UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3261


അനധികൃത അനാഥാലയങ്ങള്‍ക്കെതിരെ നടപടി 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ രജിസ്ട്രര്‍ ചെയ്തതും, പ്രവര്‍ത്തിക്കുന്നതും ഏതെല്ലാം നിയമങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിശദമാക്കാമോ; 

(ബി)അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?

3262


അനാഥാലയങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം 

ശ്രീ. വി. ശശി

(എ)സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളുടെ എണ്ണവും പേരും ജില്ല തിരിച്ച് ലഭ്യമാക്കുമോ; സര്‍ക്കാര്‍ ധനസഹായം ഇല്ലാതെ അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ പേര് വിവരം നല്‍കാമോ; 

(ബി)സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഓരോ അനാഥാലയങ്ങള്‍ക്കും കഴിഞ്ഞ അഞ്ചു വര്‍ഷം നല്‍കിയ ധനസഹായം എത്രയെന്ന് വെളിപ്പെടുത്തുമോ; 

(സി)ഓരോ അനാഥാലയങ്ങളിലേയും അന്തേവാസികളില്‍ കേരളത്തില്‍ ജനിച്ചവര്‍ എത്രയെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ചേര്‍ന്നവര്‍ എത്രയെന്നും വെളിപ്പെടുത്തുമോ; 

(ഡി)മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നുചേര്‍ന്നിട്ടുള്ള അന്തേവാസികള്‍ക്ക് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ചെലവഴിച്ച തുക വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ? 

3263


സര്‍ക്കാരിന്‍റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

(എ)സര്‍ക്കാരിന്‍റെ അംഗീകാരമുള്ള അനാഥാലയങ്ങള്‍ക്ക് എന്തൊക്കെ സഹായങ്ങളാണ് നല്‍കി വരുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ; 

(ബി)സര്‍ക്കാര്‍ അംഗീകൃത അനാഥാലയങ്ങളില്‍ താമസിക്കുന്ന കുട്ടികളെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും പരിശോധന നടത്താറുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ? 

3264


അനാഥാലയങ്ങളിലേയ്ക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെകൊണ്ടുവരുന്നതു സംബന്ധിച്ച ചട്ടങ്ങളിലെ ഇളവ് 

ശ്രീ.വി.എസ്. സുനില്‍ കുമാര്‍ 
,, കെ. രാജു 
,, മുല്ലക്കര രത്നാകരന്‍ 
,, വി. ശശി

(എ)കേരളത്തിലെ അനാഥാലയങ്ങളിലേയ്ക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവരുന്നതു സംബന്ധിച്ചുള്ള ചട്ടങ്ങളില്‍ ഇളവുകള്‍ വരുത്തുന്നതിനുദ്ദേശിക്കുന്നുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ എന്തെല്ലാം ഇളവുകളാണ് വരുത്താനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ ?

3265


അനാഥാലയങ്ങളിലേക്ക് കുട്ടികളെ എത്തിച്ചത് പരിശോധിക്കാന്‍ നടപടി 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)ജാര്‍ഖണ്ഡ് സംസ്ഥാനത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ഭക്ഷണവും സൌജന്യമായിരിക്കെ അവിടെ നിന്നും കുട്ടികളെ സംസ്ഥാനത്തെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്നത് മനുഷ്യകടത്താണ് എന്നതു സംബന്ധിച്ച് അന്വേഷണത്തിനെത്തിയ ജാര്‍ഖണ്ധ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)എങ്കില്‍ ഇതു സംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; 

(സി)എങ്കില്‍ അതിന്‍റെ വിശദാംശം വ്യക്തമാക്കുമോ ?

3266


അനാഥാലയങ്ങളിലെ കുട്ടികളുടെ രേഖകള്‍ 

ശ്രീ.കെ.കെ. നാരായണന്‍

(എ)അനാഥാലയങ്ങളിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവന്നിട്ടുള്ള കുട്ടികളുടെ രേഖകള്‍ ഇതുവരെ ഗവണ്‍മെന്‍റ് വകുപ്പുകള്‍ പരിശോധിച്ചിട്ടുള്ളതായി അറിയാമോ; എങ്കില്‍ വിശദ വിവരം വെളിപ്പെടുത്താമോ; 

(ബി)ഇങ്ങനെ കുട്ടികളെ കൊണ്ടുവന്നിട്ടുള്ള അനാഥാലയങ്ങള്‍ ഏതെല്ലാം ആണെന്ന് വ്യക്തമാക്കാമോ; 

(സി)ഇതു സംബന്ധിച്ച് രേഖകള്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ ?

3267


അനാഥാലയ അന്തേവാസികളുടെ വിദ്യാഭ്യാസം 

ശ്രീ. വി. ശശി

അന്യസംസ്ഥാനങ്ങളില്‍ നിന്നും അനാഥാലയങ്ങളില്‍ ചേര്‍ന്നവര്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം നല്‍കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരങ്ങള്‍ നല്‍കുമോ? 

3268


അനാഥാലയങ്ങളില്‍ നിന്നും തിരിച്ചു പോയ കുട്ടികളെ സംബന്ധിച്ച വിവരം 

ശ്രീ. കെ. കെ. നാരായണന്‍

(എ)സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ എത്ര കുട്ടികള്‍ തിരിച്ചു പോയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി)ഏതൊക്കെ അനാഥാലയങ്ങളില്‍ നിന്നാണെന്നും ആരൊക്കെയാണെന്നും ഇവര്‍ എവിടേക്ക് പോയെന്നും പ്രത്യേകം പ്രത്യേകം വിശദമാക്കാമോ?

3269


അനാഥാലയങ്ങളിലെ പരിശോധന 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)അനാഥാലയങ്ങളില്‍ നിയമം നിഷ്ക്കര്‍ഷിച്ച ഏതെല്ലാം സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് പരിശോധന നടത്തുന്നതിന് അധികാരമുള്ളതെന്ന് വിശദമാക്കാമോ; 

(ബി)എന്തെല്ലാം കാര്യങ്ങളാണ് പരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ ഏതെല്ലാം അനാഥാലയങ്ങളില്‍ എത്ര തവണ വീതം നിയമാനുസൃതമായ പരിശോധന നടത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ? 

3270


അനാഥാലയങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അനാഥാലയങ്ങളില്‍ എത്ര ആണ്‍കുട്ടികളും എത്ര പെണ്‍കുട്ടികളും പീഡിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നെന്ന് വിശദമാക്കാമോ; 

(ബി)എത്ര പേര്‍ അനാഥാലയങ്ങളില്‍ നിന്ന് ഒളിച്ചോടിയെന്നും, എത്ര പേര്‍ അത്മഹത്യ ചെയ്തെന്നും വിശദമാക്കാമോ? 

3271


കുടുംബനാഥന്‍ നഷ്ടപ്പെട്ട മൂന്ന് പെണ്‍കുട്ടികളുടെ പഠനം പുനരാരംഭിക്കുന്നതിനു വേണ്ട നടപടി 

ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

(എ)കൊല്ലം ജില്ലയിലെ ഇടമുളയ്ക്കല്‍ പഞ്ചായത്ത് അറയ്ക്കല്‍ ഇടയം കോളനിയില്‍ കുടുംബനാഥന്‍ നഷ്ടപ്പെട്ട മൂന്ന് പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകാന്‍ നിവൃത്തിയില്ലാതെ പഠനം ഉപേക്ഷിച്ചതായ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ അക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ; 

(ബി)മാനസിക അസ്വസ്ഥതയുള്ളതായി പറയപ്പെടുന്ന കുട്ടികളുടെ അമ്മയ്ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നതിനും, കുട്ടികളുടെ പഠനം പുനരാരംഭിക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കുന്നതിന് അടിയന്തിര നിര്‍ദ്ദശം നല്‍കുമോ?

3272


ചൈല്‍ഡ് ലൈന്‍ ഓഫ് ഇന്ത്യാ ഫൌണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാന്പത്തിക സഹായം 

ശ്രീ. ഇ. ചന്ദ്രശേഖരന്‍ 
ശ്രീമതി ഗീതാ ഗോപി 
ശ്രീ. ജി.എസ്. ജയലാല്‍ 
,, മുല്ലക്കര രത്നാകരന്‍

(എ)കുട്ടികളുടെ ക്ഷേമത്തിനായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, സര്‍ക്കാര്‍ഇതര സ്ഥാപനങ്ങളും, സംവിധാനങ്ങളും ഏതൊക്കെയാണെന്ന് വിശദമാക്കാമോ; 

(ബി)ചൈല്‍ഡ് ലൈന്‍ ഇന്ത്യാ ഫൌണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നുണ്ടോ;

(സി)ഉണ്ടെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രസ്തുത സംഘടനയ്ക്ക് നല്‍കിയ സാന്പത്തിക സഹായം വര്‍ഷം തിരിച്ചും ജില്ല തിരിച്ചും വ്യക്തമാക്കാമോ?

3273


അംഗന്‍വാടികളെ എല്‍.പി.സ്കൂളിന്‍റെ ഭാഗമാക്കാന്‍ നടപടി 

ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്‍

(എ)അംഗന്‍വാടികളെ എല്‍.പി.സ്കൂളുകളുടെ ഭാഗമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ;

(ബി)ഇതുസംബന്ധിച്ച് പഠനങ്ങളോ റിപ്പോര്‍ട്ടുകളോ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?

3274


അംഗന്‍വാടികള്‍ക്ക് സ്വന്തമായി കെട്ടിടം 

ശ്രീ. പി. തിലോത്തമന്‍

(എ)അംഗന്‍വാടികള്‍ക്ക് സ്വന്തമായി കെട്ടിടം പണിയുന്നതിന് പദ്ധതികള്‍ നിലവിലുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കുമോ; 

(ബി)സ്വന്തമായി കെട്ടിടമില്ലാത്ത അംഗന്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നിന് ഫണ്ടുകള്‍ നല്‍കിയിട്ടും സ്വന്തമായി സ്ഥലമില്ല എന്ന കാരണത്താലും 5 സെന്‍റ് സ്ഥലമില്ല എന്ന കാരണത്താലും കെട്ടിടങ്ങള്‍ പണിയാനാവുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)അംഗന്‍വാടികള്‍ക്ക് സ്വന്തമായി സ്ഥലം വാങ്ങുന്നതിനും കെട്ടിടം പണിയുന്നതിനും ആവശ്യമായ ഫണ്ട് അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ? 

3275


മാതൃകാ അംഗന്‍വാടി നിര്‍മ്മിക്കുന്നതിനുള്ള നടപടി 

ശ്രീ. രാജു എബ്രഹാം

(എ)സംസ്ഥാനത്തെ വിവിധ ഐ.സി.ഡി.എസ്. പ്രോജക്റ്റുകളുടെ കീഴിലുള്ള സ്വന്തമായി സ്ഥലം ഉള്ളതും എന്നാല്‍ കെട്ടിടം ഇല്ലാത്തതുമായ അംഗന്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിച്ചു നല്‍കുന്നതിന് ഏതെങ്കിലും പദ്ധതി നടപ്പാക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ബി)പ്രസ്തുത പദ്ധതി പ്രകാരം റാന്നി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏതൊക്കെ അംഗന്‍വാടികള്‍ക്കാണ് കെട്ടിടം നിര്‍മ്മിച്ചു നല്‍കുന്നതെന്നും എത്ര രൂപയാണ് കെട്ടിടം നിര്‍മ്മാണത്തിനായി അനുവദിച്ചിട്ടുള്ളതെന്നും എന്തൊക്കെ സൌകര്യങ്ങളാണ് ഇതില്‍ ലഭ്യമാക്കുന്നതെന്നും ഉള്ള വിവരങ്ങള്‍ നല്‍കാമോ; 

(സി)മാതൃകാ അംഗന്‍വാടി അനുവദിക്കുന്നതിനുള്ള നടപടി വിശദീകരിക്കാമോ;

(ഡി)ആര്‍.ഐ.ഡി.എഫ് ല്‍ ഉള്‍പ്പെടുത്തി അംഗന്‍വാടികെട്ടിടം നിര്‍മ്മിക്കുന്ന നടപടി വിശദീകരിക്കാമോ?

3276


ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ സ്വന്തമായി കെട്ടിടമില്ലാത്ത അംഗന്‍വാടികള്‍ 

ശ്രീ. ബി. സത്യന്‍

ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ സ്വന്തമായി കെട്ടിടമില്ലാത്ത എത്ര അംഗന്‍വാടികളുണ്ടെന്നും അതെവിടെയെല്ലാമാണെന്നും നന്പരുള്‍പ്പെടെ വിശദമാക്കാമോ?

3277


മാവേലിക്കര മണ്ഡലത്തിലെ അംഗന്‍വാടികള്‍ 

ശ്രീ. ആര്‍ രാജേഷ്

മാവേലിക്കര മണ്ഡലത്തില്‍ സ്വന്തമായി സ്ഥലമുള്ള അംഗന്‍വാടികള്‍ എത്രയെന്നും അതില്‍ എത്ര അംഗന്‍വാടികള്‍ക്ക് സ്വന്തമായി കെട്ടിടമില്ലെന്നും വ്യക്തമാക്കുമോ?

3278


ചാത്തന്നൂര്‍ മണ്ഡലത്തിലെ മാതൃകാ അംഗന്‍വാടികളുടെ നിര്‍മ്മാണം 

ശ്രീ. ജി. എസ്. ജയലാല്‍

(എ)ഈ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്ന ശേഷം ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ എത്ര മാതൃകാ അംഗന്‍വാടികള്‍ നിര്‍മ്മിക്കുന്നതിലേക്കാണ് ഭരണാനുമതി നല്‍കിയിട്ടുളളതെന്നും, പ്രസ്തുത അംഗന്‍വാടികള്‍ ഏതൊക്കെയാണെന്നും അറിയിക്കുമോ; 

(ബി)പ്രസ്തുത അംഗന്‍വാടികള്‍ക്കായി എത്ര രൂപ അനുവദിച്ചു വെന്നും, അംഗന്‍വാടികളുടെ നിര്‍മ്മാണച്ചുമതല ആര്‍ക്കാണെന്നും വ്യക്തമാക്കുമോ;

(സി)ഈ മാതൃകാ അംഗന്‍വാടികളുടെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ?

3279


പട്ടാളക്കുന്ന് അംഗന്‍വാടി 

ശ്രീ. എം.പി. വിന്‍സെന്‍റ്

ഒല്ലൂര്‍ മണ്ഡലത്തില്‍പെട്ട ഒല്ലൂക്കര ബ്ലോക്കിലെ പട്ടാളക്കുന്ന് അംഗന്‍വാടിയെ മാതൃക അംഗന്‍വാടിയായി മാറ്റുന്നതു സംബന്ധിച്ച് സാമൂഹ്യസുരക്ഷാ ഡയറക്ടറുടെ ഓഫീസിലെ നടപടി ഏതു ഘട്ടത്തിലാണ്?

3280


അംഗന്‍വാടികളുടെ പുനര്‍നിര്‍മ്മാണം 

ശ്രീ. ജോസ് തെറ്റയില്‍

(എ)സാമൂഹ്യനീതി വകുപ്പില്‍ നബാര്‍ഡ് -ആര്‍.ഐ.ഡി.എഫ്. സ്കീം പ്രകാരം അംഗവന്‍വാടികള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനും, കാലപ്പഴക്കംകൊണ്ട് പൊളിഞ്ഞു വീഴാറായതും പുനര്‍നിര്‍മ്മാണത്തിന് എസ്.എല്‍.എസ്.സി. യുടെ അംഗീകാരം ലഭിച്ചതുമായ അംഗന്‍വാടികളുടെ പുനര്‍നിര്‍മ്മാണത്തിന് നബാര്‍ഡിന്‍റെ സഹായം ലഭ്യമായിട്ടുണ്ടോ ; 

(ബി)അങ്കമാലി നിയോജകമണ്ധലത്തില്‍ നിന്നും സമര്‍പ്പിച്ച പ്രൊപ്പോസലില്‍ നിന്നും അംഗന്‍വാടികള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

3281


കണ്ണൂര്‍ ജില്ലയിലെ പുതിയ അംഗന്‍വാടികള്‍ 

ശ്രീ. സി. കൃഷ്ണന്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കണ്ണൂര്‍ ജില്ലയില്‍ പുതുതായി എത്ര അംഗന്‍വാടികള്‍ അനുവദിച്ചിട്ടുണ്ടെന്ന് പ്രോജക്ട് അടിസ്ഥാനത്തില്‍ വിശദമാക്കാമോ?

3282


അംഗന്‍വാടി നിമനങ്ങളില്‍ താല്ക്കാലിക ജീവനക്കാര്‍ക്ക് മുന്‍ഗണന '


ശ്രീ. പി. തിലോത്തമന്‍

(എ)അംഗന്‍വാടികളിലെ സ്ഥിരം ജീവനക്കാര്‍ ഹ്രസ്വ/ദീര്‍ഘകാല അവധികളില്‍ പ്രവേശിക്കുന്പോള്‍ താല്ക്കാലികമായി ജോലി ചെയ്തിരുന്ന ജീവനക്കാര്‍ക്ക് തുടര്‍ന്നുവരുന്ന ഒഴിവുകളില്‍ മുന്‍ഗണന നല്‍കുന്ന സന്പ്രദായം നിലവിലുണ്ടോ; "

(ബി)ഇപ്രകാരം ജോലി ചെയ്തിരുന്നവരെ പരിഗണിക്കാതെ യാതൊരു മാനദണ്ധങ്ങളും പാലിക്കാതെയാണ് അംഗന്‍വാടികളില്‍ നിയമനങ്ങള്‍ നടക്കുന്നത് എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ലീവ് വേക്കന്‍സികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തുടര്‍ന്നുവരുന്ന ഒഴിവുകളില്‍ മുന്‍ഗണന നല്‍കാന്‍ നടപടി സ്വീകരിക്കുമോ? 

3283



കണിയാംന്പറ്റ ചില്‍ഡ്രന്‍സ് ഹോമിന്‍റെ കെട്ടിട നിര്‍മ്മാണം 

ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍

(എ)കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ കണിയാംന്പറ്റ ചില്‍ഡ്രന്‍സ് ഹോമിന്‍റെ പ്രവൃത്തി പുരോഗതി വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത കെട്ടിടത്തിന്‍റെ ഭരണാനുമതി എന്നാണ് ലഭിച്ചത്; ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(സി)പ്രസ്തുത കെട്ടിടത്തിന്‍റെ സാങ്കേതികാനുമതി ലഭിക്കാനുള്ള കാലതാമസം എന്താണെന്ന് വ്യക്തമാക്കുമോ;

(ഡി)പുതിയ കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയാകുന്നതുവരെ കുട്ടികളെ സുരക്ഷിതവും സൌകര്യപ്രദവുമായ മറ്റൊരു കെട്ടിടത്തിലേയ്ക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3284


വയോജന നയം 

ശ്രീ. രാജു എബ്രഹാം

(എ)വയോജന നയം രൂപീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ; 

(ബി)സംസ്ഥാന ജനസംഖ്യയുടെ എത്ര ശതമാനമാണ് വയോജനങ്ങള്‍ എന്നും പുരുഷന്‍, സ്ത്രീ എന്നിങ്ങിനെ തരം തിരിച്ച് വിശദമാക്കാമോ ; 

(സി)വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ എന്തെല്ലാം നിയമങ്ങളാണ് നിലവിലുള്ളത് ; 

(ഡി)വയോജനങ്ങളുടെ മാനസികോല്ലാസത്തിനും ആരോഗ്യ സംരക്ഷണത്തിനും സാമൂഹ്യസുരക്ഷിതത്വത്തിനും ഊന്നല്‍ നല്കിക്കൊണ്ട് ഇവര്‍ക്ക് ഒത്തുകൂടാന്‍ പകല്‍വീടുപോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ മേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

3285


വയോജന നയം 

ശ്രീ. എം. ഉമ്മര്‍

(എ)സര്‍ക്കാര്‍ പ്രഖ്യാപിച്ച വയോജന നയത്തിന്‍റെ ഉദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ;

(ബി)ഇതു ഫലപ്രദമായി നടപ്പിലാക്കാന്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയിരിക്കുന്നത്; വിശദമാക്കാമോ;

(സി)വൃദ്ധസദനങ്ങളിലും അഗതിമന്ദിരങ്ങളിലും പ്രവേശിപ്പിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്?

T3286


മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരെ നടപടി 

ശ്രീ. പി. കെ. ബഷീര്‍ 
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍

(എ) സംസ്ഥാനത്ത് വൃദ്ധരായ മാതാപിതാക്കളെ മക്കള്‍ സംരക്ഷിക്കാതെ അനാഥരായി, ആശ്രയമില്ലാതെ നരകിക്കുന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) ഇത് സംബന്ധമായി വയോജന സംരക്ഷണ നിയമം നിലവിലുണ്ടോ; ആയതിന്‍റെ അടിസ്ഥാനത്തില്‍ എത്ര പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ; എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; 

(സി) മക്കള്‍ ഉപേക്ഷിച്ച നിരാശ്രയരായ ഇത്തരം വൃദ്ധജനങ്ങളെ സംരക്ഷിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?

3287


വയോമിത്രം പദ്ധതി 

ശ്രീ. കെ. ദാസന്‍

(എ)വയോമിത്രം പദ്ധതിയില്‍ കൊയിലാണ്ടി നിയോജകമണ്ധലത്തില്‍ എത്രപേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ഇവരുടെ പേര് വിവരം പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ; 

(ബി)കൊയിലാണ്ടി നിയോജകമണ്ധലത്തില്‍ വയോമിത്രം ക്ലിനിക്കുകള്‍ എവിടെയെല്ലാമാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാക്കാമോ; ഇതിന്‍റെ ചുമതല ആര്‍ക്കെല്ലാമാണെന്ന് അറിയിക്കുമോ; വിശദാംശം വ്യക്തമാക്കുമോ? 

3288


ആശ്വാസകിരണം പദ്ധതിപ്രകാരമുള്ള ധനസഹായം 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)ബാലുശ്ശരി അസംബ്ലി മണ്ഡലത്തിലെ പനങ്ങാട് ഗ്രാമപഞ്ചായത്തില്‍ വലിയ വീട്ടില്‍ ഹരിപ്രസാദ് കണ്ണാടിപ്പൊയില്‍ പി.ഒ. എന്നവരുടെ മാതാവ് സുലോചനക്ക് ആശ്വാസകിരണം പദ്ധതി പ്രകാരം നല്‍കി വന്ന ധനസഹായം ഏത് തീയതി മുതലാണ് നിര്‍ത്തിവെച്ചത്; 

(ബി)ധനസഹായം നിര്‍ത്തിവെക്കാനിടയായ സാഹചര്യം വ്യക്തമാക്കാമോ; ധനസഹായം തുടര്‍ന്നും ലഭിക്കാന്‍ അര്‍ഹതയുള്ള സാഹചര്യത്തില്‍ മുന്‍കാല പ്രാബല്യത്തോടെ ധനസഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കാമോ?

3289



സാമൂഹ്യക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനു ചെലവായ തുക 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)സംസ്ഥാനത്ത് നിലവില്‍ ഏതെല്ലാം പെന്‍ഷനുകള്‍ നല്‍കുന്നുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ സംസ്ഥാനത്ത് ഓരോ ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനും എന്തു തുക ചിലവഴിച്ചെന്ന് വിശദാമാക്കാമോ;

(സി)2014 മെയ് മാസം 31 വരെ ഓരോ സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെയും ഇനത്തില്‍ എത്ര മാസത്തെ എന്തു തുക വീതം കുടിശ്ശികയുണ്ടെന്ന് വിശദമാക്കാമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.