|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
7431
|
സമഗ്ര കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതി
ശ്രീ. കോടിയേരി ബാലകൃഷ്ണന്
'' ഇ. പി. ജയരാജന്
'' എം. ചന്ദ്രന്‍
'' കെ. കെ. ജയചന്ദ്രന്‍
(എ)എല്ലാ കൃഷികളേയും ഉള്‍പ്പെടുത്തിക്കൊണ്ടും വിള ഇന്‍ഷ്വറന്‍സും, പെന്‍ഷന്‍ ആനുകൂല്യങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ടും സമഗ്ര കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കിയിട്ടുണ്ടോ;
(ബി)പ്രസ്തുത ഇന്‍ഷ്വറന്‍സ് പദ്ധതി പ്രഖ്യാപനം നടത്തിയത് ഏത് വര്‍ഷത്തിലായിരുന്നു; ഫലത്തില്‍ നടപ്പിലായിട്ടുള്ളത് എന്നു മുതലാണ്;
(സി)ഏതെല്ലാം കൃഷി മേഖലയില്‍ നിന്നുള്ള എത്ര പേര്‍ വീതം പദ്ധതിയിന്‍ കീഴില്‍ നിലവില്‍ വന്നിട്ടുണ്ട്;
(ഡി)പദ്ധതി ആരംഭിച്ചതിനുശേഷം നാളിതുവരെ കാലവര്‍ഷക്കെടുതി, രോഗം, കീടങ്ങളുടെ ആക്രമണം, കാലാവസ്ഥാവ്യതിയാനം എന്നീ കാരണങ്ങളാല്‍ കാര്‍ഷിക വിള നശിച്ച എത്ര കര്‍ഷകര്‍ക്ക് മേല്‍പറഞ്ഞ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയുണ്ടായി;
(ഇ)ഓരോ വര്‍ഷവും അടച്ച ഇന്‍ഷ്വറന്‍സ് പ്രീമിയം തുക എത്ര കോടി വീതമായിരുന്നു;
(എഫ്)പ്രസ്തുത പദ്ധതിയെക്കുറിച്ച് പ്രത്യവലോകനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
|
7432 |
കൃഷിവകുപ്പ് മുഖേന നല്‍കുന്ന ആനുകൂല്യങ്ങള്‍
ശ്രീ. ഇ. പി. ജയരാജന്‍
(എ)സംസ്ഥാനത്തെ വിവിധ വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്ക് കൃഷിവകുപ്പ് മുഖേനയും മറ്റ് ഏജന്‍സികള്‍ മുഖേനയും നല്‍കുന്ന സബ്സിഡികള്‍, ആനൂകൂല്യങ്ങള്‍, പെന്‍ഷനുകള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങിയ പൌരാവകാശരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ;
(ബി)ഇല്ലെങ്കില്‍ സംസ്ഥാനത്തെ വിവിധ വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്ക് കൃഷിവകുപ്പ് മുഖേനയും, മറ്റ് ഏജന്‍സികള്‍ മുഖേനയും നല്‍കുന്ന സബ്സിഡികള്‍, ആനൂകൂല്യങ്ങള്‍, പെന്‍ഷനുകള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
7433 |
കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നതിനുള്ള നടപടികള്‍
ശ്രീ. എം. ഹംസ
(എ)കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നതിനും, ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാക്കുന്നതിനുമായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
(ബി)കാര്‍ഷികോല്പന്ന വിതരണ വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിനായി ഈ സര്‍ക്കാര്‍ 2012-13, 2013-14 വര്‍ഷക്കാലത്ത് എത്ര തുക ചെലവഴിച്ചു; അതിന്‍പ്രകാരം എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നും വിശദമാക്കാമോ;
(സി)വിപണി അടിസ്ഥാന സൌകര്യ വികസനത്തിനായി നബാര്‍ഡുമായി ചേര്‍ന്ന് എത്ര തുകയുടെ വികസന പ്രവര്‍ത്തനങ്ങള്‍ 01.07.2011 മുതല്‍ 31.03.2014 വരെ നടപ്പിലാക്കി എന്നതിന്‍റെ വിശദാംശം വാര്‍ഷികാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
|
7434 |
കാര്‍ഷിക മേഖലയിലെ തൊഴിലിന് സ്ഥിരവരുമാനം
ശ്രീ. പി. തിലോത്തമന്‍
(എ) കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരെ സ്ഥിരവരുമാനക്കാരനാക്കുന്നതിനും അവരുടെ കുടുംബഭദ്രത ഉറപ്പുവരുത്തുന്നതിനും എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ;
(ബി) കര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന തരത്തിലുള്ള എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ എന്നു വ്യക്തമാക്കുമോ?
|
7435 |
ജാതി കര്‍ഷകരെ സഹായിക്കുന്നതിനായി നടപടി
ശ്രീ. ജോസ് തെറ്റയില്‍
(എ)ജാതികര്‍ഷകരെ സഹായിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി)എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
7436 |
പാലക്കാട് ജില്ലയിലെ ഹരിത നഗരി പദ്ധതി
ശ്രീ. എം. ചന്ദ്രന്‍
(എ)പാലക്കാട് ജില്ലയില്‍ ഹരിത നഗരി പദ്ധതിയില്‍
എത്ര കുടുംബങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്;
(ബി)പ്രസ്തുത കുടുംബങ്ങള്‍ക്ക് എത്ര രൂപയുടെ ആനുകൂല്യങ്ങളാണ് നല്‍കിയിട്ടുള്ളത്;
(സി)ആനുകൂല്യങ്ങള്‍ ലഭിച്ച കുടുംബങ്ങള്‍ എത്ര രൂപയുടെ പച്ചക്കറികളാണ് ഉല്പാദിപ്പിച്ചിട്ടുള്ളതെന്ന് കണക്കാക്കിയിട്ടുണ്ടോ;
(ഡി)ഹരിത നഗരി പദ്ധതി ഈ വര്‍ഷവും ജില്ലയില്‍ നടപ്പിലാക്കിയിട്ടുണ്ടോ;
(ഇ)ഉണ്ടെങ്കില്‍ എത്രപേര്‍ക്കാണ് ഇത്തവണ ആനുകൂല്യം നല്‍കിയെന്ന് വ്യക്തമാക്കുമോ ?
|
7437 |
ഗ്രീന്‍ഹൌസുകള്‍ നിര്‍മ്മാണം
ഡോ. കെ. ടി. ജലീല്‍
(എ)ഗ്രീന്‍ഹൌസുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;
(ബി)ഇതിനായി സമയ പരിധി നിശ്ചയിച്ചിട്ടുണ്ടോ ;
(സി)ഉണ്ടെങ്കില്‍ എന്നു മുതല്‍ എന്നു വരെയായിരുന്നുവെന്ന് വ്യക്തമാക്കുമോ ?
|
7438 |
കുട്ടനാട് പാക്കേജ്
ശ്രീ. ജി. സുധാകരന്‍
(എ)കുട്ടനാട് പാക്കേജ് നടപ്പിലാക്കുന്നതിന്‍റെ പുരോഗതി വിശദമാക്കാമോ;
(ബി)പാക്കേജില്‍ നാളിതുവരെ എത്ര കോടി രൂപയുടെ
ഡി.പി.ആര്‍. സമര്‍പ്പിച്ചു; എത്ര കോടി രൂപ പിന്‍വലിച്ചു; എത്ര കോടി രൂപ ചെലവഴിച്ചു; വ്യക്തമാക്കുമോ;
(സി)പാക്കേജിനായി നാളിതുവരെ കേന്ദ്ര സര്‍ക്കാര്‍ എത്ര കോടി രൂപ അനുവദിച്ചു; അതില്‍ എത്ര തുക ചെലവഴിച്ചു;
(ഡി)പാക്കേജിനായി നാളിതുവരെ സംസ്ഥാന സര്‍ക്കാര്‍ എത്ര കോടി രൂപ ചെലവഴിച്ചു; വ്യക്തമാക്കുമോ?
|
7439 |
തെങ്ങുകയറ്റത്തൊഴിലാളികളുടെ ദൌര്‍ലഭ്യം
ശ്രീ. കെ. അജിത്
(എ)സംസ്ഥാനത്ത് തെങ്ങ് കയറുന്നതിന് തൊഴിലാളികളെ ലഭ്യമല്ലാത്ത അവസ്ഥ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചു വരുന്നു;
(ബി)ഏറ്റവും ഒടുവില്‍ വികസിപ്പിച്ചെടുത്തിട്ടുള്ള തെങ്ങുകയറ്റ യന്ത്രം കൃഷിവകുപ്പിന്‍റെ ചുമതലയിലാണോ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നത്;
(സി)സാധാരണ ജനങ്ങള്‍ക്കും ഇതില്‍ പരിശീലനം നല്‍കാനുള്ള നടപടി സ്വീകരിക്കുമോ;
(ഡി)സര്‍ക്കാര്‍ പരിശീലനവും തെങ്ങുകയറ്റ യന്ത്രവും നല്‍കിയ തൊഴിലാളികള്‍ തെങ്ങുകയറുന്നതിന് വാങ്ങുന്ന പ്രതിഫലത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ടോ;
(ഇ)പൊതുജനങ്ങള്‍ക്കും തെങ്ങുകയറ്റ യന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
7440 |
വിള ഇന്‍ഷ്വറന്‍സ് പദ്ധതി
ശ്രീ. എസ്. ശര്‍മ്മ
(എ)2011-2012-ലും 2012-2013-ലും 2013-2014-ലും എത്ര തുക വിള ഇന്‍ഷ്വറന്‍സ് ഫണ്ട് ഇനത്തില്‍ സ്വരൂപിക്കുകയുണ്ടായി;
(ബി)2011-2012-ലും 2012-2013-ലും 2013-2014-ലും വിള നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ഓരോ വര്‍ഷവും എത്ര തുക വീതം നല്‍കിയിട്ടുണ്ട്?
|
7441 |
പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശം
ശ്രീ. എസ്. ശര്‍മ്മ
(എ)പ്രകൃതിക്ഷോഭം വന്നു കൃഷിനാശം ഉണ്ടാകുന്ന കര്‍ഷകരെ സഹായിക്കുന്നതിന് വിളഇന്‍ഷ്വറന്‍സ് അല്ലാതെ മറ്റെന്തെങ്കിലും പദ്ധതികള്‍ കൃഷി വകുപ്പിന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)2013-2014 വര്‍ഷം പ്രകൃതിക്ഷോഭത്തില്‍ എത്ര കര്‍ഷകര്‍ക്ക് എത്ര തുകയുടെ കൃഷിനാശം ഉണ്ടായിട്ടുണ്ടെന്നാണ് കൃഷിവകുപ്പ് വിലയിരുത്തിയിട്ടുള്ളത്; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
(സി)ഇങ്ങനെ കൃഷിനാശം ഉണ്ടായ കര്‍ഷകര്‍ക്ക് കൃഷി വകുപ്പില്‍ നിന്ന് എത്ര തുക വീതം ഓരോ ജില്ലയിലും നഷ്ടപരിഹാരം നല്‍കിയെന്നും മറ്റു വകുപ്പുകള്‍ മുഖേന കൃഷിക്കാര്‍ക്ക് ഓരോ ജില്ലയിലും എത്ര തുക നഷ്ടപരിഹാരമായി ലഭിച്ചുവെന്നും വ്യക്തമാക്കുമോ?
|
7442 |
അങ്കമാലി മണ്ഡലത്തിലെ തോടുകളുടെ പുനരുദ്ധാരണം
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി നിയോജകമണ്ഡലത്തിലെ കാര്‍ഷിക മേഖലയില്‍ ജലസേചനത്തിന് മുഖ്യപങ്ക് വഹിക്കുന്ന അങ്കമാലി മാഞ്ഞാലിത്തോടിന്‍റെ കൈവഴികളായ മൂക്കന്നൂര്‍ തോട്, കറുകുറ്റി തോട്, മൂന്നുതോട് തുടങ്ങിയവയുടെ ശോച്യവസ്ഥ പരിഹരിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെന്ന് വ്യക്തമാക്കാമോ;
(സി)ഇല്ലെങ്കില്‍ കാര്‍ഷിക മേഖല ആശ്രയിക്കുന്ന ഈ തോടുകള്‍ പുന:രുദ്ധരിക്കുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കുമോ ?
|
T7443 |
നീലേശ്വരം മുന്‍സിപ്പല്‍ ബസ്സ്റ്റാന്‍റ് നിര്‍മ്മാണത്തിനുള്ള സ്ഥലം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
നീലേശ്വരം മുന്‍സിപ്പാലിറ്റി ബസ്സ്റ്റാന്‍റ് നിര്‍മ്മാണത്തിന് 2 വര്‍ഷം മുന്പ് ഈ സര്‍ക്കാര്‍ അനുവദിച്ച സ്ഥലം നാളിതുവരെയായും അളന്നു തിട്ടപ്പെടുത്തി നല്‍കാന്‍ കൂട്ടാക്കാത്ത കാര്‍ഷിക സര്‍വ്വകലാശാല അധികൃതര്‍ക്ക് എതിരെ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
|
7444 |
ഇടുക്കി ജില്ലയില്‍ കൃഷി ഓഫീസര്‍ ഇല്ലാത്ത ഓഫീസുകള്‍
ശ്രീ. കെ. കെ. ജയചന്ദ്രന്‍
(എ)ഇടുക്കി ജില്ലയില്‍ ആകെയുള്ള കൃഷി ഓഫീസുകള്‍ എത്ര; ഇതില്‍ കൃഷി ഓഫീസര്‍ ഇല്ലാത്ത ഓഫീസുകള്‍ എത്ര; വിശദാംശം നല്‍കാമോ;
(ബി)ഉടുന്പന്‍ചോലയില്‍ ഇപ്പോള്‍ കൃഷി ഓഫീസറുടെ സേവനം ലഭ്യമാണോ; ഇല്ലെങ്കില്‍ എത്ര കാലമായി പ്രസ്തുത ഓഫീസില്‍ കൃഷി ഓഫീസറുടെ സേവനം ലഭ്യമല്ലാതായിട്ട്; എന്തുകൊണ്ട്;
(സി)പഞ്ചായത്ത് മുഖാന്തിരം നടപ്പാക്കി വരുന്ന ജനകീയാസൂത്രണം പദ്ധതിയുടെ നടത്തിപ്പിനെ കൃഷി ഓഫീസറുടെ അഭാവം ദോഷകരമായി ബാധിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ഉടുന്പന്‍ചോലയില്‍ അടിയന്തരമായി കൃഷി ഓഫീസറുടെ സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ഇ)ജില്ലയിലെ ഒഴിവുള്ള കൃഷി ഓഫീസര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; വിശദാംശം നല്‍കാമോ?
|
7445 |
കൃഷി അസിസ്റ്റന്‍റമാര്‍ക്ക് ഓഫിസര്‍മാരായി സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള മാനദണ്ധം
ശ്രീ. റ്റി. വി. രാജേഷ്
(എ)കൃഷി അസിസ്റ്റന്‍റുമാര്‍ക്ക് കൃഷി ഓഫീസര്‍മാരായി സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണ്; എത്ര തസ്തികകളാണ് ഇതുവഴി നികത്തുന്നത്; പ്രസ്തുത നിയമനത്തിന് പി.എസ്.സി. അവസാനമായി പരീക്ഷ നടത്തിയതെപ്പോള്‍; എത്ര പേര്‍ പരീക്ഷ എഴുതി; എത്ര പേര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്;
(ബി)ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പല തവണ പി.എസ്.സി മാറ്റിയത് മൂലം റാങ്ക് ലിസ്റ്റില്‍ ഉദ്യോഗാര്‍ത്ഥികള്‍ കുറയാന്‍ ഇടയായിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
|
7446 |
കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍റെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് 4/12/2013-ല്‍ വകുപ്പുമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിന്‍റ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദാംശം നല്കുമോ;
(ബി)കെയ്കോയെ കൃഷിവകുപ്പിന്‍റെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
(സി)കെയ്കോയുടെ പുനരൂദ്ധാരണത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടി വിശദമാക്കുമോ?
|
7447 |
കേരളാ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനിലെ ജീവനകാര്യം
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)കേരളാ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനില്‍ നിലവിലുള്ള ജീവനക്കാര്‍ എത്രയെന്നറിയിക്കുമോ;
(ബി)നിലവിലെ ഒഴിവുകള്‍ സംബന്ധിച്ച വിവരം നല്‍കുമോ; ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കുമോ;
(സി)പുതിയതായി തസ്തികകള്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
(ഡി)സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഡി.എ. കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് യഥാസമയം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?
|
7448 |
കൃഷി അസിസ്റ്റന്‍റുമാരുടെ തസ്തികകളും നിയമനങ്ങളും
ശ്രീ. വി. എസ്. സുനില്‍കുമാര്‍
(എ)കൃഷി അസിസ്റ്റന്‍റുമാരുടെ ജില്ല തിരിച്ചുള്ള തസ്തികകളുടെ എണ്ണം വ്യക്തമാക്കാമോ;
(ബി)കൃഷി അസിസ്റ്റന്‍റുമാരുടെ നിയമനം നിലവില്‍ ഏതെല്ലാം വകുപ്പുകളിലാണ് നടക്കുന്നത്;
(സി)2014 ജൂണ്‍ മാസം വരെ എത്ര കൃഷി അസിസ്റ്റന്‍റുമാര്‍ക്ക് കൃഷിഓഫീസര്‍മാരായി പ്രൊമോഷന്‍ ലഭിച്ചിട്ടുണ്ട്;
(ഡി)പ്രൊമോഷന്‍ നല്‍കുകവഴിയുണ്ടായ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
(ഇ)റിപ്പോര്‍ട്ട്ചെയ്തിട്ടില്ലെങ്കില്‍ എന്നത്തേക്ക് റിപ്പോര്‍ട്ട് ചെയ്യാനാകുമെന്ന് വ്യക്തമാക്കാമോ;
(എഫ്)കൃഷി അസിസ്റ്റന്‍റുമാരെ എ.എഫ്.ഒ. ആയി പ്രൊമോഷന്‍ നല്‍കിയ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ?
|
7449 |
ഹൈടെക് ഡയറി ഫാം
ശ്രീ. പാലോട് രവി
,, പി. എ. മാധവന്
,, കെ. മുരളീധരന്
,, വി. പി. സജീന്ദ്രന്‍
(എ) സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിന്‍റെ ഫാമുകളില്‍ ഹൈടെക് ഡയറി സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിവരിക്കുമോ;
(സി) എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് പദ്ധതി നടത്തിപ്പിനായി ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി) പദ്ധതി നിര്‍വ്വഹണത്തിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
7450 |
മാതൃകാ മൃഗകര്‍ഷക സംരംഭങ്ങള്‍
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്
,, അന്‍വര്‍ സാദത്ത്
,, ഹൈബി ഈഡന്‍
,, ജോസഫ് വാഴക്കന്‍
(എ)സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ കര്‍ഷകരുടെ മാതൃകാ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പരിപാടി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഈ പരിപാടി മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)ഏതെല്ലാം മാതൃകാ സംരംഭങ്ങള്‍ക്കാണ് പ്രോത്സാഹനം നല്‍കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പ്രോത്സാഹനം നല്‍കാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
7451 |
ഗോസുരക്ഷാ പദ്ധതി
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്
,, ജോസഫ് വാഴക്കന്‍
,, എ.റ്റി. ജോര്‍ജ്
,, ഷാഫി പറന്പില്‍
(എ)സംസ്ഥാനത്ത് ""ഗോസുരക്ഷാ പദ്ധതി'' നടപ്പാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിവരിക്കുമോ ;
(സി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് പദ്ധതി നടത്തിപ്പിനായി ലഭിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)പദ്ധതി നിര്‍വ്വഹണത്തിന് ഭരണ തലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
7452 |
ഭക്ഷ്യസുരക്ഷാ പദ്ധതിയിലൂടെ വനിതകള്‍ക്ക് ധനസഹായം
ശ്രീ. ഷാഫി പറന്പില്
,, അന്‍വര്‍ സാദത്ത്
,, എ.പി. അബ്ദുള്ളക്കുട്ടി
,, വര്‍ക്കല കഹാര്‍
(എ)മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍പ്പെടുത്തി മൃഗകര്‍ഷകരായ വനിതകള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)പ്രസ്തുത പദ്ധതിയനുസരിച്ച് എന്തെല്ലാം ധനസഹായങ്ങളാണ് വനിതകള്‍ക്ക് നല്‍കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതിയനുസരിച്ച് എന്തെല്ലാം കാര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
7453 |
കീടനാശിനികള്‍ ചേര്‍ത്ത പഴം, പച്ചക്കറി
ശ്രീ. റ്റി.വി. രാജേഷ്
(എ)പഴം പച്ചക്കറികളിലെ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതിന് കൃഷി വകുപ്പ് മുഖേന എന്തൊക്കെ പരിശോധനകളാണ് നടത്താറുള്ളത് ; വിശദാംശം നല്കുമോ ;
(ബി)വിഷാംശ രഹിതമായ പഴം, പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ പ്രോത്സാഹാനമാണ് നല്‍കി വരുന്നത് ?
|
7454 |
ക്ഷീരമേഖലയുടെ വികസനം
ശ്രീ. എം. ഹംസ
(എ)സംസ്ഥാനത്തെ ക്ഷീരമേഖലയുടെ വികസനത്തിനായി 2012-13 വര്‍ഷത്തില്‍ എത്ര തുക വകയിരുത്തിയിരുന്നുവെന്നും പ്രസ്തുത ഫണ്ട് ഉപയോഗിച്ച് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കാമോ;
(ബി)പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളെ ശക്തിപ്പടുത്തുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
(സി)2013-14 വര്‍ഷത്തില്‍ ക്ഷീരമേഖലയുടെ വികസനത്തിനായി ഒറ്റപ്പാലം അസംബ്ലി മണ്ധലത്തില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് വിശദമാക്കാമോ?
|
7455 |
മൃഗസംരക്ഷണവകുപ്പിന്‍റെ പൌരാവകാശ രേഖ
ശ്രീ. ഇ.പി. ജയരാജന്‍
(എ)മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് മൃഗസംരക്ഷണവകുപ്പ്, മറ്റ് ഏജന്‍സികള്‍ എന്നിവ മുഖേന ലഭ്യമാക്കുന്ന സബ്സിഡികള്‍, ആനുകൂല്യങ്ങള്‍, പെന്‍ഷനുകള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങിയ പൌരാവകാശ രേഖ പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ;
(ബി)ഇല്ലെങ്കില്‍ സംസ്ഥാനത്തെ മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് മൃഗസംരക്ഷണവകുപ്പ്, മറ്റ് ഏജന്‍സികള്‍ എന്നിവ മുഖേന ലഭ്യമാക്കുന്ന സബ്സിഡികള്‍, ആനുകൂല്യങ്ങള്‍, പെന്‍ഷനുകള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
7456 |
പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല ആസ്ഥാനം
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)വയനാട് ജില്ലയിലെ പൂക്കോട് ഉളള വെറ്ററിനറി സര്‍വ്വകലാശാലാ ആസ്ഥാനം അവിടെ നിന്നും മാറ്റി സ്ഥാപിക്കാനുളള ആലോചന പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ?
|
7457 |
ആനക്കയം കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ പുതിയ പദ്ധതികള്‍
ശ്രീ. പി. ഉബൈദുള്ള
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആനക്കയം കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ എന്തെല്ലാം പുതിയ പദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(ബി)കാര്‍ഷിക സര്‍വ്വകലാശാലയുടെ പുതിയ കോഴ്സുകള്‍ പ്രസ്തുത കേന്ദ്രത്തില്‍ തുടങ്ങാന്‍ പദ്ധതിയുണ്ടോ;
(സി)ടൂറിസം വകുപ്പുമായി സഹകരിച്ച് ഫാം ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
|
7458 |
ആനക്കയം, അന്പലവയല്‍ കേന്ദ്രങ്ങളിലെ കൃഷി സംബന്ധമായ ഗവേഷണങ്ങള്‍
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ) കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ആനക്കയം, അന്പലവയല്‍ കേന്ദ്രങ്ങളില്‍ കൃഷി സംബന്ധമായ എന്തൊക്കെ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട് എന്ന് വിശദാംശം ലഭ്യമാക്കുമോ;
(ബി)പ്രസ്തുത കേന്ദ്രത്തിന്‍റെ ചുമതലയുള്ളവര്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(സി)ആനക്കയം കേന്ദ്രത്തിന് എത്ര ഏക്കര്‍ സ്ഥലം ഉണ്ടെന്നും എന്തൊക്കെ കാര്യങ്ങള്‍ ഇവിടെ ചെയ്തു എന്നും വ്യക്തമാക്കുമോ;
(ഡി)ഇപ്പോള്‍ പ്രസ്തുത കേന്ദ്രങ്ങളില്‍ നിന്നും കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് എത്രരൂപയുടെ വരുമാനമുണ്ട് എന്ന് വ്യക്തമാക്കുമോ;
(ഇ)നിലവിലെ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ആനക്കയത്തും അന്പലവയല്‍ കേന്ദ്രത്തിലും ഫാം ടൂറിസം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
|
7459 |
കുളന്പ് രോഗം ബാധിച്ച് ചത്ത കന്നുകാലികള്‍ക്കുള്ള നഷ്ടപരിഹാരം
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)സംസ്ഥാനത്ത് കുളന്പ് രോഗം ബാധിച്ച് ചത്ത കന്നുകാലികളുടെ ഉടമകള്‍ക്ക് ഇതേവരെ വിതരണം ചെയ്ത തുകയുടെ വിശദാംശങ്ങള്‍ ജില്ല തിരിച്ച് പറയാമോ ;
(ബി)ഈ ഇനത്തില്‍ ആര്‍ക്കെങ്കിലും തുക വിതരണം ചെയ്യാന്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? |
7460 |
തിക്കോടിയില്‍ പ്രവര്‍ത്തിക്കുന്ന എതിര്‍ പ്രാണി വളര്‍ത്ത് കേന്ദ്രം
ശ്രീ. കെ. ദാസന്‍
(എ)തിക്കോടിയില്‍ പ്രവര്‍ത്തിക്കുന്ന എതിര്‍ പ്രാണി വളര്‍ത്ത് കേന്ദ്രം പി.ബി.എസ്. സ്ഥാപിതമായത് എപ്പോഴാണ് എന്നത് വിശദമാക്കാമോ ;
(ബി)പ്രസ്തുത സ്ഥാപനത്തില്‍ നിലവില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു; എത്ര ജീവനക്കാര്‍ ജോലി ചെയ്യുന്നു; വ്യക്തമാക്കാമോ ;
(സി)ഈ സ്ഥാപനത്തിന്‍റെ നാശാവസ്ഥയെക്കുറിച്ച് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടായിരുന്നുവോ ; വ്യക്തമാക്കാമോ ;
(ഡി)ഇത് സംബന്ധിച്ച് നിയമസഭാ സാമാജികനില്‍ നിന്ന് സര്‍ക്കാരിന് നിവേദനം ലഭിച്ചിട്ടുണ്ടായിരുന്നുവോ ; എങ്കില്‍ പ്രസ്തുത നിവേദനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം എന്ന് വിശദമാക്കാമോ ? |
7461 |
ഗവണ്‍മെന്‍റ് പ്രസ്സുകളുടെ നവീകരണത്തിന് കര്‍മ്മ പദ്ധതി
ശ്രീ. പി.സി. വിഷ്ണുനാഥ്
,, വര്‍ക്കല കഹാര്
,, ആര്‍. സെല്‍വരാജ്
,, ഹൈബി ഈഡന്‍
(എ)ഗവണ്‍മെന്‍റ് പ്രസ്സുകളുടെ നവീകരണത്തിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് ആസൂത്രണം ചെയ്തതെന്ന് വിശദമാക്കുമോ;
(ബി)എന്തെല്ലാം ആധുനിക സാങ്കേതിക വിദ്യകളാണ് ഇതിനായി പ്രയോജനപ്പെടുത്തിയത്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)എന്തെല്ലാം യന്ത്രങ്ങളാണ് നവീകരണത്തിനായി പ്രസ്സുകളില്‍ സ്ഥാപിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)നവീകരണത്തിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വിശദീകരിക്കുമോ? |
7462 |
സ്റ്റേഷനറി വകുപ്പിന്‍റെ നവീകരണം
ശ്രീ. റ്റി.എന്‍. പ്രതാപന്
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, കെ. ശിവദാസന്‍ നായര്
,, എം.പി. വിന്‍സെന്‍റ്
(എ)സ്റ്റേഷനറി വകുപ്പിന്‍റെ നവീകരണത്തിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് ആസൂത്രണം ചെയ്തതെന്ന് വിശദമാക്കുമോ;
(ബി)എന്തെല്ലാം ആധുനികസാങ്കേതിക വിദ്യകളാണ് ഇതിനായി പ്രയോജനപ്പെടുത്തിയത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പേപ്പര്‍ ടെസ്റ്റിംഗ് ലാബിന്‍റെ നവീകരണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
(ഡി)നവീകരണത്തിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ ? |
7463 |
അച്ചടിവകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ സ്പെഷ്യല്‍ റൂള്‍സ്
ശ്രീ. വി. ശിവന്‍കുട്ടി
(എ)അച്ചടി വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ കേരള ഗവ. പ്രസ്സസ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് സ്പെഷ്യല്‍ റൂള്‍സ്, കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗീകരിച്ചത് മാറ്റം വരുത്താതെ നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;
(ബി)ആയതു നടപ്പിലാക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവു പുറപ്പെടുവിച്ചിരുന്നോ എന്നും ടി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ? |
7464 |
അച്ചടി വകുപ്പ് ജീവനക്കാരനെതിരെ അച്ചടക്ക നടപടി
ശ്രീ.വി. ശിവന്‍കുട്ടി
(എ)ഗവണ്‍മെന്‍റ് സെന്‍ട്രല്‍ പ്രസ്സിലെ ഒന്നാം ഗ്രേഡ് പ്രിന്‍റര്‍ എസ്. ലതാകുമാരിയോട് അപമര്യാദയായി പെരുമാറിയതു സംബന്ധിച്ച് ഏതെങ്കിലും ജീവനക്കാരനെതിരെ പരാതി ലഭിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;
(ബി)ഇതുമായി ബന്ധപ്പെട്ട് അച്ചടി വകുപ്പ് ഡയറക്ടര്‍ എന്തെങ്കിലും നടപടി ആര്‍ക്കെതിരെയെങ്കിലും സ്വീകരിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ:
(സി)ഇല്ലെങ്കില്‍ ആയതിന്‍റെ കാരണമെന്താണെന്നും, ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങളും ലഭ്യമാക്കുമോ ? |
7465 |
അച്ചടി ശാലകളിലെ യന്ത്രസാമഗ്രികള്‍ക്ക് അനുവദിച്ച തുക
ശ്രീ. വി. ശിവന്‍കുട്ടി
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സര്‍ക്കാര്‍ പ്രസ്സു കളിലേക്ക് യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിന് എത്ര കോടി രൂപ അനുവദിച്ചുവെന്നും അതില്‍ എത്ര തുകയ്ക്ക് ആയതു വാങ്ങിയെന്നും സാന്പത്തികവര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ലോക്കല്‍ പര്‍ച്ചേസിംഗ് മുഖേന വാങ്ങിയ പ്ലേറ്റുകള്‍ എത്രയെന്നും തുക എത്രയെന്നും വ്യക്തമാക്കുമോ;
(സി)അച്ചടി വകുപ്പിലേക്ക് ആവശ്യമുള്ള പ്ലേറ്റുകള്‍ ആന്വല്‍ പര്‍ച്ചേസ് നടത്താത്തതിന്‍റെ കാരണം വ്യക്തമാക്കുമോ? |
<<back |
|