|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3181
|
വൈക്കം നിയോജക മണ്ഡലത്തിലെ വിവിധ കൃഷിഭവനുകളിലെ ഒഴിവുകള്‍
ശ്രീ.കെ. അജിത്
(എ)വൈക്കം നിയോജക മണ്ഡലത്തിലെ വിവിധ കൃഷി ഭവനുകളിലായി എത്ര ജീവനക്കാരുടെ ഒഴിവുകളാണുള്ളതെന്നും ഏതെല്ലാം തസ്തികകളിലാണെന്നും കൃഷിഭവന്‍ തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഒഴിവുള്ള തസ്തികകള്‍ ഏത് മാസം മുതലുള്ളതാണെന്ന് വ്യക്തമാക്കുമോ;
(സി)ഒഴിവുള്ള ഏതെങ്കിലും തസ്തികകളില്‍ ഇപ്പോള്‍ റാങ്ക് ലിസ്റ്റുകള്‍ നിലവിലുണ്ടോ എന്നും ഉണ്ടെങ്കില്‍ എന്ന് മുതല്‍ നിയമനം നടത്തും എന്നും വ്യക്തമാക്കുമോ ?
|
3182 |
കുളന്പുരോഗനിവാരണ കുത്തിവയ്പ്
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)ഈ വര്‍ഷം കുളന്പുരോഗ നിവാരണ കുത്തിവെയ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
(ബി)കുത്തിവെയ്പിനു ശേഷവും മൃഗങ്ങള്‍ മരണപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)കുളന്പുരോഗം മൂലം നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
|
3183 |
അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി കൊണ്ടുവരുന്ന കന്നുകാലികള്‍ക്ക് പരിശോധന
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി കൊണ്ടുവരുന്ന കന്നുകാലികള്‍ രോഗവിമുക്തമാണെന്ന് ഉറപ്പാക്കുവാന്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ;
(ബി)ശരിയായ പരിശോധനകള്‍ നടത്താതെ ഇപ്രകാരം കൊണ്ടുവരുന്ന കന്നുകാലികള്‍ സംസ്ഥാനത്തിനുള്ളില്‍ വ്യാപകമായ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നതായി അറിയാമോ;
(സി)മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന കന്നുകാലികളെ ചെക്ക് പോസ്റ്റുകളില്‍ വിശദമായ പരിശോധനകള്‍ക്കു ശേഷം മാത്രം കടത്തി വിടാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
3184 |
ചെക്ക്പോസ്റ്റുകളില്‍ അറവുമാടുകളെ പരിശോധിക്കാന്‍ നടപടി
ശ്രീ. പി.കെ. ബഷീര്‍
(എ)അറവുമാടുകളെ/കന്നുകാലികളെ കൃത്യമായ രോഗപരിശോധന നടത്താതെ ക്രമക്കേടുകളിലൂടെ ചെക്ക്പോസ്റ്റുകള്‍ വഴി അതിര്‍ത്തികേരളത്തിലേക്ക് കടത്തി വിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതു തടയാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത് ; വ്യക്തമാക്കുമോ;
(സി)മൃഗസംരക്ഷണ വകുപ്പിന്‍റെയും മറ്റും സ്ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തി ഈ പ്രവണത അവസാനിപ്പിച്ച് കേരളീയരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
|
3185 |
സര്‍ക്കാര്‍ / സ്വകാര്യ ഫാമുകള്‍
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
(എ)മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ എത്ര വന്‍കിട ഫാമുകള്‍ എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നുണ്ടെന്നു വെളിപ്പെടുത്തുമോ;
(ബി)എത്ര വന്‍കിട സ്വകാര്യ ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവ ഏതെല്ലാം തരത്തിലുള്ളവയാണെന്നും അറിയിക്കുമോ;
(സി)പുതുതായി ഫാമുകള്‍ തുടങ്ങുന്നതിന് മുന്നോട്ടുവരുന്നവര്‍ക്ക് മൃഗസംരക്ഷണ വകുപ്പ് എന്തെങ്കിലും സഹായസൌകര്യങ്ങള്‍ നല്‍കാറുണ്ടോ;
(ഡി)ഓരോ പ്രദേശത്തിന്‍റെയും സാധ്യതയ്ക്കനുസരിച്ച് പ്രതേ്യകം ഫാമുകള്‍ സ്ഥാപിക്കുന്നതിന് മുന്നിട്ടുവരുന്ന സംരംഭകരെ സഹായിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
3186 |
കെപ്കോയുടെ വികസനം
ശ്രീ.കെ.കെ. നാരായണന്‍
(എ)കെപ്കോയുടെ വികസനത്തിന്‍റെ ഭാഗമായി എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ ?
|
3187 |
വെച്ചൂര്‍ പശുക്കളെ സംരക്ഷിക്കുന്നവര്‍ക്ക് സഹായം
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)നാടന്‍ ഇനമായ വെച്ചൂര്‍ പശുക്കളെ സംരക്ഷിക്കുന്നവര്‍ക്ക് പ്രത്യേക സഹായം എന്തെങ്കിലും നല്‍കുന്നുണ്ടോ;
(ബി) ഉണ്ടെങ്കില്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
|
3188 |
താറാവ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം
ശ്രീ. പി. എ. മാധവന്‍
(എ)മണലൂര്‍ നിയോജക മണ്ഡലത്തിലെ അരിന്പൂര് ഗ്രാമപഞ്ചായത്തിലെ കോള്‍ പാടശേഖരങ്ങളില്‍ 2013 മേയ് മാസത്തില്‍ വളര്‍ത്തുവാനായി കൊണ്ടുവന്ന താറാവുകള്‍ രോഗം വന്നു ചത്തതു മൂലം കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിനു രൂപ നഷ്ടം വന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(ബി)ടി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന എം.എല്‍.എ യുടെ നിവേദനത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
(സി)ടി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
3189 |
കൊട്ടിയത്തെ കോഴിത്തീറ്റ ഫാക്ടറിയുടെ പ്രവര്‍ത്തനം
ശ്രീ. ജി. എസ്. ജയലാല്‍
(എ)കൊല്ലം ജില്ലയിലെ കൊട്ടിയത്ത് സ്ഥാപിച്ചിട്ടുളള കോഴിത്തീറ്റ ഫാക്ടറിയുടെ പ്രതിദിന ഉദ്പാദന ക്ഷമത എത്രയാണെന്ന് അറിയിക്കുമോ;
(ബി)ഈ സ്ഥാപനത്തില്‍ ഉല്പാദിപ്പിക്കുന്ന കാലിത്തീറ്റയുടെ അളവ് അറിയിക്കുമോ; പരമാവധി ഉല്പാദനം നടത്തുവാന്‍ ഗവണ്‍മെന്‍റ് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തൊക്കെയാണ;
(സി)പ്രസ്തുത സ്ഥാപനത്തില്‍ ഇപ്പോള്‍ എത്ര ജീവനക്കാരാണ് ജോലി നോക്കുന്നത്; ഇവരില്‍ സ്ഥിര ജോലിയുളളവരും താല്കാലിക ജോലിയുള്ളവരും എത്ര പേര്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;
(ഡി)ഈ സ്ഥാപനം ലാഭകരമായിട്ടാണോ പ്രവര്‍ത്തിക്കുന്നത്; ഇല്ലായെങ്കില്‍ കാരണം വ്യക്തമാക്കുമോ;
(ഇ)കാലിത്തീറ്റ ഫാക്ടറി നവീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവോ; വിശദാംശം അറിയിക്കുമോ?
|
3190 |
കോഴിക്കോട് ജില്ലാ മൃഗാശുപത്രിക്ക് പുതിയ കെട്ടിടം
ശ്രീ. എ. പ്രദീപ്കുമാര്‍
കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും കൂടുതല്‍ ചികിത്സാ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍, വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
|
3191 |
രോഗങ്ങള്‍ പകരുന്നത് തടയാന്‍ നടപടി
ശ്രീ. എ. പ്രദീപ് കുമാര്‍
കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുവരുന്ന മൃഗങ്ങള്‍ക്ക് ചികിത്സാ സ്ഥലത്തെ പോരായ്മകള്‍ കാരണം അവിടെനിന്നും മറ്റു പകര്‍ച്ചവ്യാധികള്‍ പകരുന്നത് തടയുവാന്‍ എന്തെങ്കിലും സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
3192 |
മൃഗാശുപത്രിയില്‍ ഡോക്ടറെ നിയമിക്കാന്‍ നടപടി
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)പൊന്നാനി മണ്ധലത്തിലെ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയില്‍ മൃഗഡോക്ടറില്ലാതെ കര്‍ഷകര്‍ പ്രയാസപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അവിടെ ഡോക്ടറെ നിയമിക്കുന്നതിന് നിയമതടസ്സം ഉണ്ടോ;
(സി)ഇല്ലായെങ്കില്‍ ഉടനെ ഡോക്ടറെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
|
3193 |
കാസര്‍കോടന്‍ കുള്ളന്‍, വെച്ചൂര്‍ പശു വളര്‍ത്തലും ജൈവകൃഷിയും
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാസര്‍കോടന്‍ കുള്ളന്‍, വെച്ചൂര്‍ പശു തുടങ്ങിയ നാടന്‍ ഇനങ്ങളുടെ കൃത്രിമബീജത്തിന് ആവശ്യക്കാര്‍ ഏറിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ജൈവകൃഷി പ്രോത്സാഹനത്തിന് ഐ.സി.ഡി.പി സബ്സെന്‍ററുകളില്‍ തനത് നാടന്‍ പശുക്കളുടെ ബീജം കാസര്‍കോട് ജില്ലയില്‍ ലഭ്യമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമോ?
|
3194 |
കാസര്‍കോട് കുള്ളന്‍ നാടന്‍പശു പരിപാലനം
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാസര്‍കോട് കുള്ളന്‍ നാടന്‍ പശു പരിപാലനത്തിനായി എന്തൊക്കെ പുതിയ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)ഇതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
|
3195 |
കോടശ്ശേരി പഞ്ചായത്തിലെ വായ്പന്‍കുഴി മൃഗാശുപത്രിയില്‍ ഹാള്‍ നിര്‍മ്മാണം
ശ്രീ. ബി.ഡി. ദേവസ്സി
(എ)കോടശ്ശേരി പഞ്ചായത്തിലെ വായ്പന്‍കുഴി മൃഗാശുപത്രിയുടെ മുകളില്‍ ഹാള്‍ നിര്‍മ്മിക്കുന്നതിനുള്ള അപേക്ഷയില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കുമോ;
(ബി)കോടശ്ശേരി പഞ്ചായത്തിലെ സ്റ്റേറ്റ് സീഡ് ഫാമിനോട് ചേര്‍ന്ന് കിടക്കുന്ന കോടശ്ശേരി കൃഷിഭവന്‍റെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 5 സെന്‍റ് സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ച് പഞ്ചായത്തിന്‍റെ അപേക്ഷയില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(സി)ഇല്ലായെങ്കില്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
|
3196 |
അച്ചടിവകുപ്പിലെ സ്പെഷ്യല്‍ റൂള്‍
ശ്രീമതി ഗീതാഗോപി
(എ)അച്ചടി വകുപ്പില്‍ ഇപ്പോള്‍ സ്പെഷ്യല്‍ റൂള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അത് ഏതുവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ ഉള്ളതാണെന്ന് അറിയിക്കുമോ;
(ബി)നിലവിലുള്ള സ്പെഷ്യല്‍റൂള്‍ ഭേദഗതി ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഭേദഗതി നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; ഏതു തീയതി മുതല്‍ക്കാണ് പുതുക്കിയ സ്പെഷ്യല്‍ റൂളിന് അംഗീകാരം നല്‍കിയിട്ടുള്ളത് എന്ന് അറിയിക്കുമോ;
(സി)സൂപ്പര്‍വൈസറി തസ്തികകളില്‍ ജോലി ചെയ്യുന്ന ഡിപ്ലോമ യോഗ്യതയുള്ള ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് നല്‍കുന്ന 1:1 പരിഗണന പുതിയ സ്പെഷ്യല്‍ റൂളില്‍ നിലനിര്‍ത്തുമോ; ഇല്ലെങ്കില്‍ കാരണം വിശദീകരിക്കുമോ?
|
3197 |
അച്ചടി വകുപ്പിലെ സ്പെഷ്യല്‍ റൂള്‍സ് ഭേദഗതി
ശ്രീ. കെ. ദാസന്‍
(എ)സംസ്ഥാനത്ത് അച്ചടി വകുപ്പിലെ സ്പെഷ്യല്‍ റൂള്‍സ് ഭേദഗതി പരിഗണനയില്‍ ഉണ്ടോ; ഇത് സംബന്ധിച്ച എന്തെങ്കിലും നിര്‍ദ്ദേശങ്ങളോ റിപ്പോര്‍ട്ടുകളോ ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെങ്കില്‍ അതില്‍ സ്വീകരിച്ചു വരുന്ന നടപടി വിശദമാക്കാമോ; നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം?
|
3198 |
ഫോറം സ്റ്റോറുകള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)സംസ്ഥാനത്ത് ഫോറം സ്റ്റോറുകള്‍ ഇല്ലാത്ത ജില്ലകളുണ്ടോ; എങ്കില്‍ ഏതൊക്കെ ജില്ലകളാണ്;
(ബി)ഇവിടങ്ങളില്‍ ഫോറം സ്റ്റോറുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
|
3199 |
അച്ചടിവകുപ്പ് വകഭൂമി സ്വകാര്യവ്യക്തികള്‍ കയ്യേറിയ സംഭവം
ശ്രീ. വി. ശിവന്‍കുട്ടി
(എ)വയനാട് ഗവണ്‍മെന്‍റ് പ്രസ്സ് സ്ഥിതിചെയ്യുന്ന പ്രദേശത്തെ അച്ചടി വകുപ്പ് വകഭൂമി സ്വകാര്യവ്യക്തികള്‍ കയ്യേറിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ പ്രസ്തുത ഭൂമി അളന്നുതിട്ടപ്പെടുത്തി തിരിച്ചെടുക്കുവാന്‍ നടപടി സ്വീകരിക്കുമോ;
(സി)പ്രസ്തുത സാഹചര്യത്തില്‍ വയനാട് ഗവണ്‍മെന്‍റ് പ്രസ്സ് കോന്പൌണ്ട് ചുറ്റുമതില്‍കെട്ടി സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
3200 |
വാഴൂര്‍ ഗവണ്മെന്‍റ് പ്രസ്സിലെ തസ്തികകള്‍
ശ്രീ. വി. ശിവന്‍കുട്ടി
വാഴൂര്‍ ഗവണ്മെന്‍റ് പ്രസ്സില്‍ ഇപ്പോള്‍ എത്ര രണ്ടാം ഗ്രേഡ് ബയന്‍ഡര്‍,ഒന്നാം ഗ്രേഡ് ബയന്‍ഡര്‍, സീനിയര്‍ ഗ്രേഡ് ബയന്‍ഡര്‍ തസ്തികകള്‍ ഉണ്ട്. ടി തസ്തികകളുടെ എണ്ണം തരം തിരിച്ച് ലഭ്യമാക്കാമോ?
|
<<back |
|