|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2051
|
താമരക്കുളത്ത് 11 കെ.വി. ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന് നടപടി
ശ്രീ. ആര്‍. രാജേഷ്
(എ) മാവേലിക്കര താമരക്കുളം ജംഗ്ഷനില്‍ നിന്ന് വെല്‍ഫെയര്‍ എല്‍.പി. സ്കൂള്‍ ഭാഗത്തേക്കുള്ള 11 കെ.വി. ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള മാവേലിക്കര എം.എല്‍.എ. യുടെ കത്ത് ലഭ്യമായിട്ടുണ്ടോ;
(ബി) പ്രസ്തുത ലൈന്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി) പ്രസ്തുത ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ;
(ഡി) ആയതിനായി എത്ര രൂപയുടെ എസ്റ്റിമേറ്റാണ് കണക്കാക്കിയിരിക്കുന്നത്;
(ഇ) പ്രസ്തുത പവൃത്തിയുടെ ഫയല്‍ നന്പര്‍ ലഭ്യമാക്കുമോ?
|
2052 |
ചെറായി സബ്സ്റ്റേഷന്‍
ശ്രീ. എസ്. ശര്‍മ്മ
(എ)ചെറായി സബ്സ്റ്റേഷന്‍റെ കമ്മീഷനിംഗിനുള്ള കാലതാമസം എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)ഇലക്ട്രിക്ക് ലൈന്‍ വലിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും ഏതെല്ലാം തീയതിയിലെന്നും വിശദീകരിക്കുമോ;
(സി)പദ്ധതി എന്ന് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
|
2053 |
രാമനാട്ടുകര പഞ്ചായത്തിലെ സബ്സ്റ്റേഷന്‍ നിര്‍മ്മാണം
ശ്രീ. എളമരം കരീം
(എ)കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര പഞ്ചായത്തിലെ പരുത്തിപ്പാറ സബ്സ്റ്റേഷന്‍റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണ് എന്നറിയിക്കുമോ;
(സി)സബ് സ്റ്റേഷന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം എന്നത്തേക്ക് പൂര്‍ത്തിയാകും എന്ന് വിശദമാക്കുമോ?
|
2054 |
കാഞ്ഞങ്ങാട് മിനി വൈദ്യുതിഭവന്‍
ശ്രീ. ഇ.ചന്ദ്രശേഖരന്
(എ)കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട് മിനി വൈദ്യുതി ഭവന്‍ സ്ഥാപിക്കുന്നതിനുള്ള ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
|
2055 |
അരീക്കോട് സെക്ഷന്‍ഓഫീസ്
ശ്രീ. എളമരം കരീം
(എ)ഇലക്ട്രിസിറ്റി ബോര്‍ഡിന്‍റെ ബേപ്പൂര്‍ സെക്ഷന്‍ ഓഫീസ് വിഭജിച്ച് അരീക്കോട് സെക്ഷന്‍ഓഫീസ് അനുവദിച്ചിട്ട് എത്ര വര്‍ഷമായി എന്നറിയിക്കുമോ;
(ബി)അരീക്കോട് സെക്ഷന്‍ഓഫീസ് പ്രവര്‍ത്തിപ്പിക്കുവാന്‍ കാല താമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ?
|
2056 |
കൊണ്ടോട്ടി മണ്ധലത്തിലെ പുതിയ പദ്ധതികള്
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)കൊണ്ടോട്ടി മണ്ധലത്തിലെ ഇടവണ്ണപ്പാറ, കാരാട്, പുളിക്കല്‍, കൊണ്ടോട്ടി സെക്ഷനുകള്‍ക്കു കീഴില്‍ ഈ വര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കുമോ;
(ബി)കുടുതല്‍ ഉപഭോക്താക്കളുള്ള സെക്ഷനുകള്‍ വിഭജിക്കുന്നതിന് ഉദ്ദേശ്യമുണ്ടോ;
(സി)കോഴിക്കോട് വിമാനത്താവളപരിസരം, കാരാട്, പുളിക്കല്‍ എന്നിവിടങ്ങളില്‍ പുതിയ സബ്സ്റ്റേഷനുകള്‍ പണിയുന്നതിനുള്ള നിര്‍ദ്ദേശം നിലവിലുണ്ടോ; എങ്കില്‍ ഇവ എന്നത്തേക്ക് പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് വ്യക്തമാക്കുമോ;
(ഡി)സിസ്റ്റം ഇംപ്രൂവ്മെന്‍റ്, വോള്‍ട്ടേജ് ഇംപ്രൂവ്മെന്‍റ് പദ്ധതികള്‍ വഴി മണ്ധലത്തില്‍ എവിടെയെല്ലാം പദ്ധതികളാവിഷ്ക്കരിക്കാനുദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?
|
2057 |
കൊയിലാണ്ടി നഗരത്തിലെ വൈദ്യുതി ക്ഷാമം
ശ്രീ. കെ. ദാസന്
(എ)കൊയിലാണ്ടി നഗരത്തിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് പുതിയ ഫീഡര്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് ലഭിച്ചിട്ടുളള അപേക്ഷയില്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കുമോ;
(ബി)ഇത് സംബന്ധിച്ച് കെ. എസ്. ഇ. ബി എന്തെങ്കിലും പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പഠന റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(സി)കൊയിലാണ്ടിയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ?
|
2058 |
അങ്കമാലി ചന്പന്നൂരില്‍ ആധുനിക ടെസ്റ്റിംഗ് ലാബ്
ശ്രീ. ജോസ് തെറ്റയില്
(എ)അങ്കമാലി ചന്പന്നൂരിലെ കെ.എസ്.ഇ.ബി യുടെ ട്രാന്‍സ്മിഷന്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്ന 16 ഏക്കറോളം വരുന്ന സ്ഥലം ഉപയോഗയോഗ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
(ബി)സബ് സ്റ്റേഷനുകളില്‍ ഉപയോഗിക്കുന്ന സി,റ്റി,, പി,റ്റി,, സി,വി,റ്റി, തുടങ്ങിയ ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിനുള്ള റിപ്പയറിംഗ് യൂണിറ്റും വൈദ്യുതോപകരണങ്ങള്‍ ടെസ്റ്റ് ചെയ്യുന്നതിനുള്ള ആധുനിക ടെസ്റ്റിംഗ് ലാബും ഇവിടെ സ്ഥാപിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ?
|
2059 |
വൈപ്പിനില്‍ പുതിയ സെക്ഷന്‍ ഓഫീസുകള്‍
ശ്രീ. എസ്. ശര്‍മ
വൈപ്പിനിലെ ഞാറയ്ക്കല്‍, മാലിപ്പുറം കെ. എസ്. ഇ. ബി. സെക്ഷനുകളിലെ വര്‍ദ്ധിച്ചുവരുന്ന ഉപഭോക്താക്കളുടെ എണ്ണവും സ്ഥല വിസ്തൃതിയും പരിഗണിച്ച് പുതുതായി സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
2060 |
കേബിള്‍ ടി.വി കന്പനികളില്‍ നിന്ന് ഈടാക്കുന്ന വൈദ്യുതി പോസ്റ്റ് വാടക
ശ്രീ. എം.ഹംസ
(എ)സംസ്ഥാനത്ത് കേബിള്‍ ടി.വി കന്പനികള്‍ ഇലക്ട്രിക്കല്‍ പോസ്റ്റുകള്‍ ഉപയോഗിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എത്ര പോസ്റ്റുകള്‍ ഉപയോഗിക്കുന്നുണ്ട്; ജില്ലാടിസ്ഥാനത്തിലുള്ള കണക്ക് വ്യക്തമാക്കാമോ; ഇതിനായി കെ.എസ്.ഇ.ബി. ഫീസ് ചുമത്തുന്നുണ്ടോ;
(ബി)ഓരോ കേബിള്‍ കന്പനി ഓപ്പറേറ്റര്‍മാരില്‍ നിന്നും വര്‍ഷത്തില്‍ എന്ത് തുക ഈടാക്കുന്നു; വിശദാംശം ലഭ്യമാക്കാമോ ?
|
2061 |
മരണപ്പെട്ട കരാര്‍ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സഹായം
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)കെ. എസ്. ഇ. ബി കരാര്‍ തൊഴിലാളികള്‍ വൈദ്യുതാഘാതമേറ്റ് മരിക്കുന്നതിനുളള കാരണങ്ങള്‍ വ്യക്തമാക്കുമോ; വൈദ്യുതാഘാതമേറ്റ് 2011 ജനുവരി മുതല്‍ 2014 മെയ് വരെ എത്ര കരാര്‍ തൊഴിലാളികള്‍ മരണപ്പെട്ടു എന്നറിയിക്കാമോ;
(ബി)വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട കരാര്‍ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സാന്പത്തിക സഹായമോ മറ്റെന്തെങ്കിലും ആനുകൂല്യങ്ങളോ നല്‍കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്കുമോ; ഇല്ലെങ്കില്‍ ഇവരുടെ കുടുംബങ്ങളെ സഹായിക്കാനുളള നടപടി സ്വീകരിക്കുമോ?
|
2062 |
സബര്‍ബന്‍
ട്രെയിന്‍
ശ്രീ. പി.സി. ജോര്‍ജ്
ഡോ.എന്‍. ജയരാജ്
ശ്രീ. റോഷി അഗസ്റ്റിന്‍
'' എം. വി. ശ്രേയാംസ് കുമാര്‍
(എ)സംസ്ഥാനത്ത് "സബര്‍ബന്‍ ട്രെയിന്‍ പദ്ധതി' നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
(ബി)ഇതുസംബന്ധിച്ച് സാധ്യതാപഠനം നടത്തിയിരുന്നോ; എങ്കില്‍ ഏത് ഏജന്‍സിയാണ് ഇപ്രകാരം പഠനം നടത്തിയത്; പഠന റിപ്പോര്‍ട്ടിന്‍റെ വിശദാംശം വ്യക്തമാക്കുമോ;
(സി)പ്രസ്തുത പദ്ധതിക്ക് ആവശ്യമായ വിഭവസമാഹരണവും പദ്ധതി നടത്തിപ്പും എപ്രകാരമാണ് വിഭാവനം ചെയ്തിട്ടുള്ളത്; വ്യക്തമാക്കുമോ;
(ഡി)സബര്‍ബന്‍ ട്രെയിന്‍ പദ്ധതി "മിഷന്‍ 676'-ല്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
2063 |
റെയില്‍വേ വികസനത്തിലെ കേന്ദ്ര സര്‍ക്കാര്‍ അവഗണന
ശ്രീ.എ. പ്രദീപ്കുമാര്
,, വി. ചെന്താമരാക്ഷന്‍
,, ബാബു എം പാലിശ്ശേരി
,, ബി. സത്യന്‍
(എ)സംസ്ഥാനത്തിന്‍റെ റെയില്‍വേ വികസനത്തിനാവശ്യമായ ദീര്‍ഘവീക്ഷണമോ ആസൂത്രണ പദ്ധതികളോ മുന്‍റെയില്‍വേ ബജറ്റുകളില്‍ ഉണ്ടായില്ല എന്ന ആക്ഷേപത്തിന്മേലുള്ള നിലപാട് വ്യക്തമാക്കുമോ;
(ബി)പാതയിരട്ടിപ്പിക്കല്‍, സിഗ്നല്‍ നവീകരണം തുടങ്ങി സംസ്ഥാനത്തിന്‍റെ റെയില്‍വേ വികസനത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങളില്‍ യാതൊരു പരിഗണനയും മുന്‍ ബജറ്റില്‍ ഉണ്ടായില്ല എന്ന ആക്ഷേപത്തിന്മേലുള്ള നിലപാട് വ്യക്തമാക്കുമോ;
(സി)പ്രഖ്യാപനങ്ങളുടെ തുടര്‍പ്രവൃത്തിക്കാവശ്യമായ യാതൊരു പരാമര്‍ശവുമില്ലാതെ ബജറ്റില്‍ കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുകയായിരുന്നുവെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും അനാസ്ഥ കാണിച്ചതായുമുള്ള ആക്ഷേപത്തിന്മേലുള്ള അഭിപ്രായം വ്യക്തമാക്കുമോ ?
|
T2064 |
സബര്‍ബന്‍ തീവണ്ടി സര്‍വ്വീസ്
ശ്രീ. സി. ദിവാകരന്‍
(എ)സംസ്ഥാനത്ത് സബര്‍ബന്‍ തീവണ്ടി സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ ; എങ്കില്‍ അതിന്‍റെ വിശദവിവരം ലഭ്യമാക്കുമോ ;
(ബി)ഏത് ഏജന്‍സിയാണ് പ്രസ്തുത രൂപരേഖ തയ്യാറാക്കിയിട്ടുള്ളത് ; എന്നത്തേക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ ?
|
T2065 |
ശബരിറെയിലിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി
ശ്രീ. ജോസ് തെറ്റയില്
(എ)ശബരിറെയിലിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കുമോ ;
(ബി)അങ്കമാലി നിയോജക മണ്ധലത്തിലൂടെ കടന്നുപോകുന്ന നിര്‍ദ്ദിഷ്ട റെയില്‍പാതയുടെ നിര്‍മ്മാണംമൂലം മുറിഞ്ഞുപോയിട്ടുള്ള റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ;
(സി)അങ്കമാലി നിയോജക മണ്ധലത്തിലൂടെ കടന്നുപോകുന്ന നിര്‍ദ്ദിഷ്ട റെയില്‍പാതയുടെ അലൈന്‍മെന്‍റില്‍ എവിടെയെല്ലാമാണ് മേല്‍പാലങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത് ;
(ഡി)വേങ്ങൂര്‍ - നായത്തോട് - എയര്‍പോര്‍ട്ട് റോഡില്‍ വീതി കുറഞ്ഞതും സ്ഥലം ഏറ്റെടുക്കാന്‍ കഴിയാത്തതുമായ സ്ഥലത്ത് ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മേല്‍പ്പാലം, റോഡിന്‍റെ രണ്ടാംഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ദ്ദേശിക്കപ്പട്ടിട്ടുള്ള അലൈന്‍മെന്‍റിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന എം.എല്‍.എ.യുടെ നിര്‍ദ്ദേശത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ ?
|
2066 |
സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയ ട്രെയിനുകള്‍
ശ്രീ. ബാബു എം.പാലിശ്ശേരി
(എ)സംസ്ഥാനത്ത് എത്ര സൂപ്പര്‍ഫാസ്റ്റ് എക്സപ്രസ്സ് ട്രെയിനുകളുടെ സ്റ്റോപ്പുകളാണ് നിര്‍ത്തലാക്കിയിട്ടുള്ളത് ;
(ബി)നിര്‍ത്തലാക്കിയ സ്റ്റോപ്പുകളില്‍ പലതും വന്‍തോതില്‍ യാത്രക്കാര്‍ ഉപയോഗിക്കുന്നവയാണെന്നത് കണക്കിലെടുത്ത് പ്രസ്തുത സ്റ്റോപ്പുകള്‍ പുന:സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍ വിശാദാംശം വ്യക്തമാക്കുമോ?
|
2067 |
തിരൂരില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ്
ശ്രീ. റ്റി. എ. അഹമ്മദ് കബീര്
(എ)മലപ്പുറം ജില്ലയിലൂടെ കടന്നു പോകുന്ന ഏതെല്ലാം ട്രെയിനുകള്‍ക്കാണ് ജില്ലയില്‍ സ്റ്റോപ്പില്ലാത്തത് എന്ന് വ്യക്തമാക്കുമോ;
(ബി)അത്തരം ട്രെയിനുകള്‍ക്ക് ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
2068 |
പുള്ളിക്കട കോളനി കൊല്ലം കോര്‍പ്പറേഷന് കൈമാറാന്‍ നടപടി
ശ്രീ. പി. കെ. ഗുരുദാസന്‍
(എ) കൊല്ലത്ത് നാല്‍പ്പത് വര്‍ഷങ്ങളായി 300 കുടുംബങ്ങള്‍ താമസിക്കുന്ന, റെയില്‍വേയുടെ കൈവശമുള്ള പുള്ളിക്കട കോളനി കൊല്ലം കോര്‍പ്പറേഷന് കൈമാറുന്നതിന് നടപടി സ്വീകരിക്കുമോ;
(ബി) ഇക്കാര്യത്തില്‍ ഇതുവരെ എന്തെല്ലാം നടപടി സ്വീകരിച്ചു എന്ന് വിശദമാക്കുമോ?
|
2069 |
പോസ്റ്റ്കാര്‍ഡിനും സ്റ്റാന്പുകള്‍ക്കുമുള്ള ക്ഷാമം
ശ്രീ. ഇ.
ചന്ദ്രശേഖരന്
(എ)തപാല്‍ ഓഫീസുകളില്‍ പോസ്റ്റ് കാര്‍ഡുകള്‍ക്കും അഞ്ചുരൂപ സ്റ്റാന്പുകള്‍ക്കും കടുത്ത ക്ഷാമം നേരിടുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)എങ്കില്‍ ആയത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
T2070 |
ഖരമാലിന്യ സംസ്കരണം
ശ്രീ. കെ. വി. വിജയദാസ്
ഖരമലിന്യ സംസ്കരണത്തിന് നാളിതുവരെയായി എന്തെങ്കിലും പദ്ധതി ഈ സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് അറിയിക്കുമോ ?
|
T2071 |
പ്ലാസ്റ്റിക് മാലിന്യനിര്‍മ്മാര്‍ജ്ജനം
ശ്രീ. കെ.എന്‍.എ.ഖാദര്‍
(എ)സംസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളും ഈ-വേസ്റ്റും നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ച വിശദവിവരങ്ങള്‍ നല്കുമോ;
(സി)ഈ പ്രവൃത്തികള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ വിജയം കൈവരിച്ചിട്ടുണ്ടോയെന്നറിയിക്കുമോ?
|
2072 |
നഗരങ്ങളിലെ മലിനീകരണ പരിശോധന
ശ്രീ. സണ്ണി ജോസഫ്
,, എം.എ.വാഹീദ്
,, തേറന്പില്‍ രാമകൃഷ്ണന്
,, പാലോട് രവി
(എ)നഗരങ്ങളിലെ മലിനീകരണ പരിശോധനകളും അതിന്‍റെ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള സംവിധാനം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?
|
<<back |
|