UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

7389

ദേശീയ നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതി 

ശ്രീ. എസ്. ശര്‍മ്മ

(എ)ദേശീയ നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതിക്കായി 2013-2014-ല്‍ ആകെ ലഭിച്ച തുക എത്ര;

(ബി)ആകെ എത്ര തുക ചെലവഴിച്ചു;

(സി)ഓരോ ജില്ലയിലും എത്ര തുക വീതം അനുവദിച്ചു; എത്ര തുക ചെലവഴിച്ചു; വ്യക്തമാക്കുമോ; 

(ഡി)ദേശീയ നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതിയുടെ ഭാഗമായി 2013-2014-ല്‍ കണ്ണൂര്‍ ജില്ലയില്‍ ഏറ്റെടുത്ത പദ്ധതികള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ?

7390

ഗ്രീന്‍ഹൌസ് പദ്ധതി 

ശ്രീ. കെ.കെ. ജയചന്ദ്രന്
‍ ,, ബാബു എം. പാലിശ്ശേരി
 ശ്രീമതി പി. അയിഷാ പോറ്റി
 ശ്രീ. സി.കെ. സദാശിവന്‍ 

(എ)ഗ്രീന്‍ഹൌസ് പദ്ധതി അനുസരിച്ച് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും മൂന്ന് ഗ്രീന്‍ഹൌസ് വീതം സ്ഥാപിക്കപ്പെട്ടിട്ടുണ്ടോ; 

(ബി)ഗ്രീന്‍ഹൌസ് പദ്ധതി പ്രഖ്യാപിച്ചിരുന്നത് ഏത് വര്‍ഷത്തിലായിരുന്നു; ഏറ്റവും ഒടുവില്‍ പ്രസ്തുത പദ്ധതി പ്രവര്‍ത്തനം അവലോകനം നടത്തിയത് എപ്പോഴാണ്; ലക്ഷ്യവും നേട്ടവും വിശദമാക്കുമോ; 

(സി)പദ്ധതിക്കുവേണ്ടി ഇതിനകം ചെലവഴിക്കപ്പെട്ട തുകയും ബജറ്റുകളില്‍ വകയിരുത്തപ്പെട്ട തുകകളും സംബന്ധിച്ച് വിശദമാക്കാമോ; 

(ഡി)പ്രസ്തുത പദ്ധതി നടപ്പിലാക്കുക വഴി പച്ചക്കറി ഉത്പാദനത്തില്‍ പ്രഖ്യാപിച്ച സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധ്യമായിട്ടുണ്ടോ; 

(ഇ)പ്രസ്തുത പദ്ധതി നടപ്പിലാക്കിയതിനെ തുടര്‍ന്ന് പച്ചക്കറിക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതില്ലെന്ന നില വന്നിട്ടുണ്ടോ?

7391

ഗ്രോബാഗ് പദ്ധതി നടത്തിപ്പിന്‍റെ അവലോകനം 

ശ്രീ. ജി. സുധാകരന്
‍ ,, കെ. ദാസന്
‍ ,, സി. കൃഷ്ണന്
‍ ഡോ. കെ.ടി. ജലീല്‍ 

(എ)ഗ്രോബാഗ് പദ്ധതി നടത്തിപ്പിന്‍റെ അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം ഏതെല്ലാം പച്ചക്കറി കൃഷിയുടെ വ്യാപനമാണ് ലക്ഷ്യമിട്ടിരുന്നത്;

(സി)ഓരോ ഗ്രോബാഗ് നിര്‍മ്മിക്കുന്നതിനും എന്തുതുക ചെലവ് വന്നു; ഇത് കര്‍ഷകര്‍ക്ക് എന്തു വിലയ്ക്ക് നല്‍കിയെന്ന് വ്യക്തമാക്കാമോ; 

(ഡി)പ്രസ്തുത പദ്ധതിയുടെ നടത്തിപ്പ് ഇപ്പോള്‍ നിലച്ചിരിക്കുകയാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്കാമോ?

7392

കാലാവസ്ഥ വ്യതിയാനം മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകാവുന്ന നാശനഷ്ടങ്ങള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

കാലാവസ്ഥ വ്യതിയാനം മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകാവുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?

7393

കര്‍ഷക ദിനാചരണം 

ശ്രീമതി കെ. കെ. ലതിക

(എ)2014 വര്‍ഷത്തെ കര്‍ഷക ദിനാചരണത്തിന്‍റെ സംസ്ഥാ നതല ഉത്ഘാടനത്തോടനുബന്ധിച്ച് എന്തെല്ലാം പരിപാടികളാണ് നടത്താന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ; 

(ബി)കര്‍ഷകര്‍ക്ക് പുതിയ കൃഷിരീതികള്‍ പരിചയപ്പെടുത്തുന്നതിനും പുതിയ മാര്‍ക്കറ്റിംഗ് രീതികള്‍ പരിചയപ്പെടുത്തുന്നതിനുമുള്ള സംവിധാനങ്ങള്‍ കാര്‍ഷിക ദിനാചരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ? 

7394

നാണ്യവിളകളുടേയും ഭക്ഷ്യവിളകളുടേയും ഉല്പാദനം 

ശ്രീ. കെ. വി. വിജയദാസ്

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാണ്യവിളകളുടേയും ഭക്ഷ്യവിളകളുടേയും ഉല്പാദനത്തിന്‍റെ വിശദവിവരങ്ങള്‍ നല്‍കുമോ; 

(ബി)2012-13 കാലയളവില്‍ നെല്ലുല്പാദനത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കാരണം വിശദമാക്കുമോ?

7395

നീര എന്ന പേരില്‍ ആരോഗ്യപാനീയം ഉല്‍പ്പാദിപ്പിക്കല്‍

ശ്രീ. രാജു എബ്രഹാം

(എ)നീരയുടെ ഓരോ യൂണിറ്റിലും എത്ര നീര ടെക്നീഷ്യന്‍മാരാണ് ഉള്ളത്; ഇവര്‍ക്ക് പ്രതിമാസം എത്ര രൂപയാണ് വരുമാനം ലഭിക്കുന്നത്;

(ബി)നീരയുടെ പ്രതിവര്‍ഷ ഉല്‍പ്പാദനം എത്രയാണ്;

(സി)കേരകര്‍ഷകന് പ്രതിവര്‍ഷം നീര ഉല്‍പ്പാദനം വഴി എത്ര രൂപയാണ് ലഭിക്കുന്നത്;

(ഡി)നീരയുടെ ഉല്‍പ്പാദനം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും, വര്‍ദ്ധിപ്പിക്കാനും എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

7396

ഹൈടെക് കൃഷിരീതിയുടെ വ്യാപനം

ശ്രീ. സി.പി. മുഹമ്മദ്
 '' സണ്ണി ജോസഫ്
 '' എം.എ. വാഹീദ്
 '' അന്‍വര്‍ സാദത്ത്

(എ)പഴം, പച്ചക്കറി വിളകളില്‍ സമഗ്ര ഉത്പാദന വര്‍ദ്ധനവിനായി എന്തെല്ലാം കാര്യങ്ങളാണ് ഹൈടെക് കൃഷി രീതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി)സംസ്ഥാനത്ത് എത്ര ഹെക്ടറില്‍ പ്രസ്തുത കൃഷി രീതി നടത്തിവരുന്നുണ്ട് ; വിശദമാക്കുമോ ;

(സി)ഇതിനായി എന്തെല്ലാം പ്രോത്സാഹനങ്ങളാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

7397

പച്ചക്കറി വിത്തുകളുടെയും വളത്തിന്‍റെയും വിതരണം

ശ്രീ. രാജു എബ്രഹാം

(എ)പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കര്‍ഷകര്‍ക്ക് പച്ചക്കറി വിത്തും വളവും നേരിട്ടാണോ വിതരണം ചെയ്യുന്നത്; അല്ലെങ്കില്‍ ഏത് ഏജന്‍സി വഴിയാണ് വിതരണം ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ; വിതരണത്തിന്‍റെ മാനദണ്ധം എന്താണ്; 

(ബി)വിതരണം ചെയ്ത പച്ചക്കറി വിത്തുകള്‍ ഗുണനിലവാരം ഇല്ലാത്തവയാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിത്തുകളുടെ നിലവാരം കുറയാനുണ്ടായ കാരണം വ്യക്തമാക്കാമോ; 

(സി)കഴിഞ്ഞ സാന്പത്തിക വര്‍ഷം വിത്ത് ശേഖരണത്തിന് ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയത്; ഗുണനിലവാരം കുറഞ്ഞ വിത്തുകള്‍ നല്‍കിയവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ; സ്വീകരിച്ചെങ്കില്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ; 

(ഡി)ഗുണനിലവാരമുള്ള പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ?

7398 

ഇടനിലക്കാരെ ഒഴിവാക്കിയുള്ള കാര്‍ഷികോല്‍പ്പന്ന വിപണനം

ശ്രീ. കെ. ശിവദാസന്‍ നായര്‍
 ,, വര്‍ക്കല കഹാര്
‍ ,, പി. എ. മാധവന്
‍ ,, സി. പി. മുഹമ്മദ് 

(എ) ഈ സര്‍ക്കാരിന്‍റെ കാലത്ത് ഇടനിലക്കാരുടെ ചൂഷണമില്ലാതെ കര്‍ഷകര്‍ക്ക് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) ഈ സംവിധാനത്തിന്‍റെ പ്രവര്‍ത്തന രീതിയും സവിശേഷതകളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി) ഏതെല്ലാം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാണ് പ്രസ്തുത സംവിധാനത്തില്‍ സൌകര്യമൊരുക്കിയത്; വിശദമാക്കുമോ; 

(ഡി) ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം?

7399

കൃഷി ഉല്‍പ്പാദനത്തില്‍ വന്നിട്ടുള്ള കുറവ്

ശ്രീമതി കെ. എസ്. സലീഖ

(എ)ഇപ്പോള്‍ കൃഷിഭൂമിയുടെ എത്ര ശതമാനമാണ് നെല്‍കൃഷി ചെയ്യുന്നത്; 

(ബി)ഇപ്പോള്‍ മറ്റ് ഭക്ഷ്യവിളകള്‍ കൃഷിചെയ്യുന്നത് കൃഷിഭൂമിയുടെ എത്ര ശതമാനമാണ്; 

(സി)വിവിധ കൃഷികള്‍ നടത്തുന്ന കൃഷിഭൂമി ഇപ്പോള്‍ എത്രശതമാനമാണെന്ന് വ്യക്തമാക്കുമോ; ആയതിന്‍റെ വിസ്തൃതി കുറഞ്ഞുവരുന്നതിന്‍റെ കാരണം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ; 

(ഡി)കൃഷിഭൂമിയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ഇ)ഇതിനായി കുടുംബശ്രീ വഴി കൂട്ടുകൃഷി സന്പ്രദായം വ്യാപകമാക്കാന്‍ എന്തു നടപടികള്‍ സ്വീകരിച്ചു; ഇതിനായി എത്ര തുക നാളിതുവരെ വിനിയോഗിച്ചുവെന്നും വ്യക്തമാക്കുമോ?

7400

ഹരിത സംഘങ്ങള്‍

ശ്രീ. വി. എസ്. സുനില്‍കുമാര്
‍ ,, കെ. രാജു
 ,, കെ. അജിത്
 ,, ഇ. ചന്ദ്രശേഖരന്‍

(എ)സംസ്ഥാനത്ത് ഹരിത സംഘങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എത്ര സംഘങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഈ സംഘങ്ങളുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)ഹരിതസംഘങ്ങള്‍ മുഖേന എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കി വന്നിരുന്നത്; ഈ സംഘങ്ങളിലെല്ലാം കൂടി എത്ര കര്‍ഷകര്‍ അംഗങ്ങളായിരുന്നുവെന്ന് വ്യക്തമാക്കുമോ? 

7401

അഗ്രികാര്‍ഡ് വിതരണവും പലിശരഹിത വായ്പയും

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)സംസ്ഥാനത്ത് അഗ്രികാര്‍ഡ് നല്‍കിയ എത്ര കര്‍ഷകരുണ്ടെന്ന് ജില്ല തിരിച്ച് കണക്ക് വിശദമാക്കാമോ; 

(ബി)എന്തെല്ലാം ആനുകൂല്യങ്ങളാണ് അഗ്രികാര്‍ഡ് കൈപ്പറ്റിയവര്‍ക്ക് നല്‍കിയതെന്ന് വിശദമാക്കാമോ; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്ന് നാളിതുവരെ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കാന്‍ കേന്ദ്രത്തോട് എന്തുതുക ആവശ്യപ്പെട്ടെന്നും കേന്ദ്രം എന്തുതുക അനുവദിച്ചെന്നും വിശദമാക്കാമോ?

7402

പോളിഹൌസ് യൂണിറ്റുകള്‍ക്കുള്ള സഹായം 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)എത്ര പോളിഹൌസ് യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ സഹായം അനുവദിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കുമോ; 

(ബി)പോളിഹൌസ് കൃഷിക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് എന്തൊക്കെയാണെന്നും ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ; 

(സി)പോളിഹൌസ് കൃഷിയില്‍ വിദഗ്ധ പരിശീലനം ലഭിച്ച എത്ര കൃഷി ഓഫീസര്‍മാര്‍, ടെക്നീഷ്യന്മാര്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ വിദഗ്ധ പരിശീലനം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

7403

ഹോര്‍ട്ടികോര്‍പ്പ് വഴി ജൈവ ഉല്‍പ്പന്നങ്ങള്‍ 

ശ്രീ.എ.എ. അസീസ്
 ,, കോവൂര്‍ കുഞ്ഞുമോന്‍

(എ)ജൈവ കൃഷിയിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഹോര്‍ട്ടികോര്‍പ്പ് വഴി വിപണനം ചെയ്യുന്നുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം പച്ചക്കറികളാണ് ഏതൊക്കെ സ്ഥലങ്ങളില്‍ വിപണനം നടത്തുന്നത്; 

(സി)എവിടെ നിന്നാണ് ഇവ സംഭരിക്കുന്നത്; 

(ഡി)ജൈവകൃഷിയിലൂടെയാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്ന് പരിശോധിക്കാന്‍ എന്ത് സംവിധാനമാണ് നിലവിലുള്ളത്; 

(ഇ)ഇവയ്ക്ക് മറ്റുള്ളവയെക്കാള്‍ വിലവ്യത്യാസമുണ്ടോ; വ്യക്തമാക്കുമോ ?

7404

കൃഷിഭവനുകളുടെ ശാക്തീകരണം 

ശ്രീ. എം. എ. വാഹീദ്
 '' പാലോട് രവി
 '' വി.ഡി. സതീശന്‍
 '' എ.പി. അബ്ദുള്ളക്കുട്ടി 

എ)സംസ്ഥാനത്തുള്ള കൃഷിഭവനുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്; വിശദമാക്കുമോ; 

(ബി)കര്‍ഷകരുടെ എന്തെല്ലാം അടിസ്ഥാന വിവരങ്ങളും കാര്‍ഷിക വിവരങ്ങളുമാണ് കൃഷിഭവനുകള്‍ ശേഖരിച്ച് വരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പ്രസ്തുത വിവരങ്ങള്‍ ക്രോഡീകരിക്കുവാന്‍ എന്തെല്ലാം സംവിധാനമാണ് കൃഷിഭവനുകളില്‍ ഒരുക്കിയിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)ക്രോഡീകരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് ബാങ്കുകള്‍ മുഖേന ധനസഹായം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

7405

കാര്‍ഷികോല്പന്നങ്ങള്‍ കൃഷിഭവനുകള്‍ വഴി സംഭരിക്കുന്ന പദ്ധതി 

ശ്രീ. എം. ഹംസ

(എ)കാര്‍ഷികോല്പന്നങ്ങള്‍ കൃഷിഭവനുകള്‍ വഴി സംഭരിക്കുന്ന പദ്ധതി ഏതെല്ലാം കൃഷിഭവനുകളില്‍ നടപ്പിലാക്കിയിട്ടുണ്ട്; അതിനായി കൃഷി ഓഫീസര്‍മാര്‍ക്ക് എത്ര രൂപ അനുവദിച്ചു; വിശദാംശം ലഭ്യമാക്കാമോ; 

(ബി)സംഭരിച്ച കാര്‍ഷികോല്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ കൃഷിഭവനുകളില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(സി)കാര്‍ഷികരംഗത്തെ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സംസ്ഥാന കൃഷിഭവനുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതു പരിഹരിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ? 

7406

ആഗ്രോ സര്‍വ്വീസ് സെന്‍റുകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)ആഗ്രോ സര്‍വ്വീസ് സെന്‍ററുകളുടെ ഘടന വിശദീകരിക്കാമോ ; 

(ബി)ആഗ്രോ സര്‍വ്വീസ് സെന്‍റര്‍ ഒന്നിന് പ്രതിവര്‍ഷം എന്തു തുക അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ?

7407

വേനല്‍മഴയിലുണ്ടായ കൃഷി നാശത്തിന് സഹായധനം 

ശ്രീമതി കെ. എസ്. സലീഖ

(എ)കഴിഞ്ഞ വേനല്‍ മഴയില്‍ ഉണ്ടായ കൃഷിനാശത്തിന് വിധേയരായ കര്‍ഷകര്‍ക്ക് നല്‍കുന്നതിനായി എന്തു തുക വകയിരുത്തിയെന്ന് വ്യക്തമാക്കുമോ ; 

(ബി)വേനല്‍ മഴയിലെ കൃഷി നാശത്തിന്‍റെ ധനസഹായമായി എത്ര തുകയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ടു; എന്തു തുക ലഭിച്ചു ; 

(സി)ഇത്തരത്തില്‍ കൃഷിനാശത്തിന് വിധേയരായ കര്‍ഷര്‍ക്ക് നല്‍കുവാനുള്ള സഹായധനം ഇനി എത്ര അപേക്ഷകര്‍ക്ക് കൊടുത്തു തീര്‍ക്കുവാനുണ്ട് ; ജില്ല തിരിച്ച് വ്യക്തമാക്കുമോ ;' 

(ഡി)പ്രസ്തുത സഹായധനം ഇവര്‍ക്ക് എപ്പോള്‍ നല്‍കുമെന്ന് വ്യക്തമാക്കുമോ ?

7408

കാലവര്‍ഷക്കെടുതികളിലെ നാശനഷ്ടം

ശ്രീ. ഇ.പി.ജയരാജന്‍

(എ)2011-12-ലും 2012-2013-ലും 2013-2014-ലും കാലവര്‍ഷക്കെടുതികളില്‍ ഓരോജില്ലയിലും എത്ര തുകയുടെ കൃഷിനാശം സംഭവിച്ചതായി കണക്കാക്കി യിട്ടുണ്ട്; 

(ബി)മേല്‍പ്പറഞ്ഞ ഓരോ വര്‍ഷവും ഓരോ ജില്ലയിലും എത്ര തുക വീതം നഷ്ടപരിഹാരം വിതരണം ചെയ്യുകയുണ്ടായി; 

(സി)2011-2012-ലും 2012-2013-ലും 2013-2014-ലും സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ടില്‍ നിന്നും എത്ര തുക വീതം ഓരോ ജില്ലയ്ക്കും അനുവദിച്ചെന്നും എത്ര തുക വീതം ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ?

7409 

കാര്‍ഷിക മേഖലയില്‍ കാര്‍ഷിക വിദ്യാഭ്യാസം

ശ്രീമതി കെ. എസ്. സലീഖ

(എ) കാര്‍ഷിക മേഖലയില്‍ പ്രഗല്‍ഭരെ സൃഷ്ടിക്കുന്ന കാര്‍ഷിക വിദ്യാഭ്യാസം സംസ്ഥാനത്ത് മെച്ചപ്പെടുത്തേണ്ട ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നു വ്യക്തമാക്കുമോ; 

(സി) സംസ്ഥാനത്ത് കാര്‍ഷിക വിദ്യാഭ്യാസം നല്‍കുവാനായി എത്ര കോളേജുകള്‍ നിലവിലുണ്ട്; എവിടെയെല്ലാം; നിലവിലുള്ളവയിലൂടെ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനുള്ള സൌകര്യം ലഭിക്കുന്നു; വിശദാംശം വ്യക്തമാക്കുമോ; 

(ഡി) കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കാര്‍ഷിക മേഖലയില്‍ കൂടുതല്‍ കോളേജുകള്‍ തുടങ്ങുവാനും അതിലൂടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുവാനും എന്തു നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ; 

(ഇ) ഇതോടൊപ്പം കാര്‍ഷിക സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; വിശദാംശം വ്യക്തമാക്കുമോ?

7410

മാങ്ങയുടെ ഉല്‍പ്പാദനം 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)മാങ്ങയുടെ ഉല്‍പ്പാദനം വര്‍ഷത്തില്‍ ശരാശരി എത്ര ടണ്‍ വരുമെന്ന് വ്യക്തമാക്കാമോ;

(ബി)ഇതില്‍ അഭ്യന്തര ആവശ്യം കഴിഞ്ഞ് എത്ര ടണ്‍ വിദേശത്തേയ്ക്കും, അന്യസംസ്ഥാനങ്ങളിലേയ്ക്കും കയറ്റി അയയ്ക്കുന്നുണ്ട്; 

(സി)ഇതുമൂലം സംസ്ഥാനത്തേക്ക് എത്രകോടി രൂപയുടെ വരുമാനം ലഭ്യമാകുന്നുണ്ട്; 

(ഡി)മാങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കാമോ? 

7411

കോക്കനട്ട് ബയോ പാര്‍ക്കുകള്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
 ,, പുരുഷന്‍ കടലുണ്ടി
 ,, എസ്. രാജേന്ദ്രന്
‍ ,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 

(എ)തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വടക്കന്‍ മേഖലയിലുമായി മൂന്ന് കോക്കനട്ട് ബയോ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായിട്ടുണ്ടോ; എങ്കില്‍ എപ്പോള്‍ നന്ന് വ്യക്തമാക്കുമോ; 

(ബി)കോക്കനട്ട് ബയോ പാര്‍ക്കുകള്‍ നടപ്പിലാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്തുമോ;

(സി)ഏതെല്ലാം ബയോ പാര്‍ക്കുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്; 

(ഡി)ഇതു സംബന്ധിച്ച പ്രഖ്യാപനത്തിനു ശേഷം ഓരോ ബജറ്റിലും ഇതിനായി വകയിരുത്തിയ തുകയുടെയും ഇതിനകം ചെലവഴിക്കപ്പെട്ട തുകയുടെയും വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ? 

7412

കേരകൃഷി 

ശ്രീ. രാജു എബ്രഹാം

(എ)സംസ്ഥാനത്ത് എത്ര ഹെക്ടര്‍ സ്ഥലത്താണ് കേരകൃഷി ഉള്ളതെന്ന് കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയെന്ന് വ്യക്തമാക്കാമോ; 

(ബി)നാളികേരത്തിന്‍റെ ഉല്‍പ്പാദനത്തില്‍ ഈ വര്‍ഷം കുറവ് ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കാമോ?

7413

തെങ്ങുകൃഷി 

ശ്രീമതി കെ.എസ്. സലീഖ

(എ)2001-ല്‍ സംസ്ഥാനത്ത് എത്ര ഹെക്ടര്‍ തെങ്ങുകൃഷി ഉണ്ടായിരുന്നു എന്നും ആയത് ഇപ്പോള്‍ എത്ര ഹെക്ടറായി ചുരുങ്ങിയെന്നും 2001 മുതല്‍ 2013 വരെ വര്‍ഷം തിരിച്ച് വിശദാംശം ലഭ്യമാക്കുമോ ;

(ബി)2001-ല്‍ സംസ്ഥാനത്ത് എത്ര തേങ്ങ ഉല്പാദിപ്പിച്ചിരുന്നുവെന്നും ഇപ്പോള്‍ ഉല്പാദനം എത്രയെന്നും വ്യക്തമാക്കുമോ ;

(സി)ഇത്തരത്തില്‍ സംസ്ഥാനത്ത് തെങ്ങുകൃഷി മേഖല യിലും ഉല്പാദനത്തിലും വന്നിട്ടുള്ള കുറവിനുള്ള കാരണം എന്താണെന്ന് പരിശോധിച്ചുവോ ; വിശദമാക്കുമോ ;

(ഡി)തെങ്ങുകൃഷി മേഖലയില്‍ പടര്‍ന്നുപിടിച്ചിട്ടുള്ള രോഗങ്ങള്‍ എന്തെല്ലാം എന്നും ഇവയ്ക്ക് നിലവില്‍ ഏതെല്ലാം മരുന്നുകളാണ് ഉപയോഗിച്ചു വരുന്നതെന്നും വ്യക്തമാക്കുമോ ;

(ഇ)പ്രസ്തുത മരുന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഫലപ്രദമല്ലാത്തതിനാല്‍ തെങ്ങുകള്‍ മുറിച്ചു നീക്കാന്‍ കേരകര്‍ഷകര്‍ നിര്‍ബന്ധിതരാകുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(എഫ്)എങ്കില്‍ ഇപ്രകാരം 2010 മുതല്‍ 2013 വരെ മുറിച്ചുമാറ്റപ്പെട്ട തെങ്ങുകളുടെ കണക്ക് ലഭ്യമാക്കുമോ ;

(ജി)ഇതു തടയുന്നതിനും തെങ്ങിനുണ്ടാകുന്ന രോഗങ്ങള്‍ക്ക് ഫലപ്രദമായ ഔഷധങ്ങള്‍ കണ്ടെത്തി പ്രതിരോധിക്കാനും എന്തു നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ ?

7414

തെങ്ങുകൃഷി പുന:ക്രമീകരിക്കുന്നതിനുള്ള പദ്ധതി 

ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
 ,, അബ്ദുറഹിമാന്‍ രണ്ടത്താണി
 ,, സി. മമ്മൂട്ടി 
 ,, എം. ഉമ്മര്‍ 

എ)നാളികേര ഉല്പന്ന വൈവിദ്ധ്യവത്കരണ പദ്ധതികള്‍ എത്രത്തോളം ഊര്‍ജ്ജിതമായി നടപ്പാക്കി വരുന്നുണ്ട്; ആവശ്യാധിഷ്ഠിതതത്വമനുസരിച്ച് തെങ്ങ് കൃഷി പുന:ക്രമീകരിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലുണ്ടോ ; 

(ബി)നീര ഉല്പാദനത്തിന് അനുയോജ്യമായ തെങ്ങുകള്‍ വച്ചുപിടിപ്പിക്കുന്നതു പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; 

(സി)ഇളനീര്‍ വിപണി എത്രത്തോളം സജീവവും ലാഭകരവുമാണ്; കര്‍ഷകരെ അതിലേക്ക് ആകര്‍ഷിക്കുന്നതിന് കുള്ളന്‍ ഇനം തെങ്ങ് കൃഷി വ്യാപിപ്പിക്കാനാവശ്യമായ വിത്തുതൈകള്‍ കൂടുതലായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

7415

കേരകൃഷി പ്രോത്സാഹനം

ശ്രീ. കെ. എന്‍. എ. ഖാദര്‍

(എ)അധികവിള നല്‍കുന്നതും കര്‍ഷകര്‍ക്ക് സ്വയം വിളവെടുപ്പ് സാധ്യമാകുന്നതുമായ ചെറിയ ഇനം തെങ്ങിന്‍ തൈകള്‍ വ്യാപിപ്പിയ്ക്കുന്നതിന് കൃഷി ഓഫീസുകള്‍ മുഖേന കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന കാര്യം പരിഗണിയ്ക്കുമോ;

(ബി)സംസ്ഥാനത്ത് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇത്തരം തെങ്ങിനങ്ങളുടെ വ്യാപനത്തിന് പദ്ധതി തയ്യാറാക്കുമോ;

7416

നെല്ലിന് താങ്ങുവില 

ശ്രീ. എം ചന്ദ്രന്
‍ ,, സി.കെ. സദാശിവന്
‍ ,, വി. ചെന്താമരാക്ഷന്‍
 ,, കെ.വി. വിജയദാസ് 

(എ) നെല്ലിന്‍റെ ഉല്പാദനച്ചെലവെങ്കിലും താങ്ങുവിലയായി ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ എന്ന് വ്യക്തമാക്കുമോ; 

(ബി)കാലാവസ്ഥാവ്യതിയാനവും സംഭരിച്ച നെല്ലിന് യഥാസമയം വില ലഭിക്കാതെയും ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ എന്ത് നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കാമോ?

7417

നെല്‍കൃഷിയുടെ വികസനം 

ശ്രീ. എസ്. ശര്‍മ്മ

(എ)സംസ്ഥാനത്ത് നെല്‍കൃഷിയുടെ വികസനത്തിനായി 2013-2014-ല്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാം;

(ബി)ഓരോ പദ്ധതിക്കും ചെലവഴിച്ച തുക എത്ര;

(സി)പാടശേഖരസമിതികളുടെ ഗ്രൂപ്പ് ഫാമിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി എത്ര തുക ചെലവഴിക്കുകയുണ്ടായി; 

(ഡി)ഓരോ ജില്ലയിലും എത്ര പാടശേഖര സമിതികള്‍ക്ക് ആനുകൂല്യം നല്‍കുകയുണ്ടായി; ഓരോ പാടശേഖര സമിതിക്കും ആനുകൂല്യം നല്‍കുന്നതിനു സ്വീകരിച്ച മാനദണ്ധങ്ങള്‍ എന്തെല്ലാം; വ്യക്തമാക്കുമോ; 

(ഇ)150 മാതൃകാപാടശേഖരങ്ങള്‍ക്ക് ഇന്‍സന്‍റീവ് നല്‍കുന്ന പദ്ധതിപ്രകാരം ഓരോ ജില്ലയിലും എത്ര പാടശേഖര സമിതികള്‍ക്ക് ഇക്കാലയളവില്‍ നല്‍കി; ഇന്‍സന്‍റീവ് നല്‍കുന്നതിന് എത്ര തുക ആകെ ചെലവഴിച്ചു; വ്യക്തമാക്കുമോ?

7418

ഹൈടെക് കൃഷി നടപ്പിലാക്കല്‍ 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഹൈടെക് കൃഷി നടപ്പിലാക്കുവാന്‍ സാധിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ ; 

(ബി)എങ്കില്‍ ഇതുമൂലം ഉല്‍പാദനവും ഉല്‍പാദനക്ഷമതയും എത്രയധികം വര്‍ദ്ധിച്ചു എന്ന് വിശദമാക്കാമോ ?

7419

നിറവ് പദ്ധതി 

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍

(എ)നിറവ് പദ്ധതിയെകുറിച്ച് വിശദമാക്കാമോ;

(ബി)സംസ്ഥാനത്തെ ഏതെല്ലാം മണ്ധലങ്ങളിലാണ് നിറവ് പദ്ധതി നടപ്പലാക്കിയതെന്ന് വ്യക്തമാക്കാമോ;

(സി)നിറവ് പദ്ധതിപ്രകാരം മങ്കട മണ്ധലത്തില്‍ എന്തെല്ലാം കാര്യങ്ങളാണ് നടപ്പാക്കിയതെന്നും ഇനിയെന്തെല്ലാം കാര്യങ്ങളാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ? 

7420

കൊയിലാണ്ടി മണ്ധലത്തില്‍ നിറവ് പദ്ധതി 

ശ്രീ. കെ. ദാസന്‍

(എ)കൊയിലാണ്ടി നിയോജകമണ്ധലത്തെ നിറവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ നിറവ് പദ്ധതിയില്‍ എന്തെല്ലാം കാര്യങ്ങളാണ് കൊയിലാണ്ടി നിയോജകമണ്ധലത്തില്‍ നടപ്പാക്കുന്നത്; വ്യക്തമാക്കാമോ; 

(ബി)കൊയിലാണ്ടി നിയോജകമണ്ധലത്തില്‍ നെല്‍കൃഷി വികസന പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന് അനുയോജ്യമായ പാടശേഖരങ്ങള്‍, കൃഷിഭൂമി എന്നിവ എവിടെയെല്ലാം ലഭ്യമാണെന്ന് വ്യക്തമാക്കുമോ; 

(സി)ഇത് ഏതെല്ലാം പഞ്ചായത്തുകളിലാണ് നിലനില്‍ക്കുന്നതെന്ന് ഭൂമിയുടെ വിസ്തൃതി, മറ്റ് വിവരങ്ങള്‍ എന്നിവ സഹിതം വിശദമാക്കാമോ; 

(ഡി)കൊയിലാണ്ടി നിയോജക മണ്ധലത്തില്‍ എവിടെയെല്ലാമാണ് പാടശേഖര സമിതികള്‍ ഉള്ളതെന്നത് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ; 

(ഇ)കൊയിലാണ്ടി വെളിയന്നൂര്‍ ചല്ലികൃഷിയ്ക്ക് ഉപയുക്തമാക്കുന്നതിന് സര്‍ക്കാര്‍ മുന്പാകെ കൃഷിവകുപ്പ് എന്തെങ്കിലും പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടോ; ഈ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ? 

7421

പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പളളി, വാഴപ്പളളി, കുറിച്ചി, ചങ്ങനാശ്ശേരി ഠൌണ്‍ എന്നീ സ്ഥലങ്ങളിലെ കൃഷി ഭവനുകള്‍

ശ്രീ. സി. എഫ്. തോമസ്

(എ)ചങ്ങനാശ്ശേരി നിയോജകമണ്ധലത്തില്‍ പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പളളി, വാഴപ്പളളി, കുറിച്ചി ചങ്ങനാശ്ശേരി ഠൌണ്‍ എന്നീ സ്ഥലങ്ങളിലെ കൃഷിഭവനുകള്‍ വഴി കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ എന്തൊക്കെ കാര്‍ഷിക വികസന പരിപാടികളാണ് നടപ്പാക്കിയത് എന്ന് വ്യക്തമാക്കുമോ; 

(ബി)ഇതിനു വേണ്ടി ഓരോകൃഷിഭവനിലും ചെലവാക്കിയ തുക എത്ര;

(സി)പ്രസ്തുത പദ്ധതികളിലൂടെ ഓരോ കൃഷിഭവനിലും എത്ര കര്‍ഷകര്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ? 

7422

കാസര്‍കോഡ് ജില്ലയിലെ കൂന്പുചീയല്‍ രോഗം 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കാസര്‍കോട് ജില്ലയിലെ മലയോര പഞ്ചായത്തുകളില്‍ തെങ്ങിന് കൂന്പുചീയല്‍ രോഗം പിടിപെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)എത്ര തെങ്ങുകളാണ് ഇതുമൂലം നശിച്ചു പോയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)ജില്ലയിലെ നാളികേര കര്‍ഷകര്‍ക്ക് ഇതിന് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര; തെങ്ങ് ഒന്നിന് എത്ര രൂപ നിരക്കില്‍ എത്ര കര്‍ഷകര്‍ക്ക് ഇത് ലഭിച്ചു; വ്യക്തമാക്കാമോ?

7423

നെല്‍കൃഷി പാടശേഖരങ്ങള്‍ക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കല്‍ 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)വിസ്തൃതി കുറഞ്ഞ പാടശേഖരങ്ങളില്‍ ഉഴവിനുവേണ്ടി ഇപ്പോള്‍ വിതരണം ചെയ്യുന്ന പവ്വര്‍ ടില്ലറുകള്‍ക്കുപകരം താരതമേ്യന അദ്ധ്വാനം കുറഞ്ഞ മിനിട്രാക്ടറുകള്‍ അനുവദിക്കുന്നകാര്യം പരിഗണിക്കുമോ; 

(ബി)കുബോട്ടാ മിനി ട്രാക്ടറുകള്‍ വാങ്ങുന്നതിന് പാടശേഖരങ്ങള്‍ക്ക് ഇപ്പോള്‍ ധനസഹായം നല്‍കുന്നുണ്ടോ; 

(സി)ഏത് പദ്ധതിപ്രകാരമാണ് ധനസഹായം നല്‍കുന്നത്; 

(ഡി)ഇത് "നിറവ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തുമോ ?

7424

നാട്ടിക മണ്ധലത്തിലെ ജയന്തി കോള്‍ പടവ് കൃഷിക്കാരുടെ പ്രശ്നങ്ങള്‍ 

ശ്രീമതി ഗീതാ ഗോപി

(എ)നാട്ടിക നിയോജക മണ്ധലത്തിലെ ചാഴൂര്‍ പഞ്ചായത്തില്‍പ്പെടുന്ന ജയന്തി കോള്‍ പടവിലെ നെല്‍കൃഷിക്കാര്‍ എന്തെങ്കിലും നിവേദനം നല്‍കിയിട്ടുണ്ടോ; കെട്ടിക്കിടക്കുന്ന നെല്ലിന് താങ്ങുവില നല്‍കി ഏറ്റെടുക്കുവാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എന്നറിയിക്കുമോ; 

(ബി)നെല്ലിന് സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവില നല്‍കാതെ കര്‍ഷകരെ ചൂഷണം ചെയ്യുകയും കബളിപ്പിക്കുകയും ചെയ്യുന്ന സ്വകാര്യ നെല്ലുകുത്ത് കന്പനികളെയും ഏജന്‍റുമാരെയും നിയന്ത്രിക്കുന്നതിനും കര്‍ഷകര്‍ക്ക് ന്യായവില നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

7425

ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ തരിശു നിലങ്ങളിലെ നെല്‍കൃഷി 

ശ്രീ.സി.എഫ്. തോമസ്

(എ)തരിശു നിലങ്ങളില്‍ നെല്‍കൃഷി നടത്തുന്ന പദ്ധതിയില്‍പ്പെടുത്തി ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ 2013-14 സാന്പത്തിക വര്‍ഷത്തില്‍ ഏതൊക്കെ പാടശേഖരങ്ങളിലാണ് കൃഷി നടത്തിയത്; 

(ബി)ഈ സാന്പത്തിക വര്‍ഷത്തില്‍ എത്ര പാടശേഖരങ്ങളില്‍ കൃഷി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുമോ?

7426

ഉപ്പ് വെള്ളപ്രതിരോധ ബണ്ട് നിര്‍മ്മാണം 

ശ്രീ. റ്റി.വി.രാജേഷ്

(എ)കൃഷി വകുപ്പ് മുഖേന നെല്‍കൃഷി സംരക്ഷിക്കുന്നതിനും ഉപ്പുവെള്ള പ്രതിരോധ ബണ്ട് നിര്‍മ്മിക്കുന്നതിനും എന്തൊക്കെ സഹായങ്ങളാണ് നല്കിവരുന്നത്; 

(ബി)കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ പഞ്ചായത്തിലെ തെക്കുന്പാട് പാടശേഖരത്ത് ഉപ്പ് വെള്ളം കയറി കൃഷി ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണുള്ളത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവിടെ നെല്‍കൃഷി ചെയ്യുന്നതിനും നെല്ലുല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും പുഴഭാഗം കല്ല് കെട്ടി ഉപ്പ് വെള്ള പ്രതിരോധ ബണ്ട് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

7427

ചേലക്കര കൃഷിഫാം, പരക്കാട് ജില്ലാ കൃഷിത്തോട്ടം, പഴയന്നൂര്‍ ജില്ലാ സീഡ്ഫാം എന്നിവിടങ്ങളിലെ കൃഷി ഭൂമി

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)ചേലക്കര നിയോജക മണ്ധലത്തില്‍പ്പെട്ട ചേലക്കര കൃഷിഫാം, പരക്കാട് ജില്ലാ കൃഷിത്തോട്ടം, പഴയന്നൂര്‍ ജില്ലാ സീഡ് ഫാം എന്നിവിടങ്ങളില്‍ എത്ര ഭൂമിയുണ്ട്; അവിടെ നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം; വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സ്ഥാപനങ്ങളില്‍ ഇപ്പോള്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പുതിയ പദ്ധതികള്‍ എന്തെങ്കിലും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)ഇത്രയും ഭൂമി ലഭ്യമായിട്ടുളള സാഹചര്യത്തില്‍ നിലവിലുളള പ്രവര്‍ത്തനങ്ങള്‍ ആധുനിക രീതിയില്‍ നവീകരിക്കുന്നതിനും പുതിയ പദ്ധതികള്‍ ആരംഭിക്കുവാനും നടപടികള്‍ സ്വീകരിക്കുമോ?

7428

മിഷന്‍ 676 പദ്ധതിപ്രകാരം ചാലക്കുടി മണ്ധലത്തില്‍ നടപ്പാക്കുന്ന പദ്ധതി 

ശ്രീ. ബി. ഡി. ദേവസ്സി

(എ)കൃഷി വകുപ്പിന്‍റെ ഏതെല്ലാം പ്രവര്‍ത്തനങ്ങളാണ് ചാലക്കുടി മണ്ധലത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് അറിയിക്കാമോ; 

(ബി)ചാലക്കുടി മണ്ധലത്തിലെ കോടശ്ശേരി-പരിയാരം പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കപ്പത്തോടിന്‍റെ ആഴംകൂട്ടി, കെട്ടിസംരക്ഷിക്കുന്ന പദ്ധതിയ്ക്ക് മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ? 

7429

ചാവക്കാട് നഗരസഭയിലെ മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്തിലെ ജലലഭ്യത ഉറപ്പ് വരുത്തല്‍

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

(എ)ചാവക്കാട് നഗരസഭയിലെ മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്തിലെ ജലലഭ്യത ഉറപ്പ് വരുത്തുന്ന നടുത്തോട് ആഴം കൂടി പൂര്‍ശ്വഭിത്തിക്കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാല്‍ പ്രദേശത്തെ നെല്‍കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത പ്രവൃത്തി അടിയന്തരമായി പൂര്‍ത്തികരിച്ച് പ്രദേശത്തെ നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ നടപടി സ്വീകരിക്കുമോ?

7430

കായംകുളം മണ്ധലത്തിലെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ 

ശ്രീ. സി.കെ. സദാശിവന്‍

(എ)കായംകുളം മണ്ധലത്തില്‍ കൃഷി വകുപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ എന്തെല്ലാം കേന്ദ്രാവിഷ്കൃതപരിപാടികളാണ് നടപ്പിലാക്കുന്നത് എന്ന് വിശദമാക്കാമോ; 

(ബി)കായംകുളം മണ്ധലത്തില്‍ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് നഗരസഭ, പഞ്ചായത്ത് തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.