THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
1683
വയനാട്
ജില്ലയിലെ ഇഞ്ചി
കര്‍ഷകര്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ ഇഞ്ചി
കര്‍ഷകര്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കര്‍ഷകരുടെ
ഉത്പ്പന്നങ്ങള്‍ക്ക്
ന്യായമായ വില
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
ജില്ലയില്‍
ആധുനിക ഇഞ്ചി
സംസ്ക്കരണശാല
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
1684
അഗ്രോ
സര്‍വ്വീസ് സെന്റര്‍
1684.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
വര്‍ഷത്തില്‍ കൃഷി
വകുപ്പ് അനുവദിച്ച
അഗ്രോ സര്‍വ്വീസ്
സെന്ററായി കോഴിക്കാേട്
ജില്ലയിലെ ഏലത്തൂര്‍
മണ്ഡലത്തെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍,
അഗ്രോ സര്‍വ്വീസ്
സെന്ററിന്റെ
പ്രവര്‍ത്തനങ്ങളുടെ
വിശദവിവരം
വെളിപ്പെടുത്താമോ ?
1685
ഭക്ഷ്യ
വസ്തുക്കളിലെ അമിത
കീടനാശിനി പ്രയോഗം
ശ്രീ.റ്റി.യു.
കുരുവിള
,,
സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യധാന്യങ്ങളിലേയും
പഴം ,പച്ചക്കറി
എന്നിവയിലേയുംഅമിത
കീടനാശിനി പ്രയോഗം
മൂലം സംസ്ഥാനത്ത്
ക്യാന്‍സര്‍
ഉള്‍പ്പെടെയുള്ള
രോഗങ്ങള്‍
ക്രമാതീതമായി പടരുന്ന
സാഹചര്യത്തില്‍
വിഷവിമുക്ത
ഭക്ഷ്യധാന്യങ്ങള്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(ബി)
ജെെവ
കൃഷിരീതി
വ്യാപകമാക്കുന്നതിന്
ബോധവത്ക്കരണവും മറ്റ്
സഹായങ്ങളും കൃഷി
ഭവനുകള്‍ വഴി
നടപ്പാക്കുന്നത്
കാര്യക്ഷമമാക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ?
1686
കര്‍ഷക
ഇന്‍ഷുറന്‍സ് പദ്ധതി
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര്‍ഷക ഇന്‍ഷുറന്‍സ്
പദ്ധതി നടപ്പിലാക്കിയത്
എന്ന് മുതലാണ്;
(ബി)
പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
പദ്ധതി
നടപ്പിലാക്കിയതിലൂടെ
ഇതിനകം സംസ്ഥാനത്തെ
എത്ര കൃഷിക്കാര്‍ക്ക്
ഇന്‍ഷുറന്‍സ്
ബെനിഫിറ്റ്സ്
ലഭിക്കുകയുണ്ടായി;
(സി)
സര്‍ക്കാര്‍
ഇന്‍ഷുറന്‍സ് പ്രീമിയം
അടയ്ക്കുന്നതിലേയ്ക്ക്
2014-15 സാമ്പത്തിക
വര്‍ഷം ബഡ്ജറ്റില്‍
വകയിരുത്തിയ മൊത്തം തുക
എത്രയായിരുന്നു; എത്ര
തുക ഇതിനകം പ്രീമിയമായി
അടയ്ക്കുകയുണ്ടായി;
(ഡി)
ഗുണഭോക്താക്കളുടെ
വിഹിതമായി ഇതിനകം അടച്ച
പ്രീമിയം തുക എത്ര?
1687
കര്‍ഷക
രജിസ്ട്രേഷന്
ശ്രീ.വി.ഡി.സതീശന്
,,
സി.പി.മുഹമ്മദ്
,,
ബെന്നി ബെഹനാന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷക
രജിസ്ട്രേഷന് തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
രജിസ്ട്രേഷന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് ;
(സി)
രജിസ്റ്റര്‍
ചെയ്ത കര്‍ഷകര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
രജിസ്ട്രേഷന്
സൗകര്യം
ഏര്‍പ്പെടുത്തിയിരിക്കുന്നത്
എവിടെയെല്ലാമാണ് ;
വിശദമാക്കുമോ ?
1688
കര്‍ഷക
സൊസൈറ്റികള്‍ക്ക് നീര
ഉല്പാദനത്തിനായി യഥാസമയം
ഫണ്ട് ലഭ്യമാക്കല്‍
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷക
സൊസൈറ്റികളെ അവഗണിച്ച്
കൃഷി വകുപ്പ് നീര
പദ്ധതി
അട്ടിമറിക്കുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
കര്‍ഷക
സൊസൈറ്റികള്‍ക്ക് നീര
ഉല്പാദനവുമായി
ബന്ധപ്പെട്ട് നല്‍കേണ്ട
ഫണ്ട് യഥാസമയം
ലഭ്യമാക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ?
1689
കര്‍ഷക
കടാശ്വാസകമ്മീഷൻ
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എം.എ. വാഹീദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
കാര്‍ഷിക മേഖലയെ
സഹായിക്കുന്നതില്‍
കര്‍ഷക കടാശ്വാസ
കമ്മീഷന് വലിയ പങ്ക്
വഹിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വ്യക്തമാക്കുമോ ;
(ബി)
കര്‍ഷക
ആത്മഹത്യകള്‍
കുറയുന്നതിനും, കൃഷി
ശക്തിപ്പെടുത്തുന്നതിനും
കര്‍ഷക കടാശ്വാസ
കമ്മീഷന്
ശക്തിപ്പെടുത്തണമെന്ന്
കരുതുന്നുണ്ടോ ;
(സി)
എങ്കില്‍
എന്തൊക്കെ നൂതന
പദ്ധതികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ ?
1690
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
നടപടി
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉല്പാദന
വര്‍ധനവിനായി
നെല്‍കൃഷിയിലും മറ്റ്
കാര്ഷികവിളയിലും
ഉപയോഗിക്കുന്ന
രാസവളങ്ങളും
കീടനാശിനികളും
മനുഷ്യജീവനും
ആരോഗ്യത്തിനും
ജൈവസമ്പത്തിനും വന്‍
ഭീഷണിയായി മാറിയ കാര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ; എങ്കിൽ
ഇതിന്റെ അമിതമായ ഉപയോഗം
നിയന്ത്രിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
ആണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
ആണ് സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
മിഷന്
676 വഴി എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കി; അതിന്റെ
കാലിക സ്ഥിതി
വ്യക്തമാക്കാമോ?
1691
ഗ്രീന്‍
ഹൗസ് സാങ്കേതിക വിദ്യ
ഉപയോഗിച്ച്
ഹോര്‍ട്ടികള്‍ച്ചര്‍
വിളകളുടെ ഉല്‍പ്പാദനം
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
പാലോട് രവി
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രീന്‍
ഹൗസ് സാങ്കേതിക വിദ്യ
ഉപയോഗിച്ച്
ഹോര്‍ട്ടികള്‍ച്ചര്‍
വിളകളുടെ
ഉല്‍പ്പാദനത്തിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിയുമായി
ആരെല്ലാമാണ്
സഹകരിക്കുന്നത് ;
വിശദീകരിക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി വഴി
ഉല്പാദനത്തില്
പ്രകടമായ മുന്നേറ്റം
ഉണ്ടായിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
1692
കയ്പാട്
സമഗ്ര വികസന പദ്ധതി
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കയ്പാട്
സമഗ്ര വികസന
പദ്ധതിയുമായി
ബന്ധപ്പെട്ട്
കേന്ദ്രസ൪ക്കാരിന്
സമ൪പ്പിച്ച
നിവേദനത്തിന്മേല്
എന്തൊക്കെ
തുട൪നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
കയ്പാട്
കൃഷി സംരക്ഷണവുമായി
ബന്ധപ്പെട്ട് ചേര്‍ന്ന,
ബഹു. കൃഷി മന്ത്രിയുടെ
യോഗത്തില്‍ എടുത്ത
തീരുമാനങ്ങള്‍
നടപ്പിലാക്കാ൯
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
കയ്പാട്
വികസന ഏജ൯സി
രൂപീകരിച്ചിട്ടുണ്ടോ;
(ഡി)
മലബാ൪
കയ്പാട് ഫാ൪മേഴ്സ്
സൊസൈറ്റിക്ക് എന്തൊക്കെ
സഹായങ്ങളാണ്
നല്‍കിയിട്ടുളളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
കയ്പാട്
മേഖലയില്‍ പുതുതായി
എന്തെങ്കിലും
പ്രോജക്ടുകള്‍
നടപ്പിലാക്കാ൯
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
1693
റബ്ബര്‍
സംഭരണ നടപടികള്‍
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
,,
ബി.ഡി. ദേവസ്സി
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ ഘട്ടങ്ങളിലായി
പ്രഖ്യാപിച്ച റബ്ബര്‍
സംഭരണ
നടപടികളെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
പ്രഖ്യാപിച്ച റബ്ബര്‍
സംഭരണം ഏതെല്ലാം
ഏജന്‍സികളെയാണ്
ഏല്പിച്ചിരുന്നത്;
വിശദമാക്കുമോ ;
(സി)
റബ്ബര്‍
സംഭരണം ഏതെങ്കിലും
തരത്തില്‍ വിപണിയില്‍
ചലനം
സൃഷ്ടിച്ചിട്ടുണ്ടോ ;
എങ്കില്‍
വിശദമാക്കാമോ;
(ഡി)
സംഭരണ
നടപടികള്‍ക്കായി
ഖജനാവില്‍ നിന്നും
നാളിതുവരെ ചെലവാക്കിയ
തുക സംബന്ധിച്ച കണക്ക്
ലഭ്യമാണോ; എങ്കില്‍
ലഭ്യമാക്കാമോ?
1694
വിഷാംശം
ഇല്ലാത്ത പച്ചക്കറികള്‍
ലഭ്യമാക്കാൻ നടപടി
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്നും മാരകമായ
കീടനാശിനികള്‍
ഉപയോഗിച്ച്
കൃഷിചെയ്തെടുക്കുന്ന
പച്ചക്കറികള്‍
കേരളത്തില്‍ വില്‍പ്പന
നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കിൽ
വിശദാംശം നല്‍കുമോ;
(ബി)
ഇപ്രകാരം
കേരളത്തില്‍
എത്തിച്ചേരുന്ന
പച്ചക്കറികള്‍
പിടിച്ചെടുത്ത്
നശിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
കേരളത്തിലെ
ജനങ്ങള്‍ക്ക് വിഷാംശം
ഇല്ലാത്ത പച്ചക്കറികള്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ?
1695
വിഷാംശം
കലര്‍ന്ന പച്ചക്കറികളുടെ
വിതരണം
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിഷാംശം
കലര്‍ന്ന
പച്ചക്കറികളാണ്
സംസ്ഥാനത്ത് വിതരണം
ചെയ്യുന്നതെന്ന
കണ്ടെത്തലുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗൗരവതരമായ
ഇത്തരം സാഹചര്യങ്ങള്‍
നേരിടുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കാമോ?
1696
ഇടുക്കി
പാക്കേജ്
നടപ്പിലാക്കുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
അനുവദിച്ചിട്ടുള്ള തുക
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
പാക്കേജ്
നടപ്പിലാക്കുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
അനുവദിച്ചിട്ടുള്ള ആകെ
തുക എത്ര;
(ബി)
അനുവദിച്ച
തുകയില്‍ എന്ത് തുക
ചെലവഴിച്ചു;
(സി)
ഏതൊക്കെ
മേഖലകളിലാണ് പ്രസ്തുത
തുക ചിലവഴിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇടുക്കി
പാക്കേജിന്റെ കാലാവധി
എന്നാണ്
അവസാനിക്കുന്നത്;
പദ്ധതിയുടെ കാലാവധി
തീരുന്നതിന് മുമ്പ്
ലഭിച്ച തുക
ചെലവഴിക്കുന്നതിന്
ഊര്‍ജ്ജിത നടപടി
സ്വീകരിക്കുമോ?
1697
റബ്ബര്‍
ഇറക്കുമതി
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നടപ്പ്
സാമ്പത്തിക വര്‍ഷം
റബ്ബര്‍ ഇറക്കുമതി
നടത്തിയത് സംബന്ധിച്ച
കണക്കുകള്‍ അറിയുമോ ;
എങ്കില്‍ ലഭ്യമാക്കാമോ
;
(ബി)
റബ്ബര്‍
ഇറക്കുമതി നിര്‍ബാധം
നടക്കുന്നതുമൂലം ഉണ്ടായ
വിലയിടിവ് വഴി, കഴിഞ്ഞ
മൂന്നു വര്‍ഷത്തിനകം
സംസ്ഥാനത്തിന്റെ
സമ്പദ്ഘടനയില്‍ ഉണ്ടായ
നഷ്ടത്തിന്റെ കണക്ക്
പരിശോധിച്ചിട്ടുണ്ടോ ;
എങ്കില്‍ ലഭ്യമായ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ?
1698
റബ്ബര്‍
ഉല്പാദനവും സംഭരണവും
വിലയിടിവും
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രതിവര്‍ഷം എത്ര ടണ്‍
റബ്ബര്‍
ഉല്പാദിപ്പിക്കുന്നതായി
കണക്കാക്കിയിട്ടുണ്ട്;
(ബി)
സ്വാഭാവിക
റബ്ബറിന്റെ വില
താഴ്ന്നുകൊണ്ടിരിക്കുന്ന
നില ആരംഭിച്ചത്
എപ്പോള്‍ മുതലാണ്;
(സി)
റബ്ബര്‍
വിലയിടിവ് മൂലം
സമ്പദ്ഘടനയ്ക്കുണ്ടായതായി
കണക്കാക്കപ്പെടുന്ന
നഷ്ടം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
അഞ്ചു
രൂപ കൂടുതല്‍ നല്കി
റബ്ബര്‍
സംഭരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഉത്തരവ്
പുറപ്പെടുവിക്കുന്നത്
എന്നു മുതലാണ്;
(ഇ)
ഇപ്രകാരം
ഇതിനകം സംഭരിച്ച
റബ്ബര്‍ എത്ര ടണ്‍
ആണെന്ന്
വെളിപ്പെടുത്താമോ;
ഏതെല്ലാം
ഏജന്‍സികള്‍ക്ക് സംഭരണ
ചെലവ് ഇനത്തില്‍ എന്തു
തുക വീതം ഇതിനകം
നല്കുകയുണ്ടായി?
1699
നീരയുടെ
ഉല്‍പ്പാദനം
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നീരയുടെ ഉല്പാദനം,
വിതരണം ഇവ ലക്ഷ്യമിട്ട്
നാളീകേര വികസന
ബോര്‍ഡിന് കീഴില്‍
എത്ര സൊസൈറ്റികള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സൊസൈറ്റികള്‍ക്ക് നീര
ഉല്പാദനത്തിനും,
വിപണനത്തിനുമുള്ള
ലൈസന്‍സ്
അനുവദിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
തടസ്സങ്ങളുണ്ട് ;
വ്യക്തമാക്കുമോ;
(സി)
നീരയുടെ
ഉല്പാദനവും, വിതരണവും
സാര്‍വ്വത്രികമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
1700
ചേലക്കര
മണ്ഡലത്തില്‍ നാളികേര
ബയോപാര്‍ക്ക്
സ്ഥാപിക്കുവാന്‍ നടപടി
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍ നാളികേര
ബയോപാര്‍ക്ക്
സ്ഥാപിക്കുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
നാളികേര
ബയോപാര്‍ക്കിന്റെ
പ്രവര്‍ത്തനം എപ്പോള്‍
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
1701
1702
ജൈവകൃഷി
പ്രോത്സാഹിപ്പിക്കാനായി
പദ്ധതി
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ജൈവകൃഷി
പ്രോത്സാഹിപ്പിക്കാനായി
ഇപ്പോള്‍ നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
എന്തെല്ലാമാണ്; എത്ര
ഗുണഭോക്താക്കള്‍ക്കാണ്
ഇതിന്റെ പ്രയോജനം
ലഭിച്ചതെന്ന്
വ്യക്തമാക്കുമോ?
1703
നെൽകൃഷി
വ്യാപിപ്പിക്കുന്നതിനുള്ള
നടപടി
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷി
വ്യാപിപ്പിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
ഇതിന് ഫലം കണ്ടോ എന്ന്
വ്യക്തമാക്കാമോ ; ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ എത്ര
ഹെക്ടര്‍
നെല്പ്പാടമായിരുന്നു
തരിശു കിടന്നിരുന്നത്
എന്ന് വ്യക്തമാക്കാമോ
; തരിശു കിടന്ന
നെല്‍പ്പാടങ്ങളില്‍
എത്ര ഹെക്ടര്‍ സ്ഥലത്ത്
അധികമായി ഇപ്പോള്‍
കൃഷി ചെയ്യുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ
;
(ബി)
തരിശു
കിടന്ന
നെല്‍പ്പാടങ്ങളില്‍
കൃഷിയിറക്കാന്‍
കര്‍ഷകര്‍ക്ക് സഹായം
നല്‍കാറുണ്ടോ ;
ഉണ്ടങ്കില്‍ ഏതൊക്കെ
ഏജന്‍സികള്‍ വഴി ഇങ്ങനെ
സഹായം നല്‍കുന്നുണ്ട് ;
എന്തൊക്കെ സഹായങ്ങളാണ്
നല്കാറുള്ളതെന്നു
വിശദമാക്കാമോ;
(സി)
കഴിഞ്ഞ
വര്‍ഷം
നെല്‍കൃഷിയിറക്കി
കടക്കെണയിലായ
കര്‍ഷകരുടെ എണ്ണം
ലഭിച്ചിട്ടുണ്ടോ ;
ഉണ്ടങ്കില്‍ എത്ര
കര്‍ഷകര്‍ ഇത്തരത്തില്‍
കടക്കെണിയിലായി എന്ന്
വ്യക്തമാക്കാമോ ;
ഇവര്‍ കൃഷിചെയ്ത്
നഷ്ടത്തിലായതിന്റെ
കാരണം പഠച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ ;
(ഡി)
ഇത്തരത്തില്‍
നെല്‍കൃഷി ചെയ്ത്
കടത്തിലായ
കര്‍ഷകകുടുംബങ്ങള്‍ക്ക്
എന്തെങ്കിലും ധനസഹായം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍
എന്തൊക്കെ ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ;
(ഇ)
അടുത്ത
കൃഷിയിറക്കാന്‍
ഇവര്‍ക്ക് മുന്‍കൂറായി
എന്തൊക്കെ സഹായങ്ങള്‍
ചെയ്തു കൊടുക്കാനാണ്
നടപടി
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ ?
1704
ജെെവകൃഷി
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇറക്കുമതി ചെയ്യുന്ന
പച്ചക്കറികളില്‍
നിരോധിക്കപ്പെട്ട
കീടനാശികള്‍
അനിയന്ത്രിതമായ അളവില്‍
അടങ്ങിയിരിക്കുന്നതായി
ശ്രദ്ധയില്പ്പെട്ടിട്ടുണ്ടോഃ
(ബി)
ഇത്തരം
പ്രവണതകള്‍ തടയുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രശ്ന
പരിഹാരത്തിന്
സംസ്ഥാനത്ത് ജെെവകൃഷി
പ്രോത്സാഹിപ്പിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
1705
കാര്‍ഷിക
നയം
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമസഭയില്‍
2014 ജൂലൈ മാസം എട്ടാം
തീയതി കാര്‍ഷിക നയം
അംഗീകരിച്ചതിന്റെ
വെളിച്ചത്തില്‍
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ നയം നടപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
കാര്‍ഷിക
നയത്തെക്കുറിച്ച്
കര്‍ഷകരേയും
പൊതുജനങ്ങളേയും
ബോധവത്ക്കരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
1706
ആത്മഹത്യ
ചെയ്ത കര്‍ഷകരുടെ
ആശ്രിതര്‍ക്ക് സര്‍ക്കാര്‍
ധനസഹായം
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ കടബാധ്യതമൂലം
എത്ര കര്‍ഷകര്‍
സംസ്ഥാനത്ത് ആത്മഹത്യ
ചെയ്തിട്ടുണ്ട്;
(ബി)
ആത്മഹത്യ
ചെയ്ത കര്‍ഷകരുടെ
ആശ്രിതര്‍ക്ക് ആശ്വാസ
ധനസഹായം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
എങ്കിൽ
എത്ര കുടുംബങ്ങള്‍ക്ക്
എത്ര രൂപ ഇതേവരെ
നല്‍കിയിട്ടുണ്ട് ;
വിശദാംശം
വ്യക്തമാക്കാമോ?
1707
കായംകുളം
നിയമസഭാ മണ്ഡലത്തിലെ കുട്ടനാട്
പാക്കേജിന്റെ രണ്ടാം ഘട്ട
പ്രവര്‍ത്തനങ്ങൾ
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
നിയമസഭാ നിയോജക
മണ്ഡലത്തില്‍ കുട്ടനാട്
പാക്കേജിന്റെ രണ്ടാം
ഘട്ട
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി 2013-2014-ലിൽ
മണ്ണ് പര്യവേക്ഷണ
സംരക്ഷണ വകുപ്പ് എത്ര
കുളങ്ങളുടെ
പുനരുദ്ധാരണത്തിനുള്ള
ടെന്‍ഡര്‍ ക്ഷണിച്ചു;
(ബി)
അതിൽ
എത്ര പ്രവൃത്തികള്‍
കരാറുകാര്‍
ഏറ്റെടുത്തു;എത്ര
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചു;
(സി)
രണ്ടാം
ഘട്ട പ്രവര്‍ത്തനങ്ങളിൽ
(2014-2015) ഒരു
പ്രവൃത്തി പോലും
ടെന്‍ഡര്‍
ചെയ്തിട്ടില്ല എന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതിനുള്ള കാരണം
വ്യക്തമാക്കാമോ; എല്ലാ
പ്രവൃത്തികളും
ടെന്‍ഡര്‍
ചെയ്യുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?
1708
നെടുമ്പന
ഇരവിപുരം കൃഷി ഭവനുകളുടെ
നിയന്ത്രണ അധികാര വിഭജനം
1708.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡല
പുനര്‍നിര്‍ണ്ണയവുമായി
ബന്ധപ്പെട്ട് നെടുമ്പന
ഗ്രാമപഞ്ചായത്തിനെ
മുഖത്തല ബ്ലോക്ക്
പഞ്ചായത്തില്‍
ഉള്‍പ്പെടുത്തുകയും,
പകരമായി പൂയപ്പള്ളി
ഗ്രാമപഞ്ചായത്തിനെ
ചാത്തന്നൂര്‍ നിയോജക
മണ്ഡലത്തില്‍
ഉള്‍പ്പെടുത്തുകയും
ചെയ്തുവെങ്കിലും
പൂയപ്പള്ളി കൃഷിഭവന്
ഇപ്പോഴും കൊട്ടാരക്കര
കൃഷി അസിസ്റ്റന്റ്
ഡയറക്ടറുടെ
പരിധിയിലാണെന്ന വസ്തുത
ഗവണ്മെന്റ്
ശ്രദ്ധിച്ചുവോ;
(ബി)
ഭരണപരമായ
സൗകര്യം കണക്കിലെടുത്ത്
നെടുമ്പന കൃഷി ഭവനെ
ബന്ധപ്പെട്ട ബ്ലോക്ക്
പഞ്ചായത്തിന്റെ
പരിധിയില്‍പ്പെട്ട
ഇരവിപുരം കൃഷി
അസിസ്റ്റന്റ്
ഡയറക്ടറുടെ പരിധിയിലും,
പൂയപ്പള്ളി കൃഷിഭവനെ
ചാത്തന്നൂര്‍ കൃഷി
അസിസ്റ്റന്റ്
ഡയറക്ടറുടെ പരിധിയിലും
ഉള്‍പ്പെടുത്തി
ഉത്തരവാകുവാന്
ഗവണ്മെന്റ് നടപടി
സ്വീകരിക്കുമോ?
1709
കൃഷിനാശം
സംഭവിച്ചവർക്കുള്ള
നഷ്ടപരിഹാരത്തുക
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭത്തില്‍
കൃഷിനാശം
സംഭവിച്ചവർക്ക്
നല്‍കിവരുന്ന
നഷ്ടപരിഹാരത്തുക
വെട്ടിക്കുറച്ച്കൊണ്ട്
കേന്ദ്ര സര്‍ക്കാര്‍
ഉത്തരവുകള്‍
പുറപ്പെടുവിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തുക
വെട്ടിക്കുറച്ചത്
കര്‍ഷകര്‍ക്ക്
ആശ്വാസകരമല്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രകൃതിക്ഷോഭത്തില്‍
കൃഷിനാശം സംഭവിച്ച
കര്‍ഷകര്‍ക്ക്
വെട്ടിക്കുറച്ച
തുകയ്ക്കു പുറമെ അധിക
തുക നല്‍കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കിൽ
ആയതിന്മേല്
അടിയന്തനടപടി
സ്വീകരിക്കുമോ?
1710
ഗ്ലാേബല്‍
അഗ്രാേ മീറ്റിന്റെ ചെലവ്
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്ലാേബല്‍
അഗ്രാേ മീറ്റ്
സംഘടിപ്പിക്കുന്നതിന്
മാെത്തം പ്രതീക്ഷിച്ച
ചെലവ് എത്രയെന്നും
ചെലവായതെത്രയെന്നും
വെളിപ്പെടുത്തുമാേ;
(ബി)
ഇതിനായുള്ള
ചെലവ് കൃഷി വകുപ്പിന്റെ
ഏതെല്ലാം
ഹെഡ്ഡുകളില്നിന്ന്
എത്ര വീതമാണെന്നു
വെളിപ്പെടുത്തുമാേ;
(സി)
ചെലവുകള്‍
പ്രധാനമായും ഏതെല്ലാം
ഇനങ്ങളിലായിരുന്നുവെന്ന്
വിശദമാക്കുമാേ?
1711
കുട്ടനാട്
പാക്കേജ്
1711.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഏതെല്ലാം
പദ്ധതികള്‍ക്ക്
കേന്ദ്രം സമയപരിധി
നീട്ടി
നല്‍കിയിട്ടുണ്ട് ;
നീട്ടിയ സമയപരിധി എന്ന്
അവസാനിക്കുമെന്ന്
അറിയിക്കുമോ;
(ബി)
ദീര്ഘിപ്പിച്ച
സമയപരിധിക്കകം പാക്കേജ്
പൂര്‍ത്തീകരിക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
ക്രമീകരണങ്ങൾ
സ്വീകരിച്ചിട്ടുണ്ട് ;
(സി)
പ്രസ്തുത
പാക്കേജിന്റെ പ്രാദേശിക
തലത്തിലുള്ള
മേല്‍നോട്ടം
ഊര്‍ജ്ജിതമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പ്രസ്തുത
പാക്കേജില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പദ്ധതികളുടെ
മുന്‍ഗണനാക്രമം
കര്‍ശനമായി
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
1712
കുട്ടനാട്
പാക്കേജ്
ശ്രീ.എം.എ.ബേബി
,,
ജി.സുധാകരന്
,,
എ.എം. ആരിഫ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജിന്റെ കാലാവധി
അവസാനിച്ചത്
എന്നായിരുന്നുവെന്നും
വീണ്ടും
നീട്ടികിട്ടാന്‍
കേന്ദ്രസര്‍ക്കാരിന്
യഥാസമയം കത്ത്
നല്‍കിയിരുന്നോയെന്നും
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
കാലാവധി
നീട്ടികിട്ടാന്‍
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടുവെങ്കിൽ
അതിന്‍പ്രകാരം ലഭിച്ച
മറുപടി സംബന്ധിച്ച്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുമായി
മുന്നോട്ടു പോകാനാണ്
സംസ്ഥാന സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെങ്കില്‍
അതിനുള്ള കേന്ദ്രഫണ്ട്
എങ്ങനെ കണ്ടെത്തും
എന്നത് സംബന്ധിച്ച്
വിശദമാക്കാമോ;
(ഡി)
നിശ്ചിത
കാലാവധിക്കുള്ളിൽ തന്നെ
പദ്ധതി
നടപ്പിലാക്കുന്നതില്‍
വീഴ്ച പറ്റിയിട്ടുണ്ടോ?
1713
കുട്ടനാട്
പാക്കേജ്
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാടു
പാക്കേജില്‍
ഉള്‍പ്പെടുത്തി
നാളിതുവരെ മാവേലിക്കര
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ; പ്രസ്തുത
പാക്കേജില്‍
ഉള്‍പ്പെടുത്തി
നവീകരിക്കുന്ന
കുളങ്ങളുടെ
വിശദാംശങ്ങള്‍
പഞ്ചായത്ത്
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പാക്കേജില്‍
ഉള്‍പ്പെട്ട
പദ്ധതികള്‍ക്കായി
2014-15 വര്‍ഷക്കാലം
ഓരോ വകുപ്പിനും
വകയിരുത്തിയ തുക
എത്രയെന്നു
വ്യക്തമാക്കുമോ; ഓരോ
വകുപ്പും ഒക്ടോബര്‍ 31
വരെ ചിലവഴിച്ച തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
1714
കുട്ടനാട്
പാക്കേജ് -നിലവിലെ
പ്രവൃത്തികള്‍
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജ് ഇപ്പോള്‍
നിലവിലുണ്ടോ; 2012 ല്‍
കുട്ടനാട് പാക്കേജ്
അവസാനിച്ചു എന്ന
കേന്ദ്ര
കൃഷിമന്ത്രാലയത്തിന്റെ
നിലപാട് മറികടക്കാന്‍
സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ ;
(ബി)
കുട്ടനാട്
പാക്കേജിന്റെ പേരില്‍
നാളിതുവരെ ചിലവഴിച്ച
തുക എത്രയെന്ന്
വ്യക്തമാക്കാമോ;
ഇതുമൂലം പ്രദേശത്ത്
എന്തെങ്കിലും
നേട്ടമുണ്ടാക്കാനായിട്ടുണ്ടോ
; ഉണ്ടെങ്കിൽ
വിശദമാക്കാമോ;
(സി)
നിലവില്‍
പാക്കേജിന്റെ ഭാഗമായി
എന്തൊക്കെ
പ്രവൃത്തികള്‍
നടക്കുന്നുണ്ട് ; ഓരോ
പ്രവൃത്തികള്‍ക്കും
ചിലവാകുന്ന തുക ഇനം
തിനോട്ടീസ് കൊടുത്ത
രിച്ച് വ്യക്തമാക്കാമോ;
(ഡി)
പ്രവൃത്തികള്‍
ഏതു ഘട്ടംവരെയായി
എന്നും എന്ന്
പൂര്‍ത്തീകരിക്കുമെന്നും
വിശദമാക്കാമോ?
1715
വീടുകളിലെ
പച്ചക്കറി കൃഷി
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വീടുകളിലെ
പച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
നിലവിലുള്ളത്;
(ബി)
ഇതിനായി
കൃഷി ഭവനുകള്‍ മുഖേന
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
നല്കുന്നതെന്നു
വ്യക്തമാക്കുമോ?
1716
കുട്ടനാട്
പാക്കേജിൽ ഉൾപ്പെടുത്തിയ വിവിധ
പദ്ധതികൾ
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തി വിവിധ
വകുപ്പുകള്‍ക്ക്
അനുവദിച്ച തുക, റിലീസ്
ചെയ്ത തുക, ചെലവഴിച്ച
തുക എന്നിവ ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തി 13-ാം
ധനകാര്യ കമ്മീഷന്
അനുവദിച്ച തുക എത്ര;
ഇതില്‍ എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തി
അമ്പലപ്പുഴ
മണ്ഡലത്തില്‍ വിവിധ
വകുപ്പുകള്‍ മുഖേന
നടപ്പിലാക്കി
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍
ഏതൊക്കെയെന്നും
നടപ്പിലാക്കികൊണ്ടിരിക്കുന്ന
പ്രവൃത്തികള്‍
ഏതൊക്കെയെന്നും
വിശദമാക്കുമോ;
(ഡി)
കേന്ദ്ര
സര്‍ക്കാര്‍ കുട്ടനാട്
പാക്കേജ്
നടപ്പിലാക്കുന്നതിനുള്ള
കാലാവധി
ദീര്‍ഘിപ്പിച്ചിട്ടുണ്ടോ;
എങ്കിൽ ഏതെല്ലാം
പദ്ധതികള്‍
നടപ്പിലാക്കുന്നതിനുള്ള
കാലാവധിയാണ്
നീട്ടിനല്‍കിയിട്ടുള്ളത്,
വിശദമാക്കാമോ;
(ഇ)
കേന്ദ്ര
സര്‍ക്കാര്‍ കാലാവധി
നീട്ടി നല്കാത്തതുമൂലം
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
കഴിയാതെ വരികയെന്ന്
വ്യക്തമാക്കുമോ;
(എഫ്)
കുട്ടനാട്
പാക്കേജ് സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
കഴിയാതെ പോയതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ?
1717
കുട്ടനാട്
പാക്കേജിന് ചെലവഴിച്ച തുക
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കുട്ടനാട്
പാക്കേജ്
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട് എത്ര തുക
ചെലവഴിച്ചു എന്ന്
വ്യക്തമാക്കാമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
1718
കേരസമൃദ്ധി
പദ്ധതി
ശ്രീ.റ്റി.എന്‍.
പ്രതാപന്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരസമൃദ്ധി
എന്ന പദ്ധതിയുടെ
പ്രഖ്യാപനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
നാളികേര
വികസനത്തിനും കേര
സുഭക്ഷയ്ക്കും
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
ഭരണ തലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
1719
ഹരിതഗ്രാമം
പദ്ധതി
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
വകുപ്പിന് കീഴില്‍ ഹരിത
ഗ്രാമം പദ്ധതി എന്ന
പേരില്‍ ഒരു പദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത പദ്ധതി
ഇപ്പോള്‍
എവിടെയെല്ലാമാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഹരിതഗ്രാമം
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്നു
വിശദമാക്കുമോ?
1720
കാസര്‍ഗോഡ്
ജില്ലയിലെ കാർഷിക വരുമാനം
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ സര്‍ക്കാര്‍
കൃഷിതോട്ടങ്ങളിലെ
കഴിഞ്ഞ മൂന്നു
വര്‍ഷത്തെ വരുമാനം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉല്പന്നങ്ങളുടെ
ഇനം തിരിച്ച് വിവരം
ലഭ്യമാക്കാമോ?
1721
അമ്പലപ്പുഴ
മണ്ഡലത്തിലെ കൃഷിവകുപ്പ്
ഓഫീസുകള്‍
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അമ്പലപ്പുഴ
മണ്ഡലത്തില്‍
കൃഷിവകുപ്പിന്റെ എത്ര
ഓഫീസുകളാണ്
നിലവിലുള്ളത്;
(ബി)
പ്രസ്തുത
ഓഫീസുകളിലെ സ്റ്റാഫ്
പാറ്റേണ്‍
വ്യക്തമാക്കാമോ;
(സി)
കൃഷി
ഓഫീസര്‍ ഇല്ലാത്ത
ഓഫീസുകള്‍
നിലവിലുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
കൃഷി ഓഫീസറെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1722
സംസ്ഥാനത്ത്
നീര ഉല്പാദനം നടത്തുന്ന
ഏജന്‍സികള്‍
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നീര ഉല്പാദനം
എവിടെയെല്ലാമാണ്
നടത്തുന്നതെന്നും
ഏതെല്ലാം ഏജന്‍സികളാണ്
ഇത്
സംഭരിക്കുന്നതെന്നും
വ്യക്തമാക്കുമോ;
ഉല്പന്നങ്ങളുടെ
വിശദാംശം ലഭ്യാക്കുമോ;
(ബി)
നീര
ഉല്പന്നങ്ങളുടെ
വിതരണവും വില്പനയും
ഇപ്പോള്‍ എങ്ങനെയാണ്
നടത്തുന്നത്;
എവിടെയെല്ലാമാണെന്നും
അറിയിക്കുമോ;
(സി)
സംസ്ഥാനത്തെ
ടൂറിസം മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
സഹകരണ സംഘങ്ങള്‍ വഴി
നീര ഉല്പന്ന വിതരണവും
വില്പനയും നടത്തുവാന്‍
അവസരം നല്കിയാല് അത്
തെങ്ങ് മേഖലയ്ക്ക്
ഗുണകരമാകുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
സഹകരണ
സംഘങ്ങളുമായി ചേര്‍ന്ന്
വിതരണ വില്പന
കേന്ദ്രങ്ങള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
1723
സര്‍ക്കാര്‍
തലത്തില്‍ റബ്ബര്‍ സംഭരണം
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ഇ.പി.ജയരാജന്
,,
രാജു എബ്രഹാം
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റബ്ബര്‍ കര്‍ഷകരില്‍
നിന്നും റബ്ബര്‍
സംഭരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
റബ്ബര്‍
സംഭരണത്തിലൂടെ
ലക്ഷ്യമിട്ടത്
എന്തായിരുന്നു; ഈ
ലക്ഷ്യം ഏത് അളവുവരെ
നേടാനായി
എന്നറിയിക്കാമോ;
(സി)
വിവിധ
ഘട്ടങ്ങളിലായി
പ്രഖ്യാപിച്ച റബ്ബര്‍
സംഭരണ പരിപാടികളിലൂടെ ഈ
വര്‍ഷം സംഭരിച്ച
റബ്ബറിന്റെ കണക്ക്
ലഭ്യമാണോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
സര്‍ക്കാര്‍
തലത്തില്‍ റബ്ബര്‍
സംഭരിക്കാനുള്ള നടപടി
ഫലപ്രദമാണോ; റബ്ബര്‍
വിലയില്‍ ഇത്
പ്രതിഫലിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
<<back
next
page>>