ബി.എഡ്
കോളേജുകള്‍ക്ക് അംഗീകാരം
നഷ്ടപ്പെട്ടത്
സംബന്ധിച്ച്
2900.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
സര്‍വ്വകലാശാലയുടെ
കീഴിലുള്ള 10 ബി.എഡ്
കോളേജുകള്‍ക്ക്
NCTE-യുടെ അംഗീകാരം
നാളിതുവരെയും
ലഭ്യമാക്കാന്‍
സാധിക്കാത്ത
സാഹചര്യത്തില്‍,
പ്രസ്തുത കോളേജുകളില്‍
ജോലി ചെയ്യുന്ന
ഇരുന്നൂറോളം
അധ്യാപകരുടെ ജോലി
സംരക്ഷണവും,
പഠിതാക്കളായ
രണ്ടായിരത്തോളം
വിദ്യാര്‍ത്ഥികളുടെ
പഠനാവസരവും
നഷ്ടപ്പെടാതിരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വിദ്യാ൪ത്ഥികള്ക്കിടയിലെ
അക്രമത്തിനും
സമരങ്ങള്‍ക്കും
അദ്ധ്യാപകരില്‍ ഒരു
വിഭാഗത്തിന്റെ പരോക്ഷമായ
പ്രോത്സാഹനം
2901.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
പി.ബി. അബ്ദുൾ റസാക്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോളേജുകളില്‍
വിദ്യാ൪ത്ഥികള്ക്കിടയില്
അച്ചടക്കവും പഠന
താല്പര്യവും
പ്രോത്സാഹിപ്പിക്കേണ്ട
അദ്ധ്യാപകരില്‍ ഒരു
വിഭാഗം
വിദ്യാ൪ത്ഥികള്ക്കിടയിലെ
അക്രമത്തിനും
സമരങ്ങള്‍ക്കും
പരോക്ഷമായ പ്രോത്സാഹനം
നല്കുന്ന കാര്യം
സ൪ക്കാ൪ ഗൗരവപൂ൪വ്വം
വീക്ഷിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ ദുഷ് പ്രവണത
ഇല്ലാതാക്കാ൯ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ബി)
ഉന്നത
വിദ്യാഭ്യാസ
ക്യാമ്പസ്സുകളുടെ
ക്രമസമാധാനം പോലീസ്
കൈകാര്യം ചെയ്യേണ്ടി
വരുന്ന ഗുരുതര
സ്ഥിതിവിശേഷം
ഒഴിവാക്കാന്‍
അടിയന്തരമായി
ഇടപ്പെടുമോ?
ഉന്നത
വിദ്യാഭ്യാസ വകുപ്പില്‍
നിന്ന് അനുവദിച്ച കേന്ദ്ര
ഫണ്ട്
2902.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
മൂന്നു സാമ്പത്തിക
വര്‍ഷങ്ങളിലായി ഉന്നത
വിദ്യാഭ്യാസ വകുപ്പില്‍
നിന്ന് വിവിധ
പദ്ധതികള്‍ക്കായി
അനുവദിച്ച കേന്ദ്ര
ഫണ്ട് എത്രയാണെന്ന്
വ്യക്തമാക്കാമോ; ഓരോ
പദ്ധതിക്കും എന്ത് തുക
വീതമാണ്
അനുവദിച്ചിരുന്നത്; ഓരോ
സാമ്പത്തിക
വര്‍ഷത്തേയും പ്രത്യേകം
കണക്ക് ലഭ്യമാക്കാമോ;
(ബി)
അനുവദിച്ച
തുക മുഴുവന്‍
ചെലവഴിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ ലാപ്സായ
തുകയെത്ര;
ലാപ്സാകാനുള്ള
കാരണമെന്താണെന്ന്
വിശദമാക്കുമോ ;
(സി)
ഫണ്ട്
വിനിയോഗത്തില്‍ കേന്ദ്ര
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
ലംഘിക്കപ്പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ;
(ഡി)
ഏതെങ്കിലും
ഫണ്ട് വക മാറ്റി
ചെലവഴിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കിൽ ഇതിന്
വിശദീകരണം നല്‍കാമോ?
ഫ്ളെയ൪
2903.
ശ്രീ.സി.പി.മുഹമ്മദ്
,,
സണ്ണി ജോസഫ്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫ്ളെയ൪
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(ബി)
കോളേജുകളിലെ
യുവ അദ്ധ്യാപക൪ക്ക്
ഗുരുകുല സമ്പ്രദായ
പ്രകാരം പ്രമുഖ
അദ്ധ്യാപകരെ
പി൯തുട൪ന്ന് പരിശീലനം
നേടാ൯ ഉതകുന്ന
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
എന്ന് വിശദമാക്കുമോ;
(സി)
പരിശീലനം
നല്‍കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
ഏ൪പ്പെടുത്തിയിട്ടുളളത്;
വിശദാംശങ്ങള്‍
നല്‍കുമോ?
എയ്ഡഡ്
കോളേജുകള്‍ അനുവദിക്കല്‍
2904.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
എത്ര എയ്ഡഡ് കോളേജുകള്‍
ഏതെല്ലാം
സര്‍വ്വകലാശാലകള്‍ക്ക്
കീഴില്‍ എത്ര വീതമാണ്
അനുവദിച്ചത്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
അനുവദിക്കപ്പെട്ട
കോളേജുകളുടെ
മാനേജ്മെന്റ്
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(സി)
സ്വകാര്യ
അറബിക് കോളേജുകള്‍
എയ്ഡഡ്
കോളേജുകളാക്കിയിട്ടുണ്ടോ;
ഇത് ചട്ടപ്രകാരമാണോ;
കോളേജുകള്‍
അനുവദിക്കുന്നതിനായി
ചട്ടങ്ങളില്‍ ഇളവ്
വരുത്തിയിട്ടുണ്ടോ?
ശ്രീമതി
ജെയ്നി ജേക്കബ്ബിന്റെ
നിയമനം
2905.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
മേഴ്സി കോളേജില്‍
കമ്പ്യൂട്ടര്‍
ആപ്ലിക്കേഷന്‍
വിഭാഗത്തില്‍
പഠിപ്പിക്കുന്ന ശ്രീമതി
ജെയ്നി ജേക്കബ്ബിന്റെ
നിയമനം
അംഗീകരിക്കുന്നതു
സംബന്ധിച്ച് കോളേജ്
മാനേജര്‍ സമര്‍പ്പിച്ച
അപേക്ഷയില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ;
(ബി)
നെറ്റ്
യോഗ്യതയുള്ളവരുടെ
അഭാവത്തില്‍ നെറ്റ്
യോഗ്യതയില്ലാത്തവരെ
അസിസ്റ്റന്റ് പ്രൊഫസര്‍
തസ്തികയിലേക്ക് നിയമനം
നല്‍കുന്നതിന് അനുമതി
നല്‍കണമെന്ന
അപേക്ഷയില്‍ അനുകൂല
നടപടികള്‍
സ്വീകരിക്കുമോ?
കാേളേജ്
വിദ്യാഭ്യാസവകുപ്പിലെ
സ്റ്റാഫ് പാറ്റേണ്‍
2906.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാേളേജ്
വിദ്യാഭ്യാസ വകുപ്പില്‍
അനദ്ധ്യാപക തസ്തികയുടെ
നിലവിലെ സ്റ്റാഫ്
പാറ്റേണ്‍ നിശ്ചയിച്ചത്
എന്നാണെന്നു
വിശദമാക്കാമാേ;
(ബി)
കാേളേജ്
അദ്ധ്യാപകരുടെ
എണ്ണത്തിലെ
വര്‍ദ്ധനവിനനുസരിച്ച്
അനദ്ധ്യാപക തസ്തികകളുടെ
എണ്ണത്തില്‍
കാലാേചിതമായി മാറ്റം
വരുത്തുന്നതിനു
നടപടികള്‍
സ്വീകരിക്കുമാേ?
കൊരട്ടി
ഗവണ്മെന്റ്
പോളിടെക്നിക് കോളേജിലെ
എന്‍.സി.സി. ഓഫീസർ
2907.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊരട്ടി
ഗവണ്മെന്റ്
പോളിടെക്നിക്
കോളേജിലെ എന്‍.സി.സി.
ഓഫീസറുടെ തസ്തിക
ഒഴിഞ്ഞുകിടക്കുന്നതിനാല്‍,
ഇവിടുത്തെ എന്‍.സി.സി.
യൂണിറ്റ് സസ്പെന്റ്
ചെയ്യപ്പെട്ടതുമൂലം
കേഡറ്റുകള്ക്കുണ്ടായിട്ടുള്ള
ബുദ്ധിമുട്ട്
ഒഴിവാക്കുന്നതിനായി
എന്‍.സി.സി. ഓഫീസറെ
നിയമിക്കുന്നതടക്കമുള്ള
അടിയന്തര നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമോ?
സ്വകാര്യ
കോളേജുകള്‍ക്ക് എയ്ഡഡ്
പദവി
2908.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര സ്വകാര്യ
കോളേജുകള്‍ക്ക് എയ്ഡഡ്
പദവി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഇവ
ഓരോന്നും ഏതെല്ലാം
ജില്ലകളില്‍ ഏത്
സര്‍വ്വകലാശാലാ
പരിധിയിലാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
എത്ര
അറബിക് കോളേജുകള്‍ക്ക്
എയ്ഡഡ് പദവി
നല്‍കിയിട്ടുണ്ട്;
ഏതെല്ലാം ജില്ലകളില്‍
എത്ര വീതം എന്ന്
വ്യക്തമാക്കാമോ;
(സി)
അറബിക്
കോളേജുകള്‍ എയ്ഡഡ്
കോളേജുകളാക്കുന്നതിന്
സര്‍വ്വകലാശാലാ ചട്ടം
അനുശാസിക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ;
(ഡി)
പുതുതായി
അനുവദിച്ച എയ്ഡഡ്
കോളേജുകളുടെ
പ്രവര്‍ത്തനത്തിന്
പ്രതിവര്‍ഷം എന്ത് തുക
അധികബാധ്യത വരുമെന്നാണ്
കണക്കാക്കപ്പെട്ടിട്ടുള്ളത്?
ആലത്തൂര്‍
എസ്. എന്‍. കോളേജ്
2909.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
എസ്. എന്‍. കോളേജില്‍
നിന്നും 2012-13,
2013-14, 2014-15
അദ്ധ്യയന വര്‍ഷങ്ങളില്‍
എത്ര വിദ്യാര്‍ത്ഥികളെ
പ്രിന്‍സിപ്പാള്‍
പുറത്താക്കിയിട്ടുണ്ട്;
അവരുടെ പേരും,
ക്സാസ്സും
ആരോപിക്കപ്പെട്ട
കുറ്റവും
വ്യക്തമാക്കുമോ;
(ബി)
2012-13,
2013-14, 2014-15
അദ്ധ്യയന വര്‍ഷങ്ങളില്‍
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
ഹാജര്‍ കുറവുമൂലം
പരിക്ഷ ഫീസ്
അടയ്ക്കാന്‍
പ്രിന്‍സിപ്പല്‍
അനുവാദം നല്‍കിയിരുന്നു
; അവരുടെ പേരും,
വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(സി)
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
എതിരായി
പ്രിന്‍സിപ്പല്‍
പോലീസില്‍ പരാതി
നല്‍കിയിട്ടുണ്ട്;
ഇതില്‍ എത്ര കേസ്സുകള്‍
അന്വേഷിച്ചു
വ്യാജമെന്ന്
കണ്ടെത്തിയിട്ടുണ്ട്;
(ഡി)
വിദ്യാര്‍ത്ഥികള്‍ക്ക്
എതിരായ
പ്രിന്‍സിപ്പലിന്റെ
നിലപാടിനെതിരായി
വിദ്യാര്‍ത്ഥികള്‍ എത്ര
കേസ്സുകള്‍ കഴിഞ്ഞ
മൂന്ന്
വര്‍ഷത്തിനിടയില്‍
ഫയല്‍ ചെയ്തിട്ടുണ്ട്;
(ഇ)
എത്ര
കേസ്സുകളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
എതിരായ വിധിയുണ്ടായി;
എത്ര കേസ്സുകളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
അനുകൂലമായ
വിധിയുണ്ടായി;
വിദ്യാര്‍ത്ഥികള്‍ക്ക്
അനുകൂലമായ വിധിയുണ്ടായ
കേസ്സുകളില്‍ ആയത്
പാലിക്കാന്‍
പ്രിന്‍സിപ്പല്‍
തയ്യാറായിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(എഫ്)
കോളേജിലെ
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍ ജില്ലാ
കളക്ടര്‍ യോഗം
വിളിച്ചിരുന്നോ;
എന്തായിരുന്നു
യോഗതീരുമാനങ്ങള്‍; അവ
നടപ്പാക്കാന്‍
പ്രിന്‍സിപ്പല്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ജി)
കാലിക്കറ്റ്
യൂണിവേഴ്സിറ്റി
വിദ്യാര്‍ത്ഥികളുടെ
പരാതിയുടെ
അടിസ്ഥാനത്തില്‍
നല്കിയ
നിര്‍ദ്ദേശങ്ങള്‍
പ്രിന്‍സിപ്പല്‍
നടപ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ; കഴിഞ്ഞ
മൂന്ന് വര്‍ഷമായി
പ്രിന്‍സിപ്പലും കോളേജ്
അധികൃതരും
വിദ്യാര്‍ത്ഥികളോട്
വൈരനിര്യാതന ബുദ്ധിയോടെ
പെരുമാറുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഹൈക്കോടതി വിധികള്‍,
യൂണിവേഴ്സിറ്റി
നിര്‍ദ്ദേശങ്ങള്‍,
കളക്ടറുടെ നിര്‍ദ്ദേശം
എന്നിവയൊന്നും
പാലിക്കാതിരിക്കാന്‍
കോളേജ്
പ്രിന്‍സിപ്പലിനുള്ള
പ്രത്യേകാധികാരങ്ങള്‍
വ്യക്തമാക്കുമോ;
വിദ്യാര്‍ത്ഥികളുടെ
ഭാവിയെ
ബാധിയ്ക്കാതിരിയ്ക്കുന്നതിന്അവര്ക്ക്
തുടര്‍ പഠനത്തിനും,
പരീക്ഷ എഴുതുന്നതിനും
നടപടി സ്വീകരിക്കുമോ?
വൈപ്പിന്‍
നിയോജകമണ്ഡലത്തില്‍ കോളേജ്
ആരംഭിക്കുന്നതിനുള്ള നടപടികൾ
2910.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജകമണ്ഡലത്തില്‍
സര്‍ക്കാര്‍ കോളേജ്
ആരംഭിക്കുന്നതിനുള്ള
സൗകര്യം
ലഭ്യമാണെന്നുള്ള വിവരം
ശ്രദ്ദയിൽപ്പെട്ടിട്ടുണ്ടോ
; എങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ആയതിന്റെ
സ്ഥലം, കെട്ടിടം എന്നിവ
സംബന്ധിച്ചുള്ള
പരിശോധന
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദീകരിക്കാമോ;
(സി)
കോളേജിന്റെ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
കോളേജ്
ആരംഭിക്കുന്നതിലെ
കാലതാമസം
എന്തുകൊണ്ടാണെന്നും,
തടസ്സങ്ങളുണ്ടെങ്കില്‍
എന്തൊക്കെയെന്നും
വിശദക്കുമോ;
(ഇ)
കോളേജ്
ആരംഭിക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കുമോ?
കമ്പ്യൂട്ടര്‍
ആപ്ലിക്കേഷന്‍ &
ബിസിനസ് മാനേജ്മെന്റ്
കോഴ്സ്
2911.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പോളിടെക്നിക്കുകളില്‍
എത്രയിടത്ത്
കമ്പ്യൂട്ടര്‍
ആപ്ലിക്കേഷന്‍ &
ബിസിനസ് മാനേജ്മെന്റ്
കോഴ്സ് നിലവില്‍
ഉണ്ട്;
(ബി)
പ്രസ്തുത
കോഴ്സിന്റെ നിലവിലെ
സ്റ്റാഫ് പാറ്റേണ്‍
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
വിഭാഗത്തില്‍ ഏതെല്ലാം
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നു;
(ഡി)
ഒഴിവുകള്‍
നികത്താന്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
ഉന്നതവിദ്യാഭ്യാസ
രംഗത്തെ പഠന മികവിനും
കൂടുതല്‍
ഗവേഷണങ്ങള്‍ക്കും
പ്രാമുഖ്യം
2912.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
രംഗത്തെ പഠന മികവിനും
കൂടുതല്‍
ഗവേഷണങ്ങള്‍ക്കും
പ്രാമുഖ്യം നല്കുന്ന
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ;
(ബി)
ഗവേഷണ
പ്രബന്ധങ്ങള്‍
കോപ്പിയടിക്കുന്നതിന്റെയും
വ്യാജ ഡോക്ടറേറ്റുകള്‍
സംഘടിപ്പിക്കുന്ന
വാര്‍ത്തകളുടെയും
പശ്ചാത്തലത്തില്‍
കുറ്റമറ്റ ഗവേഷണ
നടപടിക്രമങ്ങള്‍
നിര്‍ദ്ദേശിക്കുമോ;
(സി)
സംസ്ഥാനത്തെ
യൂണിവേഴ്സിറ്റികള്‍
നല്കുന്ന
ബിരുദങ്ങള്‍ക്ക് ഒരേ
പോലെയുള്ള മൂല്യവും
അംഗീകാരവും
നല്‍കുന്നതിന് ഏകീകൃത
പരീക്ഷ, സിലബസ്സ് എന്നീ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുമോ?
ഉന്നതവിദ്യാഭ്യാസ
കൗണ്‍സിലിന്റെ
ഗവേണിങ്ങ്കൗണ്സില് യോഗം
2913.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിന്
ശേഷം ഉന്നതവിദ്യാഭ്യാസ
കൗണ്‍സിലിന്റെ
ഗവേണിങ്ങ് കൗണ്‍സില്‍
യോഗം എപ്പോഴൊക്കെയാണ്
വിളിച്ചുചേര്‍ത്തിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
ഗവേണിങ്ങ് കൗണ്‍സില്‍
പുന:സംഘടിപ്പിക്കേണ്ടത്
എത്ര വര്‍ഷം
കൂടുമ്പോഴാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഗവേണിങ്ങ്
കൗണ്‍സില്‍ യോഗം
ചേരുന്നതിന് കാലതാമസം
ഉണ്ടായത് എന്ത്
കാരണത്താലാണെന്നത്
വ്യക്തമാക്കാമോ?
ഉന്നത
വിദ്യാഭ്യാസ വകുപ്പില്‍
മിഷന് 676-ല്‍
ഉള്‍പ്പെടുത്തിയ പദ്ധതികള്‍
2914.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ വകുപ്പില്‍
മിഷന് 676-ല്‍
ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
ഏതെല്ലാമാണ്; പ്രസ്തുത
പദ്ധതികള്‍
ഓരോന്നിനുമായി എന്ത്
തുക വീതം നീക്കി
വെച്ചിട്ടുണ്ട്; ബജറ്റ്
വിഹിതത്തിന് പുറമേയാണോ
പ്രസ്തുത തുക;
(ബി)
എല്ലാ
പദ്ധതികളുടെയും
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ; പണി
പൂര്‍ത്തീകരിച്ച
ഏതെങ്കിലും
പദ്ധതിയുണ്ടോ; ഇതുവരെ
പണി
ആരംഭിച്ചിട്ടില്ലാത്ത
പദ്ധതികള്‍
എന്തെല്ലാമാണ്?
ഹയര്‍
സെക്കണ്ടറി സ്കൂളുകള്‍
2915.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
അദ്ധ്യയനവര്‍ഷം പുതിയ
എത്ര ഹയര്‍ സെക്കണ്ടറി
സ്കൂളുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ; ഇതിന്
അടിസ്ഥാനമായി
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(ബി)
അനുവദിച്ച
സ്കൂളുകള്‍ എയ്ഡഡ്,
സര്‍ക്കാര്‍ തലം
തിരിച്ചുള്ള കണക്കുകള്‍
ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(സി)
ഈ
അദ്ധ്യയനവര്‍ഷം എത്ര
ഹയര്‍ സെക്കണ്ടറി
ബാച്ചുകള്‍
അനുവദിച്ചിട്ടുണ്ട്;
സര്‍ക്കാര്‍, എയ്ഡഡ്,
മേഖലയില്‍ ബാച്ചുകള്‍
അനുവദിച്ചതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ഡി)
ബാച്ചുകള്‍
അനുവദിക്കുന്നതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(ഇ)
അണ്
എയ്ഡഡ് സ്കൂളുകള്‍
ഹയര്‍ സെക്കണ്ടറി
മേഖലയില്‍ പുതുതായി
അനുവദിച്ചിട്ടുണ്ടോ;
പുതിയ ബാച്ചുകള്‍
നല്‍കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
ഹയര്‍
സെക്കണ്ടറി സ്ക്കൂളുകള്‍
2916.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ ഹയര്‍
സെക്കണ്ടറി
സ്ക്കൂളുകള്‍ എത്ര;
പ്ലസ്ടു ബാച്ചുകള്‍
എത്ര; വിഷയം തിരിച്ച്
വെളിപ്പെടുത്താമോ;
(ബി)
മൊത്തം
ബാച്ചുകളില്‍ എത്ര
അദ്ധ്യാപകരുണ്ട്; എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
പഠിക്കാന്‍ സൗകര്യം
ഉണ്ട്;
(സി)
ഹൈസ്ക്കൂള്
തലംവരെ നിലവിലുള്ള
വിദ്യാര്‍ത്ഥികളുടെ
എണ്ണം അടിസ്ഥാനമാക്കി
2015-16 വര്‍ഷത്തില്‍
എത്ര
വിദ്യാര്‍ത്ഥികള്‍ക്കുള്ള
സീറ്റുകള്‍ പ്ലസ്ടു
മേഖലയില്‍
സജ്ജമാക്കേണ്ടതായിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഹൈസ്ക്കൂള്
തലത്തില്‍ ഓരോ വര്‍ഷവും
പിന്നിടുമ്പോള്‍
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍
കുറവുണ്ടാകുന്നുണ്ടോ;
(ഇ)
ഇന്നത്തെ
നിലയില്‍ അഞ്ച് വര്‍ഷം
പിന്നിടുമ്പോള്‍
പ്ലസ്ടു തലത്തില്‍
ബാച്ചുകളും അധ്യാപകരും
ആവശ്യത്തിലും
ഏറെയായിരിക്കുമെന്നു
കരുതുന്നുണ്ടോ?
അംഗീകാരമില്ലാത്ത
സ്കൂളുകളുടെ പ്രവര്‍ത്തനം
2917.
ശ്രീ.എളമരം
കരീം
,,
എം.ചന്ദ്രന്
,,
ബി.ഡി. ദേവസ്സി
,,
കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അംഗീകാരമില്ലാത്ത
സ്കൂളുകളുടെ
പ്രവര്‍ത്തനം തടയുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍ നിലപാട്
എന്താണെന്നറിയിക്കാമോ
;
(ബി)
വിദ്യാഭ്യാസ
അവകാശ നിയമ പ്രകാരം
ഇത്തരം സ്കൂളുകള്‍ക്ക്
പ്രവര്‍ത്തന
സ്വാതന്ത്ര്യമുണ്ടാേ ;
ചട്ടവിരുദ്ധ
പ്രവര്‍ത്തനങ്ങളും
വിദ്യാര്‍ത്ഥി
പീഡനങ്ങളും നിത്യ
സംഭവമായി
മാറിയിരിക്കുന്ന ഇത്തരം
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
തടയുന്നതിന് നിയമ
പ്രകാരമുള്ള നടപടി
സ്വീകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ ;
(സി)
അംഗീകാരമില്ലാത്ത
എത്ര
സ്കൂളുകള്‍,സി.ബി.എസ്.ഇ/എെ.സി.എസ്.ഇ
/ സംസ്ഥാന സിലബസ് എന്നീ
വിഭാഗങ്ങളിലുണ്ട് ; ഇനം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ ;
(ഡി)
ചട്ട
വിരുദ്ധമായി
പ്രവര്‍ത്തിക്കുന്ന
ഇത്തരം സ്കൂളുകള്‍
പൊതു വിദ്യാലയങ്ങളുടെ
നിലനില്പിനു തന്നെ
ഭീഷണിയുയര്‍ത്തുന്ന
കാര്യം
വിലയിരുത്തിയിട്ടുണ്ടോ
?
കുട്ടികളുടെ
പ്രവേശനത്തില്‍ കൃത്രിമം
2918.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടികളുടെ
പ്രവേശനത്തില്‍
കൃത്രിമം കാണിച്ച്
എണ്ണം പെരുപ്പിച്ച്
കാട്ടിയ
സ്കൂളുകൾക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇതിന് ഉത്തരവാദികളായ
അദ്ധ്യാപകരെ
കണ്ടെത്തിയിട്ടുണ്ടോ;
ഇവർക്കെതിരെ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്ക്കൂള്
പ്രവേശന രജിസ്റ്ററില്‍
നിന്നും വ്യാജ
അഡ്മിഷന് നീക്കിയാല്‍
നടപടിയില്‍ നിന്നും
ഒഴിവാക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ; ഇതു
സംബന്ധിച്ച് വിശദാംശം
ലഭ്യമാക്കാമോ;
(സി)
വ്യാജ
അഡ്മിഷനിലൂടെ നിയമനം
നേടിയ അദ്ധ്യാപകരെ
സര്‍വ്വീസില്‍
നിലനിര്‍ത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ?
ഇംഗ്ലീഷ് ഭാഷാ അദ്ധ്യാപകർ
2919.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇംഗ്ലീഷ്
ഭാഷയില്‍ ഡിഗ്രിയും,
ഇംഗ്ലീഷില്‍ ബി.എഡും
ഉള്ള എത്ര അദ്ധ്യാപകർ
സര്‍ക്കാര്‍
സ്ക്കുളുകളില്‍
ഇംഗ്ലീഷ്
പഠിപ്പിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇംഗ്ലീഷ്
ഭാഷയില്‍ ഡിഗ്രിയും,
ബി.എഡും ഇല്ലാത്ത എത്ര
അദ്ധ്യാപകർ ഇംഗ്ലീഷ്
പഠിപ്പിക്കുന്നുണ്ടെന്ന്
അറിയിക്കുമോ;
(സി)
ഇംഗ്ലീഷ്
ഭാഷയില്‍ ഡിഗ്രിയും,
ബി.എഡും ഇല്ലാതെ ഈ ഭാഷ
പഠിപ്പിക്കുന്നത് മൂലം
ഉള്ള ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവ
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
ഹയർ
സെക്കണ്ടറി സ്കൂളുകളിൽ
അധിക ബാച്ച്
അനുവദിക്കുകയും
ഒഴിവാക്കുകയും ചെയ്ത
നടപടി
2920.
ശ്രീ.സി.ദിവാകരന്
,,
ഇ.ചന്ദ്രശേഖരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി ഡയറക്ടര്‍
ശിപാര്‍ശ ചെയ്ത എത്ര
സ്കൂളുകളിലെ എത്ര ഹയര്‍
സെക്കന്ററി ബാച്ചുകള്‍
മന്ത്രിസഭാ ഉപസമിതി
ഒഴിവാക്കി;
ഇത്തരത്തില്‍
ഒഴിവാക്കാനുണ്ടായ
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഡയറക്ടറുടെ
ശിപാര്‍ശയില്ലാതെ
മന്ത്രിസഭാ ഉപസമിതി
എത്ര സ്കൂളുകളില്‍ എത്ര
ഹയര്‍ സെക്കന്ററി
ബാച്ചുകളാണ്
അനുവദിച്ചിരിക്കുന്നത്,
ഇവ
റദ്ദാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
റദ്ദാക്കാനുണ്ടായ
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
ഹയര്‍
സെക്കന്ററി രംഗത്തുള്ള
ന്യൂനതകള്‍
2921.
ശ്രീ.ടി.വി.രാജേഷ്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
മേഖലയുടെ ഗുണദോഷങ്ങള്‍
വിലയിരുത്താനായി
കേന്ദ്ര മാനവ വിഭവശേഷി
വകുപ്പിന്റെ ജോയിന്റ്
റിവ്യൂ മിഷന് നടത്തിയ
പഠനം സംബന്ധിച്ച
റിപ്പോര്‍ട്ടില്‍
സംസ്ഥാനത്തെ സംബന്ധിച്ച
പരാമര്‍ശങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റിപ്പോര്‍ട്ടില്‍
സംസ്ഥാനത്തെ ഹയര്‍
സെക്കന്ററി രംഗത്തുള്ള
ന്യൂനതകള്‍
സംബന്ധിച്ചുള്ള
പരാമര്‍ശങ്ങള്‍
അറിവുള്ളതാണോ;
(സി)
ഹയര്‍
സെക്കന്ററി രംഗത്ത്
അദ്ധ്യാപനത്തില്‍
വേണ്ടത്ര കാര്യശേഷി
ഇല്ല എന്ന
വിലയിരുത്തല്‍
പരിശോധിക്കുമോ;
(ഡി)
ഹയര്‍
സെക്കന്ററി വിദ്യാഭ്യാസ
രംഗത്ത് ഇന്ന്
നിലനില്‍ക്കുന്ന
കെടുകാര്യസ്ഥതയും
ക്രമക്കേടുകളും
പ്രസ്തുത രംഗത്തെ
പിന്നോട്ടടിയ്ക്കുന്നതിന്
കാരണമായിട്ടുണ്ടെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഹയര്‍
സെക്കന്ററി
സ്കൂളുകളില്‍
പ്രിന്‍സിപ്പല്‍മാര്‍
സ്കൂള്‍
നടത്തിപ്പിനോടൊപ്പം
അദ്ധ്യയനവും
നടത്തണമെന്ന
നിര്‍ദ്ദേശം
സ്കൂളുകളുടെ
കാര്യശേഷിയെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
പുന:പരിശോധിക്കാന്‍
തയ്യാറാകുമോ;
(എഫ്)
ഹയര്‍
സെക്കന്ററി
സ്കൂളുകളില്‍ ഓഫീസ്
പ്രവര്‍ത്തനങ്ങള്‍ക്ക്
പ്രത്യേകം സ്റ്റാഫിനെ
നിയമിക്കേണ്ടതുണ്ടോ
എന്ന് വ്യക്തമാക്കുമോ?
അപ്ഗ്രേഡ് ചെയ്ത സ്കൂളുകൾ
2922.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുേശഷം എത്ര
സ്കൂളുകള്‍
അപ്ഗ്രേഡ്ചെയ്തു; ജില്ല
തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കുേമാ;
(ബി)
മലപ്പുറം
മണ്ഡലത്തിലെ
പൂക്കൊളത്തൂര്‍
ഗവണ്‍മെന്റ്എല്‍.പി.
സ്കൂള്‍,
കുട്ടശ്ശേരിക്കുളമ്പ്
ഗവണ്‍മെന്റ്എല്‍.പി.
സ്കൂള്‍, ആനക്കയം
ഗവണ്മെന്റ് യു.പി.
സ്കൂള്‍ എന്നിവ
അപ്ഗ്രേഡ് ചെയ്യണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമാേ?
ഹയര്‍
സെക്കന്ററി മേഖലയിലെ
ബധിര-മൂക-അന്ധ
വിദ്യാലയങ്ങള്‍
2923.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി മേഖലയില്‍
എത്ര ബധിര-മൂക-അന്ധ
വിദ്യാലയങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
വിദ്യാലയങ്ങളിലെ ഹയര്‍
സെക്കന്ററി
അധ്യാപകര്‍ക്ക് നിശ്ചയി
ച്ചിട്ടൂള്ള
യോഗ്യതകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
ഗവണ്മെന്റ്,
എയ്ഡഡ്, അണ്‍എയ്ഡഡ്
മേഖലയില്‍ ഈ
വിഭാഗത്തില്‍പ്പെട്ട
എത്ര
വിദ്യാലയങ്ങളുണ്ടെന്നും
ഇവ ഏതെല്ലാം
ജില്ലയിലാണെന്നും
ഇവയില്‍ എത്രവീതം
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്നുണ്ടെന്നും
എത്ര അധ്യാപക-അനധ്യാപക
ജീവനക്കാരുണ്ടെന്നും
വെളിപ്പെടുത്തുമോ?
കുട്ടികളുടെ കൊഴിഞ്ഞു
പോക്ക്
2924.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-2015
അദ്ധ്യയന വര്‍ഷത്തെ
ആറാം പ്രവര്‍ത്തിദിന
കണക്കെടുപ്പ് പ്രകാരം
സര്‍ക്കാര്‍, എയ്ഡഡ്
സ്ക്കൂളുകളില്‍ നിന്ന്
എത്ര കുട്ടികളുടെ
കൊഴിഞ്ഞു
പോക്കുണ്ടായെന്ന് ജില്ല
തിരിച്ച കണക്ക്
വെളിപ്പെടുത്താമോ ;
(ബി)
ഇതു
പ്രകാരം സംസ്ഥാനത്ത്
2014-2015 അദ്ധ്യന
വര്‍ഷത്തില്‍
വിദ്യാര്‍ത്ഥി -
അദ്ധ്യാപക അനുപാതം
നിശ്ചയിച്ചിട്ടുണ്ടോ?
(സി)
സംസ്ഥാനത്ത്
2014-2015 അദ്ധ്യന
വര്‍ഷത്തില്‍
വിദ്യാര്‍ത്ഥി -
അദ്ധ്യാപക അനുപാത
പ്രകാരം തസ്തിക
നിര്ണ്ണിയിച്ചിട്ടുണ്ടോ?
(ഡി)
എങ്കില്‍
എത്ര അദ്ധ്യാപകരുടെ
തസ്തിക നില
നില്‍ക്കുന്നില്ലെന്ന്
വിശദമാക്കാമോ?
വൊക്കേഷണല്‍
ഇൻസ്ട്രക്ടർമാരുടെ
തസ്തികമാറ്റം
2925.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പില്‍
വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍
തസ്തികയില്‍ നിന്നും
അധ്യാപക തസ്തികയിലേക്ക്
തസ്തിക മാറ്റം വഴിയുള്ള
നിയമനത്തിന് നിലവില്‍
ഗ്രഡേഷന് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ
; പകര്‍പ്പ്
ലഭ്യമാക്കാമോ ;
(ബി)
പ്രസ്തുത
നിയമനത്തിന്
സ്വീകരിച്ചിരിക്കുന്ന
മാനദണ്ഡം വിശദമാക്കാമോ
;
(സി)
2:
3: 7 അനുപാതത്തില്‍ ഒരു
ഗ്രൂപ്പില്‍ നിന്നുള്ള
ഉദ്യോഗാര്‍ത്ഥികളെ
മറ്റു
ഗ്രൂപ്പുകളിലേക്ക്
നിയമിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ ;
(ഡി)
പ്രസ്തുത
ഗ്രഡേഷന് ലിസ്റ്റില്‍
നിന്നും എത്ര പേര്‍ക്ക്
നിയമനം എന്നത്തേക്ക്
നല്കാന്
സാധിക്കുമെന്ന്
അറിയിക്കാമോ ;
(ഇ)
ഇല്ലെങ്കില്‍
നിലവില്‍ ഇതിനുള്ള
തടസ്സത്തിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ ?
ചാത്തന്നൂര്‍ നിയോജക
മണ്ഡലത്തില്‍ സീമാറ്റ് -
കേരള മുഖേന സമഗ്ര
വിദ്യഭ്യാസ പദ്ധതി
2926.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
സര്‍ക്കാര്‍
നടപ്പിലാക്കുന്ന സമഗ്ര
വിദ്യഭ്യാസ പദ്ധതിയുടെ
ഭാഗമായി ഒരു നിയോജക
മണ്ഡലത്തിലെ ഒരു
സ്ക്കൂളിനെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിലേക്ക്
ചാത്തന്നൂര്‍ നിയോജക
മണ്ഡലത്തില്‍ നിന്നും
അപേക്ഷ
ലഭിച്ചിരുന്നുവോ;
സീമാറ്റ് - കേരള മുഖേന
നടപ്പിലാക്കുന്ന ഈ
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി അറിയിക്കുമോ?
ഉച്ചഭക്ഷണപദ്ധതി
2927.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.ശിവദാസന്‍ നായര്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
സ്കൂള്‍ കുട്ടികളുടെ
ഉച്ചഭക്ഷണപദ്ധതി
വിപുലീകരിച്ചിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ബി)
പ്രസ്തുതപദ്ധതിയുടെ
വിപുലീകരണവും
പരിഷ്ക്കരണവും
സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുതപദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമാേ?
ടെക്സ്റ്റ്ബുക്ക്
അച്ചടിയിൽനിന്നും
കെ.ബി.പി.എസ് നെ
ഒഴിവാക്കാനുള്ള തീരുമാനം
2928.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടെക്സ്റ്റ്ബുക്ക്
അച്ചടി കെ.ബി.പി.എസ് നെ
ഒഴിവാക്കി സ്വകാര്യ
മേഖലയ്ക്ക്
നല്‍കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
എറണാകുളത്ത്
കാക്കനാടുള്ള
കെ.ബി.പി.എസ്
അടച്ചുപൂട്ടുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
അക്കാര്യത്തില്‍
എന്തെങ്കിലും തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
ഇതിനുമുന്നോടിയായി
ഇവിടെ ജീവനക്കാരെ
നിയമിക്കുന്നില്ലെന്നുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(സി)
നിലവിലുള്ള
മാൻ പവർ
ഉപയോഗിക്കുമ്പോൾ
കെ.ബി.പി.എസ് ന് വർക്ക്
ലോഡ് കൂടുന്ന
സാഹചര്യത്തില്‍
സര്‍ക്കാര്‍ പ്രസ്സുകളെ
കൂടി ചുമതല
ഏല്പിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
തീരുമാനം കൈക്കൊള്ളുമോ;
ഇക്കാര്യത്തില്‍ നയം
വ്യക്തമാക്കുമോ;
എ. ഇ. ഒ.
, ഡി. ഇ. ഒ. ഓഫീസുകളുടെ
പ്രവർത്തനം
കര്യക്ഷമമാക്കൽ
2929.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാഭ്യാസ രംഗത്ത്
ഉണ്ടായ മികവിന്
അനുസരിച്ച് എ.ഇ.ഒ.
ഓഫീസ് മുതല്‍ ഡി.പി.ഐ.
വരെയുള്ള ഓഫീസുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുവാന്‍ എന്ത്
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
എ.ഇ.ഒ.,
ഡി.ഇ.ഒ. ഓഫീസുകളുടെ
പ്രവര്‍ത്തനം
മികവുറ്റതാക്കാന്‍
ആവശ്യമായ ഭൗതിക
സാഹചര്യങ്ങള്‍
ലഭ്യമാക്കുന്നതോടൊപ്പം
കമ്പ്യൂട്ടര്‍
ഉള്‍പ്പെടെ ആധുനിക
സംവിധാനങ്ങള്‍
ഉപയോഗപ്പെടുത്തി
ഏറ്റവും വേഗം സേവനം
ലഭ്യമാക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
എ.ഇ.ഒ.,
ഡി.ഇ.ഒ. ഓഫീസുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
സർപ്രൈസ് വിസിറ്റുകള്‍
നടത്തുന്നതിന്
നടപടികള്‍ ഉണ്ടാകുമോ?
ഐ.ഇ.ഡി.എസ്.എസ്
റിസോഴ്സ് അദ്ധ്യാപകര്‍
2930.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ ജില്ലകളിലായി
പൂര്‍ണ്ണ യോഗ്യത നേടിയ
എത്ര ഐ.ഇ.ഡി.എസ്.എസ്
റിസോഴ്സ് അദ്ധ്യാപകര്‍
ജോലി
നോക്കുന്നുണ്ടെന്ന്
അറിയിക്കാമോ ;
(ബി)
ഈ
അദ്ധ്യാപകര്‍ എത്ര
കാലമായി പ്രസ്തുത
ജോലിയില്‍
തുടരുന്നുണ്ട് ;
(സി)
പ്രസ്തുത
അദ്ധ്യാപകരുടെ ജോലി
സ്ഥിരത
ഉറപ്പുവരുത്താന്‍
സര്‍ക്കാര്‍ അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
റിസോഴ്സ്
അദ്ധ്യാപകരെ
സ്ഥിരപ്പെടുത്തുന്നതിലൂടെ
സര്‍ക്കാരിന്
സാമ്പത്തിക ബാധ്യത
ഉണ്ടാകുമോ ;
വിശദാംശങ്ങള്‍ നല്‍കുമോ?
എെ.ഇ.ഡി.എസ്.എസ്
റിസോഴ്സ് അദ്ധ്യാപകരുടെ
സേവന വേതന വ്യവസ്ഥകള്‍
2931.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എെ.ഇ.ഡി.എസ്.എസ്
( Inclusive Education
for Disabled at
Secondary stage)
റിസോഴ്സ് അദ്ധ്യാപകരുടെ
സേവന വേതന വ്യവസ്ഥകള്‍
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
കേരളത്തില്‍
ആകെ എത്ര
എെ.ഇ.ഡി.എസ്.എസ്.
റിസോഴ്സ് അദ്ധ്യാപകര്‍
കരാര്‍ വ്യവസ്ഥയില്‍
ജോലി
ചെയ്യുന്നുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ജയരാജന്
കമ്മീഷന്
റിപ്പോര്‍ട്ട്
അനുസരിച്ച് ഇവരുടെ
സേവന-വേതന വ്യവസ്ഥകള്‍
പരിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ജി.വി.
രാജാ സ്പോര്‍ട്സ്
സ്ക്കൂള്
T *2932.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
മികച്ച കായിക സ്ക്കൂളായ
തിരുവനന്തപുരം
അരുവിക്കരയില്‍ സ്ഥിതി
ചെയ്യുന്ന ജി.വി. രാജാ
സ്പോര്‍ട്സ്
സ്ക്കൂളില്‍ നിലവില്‍
എത്ര കായിക ഇനങ്ങളിലായി
എത്ര കായിക പ്രതിഭകള്‍
പഠനം നടത്തുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സ്പോര്‍ട്സ്
സ്ക്കൂളില്‍ എത്ര
പരിശീലകര്‍ ഇപ്പോള്‍
ഉണ്ടെന്നും എത്ര
പരിശീലകരാണ്
ആവശ്യമെന്നും
വ്യക്തമാക്കാമോ;
ആവശ്യത്തിനനുസരിച്ച്
പരിശീലകരെ നിയമിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
എല്‍.എന്‍.സി.പി.
മാതൃകയില്‍ സ്പോര്‍ട്സ്
സ്ക്കൂളില്‍
സ്പോര്‍ട്സ് സയന്‍സില്‍
യോഗ്യതയുള്ളവരെ
സ്ക്കൂളിന്റെ
മേധാവിയായി
നിയമിക്കാന്‍
സര്‍ക്കാര്‍ കൈക്കൊണ്ട
നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഈ
സ്ക്കൂളിലെ
ഹോസ്റ്റലുകളില്‍
താമസിച്ചു പഠിച്ചു
വരുന്ന ആണ്
കുട്ടികളുടേയും പെണ്
കുട്ടികളുടെയും
സുരക്ഷിതത്വവും
സംരക്ഷണവും ഉറപ്പു
വരുത്തുന്നതിനായി രണ്ട്
ഹോസ്റ്റലുകളിലും പുരുഷ
വാര്ഡന്മാരേയും സ്ത്രീ
വാര്ഡന്മാരേയും
നിയമിക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ?
സി.എച്ച്
മുഹമ്മദ് കോയ
സ്കോളര്‍ഷിപ്പ്
2933.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി.എച്ച്
മുഹമ്മദ് കോയ
സ്കോളര്‍ഷിപ്പ്
ലഭിക്കാന്‍ വേണ്ട
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
രൂപയാണ് പ്രതിവര്‍ഷം
വിദ്യാര്‍ത്ഥിക്ക്
സ്കോളര്‍ഷിപ്പായി
നല്‍കുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
മുസ്ലീം
നാടാര്‍
വിദ്യാര്‍ത്ഥികള്‍ക്ക്
നിലവില്‍
സ്കോളര്‍ഷിപ്പ് നല്കി
വരുന്നുണ്ടോ; എങ്കില്‍
സ്കോളര്‍ഷിപ്പ്
ലഭിക്കാനുള്ള മാനദണ്ഡം
എന്താണെന്നും ടി
വിഭാഗത്തിന്
പ്രതിവര്‍ഷം ഒരു
വിദ്യാര്‍ത്ഥിക്ക് എത്ര
രൂപയാണ് നല്കി
വരുന്നതെന്നും
വ്യക്തമാക്കാമോ;
(ഡി)
സ്കോളര്‍ഷിപ്പ്
തുക
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
എസ്.എസ്.എ.
ഫണ്ട് വിനിയോഗം
2934.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പില്‍ ഏതെല്ലാം
പദ്ധതികള്‍ക്കാണ്
എസ്.എസ്.എ. ഫണ്ട്
വിനിയോഗിക്കുന്നത്;
വിശദമാക്കാമോ;
(ബി)
ഓരോ
പദ്ധതിക്കും അനുവദിച്ച
തുകയും ഇതുവരെ
ചെലവഴിച്ച തുകയും
ഇനംതിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഫണ്ട്
വിനിയോഗം സംബന്ധിച്ച്
കേന്ദ്രമാര്ഗ്ഗനിര്ദ്ദേശങ്ങള്
പൂര്‍ണ്ണമായും
പാലിക്കപ്പെട്ടിട്ടുണ്ടോ;
(ഡി)
അദ്ധ്യാപകബാങ്കില്നിന്നും
നിര്‍മ്മിക്കപ്പെട്ട
ഭാഷാ അദ്ധ്യാപകര്‍ക്ക്
എസ്.എസ്.എ.
ഫണ്ടില്‍നിന്നും വേതനം
നല്കുന്നുണ്ടോ; ഇത്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ?
ഭൂമി
വിറ്റ് ലാഭം നേടുന്നതിന്
വേണ്ടി സ്കൂളുകൾ
നിര്‍ത്തലാക്കുന്ന നടപടി
2935.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടികള്‍
കുറവുള്ള എയിഡഡ്
സ്കൂളുകളിലെ ഭൂമി
വില്‍ക്കുന്നതിന്
വേണ്ടി മാനേജര്‍മാര്‍
സ്കൂള്‍
നിര്‍ത്തലാക്കുന്നതിന്
കെ.ഇ.ആര് പ്രകാരം
നോട്ടീസ് നല്‍കുന്നത്
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
കൊണ്ടോട്ടി
ഉപവിദ്യാഭ്യാസ
ജില്ലയിലെ
മങ്ങാട്ട്മുറി
എ.എം.എല്‍.പി. സ്കൂള്‍,
ഒളവട്ടൂര്‍
നിര്‍ത്തലാക്കുന്നതിന്
വേണ്ടി പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ക്ക്
കെ.ഇ.ആര് under
section 7 (6) പ്രകാരം
നോട്ടീസ് നല്കിയതും
അതിന്മേല്
ഹൈക്കോടതിയുടെ അനുകൂല
വിധി വന്നതും
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(സി)
ഇതിനെതിരെ
സുപ്രീംകോടതിയെ
സമീപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
സ്കൂള്‍
ഭൂമി വിറ്റ് ലാഭം
നേടുന്നതിന് വേണ്ടി
സ്കൂളുകള്‍ ഇല്ലാതാക്കി
ഇവിടുത്തെ
അധ്യാപകരുടെയും,
വിദ്യാര്‍ത്ഥികളുടെയും
സംരക്ഷണം
സര്‍ക്കാരിന്റെ
ചുമതലയാക്കി മാറ്റുന്ന
സാഹചര്യം മറികടക്കാന്‍
നിയമനിര്‍മ്മാണം
നടത്തുന്നതിനും , കേരള
വിദ്യാഭ്യാസ നിയമം ,
1959 (Act 6 of 1959)
ന്റെ 7 (6) വകുപ്പ്
ഭേദഗതി ചെയ്യുന്നതിനും
നടപടി സ്വീകരിക്കുമോ?
പൊതു
വിദ്യാഭ്യാസ വകുപ്പിന്
വിവിധ പദ്ധതികള്‍ക്കായി
കേന്ദ്ര ഫണ്ട്
2936.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
മൂന്ന് സാമ്പത്തിക
വര്‍ഷങ്ങളിലായി പൊതു
വിദ്യാഭ്യാസ വകുപ്പിന്
വിവിധ പദ്ധതികള്‍ക്കായി
അനുവദിച്ച കേന്ദ്ര
ഫണ്ട് എത്രയാണെന്ന്
അറിയിക്കാമോ; ഓരോ
പദ്ധതിക്കും എന്ത് തുക
വീതമാണ്
അനുവദിച്ചതെന്ന്
വെളിപ്പെടുത്താമോ;
(ബി)
അനുവദിച്ച
തുക മുഴുവന്‍
ചെലവഴിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ ലാപ്സായ
തുക എത്ര; ഇതിനുള്ള
കാരണം എന്ത്;
(സി)
ഫണ്ട്
ചെലവഴിക്കുന്നതില്‍
കേന്ദ്ര മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പാലിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍ക്ക്
വിരുദ്ധമായി തുക
ചെലവഴിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
വിശദാംശം നല്‍കാമോ;
(ഡി)
ഏതെങ്കിലും
ഫണ്ട് വക മാറ്റി
ചെലവഴിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ലാബ്
അസിസ്റ്റന്റുമാര്‍
2937.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗവണ്മെന്റ് ഹയര്‍
സെക്കണ്ടറി
സ്ക്കൂളുകളുകളില് ആകെ
എത്ര ലാബ്
അസിസ്റ്റന്റുമാരാണ്
ജോലി ചെയ്ത്
വരുന്നതെന്ന് ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
അതില്‍
എത്ര ലാബ്
അസിസ്റ്റന്റ്മാരുടെ
പ്രൊബേഷന്‍ ഡിക്ലയര്‍
ചെയ്തുവെന്നും ഇനിയും
എത്ര പേരുടെ പ്രൊബേഷന്‍
ഡിക്ലയര്‍
ചെയ്യാനുണ്ടെന്നും ഉള്ള
ജില്ല തിരിച്ച
കണക്കുകള്‍
വിശദമാക്കുമോ;
(സി)
പ്രൊബേഷന്‍
ഡിക്ലയര്‍
ചെയ്യുന്നതിന്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
വിഭാഗം ജീവനക്കാര്‍ക്ക്
എന്തെങ്കിലും
ടെസ്റ്റുകള്‍
നടത്താറുണ്ടോ;
അവസാനമായി എന്നാണ്
പ്രസ്തുത ടെസ്റ്റുകള്‍
നടന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)
എയ്ഡഡ്
ഹയര്‍ സെക്കണ്ടറി
സ്ക്കൂളുകളിലെ ലാബ്
അസിസ്റ്റന്റുമാരുടെ
പ്രൊബേഷന്‍ ഡിക്ലയര്‍
ചെയ്യുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ?
അണ്-എയ്ഡഡ്
സ്കൂളുകള്‍ക്ക് അംഗീകാരം
നല്‍കുന്നതിന് നടപടി
2938.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
വിദ്യാഭ്യാസ നയം
നടപ്പാക്കുന്നതിന്റെ
ഭാഗമായി, സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
അംഗീകാരമില്ലാത്ത
രണ്ടായിരത്തില്‍പ്പരം
അണ്-എയ്ഡഡ്
സ്കൂളുകള്‍ക്ക് കൂടി
അംഗീകാരം നല്കി
പ്രാഥമിക വിദ്യാഭ്യാസം
സാര്‍വ്വത്രികമാക്കുന്നതിന്
ഈ അദ്ധ്യയന വര്‍ഷം
തന്നെ നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
എല്ലാ
അടിസ്ഥാന സൗകര്യങ്ങളും
ഉള്ള, നല്ല നിലയില്‍
പ്രവര്‍ത്തിക്കുന്ന
അണ്-എയ്ഡഡ്
സ്കൂളുകള്‍ക്ക്
അംഗീകാരം
ഇല്ലാത്തതിനാല്‍ അത്തരം
സ്ഥാപനങ്ങളില്‍
പഠിപ്പിക്കുന്ന
അദ്ധ്യാപകരുടെയും
പഠിക്കുന്ന
വിദ്യാര്‍ത്ഥികളുടെയും
അവരുടെ
രക്ഷിതാക്കളുടെയും
ആശങ്കകള്‍ പരിഗണിച്ച്
ഉടന്‍തന്നെ ഇവയ്ക്ക്
അംഗീകാരം നല്കുവാന്
നടപടികള്‍ ഉണ്ടാകുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ശ്രീ.
രതീഷ് കാളിയാടന്‍ സ്കൂള്‍
പ്രിന്‍സിപ്പാള്‍ മുഖേന
സമര്‍പ്പിച്ച അപേക്ഷ
2939.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ
തിരുവങ്ങൂര്‍
ഹയര്‍സെക്കണ്ടറി
സ്ക്കൂളില്‍ 2002
മുതല്‍ ഹയര്‍സെക്കണ്ടറി
വിഭാഗം ജേര്‍ണലിസം
ആധ്യാപകനായി ജോലി
ചെയ്തിരുന്നതും
ഇപ്പോള്‍ തലശ്ശേരി ഗവ.
ഗേള്‍സ്
ഹയര്‍സെക്കണ്ടറി
സ്ക്കൂള് ജേര്‍ണലിസം
ആധ്യാപകനുമായ ശ്രീ.
രതീഷ് കാളിയാടന്‍
സ്കൂള്‍
പ്രിന്‍സിപ്പാള്‍ മുഖേന
കണ്ണൂര്‍
ആര്.ഡി.ഡി.വഴി
ഹയര്‍സെക്കണ്ടറി
ഡയറക്ടര്‍ക്ക്
സമര്‍പ്പിച്ച സമയ
ബന്ധിത ഗ്രേഡ്
ലഭിക്കുന്നതിനുള്ള
അപേക്ഷയിന്മേല് എന്ത്
നടപടി കൈക്കൊണ്ടുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷ കണ്ണൂര്‍
ആര്.ഡി.ഡി. ഓഫീസില്‍
എന്ന് ലഭിച്ചുവെന്നും
ഏത് സെക്ഷനാണ് കൈകാര്യം
ചെയ്തതെന്നും
വ്യക്തമാക്കാമോ;
പ്രസ്തുത ഉദ്യോഗസ്ഥന്
ഈ ഫയലില്‍ ഇതുവരെ
സ്വീകരിച്ച നടപടി
ഫയലിന്റെയും നോട്ട്
ഫയലിന്റെയും പകര്‍പ്പ്
ലഭ്യമാക്കി
വിശദമാക്കാമോ;
(സി)
ഗ്രേഡ് സംബന്ധമായി
അപേക്ഷ ലഭിച്ചാല്‍
സ്വീകരിക്കേണ്ട നടപടി
ക്രമം എന്താണെന്നും ഈ
അപേക്ഷയിന്മേൽ
തീരുമാനമെടുക്കുവാൻ
എത്ര
സമയമെടുക്കുമെന്നും
വിശദമാക്കാമോ;
(ഡി)
ശ്രീ.
രതീഷ് കാളിയാടന്റെ
എക്സസ് സര്‍വ്വീസ്
പരിശോധിക്കാന്‍
ആര്.ഡി.ഡി. ഓഫീസ്
നടപടി
സ്വീകരിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എക്സസ് സര്‍വ്വീസ്
പരിശോധന
നടത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
ഇക്കാര്യത്തില്‍
കണ്ണൂര്‍ ആര്.ഡി.ഡി.
ഓഫീസ് സ്വീകരിച്ച
നടപടിക്രമങ്ങള്‍
വ്യക്തമാക്കാമോ;
സ്വീകരിച്ച
നടപടിക്രമങ്ങളുടെ
കലണ്ടര്‍ ഓഫ്
കറസ്പോണ്ടന്‍സ്
ലഭ്യമാക്കാമോ;
(ഇ)
സമയബന്ധിത
ഗ്രേഡ് നല്കാത്തതിനും
അകാരണമായി ഫയല്‍
വെച്ചുതാമസിപ്പിച്ചതിനും
ഉത്തരവാദിയായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
യുക്തമായ നടപടി
സ്വീകരിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(എഫ്)
കണ്ണൂര്‍
ആര്.ഡി.ഡി.യില്‍
സമയബന്ധിത ഗ്രേഡ്
സംബന്ധിച്ച് തീര്‍പ്പ്
കല്‍പ്പിക്കാത്ത
അപേക്ഷകള്‍ എത്ര;
ഏതെല്ലാം
അധ്യാപകരുടേതെന്ന്
സ്ക്കൂള്
വിശദാംശങ്ങള്‍ സഹിതം
വ്യക്തമാക്കാമോ; ഈ
അപേക്ഷകള്‍ ലഭിച്ചത്
എന്ന് എന്നും
എന്തെല്ലാം
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചുവെന്നും
വ്യക്തമാക്കാമോ?
ആര്.എം.എസ്.എ
പദ്ധതി പ്രകാരം
പ്രവര്‍ത്തിക്കുന്ന
സ്കൂളുകൾ
2940.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആര്.എം.എസ്.എ പദ്ധതി
പ്രകാരം എത്ര
ഹൈസ്കൂളുകളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
സ്കൂളുകളിലെ അധ്യാപകര്‍
സ്ഥിരം ജീവനക്കാരാണോ ,
താല്‍ക്കാലിക
ജീവനക്കാരാണോ;വിശദമാക്കാമോ;
(സി)
ആര്.എം.എസ്.എ
സ്കൂളുകളില്‍ സ്ഥിരം
അധ്യാപകരെ
നിയമിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
ആര്.എം.എസ്.എ
സ്കൂളുകളില്‍ അടിസ്ഥാന
സൗകര്യ വികസനം
2941.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആര്.എം.എസ്.എ
സ്കൂളുകളായി ഉയര്‍ത്തിയ
സ്കൂളുകളില്‍ വേണ്ടത്ര
അടിസ്ഥാന സൗകര്യങ്ങളും
അധ്യാപകരും ഇല്ലാത്തത്
ഇത്തരം സ്കൂളുകളുടെ
പ്രവര്‍ത്തനം
പ്രതിസന്ധിയിലാക്കിയ
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടങ്കില്‍
പ്രസ്തുത സ്കൂളുകളില്‍
അടിസ്ഥാന സൗകര്യ
വികസനത്തിനും,
അധ്യാപകരെ
നിയമിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
കെെക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ ?
ആര്.എം.എസ്.എ.
പദ്ധതി
2942.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍
ആര്.എം.എസ്.എ. പദ്ധതി
പ്രകാരം എത്ര
സ്കൂളുകള്‍ അപ്ഗ്രേഡ്
ചെയ്തിട്ടുണ്ടെന്നും അവ
ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സകൂളുകളുടെ ഭൌതിക
സാഹചര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
അദ്ധ്യാപക നിയമനത്തിനും
എന്തൊക്കെ കാര്യങ്ങള്‍
ചെയ്തു; വിശദമാക്കാമോ;
(സി)
ആര്.എം.എസ്.എ.
പദ്ധതി പ്രകാരം
അപ്ഗ്രേഡ് ചെയ്ത
സ്കൂളുകളില്‍ ജോലി
ചെയ്യുന്ന
ജീവനക്കാര്‍ക്ക്
കൃത്യമായി ശമ്പളം
ലഭിക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടി
വിശദമാക്കോ?
ആര്.എം.എസ്.എ.
സ്കൂളുകളിലെ അടിസ്ഥാന
സൗകര്യവികസനം
2943.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആര്.എം.എസ്.എ.
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അപ്ഗ്രേഡ് ചെയ്ത 142
സ്കൂളുകളില്‍ അടിസ്ഥാന
സൗകര്യങ്ങള്‍
ലഭ്യമാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
സ്കൂളുകളില്‍ അടിസ്ഥാന
സൗകര്യ വികസനത്തിന്
അനുവദിച്ച
തുകയെത്രയാണെന്നും
ഏതെല്ലാം
ആവശ്യങ്ങള്‍ക്കായി
വിനിയോഗിച്ചുവെന്നും
കെ .ഇ .ആര്.
അനുസരിച്ചുള്ള
സൗകര്യങ്ങള്‍
പൂര്‍ണ്ണമായും
ലഭ്യമാക്കിയിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ അതിനുള്ള
കാരണങ്ങളും
വിശദമാക്കാമോ ;
(സി)
പ്രസ്തുത
സ്കൂളുകളില്‍ ആവശ്യമായ
അധ്യാപക-അനധ്യാപക
ജീവനക്കാര്‍
എത്രയാണെന്നും അവരെ
പൂര്‍ണ്ണമായും
നിയമിച്ചിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ അതിനുള്ള
കാരണങ്ങളും
വിശദമാക്കാമോ ?
പുതിയ
പ്ലസ് ടു സ്കൂളുകളും
ബാച്ചുകളും
അനുവദിക്കുന്നതിന്
സ്വീകരിച്ച
നടപടിക്രമങ്ങള്‍
2944.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
പ്ലസ് ടു സ്കൂളുകളും
ബാച്ചുകളും
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
അര്‍ഹതയില്ലെന്ന്
വിദഗ്ദ്ധ സമിതി
കണ്ടെത്തിയ അപേക്ഷയില്‍
സര്‍ക്കാര്‍ തലത്തില്‍
അംഗീകാരം
നല്കുകയുണ്ടായോ;
ഇക്കാര്യത്തില്‍
പൊതുവിദ്യാഭ്യാസ
വകുപ്പ് സെക്രട്ടറിയുടെ
അഭിപ്രായം
എന്തായിരുന്നുവെന്നറിയിക്കുമോ
?
ബദല്‍
സ്കൂളുകള്‍ അപ് ഗ്രേഡ്
ചെയ്തുകൊണ്ട് ഉത്തരവ്
2945.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവ൪ത്തിക്കുന്ന ബദല്‍
സ്കൂളുകള്‍ അപ് ഗ്രേഡ്
ചെയ്തുകൊണ്ട്
ഉത്തരവിറക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പക൪പ്പ് ലഭ്യമാക്കുമോ;
(ബി)
നിലവില്‍
ബദല്‍ സ്കൂളില്‍
അധ്യാപകരും
അനധ്യാപകരുമായി സേവനം
അനുഷ്ഠിച്ച് വരുന്നവരെ
പ്രസ്തുത സ്കൂളുകള്‍
എല്‍.പി.
സ്കൂളുകളാകുമ്പോള്
യോഗ്യതയുടെ
അടിസ്ഥാനത്തില്‍
നിലനി൪ത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്കൂള്‍ അധ്യാപക൪ക്ക്
നല്കുന്ന വേതനം
ഉയ൪ത്തികൊണ്ട് ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ കൂടി
പക൪പ്പ് ലഭ്യമാക്കുമോ?
ഹയര്‍
സെക്കണ്ടറി വിഭാഗത്തില്‍
കായികാധ്യാപക തസ്തിക
2946.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലബ്ബാ
കമ്മീഷന്റെ
നിര്‍ദ്ദേശപ്രകാരം
ഹയര്‍ സെക്കണ്ടറിയില്‍
പഠിക്കുന്ന കുട്ടികളുടെ
മാനസികവും ശാരീരികവുമായ
വികാസത്തിന് കായിക
വിദ്യാഭ്യാസം
ആവശ്യമാണെന്ന
നിര്‍ദ്ദേശം
നടപ്പിലാക്കാന്‍
തടസ്സമെന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍ കായിക
വിദ്യാഭ്യാസത്തിനുള്ള
പിരീഡുകള്‍
ഉണ്ടെങ്കിലും തസ്തിക
സൃഷ്ടിച്ചിട്ടില്ലാത്തതിനാല്‍
ഇതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഹൈസ്കൂളുകളില്‍
ജോലി ചെയ്യുന്ന
കായികാധ്യാപകരുടെ
തസ്തിക
സംരക്ഷിക്കുവാന്‍ ഹയര്‍
സെക്കണ്ടറി
വിഭാഗത്തിലുള്ള പിരീഡും
കണക്കാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
കായികാധ്യാപകരുടെ
പ്രശ്നങ്ങള്‍ക്ക്
ശാശ്വത പരിഹാരം കാണാന്‍
നടപടി സ്വീകരിക്കുമോ?
അനീഷ്
മാസ്റ്ററുടെ ആത്മഹത്യ
2947.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ മുന്നിയൂര്‍
ഹയര്‍ സെക്കണ്ടറി
സ്കൂളില്‍ നിന്നും
പിരിച്ചുവിടപ്പെടുകയും
പിന്നീട് ആത്മഹത്യ
ചെയ്യുകയും ചെയ്ത ശ്രീ.
അനീഷ് മാസ്റ്ററെ
സര്‍വ്വീസില്‍ നിന്നും
പിരിച്ചുവിടാനുള്ള
കാരണം എന്തായിരുന്നു;
(ബി)
മലപ്പുറം
ജില്ലയിലെ മുന്നിയൂര്‍
ഹയര്‍ സെക്കണ്ടറി
സ്കൂളില്‍ നിന്നും
പിരിച്ചുവിടപ്പെടുകയും
പിന്നീട് ആത്മഹത്യ
ചെയ്യുകയും ചെയ്ത ശ്രീ.
അനീഷ് മാസ്റ്ററെ
മാനേജര്‍ മനപ്പൂര്‍വ്വം
കള്ളക്കേസില്‍
കുടുക്കുകയായിരുന്നു
എന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ച് ആക്ഷന്‍
കൗണ്‍സില്‍ പരാതി
നല്കിയിരുന്നുവോ;
ഉണ്ടെങ്കില്‍
പരാതിയിന്മേൽ എന്തു
നടപടി സ്വീകരിച്ചു;
(ഡി)
സ്കൂളിലെ മാനേജര്‍
ആരാണ്; ഇവര്‍ക്കെതിരെ
അനീഷ് മാഷിന്റെ
കുടുംബത്തില്‍ നിന്നോ
മറ്റാരിൽ
നിന്നെങ്കിലുമോ പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതില്‍
എന്തെല്ലാം നടപടികളാണ്
എടുത്തിട്ടുള്ളത്;
വിശദമാക്കുമോ?
ഉന്നത
വിദ്യാഭ്യാസ മേഖലയില്‍
റൂസ പദ്ധതി
2948.
പ്രൊഫ.സി.രവീന്ദ്രനാഥ്
,,
ബി.സത്യന്
,,
സാജു പോള്‍
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം സമര്‍പ്പിച്ച
റൂസ പദ്ധതി
നിര്‍ദ്ദേശങ്ങള്‍
കേന്ദ്രം
അംഗീകരിക്കാത്തതു മൂലം
സംസ്ഥാനത്തിന്
ലഭിക്കേണ്ട ഫണ്ട്
നഷ്ടമായിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇതുകാരണം
സംസ്ഥാനത്തെ ഉന്നത
വിദ്യാഭ്യാസ മേഖലയിലെ
പുരോഗതിയ്ക്ക് തടസ്സം
ഉണ്ടാകാന്‍
സാദ്ധ്യതയുള്ളതായ
ആക്ഷേപം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി
നിര്‍ദ്ദേശങ്ങളില്‍
സ്വകാര്യമേഖലയ്ക്ക്
അമിത പ്രാധാന്യം
നല്‍കിയത്
തിരിച്ചടിയായിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
എത്ര
തുകയ്ക്കുള്ള
പദ്ധതികളാണ്
കേന്ദ്രത്തിന്
സമര്‍പ്പിരുന്നത്;
ഇതില്‍ സംസ്ഥാന വിഹിതം
എത്രയായിരുന്നു എന്ന്
വ്യക്തമാക്കുമോ?
ഹയര്‍
സെക്കന്ററി സ്കൂളുകളില്‍
ഓഫീസ് സ്റ്റാഫിനെ
നിയമിക്കുന്നതിനുള്ള
നടപടി
2949.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍ ഓഫീസ്
സ്റ്റാഫിനെ
നിയമിക്കാത്തതു
മൂലമുള്ള പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ഓഫീസ് സ്റ്റാഫിനെ
നിയമിക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
തസ്തികകളാണ്
സൃഷ്ടിക്കാന്‍
ഉദ്ദേശിക്കുന്നത്;
എന്ന് മുതല്‍ നിയമനം
നല്കാന് കഴിയും
എന്നാണ്
പ്രതീക്ഷിക്കുന്നത്?
ഹയര്‍
സെക്കന്‍ഡറി സ്കൂളുകളില്‍
ആന്ത്രോപ്പോളജി, ജിയോളജി.
ജ്യോഗ്രഫി തുടങ്ങിയ
വിഷയങ്ങള്‍ അനുവദിക്കാന്‍
നടപടി
2950.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എത്ര ഹയര്‍ സെക്കന്‍ഡറി
സ്കൂളുകളില്‍
ആന്ത്രോപ്പോളജി,
ജിയോളജി. ജ്യോഗ്രഫി
തുടങ്ങിയ വിഷയങ്ങള്‍
പഠന വിഷയമായി
ഉള്‍പ്പെടുത്തിയിട്ടുണ്ട്
എന്നും ; അവ ഏതൊക്കെ
എന്നും വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
എയ്ഡഡ്/സര്‍ക്കാര്‍
ഹയര്‍ സെക്കന്‍ഡറി
സ്കൂളുകളില്‍
ഹയര്‍സെക്കന്‍ഡറി
കോഴ്സുകളുടെ
കോമ്പിനേഷന്‍
നിശ്ചയിക്കുന്നതിനും,
അനുവദിക്കുന്നതിനും
ചുമതല വഹിക്കുന്നത്
ആരാണ്;
(സി)
വിദ്യാര്‍ത്ഥികള്‍
പഠിക്കേണ്ടതും,
എന്നാല്‍ വളരെ
അപൂര്‍വ്വമായി മാത്രം
അനുവദിക്കാറുമുളളതുമായ
ആന്ത്രോപോളജി, ജിയോളജി,
ജ്യോഗ്രഫി വിഷയങ്ങള്‍
ഉള്‍ക്കൊളളുന്ന
കൂടുതല്‍
കോമ്പിനേഷനുകള്‍
കൂടുതല്‍ സ്കൂളുകളില്‍
(സര്‍ക്കാര്‍
സ്കൂളുകളിലെങ്കിലും)
അനുവദിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നു; +2
വിന് അഡീഷണല്‍ ബാച്ച്
അനുവദിക്കുമ്പോള്‍ ഈ
വിഷയങ്ങള്‍ക്ക്
കൂടുതല്‍ കോഴ്സുകള്‍
അനുവദിക്കാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ?
പുതിയ
വിദ്യാലയങ്ങള്‍
ആരംഭിക്കുന്നതിനുള്ള
നടപടി
2951.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസാവകാശ
നിയമം അനുസരിച്ചുള്ള
ദൂരപരിധിയില്‍
വിദ്യാലയങ്ങളില്ലാത്ത
സ്ഥലങ്ങളില്‍ പുതിയ
വിദ്യാലയങ്ങള്‍
ആരംഭിക്കുന്നതിനുള്ള
നടപടി ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതു
പ്രകാരം എത്ര
വിദ്യാലയങ്ങള്‍
പുതുയായി ആരംഭിക്കേണ്ടി
വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
വൈക്കം
മണ്ഡലത്തിലെ സ്കൂളുകളിൽ
ശുചിമുറികള്‍
2952.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈക്കം
നിയോജക മണ്ഡലത്തിലെ
ഏതൊക്കെ ഹയര്‍
സെക്കന്ററി ,
ഹൈസ്കൂളുകളിലാണ്
ശുചിമുറികള്‍
ഇല്ലാത്തതെന്ന്
വ്യക്തമാക്കുമോ;
(ബി)
ശുചിമുറികള്‍
ഇല്ലാത്ത സ്കൂളുകളില്‍
ആയത് ഉറപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കുന്നതെന്നും
എന്നത്തോടെ
യാഥാര്‍ത്ഥ്യമാക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ;
(സി)
ശുചിമുറികള്‍
പണിയുന്നതിനുവേണ്ടി
റോട്ടറി, ലയണ്‍സ്
ക്ലബ്ബുകള്‍
ഉള്‍പ്പെടെയുള്ള
സന്നദ്ധ സംഘടനകളെ
പങ്കാളികളാക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കക്കയം
ജി.എല്‍.പി. സ്കൂളിന്
കെട്ടിടം
2953.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
അസംബ്ലി മണ്ഡലത്തിലെ
കക്കയം ജി.എല്‍.പി.
സ്കൂളിന് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കാമെന്ന് ബഹു
.മന്ത്രി സഭാ തലത്തില്‍
നല്കിയ ഉറപ്പിനെ
തുടര്‍ന്ന് കെട്ടിടം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച് കൈക്കൊണ്ട
നടപടികളുടെ പുരോഗതി
അറിയിക്കാമോ;
(ബി)
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിന്
പൊതുമരാമത്ത്
വകുപ്പിനോടോ
തദ്ദേശസ്വയംഭരണ വകുപ്പ്
(LSGD) എന്‍ജിനീയറിംഗ്
വിഭാഗത്തോടോ
ആവശ്യപ്പെട്ടിട്ടുണ്ടോ?
എയ്ഡഡ്
മേഖലയില്‍ സ്പെഷ്യല്‍
സ്കൂളുകള്‍
2954.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എയ്ഡഡ് മേഖലയില്‍ എത്ര
സ്പെഷ്യല്‍ സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി നല്‍കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
നിലവിലുള്ള
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ?
വയനാട്
ജില്ലയിലെ പാര്‍ട്ട്ടൈം
ഹിന്ദി യു.പി.എസ്.എ
റാങ്ക് ലിസ്റ്റ്
2955.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വയനാട്
ജില്ലയില്‍
പാര്‍ട്ട്ടൈം ഹിന്ദി
യു.പി.എസ്.എ
തസ്തികയില്‍ ദിവസ വേതന
അടിസ്ഥാനത്തില്‍ എത്ര
പേര്
പ്രവര്‍ത്തിക്കുന്നുണ്ട്?
എയ്ഡഡ്
സ്കൂളുകളിലെ
അധ്യാപകര്‍ക്ക് ശമ്പളം
ലഭ്യമാക്കാന്‍ നടപടി
2956.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകളില്‍ കഴിഞ്ഞ
നാല് വര്‍ഷമായി സ്ഥിരം
തസ്തികയില്‍ ജോലി
ചെയ്യുന്ന
അധ്യാപകര്‍ക്ക് ശമ്പളം
ലഭിക്കുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിനുള്ള കാരണങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
അധ്യാപകര്‍ക്ക് എത്രയും
വേഗം ശമ്പളം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
മലയാളം
മീഡിയത്തില്‍ പഠിക്കുന്ന
കുട്ടികള്‍ക്ക്
പ്രോത്സാഹനം
2957.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മലയാളം
മീഡിയം സ്ക്കുളില്
പഠിക്കുന്ന
കുട്ടികള്‍ക്ക്
പ്രോത്സാഹനം
നല്കുവാന് എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പ്ലസ്ടു
സ്കൂളുകളും അധിക
ബാച്ചുകളും
അനുവദിക്കുന്നതിന്സ്വീകരിച്ച
മാനദണ്ഡം
2958.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
പ്ലസ്ടു സ്കൂളുകളും
അധിക ബാച്ചുകളും
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
മാനദണ്ഡത്തിന് രൂപം
നല്‍കിയത് ആരാണ്; ആയത്
അംഗീകരിച്ചത്
എന്നായിരുന്നു ;
(ബി)
സര്‍ക്കാര്‍
അംഗീകരിച്ച
മാനദണ്ഡങ്ങള്‍
നോട്ടിഫെെ
ചെയ്തുകൊണ്ട് അപേക്ഷ
ക്ഷണിക്കുകയുണ്ടായോ;
എങ്കില്‍ എപ്പോള്‍;
(സി)
ഹയര്‍
സെക്കന്ററി ഡയറക്ടര്‍
ശുപാര്‍ശ നല്കിയ എല്ലാ
സ്കൂളുകള്‍ക്കും അധിക
ബാച്ചുകള്‍ക്കും അനുമതി
നല്കുകയുണ്ടായോ;
ഇല്ലെങ്കില്‍
എത്രയെണ്ണത്തെ
ഒഴിവാക്കുകയുണ്ടായി;
(ഡി)
ഹയര്‍
സെക്കന്ററി ഡയറക്ടര്‍
ശുപാര്‍ശ നല്‍കാത്ത
എത്ര സ്കൂളുകളും
ബാച്ചുകളും
അനുവദിക്കുകയുണ്ടായി?
പ്ലസ്ടു
ബാച്ച്
2959.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലസ്ടു
ബാച്ച് അനുവദിച്ചതില്‍
പ്രാദേശിക തലങ്ങളില്‍
കച്ചവടം
നടന്നിട്ടുണ്ടെന്നും
ഇക്കാര്യത്തില്‍
അന്വേഷണം
ഏര്‍പ്പെടുത്താന്‍
തയ്യാറാകണമെന്നും
ഗവണ്മെന്റ് ചീഫ്
വിപ്പ് പരസ്യമായി
ആവശ്യപ്പെട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആവശ്യ പ്രകാരം അന്വേഷണം
നടത്താനും അദ്ദേഹം
അവകാശപ്പെട്ടത്
പ്രകാരമുള്ള തെളിവുകള്‍
ശേഖരിക്കാനും നടപടി
സ്വീകരിക്കുകയുണ്ടായോ;
(സി)
ഗവണ്മെന്റ്
ചീഫ് വിപ്പ് രേഖാമൂലം
പരാതി നല്കുകയുണ്ടായോ;
എങ്കില്‍ ആയതിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
സംസ്ഥാന
സ്കൂള്‍ കലോല്‍സവ സംഘാടക
സമിതി
2960.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സ്കൂള്‍ കലോല്‍സവ
സംഘാടക സമിതിയില്‍
ഏതെല്ലാം സംഘടനാ
പ്രതിനിധികളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
മാനുവല്‍
പരിഷ്കരണത്തില്‍
അംഗീകൃത അനധ്യാപക
സംഘടനകളെ
ഒഴിവാക്കിയതിനുള്ള
കാരണം വ്യക്തമാക്കാമോ;
(സി)
അംഗീകൃത
അനധ്യാപക സംഘടന
പ്രതിനിധികളെ സംഘാടക
സമിതിയില്‍
ഉള്‍പ്പെടുത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
സ്കൂള്‍
ടീച്ചറായ
ശ്രീമതി.സജിത.എം.പി യുടെ
അപേക്ഷ
2961.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൽപ്പറ്റ
നിയോജകമണ്ഡലത്തിലെ
കണിയാംമ്പറ്റ ഗ്രാമ
പഞ്ചായത്തില്‍പ്പെട്ട
ചീക്കല്ലൂര്‍
ജി.എല്‍.പി സ്കൂള്‍
ടീച്ചറായ ശ്രീമതി
സജിത.എം.പി യുടെ അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ടീച്ചര്‍ക്ക് ശമ്പളം
ലഭിക്കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ടീച്ചര്‍ക്ക് അര്‍ഹമായ
ശമ്പളം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഓപ്പണ്‍
സ്കൂളിലെ ഒന്നാംവര്‍ഷ
ഹയര്‍സെക്കന്‍ഡറി
രജിസ്ട്രേഷന്
2962.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
പുരുഷന് കടലുണ്ടി
,,
വി.ചെന്താമരാക്ഷന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓപ്പണ്‍ സ്കൂളില്‍
ഒന്നാംവര്‍ഷം ഹയര്‍
സെക്കന്‍ഡറി
രജിസ്ട്രേഷന്
പൂര്‍ത്തിയായിട്ടുണ്ടാേ;
ഇല്ലെങ്കില്‍
എന്നത്തേയ്ക്ക്
പൂര്‍ത്തിയാകുമെന്നാണ്
കരുതുന്നത്;
(ബി)
ഒരു അദ്ധ്യയന വര്‍ഷം
വിദ്യാര്‍ത്ഥികള്‍ക്ക്
എത്ര കാേണ്ടാക്റ്റ്
ക്ലാസ്സുകള്‍
നല്‍കാറുണ്ട്; പ്രസ്തുത
ബാച്ചിന് ഇൗ വര്‍ഷം ഇനി
എത്ര ക്ലാസ്സുകള്‍
നല്കാന്
കഴിയുമെന്നാണ്
കരുതുന്നത്;
(സി)
പഠന
സഹായികളും മറ്റു
സാമഗ്രികളും
തയ്യാറാക്കുന്നത്
നിലവില്‍ ഏതു
ഘട്ടത്തിലാണ്; ഇൗ
പ്രവര്‍ത്തനങ്ങള്‍ക്ക്
പരിചയസമ്പന്നരായ
ഉദ്യാേഗസ്ഥന്മാരുടെ
അഭാവം
അനുഭവപ്പെടുന്നുണ്ടാേ;
(ഡി)
സ്വകാര്യ
സ്കൂളുകളുടെ ചൂഷണം
ഭയന്ന് ഓപ്പണ്‍
സ്കൂളുകളെ ആശ്രയിച്ച്
പഠനം നടത്തുന്ന
വിദ്യാര്‍ത്ഥികളുടെ
ഭാവി
അനിശ്ചിതത്വത്തിലാകുമാേ;
ഓപ്പണ്‍ സ്കൂള്‍
പ്രവര്‍ത്തനം
ശക്തമാക്കുന്നതിനു
വേണ്ട നടപടികള്‍
സ്വീകരിക്കുമാേ?
സ്കൂള്‍
ബസുകളിലെ ഡ്രൈവര്‍മാരുടെ
യോഗ്യതകളും സേവന വേതന
വ്യവസ്ഥകളും
2963.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
ബസുകളിലെ
ഡ്രൈവര്‍മാരുടെ
യോഗ്യതകളും സേവന വേതന
വ്യവസ്ഥകളും
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
സ്കൂളുകളിലെ ബസ്
ഡ്രൈവര്‍മാരെ പി.എസ്.സി
വഴി നിയമിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചേലക്കര
മണ്ഡലത്തില്‍ നിര്‍മ്മാണം
നടന്നുവരുന്ന സ്കൂള്‍
കെട്ടിടങ്ങൾ
2964.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍ ഇപ്പോള്‍
നിര്‍മ്മാണം
നടന്നുവരുന്ന സ്കൂള്‍
കെട്ടിടങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
സ്കൂള്‍
കെട്ടിടങ്ങളുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിലുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അതിനുള്ള കാരണങ്ങള്‍
പറയാമോ;
(ഡി)
കാലതാമസം
ഒഴിവാക്കി ഈ അദ്ധ്യയന
വര്‍ഷം തന്നെ
കെട്ടിടങ്ങളുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ശ്രീമതി
റെഹിയാനത്തിന്റെ പരാതി
2965.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവരാവകാശ
നിയമപ്രകാരം
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
തസ്തികയിലെ ശമ്പളം,
ജോലിയുടെ സ്വഭാവം
എന്നിവ സംബന്ധിച്ച്
വിവിരങ്ങള്‍
ലഭിക്കുന്നതിനായി
ഇടുക്കി ജില്ലാ DDE
ഓഫീസില്‍, ശ്രീമതി
റെഹിയാനത്ത്,
കോട്ടവാതുക്കല്‍
എന്നയാള്‍ അപേക്ഷ
സമര്‍പ്പിച്ചപ്പോള്‍
,അപകീര്‍ത്തിപ്പെടുത്താന്‍
ശ്രമിച്ചതില്‍ മാപ്പ്
പറഞ്ഞില്ലെങ്കില്‍ കേസ്
കൊടുക്കും, എന്ന്
കാട്ടി വക്കീല്‍
നോട്ടീസ് അയച്ച സംഭവം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്
അന്വേഷിക്കുമോ;
(ബി)
വിവരാവകാശ
നിയമപ്രകാരം മറുപടി
നല്‍കുന്നതിന് പകരം
വക്കീല്‍ നോട്ടീസ്
അയക്കാനിടയായ സാഹചര്യം
വിശദീകരിക്കാമോ?
(സി)
വിവരാവകാശം
നിയമപ്രകാരം DDE
ഓഫീസില്‍ സമര്‍പ്പിച്ച
അപേക്ഷയിന്മേല്
വക്കീല്‍ നോട്ടീസ്
അയക്കാനിടയായ
സംഭവത്തില്‍
കുറ്റക്കാര്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത്;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
വിശദീകരിക്കാമോ?
സ്കൂള്‍
ക്ലാര്‍ക്കുമാരുടെ
ശമ്പളത്തിലെ ഗ്രേഡ്
സ്കെയില്‍
2966.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരേ
തസ്തികയില്‍ ജോലി
ചെയ്യുന്ന ഗവണ്മെന്റ്
സ്കൂള്‍
ക്ലാര്‍ക്കുമാര്‍ക്കും,
എയ്ഡഡ് സ്കൂള്‍
ക്ലാര്‍ക്കുമാര്‍ക്കും
ശമ്പളത്തില്‍ ഗ്രേഡ്
സ്കെയില്‍
നിശ്ചയിക്കുന്നതിലുള്ള
വ്യത്യാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
ഇത്
പരിഹരിക്കുന്നതിനായി
സമാനജോലി ചെയ്യുന്ന
ഇവര്‍ക്ക് ഒരേ
രീതിയിലുള്ള ശമ്പള
വര്‍ദ്ധനവും മററ്
ആനുകൂല്യങ്ങളും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സർക്കാർ,
എയ്ഡഡ് സ്കൂളുകളിൽ
അനുവദിച്ച പ്ലസ് ടു
ബാച്ചുകൾ
2967.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പ്ലസ് ടു ബാച്ചുകള്‍
അനുവദിച്ചു എന്നും
ഇതില്‍ സര്‍ക്കാര്‍,
എയ്ഡഡ് സ്കൂളുകള്‍ എത്ര
വീതമെന്നും ഇതിനായി
പ്രതിവര്‍ഷം എത്ര
രൂപയുടെ അധിക
ബാദ്ധ്യതയാണ് വേണ്ടി
വരുന്നതെന്നും
വ്യക്തമാക്കുമോ ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പ്ലസ് ടു
ബാച്ചുകള്‍ ഏതൊക്കെ
സര്‍ക്കാര്‍, എയ്ഡഡ്
സ്കൂളുകളിലാണ്
അനുവദിച്ചതെന്നും ഓരോ
സ്കൂളുകളിലും ഏതൊക്കെ
വിഷയങ്ങളിലാണ്
ബാച്ചുകള്‍
അനുവദിച്ചതെന്നും
വ്യക്തമാക്കുമോ ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം അനുവദിച്ച
എത്ര ഹയര്‍സെക്കന്ററി
ബാച്ചുകളാണ് കോടതി
നടപടികള്‍ മൂലം
നിറുത്തലാക്കേണ്ടിവന്നതെന്നും,
സ്കൂളുകള്‍
ഏതൊക്കെയെന്നും
വ്യക്തമാക്കുമോ ;
(ഡി)
ഇപ്പാേള്‍
അനുവദിച്ച ഹയര്‍
സെക്കന്ററി ബാച്ചുകള്‍
കണക്കാക്കിയാല്‍ എല്ലാ
പഞ്ചായത്തുകളിലും ഹയര്‍
സെക്കന്ററി ബാച്ചുകള്‍
ഉള്ളതായി ഉറപ്പു
വരുത്തിയിട്ടുണ്ടോ ;
(ഇ)
പുതിയതായി
അനുവദിച്ച
ഹയര്‍സെക്കന്ററി
ബാച്ചുകളില്‍ ഒരു
പഞ്ചായത്തില്‍ ഒന്നില്‍
കൂടുതല്‍
ഹയര്‍സെക്കന്ററി
ബാച്ചുകള്‍
അനുവദിയ്ക്കപ്പെട്ടതായി
വിവരം ലഭിച്ചിട്ടുണ്ടോ
; എങ്കില്‍ ഏതൊക്കെ
പഞ്ചായത്തുകളിലാണെന്ന്
വെളിപ്പെടുത്താമോ ?
മണിയൂര്‍
ഹയര്‍ സെക്കണ്ടറി
സ്കൂളിലെ ഗസ്റ്റ്
അദ്ധ്യാപകർ
2968.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ മണിയൂര്‍
പഞ്ചായത്ത് ഹയര്‍
സെക്കണ്ടറി സ്കൂളില്‍
2011 ഓഗസ്റ്റ് മുതല്‍
എത്ര ഗസ്റ്റ്
അദ്ധ്യാപകരെ
നിയമിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
അവര്‍
ഓരോരുത്തരും എത്ര കാലം
ജോലി ചെയ്തുവെന്നും
ഗസ്റ്റ് അദ്ധ്യാപകര്‍
എന്ന നിലയില്‍
അവര്‍ക്ക് ഏതൊക്കെ
മാസത്തെ ശമ്പളം
നല്‍കിയിട്ടുണ്ട്
എന്നും ഇനിയും എത്ര
മാസത്തെ ശമ്പളം
ലഭ്യമാക്കാനുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
അദ്ധ്യാപകര്‍ക്ക്
നല്‍കാനുള്ള ശമ്പളം
എപ്പോള്‍ നല്‍കുമെന്ന്
വ്യക്തമാക്കുമോ?
മലപ്പുറം
ഹയര്‍ സെക്കന്ററി
റീജ്യണല്‍ ഡയറക്ടര്‍
ഓഫീസിന് ഔദ്യോഗിക വാഹനം
2969.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ഹയര്‍ സെക്കന്ററി
റീജ്യണല്‍ ഡയറക്ടര്‍
ഓഫീസിന് ഔദ്യോഗിക വാഹനം
അനുവദിക്കണമെന്നാവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഔദ്യോഗിക വാഹനം
അനുവദിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ;
(സി)
ഇല്ലെങ്കില്‍
സംസ്ഥാനത്ത് ഏറ്റവും
കൂടുതല്‍ വിദ്യാഭ്യാസ
സ്ഥാപനങ്ങളുള്ള
മലപ്പുറം ജില്ലയും,
സംസ്ഥാനത്തെ ഏറ്റവും
വലിയ ജില്ലയായ
പാലക്കാട് ജില്ലയും
അധികാര പരിധിയുള്ള
മലപ്പുറം റീജ്യണല്‍
ഡയറക്ടര്‍ക്ക് വാഹനം
അനുവദിക്കേണ്ട ആവശ്യകത
പരിഗണിച്ച് നടപടി
സ്വീകരിക്കുമോ?
സ്വാശ്രയ
എയ്ഡഡ് വിദ്യാലയങ്ങളിലെ
ജീവനക്കാരുടെ സേവന-വേതന
വ്യവസ്ഥകള്‍ സംബന്ധിച്ച
നിയമ നിര്‍മ്മാണം
2970.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
എയ്ഡഡ് വിദ്യാലയങ്ങളിലെ
ജീവനക്കാരുടെ സേവന-വേതന
വ്യവസ്ഥകള്‍
സംബന്ധിച്ച് നിയമ
നിര്‍മ്മാണം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിനുള്ള നടപടികള്‍
ഏതുവരെയായിട്ടുണ്ടെന്നു
വ്യക്തമാക്കുമോ?
അഡീഷണല്‍
സ്കില്‍ അക്വിസിഷ൯ പദ്ധതി
2971.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഡീഷണല്‍
സ്കില്‍ അക്വിസിഷ൯
പദ്ധതി പ്രകാരം എത്ര
കുട്ടികള്‍ക്ക്
പ്രയോജനം ലഭിക്കും;
(ബി)
ഹയ൪സെക്ക൯ഡറി തലത്തില്‍
എപ്രകാരമുളള പരിശീലനം
നടത്താനാണ് വിദ്യാഭ്യാസ
വകുപ്പ്
ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
തസ്തിക
നി൪ണ്ണയത്തില്
അധികമായി കണ്ടെത്തിയ
അധ്യാപകരെ പ്രസ്തുത
പദ്ധതിക്ക് കീഴില്‍
പുന൪-വിന്യസിക്കുവാ൯
വിദ്യാഭ്യാസ വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
സീമാറ്റ്
കേരളയില്‍ നടക്കുന്ന
പരിശീലന പരിപാടി
2972.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സീമാറ്റ്
കേരളയില്‍ നടക്കുന്ന
പരിശീലന പരിപാടികളില്‍
നിന്നും അക്കാദമിക്
സ്റ്റാഫിനെ ഒഴിവാക്കി
മുന്‍
ജീവനക്കാരെക്കൊണ്ട്
അവര്‍ക്ക് പ്രതിഫലം
നല്കി ക്ലാസ്സുകള്‍
എടുപ്പിക്കുന്നതായും,
പരിശീലനം സംബന്ധിച്ച
രേഖകള്‍ സംഗ്രഹിച്ചു
വയ്ക്കുന്നില്ലാ എന്നും
പ്രതിഫലം
നല്‍കുന്നതിലും
സാധനങ്ങള്‍
വാങ്ങുന്നതിലും വന്‍
ക്രമക്കേടു
നടക്കുന്നതായും
അക്കൌണ്ടന്റ് ജനറല്‍
ആഡിറ്റില്‍
കണ്ടെത്തിയതിന്റെ
അടിസ്ഥാനത്തില്‍,
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ എന്തൊക്കെ
തുടര്‍ നടപടികളാണ്
സ്വീകരിച്ചത് എന്ന് ഇനം
തിരിച്ച്
വിശദമാക്കുമോ?
മലപ്പുറം
ജില്ലയിലെ സ്കൂളുകളില്‍
പട്ടികജാതി/വര്‍ഗ്ഗക്കാരുടെ
എന്‍.സി.എ ഒഴിവുകളില്‍
നിയമനം
2973.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ സ്കൂളുകളില്‍
പട്ടികജാതി/വര്‍ഗ്ഗക്കാരുടെ
എന്‍.സി.എ ( No
Candidate Available
)ഒഴിവുകളില്‍ നിയമനം
ലഭിക്കുന്നതിനായി
അഡ്വൈസ് മെമ്മോ
ലഭിച്ചിട്ടുള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഇതുവരെ നിയമനം
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
ആയതു
സംബന്ധിച്ച് കഴിഞ്ഞ
നിയമസഭാ സമ്മേളനത്തില്‍
സബ്മിഷന് മറുപടിയായി
പ്രസ്തുത നിയമനം ഉടനെ
നല്‍കുമെന്ന് ബഹു.
മുഖ്യമന്ത്രി ഉറപ്പു
നല്‍കിയിരുന്നോ ;
(സി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
ജില്ലാ വിദ്യാഭ്യാസ
ഉപഡയറക്ടറുടെ
റിപ്പോര്‍ട്ട്
ലഭിച്ചിരുന്നോ;
റിപ്പോര്‍ട്ടിന്റെ
ഉള്ളടക്കം
എന്തായിരുന്നു;
ബന്ധപ്പെട്ട ഫയലില്‍
നടപടി വൈകുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
എന്‍.സി.എ
ഒഴിവുകളില്‍ നിയമനം
നല്‍കുന്നതിന്
പി.എസ്.സി അഡ്വൈസ്
ചെയ്ത
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കാതെ ഇതേ
തസ്തികകളില്‍ നിയമനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഇത് ചട്ട
വിരുദ്ധമല്ലേ;
ഇക്കാര്യത്തില്‍
അന്വേഷണം നടത്തി വീഴ്ച
വരുത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ഇ)
പ്രസ്തുത
വിഷയം സംബന്ധിച്ച്
നിയമസഭയില്‍ നല്കിയ
ഉറപ്പ് പാലിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ബ്ലോക്ക്
പ്രോഗ്രാം ഓഫീസര്‍മാരുടെ
യോഗ്യത
2974.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വശിക്ഷാ
അഭിയാന്
(SSA)പ്രോജക്ടിലെ ബി ആർ
സി കളുടെ
ചുമതലക്കാരായുള്ളവരെ
ബ്ലോക്ക് പ്രോഗ്രാം
ഓഫീസര്‍ (BPO)-മാരായി
നിയമിക്കുന്നതിനുള്ള
യോഗ്യതാമാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
ആയതുമായി
ബന്ധപ്പെട്ട
ഗവ.ഉത്തരവുകളുടെയും
അര്‍ദ്ധ
സര്‍ക്കുലറുകളുടെയും
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
നിലവില്‍
നിഷ്കര്‍ഷിച്ചിട്ടുള്ള
യോഗ്യതയില്ലാത്ത
ജീവനക്കാരെ ബി ആർ സി
കളില്‍ ബ്ലോക്ക്
പ്രോഗ്രാം
ഓഫീസര്‍മാരായി
നിയമിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ആയതിന് നിയമാനുസൃതമായ
സാധുതയുണ്ടോ;
(ഇ)
എയ്ഡഡ്
സ്കൂളുകളിലെ
അദ്ധ്യാപകരെ ബ്ലോക്ക്
പ്രോഗ്രാം
ഓഫീസര്‍മാരായി നിലവില്‍
നിയമിക്കുവാന്‍
നിയമസാധുതയുണ്ടോ എന്ന്
അറിയിക്കാമോ?
പ്രാഥമിക
വിദ്യാഭ്യാസം
ലഭിക്കാത്തവർ
2975.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രാഥമിക വിദ്യാഭ്യാസം
നേടിയിട്ടില്ലാത്തവരുടെ
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ ;
വിശദാംശം നല്‍കാമോ;
(ബി)
ആറ്
വയസ്സായിട്ടും
സ്കൂളുകളില്‍ പ്രവേശനം
നേടിയിട്ടില്ലാത്ത
കുട്ടികളുടെ എണ്ണം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(സി)
സ്കൂളുകളില്‍
പ്രവേശനം നേടിയശേഷം
വിവിധ ക്ലാസ്സുകളില്‍
നിന്നും
കൊഴിഞ്ഞുപോകുന്ന
കുട്ടികളുടെ എണ്ണം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
മുഴുവന്‍
ഹൈസ്ക്കുളുകളിലും പ്ലസ്-
ടു കോഴ്സ്
2976.
ശ്രീ.മോന്‍സ്
ജോസഫ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാര്‍ത്ഥികളും
രക്ഷിതാക്കളും ഇന്ന്
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
സംസ്ഥാനത്തെ മുഴുവന്‍
ഹൈസ്ക്കുളുകളിലും
അടുത്ത അദ്ധ്യയന വര്‍ഷം
മുതല്‍ പ്ലസ്- ടു
കോഴ്സ് അനുവദിക്കുമോ;
ഇതിലേക്കായി
സ്വീകരിച്ചു വരുന്ന
നടപടികള്‍ എന്തൊക്കെ
എന്ന് വ്യക്തമാക്കുമോ;
സേവനാവകാശ
നിയമം
2977.
ശ്രീ.സണ്ണി
ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പില്‍ സേവനാവകാശ
നിയമം
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സേവനാവകാശ നിയമം വഴി
എന്തെല്ലാം സേവനങ്ങളാണ്
ലഭ്യമാകുന്നത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
നിയമം ഫലപ്രദമായി
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)
ഇതിനെക്കുറിച്ച്
വ്യാപകമായ പ്രചരണം
നല്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
അദ്ധ്യാപക
നിയമന രീതി
2978.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
അദ്ധ്യാപക നിയമന രീതി
പരിഷ്കരിച്ചിട്ടുണ്ടോ;
(ബി)
അദ്ധ്യാപക
നിയമനത്തിനുളള
വിദ്യാഭ്യാസ യോഗ്യത
നേടിയവ൪ക്ക് ടെറ്റ്
യോഗ്യത കൂടി
ഉണ്ടായിരിക്കണമെന്ന്
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
(സി)
ഇത്
വരെ എത്ര തവണകളായാണ്
ടെറ്റ്
നടത്തിയിട്ടുളളത്;
ഇതില്‍ ഒാരോ
വിഭാഗത്തിലുമായി ഒാരോ
വ൪ഷവും എത്ര ശതമാനം പേ൪
വിജയിച്ചെന്നും
അറിയിക്കുമോ;
(ഡി)
ടി.ടി.സി.
യും, ബി. എഡും
പാസായവ൪ക്ക് പി.എസ്.സി.
പരീക്ഷ എഴുതുന്നതിന്
ടെറ്റ്
നി൪ബന്ധമാക്കിയത് ഏത്
പഠനത്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വിശദമാക്കാമോ?
അദ്ധ്യാപക
ബാങ്ക്
2979.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം തസ്തിക
നഷ്ടമായതിനെതുടര്‍ന്ന്
2011-12 അദ്ധ്യയന
വര്‍ഷം എത്ര
അദ്ധ്യാപകരെയാണ്
അദ്ധ്യാപക ബാങ്കില്‍
ഉള്‍പ്പെടുത്തിയത്;
സര്‍ക്കാര്‍ എയ്ഡഡ്
സ്കൂള്‍ തിരിച്ചും
എല്‍. പി., യു.പി.,
ഹെെസ്കൂള്,
സ്പെഷ്യലിസ്റ്റ്
തസ്തികകള്‍
തിരിച്ചുമുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
2014-15
അദ്ധ്യയന വര്‍ഷം എത്ര
അദ്ധ്യാപകരാണ്
അദ്ധ്യാപക ബാങ്കില്‍
അവശേഷിക്കുന്നത്;
സര്‍ക്കാര്‍ എയ്ഡഡ്
സ്കൂള്‍ തിരിച്ചും,
എല്‍. പി, യു. പി.
ഹെെസ്കൂള്,
സ്പെഷ്യലിസ്റ്റ് തസ്തിക
തിരിച്ചുമുള്ള കണക്ക്
ലഭ്യമാക്കുമോ;
(സി)
2011-12
അദ്ധ്യയന വര്‍ഷം മുതല്‍
2014-15 അദ്ധ്യയന
വര്‍ഷം വരെ ഉണ്ടായ
ഒഴിവുകളില്‍ എത്ര
അദ്ധ്യാപകരെ അനദ്ധ്യാപക
ബാങ്കില്‍നിന്നും
നിയമിച്ചു. സര്‍ക്കാര്‍
എയ്ഡഡ് സ്കള്
തിരിച്ചും തസ്തിക
തിരിച്ചുമുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ഡി)
ഇൗ
അദ്ധ്യയന വര്‍ഷം
(2014-15) എത്ര
അദ്ധ്യാപകരെ പി.എസ്.സി.
മുഖാന്തിരം നിയമിച്ചു;
തസ്തിക തിരിച്ചുള്ള
കണക്ക് നല്‍കുമോ;
(ഇ)
ഇൗ
അദ്ധ്യയന വര്‍ഷം
(2014-15) എത്ര
അദ്ധ്യപകരെ എയ്ഡഡ്
സ്കൂളുകളില്‍
നിയമിച്ചു; തസ്തിക
തിരിച്ചുള്ള കണക്ക്
നല്‍കുമോ;
(എഫ്)
2013-14
അദ്ധ്യയന വര്‍ഷം എത്ര
അദ്ധ്യാപകര്‍
സര്‍വ്വീസില്‍ നിന്നും
വിരമിച്ചു;
സര്‍ക്കാര്‍-എയ്ഡഡ്
സ്കൂളുകളിലെ തസ്തിക
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
അദ്ധ്യാപക
ഫിക്സേഷന്
2980.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വര്‍ഷത്തെ അദ്ധ്യാപക
ഫിക്സേഷന്
പൂര്‍ത്തിയാക്കിയിട്ടുണ്ടോ
;
(ബി)
എങ്കില്‍
നിലവില്‍ എത്ര
അദ്ധ്യാപകരാണ്
സംസ്ഥാനത്ത്
അധികമായിട്ടുള്ളത് ;
സര്‍ക്കാര്‍ /
സ്വകാര്യമേഖല തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ
;
(സി)
പ്രസ്തുത
അദ്ധ്യാപകരെ നിലവില്‍
എങ്ങനെ
ക്രമീകരിക്കുന്നതിനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്
വിശദമാക്കുമോ ?
പോങ്ങനാട്
സര്‍ക്കാര്‍ ഹൈസ്ക്കൂള്
2981.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
RMSA
പദ്ധതിപ്രകാരം
അപ്ഗ്രേഡ് ചെയ്ത്
ഹൈസ്ക്കൂളാക്കി
ഉയര്‍ത്തിയ പോങ്ങനാട്
സര്‍ക്കാര്‍ യു.പി.
സ്ക്കൂള് സ്ഥല പരിമിതി
കാരണം
ബുദ്ധിമുട്ടനുഭവിക്കുന്ന
കാര്യം ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ ;
(ബി)
RMSA
പദ്ധതിപ്രകാരം കെട്ടിട
നിര്‍മ്മാണത്തിന് ഫണ്ട്
നീക്കിവെച്ചിട്ടുണ്ടോ?
ഉണ്ടെങ്കില്‍ എത്ര?
ഇതിന്റെ നിര്‍മ്മാണ
ചുമതല ആര്‍ക്കാണ്;
ഇതിന്റെ ഭാഗമായി എത്ര
ക്ലാസ് മുറികള്‍
നിര്‍മ്മിക്കും;ഉണ്ടെങ്കില്‍
എത്ര? ഇതിന്റെ
നിര്‍മ്മാണ ചുമതല
ആര്‍ക്കാണ്;
(സി)
പ്രസ്തുത
സ്ക്കൂളില്‍
ഹൈസ്ക്കൂള്
വിഭാഗത്തിന്
അനുവദിക്കപ്പെട്ട
അദ്ധ്യാപകര്‍ എത്ര?എത്ര
പേരാണ് ഇപ്പോള്‍
പഠിപ്പിക്കുന്നത്?
ഒഴിവുകള്‍ എത്ര? ഒഴിവ്
നികത്താന്‍ എന്ത്
നടപടിയെടുത്തിട്ടുണ്ട്;
ആവശ്യത്തിലേറെ
അദ്ധ്യാപകര്‍
ഉണ്ടായിട്ടും
ഒഴിവുകളിലേക്ക് നിയമനം
നടത്താത്തത് എന്താണ്;
വ്യക്താമാക്കുമോ?
ചാലക്കുടി
ഗവണ്മെന്റ് ഗേള്‍സ്
ഹെെസ്കൂളിന്റെ സ്ഥലം
വിട്ടു നല്‍കുന്നതിനുള്ള
അപേക്ഷകള്‍
2982.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
പെണ്‍കുട്ടികള്‍ക്കായി
പ്രീമെട്രിക്
ഹോസ്റ്റല്‍
പണിയുന്നതിനായി
ചാലക്കുടി ഗവണ്മെന്റ്
ഗേള്‍സ് ഹെെസ്കൂളിന്റെ
സ്ഥലം വിട്ടു
നല്‍കുന്നതിനുള്ള
അപേക്ഷകളില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
ഇതിനായി
പൊതുവിദ്യാഭ്യാസ
ഡയറകടറുടെ സമ്മതപത്രം
ലഭ്യമാക്കുന്നതിനും
ഹോസ്റ്റല്‍
നിര്‍മ്മാണത്തിനുള്ള
അനുമതി
ലഭിയ്ക്കുന്നതിനുമായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
മങ്കൊമ്പ്-
സ്കൂള്‍ കെട്ടിടം
തകര്‍ന്ന് വീണത്
സംബന്ധിച്ച്
2983.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കൊമ്പ്
അവിട്ടം തിരുനാള്‍
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി സ്കൂള്‍
കെട്ടിടം തകര്‍ന്ന്
വീണത് സംബന്ധിച്ച്
അന്വേഷണം നടത്തി
റിപ്പോര്‍ട്ട്
ലഭ്യമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സ്കൂളിന് പുതിയ
കെട്ടിടം
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കാസര്‍ഗോഡ്
അടക്കത്ത് ബയല്
ഗവണ്മെന്റ് യു,പി.
സ്കൂള്‍ ഹൈസ്കൂളായി
ഉയര്‍ത്താന്‍ നടപടി
2984.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
അടക്കത്ത് ബയല്
ഗവണ്മെന്റ് യു,പി.
സ്കൂള്‍ ഹൈസ്കൂളായി
ഉയര്‍ത്തിയിട്ടുണ്ടോ;
എങ്കില്‍ ഏത് പദ്ധതി
പ്രകാരം ; ഏത്
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
സ്കൂളില്‍ ഇപ്പോള്‍
എല്ലാ
അദ്ധ്യാപകര്‍ക്കും
ശമ്പളം
ലഭിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ശമ്പളം
ലഭിക്കാത്ത
അദ്ധ്യാപകരുടെ
വിശദവിവരങ്ങള്‍
വെളിപ്പെടുത്തുമോ;
ശമ്പളം എന്നത്തേയ്ക്ക്
ലഭിക്കും എന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്കൂളില്‍ ആരാണു
ഇപ്പോള്‍ പ്രധാന
അധ്യാപിക; അവര്‍ക്കു
സ്ഥലമാറ്റം ഉണ്ടോ;
ഉണ്ടെങ്കില്‍ എപ്പോഴാണ്
ഉത്തരവിറങ്ങിയത്; അവരെ
വിടുതല്‍
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ മലയാളം മീഡിയം
സ്കൂളുകൾ
2985.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ മലയാളം
മീഡിയം ഇല്ലാത്ത എത്ര
എല്‍.പി, യു.പി,
ഹൈസ്ക്കുളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
പഞ്ചായത്ത് തിരിച്ചുള്ള
കണക്ക് നല്‍കാമോ;
(ബി)
കാസര്‍ഗോഡ്
അസംബ്ലി നിയോജക
മണ്ഡലത്തിലെ കുമ്പടാജ
ഗ്രാമ പഞ്ചായത്തില്‍
മലയാളം മീഡിയം ഉള്ള ഒരു
ഹൈസ്ക്കുളു പോലും ഇല്ല
എന്ന കാര്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ; ഇത്
മൂലം രക്ഷിതാക്കളും
കുട്ടികളും
അനുഭവിക്കുന്ന
ക്ലേശങ്ങള്‍
പരിഹരിക്കാന്‍ എന്ത്
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
സംസ്ഥാനത്തെ
പ്ളസ് ടൂ സ്കൂളുകൾ
-അദ്ധ്യാപകരുടെ ഒഴിവുകള്‍
2986.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര പ്ളസ് ടൂ
സ്കൂളുകളുണ്ട്; എയ്ഡഡ്
മേഖലയില്‍ എത്ര;
സര്‍ക്കാര്‍
മേഖലയിലെത്ര;
(ബി)
നിലവിലുള്ള
മൊത്തം ബാച്ചുകള്‍
എത്ര; എയ്ഡഡ്
മേഖലയിലെത്ര;
സര്‍ക്കാര്‍
മേഖലയിലെത്ര;
(സി)
സര്‍ക്കാര്‍
ഹയര്‍ സെക്കണ്ടറി
മേഖലയില്‍ നിലവില്‍
എത്ര അധ്യാപകരുണ്ട്;
അതില്‍
ഗസ്റ്റ്അദ്ധ്യാപകര്
എത്ര; എയ്ഡഡ് മേഖലയിലെ
പ്ളസ് ടു സ്കൂളുകളില്‍
മൊത്തം എത്ര
അദ്ധ്യാപകരുണ്ട്; അതിൽ
ഗസ്റ്റ് അദ്ധ്യാപകര്‍
എത്ര;
(ഡി)
സര്‍ക്കാര്‍
ഹയര്‍ സെക്കണ്ടറി
സ്കൂളുകളില്‍ എത്ര
അദ്ധ്യാപകരുടെ
ഒഴിവുകള്‍ നിലവിലുണ്ട്?
സംസ്ഥാനത്തെ
അണ് എയിഡഡ് സ്ക്കൂളുകള്‍
2987.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍
ലോവര്പ്രൈമറി, അപ്പര്‍
പ്രൈമറി, ഹൈസ്ക്കൂള്,
ഹയര്‍സെക്കണ്ടറി
വിഭാഗങ്ങളിലായി എത്ര
അണ് എയിഡഡ്
സ്ക്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇതില്‍
അംഗീകാരമില്ലാത്ത എത്ര
സ്ക്കൂളുകള്‍ ഉണ്ടെന്ന്
വിശദമാക്കുമോ;
(സി)
അംഗീകാരമുള്ളതും,
ഇല്ലാത്തതുമായ
സ്ക്കൂളുകളില്‍ എത്ര
വീതം കുട്ടികള്‍
അദ്ധ്യയനം
നടത്തുന്നുണ്ടെന്ന്
വിശദമാക്കാമോ?
വൊക്കേഷണല്‍
ഹയര്‍ സെക്കന്ററിയിലെ
അദ്ധ്യാപകരുടെയും മറ്റു
ജീവനക്കാരുടെയും സ്ഥലം
മാറ്റം
2988.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൊക്കേഷണല്‍
ഹയര്‍ സെക്കന്ററിയില്‍
അദ്ധ്യാപകരുടെയും
ജീവനക്കാരുടെയും സ്ഥലം
മാറ്റം സംബന്ധിച്ച
പരാതികള്‍
ഉണ്ടായിരുന്നോ;
ഡയറക്ടറുടെ സ്ഥലംമാറ്റ
ഉത്തരവ് കോടതിയില്‍
ചോദ്യം
ചെയ്യപ്പെടുകയുണ്ടായോ;
(ബി)
സ്ഥലംമാറ്റ
ഉത്തരവ് സ്റ്റേ
ചെയ്തിരുന്നോ; ഇതിന്റെ
ഭാഗമായി ഡയറക്ടറുടെ
നടപടി
പരിശോധിക്കുകയുണ്ടായോ;
ഇക്കാര്യത്തില്‍
പൊതുവിദ്യാഭ്യാസ
സെക്രട്ടറിയുടെ നിലപാട്
എന്തായിരുന്നുവെന്നു
വിശദമാക്കാമോ;
(സി)
പ്രസ്തുത
വകുപ്പില്‍ സ്ഥലം
മാറ്റത്തിന്
എന്തെങ്കിലും മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
പാലിക്കപ്പെട്ടിട്ടുണ്ടോ;
(ഡി)
സ്ഥലം
മാറ്റം നല്‍കിയതില്‍
വ്യാപകമായ ക്രമക്കേടും
അഴിമതിയും
നടന്നിട്ടുണ്ടെന്ന
ആക്ഷേപം
ഉയര്‍ന്നിട്ടുണ്ടോ; ഇതു
സംബന്ധിച്ച് അന്വേഷണം
നടത്തുന്നതിനും
കുറ്റക്കാര്‍ക്കെതിരെ
ശിക്ഷണ നടപടി
സ്വീകരിക്കുന്നതിനും
തയ്യാറാകുമോ ?
സംസ്ഥാനത്തെ
സ്കൂളുകളും ദേശീയ
വിദ്യാഭ്യാസ അവകാശനിയമവും
2989.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകള്‍ ദേശീയ
വിദ്യാഭ്യാസ അവകാശനിയമം
അനുസരിച്ചാണോ
പ്രവര്ത്തിക്കന്നതെന്ന
കാര്യം സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
സംസ്ഥാനത്തെ
പല സ്കൂളുകളും
എല്‍.കെ.ജി. തലം മുതല്‍
പ്രവേശന പരീക്ഷ
നടത്തുന്നുണ്ടെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
ഇത് ദേശീയ വിദ്യാഭ്യാസ
അവകാശ നിയമത്തിലെ
വ്യവസ്ഥകള്‍ക്ക്
വിരുദ്ധമാണെന്ന്
അറിയാമോ ;
(ഡി)
സംസ്ഥാനത്തെ
സ്കൂളുകൾ ഈ നിയമം
അനുസരിക്കും പ്രകാരമാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
ഉറപ്പു വരുത്തുന്നതിന്
സര്‍ക്കാര്‍ അടിയന്തര
നടപടി സ്വീകരിക്കുമോ ?
അനാദായകരമായ
സ്കൂളുകള്‍ സംരക്ഷിക്കാൻ
നടപടി
2990.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.കെ
സദാശിവന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
പി.റ്റി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര അനാദായകരമായ
സ്കൂളുകള്‍ ഉണ്ടെന്നാണ്
കണക്കാക്കിയിട്ടുളളത് ;
(ബി)
ഇവയില്‍
എത്രെയണ്ണം ഫോക്കസ്
പദ്ധതിയില്‍
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ട് ;
(സി)
സര്‍ക്കാരിന്റെ
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
സ്കൂളുകളുടെ
പ്രവര്‍ത്തനം
നിരോധിച്ച് അനാദായകരമായ
സ്കൂളുകളെ
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ കണക്ക്
2991.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര വിദ്യാഭ്യാസ
ജില്ലകളുണ്ടെന്നും അവ
ഏതെല്ലാമെന്നും റവന്യൂ
ജില്ലകള്‍ തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
വിദ്യാഭ്യാസ
ജില്ലകളുടെ പരിധിയില്‍
എത്ര ഉപജില്ലാ
വിദ്യാഭ്യാസ
ഓഫീസുകളുണ്ടെന്നും, അവ
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(സി)
ഓരോ
വിദ്യാഭ്യാസ ജില്ല
പരിധിയിലും എത്ര വീതം
വിദ്യാര്‍ത്ഥികളും
വിദ്യാഭ്യാസ
സ്ഥാപനങ്ങളുമുണ്ടെന്ന്
വ്യക്തമാക്കാമോ?
കുട്ടികളുടെ
പ്രവേശനത്തില്‍ കൃത്രിമം
2992.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം എയ്ഡഡ്
സ്കൂളുകളിലാണ്
കുട്ടികളുടെ
പ്രവേശനത്തില്‍
കൃത്രിമം കാണിച്ച്
തട്ടിപ്പുനടത്തിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
കുട്ടികളുടെ
പ്രവേശനത്തില്‍
കൃത്രിമം കാണിച്ചതുവഴി
എത്ര അദ്ധ്യാപക
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
കുട്ടികളുടെ
പ്രവേശനത്തില്‍
കൃത്രിമം കാണിച്ചതുവഴി
അദ്ധ്യാപക തസ്തികകള്‍
സൃഷ്ടിച്ചിട്ടുള്ളതു
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ;
റിപ്പോര്‍ട്ടുകള്‍
ലഭ്യമായിട്ടുണ്ടോ;
(ഡി)
കൃത്രിമം
കാണിച്ച
സ്കൂളുകള്‍ക്കും
അദ്ധ്യാപകര്‍ക്കും
എതിരെ എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ഇ)
എയ്ഡഡ്
സ്കൂള്‍ പ്രവേശനത്തില്‍
വ്യാപകമായ
ക്രമക്കേടുകളും
തട്ടിപ്പും
നടക്കുന്നുണ്ടെന്ന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ സമഗ്ര
പരിശോധനയ്ക്ക്
തയ്യാറാകുമോ?
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക് എയ്ഡഡ് പദവി
2993.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഉന്നതവിദ്യാഭ്യാസ
മേഖലയിലും
പൊതുവിദ്യാഭ്യാസ
മേഖലയിലും നിലവിലുള്ള
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക്
എയ്ഡഡ് പദവി
ലഭിക്കുന്നതിന് വേണ്ടി
വിദ്യാഭ്യാസ
വകുപ്പിന്റെ
പരിഗണനയിലിരിക്കുന്ന
അപേക്ഷകള്‍ സംബന്ധിച്ച്
വിശദമാക്കാമോ;
സര്‍ക്കാര്‍,
എയ്ഡഡ് മേഖലയില്‍
സ്കൂളുകള്‍
2994.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
അദ്ധ്യയന വര്‍ഷം
സംസ്ഥാനത്ത്
സര്‍ക്കാര്‍, എയ്ഡഡ്
മേഖലയില്‍ എത്ര
സ്കൂളുകള്‍ അടച്ചു
പൂട്ടിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്കൂളുകള്‍
അടച്ചുപൂട്ടുന്നതിനുണ്ടായ
കാരണങ്ങള്‍
വിശദമാക്കാമോ; ഇതിന്
എന്തെങ്കിലും മാനദണ്ഡം
നിശ്ചയിച്ചിരുന്നോ;
(സി)
കഴിഞ്ഞ
അദ്ധ്യയന വര്‍ഷം
സംസ്ഥാനത്ത്
സര്‍ക്കാര്‍ മേഖലയില്‍
ഹൈസ്കൂള്‍ തലം വരെ എത്ര
വിദ്യാലയങ്ങള്‍
പ്രവര്‍ത്തിച്ചിരുന്നു;
നിലവില്‍ എത്ര
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ?
വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി പാഠ്യ
പദ്ധതി പരിഷ്ക്കുരണം
2995.
ശ്രീ.ഇ.ചന്ദ്രശേഖരന്
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.കെ.രാജു
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി പാഠ്യ
പദ്ധതി
പരിഷ്ക്കുരണവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ നിയോഗിച്ച
വിദഗ്ദ്ധ സമിതിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത
റിപ്പോര്‍ട്ടിലെ
പ്രധാന ശിപാര്‍ശകള്‍
എന്തെല്ലാം;
(ബി)
വി.എച്ച്.എസ്.സി
കോഴ്സുകള്‍
സെമസ്റ്റര്‍
രീതിയിലേയ്ക്ക്
മാറ്റൂന്നതിന്
ശിപാര്ശയുണ്ടോ,
(സി)
തൊഴിലധിഷ്ഠിത
കോഴ്സുകളില്‍
എന്തെല്ലാം മാറ്റങ്ങള്‍
വരുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
സര്‍വ്വശിക്ഷ
അഭിയാന് ഫണ്ട്
ഉപയോഗിച്ച് വാമനപുരം
നിയോജകമണ്ഡലത്തിലെ
പ്രവര്‍ത്തികള്‍
2996.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2014
കാലയളവില്‍
സര്‍വ്വശിക്ഷ അഭിയാന്
ഫണ്ട് ഉപയോഗിച്ച്
വാമനപുരം
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
വിദ്യാലയങ്ങളില്‍
ഏതെല്ലാം
പ്രവര്‍ത്തികള്‍
നടപ്പിലാക്കിയിട്ടുണ്ട്;
(ബി)
ഇവയ്ക്ക്
ഓരോന്നിനും ചെലവഴിച്ച
തുക എത്ര വീതമാണെന്ന്
വിശദമാക്കുമോ?
സ്കൂളുകളില്‍
അടിസ്ഥാന സൗകര്യം
2997.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അടിസ്ഥാന
സൗകര്യമില്ലാത്ത
സ്കൂളുകളില്‍ അടിസ്ഥാന
സൗകര്യം ഒരുക്കും എന്ന
സര്‍ക്കാര്‍
തീരുമാനത്തിന്റെ
ഭാഗമായി സൗകര്യ വികസനം
നടത്തിയ വിദ്യാലയങ്ങള്‍
ജില്ല തിരിച്ച്
വ്യക്തമാക്കാമോ; ഈ
ഇനത്തില്‍ എത്ര തുകയാണ്
ചെലവഴിച്ചത് ; ഇത് ഏത്
ഫണ്ടില്‍ നിന്നാണെന്ന്
അറിയിക്കാമോ?
സ്ക്കളുകളിലെ
അടിസ്ഥാന സൗകര്യവും ഭൗതിക
സാഹചര്യവും
2998.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാര്‍
സ്ക്കളുകളിലെ അടിസ്ഥാന
സൗകര്യവും ഭൗതിക
സാഹചര്യങ്ങളും
വികസിപ്പിക്കുവാന്‍
സന്നദ്ധരായ
വ്യക്തികളുടെ
സഹകരണത്തോടെ പദ്ധതി
നടപ്പിലാക്കുമോ?
ശൗചാലയങ്ങള്‍
ഇല്ലാത്ത സ്കൂളുകള്‍ക്ക്
ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റ്
2999.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശൗചാലയങ്ങള്‍
ഇല്ലാത്ത
സ്കൂളുകള്‍ക്ക്
ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റ്
നല്‍കിവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നത് സംബന്ധമായ
നിയമ വ്യവസ്ഥകള്‍
വിശദമാക്കുമോ;
വ്യവസ്ഥകള്‍
പാലിക്കാത്ത
എയ്ഡഡ്/അണ് എയ്ഡഡ്
സ്കൂളുകള്‍ക്കുള്ള
അംഗീകാരം
പിന്വലിക്കുകയുണ്ടായിട്ടുണ്ടോ;
(സി)
കുടിവെള്ളം,
ശൗചാലയം തുടങ്ങിയ
അടിസ്ഥാന സൗകര്യങ്ങള്‍
ലഭ്യമാക്കിയിട്ടില്ലാത്ത
എത്ര എയ്ഡഡ്/അണ്
എയ്ഡഡ് സ്കൂളുകള്‍
സംസ്ഥാനത്തുണ്ട്; ഇതു
സംബന്ധമായി സര്‍വ്വേ
നടത്തിയിട്ടുണ്ടായിരുന്നുവോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
കുടിവെള്ള
സൗകര്യവും,
ശൗചാലയങ്ങളും
സ്ഥാപിക്കാത്ത
സ്കൂളുകള്‍ക്ക്
ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റ്
നല്കുകയില്ലെന്ന്
വ്യക്തമാക്കിക്കൊണ്ട്
ഗവണ്മെന്റ്
പുറപ്പെടുവിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
കോഴിക്കോട്
ജില്ലയില്‍ വകുപ്പ്
മാറ്റത്തിനുള്ള അപേക്ഷ
T *3000.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006നുശേഷം
കോഴിക്കോട്
ജില്ലയില്‍
ഡിപ്പാര്‍ട്ടുമെന്റ്
മാറ്റത്തിനുവേണ്ടി
ലാസ്റ്റ്ഗ്രേഡ്
വിഭാഗത്തില്‍പ്പെട്ട
എത്ര ജീവനക്കാര്‍
അപേക്ഷ
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ?
(ബി)
പ്രസ്തുത അപേക്ഷകളില്‍
എത്ര പേര്‍ക്ക്
ഡിപ്പാര്‍ട്ട്മെന്റ്
മാറ്റം
അനുവദിച്ചിട്ടുണ്ട്
എന്നും അത്
ആര്ക്കൊക്കെയാണെന്നും
വിശദാംശം
ലഭ്യമാക്കുമോ?
(സി)
വിദ്യാഭ്യാസ
വകുപ്പില്‍ നിന്നും
ആരോഗ്യ വകുപ്പിലേക്ക്
മാറ്റത്തിനുവേണ്ടി
ആരുടെയൊക്കെ അപേക്ഷ
ലഭിച്ചു എന്നും എത്ര
പേര്‍ക്ക് മാറ്റം
അനുവദിച്ചു എന്നും അത്
ആര്ക്കൊക്കെയാണെന്നും
വിശദമാക്കുമോ?
(ഡി)
കെ.
റഫീക്ക് എന്നയാള്‍
വിദ്യാഭ്യാസ വകുപ്പില്‍
നിന്നും ആരോഗ്യ
വകുപ്പിലേക്ക്
മാറ്റത്തിന് അപേക്ഷ
നല്‍കിയിരുന്നോ?
എങ്കിൽ എന്നാണ് അപേക്ഷ
ലഭിച്ചത് എന്നും
അപേക്ഷയില്‍ സ്വീകരിച്ച
നടപടിയും
വ്യക്തമാക്കുമോ?
സ്കൂളുകളില്‍
ഭാഷാധ്യാപകര്ക്ക്കായികാദ്ധ്യാപകരുടെ
ജോലി
3001.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭാഷാധ്യാപകര്‍ക്ക്
ഏതാനും ദിവസം പ്രത്യേക
പരിശീലനം നല്കി
സ്കൂളുകളില്‍
കായികാദ്ധ്യാപകരുടെ
ജോലി ചെയ്യിക്കാനും
കായികാദ്ധ്യാപകരെ
ക്രമേണ സ്കൂളില്‍
നിന്നും ഒഴിവാക്കാനും
സര്‍ക്കാര്‍
ഉത്തരവിട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
കായിക
രംഗത്ത് മെച്ചപ്പെട്ട
സംഭാവനകള്‍ തരാന്‍
കഴിവുള്ള കുട്ടികളെ
കണ്ടെത്തി
പരിശീലിപ്പിക്കുന്നതിനും
നല്ലൊരു കായിക സംസ്കാരം
വിദ്യാര്‍ത്ഥികളില്‍
വളര്‍ത്തിയെടുക്കുന്നതിനും
ഭാഷാധ്യാപകര്‍ക്ക്
ഏതാനും ദിവസം പരിശീലനം
നല്കിയിതിനുശേഷം കായിക
രംഗം അവരെ
ഏല്പിപ്പിക്കുന്നതിലൂടെ
സാധ്യമാകുമെന്ന് ഈ
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(സി)
മറ്റ്
വിഷയങ്ങളുടെ
കാര്യത്തിലും
ഇപ്രകാരമുള്ള താല്കാലിക
പരിശീലനത്തിലൂടെ
അദ്ധ്യാപകരെ
നിയമിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നു പറയാമോ?
തിരുവനന്തപുരം
- ബോണക്കാട് ഗവ. യു.പി.
സ്കൂള്‍
3002.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
ബോണക്കാട് ഗവ. യു.പി.
സ്കൂള്‍ ഓണാവധിക്കുശേഷം
തുറന്നുപ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ അവധിക്കുശേഷം
എന്നാണ് സ്കൂള്‍
തുറന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സ്കൂളില്‍ നിലവില്‍
അദ്ധ്യാപകരെ
നിയമിച്ചിട്ടുണ്ടോ;
അവര്‍ സ്കൂളില്‍
അദ്ധ്യയനം
നടത്തുന്നുണ്ടോ;
(സി)
സ്കൂള്‍
തുറന്നു
പ്രവര്‍ത്തിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഈ
സ്കൂളിലെ
വിദ്യാര്‍ത്ഥികളുടെ
തുടര്‍പഠനം സംബന്ധിച്ച്
തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദമാക്കാമോ?
അദ്ധ്യാപകരുടെ
സ്റ്റാഫ് ഫിക്സേഷന്
3003.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
ലെ സ്റ്റാഫ് ഫിക്സേഷന്
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍,
LP, UP, HS
എന്നിവിടങ്ങളില്‍ എത്ര
അധ്യാപകരെയാണ്
അധികമെന്ന്
കണ്ടെത്തിയിട്ടുള്ളതെന്ന്
എയ്ഡെഡ് , സര്‍ക്കാര്‍
സ്കൂള്‍ എന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
തസ്തിക
നഷ്ടപ്പെട്ട അധ്യാപകരെ
നിലനിര്‍ത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
തസ്തിക
നഷ്ടപ്പെട്ട അധ്യാപകരെ
സ്പെഷ്യലിസ്റ്റ്
വിഷയങ്ങളുടെ
പാര്‍ട്-ടൈം
ഇന്‍സ്ട്രക്ടര്‍മാരായി
നിയമിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
തസ്തിക
നഷ്ടപ്പെട്ട അധ്യാപകരെ
സംരക്ഷിക്കാന്‍ ഓരോ
സര്‍ക്കാര്‍ സ്കൂളും
ഒരു യൂണിറ്റായി
കണക്കാക്കി അധ്യാപക,
വിദ്യാര്‍ത്ഥി ആനുപാതം
1:30/1:35 ആയി
കുറയ്ക്കാന്‍
സര്‍ക്കാര്‍ ഉത്തരവു
പുറപ്പെടുവിച്ചിരുന്നുവോ
; പ്രസ്തുത ഉത്തവ്
ഇപ്പോള്‍ നിലവിലുണ്ടോ;
ആ ഉത്തരവ്
പിന്‍വലിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കാരണം വ്യക്തമാക്കുമോ?
ഉപവിദ്യാഭ്യാസ
ജില്ലകളുടെ വിഭജനം
3004.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉപവിദ്യാഭ്യാസ
ജില്ലകളുടെ വിഭജനം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കൊണ്ടോട്ടി
ഉപവിദ്യാഭ്യാസ ജില്ല
വിഭജിക്കണം എന്ന
ആവശ്യത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കുട്ടനാട്ടിലെ
വിദ്യാഭ്യാസ പദ്ധതികൾ
3005.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാഷ്ട്രീയ
മാധ്യമിക് ശിക്ഷാ
അഭയാന്, സര്‍വ്വശിക്ഷാ
അഭയാന് പദ്ധതികള്‍
പ്രകാരം കുട്ടനാട്ടില്‍
2013-14 മുതല്‍
നാളിതുവരെ അനുവദിച്ച
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
അസാപ്
പദ്ധതി കുട്ടനാട്ടിലെ
ഹയര്‍സെക്കന്ററി
സ്കൂളുകളിലും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സ്റ്റുഡന്റ്സ്
ഇന്‍ക്യുബേറ്റർ
3006.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാര്‍ത്ഥി
സംരഭകത്വം
പ്രോത്സാഹിപ്പിക്കുന്നതിന്
സംസ്ഥാനത്ത്
ആരംഭിക്കുന്ന
സ്റ്റുഡന്റ്സ്
ഇന്‍ക്യുബേറ്ററിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
അദ്ധ്യാപികയുടെ
ശമ്പളവും
മറ്റാനുകൂല്യങ്ങളും
നൽകാതിരുന്നത്
സംബന്ധിച്ച കേസ്
3007.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂര്‍
കാത്തലിക്ക്
കോര്‍പ്പറേറ്റ്
മാനേജ്മെന്റിന്
കീഴില്‍ വരുന്ന ആലപ്പുഴ
ജില്ലയിലെ കായംകുളം
എ.ഇ.ഒ.യുടെ
പരിധിയില്‍പ്പെടുന്ന
ഇക്കണോമിക്ക് സ്കൂളായ
ചാരുംമൂട് സെന്റ്
മേരീസ് എല്‍.പി.എസ്.-ലെ
എല്‍.പി.എസ്.എ. ആയ
ശ്രീമതി മിനി ജോസഫിന്.
2010-11 ല്‍ ഇതേ
മാനേജ്മെന്റിന്
കീഴിലുള്ള അടൂര്‍
എ.ഇ.ഒ.യുടെ
പരിധിയില്‍പ്പെടുന്ന
അണ് ഇക്കണോമിക്ക്
സ്കൂളായ കുറുമ്പുക്കര
സെന്റ് ബ്രൊക്കാര്ഡ്സ്
സ്കൂളിലേക്ക്
സ്ഥലംമാറ്റിയപ്പോൾ പൊതു
വിദ്യാഭ്യാസ ഡയറക്ടറുടെ
2.5.2008-ലെ
നമ്പര്‍.H2/65345/2007
സര്‍ക്കുലര്‍ പ്രകാരം
ശമ്പളം നൽകിയെങ്കിലും ,
2013-14-ല്‍ തിരികെ
ചാരുംമൂട് സെന്റ്
മേരീസിലേക്ക് ശ്രീമതി
മിനി ജോസഫിനെ സ്ഥലം
മാറ്റി നിയമിച്ചപ്പോള്‍
ഏകദേശം 18 മാസത്തോളം
ശമ്പളം നല്‍കാതെ
ബുദ്ധിമുട്ടിച്ചതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
രണ്ട് ഓണം അലവന്‍സും
അഡ്വാന്‍സും ഒരു
സറണ്ടറും ഇവര്‍ക്ക്
നഷ്ടപ്പെട്ടത്,നല്‍കുന്നതിന്
എന്തു നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ; ഇവരുടെ
ശമ്പളം അന്യായമായി
തടഞ്ഞുവച്ച
ഉദ്യോഗസ്ഥരില്‍ നിന്നും
ഇവരുടെ ശമ്പള
കുടിശ്ശികയുടെ പലിശ
നല്‍കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
(സി)
ബഹു.
മുഖ്യമന്ത്രി പ്രത്യേക
നിര്‍ദ്ദേശം
നല്‍കിയിട്ടും,
പ്രത്യേക സര്‍ക്കാര്‍
ഉത്തരവ് ഉണ്ടായിട്ടും,
ശമ്പളം
നല്‍കാതിരിക്കുകയും ,
സര്‍ക്കാര്‍ ഉത്തരവ്
നടപ്പാക്കുന്നത്
താമസിപ്പിക്കുവാന്‍
അനാവശ്യമായി
സര്‍ക്കാരിനോട്
സ്പഷ്ടീകരണം
ആവശ്യപ്പെട്ടതും പോലീസ്
വിജിലന്‍സിനെക്കൊണ്ട്
അന്വേഷിപ്പിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഇവരുടെ
ശമ്പളം നല്‍കുന്നതിന്
സര്‍ക്കാര്‍ ഉത്തരവും
സ്പഷ്ടീകരണ ഉത്തരവും
ഇറങ്ങിയിട്ടും
പിന്നെയും മാസങ്ങള്‍
കഴിഞ്ഞ് മാത്രമാണ്
ശമ്പളം ഇവര്‍ക്ക്
നല്‍കിയത് എന്ന വസ്തുത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഇ)
ഇവരുടെ
കുടിശ്ശിക ശമ്പളം മാറി
നല്‍കിയതിന്റെ വിശദാംശം
ലഭ്യമാക്കുമോ; ഇനിയും
എത്ര ശമ്പളം മാറി
നല്‍കാനുണ്ട് എന്ന്
വ്യക്തമാക്കുമോ;
ആയതിന്റെ കാലതാമസത്തിന്
കാരണം വ്യക്തമാക്കുമോ;
എന്നത്തേക്ക് ഇവരുടെ
കുടിശ്ശിക ശമ്പളം
നല്‍കുമെന്ന്
വ്യക്തമാക്കുമോ;
(എഫ്)
ഡി.പി.ഐ.യുടെ
സര്‍ക്കുലര്‍ നമ്പര്‍
H2/65345/2007 തീയതി
2.5.2008 പ്രകാരം
2010-11 ല്‍ മിനി
ജോസഫിന്റെ ശമ്പളം
അടൂര്‍ എ.ഇ.ഒ. മാറി
നല്കിയതുപോലെ 2013-14
ല്‍ മിനി ജോസഫിന് പകരം
സെന്റ് ബ്രൊക്കാര്ഡ്സ്
സ്കൂളിലേക്ക് സ്ഥലം
മാറി വന്ന ശ്രീമതി
കുഞ്ഞമ്മ
എല്‍.പി.എസ്.എ.യുടെ
ശമ്പളം ഈ സര്‍ക്കുലര്‍
പ്രകാരം എന്തുകൊണ്ട്
മാറി നല്‍കിയില്ല എന്ന്
വ്യക്തമാക്കുമോ; ഈ
വിഷയവുമായി
ബന്ധപ്പെട്ട്
തെറ്റുചെയ്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
കുറ്റക്കാരെ
ശിക്ഷിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ജി)
ഈ
വിഷയവുമായി
ബന്ധപ്പെട്ട് പരാതികള്‍
നല്‍കുകയും വിവരാവകാശ
നിയമപ്രകാരം രേഖകള്‍
ആവശ്യപ്പെടുകയും
ചെയ്തതിന്റെ പേരില്‍ ഈ
സ്കൂളുകളോടും
ബന്ധപ്പെട്ട
ടീച്ചര്‍മാരോടും
പ്രതികാര മനോഭാവത്തോടെ
ചില ഉദ്യോഗസ്ഥര്‍
പെരുമാറുന്നതായ ആക്ഷേപം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്തരം
വ്യക്തികള്‍ക്കെതിരെ
ശക്തമായ നടപടികള്‍
സ്വീകരിക്കുമോ?
ആദായകരമല്ലാത്ത
സ്കൂളുകളുടെ
നിലവാരമുയര്‍ത്താന്‍
നടപടി
3008.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവർത്തിക്കുന്ന
ആദായകരമല്ലാത്ത
സ്കൂളുകളുടെ
നിലവാരമുയര്‍ത്താന്‍
സര്‍ക്കാരിന്
ഉദ്ദേശമുണ്ടോ ;
എങ്കില്‍ അത്
സംബന്ധിച്ച്
വിശദമാക്കാമോ;
(ബി)
സി.ബി.എസ്.ഇ
സ്കൂളുകള്‍ക്ക് നല്കിയ
എന്‍.ഒ.സി
പിന്‍വലിച്ചതു കൊണ്ടും
അണ് എയ്ഡഡ്
സ്കൂളുകള്‍ക്ക് ഈ
സര്‍ക്കാര്‍ നല്കിയ
അംഗീകാരം പിന്‍വലിച്ചതു
കൊണ്ടും,
അനാദായകരമായിപ്പോയ
സ്കൂളുകളുടെ നിലവാരം
ഉയര്‍ത്താമോ ;
പാഠപുസ്തകവിതരണം
3009.
ശ്രീ.എ.കെ.ബാലന്
,,
എസ്.ശർമ്മ
,,
രാജു എബ്രഹാം
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍ ഇൗ
അദ്ധ്യയനവര്‍ഷത്തെ
പാഠപുസ്തകവിതരണം
പൂര്‍ത്തിയായിട്ടുണ്ടോ
; എങ്കില്‍ ഒന്നാം ഭാഗം
പുസ്തകവിതരണം എന്നാണ്
പൂര്‍ത്തിയാക്കിയത്
എന്നറിയിക്കാമോ ;
(ബി)
ഒന്നാം
ഭാഗം പാഠപുസ്തകം
അച്ചടിച്ചതിന്റെയും
വിതരണം ചെയ്തതിന്റെയും
കണക്കുകള്‍
ലഭ്യമാക്കുമോ ;
(സി)
ഇന്റന്റ്
നല്കിയ
സര്‍ക്കാര്‍എയ്ഡഡ്
സ്കൂളുകള്‍ക്ക് യഥാസമയം
പാഠപുസ്തകം നല്‍കാതെ
അണ്‍എയ്ഡഡ്
സ്കൂളുകള്‍ക്ക്
വില്‍ക്കുന്നുണ്ടെന്ന
പരാതി
ഉയര്‍ന്നിട്ടുണ്ടോ ;
വസ്തുത
പരിശോധിച്ചിട്ടുണ്ടോ
; വിശദാംശം നല്‍കാമോ ;
(ഡി)
രണ്ടാം
ഭാഗം പാഠപുസ്തകം
സ്കൂളുകളില്‍ എന്നു
മുതല്ക്കാണ്
പഠിപ്പിച്ചു
തുടങ്ങുന്നത് ; ഇതിന്റെ
വിതരണം യഥാസമയം
പൂര്‍ത്തിയാക്കാന്‍
കഴിഞ്ഞിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; രണ്ടാം പാദ പരീക്ഷ
അടുത്തിട്ടും ഇതുവരെ
പാഠപുസ്തകം ലഭിക്കാത്ത
വിദ്യാര്‍ത്ഥികളുണ്ടോ
;
(ഇ)
പാഠപുസ്തകങ്ങളുടെ
അച്ചടിയും വിതരണവും
യഥാസമയം നടത്താന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ ?
പൊതുവിദ്യാഭ്യാസ
മേഖലയുടെ സംരക്ഷണവും
കുട്ടികളുടെ ക് കൊഴിഞ്ഞ്
പോക്കും
3010.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസ
മേഖലയുടെ
സംരക്ഷണത്തിനും
കുട്ടികളുടെ കൊഴിഞ്ഞ്
പോക്ക് തടയുന്നതിനുമായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി വരുന്നത്
;
(ബി)
സംസ്ഥാന
സിലബസില്‍ പഠിച്ച്
വരുന്ന കുട്ടികള്‍ക്ക്
ഉന്നത പഠനത്തിനും മറ്റ്
പ്ലസ് ടു അധിഷ്ഠിധ
കോഴ്സുകള്‍ക്കും
മുന്‍ഗണന നല്‍കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ ;
(സി)
സര്‍ക്കാര്‍
സ്കൂളുകളിലും എയ്ഡഡ്
സ്കൂളുകളിലും ഇംഗ്ലീഷ്
പഠനം
കാര്യക്ഷമമാക്കുന്നതിനും
സ്പോക്കണ് ഇംഗ്ലീഷ്
കോഴ്സ്
പഠിപ്പിക്കുന്നതിനും
പ്രത്യേക പരിശീലനം
ലഭിച്ച അദ്ധ്യാപകരുടെ
സേവനം ഉറപ്പു
വരുത്തുന്നതിനും നടപടി
സ്വീകരിക്കുമോ ?
വിദ്യാലയങ്ങളുടെ
സമ്പൂ൪ണ്ണ വികസനം
3011.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയങ്ങളുടെ
സമ്പൂ൪ണ്ണ വികസനത്തിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കുവാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
എന്തെല്ലാം
പ്രവ൪ത്തനങ്ങളാണ്
പ്രസ്തുത പദ്ധതിയുടെ
ഭാഗമായി നടത്തുന്നത്;
(ഡി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപരുടെ നിയമനം
3012.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപകരെ
നിയമിക്കുന്നതിനായി
കഴിഞ്ഞ മൂന്ന്
വര്‍ഷത്തിനുള്ളില്‍
കേന്ദ്രസര്‍ക്കാരില്‍
നിന്നും എസ്.എസ്.എ. വഴി
എത്ര രൂപ ലഭിച്ചു എന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇക്കാലയളവില്‍
സംസ്ഥാനത്ത് എത്ര
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപകരെ നിയമിച്ചു
എന്ന് വ്യക്തമാക്കാമോ
;
(സി)
അദ്ധ്യാപകര്‍ക്ക്
ശമ്പളം നല്കിയ വകയില്‍
ഇൗ ഫണ്ടില്‍ നിന്നും
എന്ത് തുകയാണ്
ചിലവഴിച്ചത് ;
(ഡി)
ഫണ്ട്
ചിലവഴിച്ചതിന്റെ
വിശദാംശം നല്‍കാമോ ?
പൊതുവിദ്യാഭ്യാസ
പാഠ്യപദ്ധതിയും നിലവാരവും
3013.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ജോസഫ് വാഴയ്ക്കൻ
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
പാഠ്യപദ്ധതി
പരിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പാഠപുസ്തുകങ്ങള്
ഏത് അദ്ധ്യയന വര്‍ഷം
മുതല്‍ പുതുക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പൊതു
വിദ്യാഭ്യാസത്തിന്റെ
നിലവാരമുയര്‍ത്താന്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
പാഠ്യപദ്ധതി
പരിഷ്കരണത്തില്‍
ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
അംഗീകാരമില്ലാതെ
പ്രവൃത്തിക്കുന്ന
സ്കൂളുകള്‍
3014.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അംഗീകാരമില്ലാതെ
പ്രവൃത്തിക്കുന്ന
സ്കൂളുകള്‍
എത്രയാണെന്നതിന്റെ
ജില്ല തിരിച്ചുള്ള
കണക്കുകള്‍
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇതിനകം ഇത്തരത്തിലുള്ള
എത്ര സ്കൂളുകള്‍ക്ക്
പുതുതായി അംഗീകാരം
നല്കുകയുണ്ടായിട്ടുണ്ട്;
ഈ സര്‍ക്കാര്‍ അംഗീകാരം
നല്കിയ മൊത്തം
സ്കൂളുകളുടെ ലിസ്റ്റ്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തിപ്പോള്‍
സര്‍ക്കാര്‍, എയ്ഡഡ്,
അണ്‍എയ്ഡഡ്, അനധികൃതം
എന്നിങ്ങനെ ഓരോ
മേഖലയിലും ഉള്ള
സ്കൂളുകള്‍ എത്ര;
(ഡി)
അംഗീകാരത്തിനായി
അപേക്ഷ
ക്ഷണിച്ചതനുസരിച്ച്
സര്‍ക്കാരിന് ലഭിച്ച
അപേക്ഷകള്‍ എത്ര;
ഇതില്‍ എത്ര എണ്ണത്തിന്
പുതുതായി അംഗീകാരം
നല്കാന്
ഉദ്ദേശിക്കുന്നു;
(ഇ)
അംഗീകാരമില്ലാതെ
പ്രവര്‍ത്തിച്ച്
വന്നിരുന്ന
സ്കൂളുകള്‍ക്ക്
സര്‍ക്കാര്‍ അംഗീകാരം
നല്‍കുന്നതിന്റെ
ഉദ്ദേശം എന്താണ്; ഇത്
അനധികൃത സ്കൂളുകള്‍
പെരുകുന്നതിന്
കാരണമായിട്ടില്ലേ;
വിശദാംശം
ലഭ്യമാക്കുമോ?
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍
3015.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്കൂളുകള്‍ക്ക്
അംഗീകാരം
നല്‍കുന്നതിനുള്ള
മാനദണ്ഡം
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
മാനദണ്ഡം
ലംഘിച്ച്
പ്രവര്‍ത്തിക്കുന്ന
സ്കൂളുകളെ
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
പാഠപുസ്തകങ്ങളുടെ
അച്ചടി
3016.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലസ്
വണ്‍, പ്ലസ്ടൂ
പാഠപുസ്തകങ്ങളുടെ
അച്ചടി സ്വകാര്യ
പ്രസ്സുകളെ
ഏല്‍പ്പിച്ചത്
സര്‍ക്കാര്‍
പ്രസ്സുകളില്‍ അതിന്
സംവിധാനങ്ങള്‍
ഇല്ലാത്തത് കൊണ്ടാണോ ;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
സ്വകാര്യ
പ്രസ്സുകളെ ഏല്‍പ്പിച്ച
നടപടി സര്‍ക്കാര്‍
അനുമതിയോടുകൂടിയായിരുന്നുവോ?
2013, 2014
വര്‍ഷങ്ങളില്‍ എത്ര
പുസ്തകങ്ങള്‍ സ്വകാര്യ
പ്രസ്സുകള്‍ വഴി
അച്ചടിക്കുകയുണ്ടായി ;
(സി)
ഇതിനായി
ടെണ്ടര്‍
വിളിച്ചിട്ടുണ്ടായിരുന്നുവോ?
ടെണ്ടറുകളില്‍
പങ്കെടുത്ത പ്രസ്സുകള്‍
ഏതൊക്കെയായിരുന്നു;
വര്‍ക്ക് അവാര്‍ഡ്
ചെയ്തത് ഏതെല്ലാം
പ്രസ്സുകള്‍ക്ക്, എന്ത്
നിരക്കിലായിരുന്നു ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
അച്ചടി
ഏറ്റെടുത്ത പ്രസ്സുകള്‍
യഥാസമയം തന്നെ എല്ലാ
പാഠപുസ്തകങ്ങളും
അച്ചടിച്ച്
നല്കുകയുണ്ടായോ ;
(ഇ)
പാഠപുസ്തകങ്ങള്‍
പ്രിന്റ് ചെയ്യുന്നത്
സംബന്ധിച്ച്
ഗവണ്മെന്റ്
പുറപ്പെടുവിച്ച
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ ?
അംഗീകാരമില്ലാത്ത
വിദ്യാലയങ്ങള്‍
3017.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംഗീകാരമില്ലാത്ത
വിദ്യാലയങ്ങള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍
അവയുടെ ജില്ല
തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പുതിയ
വിദ്യാലയങ്ങള്‍ക്ക്
അംഗീകാരം നല്കി; LP,
UP, HS, HSS എന്നിവയുടെ
ജില്ലതിരിച്ചുള്ള
കണക്കുകള്‍
വ്യക്തമാക്കുമോ;
(സി)
അംഗീകാരമില്ലാത്ത
വിദ്യാലയങ്ങള്‍ക്ക്
അംഗീകാരം നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വിദ്യാര്‍ത്ഥികളുടെ
യൂണിഫോം
3018.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്കൂളുകളില്‍
വിദ്യാര്‍ത്ഥികളുടെ
യൂണിഫോം ഏകീകരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
നിലവില്‍
സൗജന്യ യൂണിഫോം
നല്‍കുന്നതിന്റെ
മാനദണ്ഡം
വ്യക്തമാക്കുമോ;
പോളിടെക്നിക്കുകളിലെ
വനിതാ ഹോസ്റ്റലുകള്‍
3019.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോളിടെക്നിക്കുകള്‍ക്കു
കീഴില്‍ എത്ര വനിതാ
ഹോസ്റ്റലുകള്‍
നിലവിലുണ്ട് ; ഇവ
എവിടെയെക്കെയാണെന്ന്
അറിയിക്കുമോ ;
(ബി)
പ്രസ്തുത
ഹോസ്റ്റലുകളുടെ
പ്രര്‍ത്തന ഫണ്ട്
എപ്രകാരമാണ് ;
(സി)
ഇത്തരം
ഹോസ്റ്റലുകളില്‍
ഏതെല്ലാം തസ്തികകളിലാണ്
ജീവനക്കാരെ
നിയമിച്ചിട്ടുള്ളത് ;
(ഡി)
മതിയായ
ജീവനക്കാരില്ലാത്തതുകാരണം
പ്രവര്‍ത്തനത്തിൽ
ബുദ്ധിമുട്ടനുഭവിക്കുന്ന
ഹോസ്റ്റലുകളെ
സംബന്ധിച്ച പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
എങ്കില്‍
ഇത്തരം ഹോസ്റ്റലുകളിൽ
ആവശ്യത്തിന് ജീവനക്കാരെ
അടിയന്തരമായി
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ
ലഹരി ഉപയോഗം
3020.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള
ലഹരി ഉപയോഗം
തടയുന്നതിന് എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ;
(ബി)
സ്കൂള്‍
പരിസരത്തെ കടകളും
അലഞ്ഞു തിരിയുന്ന
സാമൂഹ്യ വിരുദ്ധരും
വിദ്യാര്‍ത്ഥികളുടെ
ലഹരി ഉപയോഗത്തെ
വര്‍ദ്ധിപ്പിക്കുന്ന
ഘടകങ്ങളാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ
ലഹരി ഉപയോഗം
കുറയ്ക്കുന്നതിന്
എക്സൈസ്,
സാമൂഹ്യക്ഷേമം,
ആഭ്യന്തരം എന്നീ
വകുപ്പുകളുമായി
യോജിച്ചുള്ള
പ്രവര്‍ത്തനത്തിന്
നടപടി സ്വീകരിക്കുമോ?
10-ാം
ക്ലാസ്സിലെ സാമൂഹ്യപാഠം
3021.
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.സി.
ജോര്‍ജ്
,,
റോഷി അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
10-ാം ക്ലാസ്സിലെ
സാമൂഹ്യ പാഠത്തിന്റെ
പാഠ്യക്രമം ബൃഹത്താണ്
എന്നത് സംബന്ധിച്ച്
അഭിപ്രായം
ഉയര്‍ന്നിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പത്താം
തരത്തില്‍ പൊതു
പരീക്ഷയില്‍ കഴിഞ്ഞ
വര്‍ഷത്തെ
റിസള്‍ട്ടില്‍ ഇതര
വിഷയങ്ങള്‍ക്ക്
ഉയര്‍ന്ന ഗ്രേഡ്
ലഭിച്ചവരില്‍
പലര്‍ക്കും സാമൂഹ്യ
പാഠത്തിനു ഉയര്‍ന്ന
ഗ്രേഡ് കരസ്ഥമാക്കാന്‍
കഴിഞ്ഞില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സാമൂഹ്യ
പാഠത്തിന്റെ ബൃഹത്തായ
പാഠ്യക്രമം മൂലം
യഥാസമയം പഠിപ്പിച്ചു
തീര്‍ക്കുന്നതിന്
സാധിക്കുന്നില്ലായെന്ന
വ്യാപകമായ പരാതി
ഗൗരവമായി എടുത്ത്
പാഠ്യക്രമം
പരിഷ്ക്കരിയ്ക്കാന്‍
നടപടി സ്വീകരിക്കുമോ ;
അസാപ്(A
S A P ) - സ്കില്‍
പാര്‍ക്കുകള്‍
3022.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍/കോളേജ്
വിദ്യാര്‍ത്ഥികള്‍ക്ക്
നൈപുണ്യ വികസനത്തിന്
പരിശീലനം നല്കുന്ന
പദ്ധതിക്ക് ഏഷ്യന്‍
ഡെവലപ്പ്മെന്റ്
ബാങ്കില്‍ നിന്നും
വായ്പ
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
രൂപയാണ് വായ്പ
ലഭിച്ചത്; ഈ വായ്പയുടെ
വ്യവസ്ഥകള്‍
എന്തൊക്കെയാണ്;
വിശദാംശം നല്‍കുമോ;
(ബി)
അസാപി
(A S A P ) ന്റെ
കീഴില്‍
എവിടെയൊക്കെയാണ്
സ്കില്‍ പാര്‍ക്കുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുള്ളത്;
ഇതിന് എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
ഹയര്‍
സെക്കന്ററി വിദ്യാഭ്യാസ
വകുപ്പ് HSST ജിയോളജി
(സീനിയര്‍) തസ്തിക
3023.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി വിദ്യാഭ്യാസ
വകുപ്പ് HSST ജിയോളജി
(സീനിയര്‍) തസ്തികയില്‍
2012 ന് ശേഷം പുതുതായി
അംഗീകാരം ലഭിച്ച എത്ര
തസ്തികകളാണുള്ളതെന്ന്
വിശദീകരിക്കുമോ;
(ബി)
ഇതില്‍
എത്ര തസ്തികകള്‍
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെങ്കില്‍
എന്ത് കാരണത്താലാണ്
റിപ്പോര്‍ട്ട്
ചെയ്യാതിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പുതുതായി
അംഗീകാരം ലഭിച്ചതോ,
ഒഴിവു വരുന്നതോ ആയ
തസ്തികകളില്‍ എത്ര
ശതമാനമാണ്
ബൈട്രാന്‍സ്ഫര്‍
നിയമനത്തിനായി
നീക്കിവെക്കാന്‍ കഴിയുക
എന്ന കാര്യം
വിശദമാക്കുമോ;
(ഇ)
നിലവില്‍
ബൈട്രാന്‍സ്ഫര്‍
നിയമനത്തിന് അപേക്ഷ
ക്ഷണിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അപേക്ഷ
ക്ഷണിക്കാത്ത
കാര്യത്തിനായി
തസ്തികകള്‍ മാറ്റി
വെക്കാന്‍ സാധിക്കുമോ;
ആയത് ഏത്
നിയമപ്രകാരമാണെന്ന്
വിശദീകരിക്കുമോ?
സ്കൂളുകളില്‍
RMSA (രാഷ്ട്രീയ
മാധ്യമിക്ക് ശിക്ഷാ
അഭിയാ൯) പദ്ധതി
3024.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
സംസ്ഥാനത്ത് RMSA
(രാഷ്ട്രീയ മാധ്യമിക്ക്
ശിക്ഷാ അഭിയാ൯)
പദ്ധതിയില്‍
ഉള്‍പ്പെടുത്തി അപ്
ഗ്രേഡ് ചെയ്ത എത്ര
സ്കൂളുകളാണ്
പ്രവ൪ത്തിച്ച്കൊണ്ടിരിക്കുന്നത്;
വ്യക്തമാക്കുമോ;
പ്രസ്തുത സ്കൂളുകളില്‍
സ്ഥിരം അധ്യാപകരെ
നിയമിച്ചിട്ടുണ്ടോ;
(ബി)
സ്ഥിരം
അധ്യാപകരെ
നിയമിക്കാത്തതും RMSA
പദ്ധതി പ്രകാരം 8, 9
ക്ലാസുകള്‍ തുടങ്ങാ൯
ആവശ്യപ്പെട്ടുതുമായ
സ്കൂളുകളില്‍
അടിയന്തരമായി അധ്യാപകരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കമോ?
RMSA
(രാഷ്ട്രീയ മാദ്ധ്യമിക്
ശിക്ഷാ അഭിയാ൯) പദ്ധതി
3025.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
RMSA
(രാഷ്ട്രീയ മാദ്ധ്യമിക്
ശിക്ഷാ അഭിയാ൯) പദ്ധതി
പ്രകാരം ആരംഭിച്ച
സ്കൂളുകളുടെ
നടത്തിപ്പിന് ഇപ്പോള്‍
അനുഭവപ്പെടുന്ന
വിഷമതകള്‍ സ൪ക്കാ൪
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അവ പരിഹരിക്കാനാവശ്യമായ
അടിയന്തര നടപടി
സ്വീകരിക്കുമോ?
വയനാട്
ജില്ലയിലെ പാര്‍ട്ട് ടൈം
U.P.S.A. (ഹിന്ദി)യുടെ
നിയമനം
3026.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ പാര്‍ട്ട്
ടൈം U.P.S.A.
(ഹിന്ദി)യുടെ റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ നിയമനം
ഏത് വരെയായി; പ്രസ്തുത
ലിസ്റ്റില്‍ നിന്നും
സൂപ്പര്‍ ന്യൂമററി
നിയമനം
നടത്തിയിട്ടുണ്ടോ;
(ബി)
വയനാട്
ജില്ലയില്‍ വിദ്യാഭ്യാസ
വകുപ്പില്‍ പാര്‍ട്ട്
ടൈം U.P.S.A. (ഹിന്ദി)
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകലുണ്ട്;
സൂപ്പര്‍ ന്യൂമററി
തസ്തിക കണക്കാക്കി ആയത്
P.S.C.-ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
പ്രസ്തുത
തസ്തികയില്‍ ദിവസ
വേതനാടിസ്ഥാനത്തില്‍
ആരെങ്കിലും ജോലി
ചെയ്യുന്നുണ്ടോ;
എങ്കില്‍ എത്ര പേരാണ്;
വിശദമാക്കുമോ?
സീ-മാറ്റ്
കേരള ഡയറക്ടര്‍
വത്സലകുമാര്‍
മിസ്-റെപ്രസന്റേഷന്‍
നടത്തിയതായി കണ്ടെത്തിയ
സംഭവം
3027.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സീ-മാറ്റ്
കേരള ഡയറക്ടര്‍
വത്സലകുമാര്‍
പ്രൊഫസര്‍ എന്ന
ഇല്ലാത്ത പദവി
ഉപയോഗിച്ച്
മിസ്-റെപ്രസന്റേഷന്‍
നടത്തിയതായി
കണ്ടെത്തുകയും
ഇക്കാര്യം
അന്വേഷിക്കുന്നതിനായി
സര്‍ക്കാര്‍
പൊതുവിദ്യാഭ്യാസ
ഡയറക്ടറെ
ചുമതലപ്പെടുത്തുകയും
ചെയ്തതിനുശേഷം
എന്തൊക്കെ
തുടര്‍നടപടികളാണ്
സ്വീകരിച്ചതെന്നു
വിശദമാക്കുമോ?
സീ-മാറ്റ്
കേരളയുടെ ഫണ്ട്
വകമാറ്റല്‍
3028.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
മുനിസിപ്പാലിറ്റിയിൽ
നടപ്പിലാക്കിവരുന്ന സദ്
ഗമയ എന്ന പദ്ധതിക്ക്
ക്രമവിരുദ്ധമായി
സീ-മാറ്റ് ഫണ്ട്
25.36ലക്ഷം രൂപ വക
മാറ്റി നല്‍കിയതിനെ
സംബന്ധിച്ച
അക്കൗണ്ടന്റ് ജനറലിന്റെ
ആഡിറ്റ്
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍,
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നും,
ക്രമവിരുദ്ധമായി
നല്കിയ പ്രസ്തുത തുക
തിരിച്ചുപിടിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നും വ്യക്തമാക്കുമോ
;
(ബി)
പ്രസ്തുത
ക്രമക്കേട് കാണിച്ച
ബന്ധപ്പെട്ടവര്‍ക്കെതിരെ
എന്തു നടപടിയാണ്
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
പാലക്കാട്
ഐ.ഐ.ടി.
3029.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ഐ.ഐ.ടി ക്കായുള്ള
സ്ഥലമെറ്റെടുക്കല്‍
നടപടികള്‍
പൂര്‍ത്തിയായോ;
വിശദാംശം ലഭ്യമാക്കാമോ?
(ബി)
പ്രസ്തുത
ഐ.ഐ.ടി
സ്ഥാപിക്കുന്നതിനായി
നാളിതുവരെ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(സി)
അടുത്ത
അധ്യായന വര്‍ഷത്തില്‍
തന്നെ ക്ലാസുകള്‍
ആരംഭിക്കുന്നതിായി
താല്‍ക്കാലിക
സംവിധാനങ്ങല്‍
ഏര്‍പ്പെടുത്തുവാന്‍
ആലോചിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
നിര്‍ദിഷ്ട
ഐ.ഐ.ടി. യില്‍ എന്ന്
ക്ലാസുകള്‍
തുടങ്ങുവാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ;
എഞ്ചിനീയറിംഗ്
കോളേജുകളിലെ അസോസിയേറ്റ്
പ്രൊഫസര്‍മാര്‍ക്ക് വേണ്ട
യോഗ്യതകള്‍
3030.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എ.ഐ.സി.ടി.ഇ
(AICTE) യുടെ പുതിയ
ശമ്പള സ്കെയില്‍
നടപ്പാക്കിയതിനു ശേഷം
എഞ്ചിനീയറിംഗ്
കോളേജുകളിലെ
അസോസിയേറ്റ്
പ്രൊഫസര്‍മാര്‍ക്ക്
വേണ്ട യോഗ്യതകള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
എല്‍.ബി.എസ്
(LBS) ന് കീഴിലുള്ള
എഞ്ചിനീയറിംഗ്
കോളേജുകളില്‍ 2012 ല്‍
നടപ്പിലാക്കിയ
പ്രമോഷനുകളില്‍
പ്രസ്തുത യോഗ്യത
മാനദണ്ഡങ്ങള്‍
പാലിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
അദ്ധ്യാപക
തസ്തികകളിലെ
പ്രമോഷനുകള്‍ക്ക്
വേണ്ടിയുള്ള നടപടി
ക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(ഡി)
2012
ല്‍ എല്‍.ബി.എസ്
എഞ്ചിനീയറിംഗ്
കോളേജുകളില്‍
നടപ്പിലാക്കിയ
പ്രമോഷനുകളില്‍
പ്രസ്തുത നടപടി
ക്രമങ്ങള്‍
പാലിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
2012
ലെ പ്രമോഷന് സര്‍വ്വീസ്
സീനിയോറിറ്റി
മാനദണ്ഡമായി
പരിഗണിക്കപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
സീനിയോറിറ്റി ലിസ്റ്റ്
പ്രകാരമാണ് പ്രമോഷന്
നല്‍കിയതെന്ന്
വ്യക്തമാക്കാമോ?
എഞ്ചിനീയറിംഗ്
കോളേജുകളിലെ
അസിസ്റ്റന്റ് പ്രൊഫസര്‍
തസ്തികയിലെ നിയമനം
3031.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എ.എെ.സി.ടി.ഇ.
മാനദണ്ഡം അനുസരിച്ച്
സംസ്ഥാനത്തെ
എഞ്ചിനീയറിംഗ്
കോളേജുകളില്‍
അസിസ്റ്റന്റ്
പ്രൊഫസര്‍ തസ്തികയിലെ
നിയമനത്തിന് വേണ്ട
അടിസ്ഥാന യോഗ്യതകള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
മാനദണ്ഡം സംസ്ഥാനത്ത്
നടപ്പിലാക്കിയത് എന്നു
മുതലാണ്;
(സി)
സര്‍ക്കാര്‍
എന്‍ജിനീയറിംഗ്
കോളേജുകളില്‍ പ്രസ്തുത
യോഗ്യതാ മാനദണ്ഡം
പാലിക്കപ്പെടാതിരിക്കുന്ന
വിവരം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അതിനുള്ള കാരണം
എന്താണ്;
(ഡി)
സംസ്ഥാനത്തെ
എന്‍ജിനീയറിംഗ്
കോളേജുകളില്‍
എ.എെ.സി.റ്റി.ഇ. സ്കീം
നടപ്പിലാക്കുന്നതിന്
നിലവിലെ സ്പെഷ്യല്‍
റൂള്‍ ഭേദഗതി വരുത്തി
യോഗ്യതയില്‍ വ്യത്യാസം
വരുത്താന്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
തൃക്കരിപ്പൂര്‍
ഗവണ്മെന്റ്
പോളിടെക്നിക്ക്
ഹോസ്റ്റല്‍ &
സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്
നിര്‍മ്മാണം
3032.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂര്‍
ഗവണ്മെന്റ്
പോളിടെക്നിക്ക്
ഹോസ്റ്റല്‍ &
സ്റ്റാഫ്
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ഉന്നത
വിദ്യാഭ്യാസ വകുപ്പില്‍
റിവൈസ്ഡ്
എസ്റ്റിമേറ്റിനായി
പ്രപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
റിവൈസ്ഡ് എ എസ്എപ്പോള്
ലഭിക്കുമെന്ന്
അറിയിക്കുമോ ?
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളില്‍
നിലനില്‍ക്കുന്ന
പ്രതിസന്ധി
3033.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
പി.ശ്രീരാമകൃഷ്ണന്
ഡോ.കെ.ടി.ജലീല്‍
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളില്‍
നിലനില്‍ക്കുന്ന
പ്രതിസന്ധി
വിദ്യാര്‍ത്ഥികളുടെ
പഠനത്തെ ദോഷകരമായി
ബാധിച്ചിട്ടുള്ള കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സര്‍വ്വകലാശാലകളില്‍
യോഗ്യരായ അദ്ധ്യാപകരുടെ
കുറവനുഭവപ്പെടുന്ന
കാര്യം അറിവുള്ളതാണോ;
ഇത് വിദ്യാര്‍ത്ഥികളുടെ
അക്കാദമിക് മികവിനെ
എങ്ങിനെ ബാധിക്കുമെന്നു
വിലയിരുത്തിയിട്ടുണ്ടോ
;
(സി)
സംസ്ഥാനത്തെ
വിവിധ
സര്‍വ്വകലാശാലകളിലായി
എത്ര അദ്ധ്യാപക
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്ന്
അറിയിക്കാമാേ;
തസ്തികകള്‍ എത്ര
കാലമായി
ഒഴിഞ്ഞുകിടക്കുന്നു;
(ഡി)
നിലവിലുള്ള
ഒഴിവുകളില്‍ നിശ്ചിത
യാേഗ്യതയുള്ള
അദ്ധ്യാപകരെ
നിയമിക്കുന്നതു
സംബന്ധിച്ച്
യു.ജി.സി.യില്‍ നിന്നും
വല്ല നിര്‍ദ്ദേശവും
സര്‍വ്വകലാശാലകള്‍ക്കു
ലഭിച്ചിട്ടുണ്ടാേ;
വിശദമാക്കാമാേ;
(ഇ)
അദ്ധ്യാപക
തസ്തികകള്‍ നിയമനം
നടക്കാതെ ഒഴിഞ്ഞു
കിടക്കുന്നത് യു.ജി.സി.
ഗ്രാന്റ്
നിഷേധിക്കുന്നതിന്
കാരണമായിട്ടുണ്ടാേ?
യൂണിവേഴ്സിറ്റികള്‍
അംഗീകരിച്ച കോഴ്സുകള്‍
3034.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദുരൈ കാമരാജ്
യൂണിവേഴ്സിറ്റിയുടെ
ഏതെല്ലാം പോസ്റ്റ്
ഗ്രാജുവേറ്റ്
കോഴ്സുകള്‍ കേരള,
കാലിക്കറ്റ്
യൂണിവേഴ്സിറ്റികള്‍
അംഗീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
(ബി)
കേരള,
കാലിക്കറ്റ്
യൂണിവേഴ്സിറ്റികള്‍
അംഗീകരിച്ച കോഴ്സുകള്‍
കണ്ണൂര്‍
യൂണിവേഴ്സിറ്റി
അംഗീകരിക്കുന്നില്ല
എന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കേരളത്തിലെ
മറ്റ്
യൂണിവേഴ്സിറ്റികള്‍
അംഗീകരിച്ച കോഴ്സുകള്‍
കണ്ണൂര്‍
യൂണിവേഴ്സിറ്റി
അംഗീകരിക്കാതിരിക്കാനുള്ള
കാരണം വിശദമാക്കാമോ?
യു.ജി.സി.
3035.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയിലെ
വിവിധ പഠന
വകുപ്പുകളില്‍ കരാര്‍
വ്യവസ്ഥയില്‍ ലക്ചറര്‍,
അസിസ്റ്റന്റ്
പ്രാെഫസര്‍
തസ്തികകളില്‍ എത്രപേര്‍
ജോലി ചെയ്യുന്നുണ്ട് ;
(ബി)
സര്‍വ്വകലാശാല
പഠന വകുപ്പുകളിലെ
സ്ഥിരം നിയമനം ലഭിച്ച
അദ്ധ്യാപകരും കരാര്‍
വ്യവസ്ഥയില്‍ ജോലി
നോക്കുന്ന
അദ്ധ്യാപകരും തമ്മില്‍
സേവന വേതന
വ്യവസ്ഥകളില്‍ വിവേചനം
പാടില്ലെന്ന് യു.ജി.സി.
റെഗുലേഷന്‍സ് 2010
അനുശാസിക്കുന്നുണ്ടോ ;
(സി)
പഠന
വകുപ്പുകളിലെ സ്ഥിരം
ഫാക്കല്‍റ്റി
അംഗങ്ങള്‍ക്ക്
യു.ജി.സി. 2010
റഗുലേഷന്
അനുസരിച്ചുള്ള
ആനുകൂല്യങ്ങള്‍
നല്കുമ്പോള് കരാര്‍
വ്യവസ്ഥയില്‍ നിയമിച്ച
അദ്ധ്യാപകര്‍ക്ക് ഈ
റഗുലേഷന്‍സ് ഖണ്ഡിക 13
( 1) അനുസരിച്ചുള്ള
മന്ത് ലി ഗ്രോസ് സാലറി
നല്‍കാത്തതിന് കാരണം
എന്താണെന്നു
വെളിപ്പെടുത്തുമോ;
(ഡി)
2006
ജനുവരി ഒന്നാം തീയതി
മുതല്‍ യു.ജി.സി.
നിശ്ചയിച്ച പ്രകാരമുള്ള
ശമ്പളവും കുടിശ്ശികയും
സ്ഥിരം
അദ്ധ്യാപകര്‍ക്ക്
നല്കിയതുപോലെ കരാര്‍
അദ്ധ്യാപകര്‍ക്കും
നല്‍കുന്നതിന് കേരള
സര്‍വ്വകലാശാലയ്ക്കു
നിര്‍ദ്ദേശം നല്‍കുമോ?
ബി.എഡ്.
സെന്ററുകളുടെ അംഗീകാരം
3036.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയുടെ
കീഴിലുളള പത്ത് ബി.എഡ്.
സെന്ററുകളുടെ അംഗീകാരം
നിലനിര്‍ത്തുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സെന്ററുകളില്‍ പ്രവേശനം
നടത്തരുതെന്ന കോടതി
ഉത്തരവുകള്‍ നിലവില്‍
ഉണ്ടോ;
(സി)
പ്രസ്തുത
സെന്ററുകളില്‍ ബി.എഡ്.
പ്രവേശനം
തടസ്സപ്പെടാതിരിക്കാന്‍
കേന്ദ്രമാനവശേഷി
മന്ത്രാലയത്തില്‍
നിന്നും അനുകൂല നിലപാട്
ലഭിച്ചിരുന്നോ;
(ഡി)
പ്രസ്തുത
സ്ഥാപനങ്ങളിലെ
അദ്ധ്യാപകരെ
സ്ഥിരപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
കേരള
സര്‍വ്വകലാശാലയുടെ കീഴില്‍
ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍
3037.
ശ്രീ.പാലോട്
രവി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയുടെ
കീഴില്‍ എത്ര
ഇന്‍ഫര്‍മേഷന്‍
സെന്ററുകള്‍
പ്രവര്‍ത്തിച്ചിരുന്നു;
(ബി)
നെടുമങ്ങാട്
സെന്റര്‍ എന്നാണ്
തുടങ്ങിയത്;
(സി)
എന്തെല്ലാം
സേവനങ്ങളാണ് ഈ
സെന്ററുകളില്‍ നിന്നും
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിച്ചിരുന്നത്;
(ഡി)
ഇവിടെ
എത്ര ഉദ്യോഗസ്ഥര്‍
ഉണ്ടായിരുന്നു;
(ഇ)
നിലവില്‍
പ്രവര്‍ത്തിക്കാത്ത
ഇന്‍ഫര്‍മേഷന്‍
സെന്ററുകള്‍
ഏതെല്ലാമാണ്;
എന്നുമുതലാണ് ഇവയുടെ
പ്രവര്‍ത്തനം
ഇല്ലാതായത്;
പ്രവര്ത്തിക്കാത്തിന്റെ
കാരണം വ്യക്തമാക്കുമോ?
(എഫ്)
മലയോര
താലൂക്ക് ആസ്ഥാനമായ
നെടുമങ്ങാട്
ദീര്‍ഘകാലമായി
പ്രവര്‍ത്തിച്ചിരുന്ന
ഇന്‍ഫര്‍മേഷന്‍
സെന്റര്‍ തുടര്‍ന്നു
പ്രവര്‍ത്തിപ്പിക്കുന്നതില്‍
കേരള സര്‍വകലാശാലക്ക്
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ?
കേരള
സര്‍വ്വകലാശാലയുടെ
യൂണിവേഴ്സ്റ്റി
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ടെക്നോളജി സെന്ററുകളും
യൂണിവേഴ്സിറ്റി കോളേജ്
ഓഫ് എഞ്ചിനീയറിംഗുകളും
3038.
ശ്രീ.പാലോട്
രവി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയ്ക്ക്
കീഴില്‍
യൂണിവേഴ്സ്റ്റി
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ടെക്നോളജി
സെന്ററുകളും
യൂണിവേഴ്സിറ്റി കോളേജ്
ഓഫ് എഞ്ചിനീയറിംഗുകളും
തുടങ്ങിയത് ഏത്
വര്‍ഷമാണ്; എത്ര
എണ്ണം;വിശദമാക്കുമോ;
(ബി)
അവ
ഏതെല്ലാമെന്നും
ഓരോന്നും തുടങ്ങിയ
വര്‍ഷം ഏതാണെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
ഏതെല്ലാം കോഴ്സുകളാണ്
ഉള്ളത്; വിശദമാക്കുമോ;
(ഡി)
തുടങ്ങിയതുമുതല്‍
പ്രസ്തുത സെന്ററുകളില്‍
എത്ര അധ്യാപകരും
അനദ്ധ്യാപകരും
കോണ്‍ട്രാക്ട്
അടിസ്ഥാനത്തിലും
ദിവസവേതന
അടിസ്ഥാനത്തിലും ജോലി
നോക്കുന്നുണ്ട്;
(ഇ)
ഓരോ
സെന്ററുകളിലെയും
അധ്യാപകരുടെയും
അനധ്യാപകരുടെയും എണ്ണം
വ്യക്തമാക്കുമോ;
(എഫ്)
ആരംഭം
മുതല്‍ പ്രസ്തുത
സെന്ററുകളില്‍
സ്ഥിരമായി
കോണ്‍ട്രാക്ട്
വ്യവസ്ഥയിലും ദിവസവേതന
അടിസ്ഥാനത്തിലും ജോലി
ചെയ്യുന്ന
അധ്യാപകരെത്ര;
അനധ്യാപകരെത്ര;
(ജി)
2010,
2011, 2012, 2013
വര്‍ഷങ്ങളില്‍ പ്രസ്തുത
സെന്ററുകളില്‍ നിന്നും
വിദ്യാര്‍ത്ഥികളുടെ
ഫീസിനത്തില്‍ എത്ര തുക
ലഭിച്ചിട്ടുണ്ട്; ഓരോ
സെന്ററുകളുടെയും
വരുമാനം
വ്യക്തമാക്കുമോ;
പ്രസ്തുത സെന്ററുകള്‍
നടത്തുന്നതിനാവശ്യമായ
വരുമാനം എല്ലാ
സെന്ററുകളില്‍ നിന്നും
ലഭിക്കുന്നുണ്ടോ;
അധ്യാപകരുടെയും
അനധ്യാപകരുടെയും
സ്കെയില്‍ ഓഫ് പേ
നടപ്പിലാക്കുന്നത്
സംബന്ധിച്ച നിവേദനം
ലഭിച്ചിട്ടുണ്ടോ;
അധ്യാപകരുടെ ശമ്പള
പരിഷ്കരണം അവസാനമായി
നടപ്പിലാക്കിയതെന്നാണ്;
സ്കെയില്‍ ഓഫ് പേ
സംബന്ധിച്ച്
യൂണിവേഴ്സിറ്റി
അധികൃതരുടെ ഒരു യോഗം
വിളിച്ചു കൂട്ടുമോ?
എല്‍.എല്‍.ബി
ഈവനിംഗ് ക്ലാസുകള്‍
3039.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതൊക്കെ
ലോ കോളേജുകളിലാണ്
എല്‍.എല്‍.ബി ഈവനിംഗ്
ക്ലാസുകള്‍
അനുവദിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
എല്‍.എല്‍.ബി
ഈവനിംഗ് ക്ലാസ്
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(സി)
മലബാര്‍
ഭാഗത്ത് എല്‍.എല്‍.ബി.
ഈവനിംഗ് കോഴ്സ്
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണം വ്യക്തമാക്കുമോ?
വിദൂര
വിദ്യാഭ്യാസ സമ്പ്രദായം
മുഖേന നേടുന്ന
ബിരുദാനന്തര
ബിരുദങ്ങള്‍ക്ക് അംഗീകാരം
3040.
ശ്രീ.ബെന്നി
ബെഹനാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
അകത്തും പുറത്തുമുള്ള
സര്‍വ്വകലാശാലകളില്‍
നിന്നും വിദൂര
വിദ്യാഭ്യാസ സമ്പ്രദായം
മുഖേന നേടുന്ന
ആര്‍ട്സ്, കോമേഴ്സ്
ബിരുദാനന്തര
ബിരുദങ്ങള്‍ കേരളത്തിലെ
ഏതെങ്കിലും
സര്‍വ്വകലാശാലകള്‍
അംഗീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഹയര്‍സെക്കണ്ടറി ,
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി
വിഭാഗങ്ങളിലെ അധ്യാപക
തസ്തികകളിലേക്കുള്ള
P.S.C. മുഖേനയുള്ള
നിയമനങ്ങള്‍ക്കുള്ള
യോഗ്യതയായി ഇവ
പരിഗണിക്കുന്നുണ്ടോ;
മേല്‍പ്പറഞ്ഞ യോഗ്യത
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി വകുപ്പില്‍
മാത്രം
പരിഗണിക്കുന്നില്ലായെങ്കില്
അതിനുള്ള കാരണം
വ്യക്തമാക്കാമോ;
(സി)
വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി
വിഭാഗത്തിലെ സ്പെഷ്യല്‍
റൂള്‍സ് കാലോചിതമായി
ഭേദഗതി ചെയ്യാത്തത്
മൂലം വിദൂര വിദ്യാഭ്യാസ
സമ്പ്രദായം മുഖേന
ആര്‍ട്സ്, കോമേഴ്സ്
വിഷയങ്ങളില്‍
ബിരുദാനന്തര ബിരുദം
കരസ്ഥമാക്കിയ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
വൊക്കേഷണല്‍ അധ്യാപക
/അനധ്യാപക
തസ്തികകളിലേക്ക്
നടത്തുന്ന
പി.എസ്.സിയുടെ
നിയമനങ്ങളില്‍ നിന്നും
അവസരം നഷ്ടമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സ്പെഷ്യല്‍ റൂള്‍
ഭേദഗതി
ചെയ്യുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ ;
വ്യക്തമാക്കുമോ?
കായിക
സര്‍വ്വകലാശാല
3041.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായിക സര്‍വ്വകലാശാല
സ്ഥാപിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ ;
(ബി)
ഇപ്രകാരം
ഒരു സര്‍വ്വകലാശാല
സ്ഥാപിക്കുന്നത്
ആവശ്യമാണെന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
കായിക
വിഷയങ്ങളില്‍ ഗവേഷണം
നടത്തുന്നതിനും കായിക
പരിശീലനത്തിനുമായി
ദേശീയ നിലവാരത്തിലുള്ള
ഒരു കായിക
സര്‍വ്വകലാശാല
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കോഴിക്കോട്
സ൪വ്വകലാശാല
3042.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
സ൪വ്വകലാശാലയില്‍
സി൯ഡിക്കേറ്റ്
യോഗങ്ങളില്‍ വൈസ്
ചാ൯സിലറും
സി൯ഡിക്കേറ്റ്
അംഗങ്ങളും തമ്മില്‍
സംഘ൪ഷം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ എന്ന് നടന്ന
യോഗത്തിലാണ് ഇത്
സംഭവിച്ചത്; ഇതു
സംബന്ധിച്ച് ആരെങ്കിലും
പോലീസില്‍ പരാതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആരാണ് പരാതി
നല്‍കിയത് ;
(ബി)
സി൯ഡിക്കേറ്റ്
യോഗതീരുമാനങ്ങള്‍
വി.സി. നടപ്പിലാക്കാത്ത
സ്ഥിതിയുണ്ടോ;
(സി)
സി൯ഡിക്കേറ്റിനെ
മറികടന്ന് വി.സി.
ഏകപക്ഷീയമായ തീരുമാനം
എടുത്ത്
നടപ്പാക്കുന്നതായി
സി൯ഡിക്കേറ്റ്
അംഗങ്ങള്‍ക്ക്
പരാതിയുണ്ടോ;
(ഡി)
വി.സി.
യും സി൯ഡിക്കേറ്റ്
അംഗങ്ങളും തമ്മിലുളള
ത൪ക്കം കാരണം
സ൪വ്വകലാശാലയില്‍
യഥാസമയം തീരുമാനങ്ങള്‍
എടുക്കാ൯ കഴിയാത്ത
സ്ഥിതി വിശേഷം ഉണ്ടോ?
കോഴിക്കോട്
സ൪വ്വകലാശാലാ കാമ്പസിലെ
വിദ്യാ൪ത്ഥികള്ക്ക്
മതിയായ ഹോസ്റ്റല്‍
സൗകര്യം
ഏർപ്പെടുത്തുന്നതിന്
നടപടി
3043.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
സ൪വ്വകലാശാലയില്‍
എസ്.എഫ്.ഐ.-യുടെ
നേതൃത്വത്തില്‍
നടക്കുന്ന സമരത്തില്‍
എന്തെല്ലാം
ആവശ്യങ്ങളാണ്
ഉന്നയിച്ചിട്ടുളളത്;
ഇത് സ൪വ്വകലാശാലാ
അധികൃത൪
പരിഗണിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
കാമ്പസിലെ
റഗുല൪
വിദ്യാ൪ത്ഥികള്ക്ക്
നിലവില്‍ മതിയായ
ഹോസ്റ്റല്‍
സൗകര്യമുണ്ടോ; നിശ്ചിത
എണ്ണത്തില്‍ കൂടുതല്‍
കുട്ടികള്‍ ഇപ്പോള്‍
ഹോസ്റ്റലില്‍
കഴിയുന്നുണ്ടോ;
(സി)
അപേക്ഷ
നല്കിയ എത്ര റഗുല൪
വിദ്യാ൪ത്ഥികള്ക്ക്
ഇനിയും ഹോസ്റ്റല്‍
സൗകര്യം നല്‍കാനുണ്ട്;
ഇവ൪ക്ക് എന്നത്തേയ്ക്ക്
ഹോസ്റ്റല്‍ സൗകര്യം
നല്‍കാനാവുമെന്ന്
വിശദമാക്കാമോ;
പോളിസ്ട്രീമില്
വര്‍ക്ക്ഷോപ്പ്
സൂപ്രണ്ട് തസ്തികയിലേക്ക്
പ്രൊമോഷന്
3044.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ.ഉ(ആര്.റ്റി)
നം.
1540/2003/(ഉന്നതവിദ്യാഭ്യാസം)
തീയതി 4.11.2003
പ്രകാരം യൂണിവേഴ്സിറ്റി
സ്റ്റാറ്റ്യൂട്ടുകള്‍ക്ക്
വിധേയമായി
പോളിസ്ട്രീമില്
വര്‍ക്ക്ഷോപ്പ്
സൂപ്രണ്ട്
തസ്തികയിലേക്ക്
പ്രൊമോഷന്
നടത്തിയിട്ടുണ്ടോ;
(ബി)
നിലവില്‍
അപ്രകാരം പ്രൊമോഷന്
നടക്കുന്നുണ്ടോ;
ഇല്ലാത്തപക്ഷം ആയതിന്റെ
കാരണം വിശദമാക്കുമോ?
സര്‍വകലാശാലകളില്‍
അദ്ധ്യാപക തസ്തികകളിലെ
ഒഴിവുകൾ
3045.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വകലാശാലകളില്‍
ധാരാളം അദ്ധ്യാപക
തസ്തികകള്‍ ഒഴിഞ്ഞ്
കിടക്കുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഓരോ സര്‍വകലാശാലയിലും
ഏതെല്ലാം അദ്ധ്യാപക
തസ്തികകളാണ് ഒഴിഞ്ഞു
കിടക്കുന്നത്; എത്ര
കാലമായി പ്രസ്തുത
ഒഴിവുകള്‍ നിലവിലുണ്ട്;
(സി)
അടുത്ത
അദ്ധ്യയന വര്‍ഷം
ആരംഭിക്കുന്നതിന്
മുമ്പ് അദ്ധ്യാപക
തസ്തികകളില്‍ നിയമനം
നടത്തണമെന്ന് യു.ജി.സി.
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
ഇക്കാര്യത്തില്‍
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
സര്‍വ്വകലാശാലകളുടെ
അനാസ്ഥ
3046.
ശ്രീ.എം.എ.ബേബി
,,
ജി.സുധാകരന്
,,
വി.ശിവന്‍കുട്ടി
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍
സ്വകാര്യ സ്വാശ്രയ
വിദ്യാഭ്യാസ
സ്ഥാപനങ്ങളെ
പ്രോത്സാഹിപ്പിക്കുകയും
പൊതുസ്ഥാപനങ്ങളെ
അവഗണിക്കുകയും
ചെയ്യുന്ന നടപടികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി ഈ അദ്ധ്യയന
വര്‍ഷത്തെ ബി.എഡ്.
പ്രവേശനം നിര്‍ത്തി
വച്ചിട്ടുണ്ടോ;
ഇത്തരമൊരവസ്ഥ
സംജാതമാകാനുണ്ടായ
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ബി.എഡ്.
സെന്ററുകള്‍ക്ക് മതിയായ
സൌകര്യങ്ങള്‍
ഒരുക്കുന്നതിലും
അദ്ധ്യാപകരെ
സ്ഥിരപ്പെടുത്തുന്ന
കാര്യത്തിലും
കുറ്റകരമായ വീഴ്ചയാണ്
സര്‍വ്വകലാശാലാ
അധികൃതരുടെ
ഭാഗത്തുനിന്നും
ഉണ്ടായിട്ടുള്ളത് എന്ന
വസ്തുത അറിവുള്ളതാണോ;
ഇക്കാര്യത്തില്‍
ഇടപെടുകയുണ്ടായോ;
(ഡി)
കോളേജുകള്‍
നിലനിര്‍ത്തുന്ന
കാര്യത്തില്‍
സര്‍വ്വകലാശാല
അധികൃതര്‍ കാണിക്കുന്ന
അനാസ്ഥ ഈ മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ സ്ഥാപനങ്ങളെ
സഹായിക്കാനാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
വര്‍ഷങ്ങളായി
ഈ സ്ഥാപനങ്ങളില്‍ ജോലി
ചെയ്യുന്ന
അദ്ധ്യാപകരേയും ബി.എഡ്.
പഠനം ആഗ്രഹിക്കുന്ന
സാധാരണക്കാരായ
വിദ്യാര്‍ത്ഥികളേയും ഈ
തീരുമാനം എങ്ങിനെ
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ?
സര്‍വ്വകലാശാലകളിലെ
പഠനനിലവാരം
3047.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളിലെ
പഠനനിലവാരം
ഉയര്‍ത്തുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(ബി)
സര്‍വ്വകലാശാല
വിദ്യാര്‍ത്ഥികളുടെ
തൊഴില്‍ സാധ്യത
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(സി)
രാജ്യാന്തര
തലത്തിലുള്ള
സര്‍വ്വകലാശാലകളുമായി
സഹകരിച്ച്
പ്രവര്‍ത്തിക്കുന്ന
വിധത്തില്‍ സംസ്ഥാനത്തെ
സര്‍വ്വകലാശാലകളുമായി
സഹകരിച്ച്
പ്രവര്‍ത്തിക്കുന്ന
വിധത്തില്‍ സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍ക്കായി
പ്രത്യേക പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ
;
(ഡി)
ഇല്ലായെങ്കില്‍
ഇക്കാര്യം പരിഗണിക്കുമോ
;
(ഇ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍ക്ക്
യു.ജി.സി, ഫണ്ടിന്റെ
ലഭ്യത
ഉറപ്പുവരുത്തുന്നതിന്
അടിയന്തര നപടികള്‍
സ്വീകരിക്കുമോ ?
എന്‍ട്രന്‍സ്
പരീക്ഷയിലൂടെ പ്രവേശനം
നേടിയവര്‍
3048.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
അദ്ധ്യയന വര്‍ഷത്തില്‍
സംസ്ഥാനത്ത് എത്ര
വിദ്യാര്‍ത്ഥികള്‍
മെഡിക്കല്‍-എഞ്ചിനീയറിംഗ്
എന്‍ട്രന്‍സ്
പരീക്ഷയിലൂടെ പ്രവേശനം
നേടിയെന്ന്
അറിയിക്കുമോ?
(ബി)
ജനറല്‍
വിഭാഗത്തിലും സംവരണ
വിഭാഗത്തിലും പ്രവേശനം
നേടിയ
വിദ്യാര്‍ത്ഥികളുടെ
ജാതി തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ?
(സി)
പ്രവേശനം
പൂര്‍ത്തിയായിട്ടും
മെഡിക്കല്‍
കോളേജുകളിലും
എഞ്ചിനീയറിംഗ്
കോളേജുകളിലും എത്ര
വീതം സീറ്റുകള്‍
ഒഴിവുണ്ടെന്നും, ഇവ
ഒഴിഞ്ഞു കിടക്കാന്‍
കാരണമെന്തെന്നും
വ്യക്തമാക്കുമോ?
(ഡി)
ഈ
ഒഴിവുകൾ ജനറല്‍
വിഭാഗത്തില്‍
എത്രയെന്നും സംവരണ
വിഭാഗത്തില്‍
എത്രയെന്നും ജാതി
അടിസ്ഥാനത്തിൽ
വിശദമാക്കുമോ?