ത്രിവേണി
സ്റ്റോറുകളുടെ പ്രവർത്തനം
2304.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ത്രിവേണി സ്റ്റോറുകള്‍
ഇപ്പോള്‍ ലാഭകരമായാണോ
പ്രവര്‍ത്തിക്കുന്നത്;
(ബി)
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
എത്രയെണ്ണമാണുള്ളത്;
ജില്ല തിരിച്ച്
വിശദമാക്കുമോ;
(സി)
ലാഭത്തിലല്ല
എങ്കില്‍ ഈ സ്ഥിതി
വരാനുണ്ടായ
സാഹചര്യങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
പൊതുമാര്‍ക്കറ്റില്‍
നിന്നും എത്ര ശതമാനം
വിലക്കുറവിലാണ്
ഇവയിലൂടെ സാധനങ്ങള്‍
വില്‍ക്കുന്നത്;
(ഇ)
സബ്സിഡിയുള്ള
ഇനങ്ങള്‍ ഏതൊക്കെയാണ്;
ഇവയുടെ വില
എത്രയാണെന്ന് ഇനം
തിരിച്ച് വിശദമാക്കാമോ;
(എഫ്)
മൊബൈല്‍
ത്രിവേണികള്‍ എല്ലാ
മണ്ഡലത്തിലും ഇപ്പോള്‍
സര്‍വ്വീസ്
നടത്തുന്നുണ്ടോ;
(ജി)
പൊന്നാനി
മണ്ഡലത്തിലേക്ക്
അനുവദിച്ച മൊബൈല്‍
ത്രിവേണിയില്‍ ഒരു
ദിവസം എത്ര രൂപയുടെ
വില്പനയാണ്
നടത്തുന്നത്?സ്ഥിരമായി
ഡ്രൈവറെയും
ജീവനക്കാരെയും
ഇതിലേക്ക്
നിയമിച്ചിട്ടുണ്ടോ;
ഏതെങ്കിലും കാരണത്താല്‍
ഇവ ഓടാതിരിക്കാറുണ്ടോ;
ഓരോ ദിവസവും എത്ര
രൂപയുടെ സ്റ്റോക്ക് ആണ്
വണ്ടിയിലേക്ക്
അനുവദിക്കുന്നത് എന്ന്
വിശദമാക്കാമോ; ആകെ എത്ര
രൂപയുടെ സ്റ്റോക്ക് ആണ്
വണ്ടിക്ക്
അനുവദിച്ചിരിക്കുന്നത്;
ഇവയെ
ലാഭകരമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കാന്‍
പോകുന്നതെന്ന്
വിശദമാക്കുമോ; മലപ്പുറം
ജില്ലയില്‍ ലാഭകരമായി
പോകുന്ന എത്ര മൊബൈല്‍
ത്രിവേണ്ടികളുണ്ട്;
എങ്കില്‍ അവ ഏതെല്ലാം
മണ്ഡലത്തിലേതാണ്?
നന്മ
സ്റ്റോറിന്റെ പ്രവർത്തനം
2305.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കണ്‍സ്യൂമര്‍ ഫെഡിന്റെ
എത്ര നന്മ സ്റ്റോറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇവയില്‍ എത്ര എണ്ണം
ഇപ്പോള്‍ ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന് പേരു സഹിതം
വ്യക്തമാക്കാമോ;
(ബി)
എന്തൊക്കെ
ഉല്‍പ്പന്നങ്ങളാണ്
ഇവിടെ നിന്നും സബ്സിഡി
നിരക്കില്‍ വിതരണം
ചെയ്യുന്നത്; ഇവയ്ക്ക്
മാര്‍ക്കറ്റ്
വിലയേക്കാള്‍ എത്ര
ശതമാനം തുക കുറച്ചാണ്
വില്‍ക്കുന്നത്;
ഇപ്പോഴും സബ്സിഡി
നിരക്കില്‍
വില്‍ക്കേണ്ട എല്ലാ
ഉത്പന്നങ്ങളും നന്മ
സ്റ്റോറുകളില്‍
ലഭ്യമാണോ; ഇല്ലെങ്കില്‍
കാരണം വിശദീകരിക്കാമോ;
(സി)
സബ്സിഡി
നിരക്കില്‍
വില്‍ക്കുന്ന
ഉത്പ്പന്നങ്ങളുടെ നഷ്ടം
നികത്തുന്നത് ആരാണ്; ഈ
സാമ്പത്തിക വര്‍ഷം എത്ര
രൂപ ഇത്തരത്തില്‍
സബ്സിഡി ഇനത്തില്‍
കണ്‍സ്യൂമര്‍ ഫെഡിന്
നല്കി എന്ന് പറയാമോ?
കേരള
സഹകരണ വികസന ക്ഷേമനിധി
ബോര്‍ഡില്‍ വ്യാജ
സര്‍ട്ടിഫിക്കറ്റ് വഴി ജോലി
നേടിയ ജീവനക്കാർ
2306.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സഹകരണ വികസന ക്ഷേമനിധി
ബോര്‍ഡില്‍ ഡാറ്റ
എന്‍ട്രി ഓപ്പറേറ്റര്‍
തസ്തികയില്‍
നിയമനത്തിനുവേണ്ട
വിദ്യാഭ്യാസ യോഗ്യത
എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ ഇപ്പോള്‍
എത്രപേര്‍ ജോലി
ചെയ്യുന്നു; തസ്തികയുടെ
പ്രൊമോഷന് തസ്തികകള്‍
ഏതെല്ലാം;
വ്യക്തമാക്കാമോ?
(സി)
നിശ്ചിത
യോഗ്യതയില്ലാതെ ഡാറ്റ
എന്‍ട്രി ഓപ്പറേറ്റര്‍
തസ്തികയില്‍ നിയമനം
നല്കിയ ആളെ
നിയമവിരുദ്ധമായി
അസിസ്റ്റന്റ് മാനേജര്‍
തസ്തികയിലേയ്ക്ക്
പ്രൊമോഷന്
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
വ്യാജ
കമ്പ്യൂട്ടര്‍ ഡിഗ്രി
സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കി ജോലി
നേടിയിട്ടുള്ള
ആര്‍ക്കെങ്കിലുമെതിരെ
നടപടി സ്വീകരിക്കുവാന്‍
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അക്കാര്യത്തില്‍ എന്ത്
നടപടി സ്വീകരിച്ചു;
(ഇ)
വ്യാജസര്‍ട്ടിഫിക്കറ്റ്
നല്കി ജോലി നേടിയ
വിഷയത്തില്‍
കോടതികളില്‍ കേസ്
നിലവിലുണ്ടോ; വിശദാംശം
നല്‍കുമോ;
(എഫ്)
സര്‍ക്കാര്‍
കേസില്‍ കക്ഷി
ചേര്‍ന്നിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ജി)
സര്‍ക്കാര്‍
കക്ഷി ചേരാത്തതുകൊണ്ട്
വ്യാജ
സര്‍ട്ടിഫിക്കറ്റ്
ഉടമയ്ക്ക് അനുകൂലമായ
കോടതിവിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വ്യാജസര്‍ട്ടിഫിക്കറ്റ്
ഹാജരാക്കി ജോലി
സമ്പാദിച്ചുവെന്ന്
സര്‍ക്കാരിന്
ബോധ്യപ്പെട്ട
ഉദ്യോഗസ്ഥയെ
ജോലിയില്‍നിന്നും
പിരിച്ചുവിടാന്‍ നടപടി
സ്വീകരിക്കുമോ;
സര്‍ക്കാരിന്റെയും
ക്ഷേമനിധി
ബോര്‍ഡിന്റെയും
അനാസ്ഥമൂലം വ്യാജ
സര്ട്ടിഫിക്കറ്റുടമ
കോടതിയില്‍നിന്നും
നേടിയെടുത്ത
അനുകൂലവിധിക്കെതിരെ
അപ്പീല്‍ പോകുവാന്‍
ക്ഷേമനിധി ബോര്‍ഡോ
സര്‍ക്കാരോ
തയ്യാറാകുമോ; കേരള
സഹകരണ വികസന ബോര്‍ഡില്‍
ഡാറ്റ എന്‍ട്രി തസ്തിക
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ടി തസ്തിക
ഇല്ലാതാക്കാനുള്ള
കാരണമെന്താണ്?
നന്മ
സ്റ്റോറുകളിലെ ജീവനക്കാര്‍
2307.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര നന്മ
സ്റ്റോറുകളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
നന്മ
സ്റ്റോറുകളില്‍
ഒരോന്നിലും എത്ര
ജീവനക്കാരാണ്
നിലവിലുളളത്;
(സി)
സംസ്ഥാനത്തെ
ആകെ നന്മ
സ്റ്റോറുകളിലായി എത്ര
പേര് ജോലി നോക്കുന്നു;
(ഡി)
ഈ
വകുപ്പില്‍
ഡെപ്യൂട്ടേഷന്
വ്യവസ്ഥയിലും
താല്‍ക്കാലികാടിസ്ഥാനത്തിലും
ജോലി ചെയ്യുന്നവര്‍
എത്ര പേരാണെന്ന്
വ്യക്തമാക്കുമോ?
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന സഹകരണ
വകുപ്പ് ഓഫീസുകള്‍
2308.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ സഹകരണ
വകുപ്പിന്റെ ഏതെല്ലാം
ഓഫീസുകളാണ് വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഓരോ
മാസവും എത്ര രൂപയാണ്
വാടകയിനത്തില്‍
ചെലവാകുന്നതെന്ന്
വ്യക്തമാക്കുമോ?
സഹകരണ
മേഖലയിലെ നിക്ഷേപ സമാഹരണം
2309.
ശ്രീ.പി.എ.മാധവന്
,,
വി.ഡി.സതീശന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സഹകരണ മേഖലയില്‍
നിക്ഷേപ സമാഹരണത്തിലൂടെ
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്;
(ബി)
എത്ര
രൂപയാണ് ഇതുവഴി
സമാഹരിക്കാന്‍
ലക്ഷ്യമിട്ടിരുന്നത്;
വിശദമാക്കുമോ;
(സി)
നിക്ഷേപ
സമാഹരണത്തിലൂടെ എത്ര
രൂപ
സമാഹരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
നിക്ഷേപ
സമാഹരണത്തില്‍ പ്രസ്തുത
നേട്ടം
കൈവരിക്കുന്നതിനുവേണ്ടി
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
(ഇ)
ഇതിനായി
ഏതെല്ലാം തരം സഹകരണ
ബാങ്കുകളും
സംഘങ്ങളുമാണ്
സഹകരിച്ചത്;
വിശദമാക്കുമോ?
സഹകരണ
സംഘങ്ങളുടെ രജിസ്ട്രേഷന്
2310.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സഹകരണ
സംഘങ്ങള്‍ പുതിയതായി
രജിസ്റ്റര്‍
ചെയ്യുന്നതിന് പുതിയ
മാനദണ്ഡങ്ങളും
നിയമങ്ങളും
നടപ്പാക്കിയിട്ടുണ്ടോ
ഉണ്ടെങ്കില്‍ ആയവ
രേഖാമൂലം ലഭ്യമാക്കുമോ;
സഹകരണ
വകുപ്പിന്റെ ആലില പദ്ധതി
2311.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പ് ഇപ്പോള്‍
ആരംഭിച്ചിട്ടുള്ള ആലില
പദ്ധതിയിലൂടെ എത്ര തരം
വൃക്ഷങ്ങള്‍ നട്ടു
പിടിപ്പിക്കാന്‍
കഴിഞ്ഞിട്ടുണ്ട് എന്ന്
വിശദമാക്കാമോ ;
(ബി)
ഈ
പദ്ധതികളില്‍ നിന്നു
ഏതെങ്കിലും സഹകരണ
സ്ഥാപനങ്ങള്‍ പിന്മാറി
നില്ക്കുന്നുണ്ടോ
എന്ന് വിശദമാക്കാമോ ?
സഹകരണ
ബാങ്കുകളിലെ വായ്പ പരിധി
2312.
ശ്രീ.സി.പി.മുഹമ്മദ്
,,
ആര് . സെല്‍വരാജ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ ബാങ്കുകളില്‍
വായ്പ പരിധി
ഉയര്‍ത്തിയിട്ടുണ്ടോ ;
(ബി)
ഏതെല്ലാം
ബാങ്കുകള്‍ വഴി വിതരണം
ചെയ്യുന്ന വ്യക്തിഗത
വായ്പാ പരിധിയാണ്
ഉയര്‍ത്തിയിട്ടുള്ളത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഏതെല്ലാം
തരം വായ്പകള്‍ക്കാണ്
പരിധി
ഉയര്‍ത്തിയിട്ടുള്ളത് ;
(ഡി)
വായ്പാ
പരിധി ഉയര്‍ത്തിയതു വഴി
എന്തെല്ലാം
നേട്ടങ്ങളാണ് വിവിധ
വിഭാഗക്കാര്‍ക്ക്
ലഭിക്കുന്നത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ?
സഹകരണ
വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്
2313.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വെല്‍ഫെയര്‍ ഫണ്ട്
ബോര്‍ഡ് എന്നു മുതലാണ്
ആരംഭിച്ചത്;
(ബി)
അതില്‍
എത്ര സ്ഥിരം
ജീവനക്കാരുണ്ട്; തസ്തിക
സഹിതം വ്യക്തമാക്കുമോ;
(സി)
അതില്‍
എത്ര താല്‍ക്കാലിക
ജീവനക്കാരുണ്ട്;
അവര്‍ക്ക് എന്നാണ്
നിയമനം
നല്‍കിയിട്ടുള്ളത്;
(ഡി)
പ്രസ്തുത
ബോര്‍ഡ് എന്തെല്ലാം
ആനുകൂല്യങ്ങള്‍
നല്കിവരുന്നു;
(ഇ)
നാളിതുവരെ
എത്ര തുക എത്ര
പേര്‍ക്ക് നല്കി;
(എഫ്)
ആനുകൂല്യത്തിനായുള്ള
അപേക്ഷകള്‍
സമയബന്ധിതമായി
തീര്‍പ്പു
കല്പിക്കുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയിലുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
സഹകരണ
ബാങ്കുകളിലെ ഉദ്യോഗസ്ഥരുടെ
സ്ഥാനക്കയറ്റം
2314.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നു
നാളിതുവരെ സംസ്ഥാനത്തെ
സഹകരണ ബാങ്കുകളിലെ എത്ര
സീനിയര്‍
അക്കൗണ്ടന്റുമാരെ
വിദ്യാഭ്യാസ
യോഗ്യതയില്‍
ഇളവുവരുത്തി
സെക്രട്ടറിമാരായി
നിയമിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച് കണക്ക്
വെളിപ്പെടുത്താമോ;
(ബി)
സഹകരണ
ബാങ്കുകളില്‍
സ്ഥാനക്കയറ്റത്തിനായി
ഇളവുകള്‍ ആവശ്യപ്പെട്ട്
എത്ര ഉദ്യോഗസ്ഥരുടെ
എത്ര അപേക്ഷകള്‍
സര്‍ക്കാരിന്റെ
മുന്നിലുണ്ടെന്ന്
വിശദമാക്കാമോ;
(സി)
സഹകരണ
ബാങ്കുകളില്‍
സ്ഥാനക്കയറ്റത്തിനായി
ഉദ്യോഗസ്ഥര്‍
സമര്‍പ്പിക്കുന്ന
അപേക്ഷകളില്‍
ചട്ടപ്രകാരം എന്തെല്ലാം
ഇളവുകള്‍
നല്‍കുന്നുണ്ടെന്നും
ആയതിന്റെ മാനദണ്ഡങ്ങളും
വിശദീകരിക്കാമോ;
സഹകരണ
ബാങ്കുകളിലെ ക്രമക്കേടുകള്‍
2315.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളിലെ
ക്രമക്കേടുകള്‍
കണ്ടെത്തുന്നതിനായി
എന്തെല്ലാം തലത്തിലുള്ള
പരിശോധനകളാണ് നിലവില്‍
തുടര്‍ന്ന് വരുന്നത്;
(ബി)
സഹകരണ
സംഘങ്ങള്‍ വിവരാവകാശ
നിയമത്തിന്റെ
പരിധിയില്‍
ഉള്‍പ്പെടുന്നുവോ;
(സി)
ഹൈക്കോടതിയും
മറ്റ് കോടതികളും
ഇടപെട്ട് നടത്തിയ
അന്വേഷണങ്ങളില്‍
കണ്ടെത്തിയ സഹകരണ
ബാങ്കുകളിലെ
ക്രമക്കേടുകള്‍
സംബന്ധിച്ച അന്വേഷണ
റിപ്പോര്‍ട്ടുകളില്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
വിശദമാക്കുമോ?
സഹകരണ
ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക്
ആദായനികുതി
2316.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ ബാങ്കുകളിലെ
നിക്ഷേപങ്ങള്‍ക്ക്
ആദായനികുതി
ഈടാക്കുന്നതുമായി
ബന്ധപ്പെട്ട് ആദായ
നികുതി വകുപ്പ് സംസ്ഥാന
ഗവണ്മെന്റിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളത്;
(ബി)
കേരളത്തിലെ
സഹകരണ മേഖലയുടെ ശക്തി
ക്ഷയിപ്പിക്കുവാനും
തകര്‍ക്കുവാനുമുള്ള ഈ
നീക്കത്തിനെതിരെ
സംസ്ഥാന ഗവണ്മെന്റ്
കേന്ദ്ര ഗവണ്മെന്റിന്
നിവേദനം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ എന്നാണ്
നിവേദനം നല്‍കിയത്;
(സി)
നിവേദനത്തില്‍
ഉന്നയിച്ച ആവശ്യങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
നിവേദനങ്ങള്‍ക്ക്
കേന്ദ്ര ഗവണ്മെന്റ്
നല്കിയ മറുപടി
എന്താണെന്ന്
വ്യക്തമാക്കുമോ; മറുപടി
കത്തുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
നന്മ
സ്റ്റോറുകളിലെ വില്‍പ്പന
കുറയുന്ന സാഹചര്യം
2317.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നന്മ
സ്റ്റോറുകളില്‍ സബ്സിഡി
ഇല്ലാത്തതും
ഉപഭോക്താവിന്
ആവശ്യമില്ലാത്തതുമായ
വസ്തുക്കള്‍ വാങ്ങാന്‍
നിര്‍ബന്ധിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയതിനാൽ
നന്മ സ്റ്റോറുകളില്‍
നിന്നും ഉപഭോക്താക്കള്‍
അകന്നുപോവുന്ന സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
നന്മ
സ്റ്റോറുകളിലെ
വില്‍പ്പന കുറയുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ഡി)
നന്മ
സ്റ്റോറുകളിലെ
വില്‍പ്പന
കുറയുന്നതിനാല്‍
ജീവനക്കാരുടെ ശമ്പളവും
മറ്റും മുടങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുവാൻ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
സഹകരണ
സ്ഥാപനങ്ങളിലെ സാമ്പത്തിക
ക്രമക്കേടുകള്‍
2318.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ഡൊമിനിക് പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സ്ഥാപനങ്ങളില്‍
സാമ്പത്തിക
ക്രമക്കേടുകള്‍
വര്‍ദ്ധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ ;
(ബി)
ക്രമക്കേടുകള്‍
ഇല്ലാതാക്കുന്നതിന്
സഹകരണ വിജിലന്‍സ്
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്തുവാൻ
സ്വീകരിചു വരുന്ന
മാര്‍ഗ്ഗങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(സി)
സഹകരണ
വകുപ്പിലെ
ക്രമക്കേടുകള്‍
വര്‍ദ്ധിക്കുന്നതിന്
കാരണം ജീവനക്കാരുടെ
അഭാവമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സഹകരണ പ്രസ്ഥാനത്തിന്റെ
വളര്ച്ചയ്ക്കാനുപാതികമായി
സ്റ്റാഫ് പാറ്റേണ്‍
നിലവിലുണ്ടോ ;
വ്യക്തമാക്കുമോ
സഹകരണ
ബാങ്കുകള്‍ക്ക് സര്‍ക്കാര്‍
ഓഹരി
2319.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
വര്‍ക്കല കഹാര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകള്‍ക്ക്
സര്‍ക്കാര്‍ ഓഹരി
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
എത്ര
രൂപയാണ് പ്രസ്തുത
ഇനത്തില്‍
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
ഏതെല്ലാം
തരം ബാങ്കുകള്‍ക്കാണ്
ഓഹരി
അനുവദിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
കര്‍ഷക
സേവന കേന്ദ്രങ്ങൾ
2320.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന്റെ
നേതൃത്വത്തില്‍ കര്‍ഷക
സേവന കേന്ദ്രങ്ങള്‍
രൂപീകരിക്കുവാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
കര്‍ഷക
സേവന കേന്ദ്രങ്ങളുടെ
ഉദ്ദേശ്യ ലക്ഷ്യങ്ങളും
പ്രവര്‍ത്തന രീതികളും
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍ നല്‍കുമോ
;
(സി)
കാര്‍ഷിക
ഉല്പാദനം
വര്‍ദ്ധിപ്പിക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
കര്‍ഷക
സേവന കേന്ദ്രങ്ങളുടെ
രൂപീകരണത്തിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ ?
പട്ടിക
ജാതി/വര്‍ഗ്ഗത്തില്‍പ്പെട്ടവരെ
വായ്പാകുടിശിക തിരിച്ചടവില്‍
നിന്നും ഒഴിവാക്കാന്‍
2321.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളില്‍ നിന്നും
വായ്പയെടുത്തിട്ടുളള
പട്ടിക
ജാതി/വര്‍ഗ്ഗത്തില്‍പ്പെട്ടവരെ
വായ്പാകുടിശിക
തിരിച്ചടവില്‍ നിന്നും
ഒഴിവാക്കുന്ന പദ്ധതി
നിലവിലുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; പ്രസ്തുത
പദ്ധതി
നിലവിലില്ലെങ്കില്‍
പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
പരമാവധി പ്രയോജനം
ചെയ്യുന്നവിധം ആയത്
നടപ്പിലാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
സംസ്ഥാന
സഹകരണ വിജിലന്‍സ് വിഭാഗത്തിന്റെ
ഘടന
2322.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ വിജിലന്‍സ്
വിഭാഗത്തിന്റെ ഘടനയും
പ്രവര്‍ത്തനങ്ങളും
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സഹകരണ
വിജിലന്‍സ് വിഭാഗം എത്ര
പരാതികള്‍
സ്വീകരിച്ചിട്ടുണ്ട്;
ഇവയില്‍ തീര്‍പ്പാക്കിയ
പരാതികള്‍ എത്ര;
കുറ്റക്കാര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
സഹകരണ
വിജിലന്‍സിന്റെ
അധികാരങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ;
(ഡി)
വെഞ്ഞാറമൂട്
സര്‍വ്വീസ്
കോ-ഓപ്പറേറ്റീവ് ബാങ്ക്
ലിമിറ്റഡ് നം. 2419
ന്റെ പേരില്‍ സഹകരണ
വിജിലന്‍സിന്
ഏതെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ലഭിച്ചത്; ആരൊക്കെയാണ്
പരാതിക്കാര്‍; ഈ
പരാതികളില്‍ എന്തെല്ലാം
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
സംസ്ഥാന
സഹകരണ ഡെപ്പോസിറ്റ് ഗ്യാരണ്ടി
ഫണ്ട് ബോര്‍ഡ്
2323.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ഡെപ്പോസിറ്റ്
ഗ്യാരണ്ടി ഫണ്ട്
ബോര്‍ഡ് എന്നാണ്
രൂപീകരിച്ചത്;
(ബി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
പ്രസ്തുത ബോര്‍ഡില്‍
നടത്തിവരുന്നു;
(സി)
പ്രസ്തുത
ബോര്‍ഡിന്റെ
പ്രവര്‍ത്തനഫണ്ട്
എങ്ങനെയാണ്
സ്വരൂപിക്കുന്നത്;
(ഡി)
സഹകരണസ്ഥാപനങ്ങളിലെ
നിക്ഷേപകരുടെ താല്പര്യം
സംരക്ഷിക്കുന്നതിനായി
നാളിതുവരെ എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ട്;
(ഇ)
ബോര്‍ഡിന്റെ
നിലവിലെ ആസ്തി എത്ര;
ഡെപ്പോസിറ്റ് ഗ്യാരണ്ടി
ഫണ്ടില്‍ നിന്നും
ഏതെങ്കിലും സര്‍ക്കാര്‍
സ്ഥാപനത്തിന് വായ്പ
നല്‍കിയിട്ടുണ്ടോ;
(എഫ്)
ഉണ്ടെങ്കില്‍
ഏത് സ്ഥാപനത്തിന് ;എത്ര
രൂപ നല്‍കിയിട്ടുണ്ട്;
(ജി)
എത്ര
കാലത്തേക്കാണ്
നല്‍കിയത്; എത്ര ശതമാനം
പലിശയ്ക്ക്; ആരുടെ
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ് വായ്പ
നല്‍കിയത്;ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ; പ്രസ്തുത
നടപടി സഹകരണ
താല്പര്യത്തിന്
വിരുദ്ധമാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്
കാരണക്കാരയവരെ
മാതൃകാപരമായി
ശിക്ഷിക്കുമോ;
വ്യക്താക്കാമോ?
പ്രാഥമിക
സഹകരണ സംഘങ്ങള്‍ക്കുള്ള സഹായം
2324.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമിക
സഹകരണ സംഘങ്ങളെ
പുഷ്ടിപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍ക്ക്
വിരുദ്ധമായ
വ്യവസ്ഥകളും, വായ്പാ
മേഖലയെയും ത്രിതല
വായ്പാ സംവിധാനത്തെയും
ദുര്‍ബലപ്പെടുത്തുന്ന
വ്യവസ്ഥകളും
നിയമാവലിയില്‍
ഉള്‍പ്പെടുത്തുന്നതും
ഇതിനുവേണ്ടി
നിയമാവലികള്‍
ഭേദഗതികള്‍
ചെയ്യുന്നതും
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(സി)
നിക്ഷേപകരുടെ
താല്പര്യങ്ങള്
സംരക്ഷിച്ച് പ്രാഥമിക
സഹകരണ സംഘങ്ങളെ
ശക്തിപ്പെടുത്തുന്നതിന്
പുതിയ നിര്‍ദ്ദേശങ്ങള്‍
നല്‍കുമോ?
ത്രിവേണി
സൂപ്പര്‍ മാര്‍ക്കറ്റുകളുടെ
നഷ്ടം
2325.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡില്‍ നിലവില്‍ എത്ര
ത്രിവേണി സൂപ്പര്‍
മാര്‍ക്കറ്റുകളാണ്
ഉള്ളത്;
(ബി)
ഓരോ
ത്രിവേണി സൂപ്പര്‍
മാര്‍ക്കറ്റുകളിലും
വില്പനയ്ക്കനുസൃതമായിട്ടാണോ
ജീവനക്കാരെ
നിയമിച്ചിട്ടുള്ളത്;
(സി)
ഇത്തരത്തില്‍
നിയമിക്കപ്പെട്ടിട്ടുള്ള
ജീവനക്കാര്‍ക്ക് വേതനം
നല്കുന്നതു വഴി
ഉണ്ടാകുന്ന സാമ്പത്തിക
ബാധ്യത കണ്‍സ്യൂമര്‍
ഫെഡ് ഏതുവഴിക്കാണ്
പരിഹരിക്കുന്നത്;
(ഡി)
നിലവിലുള്ള
ത്രിവേണി സൂപ്പര്‍
മാര്‍ക്കറ്റുകളില്‍
ലാഭകരമായത് എത്ര;
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവ
എത്ര;
(ഇ)
നഷ്ടത്തിന്റെയും
ലാഭത്തിന്റെയും
കണക്കുകള്‍
വ്യക്തമാക്കാമോ?
റിസര്‍വ്
ബാങ്കിന്‍െറ ഭേദഗതികള്‍
2326.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റിസര്‍വ്
ബാങ്ക് പുതുതായി
ഇറക്കിയിട്ടുള്ള
ഭേദഗതികള്‍ സംസ്ഥാനത്തെ
സഹകരണ ബാങ്കുകളെ
ദാേഷകരമായി ബാധിക്കുന്ന
വിഷയം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ഇതുമൂലം
സഹകാരികള്‍ക്കും, സഹകരണ
ബാങ്കുകള്‍ക്കും
ഉണ്ടാകാവുന്ന
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത് സഹകരണ
ബാങ്കുകളെ ബാധിക്കുന്ന
ബാങ്കിംഗ് റെഗുലേഷന്
ആക്റ്റ് ഭേദഗതികള്‍
റദ്ദാക്കുന്നതിനാവശ്യമായ
അടിയന്തിര ഇടപെടലുകളും
നടപടികളും സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടാേ?
കാസര്‍ഗോഡ്
ജില്ലയിലെ ടൂറിസം മേഖലയിലുളള
സഹകരണ സംഘങ്ങള്‍
2327.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
മേഖലയില്‍ കാസര്‍ഗോഡ്
ജില്ലയില്‍ എത്ര സഹകരണ
സംഘങ്ങളാണ് ഉള്ളതെന്ന്
പറയാമോ;
(ബി)
പ്രസ്തുത
സംഘങ്ങളുടെ പേര്,
പ്രവര്‍ത്തന പരിധി,
പ്രവര്‍ത്തന മേഖല
തിരിച്ച വിശദാംശങ്ങള്‍
ഇവ ലഭ്യമാക്കാമോ;
(സി)
ഈ
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
സഹകരണ സംഘങ്ങള്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
സര്‍ക്കാര്‍
നല്കിവരുന്നതെന്ന്
വിശദമാക്കാമോ?
കണ്‍സ്യൂമര്‍
ഫെഡ് ഹൈടെക് ക്ലിനിക്കുകള്‍
2328.
ശ്രീ.കെ.മുരളീധരന്
,,
എ.റ്റി.ജോര്‍ജ്
,,
എം.പി.വിന്‍സെന്റ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡ് ഹൈടെക്
ക്ലിനിക്കുകള്‍
തുടങ്ങാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
ഹൈടെക്
ക്ലിനിക്കൂകളുടെ
ഉദ്ദേശ്യ ലക്ഷ്യങ്ങളും
പ്രവര്‍ത്തന രീതിയും
എന്തെല്ലാമാണ്;
(സി)
ചികിത്സാരംഗത്തെ
ചൂഷണം തടയാന്‍ പ്രസ്തുത
ക്ലിനിക്കുകള്‍ എത്ര
മാത്രം
പ്രയോജനപ്പെടുമെന്നാണ്
കരുതുന്നത്;
വിശദമാക്കാമോ;
(ഡി)
എന്തെല്ലാം
ചികിത്സാ സൗകര്യങ്ങളാണ്
ക്ലിനിക്കുകളില്‍
ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
കണ്‍സ്യൂമര്‍
ഫെഡിനെ സംരക്ഷിക്കാന്‍ നടപടി
2329.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-ലെ
ഹൈക്കോടതി
ഉത്തരവിനുശേഷം 2012
ജനുവരി മുതല്‍
കണ്‍സ്യൂമര്‍ ഫെഡില്‍
ദിവസ വേതന
അടിസ്ഥാനത്തിലും
മാനേജ്മെന്റ് ട്രെയിനി
വിഭാഗത്തിലുമായി എത്ര
പേരെ നിയമിച്ചിട്ടുണ്ട്
;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര നന്മ സ്റ്റോറുകള്‍
ആരംഭിച്ചുവെന്ന്
നിയമസഭാ
മണ്ഡലാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ ;
(സി)
കണ്‍സ്യൂമര്‍
ഫെഡില്‍ ദിവസവേതന
അടിസ്ഥാനത്തില്‍ ജോലി
ചെയ്തവര്‍ക്ക് വേതനം
നല്കിയ ഇനത്തില്‍
2012-2013, 2013-2014,
2014-2015
വര്‍ഷങ്ങളില്‍ 2014
ഒക്ടോബര്‍ 31 വരെ
ചെലവാക്കിയിട്ടുള്ള
തുകയുടെ കണക്കുകള്‍
വിശദമാക്കാമോ ;
(ഡി)
കണ്‍സ്യൂമര്‍
ഫെഡ് നന്മ പദ്ധതി
പ്രകാരം വില കുറച്ചു
വില്‍ക്കുന്ന തുക
സംസ്ഥാന ഗവണ്മെന്റോ
കേന്ദ്ര ഗവണ്മെന്റോ
മറ്റ് ഇതര ഏജന്‍സികളോ
സബ്സിഡിയായി
നല്‍കാറുണ്ടോ ;
(ഇ)
നന്മ
സ്റ്റോറുകള്‍ വഴി വില
കുറച്ച് വില്പന നടത്തിയ
ഇനത്തില്‍ 2011 മേയ്
മുതല്‍ 2014 ഒക്ടോബര്‍
31 വരെ എത്ര രൂപ നഷ്ടം
സംഭവിച്ചിട്ടുണ്ട്
(എഫ്)
കണ്‍സ്യൂമര്‍
ഫെഡ് സബ്സിഡി നല്കിയ
ഇനത്തില്‍
നല്കേണ്ടുന്ന തുക
സംസ്ഥാന ഗവണ്മെന്റ്
യഥാസമയം
നല്കാത്തതുമൂലം
ബാങ്കുകളില്‍ നിന്നും
വായ്പ എടുത്ത തുകയ്ക്ക്
ഒരു വര്‍ഷം
പലിശയിനത്തില്‍ എത്ര
രൂപയാണ് നല്‍കുന്നത് ;
(ജി)
കണ്‍സ്യൂമര്‍
ഫെഡി നെ
സംരക്ഷിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് ;
വിശദമാക്കാമോ ?
കാേഴിക്കാേട്
ജില്ലയില്‍ സഹകരണസ്ഥാപനങ്ങളുടെ
സഹായത്താേടെ പുതിയ കെട്ടിടം
2330.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാേഴിക്കാേട്
ജില്ലയില്‍
സഹകരണവകുപ്പിന്റെ
അധീനതയിലുള്ള സ്ഥലത്ത്
(സഹകരണഭവന്‍
നില്ക്കുന്ന സ്ഥലത്ത്)
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമാേ;
(ബി)
ഇൗ
സ്ഥലത്ത്
സഹകരണസ്ഥാപനങ്ങളുടെ
സഹായത്താേടെ പുതിയ
കെട്ടിടം
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടാേ
എന്നു വിശദമാക്കുമാേ?
സ്കൂളുകളില്‍
ശൌചാലയങ്ങള്‍ നിര്‍മ്മിക്കാന്‍
നടപടി
2331.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങളുടെ ലാഭവിഹിതം
ഉപയോഗിച്ച്
സ്കൂളുകളില്‍
ശൌചാലയങ്ങള്‍
നിര്‍മ്മിക്കുന്ന
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
കേരളത്തില്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
സഹകരണ സംഘങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സഹകരണവകുപ്പും
കേസുകളും
2332.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെയും
സഹകരണ
രജിസ്ട്രാറിന്റെയും
നടപടികളെ ചോദ്യം
ചെയ്തുകൊണ്ടുള്ള എത്ര
പെറ്റീഷനുകള്‍ കേരള
ഹെെക്കാേടതിയില്‍
ഇപ്പോഴും
പെന്റിങ്ങിലായിട്ടുണ്ടെന്ന്
വിശദമാക്കാമോ ;
(ബി)
ഹെെക്കാേടതിയില്‍
കെട്ടിക്കിടക്കുന്ന
കേസുകളില്‍ ഹിയറിംങ്ങ്
പൂര്‍ത്തിയായിട്ടും
വിധി പ്രസ്താവം
പുറപ്പെടുവിച്ചിട്ടില്ലാത്തവ
എത്രയാണ് ;
(സി)
ജില്ലാ
സഹകരണ ബാങ്കുകളുടെ
തിരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട്
കോടതിയിലെത്തിയ എത്ര
കേസുകളില്‍ ഇനിയും വിധി
പ്രസ്താവം ബാക്കി
നില്‍പ്പുണ്ട് ;
കേസുകള്‍
നീണ്ടുപോകുന്നതില്‍
സര്‍ക്കാരിന്റെയും
ഗവണ്മെന്റ്
പ്ലീഡര്‍മാരുടെയും
ഭാഗത്തുണ്ടായ വീഴ്ചകള്‍
പരിശോധിക്കാമോ ?
ആര്ബിട്രേഷന്
കോടതികളുടെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികൾ
2333.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
2011-ലെ കേരള
കോ-ഓപ്പറേറ്റീവ് 2-ാം
ഭേദഗതി ഓര്‍ഡിനന്‍സിലെ
സഹകരണ 2-ാം ഭേദഗതി
ഓര്‍ഡിനന്‍സില്‍
(2011-ലെ 44-ാം നമ്പര്‍
ഓര്‍ഡിനന്‍സ്) സഹകരണ
മൂലനിയമത്തിലെ S.70(A)
സബ് സെക്ഷന്‍ (2)
പ്രകാരം
കോ-ഓപ്പറേറ്റീവ്
ആര്ബിട്രേഷന്
കോടതികളുടെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
കൊണ്ടുവന്ന ഭേദഗതി
നിലവില്‍
വന്നിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത
ആര്ബിട്രേഷന്
കോടതികളുടെ നിലവാരം
ഉയര്‍ത്തുന്നതിന്
മേല്‍പ്പറഞ്ഞ ഭേദഗതി
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
നിയമഭേദഗതി
നടത്തുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?
കണ്‍സ്യൂമര്‍ഫെഡ്
2334.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കണ്‍സ്യൂമര്‍
ഫെഡിനുകീഴില് എത്ര
നന്മസ്റ്റോറുകള്‍ ,
ത്രിവേണി സ്റ്റോറുകള്‍
എന്നിവ
അനുവദിച്ചിട്ടുണ്ട് ;
ജില്ല തിരിച്ച് എണ്ണം
വ്യക്തമാക്കുമോ ;
(ബി)
കണ്‍സ്യൂമര്‍
ഫെഡിനുകീഴില്
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
എത്ര ത്രിവേണി, നന്മ
സ്റ്റോറുകള്‍ ഉണ്ട്
എന്നും അവ
എവിടെയൊക്കെയാണെന്നും
വ്യക്തമാക്കുമോ ;
(സി)
കണ്‍സ്യൂമര്‍
ഫെഡിന്റെ വിവിധ
സ്റ്റോറുകളിലേക്ക്
സാധനങ്ങള്‍ വാങ്ങിയ
വകയില്‍
വിതരണക്കാര്‍ക്ക് എത്ര
രൂപ കൊടുക്കാനുണ്ട്
എന്ന് വ്യക്തമാക്കുമോ
;
(ഡി)
സംസ്ഥാന
ജില്ലാ ബാങ്കുകള്‍ക്കും
മറ്റും കണ്‍സ്യൂമര്‍
ഫെഡ് എത്ര കോടി രൂപ
കൊടുത്തു
തീര്‍ക്കാനുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര പേരെ
ജീവനക്കാരായി നിയമിച്ചു
എന്ന് വ്യക്തമാക്കുമോ?
സഹകരണസംഘങ്ങള്‍ക്കുള്ള
സാമ്പത്തിക സഹായങ്ങള്‍
2335.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന് കീഴീല്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
സംഘങ്ങള്‍ക്ക്
എന്തൊക്കെ സാമ്പത്തിക
സഹായങ്ങളാണ്
നല്‍കുന്നത്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പ്രവര്‍ത്തനം
അവസാനിപ്പിച്ച എത്ര
സംഘങ്ങളാണ്
സംസ്ഥാനത്തുള്ളതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
കേരഫെഡിന്റെ
2013-14 ലെ പ്രവര്‍ത്തനം
2336.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കേരഫെഡിന്റെ
2013-14 ലെ
പ്രവര്‍ത്തനത്തെക്കുറിച്ചുള്ള
സഹകരണ വകുപ്പ്
രജിസ്ട്രാറുടെ ആഡിറ്റ്
റിപ്പോര്‍ട്ട് പ്രകാരം
വിവിധ ഇടപാടുകളിലൂടെ
കേരഫെഡിനുണ്ടായതായി
കണക്കാക്കപ്പെട്ട നഷ്ടം
എത്ര കോടി
രൂപയുടേതാണെന്ന്
വിശദമാക്കുമോ ?
സഹകരണ
സ്ഥാപനങ്ങളിൽ Income Tax
വകുപ്പിന്റെ ഇടപെടല്‍
2337.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
Income
Tax വകുപ്പിന്റെ
നിരന്തരമായ ഇടപെടല്‍
കേരളത്തിലെ പ്രാഥമിക
സഹകരണ സ്ഥാപനങ്ങള്‍
മുതല്‍ വിവിധ
തലങ്ങളിലുള്ള സഹകരണ
സ്ഥാപനങ്ങള്‍ക്ക്
സാങ്കേതികവും സുഗമവുമായ
പ്രവര്‍ത്തനത്തിന് ഏറെ
തടസ്സങ്ങള്‍
സൃഷ്ടിക്കുമെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഇക്കാര്യം
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചോ; എങ്കില്‍
വിശദവിവരം നല്‍കുമോ;
(സി)
ഇക്കാര്യത്തില്‍
വിശദവും സമഗ്രവുമായ ഒരു
നിയമനിര്‍മ്മാണത്തിനു
ആലോചനയുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
എഫ്.എ.സി.ടി.യുടെ
പുനരുദ്ധാരണ പാക്കേജ്
T *2338.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എഫ്.എ.സി.ടി.യുടെ
പുനരുദ്ധാരണ പാക്കേജ്
ഇതുവരെ കേന്ദ്ര
സര്‍ക്കാര്‍
അംഗീകരിച്ചിട്ടില്ല
എന്ന വിവരം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഈ
കാര്യത്തില്‍ കേന്ദ്ര
സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്താന്‍ നടപടി
സ്വീകരിക്കുമോ?
കൊടകര
- പേരാമ്പ്ര,,കനകമല
ഖാദിയൂണിറ്റുകളുടെ നവീകരണം
2339.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കൊടകര
പഞ്ചായത്തിലെ
പേരാമ്പ്രയിലും,
കനകമലയിലുമുള്ള
ഖാദിയൂണിറ്റുകളുടെ
നവീകരണത്തിനും
സംരക്ഷണത്തിനുമായി
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നും, ഇതിനായുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ?