UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

2711

യു.പി. അസിസ്റ്റന്‍റ് നിയമനം - തിരുവനന്തപുരം ജില്ല 

ശ്രീ. ഇ. കെ. വിജയന്‍

(എ)തിരുവനന്തപുരം ജില്ലയില്‍ യു.പി. അസിസ്റ്റന്‍റ് (മലയാളം മീഡിയം) തസ്തികയില്‍ 20-12-2013 ലെ ഡി.റ്റി.ബി(2)927/09 നന്പര്‍ നിയമന ശുപാര്‍ശ പ്രകാരം എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്; പകര്‍പ്പ് ലഭ്യമാക്കാമോ; 

(ബി)പ്രസ്തുത തസ്തികയില്‍ എത്ര എന്‍.ജെ.ഡി. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; ഏതെങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോയിനിംഗ് കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുണ്ടോ; പകര്‍പ്പ് ലഭ്യമാക്കാമോ; 

(സി)ഉണ്ടെങ്കില്‍ കാലാവധിയിക്ക് ശേഷം ടി ഉദ്യോഗാര്‍ത്ഥികള്‍ പ്രസ്തുത തസ്തികയില്‍ ജോയിന്‍ ചെയ്തിട്ടുണ്ടോ; 

(ഡി)എന്‍.ജെ.ഡി. ഒഴിവുകള്‍ നിലവിലുള്ളത് ഏത് സമുദായത്തിനാണ്; വിശദാംശം നല്‍കുമോ; 

(ഇ)പ്രസ്തുത തസ്തികകളിലേയ്ക്കുള്ള എന്‍.ജെ.ഡി. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് നിലവില്‍ ഏതെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടോ; വിശദമാക്കാമോ; 

(എഫ്)ഇല്ലെങ്കില്‍ പ്രസ്തുത തസ്തികയിലെ എന്‍.ജെ.ഡി. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നതിന്‍റെ കാലതാമസം വ്യക്തമാക്കാമോ; 

(ജി)നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എന്‍.ജെ.ഡി. ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

2712

എസ്.സി./എസ്.ടി. വിഭാഗത്തിലുള്ള അധ്യാപക / അനധ്യാപക ഒഴിവുകള്‍ 

ശ്രീ. കെ. രാധാകൃഷ്ണന്‍ 

(എ)സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും കീഴിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര അധ്യാപക-അധ്യാപകേതര ജീവനക്കാര്‍ ജോലിചെയ്യുന്നുവെന്നു വ്യക്തമാക്കാമോ; 

(ബി)പൊതുവിദ്യാഭ്യാസ വകുപ്പിനും ഉന്നത വിദ്യാഭ്യാസ വകുപ്പിനും കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ എയ്ഡഡ് സ്ഥാപനങ്ങളില്‍ എത്ര പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ജോലി ചെയ്യുന്നുവെന്ന് വ്യക്തമാക്കാമോ?

2713

മാവേലിക്കര പാലമേല്‍ എല്‍.പി. സ്കൂള്‍ 

ശ്രീ. ആര്‍. രാജേഷ്

മാവേലിക്കര പാലമേല്‍ എല്‍.പി. സ്കൂളില്‍ അദ്ധ്യാപകരുടെ എത്ര തസ്തികയാണുള്ളത്; വ്യക്തമാക്കുമോ; നിലവില്‍ എത്ര അദ്ധ്യാപകരാണുള്ളതെന്ന് വ്യക്തമാക്കുമോ; അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2714

ദിവസവേതനാടിസ്ഥാനത്തിലുള്ള അധ്യാപകരുടെ വേതനം 

ശ്രീ. ബെന്നി ബെഹനാന്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, ജോസഫ് വാഴക്കന്‍ 
,, കെ. ശിവദാസന്‍ നായര്‍ 

(എ)ദിവസവേതനാടിസ്ഥാനത്തിലുള്ള അധ്യാപകരുടെ വേതനനിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; 

(ബി)വേതന നിരക്ക് സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ; 

(സി)പ്രസ്തുത ആനുകൂല്യങ്ങള്‍ക്ക് എന്ന് മുതലാണ് പ്രാബല്യമുള്ളത്; 

(ഡി)എത്ര കാലയളവില്‍ കുറവുള്ള ഒഴിവുകളിലേക്കാണ് ദിവസേവതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നത്; വിശദമാക്കുമോ ?

2715

പ്രീ പ്രൈമറി അധ്യാപക വേതനം 

ശ്രീ. പി.സി. വിഷ്ണുനാഥ് 
'' പി.എ. മാധവന്‍ 
'' സി.പി. മുഹമ്മദ് 
'' ഫാഫി പറന്പില്‍

(എ)സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി അധ്യാപകര്‍ക്ക് നല്‍കുന്ന വേതനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;

(ബി)വര്‍ദ്ധനവ് സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(സി)ഇവരുടെ നിയന്ത്രണം ആര്‍ക്കാണെന്ന് വ്യക്തമാക്കുമോ; 

(ഡി)ഈ ആനുകൂല്യങ്ങള്‍ക്ക് എന്ന് മുതലാണ് പ്രാബല്യമുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്?

2716

അദ്ധ്യാപക പാക്കേജ് 

ശ്രീ. എ. എ. അസീസ്

(എ)എയ്ഡഡ് മേഖലയില്‍ അംഗീകാരമില്ലാതെ ജോലി ചെയ്തിരുന്ന എത്ര അദ്ധ്യാപകര്‍ക്കാണ് നിയമനാംഗീകാരം നല്‍കിയത്;

(ബി)ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി)നിയമനാംഗീകാരം നല്‍കിയതില്‍ ഏത് വര്‍ഷം മുതല്‍ ഏത് വര്‍ഷം വരെ ജോലിയില്‍ പ്രവേശിച്ചവരെയാണ് ഉള്‍പ്പെടുത്തിയത്; 

(ഡി)അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കി രൂപീകരിച്ച അധ്യാപക പാക്കേജിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2717

കോമേഴ്സ് ഹയര്‍ സെക്കന്‍ററി അധ്യാപകരുടെ ഒഴിവ് 

ശ്രീ. കെ. അച്ചുതന്‍

(എ)കോമേഴ്സ് ഹയര്‍ സെക്കന്‍ററി അധ്യാപകരുടെ ജൂനിയര്‍-സീനിയര്‍ തസ്തികകളിലെ എത്ര ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വിശദമാക്കുമോ; 

(ബി)ഇപ്പോള്‍ പ്രസ്തുത തസ്തികകളില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട്;

(സി)ഒഴിവുകള്‍ കേരള പി.എസ്.സി. യില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന 2.3.2013-ലെ 5755/എ.സി.വി.സി3/2013/പി.&എ.ആര്‍.ഡി. സര്‍ക്കുലറിലെ നിര്‍ദ്ദേശം അവഗണിച്ചുകൊണ്ട് ഹയര്‍ സെക്കന്‍ററി ഡയറക്ടറേറ്റിലെ പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ കിടക്കുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍ കോമേഴ്സ് ജൂനിയര്‍-സീനിയര്‍ അധ്യാപകരുടെ ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ എന്തെല്ലാം നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ; 

(ഡി)കോമേഴ്സ് ജൂനിയര്‍-സീനിയര്‍ അധ്യാപകരുടെ ഒഴിവുകളുടെ എണ്ണം പി.എസ്.സി. ക്ക് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുവാനും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് പ്രസ്തുത ഒഴിവുകള്‍ പൂര്‍ണ്ണമായി നികത്തുവാനും അടിയന്തര നടപടി സ്വീകരിക്കുമോ?

2718

ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ തസ്തികയിലെ ഒഴിവുകള്‍ 

ശ്രീ. എ. എ. അസീസ്

(എ)വിദ്യാഭ്യാസ വകുപ്പില്‍ ഫൂള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) തസ്തികയില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ എത്ര ഒഴിവുകള്‍ ഉണ്ട്;

(ബി)ഈ തസ്തികയില്‍ അന്തര്‍ജില്ലാ സ്ഥലം മാറ്റം വഴി തിരുവനന്തപുരം ജില്ലയിലേക്ക് അവസാനമായി എന്നാണ് സ്ഥലം മാറ്റം നല്‍കിയത്; ആര്‍ക്ക്; ഏത് ജില്ലയില്‍ നിന്ന് ആണെന്ന് വ്യക്തമാക്കുമോ?

2719

അണ്‍എയിഡഡ് സ്കൂളുകളിലെ അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ ജോലി സ്ഥിരത 

ശ്രീ. സി.കെ. സദാശിവന്‍

(എ)അണ്‍എയിഡഡ് സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക-അധ്യാപകേതര ജീവനക്കാരെ അകാരണമായി പിരിച്ചുവിടുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത ജീവനക്കാരുടെ ജോലി സ്ഥിരത ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ ?

2720

ആര്‍.എം.എസ്.എ. സ്കൂളുകളിലെ അധ്യാപകര്‍ക്ക് ശന്പളം ലഭ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശം 

ശ്രീ. എ. എം. ആരിഫ്

(എ)ആര്‍.എം.എസ്.എ. സ്കൂളുകളിലെ പി.എസ്.സി. വഴി നിയമിതരായ അധ്യാപകര്‍ക്ക് 2014 ഏപ്രില്‍, മെയ് മാസങ്ങളിലെ ശന്പളം ലഭിച്ചിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)22.05.2014 ല്‍ ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഈ അധ്യാപകര്‍ക്ക് ശന്പളം ലഭ്യമാക്കുന്നതിന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും പ്രസ്തുത അധ്യാപകര്‍ക്ക് ശന്പളം ലഭിക്കാത്തതിന്‍റെ കാരണം വിശദമാക്കാമോ; 

(സി)പ്രസ്തുത അധ്യാപകര്‍ക്ക് ശന്പളം ലഭിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ?

2721

എല്‍.പി-യു.പി. അസിസ്റ്റന്‍റുമാരുടെ ബൈ ട്രാന്‍സ്ഫര്‍ നിയമനം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)ഹയര്‍സെക്കന്‍ററി വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി-യു.പി. അസിസ്റ്റന്‍റുമാരെ എച്ച്.എസ്.എസ്.റ്റി. ആയി ബൈ ട്രാന്‍സ്ഫര്‍ നിയമനത്തിനുള്ള പട്ടിക തയ്യാറാക്കിയിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ഫിസിക്സ് വിഷയത്തില്‍ തയ്യാറാക്കിയിട്ടുള്ള പട്ടികയുടെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(സി)പ്രസ്തുത നിയമന നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ; 

(ഡി)ഇല്ലെങ്കില്‍ നിയമന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

2722

അധ്യാപികയുടെ പ്രൊട്ടക്ഷനും സര്‍വ്വീസ് ആനുകൂല്യങ്ങളും 

ശ്രീ. എം. ഉമ്മര്‍

(എ)പരപ്പനങ്ങാടി സബ്ജില്ലയിലെ വെള്ളിമുക്ക് വി.ജെ. പള്ളി എ.യു.പി. സ്കൂളില്‍ 01.01.1990 മുതല്‍ 22.12.2011 വരെ ലീവ് വേക്കന്‍സിയില്‍ ഫുള്‍ടൈം ഉറുദു അധ്യാപികയായി തുടര്‍ച്ചയായി ജോലി നോക്കിയ റ്റി. സഫിയയെ ലീവ് വേക്കന്‍സി ഇല്ലാതായതിനെത്തുടര്‍ന്ന് ഒരാനുകൂല്യവും നല്‍കാതെ പിരിച്ചുവിട്ട കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)20 വര്‍ഷത്തിലേറെക്കാലം സര്‍വ്വീസുള്ള പ്രസ്തുത അധ്യാപികയ്ക്ക് പ്രൊട്ടക്ഷനും സര്‍വ്വീസ് ആനുകൂല്യവും നല്‍കണമെന്നുള്ള നിവേദനം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ എന്തു തീരുമാനം കൈക്കൊണ്ടു എന്ന് വ്യക്തമാക്കുമോ; 

(സി)പ്രത്യേക കേസായി പരിഗണിച്ച് പ്രസ്തുത അധ്യാപികയ്ക്ക് പ്രൊട്ടക്ഷനും, സര്‍വ്വീസ് ആനുകൂല്യങ്ങളും നല്‍കാന്‍ നിര്‍ദ്ദേശം നല്കുമോ?

2723

ബൈ ട്രാന്‍സ്ഫര്‍ നിയമനം കാസര്‍ഗോഡ് ജില്ല

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ബൈ ട്രാന്‍സ്ഫര്‍ നിയമനത്തിന് പ്രതിവര്‍ഷം അപേക്ഷ ക്ഷണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വ്യക്തമാക്കാമോ?

2724

ആദായകരമല്ലാത്ത എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ നിയമന അംഗീകാരം 

ശ്രീ. കെ.കെ നാരായണന്‍

(എ)ആദായകരമല്ലാത്ത എയ്ഡഡ് സ്കൂളുകളില്‍ 2011 മുതല്‍ ജോലിചെയ്യുന്ന അധ്യാപകരുടെ നിയമനത്തിന് അംഗീകാരം നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ഇത്തരം അധ്യാപകരുടെ കാര്യത്തില്‍ സര്‍ക്കാരിന്‍റെ സമീപനം എന്താണെന്ന് വെളിപ്പെടുത്താമോ?

2725

ഹയര്‍സെക്കന്‍ററി മേഖലയിലെ താഴ്ന്ന വിഭാഗം ജീവനക്കാര്‍ക്ക് ബൈ ട്രാന്‍സ്ഫര്‍ നിയമനത്തിന് യോഗ്യത ടെസ്റ്റ് ഒഴിവാക്കല്‍ 

ശ്രീ. മോന്‍സ് ജോസഫ്

(എ)സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ററി മേഖലയില്‍ ജോലിനോക്കുന്ന താഴ്ന്ന ശന്പളസ്കെയിലിലുള്ള ജീവനക്കാരെ സ്പെഷ്യല്‍ റൂള്‍ ഭേദഗതിവരുത്തി ലാബ് അസിസ്റ്റന്‍റ് ടെസ്റ്റില്‍നിന്ന് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ; 

(ബി)ലാബ് അസിസ്റ്റന്‍റുമാരില്‍ നിന്നും മൂന്ന് വര്‍ഷത്തിലധികം സര്‍വ്വീസ് പൂര്‍ത്തീകരിച്ചവരെ ലാബ് അസിസ്റ്റന്‍റ് ടെസ്റ്റ് പാസ്സാവുന്നതില്‍ നിന്നും ഒഴിവാക്കുമോ;

(സി)നിലവിലുള്ള ലാബ് അസിസ്റ്റന്‍റുമാര്‍ക്ക് പ്രായോഗിക പരിശീലന പരിപാടി നടപ്പാക്കുവാന്‍ തയ്യാറാകുമോ;

(ഡി)പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്തതുമൂലം ലാബ് അസിസ്റ്റന്‍റുമാര്‍ക്ക് ബൈട്രാന്‍സ്ഫര്‍ മുഖേനയുള്ള എല്‍.ഡി. ക്ലര്‍ക്ക്, സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ നല്‍കാന്‍ കഴിയാത്ത സാഹചര്യം നിലവിലുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

2726

ഹയര്‍സെക്കന്‍ററി വിഭാഗം കോഴിക്കോട് മേഖലാകേന്ദ്രത്തെ സംബന്ധിച്ചുള്ള പരാതി 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)ഹയര്‍സെക്കന്‍ററി വിഭാഗം കോഴിക്കോട് മേഖലാകേന്ദ്രത്തെപ്പറ്റി എന്തൊക്കെ പരാതികള്‍ ലഭിച്ചുഎന്നും ആര്‍ക്കൊക്കെ എതിരായ പരാതികള്‍ ആയിരുന്നു എന്നുമുള്ളതിന്‍റെ വിശദാംശം ലഭ്യമാക്കുമോ; 

(ബി)പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ്, വിജിലന്‍സ് വിഭാഗവും ധനകാര്യവകുപ്പിന്‍റെ പരിശോധന വിഭാഗവും പ്രസ്തുത ഓഫീസില്‍ പരിശോധന നടത്തിയിരുന്നോ; 

(സി) ഉണ്ടെങ്കില്‍ എന്തൊക്കെയാണ് കണ്ടെത്തിയതെന്ന് വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ഡി)ഹയര്‍സെക്കന്‍ററി ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ജോയിന്‍റ് ഡയറക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടന്നിരുന്നോ; ഉണ്ടെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ കണ്ടെത്തി എന്ന് വ്യക്തമാക്കുമോ; പ്രസ്തുത റിപ്പോര്‍ട്ടിന്‍റെ കോപ്പി ലഭ്യമാക്കുമോ; 

(ഇ)പ്രസ്തുത അനേ്വഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും ജീവനക്കാരുടെ പേരില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ ഇത്രയേറെ പരാതികളും അനേ്വഷണങ്ങളും നടന്നിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ; 

(എഫ്)സേവനാവകാശ നിയമമനുസരിച്ച് പ്രസ്തുത ഓഫീസില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ക്ക് നിശ്ചയിച്ച കാലയളവ് വ്യക്തമാക്കുമോ; 

(ജി)പ്രസ്തുത ഓഫീസിന്‍റെ പ്രവര്‍ത്തനത്തെയും പരാതികളെയും കുറിച്ച് വകുപ്പ് സെക്രട്ടറിയെക്കൊണ്ട് അനേ്വഷണം നടത്തി റിപ്പോര്‍ട്ട് ലഭ്യമാക്കുമോ?

2727

ഹയര്‍സെക്കന്‍ററി അധ്യാപകുരടെജൂനിയര്‍-സീനിയര്‍ തസ്തികകളുടെ ഏകീകരണം 

ശ്രീ. കെ. എന്‍. എ. ഖാദര്‍

(എ)ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ ഒരേ യോഗ്യതയുള്ള അധ്യാപകരെ സീനിയര്‍-ജൂനിയര്‍ എന്നിങ്ങനെ തരം തിരിക്കുന്നതിന്‍റെ കാരണമെന്താണ്;

(ബി)അതുകാരണം ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(സി)സര്‍ക്കാരിന് സാന്പത്തിക ബാധ്യത അധികമായി ഉണ്ടാകാത്തതിനാല്‍ 5 വര്‍ഷം ജോലി ചെയ്ത എല്ലാ ജൂനിയര്‍ - സീനിയര്‍ അധ്യാപകര്‍ക്കും ഗസറ്റഡ് പദവി നല്‍കി തുല്യ യോഗ്യതയുള്ള അധ്യാപകരെ തുല്യരായി പരിഗണിക്കുവാന്‍ നടപടി സ്വീകരിക്കുമോ; 

(ഡി)ജൂനിയര്‍ എന്ന തരംതിരിവ് ഒഴിവാക്കുമോ; ഇക്കാര്യത്തില്‍ എന്തു നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

2728

സാക്ഷരതാ പ്രേരക്മാരുടെ സേവനവേതന വ്യവസ്ഥകള്‍ 

ശ്രീ. കെ. വി. വിജയദാസ്

(എ)സാക്ഷരതാ പ്രേരക്മാരുടെ സേവനവേതന വ്യവസ്ഥകള്‍ എന്തെല്ലാമാണ്; വിശദാംശം നല്‍കുമോ; 

(ബി)സാക്ഷരതാ പ്രേരക്മാര്‍ക്ക് നിലവില്‍ നല്‍കിവരുന്ന ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

2729

സംസ്ഥാനത്തെ എഡ്യൂക്കേഷന്‍ ഹബ്ബ് ആക്കി മാറ്റാന്‍ നടപടി 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)സംസ്ഥാനത്തെ ഒരു എഡ്യൂക്കേഷന്‍ ഹബ്ബ് ആക്കി മാറ്റുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുെണ്ടന്ന് വിശദമാക്കുമോ; 

(ബി)ഇതിനുവേണ്ടി ഒരു അക്കാദമിക് സിറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2730

'ഫ്ളെയര്‍' പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ 

ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി 
,, ഐ.സി. ബാലകൃഷ്ണന്‍ 
,, വി. പി. സജീന്ദ്രന്‍ 
,, പി.സി. വിഷ്ണുനാഥ് 

(എ)'ഫ്ളെയര്‍' പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)കോളേജുകളിലെ യുവ അദ്ധ്യാപകര്‍ക്ക് ഗുരുകുല സന്പ്രദായപ്രകാരം പ്രമുഖ അദ്ധ്യാപകരെ നിരന്തരം പിന്‍തുടര്‍ന്ന് പരിശീലനം നേടാന്‍ ഉതകുന്ന എന്തെല്ലാം കാര്യങ്ങളാണ്പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പരിശീലനം നല്‍കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം?

2731

കോളേജുകളിലെ ട്യൂഷന്‍ ഫീസ് വര്‍ദ്ധന 

ശ്രീ. എ.കെ. ബാലന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെ ട്യൂഷന്‍ ഫീസ് ഉള്‍പ്പെടെയുള്ള വിവിധ ഫീസുകള്‍ എത്ര പ്രാവശ്യം വര്‍ദ്ധിപ്പിച്ചു; ഈ സര്‍ക്കാര്‍ വരുന്പോഴുള്ള ഫീസും നിലവിലെ ഫീസും അടക്കമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)സര്‍ക്കാര്‍/എയ്ഡഡ് പ്രൊഫഷണല്‍ കോളേജുകളിലെ ട്യൂഷന്‍ ഫീസ് ഉള്‍പ്പെടെയുള്ള വിവിധ ഫീസുകള്‍ എത്ര പ്രാവശ്യം വര്‍ദ്ധിപ്പിച്ചു; ഈ സര്‍ക്കാര്‍ വരുന്പോഴുള്ള ഫീസും നിലവിലെ ഫീസും അടക്കമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)സര്‍ക്കാര്‍ മേഖലയിലെ സ്വാശ്രയ സ്ഥാപനങ്ങളിലെ ട്യൂഷന്‍ ഫീസ് ഉള്‍പ്പെടെയുള്ള ഫീസുകള്‍ എത്ര പ്രാവശ്യം വര്‍ദ്ധിപ്പിച്ചു; ഈ സര്‍ക്കാര്‍ വരുന്പോഴുള്ള ഫീസും നിലവിലെ ഫീസും അടക്കമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഡി)സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിലെ ട്യൂഷന്‍ ഫീസ് ഉള്‍പ്പെടെയുള്ള വിവിധ ഫീസുകള്‍ എത്ര പ്രാവശ്യം വര്‍ദ്ധിപ്പിച്ചു; ഈ സര്‍ക്കാര്‍ വരുന്പോഴുള്ള ഫീസും നിലവിലെ ഫീസും അടക്കമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

2732

ഒരു നിയോജകമണ്ധലത്തില്‍ ഒരു കോളേജ് 

ശ്രീ. കെ. എന്‍. എ. ഖാദര്‍

(എ)ഒരു നിയോജക മണ്ധലത്തില്‍ ഒരു കോളേജ് എന്ന തത്വം നടപ്പിലാക്കുമോ;

(ബി)ഇപ്രകാരം അനുവദിക്കപ്പെടുന്ന കോളേജ് ആരുടെ ഉടമസ്ഥതയിലായിരിരക്കും;

(സി)ഇങ്ങനെ ആരംഭിക്കുന്ന കോളേജുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍തന്നെ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ?

2733

പുതുക്കാട് നിയോജക മണ്ഡലത്തില്‍ ആട്സ് കോളേജ് അനുവദിക്കുന്നതിനുളള നടപടി 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)പുതുക്കാട് നിയോജക മണ്ഡലത്തില്‍ സര്‍ക്കാര്‍ കോളേജുകള്‍ ഇല്ലാത്ത പാലപ്പിളളിയിലെ മലയോര പ്രദേശമായ കന്നാറ്റുപാടം സര്‍ക്കാര്‍ എച്ച്. എസ്-ല്‍ ത്തന്നെ ഒരു ആര്‍ട്സ് കോളേജ് അനുവദിക്കണമെന്ന നിവേദനം ലഭിച്ചിട്ടുണ്ടോ; 

(ബി)ഏങ്കില്‍ കോളേജ് അനുവദിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

2734

അന്പലപ്പുഴ ഗവണ്‍മെന്‍റ് കോളേജ് കെട്ടിടം 

ശ്രീ. ജി. സുധാകരന്‍

(എ)അന്പലപ്പുഴ ഗവണ്‍മെന്‍റ് കോളേജിന്‍റെ കെട്ടിടം പണി പൂര്‍ത്തിയായോ;

(ബി)കോളേജിന്‍റെ പ്രവര്‍ത്തനം എന്നു മുതല്‍ പുതിയ കെട്ടിടത്തിലേയ്ക്ക് പൂര്‍ണ്ണമായി മാറ്റാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?

2735

കോളേജുകളില്‍ പുതിയ കോഴ്സുകള്‍ 

ശ്രീ. എം. ചന്ദ്രന്‍

(എ)ഈ അദ്ധ്യയന വര്‍ഷം കേരളത്തിലെ കോളേജുകളില്‍ പുതിയ കോഴ്സുകള്‍ ഏതെങ്കിലും അനുവദിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ; 

(ബി)എങ്കില്‍ ഏതെല്ലാം കോഴ്സുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത് ; 

(സി)തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് മുന്‍ഗണന നല്‍കുമോ ; 

(ഡി)ഇതിനുവേണ്ടി വിദഗ്ദ്ധ സമിതിയെ നിയോഗിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വ്യക്തമാക്കാമോ ?

2736

മൊകേരി ഗവണ്‍മെന്‍റ് കോളേജില്‍ സയന്‍സ് ബിരുദ കോഴ്സ് ആരംഭിക്കാന്‍ നടപടി 

ശ്രീമതി കെ. കെ. ലതിക

(എ)മൊകേരി ഗവണ്‍മെന്‍റ് കോളേജ് ഏതു വര്‍ഷത്തില്‍ ആരംഭിച്ച താണെന്നും ഇപ്പോള്‍ ഏതൊക്കെ കോഴ്സുകളാണ് ഇവിടെ നടത്തിവരുന്നതെന്നും വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത കോളേജില്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദ കോഴ്സ് നടത്തുന്നതിനുള്ള സ്ഥലസൌകര്യങ്ങള്‍ ലഭ്യമാണോയെന്ന് വ്യക്തമാക്കുമോ; 

(സി)അടുത്ത അദ്ധ്യയന വര്‍ഷത്തില്‍ സയന്‍സ് ബിരുദ കോഴ്സ് പ്രസ്തുത കോളേജില്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

2737

കോളേജ് ലൈബ്രറികളിലേക്ക് പുസ്തകം വാങ്ങുന്നതിലെ അപാകതകള്‍ 

ശ്രീ. സി. പി. മുഹമ്മദ്

(എ)ഉന്നതവിദ്യാഭ്യസ വകുപ്പിന്‍റെ കീഴിലുള്ള കോളേജുകളില്‍ യു.ജി.സി ഉള്‍പ്പെടെയുള്ള കേന്ദ്രാവിഷ്കൃത ഫണ്ടും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍റും ഉപയോഗിച്ച് പുസ്തകങ്ങള്‍ വാങ്ങുന്പോള്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെ ബോധപൂര്‍വ്വം ഒഴിവാക്കിവരുന്നതിനെക്കുറിച്ചന്വേഷിക്കാമോ: 

(ബി)വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള ഗ്രന്ഥങ്ങള്‍ വാങ്ങുന്നതിലുപരി ലൈബ്രേറിയന്‍മാരുടെയും ലൈബ്രറികളുടെ ചുമതലയുള്ളവരുടെയും താല്പര്യങ്ങള്‍ക്കനുസൃതമായി പുസ്തകങ്ങള്‍ സ്വകാര്യ പ്രസാധകരില്‍ നിന്നു മാത്രം വാങ്ങുന്ന അശാസ്ത്രീയ പ്രവണതകള്‍ക്കറുതി വരുത്താന്‍ നടപടി സ്വീകരിക്കാമോ; 

(സി)സ്വാതന്ത്ര്യസമരത്തെക്കുറിച്ചും സാമൂഹ്യപരിഷ്കര്‍ത്താക്കളെക്കുറിച്ചും രാഷ്ട്രീയത്തിലും ഭരണതലത്തിലും സംഭാവന നല്‍കിയവരെക്കുറിച്ചുമുള്ള പുസ്തകങ്ങള്‍ കോളേജ് ലൈബ്രറികളില്‍ വാങ്ങുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശനനിര്‍ദ്ദേശം നല്‍കാമോ?

2738

ഗ്രന്ഥശാലകളുടെ നവീകരണം 

ശ്രീ. എം. പി. വിന്‍സെന്‍റ് 
,, സി. പി. മുഹമ്മദ് 
,, വി.റ്റി. ബല്‍റാം 
,, പി. എ. മാധവന്‍

(എ)കേരളത്തില്‍ ഗ്രന്ഥശാലകളുടെ നവീകരണത്തിനു പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ; 

(ബി)ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; 

(സി)ഗ്രന്ഥശാലകളുടെ ഭരണ സംവിധാനം ഉടച്ചുവാര്‍ക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

2739

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജിലെ സീറ്റുകള്‍ 

ശ്രീമതി കെ. എസ്. സലീഖ

(എ)സര്‍ക്കാര്‍/എയ്ഡഡ്/സഹകരണ/സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ ആകെ എത്ര സീറ്റുകളാണ് നിലവിലുള്ളതെന്ന് തരം തിരിച്ച് വ്യക്തമാക്കുമോ; 

(ബി)2013-14 അദ്ധ്യയനവര്‍ഷം പ്രസ്തുത എഞ്ചിനീയറിംഗ് കോളേജുകളില്‍ എത്ര സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുവെന്ന് തരം തിരിച്ച് വ്യക്തമാക്കുമോ; 

(സി)2014-15 അദ്ധ്യയന വര്‍ഷം എത്ര സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ പുതുതായി അനുവദിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി; 

(ഡി)സംസ്ഥാനത്തെ ഒട്ടുമിക്ക സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളുടെ നിലവാരത്തകര്‍ച്ചയെ സംബന്ധിച്ചും കുറഞ്ഞ വിജയ ശതമാനത്തെ സംബന്ധിച്ചും ബഹു. ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ച പശ്ചാത്തലത്തില്‍ ഇവരുടെ നിലവാരം ഉയര്‍ത്തുന്നതിനും വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ഇ)ബി.ടെക്കിന് ഇരുപത് ശതമാനത്തില്‍ താഴെ മാത്രം വിജയശതമാനമുള്ള എത്ര സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്; അവ ഏതെല്ലാം; വ്യക്തമാക്കുമോ?

2740

എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖയിലെ നിലവാരം മെച്ചപ്പെടുത്തുവാന്‍ നടപടി 

ശ്രീമതി കെ.എസ്. സലീഖ

(എ)സംസ്ഥാനത്ത് ആകെയുള്ള 53,000 എഞ്ചിനീയറിംഗ് സീറ്റുകളില്‍ കാല്‍ലക്ഷത്തിനടുത്ത് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്പോള്‍ സ്വാശ്രയ രംഗത്ത് 2014-15 അധ്യയന വര്‍ഷം പുതിയ എഞ്ചിനീയറിംഗ് കോളേജുകള്‍ അനുവദിക്കുവാന്‍ പോകുന്നത് പ്രസ്തുത മേഖലയെ നശിപ്പിക്കാനുതകുന്നതും, വിദ്യാഭ്യാസ കച്ചവടത്തിനും, അടച്ചുപൂട്ടല്‍ ഭീഷണി പ്രസ്തുത മേഖലയില്‍ഉണ്ടാകുന്നതിന് കാരണമാക്കുന്നത് പരിശോധിക്കുവാന്‍ തയ്യാറാകുമോ; 

(ബി)എഞ്ചിനീയറിംഗ് കോളേജുകള്‍ ഉള്‍പ്പെടെ സ്വകാര്യ മേഖലയില്‍ 2014-15 അധ്യയന വര്‍ഷം മുതല്‍ ഫീസ് കൂട്ടി നിശ്ചയിച്ചതുമൂലം കുട്ടികള്‍ തമിഴ്നാട് ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനത്തേയ്ക്ക് പഠനത്തിന് തയ്യാറാകുകയും, സംസ്ഥാനത്ത് എഞ്ചിനീയറിംഗ് ഉള്‍പ്പെടെയുള്ള സീറ്റുകള്‍ ധാരാളമായി ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്യും എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)എങ്കില്‍ ഫീസ് വര്‍ദ്ധനവ് ഒഴിവാക്കുവാനും, പുതുതായി സ്വാശ്രയരംഗത്ത് എഞ്ചിനീയറിംഗ് കോളേജുകള്‍ അനുവദിക്കാതിരിക്കുവാനും, പ്രസ്തുത വിദ്യാഭ്യാസ മേഖലയിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുവാനും എന്തു നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ? 

2741

കോഴിക്കോട് ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജിലെ അടിസ്ഥാന സൌകര്യ വികസനം 

ശ്രീ. എ. പ്രദീപ്കുമാര്‍

(എ)കോഴിക്കോട് ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജില്‍ ഇപ്പോള്‍ ഏതെല്ലാം കോഴ്സുകളാണ് നടന്നുവരുന്നതെന്ന് വിശദമാക്കുമോ; 

(ബി)ഈ കോഴ്സുകള്‍ക്കാവശ്യമായ അടിസ്ഥാനസൌകര്യങ്ങള്‍ ഇവിടെ ലഭ്യമല്ലെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ പല കോഴ്സുകളുടേയും അംഗീകാരം റദ്ദാകും എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് ഈ കോളേജില്‍ ലഭ്യമല്ലാത്തതെന്ന് വിശദമാക്കുമോ;

(ഇ)ഈ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോളേജ് അധികൃതര്‍ സര്‍ക്കാരിലേയ്ക്കും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലേയ്ക്കും അപേക്ഷ നല്‍കിയിട്ടുണ്ടോ; 

(എഫ്)എങ്കില്‍ ഈ കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

2742

സ്കോളര്‍ഷിപ്പ് ഇനത്തില്‍ ചെലവഴിച്ച തുക 

ശ്രീ. സി. ദിവാകരന്‍

പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഇനത്തില്‍ ഐ. ഐ. ടി, ഐ.ഐ. എസ്. സി ഐസര്‍, ഐ.ഐ.എം. തുടങ്ങിയ സ്ഥാപനങ്ങളില്‍ ബിരുദ-ബിരൂദാനന്തര പഠനത്തിന് ട്യൂഷന്‍ ഫീസിനത്തില്‍ കഴിഞ്ഞ സാന്പത്തിക വര്‍ഷം ഏത്ര തുകയാണ് ചെലവഴിച്ചതെന്ന് അറിയിക്കാമോ?

2743

പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് 

ശ്രീമതി പി. അയിഷാ പോറ്റി

(എ)ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളതും പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് നല്‍കുമെന്ന ; ബഡ്ജറ്റ് പ്രഖ്യാപനം നടപ്പിലായിട്ടുണ്ടോ ; 

(ബി)എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് നല്‍കിയിട്ടുണ്ടെന്നും അതിന് എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ ?

2744

പ്രതിപക്ഷനേതാവിനെതിരെ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചുള്ള നിയമസഭാ സമിതി റിപ്പോര്‍ട്ട് 

ശ്രീ.ഐ.സി. ബാലകൃഷ്ണന്‍ 
,, ജോസഫ് വാഴക്കന്‍ 
,, കെ. ശിവദാസന്‍ നായര്‍ 
,, പി.സി. വിഷ്ണുനാഥ്

(എ)പ്രതിപക്ഷ നേതാവിനെതിരായി ഉന്നയിച്ച അരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; 

(ബി)സമിതിയുടെ പ്രധാന നിഗമനങ്ങള്‍ എന്തെല്ലാമാണ്;

(സി)സമിതിയുടെ നിഗമനങ്ങളിന്മേല്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; 

(ഡി)ഇതിനെക്കുറിച്ച് വിശദമായ ഒരു അന്വേഷണത്തിന് തയ്യാറാകുമോ; വിശദമാക്കുമോ?

2745

ഐ.എച്ച്.ആര്‍.ഡി.യ്ക്ക് കീഴില്‍ പുതിയ അപ്ലൈഡ് സയന്‍സ് കോളേജുകള്‍ 

ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍

(എ)ഐ.എച്ച്.ആര്‍.ഡി.യ്ക്ക് കീഴില്‍ പുതിയ അപ്ലൈഡ് സയന്‍സ് കോളേജുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം നിയോജക മണ്ധലങ്ങളിലാണ് പുതിയ കോളേജുകള്‍ ആരംഭിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2746

പെരിന്തല്‍ മണ്ണ പോളിടെക്നിക്കില്‍ പുതിയ കോഴ്സുകള്‍ 

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍

(എ)അങ്ങാടിപ്പുറം പഞ്ചായത്തിലെ പെരിന്തല്‍മണ്ണ പോളിടെക്നിക്കില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം കോഴ്സുകളാണ് പുതുതായി അനുവദിക്കുന്നതെന്ന് വ്യക്തമാക്കാമോ; പുരോഗതി വ്യക്തമാക്കാമോ;

(സി)ഇല്ലെങ്കില്‍ 50 വര്‍ഷത്തിലധികം കാലപ്പഴക്കമുള്ള മലപ്പുറം ജില്ലയിലെ പ്രധാന കലാലയമായ പെരിന്തല്‍മണ്ണ പോളിടെക്നിക്കില്‍ നിലവിലുള്ള 4 കോഴ്സുകള്‍ക്ക് പുറമെ 3 കോഴ്സുകളെങ്കിലും കൂടി അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?

2747

യുനീക് എഡ്യൂലാബ്സ് മുഖേന ലബോറട്ടറി ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ 

ശ്രീ.പി.റ്റി.എ. റഹീം

(എ)സ്പെയിന്‍ സര്‍ക്കാരില്‍ നിന്ന് ലോണ്‍ ലഭ്യമാക്കി സംസ്ഥാനത്തെ എഞ്ചിനീയറിംഗ് സാങ്കേതിക സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് തിരുച്ചിറപ്പള്ളി യുനീക് എഡ്യൂ ലാബ്സ് മുഖേന ലബോറട്ടറി ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിന് തീരുമാനമെടുത്തിരുന്നുവോ; 

(ബി)ഇതു സംബന്ധിച്ച ചര്‍ച്ച എന്നാണ് നടന്നതെന്ന് വ്യക്തമാക്കാമോ; 

(സി)35539/ജി2/13/ഒ.ഋറി. നന്പര്‍ ഫയല്‍ പ്രകാരം ചര്‍ച്ചയ്ക്ക് ആധാരമായ പ്രോജക്ടിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

2748

കൊയിലാണ്ടി ഗവണ്‍മെന്‍റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പരിമിതികള്‍ 

ശ്രീ. കെ. ദാസന്‍

(എ)കൊയിലാണ്ടി ഗവണ്‍മെന്‍റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പരിമിതികളും അടിസ്ഥാന സൌകര്യങ്ങളുടെ പോരായ്മകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ അവ പരിഹരിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ; 

(ബി)കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വികസനാവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയിട്ടുള്ള അപേക്ഷയെ തുടര്‍ന്ന് വരുന്നനടപടികള്‍ വിശദമാക്കാമോ?

2749

സയന്‍സ് ആന്‍റ് ടെക്നോളജി മ്യൂസിയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ 

ശ്രീ. എസ്. ശര്‍മ്മ

(എ)കേരള സംസ്ഥാന സയന്‍സ് ആന്‍റ് ടെക്നോളജി മ്യൂസിയത്തില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ ഏതൊക്കെ തസ്തികകളില്‍ എത്ര പേര്‍ ജോലി ചെയ്യുന്നു എന്ന് വ്യക്തമാക്കാമോ; ഇവരുടെ വിദ്യാഭ്യാസ യോഗ്യത എന്തെന്ന് വിശദമാക്കാമോ; 

(ബി)ഓരോ തസ്തികയിലും ദിവസ വേതനം എത്രയാണ് നല്‍കുന്നത് എന്ന് വ്യക്തമാക്കാമോ; ഒരു മാസത്തില്‍ എത്ര ദിവസത്തെ വേതനമാണ് ഇവര്‍ക്ക് നല്‍കുന്നത്?

2750

സീമാറ്റ് മേധാവിയുടെ പ്രൊഫസര്‍ സ്ഥാനം 

ശ്രീ. എം. എ. ബേബി

(എ)സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണല്‍ മാനേജ്മെന്‍റ് ആന്‍റ് ട്രെയിനിംഗ് (സീമാറ്റ്) മേധാവി തന്‍റെ പേരിനൊപ്പം പ്രൊഫസര്‍ എന്നുകൂടി ചേര്‍ത്ത് പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ ; 

(ബി)യഥാര്‍ത്ഥത്തില്‍ ഇദ്ദേഹം പ്രൊഫസര്‍ ആണോയെന്ന് പരിശോധിച്ചിട്ടുണ്ടോ ; 

(സി)പ്രൊഫസര്‍ സ്ഥാനമില്ലെങ്കില്‍ അനധികൃതമായി "പ്രൊഫസര്‍' ഉപയോഗിച്ചതിന് ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ ; പരാതി പരിശോധിച്ചിട്ടുണ്ടോ ; 

(ഡി)കഴിഞ്ഞ രണ്ട് സാന്പത്തിക വര്‍ഷങ്ങളില്‍ സീമാറ്റ് മുഖേന ചെലവഴിച്ച തുകയുടെ കണക്ക് ലഭ്യമാക്കാമോ; ഇതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ; ഇത് പരിശോധിക്കപ്പെട്ടിട്ടുണ്ടോ ? 

2751

നിയമ വിദ്യാഭ്യാസ മേഖല കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ 

ശ്രീ. എം. ചന്ദ്രന്‍

(എ)സംസ്ഥാനത്തെ നിയമ വിദ്യാഭ്യാസ മേഖല കാര്യക്ഷമമാക്കുന്നതിന് നടപടികള്‍ ആവിഷ്കരിക്കുമോ; 

(ബി)നിയമ സര്‍വ്വകലാശാല മറ്റ് ഉന്നത നിയമ പഠന കേന്ദ്രങ്ങള്‍ എന്നിവ സംസ്ഥാനത്ത് സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; 

(സി)ഇതു സംബന്ധിച്ച് എന്തെങ്കിലും വിദഗ്ധ നിര്‍ദ്ദേശങ്ങളോ പഠന റിപ്പോര്‍ട്ടുകളോ പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?

2752

സര്‍വ്വകലാശാലകളുടെ നിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)സര്‍വ്വകലാശാലകളുടെ നിലവാരം ഉയര്‍ത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;

(ബി)ന്യൂ ജനറേഷന്‍ കോഴ്സുകള്‍ തുടങ്ങുവാനുള്ള അക്കാദമിക് ഓട്ടോണമി ഗവണ്‍മെന്‍റ് കോളേജുകള്‍ക്ക് ഉള്‍പ്പെടെ നല്‍കുന്നതിന് തീരുമാനമെടുക്കുമോ?

2753

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഉയര്‍ന്ന പദവികളിലെ അനധികൃത നിയമനം 

ശ്രീ. ജി സുധാകരന്‍ 
,, എസ്. ശര്‍മ്മ 
,, റ്റി. വി. രാജേഷ് 
,, കെ. സുരേഷ് കുറുപ്പ് 

(എ)സംസ്ഥാനത്ത് സര്‍വ്വകലാശാലയടക്കം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് നിശ്ചിത യോഗ്യതയില്ലാത്തവര്‍ നിയമിക്കപ്പെടുന്നുണ്ടോ; ഇത് സംബന്ധിച്ച പരാതികള്‍ ലഭിച്ചിട്ടുണ്ടോ; 

(ബി)ഉയര്‍ന്ന പദവികളില്‍ നിയമനം നടത്തുന്പോള്‍ അവരുടെ യോഗ്യത സംബന്ധിച്ച പരിശോധന കാര്യക്ഷമമായി നടക്കാറുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഉന്നതപദവിയിലുള്ള ഉദ്യോഗസ്ഥരെ യോഗ്യതയില്ലാത്തതിനാല്‍ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യേണ്ടിവന്നിട്ടുണ്ടോ; വിശദമാക്കാമോ; 

(ഡി)കണ്ണൂര്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലറുടെ യോഗ്യത സംബന്ധിച്ച വിവാദം ഉയര്‍ന്നിട്ടുണ്ടോ; ഇതു സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ടോ; ഇക്കാര്യത്തില്‍ അന്വേഷണമോ നടപടിയോ ഉണ്ടായിട്ടൂണ്ടോ; 

(ഇ)യോഗ്യതയില്ലാത്ത ഇത്തരം വ്യക്തികളെ നിയമിക്കാനിടയായത് എന്തുകൊണ്ടാണ്; ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് ജാഗ്രത പാലിക്കാന്‍ തയ്യാറാകുമോ എന്നും വിശദീകരിക്കാമോ? 

2754

വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെയുള്ള അന്വേഷണം 

ശ്രീമതി. കെ.എസ്. സലീഖ 

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആരെയൊക്കെയാണ് യൂണിവേഴ്സിറ്റികളില്‍ വൈസ് ചാന്‍സലര്‍മാരായി നിയമിച്ചിട്ടുള്ളത്; 

(ബി)ഇവരില്‍ പലതരത്തിലുള്ള ആരോപണങ്ങള്‍ നേരിടുന്നവരും, വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സത്യവാങ്മൂലങ്ങളും നല്‍കി നിയമനം നേടിയവരും ആരെല്ലാമാണ് എന്നറിയിക്കുമോ; 

(സി)ഇവരില്‍ പുറത്താക്കപ്പെട്ടവര്‍ ആരെല്ലാമാണെന്നും ആരോപണ വിധേയരായി തുടരുന്നവര്‍ ആരെല്ലാമാണെന്നും എന്തെല്ലാം ആരോപണങ്ങളും/ പരാതികളും ഇവരുടെ പേരിലുണ്ട് എന്നും വ്യക്തമാക്കുമോ; 

(ഡി)ഇവര്‍ക്കെതിരെ എന്തെങ്കിലും അനേ്വഷണം സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത അനേ്വഷണത്തില്‍ സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ട് എന്തായിരുന്നുവെന്നു വിശദാംശം ലഭ്യമാക്കുമോ; 

(ഇ)കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍, പ്രസ്തുത തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ച ശേഷം കാലിക്കറ്റ്/കാര്‍ഷിക സര്‍വ്വകലാശാലകളില്‍ നിന്നും വിവിധയിനങ്ങളിലായി മൊത്തം കൈപ്പറ്റിയ തുക എത്രയാണെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ; 

എഫ്)പ്രസ്തുത തുകയില്‍ ഒരു ഭാഗം അനധികൃതമായി കൈപ്പറ്റിയതാണ് എന്ന പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച അനേ്വഷണം നടത്തിയോ; വിശദാംശം ലഭ്യമാക്കുമോ; 

(ജി)എം.ജി. സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കപ്പെട്ട വി.സി. സര്‍വ്വകലാശാലയില്‍ നിന്നും കൈപ്പറ്റിയ മൊത്തം തുക എത്രയാണ്; ഇവയില്‍ ഒരു ഭാഗം അനധികൃത കൈപ്പറ്റലാണെന്ന പരാതി പരിശോധിച്ചിട്ടുണ്ടോ; ഇതു സംബന്ധിച്ച് എന്ത് നടപടി സ്വീകരിച്ചു എന്നും വ്യക്തമാക്കുമോ?

2755

വൈസ്ചാന്‍സലര്‍/തത്തുല്യപദവിയ്ക്ക് യു.ജി.സി മാനദണ്ഡ പ്രകാരമുള്ള യോഗ്യത 

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍

(എ)യു.ജി.സി മാനദണ്ഡം അനുസരിച്ച് വൈസ് ചാന്‍സലര്‍/തത്തുല്യപദവിയില്‍ ഇരിക്കാനുള്ള കുറഞ്ഞ യോഗ്യത എന്തൊക്കെയാണെന്ന് വിശദമാക്കാമോ; 

(ബി)കേരളത്തില്‍ വൈസ്ചാന്‍സലര്‍/തത്തുല്യപദവില്‍ ഇരിക്കുന്നവരില്‍ എത്രപേര്‍ക്ക് മേല്‍പ്പറഞ്ഞ യോഗ്യതയുണ്ടെന്ന് വിശദമാക്കാമോ; 

(സി)മേല്‍പ്പറഞ്ഞ യോഗ്യതയില്ലാത്ത ആരെങ്കിലും കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വൈസ്ചാന്‍സലര്‍ ആയോ തത്തുല്യപദവിയിലോ ഇരിക്കുന്നുണ്ടോ; 

(ഡി)ഉണ്ടെങ്കില്‍ അവരുടെ പേരും സ്ഥാപനവും വിശദമാക്കാമോ ?

2756

യു.ജി.സി. മാനദണ്ധം പാലിക്കാതെയുള്ള നിയമനങ്ങള്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ യു.ജി.സി. നിഷ്കര്‍ഷിക്കുന്ന യോഗ്യതയില്ലാത്തവരെ വൈസ് ചാന്‍സലറായി നിയമിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ; 

(ബി)വൈസ് ചാന്‍സലര്‍ നിയമനത്തിനായി സംസ്ഥാനത്തെ ഒരു സര്‍വ്വകലാശാലയില്‍ സമര്‍പ്പിച്ച പി.എച്ച്.ഡി. യോഗ്യത ക്രമക്കേടിലൂടെയാണ് സന്പാദിച്ചതെന്ന പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ; 

(സി)പ്രസ്തുത നടപടിയിന്മേല്‍ എന്തെങ്കിലും തരത്തിലുള്ള അനേ്വഷണത്തിന് ഉത്തരവിട്ടിട്ടുണ്ടോ: വിശദാംശങ്ങള്‍ അറിയിക്കുമോ ?

2757

കണ്ണൂര്‍ സര്‍വ്വകലാശാല വി. സി.ക്കെതിരെ നടപടി 

ശ്രീ. വി.ശശി

(എ)കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍, കണ്ണുര്‍ സര്‍വ്വകലാശാലയുടെ റെഗുലേഷന്‍ ചട്ടം 8(യ) യ്ക്ക് വിരുദ്ധമായി നിശ്ചിതസമയത്തിന് മുന്‍പായി പി. എച്ച്. ഡി. നേടിയെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത വൈസ് ചാന്‍സലര്‍, പി. എച്ച്. ഡി 
ഗവേഷണകാലത്ത് ഗവേഷണ കേന്ദ്രമായ തലശ്ശേരി ബ്രണ്ണന്‍ കോളേജിലും സീനിയര്‍ ഇംഗ്ലീഷ് ലക്ച്ചററായി കാഞ്ഞങ്ങാട് നെഹ്റു കോളേജിലും ഒരേ ദിവസങ്ങളില്‍ ഹാജരായതായി രേഖകളില്‍ ഉണ്ടോയെന്നറിയിക്കുമോ; 

(സി)എങ്കില്‍ തെറ്റായ രീതിയില്‍ സന്പാദിച്ച പി.എച്ച്.ഡി ഡിഗ്രി റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

2758

ബി. എഡ് സെന്‍ററുകളില്‍ സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപകരെ റഗുലറൈസ് ചെയ്യണമെന്ന നിര്‍ദ്ദേശം 

ശ്രീ. പി. കെ. ഗുരുദാസന്‍

(എ)കേരളാ യൂണിവേഴ്സിറ്റിയുടെ കീഴിലുളള ബി. എഡ് സെന്‍ററുകളില്‍ സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപകരുടെ എണ്ണം എത്രയെന്ന് അറിയിക്കാമോ;

(ബി)പ്രസ്തുത അദ്ധ്യാപകരില്‍ എത്ര പേര്‍ താത്കാലിക ജീവനക്കാരായി ജോലി ചെയ്യുന്നുണ്ട് എന്നു വ്യക്തമാക്കുമോ; ഇതില്‍ അഞ്ചുവര്‍ഷത്തിനു മേല്‍ സര്‍വ്വീസുളളവര്‍ എത്രയാണ്; 

(സി)നാഷണല്‍ കൌണ്‍സില്‍ ഓഫ് ടീച്ചേഴ്സ് എഡ്യുക്കേഷന്‍ പ്രസ്തുത അദ്ധ്യാപകരെ റെഗുലറൈസ് ചെയ്യണമെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ടോ; 

(ഡി)പ്രസ്തുത നിര്‍ദ്ദേശം നടപ്പിലാക്കുമോ; എങ്കില്‍ എന്നുമുതല്‍ എന്നും ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്നും വിശദീകരിക്കുമോ?

2759

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ ടെക്നിക്കല്‍ വിഭാഗം ജീവനക്കാരുടെ പ്രമോഷന്‍ 

ശ്രീ. എസ്. ശര്‍മ്മ

(എ)ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ ടെക്നിക്കല്‍ വിഭാഗം തസ്തികകളായ പ്രിന്‍റര്‍, ബൈന്‍ഡര്‍, ഓവര്‍സിയര്‍ എന്നീ തസ്തികകളില്‍ പ്രമോഷന്‍ നല്‍കുന്നതിന് സ്റ്റാറ്റ്യൂട്ട് ഭേദഗതി ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ബി)ഇല്ലെങ്കില്‍ കേരള യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവയുടെ മാതൃകയില്‍ ടെക്നിക്കല്‍ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

2760

സര്‍വ്വകലാശാലകളില്‍ പി.എസ്.സി. വഴി നിയമനം 

ശ്രീ. പി. ഉബൈദുള്ള

(എ)സര്‍വ്വകലാശാലകളിലെ നിയമനം പി.എസ്.സി ക്കു വിടുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഏതെങ്കിലും സര്‍വ്വകലാശാലകളില്‍ ഇപ്പോള്‍ പി.എസ്.സി വഴി നിയമനം നടത്തിയിട്ടുണ്ടോ;

(സി)എങ്കില്‍ അതിന്‍റെ വിശദാംശം നല്‍കുമോ;

(ഡി)സര്‍വ്വകലാശാലകളിലെ നിയമനങ്ങള്‍ പി.എസ്.സി ക്കു വിടാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.