|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1078
|
സ്വശ്രയാ എന്‍ജിനീയറിംഗ് കോളേജുകളിലെ ഫീസ് വര്‍ദ്ധന
ശ്രീ. വി.ശശി
(എ)സ്വാശ്രയ എന്‍ഞ്ചിനിയറിംഗ് കോളേജുകളില്‍ മെരിറ്റടിസ്ഥാനത്തില്‍ പ്രവേശനം നേടുന്നവരുടെ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
(ബി)ഇത്തരത്തില്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നതിന് ആധാരമായ കാരണങ്ങള്‍ വിശദീകരിക്കുമോ?
|
1079 |
സ്വാശ്രയ മെഡിക്കല്‍-എന്‍ജിനീയറിംഗ് പ്രവേശനം
ശ്രീ. സി. ദിവാകരന്‍
സ്വാശ്രയ മെഡിക്കല്‍ / എന്‍ജിനീയറിംഗ് പ്രവേശനത്തിന് മാനേജ്മെന്‍റുകളുമായി കരാറിലേര്‍പ്പെടാന്‍ ഉണ്ടാകുന്ന കാലതാമസം വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ഉളവാക്കുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
|
1080 |
സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ ഒഴിവുള്ള സീറ്റുകളും വിജയ ശതമാനവും
ശ്രീ. എസ്. രാജേന്ദ്രന്‍
(എ)സംസ്ഥാനത്താകെ നിലവില്‍ എത്ര സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)ആയവയിലെല്ലാം കൂടി എത്ര സീറ്റുകള്‍ ഉണ്ട്; കഴിഞ്ഞ അദ്ധ്യയനവര്‍ഷം പ്രവേശനം നേടാതെ കിടക്കുന്ന സീറ്റുകളെത്ര;
(സി)സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ ശരാശരി വിജയശതമാനം എത്ര;
(ഡി)ഓരോ കോളേജുകളിലെയും കഴിഞ്ഞ അദ്ധ്യയനവര്‍ഷത്തെ വിജയശതമാനം എത്രയെന്ന് വിശദമാക്കുമോ?
|
1081 |
യു.ജി.സി. റെഗുലേഷന്‍ - 2010
ശ്രീ. വി.എസ്. സുനില്‍കുമാര്‍
(എ)യു.ജി.സി. യുടെ 2010 ലെ റെഗുലേഷന്‍ 13(1) പ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിച്ച അദ്ധ്യാപകര്‍ക്ക് സ്ഥിരം അദ്ധ്യപകരുടെ സേവന വേതന വ്യവസ്ഥകള്‍ ബാധകമാക്കിയിട്ടുണ്ടോ; ഈ റഗുലേഷന്‍ കേരള സര്‍വ്വകലാശാല അംഗീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നുമുതലാണ് അംഗീകരിച്ചിതെന്നു വ്യക്തമാക്കുമോ;
(ബി)പ്രസ്തുത റഗുലേഷന്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ അദ്ധ്യാപകര്‍ക്കു ലഭിക്കുന്നില്ലെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു സംബന്ധിച്ച് എന്തെങ്കിലും നിവേദനങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്താമോ;
(സി)2010-ലെ റഗുലേഷന്‍ പ്രകാരം മുന്‍കാല പ്രബല്യത്തോടെ പ്രസ്തുത വേതനം നല്കുന്നതിന് എന്തു നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നു വ്യക്തമാക്കുമോ?
|
1082 |
എയ്ഡഡ് കോളേജ് അദ്ധ്യാപക നിയമനങ്ങളിലെ സംവരണം
ശ്രീ. രാജു എബ്രഹാം
(എ)സംസ്ഥാനത്ത് എത്ര എയ്ഡഡ് കോളേജുകളാണ് നിലവിലുള്ളത്; കോളേജുകളുടെ പേര് സഹിതം ജില്ല തിരിച്ച് പട്ടിക ലഭ്യമാക്കുമോ;
(ബി)ഓരോ കോളേജിലും അനുവദിച്ചിട്ടുള്ള അദ്ധ്യാപകരുടെ എണ്ണം ഡിപ്പാര്‍ട്ട്മെന്‍റ് തിരിച്ച് ലഭ്യമാക്കാമോ; ഇതില്‍ യു.ജി.സി. നിരക്കില്‍ ശന്പളം ലഭിക്കുന്നവര്‍ എത്ര എന്ന് വ്യക്തമാക്കുമോ;
(സി)സംസ്ഥാന സര്‍ക്കാര്‍ ശന്പളം കൊടുക്കുന്ന എയ്ഡഡ് കോളേജുകളില്‍ അദ്ധ്യാപക നിയമനത്തിന് സംവരണതത്വം പാലിക്കാറുണ്ടോ; ഇല്ലെങ്കില്‍ ആയതിന്‍റെ കാരണം വിശദമാക്കാമോ?
(ഡി) യു.ജി.സി നിയമനം അനുസരിച്ച് ശന്പളം നല്‍കുന്ന കോളേജുകളില്‍ സംവരണതത്വം പാലിക്കണം എന്നിരിക്കേ ആയതിനെ മറികടക്കാന്‍ മാനേജ്മെന്‍റുകള്‍ക്ക് കഴിയുന്നത് എപ്രകാരമെന്ന് വ്യക്തമാക്കാമോ;
(ഇ)സംസ്ഥാനത്തെ എയ്ഡഡ് കോളേജുകള്‍ യു.ജി.സിയ്ക്ക് നല്‍കുന്ന റിപ്പോര്‍ട്ടുകളില്‍ കോളേജ് അധ്യാപക നിയമനത്തിന് യോഗ്യത ഉള്ളവരായി പട്ടിക വിഭാഗത്തില്‍പ്പെടുന്നവര്‍ ആരും ഇല്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(എഫ്)ആയതുമൂലം, യോഗ്യത നേടിയ നിരവധി പട്ടിക വിഭാഗത്തില്‍പ്പെട്ട ഉദേ്യാഗാര്‍ത്ഥികള്‍ക്ക് ജോലി നിഷേധിക്കപ്പെടുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ജി)യു.ജി.സി നിയമം അനുസരിച്ച് സംവരണ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് എയ്ഡഡ് കോളേജുകളില്‍ അദ്ധ്യാപക നിയമനം ഉറപ്പുവരുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
|
1083 |
യു.ജി.സി.യുടെ ആറാം ശന്പള പരിഷ്കരണം
ശ്രീ. കെ. കെ. ജയചന്ദ്രന്‍
(എ)യു.ജി.സി.യുടെ ആറാം ശന്പള പരിഷ്കരണത്തിന്‍റെ ഭാഗമായുള്ള ശന്പള കുടിശ്ശികയുടെ എത്ര ഗഡു ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും ബാക്കി ഗഡുക്കള്‍ അനുവദിക്കുന്നതിനുള്ള തടസ്സം എന്താണെന്നും ഒന്നാം ഗഡുവിന് അനുവദിച്ചിട്ടുള്ള കേന്ദ്ര വിഹിതം ലഭ്യമായോ എന്നും അറിയിക്കുമോ;
(ബി)യു.ജി.സി. യുടെ ആറാം ശന്പളപരിഷ്കരണ പദ്ധതിയനുസരിച്ചുള്ള സ്ഥാനക്കയറ്റം അദ്ധ്യാപകര്‍ക്ക് ലഭിക്കുന്നതിനുള്ള കാലതാമസത്തിന് കാരണമെന്തെന്ന് വ്യക്തമാക്കാമോ; കാലതാമസം ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നു;
(സി)മ്യൂസിക് കോളേജ് അദ്ധ്യാപകര്‍ക്ക് യു.ജി.സി നിരക്കിലുള്ള ശന്പളം നല്‍കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
(ഡി)2010 ഡിസംബറിനു ശേഷം സര്‍വ്വീസില്‍ പ്രവേശിച്ച ഗവ. കോളേജ് അദ്ധ്യാപകരുടെ സര്‍വ്വീസ് റഗുലറൈസേഷന്‍ നടക്കാതിരിക്കുന്നതിന്‍റെ കാരണം വെളിപ്പെടുത്താമോ; ഇതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ?
|
1084 |
സ്വയംഭരണ കോളേജുകള്‍ ആരംഭിക്കുന്നതിനുള്ള തീരുമാനം
ശ്രീമതി കെ.എസ്. സലീഖ
(എ)സ്വയംഭരണ കോളേജുകള്‍ ആരംഭിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ബി)ആയത് സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
(സി)ഇക്കാര്യം സംബന്ധിച്ച് സംസ്ഥാനത്തെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികളുമായിട്ടാണെന്നും വ്യക്തമാക്കുമോ;
(ഡി)സ്വകാര്യ മാനേജ്മെന്‍റുകളുടെ ഏതൊക്കെ കോളേജുകള്‍ക്കും സര്‍ക്കാര്‍/എയ്ഡഡ് കോളേജുകള്‍ക്കുമാണ് സ്വയംഭരണാവകാശം നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്;
(ഇ)സ്വയംഭരണ കോളേജുകള്‍ സംബന്ധിച്ച് കേരള വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ പ്രൊ. നൈനാന്‍ കോശി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചുവോ; എങ്കില്‍ ഇതിന്മേല്‍ നയം വ്യക്തമാക്കുമോ;
(എഫ്)സംസ്ഥാനത്ത് നിലനില്‍ക്കുന്ന വിദ്യാഭ്യാസ പുരോഗതി സംവരണമടക്കമുള്ള പിന്നോട്ടേക്ക് എത്തിക്കുന്ന സംവിധാനമാണ് സ്വയംഭരണ കോളേജുകള്‍ എന്ന പരാതി വിവിധ വിദ്യാര്‍ത്ഥി സംഘടനകളും, രാഷ്ട്രീയ കക്ഷികളും, വിദ്യാഭ്യാസ വിചക്ഷണരും ഉന്നയിച്ച സാഹചര്യത്തില്‍ ഇവരെ ഉള്‍പ്പെടുത്തി ഒരു പഠനം നടത്തി റിപ്പോര്‍ട്ട് വാങ്ങിയ ശേഷം ഈ സംവിധാനം നടപ്പിലാക്കിയാല്‍ മതിയെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ; വിശദാംശം വ്യക്തമാക്കുമോ?
|
1085 |
ബി. എഡ്. കോളേജുകള്‍ സംബന്ധിച്ച വിവരം
ശ്രീ. സാജുപോള്‍
(എ)കഴിഞ്ഞ അദ്ധ്യയനവര്‍ഷം സംസ്ഥാനത്താകെ എത്ര ബി.എഡ് സീറ്റുകള്‍ പ്രവേശനം നേടാതെ ഒഴിഞ്ഞുകിടന്നുവെന്ന് വ്യക്തമാക്കാമോ;
(ബി)സര്‍ക്കാര്‍ കോളേജുകള്‍, സ്വകാര്യ കോേളജുകള്‍ എന്നിവ തരംതിരിച്ച് ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം ലഭ്യമാക്കാമോ;
(സി)പുതിയതായി ബി.എഡ് കോളേജുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച നയം എന്താണ്?
|
1086 |
ടെക്നിക്കല്‍ യൂണിവേഴ്സിറ്റി രൂപീകരണം
ശ്രീ. മോന്‍സ് ജോസഫ്
(എ)സംസ്ഥാനത്ത് ടെക്നിക്കല്‍ യൂണിവേഴ്സിറ്റി രൂപീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ ആസ്ഥാനവും ഘടനയും വ്യക്തമാക്കാമോ;
(ബി)സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനെക്കൂടി പ്രസ്തുത യൂണിവേഴ്സിറ്റിയുടെ പരിധിയില്‍ കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(സി)ടെക്നിക്കല്‍ യൂണിവേഴ്സിറ്റി രൂപീകരിക്കുന്നതിന് യു.ജി.സി. നിഷ്കര്‍ഷിച്ചിരിക്കുന്ന മാനദണ്ധം എന്താണെന്ന് വ്യക്തമാക്കാമോ?
|
1087 |
കാലിക്കറ്റ് സര്‍വ്വകലാശാലാ കോളേജുകളുടെ പ്രവൃത്തി സമയം
ശ്രീ. സി. കൃഷ്ണന്‍
(എ)കാലിക്കറ്റ് സര്‍വ്വകലാശാലാ പരിധിക്കുള്ളിലെ കോളേജുകളുടെ പ്രവര്‍ത്തന സമയം 8.30 മുതല്‍ 1.30 വരെയായി തീരുമാനിക്കുന്നതിന് അനുവാദം നല്‍കിയിട്ടുണ്ടോ; സമയമാറ്റത്തില്‍ അദ്ധ്യാപക-വിദ്യാര്‍ത്ഥി സംഘടനകളുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ടോ;
(ബി)ഉച്ചയ്ക്ക് 1.30 ന് ശേഷമുള്ള സമയത്ത് സ്വാശ്രയകോഴ്സുകള്‍ തുടങ്ങാനുദ്ദേശിക്കുന്നുണ്ടോ?
|
1088 |
ഡോ. പി. വി. ജോര്‍ജിന്‍റെ അഡ്വാന്‍സ് ഇന്‍ക്രിമെന്‍റ് അപേക്ഷ
ശ്രീ. വി. പി. സജീന്ദ്രന്‍
(എ)കൊളീജിയേറ്റ് വിദ്യാഭ്യാസ വകുപ്പില്‍ മാര്‍ ഇവാനിയേസ് കോളേജില്‍ നിന്നും റിട്ടയര്‍ ചെയ്ത സെലക്ഷന്‍ ഗ്രേഡ് ലക്ചറര്‍ ഡോ. പി. വി. ജോര്‍ജിന് അഡ്വാന്‍സ് ഇന്‍ക്രിമെന്‍റ് നല്‍കുന്നത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ 34180/സി3/2012/ഹയര്‍ എഡ്യൂക്കേഷന്‍ നന്പര്‍ ഫയല്‍ പരിശോധനയ്ക്കായി ധനകാര്യ വകുപ്പിലേയ്ക്ക് അയച്ചിരുന്നുവോ;
(ബി)ധനകാര്യ വകുപ്പിന്‍റെ 42037/ഇ.ഡി.എന്‍.സി2/ഫിന്‍ ഫയലില്‍ പ്രസ്തുത കേസ്സില്‍ തീരുമാനം എടുക്കുന്നതിനായി ആവശ്യമായ വിശദാംശങ്ങള്‍ സഹിതം പുനഃസമര്‍പ്പിക്കുവാന്‍ പ്രസ്തുത വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നുവോ; ധനകാര്യ വകുപ്പിന് ആവശ്യമായ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ടോ;
(സി)പ്രസ്തുത ഫയലിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന് വെളിപ്പെടുത്താമോ?
|
1089 |
മെഡിക്കല്‍ എന്‍ട്രന്‍സും പട്ടികവിഭാഗ സംവരണവും
ശ്രീ. രാജു എബ്രഹാം
(എ)ഈ വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ പട്ടിക വിഭാഗത്തില്‍പ്പെട്ട എത്ര കുട്ടികളാണ് യോഗ്യത നേടിയിട്ടുള്ളത്;
(ബി)ഇവര്‍ക്കായി പ്രൊഫഷണല്‍ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ എത്ര സീറ്റുകളാണ് സംവരണം ചെയ്തിട്ടുള്ളത്;
|(സി)യോഗ്യത നേടിയിട്ടും റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെടുത്താതെ പട്ടികവിഭാഗത്തില്‍പ്പെട്ട കുട്ടികളെ മാറ്റി നിര്‍ത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര പേരെയെന്നും എന്തുകാരണത്താലാണ് ഇവരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നും വ്യക്തമാക്കുമോ;
(ഡി)മിശ്ര വിവാഹിത ദന്പതിമാരില്‍ ഭര്‍ത്താവ് പട്ടിക വിഭാഗക്കാരനാണെങ്കില്‍ അവരുടെ കുട്ടികള്‍ക്ക് പട്ടിക വിഭാഗത്തിലുള്ള ആനുകൂല്യം നല്‍കാമെന്ന ഉത്തരവ് നിലനില്‍ക്കേ പ്രസ്തുത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താതെ മാറ്റി നിര്‍ത്തി എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഇ)പ്രസ്തുത നടപടി തിരുത്തി യോഗ്യതമാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രസ്തുത വിഭാഗത്തില്‍പ്പെടുന്ന മുഴുവന്‍ കുട്ടികളേയും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കുമോ?
|
1090 |
ഗസ്റ്റ് അദ്ധ്യാപകരുടെ വേതനം
ശ്രീ. വി. എസ്. സുനില്‍ കുമാര്‍
(എ)കേരള സര്‍വ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളിലും കോളേജുകളിലും പഠിപ്പിക്കുന്ന ഗസ്റ്റ് അദ്ധ്യാപകര്‍ക്ക് മണിക്കൂറിന് ആയിരം രൂപ നിരക്കില്‍ വേതനം നല്‍കണമെന്ന യു.ജി.സി നിര്‍ദ്ദേശമനുസരിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് കേരള സര്‍വ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളില്‍ ബാധകമാക്കിയിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ പ്രസ്തുത ഉത്തരവ് നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
1091 |
കോളേജുകള്‍ക്ക് സ്വയംഭരണാവകാശം
ഡോ. ടി.എം. തോമസ് ഐസക്
ശ്രീ. കെ. സുരേഷ് കുറുപ്പ്
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. ജെയിംസ് മാത്യു
(എ)കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതിലൂടെ എന്ത് നേട്ടം കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്;
(ബി)രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ച സ്വയംഭരണ കോളേജുകളുടെ നിലവാരം സംബന്ധിച്ച പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ ; വിശദാംശം നല്‍കുമോ;
(സി)സ്വയംഭരണ കോളേജുകളില്‍ പുതുതായി ആരംഭിക്കുന്ന കോഴ്സുകളുടെ ബാദ്ധ്യത സര്‍ക്കാര്‍ വഹിക്കുകയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടോ ; എങ്കില്‍ ഭാവിയില്‍ ഈ കോളേജുകള്‍ സ്വാശ്രയ കോളേജുകളായി മാറാനുള്ള സാധ്യത മുന്നില്‍ കണ്ടിട്ടുണ്ടോ ;
(ഡി)ഈ പരിഷ്കാരം സമൂഹത്തിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ ;
(ഇ)സ്വാശ്രയ കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;
(എഫ്)അദ്ധ്യാപക സംഘടനകള്‍, വിദ്യാഭ്യാസ വിചക്ഷണന്മാര്‍, വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നിവരുമായി ഈ വിഷയം ചര്‍ച്ച ചെയ്ത് സമവായത്തിലെത്താന്‍ കഴിഞ്ഞിട്ടുണ്ടോ ;
(ജി)സ്വയംഭരണ കോളേജുകള്‍ക്കെതിരെ വ്യാപകമായി ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഈ സാഹചര്യത്തില്‍ പ്രസ്തുത തീരുമാനം പുനഃപരിശോധിക്കുന്നതിന് തയ്യാറാകുമോ ?
|
1092 |
എയ്ഡഡ് കോളേജുകളിലെ സ്റ്റാഫ് പാറ്റേണ്‍
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)യൂണിവേഴ്സിറ്റികളിലേയും, എയ്ഡഡ് കോളേജുകളിലെയും ജീവനക്കാരുടെ കുറവും പ്രശ്നങ്ങളും പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന പ്രൊഫ. രവീന്ദ്രനാഥ് ചെയര്‍മാനായുള്ള കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ ഈ റിപ്പോര്‍ട്ടിന്മേല്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് മേധാവി എന്നിവര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;
(സി)1998 ന്ശേഷം അനുവദിച്ച കോഴ്സുകള്‍ക്ക് ആനുപാതികമായി എയ്ഡഡ് കോളേജുകളില്‍ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിച്ചിച്ചുണ്ടോ;
(ഡി) ഇല്ലായെങ്കില്‍ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
|
1093 |
സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ തസ്തികകള്‍
ശ്രീ. കെ.രാധാകൃഷ്ണന്‍
(എ)കഴിഞ്ഞവര്‍ഷം പുതുതായി ആരംഭിച്ച സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ തസ്തികകള്‍ അനുവദിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)ചേലക്കര മണ്ഡലത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഗവ: കോളേജില്‍ ഏതെല്ലാം തസ്തികകളാണ് അനുവദിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ ഉത്തരവ് സഹിതം വ്യക്തമാക്കാമോ;
(ഡി)ഈ അദ്ധ്യയനവര്‍ഷാരംഭത്തില്‍തന്നെ, അനുവദിച്ച തസ്തികകളില്‍ നിയമനം നടത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
1094 |
എഫ്.ഐ.പി. സബ്സ്റ്റിറ്റ്യൂട്ട് അദ്ധ്യാപകരുടെ നിയമനം
ശ്രീ. വി. ശശി
(എ)കോളേജ് / യൂണിവേഴ്സിറ്റിതലത്തില്‍ എഫ്.ഐ.പി. സബ്സ്റ്റിറ്റ്യൂട്ട് ലക്ചറര്‍മാരുടെ നിയമനം സംബന്ധിച്ച് നാളിതുവരെ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
(ബി)ഈ നിയമനങ്ങള്‍ക്ക് സംവരണം ഉറപ്പാക്കാന്‍ പ്രസ്തുത ഉത്തരവുകളില്‍ വ്യവസ്ഥയുണ്ടോ;
(സി)ഇത്തരത്തില്‍ നിയമനം ലഭിച്ചവര്‍ക്ക് ഈ സേവനകാലയളവ് തുടര്‍ന്നുള്ള നിയമനങ്ങളിലെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പരിഗണിക്കാന്‍ ഉത്തരവ് നിലവിലുണ്ടോ?
|
1095 |
കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് നിയമനത്തിലെ ക്രമക്കേട്
ശ്രീ. സി. മമ്മുട്ടി
(എ)കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് നിയമനത്തിലെ ക്രമക്കേട് സംബന്ധിച്ച് ഏറ്റവും ഒടുവിലുണ്ടായ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
(ബി)വിധി പൂര്‍ണ്ണമായും നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തെല്ലാമാണ് ഇനിയും നടപ്പാക്കാനുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഇത്തരത്തില്‍ നിയമനം ലഭിച്ചവര്‍ ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നുണ്ടോ?
|
1096 |
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്‍റ് നിയമനം
ശ്രീ. വി. ശശി
(എ)മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്‍റുമാരുടെ നിയമനത്തിനുള്ള റാങ്ക്ലിസ്റ്റ് നിലവിലുണ്ടോ; ഇല്ലെങ്കില്‍ മുന്‍ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി എന്ന് അവസാനിച്ചുവെന്ന് വ്യക്തമാക്കുമോ;
(ബി)ഈ റാങ്ക് ലിസ്റ്റ് എന്നാണ് നിലവില്‍ വന്നതെന്നും ഏതെല്ലാം കാലയളവുകളിലേയ്ക്ക് പ്രസ്തുത ലിസ്റ്റിന്‍റെ കാലാവധി നീട്ടിനല്‍കിയെന്നും വ്യക്തമാക്കുമോ;
(സി)താല്‍ക്കാലികാടിസ്ഥാനത്തില്‍ ഈ തസ്തികയില്‍ എത്രപേരെ നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ഡി)ഈ താല്‍ക്കാലിക നിയമനങ്ങളില്‍ സംവരണം പാലിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?
|
1097 |
കോളേജുകളില്‍ പുതിയ കോഴ്സുകള്‍
ശ്രീ. ബി.സത്യന്‍
(എ)കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഏതെല്ലാം കോളേജുകളില്‍ ഈ വര്‍ഷം പുതിയ കോഴ്സുകള്‍ തുടങ്ങുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഏതെല്ലാം കോഴ്സുകളാണെന്നും വിശദമാക്കാമോ;
(ബി)ആറ്റിങ്ങല്‍ ഗവ: കോളേജില്‍ ഏതെല്ലാം കോഴ്സുകള്‍ പുതിയതായി തുടങ്ങുവാനാണ് യൂണിവേഴ്സിറ്റി ശുപാര്‍ശ ചെയ്തിട്ടുള്ളത്; വ്യക്തമാക്കാമോ?
|
1098 |
ഗവ. കോളേജുകളിലെ ഓണേഴ്സ് കോഴ്സ്
ശ്രീ. കെ. കെ. ജയചന്ദ്രന്‍
(എ)സംസ്ഥാനത്ത് എത്ര ഗവണ്‍മെന്‍റ് കോളേജുകളില്‍ ഓണേഴ്സ് കോഴ്സ് തുടങ്ങിയിട്ടുണ്ട്; പ്രസ്തുത കോഴ്സ് ആരംഭിക്കാനുള്ള സാഹചര്യം വിശദീകരിക്കാമോ;
(ബി)നിലവിലുള്ള കോഴ്സുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)ഓണേഴ്സ് കോഴ്സ് പഠിപ്പിക്കുന്നത് കരാര്‍ അടിസ്ഥാനത്തിലുള്ള അദ്ധ്യാപകരാണോ; ഇതിനായി സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ഉദ്ദേശ്യമുണ്ടോ;
(ഡി)കോഴ്സ് കോ-ഓര്‍ഡിനേറ്ററായി കോളേജിലെ വകുപ്പ് മോധാവിക്കു പകരം വിരമിച്ച ആദ്ധ്യാപകരെ നിയമിച്ചതിന്‍റെ കാരണം വ്യക്തമാക്കാമോ?
|
1099 |
പനന്പിള്ളി മെമ്മോറിയല്‍ ഗവണ്‍മെന്‍റ് കോളേജില്‍ പുതിയ കോഴ്സുകള്‍
ശ്രീ. ബി. ഡി. ദേവസ്സി
(എ)ഈ വര്‍ഷം " നാക് റീ അക്രിഡറ്റേഷന്‍ ' വിസിറ്റ് നടക്കുന്ന ചാലക്കുടി പനന്പിള്ളി മെമ്മോറിയല്‍ ഗവണ്‍മെന്‍റ് കോളേജില്‍ എം.എ. ഇംഗ്ലീഷ്, ബി.എസ്.സി. ഫിസിക്സ്, എം.കോം ഫൈനാന്‍സ്, എം.എസ്.സി. കന്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്സുകള്‍ അടിയന്തരമായി അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
(ബി)ചാലക്കുടി പനന്പിള്ളി മെമ്മോറിയല്‍ ഗവണ്‍മെന്‍റ് കോളേജില്‍ യു.ജി.സി.യില്‍ നിന്നുള്ള ധനസഹായത്താല്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി നിര്‍മ്മിച്ച വനിതാ ഹോസ്റ്റല്‍ പണിപൂര്‍ത്തിയാക്കി ഒരു വര്‍ഷം പിന്നിട്ടിട്ടും ആവശ്യമായ സ്റ്റാഫിനെ നിയമിച്ചിട്ടില്ലാത്തതിനാല്‍ ഇനിയും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;
(സി)ഹോസ്റ്റല്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ആവശ്യമായ സ്റ്റാഫിനെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?
|
1100 |
പുതിയ കോളേജുകളിലെ തസ്തിക/നിയമനം
ശ്രീ. കെ. സുരേഷ് കുറുപ്പ്
(എ)കഴിഞ്ഞ വര്‍ഷം പുതുതായി ആരംഭിച്ച കോളേജുകളില്‍ ആവശ്യമായ തസ്തിക അനുവദിച്ചിട്ടുണ്ടോ;
(ബി)സാന്പത്തികാധികാരമുള്ള കോളേജ് പ്രിന്‍സിപ്പലിന്‍റെ അഭാവം ഭരണനിര്‍വ്വഹണത്തെ ബാധിച്ചിട്ടുണ്ടോ;
(സി)തസ്തികകള്‍ സൃഷ്ടിക്കുന്നതിനും ഈ വര്‍ഷം തന്നെ നിയമനം നടത്തുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ?
|
1101 |
ഗവണ്‍മെന്‍റ് കോളേജ് ഹോസ്റ്റല്‍ ജീവനക്കാരുടെ നിയമനം
ശ്രീ. എ പ്രദീപ്കുമാര്‍
(എ)ആറ്റിങ്ങല്‍, കോട്ടയം, ചാലക്കുടി, കോഴിക്കോട്, മാനന്തവാടി എന്നീ ഗവണ്‍മെന്‍റ് കോളേജുകളില്‍ പുതുതായി നിര്‍മ്മിച്ച ഹോസ്റ്റലുകളില്‍ ജീവനക്കാരെ നിയമിച്ചിട്ടില്ലാത്തതിനാല്‍ തുറന്നു പ്രവര്‍ത്തിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പുതിയ ഹോസ്റ്റലുകളിലേയ്ക്ക് വേണ്ട ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമോ;
(സി)ഗവണ്‍മെന്‍റു കോളേജുകളിലെ സ്റ്റാഫ് മുറികളില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഇത്തരമൊരു നിര്‍ദ്ദേശം കോളേജ് വിദ്യാഭ്യാസ ഡയറക്്ടര്‍ക്ക് നല്‍കിയിട്ടുണ്ടോ എന്നറിയിക്കുമോ?
|
1102 |
കാസറഗോഡ് ഗവ. കോളേജിന് സ്പെഷ്യല്‍ ഗ്രേഡ്
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)കേരളത്തില്‍ എത്ര സ്പെഷ്യല്‍ ഗ്രേഡ് കോളേജുകള്‍ നിലവിലുണ്ടെന്ന് അറിയിക്കുമോ;
(ബി)ഈ കോളേജുകള്‍ക്ക് സ്പെഷ്യല്‍ ഗ്രേഡ് പദവി നല്‍കിയത് എന്നാണെന്നും അതിനായി സ്വീകരിച്ച മാനദണ്ധം എന്താണെന്നും വിശദമാക്കുമോ;
(സി)സ്പെഷ്യല്‍ഗ്രേഡ് ലഭിക്കുന്നതിനുള്ള മാനദണ്ധം പാലിക്കുന്ന എത്ര കോളേജുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നുവെന്ന് അറിയിക്കുമോ;
(ഡി)പ്രസ്തുത കോളേജുകളുടെ പട്ടികയില്‍ കാസറഗോഡ് ഗവ. കോളേജ് അര്‍ഹത നേടിയിട്ടുണ്ടോ;
(ഇ)ഇല്ലെങ്കില്‍ ജില്ലയുടെ പിന്നോക്കാവസ്ഥ പരിഗണിച്ച് പ്രസ്തുത കോളേജിന് സ്പെഷ്യല്‍ ഗ്രേഡ് നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;
(എഫ്)കാസറഗോഡ് ഗവ. കോളേജിന് സ്പെഷ്യല്‍ ഗ്രേഡ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ജി)എങ്കില്‍ ഇതു സംബന്ധമായി എത്ര നിവേദനങ്ങള്‍ ആരില്‍ നിന്നെല്ലാം ലഭിച്ചിട്ടുണ്ട് എന്നതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ?
|
1103 |
വൈപ്പിന്‍ ആര്‍ട്സ് കോളേജ്
ശ്രീ. എസ്. ശര്‍മ്മ
(എ)വൈപ്പിന്‍ മണ്ധലത്തില്‍ പുതുതായി ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന ആര്‍ട്സ് കോളേജിന് അനുയോജ്യമായ സ്ഥലം ലഭ്യമായിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുള്ള കാലതാമസം എന്താണെന്ന് വ്യക്തമാക്കാമോ?
(ബി)കോളേജിന്‍റെ പ്രവര്‍ത്തനം ഈ വരുന്ന അദ്ധ്യയന വര്‍ഷത്തില്‍ തന്നെ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
(സി)കോളേജിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തടസ്സം ഉണ്ടെങ്കില്‍ കാരണം വിശദമാക്കാമോ?
|
1104 |
ചേലക്കര ഗവ. പോളിടെക്നിക്കില്‍ പുതിയ കോഴ്സുകള്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)ചേലക്കര ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജില്‍ രണ്ട് പുതിയ കോഴ്സുകള്‍ ആരംഭിക്കുവാന്‍ 2010-ല്‍ എ.ഐ.സി.റ്റി.ഇ അംഗീകാരം നല്‍കിയിരുന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എല്ലാ അടിസ്ഥാനസൌകര്യങ്ങളും ലഭ്യമാക്കിയിട്ടുള്ള പ്രസ്തുത സ്ഥാപനത്തില്‍ ഇതേവരെ ഈ കോഴ്സുകള്‍ ആരംഭിക്കുവാന്‍ കഴിയാത്തതെന്തുകൊണ്ടെന്ന് അറിയിക്കുമോ;
(സി)പിന്നോക്കമേഖലയില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തില്‍ രണ്ട് കോഴ്സുകളും ഈ അദ്ധ്യയനവര്‍ഷം തന്നെ ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
1105 |
പരപ്പയില്‍ പോളിടെക്നിക്ക് കോളേജ് സ്ഥാപിക്കണമെന്ന ആവശ്യം
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാഞ്ഞങ്ങാട് നിയോജക മണ്ധലത്തില്‍ പരപ്പ ആസ്ഥാനമായി പോളിടെക്നിക് കോളേജ് സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
|
1106 |
പോളിടെക്നിക്കുകള്‍ കമ്മ്യൂണിറ്റി കോളേജുകള്‍ ആക്കാന്‍ പദ്ധതി
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
(എ)പോളിടെക്നിക്കുകള്‍ കമ്മ്യൂണിറ്റി കോളേജുകളാക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിനായി ഏതെങ്കിലും പദ്ധതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
|
1107 |
തിരൂരങ്ങാടി പോളിടെക്നിക് മികവിന്‍റെ കേന്ദ്രമായി മാറ്റുന്നതിന് നടപടി
ശ്രീ. കെ.എന്‍.എ. ഖാദര്‍
(എ)വള്ളിക്കുന്ന് മണ്ധലത്തിലെ തിരൂരങ്ങാടി പോളിടെക്നിക്, ചേളാരി എന്ന സ്ഥാപനം വിവിധ കോഴ്സുകളോടുകൂടി ഒരു എഞ്ചിനീയറിംഗ് കോളേജായി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ;
(ബി)ഇതു സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട നിവേദനങ്ങളില്‍ എന്തു നടപടിയാണ് ഇതുവരെ കൈക്കൊണ്ടിട്ടുള്ളത്;
(സി) അവൂഖാദര്‍കുട്ടിനഹ' സ്മാരകമായി അറിയപ്പെടുന്ന ഈ സ്ഥാപനം ഒരു മികവിന്‍റെ കേന്ദ്രമായി മാറ്റുന്നതിന് നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടോ?
|
<<back |
|