THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
1642
കേരഫെഡിനെ
സംബന്ധിച്ച റിപ്പോര്‍ട്ട്
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരഫെഡിനെ
സംബന്ധിച്ച്
കോ-ഓപ്പറേറ്റീവ്
ആഡിറ്റ് വിഭാഗം ഏറ്റവും
ഒടുവില്‍ തയ്യാറാക്കിയ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
റിപ്പോര്‍ട്ടില്‍
പരാമര്‍ശിക്കപ്പെട്ട
ക്രമക്കേടുകള്‍
സംബന്ധിച്ച വിശദവിവരം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ അത് സംബന്ധമായ
വിവരം
വെളിപ്പെടുത്തുമോ;
(സി)
താല്‍ക്കാലിക
ജീവനക്കാരുടെ
നിയമനത്തിന് കാലാവധി
നിശ്ചയിച്ച്
കൃഷിവകുപ്പ് ഡയറക്ടര്‍
സര്‍ക്കുലര്‍
പുറപ്പെടുവിച്ചിരുന്നോ;
എങ്കില്‍ ആ
കാലാവധിക്കുശേഷവും
നാളികേര
സംഭരണമില്ലാതിരുന്ന
കാലയളവിലും അവരുടെ
സേവനം
തുടര്‍ന്നിരുന്നോ;
(ഡി)
നാളികേര
സംഭരണ വിലയിലുണ്ടായ
വര്‍ദ്ധനയ്ക്ക്
സര്‍ക്കാരില്‍നിന്നും
അനുമതി നല്‍കിയിരുന്നോ;
(ഇ)
ഇക്കാര്യങ്ങളിലെല്ലാം
വിശദമായ അന്വേഷണം
നടത്തി നടപടി
സ്വീകരിക്കുമോ?
1643
റബ്ബര്‍
വിലയിടിവ്
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റബ്ബര്‍
വിലയിടിവിനെ തുടര്‍ന്ന്
പ്രതിസന്ധിയിലായ
റബ്ബര്‍ കര്‍ഷകരെ
സഹായിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
നേരിട്ട് റബ്ബര്‍
സംഭരിക്കാന്‍ എത്ര രൂപ
മാറ്റിവച്ചു; എത്ര രൂപ
ചെലവഴിച്ചു; എത്ര
റബ്ബര്‍ സംഭരിച്ചു;
(സി)
എത്ര
രൂപയാണ് ഇപ്പോള്‍
മാര്‍ക്കറ്റിലെ റബ്ബര്‍
വില; എത്ര രൂപയ്ക്കാണ്
സര്‍ക്കാര്‍
സംഭരിക്കുന്നത്;
(ഡി)
റബ്ബറിന്
സര്‍ക്കാര്‍ തറവില
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
രൂപയാണ് സര്‍ക്കാര്‍
നിശ്ചയിച്ച തറവില;
(ഇ)
റബ്ബര്‍
കര്‍ഷകര്‍ക്ക് കാര്‍ഷിക
സബ്സിഡി നിലവിലുണ്ടോ;
എങ്കിൽ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ; ഇല്ലെങ്കില്‍
ആയതിന് നടപടി
സ്വീകരിക്കുമോ;
(എഫ്)
റബ്ബര്‍
കര്‍ഷകരുടെ ആവശ്യം
പരിഗണിച്ച് റബ്ബര്‍
ഇറക്കുമതി തീരുവ
വര്‍ദ്ധിപ്പിക്കണമെന്ന്
സംസ്ഥാനം കേന്ദ്ര
ഗവണ്മെന്റിനോട്
ആവശ്യപ്പെടുമോ?
1644
ജൈവവൈവിധ്യ
സംരക്ഷണം
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജൈവവൈവിധ്യ
സംരക്ഷണത്തിനായി കൃഷി
വകുപ്പ് കൂടുതല്‍
ശ്രദ്ധ ചെലുത്തുമോ;
(ബി)
എങ്കില്‍
സ്കൂള്‍ തലത്തിലും
പ്രസ്തുത പദ്ധതി
നടപ്പിലാക്കുവാ൯ ഒരു
പ്ലാ൯ തയ്യാറാക്കുമോ?
1645
നീര
ഉല്പാദനവും വിപണനവും
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നീരയുടെ ഉല്പാദനവും
വിപണനവും എത്രത്തോളം
വിജയകരമാണെന്ന്
അറിയിക്കുമോ;
(ബി)
നീര
ഉല്പാദന മേഖലയില്‍
കര്‍ഷകരുടെ
പങ്കാളിത്തം
എത്രത്തോളമുണ്ടെന്ന്
അറിയിക്കുമോ;
(സി)
നീര
കര്‍ഷകരുടെ വരുമാന
ലഭ്യത വിഭാവനം
ചെയ്തതുപോലെ ലഭിച്ചു
തുടങ്ങിയോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
മറ്റു
പാനീയങ്ങളെ അപേക്ഷിച്ച്
നീരയുടെ മേന്മ വിളംബരം
ചെയ്യുന്നതിനും
വിപണിയില്‍ ശക്തമായ
സാന്നിധ്യം
അറിയിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
1646
നിറവ്
പദ്ധതി മലപ്പുറം
ജില്ലയില്‍
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ നിറവ്
പദ്ധതി നടപ്പാക്കുന്ന
മണ്ഡലങ്ങളിലേക്ക്
അനുവദിച്ച തുക
മണ്ഡലാടിസ്ഥാനത്തില്‍
വിശദമാക്കുമോ;
(ബി)
പൊന്നാനി
മണ്ഡലത്തിലേയ്ക്ക് ഈ
പദ്ധതിയില്‍ തുക
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര;
(സി)
ഇല്ലായെങ്കില്‍
എന്തുകൊണ്ടാണ്
അനുവദിക്കാത്തത് എന്ന്
വിശദമാക്കുമോ?
1647
ആലപ്പുഴ
ജില്ലയിലെ കൃഷിനാശം
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലവര്‍ഷവും
വരള്‍ച്ചയും മൂലം
ആലപ്പുഴ ജില്ലയില്‍
സംഭവിച്ച
കൃഷിനാശത്തിന്റെ കണക്ക്
ലഭ്യമാക്കുമോ;
(ബി)
കൃഷിനഷ്ടം
സംഭവിച്ചവര്‍ക്ക്
അര്‍ഹമായ നഷ്ടപരിഹാരം
നല്‍കിയിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
നഷ്ടപരിഹാരമായി
നല്‍കേണ്ട തുക
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
വിശദമാക്കുമോ;
(ഡി)
അനുവദിച്ച
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
മാവേലിക്കര
മണ്ഡലത്തില്‍
കര്‍ഷകര്‍ക്കു വിതരണം
ചെയ്യാനുള്ള തുക എത്ര;
പ്രസ്തുത തുക
അടിയന്തരമായി
വിതരണംചെയ്യുമോ;
കുടിശ്ശികത്തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
1648
പച്ചക്കറികളിലെ
കീടനാശിനിയുടെ
സാന്നിദ്ധ്യം
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ലഭിക്കുന്ന
പച്ചക്കറികളില്‍
കീടനാശിനിയുടെ
സാന്നിദ്ധ്യം ഏറി
വരുന്നു എന്ന
പത്രവാ൪ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരമുളള
പച്ചക്കറികള്‍
കണ്ടെത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
1649
പച്ചക്കറികളിലെ
കീടനാശിനി സാന്നിധ്യം
കണ്ടെത്താന്‍ നടപടി
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.സി. ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിപണികളിലെത്തുന്ന
പച്ചക്കറികളില്‍
കീടനാശിനി സാന്നിധ്യം
കണ്ടെത്തിയിരിക്കുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇത്തരത്തിലുളള
പച്ചക്കറികളുടെ വിപണനം
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പച്ചക്കറികളിലെ
കീടനാശിനി അളവ്
പരിശോധിക്കാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
സംസ്ഥാനത്തെ ചെക്ക്
പോസ്റ്റുകളില്‍
ഏര്‍പ്പെടുത്തുകയെന്ന്
വ്യക്തമാക്കുമോ?
1650
ഓണാട്ടുകര
പാക്കേജ്
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തി
ഓണാട്ടുകര പാക്കേജിന്റെ
ഭാഗമായി ഏതൊക്കെ
പ്രവൃത്തികളാണ്
ടെന്‍ഡര്‍
ചെയ്തിട്ടുള്ളത് എന്ന്
വിശദമാക്കാമോ;
(ബി)
ഇനിയും
ടെന്‍ഡര്‍ ചെയ്യാനുള്ള
പ്രവൃത്തികള്‍ ഏതൊക്കെ
എന്ന് വിശദമാക്കാമോ?
1651
കേരളത്തിലെ
കർഷകരിൽ നിന്നും
പച്ചക്കറിയും പഴങ്ങളും
സംഭരിക്കാൻ നടപടി
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യായവിലയ്ക്ക്
പച്ചക്കറിയും പഴങ്ങളും
ലഭ്യമാക്കുന്നതിന്
സംസ്ഥാനത്തിനുള്ളില്‍
നിന്നും കഴിഞ്ഞ മൂന്ന്
വര്‍ഷങ്ങളായി നടത്തിയ
സംഭരണത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
പ്രസ്തുത
മൂന്ന് വര്‍ഷങ്ങളായി
സംസ്ഥാനത്തിന്
പുറത്തുനിന്നും ഇവ
സംഭരിച്ചതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
കേരളത്തിലെ
കര്‍ഷകര്‍
ഉത്പാദിപ്പിക്കുന്ന
പച്ചക്കറികളും പഴങ്ങളും
ഒഴിവാക്കി
സംസ്ഥാനത്തിനു പുറത്തു
നിന്നും ബന്ധപ്പെട്ട
സര്‍ക്കാര്‍
ഏജന്‍സികള്‍ അവ
സംഭരിക്കുന്നതായിട്ടുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
എങ്കില്‍
കേരളത്തില്‍ നിന്നു
മാത്രം അവ
സംഭരിക്കുവാനും തികയാതെ
വരുന്ന അവസരങ്ങളില്‍
മാത്രം
സംസ്ഥാനത്തിനുപുറത്തുനിന്നും
സംഭരിക്കുന്നതിനും
അതുവഴി നമ്മുടെ
കര്‍ഷകര്‍ക്ക് പരമാവധി
പ്രയോജനം ലഭിക്കുവാനും
നടപടികള്‍
സ്വീകരിക്കുമോ?
1652
തരിശ്
നിലം കൃഷിയോഗ്യമാക്കി
മാറ്റുന്ന പദ്ധതി
ശ്രീ.സണ്ണി
ജോസഫ്
,,
വി.റ്റി.ബല്‍റാം
,,
ഡൊമിനിക് പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തരിശ് നിലം
കൃഷിയോഗ്യമാക്കി
മാറ്റുന്നതിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാ൯
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുമായി
സഹകരിക്കുന്നത്
ആരെല്ലാമാണ്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നടപ്പിലാക്കിയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
1653
ഭക്ഷ്യ
വിളകളുടെ ഉത്പാദന
വര്‍ദ്ധനവിനായി പദ്ധതി
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഭക്ഷ്യ വിളകളുടെ
ഉല്പാദനത്തില്
ഉണ്ടായിട്ടുള്ള കുറവിനെ
സംബന്ധിച്ച്
സര്‍ക്കാര്‍ തലത്തില്‍
ഏതെങ്കിലും ഏജന്‍സി
ഗൗരവമായ പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
ഇങ്ങനെ
പഠനം നടത്തിയതിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാരിന്
റിപ്പോര്‍ട്ടോ
നിര്‍ദ്ദേശങ്ങളോ
സമര്പ്പിക്കുകയുണ്ടായിട്ടുണ്ടോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെയോ
നിര്‍ദ്ദേശങ്ങളുടെയോ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെയോ
നിര്‍ദ്ദേശങ്ങളുടെയോ
അടിസ്ഥാനത്തില്‍ ഭക്ഷ്യ
വിള ഉല്പാദന
വര്‍ദ്ധനവ്
ലക്ഷ്യമിട്ടുകൊണ്ട്
എന്തെങ്കിലും
പദ്ധതിക്ക് രൂപം നല്കി
യിട്ടുണ്ടോ;
(ഇ)
അത്തരത്തില്‍
രൂപം നല്കിയ പദ്ധതിയെ
സംബന്ധിച്ച
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
1654
റ ബ്ബര്‍
സംഭരണം
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റബ്ബര്‍ കര്‍ഷകരില്‍
നിന്നും റബ്ബര്‍
സംഭരിക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
അപ്രകാരം പ്രഖ്യാപനം
നടത്തുവാനുണ്ടായ
സാഹചര്യം വിശദമാക്കാമോ;
(സി)
അതനുസരിച്ച്
റബ്ബര്‍ സംഭരണം
ആരംഭിച്ചിട്ടുണ്ടെങ്കില്‍
ഇതേവരെ എത്ര ടണ്‍
റബ്ബര്‍
സംഭരിച്ചിട്ടുണ്ടെന്നും
കര്‍ഷകര്‍ക്ക്
നല്കുന്ന
വിലയെത്രയാണെന്നും
അറിയിക്കുമോ?
1655
റബ്ബര്‍
അധിഷ്ഠിത വ്യവസായങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റബ്ബറിന്റെ
വിലയിടിവു തുടരുന്ന
സാഹചര്യത്തില്‍
കര്‍ഷകര്‍ റബ്ബര്‍ കൃഷി
എന്നേക്കുമായി
ഉപേക്ഷിക്കുന്ന
സാഹചര്യം
നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പുതിയതായി
റബ്ബര്‍ പ്ലാന്റ്
ചെയ്യുന്നതിന്
കര്‍ഷകര്‍ തയ്യാറാകാത്ത
സാഹചര്യം കൃഷി വകുപ്പ്
വിലയിരുത്തിയിട്ടുണ്ടോ
; എങ്കില്‍ ആയതിന്റെ
വിശദാംശം അറിയിക്കുമോ;
(സി)
ഇതര
വകുപ്പുകളുമായി
ബന്ധപ്പെട്ട് റബ്ബര്‍
അധിഷ്ഠിത വ്യവസായങ്ങള്‍
ആരംഭിക്കുന്നതിനു
ആലോചനയുണ്ടോ ;
(ഡി)
ഇല്ലെങ്കിൽ
അനുബന്ധ വകുപ്പുകളുമായി
ചേര്‍ന്ന് സംയുക്തമായി
റബ്ബര്‍ അധിഷ്ഠിത
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിന് വേണ്ട
വകുപ്പുതല നടപടി
സമയബന്ധിതമായി
സ്വീകരിക്കുമോ?
1656
റബ്ബര്‍
കര്‍ഷകര്‍ നേരിടുന്ന
പ്രതിസന്ധി
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
റബ്ബര്‍
കര്‍ഷകര്‍ നേരിടുന്ന
പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
ഇതുമായി ബന്ധപ്പെട്ട്
കേന്ദ്രസര്‍ക്കാരിനോട്
എന്തെല്ലാം സഹായങ്ങളാണ്
ആവശ്യപ്പെട്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
കേന്ദ്ര സര്‍ക്കാര്‍
ഇക്കാര്യത്തില്‍
എന്തെങ്കിലും
സഹായങ്ങള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ?
1657
ആദിവാസി
മേഖലകളില്‍
പാരമ്പര്യകൃഷിപദ്ധതി
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
ഇ.ചന്ദ്രശേഖരന്
,,
കെ.അജിത്
,,
കെ.രാജു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആദിവാസി
മേഖലകളില്‍
പാരമ്പര്യകൃഷിപദ്ധതി
ആരംഭിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ പ്രസ്തുത
പദ്ധതി എന്നുമുതലാണ്
ആരംഭിച്ചെതന്നു
വ്യക്തമാക്കാമോ
(ബി)
ഏതെല്ലാം
ഇനം കൃഷിയാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരുന്നത്;
ഇതില്‍ ഏതെല്ലാം ഇനം
കൃഷിയിറക്കി
വിളവെടുത്തു;
(സി)
കൃഷിയിറക്കാത്ത
പാടങ്ങളില്‍
കൃഷിയിറക്കിയതായി
കണക്കുകളുണ്ടാക്കിയതായിട്ടുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
എങ്കിൽ വിശദമാക്കാമോ;
(ഡി)
പ്രസ്തുത പദ്ധതി
കാര്യക്ഷമമായി
നടത്തുന്നതിന് എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വിശദമാക്കുമാേ?
1658
കൃഷിനാശം
മൂലം ക൪ഷക൪ക്കുണ്ടാകുന്ന നഷ്ടം
പരിഹരിക്കാ൯ നടപടി
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷിനാശം
മൂലം
ക൪ഷക൪ക്കുണ്ടാകുന്ന
നഷ്ടം പരിഹരിക്കാ൯
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇത്തരത്തില്‍
എത്ര അപേക്ഷക൪ക്ക് തുക
വിതരണം
ചെയ്യാനുണ്ടെന്ന്
അറിയിക്കുമോ;
(സി)
ശ്രീ.
സി.പി. നാരായണ൯,
ചെരുപറമ്പി വീട്,
പനിച്ചയം, അശമന്നൂ൪,
എറണാകുളം എന്നയാള്‍
സമ൪പ്പിച്ച നിവേദനം
സ൪ക്കാ൪
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍, സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ഡി)
നഷ്ട
പരിഹാര തുകയുടെ നിരക്ക്
കുറച്ചിട്ടുണ്ടോ;
എങ്കില്‍
വ൪ദ്ധിപ്പിക്കാ൯ നടപടി
സ്വീകരിക്കുമോ?
1659
തരിശുഭൂമി
കണ്ടെത്തി മാതൃകാ ജൈവ
കൃഷി തോട്ടങ്ങള്‍
ആരംഭിക്കാന്‍ നടപടി
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷിഭവനുകളുടെ
ആഭിമുഖ്യത്തില്‍
തരിശുഭൂമി കണ്ടെത്തി
മാതൃകാ ജൈവകൃഷി
തോട്ടങ്ങള്‍
ആരംഭിക്കാനുള്ള
നിര്‍ദ്ദേശം നല്‍കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
മാതൃകാജൈവകൃഷി
തോട്ടങ്ങള്‍
രൂപപ്പെടുത്തുന്നതിന്
കൃഷിഭവനുകള്‍ക്ക്
നിശ്ചിത ഫണ്ട്
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം സഹിതം
വ്യക്തമാക്കുമോ?
1660
കുറുപ്പന്തറ
പൊതുലേല കേന്ദ്രത്തിന്റെ
പ്രതിസന്ധി പരിഹരിക്കുന്നതിന്
നടപടി
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
വകുപ്പിന് കീഴിലുള്ള
കടുത്തുരുത്തി
നിയോജകമണ്ഡലത്തിലെ
കുറുപ്പന്തറ പൊതുലേല
കേന്ദ്രത്തിന്റെ
പ്രതിസന്ധി
പരിഹരിക്കുന്നതിന് ബഹു.
കൃഷിവകുപ്പ്
മന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
22.2.2014-ല്‍ കൂടിയ
യോഗത്തില്‍ എടുത്ത
തീരുമാനങ്ങളിൽ ഏതെല്ലാം
നടപ്പിലാക്കി എന്ന്
വ്യക്തമാക്കാമോ;
(ബി)
ലേലകേന്ദ്രത്തിന്
പിക്കപ്പ് വാന്‍
വാങ്ങുന്നതിന് ധനകാര്യ
വകുപ്പ് അനുമതി
നല്‍കിയിട്ടുണ്ടോ;
ധനകാര്യ വകുപ്പിലെ ഇതു
സംബന്ധിച്ചുള്ള ഫയല്‍
നമ്പര്‍ ലഭ്യമാക്കുമോ;
(സി)
ലേലകേന്ദ്രത്തിന്റെ
തുടര്‍പ്രവര്‍ത്തനങ്ങള്‍
സംബന്ധിചുള്ള പ്രസ്തുത
ഫയൽ കൃഷിവകുപ്പിന്റെ
ഏത് വിഭാഗമാണ്
കൈകാര്യം ചെയ്യുന്നത്;
ആയതിന്റെ ഫയല്‍ നമ്പര്‍
ലഭ്യമാക്കുമോ?
1661
കര്ഷകഭവന്
കൃഷിക്കാര്‍ക്ക്
ഉപയോഗപ്പെടുത്തുന്നതിനുള്ള
സംവിധാനം
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
നിര്‍മ്മിച്ചിട്ടുള്ള
കര്ഷകഭവന്
കൃഷിക്കാര്‍ക്ക്
ഉപയോഗപ്പെടുത്തുന്നതിനു
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇതിനുവേണ്ടി എന്തെല്ലാം
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു
വ്യക്തമാക്കാമോ;
(ബി)
2011ജൂണ്‍
മുതല്‍ 2014 നവംബര്‍
വരെ കര്‍ഷകഭവനില്‍ എത്ര
കര്‍ഷകര്‍
താമസിച്ചുവെന്നും
ഇതുമൂലം കൃഷിവകുപ്പിന്
എത്ര തുക
ലഭിച്ചുവെന്നും
വ്യക്തമാക്കാമോ?
1662
പച്ചക്കറിയുടെ
വിലവര്‍ദ്ധനവ്
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പച്ചക്കറി വില്‍പ്പന
മേഖലയില്‍
ഇടനിലക്കാരുടെ ഇടപെടല്‍
മൂലം വിലവര്‍ദ്ധനവ്
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
യഥാര്‍ത്ഥ കര്ഷകന്
ന്യായമായ വില
ലഭിക്കുന്നതിന്
ഇടനിലക്കാരെ
ഒഴിവാക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
നടപടി സ്വീകരിക്കുമോ;
(സി)
കൂടുതല്‍
സര്‍ക്കാര്‍ നിയന്ത്രിത
പച്ചക്കറി
മാര്‍ക്കറ്റുകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
1663
'വില്ലേജില്‍
ഒരു മാതൃകാ
കൃഷിത്താേട്ടം' പദ്ധതി
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്ഷികസംസ്ക്കൃതി
വീണ്ടെടുക്കുക എന്ന
ലക്ഷ്യത്തിനായി
കര്‍ഷകസംഘം
സംസ്ഥാനക്കമ്മിറ്റി
ആരംഭിച്ച 'വില്ലേജില്‍
ഒരു മാതൃകാ
കൃഷിത്താേട്ടം'
പദ്ധതിയെക്കുറിച്ച്
അറിയാമാേ;
(ബി)
പ്രസ്തുത
പദ്ധതിക്ക്
കൃഷിവകുപ്പില്‍ നിന്നും
എന്തെല്ലാം സഹായങ്ങള്‍
നല്കുകയുണ്ടായിട്ടുണ്ടെന്നു
വെളിപ്പെടുത്തുമാേ?
1664
ജൈവ
വൈപ്പിന്‍ പദ്ധതി
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊക്കാളി
നെല്‍ - മത്സ്യ കൃഷി
എന്നിവയുടെ സമഗ്ര
വികസനം ലക്ഷ്യം
വച്ചുള്ള ജൈവ വൈപ്പിന്‍
പദ്ധതിക്ക് അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി നടത്തിപ്പിന്
സ്പെഷ്യല്‍ ഓഫീസറെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ സ്പെഷ്യല്‍
ഓഫീസറുടെ പ്രവര്‍ത്തന
മേഖല,
ഉത്തരവാദിത്വങ്ങള്‍
എന്നിവ വിശദീകരിക്കാമോ;
(സി)
ജൈവ
വൈപ്പിന്‍ പദ്ധതി
നടത്തിപ്പിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ഡി)
പദ്ധതി
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
1665
ഓരോ
പഞ്ചായത്തിലും മാതൃകാ
പച്ചക്കറിത്തോട്ടം
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓരോ
ഗ്രാമ പഞ്ചായത്തിലും
ഓരോ മാതൃകാ
പച്ചക്കറിത്തോട്ടം
പദ്ധതി ആരംഭിക്കാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇപ്രകാരം
സംസ്ഥാനത്ത് എത്ര
പച്ചക്കറിത്തോട്ടം
ആരംഭിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ജൈവകൃഷി
പ്രോത്സാഹിപ്പിക്കാന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
1666
നീര
ഉല്‍പ്പാദനവും വിതരണവും
നടത്തുന്നതിന് ഏജന്‍സികൾ
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീര
ഉല്പാദിപ്പിക്കുന്നതിന്
നാളീകേര വികസന ബോര്‍ഡ്,
കോക്കനട്ട്
പ്രൊഡ്യൂസേഴ്സ്
സൊസൈറ്റി, ബോണഫൈഡ്
ജാഗറി പ്രൊഡ്യൂസേഴ്സ്,
കേരളാ അഗ്രോ
ഇന്‍ഡസ്ട്രീസ്
കോര്പ്പറേഷന്,
കോക്കനട്ട്
പ്രൊഡ്യൂസേഴ്സ്
ഫെഡറേഷന് തുടങ്ങിയ
ഏജന്‍സികളെ
ചുമതലപ്പെടുത്തി
ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിന്റെ കാലതാമസം
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
കേരള
അബ്കാരി ചട്ടം ഭേദഗതി
ചെയ്യാത്തതു കാരണം
നീരയുടെ ഉല്‍പ്പാദനമോ
വിതരണമോ ഫലപ്രദമായ
രീതിയില്‍
നടപ്പിലാക്കാന്‍
കഴിയുന്നില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
1667
ക൪ഷക
പെ൯ഷ൯
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥനത്തെ
കര്‍ഷകര്‍ക്ക് ക൪ഷക
പെ൯ഷ൯ നല്‍കുന്നത്
വിലയിരുത്താറുണ്ടോ;
(ബി)
പ്രസ്തുത
പെ൯ഷ൯ ലഭിക്കുന്നതിന്
വേണ്ടി എത്ര
അപേക്ഷകളാണ്
പരിഗണനയില്‍ ഉളളതെന്ന്
അറിയിക്കുമോ;
(സി)
പെരുമ്പാവൂ൪
മണ്ഡലത്തില്‍
സമ൪പ്പിച്ച അപേക്ഷകരുടെ
എണ്ണം എത്രയാണ്;
(ഡി)
അപേക്ഷക൪ക്ക്
പെ൯ഷ൯ ലഭിക്കാ൯
അടിയന്തര നടപടി
സ്വീകരിക്കുമോ?
1668
ആഗോള
കാര്‍ഷിക സംഗമം
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അടുത്തിടെ നടന്ന ആഗോള
കാര്‍ഷിക സംഗമത്തിന്റെ
നേട്ടങ്ങള്‍ നമ്മുടെ
കാര്‍ഷിക രംഗത്തിന്
എങ്ങനെയൊക്കെ
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
2016-ല്‍
കേരളത്തെ സമ്പൂര്‍ണ്ണ
ജൈവകൃഷി സംസ്ഥാനമായി
പ്രഖ്യാപിക്കാനുള്ള
പദ്ധതികളുടെ
വിശദവിവരങ്ങള്‍
വെളിപ്പെടുത്താമോ?
1669
തനതു
കാര്‍ഷിക വിളകളുടെ ആഗോള
വിപണനം
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
തനതു കാര്‍ഷിക വിളകള്‍
ആഗോള
വിപണിയിലെത്തിക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
ഞവര
നെല്ല് ,വാഴക്കുളം
പെെനാപ്പിള്‍,
പാലക്കാടന്‍ മട്ട,
മലബാര്‍ കുരുമുളക്
എന്നീ രാജ്യാന്തര
വിപണിയില്‍ വിപണന
സാദ്ധ്യതയുള്ള
ഉല്‍പ്പന്നങ്ങള്‍ ആഗോള
വിപണിയിലെത്തിയ്ക്കുന്നതിന്
പ്രത്യേക പദ്ധതികള്‍
നടപ്പിലാക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിയ്ക്കുമോ;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
പോളിഹൌസ്
ഫാര്‍മിങ്
പ്രോത്സാഹിപ്പിയ്ക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ
;
(ഡി)
മലബാര്‍
മേഖല കേന്ദ്രീകരിച്ച്
പോളിഹൌസ് ഫാമിങ്
മികവിന്റെ കേന്ദ്രം
ആരംഭിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിയ്ക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
1670
കൃഷി
മൃഗസംരക്ഷണ വകുപ്പുകളുടെ
ഫാമുകളില്‍ ജെെവകൃഷി
ശ്രീ.പാലോട്
രവി
,,
കെ.അച്ചുതന്
,,
ജോസഫ് വാഴയ്ക്കൻ
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
മൃഗസംരക്ഷണ
വകുപ്പുകളുടെ
ഫാമുകളില്‍ ജെെവകൃഷി
പ്രോല്‍സാഹിപ്പിക്കുവാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നത് ;
വിശദമാക്കുമോ ;
(ബി)
ഇതിനായി
ഫാമുകളില്‍
പശുവളര്‍ത്തല്‍
കേന്ദ്രങ്ങള്‍
തുടങ്ങുന്ന കാര്യം
പരിഗണനയിലുണ്ടോ ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഫാമുകളില്‍
ജെെവവളങ്ങളും
ജെെവകീടനാശിനികളും
മാത്രം ഉപയോഗിക്കുന്നു
എന്ന് ഉറപ്പ്
വരുത്തുവാന്‍
എന്തെല്ലാം നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത് ;
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
പദ്ധതികള്‍
നടപ്പാക്കാനായി
നിലവില്‍ എന്തെല്ലാം
നടപടികൾ
സ്വീകരിച്ചിട്ടുണ്ടന്ന്
വിശദമാക്കാമോ ?
1671
കൃഷി
ജനകീയമാക്കുവാ൯ പദ്ധതികള്‍
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
ജനകീയമാക്കുവാ൯
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നത്;
(ബി)
ഇതില്‍
ഏതൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളത്
വിശദമാക്കുമോ?
1672
തൃശൂർ ,
മലപ്പുറം ജില്ലകളിലെ കോൾ
നിലങ്ങളുടെ പാക്കേജ്
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍,
മലപ്പുറം ജില്ലകളിലെ
കോള്‍
നിലങ്ങള്ക്കായുള്ള
പ്രത്യേക പാക്കേജ്
പ്രകാരം ഏതെല്ലാം
പദ്ധതികളാണ് നാളിതുവരെ
നടപ്പിലാക്കിയത് എന്ന്
വ്യക്തമാക്കാമോ ;
(ബി)
പദ്ധതി
പ്രകാരം അംഗീകാരം
നല്കിയ പദ്ധതികള്‍
ഏതെല്ലാമെന്നും ഇവയുടെ
നിര്‍വ്വഹണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്നും
ഇതിനായി
നീക്കിവെച്ചിരിക്കുന്ന
തുകകള്‍ എത്ര
വീതമെന്നും
അറിയിക്കാമോ ?
1673
നിറവ്
പദ്ധതി
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിറവ്
പദ്ധതിയില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പദ്ധതിയുടെ
ഭാഗമായി കുന്ദമംഗലം
മണ്ഡലത്തില്‍ ചെയ്ത
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
1674
നിറവ്
പദ്ധതി
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിറവ്
പദ്ധതിപ്രകാരം എത്ര
കോടി രൂപയുടെ
പദ്ധതികളാണ് ഒരു
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെടുത്തുകയെന്നും
ഇൗ പദ്ധതികളില്‍
ഗുണഭോക്തൃവിഹിതവും,
സര്‍ക്കാര്‍ വിഹിതവും
എത്ര വീതമെന്നും
വ്യക്തമാക്കുമോ ;
(ബി)
നിറവ്
പദ്ധതികളില്‍ ഏതൊക്കെ
വകുപ്പുകളില്‍പ്പെട്ട
ഏതെല്ലാം പദ്ധതികളാണ്
ഉള്‍പ്പെടുത്താന്‍
കഴിയുക എന്നും
വെളിപ്പെടുത്താമോ ;
(സി)
ഇതുവരെ
നിറവ് പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെ
നിയോജകമണ്ഡലങ്ങളില്‍
ആരംഭിച്ചു
കഴിഞ്ഞുവെന്നും
ആരംഭിച്ച പദ്ധതികള്‍
ഏതു ഘട്ടം വരെയെത്തി
എന്നും
വെളിപ്പെടുത്തുമോ;
(ഡി)
കോട്ടയം
ജില്ലയിലെ ഏതൊക്കെ
മണ്ഡലങ്ങളിലാണ് നിറവ്
പദ്ധതി
നടപ്പാക്കുന്നതെന്നും
പദ്ധതി
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടംവരെയെത്തിയെന്നും
വെളിപ്പെടുത്തുമോ ?
1675
നിറവ്
പദ്ധതി
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിറവ്
പദ്ധതിയ്ക്കായി എത്ര
തുക
അനുവദിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
വിവരങ്ങള്‍ നല്‍കുമോ ;
(ബി)
കോങ്ങാട്
മണ്ഡലത്തില്‍ ഇതിനായി
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
വിശദവിവരങ്ങള്‍
നല്‍കുമോ ;
(സി)
പ്രസ്തുത
പദ്ധതി സംബന്ധിച്ച
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിച്ചുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
1676
നിറവ്
പദ്ധതി
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
നിറവ്
പദ്ധതി കുട്ടനാട്ടില്‍
നടപ്പാക്കുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
1677
കനത്ത
മഴയില്‍ വാമനപുരം നിയോജക
മണ്ഡലത്തിലുണ്ടായ കൃഷിനാശം
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
വര്‍ഷത്തില്‍
പലപ്പോഴായി പെയ്ത കനത്ത
മഴയില്‍ വാമനപുരം
നിയോജക മണ്ഡലത്തിലെ ഓരോ
പഞ്ചായത്തിലും നാശം
സംഭവിച്ച കാര്‍ഷിക
വിളകള്‍ ഏതെല്ലാം;
ഇവയുടെ എണ്ണവും
വ്യാപ്തിയും നഷ്ടംവന്ന
തുകയും എത്ര
വീതമാണെന്ന് ഇനം
തിരിച്ച് വിശദമാക്കുമോ;
(ബി)
പ്രകൃതി
ദുരന്തങ്ങളില്‍
കൃഷിനാശം സംഭവിക്കുന്ന
കര്‍ഷകര്‍ക്ക് ഓരോ
വിളകള്‍ക്കും എത്ര രൂപ
വീതമാണ് നഷ്ടപരിഹാരമായി
നല്കി വരുന്നതെന്ന്
പട്ടിക തിരിച്ച്
വ്യക്തമാക്കുമോ;
(സി)
വാമനപുരം
നിയോജക മണ്ഡലത്തില്‍
കൃഷിനാശം സംഭവിച്ച എത്ര
കര്‍ഷകരുടെ അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
ഇവര്‍ക്ക് നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ; എത്ര
തുക വീതം; ഇനി എത്ര
പേര്‍ക്ക് എന്തു തുക
കുടിശ്ശികയായി
നല്‍കാനുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ഡി)
കൃഷി
നാശം സംഭവിച്ചവര്‍ക്ക്
നഷ്ടപരിഹാരം
ലഭിക്കുന്നതിനായി
കര്‍ഷകര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കേണ്ടതെന്നും
പ്രസ്തുത അപേക്ഷകളില്‍
കൃഷി വകുപ്പ്
എങ്ങനെയാണ് തീര്‍പ്പ്
കല്‍പ്പിക്കുന്നതെന്നും
വിശദമാക്കുമോ?
1678
സമഗ്ര
പച്ചക്കറി വികസന പദ്ധതി
ശ്രീ.ബെന്നി
ബെഹനാന്
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമഗ്ര
പച്ചക്കറി വികസന
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വികസന പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്; പദ്ധതി
എവിടെയെല്ലാമാണ്
നടപ്പിലാക്കുവാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയിലൂടെ
എന്തെല്ലാം സേവനങ്ങളും
സൗകര്യങ്ങളുമാണ്
കര്‍ഷകര്‍ക്ക്
ലഭ്യമാകുന്നത്;
വിശദമാക്കുമോ?
1679
നിറവ്
പദ്ധതിയുടെ പ്രവർത്തന
പുരോഗതി
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷി വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
ആരംഭിച്ച നിറവ് പദ്ധതി
പ്രകാരം എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
നിറവ്
പദ്ധതിയിന്‍കീഴില്‍
പുതുതായി എന്തെങ്കിലും
പരിപാടികള്‍
ഉള്‍പ്പെടുത്തുന്ന
കാര്യം
പരിഗണനയിലുണ്ടോയെന്ന്
വിശദമാക്കുമോ?
1680
ദേശീയ
ഹോര്‍ട്ടിക്കള്‍ച്ചര്‍
മിഷന്
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
കെ.എം.ഷാജി
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ഹോര്‍ട്ടിക്കള്‍ച്ചര്‍
മിഷന് നടപ്പാക്കുന്ന
കാര്‍ഷിക വികസന
പദ്ധതിയില്‍പ്പെടുത്തി
സംസ്ഥാനത്ത് എന്തൊക്കെ
പ്രവര്‍ത്തനങ്ങൾ
നടത്തുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
എന്തു തുകയുടെ
പദ്ധതിക്കാണ് കേന്ദ്ര
സര്‍ക്കാര്‍ അംഗീകാരം
നല്കിയിട്ടുള്ളതെന്നു
വ്യക്തമാക്കുമോ;
(സി)
ഏത്
ഏജന്‍സി വഴി
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
1681
മുട്ട,
പഴം, പച്ചക്കറി, കോഴിയിറച്ചി
എന്നിവയുടെ ഉപഭോഗം
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2013-2014
വര്‍ഷത്തില്‍
സംസ്ഥാനത്ത് ആളോഹരി
ആനുപാതം വെച്ച്
സംസ്ഥാനത്തെ
ജനങ്ങള്‍ക്ക് ആവശ്യമായി
വന്നതും, സംസ്ഥാനത്ത്
ഉല്പാദിപ്പിക്കപ്പെട്ടതും,
അന്യസംസ്ഥാനങ്ങളില്‍
നിന്നും വിദേശ
രാജ്യങ്ങളില്‍ നിന്നും
കൊണ്ടുവന്നതുമായ മുട്ട,
പഴം, പച്ചക്കറി,
കോഴിയിറച്ചി എന്നിവയുടെ
കണക്ക് ഓരോന്നും ഇനം
തിരിച്ച്
വെളിപ്പെുത്താമോ?
1682
കര്‍ഷക
വയല്‍ വിദ്യാലയം പദ്ധതി
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷണറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈക്കം
നിയോജകമണ്ഡലത്തിലെ ഓരോ
കൃഷി ഭവനു കീഴിലും
കര്ഷകവയല്, വിദ്യാലയം
പദ്ധതി പ്രകാരം എത്ര
ഹെക്ടര്‍ കൃഷി ഏലകളിൽ
കൃഷി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
എന്തെല്ലാം സഹായങ്ങളാണ്
കര്‍ഷകര്‍ക്ക്
ലഭ്യമാക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതിക്ക് പ്രത്യേക
ടാര്‍ജ്ജറ്റ് ഓരോ കൃഷി
ഭവനു കീഴിലും
നിശ്ചയിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ?
<<back
next
page>>