THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
977
സ്കൂള്‍ കലോല്‍സവങ്ങളില്‍ എ
ഗ്രേഡ് നേടുന്ന പട്ടികജാതി
വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്
പ്രോത്സാഹനം
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ബെന്നി ബെഹനാന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സ്കൂള്‍ കലോത്സവത്തില്‍
എഗ്രേഡ് നേടുന്ന
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രോത്സാഹനം
നല്‍കുന്നതിനുള്ള
ഏതെങ്കിലും പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
(ബി)
എങ്കില്‍
എന്ന് മുതലാണ് ഈ പദ്ധതി
നടപ്പിലാക്കി
തുടങ്ങിയത്;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഈ പദ്ധതി പ്രകാരം
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങള്‍ നല്കി;
വിശദമാക്കുമോ;
(ഡി)
ജില്ലാതല
സ്കൂള്‍
കലോത്സവങ്ങളില്‍ എ
ഗ്രേഡ് നേടുന്ന
പട്ടികജാതി വിഭാഗം
വിദ്യാര്‍ത്ഥികള്‍ക്ക്
കൂടി ഈ പദ്ധതി
പ്രകാരമുള്ള
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുമോ?
978
പട്ടികജാതി
കോളനികളില്‍ വിജ്ഞാന്‍വാടി
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി കോളനികളില്‍
വിജ്ഞാന്‍വാടി
ആരംഭിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ബി)
സ്വയംപര്യാപ്ത
പട്ടികജാതി കോളനി
പദ്ധതിയില്‍
വിജ്ഞാന്‍വാടി പദ്ധതി
കൂടി
ഉള്‍പ്പെടുത്തുന്നതിനു
നടപടി സ്വീകരിക്കുമോ?
979
എസ്.സി.
വകുപ്പിന് കീഴിലുള്ള എെ.ടി.എെ
കള്‍
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.സി.
വകുപ്പിന് കീഴില്‍
സംസ്ഥാനത്ത് എത്ര
എെ.ടി.എെ. കള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ജില്ലാടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ഈ സ്ഥാപനങ്ങളില്‍ പഠനം
പൂര്‍ത്തിയാക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
എന്‍.സി.വി.റ്റി.
നല്കുന്ന നാഷണല്‍
ട്രേഡ്
സര്‍ട്ടിഫിക്കറ്റ്
ലഭിക്കാറുണ്ടോ;
(സി)
ഡയറക്ടര്‍
ജനറല്‍ ഓഫ്
എംപ്ലോയ്മെന്റ്
ട്രെയിനിംഗ്
നിഷ്കര്‍ഷിക്കുന്ന
സൗകര്യങ്ങള്‍ നിലവില്‍
ഈ സ്ഥാപനങ്ങളിലുണ്ടോ;
(ഡി)
രണ്ട്
ട്രേഡ് ഉള്ള
സ്ഥാപനങ്ങളില്‍
ഡി.ജി.ഇ.റ്റി.നിഷ്കര്‍ഷിച്ചിട്ടുള്ള
സൗകര്യങ്ങള്‍,
തസ്തികകളുടെ എണ്ണം
എന്നിവ എപ്രകാരമാണ്;
പ്രസ്തുത സൗകര്യങ്ങള്‍
ഉള്ള എത്ര സ്ഥാപനങ്ങള്‍
നിലവിലുണ്ട്; അവയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
എസ്.സി.
വകുപ്പിന് കീഴിലുള്ള
എെ.ടി.എെ. കളില്‍
നിലവിലുള്ള
അപര്യാപ്തതകള്‍
പരിഹരിച്ച്
എന്‍.സി.വി.റ്റി. യുടെ
അംഗീകാരം ലഭ്യമാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
980
എന്‍.ജി.ഒ.
കള്‍ മുഖേന നടത്തുന്ന
പദ്ധതികള്‍
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെല്ലാം പദ്ധതികളാണ്
എന്‍.ജി.ഒ. കള്‍ മുഖേന
നടത്തുന്നതിന് അനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
വിശദവിവരം നല്‍കുമോ;
(ബി)
ഇതുസംബന്ധിച്ച്
സര്‍ക്കാര്‍
പുറപ്പെടുവിച്ച
ബന്ധപ്പെട്ട
ഉത്തരവുകളുടെയും പദ്ധതി
നല്കിയ എന്‍.ജി.ഒ.
കളുടെയും വിശദവിവരം
നല്‍കുമോ; വര്‍ഷം
തിരിച്ചുള്ള വിവരം
ലഭ്യമാക്കുമോ?
981
ദേശീയ
പട്ടികജാതി കമ്മീഷന്
സന്ദര്‍ശനവും ശുപാര്‍ശകളും
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത് സന്ദര്‍ശനം
നടത്തിയ ദേശീയ
പട്ടികജാതി കമ്മീഷന്
ലഭിച്ച പരാതികളുടെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും
ശുപാര്‍ശകള്‍ കമ്മീഷന്
സര്‍ക്കാരിന്
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തെല്ലാം
ശുപാര്‍ശകളാണ്
കമ്മീഷന് സര്‍ക്കാരിന്
നല്‍കിയത്; ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ശുപാര്‍ശകള്‍
നടപ്പാക്കാന്‍
എന്തെങ്കിലും നടപടികള്‍
സര്‍ക്കാര്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
പട്ടികജാതി വിഭാഗങ്ങള്‍
അനുഭവിക്കുന്ന
ഏതെങ്കിലും പ്രശ്നത്തെ
സംബന്ധിച്ച് കമ്മീഷന്
കേന്ദ്ര ഗവണ്മെന്റിന്
ശുപാര്‍ശ നല്‍കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
സംസ്ഥാനത്തെ
പട്ടികജാതി വിഭാഗങ്ങള്‍
അനുഭവിക്കുന്ന ഏതെല്ലാം
പ്രശ്നങ്ങളെ
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാര്‍ കമ്മീഷനോട്
വിശദീകരണം നല്‍കിയെന്ന്
വ്യക്തമാക്കുമോ?
982
മുഖാരി
- മുഹരി സമുദായത്തെ ഒ.ബി.സി.
ലിസ്റ്റില്‍
ഉള്‍പ്പെടുത്തുന്നത്
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മുഖാരി
- മുഹരി സമുദായത്തെ
ഒ.ബി.സി. ലിസ്റ്റില്‍
ഉള്‍പ്പെടുത്തുന്നതിനുവേണ്ടി
വര്‍ഷങ്ങളായി
ആവശ്യപ്പെട്ടിട്ടും
പിന്നോക്ക
വിഭാഗത്തില്‍പ്പെട്ട
ഇവരെ ഒ.ബി.സി. യില്‍
ഉള്‍പ്പെടുത്തുവാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ?
983
ചേലക്കര
മണ്ഡലത്തിലെ തിരുവല്ല്വാമല
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളിന് ഭൂമി
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തിലെ
തിരുവല്ല്വാമല മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളിന്
ഭൂമി അനുവദിച്ചുകൊണ്ട്
സര്‍ക്കാര്‍
ഉത്തരവായിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
ഭൂമി റവന്യൂ വകുപ്പില്‍
നിന്നും പട്ടികജാതി
വികസന വകുപ്പിന്
കെെമാറ്റം ചെയ്തു
കിട്ടുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ഡി)
മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളിന്
കെട്ടിട
നിര്‍മ്മാണത്തിനുള്ള
നടപടികള്‍ ഈ വര്‍ഷം
തന്നെ
ആരംഭിക്കുന്നതിനുവേണ്ടി
പ്രസ്തുത ഭൂമി
എത്രയുംവേഗം കെെമാറ്റം
ചെയ്തുകിട്ടാന്‍
നടപടികള്‍
സ്വീകരിക്കുമോ?
984
സ്വാശ്രയ
അണ് എയിഡഡ് വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ പട്ടിക ജാതി -
ഒ.ബി.സി., ഒ.ഇ.സി
വിദ്യാർത്ഥികളുടെ
ആനുകൂല്യങ്ങള്‍
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ അണ് എയിഡഡ്
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ എത്ര
പട്ടിക ജാതി -
ഒ.ബി.സി., ഒ.ഇ.സി
വിദ്യാ൪ത്ഥികള് പഠനം
നടത്തുന്നുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
സ്വാശ്രയ
പ്രൊഫഷണല്‍ കോളേജുകള്‍,
കോളേജുകള്‍, സ്കൂളുകള്‍
എന്നിവയില്‍ പഠിക്കുന്ന
പട്ടിക ജാതി -
ഒ.ബി.സി., ഒ.ഇ.സി
വിഭാഗത്തിന്
സ്റ്റൈപന്റ് ലംസം
ഗ്രാന്റ്, സ്കോള൪ഷിപ്പ്
എന്നിവ നല്കാ൯ എന്തു
തുക ആവശ്യമായി
വരുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദീകരിക്കാമോ;
(സി)
ഈ സ൪ക്കാ൪
അധികാരത്തില്‍ വന്നതിനു
ശേഷം നാളിതുവരെ ഈ
ആവശ്യത്തിനായി എന്തു
തുക നീക്കി വച്ചെന്നും
ഇതിനകം എന്തു തുക
വിതരണം ചെയ്തെന്നും,
എന്ത് തുക
കുടിശ്ശികയുണ്ടെന്നും
വിശദമാക്കാമോ?
985
പീരുമേട്
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂള്‍
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പീരുമേട്
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളിന്
2014-15സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
കംപ്യൂട്ടറുകള്‍
അനുവദിച്ചിട്ടുണ്ട്;
വിശദവിവരം
ലഭ്യമാക്കുമോ ;
(ബി)
അതില്‍
എത്ര എണ്ണം സ്കൂളിന്
ലഭിച്ചു എന്ന്
വ്യക്തമാക്കാമോ?
986
വൈപ്പിന്‍
മണ്ഡലത്തിലെ പട്ടികജാതി
വികസനം
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വൈപ്പിന്‍
മണ്ഡലത്തില്‍
പട്ടികജാതി വകുപ്പ്
ഏറ്റെടുത്തിട്ടുള്ള
വികസന പദ്ധതികള്‍
ഏതെല്ലാമാണ് ; ഇതിന്
എത്ര തുക
അനുവദിച്ചെന്ന്
വ്യക്തമാക്കുമോ?
987
പട്ടികജാതി
കോളനി നവീകരണം
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
കോളനികളുടെ
നവീകരണത്തിനായി
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കോളനികളിൽ
എന്തൊക്കെ
വികസനപ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത പദ്ധതി മുഖേന
ലക്ഷ്യമിടുന്നത്?
988
പട്ടികജാതി
ക്ഷേമ വകുപ്പ് വഴി
ആനുകൂല്യങ്ങൾ
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പട്ടികജാതി
ക്ഷേമ വകുപ്പ് വഴി
എന്തൊക്കെ
ആനുകൂല്യങ്ങളാണ് നല്കി
വരുന്നത് ; പ്രസ്തുത
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍
വിശദമാക്കുമോ ; അപേക്ഷാ
ഫാമുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ ?
989
പട്ടികജാതി
വികസന വകുപ്പുവഴി
നടപ്പാക്കിയിട്ടുള്ള
പദ്ധതികള്‍
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പട്ടികജാതി വികസന
വകുപ്പു വഴി
നടപ്പാക്കിയിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയെന്നും
പ്രസ്തുത
പദ്ധതികള്‍ക്കായി എത്ര
തുക വീതം ചെലവഴിച്ചു
എന്നും
വ്യക്തമാക്കുമോ;
(ബി)
പട്ടികജാതി
പിന്നോക്ക
ക്ഷേമത്തിനായി വൈക്കം
നിയോജക മണ്ഡലത്തില്‍
നടപ്പാക്കിയ
പദ്ധതികളില്‍ ഏതൊക്കെ
പദ്ധതികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും
ഇനി ഏതൊക്കെ
പദ്ധതികള്‍
പൂര്‍ത്തീകരിക്കാനുണ്ടെന്നും
വ്യക്തമാക്കുമോ?
990
പട്ടികജാതി
ക്ഷേമ വകുപ്പിന്റെ മാവേലിക്കര
നിയോജക മണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങൾ
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
ക്ഷേമ വകുപ്പ്
മാവേലിക്കര നിയോജക
മണ്ഡലത്തില്‍ 2011-12,
2012-13, 2013-14
വര്‍ഷങ്ങളില്‍ നടത്തിയ
വികസന
പ്രവര്‍ത്തനങ്ങളുടെയും
പദ്ധതികളുടെയും
വിശദാംശങ്ങള്‍
ഗ്രാമപഞ്ചായത്ത്
അടിസ്ഥാനത്തില്‍
വിശദമാക്കുമോ; 2014-15
സാമ്പത്തിക വര്‍ഷം
നടപ്പിലാക്കുന്ന വികസന
പ്രവര്‍ത്തികളുടെയും
പദ്ധതികളുടെയും
വിശദാംശങ്ങള്‍
വ്യകത്മാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ
പട്ടികജാതിക്ഷേമ
വകുപ്പില്‍ നിന്നും
മാവേലിക്കര
മണ്ഡലത്തില്‍ വിതരണം
ചെയ്ത
ദിരിതാശ്വാസ-ചികിത്സാസഹായ
നിധിയുടെ വിശദാംശങ്ങള്‍
ബ്ലോക്കടിസ്ഥാനത്തില്‍
വ്യക്തികളുടെ
മേല്‍വിലാസമടക്കം
വ്യക്തമാക്കുമോ;
(സി)
ഈ
സര്ക്കാര്അധികാരമേറ്റശേഷം
പട്ടികജാതിക്ഷേമ
വകുപ്പില്‍ നിന്നും
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
അനുവദിച്ച
വീടുകളുടെയും, സ്ഥലം
വാങ്ങുന്നതിന് ധനസഹായം
ലഭിച്ച
ഗുണഭോക്താക്കളുടെയും
വിശദാംശങ്ങള്‍
ഗ്രാമപഞ്ചായത്തുകള്‍
തിരിച്ച്
വ്യക്തമമാക്കുമോ?
991
സ്വന്തമായി
സ്ഥലവും വീടുമില്ലാത്ത
പട്ടികജാതി വിഭാഗക്കാർ
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വന്തമായി
സ്ഥലവും വീടുമില്ലാത്ത
പട്ടികജാതി
വിഭാഗക്കാരുടെ കണക്ക്
2009-10 ലെ കിലയുടെ
റിപ്പോര്‍ട്ടനുസരിച്ച്
ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
2010-11,
2011-12, 2012-13
വര്‍ഷങ്ങളില്‍ ഈ
വിഭാഗക്കാര്‍ക്ക് ഓരോ
ജില്ലകളിലും അനുവദിച്ച
തുകയെത്രയെന്നും ലഭിച്ച
വീടുകളുടെ എണ്ണം
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
കിലയുടെ
2009-10 ലെ
റിപ്പോര്‍ട്ട് പ്രകാരം
പട്ടികജാതിക്കാരുടെ
ജീവിതനിലവാരം
ഉയര്‍ത്തുന്നതിന്
വിദ്യാഭ്യാസ മേഖലയിലും
തൊഴില്‍ പരിശീലന
മേഖലയിലും എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കാന്‍
നിര്‍ദ്ദേശിക്കപ്പെട്ടിരുന്നത്;
(ഡി)
ഈ
നിര്‍ദ്ദേശം അനുസരിച്ച്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
992
കാസര്‍ഗോഡ്
നടക്കാവ് കോളനിയിലെ
പ്രവൃത്തികള്‍
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ നടക്കാവ്
കോളനിയെ മോഡല്‍
കോളനിയായി ഉയര്‍ത്തി
പശ്ചാത്തല സൗകര്യങ്ങള്‍
ഒരുക്കുന്ന പദ്ധതിക്ക്
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കോളനിയിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുത്തു
നടത്തിയവര്‍ ഈ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
കോളനിയില്‍ ഏതെല്ലാം
പ്രവൃത്തികളാണ് ചെയ്തു
തീര്ത്തിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
993
കാസര്‍ഗോഡ്
ജില്ലയിലെ പട്ടികജാതി
സങ്കേതങ്ങള്‍ / കോളനികള്‍
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ആകെ എത്ര
പട്ടികജാതി
സങ്കേതങ്ങള്‍ /
കോളനികളാണ് ഉളളതെന്ന്
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
ജില്ലയിലെ
ആകെ പട്ടികജാതി
കുടുംബങ്ങള്‍ ജനസംഖ്യ
എന്നിവ സംബന്ധിച്ച്
പഞ്ചായത്ത്
തിരിച്ച്കണക്കുകള്
വിശദമാക്കാമോ;
(സി)
ഇതില്‍
കൈവശ ഭൂമിക്ക് പട്ടയം
ലഭിച്ച എത്ര
കുടുംബങ്ങളാണ്
ഉളളതെന്ന് പഞ്ചായത്ത്
തിരിച്ച് കണക്കുകള്‍
പറയാമോ;
(ഡി)
പട്ടികജാതി
ഭൂരഹിത
കുടുംബങ്ങള്‍ക്ക് ഭൂമി
പതിച്ചു നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
994
കേരളത്തിലെ
പിന്നോക്ക സമുദായാംഗങ്ങളുടെ
വികസനത്തിനുളള സേവനങ്ങള്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
പിന്നോക്ക സമുദായ വികസന
വകുപ്പ് നിലവില്‍
വന്നതു എന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വകുപ്പ് കേരളത്തിലെ
പിന്നോക്ക
സമുദായാംഗങ്ങളുടെ
വികസനത്തിന് എന്തൊക്കെ
സേവനമാണ്
നടത്തുന്നതെന്ന്
അറിയിക്കുമോ;
(സി)
കേന്ദ്ര
പ്രൊഫഷണല്‍ വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
പ്രവേശനത്തിന് നോണ്‍
ക്രിമിലെയ൪ മാനദണ്ഡം
പ്രകാരം പിന്നോക്ക
സമുദായ സംവരണം
നടപ്പിലാക്കിയ
ആനുകൂല്യം സംസ്ഥാനത്തെ
വിദ്യാ൪ത്ഥികള്ക്ക്
ലഭ്യമാവുന്നുണ്ടോ,
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
പരിശോധിക്കുമോ;
(ഡി)
മേല്പറഞ്ഞ
നോണ്‍ ക്രിമിലെയ൪
പിന്നോക്ക സമുദായ
സംവരണാനുകൂല്യം
കേരളത്തിലെ പ്രൊഫഷണല്‍
ഡിഗ്രി പ്രവേശനത്തിന്
ബാധകമാക്കാത്തത് മൂലം
പിന്നോക്ക സമുദായ
സംവരണത്തില്‍
വിദ്യാ൪ത്ഥികള്ക്ക്
തുല്യ അവസരം എന്ന തത്വ
ലംഘനം നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
2014-15
അക്കാദമിക് വ൪ഷത്തെ
പ്രൊഫഷണല്‍ ഡിഗ്രി
കോഴ്സ് പ്രവേശനത്തിന്
നോണ്‍ ക്രിമിലെയ൪
വ്യവസ്ഥ പ്രകാരം
ലഭ്യമാവുന്ന വരുമാന
സ൪ട്ടിഫിക്കറ്റിന്റെ
അടിസ്ഥാനത്തില്‍
പിന്നോക്ക സമുദായ
സംവരണം
അനുവദിക്കുന്നതിന്
ബഹുമാനപ്പെട്ട കേരള
ഹൈക്കോടതി
പുറപ്പെടുവിച്ച വിധി
ന്യായം
നടപ്പിലാക്കിയട്ടുണ്ടോ,
ഇല്ലെങ്കില്‍ അതിന്
അടിയന്തിര നി൪ദ്ദേശം
നല്‍കുമോ;
(എഫ്)
ഇക്കാര്യത്തില്‍
പിന്നോക്ക
വിഭാഗക്കമ്മീഷ൯ ശുപാ൪ശ
എന്തെങ്കിലും
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത വിഷയത്തിലെ
അന്തിമ റിപ്പോ൪ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ലഭിച്ചതെന്ന്
വ്യക്തമാക്കുമോ?
995
പട്ടികജാതി
വികസനത്തിന് വകയിരുത്തിയ തുക
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷം
പദ്ധതി തുകയില്‍
പട്ടികജാതി
വികസനത്തിനായി
വകയിരുത്തിയിട്ടുള്ള
തുക എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുകയിൽ നാളിതുവരെ
അനുവദിച്ച തുകയുടെയും
പദ്ധതികള്‍ക്കുവേണ്ടി
വിനിയോഗിച്ച
തുകയുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
996
പട്ടികജാതി
വിഭാഗങ്ങളുടെ മേല്‍ നടക്കുന്ന
അനീതികള്‍
പരിശോധിക്കുന്നതിന്
വിജിലന്‍സ് സമിതിയുടെ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി
വിഭാഗങ്ങളുടെ മേല്‍
നടക്കുന്ന അനീതികള്‍
പരിശോധിക്കുന്നതിന്
വിജിലന്‍സ് സമിതിയുടെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമല്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(ബി)
പ്രസ്തുത
സമിതിയുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടാേ
; എങ്കില്‍
വിശദമാക്കുമോ ;
(സി)
ജില്ലാ
വിജിലന്‍സ് സമിതിയുടെ
പ്രവര്‍ത്തനങ്ങള്‍
നിര്ജ്ജീവമായതിന്റെ
കാരണങ്ങള്‍ എന്താണെന്ന്
വിശദമാക്കുമോ ?
997
പട്ടികജാതി
പെണ്‍കുട്ടികളുടെ വിവാഹത്തിന്
നല്കുന്ന ധനസഹായം
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പട്ടികജാതി
ക്ഷേമ വകുപ്പില്‍
നിന്നും സാധുക്കളായ
കുടുംബങ്ങളിലെ
പെണ്‍കുട്ടികളുടെ
വിവാഹത്തിന് നല്കുന്ന
ധനസഹായം ഏത് വര്‍ഷം വരെ
കൊടുത്തു
തീര്‍ത്തുവെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ; എത്ര
തുകയാണ് ഇതിന്
നീക്കിവച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
998
പട്ടികജാതി
വിഭാഗത്തിൽപ്പെടുന്ന
കുട്ടികള്‍ക്കായി സ്വകാര്യ
ഹോസ്റ്റലുകള്‍
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തിൽപ്പെടുന്ന
കുട്ടികള്‍ക്കായി
സര്‍ക്കാര്‍ അനുമതിയോടെ
സ്വകാര്യ വ്യക്തികളോ
ട്രസ്റ്റുകളോ സന്നദ്ധ
സംഘടനകളോ ഹോസ്റ്റലുകള്‍
പ്രവര്ത്തിപ്പിക്കൂന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
സ്ഥാപനത്തിന്റെ പേര്,
ഉടമ, സ്ഥാപനം
പെണ്കുട്ടികള്ക്കായാണോ
ആണ്കുട്ടികള്ക്കായാണോ,
കുട്ടികളുടെ നിലവിലെ
എണ്ണം എന്നിവ
ഉള്‍പ്പെടെയുളള
വിവരങ്ങള്‍
ജില്ലതിരിച്ചു
ലഭ്യമാക്കുമോ;
(സി)
ഇത്തരം
സ്ഥാപനങ്ങള്‍ക്ക്
സര്‍ക്കാര്‍ ഗ്രാന്റ്
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
രൂപയാണ് നല്‍കുന്നത്;
ഗ്രാന്റ്
നല്‍കുന്നതിനുളള
മാനദണ്ഡം വിശദമാക്കുമോ;
(ഡി)
ഇത്തരം
ഹോസ്റ്റലുകളില്‍
താമസിക്കുന്ന
കുട്ടികള്‍ക്ക് എത്ര
രൂപയാണ് സര്‍ക്കാര്‍
അനുവദിക്കുന്നത്;
സര്‍ക്കാര്‍
ഹോസ്റ്റലുകളിലെ
കുട്ടികള്‍ക്ക് എത്ര
രൂപയാണ്
അനുവദിക്കുന്നത്;
(ഇ)
ഇത്തരം
സ്ഥാപനങ്ങൾക്ക്
ഗ്രാന്റ്
കുടിശികയുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ?
999
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ
വായ്പകള്‍
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ
വായ്പകള്‍
എഴുതിതള്ളുന്നതിന്
പദ്ധതി തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശം
വെളിപ്പെടുത്താമോ;
(സി)
ഈ
വിഭാഗത്തില്‍ എത്ര
പേര് ലോണ്‍
എടുത്തിട്ടുണ്ട്; ഇത്
സംബന്ധിച്ച്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
1000
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വീട് നിര്‍മ്മാണത്തിനായി
ധനസഹായം
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
ഭവനരഹിതര്‍ക്ക് വീട്
നിര്‍മ്മാണത്തിനായി
ധനസഹായം നല്കുന്ന
പദ്ധതി പ്രകാരം എന്ത്
തുകയാണ് ഒരാള്‍ക്ക്
നല്കി വരുന്നത്;
വിശദമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എന്ത് തുകയാണ്
നല്‍കിയിരുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
തുക, ഗൃഹനിർമ്മാണം
പൂർത്തീകരിക്കുന്നതിന്
അപര്യാപ്തമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
എങ്കിൽ
എന്ത് വർദ്ധന
വരുത്തുവാനാണ്
ഉദ്ദേശിക്കുന്നത്?
1001
സംസ്ഥാനത്തെ
പട്ടികജാതിക്കാരുടെ
ക്ഷേമപ്രവർത്തനങ്ങൾ
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതിക്കാരുടെ
ഉന്നമനത്തിനും
ക്ഷേമത്തിനുമായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിവരുന്നത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പട്ടികജാതി
പെണ്‍കുട്ടികളുടെ
വിവാഹത്തിനും ,
കാന്‍സര്‍, കിഡ്നി
സംബന്ധമായ
മാരകരോഗങ്ങള്‍
ബാധിച്ചവര്‍ക്കും
പട്ടികജാതി
ക്ഷേമവകുപ്പിന്റെ
ധനസഹായം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
1002
പട്ടികജാതി
വിഭാഗക്കാര്‍ക്കായുള്ള വിവിധ
ക്ഷേമപദ്ധതികള്‍
ശ്രീ.എ.കെ.ബാലന്
,,
കെ.രാധാകൃഷ്ണന്
,,
ബി.സത്യന്
,,
പി.റ്റി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പട്ടികജാതി കമ്മീഷന്റെ
സംസ്ഥാനതല
അവലോകനത്തില്‍
പട്ടികജാതി
വിഭാഗക്കാര്‍ക്കായുള്ള
വിവിധ ക്ഷേമപദ്ധതികള്‍
നടപ്പിലാക്കുന്നതില്‍
ചൂണ്ടിക്കാണിക്കപ്പെട്ട
വീഴ്ചകള്‍
എന്തൊക്കെയായിരുന്നു;
(ബി)
പട്ടികജാതി
വിഭാഗക്കാര്‍ക്കായുള്ള
വിവിധ ക്ഷേമപദ്ധതികള്‍
നടപ്പിലാക്കുന്നതില്‍
വന്ന പോരായ്മകള്‍
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
1003
സ്വയംപര്യാപ്ത
പട്ടികജാതി ഗ്രാമങ്ങൾ
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പ്
നടപ്പിലാക്കുന്ന
സ്വയംപര്യാപ്ത ഗ്രാമ
പദ്ധതിയില്‍ പട്ടികജാതി
ഗ്രാമങ്ങളെ
ഉള്‍പ്പെടുത്തുന്നതിനു
നിശ്ചയിച്ചിട്ടുളള
മാനദണ്ഡങ്ങള്‍ എന്താണ്;
(ബി)
എന്തടിസ്ഥാനത്തിലാണ്
ഈ മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുളളത്;
(സി)
നിശ്ചയിക്കപ്പെട്ട
മാനദണ്ഡ പ്രകാരം
സ്വയംപര്യാപ്ത
ഗ്രാമപദ്ധതിയില്‍
ഉള്പ്പെടുത്തുവാ൯
കഴിയുന്ന എത്ര
പട്ടികജാതി
ഗ്രാമങ്ങളാണ് കണ്ണൂ൪
ജില്ലയിലുളളത്;
(ഡി)
പ്രസ്തുത
ഗ്രാമങ്ങള്‍ ഒാരോന്നും
ഏതു
നിയോജകമണ്ഡലത്തിലാണ്
ഉള്പ്പെട്ടിട്ടുളളതെന്നു
വ്യക്തമാക്കുമോ;
(ഇ)
കണ്ണൂ൪
ജില്ലയിലെ ഏതെല്ലാം
നിയോജകമണ്ഡലങ്ങളിലെ
ഏതെല്ലാം പട്ടകജാതി
ഗ്രാമങ്ങള്‍ക്ക്
സ്വയംപര്യാപ്ത ഗ്രാമ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ?
1004
സ്വയംപര്യാപ്ത
ഗ്രാമം പദ്ധതി
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വകുപ്പിന്റെ
സ്വയംപര്യാപ്ത ഗ്രാമം
പദ്ധതിപ്രകാരം
കോളനികളുടെ വികസനത്തിന്
അനുവദിച്ച
പ്രവൃത്തികളില്‍ എത്ര
ശതമാനം പ്രവൃത്തി
പൂര്‍ത്തിയായിട്ടുണ്ടെന്ന്
ഓരോ നിയോജകമണ്ഡലം
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
ബാക്കി
പ്രവൃത്തികള്‍ എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
1005
പൊന്നാനിയില്‍
പട്ടികജാതി വകുപ്പിന്
കീഴിലുള്ള ഐ.റ്റി.ഐ.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊന്നാനിയില്‍
പട്ടികജാതി വകുപ്പിന്
കീഴിലുള്ള ഐ.റ്റി.ഐ.
യില്‍ പതിറ്റാണ്ടുകളായി
ഇലക്ട്രീഷ്യന് ട്രേഡ്
മാത്രമാണുള്ളതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എസ്.
സി. വിഭാഗം
കുട്ടികള്‍ക്ക് ഏറെ
പ്രയോജനപ്രദമായ
ഐ.റ്റി.ഐ.യില്‍ നൂതന
കോഴ്സുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
പുതിയ
കെട്ടിടം പണിയുന്നതിന്
ആവശ്യമായ ഫണ്ട്
വകയിരുത്തുമോ;
(ഡി)
അടുത്ത
ബഡ്ജറ്റില്‍ ഇതിനുള്ള
ഫണ്ട്
വകയിരുത്തുന്നതിന്
നടപടി സ്വീകരിക്കാമോ;
വിശദമാക്കാമോ?
1006
1007
പട്ടികജാതിയില്‍പ്പെട്ട
അപേക്ഷകര്‍ക്കുള്ള ചികിത്സാ
സഹായം
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കാസര്‍ഗോഡ്
ജില്ലയില്‍
പട്ടികജാതിയില്‍പ്പെട്ട
എത്ര അപേക്ഷകര്‍ക്ക്
ചികിത്സാ സഹായം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
1008
പട്ടികജാതിയില്‍പ്പെട്ട
മിശ്രവിവാഹിതരുടെ മക്കള്‍ക്ക്
ചികിത്സാധനസഹായത്തിന് നടപടി
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിവിഭാഗക്കാര്ക്കായുള്ള
ചികിത്സാധനസഹായത്തിന്
മിശ്രവിവാഹിതരുടെ
മക്കള്‍ക്ക് ധനസഹായം
ലഭിക്കണമെങ്കില്‍ ജാതി
സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കേണ്ടതുണ്ടാേ;
ഉണ്ടെങ്കില്‍ ആരുടെ
സാക്ഷ്യപ്പെടുത്തലുള്ള
സര്‍ട്ടിഫിക്കറ്റാണ്
ഹാജരാക്കേണ്ടത്;
(ബി)
പ്രസ്തുത
സര്‍ട്ടിഫിക്കറ്റിന്‍െറ
അഭാവത്തില്‍ ഇനിയും
എത്രപേര്‍ക്ക്
അനുവദിക്കപ്പെട്ട
ധനസഹായം
കാെടുത്തുതീര്ക്കുവാനുണ്ട്;
(സി)
ചികിത്സാധനസഹായത്തിന്
ഇത്തരം നിയമത്തിന്‍െറ
സങ്കീര്‍ണ്ണതകള്‍
തടസ്സമാവുന്നു എന്ന
വസ്തുത കണക്കിലെടുത്ത്
നിലവിലുള്ള നിയമത്തില്‍
ഇളവുവരുത്തി
ചികിത്സാസഹായം യഥാസമയം
ലഭ്യമാക്കാനുള്ള നടപടി
സ്വീകരിക്കുമാേ?
1009
പട്ടികജാതിക്കാര്‍ക്കുനേരെ
നടക്കുന്ന അതിക്രമങ്ങള്‍
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിക്കാര്‍ക്കുനേരെ
നടക്കുന്ന
അതിക്രമങ്ങളുമായി
ബന്ധപ്പെട്ട കേസ്സുകള്‍
തീര്‍പ്പുകല്‍പ്പിക്കുന്നതില്‍
അനിയന്ത്രിതമായ
കാലതാമസം
ഉണ്ടാകുന്നതായി ദേശീയ
പട്ടികജാതി കമ്മീഷന്
ചൂണ്ടിക്കാണിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2012-2013
വര്‍ഷങ്ങളില്‍
റിപ്പോര്‍ട്ടു
ചെയ്യപ്പെട്ടതില്‍ എത്ര
ശതമാനം കേസ്സുകളാണ്
തീര്പ്പുകല്പ്പിക്കപ്പെട്ടിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
പട്ടികജാതിക്കാര്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
പരിശോധിക്കുന്ന
കോടതികളുടെ
പ്രവര്‍ത്തനങ്ങള്‍
പരിശോധിക്കാറുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
1010
പട്ടികജാതിവിഭാഗങ്ങള്ക്കുള്ള
കേന്ദ്ര ഫണ്ട്
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിവിഭാഗങ്ങള്‍ക്കായി
2014-15
സാമ്പത്തികവര്‍ഷം
ലഭ്യമായ
കേന്ദ്രഫണ്ടിന്െറ
വിശദാംശം നല്‍കാമാേ;
(ബി)
ലഭ്യമായ
ഫണ്ടിന്‍െറ എത്ര ശതമാനം
നാളിതുവരെ
ചെലവഴിച്ചിട്ടുണ്ട്;
(സി)
കേന്ദ്രത്തില്‍നിന്നും
പട്ടികജാതിവികസനത്തിനായി
കൂടുതല്‍ ഫണ്ട്
ലഭ്യമാക്കുന്നതിനു
നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
വിശദമാക്കുമോ ?
1011
പട്ടികജാതിക്ഷേമത്തിനായി
2013-14 -ലെ ബജറ്റില്‍
വകയിരുത്തിയ തുക
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിക്ഷേമത്തിനായി
2013-14 ബജറ്റില്‍
വകയിരുത്തിയ തുകയെത്ര ;
ഓരാേ ഹെഡ്ഡിലും
വകയിരുത്തിയ തുകയും ,
ചെലവും പ്ലാൻ / നോണ്‍
-പ്ലാൻ തിരിച്ച്
ലഭ്യമാക്കുമാേ;
(ബി)
ചെലവില്‍
ഡിപ്പാേസിറ്റായി മാറിയ
തുകയെത്ര; അതില്‍
നാളിതുവരെ
ചെലവാക്കിയതെത്ര;
ഇൗയിനത്തില്‍
അവശേഷിക്കുന്ന തുക
ഏതെല്ലാം ഏജന്‍സികളില്‍
എത്രയെന്നു
വെളിപ്പെടുത്തുമാേ;
(സി)
2014-15
ബജറ്റില്‍ ഓരാേ
ഹെഡ്ഡിലും
പ്ലാന്‍/നാേണ്‍-പ്ലാന്‍
തിരിച്ച് വകയിരുത്തിയ
തുകയെത്രയെന്നും, ചെലവ്
എത്രയെന്നും
വെളിപ്പെടുത്തുമാേ?
1012
വിനോദസഞ്ചാര
മേഖലയിലെ പ്രശ്നങ്ങള്‍
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിനോദസഞ്ചാര മേഖലയില്‍
ഹോംസ്റ്റേ, സര്‍വ്വീസ്
വില്ല എന്നിവ സ്വയം
തൊഴില്‍ സംരംഭമായി
ആരംഭിക്കുന്നവര്‍
നേരിടുന്ന പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വിനോദസഞ്ചാര
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കാന്‍
നിയമാനുസൃതം
പ്രവര്‍ത്തിക്കാന്‍
തയാറാകുന്ന
ഇത്തരക്കാര്‍ക്ക് നോ
ഒബ്ജക്ഷന്
സര്‍ട്ടിഫിക്കറ്റ്
നല്കുന്ന കാര്യത്തില്‍
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളും, പോലീസ്
അധികൃതരും കാണിക്കുന്ന
അലംഭാവവും അനാവശ്യ
കാലതാമസവും
പരിഹരിക്കാന്‍ വിനോദ
സഞ്ചാരവകുപ്പ്
എന്തെങ്കിലും നീക്കം
നടത്തിയിട്ടുണ്ടോ ;
(സി)
ഇൗ
ബുദ്ധിമുട്ടുകള്‍ കാരണം
നിയമാനുസൃതം ലെെസന്‍സ്
നേടി സ്ഥാപനം നടത്താന്‍
ഇറങ്ങി
പുറപ്പെടുന്നവര്‍
വമ്പിച്ച
കടക്കെണിയില്‍പ്പെട്ട്
അനധികൃത
മാര്‍ഗ്ഗങ്ങളിലേക്ക്
മാറാന്‍
നിര്‍ബന്ധിതരാകുന്ന
സാഹചര്യം ഒഴിവാക്കാന്‍
അടിയന്തരമായി ഇൗ
പ്രശ്നത്തില്‍
ഇടപെടുമോ എന്ന്
വ്യക്തമാക്കുമോ?
1013
ആറ്റിങ്ങല്‍
കൊല്ലമ്പുഴ ടൂറിസ്റ്റ്
ഫെസിലിറ്റേഷന്‍ സെന്റര്‍
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
ഫണ്ട് ഉപയോഗിച്ച്
പൂര്‍ത്തീകരിച്ച
കഠിനംകുളം ബാക്ക്
വാട്ടര്‍
സര്ക്യൂട്ടില്പ്പെട്ട
ആറ്റിങ്ങല്‍ കൊല്ലമ്പുഴ
ടൂറിസ്റ്റ്
ഫെസിലിറ്റേഷന്‍
സെന്റര്‍ ഇപ്പോള്‍
ആരുടെ
നിയന്ത്രണത്തിലാണ്
;പ്രസ്തുത സെന്ററിന്റെ
ചുമതല ഏത്
ഉദ്യോഗസ്ഥനാണ്; എത്ര
തുകയാണ് ഇതിനുവേണ്ടി
ചെലവഴിച്ചത്; കഴിഞ്ഞ
മഴക്കാലത്ത് വെള്ളം
കയറി ഭൂരിഭാഗം
പ്രദേശവും തകര്‍ന്ന്
പോയതും ഇപ്പോള്‍
സന്ദര്‍ശകര്‍ക്ക്
ടൂറിസ്റ്റ്
കേന്ദ്രത്തിലേക്ക്
കയറാന്‍ കഴിയാത്ത
സ്ഥിതിയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് ഞാൻ
നല്കിയ നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇത് സംബന്ധിച്ച്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ; ഈ
ടൂറിസ്റ്റ് കേന്ദ്രം
തകര്‍ച്ചയില്‍ നിന്നും
രക്ഷിക്കാന്‍ നടപടി
സ്വീകരിക്കുമോ?
1014
കിഴക്കേകോട്ട
,തമ്പാനൂര്‍ ബസ്
ടെര്‍മിനലുകളുടെ ശോച്യാവസ്ഥ
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആയിരക്കണക്കിനു
വിദേശികളും
സ്വദേശികളുമായ വിനോദ
സഞ്ചാരികളും
മറ്റുള്ളവരും ദിനം
പ്രതി വന്നു പോകുന്ന
തലസ്ഥാനത്തെ
കിഴക്കേകോട്ട ,
തമ്പാനൂര്‍ ബസ്
ടെര്‍മിനലുകളുടെയും
പരിസര പ്രദേശങ്ങളുടെയും
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വാഹനയാത്ര
പോയിട്ട് സുരക്ഷിതമായ
കാല്‍നട യാത്രപോലും
അസാദ്ധ്യമായ തലസ്ഥാനം
വിനോദ സഞ്ചാരികളില്‍
ഉണ്ടാക്കുന്ന അറപ്പും
വെറുപ്പും
സംസ്ഥാനത്തിന്റെ
വിനോദസഞ്ചാര വികസന
മോഹങ്ങള്‍ക്ക്
തിരിച്ചടിയാവുമെന്ന
കാര്യം
ശ്രദ്ധിച്ചിട്ടുണ്ടോ ;
(സി)
വര്‍ഷങ്ങളായി
തുടരുന്ന ഈ
കെടുകാര്യസ്ഥതക്ക്
ഉത്തരവാദികള്‍
ആരാണെന്ന്
അന്വേഷിച്ചിട്ടുണ്ടോ ;
(ഡി)
ഈ
ദുസ്ഥിതിക്ക് അറുതി
വരുത്താന്‍ വിനോദ
സഞ്ചാര വകുപ്പിന്
എന്തെങ്കിലും
പദ്ധതിയുണ്ടോ ;
എങ്കില്‍ എന്ന്
നടപ്പിലാകുമെന്ന്
വിശദമാക്കുമോ?
1015
സമയ
ബന്ധിതമായി
പൂര്‍ത്തിയാക്കാത്ത കേന്ദ്ര
ടൂറിസം പദ്ധതികള്‍
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ഗവണ്മെന്റ് അനുവദിച്ച
സംസ്ഥാനത്തെ ഏതെങ്കിലും
ടൂറിസം പദ്ധതി,
കാലാവധിയ്ക്കകം പണി
പൂര്‍ത്തിയാക്കാന്‍
കഴിയാത്തതിന്റെ പേരില്‍
റദ്ദാക്കി പണം തിരികെ
അടച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ സര്‍ക്കാരിന്റെ
കാലത്ത് ഏതെല്ലാം
പദ്ധതികളുടെ
കാര്യത്തിലാണ് പണം
കേന്ദ്രത്തിന് തിരികെ
അടച്ചതെന്നു
വിശദമാക്കാമോ;
(സി)
പണം
തിരികെ അടക്കാന്‍
തീരുമാനിച്ച പദ്ധതികള്‍
കേന്ദ്രം
അനുവദിച്ചിരുന്നത് ഏത്
തീയതികളിലായിരുന്നുവെന്ന്
അറിയിക്കുമോ;
(ഡി)
കേന്ദ്ര
നിര്‍ദ്ദേശാനുസരണം സമയ
ബന്ധിതമായി ടൂറിസം
പദ്ധതികളുടെ
നിര്‍മ്മാണം ആരംഭിച്ച്
പൂര്‍ത്തിയാക്കുന്നതില്‍
വീഴ്ച വരുത്തിയവര്‍
ആരെല്ലാമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
സംസ്ഥാനത്തിനുണ്ടായ
നഷ്ടത്തിനുത്തരവാദികളായ
ഉദ്യോഗസ്ഥന്മാര്ക്കെതിരെ
സ്വീകരിച്ച ശിക്ഷാ
നടപടികള്‍
വിശദമാക്കാമോ?
1016
വിനോദ
സഞ്ചാര സീസണിൽ ടൂറിസം
കേന്ദ്രങ്ങളില്‍ ആവശ്യമായ
മുന്നൊരുക്കം സീകരിക്കാൻ
നടപടി
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാര സീസണ്
ആരംഭിച്ചിട്ടും പല
ടൂറിസം കേന്ദ്രങ്ങളിലും
ആവശ്യമായ മുന്നൊരുക്കം
നടത്താന്‍
കഴിഞ്ഞില്ലെന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
പ്രഖ്യാപിച്ച പല
പദ്ധതികളും ഇതുവരെ
ആരംഭിക്കാന്‍
കഴിയാതിരുന്നതും, പല
പദ്ധതികളും ഇടയ്ക്ക്
മുടങ്ങിയതും, പല
പദ്ധതികളും
അഴിമതിയില്പ്പെട്ടതും
ടൂറിസം വികസനത്തിനു
തിരിച്ചടിയായത്
പരിശോധിക്കുമോ;
(സി)
കഴിഞ്ഞ
രണ്ടു
വര്‍ഷത്തിനിടയില്‍ എത്ര
പദ്ധതികള്‍
പ്രഖ്യാപിച്ചെന്നും
അതില്‍ എത്ര പദ്ധതികള്‍
നടപ്പാക്കാന്‍
കഴിഞ്ഞുവെന്നും
വ്യക്തമാക്കുമോ?
1017
വിനോദ
സഞ്ചാര കേന്ദ്രങ്ങളിലെ
പശ്ചാത്തല സൗകര്യം
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
സണ്ണി ജോസഫ്
,,
റ്റി.എന്‍. പ്രതാപന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദ സഞ്ചാര
കേന്ദ്രങ്ങളില്‍
പശ്ചാത്തല സൗകര്യം
ഒരുക്കുന്നതിനും
മെച്ചപ്പെടുത്തുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിവരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
ഇവിടങ്ങളില്‍ പ്രസ്തുത
പദ്ധതികളനുസരിച്ച്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
പദ്ധതികള്‍ക്കായി
എത്ര തുകയാണ്
വകയിരുത്തിയിട്ടുള്ളത്
; വിശദമാക്കുമോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം
സജ്ജീകരണങ്ങള്‍
ഒരുക്കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം ?
1018
വിനോദ
സഞ്ചാരം
പ്രോത്സാഹിപ്പിക്കാന്‍ നടപടി
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടൂറിസം വകുപ്പിന്
കീഴിലുള്ള
ഹോട്ടലുകളുടെയും
റിസോര്‍ട്ടുകളുടെയും
പ്രവര്‍ത്തനം വിനോദ
സഞ്ചാരികളെ
ആകര്‍ഷിക്കുന്ന
തരത്തിലാക്കുന്നതിന്
വകുപ്പിന്റെ
മാര്‍ക്കറ്റിങ്ങ്
വിഭാഗം
കാര്യക്ഷമമല്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിനോദസഞ്ചാരം
പ്രോത്സാഹിപ്പിക്കുന്നതിനായി
സംസ്ഥാനത്തെ
വിനോദസഞ്ചാര
കേന്ദ്രങ്ങളെ
ആഗോളതലത്തില്‍
പരിചയപ്പെടുത്തുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
തീര്‍ത്ഥാടന
ടൂറിസം, ആരോഗ്യ ടൂറിസം
എന്നിവയുടെ
സാദ്ധ്യതകള്‍ പരമാവധി
ഉപയോഗപ്പെടുത്തുന്നില്ലെന്ന
ആക്ഷേപം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഇത് പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
1019
വിദേശ
മദ്യത്തിന്റെ നിരോധനാവും
വിനോദസഞ്ചാര മേഖലയില്‍
ബുദ്ധിമുട്ടും
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മദ്യ ലഭ്യത
കുറച്ചതിനാല്‍
വിനോദസഞ്ചാര മേഖലയില്‍
ബുദ്ധിമുട്ട്
അനുഭവപ്പെടുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
വിദേശ
മദ്യത്തിന്റെ നിരോധനം
വിനോദസഞ്ചാരമേഖലയിൽ
തിരിച്ചടിയാകുമോ എന്ന്
വ്യക്തമാക്കുമോ?
1020
വിനോദ
സഞ്ചാരമേഖലയിലെ തൊഴിൽ സംരക്ഷണ
നടപടികൾ
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
കെ.കെ.നാരായണന്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
മദ്യനയം
ഉള്‍പ്പെടെയുള്ള
നയങ്ങളും
നിയന്ത്രണങ്ങളും
സംസ്ഥാനത്തെ
വിനോദസഞ്ചാര മേഖലയെ
എതെല്ലാം തരത്തിൽ
ബാധിച്ചുവെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ടൂറിസം
വ്യവസായ രംഗത്തുള്ളവര്‍
ഉന്നയിച്ച ആശങ്കകള്‍
എന്തെല്ലാമാണെന്നും
പ്രസ്തുത ആശങ്കകള്‍
ദുരീകരിക്കാനും
പ്രശ്നപരിഹാരത്തിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നും
അറിയിക്കാമോ;
(സി)
വിനോദ
സഞ്ചാര മേഖലയില്‍ വിവിധ
തൊഴിലുകളിലേര്പ്പെട്ടിരിക്കുന്നവരുടെ
തൊഴില്‍ സംരക്ഷണം
ഉറപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
<<back
next
page>>