കൊല്ലം
ജില്ലയിലെ റോഡുകളുടെ നവീകരണം
3187.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെന്‍ട്രല്‍
റോഡ് ഫണ്ട്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി കൊല്ലം
ജില്ലയില്‍ ഏതൊക്കെ
റോഡുകളുടെ നവീകരണമാണ്
ഇപ്പോള്‍ നടപ്പിലാക്കി
വരുന്നത്; വിശദാംശം
അറിയിക്കുമോ;
(ബി)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ട റോഡുകള്‍
പ്രസ്തുത പദ്ധതിപ്രകാരം
ഏറ്റെടുക്കുന്നതിലേക്ക്
അപേക്ഷ
ലഭിച്ചിരുന്നുവോ;
അതിന്മേല് എന്ത് നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(സി)
സെന്‍ട്രല്‍
റോഡ് ഫണ്ട്
പദ്ധതിപ്രകാരം
റോഡുകള്‍
ഏറ്റെടുക്കുന്നതിന്
പ്രത്യേക മാനദണ്ഡം
നിലവിലുണ്ടോ; എങ്കില്‍
ആയത് അറിയിക്കുമോ?
ബോവിക്കനം ജംഗ്ഷനിലെ അപകട
സാധ്യത
3188.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസ൪ഗോഡ്
ജില്ലയില്‍
ചെ൪ക്കളം-ജാല്സൂ൪ എസ്
.എച്ച് - ല്‍ ബോവിക്കനം
ജംഗ്ഷനിൽ
അടിക്കടിയുണ്ടാകുന്ന
വാഹന അപകടം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
ജംഗ്ഷനിൽ അപകടം
ഉണ്ടാകാതിരിക്കാ൯ പി
ഡബ്ലു ഡി എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ,
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പാ൪ക്കിങ്ങ്
ഏരിയ വ൪ദ്ധിപ്പിച്ച്
ഡിവൈഡറും സ൪ക്കിളും
സ്ഥാപിക്കുന്നതിന്
അനുമതി നല്കുന്ന
കാര്യം പരിഗണിക്കുമോ?
മോണോ റെയില്‍ പദ്ധതിയുടെ
നിലവിലെ അവസ്ഥ
T *3189.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ച മോണോ
റെയില്‍ പദ്ധതിയുടെ
ഇപ്പോഴത്തെ
അവസ്ഥയെന്താണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കുവേണ്ടി
പ്രത്യേകം
ഉദ്യോഗസ്ഥന്മാരെ
നിയോഗിച്ചിട്ടുണ്ടോ;
ഓഫീസ് തുറന്നിട്ടുണ്ടോ;
പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
മോണോ
റെയില്‍ പദ്ധതി
രാജ്യത്ത് എവിടെയാണ്
നടപ്പിലാക്കിയിട്ടുള്ളത്;
ഇത് സംബന്ധിച്ച്
പഠനറിപ്പോര്‍ട്ട്
സമര്‍പ്പിച്ചത് ആരാണ്;
ഏത് ഏജന്‍സിയാണ്;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ സാങ്കേതിക
ഉപദേശങ്ങള്‍
നല്കിവന്നിരുന്നത്
ആരാണ്?
പരിയാരം ആയുര്‍വ്വേദ
കോളേജില്‍ സ്ത്രീകളുടെയും
കുട്ടികളുടെയും ആശുപത്രി
3190.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ പരിയാരം
ആയുര്‍വ്വേദ കോളേജില്‍
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രിയുടെ
നിര്‍മ്മാണത്തിന്
2.60കോടി രൂപയുടെ
ഭരണാനുമതി
ലഭിച്ചെങ്കിലും
പൊതുമരാമത്ത് വകുപ്പ്
(കെട്ടിട വിഭാഗം)
പ്രവൃത്തി ഇതുവരെ
തുടങ്ങിയിട്ടില്ലാത്തതിനാല്‍
പ്രസ്തുത പ്രവൃത്തി
ആരംഭിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
കെട്ടിടത്തിന്റെ
നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കാന്‍ കഴിയും;
വിശദാംശം നല്‍കാമോ?
പെരിങ്ങോം വയക്കര ഗവ. ഹയര്‍
സെക്കന്ററി സ്കൂള്‍ ഇന്‍ഡോര്‍
സ്റ്റേഡിയത്തിന്റെ നിർമ്മാണം
3191.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13
വര്‍ഷത്തെ ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
പെരിങ്ങോം വയക്കര
പഞ്ചായത്തിലെ വയക്കര
ഗവ. ഹയര്‍ സെക്കന്ററി
സ്കൂള്‍ ഇന്‍ഡോര്‍
സ്റ്റേഡിയത്തിന്റെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്റ്റേഡിയത്തിലെ
നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ
പാലക്കടവ് പാലം
3192.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കാട്
മണ്ഡലത്തിലെ വല്ലച്ചിറ
ഗ്രാമപഞ്ചായത്തിലെ
പാലക്കടവ് പാലം
നിര്‍മ്മിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്‍െറ ഇപ്പോഴത്തെ
സ്ഥിതി വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
എന്ന് ലഭിക്കുമെന്ന്
അറിയിക്കുമോ?
കാങ്കോല്‍-ചീമേനി റോഡ്
3193.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
വര്‍ഷത്തെ നിയോജമണ്ഡലം
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
കാങ്കോല്‍-ചീമേനി റോഡ്
അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള
പ്രവൃത്തിയുടെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ;
(ബി)
പ്രസ്തുത
റോഡ് പ്രവൃത്തി
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
നെടുമങ്ങാട്-ഷാേര്ളക്കാേട്
റാേഡിന്റെ നിര്‍മ്മാണത്തില്‍
സംഭവിച്ച അപാകതകള്‍
3194.
ശ്രീ.എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാറശ്ശാല
മണ്ഡലത്തിലെ
നെടുമങ്ങാട്-ഷാേര്ളക്കാേട്
റാേഡിന്റെ
നിര്‍മ്മാണത്തില്‍
സംഭവിച്ച അപാകതകള്‍
പരിഹരിക്കാന്‍
അടിയന്തിരനടപടികള്‍
സ്വീകരിക്കാമാേ?
കോതകുര്ശ്ശിയിലേക്കുള്ള
തോടിനു കുറുകെ പാലം
3195.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
താലൂക്കിലെ
കണ്ണിയംപുറം- പനമജ്ഞ
പൂക്കാട്ടു
കുര്ശ്ശിപടിയില്
നിന്ന്
കോതകുര്ശ്ശിയിലേക്കുള്ള
വഴിയില്‍ തോടിനു കുറുകെ
പാലം
നിര്‍മ്മിക്കണമെന്ന
നാട്ടുകാരുടെ ചിരകാല
ആവശ്യം ശ്രദ്ധയിലുണ്ടോ;
(ബി)
പ്രസ്തുത
പാലത്തിന്റെ സര്‍വ്വെ
റിപ്പോര്‍ട്ടും,
ഡി.പി.ആറും
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
എത്ര
രൂപയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
പാലം
നിര്‍മ്മിക്കുകയാണെങ്കില്‍
എത്ര പേര്‍ക്ക്
ഗുണകരമായിരിക്കും എന്ന്
വ്യക്തമാക്കാമോ?
നഗര
റോഡ് വികസന പദ്ധതി
3196.
ശ്രീ.ലൂഡി
ലൂയിസ്
,,
ആര് . സെല്‍വരാജ്
,,
പി.എ.മാധവന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നഗര റോഡ് വികസന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതിയുടെ രൂപീകരണം
വഴി
നേടാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പ്രസ്തുത പദ്ധതി എങ്ങനെ
നടപ്പാക്കാനാണുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
എല്ലാ
നഗരങ്ങളിലേക്കും
പ്രസ്തുത പദ്ധതി
വ്യാപിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
കേരള
ഹൈക്കോടതി
നിര്‍ദ്ദേശിച്ചിട്ടുള്ള
ശബരിമല അനുബന്ധപ്പാതകള്
3197.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഹൈക്കോടതി
നിര്‍ദ്ദേശിച്ചിട്ടുള്ള
17 ശബരിമല
അനുബന്ധപ്പാതകള്
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;ശബരിമല
തീര്‍ത്ഥാടനവുമായി
ബന്ധപ്പെട്ട്
മണ്ഡലകാലത്തിനുമുമ്പ് ഈ
റോഡുകളുടെയെല്ലാം
അറ്റകുറ്റപ്പണികള്‍
വര്‍ഷംതോറും
നടത്താറുണ്ടോ;ഓരോ
വര്‍ഷവും എത്ര തുക
ശരാശരി ഇങ്ങനെ
ചെലവഴിക്കുന്നു;
(ബി)
ഈ
മണ്ഡലകാലത്തിനുമുമ്പ്
ഏതൊക്കെ
അനുബന്ധപ്പാതകള്ക്കാണ്
ഫണ്ട്
അനുവദിച്ചിരുന്നത്
എന്ന് വ്യക്തമാക്കാമോ;
ഓരോ പദ്ധതിക്കും
അനുവദിച്ച ഫണ്ട്
എത്രയെന്നും എന്തൊക്കെ
പണികള്‍ക്കാണ്
ഫണ്ടനുവദിച്ചതെന്നും
വ്യക്തമാക്കാമോ;
(സി)
ഓരോ
വര്‍ഷവും
അറ്റകുറ്റപ്പണി
നടത്തുന്നതിനു പകരം, ഈ
റോഡുകള്‍
ദീര്‍ഘകാലാടിസ്ഥാനത്തില്‍
സംരക്ഷിക്കപ്പെടുന്നതിനായി
തയ്യാറാക്കിയ
പദ്ധതിപ്രകാരം എത്ര
റോഡുകള്‍ BMBC
നിലവാരത്തില്‍ ടാറിംഗ്
നടത്തിയിട്ടുണ്ട്; അവ
ഏതൊക്കെ; എത്ര തുക
ഇതിന് ചലവഴിച്ചു;
(ഡി)
മറ്റ്
അനുബന്ധ റോഡകളും BMBC
നിലവാരത്തില്‍ ടാറിംഗ്
നടത്തുമെന്ന ബഡ്ജറ്റ്
പ്രഖ്യാപനം
നടപ്പാക്കാന്‍
എന്തൊക്കെ നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
ഹരിത
നിര്‍മ്മാണ നയം
3198.
ശ്രീ.വി.പി.സജീന്ദ്രന്
,,
എം.എ. വാഹീദ്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹരിത നിര്‍മ്മാണ
നയത്തിന് രൂപം
നല്കിയിട്ടുണ്ടാോ ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
നയത്തിന്റെ
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(സി)
ഉൗര്‍ജ്ജ
പ്രതിസന്ധിക്ക് പരിഹാരം
കാണാന്‍ എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
നയത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
നയം നടപ്പാക്കാന്‍
എന്തൊക്കെ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ ?
കേരള
സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍
കോര്‍പ്പറേഷനില്‍ ജോലി
3199.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
കണ്‍സ്ട്രക്ഷന്‍
കോര്‍പ്പറേഷനില്‍
സര്‍വ്വീസില്‍ നിന്നും
റിട്ടയര്‍ ചെയ്ത എത്ര
പേര് ഏതെല്ലാം
നിലയില്‍ സേവനം
അനുഷ്ഠിക്കുന്നുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
കണ്‍സ്ട്രക്ഷന്‍
കോര്‍പ്പറേഷനില്‍ ജോലി
നോക്കുന്നവരില്‍
നേരിട്ട്
നിയമിക്കപ്പെട്ടവര്‍
എത്ര; ഡെപ്യൂട്ടേഷനില്‍
ജോലി നോക്കുന്നവര്‍
എത്ര;
(സി)
കോണ്ട്രാക്ടടിസ്ഥാനത്തില്
ജോലി നോക്കുന്നവര്‍
എത്ര;
(ഡി)
വിവിധ
സര്‍വ്വീസുകളില്‍
നിന്ന് റിട്ടയര്‍
ചെയ്തതിന് ശേഷം
കോര്പ്പറേഷന് സേവനം
നടത്തുന്നവര്‍ ആരൊക്കെ;
ഓരോരുത്തരുടെയും
തസ്തിക, വേതനം, സേവന
കാലയളവ് തുടങ്ങിയവ
വിശദമാക്കാമോ?
കേരള
കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്
3200.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്
ടെണ്ടറുകളില്‍
പങ്കെടുക്കുന്നതിന്
എന്തൊക്കെ ഇളവ്
ലഭിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന് എത്ര
പ്രവൃത്തി ഏറ്റെടുത്തു;
എത്ര എണ്ണം
പൂര്‍ത്തീകരിച്ചു;
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി)
കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്
ഏറ്റെടുത്ത
പ്രവൃത്തികള്‍
കമ്മീഷന് കൈപ്പറ്റി
സ്വകാര്യ
കരാറുകാര്‍ക്ക് മറിച്ച്
നല്കുന്നു എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പദ്ധതികള്‍ മറിച്ച്
നല്കി; ഏതൊക്കെ;
(ഡി)
ടെണ്ടറുകള്‍
മറിച്ച് നല്കിയവയില്
104.81 കോടി
സര്‍ക്കാരിന്
നഷ്ടമുണ്ടാക്കിയെന്ന
എ.ജി. യുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(എഫ്)
സ്വകാര്യ
കരാറുകാരുമായി
ചേര്‍ന്ന് സര്‍ക്കാരിന്
കോടികളുടെ
നഷ്ടമുണ്ടാക്കുന്ന
കോര്പ്പറേഷൻ
അധികാരികൾതിരെ നടപടി
സ്വീകരിക്കുമോ ;
വിശദാംശം ലഭ്യമാക്കുമോ
?
മിനി
സിവില്‍സ്റ്റേഷന്റെ
നിര്‍മ്മാണ പുരോഗതി
3201.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മിനി സിവില്‍
സ്റ്റേഷന്റെ നിര്‍മ്മാണ
പുരോഗതി വിശദമാക്കുമോ;
(ബി)
പ്രസ്തുത
മിനി സിവില്‍
സ്റ്റേഷന്റെ
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
കോതമംഗലം
മിനി സിവില്‍
സ്റ്റേഷന് നിര്‍മ്മാണം
എത്രയും വേഗം
പൂര്‍ത്തീകരിക്കുന്നതിന്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ യോഗം
വിളിച്ച് തടസ്സങ്ങള്‍
ഒഴിവാക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ?
അരൂ൪-കുമ്പളം
പഴയപാലം പൊട്ടിപൊളിഞ്ഞ് യാത്ര
ദുരിതമായിരിക്കുന്ന കാര്യം
3202.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂ൪-കുമ്പളം
പഴയപാലം പൊട്ടിപൊളിഞ്ഞ്
യാത്ര
ദുരിതമായിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാലം
നന്നാക്കുന്നതിനായി ഈ
സ൪ക്കാ൪ അധികാരത്തില്‍
വന്നതിനു ശേഷം എത്ര രൂപ
ചെലവഴിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത പാലം
അടിയന്തിരമായി ടാ൪
ചെയ്യുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
എരമം-കുറ്റൂര്‍
പഞ്ചായത്തിലെ
കടങ്ങോട്-ഓടമൂട്ട് റോഡ്
അഭിവൃദ്ധിപ്പെടുത്താന്‍ നടപടി
3203.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
വ്രഷത്തെ ആസ്തിവികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
എരമം-കുറ്റൂര്‍
പഞ്ചായത്തിലെ
കടങ്ങോട്-ഓടമൂട്ട് റോഡ്
അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ;
(ബി)
പ്രസ്തുത
റോഡ്പണി എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
ദേശീയ
പാത വികസനം
T 3204.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്ഥലം
ഏറ്റെടുത്ത്
കൊടുക്കാന്‍ സംസ്ഥാന
സര്‍ക്കാരിന്
കഴിയാത്തതിനാലാണ്
ചേര്‍ത്തല -
തിരുവനന്തപുരം
പാതയിരട്ടിപ്പിക്കല്‍
പദ്ധതി ഉപേക്ഷിക്കേണ്ടി
വന്നത് എന്ന കാര്യം
പരിഗണിച്ചിട്ടുണ്ടോ;
ആസ്തി
വികസന സ്കീമിന്റെ
പ്രവര്‍ത്തനം
3205.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ.മാര്‍
മുഖേന നടപ്പിലാക്കുന്ന
ആസ്തി വികസന സ്കീമിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്കീമിന് ഭരണാനുമതി
ലഭിക്കുന്നതില്‍
വകുപ്പിന്റെ അനാവശ്യ
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(സി)
പെരുമ്പാവൂര്‍
നിയാേജക മണ്ഡലത്തിലെ
കര്‍ത്താവുംപടി റാേഡു
വികസനവുമായി
ബന്ധപ്പെട്ട് വകുപ്പ്
സെക്രട്ടറിയുടെ
പരിഗണനയിലുണ്ടായിരുന്ന
21227/D3/2014 നമ്പര്‍
ഫയല്‍ പ്രകാരം
റിപ്പാേര്ട്ടിനു
വേണ്ടി വകുപ്പ് ചീഫ്
എന്‍ജിനീയര്‍ക്ക്
കത്തയയ്ക്കാനുണ്ടായ
കാരണം വിശദമാക്കുമാേ?
ദേശീയ
ഗെയിംസിന് മുന്നോടിയായി റോഡ്
വികസനം
3206.
ശ്രീ.പി.കെ.ഗുരുദാസന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടക്കാന്‍ പോകുന്ന
ദേശീയ ഗെയിംസിന്റെ
മുന്നോടിയായി റോഡ്
വികസനത്തിന് പദ്ധതികള്‍
ആവിഷ്കരിച്ചിരുന്നോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഏതെല്ലാം
റോഡുകളുടെ നവീകരണ
പ്രവൃത്തികളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
ഇവയുടെ പ്രവര്‍ത്തനം
ഏത് ഘട്ടത്തിലാണ്;
(സി)
ഈ
പദ്ധതികള്‍ക്ക് എന്ത്
തുക ചെലവ് വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
തുക
അനുവദിച്ചിട്ടുണ്ടോ;
ഫണ്ടിന്റെ അപര്യാപ്തത
പദ്ധതിയെ പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
(ഡി)
ദേശീയ
ഗെയിംസ്
ആരംഭിക്കുന്നതിന്
മുമ്പായി ഈ റോഡുകളുടെ
നവീകരണവും
പുനരുദ്ധാരണവും
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
കരുതുന്നുണ്ടോ;
ഇതിനാവശ്യമായ അടിയന്തര
നടപടി സ്വീകരിയ്ക്കുമോ?
കൊല്ലം
- തേനി റോഡിന്റെ നവീകരണ
പ്രവൃത്തി
3207.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
- തേനി റോഡിന്റെ
നവീകരണ പ്രവൃത്തിക്ക്
ആവശ്യമായ ഡി.പി.ആര്.
തയ്യാറാക്കി കേന്ദ്ര
റോഡ് ഗതാഗത
മന്ത്രാലയത്തിന്റെ
അംഗീകാരത്തിനു വേണ്ടി
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതു
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കൊല്ലം
- തേനി പാതയുടെ ഉപരിതലം
പുതുക്കുന്നതിനായി
വകയിരുത്തിയ തുകയുടെ
വിനിയോഗം സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
(സി)
കൊല്ലം
ഹൈസ്കൂള്‍ ജംഗ്ഷന്
മുതല്‍ 20
കിലോമീറ്ററിലധികം
അറ്റകുറ്റപ്പണികള്‍പോലും
ചെയ്യാതെ കിടക്കുന്ന
റോഡിന്റെ ശോച്യാവസ്ഥ
പരിഹരിക്കാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ?
തങ്കളം
- കാക്കനാട് റോഡ്
3208.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തങ്കളം
- കാക്കനാട് റോഡിന്റെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കുമോ;
(ബി)
ഈ
റോഡിനായി ഏറ്റെടുത്ത
സ്ഥലത്തിന്റെ വില
അടിയന്തിരമായി
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
കോതമംഗലത്തെ
എറണാകുളവുമായി അതിവേഗം
ബന്ധിപ്പിക്കുന്ന
പ്രസ്തുത റോഡിന്റെ
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
യുദ്ധകാലാടിസ്ഥാനത്തിലുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കൊല്ലം
ബൈപാസ്
3209.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ബൈപാസ്
നിര്‍മ്മാണത്തിന്
വേണ്ടി തുക
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കൊല്ലം
ബൈപാസ് നിര്‍മ്മാണം
സംബന്ധിച്ച ടെന്‍ഡര്‍
നടപടിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി
എന്നാരംഭിക്കുമെന്നറിയിക്കാമോ?
വൈക്കം
സബ്ഡിവിഷനു കീഴില്‍
പൊതുമരാമത്ത് വകുപ്പ് വിവിധ
പ്രവൃത്തികള്‍ക്കായി
അനുവദിച്ച തുക
3210.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ് (നിരത്തുകളും
പാലങ്ങളും) വൈക്കം
സബ്ഡിവിഷനു കീഴില്‍
കഴിഞ്ഞ മൂന്ന്
സാമ്പത്തിക
വര്‍ഷങ്ങളില്‍ വിവിധ
പ്രവൃത്തികള്‍ക്കായി
അനുവദിച്ച തുകയും
അതില്‍ ചെലവായ തുകയും
വര്‍ഷവും പ്രവൃത്തിയും
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍
ഏതൊക്കെയെന്നും ഇനിയും
ആരംഭിക്കുവാന്‍
കഴിയാത്ത പ്രവൃത്തികള്‍
ഏതൊക്കെയെന്നും
വെളിപ്പെടുത്തുമോ?
കൊല്ലം
നഗരത്തില്‍ റോഡുകളുടെ ഗതാഗത
സൗകര്യം
മെച്ചപ്പെടുത്തുന്നതിന് നടപടി
3211.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷം
കൊല്ലം നഗരത്തില്‍
റോഡുകളുടെ ഗതാഗത
സൗകര്യം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ;
(ബി)
കൊല്ലം
നഗരത്തില്‍ ബി.എം.
& ബി.സി.
ഉപയോഗിച്ച് നടപ്പ്
സാമ്പത്തിക വര്‍ഷം
നിര്‍മ്മിക്കുന്ന
റോഡുകളുടെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇതിനുവേണ്ടി
എത്ര തുക
വകയിരുത്തിയിട്ടുണ്ട്
എന്നറിയിക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ?
ചേലക്കര
ബെെപാസ് നിര്‍മ്മാണം
3212.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍ ചേലക്കര
ബെെപാസ്
നിര്‍മ്മാണത്തിന് കേരള
നെല്‍വയല്‍-തണ്ണീര്‍ത്തട
സംരക്ഷണ നിയമത്തില്‍
നിന്ന് ഇളവ് നല്കി
അനുമതി ലഭിച്ചിട്ടുള്ള
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
ഇതിന്റെയടിസ്ഥാനത്തില്‍
വര്‍ഷങ്ങളായി
മുടങ്ങിക്കിടക്കുന്ന
ബെെപാസ്
നിര്‍മ്മാണത്തിന്
പൊതുമരാമത്ത് വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ;
(സി)
പ്രസ്തുത റോഡിന്റെ
പ്രാധാന്യം പരിഗണിച്ച്
എത്രയും വേഗം ഭരണാനുമതി
നല്കി സമയബന്ധിതമായി
നിര്‍മ്മാണം
ആരംഭിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ ?
കുമ്പളം
ടോള്‍ പ്ലാസയില്‍ സ്വകാര്യ
ബസ്സുകള്‍ക്കുള്ള ടോള്‍
നിരക്ക്
3213.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുമ്പളം
ടോള്‍ പ്ലാസയില്‍
സ്വകാര്യ
ബസ്സുകള്‍ക്കുള്ള ടോള്‍
നിരക്ക് നാലിരട്ടിയായി
വര്‍ദ്ധിപ്പിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിൽ
സ്വകാര്യ ബസ്സ്
ജീവനക്കാര്‍
പ്രതിഷേധിച്ചതിനെ
തുടര്‍ന്ന്
ഇവര്‍ക്കെതിരെ നിയമ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പിന്‍വലിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ:
(സി)
കുമ്പളം
ടോള്‍ പ്ലാസയില്‍
വര്‍ദ്ധിപ്പിച്ച
സ്വകാര്യ ബസ്സുകളുടെ
ടോള്‍ നിരക്ക്
കുറയ്ക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ടോള്‍
പ്ലാസയുടെ 20 കി.മീ.
ചുറ്റളവില്‍
താമസിക്കുന്നവരില്‍
നിന്നും ടോള്‍
ഈടാക്കാതിരിക്കുന്നതിനുള്ള
ഉത്തരവ് ഉണ്ടാകുമോ?
ശങ്കര്‍
സ്മാരക ദേശീയ മ്യൂസിയം --
കൃഷ്ണപുരം കൊട്ടാരം റോഡ്
നിർമ്മാണം
T *3214.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
അസംബ്ലി
നിയോജകമണ്ഡലത്തില്‍
കൃഷ്ണപുരം
കാര്‍ട്ടൂണിസ്റ്റ്
ശങ്കര്‍ സ്മാരക ദേശീയ
മ്യൂസിയം, കൃഷ്ണപുരം
കൊട്ടാരം- ദേശീയപാത
എന്നിവയെ തമ്മില്‍
ബന്ധിപ്പിക്കുന്ന
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
സര്‍ക്കാര്‍ എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ നിലവിലുള്ള
അവസ്ഥ എന്ത് എന്ന്
വിശദമാക്കാമോ?
നെന്മാറ
നിയോജക മണ്ഡലത്തിലെ നൂറടി ,
ആറ്റാലക്കടവ് പാലങ്ങളുടെ
പണികള്‍
3215.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
നൂറടി പാലത്തിന്റെയും,
ആറ്റാലക്കടവ്
പാലത്തിന്റെയും പണികള്‍
എന്നു തുടങ്ങാന്‍
കഴിയുമെന്ന്
വിശദമാക്കുമോ;
(ബി)
ടെന്റര്‍
നടപടി പൂര്‍ത്തീകരിച്ച
പ്രസ്തുത പാലങ്ങളുടെ
പണി തുടങ്ങുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസമുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
പാലങ്ങളുടെ പണി എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
ആലപ്പുഴ
ബൈപ്പാസ്
3216.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ബൈപ്പാസിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചത് എന്നാണ്;
(ബി)
ബൈപ്പാസ്
നിര്‍മ്മാണം
തടസ്സപ്പെടാന്‍
കാരണമെന്താണ്,
വിശദമാക്കാമോ;
(സി)
ആലപ്പുഴ
ബൈപ്പാസിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണ് എന്ന്
വിശദമാക്കുമോ;
(ഡി)
ആലപ്പുഴ
നഗരത്തിലെ
ഗതാഗതക്കുരുക്ക്
കുറയ്ക്കുന്നതിനായി
ആലപ്പുഴ ബൈപ്പാസുമായി
ബന്ധപ്പെടുത്തി
എന്തെങ്കിലും ക്രമീകരണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ?
ആലപ്പുഴ
ജില്ലയില്‍ പൊതു
ശൗചാലയങ്ങളുടെയും
പാലത്തിന്റെയും നിർമ്മാണം
3217.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ പൊതു
ശൗചാലയങ്ങൾ
നിര്‍മ്മിക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
സമര്‍പ്പിച്ച
ശുപാര്‍ശയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
ആലപ്പുഴയില്‍
പൊതുശൗചാലയങ്ങൾ
നിര്‍മ്മിക്കുന്നതിന്
തീരുമാനിക്കപ്പെട്ട
സ്ഥലങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മാവേലിക്കര
തഴക്കര വഴുപടി പാലം
അടിയന്തരമായി
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ ;
നിര്‍മ്മാണം
ആരംഭിക്കുന്നതിനുളള
തടസ്സം വ്യക്തമാക്കുമോ
; പൊതുമരാമത്ത് വകുപ്പ്
തയ്യാറാക്കിയ
എസ്റ്റിമേറ്റിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മഞ്ഞപ്ര-അയ്യമ്പുഴ
റോഡിന്റെയും കോതായിതോട്
പാലത്തിന്റെയും
നിര്‍മ്മാണത്തിനായി ഭരണാനുമതി
3218.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ഞപ്ര-അയ്യമ്പുഴ
റോഡിന്റെയും കോതായിതോട്
പാലത്തിന്റെയും
നിര്‍മ്മാണത്തിനായി
ഭരണാനുമതി നല്‍കിയത്
എന്നാണ്; എത്ര
തുകയ്ക്കാണ് ഭരണാനുമതി
നല്‍കിയത്;
(ബി)
പ്രസ്തുത
ഭരണാനുമതി പ്രകാരം
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുവാന്‍
കഴിയാതിരുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
ഇതിന്റെ
റിവൈസ്ഡ്
എസ്റ്റിമേറ്റിനു
വേണ്ടിയുള്ള
പ്രൊപ്പോസല്‍ എന്നാണ്
സമര്‍പ്പിച്ചത്;
പ്രസ്തുത
എസ്റ്റിമേറ്റില്‍
സ്ഥലമെടുപ്പിനായുള്ള
തുക
പ്രതിപാദിച്ചിട്ടുണ്ടോ;
(ഡി)
റിവൈസ്ഡ്
എസ്റ്റിമേറ്റിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കിൽ റിവൈസ്ഡ്
എസ്റ്റിമേറ്റിന്റെ
ഭരണാനുമതി ഉത്തരവില്‍
സ്ഥലമെടുപ്പിനായി തുക
ഉള്‍ക്കൊള്ളിച്ചിട്ടുള്ള
കാര്യം
വ്യക്തമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വെളിപ്പെടുത്താമോ;
(ഇ)
എന്തെല്ലാം
നടപടിക്രമങ്ങളാണ്
പാലത്തിന്റെ പണി
ആരംഭിക്കുന്നതിനായി
പൂര്‍ത്തീകരിക്കുവാനുള്ളത്;
(എഫ്)
ഈ
പാലത്തിന്റെ ശോച്യാവസ്ഥ
കണക്കിലെടുത്ത്
വര്‍ഷങ്ങള്‍ക്കു മുമ്പ്
ആരംഭിച്ച പ്രസ്തുത
നടപടിക്രമങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ജി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
ആരംഭിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ചടയമംഗലം
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
3219.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചടയമംഗലം
മണ്ഡലത്തില്‍ 2011
ജൂണ്‍ മുതല്‍ 2014
നവംബര്‍ വരെ
നടത്തിയിട്ടുള്ള
പൊതുമരാമത്ത്
പ്രവൃത്തികള്‍ അവയുടെ
തുക സഹിതം
ലഭ്യമാക്കാമോ?
പുനലൂര്‍
മൂവാറ്റുപുഴ സംസ്ഥാനപാത
3220.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂര്‍
മൂവാറ്റുപുഴ
സംസ്ഥാനപാത
കെ.എസ്.റ്റി.പി.
ഏറ്റെടുത്തിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എന്നാണ്
ഏറ്റെടുക്കല്‍ നടന്നത്
;
(ബി)
ഇല്ലെങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കാമോ;
ഇപ്പോൾ റോഡിന്റ
ഉത്തരവാദിത്തം
പൊതുമരാമത്ത്
വകുപ്പിനു തന്നെയാണോ ;
എങ്കില്‍ എന്തുകൊണ്ട്
കഴിഞ്ഞ കുറേ
വര്‍ഷങ്ങളായി റീടാറിംഗ്
ഒഴിവാക്കി
കുഴിയടയ്ക്കല്‍ മാത്രം
നടത്തുന്നു എന്ന്
വ്യക്തമാക്കാമോ ;
(സി)
കെ.എസ്.റ്റി.പി.
പ്രസ്തുത റോഡ്
ഏറ്റെടുത്ത് പണി
ആരംഭിച്ചെങ്കില്‍
എവിടെയൊക്കെ പണി
നടന്നെന്നും അവ
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ ;
പ്രസ്തുത പണികള്‍ക്ക്
എത്ര തുക വീതമാണ്
ചെലവഴിച്ചത് ;
(ഡി)
റാന്നി
നിയോജകമണ്ഡലത്തിലുടെ
കടന്നുപോകുന്ന
മൂവാറ്റുപുഴ സംസ്ഥാന
പാതയുടെ പണി
എന്നാരംഭിക്കും എന്ന്
വ്യക്തമാക്കാമോ ; പണി
ആരംഭിക്കുന്നതിനുണ്ടാകുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ ; ഇത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ ?
അങ്കമാലി
നിയോജക മണ്ഡലത്തിലെ
ക്യംപ്ഷെഡ് റോഡ്
3221.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
ക്യംപ്ഷെഡ് റോഡിന്റെ
സ്ഥലമെടുപ്പിനും
നിര്‍മ്മാണ
പ്രവൃത്തിക്കായും
അനുവദിച്ച തുക
എത്രയെന്നും
എന്നെല്ലാമാണ് പ്രസ്തുത
തുകകള്‍
അനുവദിച്ചിരുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്റെ
കാലാവധി എന്നാണ്
അവസാനിക്കുന്നത്;
(ഡി)
കരാര്‍
കാലാവധി
അവസാനിച്ചിട്ടുണ്ടെങ്കില്
ടെര്‍മിനേഷന്‍ നോട്ടീസ്
നല്‍കിയിട്ടുണ്ടോ;
(ഇ)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കുന്നതിലെ
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(എഫ്)
ഇത്
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
ദേശീയപാത
വികസനവും സ്ഥലം ഏറ്റെടുക്കലും
T *3222.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയപാത
45 മീറ്ററില്‍
വികസിപ്പിക്കുമ്പോള്‍
ഏറ്റെടുക്കേണ്ടി വരുന്ന
ഭൂമിക്ക് വിപണി വില
നല്കാന് സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
NH17,47,
മറ്റ് ഹൈവേകള്‍
എന്നിവയ്ക്ക് സ്ഥലം
ഏറ്റെടുക്കുമ്പോള്‍
നല്‍കേണ്ട വിപണി
വിലയെക്കുറിച്ച്
സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
വിശദമാക്കുമോ?
കാസ൪ഗോഡ്
ജില്ലയിലെ പെരിയയില്‍ ഗസ്റ്റ്
ഹൗസ്
3223.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസ൪ഗോഡ്
ജില്ലയില്‍ പെരിയയില്‍
ഗസ്റ്റ് ഹൗസ്
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് (No.
10912/E3/13/PWD) തുട൪
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കേന്ദ്ര
സ൪വ്വകലാശാലയുടെ
ആസ്ഥാനമായി
മാറിയിട്ടുളള
പെരിയയില്‍ ഗസ്റ്റ്
ഹൗസ്
അനുവദിക്കുന്നതിനുളള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
ദേശീയപാത
നിര്‍മ്മാണം
3224.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ദേശീയ പാതയുടെ
അറ്റകുറ്റ
പണികള്‍ക്കും, പുനര്‍
നിര്‍മ്മാണത്തിനുമായി
കേന്ദ്രത്തില്‍ നിന്നും
എന്ത് തുക ലഭ്യമായെന്ന്
വ്യക്തമാക്കാമോ;
(ബി)
ദേശീയപാത
നിര്‍മ്മാണത്തിനും,
വിപുലീകരണത്തിനും
അറ്റകുറ്റ
പണികള്‍ക്കുമായി എന്ത്
തുക ചെലവഴിച്ചുവെന്ന്
വിശദമാക്കാമോ;
(സി)
കേന്ദ്രത്തില്‍
നിന്ന് ലഭ്യമാകാനുള്ള
കുടിശ്ശിക എത്രയാണെന്ന്
വെളിപ്പെടുത്തുമോ?
പൊന്നാനി
മണ്ഡലത്തില്‍ കര്‍മ്മ
റോഡിന്റെ രണ്ടാം ഘട്ട
പ്രവര്‍ത്തി
3225.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി
മണ്ഡലത്തില്‍ പണി
നടന്നുകൊണ്ടിരിക്കുന്ന
കര്‍മ്മ റോഡിന്റെ
രണ്ടാം ഘട്ട
പ്രവര്‍ത്തിക്ക് ഫണ്ട്
അനുവദിക്കാത്തതു മൂലം
പ്രവര്‍ത്തി നിലച്ചു
പോകുന്ന അവസ്ഥ അങ്ങയുടെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
രണ്ടാം റീച്ചിന്
ആവശ്യമായ ഫണ്ട്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചടയമംഗലം
മണ്ഡലത്തില്‍ പൊതുമരാമത്തു
വകുപ്പിന്റെ നേതൃത്വത്തിലെ
പ്രവൃത്തികള്‍
3226.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചടയമംഗലം
മണ്ഡലത്തില്‍
പൊതുമരാമത്തു
വകുപ്പിന്റെ
നേതൃത്വത്തില്‍
2014-15 സാമ്പത്തിക
വര്‍ഷം ഭരണാനുമതി
നല്കിയ പ്രവൃത്തികളും
തുകയും വ്യക്തമാക്കുമോ?
ചേര്‍ത്തല
മനോരമ കവല വികസനം
3227.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
മനോരമ കവല
വികസനത്തിനുവേണ്ടി
സര്‍ക്കാര്‍ തുക
അനുവദിച്ച് ഭരണാനുമതി
നല്‍കിയിട്ട് എത്ര
നാളായി എന്ന്
വ്യക്തമാക്കാമോ;
മനോരമ കവല
വികസനത്തിനാവശ്യമായ
സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടംവരെയായി എന്നും
ഇതിന് നിലനില്‍ക്കുന്ന
തടസ്സങ്ങള്‍
എന്താണെന്നും
വ്യക്തമാക്കാമോ;
(ബി)
മനോരമ
കവല വികസനത്തിന് എത്ര
മാത്രം സ്ഥലമാണ്
ഏറ്റെടുക്കേണ്ടതെന്ന്
തിട്ടപ്പെടുത്തയിട്ടുണ്ടോ;
സ്ഥലം
ഏറ്റെടുക്കുന്നതിനായി
റവന്യൂ
വകുപ്പില്‍നിന്നു
ഉത്തരവ്
ലഭിക്കുന്നതിനായി
റിപ്പോര്‍ട്ടുകളും
രേഖകളും പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ?
വാടപ്പൊഴി
പാലത്തിനു അപ്രോച്ച് റോഡ്
നിര്‍മ്മിക്കാന്‍ നടപടി
3228.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
മണ്ഡലത്തിലെ തീരദേശ
റോഡിന്റെ
പൂര്‍ത്തീകരണത്തിനായി
വാടപ്പൊഴി പാലത്തിന്
അപ്രോച്ച് റോഡ്
നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട്
എം.എല്‍.എ. നല്കിയ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നബാര്‍ഡിന്റെ
RIDF പദ്ധതിയില്‍
ഉള്‍പ്പെടുത്തി തീരദേശ
റോഡ്
പൂര്‍ത്തീകരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കാലടിയിലെ
ശ്രീശങ്കരാ പാലത്തിന്
കേടുപാടുകള്‍
3229.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലടിയിലെ
ശ്രീശങ്കരാ പാലത്തിന്
കേടുപാടുകള്‍
ഉണ്ടായതിനെ തുടര്‍ന്ന്
42 കോടി
അനുവദിച്ചിട്ടും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടില്ലാത്ത
സമാന്തര പാലത്തിന്റെയും
അപ്രോച്ച് റോഡിന്റെയും
അടിയന്തര നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായി
വിളിച്ചു ചേര്‍ത്ത
യോഗത്തിന്റെ
തീരുമാനങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തീരുമാനങ്ങള്‍
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിന്റെ
സര്‍വ്വേ
നടപടികള്‍ക്കായി തുക
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ തുക
അനുവദിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ?
ധര്‍മ്മടം
നിയോജകമണ്ഡലത്തിലെ
മേലൂര്‍ക്കടവ് പാലം
3230.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധര്‍മ്മടം
നിയോജകമണ്ഡലത്തിലെ
മേലൂര്‍ക്കടവ് പാലം
പൂര്‍ത്തീകരിക്കുന്നതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്താണ് തടസ്സം എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പാലത്തിന്റെയും
അപ്രോച്ച് റോഡിന്റെയും
പ്രവര്‍ത്തി
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇത്
പൂര്‍ത്തീകരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
വിശദാംശം
വെളിപ്പെടുത്താമോ?
കുട്ടനാട്
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
മുഖാന്തിരം വിവിധ പദ്ധതികള്‍
3231.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
മുഖാന്തിരം വിവിധ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്ന
പ്രവൃത്തികളുടെ
പ്രവര്‍ത്തന പുരോഗതി
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ;
(ബി)
കാലാവധി
കഴിഞ്ഞിട്ടും
നിര്‍മ്മാണം
ആരംഭിക്കാത്തതും
പൂര്‍ത്തിയാക്കാത്തതുമായ
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ?
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
മുടപ്പല്ലൂര്‍ മംഗലം ഡാം
റോഡിന്റെ നിര്‍മ്മാണം
3232.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
മുടപ്പല്ലൂര്‍ മംഗലം
ഡാം റോഡിന്റെ
നിര്‍മ്മാണം
തടസ്സപ്പെട്ടിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത റോഡിന്റെ
നിര്‍മ്മാണം
സ്തംഭിക്കുവാനുണ്ടായ
കാരണം വ്യക്തമാക്കുമോ;
(സി)
മുന്‍
കരാറുകാരനുമായുള്ള
കരാര്‍
അവസാനിപ്പിച്ചിട്ടുണ്ടോ;
(ഡി)
ബാക്കിയുളള
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുവാനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
മുടങ്ങിപ്പോയ
റോഡിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്നു
വ്യക്തമാക്കുമോ;
(എഫ്)
റോഡിന്റെ
നിര്‍മ്മാണം
എന്നത്തേക്ക്
പുനരാരംഭിക്കുവാന്‍
സാധിക്കുമെന്നു
വ്യക്തമാക്കാമോ?
വൈപ്പിന്‍-പള്ളിപ്പുറം
സംസ്ഥാന പാതയുടെ
പുനര്‍നിര്‍മ്മാണം
3233.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍-പള്ളിപ്പുറം
സംസ്ഥാന പാതയുടെ
പുനര്‍നിര്‍മ്മാണത്തിനു
അനുവദിച്ചിരിക്കുന്ന
തുക എത്രയെന്നും എത്ര
റീച്ചുകളായാണ് ടാറിംഗ്
നിശ്ചയിച്ചിരിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)
വൈപ്പിന്‍-പള്ളിപ്പുറം
സംസ്ഥാന പാതയുടെ ഓരോ
റീച്ചുകളുടെയും
നിര്‍മ്മാണം
ഏറ്റെടുത്തിരിക്കുന്ന
കരാറുകാര്‍
ആരൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
എഗ്രിമെന്റ്
പ്രകാരം ഓരോ
കരാറുകാര്‍ക്കും
പ്രവര്‍ത്തി
പൂര്‍ത്തീകരിക്കുന്നതിന്
നിശ്ചയിക്കപ്പെട്ടിരുന്ന
തീയതികള്‍
വ്യക്തമാക്കാമോ;
(ഡി)
പ്രവര്‍ത്തി
പൂര്‍ത്തീകരിക്കുന്നതില്‍
കരാറുകാര്‍ക്ക് സമയം
ദീര്‍ഘിപ്പിച്ചു
നല്‍കിയിട്ടുണ്ടോ?
എങ്കില്‍
ആര്‍ക്കൊക്കെ, എത്ര
തവണയെന്ന്
വ്യക്തമാക്കാമോ ;
(ഇ)
പൂര്‍ണ്ണമായും
ടാറിംഗ് നടപടികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുമെന്ന്
വിശദമാക്കാമോ?
കോഴിക്കോട്
സഹകരണ ഭവന് കെട്ടിടത്തിന്റെ
അപകടാവസ്ഥ
3234.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ സഹകരണ
വകുപ്പിന്റെ ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്ന
സഹകരണ ഭവന്
കെട്ടിടത്തിന്റെ
അപകടാവസ്ഥ സംബന്ധിച്ച്
വിജിലന്‍സ് ആന്റ്
ആന്റികറപ്ഷന്‍ ബ്യൂറോ
നടത്തിയ അന്വേഷണ
റിപ്പോര്‍ട്ടില്‍
പ്രസ്തുത
കെട്ടിടത്തിന്റെ
സുരക്ഷിതത്വത്തെക്കുറിച്ച്
പൊതുമരാമത്ത് വകുപ്പിലെ
എഞ്ചിനീയര്‍മാരുടെ
വിദഗ്ദ്ധ സമിതി
പരിശോധിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കണമെന്ന്
ശുപാര്‍ശ
ചെയ്തിരുന്നുവോ;
(ബി)
ഉണ്ടെങ്കില്‍
വിദഗ്ദ്ധ സമിതിയുടെ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
കല്‍പ്പറ്റ
മേപ്പാടി ബൈപ്പാസ് നിർമ്മാണം
3235.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജകമണ്ഡലത്തിലെ
മേപ്പാടി ബെെപ്പാസിന്റെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ബെെപ്പാസിന്റെ സ്ഥലം
ഏറ്റെടുക്കുന്ന
പ്രവര്‍ത്തി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
കുന്ദമംഗലം
മണ്ഡലത്തിലെ പ്രവൃത്തികള്‍
3236.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ പൊതുമരാമത്ത്
പ്രവൃത്തികളുടെ
വിലയിരുത്തല്‍
നടത്തുന്നതിന് വകുപ്പ്
മന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
16-7-2014 ന് ചേര്‍ന്ന
യോഗത്തില്‍ കുന്ദമംഗലം
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികള്‍
സംബന്ധിച്ചുള്ള
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയിലും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
പാലങ്ങളിലെ
ടാേള് പിരിവ്
3237.
ശ്രീ.കെ.രാധാകൃഷ്ണന്
,,
സി.രവീന്ദ്രനാഥ്
,,
എ.എം. ആരിഫ്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
ഏതെല്ലാം പാലങ്ങളില്‍
ടാേള്
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു
വെളിപ്പെടുത്താമാേ;
ഏതെങ്കിലും പാലങ്ങളില്‍
പ്രദേശവാസികള്‍ക്ക്
ടാേള് സൗജന്യപാസ്സ്
അനുവദിച്ചിട്ടുണ്ടാേ;
ഇതിനു നഷ്ടപരിഹാരമായി
കരാറെടുത്ത കമ്പനിക്ക്
എന്തു തുകയാണു
നല്‍കിയത്; തുക
നിശ്ചയിച്ചത് എന്തു
മാനദണ്ഡപ്രകാരമാണെന്ന്
അറിയിക്കാമാേ;
(ബി)
പത്തു
കാേടിയില് താഴെ
ചെലവുള്ള പാലങ്ങളെ
ടാേള്പിരിവില്നിന്നും
ഒഴിവാക്കാനുള്ള
തീരുമാനം നടപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ടാേ;
ഇതുപ്രകാരം എത്ര
പാലങ്ങള്‍
ടാേള്പിരിവില്
നിന്നും
ഒഴിവാക്കപ്പെട്ടിട്ടുണ്ട്;
(സി)
സര്‍ക്കാര്‍
വിജ്ഞാപനം വന്നിട്ടും
ടാേള്പിരിവ് തുടരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ടാേള്പിരിവിന്
നിശ്ചിതസമയപരിധി
നിര്ണ്ണയിച്ചിട്ടുണ്ടാേ;
കാലാവധി കഴിഞ്ഞ
പാലങ്ങളില്‍
ടാേള്പിരിവ്
തുടരുന്നുണ്ടാേ;
(ഡി)
ടാേള്
നിര്‍ണ്ണയത്തിലെ
അപാകതകളും അനന്തമായി
നീളുന്ന
ടാേള്പിരിവുകളും
അവസാനിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമാേ?
കുന്ദമംഗലം
ടൗണിലെ ഗതാഗതക്കുരുക്ക്
പരിഹരിക്കുന്നതിന് ബൈപ്പാസ്
3238.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലം
ടൗണിലെ ഗതാഗതക്കുരുക്ക്
പരിഹരിക്കുന്നതിന്
ബൈപ്പാസ്
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച
പ്രൊപ്പോസല്‍
സമര്‍പ്പിക്കാന്‍
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ തൊണ്ടിലക്കടവ് പാലം
3239.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
തൊണ്ടിലക്കടവ്
പാലത്തിന് ഭരണാനുമതി
ലഭിച്ചത് എന്നാണെന്ന്
വ്യക്തമാക്കാമോ;
ഭരണാനുമതി ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പാലത്തിന്റെ
സ്ഥലം അക്വിസിഷന്‍
എന്തുകൊണ്ടാണ്
നടക്കാത്തത്; എല്‍.എ
നടപടികള്‍ എന്ന്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
ഇക്കാര്യത്തില്‍
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ;
(സി)
PWD,
റവന്യൂ വകുപ്പിന് സ്ഥലം
മാര്‍ക്ക് ചെയ്ത്
കൊടുക്കാതിരിക്കുന്നതിന്
കാരണമെന്താണ്;
ആരുടെയെങ്കിലും തടസം
നിലവിലുണ്ടോ; എങ്കില്‍
ആയത് നീക്കാന്‍ എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
സ്ഥലം
ഏറ്റെടുക്കുന്ന
കാര്യത്തില്‍
പൊതുമരാമത്ത് വകുപ്പും
റവന്യൂ വകുപ്പും
തമ്മില്‍ എന്തെങ്കിലും
തടസം നിലവിലുണ്ടോ?
കോഴിക്കോട്
ജില്ലയിലെ പൈമ്പാലശ്ശേരി പാലം
3240.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
പൈമ്പാലശ്ശേരി
പാലത്തിന്റെ പ്രവൃത്തി
പൂര്‍ത്തീകരിച്ചത്
എന്നാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പാലം
പ്രവൃത്തിക്ക്
മുന്‍കൂര്‍ സ്ഥലം
വിട്ടു നല്‍കിയവര്‍ക്ക്
കോംപന്‍സേഷന്‍
ലഭിച്ചിട്ടില്ലെന്ന
വിവരം സര്‍ക്കാറിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
കോംപന്‍സേഷന്‍
ലഭ്യമാക്കുന്നതിലെ
കാലതാമസം മൂലം പ്രസ്തുത
സ്ഥലം മുന്‍കൂര്‍
വിട്ടുകിട്ടാന്‍
ശ്രമിച്ച
ജനപ്രതിനിധികള്‍ക്ക്
പ്രയാസങ്ങളുണ്ടാവുന്നതായ
വിവരം സര്‍ക്കാര്‍
ശ്രദ്ധിച്ചിട്ടുണ്ടോ;
(ഡി)
മുന്‍കൂര്‍
സ്ഥലം
ലഭ്യമാക്കിയവവര്ക്ക്
കോംപന്‍സേഷന്‍
ലഭ്യമാക്കുന്നതിലെ
കാലതാമസം ഒഴിവാക്കാന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
കുറ്റ്യാടി
ഡയാലിസിസ് കേന്ദ്രത്തിന്
കെട്ടിടം
3241.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
ഡയാലിസിസ്
കേന്ദ്രത്തിന് കെട്ടിടം
പണിയുന്നതിനായി
അനുവദിച്ച ഒരു കോടി
രൂപയുടെ ആസ്തി വികസന
ഫണ്ട് ഉപയോഗിച്ച്
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
എസ്റ്റിമേറ്റും
പ്രൊജക്ട്
റിപ്പോര്‍ട്ടും
തയ്യാറാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കുമോ?
കോഴിക്കോട്
ജില്ലയിലെ റെസ്റ്റ്ഹൗസുകളിലെ
ദിവസ വേതനക്കാര്‍
3242.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ വടകര,
കൊയിലാണ്ടി, നാദാപുരം,
പേരാമ്പ്ര, കുറ്റ്യാടി
പി.ഡബ്ലു.ഡി
റെസ്റ്റ്ഹൗസുകളില്‍
ദിവസ
വേതനാടിസ്ഥാനത്തില്‍
ജോലിചെയ്യുന്ന
ജീവനക്കാര്‍ക്ക് വേതനം
ലഭിക്കാത്ത സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
പ്രസ്തുത
വിഭാഗം ജീവനക്കാര്‍ക്ക്
എത്ര മാസത്തെ
ശമ്പളകുടിശ്ശിക
കൊടുക്കാനുണ്ടെന്ന്
വ്യക്തമാക്കാമോ?
എന്നത്തേയ്ക്ക് ശമ്പള
കുടിശ്ശിക കൊടുത്തു
തീര്‍ക്കുമെന്ന്
വ്യക്തമാക്കാമോ?
(സി)
തുച്ഛമായ
ശമ്പളം ലഭിക്കുന്ന
ഇത്തരം വിഭാഗങ്ങളുടെ
പ്രശ്നങ്ങള്‍ ഗൗരവമായി
കണക്കിലെടുക്കാത്തതിനാല്‍
ജീവനക്കാര്‍
അനുഭവിക്കുന്ന
കഷ്ടതകള്‍ സര്‍ക്കാര്‍
കാണുന്നുണ്ടോ?
കോഴിക്കോട്
മോണോറയില്‍ പദ്ധതി
T *3243.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
മോണോറയിൽ പദ്ധതിയുടെ
ടെണ്ടറില്‍ പങ്കെടുത്ത
എക കമ്പനിയായ
ബൊംബാര്ഡിയ എന്ന
കമ്പനിയുമായി
നെഗോഷിയേറ്റ് ചെയ്യാന്‍
തയ്യാറാകാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിക്കായി സംസ്ഥാന
സര്‍ക്കാര്‍ വിഹിതമായി
തുക
മാറ്റിവെച്ചിട്ടുണ്ടായിരുന്നുവോ;
(സി)
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
കോഴിക്കോട്
നഗരത്തില്‍ മോണോറെയില്‍
T *3244.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
നഗരത്തില്‍ മോണോറെയില്‍
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിരുന്നുവോ;
(ബി)
മോണോറെയില്‍
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും പഠന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തിലാണോ
തീരുമാനമെടുത്തതെന്ന്
പറയുമോ;
(സി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട്
കോഴിക്കോട്
കോര്പ്പറേഷന്
കൗണ്‍സിലുമായോ
ജനപ്രതിനിധികളുമായോ
ചര്‍ച്ച
നടത്തിയിരുന്നുവോ;
(ഡി)
പ്രസ്തുത
പദ്ധതി
ആരംഭിക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരുന്നതെന്ന്
വിശദമാക്കുമോ ;
(ഇ)
പ്രസ്തുത പദ്ധതി
നടപ്പാക്കുന്നതിന് എത്ര
തുകയാണ് ചെലവു
പ്രതീക്ഷിച്ചിരുന്നത് ;
ഈ തുക എങ്ങനെ
സമാഹരിക്കാനാണ്
തീരുമാനിച്ചത് ;
വിശദമാക്കുമോ ;
(എഫ്)
പ്രസ്തുത
പദ്ധതിക്കാവശ്യമായ 20%
കേന്ദ്രവിഹിതം
ലഭിക്കാനാവശ്യമായ
കോംപ്രിഹെന്‍സീവ്
മൊബിലിറ്റി പ്ലാന്‍
കേന്ദ്ര സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടില്ലെങ്കില്‍
ആയതിന്റെ കാരണം
വിശദമാക്കുമോ?
പുതുക്കാട്
മണ്ഡലത്തിലെ കച്ചേരിക്കടവ്
പാലം
3245.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കാട്
മണ്ഡലത്തിലെ
കച്ചേരിക്കടവ് പാലം
പണിയുന്നതിന് ആവശ്യമായ
വനം വകുപ്പിന്റെ അനുമതി
ലഭിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത പദ്ധതിയുടെ
ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍,
എന്നേയ്ക്ക്
ലഭ്യമാക്കാന്‍ കഴിയും
എന്ന് വിശദമാക്കാമോ?
കൊയിലാണ്ടി
നിയോജകമണ്ഡലത്തില്‍ ആസ്തി
വികസന ഫണ്ടുപയോഗിച്ചുള്ള
നിര്‍മ്മാണ പ്രവര്‍ത്തികള്‍
3246.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജകമണ്ഡലത്തില്‍
ആസ്തി വികസന
ഫണ്ടുപയോഗിച്ച്
ഏതെല്ലാം നിര്‍മ്മാണ
പ്രവര്‍ത്തികള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ട്;
പ്രവര്‍ത്തിയുടെ പേര്
,തുക എന്നിവ
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏതൊക്കെ
പ്രവര്‍ത്തികള്‍
ടെണ്ടര്‍
ചെയ്തിട്ടുണ്ട്;
ടെണ്ടര്‍ ചെയ്യേണ്ട
പ്രവര്‍ത്തികള്‍
ഏതൊക്കെ;
(സി)
ടെണ്ടര്‍
ചെയ്തവയില് കരാറുകാര്‍
ഏറ്റെടുത്ത
പ്രവര്‍ത്തികള്‍
ഏതെന്നും ഓരോ
പ്രവര്‍ത്തിയുടെയും
നിര്‍മ്മാണ പുരോഗതിയും
വ്യക്തമാക്കാമോ;
(ഡി)
ഏതൊക്കെ
പ്രവര്‍ത്തികളാണ്
കരാറുകാര്‍
ഏറ്റെടുക്കാനുള്ളതെന്നും
നിര്‍മ്മാണപ്രവര്‍ത്തി
ആരംഭിക്കാന്‍ എന്തൊക്കെ
നടപടികള്‍
കൈക്കൊണ്ടുവെന്നും
വ്യക്തമാക്കാമോ;
കാസര്‍ഗോഡ്-
തൃക്കരിപ്പൂര്‍ ഗവണ്മെന്റ്
പോളിടെക്നിക്കിലെ സ്റ്റാഫ്
ക്വാര്‍ട്ടേഴ്സിന്റെയും
സ്റ്റുഡന്റ്സ്
ഹോസ്റ്റലിന്റെയും നിര്‍മ്മാണം
3247.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂര്‍
ഗവണ്മെന്റ്
പോളിടെക്നിക്കിലെ
സ്റ്റാഫ്
ക്വാര്‍ട്ടേഴ്സിന്റെയും
സ്റ്റുഡന്റ്സ്
ഹോസ്റ്റലിന്റെയും
പാതിവഴിയിലായ
നിര്‍മ്മാണം എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്-മംഗലാപുരം
ദേശീയപാത
3248.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്-മംഗലാപുരം
ദേശീയപാത കുണ്ടും
കുഴിയും നിറഞ്ഞു
മാസങ്ങളായി
ഗതാഗതയോഗ്യമല്ലാതായിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അതിപ്രധാനമായ
പ്രസ്തുത പാത
അവഗണിക്കപ്പെടാന്‍
എന്താണ് കാരണം; ഇതിന്റെ
അറ്റകുറ്റ പണികള്‍
നടത്തി
ഗതാഗതയോഗ്യമാക്കാന്‍
സര്‍ക്കാര്‍
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്;
ഇതിനുവേണ്ട
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ എസ്റ്റിമേറ്റ്
തുക വ്യക്തമാക്കാമോ?
കോഴിക്കോട്-ബാലുശ്ശേരി
സംസ്ഥാനപാതയ്ക്ക്
അന്താരാഷ്ട്ര നിലവാരം
T *3249.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്-ബാലുശ്ശേരി
സംസ്ഥാനപാത
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന കാര്യം
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ;
(ബി)
ഇതിനുവേണ്ടി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഈ
സംസ്ഥാനപാത കിനാലൂര്‍
വ്യവസായ
വളര്‍ച്ചാകേന്ദ്രം വരെ
(4 കി.മി.
ദൂരം)നീട്ടുന്നത്
സംബന്ധിച്ച്
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
(ഡി)
ഇക്കാര്യം
പരിഗണനയിലുണ്ടോ?
ഇരിക്കൂര്‍-ബ്ലാത്തൂര്‍
റോഡിന്റെ പുനരുദ്ധാരണ
പ്രവൃത്തികള്‍
3250.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
ഇരിക്കൂര്‍-ബ്ലാത്തൂര്‍
റോഡിന്റെ പുനരുദ്ധാരണ
പ്രവൃത്തികള്‍ക്കായി
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
(ബി)
ഇരിക്കൂര്‍-ബ്ലാത്തൂര്‍
റോഡിന്റെ ഏതെല്ലാം
റീച്ചുകള്‍
പുനരുദ്ധരിക്കുന്നതിനാണ്
തുക
അനുവദിച്ചിട്ടുള്ളത്?
ബാലുശ്ശേരി-കുറുമ്പൊയില്‍-വയലിട
റോഡിന്റെ പരിഷ്കരണ പ്രവ൪ത്തി
3251.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ
ബാലുശ്ശേരി-കുറുമ്പൊയില്‍-വയലിട
റോഡിന്റെ പരിഷ്കരണ
പ്രവ൪ത്തി കരാറുകാരന്റെ
മരണത്തെ തുട൪ന്ന്
പൂ൪ത്തിയാക്കാ൯ കഴിയാതെ
വ൪ഷങ്ങളായി മുടങ്ങി
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നി൪മ്മാണ
സാമഗ്രികള്‍
പ്രവ൪ത്തിസ്ഥലത്ത്
സംഭരിച്ചതിനാല്‍ ഗതാഗത
തടസ്സം സൃഷ്ടിച്ചതു
സംബന്ധിച്ച്
വിളിച്ചുചേ൪ത്ത ഉന്നതതല
യോഗ തീരുമാനം
നടപ്പിലാക്കുന്നതിന്റെ
പുരോഗതി അറിയിക്കുമോ?
സംസ്ഥാനത്ത്
ഓരോ ജില്ലയിലുമുള്ള ടാറിന്റെ
ലഭ്യത
3252.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.സി.
ജോര്‍ജ്
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത് വകുപ്പിന്
റോഡ് നിര്‍മ്മണത്തിന്
ആവശ്യമായ ടാര്‍
ലഭ്യമാക്കുന്നത് ഏത്
ഏജന്‍സിയാണ്;
(ബി)
സംസ്ഥാനത്ത്
ടാര്‍ ദൗര്‍ലഭ്യം
ഉണ്ടായിട്ടുണ്ടോ; ഇത്
റോഡിന്റെ അറ്റകുറ്റ
പണികളെയും നിര്‍മ്മാണ
പ്രവര്‍ത്തികളെയും
ദോഷകരമായി
ബാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഓരോ ജില്ലയിലുമുള്ള
ടാറിന്റെ വിഹിതം
എപ്രകാരമാണ്; വിതരണം
എപ്രകാരമാണ്;
വിശദമാക്കുമോ?
മണിയമ്പികളി
പാലം പുനര്‍നിര്‍മ്മാണം
3253.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ
അരൂക്കുറ്റി
പഞ്ചായത്തിലെ
മണിയമ്പികളി
പാലത്തിന്റെ
പുനര്‍നിര്‍മ്മിക്കുന്നതിന്
തീരുമാനമെടുത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാലത്തിന്റ
എസ്റ്റിമേറ്റ് തുക എത്ര
രൂപയാണ്;
(സി)
ഇതിന്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍ ഈ
പാലത്തിന്റെ ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
സംസ്ഥാനത്തെ
റോഡ് നിര്‍മ്മാണം
3254.
ശ്രീ.വി.റ്റി.ബല്‍റാം
,,
വര്‍ക്കല കഹാര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
നിര്‍മ്മാണം ദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്താന്‍
തീരുമാനിച്ചിട്ടുണ്ടോ
;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്നും
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ ;
(സി)
എന്തെല്ലാം
സൗകര്യങ്ങളും
ഗുണനിലവാരവുമാണ് ഇതു
വഴി ലഭിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നുള്ള
വിശദാംശം അറിയിക്കുമോ
?
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ വിവിധ
പൊതുമരാമത്ത് റോഡുകൾ
3255.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മെയ് മാസത്തിനു ശേഷം
മട്ടന്നൂര്‍ നിയോജക
മണ്ഡലത്തിലെ വിവിധ
പൊതുമരാമത്ത് റോഡുകളുടെ
നിര്‍മ്മാണത്തിന് എത്ര
തുകയുടെ ഭരണാനുമതി
ലഭിച്ചിട്ടുണ്ട്;
(ബി)
ഓരോ
പ്രവര്‍ത്തിക്കും എത്ര
തുകയുടെ ഭരണാനുമതി
ലഭിച്ചെന്നും ഓരോ
പ്രവര്‍ത്തിയും
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ;
(സി)
2011
മെയ് മാസത്തിനു ശേഷം
മട്ടന്നൂര്‍ നിയോജക
മണ്ഡലത്തിലെ വിവിധ
പൊതുമരാമത്ത് റോഡുകളുടെ
അറ്റകുറ്റപ്പണികള്‍ക്കായി
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ; ഓരോ
പ്രവര്‍ത്തിക്കും
ചെലവഴിച്ച തുകയുടെ
വിശദാംങ്ങള്‍ പ്രത്യേകം
ലഭ്യമാക്കുമോ?
ആറ്റിങ്ങല്‍
ബൈപ്പാസ് നിര്‍മ്മാണം
3256.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
ബൈപ്പാസ് നിര്‍മ്മാണം
പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്തെന്ന്
വിശദീകരിക്കുമോ;
(സി)
ആയതിന്
എത്ര തുക
നീക്കിവെച്ചിട്ടുണ്ട്;
(ഡി)
ഇതില്‍
ഭൂമി പൊന്നും
വിലയ്ക്ക്
എടുക്കുന്നതിന് എത്ര
തുക
നീക്കിവെച്ചിട്ടുണ്ട്;
(ഇ)
ഭൂമി
അക്വയര്‍ ചെയ്യല്‍
നടപടിയുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്നു
അറിയിക്കാമോ?
വെച്ചുച്ചിറ
മണ്ണടിശ്ശാല പോളിടെക്നിക്ക്
കെട്ടിടം
3257.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെച്ചുച്ചിറ
മണ്ണടിശ്ശാലയില്
നിര്‍മ്മിക്കുന്ന
പോളിടെക്നിക്ക്
കെട്ടിടം പണി
മുടങ്ങിക്കിടക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; എങ്കിൽ
മുടങ്ങാനുണ്ടായ കാരണം
വ്യക്തമാക്കാമോ ;
(ബി)
കെട്ടിടം
പണി പുനരാംരഭിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കിൽ എന്തൊക്കെ
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വിശദമാക്കാമോ ;
(സി)
കെട്ടിടം
പണി പൂര്‍ത്തിയാക്കി
പോളിടെക്നിക്ക്
കെട്ടിടം എന്ന്
പ്രവര്‍ത്തന
സജ്ജമാക്കാനാകും എന്ന്
അറിയിക്കുമോ ?
പള്ളിപ്പുറം
കോണ്‍വെന്റ് ബീച്ച്
പാലത്തിന്റെ നിര്‍മ്മാണം
3258.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പള്ളിപ്പുറം
കോണ്‍വെന്റ് ബീച്ച്
പാലത്തിന്റെ
നിര്‍മ്മാണത്തിന്
നബാര്‍ഡ് സഹായം
ലഭിക്കുന്നതിന്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ?
പ്രസ്തുത പ്രവൃത്തിക്ക്
നബാര്‍ഡില്‍ നിന്നും
ധനസഹായം
ലഭിച്ചിട്ടുണ്ടോ?
എങ്കില്‍ എത്രയെന്ന്
വ്യക്തമാക്കാമോ?
(ബി)
ടി
പ്രവൃത്തിക്ക് ആവശ്യമായ
ഭൂമിയുടെ അഡ്വാന്‍സ്
പൊസെഷന്‍
ലഭ്യമായിട്ടുണ്ടോ?
എങ്കില്‍ എത്ര പേരുടെ,
എത്ര ഭൂമിയെന്ന്
വ്യക്തമാക്കാമോ?
(സി)
ഇനിയും
ഭൂമി
ലഭിക്കാനുണ്ടെങ്കില്‍
ആരുടെയൊക്കെ , എത്ര
ഭൂമിയെന്ന്
വ്യക്തമാക്കാമോ?
ചാത്തന്നൂര്‍
- പരവൂര്‍ റോഡിന്റെ നവീകരണം
3259.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
റോഡ്സ് സെക്ഷന്റെ
പരിധിയിലുള്ള
ചാത്തന്നൂര്‍ - പരവൂര്‍
റോഡിന്റെ ആദ്യ ഭാഗം
ഗതാഗതയോഗ്യമല്ലാതായിത്തീര്‍ന്നിട്ട്
മാസങ്ങളായെങ്കിലും ആയത്
പരിഹരിക്കുവാന്‍ യാതൊരു
നടപടിയും
ഉണ്ടായില്ലായെന്ന
കാര്യം ഗവണ്മെന്റ്
ശ്രദ്ധിച്ചുവോ;
(ബി)
പ്രസ്തുത
റോഡ്
നവീകരിക്കുന്നതിലേയ്ക്ക്
ടെണ്ടര്‍ നടപടികളും,
ക്വട്ടേഷന്‍ നടപടികളും
പൂര്‍ത്തീകരിച്ചുവെങ്കിലും
ആയത്
യാഥാര്‍ത്ഥ്യമാകുവാന്‍
ഒരു വര്‍ഷമെങ്കിലും
സമയമെടുക്കുമെന്ന
കാര്യം പരിഗണിച്ച്
താത്കാലികമായി റോഡ്
മെയിന്റനന്‍സ്
നടത്തുവാന്‍
ഗവണ്മെന്റ്
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(സി)
പൊതുജന
രോഷവും,
ജനപ്രതിനിധികളുടെ
സമരവും നിരന്തരം
ഉണ്ടാകുന്ന ഈ
വിഷയത്തില്‍ സർക്കാർ
സ്വീകരിക്കുന്ന
നടപടികള്‍ എന്താണെന്ന്
അറിയിക്കുമോ?
മുട്ടാങ്ങല്
- നാദാപുരം റോഡിന്‍െറ
നിലവാരം ഉയര്‍ത്താന്‍ നടപടി
3260.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുട്ടാങ്ങല്
- നാദാപുരം റോഡ്
സംസ്ഥാന പാത
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനുള്ള
നടപടികള്‍ ഏത്
വരെയായെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
റോഡ് സംസ്ഥാന പാതയായി
ഉയര്‍ത്തുന്നതിന്
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ ?
പൊതുമരാമത്ത്
വകുപ്പ് ഉദ്യോഗസ്ഥനെതിരെയുള്ള
പരാതികള്‍
3261.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
പൊതുമരാമത്ത്
വകുപ്പിന്റെ ചീഫ്
എഞ്ചിനീയര്‍ ഓഫീസിലെ
എസ്റ്റാബ്ലിഷ് മെന്റ്
ക്ലാര്‍ക്ക് ആയ വി.
മധുവിനെതിരെ
എന്തെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ എന്നും
ഉണ്ടെങ്കില്‍
ആയതിന്മേല് സ്വീകരിച്ച
നടപടി
എന്തൊക്കെയാണെന്നും
വിശദമാക്കാമോ;
(ബി)
ഒരു
ഉദ്യോഗാര്‍ത്ഥിയുടെ
നിയമനം
അട്ടിമറിച്ചതുമായി
ബന്ധപ്പെട്ട്
മേല്‍പ്പറഞ്ഞ
ഉദ്യോഗസ്ഥന്റെ പേരില്‍
നിയമസഭാ പെറ്റീഷന്
കമ്മിറ്റി മുമ്പാകെ
പരാതി ലഭിച്ചിട്ടുള്ളത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നും ഇതു
സംബന്ധിച്ചുള്ള
എന്തെങ്കിലും
റിപ്പോര്‍ട്ടുകള്‍
പ്രസ്തുത
കമ്മിറ്റിയില്‍ നിന്നും
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ എന്നും
വിശദമാക്കുമോ;
(സി)
പത്തനംതിട്ട
ജില്ലയിലെ ലൈന്മാന്
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍
ഇയാള്‍ക്കെതിരെ നിയമസഭാ
പെറ്റീഷന് കമ്മിറ്റി
മുമ്പാകെ പരാതി
നല്‍കിയിട്ടുള്ള വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ; ഇതു
സംബന്ധിച്ച്
എന്തെങ്കിലും നടപടി
സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
പ്രസ്തുത നിയമസഭാ
കമ്മിറ്റി സര്‍ക്കാരിന്
ശുപാര്‍ശ
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
മേല്‍പ്പറഞ്ഞ
ഉദ്യോഗസ്ഥനെ ഇപ്പോള്‍
ജോലി ചെയ്യുന്ന
സീറ്റില്‍ നിന്നും
മാറ്റണമെന്ന്
28.05.2014-ന് ബഹൂ.
പൊതുമരാമത്ത് വകുപ്പ്
മന്ത്രി,
1005/NOR/14/M(W)
നമ്പര്‍
ഉത്തരവുപ്രകാരം, ചീഫ്
എഞ്ചിനീയര്‍
(അഡ്മിനിസ്ട്രേഷന്)
നോട്
നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും
പ്രസ്തുത ഉത്തരവ്
നാളിതുവരെ
നടപ്പാക്കാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ?
പൊതുമരാമത്ത്
പണികളുടെ ഗുണനിലവാരം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടികള്‍
3262.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത് പണികളുടെ
ഗുണനിലവാരം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദീകരിക്കുമോ;
(ബി)
ഗുണ
നിലവാരം
വര്‍ദ്ധിപ്പിക്കുന്നതിനും
സമയ ബന്ധിതമായി പണികള്‍
പൂര്‍ത്തീകരിക്കുന്നതിനും
കൂടുതല്‍ നടപടികള്‍
സ്വീകരിയ്ക്കുമോ ;
വിശദമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിലെ അസിസ്റ്റന്റ്
എഞ്ചിനീയര്‍ തസ്തിക
3263.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍ തസ്തിക
ഒഴിഞ്ഞുകിടക്കുന്നതായും
അതുവഴി
എം.എല്‍.എ.മാരുടെ
പ്രാദേശിക വികസന ഫണ്ട്
ഉപയോഗിക്കുന്നത്
ഉള്‍പ്പെടെയുള്ള വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
തടസ്സം നേരിടുന്നതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വകുപ്പില്‍ ആകെയുള്ള
അസിസ്റ്റന്റ്
എഞ്ചിനീയര്‍
തസ്തികകളുടെ എണ്ണം
എത്ര; ഒഴിവുള്ളവ എത്ര;
ഇവയില്‍
ബിരുദധാരികള്‍ക്കായി
മാറ്റിവച്ചവ എത്ര;
(സി)
പ്രൊമോഷന്
വഴി
ഡ്രാഫ്റ്റ്സ്മാന്മാര്ക്ക്
നിയമനം ലഭിക്കേണ്ട
തസ്തികകള്‍ എത്രയെന്ന്
വ്യക്തമാക്കാമോ?
(ഡി)
അസിസ്റ്റന്റ്
എഞ്ചിനീയര്‍
തസ്തികയിലേയ്ക്ക്
സ്ഥാനക്കയറ്റം
ലഭിക്കുന്നതിന്
സ്പെഷ്യല്‍ റൂള്‍
പ്രകാരം 3:7 അനുപാതം
പാലിക്കുന്നില്ല എന്ന
പരാതി ലഭിച്ചിട്ടുണ്ടോ;
പരാതിയിന്മേല്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടുവെന്ന്
വ്യക്തമാക്കാമോ;
(ഇ)
സര്‍ട്ടിഫിക്കറ്റ്
ക്വാട്ടയില്‍ എത്രപേര്‍
നിലവിലുണ്ട്; എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ; ഒഴിവ്
നികത്തുന്നതിന് നടപടി
കൈക്കൊള്ളുമോ?
പൊതുമരാമത്ത്
വകുപ്പില്‍ ഇ-പെയ്മെന്റ്
സംവിധാനം
3264.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ആര് . സെല്‍വരാജ്
,,
റ്റി.എന്‍. പ്രതാപന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍
ഇ-പെയ്മെന്റ് സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതിന്റെ
രൂപീകരണം വഴി
നേടാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
എന്തെല്ലാം
സൗകര്യങ്ങളാണ് പ്രസ്തുത
സംവിധാനം വഴി
ലഭ്യമാക്കുന്നതെന്നും
ആരെല്ലാമാണ് ഈ
സംവിധാനത്തിന്റെ
പ്രവര്‍ത്തനവുമായി
സഹകരിക്കുന്നതെന്നും
വിശദാംശങ്ങള്‍ സഹിതം
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിന്‍െറ നേട്ടം
3265.
ശ്രീ.എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
ആര് . സെല്‍വരാജ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബഡ്ജറ്റ്
വിഹിതത്തില്‍
അനുവദിച്ചതിനേക്കാള്‍
കൂടുതല്‍ തുക
ചെലവഴിച്ചു കൊണ്ട്
പൊതുമരാമത്ത് വകുപ്പ്
നേട്ടം
കൈവരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എത്ര
ശതമാനം തുക
ചെലവഴിച്ചാണ് ഈ നേട്ടം
കൈവരിക്കാനായതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നേട്ടം
കൈവരിക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിരുന്നുവെന്ന്
വിശദമാക്കുമോ?
വല്ലാര്‍പാടം
കണ്ടെയ്നര്‍ ടെര്‍മിനലിന്‍െറ
റെയില്‍, റോഡ്
കണക്റ്റിവിറ്റി
T *3266.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വല്ലാര്‍പാടം
കണ്ടെയ്നര്‍
ടെര്‍മിനലിന് റെയില്‍,
റോഡ് കണക്റ്റിവിറ്റി
ലഭ്യമാക്കിയപ്പോള്‍
സഞ്ചാര സ്വാതന്ത്ര്യം
നിഷേധിക്കപ്പെട്ട
മുളവുകാട്
ഗ്രാമനിവാസികള്‍ക്ക്
സര്‍വ്വീസ് റോഡ്
അനുവദിക്കുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
സര്‍വ്വീസ്
റോഡ് നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍വ്വീസ്
റോഡ്
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ പണം
അനുവദിക്കുന്നത്
ആരെന്നും എന്നത്തേക്ക്
പൂര്‍ത്തിയാക്കുമെന്നും
വിശദീകരിക്കാമോ;
(ഡി)
സര്‍വ്വീസ്
റോഡ്
നിര്‍മ്മിക്കുന്നതിന്
നാഷണല്‍ ഹൈവേ
അതോറിറ്റി, കൊച്ചിന്
പോര്‍ട്ട് ട്രസ്റ്റ്
എന്നിവയുടെ
പ്രവര്‍ത്തനം
ഏകോപിപ്പിക്കുന്നതിന്
മോണിറ്ററിങ്ങ് സമിതി
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പരിഷ്ക്കരിച്ച
പി.ഡബ്ല്യൂ.ഡി മാന്വല്‍
3267.
ശ്രീ.ഹൈബി
ഈഡന്
,,
പി.എ.മാധവന്
,,
കെ.ശിവദാസന്‍ നായര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.ഡബ്ല്യൂ.ഡി
മാന്വല്‍ കാലോചിതമായി
പരിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
മാറ്റങ്ങളാണ്
പരിഷ്ക്കരിച്ച
മാന്വലില്‍
ഉള്‍പ്പെടുത്തിയി
രിക്കുന്നതെന്നും
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(സി)
പൊതുമരാമത്ത്
വകുപ്പിന്റെ
ആധുനികവത്കരണത്തിന്
പ്രസ്തുത നടപടി എത്ര
മാത്രം സഹായകരമാകും
എന്നാണ്
വിലയിരുത്തപ്പെട്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
പരിഷ്ക്കരിച്ച
മാന്വല്‍
പ്രാബല്യത്തില്‍
വരുത്തുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ?
എസ്റ്റിമേറ്റ്
എടുത്ത വര്‍ക്കുകള്‍ക്ക്
ടെണ്ടര്‍ നടപടിക്ക് കാലതാമസം
3268.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
നിര്‍മ്മാണം നടത്താന്‍
എസ്റ്റിമേറ്റ് എടുത്ത്
സമര്‍പ്പിക്കുന്ന
വര്‍ക്കുകള്‍ക്ക് ഭരണ,
സാങ്കേതിക അനുമതികള്‍
നല്കാന് കാലതാമസം
വരുന്നുണ്ട് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നടപ്പു
സാമ്പത്തിക വര്‍ഷം
അവസാനിക്കാന്‍ 4 മാസം
മാത്രം ഉള്ളപ്പോള്‍
പോലും നിരവധി
മാസങ്ങള്‍ക്ക് മുമ്പ്
സമര്‍പ്പിച്ച
വര്‍ക്കുകളില്‍ ഇനിയും
ടെണ്ടര്‍ നടപടി
നടക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സാമ്പത്തിക
പ്രതിസന്ധി കാരണം ടി
പ്രവര്‍ത്തനങ്ങള്‍
താമസിപ്പിക്കാന്‍
നിര്‍ദ്ദേശം
നല്കിയിട്ടുണ്ടെന്നത്
ശരിയാണോ; ഇല്ലെങ്കില്‍
ഇതിന് വേണ്ട പ്രത്യേക
സംവിധാനം
ഏര്‍പ്പെടുത്തുമോ?
കുട്ടനാട്ടിലെ
പാലങ്ങളുടെ നിര്‍മ്മാണം
3269.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈനകരി
പഞ്ചായത്തിലെ
മുണ്ടയ്ക്കല്‍ പാലം
നിര്‍മ്മാണത്തിന് സ്ഥലം
ഏറ്റെടുക്കുന്നത്
ഉള്‍പ്പെടെ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
നിര്‍മ്മാണം
ആരംഭിച്ച ചമ്പക്കുളം
പാലം ,മങ്കൊമ്പ്
സിവില്‍ സ്റ്റേഷന്
പാലം എന്നിവയുടെ പണി
എന്ന്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
നിയോജകമണ്ഡലം
ആസ്തി വികസന
പദ്ധതിയില്‍ അനുവദിച്ച
കൈനകരിയിലെ
ബേക്കറിപ്പാലം
നിര്‍മ്മാണം എന്ന്
ആരംഭിക്കുമെന്നതിന്റെ
കാലാവധി സഹിതമുള്ള
വിശദമായ റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച റോഡുകള്‍
3270.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
ഭരണാനുമതി ലഭിച്ച
റോഡുകളില്‍ പ്രവൃത്തി
നടത്താന്‍ ബാക്കിയുള്ള
റോഡുകളുടെ വിശദാംശം
നല്‍കാമോ; പ്രസ്തുത
റോഡുകള്‍ക്ക് എത്ര
രൂപയുടെ ഭരണാനുമതിയാണ്
ലഭിച്ചിട്ടുള്ളത് ; ഈ
റോഡുകളുടെ പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയും?
ഉപയോഗശൂന്യമായ
പ്ലാസ്റ്റിക് ഉപയോഗിച്ച് റോഡ്
നിര്‍മ്മാണം
3271.
ശ്രീ.പാലോട്
രവി
,,
ഡൊമിനിക് പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപയോഗശൂന്യമായ
പ്ലാസ്റ്റിക്,
ടാറിനോടൊപ്പം
ഉപയോഗിച്ച്
നിര്‍മ്മിക്കപ്പെടുന്ന
റോഡുകളുടെ ഗുണമേന്മ
പഠനവിധേയമാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഏതെല്ലാം റോഡുകളാണ്
ഇങ്ങനെ
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
മണക്കായിക്കടവ്
പാലത്തിന്റെ നിർമ്മാണം
3272.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധര്‍മ്മടം
നിയോജക മണ്ഡലത്തെയും
മട്ടന്നൂര്‍ നിയോജക
മണ്ഡലത്തെയും
ബന്ധിപ്പിക്കുന്ന
മണക്കായിക്കടവ്
പാലത്തിന്റെ നിർമ്മാണം
മുടങ്ങിയിരിക്കുന്നത്
ശ്രദ്ധില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
ഇതിന്മേല് എന്ത് നടപടി
സ്വീകരിച്ചു എന്നതിന്റെ
വിശദാംശം ലഭ്യമാക്കാമോ?
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ റോഡ് നിർമ്മാണം
3273.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ പടന്ന-മൂസ
ഹാജിമുക്ക്
തോട്ടുകര-കിനാത്തില്‍
റോഡിന് മലബാര്‍
പാക്കേജില്‍ തുക
ഉണ്ടായിട്ടും
നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിക്കാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
വരന്തരപ്പിള്ളി
പഞ്ചായത്തിലെ ചക്കാലക്കടവ്
പാലം
3274.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കാട്
മണ്ഡലത്തിലെ
വരന്തരപ്പിള്ളി
പഞ്ചായത്തിലെ
ചക്കാലക്കടവ് പാലം
ഭരണാനുമതി
ലഭിക്കുന്നതിന് വേണ്ടി
നിവേദനം
ലഭിച്ചിട്ടുണ്ടോ എന്ന്
വിശദമാക്കാമോ;
(ബി)
എങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
വരന്തരപ്പിള്ളി
പഞ്ചായത്തിലെ കാരിക്കംകടവ്
പാലം നിര്‍മ്മാണം
3275.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കാട്
മണ്ഡലത്തിലെ
വരന്തരപ്പിള്ളി
പഞ്ചായത്തിലെ
കാരിക്കംകടവില് പാലം
നിര്‍മ്മിക്കണം
എന്നാവശ്യപ്പെട്ടുകൊണ്ടുള്ള
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍,
അതിന്മേല് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവര്‍ത്തിക്കു് എന്ന്
-ഭരണാനുമതി
നല്‍കാനാകുമെന്ന്
വ്യക്തമാക്കാമോ?
ജീവനക്കാര്‍ക്ക്
ക്വാര്‍ട്ടേഴ്സുകള്‍
3276.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
വക
ക്വാര്‍ട്ടേഴ്സുകള്‍ക്ക്
അപേക്ഷിച്ചിരിക്കുന്ന
സീനിയോരിറ്റി
ലിസ്റ്റില്‍ എത്ര പേരെ
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വിശദാംശം നല്‍കാമോ;
(ബി)
അനധികൃതമായി
ക്വാര്‍ട്ടേഴ്സുകളില്‍
താമസിച്ചിരുന്ന എത്ര
പേരെ 2014-ല്‍
ഒഴിപ്പിച്ചിട്ടുണ്ട്;
(സി)
ഇത്തരത്തില്‍
ഒഴിപ്പിക്കപ്പെട്ട
ക്വാര്‍ട്ടേഴ്സുകള്‍
പുനര്‍വിതരണം
നടത്തിയിട്ടുണ്ടോ;
(ഡി)
ഈ
സര്‍ക്കാരിന്റെ
കാലയളവിനുള്ളില്‍ ഇനി
എത്ര പേര്‍ക്ക്
ക്വാര്‍ട്ടേഴ്സുകള്‍
നല്കാന് കഴിയുമെന്ന്
അറിയിക്കാമോ?
കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്ഏറ്റെടുത്ത
വര്‍ക്കുകള്‍
3277.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിന്
ശേഷം കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്
ഏറ്റെടുത്ത ഓരോ
പൊതുമരാമത്ത്
പ്രവൃത്തികളുടെയും
ടെണ്ടര്‍ തുകയും ഇവ
പൂര്‍ത്തീകരിച്ചതിനു
ശേഷം ഫൈനല്‍ ബില്‍
തുകയും എത്രയാണെന്ന്
പ്രത്യേകം പ്രത്യേകം
വിശദമാക്കാമോ;
(ബി)
ഈ
പ്രവൃത്തികള്‍
കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്
നേരിട്ടാണോ
നടത്തിയിട്ടുള്ളത്;
വ്യക്തമാക്കാമോ;
(സി)
അല്ലെങ്കില്‍
ഏത് രീതിയിലാണ് ഈ
പ്രവര്‍ത്തികള്‍
പൂര്ത്തീകരിച്ചതെന്നുള്ള
വിശദാംശം പ്രത്യേകം
പ്രത്യേകം
വിശദമാക്കാമോ?
കടലുണ്ടിപ്പുഴയുടെ
തീരത്ത് ചാമക്കയത്ത് പുഴയോര
പാര്‍ക്ക്
3278.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ
മലപ്പുറം-പരപ്പനങ്ങാടി
റോഡില്‍
കടലുണ്ടിപ്പുഴയുടെ
തീരത്ത് ചാമക്കയത്ത്
പൊതുമരാമത്ത് വകുപ്പിന്
കീഴില്‍ പുഴയോര
പാര്‍ക്കിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
ഇക്കാര്യത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)
നിര്‍മ്മാണം
എത്രയും വേഗം
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
തൃക്കടാരിപ്പൊയില്‍-ഇടുമ്പ-കണ്ണവം
റോഡ് ഗതാഗതയോഗ്യമാക്കുന്നതിന്
നടപടി
3279.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
തൃക്കടാരിപ്പൊയില്‍-ഇടുമ്പ-കണ്ണവം
റോഡുമായി ബന്ധപ്പെട്ട്
നിലനില്‍ക്കുന്ന കോടതി
വ്യവഹാരങ്ങള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ;
(ബി)
കോടതി
വ്യവഹാരങ്ങള്‍
തീര്‍പ്പാക്കി റോഡ്
ഗതാഗതയോഗ്യമാക്കുന്നതിന്
എന്തു നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പുലക്കാട്ട്കരപ്പാലം
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
3280.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പുതുക്കാട്
മണ്ഡലത്തിലെ
നെന്മണിക്കര
പഞ്ചായത്തില്‍
പുലക്കാട്ട്കരപ്പാലം
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
കൃഷ്ണപുരം
സാംസ്ക്കാരിക വിനോദ
കേന്ദ്രത്തിലെ 2-ാം ഘട്ട
പ്രവര്‍ത്തികള്‍
3281.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍ മണ്ഡല
ആസ്തി വികസനഫണ്ട്
വിനിയോഗിച്ച്
കൃഷ്ണപുരം സാംസ്ക്കാരിക
വിനോദകേന്ദ്രത്തില്‍
2-ാം ഘട്ട
പ്രവര്‍ത്തികള്‍
(കൃത്രിമ തടാകം)
ഭരണാനുമതി ലഭിച്ചിട്ട്
മാസങ്ങള്‍ ആയിട്ടും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ഉടന്‍
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
4
ജി ഒപ്ടിക്കല്‍ കേബിളിടാന്‍
റിലയന്‍സിന് അനുവാദം
3282.
ശ്രീ.ഇ.പി.ജയരാജന്
,,
പുരുഷന് കടലുണ്ടി
,,
കെ.വി.വിജയദാസ്
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമരാമത്ത് വകുപ്പ്
വക റോഡുകള്‍
കുത്തിപ്പൊളിച്ച് 4 ജി
ഒപ്ടിക്കല്‍
കേബിളിടാന്‍
റിലയന്‍സിന് അനുവാദം
നല്കിയിരുന്നുവോ;
എങ്കില്‍ എപ്പോള്‍;
(ബി)
ഇതു
സംബന്ധമായി ആക്ഷേപം
ഉയര്‍ന്നു വന്നപ്പോള്‍
ചീഫ് സെക്രട്ടറി,
പൊതുമരാമത്ത് വകുപ്പ്
സെക്രട്ടറിയില്‍
നിന്നും വിശദീകരണം
ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നുവോ;
നല്കിയ
വിശദീകരണത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
4ജി
കേബിളിടുന്നതിന്റെ
വാടകയും യൂസര്‍ ഫീയും
തീരുമാനിച്ചതിനു
ശേഷമാണോ, കേബിളിടാന്‍
അനുമതി
നല്‍കിയിരുന്നത്; ഭരണ
തലത്തില്‍
ഉന്നതരായവരുടെയെല്ലാം
അറിവോടുകൂടിയാണോ
സെക്രട്ടറി റിലയന്‍സിന്
അനുമതി നല്‍കിയത്;
(ഡി)
റിലയന്‍സ്
സംസ്ഥാനത്ത് ഏതെല്ലാം
റോഡുകളിലാണ് ഇതിനകം
കേബിളുകള്‍
ഇട്ടിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)
പൊതുമരാമത്ത്
വകുപ്പ്
സെക്രട്ടറിയില്‍ നിന്ന്
വിശദീകരണം
ആവശ്യപ്പെട്ടതിന്
ശേഷവും ഇപ്പോഴും
റിലയന്‍സ് കേബിള്‍
ഇട്ടു
കൊണ്ടിരിക്കുന്നതായി
അറിയാമോ; ഇത്
സര്‍ക്കാര്‍
തടഞ്ഞിട്ടുണ്ടോ?
കാസർഗോഡ്
ജില്ലയിലെ PWD
റോഡുകളുടെവാര്ഷിക
അറ്റകുറ്റപണികള്‍
3283.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസർഗോഡ്
ജില്ലയിലെ PWD
റോഡുകളുടെ ശോച്യാവസ്ഥ
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
റോഡുകളുടെ
2014-15 വര്‍ഷത്തെ
റോഡുകളുടെ വാര്‍ഷിക
അറ്റകുറ്റപണികള്‍
യഥാസമയം ചെയ്തു
തീര്‍ക്കാത്ത എത്ര PWD
റോഡുകള്‍
ജില്ലയിലുണ്ടെന്ന്
വ്യക്തമാക്കാമോ?