THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
615
ഫാക്ടിന്റെ
പ്രതിസന്ധി
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
കെ.കെ.ജയചന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലാഭകരമായി
പ്രവര്‍ത്തിക്കുകയായിരുന്ന
ഫാക്ട്
കേന്ദ്രസര്‍ക്കാരിന്റെ
തുടര്‍ച്ചയായുള്ള
നയവൈകല്യങ്ങള്‍ മൂലം
ഇപ്പോള്‍ വന്‍
നഷ്ടത്തിലും
പ്രതിസന്ധിയിലും
അകപ്പെട്ടിരിക്കുകയാണെന്ന
ആക്ഷേപം സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഫാക്ടിന്റെ
പ്രതിസന്ധി
പരിഹരിക്കുന്നതിന്
പാക്കേജ്
നടപ്പിലാക്കുന്നതില്‍
കേന്ദ്രത്തിന്റെ
ഭാഗത്തുനിന്നും
ഇപ്പോഴും അനാസ്ഥ
തുടരുകയാണെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(സി)
പാക്കേജ്
അനുവദിക്കുന്നതിന്
കേന്ദ്രം എന്തെങ്കിലും
നിബന്ധനകള്‍
വയ്ക്കുന്നുണ്ടോ;
എങ്കില്‍ അത്
എന്താണെന്നും, അതില്‍
സംസ്ഥാനത്തിന്
ദോഷകരമായി ബാധിക്കുന്ന
തരത്തിലുള്ള
എന്തെങ്കിലും
ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ഡി)
ഫാക്ടിനെ
സംരക്ഷിക്കുന്നതില്‍
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍
കാണിക്കുന്ന അനാസ്ഥ
ഫാക്ടിനെ പീഢിത
വ്യവസായമായി
പ്രഖ്യാപിക്കുന്ന
തരത്തിലേക്ക്
എത്തിക്കുമെന്ന ആശങ്ക
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ?
616
എമ൪ജിംഗ് കേരള സംരംഭം
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവസംരംഭക൪ക്കായി
സംഘടിപ്പിച്ച എമ൪ജിംഗ്
കേരള എത്ര മാത്രം
വിജയമായിരുന്നു;
(ബി)
കേരളത്തിന്റെ
വികസനത്തിനു പുതിയ
തൊഴില്‍ സംരംഭം
കണ്ടെത്തുന്നതിനു
ഇതിലൂടെ എത്രത്തോളം
സാധിച്ചിട്ടുണ്ടെന്നു
വിശദമാക്കാമോ ?
617
വ്യവസായ
വകുപ്പില്‍ ഒഴിഞ്ഞുകിടക്കുന്ന
ഒഴിവുകള്‍
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
മേയ് മാസം മുതല്‍
വ്യവസായ വകുപ്പില്‍
ഏതൊക്കെ തസ്തികകളില്‍
റിട്ടയര്‍മെന്റ് മുഖേന
ഒഴിവുകള്‍
ഉണ്ടായിട്ടുണ്ട് ;
(ബി)
ഏതൊക്കെ
തസ്തികകളില്‍ എത്ര
ഒഴിവുകള്‍ വീതം എന്ന്
മുതല്‍
ഒഴിഞ്ഞുകിടക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഒഴിഞ്ഞുകിടക്കുന്ന
ഒഴിവുകള്‍ വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളെ
ബാധിച്ചിട്ടുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തിൽ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ?
618
വ്യവസായ
വികസനത്തിനും നിക്ഷേപ
സമാഹരണത്തിനും നേരിടുന്ന
വെല്ലുവിളികള്‍
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ വികസനത്തിനും
നിക്ഷേപ സമാഹരണത്തിനും
നേരിടുന്ന പ്രധാന
വെല്ലുവിളികള്‍
എന്തെല്ലാമാണ്;
(ബി)
ഇപ്രകാരമുള്ള
വെല്ലുവിളികളെ
അതിജീവിച്ച് വികസന
പദ്ധതികള്‍
നടപ്പിലാക്കുന്നതിനുള്ള
കര്‍മ്മപദ്ധതികള്‍ക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
സര്‍ക്കാര്‍
വിഭാവനം ചെയ്തിട്ടുള്ള
വികസന മേഖല പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
619
സിഡ്കോയിലെ
ജീവനക്കാരുടെ ശമ്പള പരിഷ്കരണ
നടപടി
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
26-3-2013
ലെ നക്ഷത്ര
ചിഹ്നമിടാത്ത ചോദ്യ
നമ്പര്‍ 2242 നും
31-1-2014 ലെ 3968-ാം
നമ്പര്‍ ചോദ്യത്തിനും
നല്കിയ മറുപടിയില്‍
സിഡ്കോയിലെ
ജീവനക്കാരുടെ
ശമ്പളപരിഷ്കരണം കഴിവതും
വേഗം നടപ്പിലാക്കാന്‍
നടപടി സ്വീകരിച്ചു
വരുന്നതായി മറുപടി
നല്‍കിയിരുന്നു.
എന്നാല്‍
വര്‍ഷമൊന്നാകാറായിട്ടും
കഴിഞ്ഞ 6 കൊല്ലവും
ലാഭത്തിലായിരുന്ന
സര്‍ക്കാര്‍ പൊതുമേഖലാ
സ്ഥാപനമായ കേരള
സിഡ്കോയില്‍ ശമ്പള
പരിഷ്കരണം എന്ന
ന്യായമായ ആവശ്യം
അനുവദിക്കാന്‍
കഴിയാത്തതിന്റെ
സാങ്കേതിക തടസ്സം
എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
ശമ്പളപരിഷ്കരണം
അനുവദിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
620
'
യെസ് സംഗമം '
ശ്രീ.ഇ.പി.ജയരാജന്
,,
എസ്.ശർമ്മ
,,
ബി.സത്യന്
,,
കെ.വി.അബ്ദുൽ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2003--ല്‍
കഴിഞ്ഞ സര്‍ക്കാര്‍
നടത്തിയ ഗ്ലോബല്‍
ഇന്‍വെസ്റ്റ്മെന്റ്
മീറ്റിലൂടെയും ഈ
സര്‍ക്കാര്‍ നടത്തിയ
എമര്‍ജിംഗ്
കേരളയിലൂടെയും എന്ത്
തുകയുടെ നിക്ഷേപം
ലഭ്യമാക്കാനാണ്
ഉദ്ദേശിച്ചതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഈ
രണ്ട് പരിപാടികളിലൂടെ
എത്ര സംരംഭങ്ങള്‍
സംസ്ഥാനത്ത്
നടപ്പിലാക്കാനായി എന്ന്
വിശദമാക്കാമോ ;
(സി)
ജിം,
എമര്‍ജിംഗ് കേരള
തുടങ്ങിയ സംരംഭങ്ങള്‍
പ്രഹസനമാകുന്നതായും
അതുമായി ബന്ധപ്പെട്ട
ആക്ഷേപങ്ങള്‍
നിലനില്ക്കുകയും
ചെയ്യവേ, ഇപ്പോള്‍
നടത്തിയ യെസ്
സംഗമത്തിന്റെ
ഗതിയെക്കുറിച്ചുയര്ന്ന
ആശങ്ക സംബന്ധിച്ച
നിലപാട് വ്യക്തമാക്കുമോ
;
(ഡി)
യെസ്
സംഗമം
സംഘടിപ്പിക്കുന്നതിന്
എന്തു തുക ചെലവായി
എന്ന് വിശദാംശം സഹിതം
വിശദമാക്കുമോ ?
621
കെ.എം..എം
.എല്ലിലെ വാതകചോര്‍ച്ച
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എം.എം.
എല്ലിലെ
വാതകചോര്ച്ചയെക്കുറിച്ചുള്ള
അന്വേഷണറിപ്പോര്‍ട്ടിലെ
പ്രധാന ശുപാര്‍ശകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
വാതക
ചോര്‍ച്ചയെത്തുടര്‍ന്ന്
കെ.എം.എം. എല്ലിനുണ്ടായ
നഷ്ടം എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
വാതകചോര്‍ച്ചയ്ക്ക്
കാരണമായ സംഗതികള്‍
എന്തെല്ലാമാണ്;
ആരുടെയെല്ലാം ഭാഗത്ത്
നിന്ന് വീഴ്ചകള്‍
ഉണ്ടായിട്ടുണ്ട്;
വിശദമാക്കാമോ;
(ഡി)
ഏതെങ്കിലും
നിലയിലുള്ള ഗൂഡാലോചന
സംഭവത്തിനു പിന്നില്‍
നടക്കുകയുണ്ടായിട്ടുണ്ടോ;
; ഗൂഡാലോചന നടത്തിയവരെ
കണ്ടെത്തിയിട്ടുണ്ടോ;
ഗൂഡാലോചന
എന്തായിരുന്നു?
622
കെ.എസ്.സി.ഡി.സി,ക്യാപെക്സ്
-തൊഴിലാളികളുടെ
ഗ്രാറ്റുവിറ്റി കുടിശ്ശിക.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.സി.ഡി.സി,ക്യാപെക്സ്,
എന്നീ സ്ഥാപനങ്ങള്‍
തൊഴിലാളികള്‍ക്ക്
കൊടുക്കാനുള്ള
ഗ്രാറ്റുവിറ്റി
കുടിശ്ശിക സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഗ്രാറ്റുവിറ്റി
കുടിശ്ശിക കൊടുത്തു
തീര്‍ക്കാന്‍ ആവശ്യമായ
തുക
എത്രയെന്നറിയിക്കാമോ;
(സി)
സര്‍ക്കാര്‍
അധികാരത്തിൽ വന്നതിന്
ശേഷം ഗ്രാറ്റുവിറ്റി
കുടിശ്ശിക ഇനത്തില്‍
വിതരണം ചെയ്ത തുക
എത്ര;വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
നടപ്പ്
സാമ്പത്തിക വര്‍ഷം
ഗ്രാറ്റുവിറ്റി
കുടിശ്ശിക
കൊടുക്കുന്നതിന് വേണ്ടി
വകയിരുത്തിയ തുക
എത്രയെന്നറിയിക്കാമോ?
623
മിഷ൯
ഫോ൪ എന്റ൪പ്രൈസസ് ആന്റ്
എംപ്ലോയ്മെന്റ് ജനറേഷ൯
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മിഷ൯
ഫോ൪ എന്റ൪പ്രൈസസ് ആന്റ്
എംപ്ലോയ്മെന്റ് ജനറേഷ൯
എന്ന കമ്പനി
തുടങ്ങണമെന്ന യുവ
സംരംഭകത്വ നയത്തിലെ
ശുപാ൪ശ
നടപ്പിലാക്കിയിട്ടുണ്ടോ;
പ്രസ്തുത കമ്പനി
എന്നത്തേക്ക്
ആരംഭിക്കാ൯ കഴിയും ;
ഇതിന്റെ ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്?
624
യെസ്
സംഗമം മുഖേന യുവസംരംഭകർക്ക്
അവസരം
ശ്രീ.എം.
ഹംസ
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂര്‍)
,,
ടി.വി.രാജേഷ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഐ.ഡി.സിയുടെ
ആഭിമുഖ്യത്തില്‍
നടത്തിയ യെസ് സംഗമം,
ഉദ്ദേശിച്ച രീതിയില്‍
നിക്ഷേപ
നിര്‍ദ്ദേശങ്ങള്‍
സമാഹരിക്കുന്നതിനു
സഹായകമായിട്ടുണ്ടോയെന്നു
വിശദമാക്കുമോ ;
(ബി)
യുവസംരംഭകരായി
വരുന്നവര്‍ യെസ്
സംഗമത്തില്‍ എന്തെല്ലാം
സഹായങ്ങളാണ്
അഭ്യര്‍ത്ഥിച്ചതെന്നും
ഇതില്‍ സര്‍ക്കാര്‍
നിലപാട്
എന്തായിരുന്നുവെന്നും
വ്യക്തമാക്കാമോ ;
(സി)
സര്‍ക്കാരിന്റെ
സഹായവാഗ്ദാനത്തിന്റെ
ഭാഗമായി ഏതെല്ലാം
മേഖലകളില്‍ നിക്ഷേപം
നടത്തുന്നതിന്
ധാരണയായിട്ടുണ്ടെന്നും
പ്രസ്തുത
നിക്ഷേപസംരംഭങ്ങളുമായി
ബന്ധപ്പെട്ടു സംസ്ഥാന
സര്‍ക്കാര്‍ അടിസ്ഥാന
വികസനത്തിന്
എന്തെങ്കിലും വാഗ്ദാനം
നല്‍കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ ;
(ഡി)
യെസ്
സംഗമത്തില്‍ സംരംഭകര്‍
ആവശ്യപ്പെട്ട അടിസ്ഥാന
സൗകര്യങ്ങള്‍
എന്തൊക്കെയായിരുന്നു;
ഇവ ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ഇപ്രകാരം അടിസ്ഥാന
സൗകര്യങ്ങള്‍
ഏർപ്പെടുത്തുന്നതിന്റെ
പ്രായോഗിക വശങ്ങൾ
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ ?
625
കേരള
ടെക്നോളെജി ഇന്നവേഷന്‍ സോണ്‍
ശ്രീ.പി.എ.മാധവന്
,,
റ്റി.എന്‍. പ്രതാപന്
,,
പാലോട് രവി
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഐ .ഡി.സിയുടെ
നേതൃത്വത്തില്‍ കേരള
ടെക്നോളെജി ഇന്നവേഷന്‍
സോണിന് രൂപം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
എന്തെല്ലാം
സൗകര്യങ്ങളും
സജ്ജീകരണങ്ങളുമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ഇതിനുവേണ്ടി എന്തെല്ലാം
സഹായങ്ങളാണ് കെ.എസ്.ഐ
.ഡി.സി നല്‍കുന്നതെന്ന്
വിശദമാക്കുമോ?
626
പുതിയ
യുവ സംരംഭങ്ങൾ
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഭ്യസ്തവിദ്യരായ
യുവജനതയെ
പ്രോത്സാഹിപ്പിക്കുന്നതിന്
പുതിയ യുവസംരംഭകത്വനയം
പ്രഖ്യാപിച്ചിട്ടുണ്ടോ;എങ്കിൽ
പ്രസ്തുത നയത്തിന്റെ
മുഖ്യ സവിശേഷതകള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
നയം വഴി
സേവന-വ്യവസായ-തൊഴില്‍
മേഖലകളില്‍ എന്തെല്ലാം
പരിഷ്കാരങ്ങളാണ്
വിഭാവനം
ചെയ്യുന്നതെന്നു
വിശദമാക്കാമോ?
627
കയര്‍
സഹകരണ സംഘങ്ങൾ
ശ്രീ.പി.തിലോത്തമന്
,,
കെ.അജിത്
,,
വി.ശശി
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തൊട്ടാകെ
എത്ര കയര്‍ സഹകരണ
സംഘങ്ങളുണ്ട് ; ഇവയില്‍
പ്രവര്‍ത്തനക്ഷമമായവയുടെ
എണ്ണം എത്രയാണ് ;
(ബി)
ഉല്പാദന
ചെലവിനനുസൃതമായി
കയറിനും
കയറുല്പന്നങ്ങള്ക്കും
വില
ലഭ്യമാകുന്നില്ലെന്നുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തൊഴിൽ
ഉറപ്പു പദ്ധതി പ്രകാരം
കേന്ദ്ര ഗവണ്മെന്റില്
നിന്നും ഇതുവരെ എത്ര
തുക ലഭിച്ചിട്ടുണ്ട് ;
ഇതില്‍ കയര്‍
തൊഴിലാളികള്‍ക്ക്
തൊഴിലും കൂലിയും
ഉറപ്പാക്കുന്നതിന് എത്ര
തുക ഇതുവരെ ചെലവഴിച്ചു?
628
കേരളാ
ദിനേശ് ബീഡി ആശ്വാസ പെന്ഷന്
പദ്ധതി
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
ദിനേശ് ബീഡി ആശ്വാസ
പെന്ഷന് പദ്ധതി
പ്രകാരം പിരിഞ്ഞുപോയ
തൊഴിലാളികള്‍ക്ക്
ഏതുമാസം വരെ പെന്ഷന്
വിതരണം
ചെയ്തിട്ടുണ്ടെന്നും
എത്ര മാസത്തെ കുടിശ്ശിക
വിതരണം
ചെയ്യാനുണ്ടെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
പെന്ഷന് അര്‍ഹതയുള്ള
എത്ര തൊഴിലാളികള്‍
ഉണ്ടെന്നും കുടിശ്ശിക
വിതരണം ചെയ്യാന്‍ എത്ര
തുക ആവശ്യമുണ്ടെന്നും
വിശദമാക്കാമോ;
(സി)
ആശ്വാസ
പെന്ഷന് പദ്ധതി
പ്രകാരം കുടിശ്ശിക
വിതരണം ചെയ്യാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
629
അതിവേഗ
റെയിൽവേ പദ്ധതി
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
- മംഗലാപുരം അതിവേഗ
റയില്‍വേ പദ്ധതി
ഉപേക്ഷിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍ എടുത്ത
തീരുമാനം എന്താണെന്ന്
വിശദമാക്കാമോ;
(ബി)
പദ്ധതിക്ക്
വേണ്ടിയുള്ള സര്‍വ്വേ
എത്ര ശതമാനം
പൂര്‍ത്തിയാക്കിയിട്ടുണ്ടായിരുന്നു;
ജനരോഷം ഉണ്ടായ
ഏതെല്ലാം സ്ഥലത്തിലെ
അലൈന്‍മെന്റിലാണ്
മാറ്റം വരുത്താന്‍
ഉദ്ദേശിക്കുന്നത്;
(സി)
പദ്ധതിക്ക്
വേണ്ടി നാളിതുവരെ എന്തു
തുക ചെലവായിട്ടുണ്ട്;
(ഡി)
പദ്ധതിയുടെ
അവശേഷിക്കുന്ന സര്‍വ്വേ
പൂര്‍ത്തിയാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
പദ്ധതിയ്ക്ക വേണ്ടി
ഇപ്പോള്‍ നടന്നുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ഇ)
അതിവേഗ
റയില്‍വേ
നിര്‍മ്മാണത്തിന്
പ്രതീക്ഷിക്കുന്ന ചെലവ്
എത്ര കോടിയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ?
630
കൊച്ചി-
മംഗലാപുരം ഗ്യാസ് പൈപ്പ് ലൈന്‍
പദ്ധതി
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
-മംഗലാപുരം ഗ്യാസ്
പൈപ്പ് ലൈന്‍
പദ്ധതിയുമായി
ബന്ധപ്പെട്ട് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കണ്ണൂര്‍
ജില്ലയില്‍ ഇതുമായി
ബന്ധപ്പെട്ട് എന്തൊക്കെ
നടപടികള്‍
എടുത്തിട്ടുണ്ട്;
(സി)
ഇതുമായി
ബന്ധപ്പെട്ട് ഭൂമി
നഷ്ടപ്പെടുന്നവര്‍ക്ക്
എന്തൊക്കെ
നഷ്ടപരിഹാരങ്ങളാണ്
നല്കുവാന്
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ?
631
മാവൂര്‍
ഗ്രാസിം വ്യവസായം
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂര്‍
ഗ്രാസിം ഭൂമിയില്‍
ബിര്‍ളാ ഗ്രൂപ്പിന്റെ
നേതൃത്വത്തില്‍ പുതിയ
വ്യവസായം
ആരംഭിക്കാനുള്ള
എന്തെങ്കിലും നടപടി
ഉണ്ടായിട്ടുള്ളതായി
വ്യവസായ വകുപ്പിനെ
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
മാവൂര്‍
ഗ്രാസിം വ്യവസായം
അടച്ചുപൂട്ടിയതിന് ശേഷം
ഇത്രയും കാലം ഭൂമി
കൈവശം വെച്ച്
സംസ്ഥാനത്തിന് നഷ്ടം
വരുത്തിയ ഗ്രൂപ്പിന്
തന്നെ, വ്യക്തമായ
വ്യവസായ പദ്ധതി
നിര്‍ദ്ദേശങ്ങളൊന്നുമില്ലാതെ,
ഭൂമി കൈവശാവകാശം
നല്‍കുന്നത്,
സംസ്ഥാനത്തിന്റെ
പൊതുവായ താത്പര്യത്തിന്
വിരുദ്ധമാണെന്നറിയാമോ?
632
വ്യവസായ
രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍
കൈവരിക്കുന്നതിനുളള
കര്‍മ്മപദ്ധതികള്‍
ശ്രീ.സി.പി.മുഹമ്മദ്
,,
എ.റ്റി.ജോര്‍ജ്
,,
വി.ഡി.സതീശന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
രംഗത്ത് കൂടുതല്‍
നേട്ടങ്ങള്‍
കെെവരിക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
കേന്ദ്ര
പൊതുമേഖലയുമായി
സഹകരിച്ച് പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ
; എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;ഏതെല്ലാം കേന്ദ്ര
പൊതുമേഖലാ
സ്ഥാപനങ്ങളുമായാണ്
സഹകരിക്കാനുദ്ദേശിക്കുന്നതെന്നു
വ്യെക്തമാക്കാമൊ ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കേന്ദ്ര പൊതുമേഖലാ
സ്ഥാപനങ്ങളുമായി
സഹകരിച്ചതിൽ
വ്യവസായരംഗം എ്രത
ശതമാനം പുരോഗതി
പ്രാപിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
633
വരവൂര്‍
വ്യവസായ പാര്‍ക്ക്
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തിലെ
വരവൂര്‍ വ്യവസായ
പാര്‍ക്ക്
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
വ്യവസായ
പാര്‍ക്ക്
സ്ഥാപിക്കുന്നതിന്
മുന്നോടിയായി
നടത്തിയിട്ടുള്ള വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്നും അവ
പൂര്‍ത്തിയായിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(സി)
വ്യവസായ
പാര്‍ക്ക് സംബന്ധിച്ച
വിശദമായ പദ്ധതി
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോയെന്നും
ഇപ്പോള്‍ അതിന്
അംഗീകാരം
നല്‍കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും
പറയാമോ?
634
വ്യവസായ
വകുപ്പ് ഡയറക്ടര്‍മാര്‍ക്കെതിരെ
വിജിലന്‍സ് മൊഴി
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പില്‍
ജോലിചെയ്തിരുന്ന
ഏതെങ്കിലും മുന്‍
ഡയറക്ടര്‍മാര്‍ക്കെതിരെ
വിജിലന്‍സ് വകുപ്പിന്
ആരെങ്കിലും മൊഴി
നല്‍കിയതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
ഏത് സംഭവം
സംബന്ധിച്ചാണെന്നും
ഇതിന്റെ വിശദാംശങ്ങളും
വ്യവസായ വകുുപ്പ്
പരിശോധിച്ചിട്ടുണ്ടോ
;
(സി)
ഉണ്ടെങ്കില്‍
ഇതിന്റെ വിശദാംശം
വെളിപ്പെടുത്താമോ ?
635
വ്യവസായ
വകുപ്പിലെ കമ്പയിന്‍ഡ്
സീനിയോറിറ്റി ലിസ്റ്റ്
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പില്‍
അസി:ഡയറക്ടര്‍
തസ്തികയിലേയ്ക്ക്
പ്രൊമോഷന്
നടത്തുന്നതിനുവേണ്ടി
ഉപജില്ലാ വ്യവസായ
ഓഫീസര്‍/അസിസ്റ്റന്റ്
രജിസ്ട്രാര്‍മാരുടെ
കമ്പയിന്‍ഡ്
സീനിയോറിറ്റി ലിസ്റ്റ്
നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ആയത്
തയ്യാറാക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(സി)
സീനിയോറിറ്റി
ലിസ്റ്റ് സമയബന്ധിതമായി
തയ്യാറാക്കാന്‍ നടപടി
സ്വീകരിക്കുമോ?
636
വ്യവസായ
വകുപ്പിലെ ജീവനക്കാരുടെ
സീനിയോറിറ്റി ലിസ്റ്റ്
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പില്‍ ഓരോ
തസ്തികയിലും
ജീവനക്കാരുടെ
സീനിയോറിറ്റി ലിസ്റ്റ്
തയ്യാറാക്കുന്നതിന്
പ്രത്യേക വിഭാഗം
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍,
നിലവില്‍ ഏതൊക്കെ
തസ്തികകളുടെ
സീനിയോറിറ്റി ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
വകുപ്പില്‍
കൃത്യമായി DPC
കൂടുന്നതിന് ആവശ്യമായ
നടപടികള്‍ സ്വീകരിച്ച്
യഥാസമയം പ്രൊമോഷന്
ലിസ്റ്റ്
പ്രസിദ്ധീകരിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
637
638
കൈത്തറി
വ്യവസായത്തെ വികസിപ്പിക്കാന്‍
പദ്ധതികള്‍
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തകര്‍ച്ചയിലേക്ക്
പോകുന്ന പരമ്പരാഗത
വ്യവസായ
മേഖലയില്‍പ്പെടുന്ന
കൈത്തറി വ്യവസായം
വികസിപ്പിക്കാന്‍
എന്തെല്ലാം
പദ്ധതികള്‍ക്കാണ് രൂപം
നല്‍കിയിട്ടുളളത്;
(ബി)
ഇൗ
സര്‍ക്കാര്‍ പുതുതായി
എത്ര കൈത്തറി
വ്യവസായസംരംഭങ്ങള്‍
ആരംഭിച്ചു; എത്ര
വ്യവസായ സ്ഥാപനങ്ങള്‍
പുനരുദ്ധരിച്ചു;
വ്യക്തമാക്കാമോ;
(സി)
കൈത്തറി
വ്യവസായ
പുനരുദ്ധാരണത്തിന്
കേന്ദ്രസര്‍ക്കാരിന്റെ
ഭാഗത്ത് നിന്ന്
ലഭ്യമാക്കിയിട്ടുളള
സാമ്പത്തിക സഹായങ്ങള്‍
പ്രയോജനപ്പെടുത്തുന്ന
എത്ര പദ്ധതികള്‍
സമര്‍പ്പിച്ചിരുന്നു;
എത്ര പദ്ധതികള്‍ക്ക്
അനുമതി കിട്ടിയെന്ന്
വ്യക്തമാക്കാമോ?
639
മലപ്പുറം
ജില്ലയിലെ ഇന്‍കല്‍
എഡ്യുസിറ്റി
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ ഇന്‍കല്‍
എഡ്യു സിറ്റി മൊത്തം
എത്ര ഏക്കര്‍ ഭൂമി
അക്വയര്‍
ചെയ്തിട്ടുണ്ട്; എത്ര
സംരംഭങ്ങള്‍ക്ക് ഭൂമി
അനുവദിച്ചു; ഏതെല്ലാം
സംരംഭകര്‍ക്ക് ഏതെല്ലാം
പദ്ധതികള്‍ക്കായി എത്ര
ഏക്കര്‍ ഭൂമി വീതം
അനുവദിച്ചിട്ടുണ്ട്;
(ബി)
എഡ്യൂക്കേഷന്‍
സിറ്റിയും ഭൂമി അലോട്ട്
ചെയ്ത് കിട്ടിയ
സംരംഭങ്ങളും തമ്മിലുള്ള
ബന്ധം വിശദീകരിക്കാമോ;
(സി)
എഡ്യൂക്കേഷന്‍
സിറ്റിയ്ക്കു വേണ്ടി
ഇന്‍കലിന് സര്‍ക്കാര്‍
എന്തെല്ലാം സഹായങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ട്;
വിശദമാക്കാമോ;
(ഡി)
എഡ്യൂക്കേഷന്‍
സിറ്റി പദ്ധതിയ്ക്ക്
ഇന്‍കല്‍ ഇതിനകം
ചെലവഴിച്ച തുക എത്ര;
ഇന്‍കലിന് സര്‍ക്കാര്‍
ഷയര്‍ എത്ര?
640
കശുവണ്ടി
തൊഴിലാളികളുടെ നിയമപരമായ
അവകാശങ്ങള്‍
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
കാഷ്യൂ ഫാക്ടറി
മാനേജ്മെന്റ്,
കശുവണ്ടി തൊഴിലാളികളുടെ
നിയമപരമായ അവകാശങ്ങള്‍
നിഷേധിക്കുന്നതിനെതിരെ
എന്തെല്ലാം നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
കാഷ്യൂ
സ്പെഷ്യല്‍ ഓഫീസര്‍
കാഷ്യൂ ഫാക്ടറികളില്‍
നടക്കുന്ന നിയമനിഷേധം
സംബന്ധിച്ച് പരിശോധന
നടത്താറുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
നിയമ
നിഷേധം നടത്തുന്ന
മാനേജ്മെന്റിനെതിരെ
കേസുകള്‍
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
641
തോട്ടണ്ടി
ഇറക്കുമതി
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടണ്ടി
ഇറക്കുമതി കുറയുന്നു
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ബി)
തോട്ടണ്ടി
ഇറക്കുമതി
കുറയുന്നതിന്റെ കാരണം
വിശദമാക്കുമോ;
(സി)
തോട്ടണ്ടിയുടെ
ആഭ്യന്തര ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനു
വേണ്ടി എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്നറിയിക്കുമോ?
642
പൊതുമേഖലാ
സ്ഥാപനങ്ങളുടെ നിരീക്ഷണം
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളെയും
യൂണിറ്റുകളേയും
മോണിറ്റര്‍
ചെയ്യുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ഉത്പാദനം,
മാര്‍ക്കറ്റിംഗ് എന്നിവ
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
643
പൊതുമേഖലാ
സ്ഥാപനങ്ങളെ ലാഭകരവും മികവിന്റെ
കേന്ദ്രവും ആക്കുന്നതിന് നടപടി
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെല്‍ട്രോണ്‍
ഉള്‍പ്പെടെയുള്ള
കേരളത്തിലെ പൊതുമേഖല
സംരംഭങ്ങളെ ലാഭകരവും
മികവിന്റെ
കേന്ദ്രങ്ങളും
ആക്കുന്നതിന് ഈ
ഗവണ്മെന്റ്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ ;
(ബി)
ആധുനിക
സമൂഹത്തിന്റെ
ആവശ്യകതകള്‍
മനസ്സിലാക്കി കൂടുതല്‍
ഉത്പാദന സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ ?
644
കാസര്‍ഗോഡ്
- തിരുവനന്തപുരം അതിവേഗ റെയില്‍
പദ്ധതി
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
- തിരുവനന്തപുരം അതിവേഗ
റെയില്‍ പദ്ധതി
ഇപ്പോള്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം ലഭ്യമാക്കുമോ
;
(സി)
ഇതിനുവേണ്ടി
ഇതുവരെ എന്തൊക്കെ
കാര്യങ്ങള്‍ ചെയ്തു
എന്നും എത്ര രൂപ
ചെലവഴിച്ചുവെന്നും
വിശദമാക്കുമോ?
645
എമര്‍ജിംഗ്
കേരള സംഗമം
ശ്രീ.എം.പി.വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
നടത്തിയ എമര്‍ജിംഗ്
കേരള സംഗമത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സംഗമത്തില്‍ വന്ന എത്ര
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടെന്ന്
വിശദാംശങ്ങള്‍ സഹിതം
വ്യക്തമാക്കുമോ;
(സി)
എത്ര
പദ്ധതികളിലാണ് എം.ഒ.യു
ഒപ്പിട്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
സംഗമത്തില്‍
വന്നതും നടപ്പാക്കാന്‍
തീരുമാനിച്ചതുമായ
പദ്ധതികള്‍
പ്രാവര്‍ത്തികമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
646
കോഴിക്കോട്
ജില്ലയിലെ പൊതുമേഖലാ
സ്ഥാപനങ്ങൾ
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ വ്യവസായ
വകുപ്പിന് കീഴില്‍ എത്ര
പൊതുമേഖലാ
സ്ഥാപനങ്ങളുണ്ടെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളുടെ കഴിഞ്ഞ
അഞ്ചു വര്‍ഷത്തെ
സാമ്പത്തിക സ്ഥിതി
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
647
മാവേലിക്കര
മണ്ഡലത്തില്‍ വ്യവസായ വകുപ്പ്
നടപ്പിലാക്കിയ പദ്ധതികള്‍
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സ൪ക്കാ൪
അധികാരമേറ്റശേഷം
മാവേലിക്കര
മണ്ഡലത്തില്‍ വ്യവസായ
വകുപ്പ് നടപ്പിലാക്കിയ
പദ്ധതികളുടെയും
പ്രവര്‍ത്തികളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മാവേലിക്കര
കൊച്ചാലുംമൂട്
ഇ൯ഡസ്ട്രിയല്‍
എസ്റ്റേറ്റില്‍
പുതുതായി വ്യവസായം
ആരംഭിക്കുന്നതിന്
അപേക്ഷിച്ചവരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇ൯ഡസ്ട്രിയല്‍
എസ്റ്റേറ്റില്‍ വ്യവസായ
ആവശ്യത്തിന് സ്ഥലം
ആവശ്യപ്പെട്ടുകൊണ്ട്
ലഭിച്ച
അപേക്ഷകളിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
വ്യവസായം
ആരംഭിക്കുന്നതിന് സ്ഥലം
അനുവദിക്കപ്പെട്ട
വ്യവസായ സംരംഭകരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോേ?
648
കാസര്‍ഗോഡ്
ജില്ലയിലെ ഖനനം
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂര്‍)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
കിനാനൂര്‍-കരിന്തളം
പഞ്ചായത്തില്‍ വിവിധ
മേഖലകളില്‍ നടക്കുന്ന
ഖനനം മൂലം ജനങ്ങള്‍ക്ക്
ബുദ്ധിമുട്ട്
നേരിടുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഖനനം
നിര്‍ത്തലാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
649
സംസ്ഥാനത്തെ
പൊതുമേഖലാ സ്ഥാപനങ്ങള്‍
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നവ
എത്ര ; നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവ
എത്ര ;
(ബി)
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളുടെ മൊത്തം
ലാഭം എത്ര ;നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവയുടെ
മൊത്തം നഷ്ടം എത്ര ;
(സി)
അടച്ചുപൂട്ടിയ
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ഏതൊക്കെയാണ് ;
(ഡി)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
പുതുതായി ആരംഭിച്ച
പൊതുമേഖലാസ്ഥാപനങ്ങള്‍
എത്ര എന്നും
മുന്‍സര്‍ക്കാരിന്റെ
കാലത്ത് പ്രവര്‍ത്തനം
ആരംഭിച്ച പൊതുമേഖലാ
സ്ഥാപനങ്ങള്‍
എത്രഎന്നും
വെളിപ്പെടുത്താമോ ?
650
തിരുവനന്തപുരം
ജില്ലയിലെ കൈത്തറി സഹകരണ
സംഘങ്ങള്‍
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ എത്ര
കൈത്തറി സഹകരണ
സംഘങ്ങള്‍ ഉണ്ടെന്നും
അവ ഏതൊക്കെയാണെന്നും
അറിയാമോ;
(ബി)
പ്രസ്തുത
സഹകരണ സംഘങ്ങളിലെ
ജീവനക്കാരുടെ പേരും
ഉദ്യോഗപ്പേരും
മേല്‍വിലാസവും സംഘം
തിരിച്ച് ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സഹകരണ സംഘങ്ങളിലെ അവസാന
ഭരണ സമിതി അംഗങ്ങളുടെ
പേരും, മേല്‍വിലാസവും,
അംഗനമ്പരും
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
സഹകരണ സംഘങ്ങളില്‍
നിന്നും കേരള സംസ്ഥാന
കൈത്തറി നെയ്ത്തു
സഹകരണ സംഘം നമ്പര്‍
എച്ച്.232
(ഹാന്‍ടെക്സ്)-ന്‍െറ
19.11.2014 -ല്‍ നടന്ന
വാര്‍ഷിക
പൊതുയോഗത്തില്‍ ഓരോ
സംഘങ്ങളില്‍ നിന്നും
പ്രതിനിധികളായി
പങ്കെടുത്തവരുടെ പേര്,
മേല്‍വിലാസം,
അംഗനമ്പര്‍, യോഗ
തീരുമാനമെടുത്ത ഫയല്‍
നമ്പര്‍ എന്നിവ
ലഭ്യമാക്കാമോ;
(ഇ)
പങ്കെടുത്ത
അംഗങ്ങളുടെ വിവരങ്ങള്‍
രേഖപ്പെടുത്തിയ
രജിസ്റ്ററിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
651
പാലൂര്‍കോട്ട
വ്യവസായ മേഖല
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
ബ്ലോക്ക് പഞ്ചായത്ത്
അധീനതയിലുള്ള
പാലൂര്‍കോട്ട വ്യവസായ
മേഖലയായി
പ്രഖ്യാപിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
ഉണ്ടെങ്കില്‍
പാലൂര്‍കോട്ട വ്യവസായ
കേന്ദ്രമായി
പ്രഖ്യാപിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ?
652
മിഷന്
676-കെ.എസ്.ഐ
.ഡി.സി-സ്റ്റാര്‍ട്ട് അപ്പ്
വില്ലേജ്
ശ്രീ.വര്‍ക്കല
കഹാര്‍
,,
കെ.മുരളീധരന്
,,
കെ.ശിവദാസന്‍ നായര്‍
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഐ
.ഡി.സിയുടെ
നേതൃത്വത്തില്‍
സ്റ്റാര്‍ട്ട് അപ്പ്
വില്ലേജിന് രൂപം
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(സി)
എന്തെല്ലാം
സൌകര്യങ്ങളും
സജ്ജീകരണങ്ങളുമാണ്
പ്രസ്തുത പദ്ധതിയില്‍
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഡി)
കെ.എസ്.എെ.ഡി.സി
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
മിഷന് 676 ല്‍
എന്തെല്ലാം
നിർദ്ദേശങ്ങൾ
ഉള്‍പ്പെടുത്തിയിട്ടുണ്ട്?
653
മിഷന്
676-സ്മാര്‍ട്ട് സിറ്റി
ശ്രീ.ബെന്നി
ബെഹനാന്
,,
വി.പി.സജീന്ദ്രന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്മാര്‍ട്ട്
സിറ്റി പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിനു
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ മാസ്റ്റര്‍
പ്ലാന്‍
അംഗീകരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
എത്ര തുക
അനുവദിച്ചിട്ടുണ്ട്;നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
എത്രമാത്രം പുരോഗതി
കൈവരിച്ചിട്ടുണ്ട്;
(ഡി)
സ്മാര്‍ട്ട്
സിറ്റിയുടെ പൂര്‍ണ്ണ
തോതിലുള്ള പ്രവര്‍ത്തനം
എന്നത്തേയ്ക്ക്
ആരംഭിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഇ)
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
മിഷന് 676 -ല്‍
എന്തെല്ലാം
നിർദ്ദേശങ്ങൾ
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു
വ്യക്തമാക്കുമോ ?
654
മിഷന്
676-സ്റ്റാര്‍ട്ടപ്പ്
വില്ലേജ്
ശ്രീ.ബെന്നി
ബെഹനാന്
,,
എ.റ്റി.ജോര്‍ജ്
,,
റ്റി.എന്‍. പ്രതാപന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും വി വരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റാര്‍ട്ടപ്പ്
വില്ലേജ്
ഉള്‍പ്പെടെയുള്ള സംരംഭക
പദ്ധതികളുടെ
രൂപീകരണത്തിന് മിഷന്
676ല്‍ എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നു
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ ;
(സി)
പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നതിനും
നടപ്പാക്കുന്നതിനും
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
655
ധാതുമണല്‍
ലേലം
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
തീരദേശങ്ങളില്‍
എവിടെയെങ്കിലും
ധാതുമണല്‍, തുറമുഖ
വകുപ്പ് ലേലം ചെയ്തു
നല്‍കിയതായി
വ്യവസായവകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഈ സര്‍ക്കാരിന്റെ
കാലത്ത് ലേലം
ചെയ്തുവിറ്റ ധാതുമണലിനെ
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
എത്ര
ഘനമീറ്റര്‍ ധാതുമണലാണ്
ലേലംചെയ്തു
വില്‍ക്കുന്നതിനായി
കരുതിയിട്ടുള്ളതെന്നു
വ്യക്തമാക്കാമോ;
(സി)
ഏത്
നിയമ പ്രകാരമായിരുന്നു
കരിമണല്ലേലം
നിര്‍ത്തിവച്ചതെന്നു
വ്യക്തമാക്കാമോ; ലേലം
റദ്ദാക്കാന്‍
ഉദ്ദേശമുണ്ടോ; കേരള
തീരത്തെ ധാതുമണല്‍
അത്തരത്തില്‍ തന്നെ
പ്രയോജനപ്പെടുത്താന്‍
പൊതുമേഖലാ സ്ഥാപനങ്ങളെ
പ്രാപ്തമാക്കാമോ?
656
പാറമടകളുടെ
ഖനനാനുമതി
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളരിക്കുണ്ട്,
ഹോസ്ദുര്‍ഗ്ഗ്
താലൂക്കുകളില്‍
ഖനനാനുമതി ഉള്ള
പാറമടകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
അനുമതിക്ക്
വിരുദ്ധമായി
പ്രവര്‍ത്തിച്ച
പാറമടകള്‍ക്കെതിരെ
മൈനിംഗ് & ജിയോളജി
വകുപ്പ് എടുത്ത
നടപടികള്‍
വിശദമാക്കാമോ;
(സി)
അനുവാദത്തിനായി
എത്ര അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളതെന്നും
അവ ഏതൊക്കെ
സ്ഥലങ്ങളില്‍ ആണ്
എന്നും വിശദമാക്കാമോ?
657
തീരക്കടലിലെ
മണല്‍ നിക്ഷേപ പഠന റിപ്പോർട്ട്
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
പി.തിലോത്തമന്
,,
കെ.അജിത്
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിയോളജിക്കല്‍
സര്‍വ്വേ ഓഫ്
ഇന്ത്യയുടെ മറൈന്‍
ജിയോളജിക്കല്‍
വിങ്ങിന്റെ പഠന
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ടിലെ പ്രധാന
കണ്ടെത്തലുകള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
തീരക്കടലിലെ
മണല്‍
നിക്ഷേപത്തെക്കുറിച്ച്
സംസ്ഥാനം പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ?
658
കൊല്ലം
സഹകരണ സ്പിന്നിംഗ് മില്‍
നവീകരണം
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ചാത്തന്നൂരില്‍
പ്രവര്‍ത്തിക്കുന്ന
കൊല്ലം സഹകരണ
സ്പിന്നിംഗ് മില്‍
നവീകരിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
മില്‍ നഷ്ടത്തിലാണ്
പ്രവര്‍ത്തിക്കുന്നതെങ്കില്‍
എത്ര രൂപയുടെ
ബാദ്ധ്യതയുണ്ടെന്നും
ആയത് ഏതൊക്കെ
സ്ഥാപനങ്ങള്‍ക്കാണെന്നും
ഓരോ സ്ഥാപനത്തിനും
നല്കുവാനുള്ള തുക
എത്രയെന്നും
അറിയിക്കുമോ;
(സി)
മില്‍
ആധുനിക രീതിയില്‍
നവീകരണം നടത്തി
ലാഭകരമായി
പ്രവര്‍ത്തിപ്പിക്കുവാന്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
659
ബാലുശ്ശേരി
കുന്നത്തറ ടെക്സ്റ്റയില്‍സ്
അടച്ചുപൂട്ടുന്നതിനുള്ള
നടപടികള്‍
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
നിയോജക മണ്ഡലത്തിലെ
കുന്നത്തറ
ടെക്സ്റ്റയില്‍സ്
അടച്ചുപൂട്ടുന്നതിനുള്ള
നടപടികള്‍ സ്റ്റേ
ചെയ്യുന്നതിനും പുതിയ
വ്യവസായ പാര്‍ക്ക്
ആരംഭിക്കുന്നതിനുള്ള
അനുവാദം
ലഭിക്കുന്നതിനും ബഹു.
ഹൈക്കോടതിയില്‍
സത്യവാങ്മൂലം
സമര്‍പ്പിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കാന്‍
നിര്‍ദ്ദേശം
നല്‍കിയിരുന്നോ; എങ്കിൽ
തുടർന്ന് കൈക്കൊണ്ട
നടപടികളുടെ പുരോഗതി
അറിയിക്കാമോ;
(ബി)
ഇക്കാര്യത്തിൽ
ബഹു. ഹൈക്കോടതിയുടെ
അടിയന്തിര പരിഗണന
ലഭിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ?
660
ഹാന്‍ടെക്സ്
- ആഭ്യന്തര പ്രശ്നങ്ങൾ
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാന്‍ടെക്സിന്റെ
ബൈ ലോയില്‍ സര്‍ക്കാര്‍
ഉദ്യോഗസ്ഥനെ മാനേജിംഗ്
ഡയറക്ടറായി
നിയമിക്കണമെന്ന്
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
എന്നാല്‍ പല തവണ
ആക്ഷേപങ്ങള്‍ക്ക്
വിധേയരായ ഹാന്‍ടെക്സ്
ജീവനക്കാരായ വ്യക്തികളെ
നിയമിക്കുന്നതിന്
ഭരണസമിതി ശുപാര്‍ശ
ചെയ്തിട്ടുണ്ടോ;
(ബി)
നിലിവിലുള്ള
ഭരണസമിതി
അധികാരമേറ്റശേഷം ഓരോ
വര്‍ഷവും
അന്യസംസ്ഥാനങ്ങളില്‍
നിന്നും എന്ത് തുകയുടെ
തുണിത്തരങ്ങള്‍
സംഭരിച്ചു; സംഭരണത്തിന്
നിയോഗിച്ച
ഉദ്യോഗസ്ഥന്റെ പേര്,
ഔദ്യോഗിക സ്ഥാനം എന്നിവ
വ്യക്തമാക്കാമോ;
(സി)
അന്യസംസ്ഥാനങ്ങളില്‍
നിന്നും സംഭരിച്ച
തുണിത്തരങ്ങള്‍
ഹാന്‍ഡ്ലൂം ഹൗസ്,
എന്‍.എസ്.ഐ.സി എന്നീ
സ്ഥാപനങ്ങള്‍ വഴി
സംഭരിച്ച് പരിശോേധന
നിര്‍വ്വഹിച്ച
ഉദ്യോഗസ്ഥന്
ആരാണ്;വ്യക്തമാക്കാമോ;
(ഡി)
അന്യസംസ്ഥാനങ്ങളില്‍
നിന്നും സംഭരിക്കുന്ന
തുണിത്തരങ്ങള്‍ക്ക് വില
നിശ്ചയിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്താണ്;
വിശദീകരിക്കുമോ?
661
കൂടുതൽ
അക്ഷയ കേന്ദ്രങ്ങള്‍
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അക്ഷയ
കേന്ദ്രങ്ങള്‍ മുഖേന
വിവിധ സ൪ക്കാ൪
സേവനങ്ങള്‍ ലഭ്യമാകുന്ന
സാഹചര്യത്തിൽ
പഞ്ചായത്ത്/നഗര
പ്രദേശങ്ങളില്‍
കൂടുതല്‍ അക്ഷയ
കേന്ദ്രങ്ങള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
അക്ഷയ
കേന്ദ്രങ്ങളില്‍
ആവശ്യമായ സൗകര്യങ്ങള്‍
ഏ൪പ്പെടുത്തുന്നതിനായി
സേവനങ്ങള്‍ക്കുളള ഫീസ്
ഏകീകരിക്കുന്നതിനു
നടപടി സ്വീകരിക്കുമോ?
662
ടെക്നോ
പാർക്ക് പദ്ധതി
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ടെക്നോപാര്‍ക്കില്‍
അമേരിക്കയിലെ ടോറസ്
ഇന്‍വെസ്റ്റ്മെന്റ്സ്
ഹോള്‍ഡിംങ്സ് എന്ന
സ്ഥാപനം ആരംഭിക്കുന്ന
പദ്ധതിക്ക്
സര്‍ക്കാരുമായി
കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടെക്നോപാര്‍ക്കിലെ
എത്ര ഏക്കര്‍ സ്ഥലം,
എന്ത് വില
നിശ്ചയിച്ചുകൊണ്ടാണ്,
എത്ര കാലത്തേയ്ക്ക്
അനുവദിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
എെ.ടി,
എെ.ടി .ഇതര
സംവിധാനങ്ങള്‍ക്കായി
എത്ര
വര്‍ഷത്തിനുള്ളില്‍
സ്ഥലം
വിനിയോഗിച്ചിരിക്കണമെന്നാണ്
വ്യവസ്ഥ
ചെയ്തിരിക്കുന്നത്;
കരാറിലെ പ്രധാന
വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
എത്ര
കോടി രൂപയുടെ
നിക്ഷേപമാണ്
ലഭിക്കുന്നതെന്നും ഏത്
തീയതിക്കകം
നിക്ഷേപിക്കുമെന്നാണ്
കരാറില്‍ വ്യവസ്ഥ
ചെയ്തിരിക്കുന്നതെന്നും
വിശദമാക്കാമോ;
(ഇ)
ഫിനാന്‍ഷ്യല്‍
ബിഡില്‍ ടോറസ്
ഉള്‍പ്പെടെ എത്ര
കമ്പനികള്‍
പങ്കെടുത്തിരുന്നുവെന്നും,
മത്സരാധിഷ്ഠിത ടെണ്ടര്‍
ഇല്ലാത്തതിനാല്‍
വീണ്ടും ടെണ്ടര്‍
ചെയ്യണമെന്ന
നിര്‍ദ്ദേശം
സര്‍ക്കാര്‍
അവഗണിച്ചതിനുള്ള കാരണം
എന്താണെന്നും
വ്യക്തമാക്കാമോ;
(എഫ്)
ടെണ്ടര്‍
ഇവാല്യുവേറ്റ് ചെയ്ത
കമ്മിറ്റിയുടെ
തീരുമാനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
663
കൊച്ചി
സ്മാര്‍ട്ട് സിറ്റിയ്ക്ക്
നല്കിയ ഭൂമി
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
സ്മാര്‍ട്ട്
സിറ്റിയ്ക്ക്
സര്‍ക്കാര്‍ നല്കിയ
ഭൂമി, ഏതെങ്കിലും ഭാഗം
മറ്റേതെങ്കിലും
ആവശ്യത്തിലേക്ക് ടീകോം
മറിച്ച് വില്ക്കുകയോ,
ലീസിനു നല്‍കുകയോ
ചെയ്തിട്ടുണ്ടോ;
എങ്കില്‍ അത് സംബന്ധമായ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
സ്മാര്‍ട്ട്
സിറ്റിയ്ക്കു
സര്‍ക്കാര്‍ അനുവദിച്ച
ഭൂമിയില്‍
മറ്റേതെങ്കിലും
പദ്ധതിക്കു ടീകോം ഭൂമി
മറിച്ച്
നല്‍കിയിട്ടുണ്ടോ;
ആരുടെയെല്ലാം, ഏതെല്ലാം
നിലയിലുളള
പദ്ധതികള്‍ക്കാണ് ഭൂമി
ആവശ്യപ്പെട്ട്കൊണ്ട്
സ്മാര്‍ട്ട് സിറ്റി
കമ്പനിക്കോ, ടീകോമിനോ,
അപേക്ഷ
ലഭിച്ചിട്ടുളളത്;
വിശദമാക്കാമോ;
(സി)
നിലവിലുളള
ഐ.ടി. കെട്ടിടം
നിര്‍മ്മിക്കുന്നതിന്
വേണ്ടി വന്ന മൊത്തം
സ്ഥലം
എത്രയെന്നറിയിക്കുമോ ?
664
സൈബര്‍
പാര്‍ക്കിന്റെ നിര്‍മ്മാണം
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോഴിക്കോട്
ഗവണ്മെന്റ് സൈബര്‍
പാര്‍ക്കിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ; സൈബര്‍
പാര്‍ക്കിലേക്കാവശ്യമായ
എന്തെല്ലാം അടിസ്ഥാന
പ്രവര്‍ത്തികളാണ്
ഇപ്പോള്‍
നടന്നുവരുന്നതെന്ന്
വിശദമാക്കുമോ?
665
കൊരട്ടി
ഇന്‍ഫോ പാര്‍ക്കിന്റെ നവീകരണ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊരട്ടി
ഇന്‍ഫോ പാര്‍ക്കിന്റെ
നവീകരണ
പ്രവര്‍ത്തനങ്ങള്‍
ഏതുഘട്ടത്തിലാണെന്നും,
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാന്‍
സാധിക്കും എന്നും
അറിയിക്കാമോ;
(ബി)
കൊരട്ടി
ഇന്‍ഫോ പര്ക്കിന്
കൂടുതല്‍ ഭൂമി
ലഭ്യമാക്കുന്നതിനും,
സെസ് പദവി
ലഭിക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
666
കണ്ണൂര്‍
സൈബര്‍ പാര്‍ക്ക്
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
എരമം-കുറ്റൂര്‍
പഞ്ചായത്തില്‍
ആരംഭിക്കുന്ന കണ്ണൂര്‍
സൈബര്‍ പാര്‍ക്ക്
നിര്‍മ്മാണത്തിന്റെ
നിലവിലുളള അവസ്ഥ
വിശദമാക്കാമോ;
(ബി)
സൈബര്‍
പാര്‍ക്കില്‍ കെട്ടിട
നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
667
കാസര്‍ഗോഡ്
എെ.ടി. പാര്‍ക്ക്
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂര്‍)
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയ്ക്ക് അനുവദിച്ച
എെ.ടി. പാര്‍ക്കിന്റെ
എന്തൊക്കെ പ്രാരംഭ
പ്രവര്‍ത്തനങ്ങളാണ്
ആരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
എെ.ടി. പാര്‍ക്ക്
എപ്പോള്‍ പ്രവര്‍ത്തന
സജ്ജമാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ ?
668
മിഷന്
676 -സമ്പൂര്‍ണ്ണ ഡിജിറ്റല്‍
കേരള പദ്ധതി
ശ്രീ.അന്‍വര്‍
സാദത്ത്
,,
പി.എ.മാധവന്
,,
കെ.ശിവദാസന്‍ നായര്‍
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിഷന്
676 ല്‍ ഉള്‍പ്പെടുത്തി
സമ്പൂര്‍ണ്ണ ഡിജിറ്റല്‍
കേരള പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് ഇതുവഴി
നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതികളെ
സംബന്ധിച്ച രൂപരേഖ
തയ്യാറാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം?
669
IT
പാര്‍ക്കുകളില്‍
പ്രവര്‍ത്തിച്ചു വരുന്ന
കമ്പനികൾ
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള IT
പാര്‍ക്കുകളില്‍
പ്രവര്‍ത്തിച്ചു വരുന്ന
കമ്പനികളുടെ പേരുവിവരം
ജീവനക്കാരുടെ എണ്ണം
സഹിതം പ്രത്യേകമായി
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പാര്‍ക്കുകളില്‍
സര്‍ക്കാരിന്റെ
നേരിട്ടുള്ള
നിയന്ത്രണത്തില്‍ എത്ര
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
പേരുവിവരം സഹിതം
അറിയിക്കുമോ;
(സി)
സര്‍ക്കാരിന്റെ
നേരിട്ടുള്ള
നിയന്ത്രണത്തില്‍
സ്ഥാപനങ്ങള്‍ IT
പാര്‍ക്കുകളില്‍
ആരംഭിക്കുവാനുള്ള
തീരുമാനം അടിയന്തരമായി
കൈക്കൊള്ളുമോ;
(ഡി)
IT
മേഖലയെ കൂടുതല്‍
വികേന്ദ്രീകൃതമാക്കുന്നതിന്
എല്ലാ ജില്ലകളിലും IT
പാര്‍ക്കുകളുടെ
ഹബ്ബുകള്‍
സ്ഥാപിക്കുന്നതിന്
ശ്രമമുണ്ടാകുമോ?
<<back