STARRED
QUESTIONS
AND
ANSWERS
You are
here: Business >13th KLA >12th
Session>Starred Answers
Answer Provided
Answer Not Yet Provided
THIRTEENTH KLA -
12th SESSION
STARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions )
Q.
No
Questions
*121.
റബ്ബര്‍
കര്‍ഷകര്‍
നേരിടുന്ന
പ്രശ്നങ്ങള്‍
ശ്രീ.കെ.അജിത്
,,
സി.ദിവാകരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.ചിറ്റയം
ഗോപകുമാര്‍
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
കൃഷിയും
മൃഗസംരക്ഷണവും
അച്ചടിയും
സ്റ്റേഷണറിയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ഉല്പാദനച്ചെലവുമായി
ബന്ധപ്പെടുത്തി
ഒരു
കിലോ
റബ്ബറിന്
200 രൂപ
താങ്ങുവില
നല്‍കണമെന്ന
ആവശ്യത്തിന്മേല്
എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
റബ്ബര്‍
കര്‍ഷകരെ
സഹായിക്കാന്‍
മതിയായ
വില
സ്ഥിരതാ
ഫണ്ട്
മാറ്റി
വയ്ക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
റബ്ബര്‍
കര്‍ഷകര്‍
നേരിടുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
എന്തെങ്കിലും
നടപടികള്‍
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
*122.
തദ്ദേശഭരണ
സ്ഥാപനങ്ങളിലെ
ആസ്തി
രജിസ്റ്റര്‍
ഡിജിറ്റൈസ്
ചെയ്യുന്നതിനുള്ള
പദ്ധതി
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വര്‍ക്കല
കഹാര്‍
,,
എം.എ.
വാഹീദ്
,,
വി.ഡി.സതീശന്
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പഞ്ചായത്തും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
ആസ്തി
രജിസ്റ്റര്‍
ഡിജിറ്റൈസ്
ചെയ്യുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ
;
വിശദമാക്കുമോ
;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്
;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(സി)
എന്തെല്ലാം
സൗകര്യങ്ങളും
സേവനങ്ങളുമാണ്
പദ്ധതി
മുഖാന്തിരം
പഞ്ചായത്തുകള്‍ക്കും
ജനങ്ങള്‍ക്കും
ലഭ്യമാക്കുന്നത്
;
വിശദമാക്കുമോ
;
(ഡി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
?
*123.
ഗോരക്ഷാ
പദ്ധതി
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
കൃഷിയും
മൃഗസംരക്ഷണവും
അച്ചടിയും
സ്റ്റേഷണറിയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ഗോരക്ഷാ
പദ്ധതിയുടെ
ഉദ്ദേശ
ലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
ക്ഷീര
കര്‍ഷകര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ലഭിച്ചു
കൊണ്ടിരുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍
ക്ഷീര
കര്‍ഷകരുടെയും
കേന്ദ്ര
സംസ്ഥാന
സര്‍ക്കാരുകളുടെയും
വിഹിതം
എത്ര
വീതമാണെന്ന്
വിശദമാക്കുമോ;
(ഡി)
ഗോരക്ഷാ
പദ്ധതി
ഇപ്പോള്‍
സംസ്ഥാനത്ത്
തുടരുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
*124.
ഖരമാലിന്യ
സംസ്ക്കരണ
സംവിധാനം
ശ്രീ.പി.സി.
ജോര്‍ജ്
,,
റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ്
കുമാര്‍
ഡോ.എന്‍.
ജയരാജ്
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പഞ്ചായത്തും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ത്രിതല
പഞ്ചായത്തുകളുടെ
കീഴില്‍
നിലവിലുളള
ഖരമാലിന്യ
സംസ്ക്കരണ
സംവിധാനം
ഫലപ്രദമായി
നടക്കുന്നുണ്ടോ;
പ്രതിദിനം
ഉല്പാദിപ്പിക്കുന്ന
മാലിന്യങ്ങളുടെ
തോതനുസരിച്ച്
നിലവിലുളള
ഖരമാലിന്യ
സംസ്ക്കരണ
സംവിധാനം
പര്യാപ്തമാണോ;
(ബി)
ത്രിതല
പഞ്ചായത്തുകളുടെ
പരിധിയിൽ
പ്രതിദിനം
ഉല്പാദിപ്പിക്കപ്പെടുന്ന
ഖരമാലിന്യങ്ങളുടെ
അളവ്
സംബന്ധിച്ച്
ഏകദേശ
ധാരണയുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പഞ്ചായത്തുകളില്‍
ഉറവിടങ്ങളില്‍
നിന്ന്
ഖരമാലിന്യം
വേര്‍തിരിച്ച്
ശേഖരിക്കുന്നതിനും
ഫലപ്രദമായ
മാലിന്യ
സംസ്ക്കരണം
ഉറപ്പുവരുത്തുന്നതിനും
നടപടി
സ്വീകരിക്കുമോ?
*125.
നഗരകാര്യ
വകുപ്പിന്റെ
വിവിധ
പദ്ധതികൾ
ശ്രീ.കെ.രാജു
,,
പി.തിലോത്തമന്
,,
വി.ശശി
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
നഗരകാര്യ
വകുപ്പിന്റെ
കീഴില്‍
'പാര്‍ട്ട്ണര്‍
കേരള'
നിക്ഷേപ
സംഗമം
നടത്തിയിട്ടുണ്ടോ
;
ഉണ്ടെങ്കില്‍
ഇൗ
സംഗമത്തിന്റെ
ലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നു
; ഇൗ
ലക്ഷ്യം
കെെവരിക്കാന്‍
സാധിച്ചിട്ടുണ്ടോ
;
(ബി)
'അര്‍ബന്‍
2020'
പദ്ധതി
രൂപീകരിക്കുന്നതിന്
തുടക്കം
കുറിച്ചിട്ടുണ്ടോ
; ഇൗ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(സി)
നഗരാസൂത്രണ
മേഖലയില്‍
സ്വകാര്യ
പങ്കാളിത്തം
കൊണ്ടുവരുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ?
*126.
ജൈവ
പച്ചക്കറി
കൃഷി
ശ്രീ.റ്റി.എന്‍.
പ്രതാപന്
,,
കെ.ശിവദാസന്‍
നായര്‍
,,
വര്‍ക്കല
കഹാര്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
കൃഷിയും
മൃഗസംരക്ഷണവും
അച്ചടിയും
സ്റ്റേഷണറിയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ജൈവ
പച്ചക്കറി
കൃഷി
വ്യാപകമാക്കുന്നതിന്
സ്വീകരിച്ചിരിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
കീടനാശിനി
കലര്‍ന്ന
പഴങ്ങളും
പച്ചക്കറികളും
അന്യ
സംസ്ഥാനത്ത്
നിന്നും
ഇറക്കുമതി
ചെയ്യുന്നത്
തടയുന്നതിന്
ശക്തമായ
നടപടി
സ്വീകരിക്കുമോ;
ഇതിനായി
എന്തൊക്കെ
നടപടികളാണ്
ഇപ്പോള്‍
നിലവിലുള്ളത്
;
(സി)
ഇറക്കുമതി
ചെയ്യുന്ന
പഴങ്ങളുടെയും
പച്ചക്കറികളുടെയും
ഗുണനിലവാരം
പരിശോധിക്കാന്‍
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇറക്കുമതി
ചെയ്യുന്ന
ഏതൊക്കെ
സാധനങ്ങളിലാണ്
മാരകമായ
കീടനാശിനികളുള്ളതായി
ശ്രദ്ധയില്പെട്ടിട്ടുള്ളതെന്നു
വെളിപ്പെടുത്തുമോ
?
*127.
നിയമവിരുദ്ധ
നിര്‍മ്മാണങ്ങള്‍ക്കെതിരെ
നടപടി
ശ്രീ.വി.ശിവന്‍കുട്ടി
,,
പി.ശ്രീരാമകൃഷ്ണന്
,,
സി.കെ
സദാശിവന്
,,
എസ്.ശർമ്മ
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി-വനം
മന്ത്രാലയത്തിന്റെ
അനുമതി
വാങ്ങാതെയും
തീരദേശ
മേഖലാ
നിയന്ത്രണചട്ടങ്ങള്‍
ലംഘിച്ചും
സംസ്ഥാനത്തെ
തീരപ്രദേശങ്ങളിലും
കായലുകളുടെ
സമീപത്തും
ഫ്ലാറ്റ്
സമുച്ചയങ്ങള്‍
പടുത്തുയര്‍ത്തിയത്
ആരാെക്കെയാണെന്ന്
സി.
ആന്റ്
എ. ജി.
ചൂണ്ടിക്കാണിച്ചിട്ടുണ്ടാേ;
(ബി)
എങ്കില്‍
ഇത്തരം
സ്ഥാപനങ്ങള്‍ക്കെതിരെ
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമാേ;
(സി)
ചട്ടങ്ങള്‍
ലംഘിച്ച്
നിര്‍മ്മാണം
നടത്തിയ
കെട്ടിടങ്ങളുടെ
കാര്യത്തില്‍
നിലപാട്
വ്യക്തമാക്കാമാേ?
*128.
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പദ്ധതിപ്പണം
ശ്രീ.ടി.വി.രാജേഷ്
,,
എം. ഹംസ
,,
ബി.സത്യന്
,,
പുരുഷന്
കടലുണ്ടി
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗ്രാമവികസനവും
ആസൂത്രണവും
സാംസ്കാരികവും
നോര്‍ക്കയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
പദ്ധതിപ്പണം
പിന്‍വലിക്കുന്നതിനായി
നിലവിലുള്ള
രീതിയില്‍
മാറ്റം
വരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഇത്തരത്തിലുള്ള
തീരുമാനം
കൈക്കൊള്ളാനിടയായ
സാഹചര്യം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തീരുമാനം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
പദ്ധതി
നിര്‍വ്വഹണത്തെ
ബാധിച്ചിട്ടുണ്ടോ;
പഞ്ചായത്ത്/മുന്‍സിപ്പല്‍/കോര്‍പ്പറേഷനുകള്‍ക്ക്
ഒരു
മാസം
പിന്‍വലിക്കാവുന്ന
പരമാവധി
പദ്ധതി
പണം
എത്രയാണ്;
ഈ
നിലയില്‍
അവശേഷിക്കുന്ന
സമയംകൊണ്ട്
പദ്ധതിപ്പണം
പൂര്‍ണ്ണമായും
വിനിയോഗിക്കാന്‍
പറ്റുമോ;
(ഡി)
സാമ്പത്തിക
പ്രതിസന്ധി
മൂലമുള്ള
ട്രഷറി
നിയന്ത്രണം
വന്നതോടെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പദ്ധതി
ജോലികള്‍
ഏറ്റെടുക്കാന്‍
കോണ്ട്രാക്ടര്മാരും
ഗുണഭോക്തൃ
സമിതികളും
തയ്യാറാകുന്നില്ലായെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
?
*129.
പുരാവസ്തുക്കളുടെയും
പൈതൃകശേഷിപ്പുകളുടെയും
ഏറ്റെടുക്കലും,
സംരക്ഷണവും
ശ്രീ.എം.ഉമ്മര്‍
,,
അബ്ദുറഹിമാന്
രണ്ടത്താണി
,,
കെ.മുഹമ്മദുണ്ണി
ഹാജി
,,
പി.ബി.
അബ്ദുൾ
റസാക്
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗ്രാമവികസനവും
ആസൂത്രണവും
സാംസ്കാരികവും
നോര്‍ക്കയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
പുരാവസ്തുക്കളുടെയും,
പൈതൃകശേഷിപ്പുകളുടെയും
ഏറ്റെടുക്കലും,
സംരക്ഷണവും
സംബന്ധിച്ച
നയം
വ്യക്തമാക്കുമോ;
അതിനുള്ള
മാനദണ്ഡമെന്താണെന്നു
വിശദമാക്കുമോ;
(ബി)
വിവിധ
വകുപ്പുകളുടെയും
സ്വകാര്യ
സ്ഥാപനങ്ങളുടെയും
കൈവശത്തിലുള്ളതും
പൈതൃകശേഷിപ്പായി
സംരക്ഷിക്കപ്പെടേണ്ടവ
സംബന്ധിച്ചു
വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദവിവരം
നല്‍കാമോ;
(സി)
ഇത്തരത്തില്‍
വിവരശേഖരണം
നടത്തി
യഥാസമയം
നോട്ടിഫൈ
ചെയ്യാന്‍
അലംഭാവം
കാണിച്ചതുമൂലം
വിലപ്പെട്ടതും
സംസ്കാരത്തിന്റെ
ഭാഗമായതുമായ
നിരവിധി
പൈതൃകശേഷിപ്പുകള്‍
നശിപ്പിക്കപ്പെട്ടുപോയ
സാഹചര്യത്തില്‍
ശേഷിക്കുന്നവയെങ്കിലും
സംരക്ഷിക്കുന്നതിനുള്ള
അടിയന്തിര
നടപടി
സ്വീകരിക്കുമോ?
*130.
എയ്റോബിന്
യൂണിറ്റുകള്‍
ശ്രീ.എ.എ.അസീസ്
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
മാലിന്യ
സംസ്കരണത്തിനുപയോഗിക്കുന്ന
എയ്റോബിന്
യൂണിറ്റുകളുടെ
പ്രവർത്തനഫലം
വിലയിരുത്തിയിട്ടുണ്ടോ,
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
യൂണിറ്റുകള്‍ക്ക്
കൂടുതൽ
പ്രോത്സാഹനം
നല്‍കുന്നതിന്
നടപടി
സ്വീകരിക്കുമോ?
*131.
ക്ഷേമ
പെന്‍ഷനുകളുടെ
കുടിശ്ശിക
ശ്രീ.സി.കൃഷ്ണന്
,,
പി.കെ.ഗുരുദാസന്
,,
കെ.വി.അബ്ദുൽ
ഖാദര്‍
,,
എസ്.ശർമ്മ
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പഞ്ചായത്തും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
വഴി
വിതരണം
ചെയ്യുന്ന
ക്ഷേമ
പെന്‍ഷനുകളുടെ
കുടിശ്ശിക
സംബന്ധിച്ച
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഏതൊക്കെ
ക്ഷേമപെന്‍ഷനുകളാണ്
കുടിശ്ശിക
വരുത്തിയിട്ടുള്ളതെന്നും
കുടിശ്ശിക
വരാനുള്ള
കാരണം
വ്യക്തമാക്കാമോ;
(സി)
പെന്ഷന്
കുടിശ്ശിക
എന്നത്തേക്ക്
കൊടുത്തു
തീര്‍ക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
നടപ്പ്
സാമ്പത്തിക
വര്‍ഷത്തില്‍
ക്ഷേമപെന്‍ഷനുകള്‍ക്കായി
നീക്കിവെച്ച
ഫണ്ട്
സംബന്ധിച്ച
വിവരം
വിശദമാക്കാമോ?
*132.
ആഗോള
കാര്‍ഷിക
സംഗമം
ശ്രീ.സി.കെ
സദാശിവന്
,,
എം.ചന്ദ്രന്
,,
കോലിയക്കോട്
എന്‍.
കൃഷ്ണന്
നായര്‍
ശ്രീമതി.കെ.കെ.ലതിക
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
കൃഷിയും
മൃഗസംരക്ഷണവും
അച്ചടിയും
സ്റ്റേഷണറിയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സംഘടിപ്പിച്ച
ആഗോള
കാര്‍ഷിക
സംഗമം
സംസ്ഥാനത്തെ
കാര്‍ഷിക
മേഖല
നേരിട്ടു
കൊണ്ടിരിക്കുന്ന
കാര്ഷികോല്പന്നങ്ങളുടെ
വിലയിടിവ്
പോലുള്ള
പ്രശ്നങ്ങളില്‍
ഗുണപരമായ
എന്തൊക്കെ
മാറ്റങ്ങളാണ്
ഉണ്ടാക്കാന്‍
പോകുന്നതെന്നറിയിക്കാമോ;
(ബി)
പ്രസ്തുത
സംഗമത്തില്‍
സംസ്ഥാനത്തെ
കാര്‍ഷിക
മേഖലയില്‍
വിദേശ
നിക്ഷേപത്തിന്
അവസരമൊരുക്കുന്ന
തരത്തിലുള്ള
പദ്ധതികള്‍
അവതരിപ്പിക്കപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
സംഗമം
സംഘടിപ്പിക്കുന്നതിനു
സര്‍ക്കാരുമായി
സഹകരിച്ച
ഏജന്‍സികള്‍
ഏതൊക്കെയാണെന്നറിയിക്കാമോ;
(ഡി)
ഇവര്‍
സംഗമവുമായി
സഹകരിക്കുന്നതിന്
സര്‍ക്കാര്‍
സാമ്പത്തിക
സഹായം
നല്കിയിരുന്നുവോ?
വിശദീകരിക്കുമോ?
സര്‍ക്കാരിന്
എന്തു
തുക
ചെലവായി
എന്നറിയിക്കുമോ?
*133.
വൃദ്ധരും,
അവശരുമായവര്‍ക്ക്
ഭക്ഷണം
ലഭ്യമാക്കുന്നതിന്
നടപ്പാക്കുന്ന
പദ്ധതികള്‍
ശ്രീ.കെ.എം.ഷാജി
,,
റ്റി.എ.അഹമ്മദ്
കബീര്‍
,,
വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
കെ.എന്‍.എ.ഖാദര്‍
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പഞ്ചായത്തും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സമൂഹത്തില്‍
പട്ടിണിക്കാരില്ലെന്ന്
ഉറപ്പുവരുത്തുവാനും
വൃദ്ധരും,
അവശരുമായവര്‍ക്ക്
രണ്ടു
നേരത്തെ
ഭക്ഷണമെങ്കിലും
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പാക്കാനും
സാമൂഹ്യസുരക്ഷാവകുപ്പ്
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സൗജന്യ
ഭക്ഷണം
അത്യന്താപേക്ഷിതമായ
വൃദ്ധരുടെയും,
രോഗാവസ്ഥയാൽ
തൊഴിലെടുക്കാനാവാതെയായ
വ്യക്തികളുടെയും
വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
ഇത്തരക്കാര്‍ക്ക്
സൗജന്യമായി
വിതരണം
ചെയ്യുന്നതിനായി
പൊതുവിതരണ
സംവിധാനത്തിന്
അനുവദിച്ചിട്ടുള്ള
ഭക്ഷ്യധാന്യം
സാമൂഹ്യസുരക്ഷാവിഭാഗം
മുഖേന
വൃദ്ധരും,
അവശരുമായവര്‍ക്ക്
ഉപയോഗപ്പെടുത്താനാവുമോ
എന്ന
കാര്യം
ഭക്ഷ്യവകുപ്പുമായി
ചേര്‍ന്ന്
ആലോചിക്കുമോ?
*134.
വികേന്ദ്രീകൃത
ഉറവിട
മാലിന്യ
സംസ്ക്കരണ
പദ്ധതി
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എസ്.ശർമ്മ
,,
വി.ശിവന്‍കുട്ടി
,,
വി.ചെന്താമരാക്ഷന്
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
വികേന്ദ്രീകൃത
ഉറവിട
മാലിന്യ
സംസ്ക്കരണ
രീതിയെപ്പറ്റിയുള്ള
നിലപാട്
വ്യക്തമാക്കുമോ
(ബി)
ശുചിത്വ
മിഷനും
ക്ലീന്‍
കേരള
കമ്പനിയും
പ്രസ്തുത
രീതിക്ക്
യോജിച്ച
വിധമുള്ള
മാലിന്യ
നിര്‍മ്മാര്‍ജ്ജന
പദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ടാേ;
വിശദാംശങ്ങള്‍
നല്കുമാേ;
(സി)
വികേന്ദ്രീകൃത
മാലിന്യസംസ്ക്കരണം
ലക്ഷ്യമിട്ട്
സി.പി.എെ.(എം.)
സംഘടിപ്പിക്കുന്ന
ശുചിത്വകേരളം
പദ്ധതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ഡി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുമായി
സഹകരിച്ച്
ഉത്തരവാദിത്തപ്പെട്ട
രാഷ്ട്രീയപ്പാര്‍ട്ടിയുടെ
ജനകീയ
പദ്ധതി
കൂടി
കാേര്ത്തിണക്കി
ഇത്
ഒരു
വന്‍
ക്യാമ്പയിനായി
മാറ്റാന്‍
മുന്കെെയെടുക്കുമാേയെന്ന്
വിശദമാക്കുമോ?
*135.
ഹോര്‍ട്ടി
കോര്‍പ്പിലെ
ക്രമക്കേടുകൾ
ശ്രീ.പി.കെ.ഗുരുദാസന്
ഡോ.കെ.ടി.ജലീല്‍
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
,,
ടി.വി.രാജേഷ്
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
കൃഷിയും
മൃഗസംരക്ഷണവും
അച്ചടിയും
സ്റ്റേഷണറിയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ഹോര്‍ട്ടി
കോര്‍പ്പില്‍
പച്ചക്കറി
ഇടപാടില്‍
വന്‍ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിജിലന്‍സ്
അന്വേഷണത്തില്‍
വെളിവായ
വിവരങ്ങള്‍
വിശദമാക്കാമോ;
(ബി)
വിജിലന്‍സ്
അന്വേഷണ
റിപ്പോര്‍ട്ടിനെ
തുടര്‍ന്ന്
ഹോര്‍ട്ടി
കോര്‍പ്പിലെ
ആര്‍ക്കെല്ലാമെതിരെ
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുകയുണ്ടായി;
(സി)
തന്നാണ്ടില്‍
സംസ്ഥാനത്തുനിന്നും
സംസ്ഥാനത്തിനു
പുറത്തുനിന്നും
ഹോര്‍ട്ടി
കോര്‍പ്പ്
വാങ്ങിയ
പച്ചക്കറികള്‍
എന്തു
തുകയ്ക്കുള്ളതാണെന്ന്
വിശദമാക്കാമോ;
ഈ
കാലയളവില്‍
സംസ്ഥാനത്തുണ്ടായിരുന്ന
പച്ചക്കറികള്‍
ഏതെങ്കിലും
പുറത്തുനിന്നും
വാങ്ങുകയുണ്ടായോ;
എങ്കില്‍
വിശദമാക്കാമോ
?
*136.
പ്ലാനിംഗ്
ബോര്‍ഡ്
അവലോകനം
ശ്രീ.പി.റ്റി.എ.
റഹീം
,,
എ.കെ.ബാലന്
,,
എസ്.രാജേന്ദ്രന്
,,
സി.രവീന്ദ്രനാഥ്
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗ്രാമവികസനവും
ആസൂത്രണവും
സാംസ്കാരികവും
നോര്‍ക്കയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ
പദ്ധതി
പ്രവര്‍ത്തനം
പ്ലാനിംഗ്
ബോര്‍ഡ്
അവലോകനം
ചെയ്തിട്ടുണ്ടോ
;
ഉണ്ടെങ്കിൽ
അവലോകനത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ബജറ്റില്‍
വകയിരുത്തിയ
തുകയുടെ
എത്ര
ശതമാനം
വീതം
ഓരോ
വകുപ്പും
അവലോകന
കാലയളവില്‍
ചെലവഴിക്കുകയുണ്ടായി;
വകുപ്പ്
തിരിച്ചുള്ള
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
ബജറ്റില്‍
ലക്ഷ്യമിട്ട
വരുമാനം
ശേഖരിക്കാന്‍
കഴിയാതെ
വന്നിട്ടുള്ളതിനാലും
അധിക
ചെലവുകള്‍
നേരിട്ടതിനാലും
പദ്ധതി
പ്രവര്‍ത്തനത്തിന്റെ
ലക്ഷ്യത്തിനനുസൃതമായി
നേട്ടം
കൈവരിക്കാന്‍
സാധ്യമായിട്ടുണ്ടോയെന്ന്
വിശദമാക്കാമോ:
(ഡി)
പ്രഖ്യാപിത
പദ്ധതികള്‍
ഈ വര്‍ഷം
പൂര്‍ണ്ണമായും
നടപ്പിലാക്കാന്‍
കഴിയുമോ
?
*137.
ഭക്ഷ്യ
സുരക്ഷാ
നിയമം
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
കൃഷിയും
മൃഗസംരക്ഷണവും
അച്ചടിയും
സ്റ്റേഷണറിയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
സുരക്ഷാ
നിയമത്തിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഈ
സ൪ക്കാ൪
അധികാരത്തില്‍
വന്നശേഷം
ഭക്ഷ്യ
സുരക്ഷാ
നിയമത്തെ
മു൯
നി൪ത്തി
കൃഷി
വകുപ്പ്
കൈക്കൊണ്ടിട്ടുളള
പദ്ധതികളുടെ
വിശദ
വിവരം
വെളിപ്പെടുത്തുമോ;
(സി)
ഇപ്രകാരം
നടപ്പാക്കുവാനുദ്ദേശിക്കുന്ന
പദ്ധതി
കൊണ്ട്
ക൪ഷകനുണ്ടാകുന്ന
നേട്ടങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ?
*138.
ഫ്ലെക്സ്
ബോർഡുകളുടെ
ഉപയോഗം
സൃഷ്ടിക്കുന്ന
പ്രശ്നങ്ങൾ
ശ്രീ.പി.കെ.ബഷീര്‍
,,
സി.മോയിന്‍
കുട്ടി
,,
പി.ബി.
അബ്ദുൾ
റസാക്
,,
കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ഫ്ലക്സ്
ബോര്‍ഡുകളുടെ
ഉപയോഗ
ക്രമം
സംബന്ധിച്ച്
സര്‍ക്കാരിന്റെ
നയമെന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
നഗര
റോഡുകളില്‍
അപൂര്‍വ്വമായെങ്കിലുമുള്ള
നടപ്പാതകളിലും
കാല്
നടയ്ക്കുപയോഗിക്കുന്ന
ഭാഗങ്ങളിലും
ഫ്ലക്സ്
ബോര്‍ഡുകളും
ബാനറുകളും,
കൊടിതോരണങ്ങളും
കെട്ടി
യാത്ര
തടസ്സപ്പെടുത്തുകയും,
അപകട
സാദ്ധ്യത
വര്‍ദ്ധിപ്പിക്കുകയും
നിരവധി
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
സൃഷ്ടിക്കുകയും
ചെയ്യുന്ന
കാര്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(സി)
എങ്കില്‍
അതിനു
പരിഹാരമുണ്ടാക്കുന്നതിനും,
നഗരറോഡുകളിലെ
കാല്
നടക്കാര്‍ക്ക്
സുക്ഷിത
പാതകളൊരുക്കുന്നതിനും
ആവശ്യമായ
അടിയന്തര
നടപടി
സ്വീകരിക്കുമോ?
*139.
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
ഗുണഭോക്താക്കളെ
തിരഞ്ഞെടുക്കുന്നതിനുള്ള
നടപടിക്രമം
ശ്രീ.കോലിയക്കോട്
എന്‍.
കൃഷ്ണന്
നായര്‍
,,
എ.എം.
ആരിഫ്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.കെ.കെ.നാരായണന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പഞ്ചായത്തും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
വ്യക്തിഗത
ആനുകൂല്യത്തിനുള്ള
ഗുണഭോക്താക്കളെ
തിരഞ്ഞെടുക്കുന്നതിന്
വാര്‍ഡ്
സഭയ്ക്ക്
ഉണ്ടായിരുന്ന
അധികാരം
ഇല്ലാതാക്കിക്കൊണ്ടുള്ള
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തിലുള്ള
ഉത്തരവ്
പുറപ്പെടുവിക്കാനുള്ള
കാരണമെന്തായിരുന്നുവെന്നു
വ്യക്തമാക്കുമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുള്ള
അധികാരം
ഉദ്യോഗസ്ഥരെ
ഏൽപ്പിക്കുന്നത്
അധികാര
വികേന്ദ്രീകരണതത്വങ്ങള്ക്ക്
എതിരാണെന്ന
കാര്യം
ബോദ്ധ്യമായിട്ടുണ്ടോ;
(ഡി)
വാര്‍ഡ്
സഭകളെ
അപ്രസക്തമാക്കുന്ന
പ്രസ്തുത
തീരുമാനം
പിന്‍വലിക്കാന്‍
തീരുമാനമായിട്ടുണ്ടോ?
*140.
ന്യൂനപക്ഷക്ഷേമ
വകുപ്പ്
രൂപവല്‍ക്കരണം
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എം.എ.
വാഹീദ്
,,
ബെന്നി
ബെഹനാന്
,,
എ.റ്റി.ജോര്‍ജ്
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷക്ഷേമ
വകുപ്പ്
രൂപവല്ക്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
വകുപ്പിന്റെ
ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
ന്യൂനപക്ഷ
ക്ഷേമവുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
ഏകീകരിക്കുന്നതിന്
പ്രസ്തുത
വകുപ്പിന്റെ
പ്രവര്‍ത്തനം
എപ്രകാരം
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുുത
വകുപ്പിന്റെ
കീഴില്‍
സംസ്ഥാന
ജില്ലാതല
ഓഫീസുകള്‍
ആരംഭിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ?
*141.
ടൗണ്‍
ആന്റ്
കണ്ട്രി
പ്ലാനിംഗ്
കമ്മീഷന്
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
കെ.രാധാകൃഷ്ണന്
,,
കെ.വി.വിജയദാസ്
,,
കെ.
ദാസന്
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടൗണ്‍
ആന്റ്
കണ്ട്രി
പ്ലാനിംഗ്
കമ്മീഷന്
നിലവില്‍
വന്നുവോ;
ഇതിന്‍െറ
ഘടന
വിശദമാക്കുമോ;
(ബി)
കമ്മീഷന്
നിലവില്‍
വരുന്നതോടെ
വികേന്ദ്രീകൃതാസൂത്രണം
വീണ്ടും
കേന്ദ്രീകരണത്തിലേയ്ക്ക്
നീങ്ങുമെന്ന
ആശങ്ക
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
പുതിയ
സംവിധാനത്തില്‍
ജില്ലാ
ആസൂത്രണ
സമിതികള്‍ക്ക്
നിലവിലുള്ള
സ്ഥാനത്തിലും
ചുമതലയിലും
മാറ്റം
വരുത്തുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
ആസൂത്രണം
അടിത്തട്ടില്‍നിന്നും
മുകളിലേയ്ക്ക്
എന്ന
ആശയം
മാറ്റിമറിക്കുന്ന
കമ്മീഷന്റെ
രൂപീകരണത്തിന്
പ്രേരിപ്പിച്ച
ഘടകങ്ങള്‍
എന്തെല്ലാമായിരുന്നു;
(ഇ)
ഇത്
നിലവിലുള്ള
ആസൂത്രണ
പ്രക്രിയയില്‍
ദൂരവ്യാപക
പ്രത്യാഘാതങ്ങള്‍
ഉളവാക്കുമെന്ന
ആശങ്ക
ഉള്ളതിനാല്‍
പ്രസ്തുത
കമ്മീഷന്
രൂപീകരിക്കാനുള്ള
തീരുമാനം
പുന:പരിശോധിക്കാന്‍
തയ്യാറാകുമോ?
*142.
ശുചിത്വമിഷന്
ശ്രീ.അന്‍വര്‍
സാദത്ത്
,,
കെ.ശിവദാസന്‍
നായര്‍
,,
സണ്ണി
ജോസഫ്
,,
ബെന്നി
ബെഹനാന്
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പഞ്ചായത്തും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
മാലിന്യപ്രശ്നം
പരിഹരിക്കുന്നതിന്
എന്തൊക്കെ
പുതിയ
പദ്ധതികളാണ്
സര്‍ക്കാരിന്റെ
പക്കലുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
മാലിന്യ
സംസ്ക്കരണത്തില്‍
ശുചിത്വമിഷന്
എന്തെല്ലാം
നടപടികള്‍/പദ്ധതികള്‍
നടപ്പാക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
മാലിന്യ
സംസ്ക്കരണത്തില്‍
ശുചിത്വമിഷന്
എന്തെങ്കിലും
പ്രതിസന്ധികള്‍
നേരിടുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
*143.
പഞ്ചായത്തുകളുടെ
തനതുഫണ്ടിലേക്കുള്ള
വരുമാന
സ്രോതസ്സുകള്‍
ശ്രീ.കെ.
ദാസന്
,,
ബാബു എം.
പാലിശ്ശേരി
,,
കെ.വി.വിജയദാസ്
,,
പി.റ്റി.എ.
റഹീം
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പഞ്ചായത്തും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്തുകളുടെ
തനതുഫണ്ടിലേക്കുള്ള
വരുമാന
സ്രോതസ്സുകള്‍
ഏതെല്ലാമാണ്
വിശദമാക്കാമോ;
(ബി)
ഇങ്ങനെ
ലഭ്യമാകുന്ന
ഫണ്ട്
നിലവില്‍
പഞ്ചായത്തുകളുടെ
പ്രവര്‍ത്തനത്തിന്
പര്യാപ്തമാണോ;
(സി)
പഞ്ചായത്ത്
പരിധിയില്‍
വരുന്ന
അണ്-എയ്ഡഡ്
വിദ്യാഭ്യാസ
സ്ഥാപനങ്ങളെ
കെട്ടിട
നികുതിയില്‍
നിന്നും
ഒഴിവാക്കിയ
നടപടി
തനതു
ഫണ്ടിലേക്കുള്ള
വരുമാനത്തെ
എത്രത്തോളം
ബാധിച്ചിട്ടുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
പഞ്ചായത്തുകളുടെ
വരുമാനത്തെ
പ്രസ്തുത
നടപടി
ബാധിച്ചിട്ടുണ്ടെങ്കില്‍
ആയത്
പിന്‍വലിക്കുന്ന
കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ;
ഇല്ലെങ്കില്‍
കാരണം
വ്യക്തമാക്കാമോ?
*144.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ
പദ്ധതിനിര്വ്വഹണത്തിനുള്ള
തുക
അലാേട്ട്മെന്റ്
സമ്പ്രദായം
ശ്രീ.എം.
ഹംസ
ശ്രീമതി.പി.
അയിഷാ
പോറ്റി
ശ്രീ.ജെയിംസ്
മാത്യു
,,
കെ.കുഞ്ഞിരാമന്
(ഉദുമ)
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പഞ്ചായത്തും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്ക്കുള്ള
പദ്ധതിനിര്വ്വഹണത്തിനുള്ള
തുക
അലാേട്ട്മെന്റ്
ലെറ്ററായി
നല്കുന്ന
രീതി
നിര്‍ത്തലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടാേ;
(ബി)
ഇതിനുപകരം
കൊണ്ടുവന്ന
സംവിധാനം
എന്താണ്;
(സി)
കഴിഞ്ഞ
ഏതാനും
വര്‍ഷങ്ങളായി
തുടര്‍ന്നുവരുന്ന
അലാേട്ട്മെന്റ്
സമ്പ്രദായം
മാറ്റിയത്
പദ്ധതിനിര്വ്വഹണത്തെ
സാരമായി
ബാധിച്ചിട്ടുണ്ടാേ;
(ഡി)
ഇപ്പാേള്‍
ഏര്‍പ്പെടുത്തിയ
പകരം
സംവിധാനം
മാറ്റി
അലാേട്ട്മെന്റ്
സമ്പ്രദായം
കൂടുതല്‍
കാര്യക്ഷമമായി
നടപ്പാക്കാന്‍
നടപടി
സ്വീകരിക്കുമാേ?
*145.
പ്രവാസികള്‍
ഇന്ത്യയിലേക്ക്
അയയ്ക്കുന്ന
പണം
കൈകാര്യം
ചെയ്യുന്നതിന്
സേവന
നികുതി
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.സി.
ജോര്‍ജ്
,,
റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ്
കുമാര്‍
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗ്രാമവികസനവും
ആസൂത്രണവും
സാംസ്കാരികവും
നോര്‍ക്കയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
പ്രവാസികള്‍
ഇന്ത്യയിലേക്ക്
അയയ്ക്കുന്ന
പണം
കൈകാര്യം
ചെയ്യുന്നതിന്
സേവന
നികുതി
ഏര്‍പ്പെടുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രവാസികള്‍
അധികമുള്ള
സംസ്ഥാനത്തിന്റെ
ധനസ്ഥിതിയെ
ഇത്
എപ്രകാരം
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇപ്രകാരമുള്ള
നികുതി
നിര്‍ദ്ദേശം
പിന്‍വലിക്കുന്നതിന്
കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ?
*146.
ഗ്രാമ
പഞ്ചായത്തുകൾക്ക്
എെ.എസ്.ഒ
നിലവാരം
ശ്രീ.ആര്
. സെല്‍വരാജ്
,,
തേറമ്പില്‍
രാമകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.റ്റി.ബല്‍റാം
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പഞ്ചായത്തും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളെ
എെ.എസ്.ഒ
നിലവാരത്തിലേക്ക്
ഉയര്‍ത്താന്‍
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
എന്തെല്ലാം
സൗകര്യങ്ങളും
സേവനങ്ങളുമാണ്
പ്രസ്തുത
പദ്ധതി
വഴി
പഞ്ചായത്തുകള്‍ക്കും
ജനങ്ങള്‍ക്കും
ലഭ്യമാക്കുന്നത്;
വിശദമാക്കുമോ;
(ഡി)
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
എെ.എസ്.ഒ
നിലവാരം
പ്രാപ്തമാക്കാന്‍
പഞ്ചായത്തുകള്‍
പാലിക്കേണ്ടത്;
വിശദാംശങ്ങള്‍
നല്‍കാമോ?
*147.
കേരഫെഡിലെ
ക്രമക്കേടുകള്‍
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
പി.തിലോത്തമന്
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.ഇ.കെ.വിജയന്
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
കൃഷിയും
മൃഗസംരക്ഷണവും
അച്ചടിയും
സ്റ്റേഷണറിയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
കേരഫെഡില്‍
ക്രമക്കേടുകളും
അഴിമതിയും
നടന്നിട്ടുള്ളതായി
സഹകരണ
വകുപ്പ്
രജിസ്ട്രാറുടെ
ആഡിറ്റ്
റിപ്പോര്‍ട്ടില്‍
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം
ക്രമക്കേടുകളാണ്
കണ്ടെത്തിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ക്രമക്കേടുകളെ
സംബന്ധിച്ച്
ഏതെങ്കിലും
തരത്തിലുള്ള
അന്വേഷണങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
*148.
റബ്ബർ
മേഖല
നേരിടുന്ന
പ്രശ്നങ്ങൾ
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.സി.
ജോര്‍ജ്
,,
റോഷി
അഗസ്റ്റിന്
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
കൃഷിയും
മൃഗസംരക്ഷണവും
അച്ചടിയും
സ്റ്റേഷണറിയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
'മെയ്ക്ക്
ഇന്‍
ഇന്ത്യ'
പദ്ധതിയില്‍
റബ്ബറിനെ
ഉള്‍പ്പെടുത്തുന്നത്
സംബന്ധിച്ച്
കേന്ദ്ര
സര്‍ക്കാരുമായി
ആശയ
വിനിമയം
നടത്തിയിട്ടുണ്ടോ;
ഇത്
സംബന്ധിച്ച്
എന്തെല്ലാം
ഉറപ്പുകളാണ്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
റബ്ബര്‍
മേഖല
നേരിടുന്ന
പ്രതിസന്ധി
പരിഹരിക്കുന്നതിന്
അടിയന്തര
നടപടി
സ്വീകരിക്കുമോ?
*149.
അന്യ
സംസ്ഥാനങ്ങളില്‍
നിന്നുള്ള
പച്ചക്കറികള്‍
കൊണ്ടുവരുന്ന
മാരക
വിഷം
കലര്‍ന്ന
പച്ചക്കറികള്‍
പരിശോധിക്കുന്നതിന്
സംവിധാനം
ശ്രീ.മുല്ലക്കര
രത്നാകരന്
,,
വി.എസ്.സുനില്‍
കുമാര്‍
,,
ഇ.കെ.വിജയന്
,,
ജി.എസ്.ജയലാല്‍
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
കൃഷിയും
മൃഗസംരക്ഷണവും
അച്ചടിയും
സ്റ്റേഷണറിയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
അന്യ
സംസ്ഥാനങ്ങളില്‍
നിന്നും
കൊണ്ടുവരുന്ന
മാരക
വിഷം
കലര്‍ന്ന
പച്ചക്കറികള്‍
പരിശോധിക്കുന്നതിന്
ചെക്ക്
പോസ്റ്റുകളിലും
മറ്റ്
കേന്ദ്രങ്ങളിലും
എന്തെങ്കലും
സംവിധാനങ്ങള്‍
കൃഷി
വകുപ്പ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഇത്തരം
പരിശോധനകള്‍ക്കായി
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
കേരള
വിപണിയിലേയ്ക്ക്
പച്ചക്കറി
വിളയിക്കുന്ന
അന്യ
സംസ്ഥാനങ്ങളിലെ
കൃഷിയിടങ്ങളില്‍
പരിശോധന
ഊര്‍ജ്ജിതമാക്കാന്‍
സാധ്യതയുണ്ടോ;
(ഡി)
മാരക
വിഷം
കലര്‍ന്ന
എത്ര
മാത്രം
പച്ചക്കറിയാണ്
ദിനംപ്രതി
സംസ്ഥാനത്തെത്തുന്നതെന്ന്
അറിയാമോ
?
*150.
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളിലെ
പദ്ധതിച്ചെലവ്
ശ്രീ.ജെയിംസ്
മാത്യു
,,
എ.കെ.ബാലന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.ആര്.
രാജേഷ്
: താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പഞ്ചായത്തും
സാമൂഹ്യനീതിയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളിലെ
നടപ്പു
സാമ്പത്തിക
വര്‍ഷത്തെ
പദ്ധതിച്ചെലവ്
സംബന്ധിച്ച്
ഏറ്റവും
അവസാനം
അവലോകനം
നടത്തിയത്
എന്നായിരുന്നു;
അവലോകനത്തെ
തുടര്‍ന്ന്
ലഭ്യമായ
പ്രധാന
വിവരങ്ങള്‍
എന്തെല്ലാമാണ്;വിശദമാക്കാമോ;
(ബി)
പദ്ധതിച്ചെലവ്
തൃപ്തികരമാണോ;
ഇല്ലെങ്കില്‍
അതിനുള്ള
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പദ്ധതി
പുരോഗതി
വിലയിരുത്തുന്നതിനും
മേല്‍നോട്ടം
വഹിക്കുന്നതിനും
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളുടെ
അദ്ധ്യക്ഷന്മാരുടെ
ജില്ലാതല
യോഗങ്ങള്‍
വിളിച്ചു
ചേര്‍ത്തിരുന്നുവോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
നടപ്പു
സാമ്പത്തിക
വര്‍ഷം
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളുടെ
പദ്ധതി
അടങ്കല്‍
എത്രയാണ്;
അതില്‍
നാളിതുവരെ
എന്തു
തുക
ചെലവഴിച്ചിട്ടുണ്ടെന്ന
കണക്ക്
ലഭ്യമാണോ?
<<back