THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
1021
ടൂറിസം
മേഖല നേരിടുന്ന
പ്രതിസന്ധികള്‍
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദ സഞ്ചാര മേഖല
കടുത്ത പ്രതിസന്ധി
നേരിടുന്നതായ വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(ബി)
മുന്‍കാലങ്ങളിലെ
അപേക്ഷിച്ച് പ്രതിവര്‍ഷ
വരുമാനം കുറയാനിടയായത്
എന്തുകൊണ്ട് എന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സീസണില്‍ കണ്വന്ഷന്
ടൂറിസത്തിന് തിരിച്ചടി
നേരിട്ടതായ ടുര്‍
ഓപ്പറേറ്റമാരുടെ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
നിലവില്‍
ടൂറിസം മേഖല നേരിടുന്ന
പ്രതിസന്ധികള്‍ ടൂറിസം
മേഖലയിലെ സംരംഭകരുമായി
ചര്‍ച്ച
ചെയ്തിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ?
1022
ടൂറിസം
വികസന പദ്ധതികള്‍
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വികസനത്തിനായി 2013-14
വര്‍ഷത്തില്‍ വൈപ്പിന്‍
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പദ്ധതിക്കും അനുവദിച്ച
തുകയും ചെലവഴിച്ച
തുകയും എത്രയെന്ന്
വ്യക്തമാക്കുമോ?
1023
ഓണാഘോഷ
ചെലവുകൾ
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ വര്‍ഷവും ഓണാഘോഷ
പരിപാടികള്‍ക്കും
ഘോഷയാത്രയ്ക്കുുംവേണ്ടി
ടൂറിസം വകുപ്പ്
ചെലവഴിച്ച തുകയെ
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
(ബി)
ഓരോ
വര്‍ഷവും സര്‍ക്കാര്‍
ഖജനാവില്‍ നിന്ന്
ചെലവഴിച്ച തുക, ലഭിച്ച
വരുമാനം, മൊത്തം ചെലവ്
എന്നിവ വിശദമാക്കുമോ ;
(സി)
സ്പോണ്‍സര്‍ഷിപ്പുകളിലൂടെ
ഓരോ വര്‍ഷവും ലഭിച്ച
തുക
എത്രയായിരുന്നുവെന്നും
ആഘോഷപരിപാടികള്‍
നടത്തിയ സ്ഥലങ്ങളില്‍
സ്റ്റാളുകള്‍ അനുവദിച്ച
ഇനത്തില്‍ ലഭിച്ച
വരുമാനം
എത്രയായിരുന്നുവെന്നും
ഇനം തിരിച്ച്
വ്യക്തമാക്കാമോ ;
(ഡി)
ഓരോ
വര്‍ഷത്തെയും വരവ്
ചെലവ് കണക്കുകള്‍
ആഡിറ്റ് ചെയ്തതിനു ശേഷം
പ്രസിദ്ധീകരിച്ചിട്ടുണ്ടോ
; വിശദമാക്കുമോ?
1024
ടൂറിസം
മേഖലയുടെ സർവതോന്മുഖമായ
വളര്‍ച്ചയ്ക്കായുള്ള നടപടികൾ
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലേറിയതിനുശേഷം
നാളിതുവരെയായി ടൂറിസം
മേഖലയുടെ സർവതോന്മുഖമായ
വളര്‍ച്ചയ്ക്കായി
എന്തെല്ലാം പുതിയ
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
ടൂറിസം
മേഖലയെ അന്തര്‍ദ്ദേശീയ
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
1025
കോവളം
ക്രാഫ്റ്റ് വില്ലേജു്
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ടൂറിസം വകുപ്പ്
കോവളത്തിനടുത്ത്
സ്ഥാപിച്ച ക്രാഫ്റ്റ്
വില്ലേജിനുവേണ്ടി ആകെ
എത്ര തുകയാണ്
ചെലവഴിച്ചിട്ടുള്ളതെന്നും;
ഏതെല്ലാം ഘട്ടങ്ങളിലായി
എത്ര ഏക്കര്‍
സ്ഥലത്താണെന്നും,
എന്തെല്ലാം
സൗകര്യങ്ങളാണ്
സജ്ജമാക്കിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
ക്രാഫ്റ്റുകളാണ്
വില്ലേജില്‍
ഉല്‍പ്പാദിപ്പിച്ചു
തുടങ്ങിയിരിക്കുന്നത്;
എത്ര പേര് ജോലി
നോക്കി വരുന്നു;
ക്രാഫ്റ്റ്
വില്ലേജിന്റെ
നടത്തിപ്പ് ചുമതല
ആര്‍ക്കാണ്
നല്‍കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ; ;
(സി)
പ്രസ്തുത
കേന്ദ്രത്തില്‍
പ്രതിദിനം എത്ര
ടൂറിസ്റ്റുകള്‍
സന്ദര്‍ശനം
നടത്താറുണ്ടെന്നും,
പ്രസ്തുത ടൂറിസം
ഡസ്റ്റിനേഷനില്‍
എന്തെല്ലാം
സൗകര്യങ്ങള്‍ പുതുതായി
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുുന്നുവെന്നും,
പൂര്ണ്ണേതാതിലുള്ള
പ്രവര്‍ത്തനം എന്ന്
ആരംഭിക്കാന്‍
സാധിക്കുമെന്നുമുള്ള
വിശദവിവരം
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
കേന്ദ്രത്തിന്റെ
സ്ഥലവും കെട്ടിടവും
ചുറ്റുമതില്‍ കെട്ടി
സംരക്ഷിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്
നടപടി സ്വീകരിക്കുമോ?
1026
ടൂറിസം
വകുപ്പിന്റെ കേന്ദ്ര
പദ്ധതികള്‍
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പ് സംസ്ഥാനത്ത്
നടപ്പാക്കുന്ന കേന്ദ്ര
പദ്ധതികള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
കേന്ദ്ര
ഗവണ്മെന്റ് അനുവദിച്ച
പദ്ധതികളില്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കി
കമ്മീഷന്
ചെയ്തിട്ടില്ലാത്തവ
എത്രയെണ്ണമാണ് ;
വിശദമാക്കാമോ ; ഏത്
വര്‍ഷത്തിലാണ് കേന്ദ്ര
ഗവണ്മെന്റ് ഈ പദ്ധതികൾ
അനുവദിച്ചത് ;
(സി)
കേന്ദ്ര ഗവണ്മെന്റ്
നാളിതുവരെ
അനുവദിച്ചവയില്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കി
കമ്മിഷന്
ചെയ്തിട്ടില്ലാത്ത
ടൂറിസം പദ്ധതികളുടെ
മൊത്തം തുക എ്രത;
(ഡി)
കേന്ദ്ര
ഗവണ്മെന്റ്
അനുവദിച്ചെങ്കിലും
സംസ്ഥാന ടൂറിസം വകുപ്പ്
ഭരണാനുമതി
നല്കിയിട്ടില്ലാത്ത
പദ്ധതികള്‍
ഏതൊക്കെയാണെന്നും എത്ര
തുകയുടെതാണെന്നും
വ്യക്തമാക്കുമോ ;
(ഇ)
കേന്ദ്രഗവണ്മെന്റ്
അനുവദിച്ച എത്ര
പദ്ധതികള്‍ നിശ്ചിത
കാലയളവിനുള്ളില്‍
നടപ്പാക്കാന്‍ കഴിയാതെ
റദ്ദാക്കേണ്ടി
വന്നിട്ടുണ്ട് ; അവ
ഏതൊക്കയാണ് ?
1027
ഏറനാട്
മണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍
നടപ്പിലാക്കുന്ന ടൂറിസം
സര്‍ക്യൂട്ടില്‍
ഏതെല്ലാം പദ്ധതികളെയാണ്
ബന്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(ബി)
ഏറനാട്
മണ്ഡലത്തില്‍ ഏതെല്ലാം
പദ്ധതികളാണ് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം
നടപ്പിലാക്കിയിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
പുതുതായി
ഏതെല്ലാം പദ്ധതികളാണ്
ഏറനാട് മണ്ഡലത്തിലെ
ടൂറിസം കേന്ദ്രങ്ങളില്‍
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുള്ളത്
; പ്രസ്തുത
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
1028
വ൪ക്കല
ഇ൯ഫ്രാസ്ട്രക്ച൪
ഡെവലപ്പ്മെന്റ് കോ൪പ്പറേഷ൯
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ൪ക്കല
ഇ൯ഫ്രാസ്ട്രക്ച൪
ഡെവലപ്പ്മെന്റ്
കോ൪പ്പറേഷ൯ സ൪ക്കാ൪
സംരംഭമാണോ; എന്തെല്ലാം
നിയന്ത്രണങ്ങള്‍ക്ക്
വിധേയമായിട്ടാണ്
കോ൪പ്പറേഷ൯
പ്രവ൪ത്തിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഏതെങ്കിലും
സ്വകാര്യ കമ്പനിയുമായി
കോ൪പ്പറേഷ൯ സംയുക്ത
സംരംഭത്തിലേ൪പ്പെട്ടിട്ടുണ്ടോ;
ഏത് നടപടി
ക്രമത്തിലൂടെയാണ്
സ്വകാര്യ പങ്കാളിയെ
കണ്ടെത്തിയത് ;
വിശദമാക്കുമോ ;
(സി)
കോ൪പ്പറേഷന്റെ
സംരംഭങ്ങള്‍ സംബന്ധിച്ച
വിശദവിവരവും
ബോ൪ഡംഗങ്ങള്
ആരൊക്കെയാണെന്നതിന്റെ
ലിസ്റ്റും
ലഭ്യമാക്കാമോ;
(ഡി)
ഇതിനകം
സ൪ക്കാ൪ കോ൪പ്പറേഷന്
നല്കിയ ഫണ്ട്
എത്രയാണെന്നും സ്ഥലത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനവുമായി
കോ൪പ്പറേഷ൯ ഏതെല്ലാം
തരത്തിലുളള പങ്കാളിത്ത
കരാറിലാണ്
ഉള്‍പ്പെട്ടിരിക്കുന്നതെന്നും
കോ൪പ്പറേഷന്റെ
നി൪ദ്ദിഷ്ട
പദ്ധതികളെല്ലാം സ൪ക്കാ൪
അനുമതിയോട് കൂടിയാണോ
നടക്കുന്നതെന്നും
വിശദമാക്കാമോ?
1029
ടൂറിസം
പദ്ധതികള്‍ക്കുള്ള
ബജറ്റുവിഹിതവും മറ്റ്
ഫണ്ടുകളും
ചെലവഴിക്കുന്നതിനുള്ള
മാനദണ്ഡം
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പിലെ ബജറ്റ്
വര്‍ക്കുകളും വികസന
പ്രവര്‍ത്തനങ്ങളും
നടത്തുന്നതിനുള്ള ഫണ്ട്
നല്‍കുന്നതിലും
പ്രോജക്ടുകള്‍
അംഗീകരിച്ച്
നല്‍കുന്നതിലും
വകുപ്പുമന്ത്രി
സ്വജനപക്ഷപാതം
കാണിക്കുന്നതായി വന്ന
വാര്‍ത്തകള്‍
പരിശോധിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
ജനപ്രതിനിധികള്‍
ആക്ഷേപം
ഉന്നയിച്ചിട്ടുണ്ടോ;
(ബി)
ടൂറിസം
പദ്ധതികള്‍ക്കുള്ള
ബജറ്റുവിഹിതവും മറ്റ്
ഫണ്ടുകളും
ചെലവഴിക്കുന്നതിന്
എന്തെങ്കിലും മാനദണ്ഡം
പാലിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
1030
കക്കയം-പെരുവണ്ണാമൂഴി
ടൂറിസം വികസന പദ്ധതി
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
കക്കയം-പെരുവണ്ണാമൂഴി
ടൂറിസം വികസന
പദ്ധതിക്ക് കേന്ദ്ര
ഗവണ്മെന്റ് അനുവദിച്ച
പണം
ലാപ്സായിപ്പോവുകയുണ്ടായിട്ടുണ്ടോ;
(ബി)
ടൂറിസം
വകുപ്പ് നല്കിയ
ഭരണാനുമതിയിലൂടെ പദ്ധതി
പ്രവര്‍ത്തനം
ഏറ്റെടുത്ത ഇറിഗേഷന്‍
വകുപ്പ്, പദ്ധതി
നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമായിരുന്നു;
(സി)
പദ്ധതി
നിര്‍വ്വഹണം യഥാസമയം
നടത്തുന്നതില്‍
ഇറിഗേഷന്‍ വകുപ്പിന്
വീഴ്ച ഉണ്ടായിട്ടുണ്ടോ;
ഇതുമൂലം കേന്ദ്ര
ഗവണ്മെന്റ് അനുവദിച്ച
പണം തിരച്ച്
നല്‍കേണ്ടതായി
വന്നിട്ടുണ്ടോ; ടൂറിസം
പദ്ധതിക്ക് അനുവദിച്ച
തുക എത്രയായിരുന്നു;
തിരിച്ച്
നല്‍കേണ്ടിവന്നത് എത്ര;
(ഡി)
ഏതെല്ലാം
ഉദ്യോഗസ്ഥന്മാരുടെയും
കോണ്ട്രാക്ടറുടെയും
വീഴ്ചകള്‍ മൂലമാണ്
പദ്ധതി നഷ്ടപ്പെട്ടത്;
അവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
1031
ജലവിമാന
സര്‍വ്വീസ് ആരംഭി
ക്കുന്നതിനുണ്ടായ ചെലവ്
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലവിമാന സര്‍വ്വീസ്
ആരംഭിക്കുന്നതിനായി
അടിസ്ഥാന സൗകര്യം
ഒരുക്കുന്നതിന്
നാളിതുവരെ ഖജനാവില്‍
നിന്നും എത്ര രൂപ
ചെലവഴിച്ചു;
അടിസ്ഥാനസൗകര്യങ്ങള്‍
പൂര്‍ത്തീകരിക്കാന്‍
ഇനി എത്ര രൂപാ കൂടി
വേണ്ടിവരുമെന്നും
വ്യക്തമാക്കാമോ;
(ബി)
2.6.2013-ലെ
ഈ പദ്ധതിയുടെ ഉദ്ഘാടന
ചെലവ് എത്രയാണ്;
ഉദ്ഘാടനം
ഉള്‍പ്പെടെയുള്ള
പരസ്യങ്ങള്‍ക്കായി ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട് എത്ര രൂപ
ചെലവഴിച്ചു;
(സി)
ഇത്തരത്തില്‍
പണം ചെലവഴിക്കുമ്പോൾ ഈ
പദ്ധതിയില്‍ നിന്നും
എന്ത് വരുമാനം
ലഭിക്കുമെന്ന്കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
ഈ
പദ്ധതി
ആരംഭിക്കുന്നതുവഴി
പുതുതായി എത്ര
തൊഴിലവസരങ്ങള്‍
നേരിട്ടോ പരോക്ഷമായോ
ലഭിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഈ
വിമാന സര്‍വ്വീസിന്റെ
സുരക്ഷാ സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ഈ
സര്‍വ്വീസ്
ആരംഭിക്കുന്നത് വഴി
മത്സ്യതൊഴിലാളികള്‍ക്ക്
തൊഴില്‍
നഷ്ടപ്പെടാനുള്ള സാധ്യത
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പഠന
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
1032
കേന്ദ്ര
സഹായത്തോടെയുള്ള ടൂറിസം
പദ്ധതികള്‍
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സഹായത്തോടെയുള്ള എത്ര
ടൂറിസം പദ്ധതികള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
പദ്ധതിക്കും കേന്ദ്ര
സഹായമായി എത്ര തുക
വീതമാണ് ലഭ്യമായതെന്ന്
വിശദമാക്കുമോ;
(സി)
ഇതില്‍
എത്ര പദ്ധതികള്‍
പൂര്‍ത്തിയായിട്ടുണ്ടെന്നും,
പൂർത്തിയാകാത്തവ ഏത്
ഘട്ടത്തിലാണെന്നും
അറിയിക്കുമോ?
1033
ഗ്രാന്റ്
കേരള ഷോപ്പിങ്ങ് ഫെസ്റ്റിവല്‍
ശ്രീ.മാത്യു
റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാന്റ്
കേരള ഷോപ്പിങ്ങ്
ഫെസ്റ്റിവലിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
മേളയുടെ
ചിലവുകള്‍ക്ക്
പ്രധാനമായുള്ള
ധനസ്രോതസ്സ് എവിടെ
നിന്നാണ്;
(സി)
ഏതെല്ലാം
മേഖലകളിലാണ് ഗ്രാന്റ്
കേരള ഷോപ്പിങ്ങ്
ഫെസ്റ്റിവല്‍
കേരളത്തിന്റെ
വിനോദസഞ്ചാരത്തിന്റെ
വളര്‍ച്ചയെ
സഹായിച്ചിട്ടുള്ളത്;
(ഡി)
മേളയുടെ
പ്രവര്‍ത്തനങ്ങള്‍
പുന:ക്രമീകരിക്കുന്നതിന്
എന്തെല്ലാം വിശദ പഠനം
നടത്തിയിട്ടുണ്ട്;വ്യക്തമാക്കാമോ?
1034
ഗ്രാൻഡ്
കേരള ഷോപ്പിംഗ് ഫെസ്റ്റിവലിൽ
ക്രാഫ്റ്റ് വില്ലേജിനെ
പങ്കാളിയാക്കുന്നതിനു നടപടി
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ടൂറിസം വകുപ്പിന്റെ
നിയന്ത്രണത്തില്‍
സംസ്ഥാനത്ത്
എവിടെയെങ്കിലും കരകൗശല
വില്ലേജ്
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ എ്രത ഇനം
കരകൗശല ഉല്പന്നങ്ങള്
ഉല്പാദിപ്പിക്കുന്നുണ്ട്;
ആകെ എത്ര തൊഴിലാളികള്‍
പ്രസ്തുത
കേന്ദ്രത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
പ്രതിദിനം ശരാശരി എത്ര
ടൂറിസ്റ്റുകളാണ്
പ്രസ്തുത ക്രാഫ്റ്റ്
വില്ലേജ്
സന്ദർശിക്കുന്നത്;
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ടൂറിസം
വകുപ്പിന്റെ കൂടി
പങ്കാളിത്തത്തോടെ
നടപ്പാക്കുന്ന
ക്രാഫ്റ്റ് കേരള
ഫെസ്റ്റിവലിൽ പങ്കാളി
ആയി പ്രസ്തുത
ക്രാഫ്റ്റ് വില്ലേജിനെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
കൂടാതെ മറ്റേതെങ്കിലും
കരകൗശല സ്ഥാപനത്തെ
ജി.കെ.എസ്.എഫ്.
പങ്കാളിയാക്കിയിട്ടുണ്ടോയെന്ന
വിവരം വ്യക്തമാക്കാമോ;
(സി)
ടൂറിസം
വകുപ്പിന്റെ കീഴില്‍
ജി.കെ.എസ്.എഫ്.
ക്രാഫ്റ്റ്
ഫെസ്റ്റുകള്‍
സംഘടിപ്പിക്കുമ്പോള്‍
ടൂറിസം വകുപ്പിന്റെ
തന്നെ കീഴിലുള്ള
ക്രാഫ്റ്റ് വില്ലേജിനെ
പങ്കാളിയാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
1035
വാട്ടര്‍
ടാക്സി സര്‍വ്വീസ്
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ടൂറിസം
ഇന്‍ഫ്രാസ്ട്രക്ചര്‍
ലിമിറ്റഡ്, വാട്ടര്‍
ടാക്സി സര്‍വ്വീസ്
നടത്തുന്നത് ഏതെല്ലാം
സ്ഥലങ്ങളിലാണ്;
(ബി)
വാട്ടര്‍
ടാക്സി ഡിസൈന്‍ ചെയ്തത്
ഏതു ഏജന്‍സിയാണ് ;
എവിടെയാണ്
നിര്‍മ്മിച്ചത് ;
നിര്‍മ്മാണ ചിലവ് എത്ര
;
(സി)
എത്ര വാട്ടര്‍
ടാക്സികള്‍
നിര്‍മ്മിച്ചിട്ടുണ്ട്;ഓരോന്നിലും
എത്ര പേര്‍ക്കുവീതം
സഞ്ചരിക്കാം ; യാത്രാ
നിരക്ക് എത്രയാണ് ;
(ഡി)
പ്രസ്തുത
പദ്ധതിക്ക് ആദ്യ
ഭരണാനുമതി നല്‍കിയത്
എപ്പോഴായിരുന്നു;
നിര്‍മ്മിച്ച്
കമ്മീഷന് ചെയ്യാന്‍
എത്ര സമയമെടുത്തു
എന്നറിയിക്കുമോ ?
1036
ട്രാവല്‍
മാ൪ട്ട്
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വ൪ഷം കേരള
ട്രാവല്മാ൪ട്ട്
സംഘടിപ്പിക്കുന്നതിന്
വകുപ്പ്നല്‍കിയ
സാമ്പത്തിക സഹായം എത്ര
കോടിയായിരുന്നു; ഇതിന്
മു൯പത്തെ ട്രാവല്‍
മാ൪ട്ടിന്
നല്‍കിയിരുന്ന സഹായം
എത്ര;
(ബി)
കേരളത്തെ
വെഡ്ഡിംങ്ങ്
ഡെസ്റ്റിനേഷനായി
മാറ്റിയെടുക്കുന്നതിനുളള
എന്തെല്ലാം നടപടികളാണ്
ട്രാവല്മാ൪ട്ടില്
തീരുമാനിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
ട്രാവല്‍
മാ൪ട്ടില്‍ പങ്കെടുത്ത
ബയ൪/സെല്ല൪മാരുടെ എണ്ണം
മു൯ ട്രാവല്മാ൪ട്ടിനെ
അപേക്ഷിച്ച് എത്ര
ശതമാനം
വ൪ദ്ധിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
കേരള
ട്രാവല്മാ൪ട്ടിന്റെ
മൊത്തം വരവ് ചെലവ്
കണക്കുകള്‍ ആഡിറ്റ്
ചെയ്തത് ലഭ്യമാക്കാമോ?
1037
സംസ്ഥാനം
സന്ദര്‍ശിച്ച വിനോദ
സഞ്ചാരികള്‍
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
വി.റ്റി.ബല്‍റാം
,,
എ.റ്റി.ജോര്‍ജ്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
എത്ര വിനോദ
സഞ്ചാരികള്‍ സംസ്ഥാനം
സന്ദര്‍ശിച്ചിട്ടുണ്ട്
; അതില്‍ ആഭ്യന്തര
വിനോദ സഞ്ചാരികള്‍
എ്രത, വിദേശവിനോദ
സഞ്ചാരികള്‍ എത്ര ;
(ബി)
ഇൗ
വര്‍ഷങ്ങളില്‍ സംസ്ഥാനം
സന്ദര്‍ശിച്ച വിനോദ
സഞ്ചാരികളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
(സി)
വിനോദസഞ്ചാരികളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഭരണതലത്തില്‍
എടുത്തിട്ടുള്ളത് ;
വിശദമാക്കുമോ ;
(ഡി)
വിനോദ
സഞ്ചാരികളുടെ
വര്‍ദ്ധനവ് അനുസരിച്ച്
സംസ്ഥാനത്തിന്റെ
വരുമാനം എത്ര
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്
; വിശദാംശങ്ങള്‍
എന്തെല്ലാം?
1038
ബേക്കല്‍
എയര്‍സ്ട്രിപ്പ്
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ബേക്കല്‍
എയര്‍സ്ട്രിപ്പ്
സ്ഥാപിക്കുന്നതിന്
പ്രാഥമികാനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്നാണ് അനുമതി
നല്‍കിയത് ;
വിശദാംശങ്ങള്‍ നല്‍കാമോ
;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പ്രസ്തുത
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെങ്കിലും
തുടര്‍നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ഡി)
ഈ
പദ്ധതി നടപ്പിലാക്കാന്‍
എത്ര ഏക്കര്‍ ഭൂമി
വേണ്ടി വരും;
സര്‍ക്കാര്‍ ഭൂമി
വിട്ടുകിട്ടുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
സ്വകാര്യ
വ്യക്തികളുടെ എത്ര
ഏക്കര്‍ ഭൂമി
ഏറ്റെടുക്കേണ്ടി വരും;
ആയതിന് തുക നീക്കി
വച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
1039
വാമനപുരം
നിയോജകമണ്ഡലത്തിലെ ടൂറിസ്റ്റ്
കേന്ദ്രങ്ങള്‍
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
എത്ര ടൂറിസ്റ്റ്
കേന്ദ്രങ്ങളുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
അറിയിക്കുമോ;
(ബി)
ഇവയുടെ
വികസനത്തിനായി
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
1040
പൊന്മുടി
ടൂറിസ്റ്റ് കേന്ദ്രത്തിലെ
വികസന പ്രവര്‍ത്തനങ്ങള്‍
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പൊന്മുടി
ടൂറിസ്റ്റ്
കേന്ദ്രത്തില്‍
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടെന്നും
അവയ്ക്ക് ചെലവാക്കിയ
തുക എത്രയാണെന്നും
അറിയിക്കുമോ;
(ബി)
ടൂറിസ്റ്റുകള്‍ക്ക്
പൊന്മുടിയില് നിലവില്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
ഒരുക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
പൊന്മുടിയിലേയ്ക്ക്
വിനോദ സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനും
ടൂറിസം വികസനത്തിനും
വേണ്ടി എന്തെങ്കിലും
നൂതന പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതിന്
ആലോചിച്ചിട്ടുണ്ടോ;
വിശദാംശം നല്കുമോമോ?
1041
ധര്‍മ്മടം
ഗ്രാമപഞ്ചായത്തില്‍
കിറ്റ്സിന് നിര്‍മ്മിക്കുന്ന
കെട്ടിടം
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ധര്‍മ്മടം
ഗ്രാമപഞ്ചായത്തില്‍
കിറ്റ്സിന്
നിര്‍മ്മിക്കുന്ന
കെട്ടിടം ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
കെട്ടിടം
പൂര്‍ത്തീകരിക്കുന്നതിന്
എന്തെങ്കിലും തടസ്സങ്ങൾ
നിലവിലുണ്ടോ;ഉണ്ടെങ്കില്‍
ഇതിന്റെ വിശദാംശം
വെളിപ്പെടുത്താമോ?
1042
കോഴിക്കോട്
ഹോസ്പിറ്റാലിറ്റി
മാനേജ്മെന്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കോഴിക്കോട്
ഹോസ്പിറ്റാലിറ്റി
മാനേജ്മെന്റ്
ഇന്‍സ്റ്റിറ്റ്യൂട്ടിനു
വേണ്ടി
നിര്‍മ്മിക്കുന്ന പുതിയ
കെട്ടിടത്തിന്റെ
പ്രവൃത്തി ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
1043
മാവേലിക്കര
മണ്ഡലത്തിലെ ടൂറിസം
വകുപ്പിന്റെ പദ്ധതികള്‍
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ
വെട്ടിക്കോട് ചാല്
നവീകരണ പദ്ധതിയ്ക്ക്
1.5 കോടിയുടെ വിശദമായ
എസ്റ്റിമേറ്റടക്കമുള്ള
എം.എല്‍.എ യുടെ
നിര്‍ദ്ദേശം
ലഭ്യമായിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി
ആരംഭിക്കുന്നതിന്
കെ.ടി. ഡി.സി വകുപ്പ്
തലത്തില്‍ ആവശ്യമായ
നിര്‍ദ്ദേശം
ലഭ്യമായിട്ടുണ്ടോ;
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവര്‍ത്തിയുടെ
വിശദമായ എസ്റ്റിമേറ്റ്
തയ്യാറാക്കുവാന്‍
ടൂറിസം വകുപ്പിനെ
ചുമതലപ്പെടുത്തുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
മാവേലിക്കര
മണ്ഡലത്തില്‍ ടൂറിസം
വകുപ്പ് നടപ്പിലാക്കിയ
പദ്ധതികളുടെയും
പ്രവര്‍ത്തികളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
2014-15
വര്‍ഷം മാവേലിക്കര
മണ്ഡലത്തില്‍
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
1044
ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍ മാലിന്യ
നിര്‍മ്മാര്‍ജന പ്ലാന്റുകള്‍
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
കെ.ശിവദാസന്‍ നായര്‍
,,
എം.എ. വാഹീദ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രമുഖ ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍ ആധുനിക
മാലിന്യ
നിര്‍മ്മാര്‍ജ്ജന
പ്ലാന്റുകള്‍
സ്ഥാപിക്കുന്ന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
; വിശദമാക്കുമോ ;
(ബി)
എന്തെല്ലാം
ആധുനിക സാങ്കേതിക
വിദ്യകളാണ് ഇതിന്
വേണ്ടി
ഉപയോഗപ്പെടുത്തുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെ പദ്ധതിക്ക്
വേണ്ടി
പ്രയോജനപ്പെടുത്തിയത്
എങ്ങനെയാണെന്ന്
വിശദമാക്കുമോ ;
(ഡി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍ എടുത്ത
നടപടികള്‍
എന്തെല്ലാമാണ് ;
വിശദാംശങ്ങള്‍
എന്തെല്ലാം?
1045
മൂന്നാറില്‍
ഡി.റ്റി.പി.സി.യുടെ
ബൊട്ടാണിക്കല്‍ ഗാര്ഡന്
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂന്നാറില്‍
ഡി.റ്റി.പി.സി.യുടെ
ബൊട്ടാണിക്കല്‍
ഗാര്ഡന്
സ്ഥാപിക്കുന്നതിന് 5
കോടി രൂപ
അനുവദിക്കുന്നത്
സംബന്ധിച്ച
നടപടിക്രമങ്ങള്‍
എതുവരെയായി;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്;
(സി)
നടപടികള്‍
സ്വീകരിച്ചിട്ടില്ലെങ്കില്‍
ആവശ്യമായ നടപടികള്‍
ഉടന്‍ സ്വീകരിക്കുമോ?
1046
വിനോദസഞ്ചാര
വികസന മേഖലയിലെ വിവിധ
പദ്ധതികൾക്കായി വകയിരുത്തിയ
തുകയുടെ വിശദാംശങ്ങൾ
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
വികസനമേഖലയില്‍
2011-2012, 2012-2013,
2013-2014, 2014-2015
എന്നീ സാമ്പത്തിക
വര്‍ഷങ്ങളില്‍ പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കായി
വകയിരുത്തിയ തുക എത്ര
വീതമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
2011-2012,
2012-2013, 2013-2014
എന്നീ സാമ്പത്തിക
വര്‍ഷങ്ങളിലെ പദ്ധതി
തുക ഏതെല്ലാം
ജില്ലകളിലെ ഏതെല്ലാം
നിയോജകമണ്ഡലങ്ങളിലെ
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
അനുവദിച്ചതെന്നു
സാമ്പത്തിക വർഷം
തിരിച്ചു
വ്യക്തമാക്കുമോ ;
(സി)
2014-2015-ലെ
പദ്ധതി തുകയില്‍
ഉള്‍ക്കൊള്ളിച്ച്
ഏതെല്ലാം ജില്ലകളിലെ
ഏതെല്ലാം
നിയോജകമണ്ഡലങ്ങളിലെ
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
അനുമതി നല്‍കിയത്?
1047
ഹോട്ടലുകളുടെ
സ്റ്റാര്‍ പദവി
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പ് തരം
തിരിച്ചിട്ടുള്ള
ഹോട്ടലുകള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
സ്റ്റാര്‍ പദവിയുടെ
അടിസ്ഥാനത്തിൽ എത്ര
ഹോട്ടലുകള്‍ വീതം തരം
തിരിച്ചിട്ടുണ്ട് ;
(ബി)
ഹോട്ടലുകള്‍
തരംതിരിക്കുന്നത്
സംബന്ധിച്ച നിയമ
വ്യവസ്ഥകള്‍
വിശദമാക്കാമോ;
(സി)
ഫൈവ്
സ്റ്റാര്‍ പദവിക്ക്
വേണ്ടി ഈ വര്‍ഷം ടൂറിസം
വകുപ്പില്‍ പുതുതായി
ലഭിച്ച അപേക്ഷകള്‍
എത്ര; അവയില്‍
എത്രയെണ്ണത്തിന് പദവി
നല്‍കിയിട്ടുണ്ട് ;അതിൽ
എത്ര പേർക്ക്
ലഭിച്ചുവെന്നും
ഏതെല്ലാം
ഹോട്ടലുകള്ക്കാണെന്നും
വ്യക്തമാക്കുമോ?
1048
കിറ്റ്സിന്റെ
ഡയറക്ടര്‍ നടത്തിയ വിദേശ
പര്യടനങ്ങള്‍
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ടൂറിസം
വകുപ്പിന്റെ കീഴിലുള്ള
കിറ്റ്സിന്റെ
ഇപ്പോഴത്തെ ഡയറക്ടര്‍
നാളിതുവരെ നടത്തിയ
വിദേശ പര്യടനങ്ങള്‍
എത്രയാണെന്നും ഇവ
ഏതെല്ലാം
ആവശ്യങ്ങള്‍ക്കു വേണ്ടി
ആയിരുന്നുവെന്നും
ഇതിനായി ചെലവായ തുക
എത്രയാണെന്നും
വ്യക്തമാക്കുമോ?
1049
മുഴപ്പിലങ്ങാട്
ബീച്ചില്‍ കെ.ടി.ഡി.സി.യുടെ
ഹോട്ടല്‍ നിര്‍മ്മാണം
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഴപ്പിലങ്ങാട്
ബീച്ചില്‍
നിര്‍മ്മിക്കുന്ന
കെ.ടി.ഡി.സി.യുടെ
ഹോട്ടല്‍ നിര്‍മ്മാണം
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇത്
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ ?
1050
ആദിച്ചനെല്ലൂര്‍
ഗ്രാമപഞ്ചായത്തില്‍ ചിറ
ടൂറിസവുമായി ബന്ധപ്പെട്ട
വികസനം
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ
ആദിച്ചനെല്ലൂര്‍
ഗ്രാമപഞ്ചായത്തില്‍ ചിറ
ടൂറിസവുമായി
ബന്ധപ്പെട്ട
വികസനത്തിലേക്കായി എത്ര
രൂപ അനുവദിച്ചുവെന്നും,
എന്നാണ്
അനുവദിച്ചതെന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
തുക ഉപയോഗിച്ച്
ഏറ്റെടുത്ത നിര്‍മ്മാണ
ജോലികളുടെ വിശദാംശം
അറിയിക്കുമോ;
നാളിതുവരെയുള്ള
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കുമോ;
പ്രസ്തുത
പ്രവര്‍ത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
സ്ഥലത്ത് ഭരണാനുമതി
നല്കിയ
പ്രവര്‍ത്തികളോടൊപ്പം
കൂടുതല്‍ വികസന
പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുക്കേണ്ടതുണ്ടെന്ന്
ബോദ്ധ്യമുണ്ടോ;
എങ്കില്‍ ആയതിലേക്ക്
ആവശ്യമായ നടപടികള്‍
കൂടി സ്വീകരിക്കുവാന്‍
സന്നദ്ധമാകുമോയെന്ന്
വിശദമാക്കുമോ?
1051
വിനോദസഞ്ചാരികള്‍ക്കു
വഴിയോര വിശ്രമകേന്ദ്രങ്ങള്‍
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാതയോരത്തും,
മറ്റു പ്രധാന
പാതയോരങ്ങളിലും
പ്രാഥമികാവശ്യങ്ങള്‍
നിറവേറ്റുന്നതിനും,
വിശ്രമിക്കുന്നതിനും
ആവശ്യമായ സൗകര്യങ്ങള്‍
ഇല്ലാത്തതുമൂലം
വിനോദസഞ്ചാരികള്ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കാന്‍
എന്തെങ്കിലും
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
KTDC,
DTPC, തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍, ടൂറിസം
സഹകരണ സംഘങ്ങള്‍,
സ്വകാര്യ സംരംഭകര്‍
എന്നിവരുമായി ചേര്‍ന്ന്
സംസ്ഥാനത്താകെ വഴിയോര
വിശ്രമകേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1052
വിനോദസഞ്ചാരവകുപ്പിന്റെ
പ്രവര്‍ത്തനമികവിനുള്ള അവാർഡ്
ശ്രീ.കെ.അച്ചുതന്
,,
ബെന്നി ബെഹനാന്
,,
വര്‍ക്കല കഹാര്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാരവകുപ്പിന്റെ
പ്രവര്‍ത്തനമികവ്
കണക്കിലെടുത്ത് ഇൗ
സര്‍ക്കാരിന്റെ കാലത്ത്
അവാര്‍ഡുകള്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(ബി)
യു.എന്‍.ഒ.യുമായി
ബന്ധപ്പെട്ട ഏതങ്കിലും
ഏജന്‍സികളുടെ അവാര്‍ഡ്
വിനോദസഞ്ചാരവകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ?
1053
മിഷന്
676 ല്‍ ഉള്‍പ്പെടുത്തി
വിനോദ സഞ്ചാരമേഖലയില്‍ ജനകീയ
പങ്കാളിത്തം
ഉറപ്പാക്കുന്നതിന് പദ്ധതികള്‍
ശ്രീ.കെ.മുരളീധരന്
,,
റ്റി.എന്‍. പ്രതാപന്
,,
ലൂഡി ലൂയിസ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676 ല്‍ ഉള്‍പ്പെടുത്തി
വിനോദ സഞ്ചാരമേഖലയില്‍
ജനകീയ പങ്കാളിത്തം
ഉറപ്പാക്കുന്നതിന്
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
പദ്ധതികളാണ് മിഷന് വഴി
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതികളെ
സംബന്ധിച്ചുള്ള രൂപരേഖ
തയ്യാറാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം?
<<back