ഡി.ആ൪.എെ.പി.
(ഇ.എ.പി) പദ്ധതി
2701.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡി.ആ൪.എെ.പി.
(ഇ.എ.പി) പദ്ധതിയി൯
കീഴില്‍ ജലസേചന വിഭാഗം
ചീഫ് എ൯ജിനിയ൪ ഏതെല്ലാം
പരിപാടികളാണ്
നടപ്പിലാക്കുന്നത്;
(ബി)
ഈ
സാമ്പത്തിക വ൪ഷം എത്ര
രൂപയുടെ പ്രോജക്ടുകള്‍
നടപ്പിലാക്കണമെന്നാണ്
ലക്ഷ്യമിട്ടിട്ടുളളത്;
(സി)
ഈ
വ൪ഷം ഇതുവരെ എത്ര
തുകയ്ക്കുളള
പ്രോജക്ടുകള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്?
തേവര -
പേരണൂര് കനാലിന്റെ
പുനരുദ്ധാരണം
2702.
ശ്രീ.ബെന്നി
ബെഹനാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തേവര
- പേരണൂര് കനാലിന്റെ
പുനരുദ്ധാരണത്തിന് 900
ലക്ഷം രൂപയുടെ
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ ജോലി എന്ന്
തുടങ്ങുവാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
കാരണക്കോണം
തോട് നന്നാക്കി
നീരൊഴുക്ക്
സുഗമമാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ?
നേമം
-പുന്നക്കാമുഗള്‍
കൊടൂര്‍കോണം കുളം
നവീകരണം
2703.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തില്‍
പുന്നക്കാമുഗള്‍
വാര്‍ഡിലെ
കൊടൂര്‍കോണം
കുളത്തിന്റെ
ശുചീകരണ-നവീകരണ
പ്രവര്‍ത്തനങ്ങള്‍
ചെറുകിട ജലസേചനവകുപ്പ്
2012-ല്‍
ആരംഭിച്ചുവെങ്കിലും
നാളിതുവരെ
പൂര്‍ത്തിയാക്കാത്തത്
എന്തു കൊണ്ടാണെന്നും
ആയത് എന്നത്തേക്കു
പൂര്‍ത്തികരിക്കുമെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കുളത്തിന്റെ
നവീകരണ-ശുചീകരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുകയാണു
നീക്കിവച്ചിട്ടുള്ളതെന്നും
അതില്‍ എത്ര തുക
നാളിതുവരെ
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
ഉദുമ
കൊവ്വല്‍, കൊപ്പല്‍
തീരപ്രദേശത്തെ
കടല്‍ഭിത്തി നിര്‍മ്മാണം
2704.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഉദുമ
കൊവ്വല്‍, കൊപ്പല്‍
തീരപ്രദേശത്തെ രൂക്ഷമായ
കടലാക്രമണം തടയുന്നതിന്
കടല്‍ഭിത്തി
നിര്‍മ്മിക്കണമെന്ന്
ആവശ്യപ്പെട്ട് ഉദുമ
എം.എല്‍.എ നല്കിയ
ഹര്‍ജിയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്ത്നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
കല്ലട
ഇറിഗേഷന്‍ പദ്ധതി
2705.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ലട
ഇറിഗേഷന്‍ പദ്ധതിയുടെ
ഭാഗമായ ചിറക്കര
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതിയും അനുബന്ധ
ജോലികളായ പരവൂര്‍,
ഭൂതക്കുളം മേഖലയിലെ
കനാല്‍ ജോലികളും
പൂര്‍ത്തീകരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ആവശ്യം
നിറവേറ്റുന്നതിലേക്കായി
കേന്ദ്ര ഗവണ്മെന്റ്
പദ്ധതിയായ ഇ.ആര്.എം.
സ്കീമില്‍
ഉള്‍പ്പെടുത്തി ഫണ്ട്
കണ്ടെത്തുന്നതിനുള്ള
നടപടികള്‍
പൂര്‍ത്തീകരിച്ചുവോ;
വിശദാംശം അറിയിക്കുമോ?
ഫ്ലഡ്
മാനേജ്മന്റ് പ്രോഗ്രാം
T *2706.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഫ്ലഡ്
മാനേജ്മെന്റ്
പ്രോഗ്രാം പ്രകാരം
ജലസേചന വകുപ്പ്
ഭരണാനുമതി നല്കിയ
പ്രവൃത്തികളുടെ എണ്ണം,
അടങ്കല്‍ തുക
എന്നിവയുടെ ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാസര്‍ഗോഡ് ജില്ലയില്‍
ജലസേചന വകുപ്പിന്
കീഴില്‍ ഫ്ലഡ്
മാനേജ്മെന്റ്
പ്രോഗ്രാം പ്രകാരം
ഏതൊക്കെ പ്രവൃത്തികളാണ്
ഏറ്റെടുത്തതെന്നും
അവയുടെ പ്രവര്‍ത്തന
പുരോഗതി
എന്തൊക്കെയാണെന്നും
വിശദീകരിക്കാമോ?
അയല്‍
സംസ്ഥാനങ്ങളുമായുള്ള
നദീജല കരാറുകൾ
2707.
ശ്രീ.റ്റി.യു.
കുരുവിള
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അയല്‍
സംസ്ഥാനങ്ങളുമായുള്ള
നദീജല കരാറുകളില്‍
കൂടുതല്‍ ജാഗ്രതയോടെ
മുന്നോട്ട് പോകുന്നതിന്
സ്വീകരിച്ച് വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
ജലസേചന
വകുപ്പിന്റെ മേജർ ഇറിഗേഷൻ
പദ്ധതി
2708.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസേചന
വകുപ്പ് മേജർ ഇറിഗേഷൻ
പദ്ധതി പ്രകാരം ഒരു
പഞ്ചായത്തില്‍ ഒരു കുളം
ഏതൊക്കെ പഞ്ചായത്തില്‍
2012-2013, 2014
വര്‍ഷങ്ങളില്‍
എടുത്തിട്ടുണ്ട്.
പേരും, തുകയും,
ഇപ്പോഴത്തെ സ്ഥിതിയും
വ്യക്തമാക്കാമോ;
(ബി)
തടയണ,
മറ്റ് നിര്‍മ്മാണ
പണികള്‍ MI വഴി
നടക്കുന്നത്
വ്യക്തമാക്കാമോ;
(സി)
Major
Irrigation പദ്ധതി
പ്രകാരം കൊല്ലമ്പുഴ
ആറിന്റെ പാര്‍ശ്വഭിത്തി
ബലപ്പെടുത്താന്‍
നിലവില്‍ തയ്യാറാക്കി
അനുമതി നല്‍കിയിട്ടുള്ള
പദ്ധതികള്‍
വിശദമാക്കുമോ;
(ഡി)
കൊല്ലമ്പുഴ
ആറാട്ട് കടവ്
സംരക്ഷിക്കാന്‍ ഒരു
നിവേദനം Major
Irrigation Chief
Engineer-ക്ക്
നല്‍കിയിരുന്ന
നിവേദനത്തിൻ മേലുള്ള
നടപടി എന്തായി എന്ന്
വിശദമാക്കാമോ?
റാന്നി
മേജർകുടിവെള്ള വിതരണ
പദ്ധതി
2709.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി,
വടശ്ശേരിക്കര-പഴവങ്ങാടി
പഞ്ചായത്തുകളിലായി
നടപ്പാക്കുന്ന റാന്നി
മേജര്കുടിവെളള വിതരണ
പദ്ധതിയുടെ നിര്‍മ്മാണം
എന്നാണാരംഭിച്ചത്; എത്ര
രൂപയാണ് ഇതിന്റെ
നിര്‍മ്മാണ ചെലവ്;
(ബി)
ആദ്യഘട്ടം
കമ്മീഷന്
ചെയ്യുന്നതിന് ഇനിയും
എന്തൊക്കെ
പ്രവൃത്തികളാണ്
ബാക്കിയുളളത്; ഈ
പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
താമസം നേരിടുന്നത്
എന്തുകൊണ്ട്; ഇത്
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ലക്ഷ്യമിട്ടിരുന്നത്;
ഇതിനായി എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
പുലമണ്‍
തോട് നവീകരണം
2710.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
പുലമണ്‍ തോട്
നവീകരണത്തിന് കരാര്‍
ഉറപ്പിച്ചത് എന്നാണ്;
കരാര്‍ തുക എത്രയാണ്;
(ബി)
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചത് എന്നാണ്;
(സി)
നിര്‍മ്മാണ
പ്രവൃത്തികള്‍ വളരെ
മന്ദഗതിയില്‍ നടക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
അതിപ്രധാന
ജലസ്രോതസ്സായ പുലമണ്‍
തോടിന്റെ നവീകരണം
പൂര്‍ണമായും
സമയബന്ധിതമായും
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
നാട്ടിക
മണ്ഡലത്തില്‍ മുനയത്ത്
റഗുലേറ്റര്‍-കം-ബ്രിഡ്ജ്
നിര്‍മ്മാണം
2711.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടിക
മണ്ഡലത്തില്‍ കരുവനൂര്‍
പുഴയുടെ കുറുകെ
മുനയത്ത്
റഗുലേറ്റര്‍-കം-ബ്രിഡ്ജ്
നിര്‍മ്മാണത്തിന്
ഭരണാനുമതി ലഭിച്ചതിനു
ശേഷവും ടെന്‍ഡര്‍
ചെയ്തു പ്രവൃത്തി
തുടങ്ങാനുള്ള
കാലതാമസത്തിനു കാരണം
വിശദമാക്കാമോ;
(ബി)
ബണ്ട്
നിര്‍മ്മാണത്തിന്
സാങ്കേതികാനുമതി
ലഭ്യമാക്കാത്തതിനുള്ള
കാരണം വിശദമാക്കുമോ;
(സി)
സാങ്കേതികാനുമതി
നല്കി പ്രവൃത്തി
തുടങ്ങുവാന്‍ എത്രയും
വേഗം നടപടികള്‍
സ്വീകരിക്കുമോ?
അങ്കമാലി
നിയോജക മണ്ഡലത്തിലെ
മാഞ്ഞാലി തോടിന്റെ
പുനരുദ്ധാരണപ്രവൃത്തികൾ
പൂര്‍ത്തീകരിക്കാന്‍
നടപടി
2712.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
അങ്കമാലി മാഞ്ഞാലി
തോടിന്റെ
വെട്ടിപ്പുഴകാവ്
ഭഗവതിക്ഷേത്രം മുതല്‍
മധുരപുറം പാലം വരെയുള്ള
പുനരുദ്ധാരണ
പ്രവര്‍ത്തികള്‍ക്കായി
നബാര്‍ഡ് 25.04.2011
ല്‍ 12 കോടി രൂപ
അനുവദിച്ചതും പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിലെ
കാലതാമസം മൂലം
20.04.2013-ല്‍ 14 കോടി
രൂപയായി റിവൈസ്
ചെയ്തതുമായ നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്റെ
ഇപ്പോഴത്തെ സ്ഥിതി
വിശദമാക്കാമോ ;
(ബി)
കാലതാമസം
ഒഴിവാക്കി പണി
എന്നത്തേയ്ക്ക്
ആരംഭിക്കാന്‍
കഴിയുമെന്നും
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതില്‍
കാലതാമസം
സൃഷ്ടിക്കുന്ന
വര്‍ക്കെതിരെ നടപടി
സ്വീകരിക്കാതിരിക്കുന്നതിന്റെ
കാരണം വിശദമാക്കാമോ ?
സ്വകാര്യ
റിഗ്ഗുകള്‍
2713.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു
നിയന്ത്രണവുമില്ലാതെ
പ്രവര്‍ത്തിക്കുന്ന
കുഴല്‍ക്കിണര്‍
കുഴിക്കുന്ന സ്വകാര്യ
റിഗ്ഗുകളെ
നിയന്ത്രിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്വകാര്യ
റിഗ്ഗുകള്‍ക്ക്
നിയന്ത്രണം
ഏര്‍പ്പെടുത്തുന്നതിന്
രജിസ്ട്രേഷന്
നല്‍കുന്നതിനായി
ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പര്പ്പ് ലഭ്യമാക്കാമോ;
(സി)
എത്ര
റിഗ്ഗുകള്‍ നിശ്ചിത
ഫീസൊടുക്കി രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വാട്ടര്‍
അതോറിറ്റിയില്‍ ഇ-ടെണ്ടര്‍
2714.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയില്‍
ഇ-ടെണ്ടര്‍ സമ്പ്രദായം
നടപ്പിലാക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുളളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഡാറ്റ മുഴുവന്‍ ഏത്
കമ്പനിയുടെ
സര്‍വ്വറിലാണ് എന്ന്
വെളിപ്പെടുത്തുമോ;
(സി)
ഓരോ
ടെണ്ടര്‍ നടപടിക്കും
ഇ-ടെണ്ടര്‍ നടത്തുന്ന
കമ്പനിക്ക് എന്ത് തുക
നല്‍കുന്നുണ്ട് എന്ന്
വ്യക്തമാക്കാമോ; മേല്‍
കമ്പനിയുമായിട്ടുളള
എഗ്രിമെന്റ് വിശദാംശം
ലഭ്യമാക്കാമോ?
വാട്ടര്‍
അതാേറിറ്റിയുടെ കായംകുളം
സെക്ഷന്‍ ഓഫീസിന്റെ പുതിയ
കെട്ടിടത്തിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
2715.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതാേറിറ്റിയുടെ
കായംകുളം സെക്ഷന്‍
ഓഫീസിന്റെ പുതിയ
കെട്ടിടത്തിന്
വര്‍ഷങ്ങള്‍ക്കുമുമ്പ്
ഭരണാനുമതി ലഭിച്ചിട്ടും
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുവാന്‍
വെെകുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍,
നിര്‍മ്മാണപ്രവര്‍ത്തനം
അടിയന്തിരമായി
തുടങ്ങുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമാേ?
ഇടമലയാര്‍
ഇറിഗേഷന്‍ പദ്ധതി
2716.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടമലയാര്‍
ഇറിഗേഷന്‍ പദ്ധതിയുടെ
ആക്ഷന്‍ പ്ലാനുകള്‍
ഏതുമാസത്തിലാണ്
സമര്‍പ്പിക്കേണ്ടത്;
(ബി)
കഴിഞ്ഞ10
വര്‍ഷക്കാലമായി
ഏതുമാസത്തിലാണ്
സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്;
(സി)
ഇതിന്
ഏതുമാസത്തിലാണ്
അംഗീകാരം
നല്കപ്പെട്ടിട്ടുള്ളത്;
ഇതു സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
ആക്ഷന്‍
പ്ലാനുകള്‍
സമര്‍പ്പിക്കുന്നതിലും
അംഗീകാരം
നല്‍കുന്നതിലും
സംഭവിച്ചുകൊണ്ടിരിക്കുന്ന
കാലതാമസം മൂലം ടെണ്ടര്‍
നടപടികളും
പ്രവൃത്തികളും
വൈകുന്നതും തുകകള്‍
ലാപ്സാകുന്നതും
ഒഴിവാക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
എങ്കില്‍
ഇതു സംബന്ധിച്ച്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ഇടമലയാര്‍
ഇറിഗേഷന്‍ പദ്ധതിയുടെ
മലയാറ്റൂര്‍- നീലീശ്വരം
പഞ്ചായത്തിലെ പെരുംതോട്
ഭാഗത്തെ പ്രവൃത്തിക്ക്
എന്നാണ് തുക
അനുവദിച്ചതെന്നും
അനുവദിച്ചിട്ടുള്ള തുക
എത്രയെന്നും
വ്യക്തമാക്കാമോ;
(ജി)
ഈ
പ്രവൃത്തിയുടെ കരാര്‍
ആരാണ്
ഏറ്റെടുത്തിട്ടുള്ളതെന്നും
പൂര്‍ത്തിയാക്കേണ്ടിയിരുന്ന
കാലാവധി എന്നാണെന്നും
വിശദമാക്കാമോ; പ്രസ്തുത
കരാറുകാര്‍ക്ക്
പ്രവര്‍ത്തന കാലാവധി
ദീര്ഘിപ്പിച്ചുനല്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര തവണ
ദീര്‍ഘിപ്പിച്ചു
നല്‍കിയിട്ടുണ്ടെന്നും
നിലവിലെ പ്രവര്‍ത്തന
കാലാവധി എന്നാണ്
അവസാനിക്കുന്നതെന്നും
വ്യക്തമാക്കാമോ;നിശ്ചിത
സമയത്ത് പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാത്ത
കരാറുകാര്‍ക്ക്
ടെര്‍മിനേഷന്‍ നോട്ടീസ്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ; ഈ
പ്രവൃത്തി
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
നദീസംയോജന
പദ്ധതിയും
വാട്ടര്ഗേജുകളും
2717.
ശ്രീ.എം.എ.ബേബി
,,
കെ.സുരേഷ് കുറുപ്പ്
,,
എസ്.രാജേന്ദ്രന്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നദീസംയോജന
പദ്ധതി കേരളത്തിന്റെ
അനുമതിയില്ലാതെ
നടപ്പാക്കില്ലെന്ന്
ഉറപ്പ്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ബന്ധപ്പെട്ട
രേഖ ലഭ്യമാക്കുമോ;
(ബി)
സുപ്രീംകോടതി
വിധിയെ തുടര്‍ന്ന്
തമിഴ്നാടിന്റെ
സമ്മര്‍ദ്ദഫലമായി
കേന്ദ്ര സർക്കാർ
വാട്ടര്ഗേജുകള്
സ്ഥാപിച്ചതായി വന്ന
വാര്‍ത്തയുടെ നിജസ്ഥിതി
പരിശോധിച്ചിരുന്നോ;
(സി)
കേരളത്തിന്റെ
പ്രകൃതിഘടനയെ തന്നെ
തകര്‍ക്കാന്‍
കാരണമായേക്കാവുന്ന
പദ്ധതിക്ക് അനുകൂലമായ
സുപ്രീംകോടതി
വിധിക്കെതിരെ അപ്പീല്‍
നല്‍കിയിരുന്നോ;
ഇല്ലെങ്കില്‍ കാരണം
അറിയിക്കുമോ;
സര്‍ക്കാര്‍
ഉദ്ദേശിക്കുന്ന തുടര്‍
നടപടികള്‍ എന്താണെന്ന്
അറിയിക്കാമോ?
ഇടമലയാര്‍
ഇറിഗേഷന്‍ പദ്ധതി
2718.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടമലയാര്‍
ഇറിഗേഷന്‍ പദ്ധതിയുടെ
മെയിന്‍ കനാലിന്റെയും
ലോ ലെവല്‍ കനാലിന്റെയും
പൂര്‍ത്തിയാക്കാനുള്ള
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കുന്നതിലെ
കാലതാമസത്തിനുളള കാരണം
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതി എന്നത്തേയ്ക്ക്
ഭാഗികമായി കമ്മീഷന്
ചെയ്യാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇടമലയാര്‍
ഇറിഗേഷന്‍ പദ്ധതിയുടെ
ആക്ഷന്പ്ലാനിന്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നത്തേയ്ക്ക്
നല്കുവാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഇ)
ആക്ഷന്പ്ലാനില്
ഉള്‍പ്പെടുത്തിയിട്ടുള്ള
പ്രവര്‍ത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ആയതിന്റെ
പണികള്‍ എന്നത്തേയ്ക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന് പറയാമോ?
ഇടമലയാര്‍
ഇറിഗേഷന്‍ പദ്ധതിയുടെ ലോ
ലെവല്‍ കനാല്‍
2719.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടമലയാര്‍
ഇറിഗേഷന്‍ പദ്ധതിയുടെ
ലോ ലെവല്‍ കനാല്‍ 10490
മുതല്‍ 12000 വരെയുള്ള
ചെയ്നേജിന്റെ
പ്രവൃത്തിക്ക് ഏതെല്ലാം
ആക്ഷന്‍ പ്ലാനില്‍
അംഗീകാരം
നല്‍കിയിരുന്നു;
(ബി)
ഇതിന്
സാങ്കേതികാനുമതിക്കായി
എത്ര തവണ
സമര്‍പ്പിക്കപ്പെട്ടിരുന്നു;
(സി)
സാങ്കേതികാനുമതി
നല്‍കുന്നതിലെ
കാലതാമസത്തിന് കാരണവും
ഈ പ്രവൃത്തിയുടെ
നിജസ്ഥിതിയും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തി
നടപ്പിലാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാം
എന്ന് വിശദമാക്കാമോ;
(ഇ)
ഇതിന്റെ
സ്ഥലമെടുപ്പ്
നടപടികള്‍ക്ക് ഹൈലെവല്‍
കമ്മിറ്റി അംഗീകാരം
നല്കി ഇറക്കിയ
ഉത്തരവിലെ
വിസ്തീര്‍ണ്ണത്തില്‍
വന്ന തെറ്റ്
തിരുത്തുന്നതില്‍ വന്ന
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ;
വകുപ്പിലെ
ഉദ്യോഗസ്ഥരുടെ
ശ്രദ്ധക്കുറവുമൂലം
സംഭവിക്കുന്ന ഇത്തരം
കൃത്യവിലോപത്തിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ;
(എഫ്)
ഈ
പ്രവൃത്തി
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയിലെ ജലസംഭരണികള്‍
2720.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രണ്ടാം
വിളയ്ക്ക് ആവശ്യമായ ജലം
പാലക്കാട് ജില്ലയിലെ
ജലസംഭരണികളില്‍
അവശേഷിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ബന്ധപ്പെട്ട ഉപദേശക
സമിതികള്‍ ഇക്കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
ജില്ലയിലെ കനാലുകളുടെ
അറ്റകുറ്റ പണികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ?
വിവരാവകാശ
നിയമത്തിനു വിരുദ്ധമായ
ഉത്തരവുകൾ
2721.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവരാവകാശ
നിയമത്തെ മറികടക്കും
വിധം, വിവരങ്ങള്‍
ലഭ്യമാക്കാ
തിരിക്കുന്നതിനുള്ള
ഉത്തരവ് ജലവിഭവ വകുപ്പ്
ഇറക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ഉത്തരവ്
ആക്ടിന്
വിരുദ്ധമാണോയെന്നു
പരിശാധി ക്കുന്നതിനും
നിയമവിരുദ്ധമാണെങ്കില്‍
ആയതു റദ്ദാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
വൈപ്പിന്‍
മണ്ഡലത്തിലെ ശുദ്ധജലവിതരണ
പദ്ധതി
2722.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡ
ഫണ്ട് ഉപയോഗിച്ച്
വൈപ്പിന്‍ മണ്ഡലത്തില്‍
നടന്നു വരുന്ന ശുദ്ധ
ജലവിതരണ പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തികരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
വിതരണ
ശൃംഖല പൈപ്പുകള്‍
പൂര്‍ണ്ണമായും
സ്ഥാപിച്ചു
കഴിഞ്ഞുവോയെന്നും,
ഇനിയും
പൂര്‍ത്തീകരിക്കാനുണ്ടെങ്കില്‍
ഏതെല്ലാം
പഞ്ചായത്തുകളിലെന്നും
വിശദീകരിക്കാമോ;
(സി)
വിതരണ
ശൃംഖല പൈപ്പുകളുടെ
മെയിന്റനന്‍സ് ചുമതല
ഇപ്പോള്‍
ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
വാട്ടര്‍
അതോറിറ്റി പ്രോജക്ട്
ഡിവിഷന്റെ മേല്‍
നോട്ടത്തില്‍ ഇപ്പോള്‍
നടന്നു വരുന്ന
പ്രവൃത്തികളില്‍
സംഭവിക്കുന്ന ലീക്കേജ്,
മറ്റു മെയിന്റനന്‍സ്
പ്രവൃത്തികള്‍ എന്നിവ
പൂര്‍ത്തീകരിക്കുന്നതിനുള്ള
ചുമതല ആര്‍ക്കെന്ന്
വ്യക്തമാക്കാമോ?
കുട്ടനാടു
പാക്കേജില്‍
ഉള്‍പ്പെടുത്തിയ ജലവിഭവ
വകുപ്പിന്റെ പദ്ധതികള്‍
2723.
ശ്രീ.ജി.സുധാകരന്
,,
ആര്. രാജേഷ്
,,
എ.എം. ആരിഫ്
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാടു
പാക്കേജില്‍
ഉള്‍പ്പെടുത്തിയ
ഏതൊക്കെ പദ്ധതികളാണ്
ജലവിഭവ വകുപ്പിന്റെ
കീഴില്‍
ആവിഷ്കരിച്ചിരുന്നത് ;
ഇതില്‍ പൂര്‍ത്തിയായ
പദ്ധതികൾ
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പാക്കേജ്
പൂര്‍ത്തീകരിക്കാനുളള
കാലാവധി
ദീര്‍ഘിപ്പിക്കാത്തത്
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങൾ
പൂർത്തീകരിക്കുന്നതിനു
തടസ്സമാകുമെന്ന്
കരുതുന്നുണ്ടോ;
(സി)
പാക്കേജിന്
പ്രകാരമുളള പദ്ധതി
സമയബന്ധിതമായി
നടപ്പിലാക്കുന്നതില്‍
സംസ്ഥാനത്തിന്റെ
ഭാഗത്തുനിന്നുണ്ടായ
വീഴ്ചകള്‍
എന്തൊക്കെയായിരുന്നു ;
വീഴ്ച
സംഭവിച്ചിട്ടുണ്ടെങ്കിൽ
അവ പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ ഉദേശി
ക്കുന്നത് ?
രണ്ടാംവിള
നെല്‍കൃഷിക്ക് വെള്ളം
തുറന്നു വിടണമെന്നതും
കനാലുകള്‍ അറ്റകുറ്റപ്പണി
നടത്താത്തതും സംബന്ധിച്ച്
2724.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ രണ്ടാംവിള
നെല്‍കൃഷിക്ക് വെള്ളം
തുറന്നു വിടണമെന്ന
കര്‍ഷകരുടെ ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
മലമ്പുഴ,
വാളയാര്‍,
കാഞ്ഞിരപ്പുഴ, മംഗലം
ഡാം മുതലായ ജലസേചന
പദ്ധതികളില്‍ നിന്നും
രണ്ടാം
വിളയ്ക്കാവശ്യമായ
വെള്ളം എന്ന്
തുറന്നുവിടും; വിശദാംശം
ലഭ്യമാക്കാമോ;
(സി)
രണ്ടാംവിളയ്ക്ക്
വെള്ളം തുറന്ന്
വിടുന്നതിനായി
എന്തെല്ലാം
മുന്നൊരുക്കങ്ങള്‍ ആണ്
സാധാരണയായി നടത്തി
വരാറുള്ളത്;
(ഡി)
വിവിധ
ജലസേചന പദ്ധതികളില്‍
നിന്നും
കൃഷിയിടങ്ങളിലേയ്ക്ക്
വെള്ളം എത്തിക്കുന്ന
കനാലുകളുടെ
അറ്റകുറ്റപ്പണി
നടത്താത്ത കാര്യം
ശ്രദ്ധയിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
വാട്ടര്‍
അതോറിറ്റിയില്‍ ഇ-ടെന്‍ഡര്‍
സംവിധാനം
2725.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
ടി.വി.രാജേഷ്
,,
പുരുഷന് കടലുണ്ടി
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയില്‍ ഇ
-ടെന്‍ഡര്‍ സംവിധാനം
ഒരുക്കുന്നതിനായി
നാഷണല്‍
ഇന്‍ഫോര്‍മാറ്റിക്
സെന്ററിനെ ഒഴിവാക്കി
കിയോണിക്സിനെ
തെരഞ്ഞെടുക്കാനുള്ള
കാരണം അറിയിക്കാമോ;
(ബി)
ഇതിനായി
കിയോണിക്സിന് നല്‍കേണ്ട
സര്‍വ്വീസ് ചാര്‍ജ്ജും
മറ്റു വ്യവസ്ഥകളും
എന്തൊക്കെയാണ്;
(സി)
കിയോണിക്സിനെ
തെരഞ്ഞെടുത്തതിന്റെ
പിന്നില്‍ അഴിമതിയുണ്ട്
എന്ന
ആരോപണത്തെക്കുറിച്ച്
അന്വേഷണം
നടത്തിയിരുന്നോ;
വിശദാംശം ലഭ്യമാക്കുമോ
;
(ഡി)
ഇ-ടെന്‍ഡര്‍
കിയോണിക്സിനെ ഏല്പിച്ചു
കൊടുക്കുന്നതുമായി
ബന്ധപ്പെട്ട ഫയലുകളുടെ
പകര്‍പ്പ് സഭയുടെ
മേശപ്പുറത്ത്
വയ്ക്കാമോ?
കുട്ടനാട്
നിയോജമണ്ഡലത്തിലെ
മേജര്‍/മൈനര്‍ ഇറിഗേഷന്‍
നിര്‍മ്മാണ പ്രവൃത്തികള്‍
2726.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
നിയോജമണ്ഡലത്തില്‍ ഈ
സാമ്പത്തിക വര്‍ഷം
ഏതെല്ലാം മേജര്‍/മൈനര്‍
ഇറിഗേഷന്‍ നിര്‍മ്മാണ
പ്രവൃത്തികള്ക്ക്ആരുടെ
ശുപാര്‍ശപ്രകാരമാണ്
സാമ്പത്തിക അനുമതി
നല്‍കിയതെന്ന് വിശദമായ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ;
(ബി)
2013-2014
സാമ്പത്തികവര്‍ഷത്തില്‍
കുട്ടനാട്ടില്‍
അനുവദിച്ച
മേജര്‍/മൈനര്‍
പ്രവൃത്തികളുടെ
ലിസ്റ്റ് ലഭ്യമാക്കുമോ?
ഭാരതപ്പുഴ-ബിയ്യം
കായല്‍ സംയോജന പദ്ധതി
2727.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചമ്രവട്ടം
റഗുലേറ്റര്‍
പദ്ധതിയില്‍ നിന്നും
തൃശൂര്‍-പൊന്നാനി കോള്‍
മേഖലയായ ബിയ്യം
കായലിലേക്ക്
വേനല്‍കാലത്ത് ജലം
എത്തിക്കുന്നതിനുള്ള
ഭാരതപ്പുഴ-ബിയ്യം
കായല്‍ സംയോജന പദ്ധതി
നടപ്പാക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പ്രാഥമിക
പഠനം
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
മുണ്ടകൻ പാടങ്ങളും,
തെങ്ങിന് തോപ്പുകള്‍
അടക്കമുള്ള കരകൃഷിക്ക്
വളരെ ഉപകാരപ്പെടുന്ന
പൊന്നാനി കോള്‍
മേഖലയിലെ പ്രസ്തുത
സമഗ്ര പദ്ധതി
നടപ്പാക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
വിശദമാക്കാമോ?
മാട്ടൂല്‍,
മാടായി
ഗ്രാമപഞ്ചായത്തുകളില്‍
പുതിയ കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിനു
നടപടി
2728.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
,കടലാക്രമണത്തില്‍
തകര്‍ന്ന മാട്ടൂല്‍,
മാടായി
ഗ്രാമപഞ്ചായത്തുകളിലെ
കടല്‍ഭിത്തി
പുനര്‍നിര്‍മ്മിക്കുന്നതിനും
പുതിയ കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഏതൊക്കെ
പ്രവൃത്തികള്‍ക്ക് എത്ര
രൂപയുടെ ഭരണാനുമതി
ലഭിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(സി)
ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
എന്ന് ആരംഭിക്കാന്‍
കഴിയുമെന്നറിയിക്കുമൊ ?
കാനത്തോട്,
തോട്ടുമുഖം എന്നീ
റഗുലേറ്റര്‍ കം
ബ്രിഡ്ജുകളുടെ റിവൈസ്ഡ്
ഭരണാനുമതി
2729.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാനത്തോട്,
തോട്ടുമുഖം എന്നീ
റഗുലേറ്റര്‍ കം
ബ്രിഡ്ജുകളുടെ റിവൈസ്ഡ്
ഭരണാനുമതി
ലഭിക്കുന്നതിനായി
പ്രോജക്ട്
റിപ്പോര്‍ട്ടുകള്‍
ലഭ്യമായ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ പദ്ധതികളുടെ
ഭരണാനുമതി
ലഭിക്കുന്നതിനുവേണ്ടി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇപ്പോഴത്തെ സ്ഥിതി
എന്താണെന്ന്
വിശദമാക്കാമോ;
(സി)
ഭരണാനുമതി
എന്നേക്ക് ലഭിക്കും
എന്ന് അറിയിക്കുമോ?
വെള്ളക്കരം
2730.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വെള്ളക്കരം എത്ര
പ്രാവശ്യം
വര്‍ദ്ധിപ്പിച്ചു;
നിലവിലുണ്ടായിരുന്നതിന്റെ
എത്ര ശതമാനമാണ്
വര്‍ദ്ധനവ്
വരുത്തിയിട്ടുളളത്;
നിലവിലുണ്ടായിരുന്നതിന്റെയും
വര്‍ദ്ധിപ്പിച്ച
നിരക്കുകളുടെയും
വിശദാംശം നല്‍കുമോ;
(ബി)
ഡ്രെയിനേജിന്
നാളിതുവരെ ഫീസ്
ഈടാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
നല്‍കുമോ?
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
ഇറിഗേഷന്‍ പദ്ധതികൾക്ക്
അനുമതി
2731.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം മേജര്‍,
മൈനര്‍ ഇറിഗേഷന്‍
പദ്ധതികള്‍ക്കാണ്
2012-'13, 2൦13-'14,
2014-'15 സാമ്പത്തിക
വര്‍ഷങ്ങളില്‍
ഭരണാനുമതി
ലഭിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
ഭരണാനുമതി ലഭിച്ച
പ്രവൃത്തികൾക്ക്
സാങ്കേതികാനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇനിയും
ഭരണാനുമതി,
സാങ്കേതികാനുമതി എന്നിവ
ലഭിക്കാനുളള പദ്ധതികള്‍
ഏതെല്ലാമെന്ന്
വെളിപ്പെടുത്തുമോ?
കുറ്റ്യാടി
കനാലിലെ
അക്വാഡക്റ്റുകളുടെ നവീകരണ
പ്രവര്‍ത്തനം
2732.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വടകര
നിയോജകമണ്ഡലത്തിലെ
കുറ്റ്യാടി കനാലില്‍
അപകടകരമാണെന്ന്
ഉദ്യോഗസ്ഥര്‍ എഴുതിവച്ച
അക്വാഡക്റ്റുകള്‍
നന്നാക്കാന്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തെങ്കിലും തുക
ചെലവഴിച്ചിട്ടുണ്ടോ;
എങ്കിൽ എത്ര തുക,
ഏതെല്ലാം
പഞ്ചായത്തുകളില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ചെലവഴിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
വേനല്‍കാലത്തടക്കം
കൃഷിക്ക് വെള്ളം
നല്കുന്ന കനാലിലെ
അക്വാഡക്റ്റുകളുടെ
തകരാര്‍ പരിഹരിക്കാന്‍
കുറ്റ്യാടി കനാലിന്
സര്‍ക്കാര്‍ അനുവദിച്ച
സംഖ്യയില്‍നിന്നും ഈ
വര്‍ഷമെങ്കിലും ഫണ്ട്
നല്കി അടിയന്തരമായി
അക്വാഡക്റ്റുകളുടെ
നവീകരണ പ്രവര്‍ത്തനം
നടത്താന്‍
തയ്യാറാകുമോ?
പുതുക്കാട്-നെല്ലായി
റഗുലേറ്റര്‍
-കം-ബ്രിഡ്ജിന് ഭരണാനുമതി
2733.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കാട്
മണ്ഡലത്തില്‍ നെല്ലായി
ഇറിഗേഷന്കടവ് നെല്ലായി
റഗുലേറ്റര്‍
-കം-ബ്രിഡ്ജിന്
റിവൈസ്ഡ് ഭരണാനുമതി
നല്കുവാന്
ആവശ്യപ്പെട്ടുകൊണ്ടുള്ള
നിവേദനം
ലഭ്യമായിട്ടുണ്ടോ ;
(ബി)
എങ്കില്‍
ഇപ്പോഴത്തെ സ്ഥിതി
വിശദമാക്കുമോ ?
നീലേശ്വരത്ത്
റെഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ നിര്‍മ്മാണം
2734.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗാേഡ്
ജില്ലയിലെ നീലേശ്വരം
പാലായിവളപ്പില്
റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട്
ജനങ്ങള്‍ ഉന്നയിക്കുന്ന
പ്രശ്നം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ഉണ്ടെങ്കില്‍,
ഇക്കാര്യത്തില്‍ ഇതുവരെ
ഒരു അനുകൂല
തീരുമാനമുണ്ടാക്കാന്‍
കഴിയാതെവന്നതിന്റെ
കാരണം വ്യക്തമാക്കുമാേ?
പറമ്പിക്കുളം
കരാര്‍ - കേരളവും തമിഴ്
നാടും തമ്മിലുള്ള ധാരണ
2735.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവാട്ടര്
അതോറിറ്റിയില്‍ ഇ-ടെന്‍ഡര്‍
സംവിധാനം വിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പറമ്പിക്കുളം
കരാറില്‍ 30 കൊല്ലത്തെ
ഓരോ ഗേജിംഗ്
പോയിന്റുകളിലേയും
അളവെടുത്ത് അതിന്റെ
അടിസ്ഥാനത്തില്‍ ജലം
വിഭജിക്കാനുള്ള
നടപടികളുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണ്;
(ബി)
ഇതില്‍
ഏതെല്ലാം
പ്രശ്നങ്ങളില്‍ കേരളവും
തമിഴ് നാടും തമ്മില്‍
ധാരണയില്‍
എത്തിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇതിനായുള്ള
കമ്മിറ്റിയുടെ 2005-ന്
ശേഷമുള്ള മിനിട്സിന്റെ
പകർപ്പ് ലഭ്യമാക്കാമോ;
(ഡി)
കേരളം
കൊടുത്ത രണ്ടാമത്തെ
മെമ്മോറാണ്ട പ്രകാരം
ഏതെല്ലാം
കാര്യങ്ങളിലാണ്
ധാരണയിലെത്തിയത് എന്ന്
വിശദമാക്കാമോ?
പൂരക്കടവില്‍
റഗുലേറ്റര്‍ കം-ബ്രിഡ്ജ്
നിർമ്മാണം
2736.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
കടന്നപ്പള്ളി-പാണപ്പുഴ
പഞ്ചായത്തിലെ
ഏര്യംപുഴയ്ക്ക് കുറുകെ
പൂരക്കടവില്‍
റഗുലേറ്റര്‍
കം-ബ്രിഡ്ജ്
സ്ഥാപിക്കുന്നതിന്
ചെറുകിട ജലസേചനവകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇന്‍വെസ്റ്റിഗേഷന്‍
പ്രവൃത്തികള്‍
എപ്പോഴേയ്ക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയും;
(സി)
ഡിസൈന്‍
തയ്യാറാക്കി
നബാര്‍ഡിന്റെ RIVF
സ്കീമില്‍
ഉള്‍പ്പെടുത്തി ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മുല്ലപ്പെരിയാർ
അണക്കെട്ട് പ്രശ്നം
2737.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുല്ലപ്പെരിയാര്‍
അണക്കെട്ടിന്റെ പ്രശ്നം
കേരളത്തിന് അനുകൂലമായി
മാറ്റുന്നതില്‍
ഗുരുതരമായ വീഴ്ച ഈ
സര്‍ക്കാരിന്
സംഭവിച്ചിട്ടുള്ളതായി
വിലയിരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
142
അടിയില്‍ താഴെ ജലം
ശേഖരിക്കുന്നതിലും
പുതിയ ഡാം കെട്ടുന്ന
കാര്യത്തിലും വീഴ്ച
പറ്റിയിട്ടുണ്ടോ;
(സി)
തമിഴ്നാടിന്
വെള്ളം കേരളത്തിന്
സുരക്ഷ എന്ന നിലപാട്
നേടിയെടുക്കാന്‍ ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ കഴിയുമെന്ന്
കരുതുന്നുണ്ടോ;
ആവശ്യങ്ങള്‍
നേടിയെടുക്കാന്‍
കര്‍മ്മപദ്ധതി
സര്‍ക്കാരിനുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
മുല്ലപ്പെരിയാര്‍
നിയമ നടപടികൾ
2738.
ശ്രീ.മാത്യു
റ്റി.തോമസ്
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.ജോസ്
തെറ്റയില്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുല്ലപ്പെരിയാര്‍
കേസില്‍
സുപ്രീംകോടതിയില്‍
നിന്ന് കേരളത്തിന്
ദോഷമായി ഉണ്ടായ വിധിയെ
തുടര്‍ന്ന് എന്തെല്ലാം
നിയമനടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
കാരണങ്ങളെ
അടിസ്ഥാനമാക്കിയാണ്
പുനരവലോകന ഹര്‍ജി
നല്‍കിയതെന്ന്
വിശദമാക്കാമോ;
ജലവിഭവ
വകുപ്പില്‍ ERP
സോഫ്റ്റ്വെയര്
നടപ്പിലാക്കുന്നതിനുള്ള
കരാര്‍
2739.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പില്‍ ERP
സോഫ്റ്റ്വെയര്
നടപ്പിലാക്കുന്നതിന്
കരാര്കൊടുത്തത് ഏത്
കമ്പനിക്കാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് പ്രസ്തുത
കമ്പനിക്ക് വാട്ടര്‍
അതോറിറ്റി വര്‍ഷംതോറും
എത്ര രൂപ ലൈസന്‍സ്
തുകയായി നല്കാന്
ധാരണയായിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(സി)
സ്വതന്ത്ര
സോഫ്റ്റ്വെയര് മുഖേന
ഈ പദ്ധതി
നടപ്പിലാക്കാന്‍
കമ്പനികള്‍
ഉണ്ടായിട്ടും
എന്തടിസ്ഥാനത്തിലാണ്
ഇത്രയും കൂടിയതുകക്കു
ഭാവിയില്‍
വന്‍ബാധ്യതകള്‍ വരുന്ന
ഈ കരാറില്‍
ഏര്‍പ്പെട്ടിട്ടുളളത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
കരാറിന്റെ
വിശദാംശം ലഭ്യമാക്കാമോ?
പൊന്നാനി
മാറഞ്ചേരി യിൽ VCB
തകരാര്‍
2740.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി
മണ്ഡലത്തിലെ മാറഞ്ചേരി
ഗ്രാമപഞ്ചായത്തിലെ
പുളിക്കക്കടവിലുള്ള
മഠത്തില്‍ തോടിന്
കുറുകെയുള്ള VCB
തകര്‍ന്നതുമൂലം
നൂറുകണക്കിന് ഹെക്ടര്‍
നെല്‍കൃഷി സ്ഥലത്തേക്ക്
ഉപ്പുവെള്ളം
കയറുന്നതിനാല്‍
കര്‍ഷകരും, കുടിവെള്ളം
ലഭിക്കാതെ നൂറുകണക്കിന്
കുടുംബങ്ങളും
പ്രയാസപ്പെടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇവിടെ
VCB പണിയായുള്ള മൈനര്‍
ഇറിഗേഷന്റെ
പ്രോപ്പോസ്സൽ
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
അടുത്ത RIDF ഫണ്ടിലോ
അല്ലെങ്കില്‍ മറ്റ്
ഫണ്ടുകളോ വകയിരുത്തി
പദ്ധതി
പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
പാലക്കാട്
ജില്ല്ലാ കാഡ പദ്ധതി
2741.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വര്‍ഷത്തില്‍ കാഡ
പദ്ധതി പ്രകാരം
പാലക്കാട് ജില്ലയില്‍
എത്ര രൂപയാണ്
അനുവദിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമോ;
(ബി)
ഇത്
ഏതെല്ലാം
പ്രവൃത്തികള്‍ക്കായാണ്
അനുവദിച്ചിട്ടുള്ളത്;
(സി)
ചേരാമംഗലം
പദ്ധതിയില്‍ ഇതില്‍
നിന്നും തുക
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര;
(ഡി)
ഇല്ലെങ്കില്‍
ചേരാമംഗലം പദ്ധതിക്ക്
തുക നീക്കിവെക്കുന്ന
കാര്യം പരിഗണിക്കുമോ?
കടമ്പ്രയാറില്‍
ലോക്ക് -കം-റെഗുലേറ്റർ
നിർമ്മാണം
2742.
ശ്രീ.ബെന്നി
ബെഹനാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടമ്പ്രയാറില്‍
കോഴിച്ചിറക്ക് കുറുകെ
ലോക്ക്-കം-റഗുലേറ്റര്‍
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പര്യവേഷണവും
രൂപകല്‍പ്പനയും
പൂര്‍ത്തിയാക്കിയ
പ്രസ്തുത പദ്ധതിക്ക്
പുതുക്കിയ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
നബാര്‍ഡ്
XX- ല്‍
ഉള്‍പ്പെടുത്തിയ ഈ
പദ്ധതിക്ക് ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ?
ചാലക്കുടിപ്പുഴയില്‍,
തുമ്പൂര്‍മുഴി
ഡൈവേര്ഷന് സ്കീമില്‍
ഫീല്‍ഡ് ചാനലുകള്‍
2743.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിപ്പുഴയില്‍,
തുമ്പൂര്‍മുഴി
ഡൈവേര്ഷന് സ്കീമില്‍
ഇടതുകര, വലതുകര
കനാലുകളുടെ മേഖലയില്‍
കാഡ പദ്ധതിപ്രകാരം
നിര്‍മ്മിച്ച, ഫീല്‍ഡ്
ചാനലുകള്‍ തകര്‍ന്ന്
ഉപയോഗശൂന്യമായിത്തീര്‍ന്ന
അവസ്ഥ സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തകര്‍ന്നു
കിടക്കുന്ന കാഡ
ഫീല്ഡുചാനലുകള്
നന്നാക്കി, ജലസേചന
സൗകര്യം
മെച്ചപ്പെടുത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
ഭൂഗര്‍ഭജലം
ഉപയോഗപ്പെടുത്തി ചെറുകിട
കുടിവെളള പദ്ധതികള്‍
2744.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
റ്റി.എന്‍. പ്രതാപന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂഗര്‍ഭജലം
ഉപയോഗപ്പെടുത്തി
ചെറുകിട കുടിവെളള
പദ്ധതികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
എതെല്ലാം
തരത്തിലുളള സഹായങ്ങളാണ്
പദ്ധതി നടത്തിപ്പിനായി
പ്രയോജനപ്പെടുത്തുന്നത്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഭൂജലവകുപ്പ്
കായംകുളം മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പ്രവൃത്തികള്‍
2745.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂജലവകുപ്പ്
2010-11, 2011-12,
2012-13, 2013-14
വര്‍ഷങ്ങളില്‍ കായംകുളം
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പ്രവൃത്തികള്‍
വിശദമാക്കാമോ;
(ബി)
കായംകുളം
മണ്ഡലത്തില്‍ നിലവില്‍
നടന്നുകൊണ്ടിരിക്കുന്ന
പ്രവൃത്തികള്‍
ഏതൊക്കെയെന്നും,
പുതുതായി നടത്തുവാന്‍
ഉദ്ദേശിക്കുന്ന
പ്രവൃത്തികള്‍
ഏതൊക്കെയെന്നും
വിശദമാക്കാമോ?
അസറ്റ്
ഡവലപ്മെന്റ് ഫണ്ട്
2746.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അസറ്റ്
ഡവലപ്മെന്റ് ഫണ്ടില്‍
ഉള്‍പ്പെടുത്തി
വാമനപുരം, നെല്ലനാട്
പഞ്ചായത്തുകളില്‍ ഒരു
കുടിവെള്ള പദ്ധതി
നടപ്പിലാക്കുന്നതിന്
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ് അത്
ലഭിച്ചതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
സര്‍ക്കാര്‍
ഉത്തരവുണ്ടോ; എങ്കില്‍
ഈ ഉത്തരവിന്റെ നമ്പരും
തീയതിയും എത്ര
രൂപയ്ക്കുള്ള
ഭരണാനുമതിയുമാണ്
ലഭിച്ചതെന്നും
അറിയിക്കുമോ;
(സി)
ഭരണാനുമതി
ലഭ്യമായാല്‍ സാധാരണ
നിലയില്‍ എത്ര
നാളുകള്‍ക്കകം പണി
ആരംഭിക്കാനാണ്
സാദ്ധ്യതയെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ പണി
ആരംഭിക്കാതിരിക്കുന്നതിന്
അസാധാരണമായ
എന്തെങ്കിലും തടസ്സം
നിലനില്‍ക്കുന്നുണ്ടോ;
(ഇ)
ഈ
വിഷയത്തിലുള്ള ഫയലില്‍
നാളിതുവരെ സ്വീകരിച്ച
നടപടികളുടെ നാള്‍വഴി
വിശദമാക്കാമോ;
(എഫ്)
വാമനപുരം
കുടിവെള്ള പദ്ധതി
നടപ്പിലാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തുന്നതിനായി
25.6.2014 ന് വാട്ടര്‍
അതോറിറ്റി
ടെക്നിക്കല്‍
മെമ്പറുടെ ചേംബറില്‍
മീറ്റിംഗ്
നടത്തിയിട്ടുണ്ടോ; ഈ
മീറ്റിംഗില്‍ ആരെല്ലാം
പങ്കെടുത്തു;
എന്തെല്ലാം
തീരുമാനങ്ങളാണ് ഈ
മീറ്റിംഗില്‍
എടുത്തത്;പ്രസ്തുത
മീറ്റിംഗിന്റെ
പൂര്‍ണ്ണമായ
മിനിറ്റ്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ജി)
പ്രസ്തുത
മീറ്റിംഗില്‍ കൈക്കൊണ്ട
തീരുമാനങ്ങളും
ഉറപ്പുകളും
പാലിക്കപ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്നും
ആരാണ്
ഉത്തരവാദികളെന്നും
വിശദമാക്കുമോ; ഈ
പദ്ധതിയുടെ ഫയലുകളില്‍
അനാവശ്യവും അകാരണവുമായ
കാലതാമസം വരുത്തിയ
ഉദ്യോഗസ്ഥരുടെ
പേരുവിവരം
വെളിപ്പെടുത്തുമോ;
ഇവര്‍ക്കെതിരെ നടപടി
സ്വീകരിക്കുമോ;
പഞ്ചായത്തിൽ ഒരു കുളം
പദ്ധതി
2747.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓരാേ
പഞ്ചായത്തിലും ഓരാേ
കുളങ്ങള്‍
സംരക്ഷിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
(ബി)
ഇതുപ്രകാരം
എത്ര കുളങ്ങള്‍
സംരക്ഷിച്ചിട്ടുണ്ടെന്ന്
നിയാേജകമണ്ഡലാടിസ്ഥാനത്തില്
വിശദമാക്കുമാേ;
(സി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തിയാക്കാന്‍
കഴിഞ്ഞിട്ടുണ്ടാേ;
ഇല്ലെങ്കില്‍, കാരണം
വ്യക്തമാക്കുമാേ;
(ഡി)
എന്ത്
തുക ഇതിനായി
വകയിരുത്തിയിട്ടുണ്ട്;
ഇതില്‍ എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
അറിയിക്കുമാേ?
ജല
അതോറിറ്റിയുടെ പദ്ധതികള്‍
കാര്യക്ഷമമാക്കാന്‍ നടപടി
2748.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ആര് . സെല്‍വരാജ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
അതോറിറ്റിയുടെ
പദ്ധതികള്‍
കാര്യക്ഷമമായി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കുമോ;
(ബി)
പദ്ധതികളുടെ
വിതരണശേഷി
വര്‍ദ്ധിപ്പിക്കുവാനും
കൂടുതല്‍
സ്ഥലങ്ങളിലേയ്ക്ക്
വ്യാപിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതികളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമായി
മോണിറ്റര്‍ ചെയ്യാന്‍
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്
എന്നറിയിക്കുമോ?
ജിഡ
ഫണ്ട് ഉപയോഗിച്ചുള്ള
വൈപ്പിന്‍ കുടിവെള്ള
പദ്ധതി
2749.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡ
ഫണ്ട് ഉപയോഗിച്ചുള്ള
വൈപ്പിന്‍ കുടിവെള്ള
പദ്ധതിയിലുള്‍പ്പെട്ട
വാട്ടര്‍ ടാങ്കുകളുടെ
നിര്‍മ്മാണത്തിന് ഏറെ
കാലതാമസം നേരിടുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സ്വീകരിച്ച
നടപടി
വിശദീകരിക്കാമോ;ഇനിയും
പൂര്‍ത്തീകരിക്കാനുള്ള
ടാങ്കുകള്‍
ഏതൊക്കെയെന്ന
വ്യക്തമാക്കാമോ;
(ബി)
എഗ്രിമെന്റ്
കാലാവധി കഴിഞ്ഞിട്ടും
എത്ര തവണ ഈ
പ്രവൃത്തികള്‍ക്ക് സമയം
ദീര്ഘിപ്പിച്ചുനല്കിയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രവൃത്തി
പുനരാരംഭിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടി വ്യക്തമാക്കാമോ;
(ഡി)
പദ്ധതി
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
എന്ന പദ്ധതി
2750.
ശ്രീ.ലൂഡി
ലൂയിസ്
,,
പി.സി വിഷ്ണുനാഥ്
,,
സി.പി.മുഹമ്മദ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
എന്ന പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പ്രസ്തുത പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം തരത്തിലുള്ള
ധന സഹായങ്ങളാണ്
പ്രയോജനപ്പെടുത്തുന്നത്
;
(ഡി)
പ്രസ്തുത
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ
?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി
2751.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഇതുവരെ
എത്ര കുളങ്ങള്‍
നവീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കാമോ;
(ബി)
അരൂര്‍
മണ്ഡലത്തിലെ ഏതൊക്കെ
കുളങ്ങള്‍
നവീകരിക്കുന്നതിനുള്ള
നിര്‍ദ്ദേശമാണ്
നല്‍കിയിട്ടുള്ളത്;
(സി)
ഇൗ
പദ്ധതി
നടപ്പിലാക്കിയിട്ടില്ല
എങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇൗ
പദ്ധതി എന്നത്തേയ്ക്ക്
നടപ്പിലാക്കും എന്ന്
വ്യക്തമാക്കാമോ?
ജിഡ-
ഫിഷറീസ് ഫണ്ട്
2752.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡ-
ഫിഷറീസ് ഫണ്ട്
ഉപയോഗിച്ച് വൈപ്പിന്‍
മണ്ഡലത്തില്‍
നടന്നുവരുന്ന ശുദ്ധജല
വിതരണ പ്രവര്‍ത്തി
എന്നത്തേയ്ക്ക്
കമ്മീഷന്
ചെയ്യാനാകുമെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത
പ്രവര്‍ത്തിയുടെ ഇനിയും
പൂര്‍ത്തീകരിക്കാനുള്ളത്
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തി
പൂര്‍ത്തീകരിക്കുന്നതില്‍
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങളുണ്ടെങ്കില്‍
വ്യക്തമാക്കാമോ?
എസ്.സി/എസ്.റ്റി
ആവാസ കേന്ദ്രങ്ങളില്‍
ദേശീയ ഗ്രാമീണ കുടിവെള്ള
പദ്ധതി
2753.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2008-13
കാലത്ത് ദേശീയ ഗ്രാമീണ
കുടിവെള്ള പദ്ധതിയില്‍
ഉള്‍പ്പെടുത്തി
എസ്.സി/എസ്.റ്റി ആവാസ
കേന്ദ്രങ്ങളില്‍ എത്ര
പദ്ധതികള്‍
ആവിഷ്ക്കരിച്ചു ; എത്ര
എണ്ണം നടപ്പാക്കി ;
ഇതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
വെളിപ്പെടുത്താമോ ;
(ബി)
ഇതില്‍
പൂര്‍ത്തീകരിച്ച
പദ്ധതികള്‍
എത്രയാണെന്നും
ഉപേക്ഷിച്ച പദ്ധതികള്‍
ഏതൊക്കെയെന്നും
വ്യക്തമാക്കുമോ ?
കേരള
വാട്ടര്‍ അതോറിറ്റിയിലെ
ജീവനക്കാരുടെ ദിവസവേതനം
വർദ്ധിപ്പിക്കുന്നതിന്
നടപടി
2754.
ശ്രീ.ബെന്നി
ബെഹനാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍ പമ്പ്
ഓപ്പറേറ്റര്‍,
വര്‍ക്കര്‍.
സ്വീപ്പര്‍,
അറ്റന്‍ഡര്‍,
ഗാര്‍ഡനര്‍, പ്യൂണ്‍,
കമ്പ്യൂട്ടര്‍
ഓപ്പറേറ്റര്‍, മീറ്റര്‍
റീഡര്‍ എന്നീ
തസ്തികകളിൽ
വര്‍ഷങ്ങളായി എച്ച്.ആർ.
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്നവരെ
സ്ഥിരപ്പെടുത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശം
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
ജീവനക്കാരുടെ ദിവസവേതനം
വർദ്ധിപ്പിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഇടനിലക്കാരെ
ഒഴിവാക്കി ഇവർക്ക്
നേരിട്ട് ശമ്പളം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ജലമണി
പദ്ധതി
2755.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമീണ
സര്‍ക്കാര്‍
സ്ക്കൂളുകളിലെ
കുട്ടികള്‍ക്ക്
കുടിവെള്ളം
ലഭ്യമാക്കാനുള്ള
കേന്ദ്ര സര്‍ക്കാരിന്റെ
ജലമണി പദ്ധതി
കേരളത്തില്‍
നടപ്പാക്കിയതിന്റെ
കഴിഞ്ഞ 6 വര്‍ഷത്തെ
കണക്ക് ലഭ്യമാക്കുമോ;
(ബി)
ഈ
പദ്ധതി എത്ര ഘട്ടം
പൂര്‍ത്തിയായി; എത്ര
സ്ക്കൂളുകളില്‍
നടപ്പാക്കി; വിശദാംശം
നല്‍കുമോ;
(സി)
ഈ
പദ്ധതി
നടപ്പാക്കുന്നതില്‍
എന്തെങ്കിലും
തടസ്സങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
ജലനിധി
രണ്ടാം ഘട്ട പദ്ധതി
2756.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
വര്‍ക്കല കഹാര്‍
,,
സി.പി.മുഹമ്മദ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
രണ്ടാം ഘട്ട പദ്ധതിക്കു
രൂപം
നല്‍കിയിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
എന്തെല്ലാം
തരത്തിലുള്ള
ധനസഹായങ്ങളാണ് പദ്ധതി
നടത്തിപ്പിനായി
പ്രയാേജനപ്പെടുത്തുന്നത്;
വിശദമാക്കുമാേ;
(ഡി)
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടാേ;
വിശദാംശങ്ങള്‍
എന്തെല്ലാം?
മീനാട്
ശുദ്ധജല പദ്ധതി
2757.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്പാന്
കുടിവെള്ള പദ്ധതിയുടെ
ഭാഗമായി
നടപ്പിലാക്കുന്ന മീനാട്
ശുദ്ധജല പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
ഇനി എന്തൊക്കെ
പ്രവര്‍ത്തികളാണ്
അവശേഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
കുടിവെള്ള പദ്ധതിയുടെ
ഡിസ്ട്രിബ്യൂഷന്‍ ലൈന്‍
സ്ഥാപിക്കല്‍ ഇനി
എത്രത്തോളം ദൂരം
അവശേഷിക്കുന്നുണ്ട് ;
(സി)
ഡിസ്ട്രിബ്യൂഷന്‍
പൈപ്പ് ലൈനുകള്‍
സ്ഥാപിച്ച്
പൂര്‍ത്തീകരിക്കുവാനുള്ള
കരാര്‍ നല്കിയെങ്കില്
ആരാണ്
ഏറ്റെടുത്തിട്ടുള്ളതെന്ന്
അറിയിക്കുമോ;
എന്നത്തേക്ക് പണി
പൂര്‍ത്തീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
മീനാട്
ശുദ്ധജല പദ്ധതിയില്‍
നിന്നും കുടിവെള്ളം
ആവശ്യപ്പെട്ട് ഏതൊക്കെ
ഗ്രാമപഞ്ചായത്ത് /
നഗരസഭകളില്‍ നിന്നും
എത്ര പേരാണ് അപേക്ഷ
നല്‍കിയിരുന്നതെന്ന്
വ്യക്തമാക്കുമോ; ഇതില്‍
എത്ര പേര്‍ക്ക്
ശുദ്ധജലം
ലഭ്യമായിട്ടുണ്ട് ;
(ഇ)
അവശേഷിക്കുന്ന
ഗുണഭോക്താക്കള്‍ക്ക്
എന്നത്തേക്ക്
പൂര്‍ണ്ണമായും ശുദ്ധജലം
നല്കാന് കഴിയുമെന്ന്
അറിയിക്കുമോ?
തരൂര്‍
മണ്ഡലത്തിലെ സമഗ്ര കുടിവെള്ള
പദ്ധതി
2758.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരൂര്‍
മണ്ഡലത്തിലെ തരൂര്‍ 1,
2 വില്ലേജുകളിലെ സമഗ്ര
കുടിവെള്ള പദ്ധതി
എസ്.എല്‍.എസ്.എസ്.സി
അംഗീകരിച്ചിട്ടുണ്ടോ;
എത്ര രൂപയുടേതാണ്
എസ്റ്റിമേറ്റ്;
പദ്ധതിയുടെ നിലവിലെ
സ്ഥിതി സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ കാവശ്ശേരി
പഞ്ചായത്തിനെ കൂടി
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
കിഴക്കഞ്ചേരി,
വടക്കഞ്ചേരി, വണ്ടാഴി
സമഗ്ര കുടിവെള്ള പദ്ധതി
എസ്.എല്‍.എസ്.എസ്.സി
അംഗീകരിച്ചിട്ടുണ്ടോ;
എത്ര രൂപയുടേതാണ്
എസ്റ്റിമേറ്റ്;
പദ്ധതിയുടെ നിലവിലെ
സ്ഥിതി സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത പദ്ധതിയില്‍
കണ്ണമ്പ്ര പഞ്ചായത്തിനെ
കൂടി
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ഇ)
പ്രസ്തുത
പദ്ധതിയ്ക്ക് മംഗലം ഡാം
ശ്രോതസ്സായി
ഉപയോഗിക്കുന്നതില്‍
ഇറിഗേഷന്‍ വകുപ്പ്
എന്തെങ്കിലും
തടസ്സങ്ങള്‍
ഉന്നയിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍
26-6-2014 ലെ
ചര്‍ച്ചകളുടെ
അടിസ്ഥാനത്തില്‍
എന്തെല്ലാം
തുടര്‍നടപടികളാണ്
ഉണ്ടായിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ?
റാന്നി
നിയോജകമണ്ഡലത്തിലെ
കുടിവെള്ള പദ്ധതികളുടെ
നിര്‍മ്മാണം
2759.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
നിയോജകമണ്ഡലത്തില്‍
ഇപ്പോള്‍ എത്ര
കുടിവെള്ള പദ്ധതികളുടെ
നിര്‍മ്മാണം ആണ് നടന്നു
വരുന്നത്; അവ ഏതൊക്കെ
എന്നും, ഓരോ
പദ്ധതിക്കും
അനുവദിച്ചിരിക്കുന്ന
തുകയും വ്യക്തമാക്കാമോ;
(ബി)
ഇവയുടെ
ഓരോന്നിന്റെയും
നിര്‍മ്മാണം
എന്നാണാരംഭിച്ചത്;
എന്തൊക്കെ
നിര്‍മ്മാണങ്ങളാണ് ഈ
ഘട്ടത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
ആദ്യഘട്ട നിര്‍മ്മാണം
എന്നത്തേക്കാണ്
പൂര്‍ത്തീകരിക്കേണ്ടത്;
ഓരോന്നിന്റെയും
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കാമോ;
സമയബന്ധിതമായി
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
വെെക്കം
മണ്ഡലത്തില്‍ ജലനിധി
പദ്ധതി
2760.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെക്കം
നിയോജക
മണ്ഡലത്തില്‍പ്പെട്ട
ഏതൊക്കെ
പഞ്ചായത്തുകളിലാണ്
ജലനിധി പദ്ധതി
നടപ്പാക്കുന്നതെന്നും
പദ്ധതി നടത്തിപ്പ് ഏതു
ഘട്ടം വരെയെത്തിയെന്നും
വ്യക്തമാക്കുമോ ;
(ബി)
ജലനിധി
പദ്ധതി നടത്തിപ്പു
സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തൊക്കെയെന്ന്
വെളിപ്പെടുത്തുമോ ;
(സി)
ജലനിധി
പദ്ധതി പ്രകാരം വെെക്കം
നിയോജക
മണ്ഡലത്തിലുള്‍പ്പെട്ട
പഞ്ചായത്തുകളില്‍ എത്ര
തുക വീതം
ചെലവഴിച്ചുവെന്നും
ഇതില്‍ ഗുണഭോക്തൃ
വിഹിതം എത്രയെന്നും
വെളിപ്പെടുത്തുമോ ;
(ഡി)
ജലനിധി
പദ്ധതിയോട്
പഞ്ചായത്തുകളുടെ
പ്രദേശത്തെ ജനങ്ങള്‍
താല്പര്യം
കാണിക്കുന്നില്ല എന്ന
വസ്തുത വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(ഇ)
ജലനിധി
പദ്ധതി ഇനിയും കൂടുതല്‍
സ്ഥലങ്ങളിലേക്ക്
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ?
വെെക്കം
നിയോജക മണ്ഡലത്തിലെ ജല
വിതരണ പദ്ധതി
2761.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെക്കം
നിയോജക മണ്ഡലത്തിലെ
ഏതൊക്കെ തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളിലാണ്
ഇപ്പോള്‍ വാട്ടര്‍
അതോറിറ്റി മുഖേന ജല
വിതരണ പെെപ്പുകളും,
ടാങ്കുകളും
സ്ഥാപിക്കുന്ന
ജോലികള്‍
പുരോഗമിക്കുന്നതെന്നും
ഇൗ പ്രവൃത്തികള്‍ എന്നു
പൂര്‍ത്തിയാക്കാനാവുമെന്നും
ഓരോ പഞ്ചായത്തിലും
ഇതിനായി എന്ത് തുക വീതം
ചെലവഴിക്കുന്നു എന്നും
ഇതനുസരിച്ച് എത്ര
കി.മീ. വീതം
പെെപ്പുകള്‍
സ്ഥാപിക്കാനാവുമെന്നും
വ്യക്തമാക്കുമോ ;
(ബി)
പദ്ധതി
നടപ്പാക്കുന്ന പ്രസ്തുത
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളില്‍
എത്രത്തോളം
ഭാഗങ്ങളില്‍ വീതം
പെെപ്പുകള്‍
എത്തിക്കുവാന്‍
കഴിയുമെന്നാണ്
കണക്കാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
വെെക്കം
നിയോജകമണ്ഡലത്തില്‍
ഇനിയും ജല വിതരണ
പെെപ്പുകള്‍
സ്ഥാപിക്കുവാനുള്ള
പദ്ധതികള്‍
നടപ്പാക്കിയിട്ടില്ലാത്ത
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങള്‍
ഏതൊക്കെയെന്നും
ഇതിനായി പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ
എന്നും പ്രസ്തുത
പദ്ധതികള്‍ക്കായി എന്ത്
തുക വീതം ചെലവ്
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളതെന്നും
വ്യക്താമാക്കുമോ ?
താനൂര്‍
പഞ്ചായത്തുകളിലെ
കുടിവെള്ള പദ്ധതി
2762.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
അനുബന്ധ
പഞ്ചായത്തുകളിലെ
കുടിവെള്ള പദ്ധതി
കഴിഞ്ഞ
ബജറ്റിലുള്‍പ്പെടുത്തിയ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി എത്ര
തുകയാണ്
നിക്കിവെച്ചിട്ടുള്ളത്;
(സി)
പ്രസ്തുത പദ്ധതിക്കായി
ഡി.പി.ആര്
തയ്യാറാക്കുന്ന ജോലി
എത് ഘട്ടത്തിലാണ്;
(ഡി)
ഈ
സാമ്പത്തിക വര്‍ഷം
പ്രസ്തുത പദ്ധതിക്ക്
തുടക്കം
കുറിക്കാനാകുമോ യെന്ന്
വ്യക്തമാക്കാമോ?
ഫറോക്ക്
ഗ്രാമപഞ്ചായത്തില്‍,
ജപ്പാന് കുടിവെള്ള
പദ്ധതി
2763.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബേപ്പൂര്‍
മണ്ഡലത്തിലെ ഫറോക്ക്
ഗ്രാമപഞ്ചായത്തില്‍,
ജപ്പാന് കുടിവെള്ള
പദ്ധതിയില്‍നിന്നും
കുടിവെള്ളം
ലഭ്യമാക്കാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
ഉണ്ടെെങ്കില്‍
ഈ പദ്ധതി
എന്നത്തേയ്ക്ക്
പൂര്‍ത്തിയാകുമെന്ന്
വ്യക്തമാക്കുമോ?
കീരമ്പാറ
കുടിവെള്ള പദ്ധതി
2764.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
കീരമ്പാറ കുടിവെള്ള
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം
തടസ്സങ്ങളാണ് ഇപ്പോള്‍
നിലവിലുള്ളത് എന്ന്
വ്യക്തമാക്കാമോ ;
(സി)
പദ്ധതി
വേഗത്തിൽ
പൂര്‍ത്തീകരിക്കുവാന്‍
വിവിധ വകുപ്പുകളുടെ
ഏകോപനം നടത്തി ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ ;
(ഡി)
ഇത്തരം
പദ്ധതികളുടെ
പൂർത്തീകരണത്തിലുള്ള
കാലതാമസം മൂലം ഖജനാവിന്
ഉണ്ടാകുന്ന നഷ്ടം
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
(ഇ)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
വിശദാംശം ലഭ്യമാക്കുമോ
?
ചീക്കോട്
കുടിവെള്ള പദ്ധതി
രാമനാട്ടുകര
പഞ്ചായത്തില്‍
2765.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചീക്കോട്
കുടിവെള്ള പദ്ധതിയില്‍
നിന്നും രാമനാട്ടുകര
പഞ്ചായത്തില്‍
കുടിവെള്ളം നല്കാന്
തീരുമാനമെടുത്തിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
ഈ പദ്ധതി എന്നത്തേക്ക്
പൂര്‍ത്തിയാവുമെന്ന്
വ്യക്തമാക്കുമോ ?
കുടിവെളള
സ്രോതസ്സുകളുടെ പരിരക്ഷണം
2766.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടിവെളള
സ്രോതസ്സുകളുടെ
നാശത്തിന് ത്വരിത
നഗരവത്ക്കരണം
കാരണമായിട്ടുണ്ട് എന്ന
വസ്തുത പഠന
വിധേയമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കണ്ടെത്തലുകള്‍
വിശദമാക്കുമോ;
(ബി)
കുടിവെളള
സ്രോതസ്സുകളുടെ
പരിരക്ഷണത്തിനായി
നിയന്ത്രിതമായ തോതില്‍
നഗരവത്ക്കരണം
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
നഗരപ്രദേശങ്ങളിലെ
കുടിവെളള സ്രോതസ്സുകളെ
സംരക്ഷിക്കാന്‍ പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പിലാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശം നല്‍കാമോ?
കുട്ടനാട്
പാക്കേജ്
2767.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തി പൈപ്പ്
ലൈനുകള്‍
സ്ഥാപിക്കുന്നതിന് 70
കോടി രൂപ അനുവദിച്ച
പ്രവൃത്തി
നടപ്പാക്കുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്ലാന്റില്‍
നിന്നും ഓവര്‍ഹെഡ്
ടാങ്കിലേയ്ക്കുള്ള
പൈപ്പ് ലൈന്‍
സ്ഥാപിക്കല്‍ പ്രവൃത്തി
എത്രത്തോളമായി എന്ന്
വ്യക്തമാക്കുമോ;
(സി)
ഓവര്‍ഹെഡ്
ടാങ്കില്‍ നിന്ന്
ഏതെല്ലാം
പ്രദേശങ്ങളിലേയ്ക്കാണ്
പൈപ്പ് ലൈന്‍
സ്ഥാപിക്കുന്നതെന്ന്,
പ്രസ്തുത പ്രവൃത്തിക്ക്
വേണ്ടിവരുന്ന തുക സഹിതം
വിശദമാക്കുമോ?
കൂടിവെള്ള
ലഭ്യതയും മലിനീകരണവും
2768.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൂടിവെള്ള ലഭ്യത
കുറഞ്ഞു വരുന്നതായുള്ള
പഠനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ശുദ്ധമായ
കുടിവെള്ളത്തിന്റെ
ലഭ്യത
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ട്;
(സി)
തരൂര്‍
മണ്ഡലത്തിലെ സമഗ്ര
കുടിവെള്ള പദ്ധതി സംസ്ഥാനത്ത്
കുടിവെള്ളത്തിലെ
മാലിന്യത്തിന്റെ അളവ്
ദേശീയ ശരാശരിയെക്കാള്‍
കൂടുതലാണെന്ന പഠനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കുടിവെള്ള
സ്രോതസ്സുകള്‍
മലിനമാക്കുന്നവര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു;
(ഇ)
മലപ്പുറം
ജില്ലയിലെ കുടിവെള്ള
സ്രോതസ്സുകളില്‍
മലിനീകരണത്തിന്റെ അളവ്
കൂടിവരുന്നതായുള്ള പഠനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതു
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ബന്തടുക്ക
കുടിവെള്ള പദ്ധതി
2769.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
ബന്തടുക്കയ്ക്കും സമീപ
പ്രദേശങ്ങള്‍ക്കുമുള്ള
കുടിവെള്ള പദ്ധതിക്ക്
എത്ര കോടി രൂപയാണ്
അനുവദിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
പ്രവൃത്തി ടെണ്ടര്‍
ചെയ്തിട്ടുണ്ടോ;
ഇതിന്റെ നിലവിലുള്ള
സ്ഥിതി എന്താണെന്ന്
വിശദമാക്കാമോ?
ചാലക്കുടി
മണ്ഡലത്തിൽ ഡി.ഐ
പൈപ്പുകള്‍
സ്ഥാപിക്കുന്നതിനും
കൂവ്വക്കാട്ടുകുന്നില്
വാട്ടര്‍ ടാങ്ക്
നിര്‍മ്മിക്കുന്നതിനും
നടപടി
2770.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
പോട്ട-കാഞ്ഞിരപ്പിള്ളി
റോഡിലെയും, താണിപ്പാറ
ഗ്രൗണ്ട് ലെവല്‍ ടാങ്ക്
റോഡിലെയും,
വി.ആര്.പുരത്തേയും
വാട്ടര്‍ അതോറിറ്റി വക
കേടുവന്ന എ.സി
പൈപ്പുകള്‍ മാറ്റി ഡി.ഐ
പൈപ്പുകള്‍
സ്ഥാപിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകളില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
മേലൂര്‍-കൊരട്ടി
വാട്ട്രസപ്ലൈ സ്കീമിലെ
കൂവ്വക്കാട്ടുകുന്നില്
വാട്ടര്‍ ടാങ്ക്
നിര്‍മ്മിക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
കുടിവെള്ള
പദ്ധതികളുടെ
പൂര്‍ത്തീകരണം
2771.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതൊക്കെ പുതിയ
കുടിവെള്ള പദ്ധതികളാണ്
പണി
പൂര്‍ത്തീകരിക്കാനുള്ളത്;
(ബി)
ഓരോന്നിന്റേയും
പ്രവര്‍ത്തന പുരോഗതി
അറിയിക്കുമോ;
(സി)
ഓരോന്നും
പ്രവര്‍ത്തന
ക്ഷമമാക്കുമ്പോള്‍ എത്ര
കുടുംബങ്ങള്‍ക്ക്
പ്രയോജനം ലഭിക്കുമെന്ന്
വ്യക്തമാക്കുമോ?
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
ശുദ്ധജലവിതരണ പദ്ധതികള്‍
2772.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രവര്‍ത്തന
പുരോഗതിയിലുള്ള
ഒറ്റപ്പാലം
അസംബ്ലിമണ്ഡലത്തിലെ
ശുദ്ധജലവിതരണ
പദ്ധതികള്‍ ഏതെല്ലാം ;
ഓരോന്നിന്റെയും
അടങ്കല്‍ തുക എത്ര
എന്ന് വ്യക്തമാക്കാമോ ;
(ബി)
ഒറ്റപ്പാലം
നഗര ശുദ്ധജലവിതരണ
പദ്ധതിക്ക് എത്ര കോടി
രൂപയുടെ ഭരണാനുമതിയാണ്
ലഭിച്ചിട്ടുള്ളത് ;
പ്രസ്തുത പദ്ധതിയില്‍
എത്രത്തോളം നിര്‍മ്മാണ
പുരോഗതി ഉണ്ട്;
വിശദാംശം നല്‍കാമോ ;
(സി)
01.07.2011
മുതല്‍ 31.10.2014 വരെ
SPAN പ്രകാരമുള്ള
ഏതെല്ലാം ശുദ്ധജലവിതരണ
പദ്ധതികള്‍
പൂര്‍ത്തിയാക്കി ;
വിശദാംശം ലഭ്യമാക്കാമോ
;
കോഴിക്കോട്
നഗരത്തിലെ ജപ്പാന്
കുടിവെള്ള പദ്ധതി
2773.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
നഗരത്തില്‍ ജപ്പാന്
കുടിവെള്ള പദ്ധതി
നടപ്പാക്കുമ്പോള്‍
കുടിവെള്ള ക്ഷാമം
രൂക്ഷമായി
അനുഭവപ്പെടുന്ന
പള്ളിമലക്കുന്ന്,
എരവത്ത് കുന്ന്,
കൊടമോളിക്കുന്ന്,
കോട്ടക്കുന്ന്,
കേലാട്ട് കുന്ന്
എന്നിവിടങ്ങളില്‍
കുടിവെള്ളം
ലഭിക്കുന്നതിനാവശ്യമായ
സംവിധാനങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
കുടിവെള്ളം
ലഭ്യമാക്കുന്നതിനാവശ്യമായ
സംവിധാനങ്ങള്‍
നടപ്പാക്കാതിരുന്നതെന്ന്
വ്യക്തമാക്കുമോ?
മാവേലിക്കര
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികൾ
2774.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ പറ്റൂര്
കുടിവെള്ള പദ്ധതി
കമ്മീഷന്
ചെയ്യുന്നതിനുള്ള
തടസ്സങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
2014
ഡിസംബര്‍ 31 നു
മുന്‍പായി പറ്റൂര്
കുടിവെള്ള പദ്ധതി
കമ്മീഷന്
ചെയ്യുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
തെക്കേക്കര
ഗ്രാമപഞ്ചായത്തില്‍
കുറത്തികാട് കുടിവെള്ള
പദ്ധതി അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്നു
വിശദമാക്കുമോ;
(ഡി)
കുറത്തികാട്
കുടിവെള്ള പദ്ധതി
ആരംഭിക്കുന്നതിനുള്ള
തടസ്സങ്ങള്‍
വിശദമാക്കുമോ?
തൃക്കാക്കര.
കളമശ്ശേരി എന്നീ നഗരസഭകളെ
ബന്ധിപ്പിച്ചുള്ള ജലവിതരണ
പദ്ധതി
2775.
ശ്രീ.ബെന്നി
ബെഹനാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കാക്കര
.കളമശ്ശേരി എന്നീ
നഗരസഭകളെ ബന്ധിപ്പിച്ച്
ജലവിതരണ പദ്ധതി
തുടങ്ങുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
വാട്ടര്‍
ട്രീറ്റ്മെന്റ്
പ്ലാന്റിന് സ്ഥലം
ലഭ്യമായിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇതിന്റെ വര്‍ക്ക്
എന്നാണ് തുടങ്ങുവാന്‍
ഉദ്ദേശിക്കുന്നത്എന്ന്
വെളിപ്പെടുത്താമോ ?
കാസര്‍ഗോഡ്
നഗരത്തിലെ ശുദ്ധജല ക്ഷാമം
2776.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
നഗരത്തിലെ ശുദ്ധജല
ക്ഷാമം പരിഹരിക്കാന്‍ ഈ
സര്‍ക്കാര്‍
വന്നതിനുശേഷം
കെെക്കൊണ്ട നടപടികള്‍
വിശദീകരിക്കാമോ;
(ബി)
ജലവിതരണം
മുടങ്ങാതിരിക്കാന്‍
പ്രവര്‍ത്തന
ക്ഷമമല്ലാത്ത പഴയ
പമ്പുകള്‍ക്ക് പകരം
പുതിയ പമ്പുകള്‍
വാങ്ങാന്‍ എത്ര തുകയാണ്
അനുവദിച്ചത്;
(സി)
പുതിയ
പമ്പുകള്‍
സ്ഥാപിച്ചിട്ടും
കാസര്‍കോട് നഗരത്തിലെ
ഉപഭോക്താക്കള്‍ക്കു
കുടിവെള്ളം നേരാംവണ്ണം
ലഭിക്കുന്നില്ല
എന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പുതുതായി
വാങ്ങിയ പമ്പുകള്‍
നിരന്തരം
പ്രവര്‍ത്തനരഹിത
മാകുന്നതെന്ത്കൊണ്ടാണ്;
ഏത് കമ്പനിയാണ്
പമ്പുകള്‍ വിതരണം
ചെയ്തത്; ഏത്
ഉദ്യോഗസ്ഥന്റെ
മേല്‍നോട്ടത്തിലാണ്
പമ്പുകള്‍ വാങ്ങിയതും
ഘടിപ്പിച്ചതും;
ഇത്തരത്തിലുള്ള
ഉത്തരവാദിത്തമില്ലായ്മക്കെതിരെ
എന്ത് നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
കാസര്‍ഗാേഡ്
ജില്ലയിലെ വെസ്റ്റ് എളേരി
(ഭീമനടി) കുടിവെള്ളപദ്ധതി
2777.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗാേഡ്
ജില്ലയിലെ വെസ്റ്റ്
എളേരി (ഭീമനടി)
കുടിവെള്ളപദ്ധതിക്കുവേണ്ടി
ഇതുവരെ എത്ര കാേടി രൂപ
ചെലവഴിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമാേ;
(ബി)
പ്രസ്തുത
കുടിവെള്ളപദ്ധതിക്കു
വേണ്ടത്ര വെള്ളം
ലഭിക്കാത്ത പ്രശ്നം
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ?
തിരുവനന്തപുരം
പേട്ട മൂന്നാംമനയ്ക്കലില്‍
ഡ്രെയ്നേജ് സംവിധാനം
2778.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
പേട്ട
മൂന്നാംമനയ്ക്കലില്‍
ഡ്രെയ്നേജ് സംവിധാനം
നിലവിലുണ്ടാേ;
ഇല്ലെങ്കില്‍,
ഡ്രെയ്നേജ്
സംവിധാനത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ബി)
ഡ്രെയ്നേജ്
സംവിധാനത്തിനായി ഇൗ
പ്രദേശത്ത് റാേഡില്‍
പെെപ്പ് ലെെന്‍ എന്നാണ്
സ്ഥാപിച്ചതെന്നു
വ്യക്തമാക്കുമാേ
ഇല്ലെങ്കിൽ സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുള്ള
ബുദ്ധിമുട്ട്
എന്താണെന്നു
വെളിപ്പെടുത്താമാേ;
കാലപ്പഴക്കംകാെണ്ട്
മുമ്പു സ്ഥാപിച്ച
പെെപ്പ് ലെെന്‍
ഡ്രെയ്നേജ്
സംവിധാനത്തിനുപയാേഗിക്കാന്
സാധിക്കുമാേ;
(സി)
ഡ്രെയ്നേജ്
സംവിധാനം
ഏര്പ്പെടുത്തണമെന്നാവശ്യപ്പെട്ടുകാെണ്ട്
രണ്ടു റെസിഡന്റ്സ്
അസാേസിയേഷനുകളും
നിവേദനം
നല്‍കിയിട്ടുണ്ടാേ;
(ഡി)
ശുചിത്വകേരളം
പദ്ധതിയില്‍ പ്രസ്തുത
സംവിധാനം
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമാേ?
പെരുവണ്ണാമൂഴി
ഡാമിലെ വെളളം ഉപയോഗിച്ചു
ജപ്പാ൯കുടിവെളള പദ്ധതി
2779.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുവണ്ണാമൂഴി
ഡാമിലെ വെളളം
ഉപയോഗിച്ചുകൊണ്ട്
നടപ്പാക്കുന്ന
ജപ്പാ൯കുടിവെളള
പദ്ധതിയുടെ നിലവിലെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിക്കു
വേണ്ടി ഇതുവരെ എത്ര രൂപ
ചെലവഴിച്ചു എന്ന്
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്രവ൪ത്തിപൂ൪ത്തിയാക്കി
കുടിവെളളം ലഭ്യമാക്കാ൯
ഇനി എന്തൊക്കെ
കാര്യങ്ങള്‍
ചെയ്യണമെന്നും
പ്രവ൪ത്തി എപ്പോള്‍
തീരുമെന്നും
വ്യക്തമാക്കുമോ?
ചേര്‍ത്തലയിലെ
ജപ്പാന് കുടിവെള്ള വിതരണ
പദ്ധതി
2780.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തലയിലെ
ജപ്പാന് കുടിവെള്ള
വിതരണ പദ്ധതിയുമായി
ബന്ധപ്പെട്ട് ഇതിനോടകം
ചെലവഴിച്ച തുക
എത്രയാണെന്ന് പറയാമോ;
അതില്‍ ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ചെലവഴിച്ച
തുക എത്രയാണെന്നും
വ്യക്തമാക്കുമോ;
(ബി)
ചേര്‍ത്തലതാലൂക്കില്‍
ഇതിനോടകം എത്ര
കുടിവെള്ള കണക്ഷനുകള്‍
നല്കി എന്നത്
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
തിരിച്ചുള്ള കണക്ക്
നല്‍കുമോ;
(സി)
ജപ്പാന്
കുടിവെള്ള പൈപ്പ്
ലൈനുകള്‍ പൊട്ടുകയും
റോഡുകളും വീടുകളും
തകരുകയും കൃഷിയും
മറ്റും നശിക്കുകയും
നിത്യസംഭവമാകുന്നത്
പരിശോധിക്കുവാന്‍
എന്തെങ്കിലും
സംവിധാനമുണ്ടോ; ഇതിന്
കാരണക്കാരായവര്‍ക്കെതിരെ
ഈ സര്‍ക്കാര്‍
എന്തെങ്കിലും
നടപടിയെടുത്തിട്ടുണ്ടോ;
ഇവരില്‍ നിന്നും
നഷ്ടപരിഹാരമായി
ഈടാക്കിയ തുക എത്രയാണ്?
എല്ലാവര്ക്കും
കുടിവെള്ളം
ലഭ്യമാക്കാനുള്ള പദ്ധതി
2781.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
ബി.ഡി. ദേവസ്സി
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടിവെള്ളം
ലഭ്യമല്ലാത്തവരുടെ
എണ്ണം
കണക്കാക്കപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
എല്ലാവര്ക്കും
കുടിവെള്ളം
ലഭ്യമാക്കുന്ന പദ്ധതി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് ;
(ബി)
എല്ലാവര്ക്കും
കുടിവെള്ളം
ലഭ്യമാക്കാനുള്ള
പദ്ധതികള്‍ക്ക് മൊത്തം
എന്തു തുക ചെലവ് വരും;
തന്നാണ്ടിലെ ബജറ്റില്‍
അതിനായി എന്തു തുക
വകയിരുത്തിയിട്ടുണ്ട് ;
വകയിരുത്തപ്പെട്ട
തുകയില്‍ ഇതിനകം
ഖജനാവില്‍ നിന്നും
ചെലവായതെത്ര;
(സി)
എല്ലാവര്ക്കും
കുടിവെള്ളം എന്ന
ലക്ഷ്യം ഏത് തീയതിക്കകം
കൈവരിക്കാനുദ്ദേശിക്കുന്നുവെന്നു
വ്യക്തമാക്കാമോ ?
കാസര്‍ഗോഡ്
ജില്ലയില്‍ NRDWP- WSS
(നാഷണല്‍ റൂറല്‍
ഡ്രിഗിംഗ് വാട്ടര്‍
പ്രോജക്ട്) പദ്ധതി
2782.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ NRDWP- WSS
(നാഷണല്‍ റൂറല്‍
ഡ്രിഗിംഗ് വാട്ടര്‍
പ്രോജക്ട്) പദ്ധതിയിൽ
ചെങ്കള, മുളിയാര്‍,
മധൂര്‍, മൊഗ്രാല്‍,
പുത്തൂര്‍
പഞ്ചായത്തുകളില്‍
കുടിവെള്ളം
നല്‍കുന്നതിനുള്ള
പദ്ധതിക്ക് അനുമതി
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അനുമതി ലഭിച്ചത്
എന്നാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി
നടപ്പിലാക്കുന്നതിന്
തുടര്‍നടപടികള്‍
എന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങല്‍
അറിയിക്കാമോ?
വടകര-മാഹി
കനാല്‍
2783.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വടകര-മാഹി
കനാല്‍
നിര്‍മ്മാണത്തിന്റെ
നാളിതുവരെയുള്ള
പ്രവര്‍ത്തന പുരോഗതി
വിശദമാക്കുമോ;
(ബി)
എത്ര
തുകയ്ക്കുള്ള
നിര്‍മ്മാണ
പ്രവര്‍ത്തികളാണ്
ടെണ്ടര്‍ ചെയ്ത്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
കരാറുകാര്‍ക്ക്
പാര്‍ട്ട് പേമെന്റ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം
തുക ഇതുവരെ
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ഡി)
കനാലിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തികള്‍
ഇതിനോടകം അവലോകനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ പദ്ധതി
എപ്പോള്‍
പൂര്‍ത്തിയാകുമെന്ന്
വിശദമാക്കുമോ;
(ഇ)
കനാലിനു
കുറുകെ
എവിടെയൊക്കെയാണ്
പാലങ്ങള്‍
നിര്‍മ്മിക്കുന്നത്
എന്നും ആയതിന് എത്ര തുക
വകയിരുത്തിയെന്നും
വിശദമാക്കുമോ?