THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
860
പറമ്പിക്കുളം-ആളിയാര്‍
കരാര്‍
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പറമ്പിക്കുളം-ആളിയാര്‍
കരാര്‍ പ്രകാരം നമ്മുടെ
സംസ്ഥാനത്തിന്
അര്‍ഹതപ്പെട്ട ജലം
ലഭ്യമാക്കുന്നതിന്
ജലവിഭവവകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വിശദമാക്കുമാേ;
(ബി)
2010
മുതല്‍ സംസ്ഥാനത്തിന്
ലഭിക്കേണ്ട ജലത്തിന്‍െറ
അളവും, ലഭിച്ച
ജലത്തിന്‍െറ അളവും
സംബന്ധിച്ച വിശദാംശം
നല്കുമാേ;
(സി)
അന്തര്‍
സംസ്ഥാന നദീജലക്കരാര്‍
കാലാേചിതമായി പുതുക്കി
നിശ്ചയിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
ഇൗ കരാര്‍ എന്നാണ്
നിലവില്‍ വന്നത്;
പ്രസ്തുത കരാര്‍
എത്രകാലത്തേയ്ക്കായിരുന്നു?
861
മലയം
കനാലില്‍ തീര സംരക്ഷണ ഭിത്തി
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
നിയോജക മണ്ഡലത്തില്‍
മലയം കനാലില്‍
മുട്ടേല്‍പാലം മുതല്‍
കാവടിപ്പാലം വരെ
തോടിന്റെ കിഴക്കേകര
ഭാഗത്തും കാവടിപ്പാലം
മുതല്‍ ചിറയില്‍ഭാഗം
വരെ തോടിന്റെ പടിഞ്ഞാറെ
ഭാഗത്തും
വെള്ളപ്പൊക്കം,
ഉപ്പുവെള്ളം കയറല്‍
തുടങ്ങിയവ മൂലം വ്യാപക
കൃഷിനാശം
സംഭവിക്കുന്നത്
തടയുവാന്‍ തീര സംരക്ഷണ
ഭിത്തി
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
862
ചെക്ക്
ഡാമുകളും സ്റ്റോറേജ് ഡാമുകളും
ശ്രീ.പാലോട്
രവി
,,
വി.പി.സജീന്ദ്രന്
,,
പി.സി വിഷ്ണുനാഥ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനുയോജ്യമായ
സ്ഥലങ്ങളില്‍ ചെക്ക്
ഡാമുകളും സ്റ്റോറേജ്
ഡാമുകളും
നിര്‍മ്മിക്കുന്നതിന്
പദ്ധതി
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
ആരെല്ലാമാണ്
പ്രസ്തുത പദ്ധതിയുമായി
സഹകരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
വരള്‍ച്ച
പ്രതിരോധിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
863
നബാര്‍ഡ്
-ന്റെ സഹായത്തോടെയുള്ള ജലസേചന
പദ്ധതികള്‍
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
നിയോജകമണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ജലസേചന വകുപ്പിന്
കീഴില്‍ നബാര്‍ഡ്
സഹായത്തോടെ ഏറ്റെടുത്ത
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
പ്രവൃത്തി, അടങ്കല്‍
തുക തിരിച്ച്
കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാനത്താകെ
ജലസേചന വകുപ്പ്
നബാര്‍ഡ് സഹായത്തോടെ
ഏറ്റെടുത്ത എത്ര
പ്രവൃത്തികളാണുളളതെന്നും,
ആകെ പദ്ധതി തുക
എത്രയാണെന്നും
ജില്ലതിരിച്ച
കണക്കുകള്‍
ലഭ്യമാക്കാമോ?
864
പിന്
മണ്ഡലത്തിലെ ജലവിഭവ
വകുപ്പിന്റെ പദ്ധതികള്‍
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വൈപ്പിന്‍
മണ്ഡലത്തില്‍ ജലവിഭവ
വകുപ്പ് ഏറ്റെടുത്ത്
പൂര്‍ത്തിയാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
ഇതിനായി
എത്ര കോടി രൂപ
അനുവദിച്ചുവെന്നും,
ഇതില്‍ എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
പദ്ധതി
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
865
പമ്പ
ആക്ഷന്‍ പ്ലാന്‍
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പമ്പ
ആക്ഷന്‍ പ്ലാന്‍
നടപ്പാക്കുന്നതിനായി
എത്ര രൂപയാണ്
അനുവദിച്ചിട്ടുള്ളത്;
ഇതില്‍ കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ വിഹിതം
എത്ര രൂപവീതമാണ്;
(ബി)
ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പദ്ധതികള്‍ ഏതൊക്കെ
എന്നും, ഇവയ്ക്ക്
നീക്കിവെച്ചിരിക്കുന്ന
തുക എത്ര എന്നും ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഇതില്‍
ഇതേവരെ നടപ്പാക്കിയ
പദ്ധതികളും, അവയ്ക്കായി
ചെലവഴിച്ച തുകയും എത്ര
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഇനിയും
ഏതൊക്കെ പദ്ധതികളാണ്
നടപ്പാക്കാനായി
ഉള്ളത്എന്നും ഇത്
നടപ്പാക്കുന്നതിന്
എന്തെങ്കിലും
തരത്തിലുള്ള
തടസ്സങ്ങള്‍ ഉണ്ടോ
എന്നും വ്യക്തമാക്കാമോ;
ഇത് പരിഹരിച്ച് പമ്പ
ആക്ഷന്‍ പ്ലാന്‍
നടപ്പാക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
866
അടൂര്‍
മൈനര്‍
ഇറിഗേഷന്വിഭാഗത്തിന്റെ
പ്രവർത്തനങ്ങൾ
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അടൂര്‍
നിയോജകമണ്ഡലത്തില്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
മൈനര്‍ ഇറിഗേഷന്‍
വിഭാഗം നടത്തിയിട്ടുള്ള
പദ്ധതി
പ്രവര്‍ത്തനങ്ങളുടെ
പേര്, പദ്ധതി അടങ്കല്‍,
പ്രവർത്തനപുരോഗതി എന്നീ
വിശദാംശങ്ങൾ
വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ?
867
റിവര്‍
മാനേജ്മെന്റ് ഫണ്ട്
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റിവര്‍ മാനേജ്മെന്റ്
ഫണ്ടില്‍ നിന്ന് നദീ
സംരക്ഷണത്തിനായി ഈ
വര്‍ഷം എത്ര തുക
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
കോഴിക്കോട്
ജില്ലയ്ക്ക് ലഭിച്ച
തുകയും
പ്രവര്‍ത്തികളുടെ പേരും
അറിയിക്കുമോ;
(സി)
റിവര്‍
മാനേജ്മെന്റ്
ഫണ്ടുപയോഗിച്ചുള്ള
പ്രവര്‍ത്തിയ്ക്ക്
അന്തിമ അനുമതി
നല്‍കുന്നതിനുള്ള
സംസ്ഥാനതല സമിതി
യഥാകാലം യോഗം
ചേരുന്നില്ലെന്നും
തീരുമാനമെടുക്കുന്നില്ലെന്നുമുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സമിതി യഥാകാലം
ചേരുന്നതിനും നടപടികള്‍
എടുക്കുന്നതിനും
ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
ബന്ധപ്പെട്ടവര്‍ക്ക്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
868
പരിയാരം
ആയു൪വേദ കോളേജില്‍ വാട്ട൪
ട്രീറ്റുമെന്റ് പ്ലാന്റ്
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂ൪
ജില്ലയിലെ പരിയാരം ഗവ:
ആയു൪വേദ കോളേജില്‍
വാട്ട൪ ട്രീറ്റുമെന്റ്
പ്ലാന്റ്
സ്ഥാപിക്കുന്നതിന്
18/10/2013 ന് കണ്ണൂ൪
വാട്ട൪ സപ്ലൈ ഡിവിഷ൯
ഒാഫീസില്‍ 50 ലക്ഷം രൂപ
ഡപ്പോസിറ്റ്
ചെയ്തെങ്കിലും ഒരു വ൪ഷം
കഴിഞ്ഞിട്ടും നി൪മ്മാണം
തുടങ്ങിയിട്ടില്ല.
നി൪മ്മാണ പ്രവ൪ത്തനം
നീണ്ടുപോകുന്നതെന്തുകൊണ്ട്;
വിശദാംശം നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
അന്വേഷണം നടത്തി
അടിയന്തരമായി വാട്ട൪
ട്രീറ്റുമെന്റ്
പ്ലാന്റ് നി൪മ്മാണം
ആരംഭിക്കുന്നതിന് നടപടി
സ്വീകരി ക്കുമോ?
869
കേന്ദ്ര
സ൪ക്കാറിന്റെ ഡാം റജിസ്റ്റര്‍
- ഡാമുകളുടെ ഉടമസ്ഥാവകാശം
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സ൪ക്കാറിന്റെ ഡാം
റജിസ്റ്ററില്‍
മുല്ലപ്പെരിയാ൪,
പറമ്പിക്കുളം,
പെരുവാരിപളളം,
തുണക്കടവ് എന്നീ
ഡാമുകള്‍ തമിഴ്
നാടിന്െറതായി തെറ്റായി
രേഖപ്പെടുത്തിയിരുന്നത്
ഹൈക്കോടതി വിധി പ്രകാരം
തിരുത്തിച്ചെങ്കിലും
തമിഴ്നാട് സർക്കാർ
വീണ്ടും തിരിമറി
നടത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തിരുത്തിയ
പുതിയ റജിസ്റ്ററില്‍
കേരളത്തിന്റേതായി
ഉള്‍പ്പെടുത്തിയ
ഡാമുകളുടെ വിവരങ്ങള്‍
കാണിക്കുന്ന പേജില്‍
അടിഭാഗത്ത് തമിഴ്
നാടിന്റെ ഉടമസ്ഥതയില്‍
എന്നു അടിക്കുറിപ്പ്
ചേ൪ത്തിരിക്കുന്നത്
അറിയാമോ ;
(സി)
പ്രസ്തുത
ഡാമുകളുടെ ഉടമസ്ഥാവകാശം
തങ്ങള്‍ക്കാണെന്ന
തമിഴ്നാട് മുഖ്യമന്ത്രി
ആവര്‍ത്തിച്ച്
പ്രസ്താവനകള്‍
നടത്തിക്കൊണ്ടിരിക്കുന്നതായി
അറിയാമോ;
(ഡി)
ഈ
പ്രശ്നത്തില്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
870
മണലൂര്‍
നിയോജകമണ്ഡലത്തിലെ ഇറിഗേഷന്‍
പദ്ധതികള്‍
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
മൂന്നുവര്‍ഷമായി
മണലൂര്‍
നിയോജകമണ്ഡലത്തില്‍
മേജര്‍ ഇറിഗേഷന്‍,
മൈനര്‍ ഇറിഗേഷന്‍
വകുപ്പുകള്‍ മുഖേന
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമെന്നും ഇതിനായി
ചെലവഴിച്ച തുകകള്‍ എത്ര
വീതമെന്നും
അറിയിക്കാമോ;
(ബി)
അംഗീകാരം ലഭിച്ചതും
ഇപ്പോള്‍
നിര്‍മ്മാണഘട്ടത്തില്‍
ഇരിക്കുന്നതുമായ
പദ്ധതികള്‍
ഏതെല്ലാമെന്നും
ഇവയ്ക്ക്
നീക്കിവച്ചിരിക്കുന്ന
തുക എത്ര വീതമെന്നും
അറിയിക്കാമോ;
(സി)
ഒരു
പഞ്ചായത്തില്‍ ഒരു
പൊതുകുളം
പുനര്‍നിര്‍മ്മിക്കുന്ന
പദ്ധതി പ്രകാരം മണലൂര്‍
നിയോജകമണ്ഡലത്തില്‍
അംഗീകാരം നല്കിയ
പദ്ധതികള്‍
ഏതെല്ലാമെന്നും ഇവയുടെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്നും
അറിയിക്കാമോ?
871
വെെക്കം
നിയോജകമണ്ഡലത്തിലെ ഇറിഗേഷന്‍
പദ്ധതികള്‍
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇറിഗേഷന്‍ വകുപ്പ് വഴി
ഏതൊക്കെ പദ്ധതികളാണ്
വെെക്കം
നിയോജകമണ്ഡലത്തില്‍
നടപ്പാക്കിയിട്ടുള്ളതെന്നും
പ്രസ്തുത
പദ്ധതികള്‍ക്കായി എത്ര
തുക വീതം
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
ഇറിഗേഷന്‍
വകുപ്പ് വഴി വെെക്കം
നിയോജകമണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള
പദ്ധതികളില്‍
പൂര്‍ത്തിയാക്കിയ
പദ്ധതികള്‍
ഏതൊക്കെയെന്നും ഇനിയും
പൂര്‍ത്തിയാക്കാനുള്ള
പദ്ധതികള്‍
ഏതൊക്കെയെന്നും
വെളിപ്പെടുത്തുമോ?
872
പൊന്നാനി
മുതല്‍ തൃശ്ശൂര്‍ ജില്ലാ
അതിര്‍ത്തി വരെയുളള
കുടുംബങ്ങള്‍ക്ക് ശുദ്ധജലം
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി
മണ്ഡലത്തിലൂടെ പോകുന്ന
കനോലികനാ (പി. സി
കനാല്‍) ലിന്റെ
വെളിയങ്കോട്ടുളള ലോക്ക്
പൂര്‍ണ്ണമായി
തകര്‍ന്നതിനാല്‍
പൊന്നാനി മുതല്‍
തൃശ്ശൂര്‍ ജില്ലാ
അതിര്‍ത്തി വരെയുളള
ആയിരത്തില്‍പരം
കുടുംബങ്ങള്‍ക്ക്
ശുദ്ധജലം
ലഭ്യമല്ലാത്തതും
കിണറുകളില്‍ ഉപ്പുവെളളം
കയറുന്നതുമൂലവുമുളള
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവര്ത്തിക്കുളള
വിശദമായ എസ്റ്റിമേറ്റ്
ലഭിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അടിയന്തിരമായി ഫണ്ട്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കാമോ;
(ഡി)
അടുത്ത
ആർ.ഐ .ഡി .എഫ്
സ്കീമില്‍ ഈ
പ്രവര്‍ത്തി
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കാമോ;
വിശദമാക്കാമോ?
873
വാമനപുരം
നിയോജക മണ്ഡലത്തില്‍
ഇറിഗേഷന്‍ വകുപ്പിന്റെ
പ്രവൃത്തികള്‍
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വാമനപുരം
നിയോജകമണ്ഡലത്തില്‍
ഇറിഗേഷന്‍ വകുപ്പ്
മുഖാന്തിരം
നടത്തിയിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും
അവയ്ക്ക് ഓരോന്നിനും
ചെലവാക്കിയ തുക
എത്രയാണെന്നും
വിശദമാക്കുമോ;
(ബി)
വാമനപുരം
നിയോജക മണ്ഡലത്തില്‍
ഇറിഗേഷന്‍ വകുപ്പിന്റെ
ഏതെല്ലാം
പ്രവൃത്തികളാണ്
ഇപ്പോള്‍
നടന്നുകൊണ്ടിരിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
നിയോജക മണ്ഡലത്തില്‍
പുതിയതായി
ഏറ്റെടുക്കേണ്ട
പ്രവൃത്തികളെ
സംബന്ധിച്ച്
എന്തെങ്കിലും
പ്രൊപ്പോസലുകള്‍
നിലവിലുണ്ടോ;
(ഡി)
ഇവ
നടപ്പിലാക്കുന്നതിനാവശ്യമായ
തുക
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
874
ചിത്താരി
റഗുലേറ്റര്‍ കം ബ്രിഡ്ജ്
പുനരുദ്ധരിക്കുന്നതിന് നടപടി
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ചിത്താരി
റഗുലേറ്റര്‍ കം
ബ്രിഡ്ജ്
കാലപ്പഴക്കത്താല്‍
ഉപയോഗപ്രദമല്ലാതായിത്തീരുന്ന
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചിത്താരി റഗുലേറ്റര്‍
കം ബ്രിഡ്ജ്
പുനരുദ്ധരിക്കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഉപ്പുവെള്ളം
ഫലപ്രദമായി
തടയാത്തതിനാല്‍
നിലവില്‍ പ്രദേശത്തെ
കാര്‍ഷിക മേഖല തകര്‍ച്ച
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
875
ചാലക്കുടി
മേലൂര്‍ പഞ്ചായത്തിലെ
തട്ടുപാറയിലും,
പൂതുരുത്തിയിലും ചെക്ക്
ഡാമുകള്‍
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
മേലൂര്‍ പഞ്ചായത്തിലെ
തട്ടുപാറയിലും,
പൂതുരുത്തിയിലും ചെക്ക്
ഡാമുകള്‍
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
അറിയിക്കുമോ ;
(ബി)
ഇവയുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
876
തടയണകളുടെ
നിർമാണം
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതുതായി
എത്ര തടയണകളുടെ നിർമാണം
ആരംഭിച്ചിട്ടുണ്ട് ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ നിര്‍മ്മാണം
നടന്നു വന്നിരുന്ന
തടയണകളുടെ എണ്ണമെത്ര ;
(സി)
കരാറുകാര്‍ക്ക്
ബില്‍ തുക
നല്‍കാത്തതിന്റെ
പേരില്‍ എത്ര
നിര്‍മ്മാണ
പ്രവൃത്തികള്‍
മുടങ്ങിക്കിടക്കുന്നുണ്ടെന്ന്
അറിയിക്കാമോ ;
(ഡി)
മുടങ്ങിക്കിടക്കുന്ന
പ്രവൃത്തികള്‍
പുനരാരംഭിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
877
തൃശ്ശൂര്‍
ഇറിഗേഷന്‍ ഡിവിഷന്റെ
കീഴിലുള്ള പദ്ധതികൾ
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ഇറിഗേഷന്‍ ഡിവിഷന്റെ
കീഴിലുള്ള കുന്നംകുളം
മൈനര്‍ ഇറിഗേഷന്‍
സെക്ഷന്‍, വടക്കാഞ്ചേരി
മൈനര്‍ ഇറിഗേഷന്‍
സെക്ഷന്‍ എന്നിവയുടെ
കീഴില്‍ 2011-12,
2012-13, 2013-14 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്കിട്ടുള്ളത് ;
(ബി)
ഓരോ
പ്രവൃത്തിയുടെയും പേര്,
അവ ഉള്‍പ്പെടുന്ന
ഗ്രാമപഞ്ചായത്ത്,
അനുവദിച്ച തുക, ഓരോ
പ്രവൃത്തിയുടെയും
പുരോഗതി എന്നിവ
പ്രത്യേകം
വ്യക്തമാക്കാമോ ?
878
കോഴിക്കോട്
കക്കോടി യില്‍ സൈഫണ്
നിര്‍മ്മിക്കണമെന്ന ആവശ്യം
ശ്രീ. എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ കക്കോടി
ഗ്രാമപഞ്ചായത്തിലെ
എട്ടാം വാര്‍ഡില്‍
കുറ്റ്യാടി ഇറിഗേഷന്‍
പ്രോജക്ടിന്റെ കക്കോടി
സബ് ഡിവിഷനു് കീഴില്‍
കൂടത്തുംപൊയ്യില്
ഫീല്‍ഡ് ബോത്തിയില്‍
അക്വാ ഡക്ട്
പൊളിച്ചുമാറ്റി സൈഫണ്
നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ,
പൊതുജനങ്ങളുടെ ആവശ്യം
പരിഗണിച്ച് അക്വാഡക്ട്
പൊളിച്ചുമാറ്റാനുള്ള
നടപടി എത്രയും
പെട്ടന്ന്
സ്വീകരിക്കുമോ?
879
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
പഞ്ചായത്തില്‍ ഒരു കുളം
നവീകരണം പദ്ധതി
ശ്രീ. എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം നിയമസഭാ
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
കുളങ്ങള്‍ക്കാണ്
പഞ്ചായത്തില്‍ ഒരു കുളം
നവീകരണം പദ്ധതി പ്രകാരം
ഭരണാനുമതി നല്‍കിയത് ;
എത്ര രൂപയുടെ
ഭരണാമനുമതിയാണ്
നല്‍കിയത് ; വിശദാംശം
നല്‍കാമോ ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
നിലവില്‍ ഏതെല്ലാം
പ്രൊപ്പോസലുകള്‍ ആണ്
പരഗണനയിലുള്ളത് ;
വിശദാംശം ലഭ്യമാക്കാമോ
?
880
ചുളളിയാര്
ഡാം സ്രോതസ്സായി കുടിവെളള
പദ്ധതി ആരംഭിക്കുന്നതിനുളള
നടപടി
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
മുതലമട, കോല്ലങ്കോട്
ഗ്രാമപഞ്ചായത്തുകളിലെ
രൂക്ഷമായ കുടിവെളള
പ്രശ്നം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രശ്നത്തിന് ശാശ്വത
പരിഹാരം കാണുന്നതിന്
ചുളളിയാര് ഡാം
സ്രോതസ്സായി കുടിവെളള
പദ്ധതി
ആരംഭിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(സി)
ചുളളിയാര്
ഡാം ജലസ്രോതസ്സായ
കുടിവെളള പദ്ധതിയുടെ
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളത്,
വിശദാംശം നല്‍കാമോ;
(ഡി)
പ്രസ്തുത പദ്ധതി
അടിയന്തരമായി
തുടങ്ങാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
881
വെള്ളക്കരം
കുടിശ്ശിക
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിക്ക്
കുടിവെള്ളക്കരം
ഇനത്തില്‍
കുടശ്ശികയായിട്ടുള്ള
തുകയെ സംബന്ധിച്ച് വിശദ
വിവരം നല്‍കുമോ:
(ബി)
കേുാടതികളില്
നിന്നും ഗവണ്മെന്റില്
നിന്നമുള്ള സ്റ്റേ
ഉത്തരവുമൂലം
പിരിച്ചെടുക്കാന്‍
സാധിക്കാത്ത തുക
എത്രയാണെന്ന്
അറിയിക്കുമോ:
(സി)
വെള്ളക്കരം
ഇനത്തില്‍ 2013-14
വര്‍ഷത്തില്‍ ലഭിച്ച
മൊത്തം തുകയെത്രയാണ്;
(ഡി)
2013-14
സാമ്പത്തിക വര്‍ഷത്തെ
അവസാനത്തെ രണ്ടു
മാസത്തില്‍ വെള്ളക്കരം
ഇനത്തില്‍ ലഭിച്ച
മൊത്തം തുക
എത്രയാണെന്ന്
അറിയിക്കുമോ?
882
കുറ്റ്യാടി
ഇറിഗേഷന്‍ പദ്ധതി
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
ഇറിഗേഷന്‍ പദ്ധതിയില്‍
എത്ര ഓഫീസുകള്‍
പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും
അവ
എവിടെയാെക്കെയാണെന്നും
വ്യക്തമാക്കുമാേ;
(ബി)
പ്രസ്തുത
പദ്ധതിക്കുകീഴില്‍ എത്ര
ഉദ്യാേഗസ്ഥര്‍
ജാേലിചെയ്തുവരുന്നുണ്ടെന്ന്
തസ്തികതിരിച്ചുള്ള
കണക്ക്
വ്യക്തമാക്കുമാേ;
(സി)
പ്രസ്തുത
തസ്തികകളില്‍ എത്ര
ഒഴിവുണ്ടെന്ന്
തസ്തികതിരിച്ചുള്ള
കണക്ക്
വ്യക്തമാക്കുമാേ?
883
മാവേലിക്കര
മണ്ഡലത്തിലെ പദ്ധതികൾ
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മാവേലിക്കര
മണ്ഡലത്തില്‍ ജലവിഭവ
വകുപ്പ് നടപ്പിലാക്കിയ
പ്രവൃത്തികളുടെയും,
പദ്ധതികളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമാേ;
(ബി)
ജലവിഭവവകുപ്പില്നിന്നും
മാവേലിക്കര മണ്ഡലത്തിലെ
പ്രവൃത്തികള്‍ക്ക് തുക
അനുവദിക്കുന്നതില്‍
വീഴ്ചയുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ഇതു
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമാേ;
(സി)
മാവേലിക്കര
മണ്ഡലത്തില്‍ തഴക്കര
കാെല്ലക്കടവ് പാലത്തിനു
പടിഞ്ഞാറുഭാഗത്ത്
അച്ചന്കാേവിലാറിന്െറ
തീരത്ത്
കുറ്റിവടക്കതില്‍
മാേഹനന്െറ വീട്
ആറ്റുതീരം
ഇടിഞ്ഞതിനെത്തുടര്‍ന്ന്
അപകടത്തിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ഡി)
അച്ചന്കാേവിലാറിന്െറ
ഇൗ ഭാഗം സംരക്ഷണഭിത്തി
കെട്ടുന്നതിന് തുക
അനുവദിക്കുന്നതിനായി
എം.എല്‍.എ. നല്കിയ
കത്ത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ആവശ്യമായ തുക
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമാേ?
884
കോഴിക്കോട്
കനോലികനാലിന്റെ
പാര്‍ശ്വഭിത്തികള്‍
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
കനോലികനാലിന്റെ
അരികുഭാഗങ്ങള്‍ പല
സ്ഥലത്തും ഇടിഞ്ഞുപോയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
കനാലിന്പാര്ശ്വഭിത്തികള്
കെട്ടുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ?
885
സംസ്ഥാനത്തെ
ജലപാത
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
മുതല്‍ കാസറഗോഡ്
വരെയുള്ള ജലപാത
സഞ്ചാരയോഗ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
വളരെക്കാലമായുള്ള
ഈ ആവശ്യം ഇനിയും
പ്രാവര്‍ത്തികമാക്കാത്തതിന്റെ
കാരണം
അന്വേഷിച്ചിട്ടുണ്ടോ;
വിശദവിവരം
വ്യക്തമാക്കുമോ;
(സി)
ഈ
ഗവണ്മെന്റിന്റെ
കാലാവധിക്ക് മുമ്പായി
ഇത്
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിക്കുമോയെന്നറിയിക്കുമോ
?
886
പയ്യന്നൂര്‍
നിയോജക മണ്ഡലത്തിലെ ചെറുകിട
ജലസേചന പദ്ധതികള്‍
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചെറുകിട
ജലസേചന വകുപ്പിന്റെ
കീഴില്‍ പയ്യന്നൂര്‍
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം പ്രവൃത്തികള്‍
നബാര്‍ഡിന്റെ
അംഗീകാരത്തിനുവേണ്ടി
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
887
പയ്യന്നൂര്‍
നിയോജക മണ്ഡലത്തിലെ ചെറുകിട
ജലസേചന വകുപ്പിന്റെ കീഴിലുളള
പ്രവൃത്തികള്‍
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട ജലസേചന
വകുപ്പിന്റെ കീഴില്‍
പയ്യന്നൂര്‍ നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികളുടെ
പ്രൊപ്പോസലുകളാണ്
പരിഗണനയിലുള്ളത് ;
(ബി)
പ്രസ്തുത
പ്രൊപ്പോസലുകള്‍ക്ക്
ഭരണാനുമതി നല്‍കാനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ ?
888
കാസര്‍ഗോഡ്
ബാവിക്കര പദ്ധതി
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ബാവിക്കര
പദ്ധതിയുടെ നിര്‍മ്മാണം
നിര്‍ത്തിവെച്ചിട്ടുണ്ടോ?
(ബി)
എങ്കില്‍
ആയതിനുള്ള കാരണം
വിശദമാക്കാമോ?
(സി)
പ്രസ്തുത
പദ്ധതിയ്ക്കുവേണ്ടി
നാളിതുവരെയായി എന്ത്
തുക കരാറുകാര്‍ക്ക്
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
(ഡി)
ഈ
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിന് ഇനി
എന്ത് തുക
വേണ്ടിവരുമെന്നും ആയത്
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാവുമെന്നും
അറിയിക്കാമോ?
889
പറമ്പിക്കുളം-ആളിയാര്‍
കരാര്‍
ശ്രീ.മാത്യു
റ്റി.തോമസ്
,,
സി.കെ.നാണു
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പറമ്പിക്കുളം-ആളിയാര്‍
കരാര്‍ പ്രകാരം 30
കൊല്ലത്തെ
ശരാശരിയെടുത്ത്
അതനുസരിച്ച് ജലത്തിന്റെ
വിഭജനം നടത്തിയാല്‍
കേരളത്തിന് ഓരോ
നദീതടത്തിലും കിട്ടേണ്ട
വെള്ളം എത്രയെന്ന്
കണക്കാക്കി അവലോകന
ചര്‍ച്ചയില്‍
അവതരിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍ അടങ്ങിയ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
തമിഴ്നാട് സമര്‍പ്പിച്ച
അവകാശ വാദങ്ങളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ ?
890
കൊട്ടാരക്കരയി
ലെ കനാല്‍ റോഡുകള്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തിന്റെ
പരിധിയില്‍ എത്ര
കിലോമീറ്റര്‍
ദൈര്‍ഘ്യമുളള
കെ.ഐ.പി.കനാല്‍
റോഡുകള്‍ ഉണ്ട്;
(ബി)
പ്രസ്തുത
റോഡുകള്‍ ഭൂരിഭാഗവും
തകര്‍ന്ന നിലയിലാണെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
കനാല്‍ റോഡുകളുടെ
പുനരുദ്ധാരണത്തിന്
ആവശ്യമായ തുക
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
891
പെരുവണ്ണാമൂഴി
കനാലില്‍ ഉള്ള്യേരി
ഗ്രാമപഞ്ചായത്തിലെ തചോറ്
കണ്ടി കനാല്‍ പാലം
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുവണ്ണാമൂഴി
ജലസേചന കനാലില്‍
ഉള്ള്യേരി
ഗ്രാമപഞ്ചായത്തിലെ
തചോറ് കണ്ടി കനാല്‍
പാലം അപകടകരമായ വിധം
പഴകിയത് ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാലം
പുനര്‍നിര്‍മ്മിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(സി)
ഇതു
സംബന്ധിച്ച നടപടികളുടെ
പുരോഗതി അറിയിക്കാമോ?
892
തിരുവനന്തപുരം
വെള്ളായണി കായലിന്റെ തീര
സംരക്ഷണത്തിനായുള്ള
ജൈവവേലിനിര്മ്മാണ പദ്ധതി
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
വെള്ളായണി കായലിന്റെ
തീര സംക്ഷണത്തിനായുള്ള
ജെെവവേലി നിര്‍മ്മാണ
പദ്ധതിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ
;
(ബി)
ജില്ലാപഞ്ചായത്ത്
പ്രസ്തുത പദ്ധതി
നടപ്പാക്കുന്ന
കാര്യത്തില്‍ ജലവിഭവ
വകുപ്പ് എന്തെങ്കിലും
എതിര്‍പ്പ്
പ്രകടിപ്പിച്ചിട്ടുണ്ടോ
; എങ്കില്‍ അതിനുള്ള
കാരണങ്ങള്‍
വിശദമാക്കുമോ ;
(സി)
കായല്‍
കൈയേറ്റങ്ങള്‍
തടയുന്നതിനും, ശുദ്ധജല
വിതരണസ്രോതസ്സായ
കായലിന്റെ മലിനീകരണം
തടയുന്നതിനും വകുപ്പു
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ; ഈ
പദ്ധതികളുടെ നടത്തിപ്പു
ചുമതല ആര്‍ക്കാണെന്ന്
വെളിപ്പെടുത്തുമോ ;
(ഡി)
കായല്‍
സംരക്ഷണ കാര്യത്തില്‍
വിവിധ വകുപ്പുകള്‍
നടപ്പാക്കുന്ന
വ്യത്യസ്ത പദ്ധതികളുടെ
ഏകോപന ചുമതല ആരിലാണ്
നിക്ഷിപ്തമായിട്ടുള്ളത്
എന്ന് വിശദമാക്കുമോ ?
893
ഭാരതപ്പുഴയില്‍
പൈങ്കുളം തടയണനിര്‍മ്മാണം
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭാരതപ്പുഴയില്‍
പൈങ്കുളം
തടയണനിര്മ്മാണത്തിന്
ഭരണാനുമതി
നല്കിയതെപ്പോഴാണെന്നും
ആയതിന്റെ വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
തടയണ നിര്‍മ്മാണത്തിന്
സാങ്കേതികാനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള
കാരണങ്ങള്‍ പറയാമോ;
(ഡി)
കഴിഞ്ഞ
നിയമസഭാ സമ്മേളനം
നടക്കുമ്പോള്‍ ബഹു.
ജലവിഭവ വകുപ്പ്
മന്ത്രിയുടെ
സാന്നിധ്യത്തില്‍ നടന്ന
ചര്‍ച്ചയില്‍ നിശ്ചിത
സമയ പരിധിക്കുള്ളില്‍
സാങ്കേതികാനുമതി
നല്കുന്നതാണെന്ന
ബന്ധപ്പെട്ട ഉയര്‍ന്ന
ഉദ്യോഗസ്ഥരുടെ ഉറപ്പ്
ശ്രദ്ധയിലുണ്ടോ;
(ഇ)
എങ്കില്‍
എന്തുകൊണ്ടാണ് ഈ ഉറപ്പ്
പാലിക്കാത്തതെന്നും
തടയണ നിര്‍മ്മാണത്തിന്
സാങ്കേതികാനുമതി
നല്കുന്നതില് വീണ്ടും
ഗുരുതരമായ
കാലതാമസമുണ്ടാകുന്നതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണെന്നും
പരിശോധിച്ച് നടപടികള്‍
സ്വീകരിക്കുമോ?
894
ഭാരതപ്പുഴയില്‍
റഗുലേറ്റര്‍ കം ബ്രിഡ്ജ്
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭാരതപ്പുഴയില്‍
ചെങ്ങണാംകുന്ന്
റഗുലേറ്റര്‍ കം
ബ്രിഡ്ജ് പണിയുന്നതിന്
ടെണ്ടര്‍ നടപടി
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പണി
ആരംഭിക്കുന്നതിനുള്ള
സത്വര നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
895
കുന്തിപ്പുഴയിലെ
തടയണ നിർമ്മാണം
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുന്തിപ്പുഴയില്‍
തിരുവേഗപ്പുറ ഭാഗത്ത്
തടയണ
നിര്‍മ്മിക്കുന്നതിന്
ഇന്‍വസ്റ്റിഗേഷന്‍
നടത്തി ഈ വേനലില്‍
തന്നെ നിര്‍മ്മാണം
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
896
വാടനാപ്പളളിയിലെ
പുലിമുട്ടു നിര്‍മ്മാണ പദ്ധതി
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
നിയോജകമണ്ഡലത്തിലെ
വാടാനപ്പള്ളിയില്‍
കടലാക്രമണം
തടയുന്നതിനായി
പുലിമുട്ടു
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
വിശദവിവരം
ലഭ്യമാക്കുമോ ;
(ബി)
ഏത്
ഏജന്‍സിയാണ് പഠനങ്ങള്‍
നടത്തുന്നത് ; പ്രസ്തുത
പഠനം പൂര്‍ത്തീകരിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
897
മുല്ലപ്പെരിയാര്‍
ഡാമിന്റെ സംഭരണശേഷി
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുല്ലപ്പെരിയാര്‍
അണക്കെട്ടിന്റെ നിലവിലെ
സംഭരണശേഷി എത്ര
അടിയാണ്;
(ബി)
140
അടിയില്‍ കൂടുതല്‍ ജലം
പ്രസ്തുത അണക്കെട്ടില്‍
എത്ര ദിവസം സംഭരിച്ചു;
(സി)
140
അടിയില്‍ കൂടുതല്‍ ജലം
സംഭരിച്ചാല്‍
മുല്ലപ്പെരിയാര്‍
അണക്കെട്ടിനു എന്തു
സംഭവിക്കുമെന്നാണ് പഠനം
വെളിപ്പെടുത്തുന്നത്;
(ഡി)
സംഭരണശേഷി
കുറയ്ക്കാന്‍
എന്തൊക്കെ അടിയന്തര
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
898
മുല്ലപ്പെരിയാര്‍
അണക്കെട്ടിലെ ജലനിരപ്പ്
ശ്രീ.എം.എ.ബേബി
,,
കെ.കെ.ജയചന്ദ്രന്
,,
എസ്.രാജേന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുല്ലപ്പെരിയാര്‍
അണക്കെട്ടിലെ ജലനിരപ്പ്
136 അടിയില്‍
നിലനിര്‍ത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
സുപ്രീംകോടതി ഉത്തരവ്
പ്രകാരമുളള മേല്‍നോട്ട
സമിതിയുടെ
ഇക്കാര്യത്തിലുളള
നിര്‍ദ്ദേശം
എന്തായിരുന്നു;
(ബി)
ജലനിരപ്പ്
ഉയര്‍ത്തുന്നതിലെ അപകടം
മേല്‍നോട്ട സമിതിയേയും
സുപ്രീംകോടതിയേയും
ബോധ്യപ്പെടുത്തുന്നതില്‍
വിജയിച്ചുവോ;
(സി)
കേന്ദ്ര
ജല കമ്മീഷനിലെ
ഹൈഡ്രോളജി വിഭാഗം
മേധാവിയുടെ
ഇക്കാര്യത്തിലുളള
അഭിപ്രായം
വിശദമാക്കാമോ;
(ഡി)
ജലനിരപ്പ്
ഉയര്‍ത്തുന്നതിനോടൊപ്പം
ചോര്‍ച്ച കൂടുന്നതും
അത് മുല്ലപ്പെരിയാര്‍
തീരങ്ങളിലെ ജനങ്ങളുടെ
ജീവനും സ്വത്തിനും
ഭീഷണി യായി മാറുന്നതും
കടുത്ത
ആശങ്കയ്ക്കിടയാക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഇ)
ഡാം
കേസില്‍
സുപ്രീംകോടതിയുടെ
പ്രതികൂലവിധിയിലും
ഇപ്പോള്‍
ഉണ്ടായിരിക്കുന്ന
അവസ്ഥയിലും ജനങ്ങള്‍
ആകെ ആശങ്കാകുലരാണെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
899
മുല്ലപ്പെരിയാര്‍
അണക്കെട്ടിലെ ജലനിരപ്പും
ജനങ്ങളുടെ ആശങ്കകളും
ശ്രീ.എളമരം
കരീം
,,
രാജു എബ്രഹാം
,,
കെ.സുരേഷ് കുറുപ്പ്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുല്ലപ്പെരിയാര്‍
അണക്കെട്ടിലെ
ജലനിരപ്പുയര്‍ത്താനുള്ള
സുപ്രീംകോടതി വിധിയെ
തുടര്‍ന്ന് ജനങ്ങളുടെ
ജീവനും സ്വത്തിനും നേരെ
ഉയര്‍ന്ന ഭീഷണി
പരിഗണിച്ച്
പുന:പരിശോധനാ ഹര്‍ജി
നല്‍കുമെന്ന ഉറപ്പ്
പാലിച്ചോ; എങ്കില്‍
അതിന്റെ വിശദാംശം
അറിയിക്കാമോ;
(ബി)
നാല്പതുലക്ഷത്തോളം
വരുന്ന ജനങ്ങളുടെ
സുരക്ഷിതത്വം
ഉറപ്പാക്കാന്‍
ആവശ്യപ്പെട്ടുകൊണ്ട്
സംസ്ഥാനം ഐകകണ്ഠ്യേന
പാസ്സാക്കിയ
പ്രമേയത്തിന്മേല്
സര്‍ക്കാര്‍ സ്വീകരിച്ച
തുടര്‍നടപടികള്‍
അറിയിക്കാമോ;
(സി)
രാഷ്ട്രീയ
പരിഹാരത്തിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
പുതിയ കേന്ദ്ര
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍ ഈ പ്രശ്നം
കൊണ്ടുവന്നോ; പ്രതികരണം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ?
900
കാപ്പിത്തോടിന്റെ
നവീകരണം
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാപ്പിത്തോടിന്റെ
നവീകരണം സംബന്ധിച്ച്
മുഖ്യമന്ത്രി യോഗം
വിളിച്ചിരുന്നോ ;
യോഗനടപടിക്കുറിപ്പിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
യോഗത്തില്‍
കാപ്പിത്തോടിന്റെ
നവീകരണത്തിനായി 16
കോടി രൂപയുടെ
ഭരണാനുമതി നല്കാന്
തീരുമാനിച്ചിരുന്നോ ;
ഭരണാനുമതി നല്കി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ,
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ ;
(സി)
യോഗതീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍
ഭരണാനുമതി നല്കി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടില്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ
?
901
കുറ്റ്യാടി
ഇറിഗേഷന്‍ പ്രോജക്ട് കനാലില്‍
KYIP-1/100 നും 69 നും
ഇടയിലുള്ള പാലം
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
ഇറിഗേഷന്‍
പ്രോജക്ടിന്റെ
ഭാഗമായുള്ള കനാലില്‍
കോഴിക്കോട്
കണ്ണാടിക്കല്‍
കൂറ്റഞ്ചേരി
ക്ഷേത്രത്തിന് കിഴക്ക്
ഭാഗത്ത് KYIP-1/100 നും
69 നും ഇടയിലുള്ള പാലം
വീതി കൂട്ടുന്നതിന്
കക്കോടി KYIP സബ്
ഡിവിഷന്
അസിസ്റ്റന്റ്എക്സിക്യൂട്ടീവ്എഞ്ചിനീയര്ക്ക്
നിവേദനം
ലഭിച്ചിരുന്നുവോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പാലം വീതി
കൂട്ടുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
902
നബാര്‍ഡിന്റെ
RIDF XVII-ൽ ഉള്‍പ്പെട്ട
പ്രോജക്ടുകള്‍
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡിന്റെ
RIDF XVII ല്‍
ഉള്‍പ്പെടുത്തിയ ജലവിഭവ
വകുപ്പു മുഖേന
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍ കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഇനിയും
ആരംഭിച്ചിട്ടുണ്ടോ ;
പ്രസ്തുത പ്രോജക്ടുകള്‍
പുതുക്കിയ
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഓരോ
പ്രോജക്ടിനും എത്ര രൂപ
വീതമാണ്
കണക്കാക്കിയിരിക്കുന്നത്;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പ്രോജക്ടുുകള്ക്കെല്ലാം
ഭരണാനുമതി
ലഭിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ ;
വിശദവിവരം
ലഭ്യമാക്കുമോ ?
903
ആലപ്പുഴ
ജില്ലയിലെ തീരപ്രദേശങ്ങളിലെ
കടലാക്രമണം
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയിലെ
തീരപ്രദേശങ്ങളിലെ
കടലാക്രമണം
പ്രതിരോധിക്കുന്നത്
സംബന്ധിച്ച്
03.06.2014-ല്‍
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍ യോഗം
കൂടിയിരുന്നോ;
യോഗത്തിലെ പ്രധാന
തീരുമാനങ്ങള്‍
എന്തെല്ലാമായിരുന്നു;
വ്യക്തമാക്കാമോ;
(ബി)
ചെന്നൈ
എെ.എെ.ടിയുടെ പഠന
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുള്ള അഞ്ച്
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കാന്
പ്രസ്തുത യോഗത്തില്‍
തീരുമാനിച്ചിരുന്നുവോ;
പ്രസ്തുത പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികളില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയെന്നും
ഭരണാനുമതി
നല്കിയിട്ടില്ലെങ്കില്
ആയതിന്‍െറ കാരണവും
വിശദമാക്കാമോ?
904
കടലുണ്ടി
പുഴയില്‍ ആനപ്പാറ -
പൊറ്റന്മല് കടവില്‍ സ്ഥിരം
തടയണ
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലുണ്ടി
പുഴയില്‍ കൂട്ടിലങ്ങാടി
ഗ്രാമ പഞ്ചായത്തിലെ
ആനപ്പാറ - പൊറ്റന്മല്
കടവില്‍ ഒരു സ്ഥിരം
തടയണ
നിര്‍മ്മിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
ഏകദേശം
20,000ത്തോളം
ജനങ്ങളുടെ കുടിവെള്ള
പ്രശ്നത്തിന്
പരിഹാരമാകുന്ന സ്ഥിരം
തടയണ ആനപ്പാറ -
പൊറ്റന്മല് കടവില്‍
സ്ഥാപിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ?
905
കിണറുകളുടെ
റീചാ൪ജ്ജിംഗ്
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
പാലോട് രവി
,,
വി.ഡി.സതീശന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിണറുകള്‍
റീചാ൪ജ്
ചെയ്യുന്നതിനായി പദ്ധതി
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ആരെല്ലാമാണ്
ഈ പദ്ധതിയുമായി
സഹകരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
വരള്‍ച്ച
പ്രതിരോധിക്കുന്നതിനായി
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
906
ജലസ്ത്രോതസ്സുകളുടെ
സംരക്ഷണം
ശ്രീ.സണ്ണി
ജോസഫ്
,,
എ.റ്റി.ജോര്‍ജ്
,,
വര്‍ക്കല കഹാര്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസ്ത്രോതസ്സുകളുടെ
സംരക്ഷണത്തിന് പദ്ധതി
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
ആരെല്ലാമാണ്
പ്രസ്തുത പദ്ധതികളുമായി
സഹകരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
വരള്‍ച്ച
പ്രതിരോധിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
907
ജലവിഭവ
സംരക്ഷണം
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
സംരക്ഷണത്തിന്
നടപ്പിലാക്കിയ
പദ്ധതികള്‍ക്ക്
ഉദ്ദേശിച്ച ഫലം
ലഭിക്കുന്നില്ല എന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത്തരം പദ്ധതികളുടെ
പരാജയ കാരണങ്ങളെ
സംബന്ധിച്ച് വിശദമായ
പരിശോധന
നടത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
കണ്ടെത്തലുകള്‍
വിശദമാക്കാമോ;
(ഡി)
ഇത്തരം
പദ്ധതികളുടെ
പൂര്‍ണ്ണവിജയത്തിനായി
സന്നദ്ധ സംഘടനകള്‍,
വ്യക്തികള്‍,
സ്ഥാപനങ്ങള്‍
എന്നിവയുടെ സേവനങ്ങള്‍
കൂടി
പ്രയോജനപ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
908
ജപ്പാന്
സഹായത്തോടെയുള്ള കുടിവെള്ള
വിതരണ പദ്ധതികൾ
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്പാന്
സഹായത്തോടെയുള്ള
കുടിവെള്ള വിതരണ
പദ്ധതികളില്‍ എത്ര
പദ്ധതികള്‍
പൂര്‍ത്തിയാക്കി
കമ്മീഷന്
ചെയ്തിട്ടുണ്ട്;
(ബി)
ഈ
പദ്ധതികള്‍ക്കായി,
ഏതൊക്കെ
വലിപ്പത്തിലുള്ള എത്ര
പൈപ്പുകള്‍
വാങ്ങിയിട്ടുണ്ടെന്നും
അതിനു മൊത്തം എന്തു തുക
ചെലവായി എന്നും
വ്യക്തമാക്കുമോ ;
(സി)
ഈ
പദ്ധതികൾക്കായി
വാങ്ങിയതിൽ ഓരോ
വലിപ്പത്തിലുമുള്ള എത്ര
പൈപ്പുകള്‍
ഉപയോഗിച്ചിട്ടുണ്ട് ;
ബാക്കി വന്നവ
എത്രയെന്നും അവ
എവിടെയൊക്കെ
സൂക്ഷിച്ചിട്ടുണ്ടെന്നും
വെളിപ്പെടുത്തുമോ ;
(ഡി)
പാതയോരങ്ങളില്‍
സൂക്ഷിച്ചിട്ടുള്ള
പൈപ്പുകള്‍ ഗതാഗത
തടസ്സവും മറ്റു
ബുദ്ധിമുട്ടുകളും
ഉണ്ടാക്കുന്നതിനാല്‍
എത്രയും പെട്ടെന്ന്
അവിടെ നിന്നും
മാറ്റാന്‍ നിര്‍ദ്ദേശം
നല്‍കുമോ ?
909
മഴവെള്ള
സംഭരണികള്‍
ശ്രീ.വി.ഡി.സതീശന്
,,
എം.എ. വാഹീദ്
,,
പി.സി വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയങ്ങളിലും
പൊതുസ്ഥാപനങ്ങളിലും
മഴവെള്ള സംഭരണികള്‍
നിര്‍മ്മിക്കുന്നതിന്
പദ്ധതി
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ആരെല്ലാമാണ്
ഈ പദ്ധതിയുമായി
സഹകരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
വരള്‍ച്ച
പ്രതിരോധിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
910
ജലസംരക്ഷണം
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ജോസഫ് വാഴയ്ക്കൻ
,,
റ്റി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസംരക്ഷണവും
പരിപാലനവും ഫലപ്രദമായി
നടപ്പാക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
സവിശേഷതകളും
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
ആരെല്ലാമാണ്
പ്രസ്തുത പദ്ധതിയുമായി
സഹകരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
911
വെള്ളക്കരം
വര്‍ദ്ധന
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
എ. പ്രദീപ്കുമാര്‍
,,
വി.ശിവന്‍കുട്ടി
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബജറ്റ്
അവതരണസമയത്ത്
മുന്‍കൂട്ടി കാണാൻ
കഴിയാതിരുന്ന എന്തു
സാഹചര്യമാണ് കുടിവെള്ള
വില വര്‍ദ്ധന
അടിയന്തരമായി
നടപ്പിലാക്കാന്‍
കാരണമായത്;
(ബി)
ഓരോ
സ്ലാബിലുമുള്ളവര്ക്ക്
എത്ര ശതമാനം വീതമാണ്
വില വര്‍ദ്ധന
നടത്തിയിരിക്കുന്നതെന്നും
ഇതുവഴി സമാഹരിക്കാന്‍
ലക്ഷ്യമിടുന്ന അധിക
തുകയെത്രയാണെന്നും
അറിയിക്കാമോ;
വെള്ളക്കരം കുടിശ്ശിക
എത്ര കോടി
പിരിഞ്ഞുകിട്ടാനുണ്ട് ;
(സി)
ഇപ്പോള്‍
വെള്ളം ശുദ്ധീകരിച്ചു
വിതരണം
ചെയ്യുന്നതിനുണ്ടാകുന്ന
പ്രതിലിറ്റര്‍
ചെലവെത്രയെന്നും വരവ്
എത്രയെന്നും
അറിയിക്കാമോ;
(ഡി)
അടിസ്ഥാനാവശ്യമായ
കുടിവെള്ളത്തിന്റെ
വിതരണം
വാണിജ്യവല്‍ക്കരിച്ച്
സര്‍ക്കാര്‍ സേവനം
ഇല്ലാതാക്കാന്‍
ലക്ഷ്യമിടുന്നുണ്ടോഎന്ന്
വ്യക്തമാക്കാമോ ?
912
ജല
ഗുണനിലവാര പരിശോധന നടത്താന്‍
പദ്ധതികള ്
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജല
ഗുണനിലവാര പരിശോധന
നടത്താന്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
ഏതെല്ലാം ഏജന്‍സികളുടെ
സഹായത്തോടെയാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ?
913
ജല
അതോറിറ്റിയിലെ നിയമനം
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല അതോറിറ്റിയില്‍
വ്യാപകമായി പി൯വാതില്‍
നിയമനം നടക്കുന്നതായ
വാ൪ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
പി൯വാതില്‍ നിയമനം മൂലം
ജല അതോറിറ്റിക്ക്
വ൯നഷ്ടവും, അതുവഴി ജല
അതോറിറ്റിയില്‍ വ൯
അഴിമതിയും നടക്കുന്നത്
തടയാ൯ നടപടി
സ്വീകരിക്കുമോ;
(സി)
ഈ
സ൪ക്കാ൪ അധികാരത്തില്‍
വന്നതിന് ശേഷം ജല
അതോറിറ്റിയില്‍ എത്ര
ജീവനക്കാരെ ദിവസ
വേതനാടിസ്ഥാനത്തില്‍
നിയമിച്ചുവെന്നും
ഏതെല്ലാം ജില്ലയില്‍
എത്ര വീതമെന്നും
അറിയിക്കാമോ?
914
ജല
അതാേറിറ്റിക്ക്
പിരിഞ്ഞുകിട്ടാനുള്ള തുക
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതാേറിറ്റിക്ക് 2013-14
വര്‍ഷം വരെ
പിരിഞ്ഞുകിട്ടാനുള്ള
വെള്ളക്കരം എത്രയെന്ന്
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമാേ;
(ബി)
പ്രസ്തുത
കുടിശ്ശികയില്‍ ഒരു
കാേടി രൂപയ്ക്കുമേല്‍
അടയ്ക്കാനുള്ളവരുടെ
ലിസ്റ്റ്
ലഭ്യമാക്കുമാേ;
(സി)
31.03.2014
വരെ
പിരിഞ്ഞുകിട്ടാനുള്ള
കുടിശ്ശികയില്‍
മൂന്നുവര്‍ഷം കഴിഞ്ഞ
എത്ര
കുടിശ്ശികയുണ്ടെന്നും,
ആയതില്‍ എത്ര
കുടിശ്ശികക്കാര്‍ക്കെതിരെ
റവന്യൂ
റിക്കവറിക്കായുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമാേ?
915
മങ്കട
മണ്ഡലത്തിലെ മൂര്‍ക്കനാട്
കുടിവെള്ളപദ്ധതി
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
മണ്ഡലത്തിലെ
മൂര്‍ക്കനാട് കുടിവെള്ള
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
(ബി)
മൂര്‍ക്കനാട്
കുടിവെള്ള പദ്ധതി എന്നു
കമ്മീഷന് ചെയ്യാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
916
അടൂര്‍
നിയോജക മണ്ഡലത്തിലെ പ്രധാന
പാതകളുടെ വശത്തുള്ള ജലവിതരണ
പൈപ്പുകള്‍
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടൂര്‍
നിയോജക മണ്ഡലത്തിന്റെ
പരിധിയിലുള്ള പ്രധാന
പാതകളുടെ വശത്തുള്ള
ജലവിതരണ പൈപ്പുകള്‍
നിരന്തരമായി പൊട്ടി
ശുദ്ധജലവിതരണവും,
ഗതാഗതവും
സ്തംഭിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാലഹരണപ്പെട്ട
പ്രസ്തുത പൈപ്പുകള്‍
മാറ്റി ഡക്റ്റയില്‍
അയണ്‍ പൈപ്പുകള്‍
സ്ഥാപിക്കുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(സി)
പുതിയ
പൈപ്പുകള്‍
സമയബന്ധിതമായി
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
917
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ കേരള
വാട്ടര്‍ അതോറിറ്റിയിലെ
ഡിപ്പോസിറ്റ്
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശ ഭരണ
സ്ഥാപനങ്ങള്‍ പദ്ധതി
നിര്‍വ്വഹണത്തിന്റെ
ഭാഗമായി കഴിഞ്ഞ അഞ്ച്
വര്‍ഷം കേരള വാട്ടര്‍
അതോറിറ്റിയില്‍ എത്ര
തുക ഡിപ്പോസിറ്റായി
നല്‍കിയിട്ടുണ്ടെന്ന
വിവരം ലഭ്യമാക്കുമോ ;
(ബി)
ഓരോ
ജില്ലയിലും
ജില്ലാ/ബ്ലോക്ക്/ഗ്രാമപഞ്ചായത്തുകള്‍
എത്ര തുക വീതം
ഡിപ്പോസിറ്റ്
ചെയ്തിട്ടുണ്ടെന്ന
വിവരം ലഭ്യമാക്കുമോ ;
(സി)
ഓരോ
ജില്ലയിലും എത്ര
പ്രോജക്ടുകള്ക്കായിട്ടാണ്
തുകകള്‍ ഡിപ്പോസിറ്റ്
ചെയ്തിട്ടുള്ളതെന്നും
ഇതില്‍ പൂര്‍ത്തീകരിച്ച
പദ്ധതികള്‍,
നിര്വ്വഹണത്തിലിരിക്കുന്ന
പദ്ധതികള്‍,
നിര്‍വ്വഹണം
ആരംഭിക്കാത്ത
പദ്ധതികള്‍ എന്നിവ എത്ര
വീതമെന്ന് അറിയിക്കാമോ;
(ഡി)
തൃശൂര്‍
ജില്ലയില്‍ ഏതെല്ലാം
തദ്ദേശഭരണ
സ്ഥാപനങ്ങളാണ് കേരള
വാട്ടര്‍
അതോറിറ്റിയില്‍ കഴിഞ്ഞ
അഞ്ച് വര്‍ഷമായി തുക
ഡിപ്പോസിറ്റ്
ചെയ്തതെന്നും ഇതില്‍
എത്രയെണ്ണം
പൂര്ത്തീകരിച്ചുവെന്നുമുളള
വിവരം ലഭ്യമാക്കാമോ ?
918
വന്‍കിട
ശുദ്ധജല വിതരണ പദ്ധതികള്‍
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ബെന്നി ബെഹനാന്
,,
പാലോട് രവി
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്‍കിട
ശുദ്ധജല വിതരണ
പദ്ധതികളുടെ
പൂര്‍ത്തീകരണത്തിനായി
പദ്ധതി രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
ആരെല്ലാമാണ്
ഈ പദ്ധതിയുമായി
സഹകരിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
വരള്‍ച്ച
പ്രതിരോധിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം?
919
നദികളും
പുഴകളും പാട്ടത്തിന്
നല്‍കുന്നത്
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നദികളും
പുഴകളും പാട്ടത്തിന്
നല്‍കുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ,
ഉണ്ടെങ്കില്‍ അത്
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്?
920
പട്ടുവം
ജപ്പാന്
കുടിവെള്ള
പദ്ധതി
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
28.8.2014
ന് 69.32 കോടി രൂപയുടെ
ഭരണാനുമതി ലഭിച്ച
പട്ടുവം ജപ്പാന്
കുടിവെള്ള പദ്ധതിയുടെ
രണ്ടാംഘട്ട
വിപുലീകരണത്തിന്റെ
നിര്‍മ്മാണ
പ്രവൃത്തികള്‍ എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്നറിയിക്കുമോ;
(ബി)
ഓരോ
പഞ്ചായത്തിലും എത്ര
കിലോമീറ്റര്‍ പൈപ്പ്
ലൈന്‍ ഇടാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ;
(സി)
രൂക്ഷമായ
കുടിവെള്ള ക്ഷാമം
നേരിടുന്ന
പ്രദേശങ്ങളില്‍
എന്നത്തേക്ക്
കുടിവെള്ളം
എത്തിക്കാന്‍
കഴിയുമെന്നറിയിക്കുമോ?
921
ആദിവാസി
ഊരുകളിലെ കുടിവെള്ള പദ്ധതി
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കുടിവെള്ള
വിതരണത്തിനായി ഏതെല്ലാം
ആദിവാസി ഊരുകളില്‍ എത്ര
രൂപയുടെ പദ്ധതികളാണ്
നടപ്പാക്കിയതെന്ന്
വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കുടിവെള്ള
വിതരണത്തിനായി ഓരോ
ഊരിലും എന്തെല്ലാം
പദ്ധതിയാണ്
നടപ്പാക്കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
അട്ടപ്പാടിയില്‍
ഏതെല്ലാം ഊരുകളില്‍
എത്ര രൂപയുടെ
പദ്ധതികള്‍
നടപ്പാക്കിയെന്ന്
വ്യക്തമാക്കുമോ; ഈ
പദ്ധതിയുടെ നിലവിലെ
അവസ്ഥയെന്തെന്നും
വ്യക്തമാക്കുമോ?
922
മണലൂര്‍
നിയോജകമണ്ഡലത്തിലെയും
ഗുരുവായൂര്‍
മുനിസിപ്പാലിറ്റിയിലെയും
കുടിവെള്ള പദ്ധതികള്‍
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മണലൂര്‍
നിയോജകമണ്ഡലത്തിലും
ഗുരുവായൂര്‍
മുനിസിപ്പാലിറ്റിയിലുമായി
വാട്ടര്‍ അതോറിറ്റി
പൂര്‍ത്തീകരിച്ച
കുടിവെള്ള പദ്ധതികള്‍
ഏതെല്ലാമെന്നും
അവയ്ക്ക് ചെലവായ തുക
എത്രയെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
സ്ഥലങ്ങളിൽ ഇപ്പോള്‍
നിര്‍മ്മാണത്തിലിരിക്കുന്നതും
അംഗീകാരം ലഭിച്ചതുമായ
കുടിവെള്ള പദ്ധതികള്‍
ഏതെല്ലാമെന്നും ഇവയുടെ
അടങ്കല്‍ തുക
എത്രവീതമെന്നും
അറിയിക്കാമോ;
(സി)
മണലൂര്‍
നിയോജകമണ്ഡലത്തില്‍
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുള്ള
കുടിവെള്ള പദ്ധതികള്‍
ഉണ്ടെങ്കില്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ?
923
മാവൂര്‍,
ചാത്തമംഗലം
ഗ്രാമപഞ്ചായത്തുകളില്‍
കുടിവെള്ളവിതരണം
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂര്‍,
ചാത്തമംഗലം
ഗ്രാമപഞ്ചായത്തുകളില്‍
വാട്ടര്‍
അതാേറിറ്റിയുടെ
നിലവിലുള്ള പമ്പിംഗ്
സംവിധാനങ്ങള്‍ പ്രസ്തുത
പഞ്ചായത്തുകളിലെ
കുടിവെള്ളവിതരണത്തിന്
ഉപയാേഗപ്പെടുത്താന്
ഉദ്ദേശിക്കുന്നുണ്ടാേ;
(ബി)
20489/B1/2014/WRD
ഫയലില്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമാേ?
924
നബാര്‍ഡ്
സഹായത്തോടെ നടപ്പാക്കുന്ന
സമഗ്ര ശുദ്ധജല വിതരണ
പദ്ധതികള്‍
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
നബാര്‍ഡ് സഹായത്തോടെ
നടപ്പാക്കുന്ന സമഗ്ര
ശുദ്ധജല വിതരണ
പദ്ധതികള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭ്യമായിട്ടുണ്ടോ ;
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതി എന്നേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമോ ?
925
ചേര്‍ത്തല
താലൂക്കിലെ മറവന്തുരുത്തിലെ
പൈപ്പ് പൊട്ടല്‍
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്പാന് കുടിവെള്ള
പദ്ധതിയുടെ ഭാഗമായി
ചേര്‍ത്തല താലൂക്കിലെ
മറവന്തുരുത്തില്
സ്ഥാപിക്കപ്പെട്ടിട്ടുള്ളതും
നിരന്തരം പൊട്ടി
ജനങ്ങള്ക്കു്ബുദ്ധിമുട്ട്
ഉണ്ടാക്കുന്നതുമായ 4
കിലോമീറ്റര്‍ ഭാഗം
വരുന്ന ജി.ആര്.പി.
പൈപ്പ് മാറ്റി
സ്ഥാപിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടം വരെയായി എന്നു
അറിയിക്കുമോ; പൈപ്പ്
പൊട്ടുന്ന സാഹചര്യം
എത്ര ദിവസങ്ങള്‍ക്കകം
ശാശ്വതമായി
പരിഹരിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ശുദ്ധജലം
ലഭിക്കുന്നതിന് വന്‍തുക
മുടക്കി
കണക്ഷനെടുക്കുകയും
അഡ്വാന്‍സായി ഫീസടച്ച്
കുടിവെള്ളത്തിന്
കാത്തിരിക്കുകയും
ചെയ്യുന്ന
ഗുണഭോക്താക്കള്‍ക്ക്
ഉണ്ടാകുന്ന നഷ്ടം
പരിഹരിക്കാന്‍ എന്തു
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
926
ജലസമ്പാദ്യ
പദ്ധതി
ശ്രീ.ലൂഡി
ലൂയിസ്
,,
എം.പി.വിന്‍സെന്റ്
,,
ഷാഫി പറമ്പില്‍
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസമ്പാദ്യ
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതിയിലൂടെ
കൈവരിക്കാനുദ്ദേശിക്കുന്നതെന്നു
വിശദമാക്കാമോ;
(സി)
ജലസംരക്ഷണത്തിനും
ജലശുദ്ധീകരണത്തിനുമായി
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ആരെല്ലാമാണ്
പ്രസ്തുത പദ്ധതി
നടത്തിപ്പുമായി
സഹകരിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
927
ജലാശയങ്ങളെ
മാലിന്യമുക്തമാക്കാന്‍
പദ്ധതികള്‍
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലാശയങ്ങളെ
മാലിന്യമുക്തമാക്കുന്നതിന്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ആശുപത്രികള്‍,
ഹോട്ടലുകള്‍, വ്യവസായ
സ്ഥാപനങ്ങള്‍
എന്നിവയിലെ മലിനജലം
ജലാശയങ്ങളിലേക്ക്
തുറന്ന് വിടുന്നത്
തടയുന്നതിന് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
കനോലി
കനാല്‍
മാലിന്യമുക്തമാക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
സ്വീകരിച്ചുവെന്നു
അറിയിക്കുമോ?
928
വെള്ളക്കരം
വര്‍ദ്ധനവ്
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വെള്ളക്കരം
വര്‍ദ്ധനവിലൂടെ
സര്‍ക്കാര്‍ പ്രതിമാസം
എത്ര അധികവരുമാനമാണ്
പ്രതീക്ഷിക്കുന്നത്;
വാട്ടര്‍ അതോറിറ്റിക്ക്
വെള്ളക്കരം
കുടിശ്ശികയിനത്തില്‍
എത്ര തുക ലഭിക്കാനുണ്ട്
; വ്യക്തമാക്കാമോ?
929
കുപ്പിവെള്ള
ഫാക്ടറി
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയുടെ കീഴില്‍
കുപ്പിവെള്ള
വിതരണത്തിന് തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എവിടെയാണ് കുപ്പിവെള്ള
ഫാക്ടറി
സ്ഥാപിക്കുന്നത്;
(സി)
നിര്‍മ്മാണ
പ്രവൃത്തികള്‍
ഏതുവരെയായി;
(ഡി)
ഫാക്ടറി
എന്നത്തേയ്ക്ക്
പ്രവര്‍ത്തന
സജ്ജമാകുമെന്ന്
വ്യക്തമാക്കുമോ?
930
ആറ്റിങ്ങല്‍
മണ്ഡലത്തിലെ പുതിയ കുടിവെളള
പദ്ധതി
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മണ്ഡലത്തില്‍ രൂക്ഷമായ
കുടിവെളളക്ഷാമം
നേരിടുന്ന കരവാരം,
നാഗരൂര്‍, പുളിമാത്ത്
പഞ്ചായത്തുകളെ
ബന്ധിപ്പിക്കുന്ന പുതിയ
കുടിവെളള പദ്ധതി
തയ്യാറാക്കുന്നതിന് KWA
പ്രോജക്ട് വിഭാഗം
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ; പ്രസ്തുത
പദ്ധതിക്ക് തദ്ദേശഭരണ
സ്ഥാപനങ്ങള്‍ എല്ലാവിധ
സഹായവും വാഗ്ദാനം
നല്‍കിയിട്ടുണ്ട്, ഈ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് എത്ര
തുകയാണ് ചെലവ്
പ്രതീക്ഷിക്കുന്നത്;
എത്ര ഭാഗങ്ങളില്‍ സ്ഥലം
എടുത്തെന്നതും
വിശദമാക്കാമോ?
931
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ ജലവിഭവ
വകുപ്പിന്‍െറ പദ്ധതികൾ
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ജലവിഭവ വകുപ്പ്
ഭരണാനുമതി
നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തികളുടെയും
പേര്, അടങ്കല്‍ത്തുക,
പ്രവൃത്തികളുടെ പുരോഗതി
എന്നീ വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പുതിയ
ഏതെല്ലാം പദ്ധതികളാണ്
മണ്ഡലത്തില്‍ വകുപ്പ്
ഏറ്റെടുത്ത്
നടപ്പിലാക്കാന്‍
പോകുന്നതെന്ന്
വിശദമാക്കാമോ?
932
കണ്ടല്ലൂര്‍
കുടിവെള്ളപദ്ധതി
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2010-11-ല്‍
ഭരണാനുമതി ലഭിച്ച,
തീരദേശവികസന
കോര്‍പ്പറേഷനില്‍
നിന്നും 120 ലക്ഷം രൂപ
വിനിയോഗിച്ചു
നടപ്പിലാക്കുന്ന
കണ്ടല്ലൂര്‍
കുടിവെള്ളപദ്ധതിയുടെ
നിലവിലുള്ള അവസ്ഥ
വ്യക്തമാക്കാമോ;
(ബി)
കുടിവെള്ളക്ഷാമം
രൂക്ഷമായ ഈ പ്രദേശത്ത്
പ്രസ്തുത പദ്ധതി
അടിയന്തിരമായി
നടപ്പിലാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
933
കരിവെള്ളൂര്‍-പെരളം
-പുത്തൂര്‍ കുടിവെള്ള പദ്ധതി
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13
വര്‍ഷത്തെ ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
കരിവെള്ളൂര്‍-പെരളം
പഞ്ചായത്തിലെ പുത്തൂര്‍
കുടിവെള്ള പദ്ധതിയുടെ
നിലവിലുള്ള അവസ്ഥ
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
934
വേനല്‍ക്കാലത്ത്
ശുദ്ധജല വിതരണം
സുഗമമാക്കുന്നതിന് നടപടി
ശ്രീ.സി.കെ.നാണു
,,
ജോസ് തെറ്റയില്‍
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍ക്കാലത്ത്
ശുദ്ധജല വിതരണം
നടത്തുന്ന മേഖലകളിലെ
നദികളില്‍ ഉപ്പുവെള്ളം
കയറുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ സ്ഥലങ്ങളില്‍ തടയണ
കെട്ടാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
എവിടെ എല്ലാമാണെന്ന്
വ്യക്തമാക്കാമോ?
935
മിഷന്
676 ല്‍ ഉള്‍പ്പെടുത്തി
എല്ലാവര്ക്കും കുടിവെള്ളം
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
അന്‍വര്‍ സാദത്ത്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിഷന്
676 ല്‍ ഉള്‍പ്പെടുത്തി
എല്ലാവര്ക്കും
കുടിവെള്ളം
ലഭിക്കുന്നതിന്
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് പ്രസ്തുത
പദ്ധതി മുഖേന
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതികള്‍ സംബന്ധിച്ച
രൂപരേഖ തയ്യാറാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
(ഡി)
ഇൗ
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
936
MIRPA-ചിറ്റാരികടവ്
റഗുലേറ്റര്‍ കം ബ്രിഡ്ജ്
പദ്ധതി
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തിലെ
MIRPA-ചിറ്റാരികടവ്
റഗുലേറ്റര്‍ കം
ബ്രിഡ്ജ് പദ്ധതിയുടെ
ഭരണാനുമതിക്കായുള്ള
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
നബാര്‍ഡ്
സ്കീമില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
സര്‍ക്കാര്‍
തയ്യാറാക്കിയ
പ്രപ്പോസലില്‍ ഈ പദ്ധതി
ഉള്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ശുപാര്‍ശയുടെ വിശദാംശം
വ്യക്തമാക്കുമോ;
(സി)
പദ്ധതിക്ക്
നബാര്‍ഡിന്റെ ഭരണാനുമതി
ലഭിച്ചിട്ടുണ്ടോയെന്നു
വിശദമാക്കുമോ?
937
കൊല്ലം
- കോട്ടപ്പുറം ദേശീയ ജലപാത
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
- കോട്ടപ്പുറം ദേശീയ
ജലപാതപദ്ധതിയുടെ
നിര്‍മ്മാണ പുരോഗതി
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിച്ചെലവ്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി കമ്മീഷന്
ചെയ്യുന്നതിനുള്ള
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കുമോ;
(ഡി)
കൊല്ലം
തോടിന്റെ ഭാഗത്തു
താമസിച്ചിരുന്നവരുടെ
പുനരധിവാസ പദ്ധതി
പൂര്‍ത്തിയായ
സാഹചര്യത്തില്‍ കൊല്ലം
- കോവളം ജലപാതയുടെ
നിര്‍മ്മാണം ഉടനെ
ആരംഭിക്കുമോ?
<<back