|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
5651
|
ദിവസവേതനക്കാരായ നഴ്സുമാരുടെ വേതനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)കോഴിക്കോട് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ദിവസവേതനക്കാരായ എത്ര നഴ്സുമാര്‍ ജോലി ചെയ്യുന്നു എന്ന് ആശുപത്രി തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
(ബി)ഇവര്‍ക്ക് നല്‍കുന്ന ദിവസവേതനം എത്രയാണെന്നും ഇവര്‍ എത്ര സമയം ജോലി ചെയ്യണം എന്നും, എന്തൊക്കെ ജോലികള്‍ ചെയ്യണം എന്നും വ്യക്തമാക്കുമോ;
(സി)സര്‍ക്കാര്‍ ആശുപത്രികളിലെ ക്ലീനര്‍, സ്വീപ്പര്‍ എന്നിവരുടെ ദിവസവേതനം എത്രയാണെന്ന് വ്യക്തമാക്കുമോ;
(ഡി)ഡോ: ബലരാമന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ച നഴ്സുമാരുടെ അടിസ്ഥാന ശന്പളം എത്രയാണെന്ന് വ്യക്തമാക്കുമോ;
(ഇ)ഈ നഴ്സുമാര്‍ക്ക് അടിസ്ഥാന ശന്പളം നല്‍കാനോ, ദിവസവേതനം വര്‍ദ്ധിപ്പിക്കാനോ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
|
5652 |
കണ്ണൂര്‍ ഗവണ്‍മെന്‍റ് ആയുര്‍വേദ കോളേജിലെ വര്‍ക്കിംഗ് അറേഞ്ച്മെന്‍റ് റദ്ദു ചെയ്യുന്നതിനുള്ള നടപടി
ശ്രീ. റ്റി. വി. രാജേഷ്
(എ)കണ്ണൂര്‍ ഗവണ്‍മെന്‍റ് ആയുര്‍വ്വേദ കോളേജില്‍ നിന്ന് പ്രൊഫസര്‍ തസ്തികയില്‍ നിന്ന് മുന്നുപേരെയും അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയില്‍ നിന്ന് രണ്ട് പേരെയും മറ്റ് ആയുര്‍വ്വേദ കോളേജുകളിലേക്ക് വര്‍ക്കിംഗ് അറേഞ്ച്മെന്‍റ് വ്യവസ്ഥയില്‍ നിയമിച്ചിട്ടുണ്ടോ ;
(ബി)ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഇത്തരത്തില്‍ വര്‍ക്കിംഗ് അറേഞ്ച്മെന്‍റ് വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതായി അറിവുണ്ടോ ;
(സി)ഇത്തരത്തിലുള്ള വര്‍ക്കിംഗ് അറേഞ്ച്മെന്‍റ് കാരണം വിദ്യാര്‍ത്ഥികളുടെ പഠനം, ഗവേഷണം, ക്ലിനിക്കല്‍ ട്രെയിനിംഗ്, പരീക്ഷാനടത്തിപ്പ് എന്നിവ തടസ്സപ്പെട്ടകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ഇവരുടെ വര്‍ക്കിംഗ് അറേഞ്ച്മെന്‍റ് റദ്ദ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ?
|
5653 |
ഔഷധിയുടെ പ്രവര്‍ത്തനങ്ങള്‍
ശ്രീ. കെ. അച്ചുതന്‍
,, പി.സി. വിഷ്ണുനാഥ്
,, ലൂഡി ലൂയിസ്
,, ഹൈബി ഈഡന്‍
(എ)ഔഷധിയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(ബി)ഔഷധിയെ സെന്‍റര്‍ ഓഫ് എക്സലന്‍ഡ് ഫോര്‍ ആയൂര്‍വേദിക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ആക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഗുണമേന്മയുള്ള ആയൂര്‍വേദ ഔഷധങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും ഗവേഷണം, ക്വാളിറ്റി കണ്‍ട്രോള്‍ എന്നിവയ്ക്കും എന്തെല്ലാം സജ്ജീകരണങ്ങളാണ് ഔഷധിയുടെ പ്രവര്‍ത്തനത്തില്‍ ഒരുക്കിയിട്ടുള്ളത്; വിശദമാക്കുമോ;
(ഡി) ഇതിനായി എന്തു ധനസഹായമാണ് ഔഷധിക്ക് നല്‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
5654 |
തരൂര്‍ ആശുപത്രിയില്‍ തസ്തിക സൃഷ്ടിക്കല്‍
ശ്രീ. എ. കെ. ബാലന്‍
(എ)തരൂര്‍ മണ്ധലത്തില്‍ തരൂര്‍ ആയുര്‍വ്വേദ ഡിസ്പെന്‍സറി ആശുപത്രിയായി ഉയര്‍ത്തിയ ശേഷം അതിനനുസരിച്ചുള്ള തസ്തികകള്‍ സൃഷ്ടിക്കാത്തതുമൂലമുള്ള ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)30 കിടക്കകളുള്ള ആശുപത്രിക്ക് നിശ്ചയിച്ചിട്ടുള്ള സ്റ്റാഫ് പാറ്റേണ്‍ എത്രയാണ്;
(സി)തരൂര്‍ ആശുപത്രിയില്‍ ഏതെല്ലാം തസ്തികകള്‍ സൃഷിട്ക്കുന്നതിനുള്ള പ്രൊപ്പോസലുകളാണ് ഭാരതീയ ചികിത്സാവകുപ്പു മേധാവി നല്‍കിയിട്ടുള്ളത്;
(ഡി)ഈ തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ?
|
5655 |
ഭാരതീയ ചികിത്സാ വകുപ്പിനുകീഴിലുള്ള ഗ്രേഡ് ക ഫാര്‍മസിസ്റ്റുകളുടെ സ്ഥലംമാറ്റം
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)ഭാരതീയ ചികിത്സാ വകുപ്പിനുകീഴില്‍ ജോലി ചെയ്യുന്ന ഗ്രേഡ് ക ഫാര്‍മസിസ്റ്റുകളുടെ സ്ഥലംമാറ്റം കഴിഞ്ഞ വര്‍ഷംവരെ എങ്ങിനെയാണ് നടന്നിരുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)ഇപ്പോള്‍ ഇതില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇങ്ങനെ മാറ്റം വരുത്താനുള്ള കാരണം എന്തായിരുന്നുയെന്ന് വ്യക്തമാക്കുമോ;
(സി)സ്ഥലംമാറ്റ ഉത്തരവിന്‍റെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നോ; ഒരു കേന്ദ്രത്തില്‍ 3 വര്‍ഷം പൂര്‍ത്തിയാകാത്തവരെപോലും അന്തിമ ലിസ്റ്റില്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)കോഴിക്കോട് ജില്ലയില്‍ ഈ വര്‍ഷം സ്ഥലംമാറ്റപ്പെട്ട ഗ്രേഡ് ക ഫാര്‍മസിസ്റ്റുകള്‍ ആരൊക്കെയാണെന്നും ഇവര്‍ ആവശ്യപ്പെട്ട സ്ഥലങ്ങള്‍ ഏതൊക്കെയാണെന്നും ഇവരെ മാറ്റിയത് ഏതൊക്കെ സ്ഥലത്തേയ്ക്കാണെന്നും വ്യക്തമാക്കുമോ;
(ഇ)ഇതുസംബന്ധിച്ച് ആരൊക്കെ പരാതി നല്‍കിയെന്നും പരാതിയില്‍ സ്വീകരിച്ച നടപടി എന്തെന്നും വ്യക്തമാക്കുമോ ?
|
5656 |
കോഴക്കോട് ജില്ലാ ഹോമിയോ ആശുപത്രിയിലെ ജീവനക്കാര്‍
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ആരംഭിച്ച ആയുഷ്മാന്‍ ഭവ: ക്ലിനിക്കില്‍ എന്തെല്ലാം ചികിത്സകളാണ് നടന്നുവരുന്നതെന്ന് വിശദമാക്കുമോ;
(ബി)ഇവിടെ ഈ ചികിത്സാ പദ്ധതി ആരംഭിക്കുന്പോള്‍ എത്ര ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരും ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുമോ;
(സി)ഇപ്പോള്‍ ഡോക്ടര്‍മാരുടേയും ജീവനക്കാരുടെയും എണ്ണം കുറച്ചിട്ടുണ്ടെങ്കില്‍ ആയതിന്‍റെ കാരണം വിശദമാക്കുമോ?
|
5657 |
ഹോമിയോ ഫാര്‍മസിസ്റ്റുകളുടെ ഒഴിവുകള്‍
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)ഹോമിയോ ആശുപത്രികളിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് കക വിന്‍റെ എത്ര ഒഴിവുകള്‍ ഉണ്ട് എന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ; ഇതില്‍ എത്ര ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
(ബി)ഇല്ലെങ്കില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ?
|
5658 |
മലബാര്‍ ദേവസ്വം ജീവനക്കാര്‍ക്ക് ശന്പളം നല്‍കാന്‍ നടപടി
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
,, സി. കൃഷ്ണന്‍
,, പി. ശ്രീരാമകൃഷ്ണന്‍
,, കെ. ദാസന്‍
(എ)മലബാര്‍ ദേവസ്വത്തിനു കീഴില്‍ വരുന്ന ആയിരത്തോളം സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് 10 മാസമായി ശന്പളം ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രതിസന്ധിയുടെ കാരണം പരിശോധിച്ച് ക്ഷേത്ര ജീവനക്കാര്‍ക്ക് അടിയന്തിരമായി ശന്പളം നല്‍കാനുള്ള നടപടി സ്വീകരിക്കുമോ ?
|
5659 |
ചേവായൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിനുള്ള ധനസഹായം
ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി
(എ)മലബാര്‍ ദേവസ്വം ബോര്‍ഡ്, ക്ഷേത്രങ്ങളുടെയും കാവുകളുടെയും ആല്‍ത്തറകളുടെയും പുനരുദ്ധാരണ പദ്ധതി 2011-ല്‍ ഉള്‍പ്പെടുത്തുവാന്‍ ശുപാര്‍ശ ചെയ്ത് സര്‍ക്കാരിലേയ്ക്ക് ലിസ്റ്റ് അയച്ചിരുന്നുവോ;
(ബി)ഇതില്‍ മലപ്പുറം ജില്ലയിലെ ചേവായൂര്‍ സനാതന ധര്‍മ്മപരിപാലന സംഘം സുബ്രഹ്മണ്യ ക്ഷേത്രത്തിന്‍റെ പേര് ഉള്‍പ്പെടുത്തിയിരുന്നുവോ;
(സി)എങ്കില്‍ ഈ ക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായം സര്‍ക്കാരില്‍ നിന്ന് നല്‍കിയിട്ടുണ്ടോ;
(ഡി)ചേവായൂര്‍ സുബ്രഹ്മണ്യക്ഷേത്രക്കുള പുനരുദ്ധാരണത്തിന് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ ?
|
5660 |
ക്ഷേത്രങ്ങളിലെ ആചാര സ്ഥാനീയര്‍ക്ക് സാന്പത്തിക സഹായം
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)ഉത്തര മലബാറിലെ ക്ഷേത്രങ്ങളിലെയും കാവുകളിലെയും ആചാരസ്ഥാനീയര്‍ക്കും, കോലധാരികള്‍ക്കും ഇപ്പോള്‍ സാന്പത്തിക സഹായം നല്‍കുന്നുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
(ബി)ഈ ഇനത്തില്‍ എത്ര മാസത്തെ കുടിശ്ശിക നല്‍കാനുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)ഈ ധനസഹായ പദ്ധതിയില്‍ കൂടുതല്‍പേരെ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
(ഡി)ഇവര്‍ക്കുള്ള ധന സഹായ പദ്ധതിയിലെ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
5661 |
ചെട്ടികുളങ്ങളങ്ങര ക്ഷേത്രത്തെ സംബന്ധിച്ച റിപ്പോര്‍ട്ട്
ശ്രീ. സി. കെ. സദാശിവന്‍
(എ)ചെട്ടികുളങ്ങളര ദേവീ ക്ഷേത്രത്തിലെ കെട്ടുകാഴ്ചകള്‍ സംബന്ധിച്ച എന്തെങ്കിലും റിപ്പോര്‍ട്ട് യുനസ്കോ ഐ. സി. എച്ച്. അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
5662 |
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ സുരക്ഷയ്ക്കായുളള ചെലവ്
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. ജോസ് തെറ്റയില്‍
,, മാത്യു റ്റി. തോമസ്
,, സി. കെ. നാണു
(എ)2011-ന് ശേഷം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ സുരക്ഷയ്ക്കായി എന്ത് തുകയാണ് ചെലവഴിച്ചിട്ടുളളത് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ബി)നിലവറകളിലെ സന്പത്ത് ഫിനാന്‍ഷ്യല്‍ അസെറ്റ്സ് ആക്കി മാറ്റാന്‍ തയ്യാറാകുമോ?
|
5663 |
റിസര്‍വ്വ് ശാന്തിക്കാരെ നിയമിക്കാന്‍ നടപടി
ശ്രീമതി പി. അയിഷാപോറ്റി
(എ)തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ക്ഷേത്രങ്ങളില്‍ മുഖ്യ തസ്തികയില്‍ സേവനം അനുഷ്ഠിക്കുന്ന ശാന്തിക്കാരെ എസ്റ്റാബ്ലിഷ്മെന്‍റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
(ബി)ക്ഷേത്രങ്ങളില്‍ കാണിക്ക എണ്ണുന്ന ജോലിക്ക് ശാന്തിക്കാരെ നിയോഗിക്കുന്ന നടപടി നിര്‍ത്തലാക്കാന്‍ ഉത്തരവ് നല്‍കുമോ;
(സി)്അവധിയെടുക്കുന്ന ശാന്തിക്കാര്‍ക്ക് പകരം ജോലി നോക്കുന്നതിനായി ഗ്രൂപ്പ് അടിസ്ഥാനത്തില്‍ റിസര്‍വ്വ് ശാന്തിക്കാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ ?
|
5664 |
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ജീവനക്കാരുടെ പി.എഫും ചികിത്സാ സഹായവും
ശ്രീമതി പി. അയിഷാ പോറ്റി
(എ)തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരുടെ പ്രോവിഡന്‍റ് ഫണ്ട് കന്പ്യൂട്ടര്‍വല്‍കരിക്കുന്നതിനും ജീവനക്കാര്‍ക്ക് പി.എഫ്. സ്റ്റേറ്റ്മെന്‍റ് ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോ;
(ബി)തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാര്‍ക്ക് ഇ.എസ്.ഐ. ചികിത്സാ സഹായം ലഭ്യമാക്കുന്നുണ്ടോ; ഇല്ലെങ്കില്‍ ഇതിനുവേണ്ട നടപടി സ്വീകരിക്കുമോ?
|
5665 |
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ശാന്തി കോഴ്സ്
ശ്രീമതി പി. അയിഷാ പോറ്റി
(എ)തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ശാന്തിക്കാരെ നിയമിക്കുന്നതിനായി ദേവസ്വം ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ 3 വര്‍ഷത്തെ ശാന്തികോഴ്സ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;
(ബി)പ്രസ്തുത കോഴ്സ് പാസ്സായവരെ മാത്രം ദേവസ്വം ബോര്‍ഡില്‍ ശാന്തിക്കാരായി നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
5666 |
ദേവസ്വം ബോര്‍ഡിന്‍റെ മാവേലിക്കര നിയോജകമണ്ധലത്തിലെ പ്രവര്‍ത്തനങ്ങള്‍
ശ്രീ. ആര്‍. രാജേഷ്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ മാവേലിക്കര നിയോജകമണ്ധലത്തില്‍ ദേവസ്വം വകുപ്പ് നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)ആലപ്പുഴ ജില്ലയിലെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
(സി)ആലപ്പുഴ ജില്ലയില്‍ ദേവസ്വം വകുപ്പിന്‍റെയും ദേവസ്വം ബോര്‍ഡിന്‍റെയും കീഴിലുള്ള സ്കൂള്‍, കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഡി)ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കും വിദ്യാര്‍ത്ഥി പ്രവേശനത്തിനും സ്വീകരിച്ചിരിക്കുന്ന സംവരണത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; ഈ സംവരണം പാലിക്കാറുണ്ടോ എന്ന് അറിയിക്കാമോ?
|
5667 |
ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം
ശ്രീ. രാജു എബ്രഹാം
(എ)ദേവസ്വം ബോര്‍ഡുകളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും പ്രവര്‍ത്തിക്കുന്ന എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നിലവിലുളളതെന്ന് അവയുടെ പേരു സഹിതം വ്യക്തമാക്കാമോ;
(ബി)സ്കൂളുകളിലും കോളേജുകളിലും അദ്ധ്യാപക- അനദ്ധ്യാപകരെ നിയമിക്കുന്നത് പി. എസ്. സി. മുഖേനയാണോയെന്നും അല്ലെങ്കില്‍ നിയമന രീതി എങ്ങനെയാണെന്നും വിശദമാക്കുമോ;
(സി)ദേവസ്വം ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുളള സ്കൂള്‍ കോളേജ് നിയമനങ്ങളില്‍ സംവരണതത്വം പാലിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നു വ്യക്തമാക്കാമോ;
(ഡി)ദേവസ്വം ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുളള കോളേജുകളിലെ അദ്ധ്യാപകര്‍ക്ക് യു. ജി. സി നിരക്കിലാണോ ശന്പളം ലഭിക്കുന്നത് എന്നറിയിക്കുമോ;
(ഇ)യു. ജി. സി. ചട്ടമനുസരിച്ച് ദേവസ്വം ബോര്‍ഡ് കോളേജുകളില്‍ സംവരണതത്വം പാലിക്കാത്തതിന്‍റെ കാരണം വിശദമാക്കാമോ;
(എഫ്)നിയമനങ്ങളില്‍ സംവരണതത്വം പാലിച്ച് അര്‍ഹമായ മുഴുവന്‍ തസ്തികകളിലും പട്ടിക ജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ യോഗ്യതയുളളവര്‍ക്ക് നിയമനം നല്‍കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
|
<<back |
|