വില്പന
നികുതി അടയ്ക്കാതെ ഓണ്‍ലൈന്‍
ഷോപ്പിംഗ് സൈറ്റുകള്‍
*181.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
,,
കെ.എസ്.സലീഖ
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്പനനികുതി
അടയ്ക്കാതെ ഓണ്‍ലൈന്‍
ഷോപ്പിംഗ് സൈറ്റുകള്‍
സംസ്ഥാനത്ത് വ്യാപകമായ
തോതില്‍ സാധനങ്ങള്‍
വില്പന നടത്തി
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏതെല്ലാം
ഓണ്‍ലൈന്‍ ഷോപ്പിംഗ്
(ഇ-കോമേഴ്സ്)
സൈറ്റുകള്‍ സംസ്ഥാനത്ത്
വില്പന നടത്തി
വരുന്നുണ്ടെന്ന്
അന്വേഷിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
ഇ-കോമേഴ്സ്
സൈറ്റുകളിലൂടെയുളള
വില്പനയ്ക്ക് നികുതി
ഏര്‍പ്പെടുത്തുന്നതില്‍
കാലവിളംബം നേരിടുന്നത്
എന്തുകൊണ്ടാണ്; ഇതുമൂലം
ഉണ്ടായ നികുതി നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
(ഡി)
നികുതി
ഈടാക്കുന്നത്
സംബന്ധിച്ച് പഠിക്കാന്‍
നിയോഗിച്ച
കമ്മിറ്റിയുടെ
റിപ്പോര്‍ട്ടു വാങ്ങി
തീരുമാനം
കൈക്കൊളളാതിരിക്കുന്നത്
എന്തുകൊണ്ടാണ്?
പാരമ്പര്യവും
പാരമ്പര്യേതരവുമായ
ഊര്‍ജ്ജസ്രോതസ്സുകളെ
സംബന്ധിച്ച താരതമ്യ പഠനം
*182.
ശ്രീ.കെ.എം.ഷാജി
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
എം.ഉമ്മര്‍
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ഉല്പാദനച്ചെലവിന്റെ
കാര്യത്തില്‍
പരമ്പരാഗതവും,
പാരമ്പര്യേതരവുമായ ജലം,
കാറ്റ്, സൗരോര്‍ജ്ജം,
തിരമാല, കല്‍ക്കരി,
ഡീസല്‍ എന്നീ
ഊര്‍ജ്ജസ്രോതസ്സുകളെ
സംബന്ധിച്ച്
കെ.എസ്.ഇ.ബി., എനര്‍ജി
മാനേജ്മെന്റ്
സെന്റര്‍, അനര്‍ട്ട്
തുടങ്ങിയ ഏതെങ്കിലും
ഏജന്‍സികള്‍
എന്തെങ്കിലും
താരതമ്യപഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പഠനഫലങ്ങള്‍
വിശദീകരിച്ചുകൊണ്ടുള്ള
റിപ്പോര്ട്ടുകളേതെങ്കിലും
ലഭിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അതിലെ പ്രധാന
കണ്ടെത്തലുകള്‍
വിശദമാക്കുമോ;
അതിന്‍പ്രകാരം
ഉല്പാദനച്ചെലവ്
കുറവുള്ള സ്രോതസ്സ്
ഏതാണെന്ന്
വ്യക്തമാക്കുമോ?
ഹൗസിംഗ്
കോളനികളിലെ അടിസ്ഥാന സൗകര്യ
വികസനവും ഫ്ലാറ്റ്
നിർമ്മാണവും
*183.
ശ്രീ.റ്റി.യു.
കുരുവിള
,,
സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂലഭ്യത കുറവായതിനാല്‍
ഭാവിയില്‍ ഉണ്ടാകാവുന്ന
പാര്‍പ്പിട സൗകര്യ
അപര്യാപ്തത
പരിഹരിക്കുന്നതിന്
ഹൗസിംഗ് ബോര്‍ഡ് വഴി
കൂടുതല്‍ ഫ്ലാറ്റുകള്‍
നിര്‍മ്മിക്കുന്നതിന്
പദ്ധതി തയ്യാറാക്കുമോ;
(ബി)
നിലവില്‍
വിവിധ നഗര
പ്രദേശങ്ങളില്‍ സ്ഥിതി
ചെയ്യുന്ന ഹൗസിംഗ്
ബോര്‍ഡിന്റെ ഹൗസിംഗ്
കോളനികളില്‍ കൂടുതല്‍
അടിസ്ഥാന സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിനും
ഈ കോളനികളിലുള്ള
ഉപയോഗിച്ചിട്ടില്ലാത്ത
സ്ഥലങ്ങളില്‍ കൂടുതല്‍
ഫ്ലാറ്റുകള്‍
നിര്‍മ്മിക്കുന്നതിനും
നടപടികള്‍ ഉണ്ടാകുമോ;
വിശദമാക്കുമോ?
എല്‍.എന്‍.ജി. പദ്ധതി
*184.
ശ്രീ.തോമസ്
ചാണ്ടി
,,
എ. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാെതുമേഖലാ
സ്ഥാപനമായ ഗെയില്‍
ഇന്ത്യയുടെ
എല്‍.എന്‍.ജി.
പദ്ധതിക്കു വേണ്ടി
ശേഖരിച്ച 1300 കാേടി
രൂപയുടെ പെെപ്പുകള്‍
കമ്പനി മറ്റു
സംസ്ഥാനങ്ങളിലേയ്ക്കു
മാറ്റാന്‍ ശ്രമിച്ച
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ഉണ്ടെങ്കില്‍
ഇതുകാരണം എല്‍.എന്‍.ജി.
പദ്ധതി
നടപ്പിലാക്കുന്നതില്‍
കേരളത്തിനുള്ള മുന്‍ഗണന
നഷ്ടപ്പെടുന്നതു
തടയാന്‍ എന്താെക്കെ
ചെയ്യാനുദ്ദേശിക്കുന്നെന്നു്
വെളിപ്പെടുത്താമാേ;
(സി)
കേരളം
ദേശീയ വാതക ശൃംഖലയില്‍
നിന്ന്
ഒഴിവാക്കപ്പെടുന്ന
ഘട്ടം വരാതിരിക്കാന്‍
എന്താെക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നു
വെളിപ്പെടുത്താമാേ?
ഇ-ഡിസ്ട്രിക്ട്
പബ്ലിക് പോര്‍ട്ടല്‍
*185.
ശ്രീ.അന്‍വര്‍
സാദത്ത്
,,
പാലോട് രവി
,,
ഡൊമിനിക് പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-ഡിസ്ട്രിക്ട്
പബ്ലിക് പോര്‍ട്ടല്‍
സംവിധാനത്തിന് തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ് ;
(സി)
സര്‍ക്കാര്‍
സേവനങ്ങള്‍
ഓണ്‍ലെെനിലൂടെ
ലഭിക്കാന്‍ എന്തെല്ലാം
സംവിധാനമാണ് ഇതില്‍
ഒരുക്കിയിരിക്കുന്നത് ;
(ഡി)
പ്രസ്തുത
സംവിധാനം വഴി
എന്തെല്ലാം സേവനങ്ങളാണ്
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ ?
പൊതുമേഖലാ
സ്ഥാപനങ്ങൾ
*186.
ശ്രീ.എളമരം
കരീം
,,
ബാബു എം. പാലിശ്ശേരി
,,
സാജു പോള്‍
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ ചിലത്
കേന്ദ്രപൊതുമേഖലാ
സ്ഥാപനങ്ങള്‍
ഏറ്റെടുത്ത്
നടത്തുന്നതിന്
ഉണ്ടാക്കിയ ധാരണകള്‍
അനുസരിച്ച് അവയെല്ലാം
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
കേന്ദ്രപൊതുമേഖലാസ്ഥാപനവുമായി
ചേര്‍ന്ന്
പ്രവര്‍ത്തിക്കുന്നതിന്
ഏറ്റെടുക്കപ്പെട്ട
സ്ഥാപനങ്ങളേതെല്ലാമാണ്
എന്നും ഇതില്‍ സുഗമമായി
പ്രവര്‍ത്തിക്കുന്നതു
ഏതെല്ലാമാണ് എന്നും
വ്യക്തമാക്കുമോ;
(സി)
വ്യവസായ
വകുപ്പിന്റെ കീഴിലുള്ള
കെട്ടിടവും
യന്ത്രോപകരണങ്ങളും
ഏറ്റെടുത്തുവെങ്കിലും
ആവശ്യമായ നിലയിലുള്ള
വികസന പദ്ധതികള്‍
ഇല്ലാത്തത് കാരണം മിക്ക
സ്ഥാപനങ്ങളും വന്‍
തകര്‍ച്ച
നേരിടുകയാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇക്കാര്യത്തില്‍
തുടര്‍നടപടികള്‍
സ്വീകരിക്കുന്നതില്‍
വീഴ്ച
സംഭവിച്ചിട്ടുണ്ടോയെന്നും
എങ്കില്‍ എന്തു
ചെയ്തുവെന്നും
വ്യക്തമാക്കുമോ?
മത്സര
പരീക്ഷകള്‍ക്കായി
യുവജനബോര്‍ഡിന്റെ
നേതൃത്വത്തില്‍ സൗജന്യ
കോച്ചിംഗ്
*187.
ശ്രീ.വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനബോര്‍ഡിന്റെ
നേതൃത്വത്തില്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
മത്സര പരീക്ഷകള്‍ക്കായി
സൗജന്യ കോച്ചിംഗ്
ക്ലാസ്സുകള്‍ നല്കുന്ന
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി വഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഏതൊക്കെ
പരീക്ഷകള്‍ക്കാണ്
കോച്ചിംഗ് നല്‍കുന്നത്;
(ഡി)
പ്രസ്തുത
പദ്ധതിയെക്കുറിച്ച്
ഉദ്യോഗാര്‍ത്ഥികളുടെ
ഇടയില്‍ പ്രചാരം
നല്കുന്ന കാര്യം
പരിഗണിക്കുമോ?
വൈദ്യുതി
റഗുലേറ്ററി കമ്മീഷന്
*188.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ.കെ.ജയചന്ദ്രന്
,,
സി.കെ സദാശിവന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വൈദ്യുതി റഗുലേറ്ററി
കമ്മീഷന്
ഉത്തരവുകളുമായി
ബന്ധപ്പെട്ട്
ഇലക്ട്രിസിറ്റി
അപ്പലേറ്റ്
ട്രിബ്യൂണല്‍
പുറപ്പെടുവിച്ച ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ട്രിബ്യൂണല്‍
ഉത്തരവ് അനുസരിച്ച്
വൈദ്യുതി
ഉപഭോക്താക്കള്‍
കൂടുതല്‍ തുക വൈദ്യുതി
ബോര്‍ഡിന് നല്‍കേണ്ട
സാഹചര്യം ഉണ്ടാകുമോ;
ഉണ്ടാകുന്ന വര്‍ദ്ധന
സംബന്ധിച്ച്
വിശദമാക്കാമോ;
(സി)
എങ്കില്‍
ഇക്കാര്യത്തിലുള്ള
നിലപാട് എന്താണെന്ന്
വ്യക്തമാക്കുമോ?
ധന
ഉത്തരവാദിത്ത നിയമത്തിലെ
വ്യവസ്ഥകളുടെ ലംഘനം
*189.
ശ്രീ.ജോസ്
തെറ്റയില്‍
,,
മാത്യു റ്റി.തോമസ്
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ആഭ്യന്തര കടം 2011-ല്‍
നിന്നും എത്ര
വര്‍ദ്ധിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
നികുതി
പിരിവില്‍ വീഴ്ച
വരുത്തിയിട്ടുണ്ടോ ഇത്
വഴി ധന ഉത്തരവാദിത്ത
നിയമത്തിലെ വ്യവസ്ഥകള്‍
പാലിക്കാന്‍ കഴിയാതെ
വന്നിട്ടുണ്ടോ;
(സി)
പ്രസ്തുത
നിയമത്തിലെ വ്യവസ്ഥകള്‍
ലംഘിക്കപ്പെടുന്നതു
മൂലമുണ്ടാകുന്ന
ഭവിഷ്യത്തുകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
ബഹുതല
ഓണ്‍ലൈന്‍ വിപണനം
*190.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബഹുതല
ഓണ്‍ലൈന്‍ വിപണനം
നിയമവിധേയമാക്കുന്നതിന്റെ
ഭാഗമായി ഇതിനെ
വ്യവസായമായി
അംഗീകരിക്കുന്നതിന്
ആവശ്യമായ
നിയമനിര്‍മ്മാണം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത നിയമത്തില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്ന പ്രധാന
വ്യവസ്ഥകള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
ഓണ്‍
ലൈന്‍ വിപണനത്തില്‍
നിന്നും വില്പന നികുതി
ഈടാക്കുന്നതു
സംബന്ധിച്ച് പ്രസ്തുത
നിയമത്തില്‍
എന്തെങ്കിലും വ്യവസ്ഥ
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
പബ്ലിക്
റിസ്ക് ഫണ്ട്
*191.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
വര്‍ക്കല കഹാര്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ പബ്ലിക്
റിസ്ക് ഫണ്ട്
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പബ്ലിക്
റിസ്ക് ഫണ്ട്
നടപ്പിലാക്കുന്നത് വഴി
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
എന്തെല്ലാം
ആനുകൂല്യങ്ങളും
സഹായങ്ങളുമാണ്
നല്‍കിയിട്ടുളളത്;
(ഡി)
ഏതെല്ലാം
തലത്തിലുളള സഹകരണ
സംഘങ്ങളും
ബാങ്കുകളുമാണ് പദ്ധതി
നടപ്പാക്കിയത്;
വിശദാംശങ്ങള്‍
നല്‍കുമോ?
കണ്‍സ്യൂമര്‍ഫെഡ്, നീതി,
നന്മ, ത്രിവേണി സ്റ്റോറുകൾ
*192.
ശ്രീ.ബി.സത്യന്
ഡോ.കെ.ടി.ജലീല്‍
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ)
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡ്,
നീതി, നന്മ, ത്രിവേണി
സ്റ്റോറുകളുടെ
ഇപ്പോഴത്തെ അവസ്ഥ
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇത്തരം
സ്ഥാപനങ്ങളില്‍ ഏറിയ
പങ്കും
അടച്ചുപൂട്ടലിന്റെ
വക്കിലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിനിടയാക്കിയ സാഹചര്യം
എന്തായിരുന്നുവെന്നും
അത് പരിഹരിക്കുന്നതിന്
എന്തു നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
സ്ഥാപനങ്ങള്‍
കാര്യക്ഷമമായി
പ്രവര്‍ത്തിക്കാത്തത്
മൂലം സ്വകാര്യ
കച്ചവടക്കാര്‍
ഉപഭോക്താക്കളെ ചൂഷണം
ചെയ്യുകയാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കച്ചവടക്കാര്‍ അധികലാഭം
കൊയ്യുന്നതിനുള്ള
സാഹചര്യം
ഒരുക്കുന്നതിനുള്ള
നീക്കമാണ് ഇതിന്റെ
പിന്നിലുള്ളതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
നിലപാട്
വ്യക്തമാക്കുമോ?
ഗോത്രജ്യോതി
പദ്ധതി
*193.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗോത്ര
ജ്യോതി പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുമായി ഏതെല്ലാം
ഏജന്‍സികളാണ്
സഹകരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പട്ടികവര്‍ഗ്ഗ
യുവാക്കള്‍ക്ക്
തൊഴില്‍
നെെപുണ്യത്തിന്
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
ഇലക്ട്രിസിറ്റി
റഗുലേറ്ററി കമ്മീഷന്
പുതുതായി അംഗീകരിച്ച
റഗുലേഷനുകള്‍
*194.
ശ്രീ.രാജു
എബ്രഹാം
,,
കോടിയേരി ബാലകൃഷ്ണന്
,,
കെ.സുരേഷ് കുറുപ്പ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
നിരക്കുകള്‍
നിശ്ചയിക്കുന്നത്
സംബന്ധിച്ച്
ഇലക്ട്രിസിറ്റി
റഗുലേറ്ററി കമ്മീഷന്
പുതുതായി എന്തെങ്കിലും
റഗുലേഷനുകള്‍
അംഗീകരിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത റഗുലേഷനുകള്‍
വൈദ്യുതി നിരക്കുകളില്‍
എന്തു മാറ്റം
വരുത്തുമെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത റഗുലേഷനുകള്‍
എപ്പോള്‍
പ്രാബല്യത്തില്‍
വരുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
എല്ലാ
വര്‍ഷവും താരിഫ്
വര്‍ദ്ധിപ്പിക്കുന്ന
നിലയില്‍ തയ്യാറാക്കിയ
റഗുലേഷനില്‍
സര്‍ക്കാര്‍ ഏതെങ്കിലും
തരത്തില്‍ ഇടപെടാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
വ്യാവസായിക
മേഖലയില്‍ കേന്ദ്ര നിക്ഷേപ
തോത്
*195.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ)
,,
എ. പ്രദീപ്കുമാര്‍
,,
ബി.ഡി. ദേവസ്സി
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
വ്യാവസായിക മേഖലയില്‍
കേന്ദ്ര നിക്ഷേപ തോത്
എത്രയായിരുന്നുവെന്നും
ഇത് സംസ്ഥാനത്തിന്
അര്‍ഹമായ
വിധത്തിലായിരുന്നോയെന്നും
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
വ്യവസായ മേഖലയില്‍
കേന്ദ്ര നിക്ഷേപത്തില്‍
കുറവ് വരുന്നതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
നിലവില്‍
സംസ്ഥാനത്തുള്ള കേന്ദ്ര
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
അവയില്‍ പ്രതിസന്ധി
നേരിടുന്നവ
ഏതൊക്കെയാണ്?
ചെറുകിട
വ്യവസായ മേഖലയിൽ നൂതന
സാങ്കേതിക വിദ്യയുടെ ഉപയോഗം
*196.
ശ്രീ.ജി.സുധാകരന്
,,
കെ.കെ.നാരായണന്
,,
കെ.വി.വിജയദാസ്
,,
വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നൂതന
സാങ്കേതിക വിദ്യയുടെ
അഭാവം ചെറുകിട വ്യവസായ
മേഖലയുടെ ഉന്നമനത്തിനു
തടസ്സം
സൃഷ്ടിക്കുന്നതായുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വ്യവസായ
മേഖലയിലെ മത്സര രംഗത്ത്
വിജയിക്കാനുതകുന്ന
രീതിയില്‍ നൂതന
സാങ്കേതിക വിദ്യ
ചെറുകിട വ്യവസായ
മേഖലയില്‍
ഉപയോഗപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കയാണെന്ന്
വ്യക്തമാക്കുമോ ;
(സി)
ചെറുകിട
വ്യവസായ മേഖലയുടെ
അഭിവൃദ്ധിക്കായി
സര്‍ക്കാര്‍ നയത്തില്‍
എന്തെങ്കിലും മാറ്റം
വരുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ ?
കെ.എഫ്.സി.യുടെ
നേതൃത്വത്തില്‍ സ്വയം സംരംഭക
വികസന മിഷന്
*197.
ശ്രീ.എം.പി.വിന്‍സെന്റ്
,,
കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എഫ്.സി.യുടെ
നേതൃത്വത്തില്‍ സ്വയം
സംരംഭക വികസന മിഷന്
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
പ്രവര്ത്തനങ്ങളെന്തെല്ലാമാണ്;
(സി)
ഏതെല്ലാം
മേഖലകളിലുള്ളവര്‍ക്കാണ്
പ്രസ്തുത മിഷന്
സാമ്പത്തിക സഹായം
നല്‍കുന്നത്;
(ഡി)
ജനങ്ങളില്‍
സംരംഭക ശീലം
വളര്‍ത്തുവാന്‍
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ് മിഷന്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ?
സാമ്പത്തിക
പ്രതിസന്ധിക്ക് കാരണങ്ങൾ
*198.
ശ്രീ.സാജു
പോള്‍
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എ.കെ.ബാലന്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെലവു
നിയന്ത്രിക്കുന്നതിനും
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള
ഉന്നതതല കമ്മിറ്റിയുടെ
നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാര്‍ അവഗണിച്ചത്
സംസ്ഥാനത്ത് സാമ്പത്തിക
പ്രതിസന്ധി
രൂക്ഷമാക്കിയെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സര്‍ക്കാരിന്
ബാദ്ധ്യതയാകുന്ന അധിക
ചെലവുകള്‍
ഒഴിവാക്കണമെന്ന് സമിതി
നിര്ദ്ദേശിച്ചിട്ടുണ്ടായിരുന്നോ;
എയ്ഡഡ് മേഖലയില്‍ പ്ലസ്
ടു സ്കൂളുകളും
ബാച്ചുകളും
അനുവദിച്ചതുപോലുള്ള
നടപടികള്‍ സാമ്പത്തിക
പ്രതിസന്ധി
രൂക്ഷമാക്കാൻ
കാരണമായിട്ടൂണ്ടോ;
(സി)
സംസ്ഥാനത്തിന്
സാമ്പത്തിക
ബാദ്ധ്യതകള്‍
ഉണ്ടാക്കുന്ന
തീരുമാനങ്ങള്‍
എടുക്കുമ്പോൾ ധനകാര്യ
വകുപ്പിന്റെ അറിവോടും
അനുമതിയോടും
കൂടിയാകണമെന്ന ചട്ടം
പാലിക്കപ്പെടുന്നുണ്ടോ;
(ഡി)
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി, സംസ്ഥാനത്ത്
പിരിച്ചെടുക്കാന്‍
ബാക്കിയായ തുക മുഴുവനും
പിരിച്ചെടുക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
പിരിച്ചെടുക്കാന്‍
അവശേഷിക്കുന്ന മൊത്തം
തുക എത്രയെന്ന്
വ്യക്തമാക്കുമോ ?
ആദിവാസി
ഊരുകളിൽ അടിസ്ഥാന
സൗകര്യങ്ങളുടെ വികസനത്തിനായി
പദ്ധതി
*199.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
പി.സി. ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ സർക്കാർ
അധികാരത്തില്‍
വന്നതിനുശേഷം ആദിവാസി
ഊരുകളിലെ അടിസ്ഥാന
സൗകര്യങ്ങളുടെ
വികസനത്തിനായി
നടപ്പാക്കിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്കുമാേ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
ഇതുവരെ ചെലവഴിച്ച
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമാേ;
(സി)
ഇപ്രകാരം
ആദിവാസിമേഖലയിലെ
അടിസ്ഥാന സൗകര്യങ്ങളുടെ
വികസനത്തിനായി
പ്രവൃത്തികള്‍
ഏറ്റെടുത്തു
ചെയ്യുന്നതിന്
നിര്‍ദ്ദേശിക്കപ്പെടുന്ന
ഏജന്‍സികളെ
തിരഞ്ഞെടുക്കുന്നത് ഏതു
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ്;
വ്യക്തമാക്കുമാേ?
വൈദ്യുതി
നിരക്ക് വര്‍ദ്ധനവ്
*200.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
നവംബര്‍ മാസത്തെ
വെെദ്യുത
നിരക്കിലുണ്ടായ
വര്‍ദ്ധനവ് എത്രയെന്ന്
വിശദമാക്കുമോ;
(ബി)
അടിക്കടിയുണ്ടാകുന്ന
ചാര്‍ജ്ജ് വര്‍ദ്ധനവ്
ഒഴിവാക്കുന്നതിന്
വകുപ്പ് ജലവെെദ്യുത
സ്രോതസ്സുകളല്ലാതെ
മറ്റ് ഊര്‍ജ്ജ
സ്രോതസ്സുകള്‍
കണ്ടെത്തി വെെദ്യുതി
ഉത്പാദിപ്പിക്കുന്നതിന്
ശ്രമം നടത്തുന്നുണ്ടോ;
വിശദമാക്കുമോ;
നിക്ഷേപക
സുരക്ഷാ ഫണ്ട് ബോ൪ഡ്
*201.
ശ്രീ.ബെന്നി
ബെഹനാന്
,,
പാലോട് രവി
,,
എം.പി.വിന്‍സെന്റ്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിക്ഷേപക
സുരക്ഷാ ഫണ്ട് ബോ൪ഡ്
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
ബോ൪ഡിന്റെ
പ്രവ൪ത്തനങ്ങള് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
സഹകരണ
സംഘങ്ങളിലെ
നിക്ഷേപങ്ങള്‍ക്ക്
സുരക്ഷിതത്വം
ഉറപ്പാക്കാ൯ എന്തെല്ലാം
കാര്യങ്ങളാണ് ബോ൪ഡിന്റെ
പ്രവ൪ത്തനങ്ങളില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
; വിശദമാക്കുമോ;
(ഡി)
ഏതെല്ലാം
തരം സഹകരണ സംഘത്തിലെ
നിക്ഷേപങ്ങള്‍ക്കാണ്
സുരക്ഷിതത്വം ഉറപ്പ്
വരുത്തുന്നത് ;
വിശദാംശങ്ങള്‍
എന്തെല്ലാം?
ഗവ.
പ്ലീഡ൪മാരുടെ നിയമനം
*202.
ശ്രീ.ആര്.
രാജേഷ്
,,
എ.കെ.ബാലന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗവ. പ്ലീഡ൪മാരെ
നിയമിക്കുന്നതിന്
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഗവ. പ്ലീഡ൪മാരുടെ എണ്ണം
കൂടുതലാണെന്നും ഇവരുടെ
പ്രകടനം
വിലയിരുത്തണമെന്നുമുളള
ഹൈക്കോടതി നി൪ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
അഡ്വക്കേറ്റ് ജനറലിന്റെ
അഭിപ്രായം
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഈ
സ൪ക്കാരിന്റെ കാലത്ത്
കേസുകളിൽ സ൪ക്കാ൪
താല്പര്യത്തിനു
വിരുദ്ധമായ സമീപനം ഗവ.
പ്ലീഡ൪മാ൪
സ്വീകരിക്കുന്ന
സ്ഥിതിയുണ്ടായിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ?
സംസ്ഥാന
മലിനീകരണ നിയന്ത്രണ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
*203.
ശ്രീ.പി.എ.മാധവന്
,,
വി.ഡി.സതീശന്
,,
റ്റി.എന്‍. പ്രതാപന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
മലിനീകരണ നിയന്ത്രണ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്
വിശദമാക്കുമോ ;
(ബി)
ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്തെല്ലാം കേന്ദ്ര
സഹായങ്ങളാണ്
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
സംസ്ഥാനത്തിന്റെ
എല്ലാ മേഖലയിലുമുള്ള
മലിനീകരണ
നിയന്ത്രണത്തില്‍
ബോര്‍ഡ്
എങ്ങനെയെല്ലാമാണ്
ഇടപെട്ടുവരുന്നത്;
വിശദമാക്കുമോ;
(ഡി)
ബോര്‍ഡിനെ
ശാക്തീകരിക്കാന്‍
എന്തെല്ലാം
കര്‍മ്മപരിപാടികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ ?
കാറ്റാടിപ്പാടം
സ്ഥാപിക്കുന്നതിനു പദ്ധതി
*204.
ശ്രീ.വര്‍ക്കല
കഹാര്‍
,,
സണ്ണി ജോസഫ്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാറ്റാടിപ്പാടം
സ്ഥാപിക്കുന്നതിനു
പദ്ധതി
രൂപീകരിച്ചിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ബി)
ഇതു
സംബന്ധിച്ച്
സാദ്ധ്യതാപഠനം
നടത്തിയിട്ടുണ്ടാേ;
വിശദാംശങ്ങള്‍
നല്കുമാേ;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
ധാരണാപത്രം
ഒപ്പിട്ടിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ഡി)
പ്രസ്തുത
പദ്ധതിയനുസരിച്ച് എത്ര
മെഗാവാട്ട്
വെെദ്യുതിയാണ്
ഉത്പാദിപ്പിക്കുവാന്‍
ലക്ഷ്യമിട്ടിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഇ)
പദ്ധതി
നടത്തിപ്പിനായി
ഏതെല്ലാം സ്ഥലങ്ങളാണ്
അനുയാേജ്യമായി
കണ്ടെത്തിയിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമാേ?
ചെക്ക്
പോസ്റ്റുകളിലെ നികുതി
വെട്ടിപ്പ്
*205.
പ്രൊഫ.സി.രവീന്ദ്രനാഥ്
,,
കെ.രാധാകൃഷ്ണന്
,,
എസ്.രാജേന്ദ്രന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെക്ക്
പോസ്റ്റുകളില്‍
കൂടിയുള്ള നികുതി
വെട്ടിപ്പ്
തടയുന്നതില്‍
ഉദ്യോഗസ്ഥര്‍ അനാസ്ഥ
കാട്ടുന്നതായ ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
കോഴിക്കടത്തിലൂടെ വന്‍
നികുതി ചോര്‍ച്ച
സംഭവിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ ;
(സി)
ഈ
വര്‍ഷം ഒക്ടോബര്‍ വരെ
അന്യസംസ്ഥാനത്തു
നിന്നും കോഴി
എത്തിക്കുന്നതിലുള്ള
നികുതി വരവില്‍ വന്‍
കുറവുണ്ടായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ചെക്ക്
പോസ്റ്റ് അധികൃതരുടെ
കാര്യക്ഷമതയില്ലായ്മ
മൂലം ഇത്തരത്തില്‍
കോഴിക്കടത്തിലൂടെ എത്ര
വരുമാന നഷ്ടം
സംഭവിക്കുന്നു എന്ന്
കണക്കാക്കിയിട്ടുണ്ടോ?
ഹരിത
യൗവനം പദ്ധതി
*206.
ശ്രീ.ഹൈബി
ഈഡന്
,,
വി.റ്റി.ബല്‍റാം
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
ബോര്‍ഡ് ഭക്ഷ്യ
സുരക്ഷയില്‍ യുവാക്കളെ
പങ്കാളികളാക്കി ഹരിത
യൗവനം പദ്ധതി
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
ഏതെല്ലാം
ഏജന്‍സികളാണ് ഇതുമായി
സഹകരിക്കുന്നത്;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്?
മൂലധന
പര്യാപ്തത കൈവരിക്കുന്നതിനായി
സഹകരണ ബാങ്കുകള്‍ക്ക്
അനുവദിച്ച പണം
*207.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
കെ.കെ.നാരായണന്
,,
എം. ഹംസ
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റിസര്‍വ്
ബാങ്ക് മാനദണ്ഡ പ്രകാരം
മൂലധന പര്യാപ്തത
കൈവരിക്കുന്നതിന്
2012-13 വര്‍ഷം ജില്ലാ
സഹകരണ ബാങ്കുകള്‍ക്ക്
125.50 കോടി രൂപയും
സംസ്ഥാന സഹകരണ ബാങ്കിന്
70 കോടി രൂപയും
അനുവദിച്ച് ഉത്തരവായത്
നാളിതുവരെ
സ്ഥാപനങ്ങള്‍ക്ക്
കൊടുക്കാന്‍
സാദ്ധ്യമായിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ആയതിനുള്ള കാരണം
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
ഉത്തരവിനെത്തുടര്ന്നു്
സംസ്ഥാന സഹകരണ ബാങ്ക് ഈ
പണം ജില്ലാ
ബാങ്കുകള്‍ക്ക്
അഡ്വാന്‍സായി കൊടുത്തതു
മൂലം സംസ്ഥാന സഹകരണ
ബാങ്കിന്
പലിശയിനത്തില്‍ വന്ന
നഷ്ടം
പരിഹരിക്കുന്നതിന്
എന്ത് നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
സബര്‍ബന്‍
റെയില്‍ പദ്ധതി
*208.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
വി.എസ്.സുനില്‍ കുമാര്‍
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സബര്‍ബന്‍
റെയില്‍ പദ്ധതിയുടെ
അടങ്കല്‍ തുകയിലെ
കേന്ദ്ര - സംസ്ഥാന
വിഹിതം എത്ര വീതമാണ്;
(ബി)
പദ്ധതിയിൽ
ആദ്യഘട്ടമായി എത്ര
കിലോമീറ്റർ ആണ്
ഉള്‍പ്പെടുത്തിയത്;
(സി)
എത്ര കാലത്തിനുള്ളില്‍
പദ്ധതി നടപ്പാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വെെദ്യുതിബില്
ഓണ്‍ലെെനായി
അടയ്ക്കുന്നതിനുള്ള സംവിധാനം
*209.
ശ്രീ.റ്റി.എന്‍.
പ്രതാപന്
,,
വി.ഡി.സതീശന്
,,
എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
ബില്‍ ഓണ്‍ലെെനായി
അടയ്ക്കുന്നതിനുള്ള
സംവിധാനം
ആരംഭിച്ചിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ബി)
എന്തെല്ലാം
സൗകര്യങ്ങളാണ് പ്രസ്തുത
സംവിധാനം വഴി
ഉപഭാേക്താക്കള്ക്കു
ലഭിക്കുന്നത്;
വിശദാംശങ്ങള്‍
നല്കുമാേ;
(സി)
ഏതെല്ലാം
ഏജന്‍സികളാണ് ഇതുമായി
സഹകരിക്കുന്നത്;
വിശദമാക്കുമാേ;
(ഡി)
പ്രസ്തുതസംവിധാനം
നടപ്പാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
പ്രതിമാസ
റവന്യൂ കമ്മി
*210.
ഡോ.കെ.ടി.ജലീല്‍
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
സി.രവീന്ദ്രനാഥ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
സംസ്ഥാനത്തെ പ്രതിമാസ
റവന്യൂ കമ്മി
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ബഡ്ജറ്റില്‍
പ്രതീക്ഷിച്ചിരുന്നതിലും
ഉയര്‍ന്ന തോതില്‍
റവന്യൂ കമ്മി
വര്‍ദ്ധിക്കുമെന്ന
അഭിപ്രായം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
റവന്യൂ കമ്മി
വര്‍ദ്ധിക്കാനുണ്ടായ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ക്രമാതീതമായി
വര്‍ദ്ധിക്കുന്ന കമ്മി
വികസന
പ്രവര്‍ത്തനങ്ങളെയടക്കം
ഏതെല്ലാം രീതിയില്‍
പ്രതികൂലമായി
ബാധിക്കുമെന്ന്
അവലോകനം
നടത്തിയിട്ടുണ്ടോ;
(ഇ)
പൊതുവിപണിയില്‍
നിന്നും കടമെടുക്കുന്ന
പണം എന്തെല്ലാം
കാര്യങ്ങള്‍ക്ക്
സാധാരണയായി ഉപയോഗിച്ചു
കൂടെന്ന്
നിഷ്കര്‍ഷിച്ചിട്ടുള്ളത്
; ദൈനംദിന ചെലവിന്
കടമെടുത്ത തുക
വിനിയോഗിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?