സപ്ലൈകോയിലെ
ഒഴിവുകളും നിയമനവും
3134.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
യില്‍ ഡയറക്റ്റ്
സ്റ്റാഫിനു
അനുവദിച്ചിട്ടുള്ള
ജൂനിയർ അസിസ്റ്റന്റ്
,സീനിയര്‍
അസിസ്റ്റന്റ് I
,സീനിയര്‍
അസിസ്റ്റന്റ് IIഎന്നീ
തസ്തികകളില്‍ നിലവില്‍
എത്ര ഒഴിവുകള്‍
വീതമുണ്ട്; പ്രസ്തുത
ഒഴിവുകളില്‍ നിയമനം
നടത്തുവാന്‍ എന്താണ്
തടസ്സമെന്ന്
വ്യക്തമാക്കാമോ;
(ബി)
സപ്ലൈകോയില്‍
പ്രമോഷന് സംബന്ധിച്ച്
ജി.ഒ നം.30/10
നടപ്പാക്കുന്നതിന്
നിലവില്‍ എന്താണ്
തടസ്സമെന്ന്
വ്യക്തമാക്കാമോ;
(സി)
സപ്ലൈകോയില്‍
കോമണ്‍ സർവീസ് റുൾ
നടപ്പാക്കുന്നതിനു
വേണ്ട നടപടിക്രമങ്ങള്‍
ഏതുവരെയായി എന്ന്
വ്യക്തമാക്കാമോ;
(ഡി)
സപ്ലൈകോയില്‍
സ്റ്റാഫ് സ്ട്രെങ്തിനെ
കുറിച്ച് പഠിക്കാന്‍
നിയോഗിച്ച
പ്രോഡക്റ്റിവിറ്റി
കൌണ്‍സിൽ പഠന
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
2014
ആഗസ്റ്റ് മാസത്തില്‍
സപ്ലൈകോ ജീവനക്കാരുടെ
സമരം
ഒത്തുതീര്‍പ്പാക്കാന്‍
എടുത്ത തീരുമാനങ്ങളില്‍
ഏതെല്ലാം
നടപ്പാക്കിയെന്ന്
വിശദമാക്കാമോ;
(എഫ്)
ഇപ്പോള്‍
നിലവിലുള്ള അന്യത്ര
സേവന സമ്പ്രദായം
നിര്‍ത്തലാക്കി
പി.എസ്.സി യില്‍ നിന്ന്
നേരിട്ട് ജൂനിയർ
അസിസ്റ്റന്റ്
തസ്തികയിലേയ്ക്ക്
നിയമനം നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദമാക്കാമോ;
(ജി)
സപ്ലൈകോയില്‍
പങ്കാളിത്ത പെൻഷൻ
നടപ്പിലാക്കാന്‍
വേണ്ടിയുള്ള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;സപ്ലൈകോ
യിലേയ്ക്ക് പുതുതായി 96
ജൂനിയർ
അസിസ്റ്റന്റ്തസ്തികകള്
അനുവദിക്കുന്നതിന്
സാമ്പത്തിക
ബാധ്യതയില്ലെന്ന്
ധനകാര്യ വകുപ്പ്
അംഗീകാരം നല്കിയ
ഫയലിന്റെ തുടര്‍നടപടി
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
തലശ്ശേരി മണ്ഡലത്തില്‍
ചൊക്ലിയില്‍ സപ്ലൈകോ-യുടെ
വിപണന കേന്ദ്രം
3135.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
മണ്ഡലത്തില്‍
ചൊക്ലിയില്‍
സപ്ലൈകോ-യുടെ വിപണന
കേന്ദ്രം
ആരംഭിക്കണമെന്നാവശ്യപ്പെട്ട്
നിവേദനം
ലഭ്യമായിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതു പ്രകാരം എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കാമോ;
(സി)
വിപണന
കേന്ദ്രം എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
വെള്ളരിക്കുണ്ട് താലൂക്ക്
പരിധിയില്‍ താലൂക്ക് സപ്ലൈ
ഓഫീസ്
3136.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
രൂപീകരിച്ച
വെള്ളരിക്കുണ്ട്
താലൂക്ക് പരിധിയില്‍
എത്ര റേഷന്‍
കാര്‍ഡുടമകളാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവിടെ
താലൂക്ക് സപ്ലൈ
ഓഫീസിന്റെ ആവശ്യകത
സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആവശ്യകത
പരിഗണിച്ച് സപ്ലൈ ഓഫീസ്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
സപ്ലൈ
ഓഫീസ്
ആരംഭിക്കേണ്ടുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ?
ബി.പി.എല്‍.,
എ.പി.എല്‍. റേഷന്‍
കാര്‍ഡുടമകളുടെ വിവരങ്ങൾ
3137.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുളള ബി.പി.എല്‍.,
എ.പി.എല്‍. റേഷന്‍
കാര്‍ഡുടമകളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
മാവേലിക്കര
താലൂക്കിലെ
ബി.പി.എല്‍.,
എ.പി.എല്‍. റേഷന്‍
കാര്‍ഡുടമകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നെല്ല്
സംഭരണം
T *3138.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2014-15ല്‍ നാളിതുവരെ
എത്ര ടണ്‍ നെല്ല്
സംഭരിക്കുകയുണ്ടായി;
(ബി)
ക്വിന്റലിന്
എത്ര രൂപ നല്‍കിയാണ്
നെല്ല് സംഭരണം
നടത്തിയത്;
(സി)
ഏതെല്ലാം
ഏജന്‍സികള്‍ മുഖേനയാണ്
നെല്ല് സംഭരണം
നടത്തിയത്
(ഡി)
ആകെ
എത്ര തുകയുടെ നെല്ല്
സംഭരിക്കുകയുണ്ടായി;
(ഇ)
നെല്ല്
സംഭരിച്ച വിവിധ
ഏജന്‍സികള്‍ക്ക് എത്ര
തുക വീതം നല്‍കിയെന്നും
ഇനി എത്ര തുക വീതം
കൊടുത്തു
തീര്‍ക്കാനുണ്ടെന്നും
വ്യക്തമാക്കുമോ;
(എഫ്)
നെല്ല്
സംഭരണം നടത്തിയ വിവിധ
ഏജന്‍സികള്‍ക്കു
കൊടുത്തു
തീര്‍ക്കുവാനുള്ള തുക
എപ്പോള്‍ നല്കുമെന്നു
വ്യക്തമാക്കുമോ?
ഭക്ഷ്യ
സുരക്ഷാ നിയമം - പ്രയോറിറ്റി
കാര്‍ഡുകള്‍ വിതരണം
ചെയ്യുന്നതിനുള്ള
മാനദണ്ഡങ്ങള്‍
3139.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
കെ.അജിത്
,,
ജി.എസ്.ജയലാല്‍
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാനിയമപ്രകാരമുള്ള
പ്രയോറിറ്റി
കാര്‍ഡുകള്‍ വിതരണം
ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
കാര്‍ഡുകള്‍ വിതരണം
ചെയ്യുന്നതിന്
സ്വീകരിച്ചിരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാം;
(ബി)
ഭക്ഷ്യസുരക്ഷാ
നിയമം എന്നുമുതല്‍
നടപ്പാക്കണമെന്നാണ്
കേന്ദ്രം
നിര്‍ദ്ദേശിച്ചിരുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഭക്ഷ്യസുരക്ഷാ
നിയമം
നടപ്പാക്കുന്നതിന്
മുന്നോടിയായി
ബി.പി.എല്‍. എ.പി.എല്‍
എന്നിവയുടെ കൃത്യമായ
കണക്ക് കേന്ദ്ര ഭക്ഷ്യ
വകുപ്പ്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
നല്‍കിയിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്ത്
ഇതാനുസരിച്ചുള്ള പുതിയ
റേഷന്‍ കാര്‍ഡുകള്‍
നല്‍കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത് ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കാര്‍ഡിലെ ബി.പി.എല്‍. /
എ.പി.എല്‍. പിശക്
T *3140.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബി.പി.എല്‍.
വിഭാഗത്തിലുള്ള
കുടുംബങ്ങളുടെ റേഷന്‍
കാര്‍ഡില്‍ എ.പി.എല്‍.
എന്ന് പിശക്
സംഭവിച്ചിട്ടുള്ളത്
തിരുത്തി
ലഭ്യമാക്കുന്നതിനായി
തീരുമാനമെടുക്കുന്നതിനുള്ള
അധികാരം നിലവില്‍
ആരിലാണ്
നിക്ഷിപ്തമായിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ആയതുമായി
ബന്ധപ്പെട്ടിറങ്ങിയ
പ്രാബല്യത്തിലുള്ള
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഇപ്രകാരം
തിരുത്തല്‍
വരുത്തുന്നതിനുള്ള
നടപടിക്രമങ്ങളുടെ വിവരം
വിശദമാക്കുമോ;
(ഡി)
ഒന്നിലധികം
വകുപ്പുകളുടെ
നടപടിക്രമങ്ങള്‍ ഈ
വിഷയത്തില്‍ ആവശ്യമായി
വരുന്നതിനാല്‍ നിലവില്‍
അപേക്ഷാ തീര്‍പ്പിന്
കാലവിളംബം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
അത്തരത്തിലുള്ള
കാലവിളംബം മൂലം
പാവപ്പെട്ട
അപേക്ഷകര്‍ക്ക്
ചികിത്സാ
ആനുകൂല്യങ്ങളടക്കമുള്ളവ
നിഷേധിക്കപ്പെട്ടുവരുന്ന
സാഹചര്യം
സൃഷ്ടിക്കുന്നതാകയാല്‍
സമയബന്ധിതമായി അപേക്ഷകൾ
തീര്‍പ്പാക്കുന്നതിന്
അനുബന്ധ വകുപ്പുകളെ
ഉള്‍പ്പെടുത്തി ഒരു
പ്രത്യേക വിഭാഗം
രൂപീകരിക്കുന്നതിന്
തീരുമാനമെടുക്കുമോ?
ഭക്ഷ്യ
വകുപ്പിലെ അഴിമതി
3141.
ശ്രീ.ബാബു
എം. പാലിശ്ശേരി
,,
കെ.വി.വിജയദാസ്
,,
കെ. ദാസന്
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യവകുപ്പില്‍
അഴിമതി ആരോപിതരായി
വിജിലന്‍സ് അന്വേഷണം
നേരിടുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
വകുപ്പ് തലത്തില്‍
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഉദ്യോഗസ്ഥര്‍ക്ക്
വകുപ്പില്‍
ഉദ്യോഗക്കയറ്റം നല്കി
പ്രാധാന്യമുള്ള
തസ്തികകളില്‍
നിയമിക്കുകയുണ്ടായോ;
(സി)
ഉദ്യോഗക്കയറ്റത്തിനും
നിയമനത്തിനുമായി
അവിഹിതമായ ഇടപെടലുകളും
സാമ്പത്തിക ഇടപാടുകളും
ഉണ്ടായിട്ടുള്ളതായി
ആക്ഷേപം
ഉയര്‍ന്നിട്ടുണ്ടോ;
(ഡി)
ഇത്തരത്തില്‍
അനര്‍ഹരും
അഴിമതിക്കാരുമായവരെ
പ്രമുഖ സ്ഥാനങ്ങളില്‍
അവരോധിക്കുക വഴി
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
തന്നെ അഴിമതിയില്‍
മുങ്ങുമെന്ന കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ഇ)
ഇക്കാര്യത്തില്‍
നിലപാട് എന്താണെന്ന്
വിശദമാക്കാമോ?
ലീഗല്‍
മെട്രോളജി വകുപ്പ് കോഴിക്കോട്
ജില്ലയില്‍ നടത്തിയ പരിശോധന
3142.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ ലീഗല്‍
മെട്രോളജി വകുപ്പ് ആറു
മാസത്തിനുള്ളില്‍ എത്ര
പരിശോധന നടത്തി; എത്ര
കേസുകള്‍ എടുത്തു; എത്ര
ഫൈന്‍ ഈടാക്കി;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പാക്കിംഗ്
ലൈസന്‍സ് എടുക്കാതെ
ഉല്പന്നങ്ങള് പാക്ക്
ചെയ്ത്
വില്‍ക്കുന്നതിനെതിരെ
എത്ര കേസ്സുകള്‍
എടുത്തിട്ടുണ്ട്;
എന്തെല്ലാം
നിയമനടപടികള്‍
കൈക്കൊണ്ടുവെന്ന്
വിശദമാക്കാമോ?
റേഷന്‍
സാധനങ്ങളുടെ അനധികൃത കടത്തല്‍
3143.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സാധനങ്ങള്‍ അനധികൃതമായി
കടത്തിക്കൊണ്ടുപോകുന്നത്
സംബന്ധിച്ച്
രജിസ്റ്റര്‍ ചെയ്ത
കേസ്സുകളുടെ എണ്ണം
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേസ്സുുമായി
ബന്ധപ്പെട്ട് എത്ര
റേഷന്‍കടകളുടെ
ലെെസന്‍സ് റദ്ദ്
ചെയ്തിട്ടുണ്ട്;
എന്തൊക്കെ
നിയമനടപടികള്‍ വകുപ്പ്
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
ഇത്തരത്തില്‍
പിടിച്ചെടുത്ത റേഷന്‍
സാധനങ്ങളുടെ
ഇപ്പോഴത്തെ അവസ്ഥ
വിശദമാക്കുമോ?
റേഷന്‍
വിതരണത്തിന് വെഹിക്കിൾ
ട്രാക്കിംഗ് സിസ്റ്റം
3144.
ശ്രീ.ഷാഫി
പറമ്പില്‍
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സാധനങ്ങളുടെ
വിതരണത്തിനായി
വെഹിക്കിൾ ട്രാക്കിംഗ്
സിസ്റ്റം നടപ്പാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തന രീതിയും
വിശദമാക്കുമോ;
(സി)
പൊതു
വിതരണത്തിനുള്ള ഭക്ഷ്യ
ധാന്യങ്ങളും
മണ്ണെണ്ണയും
കടത്തിക്കൊണ്ടുപോകുന്നത്
ഒഴിവാക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
സംവിധാനത്തില്‍
ഒരുക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
ഇതിനായി
ഏതെല്ലാം
ഏജന്‍സികളുമായാണ്
സഹകരിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
റേഷന്‍
ഷോപ്പുകളുടെ പ്രവർത്തനം
3145.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
റേഷന്‍
ഷോപ്പുകളുടെ
നവീകരണത്തിനും
സാധനങ്ങള്‍ കൃത്യമായി
ഗുണഭോക്താക്കള്‍ക്കു
ലഭിക്കുന്നു എന്ന്
ഉറപ്പ് വരുത്തുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കുമോ;
ഭക്ഷ്യ
വിതരണത്തിനായി എന്‍ഡ് ടു
എന്‍ഡ് പദ്ധതി
3146.
ശ്രീ.കെ.അച്ചുതന്
,,
ബെന്നി ബെഹനാന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ വിതരണത്തിനായി
എന്‍ഡ് ടു എന്‍ഡ്
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
റേഷന്‍
വിതരണത്തിന് പ്രസ്തുത
പദ്ധതി പ്രകാരം
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
നെല്ല്
സംഭരണയിനത്തിൽ കര്‍ഷകര്‍ക്ക്
നല്കുവാനുള്ള തുക
3147.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരിച്ച ഇനത്തില്‍
പാലക്കാട് ജില്ലയിലെ
കര്‍ഷകര്‍ക്ക് എത്ര രൂപ
കുടിശ്ശിക
നല്കുവാനുണ്ട്; വിശദ
വിവരം നല്‍കുമോ;
(ബി)
വരുംവര്‍ഷങ്ങളില്‍
നെല്ല്
സംഭരിക്കുമ്പോള്‍ തന്നെ
കര്‍ഷകർക്കു പണം
നല്‍കുന്നതിനുള്ള
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തുമോ;
ഇതിനായി അടുത്ത
ബഡ്ജറ്റ് മുതല്‍ പണം
വകയിരുത്തുമോ?
സപ്ലൈകോ
യിലെ അഴിമതി
3148.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
-ക്ക് നാളിതുവരെ ഒാരോ
വ൪ഷവും എന്ത് തുക
നല്കി; നിത്യോപയോഗ
സാധനങ്ങള്‍ക്ക് സബ്സിഡി
നല്‍കാനായി ഒാരോ വ൪ഷവും
എന്ത് തുക നാളിതു വരെ
ഉപയോഗിച്ചു;
വ്യക്തമാക്കുമോ;
(ബി)
ഈ
നടപ്പുവ൪ഷം സപ്ലൈകോ
ഏതെല്ലാം കരാറുകാരില്‍
നിന്നും നിത്യോപയോഗ
സാധനങ്ങള്‍ വാങ്ങി;
അവ൪ക്ക് നല്കിയ വില
എത്രയെന്നും പ്രസ്തുത
സാധനങ്ങള്‍ വിപണിയില്‍
എന്ത് വിലയ്ക്ക്
നല്‍കിയെന്നും, ഇതില്‍
വിപണി വിലയെക്കാള്‍
കൂടിയ വിലയില്‍ ഏതൊക്കെ
നിത്യോപയോഗ സാധനങ്ങള്‍
വാങ്ങി എന്നും
വ്യക്തമാക്കുമോ;
(സി)
ഈ
സ൪ക്കാ൪ അധികാരത്തിൽ
വന്നശേഷം നാളിതുവരെ
സപ്ലൈകോ യുടെ എത്ര
വിപണന കേന്ദ്രങ്ങളില്‍
വിജില൯സ് അന്വേഷണം
നടത്തി; പ്രസ്തുത
അന്വേഷണത്തില്‍
കണ്ടെത്തിയ നിയമവിരുദ്ധ
പ്രവ൪ത്തികള്
എന്തെല്ലാം; വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
വിജില൯സ് കണ്ടെത്തിയ
അപാകതയും അഴിമതിയും
നടത്തിയ ഉദ്യോഗസ്ഥ൪
ആരെല്ലാം; ഇത്തരം
ഉദ്യോഗസ്ഥ൪ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചു;
വ്യക്തമാക്കുമോ;
(ഇ)
സപ്ലൈകോയുടെ
വിവിധ ഒൗട്ട്
ലെറ്റുകളില്‍
നിത്യോപയോഗ സാധനങ്ങള്‍
പലതും ലഭിക്കുന്നില്ല
എന്ന വസ്തുതയും പല
സാധനങ്ങളും വിപണി
വിലയെക്കാള്‍ കൂടുതലാണ്
എന്ന സത്യവും,
സപ്ലൈകോയിലെ മുതി൪ന്ന
ഉദ്യോഗസ്ഥരും
കരാറുകാരും തമ്മിലുളള
അവിശുദ്ധ ബന്ധം, എന്നിവ
പരിഹരിക്കുവാ൯ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
സപ്ലൈകോ
മുഖേന വിറ്റഴിക്കുന്ന
,സബ്സിഡി നല്‍കുന്നതും
അല്ലാത്തതുമായ ഉല്പന്നങ്ങളുടെ
വില
3149.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
ശ്രീമതി.കെ.കെ.ലതിക
,,
കെ.എസ്.സലീഖ
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
മുഖേന വിറ്റഴിക്കുന്ന
സബ്സിഡി നല്‍കുന്നതും
അല്ലാത്തതുമായ
ഉല്പന്നങ്ങളുടെ
നിലവിലുളള വില
എത്രയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഉല്പന്നങ്ങളുടെ 2011
ജനുവരിയിലെ വിലനിലവാരം
എത്രയായിരുന്നുവെന്ന്
വെളിപ്പെടുത്താമോ?
അരിയുടെ
ആളോഹരി ഉപഭോഗം
3150.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
സംസ്ഥാനത്ത് ആളോഹരി
ഉപഭോഗം അനുസരിച്ച്
പ്രതിവര്‍ഷം എത്ര ടണ്‍
അരി ആവശ്യമായി
വരുന്നുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇതില്‍
പ്രതിവര്‍ഷം എത്ര ടണ്‍
അരി സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(സി)
റേഷനിംഗിനായി
കേന്ദ്രം പ്രതിവര്‍ഷം
എത്ര ടണ്‍ അരി
സംസ്ഥാനത്തിന്
നല്‍കുന്നുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ഡി)
അന്യ
സംസ്ഥാനങ്ങളില്‍
നിന്നും മറ്റും
പ്രതിവര്‍ഷം എത്ര ടണ്‍
അരി
കേരളത്തിലെത്തുന്നുണ്ടെന്ന്
വിശദമാക്കാമോ?
സിവില്‍
സപ്ലൈസ് കോ൪പ്പറേഷ൯ വിപണി
ഇടപെടല്‍ പദ്ധതി
3151.
ശ്രീ.വര്‍ക്കല
കഹാര്‍
,,
പി.എ.മാധവന്
,,
അന്‍വര്‍ സാദത്ത്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് കോ൪പ്പറേഷ൯
വിപണി ഇടപെടല്‍
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
എന്തെല്ലാം
സാധനങ്ങളാണ് പ്രസ്തുത
പദ്ധതിയിലൂടെ വിതരണം
ചെയ്യാനുദ്ദേശിക്കുന്നത്;
(ഡി)
ജനങ്ങള്‍ക്ക്
സാധനങ്ങള്‍ കുറഞ്ഞ
നിരക്കിലും
താങ്ങാനാവുന്ന വിലയിലും
നല്കാ൯ പ്രസ്തുത
പദ്ധതിയിലൂടെ
സൗകര്യമൊരുക്കുമോ?
സിവില്‍
സപ്ലൈസ് കോര്‍പ്പറേഷന്റെ
ഔട്ട് ലെറ്റുകളിലൂടെ വിതരണം
ചെയ്യുന്ന സാധനങ്ങളുടെ
അളവിലും തൂക്കത്തിലുമുള്ള
കൃത്രിമം
3152.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷന്റെ
താലൂക്ക് ഡിപ്പോകളില്‍
നിന്നും ഔട്ട്
ലെറ്റുകളിലേയ്ക്ക്
നിത്യോപയോഗ സാധനങ്ങള്‍
എത്തിക്കുന്നതിന്റെ
ചുമതല ആരാണ്
വഹിക്കുന്നത്;
(ബി)
ചങ്ങനാശ്ശേരി
ഡിപ്പോയില്‍ നിന്നും
സാധനങ്ങള്‍ വിതരണം
ചെയ്യുന്നതിന്റെ ചുമതല
കോണ്‍ട്രാക്ടര്‍ക്ക്
നല്‍കിയിട്ടുണ്ടോ;
(സി)
താലൂക്ക്
ഡിപ്പോകളില്‍ നിന്നും
ഔട്ട്
ലെറ്റുകളിലേയ്ക്ക്
വിതരണം ചെയ്യുന്ന
സാധനങ്ങളുടെ അളവിലും
തൂക്കത്തിലും കൃത്രിമം
നടക്കുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഔട്ട്
ലെറ്റുകളിലൂടെ വിതരണം
ചെയ്യുന്ന
നിത്യോപയോഗസാധനങ്ങളുടെ
അളവിലും തൂക്കത്തിലും
കുറവുള്ളതായി പരാതി
ഉയര്‍ന്നിട്ടുണ്ടോ;
(ഇ)
സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷനിലെ
ഇത്തരത്തിലുള്ള
കൃത്രിമങ്ങൾ
സംബന്ധിച്ച് പരിശോധന
നടത്തുന്നതിനും
കുറ്റക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന
നടപടിയെടുക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ?
സിവില്‍
സപ്ലെെസ് വകുപ്പിലെ
വിജിലന്‍സ് കമ്മിറ്റികളുടെ
പ്രവര്‍ത്തനം
3153.
ശ്രീ.എം.എ.
വാഹീദ് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
റേഷന്‍
സാധനങ്ങളുടെ
വിതരണത്തില്‍
എന്തെങ്കിലും
ക്രമക്കേടുകള്‍
നടന്നിട്ടുള്ളതായി
സിവില്‍ സപ്ലെെസ്
വകുപ്പിനു കീഴിൽ
പ്രവർത്തിക്കുന്ന
വിജിലന്‍സ്
കമ്മിറ്റികള്‍
കണ്ടെത്തിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍, വിശദാംശം
ലഭ്യമാക്കുമാേ?
ആലപ്പുഴ
ജില്ലയിലെ സിവില്‍ സപ്ലൈസ്
ഗോഡൗണില്‍ നടന്ന
ക്രമക്കേടിന്റെ വിശദാംശങ്ങള്‍
3154.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയിലെ സിവില്‍
സപ്ലൈസ് ഗോഡൗണില്‍
നടന്ന ക്രമക്കേട്
എന്തെല്ലാം;
ആരെല്ലാമാണ് ക്രമക്കേട്
നടത്തിയ ഉദ്യോഗസ്ഥര്‍ ;
കുറ്റക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; ഇതിനെ
സംബന്ധിച്ച ഏതെങ്കിലും
നിലയിലുളള അന്വേഷണം
നടക്കുന്നുണ്ടോ;
(ബി)
ആലപ്പുഴ
ജില്ലയിലെ നന്മ
സ്റ്റോറുകളില്‍
അവശ്യസാധനങ്ങള്‍
ലഭ്യമാകുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആവശ്യമായ സാധനങ്ങള്‍
അടിയന്തരമായി
ലഭ്യമാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
സപ്ലൈകോ
മുഖേനയുള്ള നെല്ല് സംഭരണം
3155.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
കര്‍ഷകരില്‍ നിന്നും
നെല്ല് സംഭരിച്ച
വകയില്‍ എന്തു തുക
കുടിശ്ശിക
നല്‍കാനുണ്ടെന്ന്
ജില്ലാടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
കഴിഞ്ഞ
സീസണിലെ രണ്ടാം വിളയുടെ
സംഭരണവില പൂര്‍ണ്ണമായും
കൊടുത്തുതീര്‍ക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(സി)
കര്‍ഷകര്‍ക്ക്
നല്കിയ തുകയെത്ര;
കുടിശ്ശികയായി എന്തു
തുക നല്‍കാനുണ്ട്;
(ഡി)
നെല്ല്
സംഭരിച്ച വകയില്‍
സപ്ലൈകോയ്ക്ക്
സര്‍ക്കാര്‍ എന്തു തുക
കുടിശ്ശിക
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കാമോ?
കേന്ദ്ര
ഭക്ഷ്യസുരക്ഷാ നിയമം
3156.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ഭക്ഷ്യസുരക്ഷാ നിയമം
സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിന്
കാര്‍ഡുകളില്‍
തരംതിരിവ്
നടത്തുവാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്നു മുതലാണ് ഇത്
നടപ്പില്‍
വരുത്തുവാനുദ്ദേശിക്കുന്നത്;
(സി)
കേന്ദ്ര
സര്‍ക്കാര്‍
ബാങ്കുകളിലൂടെ മാത്രമെ
സബ്സിഡി നല്‍കൂ എന്നു
വ്യക്തമാക്കിയ
സ്ഥിതിക്ക് കേരളത്തിലും
അതു നടപ്പിലാക്കുമോ;
(ഡി)
ബാങ്കു
വഴി സബ്സിഡി
നടപ്പിലാക്കുമ്പോള്‍
പാവപ്പെട്ട
കാര്‍ഡുടമകള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
സമ്പൂ൪ണ്ണ
- ബയോമെട്രിക്
എെഡന്റിഫിക്കേഷ൯
അടിസ്ഥാനമാക്കിയുളള സംയോജിത
പൊതു വിതരണ സമ്പ്രദായം
3157.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
അന്‍വര്‍ സാദത്ത്
,,
പി.സി വിഷ്ണുനാഥ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂ൪ണ്ണ
- ബയോമെട്രിക്
എെഡന്റിഫിക്കേഷ൯
അടിസ്ഥാനമാക്കിയുളള
സംയോജിത പൊതു വിതരണ
സമ്പ്രദായം
നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവ൪ത്തന രീതിയും
വിശദമാക്കുമോ;
(സി)
ഇതു
മൂലം
ഉപഭോക്താക്കള്‍ക്ക്
എന്തെല്ലാം
നേട്ടങ്ങളാണ്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് അറിയിക്കുമോ;
(ഇ)
എന്തെല്ലാം
കേന്ദ്ര സഹായങ്ങളാണ്
ഇതിനായി ലഭിക്കുന്നത്;
വ്യക്തമാക്കുമോ?
സപ്ലെെകാേ
മാവേലി സ്റ്റാേറുകള്‍ -
ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍
3158.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സപ്ലെെകാേ
മാവേലി സ്റ്റാേറുകളില്
വിതരണം ചെയ്യുന്നതിനായി
ഗുണനിലവാരം കുറഞ്ഞ
സാധനങ്ങള്‍ വാങ്ങിയതിനു
കൂട്ടുനിന്ന
ജീവനക്കാര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടാേയെന്നറിയിക്കുമോ
?
പാലക്കാട്
ജില്ലയിലെ നെല്ല്ല് സംഭരണം
3159.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
സീസണില്‍ പാലക്കാട്
ജില്ലയില്‍ എത്ര ടണ്‍
നെല്ലാണ് സംഭരിച്ചത്
എന്ന് വിശദമാക്കുമോ;
(ബി)
മുഴുവന്‍
കര്‍ഷകരുടെയും സംഭരണ
വില പൂര്‍ണ്ണമായും
കൊടുത്ത് കഴിഞ്ഞോ; ഇനി
എത്ര കോടി രൂപയാണ്
കൊടുക്കാനുളളത് എന്ന്
വിശദമാക്കുമോ;
(സി)
സപ്ലൈകോ
സംഭരിച്ച മുഴുവന്‍
നെല്ലിന്റെയും വില
എന്നത്തേയ്ക്ക്
കൊടുത്ത് തീര്‍ക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
പാലക്കാട്
ജില്ലയില്‍ സപ്ലൈകോ നെല്ല്
സംഭരണം
3160.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ സപ്ലൈകോ
നെല്ല് സംഭരിച്ച
വകയില്‍ കര്‍ഷകര്‍ക്ക്
കുടിശ്ശിക കൊടുത്തു
തീര്ക്കുവാനുണ്ടോ;
ഉണ്ടെങ്കില്‍ എന്ത് തുക
കുടിശ്ശികയുണ്ട്;
(ബി)
1-7-2006
മുതല്‍ 31-3-2011
വരെയുള്ള കാലയളവില്‍
എത്ര നെല്ല് സംഭരിച്ചു;
എന്ത് തുക നല്കി;
അക്കാലയളവിലെ കുടിശ്ശിക
നിലവിലുണ്ടോ;
(സി)
1-7-2011
മുതല്‍ 31-10-2014
വരെയുള്ള കാലയളവില്‍
എത്ര ടണ്‍ നെല്ല്
സംഭരിച്ചു; എന്ത് തുക
കര്‍ഷകര്‍ക്ക് നല്കി;
എത്ര കുടിശ്ശികയുണ്ട്;
(ഡി)
കുടിശ്ശിക
എന്നത്തേയ്ക്ക്
കൊടുത്തു തീര്‍ക്കും;
വിശദാംശം ലഭ്യമാക്കാമോ?
കൊണ്ടോട്ടി
താലൂക്കില്‍ പുതിയ സപ്ലൈ
ഓഫീസ്
3161.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊണ്ടോട്ടി
താലൂക്കില്‍ പുതിയ
സപ്ലൈ ഓഫീസ്
തുടങ്ങുന്നതിനുള്ള
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
താലൂക്ക് സപ്ലൈ ഓഫീസ്
എന്നത്തേക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
നിത്യോപയോഗ
സാധനങ്ങളുടെ വിലവര്‍ദ്ധന
3162.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന് വഴി
വിതരണം ചെയ്യുന്ന
നിത്യോപയോഗ
സാധനങ്ങള്ക്ക്എത്ര
ശതമാനം വീതം വില
വര്‍ദ്ധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
നിത്യോപയോഗ
സാധനങ്ങളുടെയും
ഭക്ഷ്യവസ്തുക്കളുടെയും
വിലക്കയറ്റം തടയാ൯ നിയമം
3163.
ശ്രീ.പി.എ.മാധവന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങളുടെയും
ഭക്ഷ്യവസ്തുക്കളുടെയും
വില
നിയന്ത്രിക്കുന്നതിന്
നിയമം കൊണ്ടുവരാ൯
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
വിലക്കയറ്റം
തടയാ൯ എന്തെല്ലാം
വ്യവസ്ഥകളും
നിയന്ത്രണങ്ങളുമാണ്
പ്രസ്തുത നിയമത്തില്‍
ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
നിയമം
പ്രാവ൪ത്തികമാക്കുന്നതിന്
മു൯പ് വ്യാപാരി
വ്യവസായികളുമായും
ഹോട്ടലുടമകളുമായും
ച൪ച്ച നടത്തുമോ;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
നിയമ നി൪മ്മാണ പ്രക്രിയ
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
സംസ്ഥാനത്ത്
ഒന്നാം വിളയ്ക്ക് സംഭരിച്ച
നെല്ലിന്റെ കണക്ക്
T *3164.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കൊല്ലം
സംസ്ഥാനത്ത് ഒന്നാം
വിളയ്ക്ക് എത്ര ടണ്‍
നെല്ലാണ് സംഭരിച്ചത്;
ജില്ലതിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(ബി)
കര്ഷകര്ക്ക്സംഭരിച്ച
നെല്ലിന് എത്ര രൂപയാണ്
നല്കുവാനുള്ളത്;
(സി)
നെല്ലു സംഭരിച്ച
വകയില്‍ എത്ര രൂപയാണ്
കര്‍ഷകര്‍ക്കു
കുടിശ്ശികയായി
നല്കുവാനുള്ളത്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
ആറ്റിങ്ങല്‍
നഗരസഭയില്‍ നാല് പുതിയ
മാവേലിസ്റ്റോറുകള്‍
3165.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാല്
കേന്ദ്രങ്ങളില്‍
മാവേലിസ്റ്റോറുകള്‍
ആരംഭിക്കുന്നതിന്
ആറ്റിങ്ങല്‍ നഗരസഭ
സമര്‍പ്പിച്ചിരുന്ന
അപേക്ഷയുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണ്;
പ്രസ്തുത
മാവേലിസ്റ്റോറുകള്‍ ഈ
സാമ്പത്തിക വര്‍ഷം
തന്നെ
ആരംഭിയ്ക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമോ?
(ബി)
ദേശീയ
പാതയില്‍
ചാത്തമ്പാറയില്‍
പ്രവര്‍ത്തിക്കുന്ന
മാവേലിസ്റ്റോര്‍
സൂപ്പര്ബസ്സാര്
ആക്കിമാറ്റാമെന്ന് ബഹു.
മന്ത്രി നല്കിയ
വാഗ്ദാനം
പാലിക്കുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ?
വിലക്കയറ്റം
തടയുന്നതിന് സപ്ലൈക്കോ മുഖേന
അവശ്യസാധനങ്ങള്‍ വിതരണം
ചെയ്യുന്ന നടപടി
3166.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവശ്യസാധനങ്ങളുടെ
വിലവര്‍ദ്ധനവ്
ശ്രദ്ധയില്‍പ്പെ
ട്ടിട്ടുണ്ടോ ;
എങ്കില്‍ വിലവര്‍ദ്ധനവ്
കുറയ്ക്കാന്‍
സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണ്;
(ബി)
സപ്ലെെകോ
വഴി സബ്സിഡി നല്കി
വിതരണം ചെയ്യുന്ന 13
ഇനം സാധനങ്ങളായ
ചെറുപയര്‍, ഉഴുന്ന്,
വന്‍കടല, വന്‍പയര്‍,
തുവരപരിപ്പ്, മുളക്,
മല്ലി, പഞ്ചസാര, ജയ
അരി, കുറുവ അരി, മട്ട
അരി, പച്ചരി
സോര്‍ട്ടക്സ്,
വെളിച്ചെണ്ണ എന്നിവയുടെ
12.6.2014 ലെ വിലയും
ഇപ്പോഴത്തെ വിലയും
വെളിപ്പെടുത്തുമോ;
(സി)
വിലക്കയറ്റം
തടയുന്നതിന്
കമ്പോളത്തില്‍
ഇടപെടുന്നതിനായി
പാെതുവിതരണ രംഗത്തെ
ഏതെല്ലാം
ഏജന്‍സികളെയാണ്
ആശ്രയിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ഡി)
കഴിഞ്ഞ
പത്ത് വര്‍ഷക്കാലം
വിപണിയിലെ ഇടപെടലിനായി
സപ്ലെെക്കോ-യ്ക്ക്
അനുവദിച്ച തുകയുടെ
വിവരം
വെളിപ്പെടുത്തുമോ ?
സപ്ലൈകോയിലെ
അസിസ്റ്റന്റ് സെയില്സ്മാന്
നിയനം
3167.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയിലെ
അസിസ്റ്റന്റ്
സെയില്സ്മാന്
തസ്തികയിലേക്കുളള
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നതെപ്പോള്‍;
എത്രപേര്‍ക്ക് നിയമനം
നല്കി; എത്ര ഒഴിവുകള്‍
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)
അസിസ്റ്റന്റ്
സെയില്സ്മാന്
തസ്തികയിലേക്കുളള
നിയമനവുമായി
ബന്ധപ്പെട്ട്
ഹൈക്കോടതിയില്‍
നിലവിലുളള കേസിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(സി)
സപ്ലൈകോയില്‍
നിയമന നിരോധനം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ നിരോധനം
ഒഴിവാക്കി റാങ്ക്
ലിസ്റ്റിലുളള പരമാവധി
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
സമ്പൂര്‍ണ്ണ
കമ്പ്യൂട്ടര്‍വത്ക്കരണ പദ്ധതി
നടപ്പാക്കുന്നതിന്
ഐക്യരാഷ്ട്രസഭയുടെ സഹകരണം
3168.
ശ്രീ.ആര്
. സെല്‍വരാജ്
,,
ഐ.സി.ബാലകൃഷ്ണന്
,,
വര്‍ക്കല കഹാര്‍
,,
റ്റി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിതരണ
സംവിധാനത്തിന്റെ സമഗ്ര
വികസനത്തിന്സമ്പൂര്ണ്ണ
കമ്പ്യൂട്ടര്‍വത്ക്കരണ
പദ്ധതി
നടപ്പാക്കുന്നതിന്
ഐക്യരാഷ്ട്രസഭയുടെ
സഹകരണം
തേടാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനായി
വേള്‍ഡ് ഫുഡ്
പ്രോഗ്രാമുമായി
ധാരണാപത്രം
ഒപ്പുവച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(സി)
എന്തെല്ലാം
സഹായങ്ങളാണ് പ്രസ്തുത
കരാര്‍ വഴി
ലഭിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ഏതെല്ലാം
മേഖലകളിലെ
നവീകരണത്തിനായാണ് സഹായം
ലഭിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
പാചകവാതകവിതരണം
3169.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പാചകവാതകസിലിണ്ടര്‍
വിതരണദിവസം
കണ്സ്യൂമറിന്റെ
മാെബെെലില്‍
എസ്.എം.എസ്.
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമാേ;
വിശദമാക്കുമാേ?
സപ്ലെെകോയില്‍
സബ്സിഡി ഇനങ്ങൾ
3170.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എത്ര നിത്യോപയോഗ
സാധനങ്ങള്‍ക്കാണ്
സപ്ലെെകോയില്‍ സബ്സിഡി
അനുവദിച്ചത് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സബ്സിഡി
സാധനങ്ങളുടെ
എണ്ണത്തില്‍ വെട്ടി
കുറവു
വരുത്തുകയുണ്ടായോ;
(സി)
എങ്കില്‍
എത്ര ഇനങ്ങള്‍ കുറച്ചു
എന്നും, കുറവു
വരുത്തുവാനുള്ള കാരണവും
വ്യക്തമാക്കുമോ;
വെളിച്ചെണ്ണയിലെ
മായം
3171.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
വഴി ഏതെല്ലാം
കമ്പനികളുടെ
വെളിച്ചെണ്ണയാണ്
വില്‍പ്പന നടത്തുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഏത് കമ്പനിയുടെ
വെളിച്ചെണ്ണയിലാണ്
പാരഫിൻ വാക്സ് എന്ന
വിഷം കലര്‍ന്നതായി
കണ്ടെത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കമ്പനിക്കെതിരെ
എന്തെല്ലാം നിയമ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്‍െറ
പ്രതിമാസ റേഷന്‍ വിഹിതം
3172.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
പ്രതിമാസം
സംസ്ഥാനത്തിന് ആകെ
ലഭ്യമാകുന്ന റേഷനരി,
പഞ്ചസാര, ഗോതമ്പ്,
മണ്ണെണ്ണ ഇവയുടെ
കണക്കുകള്‍
ലഭ്യമാക്കാമോ?
ഭക്ഷ്യവസ്തുക്കളുടെ
പൂഴ്ത്തിവയ്പും വിലക്കയറ്റവും
ലഭ്യതക്കുറവും
3173.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഭക്ഷ്യ
വസ്തുക്കളിലെ വിഷാംശ
പരിശോധനകളും
നിയന്ത്രണങ്ങളും
വന്നാല്‍ വിപണിയില്‍
ഉണ്ടാകാവുന്ന
പൂഴ്ത്തിവയ്പും
വിലക്കയറ്റവും
ഭക്ഷ്യവസ്തുക്കളുടെ
ലഭ്യതക്കുറവും
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
കമ്പോള നിലവാരം ,
വിലവിവരപ്പട്ടിക
പ്രദർശിപ്പിക്കൽ
3174.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ഡൊമിനിക് പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കമ്പോള നിലവാരം,
വിലവിവരപ്പട്ടിക എന്നിവ
കടകളില്‍
പ്രദര്‍ശിപ്പിക്കുന്നുണ്ടോ
എന്ന് പരിശോധിക്കാന്‍
എന്തെല്ലാം സംവിധാനമാണ്
നിലവിലുള്ളത്;
വിശദമാക്കുമോ;
(ബി)
ഇവ
പ്രദര്‍ശിപ്പിക്കാത്ത
കടയുടമകള്‍ക്കെതിരെ
നിലവില്‍ എന്തെല്ലാം
നിയമനടപടികളാണ്
സ്വീകരിച്ച് വരുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കമ്പോള
നിലവാരം,
വിലവിവരപ്പട്ടിക എന്നിവ
പ്രദര്‍ശിപ്പിക്കുന്നത്
പരിശോധിക്കാന്‍ കര്‍ശന
നടപടി സ്വീകരിക്കുമോ;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം സംവിധാനമാണ്
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ?
ഉപഭോക്തൃ തര്‍ക്ക പരിഹാര
ഫോറം
3175.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഉപഭോക്തൃ തര്‍ക്ക
പരിഹാര ഫോറം
പ്രസിഡന്റ്, അംഗങ്ങള്‍
എന്നിവരുടെ
നിയമനത്തിനുള്ള
യോഗ്യതാ മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
അവര്‍ക്ക്
ലഭ്യമായിക്കൊണ്ടിരിക്കുന്ന
വേതനം, മറ്റു
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ ;
(ബി)
ജില്ലാ
ഉപഭോക്തൃ തര്‍ക്ക
പരിഹാര ഫോറം
പ്രസിഡന്റ്, അംഗങ്ങള്‍
എന്നിവരുടെ
നിയമനത്തിനുള്ള
യോഗ്യതാ
മാനദണ്ഡങ്ങളും,
അവര്‍ക്ക്
അനുവദിച്ചിട്ടുള്ള
വേതനം, മറ്റു
ആനുകൂല്യങ്ങള്‍ എന്നിവ
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ ;
(സി)
ഫോറം
പ്രസിഡന്റിനും
അംഗങ്ങള്‍ക്കും
നിയമനത്തിന് തുല്യ
യോഗ്യതകളാണോ
സ്വീകരിക്കുന്നത് ;
(ഡി)
ആണെങ്കില്‍
ഒരേ ജോലി
ചെയ്യുന്നവര്‍ക്ക്
വേതനത്തിലുള്ള ഭീമമായ
അന്തരം
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ;
(ഇ)
നിയമിതരാകുന്നവര്‍ക്ക്
കാലാവധിക്ക് ശേഷം
ജില്ലാ കോടതികളിലും
കീഴ് കോടതികളിലും
പ്രാക്ടീസ് ചെയ്യാന്‍
പാടില്ല എന്ന
തീരുമാനമോ ഉത്തരവുകളോ
ഉണ്ടാ ; ഉണ്ടെങ്കില്‍
ആയതിന്റെ പകര്‍പ്പുകള്‍
ലഭ്യമാക്കാമോ ;
(എഫ്)
കാലാവധി
പൂര്‍ത്തിയാക്കിയ
അംഗങ്ങള്‍ക്ക്
പെന്ഷന് നല്‍കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
(ജി)
ജില്ലാ
ഫോറത്തിലെ
അംഗങ്ങള്‍ക്ക് വേതന
വര്‍ദ്ധനവിനായി
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍ ദേശീയ
ഉപഭോക്തൃ ഫോറം
നല്‍കിയിട്ടുണ്ടോ
;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ഉപഭോക്തൃ
ഫോറങ്ങളുടെ പ്രവ൪ത്തനങ്ങള്
3176.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വര്‍ക്കല കഹാര്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉപഭോക്തൃ ഫോറങ്ങളുടെ
പ്രവ൪ത്തനങ്ങള്
വിശദമാക്കുമോ;
(ബി)
ഉപഭോക്തൃ
ഫോറങ്ങളില്‍ എത്തുന്ന
പരാതികളില്‍ തീ൪പ്പ്
കല്പ്പിക്കുവാ൯
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുളളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പരാതികളില്‍
നിശ്ചിത സമയത്തിനകം
തീ൪പ്പുകല്പ്പിക്കുന്നതിനു
വേണ്ട സംവിധാനങ്ങള്‍
ഏ൪പ്പെടുത്തുന്ന കാര്യം
പരിഗണിക്കുമോ;
(ഡി)
എങ്കില്‍
ഇതിനായി ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊളളാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
ഉപഭാേക്തൃ
തര്‍ക്ക പരിഹാര സംവിധാനം
3177.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭാേക്താക്കളുടെ പരാതി
പരിഹാരത്തിനായി
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
ഉപഭാേക്തൃ
തര്‍ക്ക പരിഹാര
ഫാേറങ്ങളില്
എല്ലായിടത്തും ആവശ്യമായ
അംഗങ്ങളും ജീവനക്കാരും
സൗകര്യങ്ങളും
നിലവിലുണ്ടാേ;
(സി)
ഇത്തരം
സംവിധാനങ്ങളെക്കുറിച്ച്
ഉപേഭാക്താക്കളില്
അവബാേധം
സൃഷ്ടിക്കുന്നതിന്
പ്രത്യേക ശ്രദ്ധ
നല്കുമാേ;
(ഡി)
അടിയന്തര
പരിഹാരം ആവശ്യമുള്ള
ഉപഭാേക്തൃ
തര്‍ക്കങ്ങള്‍ അതിവേഗം
പരിഹരിക്കുന്നതിന്
പ്രത്യേക സംവിധാനം
നിലവിലുണ്ടാേ;
ഇല്ലെങ്കില്‍, ഇതിനു
പ്രത്യേക
സംവിധാനമാെരുക്കുന്ന
കാര്യം പരിഗണിക്കുമാേ?
കോഴിക്കോട്
ഉപഭോക്തൃ തര്‍ക്കപരിഹാര
ഫോറത്തിന് സ്വന്തമായി
കെട്ടിടം
3178.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ഉപഭോക്തൃ തര്‍ക്കപരിഹാര
ഫോറത്തിന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഫോറത്തിന്റെ
പ്രവര്‍ത്തനം പുതിയ
കെട്ടിടത്തിലേയ്ക്ക്
എന്നു മാറ്റാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
വിവരപ്പട്ടിക
പ്രദര്‍ശിപ്പിക്കാത്ത
വ്യാപാരികള്‍ക്കെതിരായ
കേസുകള്‍
3179.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2013-14
വര്‍ഷത്തില്‍ വില
വിവരപ്പട്ടിക
പ്രദര്‍ശിപ്പിക്കാത്ത
എത്ര
വ്യാപാരികള്‍ക്കെതിരെയാണ്
കേസുകള്‍ രജിസ്റ്റര്‍
ചെയ്തത്; പിഴയിനത്തില്‍
എത്ര രൂപാ ഈടാക്കി;
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
ഭക്ഷണസാധനങ്ങളുടെ
വില ഏകീകരണവും ,
ഹാേട്ടലുകളുടെ ഗ്രേഡിങ്ങും
3180.
ശ്രീ.കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഹാേട്ടലുകളിലെ
ഭക്ഷണസാധനങ്ങളുടെ വില
ഏകീകരിക്കുന്നതിനും ,
ഹാേട്ടലുകളെ ഗ്രേഡിംഗ്
സംവിധാനത്തില്‍
കാെണ്ടുവരുന്നതിനും
ഉദ്ദേശിച്ചുള്ള
നിയമനിര്‍മ്മാണത്തിൽ
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്;
രജിസ്ട്രേഷന് വകുപ്പിലെ
മാേഡേണെെസേഷന് തസ്തിക
3181.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
രജിസ്ട്രേഷന്
പ്രക്രിയകള്‍ ആധുനിക
വത്ക്കരിക്കുന്നതിനും,
ലഘൂകരിക്കുന്നതിനും,
രജിസ്ട്രേഷന്
വകുപ്പില്‍
മാേഡേണെെസേഷന് തസ്തിക
എന്നു സൃഷ്ടിച്ചു;
എന്താെക്കെ ജാേലികള്‍
നിര്‍വ്വചിച്ചു
കാെടുത്തിട്ടുണ്ടെന്നു
വ്യക്തമാക്കാമാേ;
(ബി)
തസ്തിക
സൃഷ്ടിച്ച്
ഉത്തരവായതിന് പ്രകാരം
ടി ഉത്തരവില്‍
നിര്‍വ്വചിച്ചതു
പ്രകാരം എന്തെല്ലാം
ജാേലികള്‍ ടി
ഉദ്യാേഗസ്ഥന്
നാളിതുവരെ
ചെയ്തിട്ടുണ്ട്;
ഇതുമായി ബന്ധപ്പെട്ട്
എന്തെങ്കിലും
റിപ്പാേര്‍ട്ടുകള്‍
സര്‍ക്കാരിനു
സമര്‍പ്പിച്ചിട്ടുണ്ടാേ?
ഭൂമി
ക്രയ-വിക്രയം
3182.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബന്ധുക്കള്‍
തമ്മിലുള്ള ഭൂമി ക്രയ
വിക്രയത്തിന്
നിശ്ചയിച്ചിരുന്ന
സ്റ്റാമ്പ്
ഡ്യൂട്ടിയിലുള്ള 1000
രൂപയുടെ പരിധി
മാറ്റിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
മാറ്റാനുണ്ടായ കാരണം
വ്യക്തമാക്കുമോ;
(ബി)
ബന്ധുക്കള്‍
തമ്മിലുള്ള ക്രയ
വിക്രയത്തില്‍
ഉള്‍പ്പെട്ട ഭാഗപത്രം,
ഇഷ്ടദാനം, ഒഴിമുറി,
ധനനിശ്ചയം എന്നിവയുടെ
സ്റ്റാമ്പ് ഡ്യൂട്ടി
എന്തിന്റെ
അടിസ്ഥാനത്തിലാണ്
ഉയര്‍ത്തിയിരിക്കുന്നത്;
ഇപ്പോള്‍ ഇതിന്
എന്തെങ്കിലും
പരിധിയുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെയെന്ന്
വിശദീകരിക്കാമോ;
(സി)
സ്റ്റാമ്പ്
ഡ്യൂട്ടി ഉയര്‍ത്തിയതു
പോലെ ഇത്തരത്തില്‍
ബന്ധുക്കള്‍ തമ്മിലുള്ള
ക്രയ വിക്രയത്തിന്
രജിസ്ട്രേഷന് തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര;
എന്തെങ്കിലും
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണോ ഇത്
വര്‍ദ്ധിപ്പിച്ചിരിക്കുന്നത്;
ആണെങ്കില്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
ആധാരം
എഴുത്ത് മേഖലയില്‍
അശാസ്ത്രീയമായ
കമ്പ്യൂട്ടര്‍വല്‍ക്കരണം
3183.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആധാരം എഴുത്ത്
മേഖലയില്‍ പുതിയതായി
ഏര്‍പ്പെടുത്തിയ
അശാസ്ത്രീയമായ
കമ്പ്യൂട്ടര്വല്ക്കരണവും,
ഒാണ്‍ലൈന്‍
സമ്പ്രദായവും, ഇവരുടെ
തൊഴിലിനെ
ബാധിച്ചിട്ടുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
മേഖലയില്‍
തൊഴിലെടുക്കുന്നവരുടെ
കുടുംബങ്ങളെ
വഴിയാധാരമാക്കുന്ന
പരിഷ്ക്കാരത്തില്‍
നിന്നും പിന്തിരിയാന്
സര്‍ക്കാര്‍
ശ്രമിക്കുമോ;
(സി)
കമ്പ്യുട്ടര്വത്ക്കരിക്കുന്നതിന്
എത്ര തുകയാണ് കഴിഞ്ഞ
വര്‍ഷങ്ങളില്‍
ചെലവഴിച്ചിട്ടുള്ളത്;
ഏത് ഏജന്‍സിയാണ് ഇത്
ഏറ്റെടുത്ത്
നടത്തുന്നത്?
ബാലുശ്ശേരി
സബ്ബ് രജിസ്ട്രാര്‍ ഓഫീസിന്
കെട്ടിടം
3184.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
സബ്ബ് രജിസ്ട്രാര്‍
ഓഫീസ് ദീര്‍ഘകാലമായി
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
കെട്ടിടത്തിന് നല്കി
വരുന്ന പ്രതിവര്‍ഷ
വാടകത്തുക
എത്രയാണെന്നറിയിക്കാമോ;
(സി)
പ്രസ്തുത
രജിസ്ട്രാര്‍ ഓഫീസിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്ന
കാര്യം സര്‍ക്കാര്‍
പരിഗണനയിലുണ്ടോ?
രജിസ്ട്രേഷ൯
വകുപ്പിൽ മോഡോണൈസേഷ൯
3185.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രജിസ്ട്രേഷ൯
വകുപ്പിന്റെ ആസ്ഥാനത്ത്
I.G. (മോഡോണൈസേഷ൯) എന്ന
തസ്തിക നിലവിലുണ്ടോ;
എങ്കില്‍ പ്രസ്തുത
തസ്തിക നിലവില്‍ വന്നത്
എന്നു മുതലാണ്;
വ്യക്തമാക്കുമോ;
(ബി)
ടി
ഉദ്യോഗസ്ഥന്റെ
ഉത്തരവാദിത്വങ്ങളും
ചുമതലകളും എന്താണെന്ന്
വ്യക്തമാക്കുമോ;
നാളിതുവരെയായി
മോഡോണൈസേഷന്റെ ഭാഗമായി
രജിസ്ട്രേഷ൯ വകുപ്പില്‍
എന്തെല്ലാം
പ്രവൃത്തികള്‍
നി൪വഹിക്കപ്പെട്ടിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
മോഡോണൈസേഷന്റെ
ഭാഗമായി സബ് രജിസ്ട്രാ൪
ഒാഫീസുകളില്‍ സ്ഥാപിച്ച
കമ്പ്യൂട്ടറുകളും
U.P.S. കളും പ്രവ൪ത്തന
രഹിതമായി കിടക്കുന്ന
എത്ര ഒാഫീസുകള്‍
ഉണ്ടെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
എങ്കില്‍
ആയവ മാറ്റി
സ്ഥാപിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
രജിസ്ട്രേഷന്
വകുപ്പില്‍ കമ്പ്യൂട്ടര്‍
മെയിന്റനൻസ്
T *3186.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രജിസ്ട്രേഷന്
വകുപ്പില്‍ 2013-14
സാമ്പത്തിക വര്‍ഷം
കമ്പ്യൂട്ടറുകളുടെ
വാര്‍ഷിക
മെയിന്റനന്‍സ്, അനുബന്ധ
ഉപകരണങ്ങള്‍
എന്നിവയ്ക്കായി എത്ര
രൂപ
അനുവദിച്ചിട്ടുണ്ട്;
ആയതില്‍ നാളിതുവരെയായി
എത്ര രൂപ
വിനിയോഗിച്ചിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
കമ്പ്യൂട്ടര്‍
ഉപകരണങ്ങളുടെ വാര്‍ഷിക
അറ്റകുറ്റപ്പണികള്‍ക്കായി
ഏത് ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
അയതിലേക്ക് എന്ത് തുക
ചിലവഴിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
യു.
പി.എസ് സംവിധാനം
തകരാറിലാകുന്നത് മൂലം
ജനങ്ങള്‍ക്ക് കൃത്യമായ
സേവനം ലഭിക്കുന്നില്ല
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പുതിയ
യു.പി.എസ്
വാങ്ങിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?