറാക്കി
പ്രസിദ്ധീകരിച്ചിട്ടില്ലാത്ത
വകുപ്പുകൾ ഏതൊക്കെ;
ഹയര്‍
സെക്കന്ററി, വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി, കോമേഴ്സ്
(സീനിയര്‍, ജൂനിയര്‍) റാങ്ക്
ലിസ്റ്റ്
3690.
ശ്രീ.കെ.അച്ചുതന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി,
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി, കോമേഴ്സ്
(സീനിയര്‍, ജൂനിയര്‍)
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ;
(ബി)
ഈ
ഒഴിവിലേയ്ക്ക് എത്ര
വേക്കന്‍സികള്‍
വകുപ്പുകള്‍
നിയമനത്തിനായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(സി)
ഹയര്‍
സെക്കന്ററി,
വൊക്കേഷണല്‍
ഹയര്‍സെക്കന്ററി
വിഭാഗങ്ങളിലെ കോമേഴ്സ്
(ജൂനിയര്‍ &
സീനിയര്‍)
ഒഴിവുകളിലേയ്ക്ക്
നിയമനം നടത്തുന്നതിനായി
റാങ്ക് ലിസ്റ്റിലെ
എത്രപേര്‍ക്ക് അഡ്വൈസ്
മെമ്മോ അയച്ചിട്ടുണ്ട്?
വിവിധ
വകുപ്പുകളില്‍ നിയമനം
ലഭിക്കാത്ത
ഉദ്യോഗാര്‍ത്ഥികള്‍
3691.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പി.എസ്.സി
അഡ്വൈസ് നല്‍കിയിട്ടും
യഥാസമയം നിയമന ഉത്തരവ്
നല്‍കാത്ത എത്ര
വകുപ്പുകളും
തസ്തികകളുമുണ്ട്; എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കാനുണ്ട്;
വിശദാംശം നല്‍കുമോ;
(ബി)
എല്ലാ
ജില്ലകളിലും നിലവിലുള്ള
എല്‍.ഡി. ക്ലാര്‍ക്ക്,
ലാസ്റ്റ് ഗ്രേഡ്
സര്‍വ്വന്റ്സ്
തസ്തികകളിലേയ്ക്ക്
ഇതുവരെ എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്തു;
എത്ര പേര്‍ക്ക് നിയമനം
നീട്ടി എന്നിവ ജില്ല
തിരിച്ച് കണക്ക്
ലഭ്യമാക്കുമോ?
എച്ച്.എസ്.എസ്.ടി.
കോമേഴ്സ് റാങ്ക് ലിസ്റ്റ്
3692.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
എച്ച്.എസ്.എസ്.ടി.
കോമേഴ്സ് (സീനിയര്‍
& ജുനിയര്‍) റാങ്ക്
ലിസ്റ്റില്‍ നിന്നും
നാളിതുവരെയായി എത്ര
പേര്‍ക്കാണ് നിയമനം
നല്‍കിയിട്ടുള്ളതെന്നും
ഇപ്പോള്‍ എത്ര
ഒഴിവുകളാണ്
പി.എസ്.സി.യിലേക്ക്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;p
(ബി)
എച്ച്.എസ്.എസ്.ടി.
കോമേഴ്സ് റാങ്ക്
ലിസ്റ്റില്‍ നിന്നും
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
ഒഴിവുകളിലേക്ക് അഡ്വൈസ്
ചെയ്യുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
ഇല്ലെങ്കില്‍ നിയമന
നടപടികള്‍
ത്വരിതപ്പെടുത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ആശ്രിത
നിയമനം
3693.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍വ്വീസില്‍
നിലവിലുള്ള ആശ്രിത
നിയമന വ്യവസ്ഥകൾ
സംബന്ധിച്ച്
വിശദീകരിക്കാമോ;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങളിലും
ബോര്‍ഡുകളിലും എയ്ഡഡ്
സ്ഥാപനങ്ങളിലും ആശ്രിത
നിയമന വ്യവസ്ഥ
നിലനില്‍ക്കുന്നുണ്ടോ;
ഇല്ലെങ്കില്‍, പുതുതായി
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ആശ്രിത
നിയമന വ്യവസ്ഥ പ്രകാരം
നിരവധി വകുപ്പുകളില്‍
ജോലി
പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക്
അതു ലഭിക്കുന്നതിന്
നേരിടുന്ന കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്തരക്കാര്‍ക്ക്
ജോലി ലഭ്യമാക്കുന്നതിന്
സത്വര നടപടികള്‍
സ്വീകരിക്കാന്‍ എല്ലാ
വകുപ്പുകള്‍ക്കും
അടിയന്തിര നിര്‍ദ്ദേശം
നല്‍കുമോ?
ലോവര്‍
ഡിവിഷന് ക്ലാര്‍ക്കുമാരുടെ
നിയമനങ്ങളിലെ ആസ്ഥാന
ഒഴിവുകള്‍
3694.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോവര്‍
ഡിവിഷന്
ക്ലാര്‍ക്കുമാരുടെ
നിയമനങ്ങളില്‍ ആസ്ഥാന
ഒഴിവുകള്‍ എല്ലാ
ജില്ലക്കാര്‍ക്കും
വീതംവച്ച്
നല്കുന്നതില് റവന്യൂ,
പഞ്ചായത്ത് തുടങ്ങിയ
വകുപ്പുകള്‍ കൃത്യത
പാലിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
വയനാട്
ജില്ലയില്‍ പി.എസ്.സി.
മുഖേനയുളള നിയമനം
3695.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വയനാട്
ജില്ലയില്‍ പി.എസ്.സി.
മുഖേന എത്ര പേര്‍ക്ക്
ഏതൊക്കെ തസ്തികകളില്‍
നിയമനം
നല്‍കിയിട്ടുണ്ട്
എന്നുള്ളതിന്റെ വകുപ്പു
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ?
കേന്ദ്ര
- സംസ്ഥാന ജീവനക്കാര്‍ക്ക്
ഭരണ സമിതിയില്‍ ഭാരവാഹിത്വം
3696.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ മതക്കാരുടെ
ആരാധനാലയങ്ങളുടെ ഭരണ
സമിതിയില്‍ കേന്ദ്ര -
സംസ്ഥാന
ജീവനക്കാര്‍ക്ക്
ഭാരവാഹിത്വം പാടില്ല
എന്ന ഉത്തരവ്
നിലവിലുണ്ടോ; എങ്കില്‍
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
മേല്‍പ്പറഞ്ഞ
ആരാധനാലയങ്ങളില്‍
കേന്ദ്ര - സംസ്ഥാന
ജീവനക്കാര്‍
ഭാരവാഹിത്വം
വഹിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇതിന്മേല് നടപടി
സ്വീകരിക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
സംസ്ഥാന
സര്‍വ്വീസിലെ ഡ്രൈവര്‍
തസ്തികയുടെ (ലൈറ്റ് മോട്ടോര്‍
വാഹനം) അടിസ്ഥാന യോഗ്യത
3697.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
സംസ്ഥാന സര്‍വ്വീസിലെ
ഡ്രൈവര്‍ തസ്തികയുടെ
(ലൈറ്റ് മോട്ടോര്‍
വാഹനം) അടിസ്ഥാന യോഗ്യത
എന്താണ്;
(ബി)
ഇത്
ഉയര്ത്തുന്നതിന്ആലോചിക്കുന്നുണ്ടോ;
(സി)
ഇതിനായി
ഏതെങ്കിലും
ശിപാര്‍ശകള്‍
ലഭിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
അതിനായി എന്തെങ്കിലും
തീരുമാനങ്ങളോ, നടപടികളോ
എടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
അടുത്ത
ശമ്പള പരിഷ്കരണത്തോടു
കൂടി യോഗ്യത ഉയര്‍ത്തി
നിശ്ചയിക്കുന്നതിന്
നടപടി
സ്വീകരിക്കുന്നുണ്ടോ?
കണ്ണൂര്‍
ജില്ലയിലെ ലാസ്റ്റ് ഗ്രേഡ്
സര്‍വ്വന്റ് തസ്തികയിലെ
ഒഴിവുകള്‍
3698.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ ലാസ്റ്റ്
ഗ്രേഡ് സര്‍വ്വന്റ്
തസ്തികകളില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
വകുപ്പ് തിരിച്ച്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
കാരണം വിശദമാക്കാമോ?
ഒഴിവുള്ള
തസ്തികകളില്‍ നിയമനം
നടത്തുന്നതിന് നടപടി
3699.
ശ്രീ.മാത്യു
റ്റി.തോമസ്
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.സി.കെ.നാണു
,,
ജോസ് തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
വിവിധ വകുപ്പുകളില്‍
ഒഴിവുള്ള തസ്തികകളില്‍
നിയമനം നടത്തുന്നതിനു
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പി.എസ്.സി.
അഡ്വൈസ് മെമ്മോ
നല്‍കിയതിനുശേഷവും
ഒഴിവുകള്‍ നികത്തി
നിയമനങ്ങള്‍ നടത്താത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
പെന്ഷന്
പ്രായം വര്‍ദ്ധിപ്പിക്കല്‍
T *3700.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഏതൊക്കെ
വകുപ്പുകളിലും
പൊതുമേഖലാ
സ്ഥാപനങ്ങളിലും
പെന്ഷന് പ്രായം
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
സര്‍ക്കാര്‍/പൊതുമേഖലാ
ജീവനക്കാര്‍ റിട്ടയര്‍
ചെയ്തിട്ടുണ്ട്; എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
തൊഴില്‍
നല്‍കിയിട്ടുണ്ട്; ഓരോ
വര്‍ഷത്തെയും വിശദാംശം
നല്‍കുമോ?
ഒഴിവുകള്‍
കൃത്യമായി പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്യാന്‍
നടപടി
3701.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒഴിവുകള്‍
യഥാവിധി പി.എസ്.സി.യെ
അറിയിക്കണം എന്ന
P&ARD സര്‍ക്കുലര്‍
പ്രകാരം നടപടികള്‍
സ്വീകരിക്കുന്നതില്‍
നിയമന അധികാരികള്‍
കൃത്യത പാലിക്കുന്നില്ല
എന്ന ആക്ഷേപം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വകുപ്പുകൾ ഒഴിവുകള്‍
യഥാ സമയം പി.എസ്.സി.യെ
അറിയിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
പാലക്കാട്
ജില്ലയിലെ ഇലക്ട്രിസിറ്റി
മസ്ദൂര്‍ റാങ്ക് ലിസ്റ്റ്
3702.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ
ഇലക്ട്രിസിറ്റി
മസ്ദൂര്‍ റാങ്ക്
ലിസ്റ്റില്‍ നിന്നും
നാളിതുവരെ എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്കാണ്
നിയമനം നല്‍കിയത് എന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ഇനി
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാനുണ്ട്; ഇതിനായി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
മസ്ദൂര്‍
റാങ്ക് ലിസ്റ്റിലുള്ള
മുഴുവന്‍
ഉദ്യോഗാര്‍ത്ഥികള്‍ക്കും
നിയമനം നല്കാന്
ആവശ്യമായ നടപടി
സര്‍ക്കാര്‍
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
കോഴിക്കോട്
ജില്ലയിലെ എച്ച്.എസ്.എ
ഗണിതശാസ്ത്രം തസ്തിക
3703.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ എച്ച്.എസ്.എ
ഗണിതശാസ്ത്രം
തസ്തികയില്‍ (കാറ്റഗറി
നം. 661/2012) പിഎസ്.സി
അപേക്ഷ ക്ഷണിച്ചിട്ടും
നാളിതുവരെ പരീക്ഷാ
തീയതി നിശ്ചയിക്കുകയോ
നിയമന നടപടികള്‍
ആരംഭിക്കുകയോ
ചെയ്തിട്ടില്ലാത്തതിന്റെ
സാങ്കേതിക തടസ്സം
എന്താണെന്ന്
വിശദമാക്കാമോ;
തസ്തികകള്‍
കുറയ്ക്കുന്നതിനെക്കുറിച്ച്പഠിക്കാന്
നിയോഗിച്ച ഉന്നതാധികാര സമിതി
3704.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തസ്തികകള്‍
കുറയ്ക്കുന്നതിനെക്കുറിച്ച്പഠിക്കാന്
നിയോഗിച്ച ഉന്നതാധികാര
സമിതിയുടെ
ശുപാര്‍ശകള്‍ക്കനുസൃതമായി
സര്‍ക്കാര്‍ ഓരോ
വകുപ്പിലും എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
താല്‍ക്കാലിക
നിയമനം ലഭിച്ച അംഗപരിമിതരുടെ
സ്ഥിരനിയമനം
3705.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1999
മുതല്‍ 2003 വരെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
താല്‍ക്കാലിക നിയമനം
ലഭിച്ച എത്ര
അംഗപരിമിതര്‍ക്ക്
സ്ഥിരനിയമനം
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാലത്ത് ഒരു വര്‍ഷത്തെ
കരാര്‍ നിയമനം
ലഭിച്ചവര്‍ക്ക്
ആര്‍ക്കെങ്കിലും സ്ഥിരം
നിയമനം
നല്‍കിയിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
ഒരു വര്‍ഷത്തെ കരാര്‍
നിയമനം ലഭിച്ച എത്ര
അംഗപരിമിതരുണ്ട്എന്ന്
വ്യക്തമാക്കുമോ;
(ഡി)
2011-ല്‍
ഇത്തരത്തില്‍ ഒരു
വര്‍ഷത്തെ കരാര്‍
നിയമനം ലഭിച്ച തുഷ്മിത
ടി. എന്നയാളിൽ നിന്നും
15615/ORD/CM/13
നമ്പറായി ലഭിച്ച
നിവേദനത്തില്‍ ഇതുവരെ
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ഇ)
മാനുഷിക
പരിഗണന നല്കി ഈ
അപേക്ഷയില്‍ അനുകൂല
നടപടി കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
അസിസ്റ്റന്റ്/ഓഡിറ്റര്‍(
ഗവ. സെക്രട്ടേറിയറ്റ്,
പി.എസ്.സി., ലോക്കല്‍ ഫണ്ട്
ഓഡിറ്റ് ) റാങ്ക് ലിസ്റ്റില്‍
നിന്നള്ള നിയമനം
3706.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അസിസ്റ്റന്റ്/ഓഡിറ്റര്‍,
ഗവ. സെക്രട്ടേറിയറ്റ്,
പി.എസ്.സി., ലോക്കല്‍
ഫണ്ട് ഓഡിറ്റ് എന്ന
റാങ്ക് ലിസ്റ്റില്‍
നിന്നും നാളിതുവരെയായി
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്കാണ്
നിയമനം
നല്‍കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
നിലവില്‍
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(സി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
ആരാേഗ്യവകുപ്പിലെ
ഹൗസ് കീപ്പിംഗ് തസ്തികകള്‍
3707.
ശ്രീ.ആര്
. സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരാേഗ്യവകുപ്പിനു
കീഴില്‍ ഹൗസ് കീപ്പിംഗ്
തസ്തികയ്ക്കായി
(കാറ്റഗറി നമ്പര്‍
100/2006 പ്രകാരം )
പി.എസ്.സി.
പ്രസിദ്ധീകരിച്ച
ലിസ്റ്റ് ഇപ്പാേള്‍
നിലവിലുണ്ടാേ ;
പ്രസ്തുത ലിസ്റ്റിന്റെ
കാലാവധി എന്നാണ്
അവസാനിക്കുന്നത് ;
വിശദാംശം
ലഭ്യമാക്കാമാേ;
(ബി)
പ്രസ്തുത
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ള
എത്ര
ഉദ്യാേഗാര്‍ത്ഥികള്‍ക്ക്
നിയമനം ലഭ്യമായി ;
വിശദാംശം
ലഭ്യമാക്കുമാേ;
അടൂര്‍ കെ.എ.പി.3
ബറ്റാലിയനിലേക്ക് നിയമനം
3708.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
(സിറ്റി /റൂറല്‍) ,
ആലപ്പുഴ, പത്തനംതിട്ട
പോലീസ് ജില്ലകളിലെ
സിവില്‍ പോലീസ്
ഓഫീസർമാരുടെ
റിക്രൂട്ടിംഗ്
ക്യാമ്പായ അടൂര്‍
കെ.എ.പി.3
ബറ്റാലിയനിലേക്ക്
നിയമനത്തിനായി
പി.എസ്.സി.
തയ്യാറാക്കിയ ലിസ്റ്റ്
ഇപ്പോഴും നിലവിലുണ്ടോ ;
എങ്കില്‍ 11.9.2014 ന്
നിലവില്‍ വന്ന ഈ
ലിസ്റ്റില്‍ നിന്നും
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കിയെന്ന്
വ്യക്തമാക്കുമോ ;
(ബി)
ആഭ്യന്തര
വകുപ്പില്‍ നിന്നും
പ്രസ്തുത
തസ്തികയിലേക്ക് എത്ര
ഒഴിവുകളാണ്
റിപ്പോര്‍ട്ട്
ചെയ്തിരിക്കുന്നത് ;
ആയത് എന്നാണെന്ന്
അറിയിക്കുമോ ;
(സി)
ഈ
തസ്തികയിലേക്കു് നിരവധി
ഒഴിവുകള്‍
നിലവിലുണ്ടെങ്കിലും
ആയത് യഥാസമയം
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നില്ലായെന്നുള്ള
ഉദ്യോഗാര്‍ത്ഥികളുടെ
പരാതി ശ്രദ്ധിച്ചുവോ ;
എങ്കില്‍ അടിയന്തരമായി
ഒഴിവുള്ള എല്ലാ
തസ്തികകളും
റിപ്പോര്‍ട്ട്
ചെയ്യുവാന്‍ ആഭ്യന്തര
വകുപ്പിന് നിര്‍ദ്ദേശംം
നല്‍കുമോ ; വിശദാംശം
അറിയിക്കുമോ ?
DEO റാങ്ക് ലിസ്റ്റിൽ
നിന്നുമുള്ള നിയമനത്തിലെ
കാലതാമസ ം
3709.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
24.7.2010 ന്
പ്രസിദ്ധീകരിച്ച DEO
റാങ്ക് ലിസ്റ്റിലെ 1(A)
റാങ്ക്കാരന്
ആരായിരുന്നുവെന്നും
അദ്ദേഹത്തിന് നിയമനം
നല്കുന്നതില്
കാലതാമസം ഉണ്ടായതിന്റെ
കാരണം എന്തെന്നും
വ്യക്തമാക്കുമോ ;
(ബി)
ടിയാന്റെ
നിയമനം സംബന്ധിച്ച്
ഏതെങ്കിലും കോടതി
ഉത്തരവുണ്ടായിട്ടുണ്ടോ
എന്നും ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പും
ലഭ്യമാക്കുമോ ;
(സി)
ടിയാന്
ഉടന്‍ തന്നെ
സീനിയോരിറ്റി
പുനസ്ഥാപിച്ച് നിയമനം
നല്‍കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ ?
ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
ഗ്രേഡ് II എഴുത്തുപരീക്ഷ
3710.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012
ഡിസംബറില്‍ കാറ്റഗറി
നമ്പര്‍. 665/2012
പ്രകാരം വിജ്ഞാപനം
പുറപ്പെടുവിച്ച
ആരോഗ്യവകുപ്പിലെ
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
II തസ്തികയുടെ എഴുത്ത്
പരീക്ഷ നാളിതുവരെയായി
നടത്തിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പരീക്ഷ നടത്തുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ പരീക്ഷ
അടിയന്തരമായി
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വിശദമാക്കുമോ?
വിമുക്ത
ഭടന്മാ൪ക്ക് വീട്ടുകരത്തില്‍
ഇളവ്
3711.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിമുക്ത
ഭടന്മാരുടെയും
വിധവകളുടെയും
പേരിലുള്ളതും അവ൪
താമസിക്കുന്നതിന്
ഉപയോഗിക്കുന്നതുമായ
ഭവനങ്ങള്‍ക്ക്
തറവിസ്തീ൪ണ്ണം നോക്കാതെ
വീട്ടുകരം ഒഴിവാക്കി സ.
ഉ. (എം.എസ്) നം: 171/09
ത.സ്വ.ഭ.വ തീയതി
29.08.2009
ഉത്തരവിട്ടിരുന്നത്,
2000 ചതുരശ്ര അടിയില്‍
താഴെയുള്ള വീടുകള്‍ക്ക്
മാത്രമാക്കി സ:ഉ.
(എം.എസ്)
നം:242/2013/ത.സ്വ.ഭ.വ
തീയതി 2.7.2013
ഉത്തരവിറക്കിയതിലൂടെ
നല്ലൊരു വിഭാഗം വിമുക്ത
ഭടന്മാരും ഈ ആനുകൂല്യം
ലഭിക്കാതെ
ബുദ്ധിമുട്ടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വീടിന്റെ
വിസ്തൃതി കുറച്ച്
ഉത്തരവിറക്കാനുണ്ടായ
സാഹചര്യം
വ്യക്തമാക്കുമോ;
(സി)
ആഡംബര
നികുതി ഈടാക്കുന്നത്
3000 ച: അടിയില്‍
കൂടുതലുള്ള
വീടുകള്‍ക്ക്
മാത്രമാണെന്നിരിക്കെ
വിമുക്ത ഭടന്മാ൪ക്കുള്ള
ഈ ബുദ്ധിമുട്ട്
പരിഹരിക്കാ൯ നടപടി
സ്വീകരിക്കുമോ?
ധനസഹായത്തിന് അപേക്ഷ
3712.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അപകടമരണം
സംഭവിച്ചതില്‍ ധനസഹായം
ആവശ്യപ്പെട്ട് ശ്രീ.
പ്രദീപ് കുമാര്‍ പുതിയ
പറമ്പത്ത് എന്നയാള്‍
സമര്‍പ്പിച്ചതും
കോഴിക്കോട് ജില്ലാ
കലക്ടറുടെ 23.2.2011
-ലെ എഫ്-1-53050/2010
നമ്പരായിട്ടുള്ള
ഫയലില്‍
ഉള്‍പ്പെട്ടതുമായ
അപേക്ഷയില്‍ എന്ത്
തീരുമാനം
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ടിയാന്
ഉടന്‍തന്നെ ധനസഹായം
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയിൽ നിന്നും ധനസഹായം
3713.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭത്തിലല്ലാതെ
മറ്റ് അപകടങ്ങളിലും
ദുരന്തങ്ങളിലും നഷ്ടം
സംഭവിക്കുന്ന
കുടുംബങ്ങള്‍ക്ക്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിൽ
നിന്നും ധനസഹായം
നല്‍കാറുണ്ടോ; ഇതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
പറയാമോ;
(ബി)
ചേ൪ത്തല
കിഴക്കേ നാല്പതില്
19/11/2014 - ല്‍
ഉണ്ടായ പടക്കശാല
സ്പോടനത്തില്‍
സ്ഥാപനത്തിനു
ചുറ്റുവട്ടത്തുള്ള
ഒട്ടേറെ വീടുകള്‍
തക൪ന്നു പോകുകയും മറ്റ്
നാശനഷ്ടങ്ങൾ
ഉണ്ടാകുകയും
ചെയ്തിട്ടും സ൪ക്കാ൪
അവർക്ക് നഷ്ടപരിഹാരം
നല്‍കാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ ; ഇത്തരം
സന്ദ൪ഭങ്ങളില്‍ സ൪ക്കാ൪
അടിയന്തര
സഹായമെത്തിക്കാത്തത്
എന്തുകൊണ്ടാണെന്ന്
പറയാമോ ?
അരൂര്‍
മണ്ഡലത്തിലെ
ചേന്നംപള്ളിപ്പുറം
പഞ്ചായത്തില്‍ മരണപ്പെട്ട
രവിയുടെ കുടുംബത്തിന് സഹായം
3714.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ
ചേന്നംപള്ളിപ്പുറം
പഞ്ചായത്തില്‍ 8-ാം
വാർഡിൽ പോലീസുകാര്‍
ഓടിച്ചതിനെ തുടര്‍ന്ന്
കായലില്‍ വീണ്
മരണപ്പെട്ട രവി എന്ന
ചെറുപ്പക്കാരന്റെ
മരണത്തിന് കാരണക്കാരായ
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു ശിക്ഷണ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
മരണമടഞ്ഞ
ടിയാന്റെ കുടുംബത്തിന്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും പരമാവധി
ധനസഹായം ലഭ്യമാക്കുമോ;
(സി)
മരണപ്പെട്ട
ടിയാന്റെ കുടുംബത്തിലെ
ഒരംഗത്തിന് സര്‍ക്കാര്‍
ജോലി നല്കി
കുടുംബത്തിനെ
സഹായിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
സമാശ്വാസ
ധനസഹായ പദ്ധതി
3715.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമാശ്വാസ
ധനസഹായം അപകടത്തില്‍
മരണപ്പെട്ടവരുടെ
ആശ്രിതർക്ക്
നല്‍കുന്നതിന് വരുമാന
സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കണമെന്ന വ്യവസ്ഥ
ഒഴിവാക്കുന്നതു
പരിഗണിക്കുമോ ;
(ബി)
പ്രസ്തുത
വിഷയത്തില്‍ വരുമാന
പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ ?
മാനന്തവാടി
സ്വദേശിയായ ബാലികയ്ക്ക്
എച്ച്.ഐ.വി.
3716.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രിയില്‍ നിന്ന്
രക്തം സ്വീകരിച്ചതിലൂടെ
എച്ച്.ഐ.വി. ബാധിതയായ
മാനന്തവാടി സ്വദേശിയായ
ബാലികയ്ക്കും
കുടുംബത്തിനും
3.12.2013 ന്
മുഖ്യമന്ത്രി
പ്രഖ്യാപിച്ച ഭൂമി
വാങ്ങി വീട്
വെക്കാനുള്ള പണം (13.5
ലക്ഷം രൂപ)
ലഭ്യമാക്കിയിട്ടുണ്ടോ;
(ബി)
മുഖ്യമന്ത്രി
നല്കിയ
വാഗ്ദാനമനുസരിച്ചുള്ള
സഹായം ലഭിക്കാതെ
ബാലികയും കുടുംബവും
ഇപ്പോഴും
പുറമ്പോക്കില്‍
കഴിയുകയാണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(സി)
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
മുഖ്യമന്തിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള ധനസഹായം
3717.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശ്രീ.
വിശ്വമോഹനന്‍,
ദെെവപുരയ്ക്കല് കോളനി
,പുന്നപ്ര എന്നയാൾ
മുഖ്യമന്തിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായം
ലഭിക്കുന്നതിന്
സമര്‍പ്പിച്ച അപേക്ഷ
1194/ഡിആര്‍എഫ്/സി.എം.2013
നമ്പരായി ലഭിച്ചുവെന്ന്
5-3-2013-ല്‍ അപേക്ഷകന്
മറുപടി നല്‍കിയെങ്കിലും
നാളിതുവരെ അപേക്ഷകന്
ധനസഹായം ലഭ്യമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കാരണം വ്യക്തമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിൽ നിന്നുള്ള
സഹായം
3718.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാഹനാപകടങ്ങളിലും,
മറ്റപകടങ്ങളിലും മരണം
സംഭവിച്ചവരുടെ
ആശ്രിതര്ക്ക്കഴിവതും
വേഗത്തില്‍ ധനസഹായം
വിതരണം ചെയ്യുന്നതിനു
നടപടി സ്വീകരിക്കുമാേ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
3719.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായം
അനുവദിച്ചിട്ടും, 2014
നവംബ൪ മാസം വരെയുള്ള
കണക്കു പ്രകാരം എത്ര
പേ൪ക്ക് തുക കൈമാറാ൯
ബാക്കിയുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ശ്രീമതി
മേരി, കിഴക്കും തല
വീട്, ചെലാമറ്റം,
ഒക്കല്‍ പി.ഒ.,
എറണാകുളം എന്നയാള്‍ക്ക്
26.10.2013-ല്‍
37161/DRF/CM/2013
പ്രകാരം അനുവദിച്ച തുക
കൈമാറിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ;
(സി)
തുക
കൈമാറാനുള്ള
നടപടിക്രമങ്ങള്‍
എപ്പോള്‍
പൂ൪ത്തിയാക്കാ൯
കഴിയുമെന്ന്
വ്യക്തമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ചികിത്സാസഹായം
3720.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും
ചികിത്സാസഹായമായി
അനുവദിക്കുന്ന തുക
സര്‍ക്കാര്‍ ഉത്തരവ്
ഉണ്ടായിട്ടും
എന്തുകൊണ്ടാണ്
ബന്ധപ്പെട്ട
കളക്ടറേറ്റുകളില്‍
നിന്നും വിതരണം
ചെയ്യാന്‍
കാലതാമസമുണ്ടാകുന്നതെന്ന്
പറയാമോ;
(ബി)
ചികിത്സാ
സഹായം
അനുവദിച്ചുകൊണ്ടുളള
ഉത്തരവിന്റെ പകര്‍പ്പ്
അപേക്ഷകള്‍ ശുപാര്‍ശ
ചെയ്യുന്ന എം.എല്‍.എ.
മാര്‍ക്കും
ലഭ്യമാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും അനുവദിക്കുന്ന തുക
വിതരണം ചെയ്യുന്നതിലെ
കാലതാമസം.
3721.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും അനുവദിച്ചതില്‍
കൊല്ലം ജില്ലയില്‍
കഴിഞ്ഞ രണ്ട് വര്‍ഷമായി
വിതരണം ചെയ്യാതെ
ബാക്കിയുള്ളത് എത്ര
തുകയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
വില്ലേജുകളില്‍ നിന്നും
കൃത്യമായി അറിയിപ്പ്
ലഭിക്കാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കാനായി എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ ;
ഇല്ലെങ്കില്‍ എന്തു
നടപടി
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള ധനസഹായം
3722.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും എത്ര തുക
മുഖ്യമന്ത്രി
നേരിട്ടനുവദിച്ചുകൊണ്ട്
ഉത്തരവ് നല്‍കിയെന്ന്
ജില്ല തിരിച്ച് കണക്ക്
വെളിപ്പെടുത്താമോ;
(ബി)
മുഖ്യമന്ത്രി
അനുവദിച്ച തുകയില്‍
എത്ര തുക ഇതിനകം
അപേക്ഷകര്‍ക്ക്
ലഭ്യമാക്കിയെന്ന്
വെളിപ്പെടുത്താമോ;
(സി)
മുഖ്യമന്ത്രി
അനുവദിച്ച തുകയില്‍ 80%
തുകയും ഇനിയും വിതരണം
ചെയ്തിട്ടില്ല എന്ന
കാര്യം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള ധനസഹായം
ലഭിക്കുന്നതിനായി ശ്രീമതി
ജൂലിയറ്റ് ജോണ്സണ്,
അമ്പലപ്പുഴ നല്കിയ അപേക്ഷ
3723.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അപകട
മരണത്തില്പ്പെട്ടവരുടെ
ആശ്രിതര്‍ക്ക്
ദുരിതാശ്വാസ
സഹായനിധിയില്‍ നിന്നും
ധനസഹായം ലഭിക്കുന്നതിന്
ശ്രീമതി ജൂലിയറ്റ്
ജോണ്സണ്,
വലിയവീട്ടില്‍, വാര്‍ഡ്
നം:16, പുന്നപ്ര
വടക്ക്, അമ്പലപ്പുഴ
എന്നവര്‍ നല്കിയ
അപേക്ഷയിന്മേല്
ധനസഹായം നല്കി
ഉത്തരവായിരുന്നുവോ;
(ബി)
14-3-2014
ലെ
15432/ഡി.ആര്.എഫ്/സി
എം/14 നമ്പരായി റവന്യൂ
വകുപ്പിന് കൈമാറിയ
അപേക്ഷയിന്മേല് എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
അപേക്ഷകയ്ക്ക്
നാളിതുവരെ ധനസഹായം
ലഭ്യമാകാത്തതിന് കാരണം
വ്യക്തമാക്കുമോ?
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക പരിപാടി
3724.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടികളിലൂടെ
അനുവദിച്ച
ആനുകൂല്യങ്ങള്‍ ഇനിയും
പൊതുജനങ്ങള്‍ക്ക്
ലഭ്യമായിട്ടില്ലെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുളള
കാരണങ്ങള്‍
വിശദമാക്കാമോ;
(ബി)
വാഹനാപകടത്തില്‍
പരിക്കുപറ്റി
ഗുരുതരമായി ചികിത്സ
തുടരുന്ന ചേലക്കര
മണ്ഡലത്തില്‍
ചെറുതുരുത്തി താഴപ്ര
യത്തീംഖാന
ക്വാട്ടേഴ്സില്‍
ശ്രീവിദ്യ, ശ്രീദേവി
സഹോദരിമാര്‍ക്ക് 2013
ലെ ജനസമ്പര്‍ക്ക
പരിപാടിയിലൂടെ 25000/-
രൂപ ധനസഹായവും , 2500/-
രൂപ വീതം പ്രതിമാസ
പെന്‍ഷനും ഭൂമിയും
വീടും അനുവദിച്ചത്
ശ്രദ്ധയിലുണ്ടോ;
(സി)
പ്രസ്തുത
ആനുകൂല്യങ്ങള്‍ ഇതുവരെ
ലഭിച്ചിട്ടില്ലെന്ന
പരാതി
ലഭ്യമായിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഈ ആനുകൂല്യങ്ങള്‍
എത്രയും വേഗം
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
അന്തര്‍
സംസ്ഥാന നദീജലവുമായി
ബന്ധപ്പെട്ട വിഷയങ്ങള്‍
കൈകാര്യം ചെയ്യുന്നതിന്
സ്ഥിരം സംവിധാനം
3725.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍
സംസ്ഥാന നദീജലവുമായി
ബന്ധപ്പെട്ട വിഷയങ്ങള്‍
കൈകാര്യം ചെയ്യുന്നതിന്
തമിഴ്നാട്, കര്‍ണ്ണാടക
എന്നീ
സംസ്ഥാനങ്ങളിലേതുപോലെ
ഒരു സ്ഥിരം സംവിധാനം
വേണമെന്ന് നിയമസഭയുടെ
അഡ്ഹോക് കമ്മിറ്റി
ശുപാര്‍ശ
ചെയ്തിട്ടുണ്ടോ;
എങ്കിൽ, എന്തുകൊണ്ട്
പ്രസ്തുത ശുപാര്‍ശ
നടപ്പിലാക്കിയില്ലെന്ന്
വ്യക്തമാക്കാമോ;
(ബി)
മുല്ലപ്പെരിയാര്‍,
പറമ്പിക്കുളം, കാവേരി
എന്നീ നദികളിൽ നിന്നും
സംസ്ഥാനത്തിന്
അര്‍ഹതപ്പെട്ട വെള്ളം
കിട്ടാതെ വരികയും
കോടതിയുടെ
പരിഗണനയിലുണ്ടായിരുന്ന
കേസുകൾ പരാജയപ്പെടുകയും
ചെയ്തതിന്റെ
അടിസ്ഥാനത്തില്‍
വീഴ്ചകള്‍ മനസ്സിലാക്കി
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍ ഒരു
സ്ഥിരം സംവിധാനം
ഏർപ്പെടുത്തുവാൻ
തീരുമാനമെടുക്കുമോ?
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
വെറ്റ് ലാന്റ് സ്റ്റഡീസ്
3726.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് വെറ്റ് ലാന്റ്
സ്റ്റഡീസ് എന്ന സ്ഥാപനം
കോട്ടയത്ത്
തുടങ്ങുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
സാമ്പത്തിക
നില മോശമായ
സംസ്ഥാനത്തിന് ഒരു
പുതിയ സംവിധാനം
തുടങ്ങുന്നത്
അഭിലഷണീയമാണെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(സി)
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് വെറ്റ് ലാന്റ്
സ്റ്റഡീസ് എന്ന
സ്ഥാപനത്തിന് ഒരു
വര്‍ഷം എന്ത്
ചെലവുവരുമെന്നാണ്
കണക്കുകൂട്ടിയിട്ടുള്ളത്;
(ഡി)
വെറ്റ്
ലാന്റ് പഠനം കൂടി
സി.ഡബ്ല്യൂ .ആര്.ഡി.എം
നു തന്നെ നടത്താന്‍
സാധിക്കുമോ എന്ന്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
ഐ.എ.എസ്/ഐ.പി.എസ്ഉദ്യാേഗസ്ഥരുടെ
മദ്യ സല്‍ക്കാര പരിപാടികള്‍
3727.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചീഫ്
സെക്രട്ടറിയുള്‍പ്പെടെ
ഒരു വിഭാഗം സീനിയര്‍
ഐ .എ .എസ് /ഐ .പി .എസ്
ഉദ്യാേഗസ്ഥര്‍ നടത്തിയ
ദീപാവലി ആഘോഷം എവിടെ
വച്ചായിരുന്നുവെന്നും
ഇതിനായി എന്തെങ്കിലും
സഹായം നല്കിയാേയെന്നും
ഒൗദ്യാേഗിക
വാഹനമുള്‍പ്പെടെ
ഏതെല്ലാം സര്‍ക്കാര്‍
വാഹനങ്ങള്‍ ഇതിനായി
ഉപയാേഗിച്ചുവെന്നും
വ്യക്തമാക്കുമാേ;
(ബി)
ഇതിനായി
ആഭ്യന്തരവകുപ്പ്
ഉള്‍പ്പെടെ ഏതെല്ലാം
ജീവനക്കാരുടെ സേവനം
ഉപയാേഗിച്ചു;
വ്യക്തമാക്കുമാേ;
(സി)
മദ്യത്തിനെതിരെയുള്ള
നടപടികള്‍
സ്വീകരിക്കുമ്പാേള്
ഐ.എ.എസ്/ഐ.പി.എസ്
ഉദ്യാേഗസ്ഥര്‍
കടല്ക്കരയിലുള്ള
മുന്തിയ സ്വകാര്യ
ഹാേട്ടലില്‍
മദ്യവിരുന്ന് നടത്തിയതു
സംബന്ധിച്ച പരാതികള്‍
സര്‍ക്കാര്‍
പരിശാേധിച്ചുവാേ;
(ഡി)
ഉണ്ടെങ്കില്‍
ഇതിനായി സര്‍ക്കാര്‍
അനുമതി ഇവര്‍
വാങ്ങിയിരുന്നാേയെന്നും,
ഇല്ലായെങ്കില്‍
സര്‍വ്വീസ് ചട്ടലംഘനമായ
ഇത്തരം പ്രവൃത്തികള്‍
നിയന്ത്രിക്കാന്‍ എന്തു
നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമാേ;
(ഇ)
ഇവര്‍
മദ്യസത്ക്കാരം മദ്യ
ലെെസന്‍സ് ഇല്ലാത്ത
ഹാേട്ടലിലാണു
നടത്തിയതെന്ന കാര്യം
ശ്രദ്ധയില്പ്പെട്ടുവാേ;
പ്രസ്തുതപരിപാടിയില്‍
പങ്കെടുത്ത
ഐ.എ.എസ്/ഐ.പി.എസ്
ഉദ്യാേഗസ്ഥര്‍
ആരെല്ലാം;
വ്യക്തമാക്കുമാേ;
(എഫ്)
ഇത്തരം
മദ്യ
സത്ക്കാരപരിപാടികള്
ഏതെല്ലാം ദൃശ്യ-പത്ര
മാധ്യമങ്ങള്‍
പുറത്തുവിടുകയുണ്ടായി
എന്നറിയാമോ ;
വ്യക്തമാക്കുമാേ;
പ്രതിഷേധപരിപാടികള്‍
നടത്തിയത് ആരെല്ലാം;
വ്യക്തമാക്കുമാേ;
(ജി)
ഇത്തരം
പ്രവര്‍ത്തനങ്ങള്‍
സര്‍വ്വീസ്
ചട്ടലംഘനമാണെന്നു
ചൂണ്ടിക്കാട്ടിയവരും
പരാതിപ്പെട്ടവരുമായ
ഐ.എ.എസ്/ഐ.പി.എസ്
ഉദ്യാേഗസ്ഥര്‍
ആരെല്ലാമെന്നു
വ്യക്തമാക്കുമാേ?
ശ്രീമതി.എസ്.
രാജമ്മ മുഖ്യമന്ത്രിക്ക്
സമര്‍പ്പിച്ച പരാതി.
3728.
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ
നെയ്യാറ്റിന്‍കര
താലൂക്കില്‍ പൊഴിയൂര്‍
പോലീസ് സ്റ്റേഷന്
അതിര്‍ത്തിയില്‍പ്പെട്ട
മണലിവിള വീട്ടില്‍
എസ്.ആസ്റ്റിന്‍
ദേവരാജിന്റെ വിധവ എസ്.
രാജമ്മ 5/9/2014 ല്‍
മുഖ്യമന്ത്രിക്ക് ഒരു
പരാതി
സമര്‍പ്പിച്ചിരുന്നോ
(ബി)
എങ്കില്‍
ആ പരാതിയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പരാതിയിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ
(ഡി)
ആസ്റ്റിന്‍
രാജിന്റെ മരണവുമായി
ബന്ധപ്പെട്ട കേസ് CBI
ക്ക്
കൈമാറുന്നതിനാവശ്യമായ
വിജ്ഞാപനം സര്‍ക്കാര്‍
പുറപ്പെടുവിച്ചി
ട്ടുണ്ടോ ;കേസ്ന്വേഷണം
CBI ക്ക് കൈമാറുവാന്‍
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ
;
(ഇ)
അതിനെ
തുടര്‍ന്ന് എന്ത് നടപടി
സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വേങ്ങൂര്‍
- നായത്തോട്
-എയര്‍പോര്‍ട്ട്റോഡ് വികസനം
3729.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
അന്താരാഷ്ട്ര
വിമാനത്താവളത്തിന്റെ (
സിയാൽ ) വികസനവുമായി
ബന്ധപ്പെട്ട്,
അങ്കമാലിയില്‍
നിന്നുള്ള
പ്രധാനപ്പെട്ടതും
തിരക്കേറിയതും
എം.സി.റോഡില്‍ നിന്നു
എയര്‍പോര്‍ട്ടിലേക്കുള്ള
ഏക മാര്‍ഗ്ഗവുമായ
വേങ്ങൂര്‍ - നായത്തോട്
- എയര്‍പോര്‍ട്ട്
റോഡിന്റെ രണ്ടാംഘട്ട
വികസനത്തിന് സിയാൽ
നടപടികള്‍
സ്വീകരിക്കുമോ ?
(ബി)
സിയാൽ
ചെയർമാൻ എന്ന നിലയ്ക്ക്
ഇക്കാര്യത്തിൽ അടിയന്തര
നടപടി സ്വീകരിക്കുമോ ?
ജസ്റ്റിസ്
ജി. ശിവരാജന്
അന്വേഷണക്കമ്മീഷന്റെ ടേംസ്
ഓഫ് റഫറന്‍സ്
3730.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജസ്റ്റിസ്
ജി. ശിവരാജന്
അന്വേഷണക്കമ്മീഷന്റെ
ടേംസ് ഓഫ് റഫറന്‍സ്
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
കമ്മീഷന് മുമ്പാകെ
സര്‍ക്കാര്‍
സ്റ്റേറ്റ്മെന്റ് ഫയല്‍
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
സോളാര്‍
തട്ടിപ്പു കേസില്‍
അധികാരസ്ഥാനങ്ങളുടെ
സ്വാധീനം ഉണ്ടെന്ന
ആക്ഷേപത്തിന്മേലുള്ള
നിലപാട്
വ്യക്തമാക്കുമോ?
റസിഡന്‍സ്
അസോസിയോഷനുകള്‍
3731.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റസിഡന്‍സ്
അസോസിയേഷനുകളുടെ
പ്രവര്‍ത്തനം
സുതാര്യമാക്കുന്നതിനായി
അവയെ തദ്ദേശ
സ്ഥാപനങ്ങളുടെ
നിയന്ത്രണത്തില്‍
ആക്കുന്നതു
പരിഗണിക്കുമോ ;
(ബി)
റസിഡന്‍സ്
അസോസിയേഷനിലെ ഇലക്ഷന്
പ്രക്രിയ
സുതാര്യമാക്കുന്നതു
പരിഗണിക്കുമോ ;
(സി)
റസിഡന്‍സ്
അസോസിയേഷനെ വിവരാവകാശ
നിയമത്തിന്റെ
പരിധിയില്‍
ഉള്‍പ്പെടുത്തുന്നതു
പരിഗണിക്കുമോ ?
ഇന്‍ഫര്‍മേഷന്‍
കേരള മിഷന് എംപ്ലോയീസ്
സെക്രട്ടറിയുടെ അപേക്ഷ
3732.
ശ്രീ.എം.എ.
വാഹീദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
30.10.2014-ലെ
ഇന്‍ഫര്‍മേഷന്‍ കേരള
മിഷന് എംപ്ലോയീസ്
കോണ്‍ഗ്രസ്
സെക്രട്ടറിയുടെ അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)
അപേക്ഷയിന്മേല്
തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇല്ലെങ്കില്‍
അപേക്ഷയിന്മേല് ഉടന്‍
തീരുമാനമെടുക്കുമോ?