|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
713
|
ഞാറയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രി താലൂക്ക് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് നടപടി
ശ്രീ. എസ്.ശര്‍മ്മ
(എ)ഞാറയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രി താലൂക്ക് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
(ബി)ഇതിനാവശ്യമുളള സ്റ്റാഫ്പാറ്റേണ്‍ അനുസരിച്ചുള്ള നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ വിശദീകരിക്കാമോ;
(സി)ആശുപത്രി കെട്ടിടംപോലുള്ള അടിസ്ഥാന സൌകര്യ വികസനത്തിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാമോ?
|
714 |
താനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ അത്യാഹിത വിഭാഗം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)താനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ ദേശീയ പാതയില്‍ വെച്ചും കടലില്‍ നിന്നും അപകടത്തില്‍പ്പെടുന്ന ധാരാളം രോഗികള്‍ അടിയന്തിര ചികിത്സക്കായിയെത്തുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ സി.എച്ച്.സി.യില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത്യാഹിത വിഭാഗം അനുവദിക്കുന്നകാര്യം പരിഗണിക്കുമോ?
|
715 |
പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ്, എക്സ്റേ യൂണിറ്റുകള്‍ക്കായി ജീവനക്കാരെ നിയമിക്കാന്‍ നടപടി
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റും, എക്സ്റേ യൂണിറ്റും ആരംഭിക്കുന്ന കാര്യം അറിയുമോ;
(ബി)ഇതിന് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ?
|
716 |
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പുതിയ ഓപ്പറേഷന്‍ തീയറ്ററിന്‍റെ പ്രവര്‍ത്തനം
ശ്രീമതി പി. അയിഷാ പോറ്റി
(എ)കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുതിയ ഓപ്പറേഷന്‍ തീയറ്ററിന്‍റെ പ്രവര്‍ത്തനം ഇതുവരെ ആരംഭിക്കാത്തതിന്‍റെ കാരണം എന്താണ്;
(ബി)പുതിയതായി സ്ഥാപിച്ച എക്സ്-റേ ലാബിന്‍റെ പ്രവര്‍ത്തനം നിലയ്ക്കാനിടയായ സാഹചര്യം എന്താണ്;
(സി)കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായ ട്രോമാ കെയര്‍ യൂണിറ്റിനാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണ്?
|
717 |
വൃക്കരോഗം കണ്ടെത്തുന്നതിന് മെഡിക്കല്‍ ക്യാന്പുകള്‍
ശ്രീ. പി. എ. മാധവന്‍
(എ)കേരളത്തില്‍ വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)സര്‍ക്കാരിനും വ്യക്തികള്‍ക്കും വന്‍ സാന്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഈ രോഗം പ്രഥമഘട്ടത്തില്‍ തന്നെ കണ്ടെത്തുന്നതിനുള്ള സംവിധാനത്തിന്‍റെ അപര്യാപ്തതകള്‍ ബോദ്ധ്യപ്പെട്ടിട്ടുണ്ടോ ;
(സി)എല്ലാ പഞ്ചായത്തുകളിലും വൃക്കരോഗം പ്രാഥമികഘട്ടത്തില്‍ തന്നെ കണ്ടെത്തുന്നതിന് വാര്‍ഡുകള്‍തോറും മെഡിക്കല്‍ ക്യാന്പുകള്‍ സംഘടിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ;
(ഡി)തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഇത് പ്രത്യേക ക്യാന്പയിന്‍ ആയി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?
|
718 |
ഡയാലിസിസ് സെന്‍ററുകള്‍ സ്ഥാപിക്കാന്‍ നടപടി
ശ്രീ. എ.എ. അസീസ്
(എ)സംസ്ഥാനത്ത് വൃക്ക രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വൃക്ക രോഗികളുടെ ചികിത്സയ്ക്കായി ഡയാലിസിസ് സെന്‍ററുകള്‍ അധികമായി സ്ഥാപിക്കാന്‍ ആരോഗ്യവകുപ്പ് പദ്ധതി തയ്യാറാക്കുമോ എന്ന് വ്യക്തമാക്കുമോ?
|
719 |
കണ്ണൂര്‍ ജില്ലയിലെ താലൂക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകള്‍
ശ്രീ. റ്റി. വി. രാജേഷ്
(എ)വര്‍ദ്ധിച്ചുവരുന്ന വൃക്കരോഗികളുടെ എണ്ണം പരിഗണിച്ച് കൂടുതല്‍ ഡയാലിസിസ് യൂണിറ്റുകള്‍ തുടങ്ങുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)കണ്ണൂര്‍ ജില്ലയിലെ എരിപുരം താലൂക്ക് ആശുപത്രിയുള്‍പ്പെടെയുള്ള എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
720 |
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണീറ്റ്
ശ്രീമതി പി. അയിഷാ പോറ്റി
(എ)താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണീറ്റുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തില്‍ ഏതെല്ലാം താലൂക്ക് ആശുപത്രികളില്‍ യൂണീറ്റുകള്‍ ആരംഭിച്ചു എന്ന് വ്യക്തമാക്കുമോ;
(ബി)കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നാളിതുവരെയായിട്ടും ഡയാലിസിസ് യൂണീറ്റ് ആരംഭിക്കാത്തതിന്‍റെ കാരണങ്ങള്‍ വിശദമാക്കുമോ;
(സി)കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അടിയന്തിരമായി ഡയാലിസിസ് യൂണീറ്റ് തുടങ്ങാന്‍ നടപടി സ്വീകരിക്കുമോ?
|
721 |
കുറ്റ്യാടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്‍ററിന് കെട്ടിടം പണിയുന്നതിനുള്ള നടപടി
ശ്രീമതി കെ. കെ. ലതിക
(എ)കുറ്റ്യാടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്‍ററിന് കെട്ടിടം പണിയുന്നതിന് അനുവദിച്ച ഒരു കോടി രൂപയ്ക്ക് ഭരണവകുപ്പ് ഭരണാനുമതി നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;
(ബി)ഇല്ലെങ്കില്‍ ആയതിന്‍റെ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുമോ ?
|
722 |
കല്ല്യാശ്ശേരി ചെറുതാഴം പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കെട്ടിടം
ശ്രീ. റ്റി. വി. രാജേഷ്
ആരോഗ്യവകുപ്പിന് കീഴിലുള്ള കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ധലത്തിലെ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ പാരാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, കെട്ടിട നിര്‍മ്മാണം എന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അറിയിക്കുമോ?
|
723 |
നെടുങ്ങോലം താലുക്ക് ആശുപത്രിയില്‍ കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വെയര്‍ഹൌസ്
ശ്രീ. ജി.എസ്.ജയലാല്‍
(എ)ചാത്തന്നൂര്‍ മണ്ഡലത്തിലെ നെടുങ്ങോലം രാമറാവൂ മെമ്മോറിയല്‍ താലൂക്ക് ആശുപത്രി വളപ്പില്‍ കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വക വെയര്‍ഹൌസ് നിര്‍മ്മിക്കുന്നതിലേക്ക് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;
(ബി)വെയര്‍ഹൌസ് കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിലേക്ക് തടസ്സങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ ആയത് വ്യക്തമാക്കുമോ?
|
724 |
തലശ്ശേരി കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സിന്‍റെ പ്രവര്‍ത്തനം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)തലശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ് എന്ന സ്ഥാപനത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് 4-3-2014-ല്‍ പുറപ്പെടുവിച്ച ജി.ഒ. (എം.എസ്)74/2014/എച്ച്&എഫ്.ഡബ്ല്യൂ.ഡി. നന്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രസ്തുത സ്ഥാപനത്തെ ദോഷകരമായി ബാധിക്കുമെന്ന് കാണിച്ച് സര്‍ക്കാരിന് നിവേദനം ലഭിച്ചിട്ടുണ്ടോ ;
(ബി)എങ്കില്‍ ഈ നിവേദനത്തിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ ?
|
725 |
മരുന്നു കുറിപ്പടികള്‍ ക്യാപിറ്റല്‍ ലെറ്ററില്‍
ശ്രീ. മോന്‍സ് ജോസഫ്
(എ)അലോപ്പതി ഡോക്ടര്‍മാര്‍ മരുന്നുകള്‍ കുറിച്ചു നല്‍കുന്പോള്‍ പേര് കൂട്ടക്ഷരത്തില്‍ എഴുതാതെ ക്യാപിറ്റല്‍ ലെറ്ററില്‍ എഴുതണമെന്ന നിര്‍ദ്ദേശം ഡോക്ടര്‍മാര്‍ക്ക് സര്‍ക്കുലറിലൂടെ നല്‍കുമോ;
(ബി)മരുന്നിന്‍റെ കുറിപ്പടികള്‍ വായിക്കാന്‍ കഴിയാതെ മരുന്നു മാറി കഴിയ്ക്കുന്നതു മൂലമുണ്ടാകുന്ന അത്യാഹിതമൊഴിവാക്കാന്‍ ബോധവല്‍ക്കരണം നടത്തുമോ;
(സി)മെഡിക്കല്‍ സ്റ്റോറുകളില്‍ ഫാര്‍മസിസ്റ്റുകള്‍ ഉണ്ടാകണമെന്ന നിബന്ധന കര്‍ശനമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
726 |
ഡെന്‍റല്‍ ഹൈജീനിസ്റ്റുകളുടെ ജോലി പരിഷ്കരിക്കുവാന്‍ കമ്മീഷന്‍
ശ്രീ. കെ. ശിവദാസന്‍ നായര്‍
(എ)ആരോഗ്യ വകുപ്പിലെ ഡെന്‍റല്‍ ഹൈജീനിസ്റ്റുകളുടെ ജോലി പരിഷ്കരിക്കുവാന്‍ ഏതെങ്കിലും കമ്മീഷനെ നിയമിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ബി)എങ്കില്‍ കമ്മീഷന്‍, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)ഏതെല്ലാം നടപടികളാണ് റിപ്പോര്‍ട്ടിന്‍മേല്‍ സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?
|
727 |
ചേര്‍പ്പ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍
ശ്രീമതി ഗീതാ ഗോപി
(എ)നാട്ടിക മണ്ധലത്തിലെ ചേര്‍പ്പ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ താലൂക്ക് ഹോസ്പിറ്റല്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത ഹെല്‍ത്ത് സെന്‍റര്‍ താലുക്ക് ആശുപത്രി പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏതുഘട്ടത്തിലായെന്ന് വിശദമാക്കാമോ?
|
728 |
കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം
ശ്രീ. കെ. ദാസന്‍
(എ)കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ വേണ്ടത്ര ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ പൊതുജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
729 |
കാഞ്ഞങ്ങാട് മണ്ധലത്തിലെ ആശുപത്രികളിലെ ഡോക്ടര്‍മാര്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാഞ്ഞങ്ങാട് മണ്ധലത്തിലെ ജില്ലാ ആശുപത്രി അടക്കമുള്ള വിവിധ ആശുപത്രികളിലെ അലോപതി ഡോക്ടര്‍മാരുടെ എണ്ണം, നിയമനരീതി, തസ്തിക എന്നിവയുടെ അടിസ്ഥാനത്തിലുള്ള പട്ടിക ലഭ്യമാക്കാമോ;
(ബി)കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിലവില്‍ സേവനം ചെയ്യുന്ന മറ്റു ജീവനക്കാരുടെ (ഫാര്‍മസിസ്റ്റ്, നഴ്സ് മുതലായവ) എണ്ണം, നിയമനരീതി, തസ്തിക എന്നിവ വ്യക്തമാക്കാമോ?
|
730 |
നെടുങ്ങോലം രാമറാവൂ മെമ്മോറിയല്‍ താലൂക്കാശുപത്രിയിലെ തസ്തികകള്‍
ശ്രീ. ജി. എസ്. ജയലാല്‍
(എ)നെടുങ്ങോലം രാമറാവൂമെമ്മോറിയല്‍ താലൂക്ക് ആശൂപത്രിയില്‍ അത്യാവശ്യമായ തസ്തികകള്‍ അനുവദിച്ച് നല്‍കണമെന്ന് അപേക്ഷ ലഭിച്ചിരുന്നുവോ;
(ബി)ഇതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; അപേക്ഷയിലെ ആവശ്യം പരിഗണിച്ച് അനുകൂല നടപടി സ്വീകരിക്കുമോ?
|
731 |
ആരോഗ്യ വകുപ്പിലെ യൂണിഫോം നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ള തസ്തികകള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ) ആരോഗ്യ വകുപ്പിലെ ഏതെല്ലാം തസ്തികയിലുള്ള ജീവനക്കാര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് അറിയിക്കുമോ;
(ബി) ഇത് സംബന്ധിച്ച് പ്രാബല്യത്തിലുള്ള ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
732 |
ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ നടപടി
ശ്രീ. സി. എഫ്. തോമസ്
'' റ്റി. യു. കുരുവിള
'' തോമസ് ഉണ്ണിയാടന്‍
'' മോന്‍സ് ജോസഫ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പി.എസ്.സി. വഴി എത്ര ഡോക്ടര്‍മാരെ നിയമിച്ചു;
(ബി)ബന്ധപ്പെട്ട പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ എല്ലാവരും നിയമിതരായോ;"
(സി)സംസ്ഥാനത്തെ ആശുപത്രികളില്‍ എത്ര ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നിലവിലുണ്ട്;
(ഡി)ഈ ഒഴിവുകള്‍ നികത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ?
|
733 |
നെന്മാറ മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവ്
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)നെന്മാറ മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്ര ഡോക്ടര്‍മാരുടെ ഒഴിവാണ് നിലവിലുള്ളത്; വിശദമാക്കുമോ;
(ബി)ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത് എന്ന് വിശദമാക്കുമോ?
|
734 |
കോഴിക്കോട് ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍
ശ്രീ. കെ.കുഞ്ഞമ്മത് മാസ്റ്റര്‍
(എ)സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന് കീഴില്‍ എത്ര ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നിലവിലുണ്ട്;
(ബി)കോഴിക്കോട് ജില്ലയിലെ ഒഴിവുകള്‍ സ്ഥാപനാടിസ്ഥാനത്തില്‍ വിശദമാക്കുമോ;
(സി)ഒഴിവുകള്‍ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ?
|
735 |
മിശ്രവിവാഹിതരുടെ മക്കളെ മെഡിക്കല്‍ എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടി
ശ്രീ. രാജു എബ്രഹാം
(എ)ഇത്തവണത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന എത്ര കുട്ടികളാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ ;
(ബി)പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള യോഗ്യത നേടിയ വിദ്യാര്‍ത്ഥികളില്‍ ആരെയെങ്കിലും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താതെ മാറ്റി നിര്‍ത്തിയിട്ടുണ്ടോ ; എങ്കില്‍ എന്തു കാരണത്താലാണ് ഇവരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് വ്യക്തമാക്കുമോ ;
(സി)മിശ്രവിവാഹിതരായ ദന്പതികളില്‍ ഭര്‍ത്താവ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളാണെങ്കില്‍ ഇവരുടെ കുട്ടികള്‍ക്ക് പട്ടിക ജാതി വിഭാഗത്തിലുള്ള ആനുകൂല്യം ലഭിക്കുമെന്നിരിക്കെ ഈ വിഭാഗത്തില്‍പ്പെടുന്ന കുട്ടികളെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താതെ മാറ്റി നിര്‍ത്തിയിട്ടുണ്ട് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ഡി)യോഗ്യതാമാര്‍ക്ക് നേടിയ മുഴുവന്‍ മിശ്രവിവാഹിതരായ മാതാപിതാക്കളുടെ കുട്ടികളെയും റാങ്ക് ലിസ്റ്റില്‍ ഉല്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?
|
736 |
ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്കാശുപത്രിയില്‍ നിന്നും ലീവെടുത്ത ഡോക്ടര്‍മാര്‍
ശ്രീ. ബി. സത്യന്‍
(എ)ആറ്റിങ്ങല്‍ വലിയകുന്ന് താലൂൂക്കാശുപത്രിയില്‍ നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ സംബന്ധിച്ച പൂര്‍ണ്ണവിവരം ലഭ്യമാക്കാമോ;
(ബി)വലിയകുന്ന് താലൂക്കാശുപത്രിയില്‍ നിയമിച്ചിട്ടുള്ള ഡോക്ടര്‍മാര്‍ ആരൊക്കെയാണ് ഇപ്പോള്‍ ലീവില്‍ പ്രവേശിച്ചിട്ടുള്ളതെന്നും എന്ത് ആവശ്യത്തിനാണ് ലീവെടുത്തിട്ടുള്ളതെന്നും വിശദമാക്കാമോ;
(സി)ഡോക്ടര്‍മാര്‍ തുടര്‍ച്ചയായി ലീവെടുക്കുന്നത് ഈ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
|
737 |
പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ കുടുതല്‍ തസ്തികകള്‍ അനുവദിക്കല്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ വേണ്ടെത്ര സ്റ്റാഫ് ഇല്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പാരാമെഡിക്കല്‍ സ്റ്റാഫിന്‍റെയും, ഡോക്ടര്‍മാരുടേയും തസ്തികകള്‍ കൂടുതലായി അനുവദിക്കണം എന്ന ആവശ്യം ഉന്നയിച്ച് നിവേദനം ലഭ്യമായിട്ടുണ്ടോ;
(സി)അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
|
738 |
സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള തസ്തിക സൃഷ്ടിക്കുന്നതിനുള്ള നടപടി
ശ്രീ. കെ.വി. വിജയദാസ്
(എ)സി.എച്ച്.സി.കളായി ഉയര്‍ത്തപ്പെട്ടിട്ടുള്ള ആശുപത്രികളില്‍ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള തസ്തിക സൃഷ്ടിക്കുന്നതിനുള്ള നടപടികളുടെ വിശദവിവരം നല്‍കുമോ;
(ബി)സി.എച്ച്.സി.കളും, പി.എച്ച്.സി.കളും, ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാനസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ;
(സി)ആയത് സമയബന്ധിതമായി പൂര്‍ത്തീകരിക്കുമോ?
|
739 |
സര്‍ക്കാര്‍ ആശുപത്രികളിലെ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകള്‍
ശ്രീ. എം. ഹംസ
(എ)സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള സ്റ്റാഫ് ഇല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
(ബി)മെഡിക്കല്‍ കോളേജുകളിലും ആരോഗ്യവകുപ്പു ഡയറക്ടറുടെ കീഴിലും ഓരോ കാറ്റഗറിയിലുമായി എത്ര ഡോക്ടര്‍മാരുടെ തസ്തികകള്‍ ഉണ്ട്; എത്ര ഒഴിഞ്ഞു കിടക്കുന്നു; എന്താണ് കാരണം;
(സി)നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള പാരാമെഡിക്കല്‍ സ്റ്റാഫംഗങ്ങളുടെ എത്ര ഒഴിവുകള്‍ സംസ്ഥാനത്തുണ്ടെന്നും, ഓരോ കാറ്റഗറിയിലും അനുവദിക്കപ്പെട്ടിട്ടുള്ള തസ്തികകളുടെ എണ്ണവും, ഓരോന്നിന്‍റെയും ഒഴിവും തരംതിരിച്ച് പറയാമോ;
(ഡി)ഒറ്റപ്പാലം താലൂക്ക് ആശുപത്രി ഉള്‍പ്പെടെ മണ്ഡലത്തിലെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടേയും, പാരാമെഡിക്കല്‍ സ്റ്റാഫംഗങ്ങളുടേയും അനുവദിക്കപ്പെട്ട തസ്തിക എത്ര; ഏതെല്ലാം ഒഴിഞ്ഞു കിടക്കുന്നു; എത്ര കാലമായി ഒഴിഞ്ഞു കിടക്കുന്നു; വിശദാംശം നല്‍കാമോ;
(ഇ)മണ്ഡലത്തിലെ സി.എച്ച്.സി., പി.എച്ച്.സി.കളില്‍ അനുവദിക്കപ്പെട്ട തസ്തികയും, ഒഴിവുകളുടെ വിശദാംശവും നല്‍കാമോ?
|
740 |
പേരാന്പ്ര താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരുടെ അപര്യാപ്തത
ശ്രീ. കെ.കുഞ്ഞമ്മത് മാസ്റ്റര്‍
(എ)പേരാന്പ്ര താലൂക്ക് ആശുപത്രിയില്‍ ഒരു വര്‍ഷം ഒ.പി, ഐ.പി വിഭാഗങ്ങളിലായി ശരാശരി എത്ര രോഗികള്‍ ചികിത്സയ്ക്ക് എത്തുന്നു എന്ന് വെളിപ്പെടുത്തുമോ;
(ബി)പ്രസ്തുത ആശുപത്രിയില്‍ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ മറ്റ് ജീവനക്കാര്‍ എന്നിങ്ങനെ ഓരോ വിഭാഗത്തിലും എത്രപേര്‍ വീതം ജോലിചെയ്യുന്നു എന്നും വ്യക്തമാക്കുമോ;
(സി)രോഗികളുടെ എണ്ണത്തിന് അനുസൃതമായി ആവശ്യമായ ഡോക്ടര്‍മാരുടെയും, നേഴ്സ്മാരുടെയും സേവനം ലഭ്യമാണോ;
(ഡി)ഇല്ലെങ്കില്‍ ആവശ്യമായ ഡോക്ടര്‍മാരുടെയും നേഴ്സ്മാരുടെയും സേവനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
741 |
വൈപ്പിനിലെ ആരോഗ്യവകുപ്പ് ജീവനക്കാരുടെ അപര്യാപ്തത
ശ്രീ. എസ്.ശര്‍മ്മ
ജനസാന്ദ്രതയേറിയതിനാലും, അന്യസംസ്ഥാനതൊഴിലാളികളുടെ ബാഹുല്യംമൂലവും സാംക്രമിക രോഗങ്ങള്‍ പടരുന്നതിന് സാധ്യതയേറിയ വൈപ്പിനില്‍ ഒഴിവുള്ള ഡോക്ടര്‍, പാരാമെഡിക്കല്‍ തസ്തികളില്‍ നിയമനം നടത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?
|
742 |
താത്കാലിക ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തല്‍
ശ്രീ. കെ.വി. വിജയദാസ്
(എ)ആരോഗ്യവകുപ്പില്‍ 15 വര്‍ഷത്തിലേറെ താല്ക്കാലിക ജീവനക്കാരായി ജോലി നോക്കി വരുന്ന ഡ്രൈവര്‍ തസ്തികയിലുള്ളവരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചുവോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
(ബി)ധനവകുപ്പില്‍ താല്ക്കാലിക തസ്തികയില്‍ ഡ്രൈവര്‍മാരായി 10 വര്‍ഷത്തിലേറെ ജോലി ചെയ്തു വന്നിരുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തിക്കൊണ്ട് ധനവകുപ്പ് (സ.ഉ.(കൈ)നം.572/2013/ധന തീയതി 21.11.2013) പുറപ്പെടുവിച്ച ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ആയതിന്‍റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പില്‍ 15 വര്‍ഷത്തിലേറെ ഡ്രൈവര്‍മാരായി താല്ക്കാലികമായി ജോലി ചെയ്തുവരുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ;
(ഡി)വളരെ പരിമിതമായ ജീവിത സാഹചര്യത്തില്‍ നിന്നുകൊണ്ട് മറ്റ് തൊഴിലുകള്‍ക്കൊന്നും പോകാതെ 15 വര്‍ഷത്തിലേറെ ജോലി ചെയ്തുവന്നിരുന്ന ടി ഡ്രൈവര്‍മാരുടെ കാര്യം ഒരു മനുഷ്യാവകാശ പ്രശ്നമായിക്കണ്ട് ഇക്കൂട്ടരെ സ്ഥിരപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?
|
743 |
ലാബ് ടെക്നീഷ്യന്മാരുടെ നിയമനം
ശ്രീ. എം. ചന്ദ്രന്‍
(എ)സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ലാബ് ടെക്നീഷ്യന്മാരുടെ എത്ര ഒഴിവുകളാണ് നിലവിലുള്ളത്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)എല്ലാ ജില്ലകളിലും ലാബ് ടെക്നീഷ്യന്‍ റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; എങ്കില്‍ ഈ ലിസ്റ്റുകളില്‍ നിന്നും ഇതുവരെ നടത്തിയ നിയമനത്തിന്‍റെ വിവരം ജില്ല തിരിച്ച് വ്യക്തമാക്കുമോ?
|
744 |
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ സ്ഥിരം തസ്തികയില്ലാത്ത പി.എച്ച്.സി.കള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ സ്ഥിരം തസ്തികയില്ലാത്ത എത്ര പി.എച്ച്.സി.കള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)സ്ഥിര തസ്തികയില്ലാത്ത പി.എച്ച്.സി.കള്‍ ഏതെല്ലാം ജില്ലകളിലാണെന്ന് വിശദമാക്കുമോ;
(സി)താനൂര്‍ മണ്ധലത്തില്‍ ഇത്തരത്തിലുള്ള ജെ.എച്ച്.ഐ തസ്തികകള്‍ ഇല്ലാത്ത ഏതെല്ലാം പി.എച്ച്.സി.കളുണ്ടെന്ന് അറിയാമോ;
(ഡി)ജെ.എച്ച്.ഐ. തസ്തിക അനുവദിക്കുന്നതിന്‍റെ മാനദണ്ധങ്ങള്‍ എന്തൊക്കെയാണെന്നും തസ്തികകള്‍ അനുവദിക്കുന്നതിനായി എടുത്ത നടപടികള്‍ എന്തെല്ലാമാണെന്നും വെളിപ്പെടുത്തുമോ?
|
745 |
ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ സ്ഥിതിവിവര കണക്ക്
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)ആരോഗ്യവകുപ്പിലെ നിലവിലുള്ള സ്ഥിരം, താല്കാലിക വിഭാഗങ്ങളില്‍പ്പെടുന്ന ജീവനക്കാരുടെ എണ്ണം തസ്തിക തിരിച്ച് ലഭ്യമാക്കുമോ ;
(ബി)ഇവയില്‍ ഏതെല്ലാം തസ്തികകള്‍ക്ക് സ്പെഷ്യല്‍ റൂള്‍ നിലവിലുണ്ടെന്ന് അറിയിക്കുമോ ?
|
746 |
പെരിയ സി.എച്ച്.സി.യില്‍ സ്പെഷ്യലിസ്റ്റുകളുടെ നിയമനം
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തായ എല്ലൂര്‍ പെരിയയില്‍ സ്ഥിതിചെയ്യുന്ന പെരിയ സി.എച്ച്.സി.യില്‍ ഗൈനക്കോളജിസ്റ്റിന്‍റേയും പീഡിയാട്രീഷ്യന്‍റേയും തസ്തികകള്‍ അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഓപ്പറേഷന്‍ തീയറ്ററും ലാബ് സൌകര്യങ്ങളും സജ്ജമാക്കിയിട്ടുള്ള മേല്‍ സി.എച്ച്.സിയില്‍ പ്രസ്തുത തസ്തികകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
|
747 |
സീനിയര്‍ ഗ്രേഡ് ദന്തല്‍ ഹൈജീനിസ്റ്റുകളുടെ നിയമനം
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)ആരോഗ്യവകുപ്പിലെ സീനിയര്‍ ഗ്രേഡ് ദന്തല്‍ ഹൈജീനിസ്റ്റുകളെ ജില്ല / ജനറല്‍ ആശുപത്രികളില്‍ നിയമിക്കണമെന്ന് ഡി.എച്ച്.എസ്. നിര്‍ദ്ദേശം നിലവിലുണ്ടോ ;
(ബി)എങ്കില്‍ ഉത്തരവുകളുടെ / നിര്‍ദ്ദേശങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കാമോ ;
(സി)നിയമനങ്ങള്‍ സംബന്ധിച്ച് നാളിതുവരെ ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം അറി യിക്കുമോ ?
|
748 |
പുതിയ മെഡിക്കല്‍ കോളേജുകള്‍
ശ്രീ. ഷാഫി പറന്പില്‍
,, എം.എ. വാഹീദ്
,, അന്‍വര്‍ സാദത്ത്
,, കെ. ശിവദാസന്‍ നായര്‍
(എ)പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുവാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്; വിശദമാക്കുമോ;
(ബി)പ്രസ്തുത മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുവാനുദ്ദേശിക്കുന്നത് എവിടെയൊക്കെയാണ;് വ്യക്തമാക്കുമോ;
(സി)ഇതിനായുളള ധനസമാഹരണം എങ്ങനെ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുവാനുളള സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
<<back |
next page>>
|