|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
749
|
മെഡിക്കല്‍ കോളേജുകളുടെ സമഗ്ര വികസനം
ശ്രീ. സണ്ണി ജോസഫ്
,, കെ. അച്ചുതന്‍
,, എ.റ്റി. ജോര്‍ജ്
,, പി. എ. മാധവന്‍
(എ)മെഡിക്കല്‍ കോളേജുകളുടെ സമഗ്ര വികസനത്തിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുളളതെന്ന് വിശദമാക്കുമോ;
(ബി)പദ്ധതി നടത്തിപ്പിനുളള ധനസമാഹരണം എങ്ങനെ നടത്തുവാനാണ് ഉദ്ദേശിക്കുന്നത;്
(സി)എന്തെല്ലാം വികസനങ്ങളും സൌകര്യങ്ങളുമാണ് പദ്ധതിയനുസരിച്ച് മെഡിക്കല്‍ കോളേജുകളില്‍ നടപ്പില്‍ വരുത്തുന്നതെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
750 |
കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ്
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)കാസര്‍ഗോാഡ് മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ടശേഷം അതുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(ബി)കെട്ടിടം പണിക്ക് എസ്റ്റിമേറ്റ് തയാറായിട്ടുണ്ടോ; എങ്കില്‍ എന്തു തുകക്കുള്ള എസ്റ്റിമേറ്റാണ് തയ്യാറായിട്ടുള്ളത്;
(സി)ഇതിന്‍റെ ചെലവുകള്‍ക്കുള്ള തുക ഏതു വിധത്തില്‍ കണ്ടെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്;
(ഡി)ഇതു സംബന്ധമായ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്കുമോ?
|
751 |
കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍
ശ്രീ. ലൂഡി ലൂയിസ്
(എ)സര്‍ക്കാര്‍ ഏറ്റെടുത്ത കൊച്ചി സഹരണ മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് തീരുമാനമായിട്ടുണ്ടോ ;
(ബി)പ്രസ്തുത സ്ഥാപനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അറ്റന്‍ഡര്‍, നേഴ്സിംഗ് അസിസ്റ്റന്‍റ്, സ്റ്റാഫ് നേഴ്സ് എന്നീ വിഭാഗം ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?
|
752 |
കൊല്ലം ജില്ലയില്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് നിര്‍മ്മാണം
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)കൊല്ലം ജില്ലയില്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിന് വേണ്ടി നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിക്കാവശ്യമായ ഭൂമി കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
(സി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കാന്‍ കഴിയുമെന്നറിയിക്കാമോ?
|
753 |
ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി
ശ്രീ. ജി. സുധാകരന്‍
(എ)ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ അനുവദനീയമായ തസ്തികള്‍ എത്ര; നിലവില്‍ ജോലിചെയ്യുന്നവര്‍ എത്ര; ഒഴിവുകള്‍ എത്ര; വിശദമാക്കാമോ;
(ബി)ഒഴിവുള്ള തസ്തികകളില്‍ അടിയന്തിരമായി നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)ഡോക്ടര്‍മാരുടെ കുറവു മൂലം ശസ്ത്രക്രിയകള്‍ മാറ്റിവച്ചതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതൊഴിവാക്കാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(ഡി)വൈദ്യുതി നിലച്ചതുമൂലം മെഴുകുതിരി വെളിച്ചത്തില്‍ ഇവിടെ ശസ്ത്രക്രിയകള്‍ നടത്തിയതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം വിശദമാക്കുമോ;
(ഇ)ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ എന്തു നടപടിയാണ് സ്വികരിച്ചിട്ടുള്ളത്, വ്യക്തമാക്കാമോ?
|
754 |
എം.ബി.ബി.എസ്. സീറ്റുകളുടെ എണ്ണം
ശ്രീ. ജെയിംസ് മാത്യു
(എ)സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിലവില്‍ എം.ബി.ബി.എസ്സിന് എത്ര സീറ്റുകള്‍ വീതമാണുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)ആള്‍ ഇന്ത്യാ മെഡിക്കല്‍ കൌണ്‍സിലിന്‍റെ അംഗീകാരം ഇല്ലാത്ത ഏതെങ്കിലും മെഡിക്കല്‍ കോളേജുകള്‍ സംസ്ഥാനത്ത് ഉണ്ടോ;
(സി)ഓരോ മെഡിക്കല്‍ കോളേജിലും ഇപ്പോഴുള്ള എം.ബി.ബി.എസ്സ് സീറ്റുകളുടെ എണ്ണം മെഡിക്കല്‍ കൌണ്‍സിലിന്‍റെ അംഗീകാരമില്ലാതെ കുറയ്ക്കേണ്ടിവന്ന സാഹചര്യം നിലവിലുണ്ടോ?
|
755 |
മെഡിക്കല്‍ കോളേജിലെ ഒഴിവുള്ള തസ്തികകള്‍ നികത്താന്‍ നടപടി
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആകെ എത്ര അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരുടെ തസ്തികകളാണ് നിലവിലുള്ളത് ; ഇതില്‍ എത്ര തസ്തിക ഒഴിഞ്ഞു കിടക്കുന്നു എന്ന് വിശദമാക്കുമോ ;
(ബി)മതിയായ ജീവനക്കാരില്ലാത്തതുമൂലം അദ്ധ്യയനം തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)ഇത് പഠനനിലവാരത്തേയും, പഠിച്ചിറങ്ങുന്നവരുടെ ഗുണനിലവാരത്തേയും ബാധിക്കുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ഡി)പ്രസ്തുത ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?
|
756 |
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അധ്യാപകരെ നിയമിക്കാന്‍ നടപടി
ശ്രീ. ജെയിംസ് മാത്യു
(എ)സംസ്ഥാനത്ത് ഈ വര്‍ഷം പുതിയതായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നുണ്ടോ;
(ബി)എങ്കില്‍, ഈ കോളേജുകളില്‍ അദ്ധ്യാപകരെ നിയമിക്കുന്നതിന് തസ്തിക അനുവദിച്ചിട്ടുണ്ടോ;
(സി)തസ്തിക അനുവദിച്ചിട്ടില്ലെങ്കില്‍ ഏത് തരത്തിലുള്ള നിയമനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്;
(ഡി)നിലവിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അദ്ധ്യാപകരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നുണ്ടോ; ഇതുള്‍പ്പെടെയുള്ളവ നികത്തുവാന്‍ നടപടി സ്വീകരിക്കുമോ?
|
757 |
സീനിയര്‍ ലക്ചറര്‍ ഇന്‍ ഒഫ്താല്‍മോളജിയിലെ ഒഴിവുകള്‍
ശ്രീ. സി. മോയിന്‍കുട്ടി
(എ)സീനിയര്‍ ലക്ചറര്‍ ഇന്‍ ഒഫ്താല്‍മോളജി തസ്തികയില്‍ 2013 മുതല്‍ എത്ര ഒഴിവുകളുണ്ട്;
(ബി)ഇതില്‍ എത്ര തസ്തികകള്‍ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്തു; എത്ര പേര്‍ക്ക് അഡഡ്വൈസ് ലഭിച്ചിട്ടുണ്ട്; ഇതില്‍ എത്ര പേര്‍ ജോലിയില്‍ പ്രവേശിച്ചു;
(സി)പ്രസ്തുത തസ്തികയിലെ ഒഴിവുകളെല്ലാം പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?
|
758 |
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി
ശ്രീ. ജി. സുധാകരന്‍
(എ)ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പു കളിലായി എത്ര ഡോക്ടര്‍മാരുടെ കുറവുണ്ട് ; വിശദമാക്കുമോ ;
(ബി)ഒഴിവുള്ള തസ്തികകളില്‍ അടിയന്തരമായി ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ ;
(സി)അനസ്തേഷ്യ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ കുറവുമൂലം ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കേണ്ടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ;
(ഡി)ഈയിടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്ന് എത്ര ഡോക്ടര്‍മാരെയാണ് സ്ഥലംമാറ്റി ഉത്തരവായിട്ടുള്ളത് ; പകരം ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ടോ ; വിശദാംശം നല്‍കുമോ ?
|
759 |
മനുഷ്യരിലെ മരുന്ന് പരീക്ഷണം
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)മനുഷ്യരില്‍ മരുന്ന് പരീക്ഷണം നടത്തുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
(ബി)ഇത്തരം മരുന്ന് പരീക്ഷണങ്ങളെ സംബന്ധിച്ച് പഠനം നടത്തുന്നതിന് സമിതിയെ നിയമിച്ചിരുന്നുവോ; എങ്കില്‍ സമിതിയംഗങ്ങള്‍ ആരെല്ലാമായിരുന്നുവെന്നും ഇവരുടെ കണ്ടെത്തലുകള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ;
(സി)ഇത്തരം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും, മരുന്ന് പരീക്ഷണം നിയന്ത്രിക്കുന്നതിനും ആവശ്യമായ നിയമനിര്‍മ്മാണം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
760 |
ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്‍റെ പ്രവര്‍ത്തനം
ശ്രീ. പി. എ. മാധവന്‍
,, ബെന്നി ബെഹനാന്‍
,, കെ. ശിവദാസന്‍ നായര്‍
,, ലൂഡി ലൂയിസ്
(എ)ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും വികസിപ്പിക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട;് വിശദമാക്കുമോ;
(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് പുതിയ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറികള്‍ തുടങ്ങാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)അന്താരാഷ്ട്ര നിലവാരത്തിലുളള എന്തെല്ലാം അത്യാധുനിക സൌകര്യങ്ങളാണ് ലബോറട്ടറികളില്‍ സജ്ജീകരിക്കാനുദ്ദേശിക്കുന്നത;് വിശദമാക്കുമോ;
(ഡി)പുതിയ ലബോറട്ടറികള്‍ തുടങ്ങാന്‍ ലക്ഷ്യമിട്ടിട്ടുളളത് എവിടെയൊക്കെയാണെന്ന് വിശദമാക്കുമോ?
|
761 |
ഔഷധ വില നിയന്ത്രണം
ശ്രീ. കെ. രാധാകൃഷ്ണന്‍
,, വി. ചെന്താമരാക്ഷന്‍
ശ്രീമതി കെ. കെ. ലതിക
ശ്രീ. റ്റി. വി. രാജേഷ്
(എ) സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് നിലവില്‍ വന്ന ഔഷധ വില നിയന്ത്രണം സംസ്ഥാനത്ത് ഫലപ്രദമായി നടപ്പിലാകാത്തതിന്‍റെ കാരണം പരിശോധിച്ചിട്ടുണ്ടോ;
(ബി) മരുന്നുകള്‍ക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ചും വീര്യം കുറച്ചും പാവപ്പെട്ട രോഗികളെ കൊള്ളയടിക്കുന്ന മരുന്നു കന്പനികള്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(സി) ജീവന്‍രക്ഷാ മരുന്നുകള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കാനുള്ള മാര്‍ക്കറ്റ് ഇടപെടല്‍ നടത്താന്‍ തയ്യാറാകുമോ;
(ഡി) ഉല്പാദന ചെലവുമായി ബന്ധപ്പെടുത്തി മരുന്നുവില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തയ്യാറാകുമോ?
|
762 |
ഫാര്‍മസിസ്റ്റ് അല്ലാത്തവരുടെ മരുന്നു വിതരണം
ശ്രീ. പി.കെ. ബഷീര്‍
(എ)ഫാര്‍മസിസ്റ്റുകള്‍ അല്ലാത്തവര്‍ മരുന്നുവിതരണം ചെയ്യരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ;
(സി)ഇക്കാര്യം പരിശോധിക്കുന്നതിന് നിലവിലുള്ള സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ?
|
763 |
ഫാര്‍മസി ആക്ടിലെ വ്യവസ്ഥകള്‍
ശ്രീ. മാത്യു. റ്റി. തോമസ്
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. സി. കെ. നാണു
,, ജോസ് തെറ്റയില്‍
ഫാര്‍മസി ആക്ടിലെ എല്ലാ വ്യവസ്ഥകളും പാലിക്കുവാന്‍ സര്‍ക്കാരും ഫാര്‍മസി കൌണ്‍സിലും ശുഷ്കാന്തിയോടുകൂടി നടപടികളെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ എന്നാണ് നിര്‍ദ്ദേശം നല്‍കിയതെന്നും ആ നിര്‍ദ്ദേശത്തിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ?
|
764 |
ഔഷധങ്ങളുടെ ഗുണനിലവാരവും വില നിയന്ത്രണവും
ശ്രീ. ആര്‍. രാജേഷ്
(എ)ഔഷധ വില നിയന്ത്രണ നിയമം അവഗണിച്ച് മരുന്ന് കന്പനികള്‍ നിത്യോപയോഗ മരുന്നുകള്‍ക്ക് വില വര്‍ദ്ധിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വില വര്‍ദ്ധനവിന് തടയിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
(സി)നിത്യോപയോഗ മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
(ഡി)ഔഷധങ്ങളുടെ നിലവാരം പരിശോധിക്കുന്ന സംഘത്തില്‍ നിന്നും ഡോക്ടര്‍മാരെ ഒഴിവാക്കിയ നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കാരണം വിശദമാക്കുമോ;
(ഇ)ഔഷധങ്ങളുടെ നിലവാരം പരിശോധിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ?
|
765 |
സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവാരം ഇല്ലാത്ത മരുന്നുകളുടെ വിതരണം
ശ്രീ. കെ. കെ. നാരായണന്‍
(എ) സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്നതിനുള്ള മരുന്നുകള്‍ നിലവാരമില്ലാത്തവയാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് തയ്യാറാകുമോ;
(സി) എങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്തുമോ?
|
766 |
ഹോമിയോ മെഡിക്കല്‍ കോളേജില്‍ മറ്റ് ചികിത്സാ രീതികളുടെ ഉപയോഗം
ശ്രീ. പി. തിലോത്തമന്‍
(എ)ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ ഇന്‍ജക്ഷനും, ഡ്രിപ്പും, വൈറ്റമിനും നല്‍കുന്നത് സംബന്ധിച്ച വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഒരു ചികിത്സാ രീതിയിലെ സൌകര്യങ്ങളും ഉപകരണങ്ങളും മറ്റ് ചികിത്സാ സന്പ്രദായങ്ങളില്‍ വിനിയോഗിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
767 |
കണ്ണൂര്‍ ജില്ലയില്‍ പുതിയ ഹോമിയോ ഡിസ്പന്‍സറികള്‍
ശ്രീ. ഇ.പി. ജയരാജന്‍
(എ)കണ്ണൂര്‍ ജില്ലയില്‍ ഹോമിയോ ഡിസ്പന്‍സറികള്‍ ഇല്ലാത്ത ഗ്രാമപഞ്ചായത്തുകള്‍ ഏതെല്ലാമാണ്;
(ബി)ഈ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നതിനുശേഷം കണ്ണൂരില്‍ ഏതെല്ലാം പഞ്ചായത്തുകളില്‍ ഹോമിയോ ഡിസ്പന്‍സറികള്‍ അനുവദിച്ചു;
(സി)കണ്ണൂര്‍ ജില്ലയിലെ പുതിയ ഹോമിയോ ഡിസ്പന്‍സറികള്‍ അനുവദിക്കുന്നതിനുള്ള മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)ഏതെല്ലാം പഞ്ചായത്തുകളാണ് മുന്‍ഗണനാ ലിസ്റ്റിലുള്ളത്;
(ഇ)2014-15ല്‍ ഏതെല്ലാം പഞ്ചായത്തുകളില്‍ പുതുതായി ഹോമിയോ ഡിസ്പന്‍സറികള്‍ അനുവദിക്കും എന്ന് വെളിപ്പെടുത്താമോ?
|
768 |
ആയൂര്‍വ്വേദ ഡോക്ടര്‍മാരുടെ ഒഴിവുകള്‍
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)സര്‍ക്കാര്‍ ആയൂര്‍വേദ കോളേജുകളിലും ജില്ലാ ആയൂര്‍വേദ ആശുപത്രികളിലും മറ്റ് ഗവണ്‍മെന്‍റ് ആയൂര്‍വേദ ആശുപത്രികളിലും നിലവില്‍ എത്ര ഡോക്ടര്‍മാരുടെ ഒഴിവുകളുണ്ടെന്ന് വെളിപ്പെടുത്താമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സര്‍ക്കാര്‍ ആയൂര്‍വേദ കോളേജുകളിലും ജില്ലാ ആയൂര്‍വേദ ആശുപത്രികളിലും മറ്റ് ഗവണ്‍മെന്‍റ് ആയൂര്‍വേദ ആശുപത്രികളിലും എത്ര ഡോക്ടര്‍മാര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;
(സി)ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യം പദ്ധതി പ്രകാരം എത്ര ആയൂര്‍വേദ ഡോക്ടര്‍മാര്‍ സേവനം അനുഷ്ടിക്കുന്നുണ്ടെന്ന് ജില്ല തിരിച്ച് വെളിപ്പെടുത്തുമോ?
|
769 |
പാലക്കാട് ജില്ലയില്‍ ജനനി സുരക്ഷാ പദ്ധതി
ശ്രീ. സി. പി. മുഹമ്മദ്
(എ)ആയൂര്‍വേദ വകുപ്പിന്‍റെ കീഴില്‍ ജനനി സുരക്ഷാ പദ്ധതി ഏതെല്ലാം ജില്ലകളിലാണ് നടപ്പാക്കി വരുന്നത്;
(ബി)പാലക്കാട് ജില്ലയിലെ ഏതെല്ലാം പ്രദേശങ്ങളാണ് പ്രസ്തുത പദ്ധതിക്കു കീഴില്‍ വരുന്നത്;
(സി)പ്രസ്തുത പദ്ധതി അനുസരിച്ച് ആയൂര്‍വേദവകുപ്പ് നല്‍കുന്ന സേവനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
|
770 |
കണ്ണൂര്‍ ജില്ലയില്‍ പുതിയ ആയുര്‍വേദ ഡിസ്പെന്‍സറികള്‍ക്ക് അനുമതി
ശ്രീ. ഇ.പി.ജയരാജന്‍
(എ)കണ്ണൂര്‍ ജില്ലയില്‍ ആയുര്‍വേദ ഡിസ്പെന്‍സറികള്‍ ഇല്ലാത്ത ഗ്രാമപഞ്ചായത്തുകള്‍ ഏതെല്ലാമാണ്;
(ബി)ഈ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നതിനുശേഷം കണ്ണൂരില്‍ ഏതെല്ലാം ഗ്രാമപഞ്ചായത്തുകളില്‍ ആയുര്‍വേദ ഡിസ്പെന്‍സറികള്‍ അനുവദിച്ചു;
(സി)കണ്ണൂര്‍ ജില്ലയില്‍ ആയുര്‍വേദ ഡിസ്പെന്‍സറികള്‍ ഇല്ലാത്ത ഗ്രാമപഞ്ചായത്തുകളില്‍ ഡിസ്പെന്‍സറികള്‍ അനുവദിക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ;
(ഡി)ഏതെല്ലാം പഞ്ചായത്തുകളാണ് മുന്‍ഗണനാലിസ്റ്റിലുള്ളത്;
(ഇ)2014-15ല്‍ ഏതെല്ലാം ഗ്രാമപഞ്ചായത്തുകളില്‍ പുതുതായി ആയുര്‍വേദ ഡിസ്പെന്‍സറികള്‍ ആരംഭിക്കും; വിശദമാക്കുമോ?
|
771 |
പൊന്നാനി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനം
ശ്രീ. പി.ശ്രീരാമകൃഷ്ണന്‍
(എ)പൊന്നാനി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ 20 കിടക്കകളും, മതിയായ കെട്ടിടങ്ങളുമുണ്ടായിട്ടും ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്തതുമൂലം പ്രവര്‍ത്തനം അവതാളത്തിലായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)നിലവില്‍ 3 വര്‍ഷമായി ഉണ്ടായിരുന്ന എന്‍.ആര്‍.എച്ച്.എം തെറാപ്പിസ്റ്റുകളെകൂടി പിരിച്ചുവിട്ടതോടെ കിടത്തിചികില്‍സ സ്തംഭനാവസ്ഥയിലായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എന്‍.ആര്‍.എച്ച്.എം വ്യവസ്ഥയില്‍ ജീവനക്കാരെ വീണ്ടും നിയമിക്കാന്‍ കഴിയുമോ;
(ഡി)ഇല്ലെങ്കില്‍ എന്തു ബദല്‍ സംവിധാനമാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്;
(ഇ)പുതിയ തസ്തികകള്‍ അടിയന്തരമായി സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
772 |
പത്തനംതിട്ട ജില്ലാ ആയുര്‍വേദാശുപത്രിയ്ക്ക് ലിഫ്റ്റ് സൌകര്യം
ശ്രീ. രാജു എബ്രഹാം
(എ)ചെറുകോല്‍പ്പുഴയിലുള്ള പത്തനംതിട്ട ജില്ലാ ആയുര്‍വേദാശുപത്രിയുടെ പുതിയ നാല് നില കെട്ടിടത്തില്‍ ഇതേ വരെ ലിഫ്റ്റ് സ്ഥാപിച്ചിട്ടില്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലിഫ്റ്റ് സൌകര്യമില്ലാത്തതു മൂലം രോഗികള്‍ കഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഈ കെട്ടിടത്തില്‍ അടിയന്തിരമായി ലിഫ്റ്റ് സൌകര്യം ഏര്‍പ്പെടുത്തുന്നതിനും, ഇതിനാവശ്യമായ പവര്‍ ജനറേറ്റര്‍ സ്ഥാപിക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
|
773 |
റാന്നി അങ്ങാടി ഗവ: ആയൂര്‍വേദ ഡിസ്പെന്‍സറിയെ താലൂക്കാശുപത്രിയായി ഉയര്‍ത്താനുള്ള നടപടി
ശ്രീ. രാജു എബ്രഹാം
(എ)സംസ്ഥാനത്ത് എത്ര താലൂക്ക് ആയുര്‍വേദാശുപത്രികളാണുള്ളത്; ഇവിടെ കിടത്തി ചികിത്സ നടക്കുന്നുണ്ടോ;
(ബി)സ്ഥല സൌകര്യമുള്ള ഗവ: ആയുര്‍വേദ ഡിസ്പെന്‍സറികളെ ഒരു താലൂക്കില്‍ ഒന്ന് എന്ന നിരക്കില്‍ താലൂക്ക് ആയുര്‍വേദാശുപത്രികളായി ഉയര്‍ത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(സി)റാന്നി അങ്ങാടി ഗവ: ആയുര്‍വേദ ഡിസ്പെന്‍സറിയെ താലൂക്കാശുപത്രിയായി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
774 |
കല്‍പ്പറ്റ തരിയോട് ഗ്രാമപഞ്ചായത്തിലെ ട്രൈബല്‍ ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനം
ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍
(എ)കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ തരിയോട് ഗ്രാമപഞ്ചായത്തിലെ ട്രൈബല്‍ ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത ആയുര്‍വേദ ആശുപത്രിയില്‍ നിന്നും ആദിവാസികള്‍ക്ക് ലഭ്യമാക്കുന്ന സേവനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത ആശുപത്രിയുടെ സേവനം മറ്റ് വിഭാഗക്കാര്‍ക്കുകൂടി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
775 |
മാവേലിക്കര താലൂക്ക് ഗവ. ആയൂര്‍വേദാശുപത്രിയിലെ ഔഷധ വിതരണം
ശ്രീ. ആര്‍ രാജേഷ്
(എ)മാവേലിക്കര താലൂക്ക് ഗവ: ആയുര്‍വേദ ആശുപത്രിയില്‍ ഔഷധിയുടെ ന്യായവില മെഡിക്കല്‍ സ്റ്റോറില്‍ നിലവാരം കുറഞ്ഞ മരുന്ന് വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇവിടെ ഔഷധിയുടെ ഏജന്‍സി പ്രവര്‍ത്തനം ആരംഭിക്കുന്നതിനു ആവശ്യമായ യോഗ്യതയുള്ള ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനുള്ള നടപടി സ്വീരിക്കുമോ?
|
776 |
വിനോബാ നികേതന്‍ ആയുഷ് ഹോസ്പിറ്റല്‍ ഏറ്റെടുക്കല്‍
ശ്രീ. വി. ശിവന്‍കുട്ടി
(എ)കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വിനോബാനികേതനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആയുഷ് ഹോസ്പിറ്റല്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ പ്രസ്തുത സ്ഥാപനം ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
777 |
കാസര്‍ഗോഡ് ജില്ലയില്‍ നാട്ടുചികിത്സാ വകുപ്പിനു കീഴിലുള്ള ഒഴിവുകള്‍
ശ്രീ. ഇ.ചന്ദ്രശേഖരന്‍
(എ)കാസര്‍ഗോഡ് ജില്ലയില്‍ നാട്ടുചികിത്സാ വകുപ്പിനുകീഴില്‍ വിവിധ ആശുപത്രികളിലും ഡിസ്പെന്‍സറികളിലുമായി വിവിധ തസ്തികകളില്‍ എത്ര ഒഴിവുകളാണ് ഉള്ളതെന്ന് സ്ഥാപനം, തസ്തിക, ഒഴിവ് തിരിച്ച് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
778 |
തോന്നല്‍ ദേവീ ക്ഷേത്രത്തിന്‍റെ നവീകരണം
ശ്രീ. പാലോട് രവി
(എ)തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള തോന്നല്‍ ദേവീക്ഷേത്രം ഏത് ഗ്രേഡില്‍ ഉള്‍പ്പെട്ടിട്ടുള്ള അന്പലമാണ്;
(ബി)എന്നു മുതലാണ് ഈ ഗ്രേഡ് അനുവദിച്ചിട്ടുള്ളത്;
(സി)ഈ അന്പലത്തില്‍ ഇപ്പോള്‍ എത്ര ജീവനക്കാരുണ്ടെന്നും; ഇപ്പോള്‍ ജീവനക്കാരുടെ എത്ര ഒഴിവ് ഉണ്ടെന്നും അറിയിക്കുമോ;
(ഡി)പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
(ഇ)2011-12, 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ തോന്നല്‍ ദേവീ ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി ദേവസ്വം ബോര്‍ഡ് എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്; വിശദവിവരം വ്യക്തമാക്കുമോ;
(എഫ്)2011-12, 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ തോന്നല്‍ ദേവീക്ഷേത്രത്തില്‍ നിന്നും ദേവസ്വം ബോര്‍ഡിന് എന്തു തുക വരുമാനം ലഭിച്ചിട്ടുണ്ട്;
(ജി)തോന്നല്‍ ദേവീക്ഷേത്രത്തിലെ അത്യപൂര്‍വ്വമായ ദാരു ശില്പങ്ങള്‍ സംര്‍ക്ഷിക്കുന്നതിന് ബോര്‍ഡ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
|
779 |
ആറ്റിങ്ങല്‍ മണ്ഡലത്തിലെ ദേവസ്വംവക കുളം നവീകരണം
ശ്രീ. ബി. സത്യന്‍
(എ)2012-13, 2013-14 വര്‍ഷങ്ങളില്‍ ആറ്റിങ്ങല്‍ നിയോജകമണ്ധലത്തിലുള്‍പ്പെട്ട ഏതെല്ലാം കുളങ്ങള്‍ നവീകരിക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തുക അനുവദിച്ചിട്ടുള്ളത്;
(ബി)ഓരോ കുളവും നവീകരിക്കുവാന്‍ എന്ത് തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും നവീകരണ പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കാമോ?
|
780 |
കരൂര്‍ മഹാദേവ മഹാവിഷ്ണു ക്ഷേത്രം
പാലോട് രവി
(എ)തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കരൂര്‍ മഹാദേവ മഹാവിഷ്ണു ക്ഷേത്രം ഏത് ഗ്രേഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അന്പലമാണ് ; എന്ന് മുതലാണ് പ്രസ്തുത ഗ്രേഡ് അനുവദിച്ചിട്ടുള്ളത് ;
(ബി)ഈ അന്പലത്തില്‍ ഇപ്പോള്‍ എത്ര ജീവനക്കാരുണ്ടെന്നും, ഇപ്പോള്‍ എത്ര ജീവനക്കാരുടെ ഒഴിവുകള്‍ ഉണ്ടെന്നും അറിയിക്കുമോ ; പ്രസ്തുത തസ്തികകള്‍ നികത്തുന്നതിന് എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(സി)2011-12, 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ കരൂര്‍ മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാദി കര്‍മ്മങ്ങള്‍ക്കും വികസന പ്രവൃത്തികള്‍ക്കുമായി ദേവസ്വം ബോര്‍ഡ് എത്ര രൂപ ചെലവഴിച്ചിട്ടുണ്ട് എന്നും ദേവസ്വം ബോര്‍ഡിന് എത്ര രൂപ വരുമാനം ലഭിച്ചു എന്നുമുള്ള വിശദാംശം വ്യക്തമാക്കുമോ ;
(ഡി)കരൂര്‍ മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിലെ സദ്യാലയം നിര്‍മ്മിച്ചിട്ട് എത്രവര്‍ഷമായെന്നും, നിര്‍മ്മാണ അടങ്കല്‍ തുക എത്രയാണെന്നും അറിയിക്കുമോ ; ഈ സദ്യാലയത്തില്‍ നിന്നും ദേവസ്വം ബോര്‍ഡിന് എത്ര രൂപ നാളിതുവരെ വരുമാനം ലഭിച്ചിട്ടുണ്ട് ;
(ഇ)പണി പൂര്‍ത്തിയായ ശേഷം ഈ സദ്യാലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി നാളിതുവരെ എത്ര രൂപ ദേവസ്വം ബോര്‍ഡ് ചെലവഴിച്ചിട്ടുണ്ട് ;
(എഫ്)സദ്യാലയത്തിന്‍റെ പ്രവര്‍ത്തനം നിലച്ചിട്ട് എത്ര കാലമായെന്നും എന്ത് കാരണത്താലാണെന്നും വിശദമാക്കുമോ ;
(ജി)സദ്യാലയത്തിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് എത്ര രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും, എന്നാണ് സമര്‍പ്പിച്ചതെന്നും അറിയിക്കുമോ ;
(എച്ച്)പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയില്‍ സദ്യാലയം തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ ; വിശദമാക്കുമോ ?
|
781 |
ക്ഷേത്രകാവുകളും കുളങ്ങളും സംരക്ഷിക്കാന്‍ നടപടി
ശ്രീ. പാലോട് രവി
(എ)ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കാവുകളും കുളങ്ങളും സംരക്ഷിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
(ബി)ഇതിനായി 2013-14 സാന്പത്തിക വര്‍ഷം എത്ര രൂപ വകയിരുത്തിയിരുന്നുവെന്നും ഇതുവരെ എന്തു തുക ചെലവഴിച്ചുവെന്നും അറിയിക്കുമോ;
(സി)മിച്ചംവന്ന തുക 2014-15 വര്‍ഷം ഉള്‍പ്പെടുത്തി ചെലവഴിക്കുമോ;
(ഡി)നെടുമങ്ങാട് പഴവടി ഗണപതിക്ഷേത്രം, കരൂര്‍ മഹാദവ മഹാവിഷ്ണു ക്ഷേത്രം, തിരുനെല്ലൂര്‍കോണം ക്ഷേത്രം എന്നിവയോടനുബന്ധിച്ചുള്ള കുളങ്ങളും കാവുകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ സാന്പത്തികവര്‍ഷം നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
782 |
പിരപ്പന്‍കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം നവീകരണം
ശ്രീ. പാലോട് രവി
(എ)തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പിരപ്പന്‍കോട് ശ്രീകൃഷ്ണ സ്വാമിക്ഷേത്രം ഏത് ഗ്രേഡില്‍ ഉള്‍പ്പെട്ടിട്ടുള്ള അന്പലമാണ്; എന്ന് മുതലാണ് ഈ ഗ്രേഡ് അനുവദിച്ചിട്ടുള്ളത്;
(ബി)ഈ ക്ഷേത്രത്തില്‍ ഇപ്പോള്‍ എത്ര ജീവനക്കാരുണ്ടെന്നും എത്ര ജീവനക്കാരുടെ ഒഴിവുകള്‍ നിലവിലുണ്ടെന്നും അറിയിക്കുമോ; ഒഴിവുകള്‍ നികത്തുന്നതിന് എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)2011-12, 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ പിരപ്പന്‍കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പൂജാദി കര്‍മ്മങ്ങള്‍ക്കും വികസന പ്രവൃത്തികള്‍ക്കുമായി ദേവസ്വം ബോര്‍ഡ് എത്ര രൂപ ചെലവഴിച്ചിട്ടുണ്ട് എന്നും ഇവിടെ നിന്നും ദേവസ്വം ബോര്‍ഡിന് എത്ര രൂപ വരുമാനം ലഭിച്ചുവെന്നുമുള്ള വിശദവിവരം നല്‍കുമോ;
(ഡി)പിരപ്പന്‍കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സദ്യാലയം നിര്‍മ്മിച്ചിട്ട് എത്ര വര്‍ഷമായി എന്നും നിര്‍മ്മാണ അടങ്കല്‍ തുക എത്രയാണെന്നും വിശദമാക്കുമോ;
(ഇ)ഈ സദ്യാലയത്തില്‍ നിന്നും ദേവസ്വം ബോര്‍ഡിന് എത്ര രൂപ വരുമാനം ലഭിച്ചിട്ടുണ്ട്; പണി പൂര്‍ത്തിയായ ശേഷം ഈ സദ്യാലയത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി നാളിതുവരെ എത്ര രൂപ ദേവസ്വം ബോര്‍ഡ് വിനിയോഗിച്ചിട്ടുണ്ട്;
(എഫ്)സദ്യാലയത്തിന്‍റെ പ്രവര്‍ത്തനം നിലച്ചിട്ട് എത്രകാലമായിയെന്നും എന്ത് കാരണത്താല്‍ ആണെന്നും അറിയിക്കുമോ;
(ജി)സദ്യാലയത്തിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് എത്ര രൂപയുടെ എസ്റ്റിമേറ്റ് ബോര്‍ഡിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും ആയത് എന്നാണ് സമര്‍പ്പിച്ചതെന്നും വ്യക്തമാക്കുമോ;
(എച്ച്)പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കാന്‍ കഴിയുന്ന രീതിയില്‍ സദ്യാലയം തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
|
783 |
ഭക്തര്‍ക്കെതിരെയുളള ആക്രമണങ്ങള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ക്ഷേത്രങ്ങളില്‍ എത്തുന്ന ഭക്തരെ ദേവസ്വം ജീവനക്കാരും സുരക്ഷാ ജീവനക്കാരും വ്യപകമായി ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഏതെല്ലാം ക്ഷേത്രങ്ങളില്‍ എത്ര തവണ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;
(സി)ഇതുമായി ബന്ധപ്പെട്ട് എത്ര ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്നും വിശദമാക്കാമോ;
(ഡി)എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ?
|
784 |
മേല്‍ശാന്തിയുടെ മകള്‍ ശബരിമല സന്ദര്‍ശിച്ച സംഭവം
ശ്രീമതി പി. അയിഷാ പോറ്റി
(എ)മേല്‍ ശാന്തിയുടെ മകള്‍ ശബരിമല ദര്‍ശനം നടത്തി ആചാര ലംഘനത്തിനിടയായ സാഹചര്യം സംജാതമായതെങ്ങനെയാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;
(ബി)പ്രസ്തുത സംഭവത്തില്‍ ആര്‍ക്കെതിരെയെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
(സി)ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദവിവരം വെളിപ്പെടുത്തുമോ;
(ഡി)പ്രസ്തുത ആചാരലംഘനത്തിന്‍റെ പ്രായശ്ചിത്ത കാര്യങ്ങള്‍ക്കായി എന്തു തുക ചെലവായിട്ടുണ്ട്?
|
<<back |
|