|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1038
|
മീനടത്തൂര്‍ ഗവണ്‍മെന്‍റ് യു.പി. സ്കൂളിലെ അദ്ധ്യാപക നിയമനം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)താനൂര്‍ നിയോജകമണ്ഡലത്തിലെ മീനടത്തൂര്‍ ഗവ. യു.പി. സ്കൂള്‍ ആര്‍.എം.എസ്.എ. സ്കീമില്‍ ഉള്‍പ്പെടുത്തിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കഴിഞ്ഞ വര്‍ഷം ജനകീയ സഹകരണത്തോടെ എട്ടാം ക്ലാസ്സ് വരെ നിലവില്‍ വന്ന പ്രസ്തുത വിദ്യാലയത്തില്‍ ഈ വര്‍ഷം ഒന്പതാം ക്ലാസ്സ് ആരംഭിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)സര്‍ക്കാര്‍ സ്കൂളായി അംഗീകരിച്ചതിനാല്‍ ആവശ്യമായ അധ്യാപക-അനധ്യാപക ജീവനക്കാരെ ഈ അധ്യയന വര്‍ഷം തന്നെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
(ഡി)എങ്കില്‍, വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
1039 |
സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ ലാബ് അസിസ്റ്റന്‍റുമാരുടെ സര്‍വ്വീസ് സംബന്ധമായ കാര്യങ്ങള്‍
ശ്രീ. ഇ.ചന്ദ്രശേഖരന്‍
(എ)സര്‍ക്കാര്‍ മേഖലയിലെ ഹയര്‍സെക്കണ്ടറി സ്കൂള്‍ ലാബ് അസിസ്റ്റന്‍റുമാരുടെ പ്രൊബേഷന്‍, ഇന്‍ക്രിമെന്‍റ് എന്നിവ ഏഴ് വര്‍ഷത്തിലധികമായി അനുവദിക്കപ്പെട്ടിട്ടില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എയ്ഡഡ് മേഖലയില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പ്രൊബേഷന്‍, ഇന്‍ക്രിമെന്‍റ് എന്നിവ ലഭിക്കുന്നതിന് ഇളവുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഇളവുകള്‍ നല്‍കുന്നതിനുള്ള ഉത്തരവു ലഭ്യമാക്കുമോ;
(സി)സര്‍ക്കാര്‍ ഹയര്‍സെക്കണ്ടണ്ടറി ലാബ് അസിസ്റ്റന്‍റുമാര്‍ക്ക് നിര്‍ബന്ധിത ഡിപ്പാര്‍ട്ട്മെന്‍റ് പരീക്ഷ ഒഴിവാക്കി പകരം ഇന്‍ സര്‍വ്വീസ് കോഴ്സ് നല്‍കണമെന്ന ശുപാര്‍ശ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ശുപാര്‍ശ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ഡി)പ്രൊബേഷന്‍, ഇന്‍ക്രിമെന്‍റ് എന്നിവയ്ക്ക് എയ്ഡഡ് മേഖല ഇളവ് നല്‍കുന്പോള്‍ പി.എസ്.സി നടത്തുന്ന മത്സരപരീക്ഷയിലൂടെ നിയമിതരാകുന്ന സര്‍ക്കാര്‍ ലാബ് അസിസ്റ്റന്‍റുമാര്‍ക്ക് ഇളവ് അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ?
|
1040 |
ഭാഷാധ്യാപക തസ്തിക
ശ്രീ. എന്‍. ഷംസുദ്ദീന്‍
,, റ്റി. എ. അഹമ്മദ് കബീര്‍
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍
,, കെ. എം. ഷാജി
(എ) കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഭേദഗതി വരുത്താനുള്ള നിര്‍ദ്ദേശങ്ങളെന്തെങ്കിലും പരിഗണനയിലുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കാമോ;
(ബി) ഭാഷാധ്യാപക തസ്തികകള്‍ നിലനിര്‍ത്തുന്നതിനും, പുതിയ തസ്തികകള്‍ അനുവദിക്കുന്നതിനും ചട്ടങ്ങളില്‍ ഭേദഗതി വരുത്തേണ്ടതുണ്ടോ; എങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;
(സി) ആര്‍.എം.എസ്.എ. (രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍) വിദ്യാലയങ്ങളില്‍ ഭാഷാധ്യാപക തസ്തിക അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
1041 |
കോഴിക്കോട് മെഡിക്കല്‍ കോളേജ് കാന്പസ് ഹൈസ്കൂളിലെ അദ്ധ്യാപക തസ്തിക
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)കോഴിക്കോട് മെഡിക്കല്‍ കോളേജ് കാന്പസ് ഹൈസ്കൂളിലെ എല്‍.പി., യു.പി വിഭാഗങ്ങളിലെ അദ്ധ്യാപക തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതിന് ഉത്തരവിറക്കിയിട്ടുണ്ടോ;
(ബി)പ്രസ്തുത ഉത്തരവ് കാരണം സ്കൂളിന്‍റെ പ്രവര്‍ത്തനത്തിന് പ്രതിസന്ധി നേരിടുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)വെട്ടിക്കുറച്ച അദ്ധ്യാപക തസ്തികകള്‍ പുനസ്ഥാപിക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
|
1042 |
എച്ച്.എസ്.എസ്.ടി. സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക ഒഴിവുകള്‍
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)ഹയര്‍സെക്കന്‍ററി എച്ച്.എസ്.എസ്.ടി. സ്റ്റാറ്റിസ്റ്റിക്സ് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത ഒഴിവുകളില്‍ എത്രയെണ്ണം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)ബൈട്രാന്‍സ്ഫര്‍ പ്രകാരം നികത്തപ്പെടുന്ന ഒഴിവുകളുടെ എണ്ണം എത്രയെന്നും വെളിപ്പെടുത്തുമോ;
(ഡി)പി.എസ്.സി. വഴിയോ, ബൈട്രാന്‍സ്ഫര്‍ പ്രകാരമോ അല്ലാതെ, റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള. ഒഴിവുകളില്‍ മറ്റേതെങ്കിലും തരത്തില്‍ നിയമനം നടത്താറുണ്ടോയെന്ന് വ്യക്തമാക്കാമോ;
(ഇ)എച്ച്.എസ്.എസ്.ടി. (സ്റ്റാറ്റിസ്റ്റിക്സ്) യില്‍ പിന്നോക്ക വിഭാഗ സംവരണ പ്രകാരം നികത്തപ്പെടാതെ ഒഴിവുകള്‍ നിലവിലുണ്ടോ എന്ന് വ്യക്തമാക്കാമോ;
(എഫ്)ഉണ്ടെങ്കില്‍ ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഒഴിവുകള്‍ നികത്തുന്നതിനുള്ള എന്തെങ്കിലും മാനദണ്ഡം നിലവിലുണ്ടോയെന്നും വ്യക്തമാക്കാമോ;
(ജി)എച്ച്.എസ്.എസ്.ടി. സ്റ്റാറ്റിസ്റ്റിക്സ് റാങ്ക് ലിസ്റ്റില്‍ എത്രപേര്‍ക്ക് പി.എസ്.സി.അഡഡ്വൈസ് മെമ്മോ അയച്ചിട്ടുണ്ട്?
|
1043 |
സ്കൂളുകളിലെ അദ്ധ്യാപക തസ്തിക നിര്‍ണ്ണയം
ശ്രീ. മോന്‍സ് ജോസഫ്
(എ)സംസ്ഥാനത്തെ സ്കൂളുകളിലെ അദ്ധ്യാപക തസ്തിക നിര്‍ണ്ണയം ഏതു ഘട്ടംവരെയായി എന്ന് വ്യക്തമാക്കുമോ; എത്ര അദ്ധ്യാപകര്‍ അധികമായിട്ടുണ്ട്; യു.പി., എല്‍.പി., ഹൈസ്ക്കൂള്‍ തലത്തിലെ കണക്ക് വ്യക്തമാക്കുമോ;
(ബി)അധിക അദ്ധ്യാപകരെ പുനര്‍ വിന്യസിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ആയതിന്‍റെ നിലപാട് വ്യക്തമാക്കുമോ;
(സി)അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം പരിഷ്കരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; ഇതു സംബന്ധിച്ച നയം വ്യക്തമാക്കുമോ ?
|
1044 |
എച്ച്.എസ്.എ. മലയാളം തസ്തിക - കൊല്ലം ജില്ല
ശ്രീ. എ.കെ. ബാലന്‍
(എ)2014 ഏപ്രില്‍ മാസത്തില്‍ നടത്തിയ സ്റ്റാഫ് ഫിക്സേഷന് ശേഷം കൊല്ലം ജില്ലയില്‍ എച്ച്.എസ്.എ. മലയാളം തസ്തികയില്‍ എത്ര ഒഴിവുകളാണുള്ളതെന്ന് വ്യക്തമാക്കുമോ ;
(ബ)പൊതു സ്ഥലംമാറ്റത്തിനുശേഷം ഏതെല്ലാം സ്കൂളുകളിലാണ് ഒഴിവുള്ളത് ;
(സി)പ്രസ്തുത തസ്തികയുടെ നേരിട്ടുള്ള നിയമനം, ബൈട്രാന്‍സ്ഫര്‍ നിയമനം എന്നിവ വഴിയുള്ള റാങ്ക് ലിസ്റ്റുകള്‍ നിലവിലുണ്ടോ ;
(ഡി)പ്രസ്തുത തസ്തികയിലേക്ക് ഉദേ്യാഗാര്‍ത്ഥികളെ പി.എസ്.സി. ശുപാര്‍ശ ചെയ്തിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഏതെല്ലാം ലിസ്റ്റില്‍ നിന്നും എത്രപേരെ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(ഇ)നിയമന ശുപാര്‍ശ നല്‍കിയവര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്നത്തേക്ക് അവര്‍ക്ക് നിയമനം നല്‍കുമെന്ന് വ്യക്തമാക്കുമോ ?
|
1045 |
കെ.ഇ.ആര്‍. പ്രകാരമുള്ള തസ്തിക നിര്‍ണ്ണയം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പില്‍ കെ.ഇ.ആര്‍. നിഷ്ക്കര്‍ഷിക്കും പ്രകാരം തസ്തിക നിര്‍ണ്ണയം നടത്തിയിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ഏതൊക്കെ വര്‍ഷത്തെ തസ്തിക നിര്‍ണ്ണയംപൂര്‍ത്തീകരിച്ചെന്ന് വെളിപ്പെടുത്താമോ;
(സി)അവസാന തസ്തിക നിര്‍ണ്ണയം ഏത് വര്‍ഷമായിരുന്നു. ഇതുപ്രകാരം സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ എത്രപേരുടെ ജോലി നഷ്ടപ്പെട്ടു. എത്രപേര്‍ അദ്ധ്യാപക ബാങ്കില്‍ ഉള്‍പ്പെട്ടു; വിശദമാക്കുമോ;
(ഡി)അദ്ധ്യാപക ബാങ്കില്‍ ഉള്‍പ്പെട്ട അദ്ധ്യാപകര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്ന് വിശദമാക്കാമോ?
|
1046 |
ഹയര്‍സെക്കന്‍ററി സ്കൂളുകളിലെ റഷ്യന്‍ ഭാഷാധ്യാപകരുടെ നിയമനം
ശ്രീ. അന്‍വര്‍ സാദത്ത്
(എ)സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ററി സ്കൂളുകളില്‍ എത്ര സ്കൂളുകളിലാണ് റഷ്യന്‍ ഭാഷ പഠിപ്പിക്കുന്നത്;
(ബി)പ്രസ്തുത വിദ്യാലയങ്ങളില്‍ എത്ര അദ്ധ്യാപകരുടെ തസ്തികകളാണ് ഉള്ളത്; ഇതില്‍ എത്ര തസ്തികകള്‍ക്കാണ് അനുമതി ഉള്ളത്;
(സി)പ്രസ്തുത തസ്തികകളില്‍ നിലവില്‍ ഉള്ള അദ്ധ്യാപകര്‍ പി.എസ്.സി. വഴി നിയമനം ലഭിച്ചവരാണോയെന്ന് വ്യക്തമാക്കാമോ;
(ഡി)തിരുവനന്തപുരത്ത് വെള്ളനാട് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ റഷ്യന്‍ ഭാഷ പഠിപ്പിക്കുന്ന അധ്യാപിക എത്ര നാളായി പ്രസ്തുത സ്കൂളില്‍ സേവനം നടത്തുന്നു; അദ്ധ്യാപിക ദിവസവേതനാടിസ്ഥാനത്തിലാണോ സേവനം നടത്തുന്നതെന്ന് വ്യക്തമാക്കാമോ;
(ഇ)റഷ്യന്‍ ഭാഷാദ്ധ്യാപകരുടെ തസ്തികകളിലേയ്ക്ക് അവസാനമായി പി.എസ്.സി. വിജ്ഞാപനം നടത്തിയിട്ടുള്ളത് എന്നാണെന്ന് വ്യക്തമാക്കാമോ;
(എഫ്)വെള്ളനാട് ഹയര്‍സെക്കന്‍ററി സ്കൂളില്‍ വര്‍ഷങ്ങളായി സേവനം നടത്തുന്ന അദ്ധ്യാപികയ്ക്ക് പി.എസ്.സി. വഴിയുള്ള നിയമനത്തിനായി അപേക്ഷിക്കുവാന്‍ സാധിക്കാത്തതിനാല്‍ പ്രസ്തുത അദ്ധ്യാപികയ്ക്ക് സ്ഥിര നിയമനം നല്‍കാനുള്ള തീരുമാനം ഉണ്ടാകുമോയെന്ന് വ്യക്തമാക്കാമോ;
(ജി)അല്ലെങ്കില്‍ പി.എസ്.സി. വഴി പ്രസ്തുത തസ്തികയിലേയ്ക്ക് പുതിയ വിജ്ഞാപനം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
(എച്ച്)പ്രസ്തുത തസ്തികയ്ക്ക് അപേക്ഷിക്കാന്‍ പി.എസ്.സി. നിര്‍ദ്ദേശിച്ചിരിക്കുന്ന വയസ്സ് കഴിഞ്ഞവര്‍ക്ക് പരിഗണന നല്‍കുമോ?
|
1047 |
പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)സംസ്ഥാനത്ത് പ്ലസ് ഒന്നിനു എത്ര സീറ്റുകള്‍ ഇപ്പോള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)നടപ്പ് വര്‍ഷം എത്ര സീറ്റുകളാണ് അധികമായി അനുവദിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
|
1048 |
2013-14 അദ്ധ്യയന വര്‍ഷത്തെ ഒഴിഞ്ഞുകിടന്ന പ്ലസ് വണ്‍ സീറ്റുകള്‍
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)2013-14 അദ്ധ്യയന വര്‍ഷം സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ററിയില്‍ എത്ര അധിക ബാച്ചുകള്‍ അനുവദിച്ചു എന്ന് വ്യക്തമാക്കാമോ; ഇത് ഏതെല്ലാം സ്കൂളുകളിലാണ് അനുവദിച്ചത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
(ബി)സംസ്ഥാനത്ത് 2013-14 അദ്ധ്യയന വര്‍ഷം എത്ര പ്ലസ് വണ്‍ സീറ്റുകളില്‍ പ്രവേശനം നല്കാതെ ഒഴിഞ്ഞുകിടന്നിരുന്നുവെന്ന് വ്യക്തമാക്കാമോ;
(സി)ഒഴിഞ്ഞു കിടന്ന സീറ്റുകളുടെ എണ്ണം സര്‍ക്കാര്‍, എയ്ഡഡ്, അണ്‍-എയ്ഡഡ് വിഭാഗങ്ങളിലായി ജില്ല തിരിച്ച് ലഭ്യമാക്കാമോ?
|
1049 |
പുതിയതായി അനുവദിച്ച പ്ലസ്ടു ബാച്ചുകള്‍
ശ്രീ. ആര്‍. രാജേഷ്
(എ)സംസ്ഥാനത്ത് അനുവദിച്ച പുതിയ പ്ലസ്ടു ബാച്ചുകള്‍ എത്രയെന്ന് സര്‍ക്കാര്‍-എയ്ഡഡ്-അണ്‍ എയിഡഡ് മേഖല തിരിച്ച് വിശദമാക്കുമോ;
(ബി)2011 - ല്‍ അനുവദിച്ച ബാച്ചുകളിലെ അദ്ധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്തിയോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ;
(സി)പുതിയ ബാച്ചില്‍ എത്ര അദ്ധ്യാപകരുടെ ഒഴിവുകള്‍ ആണ് പ്രതീക്ഷിക്കുന്നത്;
(ഡി)മാവേലിക്കര മണ്ധലത്തില്‍ നൂറു വര്‍ഷത്തോളം പൂര്‍ത്തിയായ "കുന്നം എച്ച്.എസ്.എസ്.', "ചുനക്കര എച്ച്.എസ്.എസ്'. എന്നിവയുടെ സൌകര്യമില്ലായ്മ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
(ഇ)പ്രസ്തുത സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള തുക അനുവദിക്കുമോ; ആയതിനുള്ള പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ;
(എഫ്)കുടശ്ശനാട് ഗവ. എസ്.വി.എച്ച്.എസ്.എസ്. ന് ലാബിന്‍റെ പ്രവര്‍ത്തനത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; ഫണ്ട് ലഭ്യമാക്കുമോ?
|
1050 |
പുതിയ അഡീഷണല്‍ ബാച്ച്
ശ്രീ. പി. കെ. ഗുരുദാസന്‍
കൊല്ലം ഗവണ്മെന്‍റ് ബോയ്സ് ഹയര്‍ സെക്കന്‍ററി സ്കൂളിന് ഈ അധ്യയന വര്‍ഷം പുതിയ അഡീഷണല്‍ ബാച്ച് അനുവദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം ബാച്ച് അനുവദിക്കുമെന്ന് വ്യക്തമാക്കാമോ?
|
1051 |
അന്പലപ്പുഴയിലെ ഹയര്‍സെക്കന്‍ററി സ്കൂളില്‍ പ്ലസ്ടുവിന് അധിക ബാച്ച്
ശ്രീ.ജി. സുധാകരന്‍
(എ)അന്പലപ്പുഴ മണ്ഡലത്തിലെ മുഹമ്മദന്‍സ് ബോയ്സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍, ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ എന്നിവിടങ്ങളില്‍ യഥാക്രമം കൊമേഴ്സ്, കന്പ്യൂട്ടര്‍ സയന്‍സ് എന്നിവയ്ക്ക് പ്ലസ്ടൂവിന് അഡീഷണല്‍ ബാച്ച് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ;
(ബി)പ്ലസ്ടുവിന് അഡീഷണല്‍ ബാച്ചുകള്‍ അനുവദിക്കുന്നതിന്‍റെ മാനദണ്ഡമെന്തെന്ന് വിശദമാക്കാമോ;
(സി)ആലപ്പുഴ ജില്ലയില്‍ പത്താംക്ലാസ്സ് പാസ്സായി ഉപരിപഠനത്തിന് അര്‍ഹത നേടിയ എത്ര വിദ്യാര്‍ത്ഥികളുണ്ട്; ജില്ലയില്‍ പത്താം ക്ലാസ്സ് കഴിഞ്ഞുള്ള ഉപരിപഠനം നടത്തുന്നതിന് എത്ര വിദ്യാര്‍ത്ഥികള്‍ക്ക് സൌകര്യം ലഭ്യമാണ്; വിശദാംശം നല്‍കാമോ;
(ഡി)കര്‍ഷകരുടെയും, കര്‍ഷകതൊഴിലാളികളുടെയും, കയര്‍തൊഴിലാളികളുടെയും, മത്സ്യതൊഴിലാളികളുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളില്‍ പ്പെട്ടവരുടെയും കുടുംബങ്ങളില്‍ നിന്നും വരുന്ന ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് ഗ്രൂപ്പുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധം പ്ലസ്ടുവിന് അധിക ബാച്ചുകളും, പ്ലസ്ടു സ്കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ പ്ലസ്ടൂ കോഴ്സും ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?
|
1052 |
സ്കൂളുകളില്‍ പുതിയ ഡിവിഷന്‍
ശ്രീമതി കെ.കെ. ലതിക
(എകുറ്റ്യാടി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കുട്ടികളുടെ വര്‍ദ്ധനവിനനുസരിച്ച് പുതിയ ഡിവിഷനുകള്‍ അനുവദിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
(ബി)സര്‍ക്കാരിന് അധിക സാന്പത്തിക ബാധ്യത വരാത്ത വിധത്തില്‍ അധ്യാപക ബാങ്കിലെ അധ്യാപകരെ ഉപയോഗിച്ചുകൊണ്ട് പ്രസ്തുത അധിക ഡിവിഷനുകള്‍ക്ക് അധ്യാപകരെ നിയമിക്കുന്നതിന് സ്കൂള്‍ പി.ടി.എ. നല്‍കിയ അപേക്ഷ പരിശോധിച്ചിട്ടുണ്ടോ; അതിനനുസരിച്ച് തീരുമാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ വ്യക്തമാക്കുമോ?
|
1053 |
അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതി
ശ്രീ.കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)ഹയര്‍ സെക്കണ്ടറി-ബിരുദ തലത്തില്‍ പൊതു-ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ നടത്തിവരുന്ന അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ (അസാപ്) പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ ?
|
1054 |
ഹയര്‍സെക്കന്‍ററി അധ്യാപകരുടെ ഒഴിവുകള്‍
ശ്രീ. വി. പി. സജീന്ദ്രന്‍
(എ)ഹയര്‍സെക്കണ്ടറി അധ്യാപകരുടെ ജൂനിയര്‍-സീനിയര്‍ തസ്തികകളിലെ എത്ര ഒഴിവുകള്‍ പി.എസ്. സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വിശദമാക്കുമോ;
(ബി)ഇപ്പോള്‍ പ്രസ്തുത തസ്തികകളില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട്;
(സി)നിയമനനിരോധനം നിലവിലില്ലാതിരക്കുന്ന സാഹചര്യത്തില്‍ വരാന്‍ പോകുന്ന ഒഴിവുകള്‍ കേരള പി.എസ്. സി. യില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന സര്‍ക്കാരിന്‍റെ 02.03.13 ലെ 5755/എ.ഡി.വി.സി3/2013/പി. & എ.ആര്‍.ഡി. സര്‍ക്കുലറിലെ നിര്‍ദ്ദശം അവഗണിച്ചുകൊണ്ട് ഹയര്‍സെക്കണ്ടറി ഡയറക്ട്രേറ്റിലെ പ്രസ്തുത ഒഴിവുകള്‍ പി.എസ്. സി. ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ കിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഒഴിവുകള്‍ പി.എസ്. സി. ക്ക് റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് എടുക്കാനുദ്ദേശിക്കുന്നത്;
(ഡി)നിലവിലുള്ള പ്രസ്തുത ഒഴിവുകളുടെ എണ്ണം പി.എസ്. സി. ക്ക് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുവാനും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് ഈ ഒഴിവുകള്‍ പൂര്‍ണ്ണമായി നികത്തുവാനും അടിയന്തിര നടപടി സ്വീകരിക്കുമോ?
|
1055 |
പ്ലസ് വണ്‍ പ്രവേശനം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
,, ബി. സത്യന്‍
,, എ. എം. ആരിഫ്
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ) 2013-2014 ലെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടും പ്ലസ് വണ്‍ പ്രവേശനം ആരംഭിക്കുന്നതിന് കാലതാമസമുണ്ടായതിനുള്ള കാരണം വിശദമാക്കാമോ;
(ബി) ഏപ്രില്‍ 16 ന് എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനം വന്നിട്ടും പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നത് മെയ് അവസാന വാരത്തിലേക്ക് നീട്ടിയത് സി.ബി.എസ്.ഇ. ഫലപ്രഖ്യാപനം വരാന്‍ കാത്തിരുന്നതാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി) പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷാ ഫീസ് ഈടാക്കുന്നുണ്ടോ; എത്ര തുകയാണ് അപേക്ഷാഫീസായി സ്വീകരിക്കുന്നത്; പ്രസ്തുത തീരുമാനം സാധാരണക്കാരായ വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി) അധിക ബാച്ചുകള്‍ അനുവദിക്കാന്‍ വൈകുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടപ്രകാരമുള്ള കോഴ്സും സ്കൂളും തെരഞ്ഞെടുക്കാനുള്ള അവകാശത്തെ എതിരായി ബാധിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
1056 |
പ്ലസ്വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)എസ്.എസ്.എല്‍.സി. ഫലം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കിയിട്ടും പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഏറെ നീണ്ടുപോയത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ ;
(ബി)പ്ലസ് വണ്‍ പ്രവേശന നടപടികള്‍ നീണ്ടു പോയതിനാല്‍ കേരള സിലബസില്‍ പഠിച്ചു പാസായ കുട്ടികളുടെ അവസരങ്ങള്‍ നഷ്ടമാകുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)പ്ലസ് വണ്‍ പ്രവേശന നടപടികള്‍ എന്നേക്കു പൂര്‍ത്തീകരിക്കാനുകുമെന്ന് വ്യക്തമാക്കുമോ ;
(ഡി)പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനം എല്ലാ സ്കൂളുകളിലും സജ്ജമാക്കിയിട്ടുണ്ടോ ;
(ഇ) പ്രസ്തുത സംവിധാനം ആയിട്ടില്ലെങ്കില്‍ അത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കുമോ ;
(എഫ്)കന്പ്യൂട്ടര്‍ സംവിധാനത്തിലെ അപാകതമൂലം നിരന്തരം പ്ലസ് വണ്‍ രജിസ്ട്രേഷന്‍ തടസ്സപ്പെടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ജി)ആയതിന് നടപ്പിലാക്കിയിരിക്കുന്ന ബദല്‍ സംവിധാനത്തെക്കുറിച്ച് വ്യക്തമാക്കുമോ ?
|
1057 |
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനം
ശ്രീ. കെ.രാജു
(എ)സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ഓണ്‍ ലൈനായി സ്വീകരിച്ചു തുടങ്ങിയെങ്കിലും പ്രോസ്പെക്ടസ് (അച്ചടിച്ച വിവരപത്രിക) വിതരണം നടത്താത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അച്ചടിച്ച വിവരപത്രിക ലഭിക്കാത്തതുമൂലം ഏകജാലക രീതിയുടെ നിബന്ധനകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വായിച്ചു മനസിലാക്കുവാന്‍ കഴിയുന്നില്ലെന്ന പരാതികള്‍ ലഭിച്ചിട്ടുണ്ടോ;
(സി)ആയത് പരിഹരിക്കുന്നതിന് സത്വരനടപടികള്‍ സ്വീകരിക്കുമോ;
(ഡി)ഏകജാലക പ്രവേശനത്തിനുള്ള നിബന്ധനകള്‍ സങ്കീര്‍ണ്ണമായിരിക്കെ ഇന്‍റര്‍നെറ്റ് സൌകര്യമില്ലാത്ത പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കുന്നതിനുള്ള ബുദ്ധിമുട്ടും സാന്പത്തിക ബാധ്യതയും പരിഗണിച്ച് സ്കൂളുകളില്‍ സഹായകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; ആയതിലേക്ക് അദ്ധ്യാപകര്‍ക്ക് ചുമതല നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
1058 |
എസ്.എസ്.എല്‍.സി. പരീക്ഷ പാസായവരുടെ പ്ലസ് വണ്‍, ഹയര്‍ സെക്കണ്ടറി പ്രവേശനം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)2014 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയ തൃശൂര്‍ ജില്ല മുതല്‍ കാസര്‍ഗോഡ് ജില്ലവരെയുള്ള വിദ്യാര്‍ത്ഥികളില്‍ എത്ര പേരാണ് കേരള സിലബസില്‍ ഉപരിപഠന യോഗ്യത നേടിയതെന്ന് വ്യക്തമാക്കുമോ ;
(ബി)പ്രസ്തുത ജില്ലകളില്‍ ഉപരിപഠനത്തിനായി ആകെ എത്ര പ്ലസ് വണ്‍ സീറ്റുകള്‍ നിലവിലുണ്ട് ; നിലവിലെ കണക്കു പ്രകാരം എത്ര കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ കഴിയാതെ വരും ; വിശദമാക്കുമോ ;
(സി)എല്ലാവര്‍ക്കും പ്രവേശനം ലഭിക്കുന്നതിന് പുതിയ ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ; പുതിയ ബാച്ചുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;
(ഡി)പുതിയ സ്കൂളുകളും പുതിയ ബാച്ചുകളും അനുവദിക്കുന്നുണ്ടെങ്കില്‍ മതിയായ സീറ്റുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
1059 |
ഹയര്‍ സെക്കന്‍ററി പ്രവേശന നടപടികള്‍
ശ്രീ. പി. റ്റി. എ. റഹീം
(എ)സംസ്ഥാനത്ത് എസ്.എസ്.എല്‍.സി. ഫലം പ്രസിദ്ധീകരിച്ച് എത്ര ദിവസങ്ങള്‍ക്കു ശേഷമാണ് ഹയര്‍ സെക്കന്‍ററി പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചതെന്ന് വ്യക്തമാക്കാമോ;
(ബി)ഹയര്‍ സെക്കന്‍ററി പ്രവേശന നടപടികള്‍ ആരംഭിക്കുന്നതില്‍ കാലതാമസം വന്നതിനുള്ള കാരണം വ്യക്തമാക്കാമോ;
(സി)ഹയര്‍ സെക്കന്‍ററി പ്രവേശന നടപടികള്‍ ആരംഭിക്കുന്നതില്‍ വന്ന കാലതാമസം കാരണം എസ്.എസ്.എല്‍.സി. ഫലം നേരത്തേ പ്രസിദ്ധീകരിച്ചതുമൂലം ലഭിക്കുമായിരുന്ന ഗുണം വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ടതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ഇതുമൂലം പ്ലസ്വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെടുന്ന അദ്ധ്യയന ദിവസങ്ങള്‍ നികത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ?
|
1060 |
എല്ലാ പഞ്ചായത്തിലും ഹയര്‍സെക്കന്‍ററി സ്കൂള്‍
ശ്രീ. എ. എ. അസീസ്
(എ)ഹയര്‍സെക്കന്‍ററി സ്കൂളുകള്‍ നിലവിലില്ലാത്ത എത്ര പഞ്ചായത്തുകളുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)എല്ലാ പഞ്ചായത്തുകളിലും ഹയര്‍സെക്കന്‍ററി സ്കൂളുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
1061 |
ബാലരാമപുരം ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാന്പത്തിക തിരിമറി
ഐ. സി. ബാലകൃഷ്ണന്‍
(എ) തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ കോഷന്‍ ഡിപ്പോസിറ്റ്, സ്പെഷ്യല്‍ ഫീസ്, നിയമവിരുദ്ധമായി പി.ടി..എ. ഫണ്ട് കളക്ഷന്‍ എന്നീ ഇനത്തില്‍ നടന്ന സാന്പത്തിക അഴിമതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്മേല്‍ വകുപ്പ് ഡയറക്ടര്‍, സെക്രട്ടറി എന്നിവര്‍ സ്വീകരിച്ച നടപടിയുടെ ഉത്തരവിന്‍റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
(ബി)ഓഡിറ്റ് പ്രകാരം ഗുരുതരമായ ആരോപണം ഉന്നയിക്കപ്പെട്ട പ്രിന്‍സിപ്പളിനെതിരെ പ്രാധമികമായിപോലും നടപടി സ്വീകരിക്കാത്തതിന്‍റെകാരണം വ്യക്തമാക്കുമോ;
(സി)ഗുരുതരമായ സാന്പത്തിക കുറ്റം നടന്നിട്ടും ഉത്തരവാദികളെ അവരുടെ സ്ഥാനത്ത് തുടരുവാന്‍ അനുവദിക്കുന്നത് തെളിവ് നശിപ്പിക്കുന്നതിനും അന്വേഷണം അട്ടിമറിക്കുന്നതിനും സാദ്ധ്യതയുണ്ടാക്കുമെന്നുള്ള വിവരം വകുപ്പ് മേധാവി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ;
(ഡി)സാന്പത്തിക തിരിമറി നടത്തിയതും വ്യാജരേഖ ചമച്ചതും സംബന്ധിച്ച വിവരങ്ങള്‍ വകുപ്പ്മേധാവി പോലീസില്‍ അറിയിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിന്‍റെ കാരണം വ്യക്തമാക്കുമോ;
(ഇ)സാന്പത്തിക തിരിമറി നടത്തിയ ഉദ്യോഗസ്ഥരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
1062 |
തെക്കേക്കര പഞ്ചായത്തില്‍ ഹയര്‍ സെക്കന്‍ററി സ്കൂളിന്‍റെ സ്ഥാപനം
ശ്രീ. ആര്‍. രാജേഷ്
(എ)മാവേലിക്കര മണ്ധലത്തിലെ തെക്കേക്കര പഞ്ചായത്തില്‍ ഹയര്‍ സെക്കന്‍ററി സ്കുളുകള്‍ ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)തേക്കേക്കര പഞ്ചായത്തില്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
(സി)ഹയര്‍ സെക്കന്‍ററി അനുവദിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ?
|
1063 |
പുതിയ ഹയര്‍സെക്കന്‍ററി സ്കൂളുകള്‍ക്കുള്ള അനുവാദം
ശ്രീ. എം. ചന്ദ്രന്‍
(എ)സംസ്ഥാനത്ത് ഈ വര്‍ഷം പുതിയ ഹയര്‍ സെക്കന്‍ററി സ്കുളുകള്‍ക്ക് അനുമതി നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)ഉണ്ടെങ്കില്‍ പുതിയ സ്കൂള്‍ അനുവദിക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്;
(സി)ഈ വര്‍ഷം പുതിയതായി പ്ലസ്ടൂ ബാച്ചുകള്‍ അനുവദിക്കുന്നുണ്ടോ;
(ഡി)ഉണ്ടെങ്കില്‍ എത്ര സ്കൂളുകളാണ് ഇതിനായി അപേക്ഷ നല്‍കിയിട്ടുള്ളതെന്ന് ജില്ല തിരിച്ചു വ്യക്തമാക്കുമോ?
|
1064 |
പുതുതായി ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ അനുവദിക്കല്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്ത് പുതുതായി ഹയര്‍ സെക്കണ്ടറി സ്കൂളുകളോ സ്കൂളുകളില്‍ അധിക ബാച്ചുകളോ അനുവദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;
(സി)ഏതൊക്കെ സ്കൂളുകളിലാണ് അധിക ബാച്ച് അനുവദിക്കുന്നതെന്ന് വെളിപ്പെടുത്താമോ;
(ഡി)പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചിട്ടും പുതിയ ബാച്ചുകള്‍ ആരംഭിക്കാത്തത് ഹയര്‍ സെക്കണ്ടറി മേഖലയില്‍ അനിശ്ചിതത്വമുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)ഉണ്ടെങ്കില്‍ ഇതു പരിഹരിക്കാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ?
|
1065 |
ഹയര്‍ സെക്കന്‍ററി സ്കൂളുകളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡം
ശ്രീ. ജെയിംസ് മാത്യൂ
(എ)ഹയര്‍ സെക്കണ്ടറി സ്കൂളുകളുകളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതില്‍ സ്വീകരിച്ച മാനദണ്ധം എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; ജിയോളജി, കോമേഴ്സ് പോലെ കൂടുതല്‍ തൊഴില്‍ സാദ്ധ്യതകളുള്ള കോഴ്സുകള്‍ അവഗണിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സംസ്ഥാനത്താകെ " ജിയോളജി' മുഖ്യവിഷയമായി കോഴ്സ് പഠിപ്പിക്കുന്ന എത്ര ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളുണ്ടെന്ന് വ്യക്തമാക്കുമോ ?
|
1066 |
എ.ഐ.സി.റ്റി.ഇ. യുടെ മേഖലാ ഓഫീസ്
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
'' ജോസഫ് വാഴക്കന്‍
'' എം. പി. വിന്‍സെന്‍റ്
'' ഹൈബി ഈഡന്‍
(എ)സംസ്ഥാനത്ത് എ.ഐ.സി.റ്റി.ഇ.യുടെ മേഖല ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത ഓഫീസ് വഴി എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കും നിയന്ത്രണത്തിനും എന്തെല്ലാം കാര്യങ്ങളാണ് ഇതിന്‍റെ പ്രവര്‍ത്തനം മൂലം ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഓഫീസിന്‍റെ പ്രവര്‍ത്തനത്തിന് എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്?
|
1067 |
സ്കോളര്‍ സപ്പോര്‍ട്ട് പ്രോഗ്രാം
ശ്രീ. എ. റ്റി. ജോര്‍ജ്
,, വി. ഡി. സതീശന്‍
,, പി. സി. വിഷ്ണുനാഥ്
,, ലൂഡി ലൂയിസ്
(എ) സ്കോളര്‍ സപ്പോര്‍ട്ട് പ്രോഗ്രാം നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി) ഉന്നത വിദ്യാഭ്യാസത്തിന്‍റെ വളര്‍ച്ചയ്ക്ക് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി) എയ്ഡഡ് കോളേജുകളില്‍ ഈ പദ്ധതി നടപ്പാക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?
|
1068 |
സാങ്കേതിക സര്‍വ്വകലാശാല
ശ്രീ. ഐ.സി. ബാലകൃഷ്ണന്‍
,, വര്‍ക്കല കഹാര്‍
,, വി. പി. സജീന്ദ്രന്‍
,, എം. എ. വാഹീദ്
(എ)സാങ്കേതിക സര്‍വ്വകലാശാല ആരംഭിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത സര്‍വ്വകലാശാല ആരംഭിക്കുന്നതിലൂടെ എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്;
(സി)സാങ്കേതിക വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രസ്തുത നടപടി എത്രമാത്രം പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്; വിശദമാക്കുമോ;
(ഡി)ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
1069 |
വ്യാജസാങ്കേതിക വിദ്യാഭ്യാസ കോഴ്സുകള്‍
ശ്രീ. പി. ഉബൈദുള്ള
(എ)സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സാങ്കേതിക വിദ്യാഭ്യാസ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വിദ്യാര്‍ത്ഥികളെ വ്യാജകോഴ്സുകളിലേയ്ക്ക് ആകര്‍ഷിക്കുന്ന ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
(സി)വിദ്യാര്‍ത്ഥികളുടെ ഭാവി നഷ്ടപ്പെടുത്തുന്ന ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനും നടത്തിപ്പുകാര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ?
|
1070 |
ഇ-സാക്ഷരതാ പദ്ധതി
ശ്രീ. റ്റി.എന്‍. പ്രതാപന്‍
,, അന്‍വര്‍ സാദത്ത്
,, കെ. മുരളീധരന്‍
,, ഷാഫി പറന്പില്‍
(എ)ഇ-സാക്ഷരതാ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)പ്രസ്തുത പദ്ധതിക്ക് എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ലഭിക്കുന്നത;്
(ഡി)പദ്ധതി എന്ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്;
(ഇ) പദ്ധതി നടത്തിപ്പിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
|
1071 |
സംരംഭകത്വ വികസന ക്ലബ്ബുകള്‍
ശ്രീ. വി.റ്റി.ബല്‍റാം
,, പി. എ. മാധവന്‍
,, എം.പി. വിന്‍സെന്‍റ്
,, കെ. ശിവദാസന്‍ നായര്‍
(എ)കോളേജുകളില്‍ സംരംഭകത്വ വികസന ക്ലബ്ബുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് എന്ന് വിശദീകരിക്കുമോ;
(സി)ആയതിനുള്ള രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)പ്രസ്തുത ക്ലബ്ബുകളുടെ നടത്തിപ്പിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
1072 |
റൂസ പദ്ധതി
ശ്രീ. വി. ഡി. സതീശന്‍
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, അന്‍വര്‍ സാദത്ത്
,, പാലോട് രവി
(എ) ഉന്നത വിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്താനുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ റൂസ (ആര്‍.യു.എസ്.എ) നടപ്പാക്കുന്നതിനുള്ള സന്നദ്ധത കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) പദ്ധതി പ്രകാരം എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്;
(സി) പദ്ധതി നടത്തിപ്പിന്‍റെ കേന്ദ്ര സംസ്ഥാന വിഹിതങ്ങള്‍ എത്രയാണ്; വിശദമാക്കുമോ;
(ഡി) പദ്ധതി നടത്തിപ്പിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്?
|
1073 |
റൂസ പദ്ധതി ഫണ്ട് വിനിയോഗം
ശ്രീ. വി. ശിവന്‍കുട്ടി
'' പി. ശ്രീരാമകൃഷ്ണന്‍
'' റ്റി.വി. രാജേഷ്
'' ആര്‍. രാജേഷ്
(എ)ഉന്നത വിദ്യാഭ്യാസ മേഖലയിലെ വികസനത്തിനായുള്ള കേന്ദ്ര പദ്ധതിയായ റൂസയുടെ ഫണ്ട് സംസ്ഥാനത്തിന് ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ;
(ബി)റൂസ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിന് കേന്ദ്രം പ്രതേ്യക സഹായം അനുവദിച്ചിരുന്നോ ; എന്തു തുകയാണ് അനുവദിച്ചത് ; അനുവദിച്ച തുക പൂര്‍ണ്ണമായും ലഭ്യമായിട്ടുണ്ടോ ;
(സി)റൂസ പദ്ധതി പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട ഫണ്ട് എത്രയായിരുന്നുവെന്നും ഇത് നേടിയെടുക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും അറിയിക്കുമോ ; എങ്കില്‍ കാരണം പരിശോധിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;
(ഡി)കേന്ദ്രം അനുവദിക്കുന്ന റൂസ ഫണ്ടിന് ആനുപാതികമായി സംസ്ഥാന വിഹിതം നീക്കിവെക്കേണ്ടതുണ്ടോ ; എങ്കില്‍ കേന്ദ്ര സംസ്ഥാന ഫണ്ട് വിഹിതത്തിന്‍റെ അനുപാതം എത്രയാണ് ; സംസ്ഥാന സര്‍ക്കാര്‍ വിഹിതം നല്‍കിയിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ?
|
1074 |
ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍കീഴില്‍ അനുവദിച്ച കേന്ദ്രാ വിഷ്കൃത പദ്ധതികള്‍
ശ്രീ. എളമരം കരീം
(എ)കഴിഞ്ഞ സാന്പത്തിക വര്‍ഷം ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതെല്ലാം;
(ബി)ഓരോ പദ്ധതിക്കും കേന്ദ്രം അനുവദിച്ച തുക എത്രയെന്നും, അനുവദിച്ച തുക ലഭിക്കുകയുണ്ടായോയെന്നും, ലഭിച്ചെങ്കില്‍ എന്ത് തുക ചെലവായി എന്നും അറിയിക്കാമോ;
(സി)തുക മുഴുവന്‍ വിനിയോഗിക്കാനായില്ലെങ്കില്‍ ആയതിന്‍റെ കാരണം വിശദമാക്കാമോ?
|
1075 |
ഉന്നത വിദ്യാഭ്യാസ വകുപ്പിലെ നടപ്പിലാക്കാന്‍ കഴിയാതെപോയ പദ്ധതികള്‍
ശ്രീ. എളമരം കരീം
(എ)കഴിഞ്ഞ സാന്പത്തിക വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ കഴിയാതെ പോയത് എന്നറിയിക്കാമോ;
(ബി)പ്രസ്തുത പദ്ധതികള്‍ക്കുള്ള തുക ബജറ്റില്‍ വകയിരുത്തിയിരുന്നോ; എങ്കില്‍ എത്ര തുകയാണ് വകയിരുത്തിയിരുന്നത്;
(സി)പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയാത്തതിന്‍റെ കാരണം വിശദമാക്കാമോ?
|
1076 |
സ്വാശ്രയ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോളേജുകള്‍ സംബന്ധിച്ച വിവരം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്ത് സ്വാശ്രയ മേഖലയില്‍ എത്ര എഞ്ചിനീയറിംഗ് കോളേജുകളും െമഡിക്കല്‍ കോളേജുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ;
(ബി)സ്വാശ്രയ മേഖലകളില്‍ സംസ്ഥാനത്തെ മെഡിക്കല്‍ എഞ്ചിനീയറിംഗ് മേഖലയില്‍ ആകെ എത്ര സീറ്റുകള്‍ വീതമുണ്ടെന്ന് വിശദമാക്കുമോ;
(സി)ഇതില്‍ കഴിഞ്ഞ അദ്ധ്യായന വര്‍ഷവും, ഈ അദ്ധ്യയന വര്‍ഷവും എത്ര സീറ്റുകള്‍ ഒഴിഞ്ഞു കിടപ്പുണ്ടെന്ന് വിശദമാക്കുമോ;
(ഡി)സ്വാശ്രയ കോളേജുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ കഴിയുന്നുണ്ടോ; വിശദമാക്കുമോ?
|
1077 |
സ്വാശ്രയമെഡിക്കല്‍ കോളേജുകളിലുള്ള വിദ്യഭ്യാസ വകുപ്പിന്‍റെ നിയന്ത്രണം
ശ്രീ. കെ. അജിത്
(എ)സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ വിദ്യാഭ്യാസ വകുപ്പിന് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണമുണ്ടോ; ഉണ്ടെങ്കില്‍ ഏതു തരത്തിലുള്ള നിയന്ത്രണമാണ് വകുപ്പിനുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)ഫീസ് നിര്‍ണയത്തില്‍ വകുപ്പിന് ഏതുതരത്തിലുള്ള സ്വാധീനമാണുള്ളതെന്ന് വ്യക്തമാക്കുമോ?
|
<<back |
next page>>
|