THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q. No
Questions
1724
കാര്‍ഷികവിള
ഇന്‍ഷ്വറന്‍സ് പദ്ധതി
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
റ്റി.എന്‍. പ്രതാപന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷികവിള
ഇന്‍ഷ്വറന്‍സ്
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക്
കേന്ദ്രാനുമതി
ലഭിച്ചിട്ടുണ്ടോ;
(സി)
ഏതെല്ലാം
ഇന്‍ഷ്വറന്‍സ്
കമ്പനികളാണ്
പദ്ധതിയുമായി
സഹകരിക്കുന്നത്;
(ഡി)
ഇന്‍ഷ്വറന്‍സ്
പ്രീമിയം സംബന്ധിച്ച
വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ?
1725
സര്‍ക്കാര്‍
കൊടുത്തുതീര്‍ക്കാനുള്ള തുക
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
താഴെപ്പറയുന്ന
ഇനങ്ങളില്‍ എന്ത് തുക
വീതമാണ്
കൊടുത്തുതീര്‍ക്കാനുള്ളതെന്ന്
ഒടുവിലത്തെ കണക്കുകള്‍
പ്രകാരം
വ്യക്തമാക്കാമോ? (1)
കൃഷിക്കാര്‍ക്കുള്ള
സബ്സിഡികള്‍ (2)
കൃഷിക്കാര്‍ക്കുള്ള
ക്രഡിറ്റ് റിലീഫ് (3)
നെല്ല് സംഭരണ സബ്സിഡി
(4) റബ്ബര്‍ സംഭരണ
സബ്സിഡി (5)
കര്‍ഷകര്‍ക്കുള്ള
പെന്ഷന്
1726
ശുചിത്വമിഷന്
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തി
ശുചിത്വമിഷന് വഴി
കുട്ടനാട്ടില്‍
ടോയ്ലെറ്റുകള്
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ നാളിതുവരെ
എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍
ഗുണഭോക്താക്കളെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
തെരഞ്ഞെടുത്ത രീതി
വിശദമാക്കുമോ?
1727
പച്ചക്കറിയിലെ
കീടനാശിനി
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തേക്ക്
ഇറക്കുമതി ചെയ്യുന്ന
പച്ചക്കറികളില്‍
കീടനാശിനി ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കിൽ ഏതൊക്കെ
ഇനങ്ങളിലാണ് എന്ന്
വിശദമാക്കാമോ ;
(ബി)
സുരക്ഷിത
പച്ചക്കറിക്കായി
രൂപീകരിക്കുന്ന
അതോറിറ്റിയുടെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ ;
കീടനാശിനി
പരിശോധിക്കുന്നതിനുള്ള
സംവിധാനം കൂടി
ഇവയ്ക്കുണ്ടാവുമോ ;
(സി)
വെള്ളായണി
കാര്‍ഷിക
സര്‍വ്വകലാശാലയിലെ
കീടനാശിനി സാമ്പിള്‍
പരിശോധനാ ഫീസ്
ഭീമമാണെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ആയത്
കുറയ്ക്കാന്‍ നടപടി
സ്വീകരിക്കുമോ ;
(ഡി)
കീടനാശിനി
ചേർന്ന പച്ചക്കറിയുടെ
വര്‍ദ്ധിച്ചുവരുന്ന
ഇറക്കുമതി ഉടനടി
തടയാന്‍ ഓരോ ചെക്ക്
പോസ്റ്റ്
കേന്ദ്രീകരിച്ചും
പരിശോധനാ
കേന്ദ്രങ്ങള്‍
തുടങ്ങുമോ ;
വിശദമാക്കാമോ ;
(ഇ)
പച്ചക്കറിയിലെ
കീടനാശിനി
പരിശോധിക്കുന്ന
കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിന്
കേന്ദ്രസര്‍ക്കാരിന്റെ
സഹായം ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ ?
1728
രാസവളങ്ങളുടെയും
കീടനാശിനികളുടെയും വർദ്ധിച്ച
ഉപയോഗത്തിനെതിരെ നടപടി
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാര്‍ഷികരംഗത്ത്
രാസവളങ്ങളും,
രാസകീടനാശിനികളും
ഉപയോഗം
വര്‍ദ്ധിച്ചുവരുന്നതിനെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത് ;
(ബി)
ജെെവ
വളങ്ങളും, ജെെവ
കീടനാശിനികളും
സര്‍ക്കാര്‍ ചുമതലയില്‍
ഉത്പാദിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
സ്വകാര്യസ്ഥാപനങ്ങള്‍
ഗുണമേന്മയില്ലാത്ത
ജെെവവളങ്ങള്
പ്രചരിപ്പിക്കുന്നതുമൂലം
കര്‍ഷകര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ ;
(ഡി)
ജെെവകീടനാശിനികള്
വിപണിയില്‍
ലഭ്യമല്ലാത്ത വസ്തുതയെ
നേരിടാന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാന്‍
കഴിയുമെന്ന്
പരിശോധിച്ചിട്ടുണ്ടോ
?
1729
കൃഷിവകുപ്പിന്റെ
കീഴിലുള്ള ഫാമുകളെ
ശാക്തീകരണം
ശ്രീ.ഷാഫി
പറമ്പില്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഐ.സി.ബാലകൃഷ്ണന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷിവകുപ്പിന്റെ
കീഴിലുള്ള ഫാമുകള്‍
ശാക്തീകരിക്കുവാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നത്;
വിശദമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
ഫാമുകളില്‍
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ശാക്തീകരണത്തിന്റെ
ഭാഗമായി ഫാമുകള്‍
തമ്മില്‍
സൗന്ദര്യവല്‍ക്കരണത്തിലും
പ്രവര്‍ത്തനത്തിലും
മത്സരം
ഉണ്ടാക്കിയെടുക്കാന്‍
സമ്മാനപദ്ധതി
ഏര്‍പ്പെടുത്തുവാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
1730
നെല്‍കര്‍ഷകരുടെ
പ്രശ്നങ്ങൾ
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെല്‍കര്‍ഷകരില്‍
നിന്നും സംഭരിയ്ക്കുന്ന
നെല്ലിന് യഥാസമയം
വിലനല്കാന് കഴിയാത്ത
സ്ഥിതിവിശേഷം
നിലനില്ക്കുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേന്ദ്ര
സബ്സിഡി യഥാസമയം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(സി)
ഇത്തരം
കര്‍ഷകര്‍ക്ക്,
സംഭരിയ്ക്കുന്ന
നെല്ലിന്റെ വില യഥാസമയം
നല്കാന് കഴിയാത്തതു
കാരണം വായ്പാ
തിരിച്ചടവ് യഥാസമയം
നടത്താന്‍
കഴിയുന്നില്ലെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
കര്‍ഷകര്‍ക്ക് വായ്പാ
തിരിച്ചടവില്‍ ഇളവുകള്‍
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
1731
പച്ചക്കറികളിലും
പഴങ്ങളിലും കീടനാശിനി
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്യ
സംസ്ഥാനങ്ങളില്‍ നിന്ന്
കേരളത്തില്‍
എത്തിക്കുന്ന
പച്ചക്കറികളിലും
പഴങ്ങളിലും മാരകമായ
കീടനാശിനികള്‍
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
കീടനാശിനികളാണ് ഇവയില്‍
ഉപയോഗിക്കുന്നതായി
കണ്ടെത്തിയിട്ടുള്ളത്;
ഇത്തരത്തിലുള്ള
കീടനാശിനി പ്രയോഗം മൂലം
മനുഷ്യര്‍ക്ക്
എന്തൊക്കെ അസുഖങ്ങളാണ്
പിടിപെടുന്നത് എന്ന്
വിശദമാക്കാമോ;
(ബി)
കീടനാശിനികള്‍
തളിച്ച പച്ചക്കറികള്‍
കേരളത്തിലേയ്ക്ക്
എത്തുന്നത് തടയാന്‍
സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെ;
കേരളത്തിലേക്കെത്തുന്ന
പച്ചക്കറികള്‍ക്ക്
എവിടെയൊക്കെയാണ്
ഇത്തരത്തിലുള്ള
പരിശോധനകള്‍
നടത്തുന്നത്;
(സി)
പരിശോധനയില്‍
മാരകമായി കീടനാശിനി
തളിച്ചിട്ടുണ്ട് എന്ന്
വ്യക്തമാകുന്ന
പച്ചക്കറികളും പഴങ്ങളും
നശിപ്പിക്കാന്‍
എന്തെങ്കിലും മാര്‍ഗ്ഗം
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ ഏതു
മാര്‍ഗ്ഗത്തിലൂടെയാണ്
ഇവ നശിപ്പിക്കുക; എത്ര
ടണ്‍ പച്ചക്കറികളും
പഴങ്ങളുമാണ്
ഇത്തരത്തില്‍
നശിപ്പിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
1732
ആദിവാസികള്‍ക്ക്
നെല്‍കൃഷിക്ക് ധനസഹായം
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെല്‍കൃഷി
വികസനത്തിനായും
നെല്‍കര്‍ഷകര്‍ക്ക്
സബ്സിഡിയായും 2011-12,
2012-13, 2013-14
വര്‍ഷങ്ങളില്‍
സംസ്ഥാനത്ത് എത്ര തുക
നല്കി ; ഈ ഇനത്തിലെ
ജില്ല തിരിച്ചുള്ള
ചെലവ് എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
വയനാട്,
കോഴിക്കോട് ജില്ലകളില്‍
ആദിവാസികള്‍ക്ക്
നെല്‍കൃഷി
നടത്തുന്നതിന് എത്ര തുക
അനുവദിച്ചു; എത്ര രൂപ
ചെലവഴിച്ചുവെന്ന്
വര്‍ഷം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
ആദിവാസികളായ
ഗുണഭോക്താക്കളുടെ പേരും
വിലാസവും
വെളിപ്പെടുത്തുമോ?
1733
കാര്‍ഷികരംഗത്ത്
നിക്ഷേപത്തിനൊരുങ്ങുന്നവര്ക്ക്
കൃഷിസ്ഥലം നല്കാന് തീരുമാനം
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷികരംഗത്ത്
നിക്ഷേപത്തിനൊരുങ്ങുന്ന
കമ്പനികള്‍ക്കും
വ്യക്തികള്‍ക്കും
കൃഷിസ്ഥലം നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്ഥലം നല്‍കുന്നത് ഏത്
മാനദണ്ഡമനുസരിച്ചാണ്;
(സി)
ഇതിനായി
പ്രത്യേകം സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
വ്യക്തികളെയും
കമ്പനികളെയും
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡം വിശദമാക്കാമോ?
1734
മാവേലിക്കരയില്‍
ഹെെടെക്ക്പച്ചക്കറിയുത്പാദനയൂണിറ്റ്
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ
കൃഷിത്താേട്ടത്തില്
VFPCK-യുടെ ഹെെടെക്ക്
പച്ചക്കറിയുത്പാദനയൂണിറ്റ്
ആരംഭിക്കുവാന്‍
തീരുമാനിച്ചിരുന്നാേ;
ഇതിന്റെ നിലവിലെ സ്ഥിതി
വ്യക്തമാക്കുമാേ;
(ബി)
ഇൗ
യൂണിറ്റ്
ആരംഭിക്കുന്നില്ലായെങ്കില്
കാരണം വ്യക്തമാക്കുമാേ;
(സി)
ഏതു
കമ്പനിക്കാണ് യൂണിറ്റ്
ആരംഭിക്കുവാന്‍ അനുമതി
നല്‍കിയത്; ടെന്‍ഡറില്‍
ഏതൊക്കെ കമ്പനികള്‍
പങ്കെടുത്തിരുന്നു;
ടെന്‍ഡര്‍ നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
ടെന്‍ഡര്‍
നടപടിക്രമങ്ങളുടെ
പകര്‍പ്പുകൾ
ലഭ്യമാക്കുമോ ; ഇൗ
പദ്ധതിക്ക് ഭൂമി
കൈമാറിയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ; ഇതിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ ;
ടെന്‍ഡറിനായി കമ്പനികളെ
ക്ഷണിച്ചതിന്റെയും
പരസ്യം
നല്കിയതിന്റെയും
തീയതികളും
വിശദാംശങ്ങളും
ലഭ്യമാക്കുമോ ; ഇതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ടെന്‍ഡര്‍
അംഗീകരിച്ച
യാേഗത്തിന്റെ
മിനിട്സും,
തീരുമാനങ്ങളുടെ
പകര്‍പ്പും
ലഭ്യമാക്കുമാേ;
(ഇ)
ടെന്‍ഡര്‍
അംഗീകരിച്ചതിനുശേഷം
കമ്പനിയുമായി
ഒപ്പുവെച്ച
എഗ്രിമെന്റിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമാേ; ഇത്തരം
ടെന്‍ഡറുകള്‍
നടത്തുമ്പാേള്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
എന്താെക്കെ; ഇൗ
പദ്ധതിയുടെ ടെന്‍ഡറില്‍
,മാനദണ്ഡങ്ങളില്‍
ഏതെങ്കിലും
ഇളവുവരുത്തിയിട്ടുണ്ടാേ;
ഇതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമാേ;
ടെന്‍ഡര്‍
മാനദണ്ഡങ്ങള്‍
ഇളവുവരുത്തിയതിന്റെ
അറിയിപ്പുകളാേ
പകര്പ്പുകളാേ
പുറപ്പെടുവിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍, ഇതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമാേ;
(എഫ്)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ മാവേലിക്കര
മണ്ഡലത്തില്‍ കൃഷി
വകുപ്പ് നടപ്പിലാക്കിയ
പദ്ധതികളുടെയും
പ്രവൃത്തികളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമാേ;
2014-15-ല്‍
നടപ്പിലാക്കുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമാേ?
1735
കാര്‍ഷികരംഗത്തെ
ആധുനികവത്കരണം
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷികരംഗത്തെ
ആധുനികവത്ക്കരണത്തിനു
നടപടി സ്വീകരിക്കുമാേ;
(ബി)
കാര്‍ഷിക
ഗവേഷണസ്ഥാപനങ്ങള്‍ വഴി
നാടന്‍ വിത്തിനങ്ങള്‍
സംരക്ഷിക്കുമോ;
(സി)
ഒൗഷധ
കൃഷിയെ
വാണിജ്യവത്ക്കരിക്കുവാന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
1736
കടബാധ്യതമൂലമുള്ള
കര്‍ഷക അത്മഹത്യ
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ കടബാധ്യതമൂലം
എത്ര കര്‍ഷകര്‍
അത്മഹത്യ
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
കടബാധ്യത
മൂലം ആത്മഹത്യ
ചെയ്തവരുടെ
കുടുംബങ്ങള്‍ക്ക്
എന്തൊക്കെ സമാശ്വാസ
പദ്ധതികളാണ്
പ്രഖ്യാപിച്ചതെന്ന്
വിശദമാക്കാമോ;
(സി)
ഇതിനായി
ഇതിനകം എന്തു തുക
ചെലവഴിച്ചുവെന്ന്
വിശദമാക്കാമോ?
1737
തെങ്ങില്‍നിന്നും
നീരയും, മറ്റു
മൂല്യവര്ദ്ധിതാേത്പന്നങ്ങളും
നിര്‍മ്മിച്ചു വിപണനം
നടത്തുന്നതിന് നടപടി
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെങ്ങില്‍നിന്നും
നീരയും, മറ്റു
മൂല്യവര്ദ്ധിതാേത്പന്നങ്ങളും
നിര്‍മ്മിച്ചു വിപണനം
നടത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമാേ;
(ബി)
എത്ര
നീര ടെക്നീഷ്യന്മാരെ
നാളിതുവരെയായി
പരിശീലിപ്പിച്ചിട്ടുണ്ടെന്നും,
എത്ര തെങ്ങുകള്‍
ഇപ്പാേള്‍ നീര
ഉത്പാദനത്തിനായി
ചെത്തുന്നുണ്ടെന്നും
വ്യക്തമാക്കുമാേ;
(സി)
പ്രതിദിനം
ലിറ്റര്‍ എത്ര നീര
ഉത്പാദിപ്പിക്കുന്നുണ്ടെന്നും,
എത്ര ലിറ്റര്‍ നീര
വിപണനം
നടത്തുന്നുണ്ടെന്നും
എത്ര
വിറ്റുവരവുണ്ടെന്നും
വ്യക്തമാക്കുമാേ?
1738
പാടശേഖരങ്ങള്‍ക്ക്
മട കുത്തുന്നതിന്
അഡ്വാന്‍സ് അനുവദിക്കല്‍
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
കാലവര്‍ഷത്തിലും
വെള്ളപ്പൊക്കത്തിലും മട
വീണ ഏതെല്ലാം
പാടശേഖരങ്ങള്‍ക്ക് മട
കുത്തുന്നതിന് എത്ര തുക
വീതം അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ബഹു.
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
കളക്ട്രേറ്റില്‍ കൂടിയ
യോഗത്തിലെ തീരുമാന
പ്രകാരം മട
കുത്തുന്നതിന്
പാടശേഖരങ്ങള്‍ക്ക്
അഡ്വാന്‍സ് തുക
അനുവദിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കുമോ?
1739
കാര്‍ഷികമേഖലയില്‍
കേന്ദ്ര മുതല്‍
മുടക്കോടെയുള്ള
പദ്ധതികള്‍
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷികമേഖലയില്‍
100% കേന്ദ്ര
മുതല്മുടക്കാേടെയുള്ള
പദ്ധതികള്‍
ഏതെല്ലാമെന്നു
വിശദമാക്കുമാേ;
(ബി)
കാര്‍ഷികമേഖലയില്‍
കേന്ദ്ര-സംസ്ഥാനവിഹിതം
സംയുക്തമായി
ഉപയാേഗിച്ച്
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്‍കാമാേ;
(സി)
ഇക്കഴിഞ്ഞ
മൂന്ന് സാമ്പത്തിക
വര്‍ഷങ്ങളില്‍
മേല്‍സൂചിപ്പിച്ചിട്ടുള്ള
പദ്ധതികള്‍ക്കായി
ലഭ്യമാക്കേണ്ടിയിരുന്ന
കേന്ദ്രവിഹിതം
എത്രയെന്നും ചെലവാക്കിയ
തുകയുടെ വിവരങ്ങള്‍
പദ്ധതിയിനം തിരിച്ചും
നല്‍കാമാേ?
1740
റബ്ബര്‍ബോര്‍ഡിന്റെ
പ്രവര്‍ത്തനം
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റബ്ബര്‍ കര്‍ഷകര്‍
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
റബ്ബര്‍
കര്‍ഷകര്‍ക്ക് നിലവില്‍
സബ്സിഡി വിതരണം
തടസ്സപ്പെട്ടിട്ടുണ്ടോ;
ഏങ്കില്‍
പുനസ്ഥാപിക്കുന്നതിന്
ഏന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
റബ്ബര്‍ബോര്‍ഡിന്റെ
പ്രവര്‍ത്തനം
വടക്കുകിഴക്കന്‍
സംസ്ഥാനങ്ങളിലേക്ക്
മാറ്റുകയാണെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്
ഈ കാര്‍ഷിക മേഖലയെ
കൂടുതല്‍
പ്രതിസന്ധിയിലാക്കുമെന്ന്
അറിയാമോ;
(ഇ)
റബ്ബര്‍ബോര്‍ഡിന്റെ
പ്രവര്‍ത്തനം
സംസ്ഥാനത്ത്
തുടരുന്നതിനും
കര്‍ഷകരുടെ ആശങ്ക
പരിഹരിക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
1741
നെല്ലടിസ്ഥാനത്തിലുള്ള
കാര്‍ഷിക രീതിയുടെ
സ്ഥായിയായ വികസന പദ്ധതി
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെല്‍കൃഷി
വര്‍ദ്ധിപ്പിക്കുന്നതിനും
ശരാശരി ഉല്പാദനം
ഹെക്ടറിന് 3 ടണ്ണില്‍
കൂടുതല്‍ ആക്കുന്നതിനും
വേണ്ടി
നെല്ലടിസ്ഥാനത്തിലുള്ള
കാര്‍ഷിക രീതിയുടെ
സ്ഥായിയായ വികസന പദ്ധതി
2009-13 കാലത്ത്
നടപ്പാക്കുന്നതിന് എത്ര
രൂപ സംസ്ഥാനത്താകെ
അനുവദിച്ചു;
വ്യക്തമാക്കാമോ
(ബി)
എത്ര
രൂപ ചെലവഴിച്ചു;
അതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(സി)
2009
ല്‍ സംസ്ഥാനത്താകെ എത്ര
ഹെക്ടര്‍ ഭൂമിയില്‍
നെല്‍കൃഷി നടത്തി; 2013
ല്‍ അത് എത്ര
ഹെക്ടറായി; ആയതിന്റെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ഡി)
2009
ല്‍ ആകെ എത്ര മെട്രിക്
ടണ്‍ നെല്ല് ഉല്പാദനം
നടന്നു; ഇത് 2013 ല്‍
എത്രയായി;
ഉല്പാദനത്തിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ഇ)
വയനാട്ടിലെ
ആദിവാസി കര്‍ഷകര്‍ക്ക്
പദ്ധതിയുടെ ഭാഗമായി
പ്രസ്തുത കാലയളവില്‍
എത്ര രൂപ നല്കി;
ആയതിന്റെ ഭൗതിക നേട്ടം
വിശദമാക്കാമോ?
1742
പ്രകൃതിക്ഷോഭങ്ങള്ക്കുളള
നഷ്ടപരിഹാരം
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭങ്ങള്‍
മൂലം
നാശനഷ്ടങ്ങള്ക്കിരയാവുന്ന
കര്‍ഷകര്‍ക്ക്
നല്‍കിവരുന്ന
നഷ്ടപരിഹാരത്തുക
കാര്‍ഷിക വിളകള്‍
ഓരോന്നിനും എത്ര രൂപാ
നിരക്കിലായിരുന്നു;
ഏറ്റവും ഒടുവില്‍
നിരക്കില്‍ വരുത്തിയ
മാറ്റം അനുസരിച്ച്
നിലവിലുള്ള നിരക്കുകള്‍
വിശദമാക്കാമോ;
(ബി)
തന്നാണ്ടില്‍
പ്രകൃതിക്ഷോഭങ്ങള്‍
മൂലം കൃഷിനാശം
സംഭവിച്ചതിന്റെ
കണക്കുകള്‍
ശേഖരിക്കപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
1743
നീര
ഉല്പാദനത്തിന് ലെെസന്‍സ്
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേര
കര്‍ഷക
കൂട്ടായ്മകള്‍ക്ക് നീര
ഉല്പാദിപ്പിക്കുന്നതിന്
അനുമതി നല്‍കുന്നതിനും
അബ്കാരി നിയമത്തിലും
ചട്ടത്തിലും ആവശ്യമായ
ഭേദഗതി
വരുത്തുന്നതിനെക്കുറിച്ചും
പഠിക്കാന്‍ 2013 ജനുവരി
15 ന് നിയമിച്ച സമിതി
2013 മെയ് 18 ന്
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റെ
ഉള്ളടക്കം
വ്യക്തമാക്കുമോ;
(ബി)
ഇതനുസരിച്ച്
2013 സെപ്റ്റംബര്‍ 23
ന്
G.O.(MS)No.160/13(നികുതി
വകുപ്പ്)
ഇറക്കിയിരുന്നോ;
(സി)
ഇതിനു
ശേഷം 2014 ഫെബ്രുവരി 14
ന് G.O.(P)No.27/14
(നികുതി വകുപ്പ്)
ഇറക്കിയ ഭേദഗതി
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
എത്ര
സൊസൈറ്റികള്‍
ചേര്‍ന്നാണ് ഒരു
ഫെഡറേഷന് എന്നും എത്ര
ഫെഡറേഷനുകള്‍ക്ക്
നീരയുല്പാദിപ്പിക്കാനുള്ള
ലൈസന്‍സ്
നല്‍കിയിട്ടുണ്ടെന്നും
വിശദമാക്കാമോ;
(ഇ)
2014
മെയ് 13 ന്
G.O(Ms)No.66/2014
(നികുതി വകുപ്പ്)
പ്രകാരം
ഫെഡറേഷനുകള്‍ക്ക്
എന്നതിനു പകരം
സൊസൈറ്റികള്‍ക്ക്
ലൈസന്‍സ് നല്കുന്നു
എന്ന പരാമര്‍ശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
ഈ
സാങ്കേതികത്വം കാരണം
ഫെഡറേഷനുകള്‍ക്ക്
ലൈസന്‍സ്
നിഷേധിക്കുന്നുവെന്ന
പരാതി
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കുന്നതിനും
ഇതിലെ അവ്യക്തത
തീര്‍ക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
1744
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ് ഗ്രേഡ്-2
തസ്തികയിലെ ഒഴിവുകള്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പതിനൊന്നാം
നിയമസഭാ സമ്മേളനത്തിലെ
ചോദ്യം നമ്പറിന്
(6024,7/7/14)
മറുപടിയായി
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ്
തസ്തികയില്‍ 144
ഒഴിവുകള്‍ ഉണ്ട് എന്ന്
മറുപടി
നല്കിയതിന്പ്രകാരം
പ്രസ്തുത മുഴുവന്‍
ഒഴിവുകളും പി എസ് സി
ക്ക് റിപ്പോര്‍ട്ടു
ചെയ്തിട്ടുണ്ടോ; അതില്‍
എത്ര പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
(ബി)
പ്രസ്തുത
ഒഴിവുകളില്‍ ഇനിയും പി
എസ് സി ക്ക്
റിപ്പോര്‍ട്ടു
ചെയ്യാന്‍ ശേഷിക്കുന്നവ
അടിയന്തരമായി
റിപ്പോര്‍ട്ടു
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ ;
(സി)
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ് ഗ്രേഡ്-2
തസ്തികയില്‍
സംസ്ഥാനത്ത് എത്ര
ഒഴിവുകള്‍ ഇപ്പോള്‍
നിലനില്‍ക്കുന്നുണ്ടെന്ന്
അറിയിക്കുമോ ?
1745
കൃഷി
വകുപ്പിന് കീഴിന് മിഷന്
676- ല്‍ ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
വകുപ്പിന് കീഴിന്
മിഷന് 676- ല്‍
ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
ഇവയ്ക്ക്
ഓരോന്നിനും എന്ത് തുക
വീതം
നീക്കിവച്ചിട്ടുണ്ട്;
ഇത് ബഡ്ജറ്റില്‍
നീക്കിവച്ചതിന്
പുറമെയുള്ളതാണോ;
(സി)
ഇവയില്‍
പൂര്‍ത്തിയാക്കിയ
പദ്ധതികള്‍ ഏതെല്ലാം;
പണി ആരംഭിച്ച
പദ്ധതികള്‍ ഏതെല്ലാം,
പണി ആരംഭിക്കാത്ത
പദ്ധതികള്‍
ഏതെല്ലാം?വിശദമാക്കാമോ
1746
മിഷന്
676-കൃഷി വകുപ്പ്
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676 വഴി എന്തെല്ലാം
പദ്ധതികളാണ് കൃഷി
വകുപ്പ്
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പദ്ധതികളെ
സംബന്ധിച്ച രൂപരേഖ
തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(സി)
മിഷന്
676 ല്‍ ഉള്‍പ്പെടുത്തി
ജൈവകൃഷി
പ്രോത്സാഹനത്തിനും
കര്‍ഷകക്ഷേമ പദ്ധതികള്‍
നടപ്പാക്കുന്നതിനും
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
1747
ആലത്തൂർ
മോഡേണ്‍ റൈസ് മില്ലിന്റെ
പ്രവർത്തനം
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
മോഡേണ്‍ റൈസ്
മില്ലിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്നു
വ്യക്തമാക്കുമോ;
(ബി)
വര്‍ഷങ്ങളായി
പ്രസ്തുത സ്ഥാപനം
പ്രവര്‍ത്തനരഹിതമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വെയര്‍
ഹൌസിംഗ്
കോര്‍പ്പറേഷന്റെ
മേല്‍നോട്ടത്തിലാണ്
ഇപ്പോള്‍ ഈ സ്ഥാപനം
ഉളളതെന്ന കാര്യം
അറിയുമോ;
(ഡി)
എന്തു
കൊണ്ടാണ് പ്രസ്തുത മിൽ
തുറന്നു
പ്രവര്ത്തിപ്പിക്കാത്തതെന്നു
വ്യക്തമാക്കുമോ;
(ഇ)
മില്‍
തുറന്നു
പ്രവര്‍ത്തിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
1748
പടന്നക്കാട്
കാര്‍ഷിക കോളേജിലെ
അധ്യാപക ഒഴിവുകള്‍
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പടന്നക്കാട്
കാര്‍ഷിക കോളേജിലെ
അധ്യാപകക്ഷാമം
പരിഹരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
പ്രസ്തുത സ്ഥാപനത്തില്‍
നിലവില്‍ എത്ര
അധ്യാപകരുടെ ഒഴിവുകള്‍
ഉണ്ടെന്നും, ആകെ തസ്തിക
എത്രയെന്നും
വ്യക്തമാക്കാമോ ?
1749
ലൈവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെ
ഒഴിവുകൽ
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
മൃഗസംരക്ഷണ വകുപ്പിലെ
ലൈവ്സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെ
(ഗ്രേഡ്-II) റാങ്ക്
ലിസ്റ്റ്
(തിരുവനന്തപുരം)
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
റാങ്ക് ലിസ്റ്റിന്റെ
കാലാവധി തീരുന്നത്;
നിലവില്‍
പി.എസ്.സി.യില്‍ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)
റാങ്ക്
ലിസ്റ്റിന്റെ കാലാവധി
തീരുന്നതിന് മുന്‍പായി
ഉണ്ടാകാകുന്ന ഒഴിവുകള്‍
കണ്ടെത്തി അവ
നിയമനത്തിനായി
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
കന്നുകാലി
സംരക്ഷണത്തിനും കുളമ്പ്
രോഗ പ്രതിരോധത്തിനും
മൃഗസംരക്ഷണ വകുപ്പില്‍
മതിയായ രീതിയില്‍
ലൈവ്സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാര്‍
ഇല്ലെന്നുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്
പരിഹാരമായി അധികമായി
ലൈവ്സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരെ
നിയമിക്കുമോ;
(ഡി)
സംസ്ഥാനത്തെ
വിവിധ ചെക്ക്
പോസ്റ്റുകളില്‍
ആവശ്യത്തിന്
ലൈവ്സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാര്‍
ഇല്ലാത്തത് കാരണം രോഗ
ബാധിതമായ
പക്ഷി-മൃഗാദികള്‍
അതിര്‍ത്തി കടന്ന്
കേരളത്തിലേക്ക്
കടത്തുന്നുവെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
ഇതിനായി എന്ത് നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?;
(എഫ്)
തിരുവനന്തപുരം
ജില്ലയില്‍ നിലവില്‍
അനുവദിക്കപ്പെട്ടിട്ടുള്ള
വര്‍ക്കിംഗ്
അറേഞ്ച്മെന്റുകള്‍
ക്യാന്‍സല്‍ ചെയ്ത് ആ
ഒഴിവുകളില്കൂടി ഈ
ലിസ്റ്റില്‍ നിന്നും
നിയമനത്തിനായി ശുപാര്‍ശ
ചെയ്യുമോ
(ജി)
നിലവിലെ
റാങ്ക് ലിസ്റ്റിലെ
എന്‍.ജെ.ഡി. ഒഴിവുകള്‍
കാലതാമസം ഒഴിവാക്കി
വീണ്ടും നിയമനം
ലഭിക്കുന്നതിനുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുമോ?
1750
കാസര്‍കോട്
ജില്ലയിലെ വെറ്ററിനറി
സര്ജന്മാർ
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ ആകെ എത്ര
വെറ്ററിനറി
സര്ജന്മാരുടെ
തസ്തികകളാണ് ഉള്ളതെന്ന്
പറയാമോ ;
(ബി)
ജില്ലയില്‍
വെറ്ററിനറി
സര്ജന്മാരുടെ എത്ര
ഒഴിവുകളാണ് ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ കരന്തളം,
കാലിച്ചാനടുക്കം
മൃഗാശുപത്രികളില്‍
മൂന്നു വര്‍ഷമായി
വെറ്ററിനറി
സര്‍ജന്‍മാരില്ലാത്തതിനാല്‍
പ്രദേശത്തെ
ക്ഷീരകര്‍ഷകര്‍
ബുദ്ധിമുട്ടനുഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കിൽ
ഇവിടങ്ങളില്‍
വെറ്ററിനറി
സര്ജന്മാരെ
നിയമിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ ?
1751
കന്നുകുട്ടി
പരിപാലനം
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കന്നുകുട്ടികളുടെ
പരിപാലനത്തിനായി
ക്ഷീരകര്‍ഷകര്‍ക്ക്
സര്‍ക്കാര്‍ എന്തെല്ലാം
സഹായങ്ങള്‍
നല്കിവരുന്നുണ്ടെന്നു
വ്യക്തമാക്കുമാേ;
(ബി)
ഗുണഭാേക്താക്കളെ
തെരഞ്ഞെടുക്കുമ്പാേള്
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്താെക്കെയെന്നു
വ്യക്തമാക്കുമാേ;
(സി)
എ.പി.എല്‍/ബി.പി.എല്‍.
വ്യത്യാസമില്ലാതെ
കന്നുകുട്ടി പരിപാലന
പദ്ധതിയില്‍
ഗുണഭാേക്താക്കളെ
തെരഞ്ഞെടുക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമാേ?
1752
സംസ്ഥാനത്ത്
പക്ഷിപ്പനി തടയാൻ നടപടി
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പക്ഷിപ്പനി ആശങ്ക
തുടരുമ്പോള്‍
സര്‍ക്കാര്‍
കാര്യക്ഷമമായി
ഇടപെടുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഏതൊക്കെ
ജില്ലകളില്‍ ഏതെല്ലാം
തരം പക്ഷിമൃഗാദികളിലാണ്
ഇത്
വ്യാപകമായിരിക്കുന്നതെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഇതിനെതിരെ
എന്തൊക്കെ
മുന്‍കരുതലുകളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
1753
കാഞ്ഞങ്ങാട്
മൃഗാശുപത്രിയെ വെറ്ററിനറി
പോളി ക്ലിനിക്കായി
ഉയർത്താൻ നടപടി
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര വെറ്ററിനറി
പോളി ക്ലിനിക്കുകളാണ്
ഉള്ളത്;
(ബി)
ഇവയുടെ
പേരുകള്‍ ജില്ല
തിരിച്ച് ലഭ്യമാക്കാമോ;
(സി)
വെറ്ററിനറി
പോളി ക്ലിനിക്കുകള്‍
ഇല്ലാത്ത ജില്ലകള്‍
ഏതൊക്കെയാണ് എന്ന്
പറയാമോ;
(ഡി)
കാഞ്ഞങ്ങാട്
മൃഗാശുപത്രിയെ
വെറ്ററിനറി പോളി
ക്ലിനിക്കായി
ഉയര്‍ത്താനുള്ള
നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാരിന്‍െറ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കിൽ
കാഞ്ഞങ്ങാട്,
വെറ്ററിനറി
പോളിക്ലിനിക്ക്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
1754
കോഴിക്കാേട്
ജില്ലയില്‍ പേവിഷബാധയേറ്റ
കന്നുകാലികള്‍ക്ക്
കുത്തിവയ്പ്പെടുത്തു
കൊലപ്പെടുത്തിയ സംഭവം
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കാേട്
ജില്ലയില്‍ കഴിഞ്ഞ
രണ്ട് മാസത്തിനിടയ്ക്ക്
പേപ്പട്ടിയുടെയും
കീരിയുടെയും കടിയേറ്റ്
എത്ര കന്നുകാലികള്‍
പേവിഷബാധ മൂലം
ചത്തിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
കന്നുകാലികള്‍
നഷ്ടപ്പെട്ട
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ ,
നഷ്ടപരിഹാരം
നല്‍കാനുള്ള നടപടി
സ്വീകരിക്കുമോ ;
(സി)
കന്നുകാലികള്‍ക്ക്
പേവിഷബാധയ്ക്കെതിരെയുള്ള
പ്രതിരോധ
കുത്തിവയ്പ്പ്
വ്യാപകമായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ഡി)
പേപ്പട്ടിയുടെ
കടിയേറ്റ
കന്നുകാലികള്‍ക്ക്
ചികിത്സ നല്‍കാതെ
കുത്തിവയ്പ്പെടുത്തു
അവയെ കൊല്ലാനുള്ള
ഉത്തരവ് മൃഗസംരക്ഷണ
വകുപ്പ് വെറ്ററിനറി
ഡോക്ടര്‍മാര്‍ക്കു
നല്‍കിയിട്ടുണ്ടോ
എന്നു
വെളിപ്പെടുത്താമോ ;
(ഇ)
ഇല്ലെങ്കില്‍
വെറ്ററിനറി
ഡോക്ടര്‍മാര്‍
പേവിഷബാധയേറ്റ
കന്നുകാലികള്‍ക്ക്
കുത്തിവയ്പ്പെടുത്തു
കൊലപ്പെടുത്തിയ
വാര്‍ത്ത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
എന്നു വ്യക്തമാക്കാമോ
?
1755
പേപ്പട്ടിയുടെ
കടിയേല്‍ക്കുന്ന
വളര്‍ത്തുമൃഗങ്ങള്‍
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പേപ്പട്ടിയുടെ
കടിയേല്‍ക്കുന്ന
വളര്‍ത്തുമൃഗങ്ങള്‍ക്ക്
കുത്തിവെപ്പു
നല്‍കിയിട്ടും
പേയിളകുന്നതായ
വാര്ത്തശ്രദ്ധയില്പ്പെട്ടിട്ടുണ്ടാേ;
(ബി)
കുത്തിവെപ്പ്
ഫലപ്രദമാവാതെ
കാെല്ലപ്പെടുന്ന
കന്നുകാലികളുടെ
ഉടമസ്ഥര്‍ക്ക്
നഷ്ടപരിഹാരം നല്കുന്ന
കാര്യം പരിഗണിക്കുമാേ?
1756
താറാവുകള്‍ക്ക്
അജ്ഞാത രോഗം
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
താറാവുകള്‍ അജ്ഞാത രോഗം
കാരണം കൂട്ടത്തോടെ
ചാകുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ടി രോഗം പടര്‍ന്നു
പിടിക്കുന്നത്
തടയുന്നതിന് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
മൃഗസംരക്ഷണ
വകുപ്പ് താറാവുകള്‍ക്ക്
കൃത്യമായി വാക്സിന്
നല്‍കുന്നില്ലെന്ന
പരാതി
ശ്രദ്ധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
അതിന്മേല് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഇ)
താറാവുകള്‍ക്ക്
ജീവനാശം സംഭവിച്ച്
കടക്കെണിയിലായ കര്‍ഷകരെ
സഹായിക്കുന്നതിന്
മൃഗസംരക്ഷണ വകുപ്പ്
ഇതുവരെ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
1757
കന്നുകാലികളിലെ
കുളമ്പ് രോഗം
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുളമ്പ്
രോഗം ബാധിചു മരണപ്പെട്ട
കന്നുകാലികളുടെ
,ഉടമകളായ ചെറുകിട
ക്ഷീരകര്‍ഷകര്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള
ധനസഹായം
അനുവദിക്കുന്നുണ്ടോ;
(ബി)
കന്നുകാലികള്‍
കുളമ്പ് രോഗം ബാധിച്ച്
മരണപ്പെട്ടിട്ടുള്ളതിന്മേല്
ധനസഹായത്തിനായി
അപേക്ഷിച്ചിട്ടുള്ള
പാവപ്പെട്ട ഗ്രാമീണ
ക്ഷീരകര്‍ഷകര്‍ക്ക്
മതിയായ ധനസഹായം
ലഭ്യമാക്കുന്നതിന്
സമയബന്ധിത നടപടി
സ്വീകരിക്കുമോ?
1758
മൃഗസംരക്ഷണ
വകുപ്പിന് കീഴില്‍ മിഷന്
676-ല്‍ ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പിന് കീഴില്‍
മിഷന് 676-ല്‍
ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
ഇവ
ഓരോന്നിനും എത്ര
തുകവീതം
നീക്കിവച്ചിട്ടുണ്ട്;
ഇത് ബജറ്റില്‍
നീക്കിവച്ച തുകയ്ക്ക്
പുറമെയുള്ളതാണോ;
(സി)
ഇവയില്‍
പൂര്‍ത്തിയാക്കിയ
പദ്ധതികള്‍ ഏതെല്ലാം;
പണി ആരംഭിച്ച
പദ്ധതികള്‍ ഏതെല്ലാം;
പണി ആരംഭിക്കാത്ത
പദ്ധതികള്‍ ഏതെല്ലാം?
1759
വെറ്ററിനറി
സര്‍വ്വകലാശാലയിലെ
കോഴ്സിന് എന്‍.ആര്.ഐ.
ക്വാട്ട
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
വെറ്ററിനറി
സര്‍വ്വകലാശാലയില്‍
ഏതെങ്കിലും കോഴ്സിന്
എന്‍.ആര്.ഐ. സീറ്റില്‍
പ്രവേശനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിനകം
ഏതെല്ലാം
കോഴ്സുകള്‍ക്ക് എത്ര
സീറ്റുകളില്‍
എന്‍.ആര്.ഐ.
ക്വാട്ടയില്‍ പ്രവേശനം
നടത്തിയിട്ടുണ്ടായിരുന്നു;
വിശദമാക്കാമോ;
(ബി)
എന്‍.ആര്.ഐ.
സീറ്റ്
ഏര്‍പ്പെടുത്തുകയില്ലെന്ന
നിലപാട് വെറ്ററിനറി
സര്‍വ്വകലാശാല
സ്വീകരിച്ചിട്ടുണ്ടായിരുന്നുവോ;
ഗവണ്മെന്റില്നിന്നും
സര്‍വ്വകലാശാലയ്ക്ക്
ഇത് സംബന്ധമായി
എന്തെങ്കിലും
നിര്‍ദ്ദേശം
നല്കിയിരുന്നുവോ;
(സി)
പ്രസ്തുത
പ്രശ്നത്തില്‍ ബഹു.
മുഖ്യമന്ത്രി
നിയമസഭയ്ക്ക് നല്കിയ
ഉറപ്പിന് വിരുദ്ധമായി
സര്‍വ്വകലാശാല
തീരുമാനവുമായി
മുന്നോട്ട്
പോയിട്ടുള്ളതായി
അറിയുമോ?
1760
സർക്കാർ
പ്രസ്സുകളുടെ
ആധുനികവൽക്കരണം
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഗവണ്മെന്റിന്
കീഴിലുള്ള പ്രസ്സുകള്‍
ആധുനികവൽക്കരിക്കുന്നതിനു
തീരുമാനിച്ചിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
ഇതിന്റെ വിശദാംശം
വെളിപ്പെടുത്താമോ ?
1761
ഗവണ്മെന്റ്
പ്രസ്സുകളുടെ നവീകരണം
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗവണ്മെന്റ്
പ്രസ്സുകള്‍
നവീകരിക്കുന്നതിന്
ശ്രമിക്കുന്നുണ്ടോ;
(ബി)
അച്ചടി
രംഗത്തെ നൂതന സാങ്കേതിക
വിദ്യയും, പുതിയ
രീതികളും പ്രസ്സുകളില്‍
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
(സി)
എല്ലാ
സര്‍ക്കാര്‍
വകുപ്പൂുകള്ക്കും
ആവശ്യമായ ഫോറം,
രജിസ്റ്റര്‍ മുതലായവ
സര്‍ക്കാര്‍
പ്രസ്സുകളില്‍
തന്നെയാണോ
അച്ചടിക്കുന്നത്;
(ഡി)
ഈ
സാമ്പത്തിക വര്‍ഷം
സര്‍ക്കാര്‍
പ്രസ്സുകള്‍
നവീകരിക്കുന്നതിന്
കൂടുതല്‍ തുക
അനുവദിച്ചിട്ടുണ്ടോ?
1762
എം.എല്‍.എ
മാര്‍ക്ക് സ്റ്റേഷനറി
സാധനങ്ങള്‍
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
മാര്‍ക്ക് ഓഫീസ്
ആവശ്യങ്ങള്‍ക്കായി ഓരോ
വര്‍ഷവും നല്കി വരുന്ന
സ്റ്റേഷനറി സാധനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
വിതരണം
ചെയ്യുന്ന സ്റ്റേഷനറി
സാധനങ്ങള്‍ ഗുണനിലവാരം
കുറഞ്ഞതാണെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(സി)
എങ്കിൽ
അത് പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ?
<<back